കഥ ഇതുവരെ:
മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി. പേര് കണ്ണൂരാനാണെന്നും നാട് കണ്ണൂരിലാണെന്നും വീമ്പിളക്കുന്ന ഒരഹങ്കാരി. സ്വാനുഭവങ്ങളുടെ തീക്ഷ്ണതകള്‍ വരച്ചുകാട്ടി ബ്ലോഗില്‍ പേരെടുക്കാന്‍ പോര് നടത്തുന്ന ഒരു ദുബായിക്കാരന്‍ പ്രവാസി. ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. എന്നാലും ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് SMS വഴിയും നേരില്‍ വന്നു അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ക്ക് നേരിട്ടുവരാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി ദയവായി കമന്റ് ഫോളോ ചെയ്യേണ്ടതാണ്. ഇതേവരെ പുകഴ്ത്തുകയും ഇകഴ്ത്തുകയും പ്രശംസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്നേഹപൂര്‍വ്വം കണ്ണൂരാന്‍ / കല്ലിവല്ലി.
തുടര്‍ന്ന് വായിക്കുക.
സുന്ദരിയും സുമുഖിയും സുശീലയും സുഷ്മിതാസെന്നുമാണ് നെല്ലിക്കണ്ടി മൊയ്തുഹാജിയുടെ രണ്ടാമത്തെ മകളും തൈവളപ്പില്‍ ഹംസയുടെ ഭാര്യയുമായ മറിയംബി. അതീവ സുന്ദരി. വീട്ടിലെ പൂച്ചയേക്കാള്‍ മൊഞ്ചത്തി. പ്രായം മധുരപ്പതിനേഴ് പിന്നിട്ട് കഷ്ടിച്ച് അമ്പതു വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും. ഈ പ്രായത്തിലും ഇത്രേം മൊഞ്ചുണ്ടെങ്കില്‍ ചെറുപ്പത്തില്‍ എന്തോരം സുന്ദരിയായിരിക്കുമെന്ന് കളിയാക്കിയാല്‍ ആ മുഖത്ത് ശോണിമ പരക്കും.. കണ്ണുകളില്‍ നാണം വിരിയും... മൂക്കില്‍ പൂക്കള്‍ വിടരും.. ചെവിക്കുമേല്‍ പൂമ്പാറ്റ പറക്കും... ഹമ്പടി മറിയേ കള്ളീ. ദില്‍വാലേ ദുല്‍ഹനിയാ ലേജായേന്‍ഗേ.. പെണ്ണിന്റെയൊരു നാണം കണ്ടില്ലേ..!
എന്റെ കരളും കരളിന്റെ കരളുമാണ് ഈ മറിയംബി. മറിയംബിയുടെ ഒരേയൊരു മകള്‍ ആയിഷയുടെ ഒരേയൊരു മകനാണ് ഞാനെന്നയീ പോക്കിരിയും പീക്കിരിയും. ഉപ്പാപ്പ ശുജായി ആയിരുന്നുവെങ്കില്‍ ഉമ്മാമ ബഡായിയാണ്. "ന്റെ മൊഞ്ച് കണ്ടിട്ട് പിറകെ വന്നതാ നിന്റെ ഉപ്പാപ്പ.." എന്നൊക്കെ കാച്ചും. പോരാത്തതിന് "ന്റെ മക്കളും മക്കളുടെ മക്കളും ചെമന്നു തുടുത്തിരിക്കുന്നത് ഇന്റെ മൊഞ്ച് കാരണാ"ന്നാ മൂപ്പത്തീടെ അവകാശവാദം.
പതിമൂന്നാം വയസിലായിരുന്നുവത്രേ ഉമ്മാമയുടെ കല്യാണം. 15 വയസു മുതല്‍ 33 വയസു വരെ പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. ഇരട്ടകള്‍ രണ്ടെണ്ണം പരട്ടലോകത്തോട് വഴിയിക്കുവെച്ചേ ഗുഡ്ബൈ പറഞ്ഞു പരലോകം പൂകി.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
മൂന്നാല് കൊലപാതകം, നാലഞ്ചു ബലാല്‍സംഗം, അഞ്ചാറ് ബോംബേറ്, ആറേഴ് പിടിച്ചുപറി, ഏഴെട്ട് കത്തിക്കുത്ത്.... കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു അതൊക്കെ. എല്ലാം ഈ തുപ്പാക്കികള്‍ നശിപ്പിച്ചു. എന്നിലെരിയേണ്ടിയിരുന്ന വിപ്ലവത്തിന്റെ തീജ്ജ്വാലകളെ അവര്‍ തല്ലിക്കെടുത്തി. പകരം ചെറിയ ചെറിയ അടിപിടിക്കേസുകളില്‍ എനിക്കൊതുങ്ങേണ്ടി വന്നു.
കാര്യമായിട്ടെന്തേലും പണിയൊപ്പിച്ചെന്നറിഞ്ഞാല്‍ പഞ്ച പാണ്ഡവ മണ്ടശിരോമണികള്‍ ചാടിവീഴും. എന്നിട്ടൊരു വിചാരണയാണ്. കല്‍പ്പനകള്‍ .., ഉപദേശങ്ങള്‍ ...
"തൈവളപ്പില്‍ ഹംസയുടെ മക്കള്‍ കളിക്കാത്ത കുരുത്തക്കേടൊന്നും മുട്ടേന്നു വിരിയാത്ത നീ കളിക്കണ്ട.. മനസിലായോഡാ..?"
മനസിലായി!
മേല്‍പറഞ്ഞ വീരകൃത്യങ്ങളില്‍ ഒന്നിന്റെപോലും രുചിയറിയാന്‍ ഈ ജന്മത്തിലെനിക്ക് ഭാഗ്യമുണ്ടാവില്ലെന്നു മനസിലായി. എന്റെ അമ്മാവന്മാര്‍ അന്ന് മസില് പിടിച്ചതിന്റെ ദുരന്തഫലമാണ് കണ്ണൂര്‍ ജില്ലക്ക് - കേരള സ്റ്റേറ്റിന് - ഇന്ത്യാ മഹാരാജ്യത്തിന് എന്നെപ്പോലൊരു തറവാട്ടിലും തന്തക്കും പിറന്നൊരു കൊലപാതകിയെ, ബലാല്‍സംഗ സഖാവിനെ, പിടിച്ചുപറിക്കാരനെ, കത്തിക്കുത്ത് വീരനെ നഷ്ടമായത്. എന്നിലെ ബഹുമുഖ പ്രതിഭയെ നശിപ്പിച്ച കശ്മലന്മാരേ, കാലം നിങ്ങളോട് പൊറുക്കില്ല..!
ഒരൊന്നൊന്നര രണ്ടര മൂന്നു മൂന്നേ-മുക്കാല്‍ മൊതലാണ് ഉമ്മാമ്മ. ഇഷ്ടം പോലെ ഭൂസ്വൊത്തുക്കള്‍ - ബാങ്ക് ബാലന്‍സ്, മത്സരിച്ചു നോക്കുന്ന മക്കള്‍ -
പതിനാലുവര്‍ഷം മുന്‍പ് ഉപ്പാപ്പ മരിച്ചു. തറവാട്ടില്‍ ഉമ്മാമ്മയെ സഹായിക്കാനും കൂടെ നില്‍ക്കാനും റംലത്ത എന്നൊരു സ്ത്രീയുണ്ട്. ഇടയ്ക്കു മക്കളും മരുമക്കളും വന്നു താമസിക്കും. വല്ലാത്തൊരു സ്നേഹവാത്സല്യമാണ് ഉമ്മാമ്മാക്ക്. എല്ലാവരും എല്ലാ ദിവസവും പോവുകയോ വിളിക്കുകയോ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദേഷ്യപ്പെടും. പരിഭവിക്കും.. ഉമ്മാമ്മ ടോട്ടലീ ദില്‍തോ പാഗലാവും..!
അങ്ങനെ പോവാതിരുന്ന രണ്ടു നാളുകള്‍ക്കു ശേഷമുള്ള ഒരു ദിവസം. ഇക്കഴിഞ്ഞ നോമ്പ് ഇരുപത്തിമൂന്നിന്റന്നു രാത്രി ഭക്ഷണവും കഴിച്ച്, അടുത്ത കുട്ടി മൂന്നു മാസത്തിനകം വേണോ അതോ മൂന്നരവര്‍ഷം കഴിഞ്ഞു മതിയോ എന്ന് സാഹിബിന്റെ മോള്‍ ശംഖിനി മങ്കയുമൊത്ത് കൂലംങ്കഷമായി ആശങ്ക പങ്കിടുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ചങ്കുപൊട്ടിക്കരഞ്ഞത്.
ശരീരത്തിലെ രേഷ്മാണുക്കളും ആമസോണ്‍ ക്രോമസോമുകളും അക്ഷാംശരേഖയും ദക്ഷിണദ്രുവമാകെയും ലാവപോല്‍ തിളച്ചുമറിയുന്ന ഈ അസമയത്ത് വിളിക്കുന്നവന്റെ തലസ്ഥാനം നോക്കിയും സംസ്ഥാനം നോക്കിയും എട്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യത്തോടെ മങ്കയെ അടര്‍ത്തിമാറ്റി അഴിഞ്ഞലുങ്കി അങ്കച്ചുരികയാക്കി ഫോണെടുത്ത് ഞാന്‍ ഹലോ പറഞ്ഞു.
"നീ ഒറങ്ങീട്ടില്ലെങ്കി ഈടമ്പരെ ബാ. അണ്ക്കിപ്പം നിന്നെ കാണണം..."
അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ് കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ ഞാന്‍ കുന്തിച്ചിരുന്നു. ഉമ്മാമ്മയാണ്. എന്താണാവോ ഈ അര്‍ദ്ധരാത്രി..!
"ഞാനിപ്പം തന്നെ പുറപ്പെടാം.. ഓളീം കുട്ട്യോളേം കൂട്ടണോ..?
"ബേണ്ട.. പിന്നെ ഞാനീ ബിള്‍ച്ചതും ബെരാമ്പര്‍ഞ്ഞതും മറ്റാരോടും പറയണ്ട. കേട്ട്ണാ.."
പറയില്ലെന്നു സമ്മതിച്ച് ഫോണ്‍വെച്ച് ഷെമ്മൂനോട് കാര്യം പറഞ്ഞ് കുളിച്ചു കുട്ടപ്പനായി വണ്ടിയുമെടുത്തോടി. എന്തിനായിരിക്കും ഉമ്മാമ്മ ഇപ്പത്തന്നെ കാണണമെന്ന് പറഞ്ഞത്! രണ്ടീസം കാണാത്തത് കൊണ്ട് ചെവിക്കു പിടിക്കാനായിരിക്കുമോ? അതോ, പണ്ട് പൊട്ടിച്ച ചട്ടീം കലത്തിന്റെ കണക്കു പറയാനാണോ? അല്ലെങ്കില്‍ നിന്റെകൂടെ ദുബായിലേക്ക് ഞാനും വരുന്നെന്നു പറയാനായിരിക്കുമോ? എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല. ഇനി ആ വീടും വീടിരിക്കുന്ന സ്ഥലവും എന്റെ പേരില്‍ എഴുതിത്തരാന്‍ വേണ്ടിയാണോ?
ആയിരിക്കും.
ഈയിടെയായി ഉമ്മാമ്മ അത് പറയാറുണ്ടെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നോമ്പ് തുടക്കത്തില്‍ ഞങ്ങളുടെ വീടായ റോസ് ഗാര്‍ഡനില്‍ ആയിരുന്നു ഉമ്മാമ. അന്നും ഉമ്മയോട് പറഞ്ഞിരുന്നു പോലും "തൈവളപ്പില്‍ പുരയും ആ സ്ഥലവും നിന്റെ മോനുള്ളതാ.." എന്ന്.
വാപ്പ എതിര്‍ക്കുമോന്നാ ഉമ്മാമ്മാന്റെ പേടി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് ഒരു പേരക്കുട്ടിക്ക് മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന് വാപ്പ ഭയപ്പെടുന്നു. അതാണ് അഹമദാജി. ഉമ്മാമയുടെ സ്വത്തുക്കള്‍ വീതംവെക്കുമ്പോള്‍ ഉമ്മാക്ക് കിട്ടാനുള്ള അവകാശം സ്നേഹപൂര്‍വ്വം നിരസിച്ചയളാണ് വാപ്പ. 'ആവശ്യത്തിനു പടച്ചോന്‍ നമുക്ക് തന്നിട്ടുണ്ടെന്നും ഉമ്മാമ്മയുടെ സ്വത്തുക്കള്‍ ആണ്‍മക്കള്‍ക്ക് തന്നെ കൊടുത്തോട്ടെ' എന്നായിരുന്നുവത്രേ വാപ്പാന്റെ നിലപാട്. ആ ഒരു വിഷമം ഉമ്മാമ്മാക്കുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് വീടും സ്ഥലവും എനിക്ക് തരാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉമ്മ പറയുന്നത്.
വീടും വീടിരിക്കുന്ന ഇരുപത്തിമൂന്ന് സെന്റും എന്റെ പേരിലാക്കാനായിരിക്കും ഉമ്മാമ്മ വിളിക്കുന്നത്. നേരം വെളുത്താല്‍ വാപ്പ അറിയും. അറിഞ്ഞാല്‍ കുളമാവും. അങ്ങനെയെങ്കില്‍ ഈ പാതിരാത്രി തന്നെ മാറ്റണം. ടൌണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് തറവാട്. സെന്റിന് ഏഴു ലക്ഷം മതിപ്പുണ്ടാവും.എന്റെപേരിലായാലുടന്‍ അടിയന്തിരമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാലോചിച്ചു. ആ ഓപറേഷന് 'ആക്ഷന്‍ ഓഫ് ഉമ്മാമ്മാസ് പ്രോപ്പര്‍ട്ടീസ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് കണ്ണൂര്‍ എന്നൊരു പേര് മനസ്സില്‍ കുറിച്ചിട്ടു. ഇനി വേണ്ടത് പ്ലാനിങ്ങാണ്.
ആ മാളികവീടും സ്ഥലവും ഇടിച്ചു നിരപ്പാക്കി അവിടെയൊരു എയര്‍പോര്‍ട്ട് പണിയണം. എന്നിട്ട് സ്വന്തം ഫ്ലൈറ്റില്‍ പറന്നിറങ്ങി കണ്ണൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കണം. നാട്ടുകാര്‍ കാണട്ടെ.. വാപ്പ ഞെട്ടട്ടെ.. ദുബായില്‍ പോയി നശിക്കെടാ എന്ന് പരിഹസിച്ച മൂത്താപ്പാന്റെ നെഞ്ച് പൊട്ടട്ടെ..
ഓര്‍ത്തപ്പോള്‍ എന്റെ അഡ്രിനാലിന്‍ ഉയര്‍ന്നു. എവിടെയൊക്കെയൊ ഒരു കുച്ച്കുച്ച് ഹോത്താഹേ.. ഇപ്പോള്‍ തന്നെ വിജയ് മല്യയെ വിളിച്ചു രണ്ടു ഫ്ലൈറ്റിനു ബുക്ക് ചെയ്താലോ എന്നാലോചിച്ചെങ്കിലും വിമാനക്കച്ചോടം പൊട്ടി ആപ്പീസ് പൂട്ടിപ്പോയ ആ പുള്ളയിപ്പോള്‍ കള്ളടിച്ച് പള്ള വീര്‍പ്പിച്ച് തൊള്ള തുറന്നുറങ്ങുകയാവും എന്ന ചിന്തയില്‍ വിളി നാളത്തേക്ക് മാറ്റി ആക്സിലറേറ്റില്‍ ആഞ്ഞു ചവിട്ടി.
അത്യാഹ്ലാദത്തോടെ, അതിലേറെ ആവേശത്തോടെ തറവാട്ടിലെത്തുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.മുറ്റംനിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്.
ആധാരമെഴുത്തുകാരും രജിസ്ട്രാപ്പീസറും ആയിരിക്കും. ഹൌ! ഈ ഉമ്മാമ്മാന്റെയൊരു ബുദ്ധി!
പക്ഷെ ഗേറ്റിനു പുറത്ത് വണ്ടിനിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ. ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു... കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!
വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..!
ഉമ്മാമ്മ മരിച്ചിരിക്കുന്നു! "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... !!!!.!!
വെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി.
ശരീരത്തിലെ രേഷ്മാണുക്കളും ആമസോണ്‍ ക്രോമസോമുകളും അക്ഷാംശരേഖയും ദക്ഷിണദ്രുവമാകെയും ലാവപോല്‍ തിളച്ചുമറിയുന്ന ഈ അസമയത്ത് വിളിക്കുന്നവന്റെ തലസ്ഥാനം നോക്കിയും സംസ്ഥാനം നോക്കിയും എട്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യത്തോടെ മങ്കയെ അടര്‍ത്തിമാറ്റി അഴിഞ്ഞലുങ്കി അങ്കച്ചുരികയാക്കി ഫോണെടുത്ത് ഞാന്‍ ഹലോ പറഞ്ഞു.
"നീ ഒറങ്ങീട്ടില്ലെങ്കി ഈടമ്പരെ ബാ. അണ്ക്കിപ്പം നിന്നെ കാണണം..."
അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ് കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ ഞാന്‍ കുന്തിച്ചിരുന്നു. ഉമ്മാമ്മയാണ്. എന്താണാവോ ഈ അര്‍ദ്ധരാത്രി..!
"ഞാനിപ്പം തന്നെ പുറപ്പെടാം.. ഓളീം കുട്ട്യോളേം കൂട്ടണോ..?
"ബേണ്ട.. പിന്നെ ഞാനീ ബിള്‍ച്ചതും ബെരാമ്പര്‍ഞ്ഞതും മറ്റാരോടും പറയണ്ട. കേട്ട്ണാ.."
പറയില്ലെന്നു സമ്മതിച്ച് ഫോണ്‍വെച്ച് ഷെമ്മൂനോട് കാര്യം പറഞ്ഞ് കുളിച്ചു കുട്ടപ്പനായി വണ്ടിയുമെടുത്തോടി. എന്തിനായിരിക്കും ഉമ്മാമ്മ ഇപ്പത്തന്നെ കാണണമെന്ന് പറഞ്ഞത്! രണ്ടീസം കാണാത്തത് കൊണ്ട് ചെവിക്കു പിടിക്കാനായിരിക്കുമോ? അതോ, പണ്ട് പൊട്ടിച്ച ചട്ടീം കലത്തിന്റെ കണക്കു പറയാനാണോ? അല്ലെങ്കില്‍ നിന്റെകൂടെ ദുബായിലേക്ക് ഞാനും വരുന്നെന്നു പറയാനായിരിക്കുമോ? എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല. ഇനി ആ വീടും വീടിരിക്കുന്ന സ്ഥലവും എന്റെ പേരില്‍ എഴുതിത്തരാന്‍ വേണ്ടിയാണോ?
ആയിരിക്കും.
ഈയിടെയായി ഉമ്മാമ്മ അത് പറയാറുണ്ടെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നോമ്പ് തുടക്കത്തില്‍ ഞങ്ങളുടെ വീടായ റോസ് ഗാര്‍ഡനില്‍ ആയിരുന്നു ഉമ്മാമ. അന്നും ഉമ്മയോട് പറഞ്ഞിരുന്നു പോലും "തൈവളപ്പില്‍ പുരയും ആ സ്ഥലവും നിന്റെ മോനുള്ളതാ.." എന്ന്.
വാപ്പ എതിര്‍ക്കുമോന്നാ ഉമ്മാമ്മാന്റെ പേടി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് ഒരു പേരക്കുട്ടിക്ക് മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന് വാപ്പ ഭയപ്പെടുന്നു. അതാണ് അഹമദാജി. ഉമ്മാമയുടെ സ്വത്തുക്കള്‍ വീതംവെക്കുമ്പോള്‍ ഉമ്മാക്ക് കിട്ടാനുള്ള അവകാശം സ്നേഹപൂര്‍വ്വം നിരസിച്ചയളാണ് വാപ്പ. 'ആവശ്യത്തിനു പടച്ചോന്‍ നമുക്ക് തന്നിട്ടുണ്ടെന്നും ഉമ്മാമ്മയുടെ സ്വത്തുക്കള്‍ ആണ്‍മക്കള്‍ക്ക് തന്നെ കൊടുത്തോട്ടെ' എന്നായിരുന്നുവത്രേ വാപ്പാന്റെ നിലപാട്. ആ ഒരു വിഷമം ഉമ്മാമ്മാക്കുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് വീടും സ്ഥലവും എനിക്ക് തരാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉമ്മ പറയുന്നത്.
വീടും വീടിരിക്കുന്ന ഇരുപത്തിമൂന്ന് സെന്റും എന്റെ പേരിലാക്കാനായിരിക്കും ഉമ്മാമ്മ വിളിക്കുന്നത്. നേരം വെളുത്താല്‍ വാപ്പ അറിയും. അറിഞ്ഞാല്‍ കുളമാവും. അങ്ങനെയെങ്കില്‍ ഈ പാതിരാത്രി തന്നെ മാറ്റണം. ടൌണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് തറവാട്. സെന്റിന് ഏഴു ലക്ഷം മതിപ്പുണ്ടാവും.എന്റെപേരിലായാലുടന്‍ അടിയന്തിരമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാലോചിച്ചു. ആ ഓപറേഷന് 'ആക്ഷന്‍ ഓഫ് ഉമ്മാമ്മാസ് പ്രോപ്പര്‍ട്ടീസ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് കണ്ണൂര്‍ എന്നൊരു പേര് മനസ്സില്‍ കുറിച്ചിട്ടു. ഇനി വേണ്ടത് പ്ലാനിങ്ങാണ്.
ആ മാളികവീടും സ്ഥലവും ഇടിച്ചു നിരപ്പാക്കി അവിടെയൊരു എയര്‍പോര്‍ട്ട് പണിയണം. എന്നിട്ട് സ്വന്തം ഫ്ലൈറ്റില്‍ പറന്നിറങ്ങി കണ്ണൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കണം. നാട്ടുകാര്‍ കാണട്ടെ.. വാപ്പ ഞെട്ടട്ടെ.. ദുബായില്‍ പോയി നശിക്കെടാ എന്ന് പരിഹസിച്ച മൂത്താപ്പാന്റെ നെഞ്ച് പൊട്ടട്ടെ..
ഓര്‍ത്തപ്പോള്‍ എന്റെ അഡ്രിനാലിന്‍ ഉയര്‍ന്നു. എവിടെയൊക്കെയൊ ഒരു കുച്ച്കുച്ച് ഹോത്താഹേ.. ഇപ്പോള്‍ തന്നെ വിജയ് മല്യയെ വിളിച്ചു രണ്ടു ഫ്ലൈറ്റിനു ബുക്ക് ചെയ്താലോ എന്നാലോചിച്ചെങ്കിലും വിമാനക്കച്ചോടം പൊട്ടി ആപ്പീസ് പൂട്ടിപ്പോയ ആ പുള്ളയിപ്പോള്‍ കള്ളടിച്ച് പള്ള വീര്‍പ്പിച്ച് തൊള്ള തുറന്നുറങ്ങുകയാവും എന്ന ചിന്തയില്‍ വിളി നാളത്തേക്ക് മാറ്റി ആക്സിലറേറ്റില്‍ ആഞ്ഞു ചവിട്ടി.
അത്യാഹ്ലാദത്തോടെ, അതിലേറെ ആവേശത്തോടെ തറവാട്ടിലെത്തുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.മുറ്റംനിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്.
ആധാരമെഴുത്തുകാരും രജിസ്ട്രാപ്പീസറും ആയിരിക്കും. ഹൌ! ഈ ഉമ്മാമ്മാന്റെയൊരു ബുദ്ധി!
പക്ഷെ ഗേറ്റിനു പുറത്ത് വണ്ടിനിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ. ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു... കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!
വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..!
ഉമ്മാമ്മ മരിച്ചിരിക്കുന്നു! "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... !!!!.!!
വെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി.
"ഉമ്മാമാ...."ന്നു നീട്ടിവിളിച്ചുകൊണ്ട്, സിറ്റൌട്ടിലുണ്ടായിരുന്ന വാപ്പയെ ഞാന്‍ കെട്ടിപ്പിടിച്ചു. പേരക്കുട്ടികള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരടുപ്പം ഉമ്മാമ്മയുമായി എനിക്കുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനൊരു കാരണം കുട്ടിക്കാലത്ത് ഉമ്മാമ്മയെ ഞാന്‍ അത്രയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്... ചെമ്പുപാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്... വിറകുപുരക്കു തീയിട്ടുണ്ട്...
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍ ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ.
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍ ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ.
ആ ഉമ്മാമ്മയാണിപ്പോള്‍ ....!!
എന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയിട്ട്, 'അകത്തു പോയി കണ്ടേച്ചു വാ' എന്ന് വാപ്പ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി. അകത്തുചെന്ന് ഉമ്മാമ്മയുടെ കട്ടിലിനരികില്‍ ഞാനിരുന്നു. അവിശ്വസനീയമായിരുന്നു ആ കിടത്തം. കാലങ്ങളായി എന്നെത്തഴുകിയ ആ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്റെ ഓര്‍മ്മക്കഷണങ്ങള്‍ ഇടറിപ്പോകുന്നു. ഭൂമിയോളം തണുപ്പ്... ജലത്തിന്റെ ആഴത്തോളം കുളിര്... കാറ്റിനോളം സുതാര്യം.. എന്താണ് സംഭവിച്ചതെന്നര്‍ത്ഥത്തില്‍ റംലത്തയെ ഞാന്‍ നോക്കി. ശബ്ദമില്ലാതെ അവര്‍ പറഞ്ഞു.
"അസര്‍ നിസ്ക്കാത്തിന് വുളൂ എട്ക്കാന്‍ കുളിമുറീല്‍ പോയപ്പോ ആടെ ഒന്ന് വയ്തി വീണിനി. അന്നേരം ബേദനോന്നും ഉണ്ടായിട്ടില്ല. രാത്രി ആയപ്പോളാ ബേദന കൂടിയത്. അപ്പത്തന്നെ ആസ്യാന്റെടുത്ത് പോയി കൊട്ടഞ്ചുക്കാതി എണ്ണ കൊണ്ടുബന്ന് നന്നായി തടീക്കൊടുത്ത്ണ്.."
തിരിച്ചു ഞാന്‍ ഉമ്മാമ്മയെ നോക്കി. എന്നിട്ട് മുഖം താഴ്ത്തി പതിയെ ചോദിച്ചു.
"ഈ നട്ടപ്പാതിരാക്ക് എല്ലാത്തിനേം വിളിച്ചു വരുത്തീട്ട് കിടന്നു ചിരിക്കുന്നോ ഉണ്ടക്കണ്ണി മറിയെ? ആകെ പേടിപ്പിച്ചല്ലോ കുതിരേ..?"
"അതില്ലേടാ., പെട്ടെന്നൊരു തോന്നല്. ഞാനങ്ങ് മരിക്കാമ്പോവ്വാന്ന്. ബേദന കൂട്യപ്പോ തോന്നിയതാ. അതാ എല്ലാരേം ബിളിച്ച് ബെരുത്തിയെ.."
"ഒലക്ക! എന്റുമ്മാമാ, ഈലോകത്തും പരലോകത്തും ഇന്നേവരെ ഒരു പൂച്ച പോലും കാലിന്റെ കൊഴ തെറ്റീട്ടു മരിച്ചിട്ടില്ല. പിന്നാ തൈവളപ്പില്‍ തറവാട്ടിലെ നരിയായ ഉമ്മാമ്മ.. "
"എടാ, ഉമ്മാമ്മാക്ക് വയസും പ്രായോം ആയില്ലേ. കാലിലെ ബേദന മരിപ്പിന്റെ ബേദനയായിട്ടാ തോന്നിയെ. അപ്പൊപ്പിന്നെ എല്ലാരീം കണ്ടിട്ട് മരിക്കണോന്ന് പൂതിയായി. ഇതാപ്പോ ഞാഞ്ചെയ്ത തെറ്റ്.?
പാതിരാക്ക് വിളിച്ചുവരുത്തിയിട്ട് പേടിപ്പിച്ചതിലുള്ള രോഷമുണ്ട് എല്ലാരുടെയും മുഖത്ത്. നീയിവിടെ നില്ലെന്നും പറഞ്ഞു എന്നെയവിടെ ആക്കിയിട്ട് ഓരോരുത്തരായി സ്ഥലം കാലിയാക്കി. ഓരോരുത്തരെയും ഫോണില്‍ വിളിച്ചത് "നിന്നോട് വരാന്‍ പറഞ്ഞത് മറ്റാരും അറിയണ്ടാ" എന്ന മുന്നറിയിപ്പോടെയായിരുന്നു. തറവാട്ടില്‍വെച്ച് കാണുമ്പോള്‍ എല്ലാവരും പരസ്പരം സ്വാഹ! ഉമ്മാമ്മാന്റെ കുരുത്തക്കേടിനു കൂട്ടുനിന്ന റംലത്താത്താക്കും കിട്ടി അമ്മാവന്മാരുടെ വക നവരസ പഞ്ചാമൃത ശ്ലോകങ്ങള്‍ !
പിറ്റേന്ന് രാവിലെ ഉമ്മാമ്മയെ കുരിക്കളുടെ അടുക്കലേക്കു കൊണ്ടുപോയി.കാലുപിടിച്ചു പരിശോധിക്കാനൊരുങ്ങിയ യുവകോമള കുരിക്കളോട് ഉമ്മാമ്മാന്റെ ഡയലോഗ്..
"നീയെന്‍റെ കാല് പിടിക്ക്വോന്നും ബേണ്ട. എന്തേലും തൈലം തന്നാല് ഇബന്‍ തേച്ചു തടവിത്തരും. ഉളുക്കിനൊക്കെ തടവാന്‍ ഇബന്‍ ഉഷാറാ.."
കുരിക്കള്‍ സംശയത്തോടെ എന്നെ നോക്കി.
'പിന്നെന്താ... ദുബായില് എനിക്ക് തടവലാ പ്രധാന പണി'യെന്ന മട്ടില്‍ ഞാന്‍ വളിച്ചൊരു ചിരി പാസാക്കിയിട്ട് നിസാഹയതയോടെ ഉമ്മാമ്മയെ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ ഉമ്മാമ്മ ഫുള്‍ ഷൈനിങ്ങിലാണ്.
കുരിക്കള്‍ നല്‍കിയ തൈലക്കുപ്പികളും ഉമ്മാമ്മയുടെ ഉളുക്കിയ കാലുമായി ഒരാഴ്ചയോളം ഞാന്‍ മല്ലിട്ടു. വേദന പാടേ മാറി. പെരുന്നാള്‍ കഴിഞ്ഞ് ദുബായിലേക്ക് തിരിക്കുമ്പോള്‍ യാത്രചോദിക്കാന്‍ ചെന്ന എന്നോട് ഉമ്മാമ്മയുടെ വക ഉപദേശം.
'പിന്നെന്താ... ദുബായില് എനിക്ക് തടവലാ പ്രധാന പണി'യെന്ന മട്ടില്‍ ഞാന്‍ വളിച്ചൊരു ചിരി പാസാക്കിയിട്ട് നിസാഹയതയോടെ ഉമ്മാമ്മയെ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ ഉമ്മാമ്മ ഫുള്‍ ഷൈനിങ്ങിലാണ്.
കുരിക്കള്‍ നല്‍കിയ തൈലക്കുപ്പികളും ഉമ്മാമ്മയുടെ ഉളുക്കിയ കാലുമായി ഒരാഴ്ചയോളം ഞാന്‍ മല്ലിട്ടു. വേദന പാടേ മാറി. പെരുന്നാള്‍ കഴിഞ്ഞ് ദുബായിലേക്ക് തിരിക്കുമ്പോള്‍ യാത്രചോദിക്കാന്‍ ചെന്ന എന്നോട് ഉമ്മാമ്മയുടെ വക ഉപദേശം.
"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും ഉളുക്കിനു തടവ്ന്ന മര്‍മ്മാണി കുരിക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.."
ഡിം!
ഞാന്‍ ഞെട്ടിയില്ല. ഞെട്ടാനായി എന്റെ ശരീരത്തില്‍ ഇനിയൊന്നും ബാക്കിയില്ലല്ലോ!
@@
ReplyDeleteഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ലാഹോറിലേക്ക് പുറപ്പെടുകയാണ്. കമ്പനി ഫിനാന്‍സ് മാനേജറുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് ലക്‌ഷ്യം.
താലിബാന്റെ ഉണ്ടകൊണ്ട് എന്റെ മണ്ട പോകുമോ എന്ന ഉല്‍ക്കണ്ടയുണ്ട്. തിരിച്ചു വരികയാണെങ്കില്‍ കാണാം.
(ഹും! തല പോയാല്‍ എനിക്ക് പുല്ലാ. കടിക്കുന്ന പട്ടിക്കെന്തിനാ തല)
കണ്ണൂരാന്‍ സ്ഥലത്തില്ല എന്ന് കരുതി ആരും കല്ലിവല്ലി ബ്ലോഗില്‍ കലാപത്തിനു ശ്രമിക്കരുത്. ലാഹോറില്‍ വെച്ചും ബ്ലോഗ് നിയന്ത്രിക്കാനുള്ള സൗകര്യം ചെയ്യാമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പു തന്നിട്ടുണ്ട്.
**
തേങ്ങയാണൊ എന്നറിയില്ല.
ReplyDeleteദാ പിടിച്ചോ!
ഠേ!
@@
ReplyDeleteബ്ലോഗ് വായിച്ചു കമന്റ് ചെയ്യാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് കമന്റ് SMS ആയി അയക്കാവുന്നതാണ്.
അയക്കേണ്ട നമ്പര്‍ : 0097155 3749 919
എനിക്കെല്ലാം മനസ്സിലായി!
ReplyDeleteപക്ഷേ,
“ശരീരത്തിലെ രേഷ്മാണുക്കളും”ആഞ്ഞു പിടിച്ചാൽ പിന്നെ രക്ഷയില്ല എന്ന കാര്യം ഉമ്മൂമായ്ക്കറീലല്ലോ!
കലകലക്കൻ!
@@
ReplyDeleteപോസ്റ്റ് വായിച്ചു തല്ലണം എന്ന് തോന്നുന്നവര്‍ക്ക് നേരില്‍ വന്നു തല്ലാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
Door # 1203
"shemreen"
12th floor
Al Ahli Residential Complex
'B' Block
Al Nahda 2/ Qisais
Dubai. UAE
**
നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ എബ്ടെങ്കിലും ഉളുക്കിനു തടവ്ന്ന ഗുരുക്കളായിട്ട് നിന്നൂടെ?
ReplyDeleteഗുരുക്കള്‍ തന്നെയാണല്ലോ. ഉളുക്കിനു തടവുന്നതല്ല എന്നു മാത്രം. ഒന്ന് പേടിപ്പിച്ചു. പിന്നെ ചിരിപ്പിച്ചു.
ഇന്ന രണ്ടാമത്തെ തേങ്ങ.... ഡിം....
ReplyDelete<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>
ReplyDeleteഡോക്ടറുടെ തേങ്ങ ശരിക്കും പൊട്ടിയില്ല.. പിന്നെ കണ്ണൂരാനേ.. ജ്ജെന്തിനാ ദുഫായിലേക്ക് പോകുന്നത് ഇവിടെ നിന്നാപോരേ...
തേങ്ങ ഉടയ്ക്കാന്‍ ശ്രെമിക്കാതെ ആദ്യമായി വായിച്ചിട്ട് കമന്റുന്ന കണ്ണൂരാന്റെ പോസ്റ്റ്.
ReplyDeleteകാരണം ഉമ്മുമ്മ തന്നെ :)
----------------
ലാഹോറില്‍ ചെല്ലുമ്പോ പഠിപ്പിച്ച ഡയലോഗ് പറയാന്‍ മറക്കണ്ട..
"മൈ നെയിം ഈസ് കണ്ണൂരാന്‍.
ബട്ട് ഐ ആം നോട്ട് എ ടെററിസ്റ്റ്" :P
ഭാഷ ഉഷാരായിട്ടുണ്ട്....
ReplyDeleteകഥ ഇതുവരെ:
ReplyDelete(മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി. പേര് കണ്ണൂരാനാണെന്നും നാട് കണ്ണൂരിലാണെന്നും വീമ്പിളക്കുന്ന ഒരഹങ്കാരി. സ്വാനുഭവങ്ങളുടെ തീക്ഷ്ണതകള്‍ വരച്ചുകാട്ടി ബ്ലോഗില്‍ പേരെടുക്കാന്‍ പോര് നടത്തുന്ന ഒരു ദുബായിക്കാരന്‍ പ്രവാസി. ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. എന്നാലും ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് SMS വഴിയും നേരില്‍ വന്നു അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ക്ക് നേരിട്ടുവരാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി ദയവായി കമന്റ് ഫോളോ ചെയ്യേണ്ടതാണ്. ഇതേവരെ പുകഴ്ത്തുകയും ഇകഴ്ത്തുകയും പ്രശംസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്നേഹപൂര്‍വ്വം കണ്ണൂരാന്‍ / കല്ലിവല്ലി)?????? ങേ ...അങ്ങനെ പെട്ടൊന്നൊന്നും പോകരുത്...പാപികള്‍ പനപോലെ വളരണമെന്നാണ് പഴമൊഴി!! ഇടയ്ക്ക് ഒരു തല്ലും വെട്ടില്ലാതെ എന്ത് ബൂലോകം...എന്ത് ബ്ലോഗ്...!!
@ shebeer:
ReplyDelete>> ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്.<<
ഇതിനാണോ "ബ്ലോഗ് വിട്ടു പോകുന്നു" എന്ന് അര്‍ഥം കണ്ടെത്തിയത്? ഫയങ്കരാ!!
*
സമയം വെസ്റ്റാകാത്ത വായന സമ്മാനിച്ചതിന് നന്ദി
ReplyDeleteഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ സാധിക്കട്ടെ
ആശംസകള്‍
എന്തൊരു നല്ല ഉമ്മുമ്മ...........ഉമ്മുമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു. ഫോണ്‍ ചെയ്യുമ്പോള്‍ ഉമ്മുമ്മായോട് ഈ പശുക്കുട്ടിയുടെ സ്നേഹാന്വേഷണം പറയുക
ReplyDeleteപെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും..
ReplyDeleteഒന്നു പേടിപ്പിച്ചു ആദ്യം..
ReplyDeleteകല്ലീ വല്ലീ എഴുതി തീരുമ്പോഴേക്കും കണ്ണൂരാന്റെ വീട്ടുകാരെല്ലാം വായനക്കാരുടെയും വീട്ടുകാരാവും.. ഷമ്മുവിനെ മാത്രം കണ്ണൂരാൻ എടുത്തോ..
ആശംസകൾ..
പിന്നെ കണ്ണൂരാനേ ഇതു കൊള്ളാല്ലോ.
ReplyDeleteകുറേക്കാലമായി കണ്ണൂരുകാരുമായി
ഇടപഴകാന്‍ തുടങ്ങിയതിനാല്‍
ഈ കണ്ണൂര് ബാഷ ഇപ്പൊ
കുറെ വശ്ശായി കേട്ടോ!!
ശരിക്കും രസത്തോട് വായിച്ചു പോയി. പോസ്റ്റു നീണ്ടാതാനെന്കിലും
ബോറടിച്ചില്ല കേട്ടോ!
പിന്നെ ഈ "ബലാല്‍ സംഘം" വേണ്ട കേട്ടോ, വെറും "ബലാല്‍സംഗം" മതി :-)
പിന്നെ അവിടവിടെ അല്‍പ്പാല്‍പ്പം മാറ്റാവുന്ന അക്ഷര പിശാചുക്കള്‍
കടന്നു കൂടിയിട്ടുണ്ട്, ലോഹോറില്‍ പോയി വന്നിട്ട് തിരുത്തിയാല്‍ മതി
പിന്നെ, പറഞ്ഞത് പോലെ
"ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ലാഹോറിലേക്ക് പുറപ്പെടുകയാണ്.
കമ്പനി ഫിനാന്‍സ് മാനേജറുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് ലക്‌ഷ്യം.
താലിബാന്റെ ഉണ്ടകൊണ്ട് എന്റെ മണ്ട പോകുമോ എന്ന ഉല്‍ക്കണ്ടയുണ്ട്.
തിരിച്ചു വരികയാണെങ്കില്‍ കാണാം."
പിന്നെ ഇവിടുത്തെ ഈ പ്രകൃതി ഒന്നും അവിടെക്കാട്ടെണ്ട കേട്ടോ!!!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! മണ്ടയും കൊണ്ട് മടങ്ങി വരാം :-)
ശുഭ യാത്ര, ആശംസകള്‍
നല്ല വായന............
ReplyDeleteആശംസകൾ
ഒറ്റയിരിപ്പിന് ശ്വാസമടക്കിപ്പിടിച്ചു വായിപ്പിച്ചൂട്ടോ. ഇയാള്‍ പോണ്ടാട്ടോ...
ReplyDeleteഅഭിനന്ദനങ്ങള്‍
Avasanam kalaki"penkuti....kalokky..
ReplyDelete:)
ReplyDeleteപേടിപ്പിച്ചല്ലൊ ഹമുക്കെ.....ഞാനാകെ ടെൻഷൻ അടിച്ചിരിക്കുന്ന ഈ നേരത്ത്.....
ReplyDeleteലാഹോറിൽ പോയിട്ടു വാ...നിനക്കിട്ടു വച്ചിട്ടുണ്ട്....
സമയം കിട്ടുമ്പോൾ ജന്മസുകൃതത്തിൽ ഒന്നു വന്നു പോ...
http://leelamchandran.blogspot.in/
വെറുതെയല്ല ഈ കണ്ണൂരാനിങ്ങിനെ കുറുമ്പനായത്..
ReplyDeleteആ ഉമ്മാമയുടെ സ്നേഹവാല്‍സല്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞത് ഒരു സുകൃതമാ മോനെ..
''ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്. ചെമ്പു പാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്. വിറകുപുരക്കു തീ വെച്ചിട്ടുണ്ട്. ''
ഈ വരികള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഒരടി വെച്ച് തരാന്‍ തോന്നിപ്പോയി..!
പോസ്റ്റ് എന്നത്തേയും പോലെ സുന്ദര സുരഭിലം..!!!
അങ്ങനൊരുമ്മൂമ്മ കാര്യങ്ങള് പറഞ്ഞു തരാന്‍ ഉള്ളതുകൊണ്ട് കണ്ണൂരാന്‍ കണ്ണൂരാനായിത്തുടരുന്നു. അല്ലാര്‍ന്നെങ്കില്‍ ചുമ്മാ കാലുതിരുമി നടക്കുന്ന മനുഷ്യനായിപ്പോയേനെ. ഈ കമന്റ് ഉമ്മൂമ്മാക്കിരിക്കട്ടെ.
ReplyDeleteപെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.."
ReplyDeleteഎളുപ്പം ഉളുക്ക് മാറ്റാനുള്ള വിദ്യ എങ്ങിനെയാണാവോ കണ്ണൂരാനെ..
പഹയാ എന്നാലും ഒരു വാക്ക് പരയാരുന്നല്ലോ! വായിച്ചിട്ട് വന്നിട്ട് ബാക്കി ഞാന്‍ വച്ചിട്ടുണ്ട്...
ReplyDeleteഇതും വായിച്ചു!! :)
ReplyDeleteഎന്തായാലും ഉമ്മൂമ്മയുടെ ബുദ്ധി കൊള്ളാം ," നിന്നെ വിളിച്ച കാര്യം ആരോടും പറയണ്ട " എന്ന് പറഞ്ഞപ്പോള്‍ കണ്ണൂരാനെ പോലെ സ്വന്തമായി വിമാനം വാങ്ങാന്‍ മോഹിച്ചു കാണും മറ്റുള്ള മെമ്പര്‍ മാരും..( അല്ല ഒരു സംശയം അന്ന് ഏപ്രില്‍ ഒന്ന് ആയിരുന്നോ ???)
ReplyDelete---------------------------
ഒടുക്കത്തെ കണ്ടത്തല്‍ : ചുമ്മാതല്ല കണ്ണൂരില്‍ വിമാനം ഇറങ്ങാത്തത് :)
നന്നായിട്ടുണ്ട്... ഇനിയും വരട്ടെ
ReplyDeleteപിന്നെ ഇബടെ കാലാവസ്ഥ മാറുകയാണ് ചൂട് മാറി തണുപ്പ് തുടങ്ങുകയായി.. സ്വതവേ കാലാവസ്ഥാ മാറ്റത്തിന്റെ സമയത്ത് ഒരു തുമ്മലും ശ്വാസം മുട്ടലും ഒക്കെ പതിവാണ് അതിന്റെ കൂടെ ഇത് വായിച്ചപ്പോള്‍ തുടങ്ങിയ ചിരി കൂടി ആയപ്പോള്‍ പൂര്‍ണമായി എനിക്ക് വയറ്റില്‍ വേദനയും ശ്വാസം മുട്ടലും ഒക്കെ ആയി ആകെ പൊല്ലാപ്പായി.....
ReplyDeleteനീണ്ട ഇടവേളയ്ക്കു ശേഷം ആണേലും സംഗതി കലക്കി മോനെ!
കണ്ണൂരാനേ... കലക്കീന്... ഞ്ഞി ആടെ പോയിറ്റ് എപ്പഴാ തിരിച്ച് വര്വാ?... ഞ്ഞിയായ്ട്ട് ബർത്താനം പറഞ്ഞേന് ഞങ്ങളെ ഒക്കെ അകത്താക്ക്വോ ഇനി...?
ReplyDeleteഈ ഉമ്മൂമ്മാടെ കൊച്ചുമോനല്ലേ... കണ്ണൂരാൻ കണ്ണൂരാൻ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ കേട്ടോ...
ആശംസകൾ...
വിത്തുഗുണം പത്തുഗുണം... ഉമ്മൂമ്മാക്കൊരു ബ്ലോഗുണ്ടായിരുന്നെങ്കിൽ... ഹോ..
ReplyDeleteസംഗതി കലക്കി.
എന്‍റെ ഉമ്മുമ്മാ പൊളിച്ചടുക്കി കേട്ടോ .......
ReplyDeleteനന്നായിരിക്കുന്നു....... പോയി വരൂ നമുക്ക് പരിചയപെടാം .......
അപ്പൊ ഉഴിച്ചിലും പഠിച്ചു!
ReplyDeleteരസത്തോടെ വായിച്ചു.
ആശംസകളോടെ
Door # 1203
ReplyDelete"shemreen"
12th floor
Al Ahli Residential Complex
'B' Block
Al Nahda 2/ Qisais
Dubai. UAE
ദുബായിലെങ്ങാനുമാരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴേ അവിടെ വന്ന് നിന്നെയൊന്ന് കണ്ടേനെ.
എത്ര സുന്ദരമായ എഴുത്ത്. ഉമ്മാമ്മയോടുള്ള ഹൃദയബന്ധം വാക്കുകള്‍ക്കിടയില്‍ കൂടെ മഴവില്ല് പോലെ തെളിയുന്നു.
ഐ ലവ് ഇറ്റ്
ReplyDelete"തൈവളപ്പില്‍ ഹംസയുടെ മക്കള്‍ കളിക്കാത്ത കുരുത്തക്കേടൊന്നും മുട്ടേന്നു വിരിയാത്ത നീ കളിക്കണ്ട.. മനസിലായോഡാ..?"
ബൂലോകത്തെ ഏറ്റവും വല്യ കുരുത്തക്കേടുകാരനോടായിരുന്നോ ഈ ഉപദേശം!! ഹിഹി...
ഉമ്മുമ്മാ കലക്കി.....
കണ്ണൂരാന്റെ ഉമ്മുമ്മാ അല്ലെങ്കിലും ഒരൊന്നൊന്നര ഉമ്മൂമ്മാ ആവേണ്ടതു തന്നെ.
വീണ്ടും എഴുതിയതിൽ സന്തോഷം രേഖപ്പെടുത്തട്ടെ.ഗംഭീരമായി...
ഉമ്മൂമ്മാക്ക് പോലും അറിയാം നീയൊരു തെമ്മാടിയാണെന്ന്, അതോണ്ടല്ലേ ആ ഒടുക്കത്തെ ഉപദേശം തന്നത്....
ReplyDeleteഉമ്മൂമ്മയെയും പെരക്കുട്ടിയെയും ഇഷ്ട്ടമാവുന്ന ഉജ്ജല നര്മാസല്ലാപം...
തുടക്കം ദില്‍വാലെ
ReplyDeleteനടുക്കം ദില്‍തോ പാഗല്‍ഹെ
ഒടുക്കം കുച്ച് കുച്ച് ഹോതാഹെ
പതിവ് പോലെ ചടുലം ചേതോഹരം !
ReplyDeleteഉമ്മൂമ്മയും പേരക്കുട്ടിയും കൊള്ളാം ,
ReplyDeleteനല്ല ഒരു പോസ്റ്റ് ,,,, കലക്കി
പതിവ് പോലെ ഒട്ടും ബോറടിപ്പിച്ചില ..കണ്ണൂരാന്റെ കരളും കരളിന്റെ കരളുമായ മറിയംബിയെ ഞങ്ങളുകും ഒത്തിരി ഇഷ്ടായി ...ആശംസകള്‍
ReplyDeleteന്നാലും ന്റെ ഉമ്മൂമാ ങ്ങടെ പേരക്കുട്ടീടെ മണ്ടക്കിട്ട് രണ്ട് കൊട്ട് കൊടുക്കാൻ ഇങ്ങക്ക് തോന്നീലല്ലോ...
ReplyDelete"കാല് പിടിക്ക്വോന്നും ബേണ്ട. എന്തേലും തൈലം തന്നാല് ഇബന്‍ തേച്ചു തടവിത്തരും. ഉളുക്കിനൊക്കെ തടവാന്‍ ഇബന്‍ ഉഷാറാ.."
അപ്പണി അറിയാമായിരുന്നിട്ടും ഇങ്ങളെന്തിനാ ബെർതെ ഈ പാഴ്മരുഭൂമിയിലേക്ക് എഴുന്നള്ളിയേ ഹും ഹും ഹും :)
പതിവ് പോലെ കണ്ണൂരാന്റെ മികച്ച ഒരു പോസ്റ്റ് . അഭിനന്ദനങ്ങള്‍.
ReplyDeleteപക്ഷെ ചില കാര്യങ്ങള്‍ പറയ്യാതെ വയ്യ. ഹാസ്യം ഉണ്ടാക്കാന്‍ വേണ്ടി പ്രാസം ഒപ്പിച്ചുള്ള വാക്കുകള്‍ കൊണ്ടുള്ള കളി അത്ര രസകരമായി തോന്നിയില്ല. ഒരു കൃത്രിമത്വം ഫീല്‍ ചെയ്യുന്നു അവിടെയൊക്കെ. തമാശക്ക് വേണ്ടി മനപ്പൂര്‍വം സ്രിഷ്ടിച്ചപോലെ. എഴുത്തിന്റെ മര്‍മം അറിയുന്ന കണ്ണൂരാന്റെ പോലെ ഉള്ള ഒരാള്‍ക്ക് , ഹാസ്യത്തിന് വേണ്ടി അങ്ങനെ ഒരു സൂത്രം ചെയ്യേണ്ട കാര്യം ഇല്ല എന്ന് എനിക്ക് തോന്നുന്നു. "കല്ലിവല്ലി" യിലെ മറ്റുള്ള പോസ്റ്റുകളിലൂടെ സഞ്ചരിച്ചാല്‍ അറിയാം അതില്‍ എത്ര ലളിത സുന്ദരമായാണ് സ്വാഭാവിക നര്‍മം ഉപയോഗിച്ചിരിക്കുന്നത് എന്ന്. അവ അക്ഷരങ്ങളുടെ ആത്മാവിനോട് ചേര്‍ന്ന് നിന്നിരുന്നു. ഈ പോസ്റ്റിലും നര്‍മം നന്നായിട്ട് തന്നെ ഉപയോഗിച്ചിട്ടുണ്ട്, പക്ഷെ ചില ഭാഗങ്ങളില്‍ അവ ചേര്‍ന്ന് നില്‍ക്കാത്തത് പോലെ തോന്നി.
വായിച്ചു വന്നപ്പം ഞാനും വിചാരിച്ചു ഉമ്മുമ്മ കാഞ്ഞോന്ന്. നല്ല പോസ്റ്റ്.
ReplyDeleteഉമ്മുമ്മാക്ക് കൊച്ചുമോനെ നന്നായി അറിയാം.അതാണല്ലോ ഇവിടെത്തന്നെ നിന്നു തടവിക്കോളാന്‍ പറഞ്ഞത്.
ReplyDeleteപക്ഷെ ഗേറ്റിനു പുറത്ത് വണ്ടി നിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍ നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ! ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍ തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു. കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!
ReplyDeleteവെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി. വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..
ee varikal sharikkum feel cheyyippichishtaa...
kalakki
വായിച്ചു.ഹാസ്യം ഹാസ്യമായിത്തന്നെ ആസ്വദിച്ചു.ആശംസകള്‍
ReplyDeleteവേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു.
ReplyDeleteജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..
ഉമ്മാമ്മ മരിച്ചിരിക്കുന്നു!
ഹഹ ഉമ്മാമാനെ വായിച്ചു കേള്‍പ്പിക്കണം അപ്പൊ കേള്‍ക്കാം പൂരം 'ഇജ്ജു
ഞമ്മളെ മജ്ജത്താക്കി അല്ലെടാ പഹയാ ' എന്ന് .
നമ്മുടെ സ്വന്തം കേരളത്തിന് പ്രത്യേകിച്ച് കണ്ണൂരിന് നല്ലൊരു
....കലാകാരനെ നഷ്ടായി കഷ്ടം ഉണ്ട് കേട്ടോ ..ഈ അമ്മാവന്മാര്‍ക്കൊന്നും
വേറെ ഒരു പണിയും ഇല്ലേ?
നല്ല ഭാവന കണ്ണൂരാനെ എഴുത്ത് തുടരട്ടെ ആശംസകള്‍
എന്ത് രസാണെടാ എഴുത്ത്... ഈ പോസ്റ്റില്‍ കണ്ണൂസ് ഉഗ്രന്‍ ഫോം കഴ്ചവച്ചു. തട്ടും മുട്ടും കൊട്ടും ബുദ്ദിമുട്ടും ഒന്നും ഇല്ലാതെ മനോഹരമായ വായന.. നല്ല ഹാസ്യം.
ReplyDeletelove u daa... :)
ഉമ്മാമയെ ഒത്തിരി ഇഷ്ടായി .....ഉമ്മ്മാമയുടെ പുന്നാര പേരക്കുട്ടിയെയും ..രസകരമായ വായനാനുഭവം ...ഉമ്മാമയുടെ വെട്ടിലേക്ക് കയറിച്ചെല്ലുന്ന രംഗം അല്പം വിഷമത്തോടെ വായിച്ചെങ്കിലും ..ക്ലൈമാക്സ് അടിപോളിയായി കണ്ണൂരാനെ .
ReplyDeleteRulaa diya, ......:'(
ReplyDeleteNaani ki bahuth yaad aa gai.....
Post kidu....
ഉമ്മുമ്മ കസറി..!!
ReplyDeleteനമ്പര്‍ : 0097155 3749 919
Door # 1203
"shemreen"
12th floor
Al Ahli Residential Complex
'B' Block
Al Nahda 2/ Qisais
Dubai. UAE
ഇത്രയും വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനി പറയൂ, കണ്ണൂരാൻ ആരാ..??
വായിക്കാന്‍ ഇത്തിരി വൈകി .. ക്ഷമിക്കണം...
ReplyDeleteകൂടുതല്‍ ഭംഗി വാക്കുകള്‍ കൊണ്ട് കളം നിരക്കുന്നില്ല
നല്ലതല്ലാതെ ഒന്നും പറയാനുമില്ല... :)
ഇഷ്ട്ടമായി ... എന്നത്തേയും പോലെ ഈ സ്നേഹത്തിന്റെ വല്ല്യുമ്മയെയും....ആശംസകള്‍
Thaliban Bheekararekkal Valiya Bheekarar ee "Bhoolokathullappol" Avide enthu pedikkan...!!
ReplyDeletePathivupole Manoharamaya Post. Ashamsakal...!!!
ന്നാലും ബെറുതെ മന്‍സനെ ബേജാറീക്കീലോ..?തുടക്കം മുതലേ ബാപ്പാനേം എളാപ്പാരേം ഒക്കെ കുറ്റം പറഞ്ഞാണല്ലോ ബൂലോകത്തു കാലൂന്നിയത് തന്നെ. ഇനി അവരുടെയെല്ലാം കുരുത്തക്കേട് പേടിച്ചാണോ..”ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. .” ഇങ്ങനെയൊരു കുറിപ്പ് .അതോ ലാഹോറില്‍ പോയാല്‍ മടങ്ങി വരില്ലെന്ന വല്ല തോന്നലുമുണ്ടായോ?..ആകെ മനുഷ്യനെ സസ്പെന്‍സില്‍ നിര്‍ത്തി മുഴുവന്‍ വായിപ്പിച്ചല്ലോ?.തേങ്ങയുടക്കാന്‍ ആയുര്‍വ്വേദ ഡോക്ടറെ തന്നെ കൊണ്ടു വന്നതു ഏതായാലും നന്നായി.
ReplyDeleteഉമ്മുമ്മയെ ഇഷ്ടായി...
ReplyDeleteതെമ്മാടി ആണേലും കണ്ണൂരാനേ , നിന്നെ എല്ലാവര്ക്കും വലിയ ഇഷ്ടമാ.. ഞാന്‍ കുറെ കാലം കൂടി ഒരു കമന്റു താങ്ങുവാ.. അതും നിനക്ക് തന്നെ.. ഉമ്മാമായെ ഇഷ്ടപ്പെട്ടു.. പണി കണ്ണൂരാനും തന്നുവല്ലോ.. തിരിച്ചു വന്നു വിളിക്കുക.. ആശംസകളോടെ..
ReplyDeleteഹഹ ... കിടു കണ്ണൂരാ...
ReplyDeleteഅങ്ങനുള്ള കാർന്നോർമാരുടെ ശിക്ഷണത്തിൽ വളർന്നിട്ടും ഇങ്ങനാണെങ്കിൽ...
ReplyDeleteകണ്ണൂരെ കളരി ഗുറിക്കന്മ്മാരുടെ കഞ്ഞികുടി മുട്ടിക്കരുതെന്നു വിനീതമായി അപേക്ഷിക്കുന്നു!
കൊള്ളാം..കെങ്കേമം..ഒരു ലാഹോർ യാത്രാവിവരണം പോരട്ടെ..
ReplyDeleteനല്ല സൂപ്പര്‍ ഉമ്മാമ്മ .
ReplyDeleteഎഴുത്ത് ഇഷ്ടപ്പെട്ടു
സുഹൃത്തെ ഞാന്‍ ബ്ലോഗ് എഴുത്തില്‍ ഒരു പുതുമുഖം ആണ്....എന്‍റെ കുഞ്ഞു ബ്ലോഗിലും വന്നു കഥകള്‍ വായിച്ചു താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കുമല്ലോ അല്ലേ???? ലിങ്ക് താഴെ നല്‍കുന്നു....
Deletehttp://kappathand.blogspot.in/2015/08/blog-post_2.html
ലാഹോറിലൊക്കെ കറങ്ങിയതിന്റെ തെളിവായി പാസ്പ്പോർട്ടിൽ അവിടത്തെ സീലൊക്കെ അടിച്ചിട്ടിങ്ങു വാ... സമാധാനം ഒരുപാട് പറയേണ്ടീ വരുമേ കണ്ണൂരാനന്ദജീ....!!
ReplyDeleteഉമ്മാമ്മയെ ഇഷ്ടപ്പെട്ടു...
ആശംസകൾ...
!!!!!!
ReplyDelete"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും ഉളുക്കിനു തടവ്ന്ന മര്‍മ്മാണി ഗുരുക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും..--- നാട്ടിലെ ഈ നല്ല പണി കളഞ്ഞിട്ട് ലാഹോറൊക്കെ കറങ്ങണോ...
ReplyDeleteരസത്തോടെയിരുന്ന് വായിച്ചു....ഉമ്മാമ്മ ഒരു പ്രസ്താനമാണല്ലേ
ഉമ്മാമ്മയും മക്നും തമ്മിലുഌഅ സ്നേഹത്തിന്റെ ആഴം ആണ് ഇവിടെ എന്നെ ഏറെ ആകർഷിച്ചത്.എനിക്കും ഉണ്ട് ഇതുപോലൊരമ്മ..ഉമ്മയേയും,അമ്മയേയും ഞാൻ സ്നേഹിക്കുന്നു.ഒപ്പം കണ്ണൂരാൻ എന്ന വ്യക്തിയേയും...ഇഷ്ടപ്പെട്ട രചനക്കെന്റെ നമസ്കാരം
ReplyDeleteഗണ്ണൂ, കലക്കി കലക്കി കുളമാക്കി
ReplyDeleteസ്നേഹം അങ്ങനെയാ ഗണ്ണൂ അത് വറ്റില്ലാ, ഇത് പറഞ്ഞപ്പോ ഇന്റെ ഉമ്മുമ്മാനെ ഓർമ വന്നു, ഇന്ന് ഒരു വർഷം കഴിഞ്ഞു അവർ പോയിട്ട്
ഒന്നു കിടുക്കിയശേഷമുള്ള കിടിലന്‍ ക്ലൈമാക്സ് കിടിലോര്‍ കിടിത്സ് ആയിട്ടുണ്ട് ... ആശംസകള്‍
ReplyDeleteനല്ല ഭാഷ.നല്ല എഴുത്തു. ഉമ്മുമ്മയെക്കുറിച്ചുള്ള പറച്ചിലുകളും രസിച്ചു...
ReplyDeleteഈ നര്‍മ്മ പൂന്തോട്ടവും എനിക്കിഷ്ടായി . ഈ പൂന്തോട്ടത്തില്‍ വിരിഞ്ഞ ഉമ്മൂമ്മ സ്നേഹത്തിന്റെ പനിനീരായ് എന്നെന്നും യാച്ചുക്കാടെ അടുത്ത് ഉണ്ടാകട്ടെ .. നല്ല എഴുത്ത് സമ്മാനിച്ച യാച്ചുക്കാക്ക് ആശംസകള്‍, യാത്രക്കൊരുങ്ങുന്ന യാച്ചുക്കാക്ക് ശുഭയാത്രയും നേരുന്നു .ഭൂലോകത്തെ വിട്ടു പോകല്ലേ.... സഹോദരനെ പോലെ സ്നേഹിക്കാനും ,ചീത്തപറയാനും ,അഭിപ്രായങ്ങള്‍ പറയാനും, സങ്കടപ്പെടുമ്പോള്‍ ആശ്വസിപ്പിക്കാനും ഒപ്പം ഉണ്ടാകണം ..ഡാ എന്നാ സ്നേഹ മന്ത്രണം കേള്‍ക്കാന്‍ കാത്തിരിക്കും .എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteഅപ്പോള്‍ ഉമ്മൂമ്മയാണ് താരം...കണ്ണൂരാനോക്കെ എന്ത് ല്ലേ...ഹി ഹി...
ReplyDeleteതീരെ ബോറാക്കാതെ എഴുതി, ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteമെയില്‍ ബോക്സ് തുറന്നതും കണ്ണൂരാന്‍റെ മെയില്‍, ഉമ്മുമ്മയെ കാണാന്‍ കണ്ണൂരാന്‍ ഓടിയ അതെ സ്പീടില്‍ ഞാനും എത്തി .... ഉമ്മാമ്മ മരിച്ചിരിക്കുന്നു! "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... !!!!. ഫോണ്‍ വിളിച്ച് സംസാരിച്ച ആള്‍ ഇതാന്ന്‍ പറയും മുന്നേ പോയോ? 'മൊഞ്ചത്തി ഉമ്മുമ്മ സുകൃതം ചെയ്തോളാ!' എന്നോകെ ഓര്‍ത്ത് ആണ് ബാക്കി വായിച്ചത് ...അല്ല കണ്ണുരാനെ ഉമ്മുമ്മ പറഞ്ഞതു പോലെ അങ്ങ് ചെയ്തുടെ !!!!.അംങ്കോം കാണാം താളിം ഓടിക്കാം ..ഹ ഹ കണ്ണുരാന്‍ ഗുരുക്കള്‍!!
ReplyDeletekannose, കണ്നൂരില്‍ എയര്‍പോര്‍ട്ട് പണിതാലും എയര്‍ ഇന്ത്യയെ ഇറക്കല്ലേ. കൊച്ചീല്‍ ഇറങ്ങേണ്ട എന്നെ കണ്ണൂരില്‍ കൊണ്ടിറക്കും.
ReplyDeleteഉമ്മുംമാനെ വായിച്ചപ്പോ ഒത്തിരി ഒത്തിരി ഇഷ്ടായി.ബ്ലോഗ്‌പൂട്ടി ഞങ്ങള്‍ ഫാന്‍സിന്റെ കഞ്ഞികുടി മുട്ടിക്കാനാ പരിപാടി അല്ലെ.
lov u da yaash
തലമുറകള്‍ക്ക് ഇടയിലുള്ള കലര്‍പ്പില്ലാത്ത സ്നേഹം ഈ പോസ്റ്റില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു..ഞാന്‍ എന്റെ വെല്ല്യുംമയെ ഓര്ത്തു,,,നന്നായി...
ReplyDelete"നല്ല പോസ്റ്റ് " അല്ലെങ്കില്‍ " നന്നായിട്ടുണ്ട് " അല്ലെങ്കില്‍ "ആശംസകള്‍ " ഈ മാതിരി കുനിഷ്ട്ടു കമന്റ് ഇട്ടു ഇവിടെ മോശം ആക്കാന്‍ എനിക്കൊരു ഉദേശവും ഇല്ല !
ReplyDeleteകൂറെ കാലത്തിനു ശേഷം കണ്ണൂരാന്‍ തിരിച്ചു വന്ന പോസ്റ്റ്.....ആ എഴുത്ത് ശൈലിക്ക് ഇടവേളകള്‍ ഒരു വിലങ്ങു തടി ആയിട്ടില്ല , ഒഴുക്കുള്ള വരികള്‍ വായനക്കാരനെ പിടിചിരിത്തുന്നു,ഉമ്മുമ്മയുടെ ഒരു ഫാന്‍ ആയിരുക്കുന്നു ഞാനും :) നന്നായി ചിരിപ്പിച്ചു, കണ്ണൂസിനും ,ഉമ്മുംമയ്ക്കും കുടുംബത്തിനും ദൈവം ആയുര്‍ ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ !!!
ഇനിയും ഇതു പോലുള്ള പൊളപ്പന്‍ പോസ്റ്റുകള്‍ പോരട്ടെ !!!
കണ്ണൂരാന്‍ ..
ReplyDeleteതുടക്കത്തിലെ മനസ്സിലായിരുന്നു ഉമ്മാമ്മ ആള് പുലിയാന്ന്‍ .
ഒരു പുലികുട്ടി കഥ പറയുമ്പോള്‍ ..
മോശമാകാന്‍ വഴിയില്ലല്ലോ ...
നല്ല ഒഴുക്കുള്ള വരികള്‍ ...
സംസാര ശൈലിയിലെ സാധാരണക്കാരന്റ്റെ ലാളിത്യം..
എന്നാല്‍ പുലിയുടെ വഴക്കവും ...
സ്നേഹിക്കാന്‍ ഒരു വലിയമ്മ ...
വലിയ ഭാഗ്യമാണ് ....
എല്ലാ ആശംസകളും ...
പെരക്കുട്ടിയെ ഇത്ര നന്നായി മനസ്സിലാക്കിയ ഒരു ഉമ്മാമ്മ ...
ReplyDeleteഅത് കൊണ്ടാണല്ലോ നാട്ടില്‍ നിന്നോ .. തിരുമ്മല്‍ ഒക്കെ ഇവിടേം തരമാകും എന്ന് അവര്‍ പറഞ്ഞു വെച്ചത്....
സ്നേഹിതാ..
താങ്കളുടെ ഈ എഴുത്തില്‍ നിന്നും വീണുകിട്ടിയ മുത്തശ്ശിയുടെ വാല്‍സല്യം വല്ലാത്തൊരു അനുഭവം തന്നെ. ഇന്നത്തെ തലമുറയ്ക്ക് തീര്‍ത്തും അന്യമായ ആ വാല്‍സല്യം അല്‍പ്പമെങ്കിലും നമ്മളൊക്കെ അനുഭവിച്ചു എന്നതാണ് നമ്മുടെ ചാരിതാര്‍ത്ഥ്യം. ആ അനുഭവ രീതി യാച്ചു സ്വന്തം ശൈലിയില്‍ എഴുതിയപ്പോള്‍ അത് പകര്‍ന്നു തന്നത് മനം കുളുര്‍ന്ന ഒരു വായനയാണ്..
മാനേജരുടെ മകളുടെ കല്യാണം കൂടി വന്നു ലാഹോര്‍ വിശേഷങ്ങള്‍ പങ്കിടൂ...
ആശംസകള്‍
പോസ്റ്റ് നന്നായിട്ടുണ്ട്. പതിവുപോലെ തന്നെ. എല്ലാ ആശംസകളും.
ReplyDelete>>അപ്പൊ നിങ്ങള്‍ അനോണി വേഷം മാറ്റി... ല്ലേ ! നന്നായി ! എന്തിനാണീ അനോണി കുപ്പായം! <<<
so touching, awesome. kudos.
ReplyDeletehope there is something in your lovely mind.
will touch you some other time.
amazing story with ummumma rocks.
keep writing on.
NS
ഇടയ്കൊന്നു പേടിപ്പിച്ചെങ്കിലും .. ഉടച്ച് വാർത്ത് കൈയ്യിൽ തന്നു നീ... നന്നായെടാ.. ഓർമ്മകൾ എന്നേം വിളിച്ചു..അമ്മാമ്മേടടുത്തെക്ക്.
ReplyDeletemonchaTHi uMUMayK orumma.. ASwadiCHU :)
ReplyDeleteപ്രീയപ്പെട്ട കണ്ണൂരാനെ,,
ReplyDeleteതാങ്കളുടെ പോസ്റ്റ് വായിച്ച് എനിക്കുണ്ടായ ആശ്ചര്യം അഞ്ചാറ് ഇരട്ടിയായി മാറി, എന്ന് കാണിക്കാനാണ് വരകൾ. വരയിട്ടശേഷം താങ്കളുടെ പോസ്റ്റ് അനുവാദം ചോദിക്കാതെ സെയ്‌വ് ചെയ്തു. എന്തിനെന്നോ? വായ്ച്ചു പഠിക്കാൻ. ഇവിടെ എനിക്ക് നെറ്റ് കണക്‌ഷൻ ബി.പി.എൽ. കാരുടെ റേഷനരി പോലെയാണ്. മകളുടെ കെട്ടിയവൻ മസ്ക്കറ്റിലും മകൾ എന്റെ വീട്ടിലും ആയതിനാൽ ഒരു ദിവസത്തെ മിക്കവാറും മണിക്കൂറുകൾ അവൾ നെറ്റ് ഓൺ ചെയ്ത് സംസാരിക്കുമ്പോൾ എന്നെപ്പോലുള്ള ഒരു ബ്ലോഗർക്ക് സിസ്റ്റം ലഭ്യത അപൂർവ്വ വസ്തുവായി മാറുന്നു.
താങ്കളുടെ ഉമ്മൂമ്മ ഒരു സംഭവം തന്നെയാണല്ലൊ. തൊട്ടുമുൻപ് രണ്ട് പോസ്റ്റ് വായിച്ചത് മരണത്തെക്കുറിച്ചുള്ളത് ആയിരുന്നു, (ഒന്ന് എച്ചുമുവിന്റെത്, രണ്ട് ലീല ടിച്ചറുടേത്) അതും മനസ്സിലോർത്തായിരുന്നു വായിച്ചത്. ആദ്യഭാഗങ്ങൾ വായിച്ചപ്പോൾ ഏതാനും ദിവസം മുൻപത്തെ പത്രമെടുത്ത് ചരമക്കോളം നോക്കാൻ പോയതായിരുന്നു; ഉമ്മൂമ്മയെ കാണാൻ. പിന്നെയല്ലെ കാര്യം പിടികിട്ടിയത്, നല്ല അവതരണം. എന്റെ അമ്മൂമ്മയും (അവരാണ് കുട്ടിക്കാലത്ത് കഥ പറഞ്ഞുതന്നത്) മരിക്കുന്നതിന് ഏതാനും മാസം മുൻപ് ഇതുപോലെ ബന്ധുക്കളെ ഭയപ്പെടുത്തി കൂട്ടക്കരച്ചിലിൽ എത്തിച്ചിട്ടുണ്ട്.
ലാഹോറിൽ നിന്ന് തിരിച്ചുവന്നാൽ ഇനിയും കാണാം.
//മൂന്നാല് കൊലപാതകം, നാലഞ്ചു ബലാല്‍സംഗം, അഞ്ചാറ് ബോംബേറ്, ആറേഴ് പിടിച്ചുപറി, ഏഴെട്ട് കത്തിക്കുത്ത്.... കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു അതൊക്കെ.//
ReplyDeleteപറഞ്ഞു പേടിപ്പിക്കുവാണോ കണ്ണൂരാനേ?
//അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ് കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ// ഇതെന്നെ കുറിച്ചല്ലേ. അതെ അതെ അതെ.
ഉമ്മുംമാനെ ദേ ഞാനിങ്ങു കൊണ്ടുപോകുവാ. അത്രയ്ക്കും ഇഷ്ടായി മാഷേ.
കൊള്ളാം മാഷെ ..........
ReplyDeleteകണ്ണൂരാന്റെയല്ലേ,ഉമ്മൂമ്മ. ഇങ്ങനെ ചെയ്തില്ലെന്കിലെ അത്ഭുതമുള്ളൂ. പക്ഷെ,അവസാനഭാഗം ഉമ്മൂമ്മ തന്നെ പറഞ്ഞതാണോന്നൊരു സംശയം...
ReplyDeleteവായിക്കാന്‍ സുഖമുള്ള പോസ്റ്റ്. ചടുലമായ അവതരണം.. ആശംസകള്‍ ഭായ്..
ReplyDeleteഹോ ആദ്യം ഞാന്‍ കരുതി ഉമ്മൂമ്മ പോയെന്നു ...
ReplyDeleteഞാന്‍ ഇവിടെ ഇരുന്നു ഇന്നാലില്ലാഹി പറയുകയും ചെയ്തല്ലോടോ...
കണ്ണൂ, തന്റെ ഉമ്മൂമ്മാ അല്ലെ ഇങ്ങനെ തന്നെ ചെയ്യും എന്ന് ആദ്യം ഓര്‍ക്കാതെപോയി ...:)
ഇഷ്ടായി
ReplyDeleteആശംസകള്‍
കൊള്ളാം ആദ്യം ഭീകരമായി തന്നെ പേടിപ്പിച്ചു....പിന്നെ പെടിമാറി... കുരുംബുകളും ആയി മുന്നോട്ട് പോവട്ടെ
ReplyDeleteകൊറേ ചിരിച്ചു, കുറച്ച് പേടിച്ചു മനോഹരമായി എഴുതി.
ReplyDeleteഎന്തായാലും നല്ല ഒരു പണിയ ഉമ്മുമ്മ പറഞ്ഞു തന്നത് ......രസകരം മനോഹരം ... അഭിനന്ദനങ്ങള്‍
ReplyDeleteഉമ്മുമ്മയുടെ കാൽക്കുഴ കമന്റാക്കാൻ നോക്കിയ കണ്ണൂരാൻ നീതി പാലിക്കുക, ജ്ജ് എന്തിനാണ് പഹയാ ദുഫായിൽ പോയേത്..അന്റെ ബീമാനത്താവളപ്പൂതി മറിയംബി വിളക്കൂതിക്കളഞ്ഞല്ലോ...ഹഹഹ് പെരുത്തിഷ്ടായി ഷുജായി..
ReplyDeleteരസിച്ചു വായിച്ചു. സനോണിയാകുന്നത് കൊള്ളാം. ഇങ്ങനെ സകലകുലാബി മനിഷന്മാർക്കും അഡ്രസ്സും കൊടുത്ത് വേണ്ടായിരുന്നു അത്. ഒന്നും കാണാതെ അത് ചെയ്യില്ലെന്നറിയാം, ന്നാലും!
ReplyDeleteകിടു,...കിടിലോല്‍ കിടു,....നമിക്കുന്നു മാഷേ....എന്നാ എഴുത്ത്....റൊമ്പ പുടിച്ചിരുക്ക് ,....<3 <3...:)
ReplyDeleteപെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും..
ReplyDeleteതന്റെ തനി കൊണം ഉമ്മൂമ്മാക്ക് അറിയാം കണ്ണൂരാനേ ...താന്‍ സൂക്ഷിച്ചോ
ചില പുത്തൻ അസൈയ്മെന്റുകൾ ഏറ്റെടുത്തകാരണം...
ReplyDeleteഡെസ്ക്,ലാപ്,പെണ്ണ്,...മുതലായവയുടെയൊന്നും ടോപ്പിൽ കയറിയിറങ്ങാൻ പണ്ടത്തെപ്പോൽ സമയമില്ലെങ്കിലും...
ബൂലോഗം മുഴുവൻ ടാബലറ്റ് വായനയിൽ ഉൾപ്പെടുത്തിയതുകൊണ്ട് കല്ലിവല്ലിയുടേതടക്കം സകല വായനയും അപ്പ്പ്പോൾ നടക്കുന്നുണ്ട് കേട്ടൊ ഭായ്
പിന്നെ
ഈ പുതിയനിയമം പാലിക്കേണ്ടതുകൊണ്ട്
(- കണ്ണൂരാന്‍ മസ്ത്തായി 72 : 101-2012)
ഈ കലക്കൻ ലാഹോർ ലഹളയിൽ ജസ്റ്റ് പങ്കെടുത്തതായി തിട്ടപ്പെടുത്തുന്നു...!
വീണ്ടും ഒന്ന് വായിച്ചു. ചിരിപ്പിക്കുക എന്നത് എഴുത്തിലെ ഒരു കഴിവ് തന്നെയാണ്. ഇത്തവണ വായിച്ചത് ഒരു വിമര്‍ശനാത്മക പഠനം പോലെയാണ്. നമ്മള്‍ സിനിലയിലോ മറ്റോ കണ്ടു പരിചയമുള്ള ഒരു പ്രമേയം ആണ് എന്ന് പറയാം എങ്കിലും സ്വന്തം അനുഭവത്തില്‍ നിന്ന് മികച്ച ഭാഷയോടെ അവതരിപ്പിക്കുമ്പോള്‍ അങ്ങനെ ഒരു ചിന്ത വരുന്നേ ഇല്ല. തീര്‍ത്തും പുതിയത് എന്ന് തോന്നും. അത് തന്നെയാണ് കണ്ണൂന്റെ ഭാഷയുടെയും എഴുത്തിന്റെയും മികവും
ReplyDeleteപോസ്റ്റിട്ട അന്നു തന്നെ വായിച്ചിരുന്നു., ഒന്നൂടെ വായിച്ചിട്ട് കമന്റാമ്മെന്ന് കരുതി നീട്ടി വെച്ചതാ.. കഴിഞ്ഞ മാസം കണ്ണൂരാൻ പോസ്റ്റിടുമെന്ന് പറഞ്ഞിരുന്നു, അതു നീണ്ട് നീണ്ട് ഈ മാസത്തേക്ക് എത്തിയത് ഇത്തരമൊരു അമിട്ട് പൊട്ടിക്കാനായിരുന്നു എന്ന് മനസ്സിലായി. പല സന്ദർഭങ്ങളും ചിരിയുണർത്തി., വളരെ ഒഴുക്കോടു കൂടിയുള്ള രചനാശൈലി ഒട്ടും മടുപ്പിച്ചില്ല.., നന്ദി..
ReplyDeleteഉമ്മൂമ്മേം കൊള്ളാം കൊച്ചുമോനും കൊള്ളാം കഥയും കൊള്ളാം..ആദ്യത്തെ പരഗ്രഫ് കണ്ടപ്പോള്‍ ഞാന്‍ കരുതി കണ്ണൂരാന്‍ ബ്ലോഗ് പൂട്ടികെട്ടാന്‍ പോകുകയാണെന്നു ...വായിക്കുന്നവരെ ചിരിപ്പിക്കാന്‍ ഉള്ള കഴിവ് അപാരം...ഇനിയും തുടരു...ആശംസകള്‍..
ReplyDelete"ന്റെ മക്കളും മക്കളുടെ മക്കളും ചെമന്നു തുടുത്തിരിക്കുന്നത് ഇന്റെ മൊഞ്ച് കാരണാ"
ReplyDeleteഹെന്റെ കണ്ണൂരാനേ, ഇങ്ങനെ ചുലുവിലൊരു ആത്മപ്രശംസ നടത്തിക്കളഞ്ഞല്ലോ...
ശരിക്കു പറഞ്ഞാല്‍ ഞാനും പേടിച്ചുപോയി. മറിയുമ്മക്കെന്താ പറ്റീതെന്ന്. കണ്ണൂരിനുകിട്ടേണ്ടിയിരുന്ന വിമാനത്താവളം വെള്ളത്തിലായോന്നു വിചാരിച്ചു. ഏതായാലും ഇനി ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാലോ..
വേണം കണ്ണൂരാനേ..
സര്‍ക്കാര് ചെയ്യും മുമ്പേ കണ്ണൂരാന്റെ വക കണ്ണൂരിലൊര് വിമാനത്താവളം.
വായിച്ച് ചിരിച്ചും, അന്ധാളിച്ചും, വീണ്ടും ചിരിക്കണോ വേണ്ടയോന്നു അങ്കലാപ്പുണ്ടാക്കിയും ഒരു കിടിലന്‍ പോസ്റ്റ്. കണ്ണൂരാന്റെ പോസ്റ്റുകളില്‍ ഏറ്റവും മെച്ചപ്പെട്ടതെന്ന് ഞാന്‍ പറയും. എന്തേ?
കണ്ണൂരാന്റെ എല്ലാ പോസ്റ്റും പോലെ നന്നായിരിക്കുന്നു മുട്ടുകാല്‍ പോസ്റ്റും....അന്നെ പറ്റി ഉമ്മാമ്മയ്ക്ക് നല്ല അഭിപ്രായം ആണല്ലേ....
ReplyDelete..... അന്നെ പാകിസ്താന്‍ തീവ്രവാദികള്‍ ഒന്നും കണ്ടില്ലേ ?? ഓര് അന്റെ ബ്ലോഗ് വായിച്ചു കാണില്ല . അല്ലേല്‍ അവിടെ ഇറങ്ങുമ്പോള്‍ തന്നെ വെടിവേച്ചേനെ ....
അസ്സലായിട്ടുണ്ട്. നര്‍മ്മവും ഉമ്മൂമ്മയോടുള്ള അടുപ്പവും നല്ല പോലെ ബ്ലെന്‍ഡ് ചെയ്തു കാണിക്കാന്‍ സാധിച്ചു . ഭാവുകങ്ങള്‍.
ReplyDeleteകല്‍ക്കി അല്ല കലക്കി !
ReplyDeleteങ്ങക്ക് ശരിക്കും മര്‍മാണി സെന്റെര്‍. ഉണ്ടോ...ആ തെന്നെ തിരുമ്മല്‍ കേന്ദ്രം ! :D
ആ മോന്ജത്തി ഉമ്മൂമക്ക് എല്ലാ ആശംസകളും
അസ്രുസ്
കുരുത്തംകെട്ട ഉമ്മാമ്മയുടെ കുരുത്തംകെട്ട മോന്‍. തന്നെ. പാവം ഉമ്മുമ്മ മരിച്ചു പോയല്ലോ എന്നൊക്കെ പേടിച്ചാ വായന തുടര്‍ന്നത്. മരിച്ചില്ല എന്നരിഞ്ഞപ്പോള്‍ യാച്ചി കൊല്ലാന്‍ ശ്രമിച്ചതാ എന്ന് മനസിലായി. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ReplyDeleteയാച്ചിക്കാന്റെ ഏറ്റവും നല്ല ബ്ലോഗ്‌പോസ്റ്റാണ് ഇതെന്ന് തോന്നുന്നു.
ആദ്യം ഞാനൊന്ന് ചിരിച്ചോട്ടെ'..ഹി ഹി ഹി ഹ്ഹീ...പിന്നെ ആ ഉമ്മൂമ്മനെയോന്നു സ്തുതിച്ചോട്ടെ നമോവാകം കണ്ണൂരാന്റെ ഉമ്മൂമ്മാ....ഹാസ്യത്തിന്റെ നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ ഈ നര്‍മ്മ ലഡ്ഡു അത്യതികം സ്വാദുള്ളതാണ്..അല്പനിമിഷങ്ങള്‍ സെന്റിയിലേക്ക് പോയെങ്കിലും റിപ്പബ്ലിക്ക് ഡേയ്ക്ക് വ്യോമസേനാ വിമാനം ഡയവു ചെയ്യുന്നപോലെ വീണ്ടും നര്‍മ്മത്തിലേക്ക് തിരിച്ചു വന്നു ..നല്ലൊരു വായനാസുഖവും ഹൃദയവുംആയി...ഇനിയും ആ തൂലികയില്‍നിന്നും ഒരുപാടൊരുപാട്രചനകള്‍
ReplyDeleteപിറവിയെടുക്കട്ടെ..!:)
"ഒലക്ക! എന്റുമ്മാമാ, ഈലോകത്തും പരലോകത്തും ഇന്നേവരെ ഒരു പൂച്ച പോലും കാലിന്റെ കൊഴ തെറ്റീട്ടു മരിച്ചിട്ടില്ല. പിന്നാ തൈവളപ്പില്‍ തറവാട്ടിലെ നരിയായ ഉമ്മാമ്മ.. " sadhanam kidu aayittundu kannooo...vaayichu thudangeeppo ithrakkonnum pradheekshichillaaa....ezhuthiyaa aa sailiyum kollaammmm
ReplyDeleteകാലചക്രത്തിന്റെ ഉദയാസ്തമയങ്ങളിലെവിടെയോ നഷ്ടസ്വപ്നമായി ഇന്നും ബാക്കിനില്‍ക്കുകയാണ് ഒരു ഉമ്മാമയുടെ വാത്സല്യത്തിന്‍റെ തലോടല്‍ .. കണ്ണൂരാനെ , എന്‍റെ മാണിക്ക്യക്കല്ലേ .. അങ്ങയുടെ ഉമ്മാമയെ അടുത്ത ബ്ലോഗിലും പ്രതീക്ഷിച്ചോട്ടേ .. ഞാന്‍ ആസ്വദിക്കുകയായിരുന്നു ..."ഉമ്മാമാ...."ന്നു നീട്ടിവിളിച്ചുകൊണ്ട്, സിറ്റൌട്ടിലുണ്ടായിരുന്ന വാപ്പയെ ഞാന്‍ കെട്ടിപ്പിടിച്ചു. പേരക്കുട്ടികള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരടുപ്പം ഉമ്മാമ്മയുമായി എനിക്കുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനൊരു കാരണം കുട്ടിക്കാലത്ത് ഉമ്മാമ്മയെ ഞാന്‍ അത്രയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്... ചെമ്പുപാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്... വിറകുപുരക്കു തീയിട്ടുണ്ട്...
ReplyDeleteപക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍ ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ. "
പതിവ് പോലെ ഹാസ്യത്തില്‍ ചാലിച്ച് മനോഹരമായൊരു പോസ്റ്റ്. ഉമ്മൂമ്മയും, പേരക്കുട്ടിയും ഗംഭീരമാക്കി. ദിവസവും ചോറ് കഴിച്ച് മടുത്തിരിക്കുമ്പോള്‍ വിളിച്ചു വരുത്തി ബിരിയാണി തന്ന പോലെയാണീ പോസ്റ്റ്. ഇനിയും ഇടക്കിടക്ക് ഓരോ ബിരിയാണി വെച്ച് മുടങ്ങാതെ വിളിച്ചോളണം.(ഇനിയും മടി പിടിച്ച് ബിരിയാണി വൈകിപ്പിച്ചാല്‍ തലക്കിട്ട് കൊട്ട് തരും..പറഞ്ഞില്ലാന്ന് വേണ്ട)
ReplyDeleteമൈലാഞ്ചിയുടെ മൊഞ്ചും അത്തറിന്റെ മണവും കൈലേസ്സിന്റെ നൈര്‍മ്മല്യവും എല്ലാം ഒത്തിണങ്ങിയ ഒരു ഉശിരന്‍ വരികള്‍ ... REALLY NOSTALGIC !!
ReplyDeleteഡാ കണ്ണൂരാനേ സത്യം സത്യം നിന്റെ ഈ കുസൃതി നിറഞ്ഞ വരികള്‍ പെരുത്തു ഇഷ്ട്ടായി എനിക്ക് ... അതിലുപരി കുറെ ചിരിക്കുകയും ചെയ്തു ....
അഭിനന്ദനങ്ങള്‍ ..!!
ഇനിയും ഇതുപോലുള്ള പൊളപ്പന്‍ ബ്ലോഗുകള്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നു .....
സ്നേഹത്തോടെ
ഖുറൈഷി ആലപ്പുഴ
കണ്ണൂരാനെ, ചിരിപ്പിച്ചു, പിന്നെ പേടിപ്പിച്ചു, പിന്നെ പൊട്ടിച്ചിരിപ്പിച്ചു.
ReplyDeleteഎല്ലാ പഞ്ചുകളും കൃത്യമായി വന്ന നല്ലൊരു പോസ്റ്റ്.
വല്ല്യുമ്മയാണ് താരം.
"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും ഉളുക്കിനു തടവ്ന്ന മര്‍മ്മാണി ഗുരുക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.."
അത് കാര്യമായി തന്നെ ഒന്ന് ആലോചിക്കണം കേട്ടോ.
എന്നിലെ ബഹുമുഖ പ്രതിഭയെ നശിപ്പിച്ച കശ്മലന്മാരേ, കാലം നിങ്ങളോട് പൊറുക്കില്ല..!
ReplyDeleteNjanum
എന്തൊരു തങ്കപ്പെട്ട സ്വഭാവം ,വല്യുമ്മാനെ ഇങ്ങനെ കൊട്ടെണ്ടായിരുന്നു, ആച്ചിമോനും കൊറച്ചു കാലം കഴിയുമ്പോ വല്യുപ്പയാകും..മറക്കണ്ടാട്ടാ. മലയാളം ബ്ലോഗിന് ഹിന്ദി അറബി തമിഴ് ഹെഡിംഗ്,എന്തായിത് കൂട്ടത്തില്‍ കന്നഡയും തെലുങ്കും മറാത്തിയും ഗുജറാത്തിയും ഉര്‍ദുവും കൂടി ഉള്‍പ്പെടുതായിരുന്നു.
ReplyDeleteഎന്റെ അല്ലഹ്ഹ ..........ഇത്രക്കും ഒക്കെ മോഹങ്ങള്‍ ഉണ്ട് എന്ന് ആ പാവം ഉമ്മാമ അറിയുനില്ലെല്ലോ ...മനസിലായില്ലേ ...ആ തറവാട് ഇടിച്ചു പൊളിച്ചു വിമാനത്താവളം പണിയുന്ന കാരിയമാണ് നോം സൂചിപ്പിച്ചത്...അന്റെ ഉമ്മാമയുടെ നമ്പര്‍ തന്നു എന്നെ അനുഗ്രഹിച്ചാല്‍ നോം എല്ലാം കലക്കാം....:) ഉമ്മാമയെ പെരുത്ത് ഇഷ്ടമായി...ഞാന്‍ പുള്ളിക്കാരിയോട് എന്റെ ഒരു ഐ ലവ് യു പറഞ്ഞേക്കൂ...നല്ല വായന സമ്മാനിക്കാന്‍ കഴിഞ്ഞു എഴുത്തിലൂടെ ....അഭിനധനങ്ങള്‍............
ReplyDeleteഎന്നാപിന്നെയിനി ഉഴിച്ചില്‍ കേന്ദ്രത്തിന്റെ ഉത്ഘാടനത്തിനു കാണാം ;)
ReplyDeleteവായിക്കാന്‍ ഇത്തിരി വൈകി നീ വെറും പുലിയല്ല
ReplyDeleteവലിയ ഒരു കഴുതപുലി ഇഹു ഇഹു ഇഹു
കനൂരാന്‍ ..എന്‍റെ കുട്ടികാലവും ഇതിലുള്ളത്
പോലെ തന്നെ പഷേ ഞാന്‍ കിണറ്റില്‍ ഇട്ടത്
സ്വര്‍ണമാലയും വെള്ളി കൊലുസുകളും ആണ്
എന്ന് മാത്രം വെട്ടി നശിപ്പിച്ച വാഴകളും പറിച്ചെറിഞ്ഞ
ചെനക്കും ചവിട്ടി നശിപ്പിച്ച വള്ളി പയരുകള്‍ക്കും
കയ്യും കണക്കും ഇല്ല ....അടി വരുമ്പോള്‍ എന്നെ പിന്നില്‍
ഒളിപ്പിച്ചു നിര്‍ത്തും എന്‍റെ ഉമ്മുമ്മ.....ഒരു ദിവസമെങ്കിലും
ഓര്‍കാതിരിക്കില്ല ഞാന്‍ അല്ല ഒരു നിമിഷം പോലും മറനിട്ടില്ല
എന്‍റെ മാത്രം ആ ഉമ്മുമ്മയെ കാരണം എന്നെ വിട്ടു പിരിയുനതിന്നു
ഒരു ആറു മാസം മുന്‍പേ ഒരു തരം കോമാ സ്റ്റേജ് ആയിരുന്നു
മക്കളും മരുമക്കളും പേരകുട്ടികളും ആയി നൂറില്‍ അധികം പേര്‍
ഉള്ള സ്ഥാനത് എന്‍റെ പേര് മാത്രം ആണ് അവസാനകാലത്ത് ആ പോന്നു
നാവില്‍ വന്നോള്ളൂ ആരുടെ മുന്നിലിം ആഹംകരിക്കാന്‍ എനിക്ക് അത്
മാത്രം മതി പണ്ട് പറഞ്ഞത് ഞാന്‍ കേട്ടിരുന്നു
അവന്‍ (സൈഫൂ) ഒറ്റയാനാ അവനെ നന്നായി നോക്കണേ ഇല്ലങ്കില്‍
കൈ വിട്ടു പോകും എന്ന് എന്നെ പെറ്റിട്ടത് ആകൈകളില്‍ ആയതു
കൊണ്ട് എന്നെ നന്നായി മനസിലാക്കിയത് കൊണ്ടാവും അന്ന് അങ്ങിനെ പറഞ്ഞത് ആയിരിക്കും ഇന്നും ഞാന്‍ ഒറ്റയാനായി അലയുനത്...
കലക്കി കണ്ണൂരാനേ .... നല്ല വായന സമ്മാനിച്ച കണ്ണൂരാനേ നന്ദി . പിന്നെ ഉമ്മാമ ചോദിച്ച ഉപദേശം ഞാനും ചോദിക്കാ "നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും ഉളുക്കിനു തടവ്ന്ന മര്‍മ്മാണി ഗുരുക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.." ഡിം! .. സസ്നേഹം ... ആഷിക്ക് ,തിരൂര്‍
ReplyDeleteഇത്തവണയും വന്നു വായിച്ചത് വെറുതെ ആയില്ല .. കണ്ണൂരാനിസം പതിവുപോലെ നിറഞ്ഞു നിക്കുന്നു. അല്ല പിന്നെ നമ്മുടെ ആ വീടും പറമ്പും കയ്യില്‍ കിട്ടുമ്പോ എങ്ങനാ മറിച്ച് വിക്കുന്നോ ... എന്റെ ഒഴാക്കസം കണ്ണൂരിലേക്ക് ഒന്ന് പറിച്ചു നടാനാ...
ReplyDeleteമധുരപ്പതിനേഴ് പിന്നിട്ട നായികയെക്കുറിച്ചുള്ള വര്‍ണ്ണന ഉമ്മുമ്മയില്‍ എത്തിനിന്നപ്പോള്‍ വായന ഉഷാറായി. പുട്ടുകുറ്റിയില്‍ നിന്നും പുട്ടു വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടപ്പോള്‍ എട്ടാമത്തെ സന്താനമായ ഞാന്‍ എന്റെ ഉമ്മയെ ഓര്‍ത്തു പോയി.. അങ്ങനെ ആ തൈവളപ്പില്‍ പോക്കിരിയുടെ കുരുത്തം കെട്ട സ്വപ്നത്തിനിടയില്‍ എന്നെയൊരു ഉള്‍ഭയം പൊതിയാന്‍ തുടങ്ങി. അപ്പോഴാണ് ഇന്നാലില്ലാഹി...കേട്ടത്. എന്റെ കണ്ണു നിറഞ്ഞു. എഴുത്തുകാരന്‍ പഹയാ..എന്റെ കണ്ണു നിറച്ചതിന് പടച്ചോന്‍ ചോദിക്കും. മരിച്ചില്ലെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. മൂന്ന് തലങ്ങളിലൂടെ കഥ കടന്നുപോയി. നര്‍മ്മത്തിലൂടെ,വേവിലൂടെ,..പിന്നെ പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാട്ടിലെത്തി നിന്നു.
ReplyDelete@
ReplyDeleteജയേട്ടാ,
ബൂലോകത്തെ പുലിയും നരിയും വൈദ്യശിരോമണിയുമായ അങ്ങയുടെ തേങ്ങക്ക് ഒരായിരം നന്ദി.
ആ കൈപുണ്യം മോശമായില്ല.
പതിവുപോലെ കമന്റുകള്‍ ഒഴുകിവന്നിരിക്കുന്നു.
തേങ്ങക്കും കമന്റിനും പെരുത്ത നന്ദി.
@
ReplyDeleteനിസാരന്‍
റോബിന്‍,
കാഴ്ച്ചക്കാരന്‍,
ലിബൂ,
തേങ്ങക്കും കമന്റിനും നന്ദി.
ഉമ്മാമ്മാനെ സ്വീകരിച്ചതില്‍ സന്തോഷം.
@@
ReplyDeleteദാസന്‍,
കൊമ്പന്‍,
വന്നതിനും നാല് പറഞ്ഞതിനും നന്ദി.
എച്മുചേച്ചീ,
അന്വേഷണം അറിയിക്കാം.
എന്തോന്ന് പറയും.
ഈ ബ്ലോഗും പോസ്റ്റും ഉമ്മാമ്മാനെ കാണിച്ചു പണി വാങ്ങിത്തരാനുള്ള പരിപാടിയാ അല്ലെ!
ഹമ്പടാ!
002,
നന്ദി.
വിഡ്ഢിമാന്‍,
സത്യായിട്ടും ഞാനും പേടിച്ചുപോയി.
@@
ReplyDeleteഏരിയല്‍ സാര്‍ ,
തിരക്കിട്ട് ടൈപ്പ് ചെയ്തപ്പോള്‍ പറ്റിയതാ അക്ഷരത്തെറ്റ്.
തിരുത്തിയിട്ടുണ്ട്.
പറഞ്ഞതുപോലെ അനുസരിച്ചു. മണ്ടയുംകൊണ്ട് തിരിച്ചെത്തി.
സാറിനു നന്ദി.
പ്രവാസം,
അഷ്‌റഫ്,
കമന്റിനു നന്ദി.
പ്രവീണ്‍ കോറോത്ത്,
രണ്ടു കുത്തിനും കോമക്കും രണ്ടായിരം നന്ദി.
@@
ReplyDeleteജന്മസുകൃതം (ലീലേച്ചീ)
ഇങ്ങനെയൊരു ഉമ്മാമ്മാനെ കിട്ടിയത് സുകൃതം തന്ന്യാ.
കുടുംബത്തെ മൊത്തം പേടിപ്പിച്ചു.
നട്ടപ്പാതിരാക്ക് വെള്ളം കുടിപ്പിച്ചു.
അതാണ് എന്റെ പുന്നാര ഉമ്മാമ്മ.
മെയ് ഫ്ലവേര്‍സ്,
രണ്ടാംദിവസം കുരിക്കളുടെ അടുത്ത്പോയി തിരിച്ചുവരുമ്പോള്‍ ഉമ്മാമ്മാന്റെ വക ചോദ്യം:
'എടാ, ന്റെ കാലില്നി കുരിക്കള്ന്റെ തേച്ച കുഴമ്പ് വണ്ടീല് ആയോ?"
ഇല്ലെന്നും ഇനി ആയാലും പ്രശ്നമില്ലെന്നു ഞാന്‍,.
"ഇനി നിനക്ക് പ്രശ്നം ഉണ്ടെല് നിന്റെ അമ്മോഷനോട് പറ വേറെ വണ്ടി വാങ്ങിത്തരാന്‍..", ഇനി മൂപ്പര് തരുന്നില്ലേല് നീ വേറെ കല്യാണം കഴിച്ചോ. അപ്പൊ കിട്ടൂലോ വണ്ടി.."
അതാണ് എന്റെ പുന്നാര ഉമ്മാമ്മ.
കണ്ണൂരാന്‍ കണ്ണും കരളും നിറച്ചു ..
ReplyDelete'നര്‍മ്മം പഠിക്കേണ്ടത് കണ്ണൂരാന്റെ ബീഡിക്കുറ്റിയില്‍ നിന്നാണ്' എന്ന ഒരു പുതിയ നിയമം കൂടി ഇവിടെ ചേര്‍ത്തു വെക്കുന്നു
@@
ReplyDeleteഇഗ്ഗോയ്,
സത്യമാണ്. എനിക്ക് എന്റെ ഉമ്മയോട് നൂറു ശതമാനം സ്നേഹമാണ്. എന്നാല്‍ ഉമ്മാമാനോട് ഉള്ളത് നൂറ്റിയൊന്നാണ്.
ഉമ്മാമ എന്നത് ഒരാശ്രയമാണ്.
ആ മടി ഒരഭയ]കേന്ദ്രമാണ്.
ഫയാസ്,
ആ വിദ്യ കൊന്നാലും കണ്ണൂരാന്‍ പറഞ്ഞു തരില്ല മോനെ..
ഹഹാ...
ഇവിടെ വരാന്‍ വൈകി ഇപ്പോഴാണ് പോസ്റ്റ് കണ്ടത് ഉമ്മാമ സുന്ദരിയും ബുന്ധിമതിയും ആണെന്ന് അതിനെക്കാളേറെ നര്‍മ്മത്തിനും കുറവില്ല .ഇതു പോലെ ഒരു ഉമ്മാമ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു എന്നാലല്ലേ എനിക്കും ഇതു പോലെ നര്‍മ്മം എഴുദാന്‍പറ്റുള്ളൂ ഏതായാലും നീ വിമാനം വാങ്ങാത്തത് നന്നായി പിന്നീട് ഈ നര്‍മ്മം വരില്ലലോ .കോഴിക്കോട് ഇറക്കേണ്ട വരെ കൊച്ചിയിലും .സ്ഥലം മാറി ഇറക്കേണ്ട കാരിയങ്ങള്‍ ആലോചിക്കെണ്ടേ ...ആശംസകള്‍ ..
ReplyDeleteEda, ithinu ente ezhuthinte oru style...neeyo matta kayinja jammathilu nte monaayirnnada payaya...
ReplyDeletePahaya, nnu vaayikk
ReplyDeleteകണ്ണൂരാനെ കലക്കി ... മസ്സാജ്ജ് സെന്ററു തുടങ്ങുവണെങ്കില്‍ എന്നെ അസിസ്‌റ്റന്റെ ആക്കാമോ..നല്ല മൊഞ്ചത്തി പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ...
ReplyDelete'മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി.'
ReplyDeleteഇപ്പഴേലും ന്റെ കണ്ണൂനാ ബോധമുണ്ടായല്ലോ ? സമാധാനം.!
അക്ഷരം തെറ്റിച്ചെഴുതിയതോണ്ട് ഞാൻ മാറി വായിച്ചതൊന്നുമില്ല കണ്ണൂ. ഞാനത് അലവലാതി എന്ന് തന്നെ വായിച്ചൂ ട്ടോ.
' 15 വയസു മുതല്‍ 33 വയസു വരെ പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. ഇരട്ടകള്‍ രണ്ടെണ്ണം പരട്ടലോകത്തോട് വഴിയിക്കുവെച്ചേ ഗുഡ്ബൈ പറഞ്ഞു പരലോകം പൂകി.'
എന്നെപ്പോലുള്ള സദാചാര വമ്പന്മാരുടെ മുന്നിലേക്കെങ്ങനെ ഇമ്മാതിരി ഡയലോഗ്സ് ഇട്ടു തരാൻ തോന്നി.!
ഹും.! പുട്ടുകുറ്റീ ന്ന് പുട്ട് വരുമ്പോലാത്രേ......!
' എല്ലാവരും എല്ലാ ദിവസവും പോവുകയോ വിളിക്കുകയോ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദേഷ്യപ്പെടും. പരിഭവിക്കും.. ഉമ്മാമ്മ ടോട്ടലീ ദില്‍തോ പാഗലാവും..!'
ഇല്ലേൽ ഉമ്മാമ്മ ദുനിയാ ഹസീനോം കാ മേലാ ആവും അല്ലേ ? നെഞ്ചത്തടിച്ച് നെലവിളിച്ച് മേലാസകലം വേദനിപ്പിക്കും അല്ലേ ന്ന്.
'അടുത്ത കുട്ടി മൂന്നു മാസത്തിനകം വേണോ അതോ മൂന്നരവര്‍ഷം കഴിഞ്ഞു മതിയോ എന്ന് സാഹിബിന്റെ മോള്‍ ശംഖിനി മങ്കയുമൊത്ത് കൂലംങ്കഷമായി ആശങ്ക പങ്കിടുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ചങ്കുപൊട്ടിക്കരഞ്ഞത്.'
പറയുന്നത് കേട്ടാൽ വിചാരിക്കും ഈ കുട്ട്യോള്ണ്ടാവുകാ ന്ന് പറഞ്ഞാ, ഗോതംബ് പൊടിട്ത്ത് മാവാക്കി ചപ്പാത്തിണ്ടാക്ക്ണ പോലേ ആണലോ ? ഇതിനൊന്നും മറ്റാരുടീം സഹായം വേണ്ടലോ അല്ലേ ?
'"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും ഉളുക്കിനു തടവ്ന്ന മര്‍മ്മാണി ഗുരുക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും."'
അല്ലാ, പറഞ്ഞ മാതിരി അതൊന്ന് നോക്കിക്കൂടാര്ന്നോ ? നല്ല ഗമണ്ടൻ വരുമാനൂം ആവും, വീട്ടുകാരേ എന്നും കാണും ചീയ്യ്വാ...
അല്ല സമയം വൈകീട്ടില്ല്യാ, ഇനീമാവാം. നന്നായിട്ട്ണ്ട് ട്ടോ കണ്ണൂ. ആശംസകൾ.
നാട്ടുകാരാ പൊളിച്ചടുക്കിയല്ലോ? ലോകത്തുള്ള സകല കാരണോര്‍മാര്‍ക്കും ഒരൊറ്റ ഡയലോഗ് തന്നെയേ പറയാനുള്ളൂ എന്ന് തോന്നുന്നു. അവര്‍ കളിക്കാത്ത കളി മരുവോക്കള്‍ കളിക്കാന്‍ പാടില്ലെന്ന കലിപ്പ്! കണ്ണുകടി അല്ലാതെ വേറെന്ത്?
ReplyDeleteഇടയിലൊരു കാര്യം. ഖിസൈസില്‍ (നഹ്ദ) ഇപ്പൊ റെന്റ് എത്രയാ? കൂട്ടിയാല്‍ കൂടുമോന്നു നോക്കട്ടെ!
:)(y)
ReplyDeleteഇങ്ങള് ബെര്‍തെ മന്ശനെ ബേജാറാക്കിട്ടോ...
ReplyDeleteനല്ല സുഖമില്ലാത്തതു കൊണ്ടു പൊത്തിന്റെ അകത്തായിരുന്നു.. ഒന്ന് പുറത്തേക് വന്നപ്പോള്‍ വായിച്ചതാണ്..
വായിച്ചു തീരുമ്പോൾ കണ്ണൂരാന്റെ വീട്ടുകാർ വായനക്കാരുടേയും വീടിടുകീരാവുന്നു..... ഓരോരുത്തരേയും തൊട്ടടുത്ത് കാണാം...
ReplyDeleteകുടുംബപുരാണത്തിലൂടെ കുറിക്കു കൊള്ളുന്ന ഹാസ്യം....
ഒപ്പം കണ്ണൂരുകാരുടെ സ്വതസിദ്ധമായ കലഹിക്കുവാനുള്ളൊരു ശുദ്ധമനസ്സും....
ആസ്വാദ്യകരം ഈ വായന.....
രസകരമായി വായിച്ചു...ഇടക്കൊന്നു കണ്ണ് പിടഞ്ഞു....പിന്നെ അങ്ങനെയൊരു ക്രൂരതമാശ അടിച്ചതിനു നിങ്ങളെ തെറി പറഞ്ഞു....
ReplyDeleteക്ലൈമാക്സില്‍ ഞാന്‍ പ്രതീക്ഷിച്ചത് സ്വന്തം പേരിലാകുന്ന ആ പറമ്പും പുരയിടവുമാണ്....അവിടെയും തോല്‍പ്പിച്ചു കളഞ്ഞു ഭയങ്കരി :-)
കൊള്ളാം....അറിഞ്ഞോ അറിയാതെയോ ഒരു കുമാരന്‍ ടച് വന്നോ എന്നൊരു സംശയം ഇല്ലാതില്ല :-)
എന്താ പറയാ എനിക്കും ഉണ്ട് ഇങ്ങനെത്തെ ഒരു ഉമ്മാമ്മ ..വികൃതി കാണിച്ച എന്നെ അടിച്ചതിനു ഉമ്മയെ അടുക്കളയിലിട്ടു തച്ചു ന്നിട്ടന്നെ എന്നെ കൂട്ടി പിടിച്ചു " ഞാനോള്‍ക്ക് കൊടുത്തിട്ടുണ്ട് കുഞ്ഞോ എന്ന് പണ്ട് പറഞ്ഞത് ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നുണ്ട് .. ഗള്‍ഫിലേക്ക് എല്ലാവരും സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാനിറങ്ങി'യത് വല്ല്യുമ്മനില്‍ക്കുന്ന വീട്ടില്‍ നിന്നായിരുന്നു അതിനൊരു സുഖമുണ്ട് . ഓതുന്ന സമയത്ത് നിസ്ക്കാര പായയില്‍ കിടന്നു ആ ഓത്ത് കേള്‍ക്കുമ്പോള്‍ തലയില്‍ തടവി കൊണ്ട് ഓരോ സൂറത്ത് കഴിയുമ്പോഴും മന്ത്രിച്ചൂതി പ്രാര്‍ത്ഥിക്കുന്നത് വായില്‍ വിരലും ഇട്ടു കൊച്ചു പ്രായത്തില്‍ ഞാന്‍ നോക്കി നിന്നത് ഈ പോസ്റ്റ് വായിക്കുംബോഴെല്ലാം മനസ്സില്‍ വന്നു .. നല്ല ശൈലി എന്നത്തെയും പോലെ മനോഹരമായ പ്രയോഗങ്ങള്‍ .. ഇടയ്ക്കു വെച്ച് വായനക്കാരനെ നര്‍മ്മത്തില്‍ നിന്നും വേദനയിലേക്ക് നയിക്കുന്ന കുറഞ്ഞ വരികളും ശേഷം വരുന്ന സംസാരവും എല്ലാം ഇഷ്ട്ടമായി ..ഉമ്മയോളം നമ്മളൊക്കെ സ്നേഹിക്കുന്ന ഉമ്മാമ്മര്‍ നമ്മുടെയൊക്കെ ഭാഗ്യം തന്നെയാണ് .. ന്റെ ഉമ്മുമ്മക്ക് ഓര്‍മ്മ ശക്തി കുറഞ്ഞെന്നു പറയുന്നു എന്റെ വീട്ടില്‍ ഉള്ള എല്ലാവരും പക്ഷെ ഞാന്‍ ഫോണ്‍ ചെയ്യുന്ന സമയത്ത് ഞാന്‍ വാക്കുകള്‍ തിരിഞ്ഞു സംസാരിക്കാത്ത പ്രായത്തില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞു കളിയാക്കുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത സുഖം തന്നെയാണ് .. കറുമ്പി എന്ന് വിളിച്ചു കളിയാക്കുമ്പോള്‍ ഞാന്‍ പെറ്റ അന്റെ തള്ള വെളുത്തിട്ടല്ലേ ചെക്കാ എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ തന്നെ ഒരു രസാ .. ഇഷ്ട്ടായി ഒരുപാടോര്‍മ്മകള്‍ സമ്മാനിച്ച പോസ്റ്റിനു അഭിനന്ദനങ്ങള്‍ ..
ReplyDeleteനിന്‍റെയല്ലേ ഉമ്മാമ്മ ..ഇതും ഇതിലപ്പുറവും പറയും ..കണ്ണൂരാന്‍ എഴുതിയതില്‍ ഒരു അക്ഷരം പോലും പാഴായില്ല ..ഗ്രേറ്റ് കണ്ണൂ ..ഗ്രേറ്റ് ..ഐ ഡബ്ലിയു
ReplyDeleteപുല്ല്!!
ReplyDeleteതമാശിച്ചു വായിപ്പിച്ച് ഒടുക്കം ഞെട്ടിപ്പിക്കാനുള്ള പരിപാടിയാണോ എന്ന് ഇടക്കൊന്നു സംശയിച്ചു. അത് അസ്ഥാനത്തായി.:)
>> 15 വയസു മുതല്‍ 33 വയസു വരെ പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. <<
ഇതുപോലെ ചില കിണ്ണന്‍ സാധനങ്ങള്‍ ഇടക്കിടെ പുട്ടിനു തെങ്ങാപ്പീരപോലെ പോസ്ടിലുടനീളം വിതറിയിട്ടുണ്ട്.
അതാണ് കണ്ണൂരാന്‍!!,!!
യാചൂനും ഉമ്മുമാക്കും ആശംസകള്‍ !!!!!!!
ഇപ്പോള്‍ സംശയമെല്ലാം മാറി. ഏതാ ഇത് ജീന്‍ എന്ന് ഇപ്പോള്‍ ഒട്ടും സംശയമില്ല. ഇത് കണ്ടിരുന്നില്ല കണ്ണൂ, നുരുമ്പിരിയായിരം തിരക്കിനിടയില്‍ ബൂലോഗത്ത് വന്നിട്ട് ദിവസങ്ങളായിരുന്നു. ഇപ്പോള്‍ കണ്ടു അപ്പോള്‍ തന്നെ വായിച്ചു. വളരെ വളരെ വളരെ നന്നായി. ഉമ്മാമാക്ക് ഇനിയും കുറെ കാലം ജീവികാനുള്ള തൗഫീഖ് ദൈവം തമ്പുരാന്‍ നല്‍കട്ടെ. മീര്‍സാ ഗാലിബിനെ തന്നെ ഉദ്ധരിക്കട്ടെ,
ReplyDeleteകെ തും സലാമത് രഹോ ഹസാര്‍ ബറസ്
ഹര്‍ ബറസ് കെ ഹോ ദിന്‍ പച്ചാസ് ഹസാര്‍
(ഒരായിരം കൊല്ലം നീ സുഖമായിരിക്കുക
ഓരോ കൊല്ലത്തിനും അമ്പത്തിനായിരം ദിവസങ്ങലുണ്ടായിരിക്കട്ടെ.)
നന്ദി കണ്ണൂസ്, ആധി പിടിച്ചിരുന്ന നേരത്ത് ഈ പൂത്തിരിക്ക്)
കണ്ണൂരാന്‍, തന്റെ ഹാസ്യത്തിന് ഒരു വി.കെ.എന്‍ ടച്ച് ഉണ്ട്. ഒരു കഥ എഴുതുന്നതിലും പ്രയാസമുള്ള കാര്യമാണ് ഹാസ്യം എഴുതി പിടിപ്പിക്കുക എന്നത്. വളരെ വളരെ നന്നായിട്ടുണ്ട് കണ്ണൂരാന്‍, ഭാവുകങ്ങള്‍.
ReplyDeleteതെളിഞ്ഞ ഭാവനയും നിറഞ്ഞ നര്‍മ്മബോധവുമുള്ള എഴുത്തുകാരന്‍... വളരെ ഇഷ്ടമായി എഴുത്ത്... ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ ഈ നര്‍മ്മം നഷ്ടപ്പെടാതിരിക്കട്ടെ...
ReplyDelete(പിന്നെ .. ഒരു കാര്യം... എയര്‍പോര്‍ട്ടുണ്ടാക്കുമ്പോ കുടുംബ സമേതം കാണാന്‍ വരാം... കഴിഞ്ഞകൊല്ലം വാങ്ങിയ വിമാനം ഇറക്കാന്‍ സ്ഥലമില്ലാത്തതോണ്ട് വീട്ടിലെ ഷെല്‍ഫിലിരുന്ന് കേടുവരാറായി..!!)
എഴുത്തും വായനയും എല്ലാം നിര്‍ത്തി സ്വയരമായി ഒതുങ്ങി കൂടിയത... അപ്പൊ ദാണ്ടേ വരുന്നു കിട്കിടിലന്‍ പോസ്റ്റ്.. എന്നെ വീണ്ടും വാശി കയറ്റല്ലേ... എന്നെ വായില്‍ തോനീത് എഴുതിപ്പിക്കല്ലേ... എല്ലാം നിര്‍ത്തി പോയതാ ഞാന്‍
ReplyDeleteമനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലാന്‍ വേണ്ടി ഓരോ മുട്ടും കൊട്ടുമായി ഇറങ്ങിക്കോളും ബ്ലടി ഇന്സ്ടല്ല്മെന്റ്റ് ഗുരു... പതിവിലും മനോഹരം...പകുതി കഴിഞ്ഞപ്പോള്‍ സെന്റി ആകുമോ എന്ന് പേടിച്ചു, പക്ഷെ അവിടെ നിന്നും പിന്നേം പിടിച്ചു കേറി മേല്‍പ്പോട്ടു തന്നെ പോയി.. :)
ReplyDeleteനല്ല വായന............
ReplyDeleteആശംസകൾ
കണ്ണൂരാനെ നമിച്ചു.. ഉമ്മുമ്മാക്കും നമോവാകം :)
ReplyDeleteHello from France
ReplyDeleteI am very happy to welcome you!
Your blog has been accepted in ASIA INDIA a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list ASIA INDIA and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif
If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?
Please! Actively support the "Directory" by making known to your friends! Thank you! "Unity is strength"
സാമാന്യം നല്ല ഒരു വായന സമ്മാനിച്ചു.. എങ്കിലും കണ്ണൂരാന്റെ പഴയ പോസ്റ്റുകളുടെ അത്രയ്ക്ക് ഇത് എത്തിയില്ല എന്ന് തോന്നി..........
ReplyDeleteകൊച്ചുമോന് ചേരുന്ന ഉമ്മൂമ്മ തന്നെ..!
ReplyDeleteകണ്ണൂരാന് കമന്റിടുന്നത് കടലില്‍ കായം കലക്കുന്നത് പോലെ ആണ്..
ReplyDeleteഇത്ര രസകരമായിട്ടു ഹാസ്യം പറയുന്നത് ഒരു കഴിവ് തന്നെ
ReplyDeleteജീവിതം ഇത്രയും സരസമായിട്ടു എടുക്കുന്നതിനു .. അങ്ങിനെ കാണാന്‍ കഴിയുന്നതെ വലിയ കാര്യം
അശ്ലീലങ്ങള്‍ കണ്ണൂരാന് ശ്ലീലമാണ് ..
ഈ രീതി.. മറ്റുള്ളവര്‍ക്ക് കമന്റ് ഇടുന്നതിലും കാണുന്നു..
ഇത് കണ്ണൂരാന്‍ സ്റ്റൈല്‍ ..
താമസിച്ചതിനു ആദ്യം ക്ഷമ, ഇനി കുറെ ചിരിപ്പിച്ചതിനും ഉമ്മാമ്മയെ പരിചയപ്പെടുത്തിയത്തിനു നന്ദി. അവസാനം ഒരു ഉപദേശം കൂടിയുണ്ടേ - ഉമ്മാമ്മ പറഞ്ഞതുപോലെ ഉളുക്കെടുക്കാന്‍ നടക്കണതാവും ഇന്നത്തെക്കാലത്ത് നല്ലത്.
ReplyDeleteതകര്‍ത്തല്ലോ... തിരക്കിനിടയില്‍ ഒരു ഓടിച്ചു വായന.. രസിച്ചു
ReplyDeleteദുഷ്ടന്‍
ReplyDeleteരസായിട്ടുണ്ട് വല്യുമ്മയും പേരക്കുട്ടിയും. തകര്‍ത്തു.
കണ്ണൂരാന്‍ എന്ന എഴുത്തുകാരനില്‍ ഉപരി ഇവിടെ മുഹമ്മദ് യാസീന്‍ എന്ന മനുഷ്യ മനസ്സിന്റെ കാഴ്ചകളാണ് വായിച്ചത്..നല്ലൊരു എഴുത്ത്.. പിന്നെ കണ്ണൂരാന്റെ ആ ലെവല്‍ എത്തിയില്ലാ എന്ന് പറഞ്ഞാല്‍ എല്ലാം ഒരേ പോലെ ഉള്ളതാകണം എന്ന വായനക്കാരായ ഞങ്ങളുടെ അത്യാഗ്രഹം ആയിപ്പോകില്ലേ എന്തേ അതെന്നെ? ///
ReplyDeleteകണ്ണൂരാന്‍ ഒരു നര്‍മ്മശിരോമണി തന്നെ. അസൂയാവഹം.
ReplyDeleteScintillating humour!
Felicitations!
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് കണ്ണൂരാനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
vaayichu...
ReplyDeleteok
ReplyDeleteവല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും....
ReplyDeleteഏരിയലിന്റെ 'വാര്‍ഷിക ' ആണ് ഇവിടെ എത്തിച്ചത്-
ReplyDeleteകൊള്ളാം - ഇനിയും കാണാം -
ബല്ലാത്ത ഭാഷ തന്നെ ഭായ്... ഒരു സിനിമ പോലെ തോന്നിച്ചു.. ഉമ്മൂമ്മ കലക്കി ട്ടോ...
ReplyDeleteതിരുമ്മു ഇപ്പോഴും ഉണ്ടോ? :)
ഉമ്മൂമയും ഉഴിച്ചിലുമെല്ലാം ഉഷാറായി....
ReplyDeleteഇനിയിപ്പൊ ചെറുതായി പാക്കിസ്ഥാനിൽ നിന്നു തല പോയാലും ഒരു ഉഴിച്ചിലൊക്കെ നടത്തി പിടിച്ചു നിൽക്കാലോ....
ആശംസകൾ
ഉമ്മുമ്മ അടിപൊളി....നന്നായിട്ടുന്ന്ട്...
ReplyDeleteഇടയ്ക്ക് സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേക്കും വരണം....
>>>പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.." <<< ഈ പെങ്കുട്ട്യോൾടെ കൂട്ടത്തിൽ ഉമ്മാമയും പെടുമായിരിക്കും.. അല്ല ഉമ്മാമ്മാടെ ഉപദേശ പ്രകാരം നിങ്ങൾ ഉളുക്കിനു തടവി നടക്കുകയാണോ കണ്ണൂരാനേ.. മാസങ്ങൾ കഴിഞ്ഞല്ലോ ഈ ബ്ലോഗിൽ അനക്കം ഉണ്ടായിട്ടു. ഞാനും അനക്കമില്ലാത്ത അവസ്ഥ്ക്കയിലായിരുന്നു. ബ്ലോഗിൽ മാത്രമല്ല. മൊത്തത്തിൽ. ഇപ്പോൾ വീണ്ടും ക്ലച്ച് പിടിച്ച് വരുന്നു. എന്തായാലും ആദ്യം ചിരിപ്പിച്ച് പിന്നെ ഞെട്ടിപ്പീച്ച് പിന്നെ വീണ്ടും ചിരിപ്പിച്ച ഈ പതിനാറാം പോസ്റ്റ് ഉഷാറായി.. വെറും 16 പോസ്റ്റാണെങ്കിലും ബൂലോകം മുഴുവൻ സ്റ്റാറായില്ലേ ആശംസകൾ
ReplyDeleteഅപ്പോള്‍ ഞാനും ലഹോറിലെക്ക് കാണും..... ഇനി ഇവിടോക്കെയും കാണും.....
ReplyDeleteഎഴുത്ത് വശ്യമാണ്...
ReplyDeleteഭാവുകങ്ങള്‍ നേരുന്നു...
ബ്ലോഗിന്‍റെ പേരും ഇഷ്ടമായ്.
കണ്ണൂരാന്റെ ബ്ലോഗില്‍ ആദ്യമായിട്ടാണ്...
ReplyDeleteഅടിപൊളിയായിട്ടുണ്ട് മാഷേ..
പുതിയ പോസ്റ്റ് ഒന്നും വരാത്തതെന്തേ...
കാത്തിരിക്കുന്നു
intresting
ReplyDeleteഇഷ്മായി ഒരുപാട്....
ReplyDeleteമൊഞ്ചുള്ള ഉമ്മാമ്മയെയും....
കണ്ണൂരാന്റെ എഴുത്തും. (y)
ഉമ്മാമ്മാനെ 2 ദിവസത്തിന് കടം തരുമോ?ഇവിടെ കുറച്ചു ക്രമസമാധാനപ്രശ്നങ്ങൾ ഒത്തുതീര്പ്പാക്കാൻ ഉണ്ട്.ഈ ലക്കട മെഡിക്കൽ കോളേജിലെ പ്രിന്സിക്ക് ഒത്ത ഒരു എതിരാളിയെ തപ്പി നടക്കാൻ തുടങ്ങീട്ടു കാലം കുറെയായി..കൂടെ നിങ്ങളും പോരെ..നമുക്ക് കലക്കാം...
ReplyDeleteന്‍റെ കണ്ണൂരാനേ സുതിച്ചു നിങ്ങളെ ... അനുഗ്രഹം വേണം ഇങ്ങനെഴുതാന്‍. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഒറ്റ കാര്യം അഭിനന്ദനം
ReplyDelete