Pages

Subscribe:

Ads 468x60px

Thursday, January 6, 2011

ആന്‍റണിമാഷ്‌ എന്ന ഉ സാ ഗു..!

പൊട്ടിയടര്‍ന്ന കപ്പല്‍ക്കഷ്ണങ്ങള്‍ പോലെ പ്രതികാരചിന്തകള്‍ ഭാരമില്ലാതെ എനിക്കുള്ളില്‍ ഒഴുകി നടക്കാന്‍ തുടങ്ങി. ഇത്രവേഗം എനിക്കുള്ളില്‍ ഇത്രയേറെ ഊര്‍ജ്ജസംഭരണം നടന്നതെപ്പൊഴാണ്‌! തൊലിപ്പുറത്തെ തൊള്ളായിരത്തില്‍പരം രോമങ്ങളും എഴുന്നുനിന്ന് കഞ്ചുകമണിയാന്‍ മാത്രം എന്താണുണ്ടായത്!

മുഖത്തെ മാംസപേശികളില്‍ സംഭവിച്ചിരിക്കുന്ന വലിഞ്ഞു-മുറുകല്‍ ശ്രീമതി ശ്രദ്ധിക്കുന്നുണ്ട്. പതിവില്ലാത്ത പകയുടെ കാണാപ്പൊരുള്‍ അവള്‍ക്കറിയണം. ചോദ്യങ്ങള്‍ അസഹ്യമായപ്പോള്‍ ഓര്‍മ്മകളുടെ ഒതുക്കുകളിറങ്ങി ഞാനവളെയും കൂട്ടി ഗവ: മോഡല്‍ സ്ക്കൂളിലെത്തി. 8B യിലെ എന്‍റെ ക്ലാസിലേക്ക്. ക്ലാസ്സ്‌ ടീച്ചറായ ആന്‍റണി മാഷിലേക്ക്. കുടിയനും വികടനുമായ അയാളുടെ വൃത്തികെട്ട സ്വഭാവത്തിലേക്ക്. കണക്കിലെ കളികള്‍ ജീവിതത്തിന്‍റെ പച്ചിലകളെ കരിച്ചുകളയുമെന്ന് എന്നെ ഭയപ്പെടുത്തിയത് ആന്‍റണിമാഷ്‌ എന്ന കശ്മലനാണ്..!

കലിയടങ്ങാത്ത പുലിയുടെ ശൌര്യമാണ് ആ ക്ഷുരകന്. മദ്യപിച്ചാണത്രേ ക്ലാസില്‍ വരുന്നത്. നിസ്സാരതെറ്റുകള്‍ക്ക് നിര്‍ലോഭം ശിക്ഷിച്ചിരുന്നു ആ കാലമാടന്‍! ജോഷിമോന്‍റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചു. സുസ്മിതയുടെ ചെവിതിരിച്ചു പൊന്നാക്കി. ഊക്കനൊരടിയില്‍ റാഷിദിന്‍റെ കണ്ണില്‍ നിന്നും പറന്ന പൊന്നീച്ചകള്‍ക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. സുമയ്യ ക്ലാസ്സില്‍ ബോധംകെട്ടു വീണതും രാജേഷിന്റെ കൂമ്പ് വാടിക്കരിഞ്ഞതും ഈ ആന്‍റണി നിമിത്തമാണ്!

ആന്‍റണി എന്ന പിശാച് പാണ്ടിലോറിക്കടിയില്‍ പെട്ട് ചത്തുമലക്കാന്‍ ഞങ്ങള്‍ നേര്‍ച്ച നേര്‍ന്നുകൊണ്ടിരുന്നു. പ്രാര്‍ഥനകള്‍ക്കൊന്നും ഉത്തരം കിട്ടുന്നില്ലല്ലോ എന്ന് വിഷമിച്ചിരിക്കെ ഒരുനാള്‍ കുടിയന്‍ ആന്‍റണി എന്‍റെനേര്‍ക്ക്‌ കുരച്ചുചാടിയത് 'ഉസാഘ' ചോദിച്ചു കൊണ്ടായിരുന്നു. ഉത്തരം തെറ്റിയതേ ഉസാഘയിലെ 'സാ' എന്‍റെ തലയില്‍ നിന്നും നിലത്തുവീണുരുണ്ട് ചിന്നിച്ചിതറി! ജീവിതത്തില്‍ ഒരുപകാരവുമില്ലാത്ത 'ഉസാഘ-ലസാഘ'മാര്‍ക്കു വേണ്ടിയാണോ സാറെന്നെ തല്ലുന്നത് എന്ന് ചോദിച്ചതിനു പിന്നെയും കിട്ടി അനേകം തല്ലുകള്‍! ഓരോ തല്ലുകളേയും ഒരായിരം പ്രാക്കുകള്‍ കൊണ്ടായിരുന്നു ഞങ്ങള്‍ നേരിട്ടത്.

'മാഷേ, മാഷിനു മാഷത്വം വേണം. അതില്ലാത്തോണ്ടാ ഞങ്ങള്‍ കുട്ട്യോള്‍ നേരെയാകാത്തത്. മനസ്സിലായോടാ മരങ്ങോടന്‍ മാഷേ..'

ഞങ്ങള്‍ മാഷിനു നല്കിയിരുന്ന ഗുരുദക്ഷിണയായിരുന്നു അത്! അയാള്‍, ആ പരനാറി ആന്‍റണി കള്ളക്കഴുവേറി അവിടംവിട്ടു പോകുംവരെ പലപ്പോഴും ഞാനടക്കമുള്ള കുട്ടികള്‍ കണക്ക് പഠിച്ചത് ക്ലാസിനു പുറത്തു നിന്നായിരുന്നു!

കണക്കുമാഷിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന ഭര്‍ത്താവിന്റെ ബാല്യകാല-ഭീകര കഥകള്‍ കേട്ട് ശ്രീമതി സങ്കടപ്പെടുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷെ ഇവളെ വിശ്വസിക്കരുത്! പ്രതികാരചിന്തയില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ഇവള്‍ ശ്രമിച്ചേക്കും. അങ്ങനെയെങ്കില്‍ ഏതു മോന്റെ മോളായാലും ശരി, എന്ത് വില കൊടുത്തും ഇവളെ ഒറ്റപ്പെടുത്തണം!

"ക്ലാസിനു പുറത്തുന്ന് പഠിച്ചോണ്ടായിരിക്കും ഇങ്ങളെ കണക്കുകൂട്ടലൊക്കെ തെറ്റിപ്പോകുന്നത്, അല്ലേ..?

അവളുടെ ചോദ്യമാണ്. ചോദ്യത്തിലുടനീളം പരിഹാസമാണെന്നു തിരിച്ചറിയാന്‍ ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല.

"ഇല്ലെടീ, ഇന്നേവരെ എന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റിയിട്ടില്ല. അഹമദാജിയുടെ മോനായി ജനിച്ചതും സാഹിബിന്റെ മോളെത്തന്നെ കെട്ടിയതും ചില കണക്ക് കൂട്ടലുകളുടെ ഭാഗമായിത്തന്നെയാണ്. എന്താ സംശയോണ്ടോ?"

"ഒരു സംശയോല്യ. ഇങ്ങളെ സാഹിത്യോം തര്‍ക്കുത്തരോം കേട്ടാ കണക്കുമാഷല്ല പ്യൂണ് പോലും തല്ലിക്കൊന്നു പോകും. ഇന്നാള് മൂത്രിച്ചു കഴുകുമ്പോ ചൂടുവെള്ളം തട്ടി പൊള്ളിപ്പോയെന്നും പറഞ്ഞ് ന്‍റെ വല്യുപ്പാനെവരെ ചീത്ത ബിളിച്ചോനാ ഇങ്ങള്. എട്ടാം ക്ലാസിലെ സ്വഭാവല്ലേ ഇങ്ങളിപ്പളും കാണിക്കുന്നത്.."

"അതുപിന്നെ പൊന്നുപോലെ സംരക്ഷിക്കുന്ന 'കൃഷ്ണമണി'കള്‍ക്ക് പൊള്ളലേറ്റാല്‍ ഞാന്‍ സഹിക്കുമോ!
എടീ, ഈ മാഷ്‌ ഒറ്റയൊരുത്തനാ എന്‍റെ എട്ടാംക്ലാസ് ജീവിതം കുട്ടിച്ചോറാക്കിയത്. ഇന്നും സ്കൂള്‍ കാണുമ്പോ മുട്ട് വിറക്കുന്നത് അതുകൊണ്ടാ. എനിക്കയാളോട് കണക്ക് തീര്‍ത്തേ മതിയാകൂ.."

"മുട്ടുകാല്‍ ബെറക്കുന്നത് വാതത്തിന്‍റെ അസുഖം കൊണ്ടാവും. ഒറക്കത്തില് ഇങ്ങളെ കയ്യും കാലും വെറക്കുന്നത് കണക്ക് മാഷിനെ പെടിച്ചിട്ടല്ലല്ലോ? ആണോ?"

"എടീ, കൊശവത്തീ, നിന്‍റെ വാപ്പാന്‍റെ അനുജനൊന്നുമല്ലല്ലോ ഈ ആന്‍റണി. പിന്നെന്തിനാ നീ അയാള്‍ക്ക്‌ വേണ്ടി വക്കാലത്ത് പറയുന്നത്? നിന്നെ കെട്ടിയത് ഞാനാ. എന്നെ അനുസരിച്ചാ മതി. കേട്ടല്ലോ..?"

കേട്ടു! ഞങ്ങള്‍ക്കിടയിലെ അസ്വാഭാവിക ശുണ്ഠിയും ശണ്ടയും കേട്ട് മോനവിടേക്ക് വന്നു. രണ്ടുപേരെയും മാറിമാറി നോക്കിയിട്ട് വാപ്പച്ചീ എന്താ പ്രശ്നമെന്ന് ചോദിച്ചു. ഞാന്‍ മിണ്ടിയില്ല. ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ചുരിദാറിന്‍റെ ഷാള്‍ കൊണ്ട് മൂക്ക് പിഴിഞ്ഞ് മോന്‍റെ ചോദ്യത്തിനുത്തരമായി അവള്‍ പറഞ്ഞു.

"വാപ്പച്ചിയെ പണ്ട് സ്കൂളീന്ന് മാഷ്‌ തല്ലീന് പോലും. ഇപ്പൊ ആ മാഷേ കൊല്ലണോന്നും പറഞ്ഞു നടക്ക്വാ.."

"വാപ്പച്ചിയെന്തിനാ സ്കൂളീ പോയത്. അതോണ്ടല്ലേ തല്ലു കൊണ്ടത്‌! ഞാനിസ്ക്കൂളിലൊന്നും പോണില്ലല്ലോ. വാപ്ച്ചിക്ക് എന്നെക്കണ്ട് പഠിച്ചൂടെ ..!"

മോന്‍റെ ഗീര്‍വാണം കേട്ട് എനിക്ക് കലി കയറി. നിങ്ങളേത് ഹലാക്കിന്റെ സ്കൂളിലാ പഠിച്ചതെന്ന ഭാവത്തില്‍ അവളെന്നെ പുച്ഛത്തോടെ നോക്കി. ആന്‍റണി നിന്‍റെ എളാപ്പയാണോ എന്ന് ചോദിച്ചതാണ് അവളെ ചൊടിപ്പിച്ചത്. ലോകത്ത് ഒരു കുട്ടിക്കും ഇനിമേല്‍ ഒരു മാഷില്‍നിന്നും അടികിട്ടാതിരിക്കാനാ എന്‍റെ ശ്രമമെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സമാധാനമായി.

"കുട്ടികള്‍ ലോകത്തിന്‍റെ അനുഗ്രഹമാണ്. അവരില്ലെങ്കില്‍ ഭൂമിയില്‍ സൗന്ദര്യമില്ല. മനുഷ്യത്വമില്ലാത്ത മാഷന്മാര്‍ കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ വാടിക്കരിയുന്നത് അവരുടെ സ്വപ്നങ്ങളാണ്. എട്ടാം ക്ലാസ്സില്‍ വെച്ച് എട്ടുംപൊട്ടും തിരിയാത്ത എനിക്ക് പീഡനമേറ്റില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ അമേരിക്കന്‍ പ്രസിഡണ്ടായേനെ. എന്‍റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ മാഷെ വെറുതെ വിടണോ! നീ തന്നെ പറ.."

പ്രസിഡന്റിന്‍റെ ഭാര്യ ആവാത്തത്തിലുള്ള നിരാശയായിരിക്കാം, പെട്ടെന്നവളുടെ മുഖഭാവം മാറി! മൂക്ക് വിറച്ചു. കൈകള്‍ കൂട്ടിത്തിരുമ്മി. കാര്യമായതെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ചുവന്ന കണ്ണുകളാല്‍ അവളെന്നെ സൂക്ഷിച്ചു നോക്കി.

"അയാളെ ബിടരുത്. ഞാനും മോനും കൂടെയുണ്ട്. എന്ത് ശിക്ഷയാ മൂപ്പര്‍ക്ക് കൊടുക്കണ്ടെതെന്ന് ഇങ്ങള് ധൈര്യമായി തീരുമാനിച്ചോ.."

എനിക്ക് സന്തോഷമായി. പ്രതികാരത്തിന് ഒട്ടും മൂര്‍ച്ച കുറയരുത്. പതിമൂന്നാം വയസ്സില്‍ എന്നെ തല്ലിക്കൊന്ന ആന്‍റണിമാഷെ പതിനഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം ദൈവം, ദുബായില്‍ എന്‍റെ കണ്മുന്‍പില്‍ കൊണ്ടിട്ടത് ചുമ്മാതല്ല! ആഹാ! ദൈവമായാല്‍ ഇങ്ങനെവേണം. പ്രതികാരം ചെയ്യാന്‍ പോലും കൂട്ടുനില്‍ക്കുന്ന ദൈവത്തെ ഞാന്‍ മനസ്സില്‍ സ്തുതിച്ചു. അവധി ദിവസമായ വെള്ളിയാഴ്ച ഞാന്‍ മാഷിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. മാഷ്‌ വരാമെന്നു ഉറപ്പും തന്നു.

ജുമുഅഃ കഴിഞ്ഞയുടന്‍ ഫോണില്‍ മാഷുമായി ബന്ധപ്പെട്ട് ബസ്സ് ഇറങ്ങേണ്ട സ്ഥലവും മറ്റും അറിയിച്ച ശേഷം ഞങ്ങള്‍ പദ്ധതികള്‍ ഒന്നുകൂടി ആസൂത്രണം ചെയ്തു. അന്നെ ദിവസം വരേണ്ടിയിരുന്ന അതിഥികളെയെല്ലാം സ്ഥലത്തില്ലെന്നു പറഞ്ഞു നേരത്തെ ഒഴിവാക്കിയിരുന്നു. കണക്ക് മാഷോട് കഴിഞ്ഞകാല കണക്കുകള്‍ തീര്‍ക്കുമ്പോള്‍ മറ്റൊരാള്‍ ആവശ്യമില്ല. ഏറെ കഴിയും മുന്‍പേ മാഷിന്‍റെ വിളി എത്തി. ഞാനും മോനും താഴെ പോയി മാഷെ സ്വീകരിച്ചു ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

മാഷിപ്പോള്‍ ഹാളിലെ സോഫയിലിരിക്കുകയാണ്. മോനോട് കുശലം പറയുന്നു. പൊട്ടിച്ചിരിക്കുന്നു. ആരാണീ ആന്‍റണി എന്നറിയാന്‍ ശ്രീമതി ഒന്നെത്തിനോക്കി. മോന്‍റെ കയ്യില്‍ അവന്‍റെ സന്തത സഹചാരിയായ ഇരട്ടക്കുഴല്‍ തോക്കുണ്ട്! അവന്‍ ആന്‍റണി സാറിനെ കയ്യിലെടുത്തു കഴിഞ്ഞു.

ഇനിയൊരു നിമിഷം പോലും പാഴാക്കരുത്! ഇതൊരു ചാന്‍സാണ്. പ്രതികാരം ചെയ്യാന്‍ ഇതുപോലൊരവസരം ഇനി കിട്ടിക്കൊള്ളണമെന്നില്ല. എന്‍റെ ധമനികളില്‍ ഒഴുകിനടക്കുന്നത് വിപ്ലവ വീര്യം കത്തിജ്ജ്വലിക്കുന്ന കണ്ണൂരിന്‍റെ രക്തമാണ്. അറുത്തും അരിഞ്ഞും അറപ്പ് മാറിയവരുടെ ഉളുപ്പില്ലായ്മയില്‍ ഞാന്‍ ഒന്നുകൂടി ഊര്‍ജ്ജസ്വലനായി.

പതുക്കെ, എന്നാല്‍ അതീവ ജാഗ്രതയോടെ അടുക്കളയില്‍ ചെന്നു. ശ്രീമതി തയാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിവെച്ച പാത്രങ്ങളോരോന്നും കൊണ്ടുവന്നു ഡൈനിംഗ് ടേബിളില്‍ നിരത്തി. തലശ്ശേരി ബിരിയാണി. സലാഡ്‌. ചട്നി. ഫ്രൂട്സ്. കുടിക്കാന്‍ ലൈം-ടീ. അങ്ങനെയങ്ങനെ പലതും..

ഭക്ഷണം കഴിഞ്ഞു ഹാളില്‍ ഞാനും മാഷും മാത്രമായപ്പോള്‍ ഇതാണ് അവസരമെന്നെനിക്ക് തോന്നി. മെല്ലെ ഞാനത് പുറത്തേക്കെടുത്തു.
പണ്ട് ചോദിക്കാന്‍ ഭയപ്പെട്ട കുറെ ചോദ്യങ്ങള്‍! മാഷിന്‍റെ വിശേഷങ്ങള്‍. ദുബായില്‍ എത്തിപ്പെട്ടത്..!

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തോ ഭാരമിരക്കിയത് പോലെ മാഷ്‌ ദീര്‍ഘനിശ്വാസമിട്ടു. കേള്‍ക്കെണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോകുന്ന സത്യങ്ങള്‍! ഒരാള്‍ക്കും ഈ ഗതി വരരുതേ എന്ന് പ്രാര്‍ഥിച്ചു പോകുന്ന നിമിഷങ്ങള്‍! കണക്കിലെ കളികള്‍ ജീവിതത്തിന്‍റെ പച്ചിലകളെ കരിച്ചുകളയുമെന്ന് ഭയപ്പെടുത്തിയ ആന്‍റണിസാര്‍ തന്നെയോ ഇതെന്നു ഞാന്‍ അത്ഭുതപ്പെട്ടു! ഞങ്ങളുടെ ഹൃദ്യമായ സല്‍ക്കാരത്തില്‍ മാഷ്‌ അതിയായി സന്തോഷിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ശിഷ്യന്‍ നല്‍കുന്ന സ്നേഹം കണ്ട് ആ കണ്ണുകള്‍ നിറഞ്ഞു. ഇങ്ങനെയൊരു പ്രതികാരം ചെയ്യാന്‍ അവസരം തന്ന പടച്ചോന് ഞാന്‍ നന്ദി പറഞ്ഞു.

മൂന്നര മണിക്കൂറിനു ശേഷം വൈകിട്ടത്തെ ചായ സല്‍ക്കാരവും കഴിഞ്ഞാണ് ആന്‍റണി സാറിനെ ഞങ്ങള്‍ യാത്രയാക്കിയത്. മാഷ്‌ പോയിക്കഴിഞ്ഞപ്പോള്‍ മണിക്കൂറുകളോളം ഫ്ലാറ്റ് നിശബ്ദമായിരുന്നു. നാല് ചുവരുകള്‍ക്കപ്പുറത്തേക്കും ചൂഴ്ന്നു നില്‍ക്കുന്നതായിരുന്നുവല്ലോ ആന്‍റണിസാറിന്‍റെ ജീവിതം.

ഞാനോര്‍ത്തത് നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന പവിത്രമായ ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചായിരുന്നു. നമുക്കെന്തറിയാം നമ്മുടെ ഗുരുനാഥന്‍മ്മാരെപ്പറ്റി! എന്താണ് ഗുരുവിനു നല്‍കേണ്ട അര്‍ത്ഥമെന്ന് ഞാന്‍ സ്വയം ചോദിച്ചുവെങ്കിലും ഒരിക്കലും നിര്‍വ്വചിക്കാനാവാത്ത സത്യമാണതെന്നു മനസ്സിലായി.

കാരണം, ഗുരുവിന്‍റെ വചനങ്ങളാണ് മനുഷ്യരാശിയുടെ ഉറവിടം. തമസ്സിന്‍റെ പുറംതോട് പൊട്ടിച്ച് അറിവിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ ഗുരുനാഥന്‍മാരാണ്. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്. അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം! അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
@@
രണ്ടാഴ്ച മുന്‍പത്തെ ഒരു പകല്‍ ദുബായില്‍വെച്ച് ഡ്യൂട്ടിക്കിടയിലാണ് യാദ്രിശ്ചികമായി ആന്‍റണിസാറിനെ കണ്ടുമുട്ടിയത്‌. എട്ടാം ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ മാഷ്‌ പോയത് ബംഗ്ലൂരില്‍ ജോലികിട്ടിയിട്ടായിരുന്നുവത്രേ.
അവിടെ തുടരുന്നതിനിടയില്‍ ഒരു ആക്സിഡന്റില്‍പെട്ട് ഭാര്യയും മോളും മരണപ്പെട്ടു. പിന്നീടിങ്ങോട്ടു അനേകം ദുരന്തങ്ങള്‍ ! നീണ്ട 15 വര്‍ഷങ്ങള്‍ക്കുശേഷം മാഷിനെകാണുമ്പോള്‍ ആളാകെ മാറിയിരുന്നു!

പാവം സാര്‍ ! ഓരോന്നും പറയുമ്പോള്‍ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. ഇനി ആന്‍റണിസാര്‍ എന്ന 'ഉത്തമ സാധാരണ ഗുരുനാഥന്' ഞങ്ങളുണ്ട്. ഞങ്ങളെന്നും സാറിനൊപ്പമുണ്ടാകും.

(ഗുരുവേ സ്വസ്തി!)

**

212 comments:

  1. അതെ, ഇനിയൊരു നിമിഷം പോലും പാഴാക്കരുത്! ഇതൊരു ചാന്‍സാണ്. ആദ്യത്തെ കമന്റിടാന്‍ ഇനി ഇതുപോലൊരവസരം കിട്ടിക്കൊള്ളണമെന്നില്ല.

    ReplyDelete
  2. അപ്പോള്‍ എട്ടാംക്ലാസ്‌ വരെ പഠിച്ചിട്ടുണ്ടല്ലേ? പിന്നെ ഗുരുശിഷ്യബന്ധത്തെ രസകരമായി ഞങ്ങളുടെ നെഞ്ചിലേക്ക് കോരിയിട്ടു തന്ന കണ്ണൂരാന് സലൂട്ട്.... പിന്നെ കാദര്കുട്ടിക്കാനെ തെറിവിളിക്കുന്ന വകയില്‍ പെണ്ണുമ്പിള്ള എന്നാകുമോ നിന്നെ തട്ടുക...

    ReplyDelete
  3. "എട്ടാം ക്ലാസ്സില്‍ വെച്ച് എട്ടുംപൊട്ടും തിരിയാത്ത എനിക്ക് പീഡനമേറ്റില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ അമേരിക്കന്‍ പ്രസിഡണ്ടായേനെ. എന്‍റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ മാഷെ വെറുതെ വിടണോ!"

    ആന്റ്ണിമാഷേ, മാഷ്ക്ക്‌ ഒരായിരം നന്ദി. അന്നു എട്ടാം ക്ലാസ്സില്‍ വെച്ച് മാഷ്‌ അങ്ങിനെ പീഡിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെയൊക്കെ അവസ്ഥയെന്താകുമായിരുന്നു! :)

    പോസ്റ്റിന്റെ ആദ്യഭാഗം വായിച്ചപ്പോള്‍, എന്തൊക്കെ ചെയ്താലും പഠിപ്പിച്ച അദ്ധ്യാപകനെ കുറിച്ച് എന്താണിങ്ങിനെയൊക്കെ പറയുന്നത് എന്നു കരുതി. പക്ഷേ അവസാനഭാഗം വായിച്ചപ്പോള്‍ ആ പരിഭവം മാറി. കണ്ണുരാന്‍ പറഞ്ഞതാണ്‌ സത്യം. അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. മാതാപിതാ ഗുരു ദൈവം എന്നല്ലേ.

    ReplyDelete
  4. വളരെ ശരിയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരു-ശിഷ്യ ബന്ധങ്ങള്‍...
    കാലം മാറുമ്പോള്‍ നമുക്കും മാറാം.. ഗുരുവെന്നത് കേവലമൊരു വാക്കുമാത്രമാക്കാം..
    എന്നിട്ട് ഗുരുവിന്റെ കൈവെട്ടാം, അല്ലെങ്കില്‍ കാല്‍ വെട്ടിയെടുക്കാം..
    ചുരുങ്ങിയ പക്ഷം ഹരിശ്രീ പഠിപ്പിച്ചു തന്നെ ഗുരുവിനെ വിളിച്ചു അദ്ദേഹം പഠിപ്പിച്ചു തരാത്ത, ഒരു നിഖണ്ടുവിലും ഇല്ലാത്ത പുതിയ വാക്കുകള്‍ തിരിച്ചു പഠിപ്പിക്കാം...
    മാഷേ എന്ന വിളി മാറ്റി നമുക്ക് പേര് വിളിക്കാം.. കൂട്ടത്തില്‍ മ-യോ പൂ-വോ ഒക്കെ ചേര്‍ക്കാം..
    അങ്ങനെ ഗുരുവിനേക്കാള്‍ ഒരുപാട് ശിഷ്യന്‍ വളര്‍ന്നു എന്ന് നമുക്ക് കാണിച്ചു കൊടുക്കാം..

    കണ്ണൂരാന്‍,
    നല്ല ചിന്തകള്‍ തുടരട്ടെ..
    നവവത്സരാശംസകള്‍..

    ReplyDelete
  5. അപ്പൊ കുരുത്തം കിട്ടി അല്ലേ?

    ReplyDelete
  6. nalla vidyaarthi.

    ezhuth nannai. abhinandanangal.

    ReplyDelete
  7. ബല്യ ബല്യ കാര്യം പറയുന്നു ...നീ ബല്യ ആളായി പോയല്ലോ ?
    ഇത് പോലെ പോയാല്‍ അമേരിക്കന്‍ പ്രസിഡണ്ട അല്ല ലോകത്തിന്റെ പ്രസിഡണ്ടയാവും

    ReplyDelete
  8. നല്ല പോസ്റ്റ്... നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന ഗുരു ശിഷ്യ ബന്ധങ്ങളാണ് ഇന്നത്തെ കലാലയങ്ങളുടെ ശാപം.

    പുതുവത്സരാശംസകള്‍!

    ReplyDelete
  9. ജീവിതത്തില്‍ ഒരുപകാരവുമില്ലാത്ത 'ഉസാഗു'വിനുവേണ്ടിയാണോ സാറെന്നെ തല്ലുന്നത് എന്ന് ചോദിച്ചതിനു പിന്നെയും കിട്ടി അനേകം തല്ലുകള്‍!

    ഉസാഗു മാത്രമല്ല, ലസാഗുവിനെ കൊണ്ടും യാതൊരു ഗുണവുമില്ല..!! ബ്ലടി ലസാഗൂസ്...

    അസ്സലായി. ഇത്തവണ എന്‍റെ പോസ്റ്റിലും ഒരു ഗുരു സ്മരണയുണ്ട്.

    ReplyDelete
  10. തസ്മേയ് ശ്രീ ഗുരുവേ നമ......സസ്നേഹം

    ReplyDelete
  11. കണ്ണൂരാന്റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട ഒരു എഴുത്ത്...നന്നായിട്ടുണ്ട് മിസ്റ്റര്‍ കണ്ണൂരാന്‍..ആശംസകള്‍.......

    ReplyDelete
  12. മാഷേ, മാഷിനു മാഷത്വം വേണം. അതില്ലാത്തോണ്ടാ ഞങ്ങള്‍ കുട്ട്യോള്‍ നേരെയാകാത്തത്. മനസ്സിലായോടാ മരങ്ങോടന്‍ മാഷേ :):):):):)

    ReplyDelete
  13. എന്തൊരനുസരണ!
    ഇന്നലെവന്ന് പുതിയ പോസ്റ്റിട്ടോളൂ എന്നൊരു കമന്റിട്ടേച്ച്
    പോയതേ ഉള്ളൂ..
    ദാ രാവിലെ കിടക്കുന്നു കിടിലന്‍ ഒരെണ്ണം..
    ഇത്രേം അനുസരണ അന്നു കാണിച്ചിരുന്നെങ്കില്‍ അത്രേം അടികൊള്ളണ്ടായിരുന്നല്ലോ!


    വായിച്ചു രസിച്ചു കെട്ടോ..

    നര്‍മ്മത്തിനെ രുചിയുണ്ടെങ്കിലും
    ഗുരുവിനെ പറ്റി എഴുതിയിടത്ത് ഉള്ളില്‍ തട്ടിയ വാക്കുകള്‍...

    നന്നായി കണ്ണൂരാനേ!

    ReplyDelete
  14. പാവം സാര്‍. ഓരോന്നും പറയുമ്പോള്‍ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. ഇനി ആന്‍റണി സാറിന് ഞങ്ങള്‌ുണ്ട്. ഞങ്ങളെന്നും സാറിനൊപ്പമുണ്ടാകും.


    nalla manassu................very good article keep it up

    ReplyDelete
  15. പാവം ആന്‍റണി മാഷ്. അദ്ദേഹത്തിന്ന് സംഭവിച്ച നഷ്ടത്തെകുറിച്ച് ഓര്‍ത്ത് വിഷമം തോന്നി. നല്ല പോസ്റ്റ്.

    ReplyDelete
  16. "അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. "

    വളരെ ശരിയാണ്.

    ReplyDelete
  17. എനിക്കുമുണ്ട് ഒരു അദ്ധ്യാപകന്‍ ...നാലാം ക്ലാസ് മുതല്‍ കൊള്ളാന്‍ തുടങ്ങിയ അടി ഞാന്‍ ഏഴു വരെ കൊണ്ടു...പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്ല മാര്‍ക്ക് നേടുമ്പോള്‍ എന്നെ " പഠിക്കാന്‍ പഠിപ്പിച്ചതിനു" ‍ നന്ദിയോടെ മാത്രമേ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കാരുണ്ടായിരുന്നുള്ളൂ...
    കൊള്ളാം കണ്ണൂരാ

    ReplyDelete
  18. നര്‍മത്തില്‍ തുടങ്ങി,,
    അവസാനം ഒരു നൊമ്പരമായി ഈ എഴുത്ത്‌ അവസാനിക്കുമ്പോള്‍,,
    എനിക്ക് പറയാന്‍ തോന്നുന്നു,,കണ്ണൂരാന്‍ മാഷേ...
    താങ്കളൊരു മഹാന്‍ തന്നെ എന്ന്!!!

    അങ്ങോട്ടൊക്കെ ഒന്ന് വാ മാഷേ,,

    ReplyDelete
  19. ഗുരുവിന്‍റെ വചനങ്ങളാണ് മനുഷ്യന്‍റെ ഉറവിടം. തമസ്സിന്‍റെ പുറംതോട് പൊട്ടിച്ച് അറിവിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ ഗുരുനാഥന്‍മാരാണ്. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്. അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം! അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

    കഴിഞ്ഞ പോസ്റ്റില്‍ ഉമ്മയെ കുറിച്ച് കണ്ണൂരാന്‍ പറഞ്ഞത് കാണാതെ പഠിച്ച ആളാ ഞാന്‍ .ഈ പോസ്റ്റില്‍ ഗുരുവിനെ കുറിച്ചും.. നല്ല വാചകങ്ങള്‍ ... അക്ഷരം പഠിപ്പിച്ചവര്‍, അറിവ് പകര്‍ന്ന് തന്നവര്‍ ഗുരുക്കളെ ബഹുമാനിച്ചില്ലാ എങ്കിലും നിന്ദിക്കാതിരുന്നാല്‍ മതിയായിരുന്നു പുത്തന്‍ സമൂഹം ... നന്നായി കണ്ണൂരാനെ പലരുടെയും കണ്ണ് തുറന്ന് വായിക്കട്ടെ പോസ്റ്റ് ..
    അൽപ്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ അവര്‍ അവരുടെ ഗുരുക്കന്മാരെ ബഹുമാനിക്കട്ടെ.....

    ആദ്യ ഭാഗം വായിച്ചപ്പോള്‍ എനിക്ക് നിന്നെ കൊല്ലാനാണ് തോന്നിയത് .. ആ പറഞ്ഞ വൈരാഗ്യവാക്കുകള്‍ എല്ലാം മനസ്സിലെ ഈ നന്മയിലേക്കെത്തിക്കാനാണെന്നറിഞ്ഞപ്പോള്‍....... പിന്നെ വാക്കുകള്‍ ഇല്ലാതിയി.....

    ഒട്ടും മോഷമല്ലാത്ത കണ്ണൂരാന്‍റെ മറ്റൊരു ഹിറ്റ് പോസ്റ്റ്

    ReplyDelete
  20. “മാഷിനു മാഷത്വം വേണം“. അവിടെ അടിവരയിടുന്നു. അതില്ലാതിരുന്ന മാഷന്മാർക്ക് ഗുരുത്വം പതിച്ചുനൽകേണ്ട കാര്യമൊന്നുമില്ല; എത്രകാലം കഴിഞ്ഞിട്ടായാലും.

    ഇനി രചനാ സൌകുമാര്യത്തെപ്പറ്റി. കണ്ണൂരാന്റെ ശൈലിയുടെ അപാരമായ പാരായണ സുഖം ഈ പോസ്റ്റിനുമുണ്ട്. ആശംസകൾ.

    ReplyDelete
  21. മത പിതാ ഗുരു ദൈവം

    എന്ന് പണ്ടാരാണ്ടോ പറഞ്ഞിനി പോലും ....


    ആശംസകള്‍

    ReplyDelete
  22. ഗുരുസാഗരം ഉള്ളില്‍ തട്ടി. എഴുത്തിലെ നന്‍മ മനസ്സിനെ ആര്‍ദ്രമാക്കി. നര്‍മം, ഇടക്ക് നിര്‍ത്തി മന്ദഹസിപ്പിച്ചു, പിന്നെയും വായിപ്പിച്ചു. ആന്റണിമാഷിനെ മിക്കപേര്‍ക്കും അറിയാം. ഒരു നല്ല കാരിക്കേച്ചര്‍ പോലെ അദ്ധെഹത്തെ വരച്ചു. മധുരപ്രതികാരം വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലും ഒരു മഴ പെയ്തു.

    ReplyDelete
  23. nannayirikkunnu. oru chinnakkaryam usaguvano usakhayano? ini enne kollaan padhati orukkalle...

    ReplyDelete
  24. @
    Karthika:

    ഉസാഗു തന്നെ. (ഉത്തമ സാധാരണ ഗുരുനാഥന്‍)

    ReplyDelete
  25. ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കിത്തരുന്ന ഒരു ഉഗ്രന്‍ പോസ്റ്റ്‌ .
    സ്ഥിരം കണ്ണൂരാന്‍ സ്റ്റൈല്‍ കോമഡിയിലാണ് എങ്കിലും ഒരു മഹത്തായ സന്ദേശം നല്‍കുന്നു ഈ പോസ്റ്റ്‌ .
    കണ്ണൂരാന്റെ കഴിഞ്ഞ പോസ്റ്റ്‌ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം വെറും കോമഡി പോസ്റ്റില്‍ നിന്നും
    ഒരു കോമഡി കം ഗുഡ് മെസ്സേജ് എന്ന ലെവേലിലെക്കുള്ള ഈ മാറ്റം. തീര്‍ച്ചയായിട്ടും ഇതൊരു നല്ല ലൈന്‍ തന്നെയാണ്

    പിന്നെ എല്ലാ ആശംസകളും നേരുന്നു .

    ReplyDelete
  26. അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

    ReplyDelete
  27. aadhyam guruvinne therivilicha aa aaluthanne guruvinne kurichu nall vaakukal parayumbol eppozhum manasil guruvinodulla sneham thelinju kanunnu ellavarudeyum jeevithathil chila santhoshagalum bhudhimuttukalum olinju kidakkunnu pakshe athu aarum thurannu kaattunila ennathanu sathyam enthayalum nalla oru avatharanam ente ella aashamsakalum..........

    ReplyDelete
  28. എന്നും കാണ്നൂരന്റെ ബ്ലോഗില്‍ ക്ലിക്കും, പുതിയത് പോസ്റ്റിയോ എന്നറിയാന്‍. കൂഷ്മാണ്ടി തള്ളക്കു ശേഷം 18 ദിവസം എടുത്തു പുതിയത് പോസ്റ്റാന്‍! ഇത്രയും കാത്തിരിക്കാന്‍ വയ്യാ കണ്ണൂരാനേ! ഉസാഗു കലക്കി - സന്തോഷം, ഒപ്പം ഉള്ളില്‍ എവിടെയോ ഒരു നൊമ്പരവും!
    "കൃഷ്ണമണി പൊള്ളിയാല്‍" ആരും സഹിക്കൂല!
    ഇങ്ങള് ബെറും "കണ്ണൂരാന്‍" മാത്രമല്ല, "മൂക്കൂരാനും" "വായൂരാനും" ഒക്കെ ആണ്.!
    എല്ലാ ഭാവുകങ്ങളും.!!

    ReplyDelete
  29. ഗുരു-ശിഷ്യ ബന്ധങ്ങളില്‍ ഉണ്ടാകേണ്ട പവിത്രതയിലേക്ക് വെളിച്ചം വീശുന്ന നല്ല ഉശിരന്‍ എഴുത്ത്....

    കണ്ണൂരാന് ഒരായിരം ഭാവുകങ്ങള്‍!

    ReplyDelete
  30. അറിവ് വെളിച്ചമാണു..എല്ലാം കാണാനുള്ളാ വെളിച്ചം..വലിയ മഹാന്മാർ ഗുരുവില്ലാതെ അറിവ് തിരഞ്ഞ് നേടിയ വെളിച്ചം പകരാൻ സാധാരണക്കാരയ മഹ ഭുരിപക്ഷത്തിനും ഗുരു അവശ്യം തന്നെ..ഗുരു ശിഷ്യ ബന്ധം ഇപ്പോൾ അതും കച്ചവടവല്ക്കരിക്കപ്പൊട്ടിരിക്കുന്നു.

    പോസ്റ്റ് നന്നായ്..കണ്ണൂരാനും കുടുംബത്തിനും എല്ലാ നന്മകളും ആശംസകളും നേരുന്നു
    (മകന്റെ കവുണ്ടർ കലക്കി കേട്ടോ..)

    ReplyDelete
  31. ഉഗ്രൻ ...ഉഗ്രൻ ....ഉഗ്രൻ

    ReplyDelete
  32. കണ്ണൂരാന്‍,

    കണ്ണൂരാന്റെ രണ്ട് പോസ്റ്റുകള്‍ (Current post and the previous one) ഒരുപാടു സാരോപദേശങ്ങള്‍ തരുന്നതായി തോന്നി, ചിരിപ്പിച്ചു മനസ്സു പാകപ്പെടുത്തിയ ശേഷം അതിലേക്കൊഴിക്കുന്ന തേന്‍ തുള്ളികള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

    എനിക്കു കാര്യമായൊന്നും പറയാന്‍ അര്‍ഹതയില്ല, കാരണം മൂന്നം ക്ലസ്സില്‍ വച്ചു (അന്നത്തെ വിവരക്കേടു വച്ചാണെങ്കിലും) അധ്യാപകനെ തല്ലിയവനു ഗുരുശിഷ്യ ബന്ദത്തെ പറ്റി കമന്റടിക്കാന്‍ എന്തര്‍ഹത ?

    പോസ്റ്റിനടിയിലെ കണ്ണൂരാന്റെ ആ വിശദീകരണ കമന്റ് വല്ലാതെ വേദനിപ്പിക്കുന്നു :)

    ജീവിതത്തില്‍ ഒരുപകാരവുമില്ലാത്ത 'ഉസാഗു'വിനുവേണ്ടിയാണോ സാറെന്നെ തല്ലുന്നത് - ന്യായമായ ചോദ്യം - എന്താണീ ഉസാഗു, പണ്ട് സ്കൂളിന്നും കേട്ടിരുന്നു, ഇപ്പോള്‍ കണ്ണൂരാനും പറയുന്നു

    ==

    വായിച്ച ശേഷം ആദ്യ കമന്റിടാം എന്നു കരുതി തിരിച്ചെത്തുമ്പോഴേക്കും രക്ഷയില്ല... ആ ആഗ്രഹം കണ്ണൂരാന്റെ ബ്ലൊഗില്‍ അതു നടക്കില്ല, അപ്പോഴെക്കും കമന്റ് ബോക്സ് നിറഞു കാണും.

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  33. കണ്ണൂരാനുരുകി....

    ReplyDelete
  34. എനിക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല, കണ്ണൂരിൽ എവിടെയാ ഈ ആന്റണിസാറിന്റെ മഹാവിദ്യാലയം?

    ReplyDelete
  35. മുകളില്‍ പറഞ്ഞതൊക്കെ തന്നെയാണു എനിക്കും പറയാനുള്ളാത്.
    പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയുന്നില്ല.

    എനിക്കു പറയാന്‍ ഉള്ളത് കണ്ണൂരിനെ കുറിച്ച്.

    “എന്‍റെ ധമനികളില്‍ ഒഴുകിനടക്കുന്നത് വിപ്ലവ വീര്യം കത്തിജ്ജ്വലിക്കുന്ന കണ്ണൂരിന്‍റെ രക്തമാണ്“
    എന്റീം....പക്ഷെ ദേവൂട്ടിക്കു നര്‍മം വരുന്നില്ലാന്നു പറഞ്ഞവരോട് ഞാന്‍ വീണ്ടും വീണ്ടും പറയട്ടെ...നമ്മള്‍ കണ്ണൂരുകാരോട് കളിക്കണ്ട.

    എന്തായാലും കണ്ണൂരാന്‍ മാനം കാത്തു...

    ഇനി ആരുണ്ട് ഞമ്മളോട് മത്സരിക്കാന്‍(ഞമ്മളെ മാമുക്കൊയ പറഞ്ഞപൊലെ)

    പിന്നെ ഉ സാ ഗു നന്നായീനു കെട്ടൊ.....ബായിച്ചിറ്റൊന്നും മതിയാവുന്നില്ല...

    ReplyDelete
  36. ഇയ്യ് ഇനീം അടി വാങ്ങും.
    ലസാഗു വും ഉസാഹയുമല്ലേ ഞാന്‍ പഠിപ്പിച്ചത്.
    ലസാഗു - ലഘുതമ സാധാരണ ഗുണിതം,
    ഉസാഹ - ഉത്തമ സാധാരണ ഹ... ഹരി... അങ്ങനെങ്ങാണ്ടാ..

    അധ്യാ: “നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ തല്ലുന്നത്”
    വിദ്യാ:“ഞങ്ങക്ക് സാറിനോടും സ്നേഹമുണ്ട്.. അതു പ്രകടിപ്പിക്കാന്‍ പറ്റാത്തതിലാ വിഷമം”

    ReplyDelete
  37. അപ്പോള്‍ നല്ല കുട്ടിയായിരുന്നു അല്ലെ?
    പഴയ അദ്ധ്യാപകരെ ആരും മറക്കില്ല. പ്രത്യേകിച്ചും ഒന്ന് മുതല്‍ തുടങ്ങുന്ന ക്ലാസ്സുകളിലെ.
    നന്നായി എഴുതി.

    ReplyDelete
  38. പഠിക്കുന്ന കാലത്ത് പഠിക്കാത്തതിനും വികൃതികാണിച്ചതിനും ശിക്ഷിക്കുന്ന അദ്ധ്യാപകരെ മനസ്സിലെങ്കിലും ശപിക്കാത്തവരുണ്ടാവില്ല. അദ്ധ്യാപകരെ സ്നേഹിക്കണം ബഹുമാനിക്കണമെന്നൊക്കെ പഠിപ്പിക്കുമ്പോൾ എന്തിനാണിവരൊക്കെ ഇത് ചോദിച്ച് വാങ്ങുന്നതൊക്കെ എന്നു തോന്നും. സ്കൂളിൽ നിന്ന് വിട്ടകന്ന് ജീവിതത്തിന്റെ പരുക്കൻ മുഖത്തിൽ നിന്നും പാഠങ്ങൾ പഠിക്കുമ്പോൾ അന്നവർ ചൊല്ലിത്തന്ന വാക്കുകൾ കുളിർകാറ്റായി തഴുകുമ്പോൾ പരുക്കൻ ജീവിതത്തിന്റെ വരണ്ട നിലങ്ങളിൽ നിന്ന് ബഹുമാനവും ആദരവുമൊക്കെ തനിയെ മുളപൊട്ടിതുടങ്ങും.

    മനോഹരമായൊരു പോസ്റ്റിനൊപ്പം നല്ലൊരു സന്ദേശവും തന്നതിന് അഭിനന്ദനങ്ങൾ!

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

    ReplyDelete
  41. എന്താ ശരിക്കും സാറിന് പറ്റിയത് ???????????

    ReplyDelete
  42. വാക്കു കൊണ്ടും നോട്ടം കൊണ്ടും വടി കൊണ്ടും വലതു കൈ കൊണ്ടു ശിക്ഷിക്കുമ്പൊൾ ഇടതു കൈ കൊണ്ടു സാന്ത്വനിപ്പിക്കാൻ കൊഠിക്കുന്ന മനസ്സാണു ഗുരുവിന്റേതു എന്നു ശിഷ്യർ തിരിച്ചറിയുമ്പോഴാണു ഗുരു-ശിഷ്യ ബന്ധം അർഥപൂർണമാകുന്നത്. ആ ശിക്ഷയിലൂടെയെങ്കിലും ഇവർ ശരിയാകണെ എന്നൊരു നിശബ്ദ പ്രാർഥന അധ്യാപകരുടെ മനസ്സിൽ ഉണ്ടാകും.

    തന്റെ മക്കളെക്കാൾ ഉയർന്ന നിലയിൽ തന്റെ ശിഷ്യൻ എത്തുമ്പോൾ അസൂയ കൂടാതെ സന്തോഷിക്കാൻ അധ്യാപകർക്കേ കഴിയൂ.ചുരുക്കം ചിലർ അപവാദങ്ങൾ ആയി കണ്ടേക്കാം.

    " ഇങ്ങനെയൊരു പ്രതികാരം ചെയ്യാന്‍ അവസരം തന്ന പടച്ചോന് ഞാന്‍ നന്ദി പറഞ്ഞു."
    ഈ മധുര പ്രതികാരത്തെക്കുറിച്ചു ആ അധ്യാപകൻ തിരിച്ചറിഞ്ഞിട്ടുണ്ടകില്ല.പക്ഷെ, ആ അധ്യാപകനെ ശ്രീ.കണ്ണൂരാൻ തിരിച്ചറിഞ്ഞു എന്നു അവസാന പാരഗ്രാഫ് തോന്നിച്ചു. നർമത്തെക്കാൾ ആ തിരിച്ചറിവാണ് നന്നായതു.

    ReplyDelete
  43. ഈ ഗുരുസ്മരണ നെല്ലിക്ക പോലെയുണ്ട്.
    ആദ്യം കയ്ച്ചു,പിന്നെ മധുരിച്ചു..

    കണ്ണൂരിന്റെ
    കണ്ണായ
    കണ്ണൂരാന്‍
    കീ ജയ്..

    ReplyDelete
  44. ഇത്തവണ കണ്ടപ്പോള്‍
    അബ്ദള്ള മാഷ്‌ പറഞ്ഞു
    ഞാനിപ്പോഴും പഴയ 6 ആം ക്ലാസ്സില്‍ തന്നെയാ എന്ന്‍
    അത് കേട്ടപ്പോള്‍ ഉള്ളിലൊരു നീറല്‍
    പാവം അദ്യാപകര്‍

    ലസാഗു. ഉസാഗ
    എത്ര ഉറക്കിളച്ചു പഠിച്ചതാ
    എവിടെ? ഇത് വരെ ആവശ്യം വന്നില്ല

    കന്നൂരാനോടൊരു വാക്ക്
    എഴുത്തില്‍ കുറച്ച് കൂടെ സീരിയസ്നെസ്സ് ആകാം
    ഇത്തരം മാറ്ററുകള്‍ പറയുമ്പോള്‍
    ചിരിപ്പിക്കാം.കരയിപ്പിക്കുകയുമാവം

    ReplyDelete
  45. ഗുരുവാണ്സത്യം ... ഗുരു മാത്രമാണ് സത്യം...

    ReplyDelete
  46. കെട്ട്യോനും,കെട്ട്യോളും, കുട്ടിയും കൂടി നർമ്മസല്ലാപങ്ങളൂമായി അടിച്ചുപൊളിച്ച് രംഗത്തു വന്നെങ്കിലും ഒറിജിനൽ ഉസാഗു കണ്ടെത്താൻ അഭിപ്രായപ്പെട്ടി തുറക്കേണ്ടിവന്നു...
    ശരിക്ക് ആന്റണീമാഷെ തിരിച്ചറിയാൻ....!

    അതുതന്നെയായിരുന്നു ഈ ഉസാഗുവിന്റെ ഗുണവും, ദോഷവും കേട്ടൊ ഗെഡി....

    എഴുത്തിന്റെ മാന്ത്രിക ദണ്ഡ് കൈയ്യിലുള്ളവനോട് അധികം കിന്നരിക്കേണ്ടല്ലോ ..അല്ലേ

    ഒപ്പം കണ്ണൂരാനും കുടുംബത്തിനും എല്ലാവിധ പുതുവത്സരാശംസകളും നേർന്നുകൊള്ളുന്നൂ...

    ReplyDelete
  47. സ്കൂളില്‍ പഠിപ്പിക്കുന്ന എന്ത് കാര്യമാണ് ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്നത് . ഈ പറഞ്ഞ ഗുരു ഭക്തിയൊക്കെ തോന്നണങ്കില് സ്വന്തം പിള്ളാരെ സ്കൂളില്‍ വിടാന്‍ തൊടങ്ങണം .
    ഹും ! മഴകൊള്ളാതിരിക്കാന്‍ കൂടി കേറി നിക്കരുത് സ്കൂളിന്റെ വരാന്തേല് :)

    മാഷ് ചോയിച്ചത് ഉസാഘ അന്നെല്ലേ കണ്ണൂരാന്‍ കണ്ടെത്തിയപ്പം ഉസാഗു ആയി ല്ലേ .....

    ReplyDelete
  48. ആദ്യമായാണ് ഈ വഴി വന്നത്.. വളരെയിഷ്ടപ്പെട്ടു, കണ്ണൂരാൻ.. ആശംസകൾ.. :)

    ReplyDelete
  49. ക്ലാസിനു പുറത്തുന്ന് പഠിച്ചോണ്ടായിരിക്കും ഇങ്ങളെ കണക്കുകൂട്ടലൊക്കെ തെറ്റിപ്പോകുന്നത്, അല്ലേ..?
    ഹ ഹ കൊള്ളാം കണ്നുരാനെ.......

    ReplyDelete
  50. ഹേയ് , ഇത് ചതിയായിപ്പോയി , മാസത്തില്‍ ഒരു പോസ്റ്റു എന്നൊക്കെ പറഞ്ഞു ഇപ്പോള്‍ രണ്ടാക്കി ആളെ പറ്റിച്ചല്ലേ! മാതാ പിതാ ഗുരു ദൈവം എന്ന ആ ആപ്തവാക്യത്തെ അര്‍ത്ഥവതാക്കിയ പോസ്റ്റ്‌ ,വല്യൊരു സലാം മാഷേ...

    ReplyDelete
  51. പഴയ സർ കാണുവാൻ വരുന്നു എന്നു വായിച്ചപ്പോഴെ എനിക്കു മനസ്സിലായി ഇങ്ങനയെ അവസാനിക്കുകയുള്ളൂ എന്ന്.

    വളരെ നല്ല പോസ്റ്റ്.
    ചില വരികൾ വളരെ നല്ല നർമ്മം നിറഞ്ഞതാണ്‌.
    "മാഷിനു മാഷത്വം വേണം.."
    "പ്രസിഡന്റിന്‍റെ ഭാര്യ ആവാത്തത്തിലുള്ള നിരാശയായിരിക്കാം,.."
    "ആഹാ! ദൈവമായാല്‍ ഇങ്ങനെവേണം..."

    പണ്ടു സർ നെ പ്രാകിയതു തെറ്റായി പോയി അല്ലെ?.

    കഴിഞ്ഞ sept il നാട്ടിൽ ചെന്നപ്പോൾ സ്കൂളിൽ ഒന്നു പോയി.. 25 വർഷങ്ങൾക്ക് ശേഷം! ഇപ്പൊഴും അവിടത്തെ ടീചർമാർ (ചിലർ retire ആയി..ചിലർ ഓർമ്മ മാത്രമായി..) എന്നെയും എന്റെ ക്ളാസ്സിൽ പഠിച്ചിരുന്നവരെയും ഓർക്കുന്നതറിഞ്ഞു വല്ലാത്ത ഒരു വികാരത്തിലായി പോയി..
    അവരെയൊക്കെ പണ്ടു സ്കൂളിൽ പഠിക്കുമ്പോൾ എത്രയോ വട്ടം പ്രാകിയിട്ടുണ്ട്.. തെറ്റായിരുന്നു..ബുദ്ധിയുറയ്ക്കാത്ത പ്രായത്തിലെ ഓരോ..

    പിന്നെ, സർ മാരോട് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങനെ തന്നെ വേണം. അല്ല പിന്നെ..
    ഇങ്ങനെ പ്രതികാരം ചെയ്യുവാൻ അവസരം ഒരുക്കി തന്ന ദൈവത്തിനോട് നന്ദി പറയുക..
    ആ സർ നെയും ദൈവം കാത്തു കൊള്ളട്ടേ..

    ReplyDelete
  52. മാതാപിതാഗുരു ദൈവം എന്നല്ലേ... ഒന്നാം ക്ലാസ്സില്‍ ആദ്യാക്ഷരം ചൊല്ലിത്തന്ന അതേ അധ്യാപികയോടൊപ്പം,അതേ സ്കൂളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സഹപ്രവര്‍ത്തകയായ ആദ്യ ദിവസത്തെ മറക്കാനാവുന്നില്ല.അന്ന്,അസംബ്ലിയില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ സന്തോഷം കൊണ്ടു ടീച്ചറിന്റെ ശബ്ദം ഇടറുകയും കണ്ണുകള്‍ നിറയുകയും ചെയ്തത്‌, എന്റെ ഒന്നാം ക്ലാസ്സിലെ ആദ്യദിനത്തെ ടീച്ചര്‍ വിവരിച്ചത് അത്ഭുതത്തോടെ കേട്ടുനിന്നതൊക്കെ ഇന്നും മായാതെ മനസ്സില്‍ ...
    പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോള്‍ അല്പം വിഷമം തോന്നിയെന്ന സത്യം മറച്ചു വെക്കുന്നില്ല.... എന്നാല്‍ അവസാനം കണ്ണു നിറഞ്ഞു പോയി.
    നന്മ നിറഞ്ഞ മനസിനും ഗുരു-ശിഷ്യ ബന്ധത്തിനും കൂപ്പുകൈ! ‌

    ReplyDelete
  53. അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!


    കൊള്ളാം മാഷെ
    ആശംസകള്‍

    ReplyDelete
  54. കണ്ണൂരാന്റെ പോസ്റ്റിനു ആദ്യത്തെ കമന്റ്‌ കൊടുക്കാന്‍ കഴിഞ്ഞ വായാടി തത്തയുടെ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാന്‍ കഴിയുന്നില്ല ഒരു മരച്ചില്ലയില്‍ നിന്നും മറ്റൊന്നിലേക്കു പറന്നും കലപില കൂട്ടിയും വായാടി വലിയ സന്തോഷത്തിലാണ് .. അല്ല ഈ കണ്ണൂരാന്‍ എന്റെ മാഷ് ആയിരുന്നെങ്കില്‍ ഞാനും വീട്ടില്‍ വിളിച്ചു പ്രതികാരം തീര്‍ക്കുമായിരുന്നു ....ആദ്യം വായിച്ചപ്പോള്‍ കണ്ണൂരാന് ഇങ്ങനെയും ഒരു മുഖം ഉണ്ടോ എന്ന് സംശയിച്ചു .അതിനു ആയുസ്സ് ഉണ്ടായില്ല പിന്നീട് ഞാന്‍ അഭിമാനിക്കയായിരുന്നു . കണ്ണൂരാനും ഗുരു ശിഷ്യ ബന്ധത്തിനെ വലുതായി കാണുന്നു എന്ന സത്യം ! ഏതൊരു മനുഷ്യന്‍ എത്ര ഉയരങ്ങളിലേക്ക് എത്തിപ്പെടുന്നതിനും വലിയ ഒരു പങ്ക് അവന്റെ ഗുരുക്കളാണ് വഹിക്കുന്നത് എന്ന സത്യം ! വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള കണ്ടു മുട്ടലില്‍ തന്‍റെ ശിഷ്യന്റെ സ്നേഹം തിരിച്ചറിഞ്ഞു കണ്ണുകള്‍
    അശ്രു പോഴിച്ചതില്‍ ശിഷ്യനോടുള്ള സ്നേഹത്തിന്റെ ആഴവും വളരെ വെക്തമായിരുന്നു. എല്ലാവരിലും ഈ നല്ല ഗുണം ഉണ്ടാകാന്‍ ഈ പോസ്റ്റ്‌ ഒരു ഭാഗവാക്കാകട്ടെ ...

    ReplyDelete
  55. This comment has been removed by the author.

    ReplyDelete
  56. കണക്കിലാണെങ്കില്‍ ഉ സാ ഘ ആണ്. ഉത്തമ സാധാരണ ഘടകം. ആന്റണി മാഷെ പറ്റിയാണെങ്കില്‍ തലക്കെട്ട് യോജിക്കുന്നില്ല. എഴുത്ത് നന്നായിട്ടുണ്ട് :)

    ReplyDelete
  57. കണ്ണൂരാനേ, ഇഷ്ട്ടായിപ്പോയി ഈ പോസ്റ്റ്‌.!

    ReplyDelete
  58. ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
    ഗുരുര്‍ ദേവോ മഹേശ്വര
    ഗുരു സാക്ഷാല്‍ പരബ്രഹ്മ .
    തസ്മൈ ശ്രീ ഗുരവേ നമ.....

    ReplyDelete
  59. കണ്ണൂരാന് ഗുരുശിഷ്യ ബന്ധം പഠിപ്പിച്ചു കൊടുത്ത ആന്‍റണിമാഷിന് നന്ദി.
    ഇന്നെനിയ്ക്ക് ഒരുപാടു സന്തോഷമുള്ള ദിവസമാണ്..ഇന്ന് കണ്ണൂരാന്‍ എന്‍റ ബ്ലോഗില്‍ കമന്‍റാന്‍ വന്ന ദിവസമാണ്. അങ്ങനെ കണ്ണൂരാന്‍ വന്നല്ലോ...
    ഇന്നു ഞാന്‍ എനിയ്ക്കേറ്റവും ഇഷ്ടമുള്ള പായസം വെച്ചു തനിയെ കുടിയ്ക്കും.പിന്നെ ഒരു സൊകാര്യം വേറെയാരും കേള്‍ക്കണ്ട. ആഴ്ചയില്‍ രണ്ടുദിവസം മാത്രം രണ്ടു പെഗ്ഗടിയ്ക്കുന്ന എന്‍റ അതിയാന് ഞാനിന്നൊരു സ്പെഷ്യല്‍ ഡെ സെലിബ്രേഷനും നടത്തിക്കോളാന്‍ പറയും. ഇന്നു കണ്ണൂരാന്‍
    കമന്‍റാന്‍ വന്ന ദിവസമല്ലേ.ഞാനെല്ലാ വഴിയിലും ഈ കേറിയിറങ്ങി നടക്കുമ്പോള് നിങ്ങളെയെല്ലാടവും കാണും .അപ്പോഴെല്ലാം വിശാരിക്കും ഈ പഹയന്‍ എന്‍റ പോസ്റ്റിലു മാത്രം വന്നില്ലല്ലോയെന്ന്. ഇന്നാഖേദം മാറി...

    ReplyDelete
  60. നല്ല പോസ്റ്റ്.
    നല്ല അനുഭവം.
    നല്ല ശിഷ്യൻ.
    നല്ല കണ്ണൂരാൻ.
    നല്ല ആശംസകൾ.

    ReplyDelete
  61. നന്നായിട്ടുണ്ട്. മാഷിനെ ഇത്രേം തെറി പറയണ്ടായിരുന്നു.

    ReplyDelete
  62. എന്നെ കണക്കു പഠിപ്പിച്ച ജോണ്‍ സാറിനെയും ജോണ്‍ സാറിന്റെ അടികളും ഇത് വായിച്ചപ്പോള്‍
    ഓര്‍ത്തു..ലോകത്തുള്ള എല്ലാ കണക്കു സാറന്മാരും അടി വീരന്‍ മാറണോ ? ആയിരിക്കും..
    പക്ഷെ..
    ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

    നല്ല പോസ്റ്റ്‌ മാഷെ...

    ReplyDelete
  63. കണ്ണൂരാന്‍ പിന്നെ പിന്നെ നര്‍മ്മത്തില്‍ നിന്നും നന്മയിലേക്കുള്ള പാത സൃഷ്ടിക്കുകയാണല്ലോ..വെറുതെ ചിരിച്ചു പോകണ്ട....ചിരിച്ചു ചിരിച്ചു അവസാനം കണ്ണുനിറയണം...അതാണു കണ്ണൂരാന്റെ
    പുതിയ ഏര്‍പ്പാടെന്നു തോന്നുന്നു..നന്നായി കണ്ണൂരാനേ..

    ReplyDelete
  64. നന്നയിട്ടുണ്ട്:0)

    ReplyDelete
  65. നന്നായിരിക്കുന്നു....എന്റെ മനസ്സിലും ഒരു പ്ലോട്ട് ഉണ്ട്,,, ഗുരു ശിഷ്യ ബന്ധത്തെ പറ്റി തന്നെ....പണ്ട് വാര്യര്‍ മാഷുടെ മകനോട്‌ " അച്ഛനോട് ഒന്ന് സൂക്ഷിച്ചോ ളാന്‍ പറഞ്ഞോ " എന്നൊക്കെ കൂട്ടുകാരുടെ മുന്നില്‍ സ്റ്റൈല്‍ കാണിക്കാന്‍ പറഞ്ഞതും, അടുത്ത ഞായറാഴ്ച മാഷ്‌ അച്ഛനെ കാണാന്‍ വീട്ടി വന്നു പരാതി പറഞ്ഞതും........................ വര്‍ഷങ്ങള്‍ക്കു ശേഷം ,ബസ്സില്‍ വച്ച് മാഷേ കണ്ടപ്പോള്‍, സീറ്റ്‌ ഓഫര്‍ ചെയ്തതും, മാഷ്‌ മനസ്സിലാകാതെ പകച്ചു നിന്നതും, മനസ്സിലാക്കി കൊടുക്കാന്‍ നിക്കാതെ മുഖം തിരിച്ചു നിന്നതും........................... ഇപ്പോള്‍ നാണിച്ചു പോകുന്നു

    ReplyDelete
  66. ഉദാത്തമായ ഗുരുശിഷ്യ ബന്ധം!
    നല്ല വായനാനുഭവം നല്‍കി.
    എല്ലാ ആശംസകളും അറിയിക്കുന്നു

    ReplyDelete
  67. ! @

    കണ്ണൂരാനെ, !കല്ലി വല്ലി

    കണ്ണുനിറഞ്ഞു അല്ലെ. അനുഭവം ഗുരു.

    ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് എന്നെ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ പഠിപ്പിച്ച പ്രഭാകരന്‍ മാഷിനെ ആയിരുന്നു.

    ReplyDelete
  68. ഡേയ് കണ്ണൂരാന്‍ ...ഇക്കുറിയും
    നന്നായി വായന .
    ആന്റണി മാഷ്‌ ഒന്നും പറഞ്ഞില്ലല്ലോ .നീയല്ലേ എല്ലാം പറഞ്ഞത് ..
    എന്തായാലും ഗുരുത്വം കിട്ടിയിട്ടുണ്ട് ഈ കുരുത്തം കെട്ടവന് !! ...:)

    ReplyDelete
  69. തുടക്കത്തിലൊരു വില്ലന്‍ഛായ വന്നെങ്കിലും അവസാനം പാവം തോന്നിട്ടൊ......മാഷോടും ശിഷ്യനോടും.

    ReplyDelete
  70. ഗുരുത്വം വന്ന ശിഷ്യനാണല്ലൊ.

    ReplyDelete
  71. എല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് കണ്ണൂരാന്‍ ഉസാഘ പഠിച്ചപ്പോ വീണ്ടും പണി പാളി .
    കണ്ണൂരാനേ അപ്പോ വേഗം ഇമ്പോസിഷന്‍ എഴുതിക്കോ
    ലസാഗു
    ഉസാഘ
    :)

    ReplyDelete
  72. കണ്ണുരാനെന്തിനാ നാട്ടിപ്പടിച്ചത്. ഇവിടെ ദുബായില്‍ പഠിച്ചാ പോരായിരുന്നോ. മോന്‍ പറഞ്താ നേര്. സ്കൂളില്‍ പോയത് കൊണ്ടല്ലേ ടീച്ചര്‍ അടിച്ചത്. ഇനിയെങ്കിലും മോനെ കണ്ടു പടിക്കു കണ്ണൂസെ. കുറച്ചു ചിരിപ്പിച്ചിട്ടു കുറെ ചിന്തിപ്പികുകയാ ഇപ്പല്ത്തെ പരിപാടി അല്ലെ.
    നന്നായി മാശേ.

    ReplyDelete
  73. അമ്പടാ വില്ലാ...
    എട്ടാം ക്ലാസ്സു വരെ എത്തിയല്ലെ...!!
    കണ്ടാൽ തോന്നില്ലാട്ടാ‍...!!

    ആശംസകൾ....

    ReplyDelete
  74. ഇത് ഇന്നാളൊരിക്കല്‍ രമേശ്‌ അരൂര്‍ എഴുതിയ പോലത്തെ 'കുരുദക്ഷിണ'യാണെന്നാണ് ആദ്യം കരുതിയത്..അവസാനമെത്തുംപോഴേക്കും എല്ലാം മാറിവന്നു.ആശ്വാസം..നമ്മളെ എത്ര ദ്രോഹിച്ചാലും ഗുരുനാഥന്മാര്‍ എന്നും ഗുരുനാഥന്മാര്‍ തന്നെയാണ്..കണ്ണൂരാനും ഭാര്യയും നിരത്തിയ വിഭവങ്ങളുടെ രുചിയേക്കാള്‍ നിങ്ങളുടെ സ്നേഹം ആന്റണി സാര്‍ രുചിച്ചറിഞ്ഞു കാണും.... ഈ നന്മയുള്ള മനസ്സുമായി കണ്ണുരാന്‍ എന്നെന്നും ബൂലോകത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ...

    ReplyDelete
  75. എഞ്ചിനീയറിംഗ് നു പഠിക്കുന്ന കാലത്ത് ഒരു സാറുണ്ടായിരുന്നു...പേര് ഞാന്‍ പറയില്ല...
    അങ്ങേരുടെ ഭാര്യേം പിള്ളേരും ഒരു ആക്സിഡന്റില്‍ മരിച്ചു പോയാരുന്നെങ്കില്‍, ഇങ്ങനെ ഒരു പോസ്റ്റ് എനിക്കും ഇടാമായിരുന്നു....
    വിഷം കലക്കിയ ഒരു ഗാവ കൊടുത്ത് ആന്റണി സാറിനെ കൊല്ലുന്ന ക്ലൈമാക്സ് പ്രതീക്ഷിച്ചു വന്ന എന്നെ ഇങ്ങനെ വിഷമിപ്പിക്കേണ്ടായിരുന്നു....
    ഉഗ്രന്‍ അവതരണം കണ്ണൂരാനെ....പാവം ആന്റണി സാര്‍ ഈ പോസ്റ്റ്‌ വായിച്ചാ...
    ആ മരണത്തിനു കൂടി ഉത്തരവാദിത്തം പറയേണ്ടി വരും കണ്ണൂരാനെ....

    ReplyDelete
  76. "ആ എന്നൊരക്ഷരം പഠിപ്പിച്ച ഗുരുവിനെ
    ഒരു നാളും മറക്കല്ലേ സോദരരെ"....
    ഇതെന്നെ എന്‍റെ അമ്മ പഠിപ്പിച്ചതാണ്..അമ്മയെ
    ഏതെങ്കിലും ഗുരുനാഥന്‍ പടിപിച്ചത് ആവും
    അല്ലെ ?ആശംസകള്‍ കണ്ണൂരാന്‍..നന്ദിയും . ഇങ്ങനൊരു
    നന്ദി പോസ്റ്റ്‌ ആയി അവതരിപ്പിച്ചു ഒരല്പം നന്ദി
    ഗുരു നാഥന്മാരോട് മനസ്സില്‍ എങ്കിലും തോന്നിക്കാന്‍
    അവസരം തന്നതിന്...

    ReplyDelete
  77. കണ്ണൂരാനെ,
    ഇതു കൊള്ളാം കേട്ടോ. ഏതായാലും ഇവിടെ വരെ കഷ്ടപ്പെട്ട് വന്നതല്ലേ എന്ന വിചാരിച്ചു, രണ്ടു പോസ്റ്റും വായിച്ചു.രണ്ടും ഒത്തിരി ഇഷ്ട്പ്പെട്ടു.നര്‍മ്മ ഭാവനയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഇനിയും ധാരാളം എഴുതാന്‍, കണ്ണൂരാനെ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
  78. നല്ല രസകരമായിട്ടെഴുതി, മാഷന്മാരിൽ കുട്ടികൾ നന്നാകാൻ തല്ലുന്നവരുണ്ടായിരുന്നു, അത് വിദ്യാഭ്യാസത്തെ കുറിച്ച് ഉള്ള അവരുടെ വികലവീക്ഷണത്തിന്റെ ഫലമായിരുന്നു. പക്ഷേ പലരും തല്ലിയിരുന്നത് മനസ്സിലെ ക്രൂരത കൊണ്ടു മാത്രമായിരുന്നു! നിന്നെ കെട്ടിയത് ഞാനാ. എന്നെ അനുസരിച്ചാ മതി. കേട്ടല്ലോ..? -- എന്തൊരു ധാർഷ്ട്യമാണിത്! .... എങ്കിലും, നല്ല ഓജസ്സുള്ള ശൈലിയാണ് താങ്കളുടേത്, നർമ്മത്തോടൊപ്പം കണ്ണൂരിന്റെ ഒരു മൂർച്ചയും.

    ReplyDelete
  79. പകരത്തിനു പകരം കൊടുത്താല്‍ പിന്നെ നമ്മള്‍ ഒക്കെ ജനിച്ചു ,ഇത്രയും കാലം ജീവിച്ചത് വെറുതെ ആവില്ലേ ,ഇല്ലേ ?

    കണ്ണൂരാനേ,എന്‍റെ അമ്മയെ തന്നെ ആണ് എനിക്ക് ഓര്‍മ്മ വന്നത് .അമ്മയുടെ കല്യാണം കഴിഞ്ഞപ്പോള്‍ അടുത്ത സ്കൂളില്‍ ജോലി ക്ക് പോയാല്‍ മതി എന്നായിരുന്നു തീരുമാനം .അവിടെ ഒന്നാം ക്ലാസ്സിലെ കുട്ടികളെ ആണ് പഠിപ്പിച്ചു കൊണ്ടിരുന്നത് .എനിക്ക് മനസിലാവുന്ന പ്രായം ആയപ്പോള്‍ അമ്മ ഇടയ്ക്ക് സ്കൂള്‍ കുട്ടികളുടെ കാര്യം പറയും ,ഞാന്‍ അവധിയ്ക്ക് വീട്ടില്‍ വരുമ്പോളും മുഴുവന്‍ അവരെ കുറിച്ചാവും പറയാന്‍ ഉള്ളത് .

    ഏതോ കുട്ടിയുടെ കണ്ണില്‍ കണ്ണാടി വയ്ക്കേണ്ടി വന്നു ,വേറെ കുട്ടിയുടെ കൈ ഓടിഞ്ഞു ,മറ്റൊരു കുട്ടി ഇന്ന് ഭക്ഷണം കൊണ്ടുവന്നില്ല ,ഇതുപോലെ നീളും അമ്മയുടെ സ്കൂള്‍ പരാതികള്‍ . അന്ന് അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും .സ്കൂള്‍ കുട്ടികളെ കുറിച്ച് ഓര്‍ത്ത്‌ ഇരുന്നാല്‍ മതി എന്ന് പറഞ്ഞു ഞാന്‍ പോകും .അമ്മയുടെ മനസ്സില്‍, അവര്‍ പഠിപ്പിച്ചു വിട്ട ഓരോ കുട്ടികളെയും നല്ലപോലെ ഓര്‍മ്മ ഉണ്ട് ............

    ഈ പോസ്റ്റ്‌ അതുപോലെ തന്നെ എല്ലാവരുടെയും സ്കൂള്‍ സമയത്തേക്ക് കൊണ്ടുപോയി കാണും ,എന്‍റെ മടി മാറ്റാന്‍ ഒരു കാര്യം ,ആ തലശ്ശേരി ബിരിയാണി ഭാര്യയോട്‌ എനിക്ക് ഒന്ന്‌ പറഞ്ഞു തരാന്‍ പറയൂ ..,jazmikkutty യോട് ചോദിച്ചിട്ട് ഉണ്ട് .ആരെങ്കിലും ഒന്ന്‌ പറഞ്ഞു തരുമായിരിക്കും ..ഞാന്‍ ഒരു തമാശ പറഞ്ഞത് ആണേ ,,..

    ReplyDelete
  80. ആദ്യ പകുതി വായിച്ചപ്പോള്‍ പകച്ചു പോയി. യാഥാര്‍ത്ഥ്യം അവസാനം പറഞ്ഞെങ്കിലും ചെറുപ്പത്തില്‍ ഏറ്റു വാങ്ങിയ ദുരനുഭവങ്ങള്‍ അതിനിടയില്‍ പറയാന്‍ അവസരം മുതലാക്കി. പഴയ കാലത്തെ അധ്യാപകര്‍ കുട്ടികളുടെ മനസ്സാസ്ത്രം മനസ്സിലാക്കാതെ ശിക്ഷിച്ചവരായിരുന്നു. എനിക്കും ഒരു പാട് അനുഭവമുണ്ട്. ഇപ്പോഴത്തെ കുട്ടികളെങ്കിലും അതില്‍ നിന്ന് രക്ഷപ്പെട്ടല്ലോ. ഗുരു അമൂല്യമായ സമ്പത്ത് തന്നെയാണ്. നല്ല അവതരണം.

    ReplyDelete
  81. അറിയപ്പെടുന്ന ചെറുകഥാകൃത്തായ
    സുസ്മേഷ് ചന്ത്രോത്തിന്റെബ്ലോഗില്‍
    നെഞ്ചു വിരിച്ചു നിന്നു പറഞ്ഞ ആ
    കമന്റാണു് കണ്ണൂരാനെ ഞാന്‍ ഇഷ്ട
    പ്പെടാന്‍ കാരണമായത്.ഇവിടെ കുറി
    ക്കാന്‍ വിചാരിച്ചത് നീര്‍വിളാകന്‍ നിര്‍
    വ്വഹിച്ചു.സറ്റയര്‍ ആസ്വാദിക്കണമെങ്കില്‍
    കല്ലിവല്ലിയിലെത്തണം.ആ ചൂടുവെള്ളത്തിന്റെ
    കുസൃതിത്തരം കൂടിയിരുന്നെങ്കിലോയെന്നോര്‍ത്തു
    പരിതപിക്കേണ്ടതിനു പകരം ചിരിച്ചു ചിരിച്ചു
    പോകുന്നു.നല്ല വായനനുഭവം നല്കി.ഒപ്പം മികച്ച
    ജീവിത സന്ദേശവും

    ReplyDelete
  82. നല്ല പോസ്റ്റ് കണ്ണൂരാൻ!
    ഞാൻ കൊച്ചി മീറ്റ് സംഘാടനം ഒക്കെ കഴിഞ്ഞിങ്ങെത്തിയപ്പോഴേക്കും വൈകിപ്പോയി!
    അപ്പോ മാസം രണ്ടൊ, മൂന്നോ അല്ലെങ്കിൽ ആഴ്ചയിൽ ഒന്നോ വച്ച് പോസ്റ്റുകൾ പൊരട്ടെ!
    2011 മലയാളം ബ്ലോഗിന് വസന്തകാലമാവട്ടെ!

    ReplyDelete
  83. കണ്ണൂ, പതിവുപോലെ തമാശയിലൂടെ ഒരിറ്റു നൊമ്പരം!

    എങ്കിലും ഒരു സംശയം " ഇപ്പോള്‍ ആന്റണി മാഷിനെ കണ്ടപ്പോള്‍ പോസ്റ്റില്‍ പറഞ്ഞതുപോലെ മാഷിന്റെ ഭാര്യയും കുട്ടയും മരിക്കാതെ ഇരിക്കുകയും, മാഷ്‌ സര്‍വ്വം സന്തോഷവാനും ആയിരുന്നെങ്കില്‍ മാഷിനെ വെടി വെച്ച് കൊല്ലുമായിരുന്നോ" ?

    ReplyDelete
  84. അല്ലെങ്കിലും ഈ കണക്കു മാഷുമാരൊക്കെ ഇങ്ങനെയാണോ.
    എനിക്കുമുണ്ടായിരുന്നു ഒരു കണക്കു ടീച്ചര്‍.
    കണക്കിന്റെ കാര്യന്ം കണക്കായത് ആ ടീച്ചര്‍ പഠിപ്പിക്കുമ്പോളാണ്.

    ഗുരുവിനോട് പക വീട്ടാന്ന് പറഞ്ഞപ്പോ ഞാന്‍ കരുത്,
    അല്ല കണ്ണൂരന്മാര്‍ സ്കൂളില്‍ കഉട്ടിക്ലുടെ മുന്‍പിലിട്ട് മാഷെ വെട്ടിക്കൊന്ന ടീമാണേ..
    ഏതയാലും ഈ പ്രതികാരക്കഥ നന്നായി.
    ഒടുക്കം അസ്സലായി.

    >> "വാപ്പച്ചിയെന്തിനാ സ്കൂളീ പോയത്. അതോണ്ടല്ലേ തല്ലു കൊണ്ടത്‌! ഞാനിസ്ക്കൂളിലൊന്നും പോണില്ലല്ലോ. വാപ്ച്ചിക്ക് എന്നെക്കണ്ട് പഠിച്ചൂടെ ..!" <<
    മകനെ എന്തിനു പറയുന്നു.
    ബാപ്പാന്റെയല്ലേ മോണ്‍. ബിത്തു ഗുണം....!

    ReplyDelete
  85. എന്റെ രക്തം തിളച്ചു മറിഞ്ഞു
    പിന്നെ തണുത്ത് ഐസും കട്ടയായി

    ReplyDelete
  86. കണ്ണുരാന്റെ മനസ്സ് ഇത്ര വിശാല ഉള്ളതാണോ, മനസ്സിലാകാന്‍ വൈകി

    ReplyDelete
  87. നമ്മുടെ നാടിനെ കുറിച്ചു ഒരു പോസ്റ്റ്‌ ഇട്ടിടുണ്ടേ, വായികുക, KANNUR

    ReplyDelete
  88. കുടിയന്‍, വികടന്‍, വൃത്തികെട്ട സ്വഭാവക്കാരന്‍, കശ്മലന്‍, ക്ഷുരകന്‍, കാലമാടന്‍, പിശാച്, മരങ്ങോടന്‍, ക്രൂരന്‍, പരനാറി, കള്ളക്കഴുവേറി..!

    അദ്ധ്യാപകന്റെ ദുര്മുഖം കാണേണ്ടി വന്ന ഏതൊരു കുട്ടിയുടെയും ഡിക്ഷണറിയില്‍ ഇതിലേറെ പദങ്ങളുടെ ശേഖരം ഉണ്ടാവും. ഈ കുറിപ്പില്‍ കണ്ണൂരാന്‍ ഉപയോഗിക്കുന്ന അശുദ്ധ പ്രയോഗങ്ങള്‍ (blue-chip comments) കണ്ടു വായനക്കാര്‍ ഞെട്ടാത്തത് അത്തരം ഒരു ബാല്യം നമ്മള്‍ സൂക്ഷിക്കുന്നത് കൊണ്ടാണ്. അന്നത്തെ ഓര്‍മ്മകള്‍ക്കിടയില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍
    ഈ 'ഡിക്ഷണറി' നമ്മള്‍ മറിച്ചു നോക്കാറുണ്ട്.
    പക്ഷെ പഠിപ്പിച്ചു പോയ അധ്യാപകര്‍, അവര്‍ എത്ര മോശക്കാരായാലും നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെ. കാരണം, "ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം!"

    ജയിംസ് സണ്ണി പാറ്റൂര്‍ said...
    അറിയപ്പെടുന്ന ചെറുകഥാകൃത്തായ
    സുസ്മേഷ് ചന്ത്രോത്തിന്റെബ്ലോഗില്‍
    നെഞ്ചു വിരിച്ചു നിന്നു പറഞ്ഞ ആ
    കമന്റാണു് കണ്ണൂരാനെ ഞാന്‍ ഇഷ്ട
    പ്പെടാന്‍ കാരണമായത്.
    ഇത് എവിടെയാണെന്ന് (LINK) ആരെങ്കിലും പറഞ്ഞാല്‍ നന്ന്.

    ReplyDelete
  89. ഗുരുവേ സ്വസ്തി

    ReplyDelete
  90. അറിവിന്റെ ലോകത്തിലെ അജ്ഞതയേയും,
    സ്വപ്നങ്ങളുടെ ലോകത്തിലെ കാണാക്കിനാക്കളേയും
    ബാക്കി നിര്‍ത്തി കൊണ്ട്
    എന്നെന്നും താലോലിക്കാന്‍ മനസിലിടം
    കണ്ടെത്തിയ ഓര്‍മകളുടെ
    മയില്‍ പീലിത്തുണ്ടുകളുമായി
    പഴയ സ്കൂള്‍ ജീവിതം ....
    --------------------------------
    കൈവെട്ടിന്റേയും, കാല്‍ വെട്ടിന്റേയും,
    തലവെട്ടിന്റേയും, ഇക്കാലത്ത്
    ഗുരു ശിഷ്യ ബന്ധത്തിന്റെ മനോഹരമായ
    ഒരു ചിത്രം വരച്ചു കാട്ടിയ കണ്ണൂരാനു
    അഭിനന്ദനങ്ങള്‍...

    അതെ,ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

    ReplyDelete
  91. കണ്ണൂരാന്‍,

    നര്‍മ്മത്തില്‍ പൊതിഞ്ഞു ഗുരു ശിഷ്യ ബന്ധത്തെ വരച്ചു കാണിച്ച താങ്കള്‍ക്ക് ആശംസകള്‍.. താഴെയുള്ള താങ്കളുടെ വചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താകുന്നു

    "ഗുരുവിന്‍റെ വചനങ്ങളാണ് മനുഷ്യരാശിയുടെ ഉറവിടം. തമസ്സിന്‍റെ പുറംതോട് പൊട്ടിച്ച് അറിവിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ ഗുരുനാഥന്‍മാരാണ്. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്. അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം! അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!"

    ReplyDelete
  92. കൊത്തിക്കൊത്തി നീ മൊറത്തീക്കേറീ കൊത്താൻ തുടങ്ങി അല്ലേ.
    വിടില്ല മോനേ ഞങ്ങൾ മാഷ്ന്മാർ നിന്നെ വിടില്ല.

    ചൊട്ടയിലെ ശീലം ചൊടല വരെ എന്ന വാക്യം അനുസരിച്ച് പറയുകയാണെങ്കിൽ ഇന്നത്തെ നിന്റെ മിനിയേച്ചർ രൂപമല്ലേ അന്ന്.

    അപ്പോ ആന്റണിമാഷല്ല ഗാന്ധിജി വന്നാൽ(പുള്ളി ഹിംസിക്കില്ലല്ലൊ) പോലും നിന്നെ തല്ലും. നിന്റെ ബീവിയ്യോട് നീ പറയുന്നത് കേട്ട് അവൾ നിന്നെ തല്ലാത്തത് അന്യദേശത്തായതിനാലാവ്യും.

    ഇതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ.

    എന്തൊക്കെ പറഞ്ഞാലും പഴയ മാഷന്മ്‍ാരുടെ ഒരു സ്നേഹം ഇപ്പോ‍ഴില്ല. എല്ലാവരും പ്രൊഫഷണലുകളും വിഷയ പണ്ഡിതന്മ്മാരും മാത്രമാണ്. ലോകത്തിന്റെ പോക്കിനെ കുറിച്ച് ഉത്കണ്ഠപ്പെടാത്തവരും തന്റെ മക്കളെ അധികം ഉത്കണ്ഠപ്പെട്ടു തകർത്തു കളയുന്നതും മാഷന്മാർ തന്നെ.

    വല്ലവന്റെയും മക്കളുടെ ജീവിതത്തിന്റെ മുകളീൽ തോന്നിയപോലെ നിരങ്ങിയിട്ട് തങ്ങളുടെ മക്കളെ സുരക്ഷിതരാക്കാൻ നടക്കുന്ന സ്വാർത്ഥികൾ.

    ഗുരു എന്ന വാക്കിന്റെ അർത്ഥം ഇതുവരെ തിരിഞ്ഞുകിട്ടാത്തവർ. പാഠപുസ്തകം പഠിപ്പിക്കലാ‍ണ് തങ്ങളുടെ പണിയെന്നും പരീക്ഷയാണു ലോകത്തിൽ വച്ചേറ്റവും വലിയ കാര്യമെന്നും ചിന്തിച്ച് മൂഡലോകത്തിന്റെ കുഴിയിൽ കഴിയുന്നവർ.

    പുതിയതൊന്നും തലയിൽ കയറാത്തവർ.

    പുസ്തകം കൈകൊണ്ട് തൊട്ടാൽ വരട്ടുചൊറി പിടിക്കുമെന്ന് ഭയന്ന് ഓടിമാറുന്നവർ.

    ഞാൻ എന്റെ വർഗ്ഗത്തെയോർത്താണ് ഏറ്റവും ലജ്ജിക്കുന്നത്.

    മലയാളിയാണ് എന്ന് പറയാൻ ലജ്ജയുണ്ട് എന്ന് സക്കറിയ പറഞ്ഞപോലെ അദ്ധ്യാപകനാണ് എന്ന് പറയാൻ എനിക്ക് ലജ്ജയുണ്ട്.

    നന്നായി.നല്ല എഴുത്ത്. എന്തായിരിക്കണം അദ്ധ്യാപകൻ എന്ന് ഓരോ കുട്ടിയും മനസ്സിൽ കരുതുന്നുണ്ട്.
    അത് എന്താണെന്ന് ആരും ചോദിക്കാറില്ല.

    പിന്നെ ഇപ്പോഴത്തെ കുട്ടികൾക്ക് മാർക്ക് അല്ലാതെ, പ്രയോജനപ്പെടാത്ത ഒന്നും ആവശ്യമില്ല എന്നത് എന്റെ ക്ലാസ്സ് റൂം അനുഭവം.

    പൊട്ടിയടര്‍ന്ന കപ്പല്‍ക്കഷ്ണങ്ങള്‍ പോലെ പ്രതികാരചിന്തകള്‍
    ഓര്‍മ്മകളുടെ ഒതുക്കുകളിറങ്ങി
    ജീവിതത്തിന്‍റെ പച്ചിലകളെ

    തൂടങ്ങിയ പ്രയോഗങ്ങളിൽ കവിതവും ആലങ്കാരിക ഭാഷയും ചേർന്ന ഒരു സർഗ്ഗാത്മക സാഹിത്യപ്രതിഭ ഉണ്ട് എന്ന് ഞാൻ മുൻപും നിന്നോട് പറഞ്ഞിട്ടുണ്ട്.

    പിന്നെ ശ്രീ പറഞ്ഞപോലെ മാഷിനെ ചീത്തപറഞ്ഞതും പടച്ചോനോട് നന്ദി പറഞ്ഞതും കൂടിപ്പോയി എന്ന് സംശയിക്കാം. പക്ഷേ ഇങ്ങനെയൊക്കെയുള്ള മാഷിനെയാണല്ലോ ഞാൻ പ്രതികാരം ചെയ്യാൻ ക്ഷണിച്ചത് എന്ന് കുറ്റബോധിക്കാൻ ആണ് എന്ന് ന്യായീകരിക്കുകയുമാവാം.

    എഴുത്ത് ഗൌരവമായി തുടരണം എന്ന് ഞാൻ കല്പിക്കുന്നു.

    ReplyDelete
  93. ഹാ...എത്ര കുലീനമായ പ്രതികാരം.
    നന്നായി കണ്ണൂരാന്‍.....


    കണ്ണുരിന്റെ ചോരമണക്കുന്ന കഥകള്‍ ഓര്‍ത്താലും നിനക്കോ എനിക്കോ അങ്ങനൊന്നും ആകാന്‍ പറ്റൂല്ല.
    കാരണം ആ ബ്ലാക്ക് മാര്‍ക്ക് ചിലരില്‍ മാത്രം ഒതുങ്ങുന്നതാണ്.അവരെ ദൈവം രക്ഷിക്കട്ടെ....

    ReplyDelete
  94. കണ്ണൂരാനെ നര്‍മം പ്രതീക്ഷിച്ചാണ് വന്നത്.
    അതാണ്‌ കൂടുതല്‍ ചേരുക കണ്ണൂരാന്.

    അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്.

    നല്ല ചിന്തകള്‍....

    ReplyDelete
  95. കാരണം, ഗുരുവിന്‍റെ വചനങ്ങളാണ് മനുഷ്യരാശിയുടെ ഉറവിടം. തമസ്സിന്‍റെ പുറംതോട് പൊട്ടിച്ച് അറിവിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ ഗുരുനാഥന്‍മാരാണ്. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്. അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം! അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!
    my first visit of yr blog .manoharam ...enkilum pediyaakunnu..shishyanmaarude shaapam...pls read this articlehttp://prachodakan.blogspot.com/2010/06/blog-post.html

    ReplyDelete
  96. പൂട്ടിപ്പോകുന്ന സ്കൂളുകള്‍ 2010 ഇല്‍ ഞാന്‍ എഴുതിയത്

    ReplyDelete
  97. പ്രിയ സുഹൃത്തേ, ഞാന്‍ ബ്ലോഗിലെഴുതാന്‍ തുടങ്ങിയത് കഴിഞ്ഞ ജൂണിലാണ്. അന്നൊരിക്കല്‍ സിഗരട്ടും പുകച്ചുകൊണ്ടിരിക്കുന്ന ഈ സുന്ദരന്‍ ആരെന്നറിയാന്‍ ഈ ബ്ലോഗില്‍ വന്നു. കണ്ട പോസ്റ്റ് “അവരെന്നെ നാടു കടത്തുന്നു” അതില്‍ അഹമ്മദാജിയെ വര്‍ണ്ണിക്കുന്ന വാക്കുകള്‍ തമാശയ്ക്കെഴുതിയതാണെങ്കിലും ഇഷ്ടപ്പെട്ടില്ലെനിക്ക്. (മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവത്തെയും നിന്ദിക്കുന്നത് വായിക്കുന്നതും കേള്‍ക്കുന്നതും വിഷമം) അങ്ങിനെ ഒരു മുന്‍ വിധിയോടെ പോയി. പിന്നെ പല പോസ്റ്റിലുമുള്ള കമന്റുകളിലൂടെ മാത്രം കണ്ണൂരാനെ കണ്ടു. പിന്നെ എന്റെ സ്നേഹമരം പോസ്റ്റിനു കമന്റെഴുതിയത് വായിച്ചപ്പോള്‍ ഇന്ന് വീണ്ടും വന്നു. ഈ ആന്റണി സാറിനെയും ശിഷ്യനെയും വായിച്ചു. വളരെ സന്തോഷിച്ചു. മുന്‍ വിധിയോടെ ഒരു നല്ല മനുഷ്യനെ മാറ്റി നിറുത്തിയതിനു എന്നെ ഞാന്‍ വഴക്കു പറഞ്ഞു. നിങ്ങളെപ്പറ്റി നല്ലത് വിചാരിക്കാത്തതിന് ക്ഷമിക്കുമല്ലോ. എന്റെ അടുത്ത പോസ്റ്റ് ഒരു ഗുരുശിഷ്യചിത്രം മാദ്ധ്യമം പേപ്പറില്‍ കണ്ടതുമായി ബന്ധപ്പെട്ടൂള്ളതാണ്. പബ്ലിഷ് ചെയ്യുമ്പോള്‍ ലിങ്ക് അയക്കാം. ഇനി കണ്ണൂരാന്റെ ആദ്യപോസ്റ്റ് മുതലൊന്ന് വായിക്കട്ടെ.

    ReplyDelete
  98. അതെ, ദൈവത്തെക്കാള്‍ മുകളില്‍ തന്നെയാണ് ഗുരുവിന്റെ സ്ഥാനം...

    ആശംസകള്‍

    ReplyDelete
  99. ഒരു ഒലക്ക എടുത്തു കണ്ണൂരാന്റെ ഉസാഘ അടിച്ചു പഞ്ചറാക്കണം
    എന്ന് കരുതിയതാ... ആദ്യ ഭാഗം വായിച്ചപ്പോള്‍.
    ഉപ്പൂപ്പാനെയും ഉമ്മൂമ്മാനെയും മാഷന്മാരെയും ഒക്കെ ഇങ്ങനെ പറയാമോ കണ്ണൂരാ..
    ( സംഗതി വായിക്കാന്‍ നല്ല രസമുണ്ടേ ;)

    പിന്നീട് ആന്റണി മാഷിന്റെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍
    സങ്കടം തോന്നി.


    ഓടോ:
    തലശ്ശേരി ബിരിയാണി. സലാഡ്‌. ചട്നി. ഫ്രൂട്സ്. കുടിക്കാന്‍ ലൈം-ടീ. അങ്ങനെയങ്ങനെ പലതും..!!!

    അല്ല കണ്ണൂരാനേ..
    വല്ലപ്പോഴും ഞങ്ങളെയൊക്കെ ഫ്ലാറ്റിലേക്ക് വിളിച്ചൂടെ.
    കമന്റുകള്‍ എത്ര വേണേലും തന്നോളാം..എന്താ?

    ReplyDelete
  100. ആദ്യം, ഇത്രേം തെറി പറയണ്ടായിരുന്നു എന്നു തോന്നിപ്പോയി. അവസാന പകുതി വായിച്ചപ്പോള്‍ ആശ്വാസമായി.

    ലോകത്തെ എല്ലാ തൊഴിലും പഠിപ്പിക്കുന്ന തൊഴില്‍ ആണ് മാഷിന്റേത്. ആന്റണി മാഷിനു നന്മകള്‍ നേരുന്നു.

    ReplyDelete
  101. "ക്ലാസിനു പുറത്തുന്ന് പഠിച്ചോണ്ടായിരിക്കും ഇങ്ങളെ കണക്കുകൂട്ടലൊക്കെ തെറ്റിപ്പോകുന്നത്, അല്ലേ..?.”

    ശ്രീമതിയുടെ ഈ ചോദ്യമെനിക്കിഷ്ടപ്പെട്ടു. അപ്പോ കണ്ണൂരാനു വയസ്സ് 28 അല്ലേ? എങ്ങനെയുണ്ട് എന്റെ കണക്കുകൂട്ടല്‍ ?

    ReplyDelete
  102. പോസ്റ്റിലെ സന്ദേശം ഇഷ്ടമായി, ഓരോരുത്തരും ആവശ്യം ഓര്‍ക്കേണ്ടത്, ചെയ്യേണ്ടത് തന്നെ.

    ആദ്യത്തെ വിവരണങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഇത് കുറച്ചു കൂടുന്നില്ലേ എന്ന് തോന്നിപ്പോയി.

    കണ്ണൂരാനെ തുടരുക. എത്താന്‍ വൈകിയതില്‍ ഖേദം തോന്നുന്നു.

    ReplyDelete
  103. ..കാര്യമൊക്കെ ശെരി തന്നെ..പക്ഷെ ,ഒരു'കണ്നൂരരാന്‍ punch എവിടെയോ miss ആയൂന്നു ഈയുള്ളവല്ക് ഒരു സന്നേഹം.(അയ്യോ ,എന്നെ കരിങ്കാലി ആക്കലെ).കഴിഞ്ഞ പോസ്റ്റ്‌ വായിച്ചിട്ട് 3-4ദിവസം 'ഉമ്മ'നെന്ജികിടന്നു നീറി..പക്ഷെ,ഇന്ന് വായിച്ചു കഴിഞ്ഞു ഞാന്‍ scrollupചെയ്തു,in dout that i have missed some portions..എല്ലാം കണ്ണൂരാന്റെ കൊഴാപ്പം തന്നെ..യെളുതരം തന്നത് താങ്ങ്കള്‍ തന്നെ ..!!

    ReplyDelete
  104. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും .......നന്ദി സുഹൃത്തേ ഈ സുഗന്ധം നിറഞ്ഞ ഓര്‍മ്മയ്ക്ക്‌ ....ഓര്‍മ്മപ്പെടുതലിനു

    ReplyDelete
  105. "ഇല്ലെടീ, ഇന്നേവരെ എന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റിയിട്ടില്ല. അഹമദാജിയുടെ മോനായി ജനിച്ചതും സാഹിബിന്റെ മോളെത്തന്നെ കെട്ടിയതും ചില കണക്ക് കൂട്ടലുകളുടെ ഭാഗമായിത്തന്നെയാണ്. എന്താ സംശയോണ്ടോ?" no doubt! ബ്ലോഗില്‍ വന്നതും ഈകൂട്ടലുകളുടെ ഭാഗം തന്നെ അല്ലെ. പിന്നെ ഭാര്യയെ വിശ്വസിക്കരുതുകെട്ടോ. ഇതുപോലുള്ള ചിന്തയില്‍ നിന്നും പിരകൊട്ടാക്കിയാ പിന്നെ തീര്‍ന്നില്ലേ എല്ലാം. മാഷെ കൊല്ലാതെ കൊന്നു കണ്ണൂരാന്‍.

    ReplyDelete
  106. കണ്ണുരാന്‍ പറഞ്ഞതാണ്‌ സത്യം. അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം.
    ഉള്ളില്‍ തട്ടിയ വാക്കുകള്‍.
    ആന്റണി മാഷിന്റെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍
    സങ്കടം തോന്നി.
    കണ്ണൂരാനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു.

    Go ahead Mr. kannuran.
    Nasir Calicut

    ReplyDelete
  107. കണ്ണൂരാനേ അഭിനന്ദനങ്ങള്‍ . ഉഗ്രന്‍ ഭാഷ . ഞാന്‍ ബൂലോഗത്തേക്ക് ആദ്യമായി കടന്നു വരുന്ന മനുഷ്യനാണ് . ഗുരുവിനെ ഒരിക്കലും നിന്ദിക്കരുത് ഗുരുവാണ് എല്ലാം . എന്റെ അറിവില്‍ ഉഗ്രനായിട്ടുണ്ട് .

    ReplyDelete
  108. കണ്ണൂരാനെ പോസ്റ്റ് വായിച്ചിറ്റ് കുറച്ചു ദിവസമായെങ്കിലും കമന്റ് ഇടാതെ നോക്കിയിരിക്കയായിരുന്നു, വേറൊന്നിനുമല്ലാട്ടോ. അന്നൊരിക്കൽ വാപ്പയെ തെറി വിളിച്ചൂന്നും പറഞ്ഞ് തല്ല് പിടിക്കാൻ വന്നവരാരെങ്കിലും ഇക്കുറിയും വന്നാൽ, അതൊന്ന് ഏറ്റ്പിടിക്കാന്നു കരുതിയതാ. ഇതിപ്പൊ അന്നു അങ്കത്തിനു വന്നവരൊക്കെ വന്നു മാപ്പും പറയുന്നു, അപ്പൊ ഇനി ഞാൻ കമന്റ് ഇടാതെ നോക്കിയിരുന്നിറ്റ് കാര്യമില്ല. ചിലപ്പൊ എട്ടാംക്ലാസ്സ്കാരൻ ചിന്നപ്പയ്യനല്ലേ മാഷിനെ തെറി വിളിച്ചത്, എന്നു കരുതി ആരും ഒന്നും പറയാത്തതാകും…
    പിന്നെ ഒരു സംശയം, നമ്മുടെ ഓഴക്കാൻ പറഞ്ഞതുപോലെ ആയിരുന്നെങ്കിൽ, അമേരിക്കൻ പ്രസിഡന്റ് ആകാൻ പറ്റാത്തതിലുള്ള ദേഷ്യം ഇപ്പൊ തീർക്കുമായിരുന്നോ? കണ്ണൂരാൻ പകരം വീട്ടിയില്ലെങ്കിലും, പ്രസിഡന്റിന്റെ ഭാര്യ ആ‍കാൻ പറ്റാത്തതിലുള്ള സങ്കടം, ചാണ്ടിക്കുഞ്ഞ് പറഞ്ഞപോലെ വല്ല വിഷവും കലക്കിക്കൊടുത്ത് ഇത്ത അങ്ങു തീർത്തേനെ….

    ReplyDelete
  109. @@

    വായാടി:
    ആദ്യ കമന്റിനു നന്ദി. പോസ്റ്റിലെ തുടക്കം അങ്ങനെയാവണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. കുട്ടികള്‍ക്ക് മാഷിനോടുള്ള വികാരം അങ്ങനെയായിരുന്നു.

    ജിഷാദ്: എട്ടാം ക്ലാസ്സിലെ കുട്ടിത്തം മാറാത്ത പൊട്ടന്‍ തന്നെ ഇപ്പോഴും.

    മഹേഷ്‌: എന്നും ഒടുവിലെത്തുന്ന ആള്‍ ഇത്തവണ ആദ്യമെത്തിയല്ലോ. സത്യം! അധ്യാപകരെ ചീത്ത വിളിക്കുന്ന സമൂഹം നന്നാവില്ല.

    ബിഗു:
    Thanks

    sranj: അതെ മാഷിനും ശിഷ്യനും ഇപ്പോഴാ ഗുരുത്വം കിട്ടുന്നത്.

    echmukkutti: ഇപ്പോഴും ഞാന്‍ നല്ല വിദ്ധ്യാര്‍ത്ഥിയാണ് കേട്ടോ.

    Mydreams: ചെറിയ ലോകത്ത് 'ബാല്യ'കാര്യങ്ങള്‍ പറയാനും ആരെങ്കിലും വേണ്ടേ! ലോകത്തിന്റെ പ്രസിഡന്റ്‌ ആയില്ലെങ്കിലും ബൂലോകത്തെ ഒരു മെമ്പര്‍ ആയല്ലോ. പടച്ചോന് നന്ദി.

    ശ്രീ: നന്ദി ശ്രീയേട്ടാ. ആശംസകള്‍ തിരിച്ചും നേരട്ടെ.

    ReplyDelete
  110. വരയും വരിയും:
    ബ്ലഡി ലസാഗൂസ്!! ഈ കമന്ട്‌ാണ് ചിരിപ്പിക്കുന്നത്. പെരുത്ത് നന്ദി.

    ഒരു യാത്രികന്‍: അത് തന്നെ വിനുവേട്ടാ, ഗുരുവിനു പ്രണാമം!

    അഭി: നന്ദി ഡിയര്‍. ആശംസകള്‍.

    അബ്കാരി:
    മാഷേ, മാഷിനു മാഷത്വം വേണം. അതില്ലാത്തോണ്ടാ ഞങ്ങള്‍ കുട്ട്യോള്‍ നേരെയാകാത്തത്. ഹഹഹഹാ..!


    അകമ്പാടം: ഇപ്പോള്‍ മമസ്സിലായില്ലേ ഞാന്‍ അനുസരണയുള്ള നല്ല കുട്ടിയാണെന്ന്. ഇടയ്ക്ക് ഇങ്ങന ഉത്തരവിട്ടാല്‍ അടിയന്‍ പോസ്ടിടാം.

    അമീന്ഭായ്‌: നന്ദി സ്നേഹിതാ. മനസ്സ്‌ നന്നായിട്ടെന്താ കയ്യിലിരിപ്പ് കുരുത്തക്കെടാ.

    Keraladasanunni: മാഷിനു നഷ്ട്ടമായത് ഒരു നല്ല കാലം തന്നെയായിരുന്നു.

    Divarettan: ആദ്യം അദ്ധ്യാപകര്‍ നേരെയാവനം. അപ്പോള്‍ കുട്ടികള്‍ നന്നാവും.

    ReplyDelete
  111. ഒറ്റയാന്‍: നന്ദിയോടെയോര്‍ക്കണമെന്നും ഗുരുവിനെ.

    പ്രവാസിനി: ശരിയാ, കുരുത്തക്കെടില്‍ കണ്ണൂരാനെ കഴിഞ്ഞേ മറ്റൊരു മഹാന്‍ ഉള്ളൂ!

    ഹംസക്ക: ആദ്യഭാഗം വായിച്ചപ്പോള്‍ ഹംസക്കാക്ക് മാത്രല്ല എനിക്ക് തന്നെ എന്നെ കൊല്ലാന്‍ തോന്നിയിരുന്നു. എന്തൊക്കെ വൃത്തികേടാ ഞാന്‍ എഴുതിവെച്ചിരിക്കുന്നെ! ഹമ്പട ഹംസൂ! കംബട കണ്ണു!

    ഉസ്മാനിക്കാ: മാഷത്വം ഇല്ലാത്തവനാണെങ്കിലും 'മാഷ്‌' മാഷ് തന്നെയല്ലേ മാഷേ?

    ഉമേഷ്‌: പണ്ട് പറഞ്ഞതൊക്കെ നമ്മള്‍ മറന്നില്ലേ നാട്ടുകാരാ.

    സലാം പൊട്ടെങ്ങല്‍: മാഷിനെ കണ്ടപ്പോള്‍, പ്രതികാരം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലും മഴ പെയ്തു. പിന്നെയൊരു ലഡു പൊട്ടി!

    ഇസ്മൈല്‍ ചെമ്മാട്: അഭിനന്ദനങ്ങള്‍ക്ക് നന്ദി.

    പ്രവാസം ഷാജി: ഗുരു മാത്രമാണ് സത്യം!

    ഡ്രീംസ്: ഗുരുവിനെ കണ്ടുമുട്ടിയതും 'പ്രതികാരം' ചെയ്യാന്‍ കഴിഞ്ഞതും ജീവിതത്തിലെ അത്യപൂര്‍വ്വ അനുഭവമായി തോന്നുന്നു.

    ReplyDelete
  112. പഴയ കാല ഗുരു ശിഷ്യ ബന്ധം കാലത്തിനു മായ്ച്ചു കളയാനാവാത്ത തകര്‍ക്കാനാവാത്ത ഒരു സ്നേഹത്തിന്‍റെ സാഗരമാണ്.... പ്രതികാരത്തിന്റെ സ്വഭാവം കണ്ടു ഊറിച്ചിരിച്ചു പോയി....കണ്ണൂര്‍ക്കാരുടെ സമര വീര്യം പറഞ്ഞു കേട്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല...
    ഈ പോസ്റ്റിട്ടത് ഞാനറിഞ്ഞില്ലപ്പാ ...ഇന്ന് രാവിലെ ഗൂഗിള്‍ ടാല്കില്‍ വന്നിട്ടും പറഞ്ഞില്ലല്ലോ...അതാണ്‌ കണ്ണൂരാന്‍..!
    ഇനി പോസ്റ്റിടുമ്പോള്‍ saleemep@gmail.com ല്‍ അറിയിച്ചാല്‍ നൂറ്റി പത്രണ്ടാമനായി കമ്മന്ട്ടിടുന്ന നാണക്കേട്‌ വരില്ലായിരുന്നു...ആശംസകള്‍..!

    ReplyDelete
  113. ചിലേടത്തൊക്കെ വൈകിപ്പോയാലും പ്രശ്നമില്ല.
    ഇതുവരെ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാനായില്ല.
    സത്യമായും ഹൃദയം നുറുങ്ങിപ്പോവുന്ന യാഥാര്ഥ്യം.
    ചിരിപ്പിച്ചു തുടങ്ങിയ മനസ്സിനെ കരയിപ്പിച്ചു.

    നന്ദി, ഈ എഴുത്തിന്

    ReplyDelete
  114. @@
    ZIYAD:
    'കല്ലിവല്ലി' മാസികയാണ്. എന്നാലും സൗകര്യം പോലെ പോസ്റ്റ്‌ ഇടാന്‍ ശ്രമിക്കുന്നതാണ്. നല്ല വാക്കുകള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.

    Manef:
    ഇക്കാന്റെ അഭിപ്രായത്തിനു നന്ദി.

    Manzure Aluvila: അറിവ് വെളിച്ചം തന്നെ. ആ വെളിച്ചം കാണാന്‍ മനുഷ്യന് താല്പര്യമില്ലാതായിരിക്കുന്നു!!

    Manikethaaar:
    നന്ദി.. നന്ദി..നന്ദി..

    വഴിപോക്കന്‍:
    മൂന്നാം ക്ലാസ്സില്‍വെച്ച് മാഷേ തല്ലിയവനാണല്ലേ! നിങ്ങള്‍ ദുബായില്‍ അല്ലാത്തത് എന്റെ ഭാഗ്യം. പടച്ചോന്‍ കാത്തു!


    kalaavallabhan:
    ശരിക്കും ഉരുകിപ്പോയി മാഷെ കഥ കേട്ടപ്പോള്‍!

    The Man to walk with:
    thanks for your comment.

    Mini Teacher:
    സംശയമെന്തിന്! ആന്റണി സാറിന്റെ സ്കൂള്‍ കണ്ണൂരിലാണെന്നു പോസ്ടിലുണ്ടോ? ഹയ്യട!

    രാണിപ്രിയ:
    നാട്ടുകാരിയെ കണ്ടതില്‍ സന്തോഷം. ദേവൂ (മ്യാവൂ സ്റ്റൈലില്‍), ആ കമന്റു സൂപ്പര്‍.

    ReplyDelete
  115. വളരെ നല്ല പോസ്റ്റ്‌. കണ്ണൂരാന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  116. ഇക്കാ..എന്നോട് പിനക്കമോന്നും ഇല്ലല്ലോ ഞാന്‍ പോസ്റ്റ്‌ അന്ന് തന്നെ വായിച്ചിരുന്നു , ഈ കമ്മന്റ് ഇടുന്ന പരിപാടി എനിക്ക് ഒരു ദിവസത്തെ പണിയാണ് , അക്ഷരങ്ങള്‍ കൃത്യമായിരിക്കുകയില്ല , പിന്നെ ഇക്കാക്ക് കമ്മന്റ് ചെയ്യാന്‍ മാത്രം ഞാന്‍ ആയോ എന്നൊരു തോന്നലും..അത് കൊണ്ടാണ് വൈകിയത്, നമ്മള്‍ സ്നേഹിക്കുന്നവരും ഇഷ്ടമുള്ളവരും വഴക്ക് പറയുമ്പോള്‍ ആണ് മനസ്സ് കൂടുതല്‍ വേദനിക്കുക അത് കൊണ്ട് പറ്റിയതാ ..വീണ്ടും സോറി .സ്വന്തം -നേന .

    ReplyDelete
  117. നല്ല പോസ്റ്റ്‌ ,ഗുരു ശിഷ്യ ബന്ധത്തിന്റെ മഹത്വം നര്‍മ്മത്തിലൂടെ പറഞ്ഞു.എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  118. കമന്റ്‌ ഇടാന്‍ ഞാന്‍ ആളല്ലേ.. നിങ്ങടെ ഒരു കമന്റ്‌ എനിക്ക് കിട്യെ പിന്നെ നിങ്ങടെ പുറകെ ഇച്ചിരി ഒന്ന് കറങ്ങി...
    എനിക്കിഷ്ടായി ഈ പോസ്റ്റ്‌!
    എന്റെ കണക്കു മാഷിനു ന്നെ വല്യ കാര്യം ആയിരുന്നു!

    ReplyDelete
  119. നന്നായി .. ഗുരുവിനോടൂള്ള പ്രതികാരം....

    നര്‍മ്മത്തോടൊപ്പം അല്പം നനവും....

    പഴയ സാറന്മാരെ ഓര്‍ത്തുപോയി....

    ആശംസകള്‍

    ReplyDelete
  120. ഉയ്യേന്റെ അപ്പാ ഇങ്ങനേം മാഷ്മാരുണ്ടല്ലേ? എന്നാലും ങ്ങക്ക് ഓരോടു ക്ഷമിക്കാന്‍ തോന്നിലോ ..നന്നായി..
    പക്കേങ്കില് ങ്ങലെന്തിനാ എപ്പയും ഞങ്ങടെ നാട്ടിലെ നല്ലൊരു മനസ്സിന്റെ മോളെ ഇങ്ങനെ ഇടങ്ങേരക്കുന്നത്..അത് സേരിയല്ലട്ട..നിങ്ങടെ എയുത്ത് പെരുത്തിസ്ടായി ...

    ReplyDelete
  121. guru is like god..........good!!!!!!!!!!!!

    ReplyDelete
  122. എല്ലാ കണക്ക് മാഷംമാരും ഇങ്ങനെ തന്നെ!

    ReplyDelete
  123. കണ്ണൂരാനെ അങെനെ ഒരു സ്ക്കൂള്‍ എവിടെയാ,അതും തലശ്ശേരിയില്‍ ഗവ: മോഡല്‍ സ്ക്കൂള്‍,കണ്ണൂര്‍ ഉണ്ട്,അവിടെയാണോ ഈ സാര്‍ ?

    ഞാനും പഴയ സാറന്മാരെ ഓര്‍ത്തുപോയി.

    ReplyDelete
  124. naramatthiloode chinthippikkunna kanooraan oru sambavam thanne

    ReplyDelete
  125. ഗുരുസ്മരണ നന്നായിരുന്നു..പഠിക്കുന്ന സമയത്ത് ഇതുപോലെ പല അദ്യാപകരോടും ദേഷ്യം തോന്നിട്ടുണ്ട് പ്രാകിട്ടുണ്ട്..പിന്നീട് തിരിച്ചറിവായപ്പോൾ ഒന്നും വേണ്ടിരുന്നില്ലാന്ന് തോന്നിട്ടുണ്ട്..

    ReplyDelete
  126. പഠിപ്പിച്ച മാഷിന്റെ കൂടെ ഇരുന്ന് ഒരു സ്മോളടിച്ചില്ലെങ്കില്‍ അയ്യേ എന്ന് പറയുന്നവരാണ് ഇന്നത്തെ തലമുറ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരു ശിഷ്യ ബന്ധത്തെ ഹ്യദ്യമായി പറഞ്ഞു.

    ആശംസകള്‍

    ReplyDelete
  127. എനിക്കും ഒരു മാഷ്‌ ഉണ്ടായിരുന്നു ഇത് പോലെ സോറി ടീച്ചര്‍...കുസുമ ടീച്ചര്‍..അവരെ എപ്പോള്‍ കാണുമ്പോഴും ഈ ല സാ ഗു ..ഉ സാ ഗ ..തന്നെ ഓര്മ വരും നന്ദി കണ്ണൂരാന്‍ ..ഒര്മാപ്പെടുത്തലിനു

    ReplyDelete
  128. കണ്ണൂരാനെ വീണ്ടും ആളെ വടിയാക്കി.
    മറ്റുള്ളവരുടെ പോസ്റ്റിനു ലിങ്ക് തന്നു അവിടെ ചെല്ലുമ്പോള്‍ ഒരിക്കലും നഷ്ടമാകാറില്ല കേട്ടോ.
    എന്നാലും ഒരു കണ്ണൂരാന്‍ ടച്ച്‌ പ്രതീക്ഷിച്ചാവും വായനക്കാര്‍ കളിക്കുന്നത്.
    എന്താ വെടി തീര്‍ന്നോ മോനെ ദിനേശാ.... പുതിയ പോസ്റ്റ്‌ വൈകല്ലേ.

    അതെ ഒരു വാസ്ത വയ്ക്കട്ടെ? ഇനി ലിങ്ക് ഇട്ടു കൊടുക്കുമ്പോള്‍ ഈ താന്തോന്നിയുടെ ലിങ്ക് കൊട്. കമെന്റ് ബോക്സില്‍ ഒരു ഹാഫ് സെഞ്ച്വറി എങ്കിലും ആകട്ടെ.
    http://praviep.blogspot.com/2011/01/blog-post_16.html

    ReplyDelete
  129. This comment has been removed by the author.

    ReplyDelete
  130. ആദ്യം ചിരി, പിന്നെ കാര്യം. കണ്ണൂരാന്റെ ഈ ചിരിയും കാര്യവും ഇഷ്ടമായി. ഇത് വായിക്കുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും ഉണ്ടാകും ഓരോ ആന്റണി സാറന്മാര്‍. ഓരോ കാലത്തിലും നമ്മുടെ ചിന്തകള്‍ മാറിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ പക്വത എത്തുമ്പോള്‍ നാം നമ്മുടെ ബാലിശമായ ബാല്യകാല ചിന്തകളിലെ പൊള്ളത്തരം ഓര്‍ത്ത്‌ ചിരിക്കുന്നു.

    ഒരു സ്കൂള്‍ കഥ ഞാനും പറഞ്ഞിരുന്നു.

    ReplyDelete
  131. കണ്ണുരാൻ പറഞ്ഞതു ഒരു വലിയ കാര്യമാണ്. ഇതിന്റെ തുടക്കത്തിൽ വായനയിൽ എനിക്കു ഒന്നും മനസിലായില്ല പരസ്പരം ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ അലക്ഷ്യമായി എഴുതി നിറച്ചിരിക്കുന്നു .എന്നാൽ അവസാന ഭാഗങ്ങൾ മനുഷ്യൻ കാലങ്ങളിലൂടെ പാകപെടുന്നതിന്റെ(അല്ലങ്കിൽ ദുരന്തജീവിതത്തിലൂടെ)ഒരു ചിത്രവും നൽകുന്നു . നല്ലപോസ്റ്റാണ്.

    അല്ല മാഷേ...ഒരു കാര്യം ചോദിച്ചോട്ടേ ഹാസ്യം നല്ലതാണ്.പക്ഷെ പറയാൻ വരുന്ന കാര്യത്തിന്റെ സ്വഭാവമനസിലാക്കി അതിന്റെ അളവുകോൽ ഒന്നു കുറക്കുന്നതു കൊണ്ട് വല്ലകുഴപ്പവും ഉണ്ടോ?
    അതൊ ദുരന്തങ്ങളൂം അതുപോലുള്ള മാനുഷികമായ അവസ്ഥകളും ഹാസ്യം കലർത്തി എഴുതിയാലെ വായനക്കൻ സ്വീകരിക്കു എന്നു മനസിലാക്കുന്നുണ്ടോ?

    ReplyDelete
  132. Even Antony mash failed to make you passing the8th standard....

    ReplyDelete
  133. മനസ്സ് കൊണ്ട് എങ്കിലും ചീത്ത പറഞ്ഞ പല മാഷുംമാരും ഉണ്ട് സ്കൂള്‍ ജിവിതത്തില്‍.. ഇപ്പൊ ഓര്‍ക്കുമ്പോ കുറ്റബോധം തോന്നാറുണ്ട്...
    എന്ത് ചെയ്യാം.. ജീവിതം ഒഴുകുന്നത്‌ മുന്‍പോട്ടു മാത്രമല്ലേ..

    ReplyDelete
  134. സത്യം പറയാലോ കണ്ണൂരാനെ, ഇതുപോലെ ഒരനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്..ക്ലാസിലെ കണക്ക്‌ വിദ്വാനായി മിടുക്ക് കാണിക്കുന്ന കാലത്ത്‌ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം PTA meeting ഉള്ളത് കൊണ്ട് ഉച്ചയൂണ് കഴിഞ്ഞു ഞായറാഴ്ച വരെ അടിച്ച് പൊളിക്കാം എന്നത് കൊണ്ടും അവസാന പിരിയെടിലെ ടീച്ചര്‍ അവധി ആയതിനാലും ബഹളമുണ്ടാക്കുന്നവരുടെ പേര് എഴുതാന്‍ നിയോഗിക്കപ്പെട്ട ഞാനും ബഹളത്തിന്റെ ഭാഗമായി.. കള്ളന്റെ കയ്യില്‍ താക്കോല് തന്നു എന്നുപറഞ്ഞ് കൊച്ചമ്മിണി ടീച്ചര്‍ കൈത്തണ്ടയില്‍ പിച്ചികൊണ്ട് നെടുനീളന്‍ ഉപദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നു.. എല്ലാം പറഞ്ഞു തീര്‍ന്നു നോക്കിയപ്പോള്‍ കൈത്തണ്ടയില്‍
    രക്തവര്‍ണത്തിലൊരു പതിനാലാരാവ്‌ ഉദിച്ചിരുന്നു..ടീച്ചര്‍ പറഞ്ഞത്‌ ശെരിയാണ് എന്ന് വേദനിക്കുന്ന കൈത്തണ്ട നോക്കി നെടുവീര്‍പ്പ് വിട്ട് ഓര്‍ത്ത്‌ രണ്ടു ദിവസം തള്ളി നീക്കി..
    പിന്നെ തിങ്കളാഴ്ച സ്കൂളില്‍ ചെല്ലുംമ്പോള്‍ ക്ലാസ്‌ റൂമിന്റെ ചുമരില്‍ പച്ചില കൊണ്ട് ആരോ ടീച്ചറെ കുറിച്ചെഴുതിയ അസഭ്യ വാക്കുകള്‍ കുട്ടികളെ കൊണ്ട് ടീച്ചര്‍ നിന്ന് മായ്പ്പിക്കുന്നു..(അങ്ങിനെ ഒരു തെരിവാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ക്ലാസിലെ കാരനവന്മാരോടു പിന്നീട് ഞാന്‍ ചോദിച്ച് മനസ്സിലാക്കി) എന്നെ കണ്ടമാത്രയില്‍ ടീച്ചറുടെ കണ്ണില്‍ നിന്ന് തീ പാറുന്നത് പോലെ എനിക്ക് തോന്നി.. എന്നെ വേദനിപ്പിച്ചതിനുള്ള പ്രതികാരമായി ഞാന്‍ ചെയ്തതാണ് എന്നു ധരിച്ച് വെച്ചിരിക്കുന്നതിനാലാവാം..പിന്നീടന്നുമുതല്‍ എന്നെ ഗൌനിക്കാതെ ആയി.. പത്തില്‍ ജയിച്ചു ചെന്നത് ടീച്ചറുടെ ക്ലാസിലായിരുന്നിട്ടുപോലും എന്നെ മാത്രം അടുത്ത ക്ലാസിലേക്ക് മാറ്റി ഇരുത്തിയപ്പോഴും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ തോന്നിയിരുന്നു.. പക്ഷെ അന്നത്തിന് കഴിഞ്ഞില്ല... പിന്നെ സ്കൂളും കൊലെജുമെല്ലാം കഴിഞ്ഞു വിസ കിട്ടിയപ്പോള്‍ മനസ്സിലെ നീറുന്ന ഈ വിഷയം ടീച്ചറോട് ഞാന്‍ ചെന്ന് പറഞ്ഞു യാത്ര ചോദിച്ചു.. "ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ മോനെ..നീ ചെയ്തിട്ടില്ലെന്ന്‍.." എന്നു പറഞ്ഞു കരഞ്ഞു നിറഞ്ഞ കണ്ണുകളോടെ യാത്രയാക്കിയ എന്റെ ആ ടീച്ചര്‍ പിന്നീട് ലീവിന് നാട്ടില്‍ ചെല്ലുംമ്പോഴേക്ക് ഈ ലോകത്തോട് തന്നെ യാത്ര പറഞ്ഞിരുന്നു...
    ആന്‍റണി മാഷുടെ ഉസഗു വിലൂടെ കണ്ണൂരാന്‍ എന്നെ ആ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ട്‌ പോയപ്പോള്‍ അതൊന്നു പങ്ക് വെക്കാം എന്ന് കരുതി എഴുതിയതാണ്..
    ഉമിതീയില്‍ ദാഹിചാലും തീരാത്ത പാപ കര്‍മ്മമാണ് ഗുരു നിന്ദ..കാരണമറിയാതെ ശിക്ഷിക്കാതിരിക്കാന്‍ ഗുരുക്കളും ശ്രദ്ദിക്കണം...
    ഭാവുകങ്ങള്‍...!!

    ReplyDelete
  135. "ഉമിതീയില്‍ ദഹിച്ചാലും തീരാത്ത പാപകര്‍മ്മമാണ് ഗുരു നിന്ദ" എന്നതിന് ദാഹിച്ചാലും എന്നാണു നേരത്തെ ഞാന്‍ എഴുതിയത്..തെറ്റ് ചൂണ്ടി കാണിച്ച കണ്ണൂരാന് നന്ദി..

    ReplyDelete
  136. ഉ.സാ.ഘ യുടെ ലിങ്ക് ആദ്യം കിട്ടിയപ്പോള്‍ മാറ്റി വെച്ചത് പിന്നെ തിരക്കില്‍ നോക്കാന്‍ മറന്നു. പിന്നീട് ഇപ്പോള്‍ എന്റെ മെയിലിനു താങ്കളിട്ട മറുപടിയിലൂടെയാണ് വീണ്ടും കണക് ഷന്‍ കിട്ടിയത്. ഞാനും ഹംസയും പണ്ടു ഗുരുനാഥനെ പറ്റി ഓരോ പോസ്റ്റുകളിട്ടിരുന്നു. സാധാരണ ഞാന്‍ കമന്റുന്നതിനു മുമ്പ് മറ്റുള്ളവരുടെ വക വായിക്കാറുണ്ടായിരുന്നു. ഇതിപ്പോ ഞാന്‍ വരാന്‍ വൈകിയതിനാല്‍ അതിനു പറ്റിയില്ല.അത്രക്കു എണ്ണം കൂടിപ്പോയി!. എന്നാല്‍ കമന്റെഴുതുന്നതിനിടയില്‍ കറന്റു പോയതു കൊണ്ട് മോഡം ഓഫായി.അതു കൊണ്ടു ഓഫ് ലൈനില്‍ എല്ലാം വായിക്കാന്‍ ശ്രമിക്കട്ടെ.......അങ്ങിനെ എല്ലാ കമന്റും വായിച്ചു.ഇനി എനിക്കെഴുതാന്‍ ഒന്നും ബാക്കിയില്ല. എന്നാലും ആ “കൃഷ്ണന്റെ-മണിയുടെ” ഇപ്പോഴത്തെ സ്ഥിതി എന്താണാവോ?

    ReplyDelete
  137. ഉ.സാ.ഘയും ഉ.സാ.ഗു വും (ശീര്‍ഷകം) ശരിക്കും മനസ്സിലായി

    ReplyDelete
  138. ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
    നന്നായി, വളരേ നന്നായി....

    ReplyDelete
  139. ഞാന്‍ എന്‍റെ ബ്ലോഗിലെ വ്യാകരണ പിശാചുക്കളെ എല്ലാം ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ഓടി എന്നുറപ്പില്ല , താങ്കള്‍ വന്നു ചെക്ക് ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു

    ReplyDelete
  140. "ഒരു സംശയോല്യ. ഇങ്ങളെ സാഹിത്യോം തര്‍ക്കുത്തരോം കേട്ടാ കണക്കുമാഷല്ല പ്യൂണ് പോലും തല്ലിക്കൊന്നു പോകും. ഇന്നാള് മൂത്രിച്ചു കഴുകുമ്പോ ചൂടുവെള്ളം തട്ടി പൊള്ളിപ്പോയെന്നും പറഞ്ഞ് ന്‍റെ വല്യുപ്പാനെവരെ ചീത്ത ബിളിച്ചോനാ ഇങ്ങള്. എട്ടാം ക്ലാസിലെ സ്വഭാവല്ലേ ഇങ്ങളിപ്പളും കാണിക്കുന്നത്.."
    ഞാനെന്തായാലും കെട്ട്യോള കൂട്യ്യാണ്.

    ReplyDelete
  141. രസികന്‍ അവതരണം...

    ഹൃദയം നിറഞ്ഞ ആശംസകള്‍!!

    ReplyDelete
  142. കുറച്ചു കാലമായി ഈ വഴിക്ക് വരണമെന്ന് കരുതുന്നു..ഇപ്പോഴാണ് എല്ലാം ഒന്ന് ഒത്തു കിട്ടിയത്. നര്‍മ്മവും കാര്യവും കൂടി കലര്‍ന്ന പോസ്റ്റ്‌.LIME - ടീ നമ്മുടെ സുലൈമാനിയല്ലേ..?
    ഇപ്പോള്‍ നല്ല ഗുരു ശിക്ഷ ബന്ധം ഉണ്ടാവോ ആവോ.?
    ആന്റണി മാഷ്ക്ക് നിങ്ങളുടെ പ്രാക്ക് തട്ടിയതാണോ ആവോ..!

    എന്തായാലും മാഷ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  143. ടീച്ച്ര്മാര്‍ ഓരോരുത്തരായി മനകണ്ണില്‍ ഓടി മറയുന്നൂ....
    ചൂരല്‍ വടിയും വീശി ക്ലാസ്സില്‍ വന്നിരുന്ന രമണി ടീച്ചര്‍ ആണ്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്..., അവരുടെ ചൂരലും, ഉണ്ട കണ്ണുകളുമാണ്‍ സത്യത്തില്‍ എനിയ്ക്ക് മലയാള ഭാഷയോടുള്ള അടുപ്പം ഉണ്ടാക്കി തന്നത്..അവര്‍ക്കും, താങ്കള്‍ക്കും നന്ദി.

    ReplyDelete
  144. പ്രിയ കണ്ണൂരാന്‍ വൈകിയാണ് ഇവിടെ എത്തിപെട്ടത്. ഇന്നലെ ഫേസ്ബുക്ക് മ ഗ്രപ്പ് ജിദ്ധ ചാപ്റ്റര്‍ യോഗത്തില്‍ താങ്കളുടെ ഈ പോസ്റ്റിനെ കുറിച്ച് സഹ ബ്ലോഗര്‍മാര്‍ വാ തോരാതെ സംസാരിച്ചപ്പോള്‍ നിനച്ചതാണ് ഒന്നു വരണമെന്ന്. മുകളില്‍ ആരോ കമന്റില്‍ പറഞ്ഞപോലെ നര്‍മ്മത്തില്‍ തുടങ്ങി നൊമ്പരത്തില്‍ അവസാനിച്ച പോസ്റ്റ് ഈ അവധിദിനത്തില്‍ ഒത്തിരി അസ്വദിച്ചു.

    ReplyDelete
  145. നല്ല അവതരണ രീതി...ചൂരലുകള്‍ ഒന്നും മനസ്സിലേക്ക് വന്നില്ലെങ്കിലും, നഷ്ടപ്പെട്ട ആ കുട്ടിക്കാലം ഓര്‍മ്മ വന്നു...



    www.ekaanthasanchaari.blogspot.com

    ReplyDelete
  146. ഇഷ്ടമായി.
    പക്ഷേ, വായില്‍ കുന്തം തിരുകിയുള്ള ആ പോസ് ഇഷ്ടമായില്ല.
    ചന്തിക്ക് അടി കിട്ടാത്തതിന്റെ കേടാണെന്നാ തോന്നുന്നത്.
    ന്നാലും ആശംസകള്‍!

    ReplyDelete
  147. http://nikhimenon.blogspot.com/2011/02/rape-and-its-aftermath.html

    ReplyDelete
  148. കണ്ണൂരാനേ... ഞാന്‍ ആദ്യമായിട്ടാ ഇവിടെ കാലു കുത്തുന്നത്‌... എന്തേ ഇവിടെ വരാന്‍ ഇത്ര വൈകി എന്ന ചോദ്യം കുറേ വട്ടം ഞാന്‍ എന്നോട്‌ ചോദിച്ചു...

    ജീവിതത്തില്‍ യാതൊരു ഉപകാരവുമില്ലാത്ത ഉസാഘ... കാല്‍ക്കുലേറ്റര്‍ വരുന്നതിന്‌ മുമ്പ്‌ അതു കൊണ്ട്‌ ഉപകാരമുണ്ടായിരുന്നു കണ്ണൂരാനേ... ഇന്നത്തെ കാലത്ത്‌ ഉസാഘയും ലസാഗുവും പോയിട്ട്‌ ഗുണനപ്പട്ടികയുടെ പോലും ആവശ്യമില്ലാതെയായല്ലോ... 30000 ത്തിന്റെ 16 ശതമാനം എന്ന് മാനേജര്‍മാര്‍ പറയുമ്പോഴേക്കും 4800 എന്ന് അടുത്ത സെക്കന്റില്‍ തന്നെ എനിക്കൊക്കെ പറയാന്‍ കഴിയുന്നത്‌ ആന്റണി മാഷെപ്പോലുള്ളവരുടെ ചൂരല്‍ക്കഷായത്തിന്റെ ഗുണം ഒന്നുകൊണ്ട്‌ മാത്രമാണ്‌.

    കിടിലന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടുവന്ന് അവസാനമായപ്പോഴേക്കും മനസ്സിന്റെ കോണുകളില്‍ എവിടെയോ മധുരമായ ഒരു നോവ്‌ സമ്മാനിച്ചു ഈ പോസ്റ്റ്‌...

    അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്.

    വാസ്തവം...

    ഒരുപാടൊരുപാട്‌ ഇഷ്ടമായി ഈ പോസ്റ്റ്‌...

    ReplyDelete
  149. കണ്ണൂരാനെന്താ പുകവലി ഇനിയും നിര്‍ത്താത്തത്? സിഗരറ്റ് പാക്കറ്റിന്‍മേല്‍ ഇപ്പോള്‍ എഴുതിക്കാണുന്നത് പുകവലി ക്യാന്‍സറിന് കാരണമാകുമെന്നാ!!! അല്പമെങ്കിലും കാര്യമില്ലാതെ ചുമ്മാ അങ്ങിനെ എഴുതി വയ്ക്കില്ലല്ലോ ആരും........????

    ReplyDelete
  150. പോസ്റ്റ്‌ ഇറങ്ങിയ അന്ന് തന്നെ വായിച്ചതാണ്.
    തിരക്ക് കാരണം ഒന്നും പറയാതെ പോയി.
    പറയാന്‍ ഒന്നുമുണ്ടായിരുന്നുമില്ല, കാരണം ഉദേശിച്ചതും അതിനധികവും ഇവിടെ ആളുകള്‍ പറഞ്ഞു കഴിഞ്ഞു.
    എത്രയൊക്കെ നമ്മോടു ദ്രോഹം (അതന്നു മാത്രമേ തോന്നൂ. പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാവും അതെല്ലാം നമ്മുടെ നന്മാക്കായിരുന്നെന്നു) ചെയ്താലും, ഗുരുക്കന്മാരും, മാതാപിതാക്കളും അവരല്ലാതെ ആയി തീരുമോ?
    ഗുരു ശിഷ്യം ബന്ധത്തിന്റെ ഒരു പുതിയ രീതി കാണിച്ചു തന്നു ഇവിടെ.
    എല്ലാവര്ക്കും പാഠമായിരിക്കട്ടെ ഇത്. ഒരു പക്ഷെ ഈ ഗുരുത്വം ആയിരിക്കണം കണ്ണൂരാന്റെ ശക്തിയും, മുന്നോട്ടുള്ള ചാലക ശക്തിയും.
    ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  151. ഇതു വായിചു കഴിഞു ഒരു കമെന്റെ ചെയ്യന്‍ നൊക്കിയ എന്റെ കന്നു തല്ലി ആശാനെ......സ്ക്രൊലല്‍ ബര്‍ ഒരുട്ടി ഒരു മിനിട്ടു ഇരിക്കേന്ദീ വന്നു.....ആശാന്‍ ഒരു പുലി തന്നെ....

    ReplyDelete
  152. പണ്ടിതുപോലെ ചില മാഷ്‍മാരെ ചീത്ത വിളിച്ച് നടന്നിട്ടുണ്ട് പിന്നിട് ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ അവരുടെ മഹത്വം തിരിച്ചറിഞ്ഞിട്ടുമുണ്ട്.
    ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.
    http://satheeshharipad.blogspot.com/

    ReplyDelete
  153. മാഷെ എവിടെയിരുക്കുവാ... പുതിയ പോസ്റ്റൊനുമില്ലെ? മാസം തികഞ്ഞല്ലോ

    ReplyDelete
  154. ഗുരുക്കന്മാരെ ഇങ്ങനെയും ആദരിക്കാമെന്നു കണ്ണൂരാൻ കാണിച്ചുതരുന്നു. നല്ല പോസ്റ്റ്.

    ReplyDelete
  155. ഇത്തവണ നാട്ടില്പോയപ്പോള്‍ എന്നെ എല്‍ പി സ്കൂളില്‍ പഠിപ്പിച്ച സരള ടീച്ചറെ വഴിയില്‍വെച്ചു കണ്ടു. എന്നെ പെട്ടന്ന് തിരിച്ചറിഞ്ഞു. നല്ല ഭംഗിയായി ഒതുക്കി വെക്കാറുള്ള മുടി മുഴുവനും നരകയരിയിരിക്കുന്നു...
    എങ്കിലും,
    കൈ പിടിച്ചു തറ പറയെന്നു എഴുതിക്കുമ്പോള്‍ ആ കണ്ണുകളില്‍ കണ്ടിരുന്ന തിളക്കത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഒത്തിരി നേരം സംസാരിച്ചിരുന്നു, ഒരു പാട് നാളുകല്കള്‍ക്ക് ശേഷമുള്ള ആ കണ്ടുമുട്ടല്‍ മനസ്സിന് സന്തോഷം നല്‍കി.
    നന്നായിരിക്കുന്നു, കണ്ണൂരാന്റെ ഈ പോസ്റ്റ്‌.

    ReplyDelete
  156. എനിക്കും ഉണ്ടായിരുന്നു ഇത്തരത്തിലൊരൂ ആന്റണിമാശ്.. എനിക്കയാളോട് ദേശ്യമാണ്. കണ്ണൂരാന്റെ എഴുത്ത് മനസ്സിനെ..തൊട്ടുണർത്തുന്നു…

    ReplyDelete
  157. കുട്ടികള്‍ ലോകത്തിന്‍റെ അനുഗ്രഹമാണ്.

    ReplyDelete
  158. വളരെ നന്നായിരിക്കുന്നു.ഇഷ്ടപ്പെട്ടു.ഒത്തിരി ഇഷ്ടപ്പെട്ടു എഴുത്ത്.
    :) :)

    ReplyDelete
  159. ഇവനാള് കൊള്ളാമല്ലോ

    ReplyDelete
  160. priyamulla kannooran,
    enty nattil oru koyamashundu, mulavadi kondu thach
    schoolil ninnu niravadi pery paaayippichu......ngaa...
    mashmare paranjal .................

    ReplyDelete
  161. കണ്ണുരാന്‍ ആളൊരു "ഉസാഗു" ആണ്
    നര്‍മത്തില്‍ പൊതിഞ്ഞ ഗുരു ദക്ഷിണ .
    പിന്നെ ഒരു സ്വകാര്യം വല്ലപ്പോഴും ഇതുവഴിയും
    ഒന്ന് വരണം

    ReplyDelete
  162. നര്‍മ്മത്തിന് പുതിയ തലങ്ങല്‍ നല്‍കുന്നതാണ് കണ്ണൂരാന്റെ രചനകള്‍... ചിലപ്പോള്‍ കണ്ണൂരാന്‍ എന്നത് നര്‍മ്മത്തിന്റെ ഒരു പര്യായമാവനും സാധ്യതയുണ്ട്. എത്ര ആളുകള്‍ക്കിടയിലിരുന്നാലും ചില നര്‍മ്മങ്ങള്‍ സ്ഥലകാല ബോധമില്ലാതെ എന്നെ ചിരിപ്പിക്കുന്നു. ഹാറ്റ്സ് ഓഫ് ഡിയര്‍....

    ReplyDelete
  163. ഈ കണ്ണൂരാന്‍ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ നര്‍മ്മം
    നല്ല അവതരണം .....വിരസത ഒരിക്കല്‍ പോലും
    തോന്നീല്ല ,പ്രമേയത്തിന്റെ മഹത്വം തന്നെ ആണ് ഏറെ ഇഷ്ടായത് ...
    എല്ലാ ഭാവുകങ്ങളും നേരുന്നു .....

    ReplyDelete
  164. വഴിതെറ്റിവന്നതാ..
    ആദ്യം കരുതി കുരുത്തക്കേടാണല്ലോ ഈബീഡിവലിക്കാരന്‍ പറേണതന്ന്..
    ഈ ഗുരുവന്ദനം തന്നെമതി ഗുരുകൃപയ്ക്ക്..!
    ഭാവുകങ്ങള്‍ നേരുന്നു.. പുകവലിയ്ക്കാതിരുന്നുകൂടെ ..ഫോട്ടേ..!!??

    ReplyDelete
  165. ആദ്യഭാഗം വായിച്ചപ്പോള്‍ കണ്ണൂരാന് ഗുരു ശാപം കിട്ടിമോ എന്നു തോന്നിപ്പോയി.അവസാനത്തിലേക്കെത്തുംപ്പോള്‍ ഗുവിന്റെ അനുഗ്രഹം വര്‍ഷിതമായതു കണ്ടു..ഗുരുസ്മരണയില്‍ ഒരു നിമിഷം ഞാനും.

    ReplyDelete
  166. അല്ല...ഇയാക്കിതെന്നാ പറ്റീ?
    കുറേ ദിവസമായി ഒരു വിവരവുമില്ലല്ലോ..

    കണ്ണൂരാനേ...കൂയ്........!

    ReplyDelete
  167. എന്താ മാഷെ! ഈ മാസോം പോസ്റ്റൊന്നും ഇല്ലേ ? എവിടെ കാണാനേ ഇല്ലല്ലോ

    ReplyDelete
  168. കണ്ണൂരാന്‍ കണ്ണൂരില്‍ ഒളിവിലാണ്. ഈ ആഴ്ച കഴിഞ്ഞു ദുബായില്‍ പൊങ്ങും. എല്ലാവര്ക്കും നന്ദി.

    ReplyDelete
  169. നമ്മുടെ പ്രവാസി ബ്ലോഗര്‍മാര്‍ക്കൊരു കുഴപ്പമുണ്ട്, നാട്ടില്‍ വന്നാല്‍ പിന്നെ ബൂലോഗത്ത് മഷിയിട്ടു നോക്കിയാല്‍ കാണില്ല!.വലിയ കമന്റ് മാസ്റ്ററായിരുന്ന ഹംസയിപ്പോല്‍ നാട്ടിലുണ്ടെന്നു കേട്ടു,പക്ഷെ എവിടെയും കാണുന്നില്ല!.സുഖിച്ചു നടക്കുകയാ!.എന്തൊരു പുകിലായിരുന്നു.ഞാനാ ടൈപല്ല കെട്ടോ?,കാരണം ഞാന്‍ പ്രവാസിയല്ല!

    ReplyDelete
  170. കുറെ കാലം കൂടി ഗല്‍ഫില്‍ നിന്ന് ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടില്‍ പോവുന്നതല്ലേ ഇക്കാ, ആ സമയം അവര്‍ നാട്ടുകാരോടും വീട്ടുകാരോടും ഓപ്പമൊന്നു ആഘോഷിചോട്ടെ, ഉള്ള സമയം ബ്ലോഗില്‍ നിന്നാല്‍ ലീവ് കഴിഞ്ഞു പോവും.
    ഉം. അപ്പോള്‍ അതാണ് കാര്യം, നീ ആരോടും പറയാതെ നാട്ടിലേക്ക് മുങ്ങിയതായിരുന്നല്ലേ കണ്ണൂരാനേ.

    ReplyDelete
  171. 42 ദിവസത്തെ അവധി കഴിഞ്ഞ് ദുബായില് തിരിച്ചെത്തിയിട്ടിപ്പോള് 24 ദിവസായി.
    അടുത്ത് തന്നെ പുതിയ പോസ്റ്റുമായി വരാം. എല്ലാവര്ക്കും നന്ദി.

    ReplyDelete
  172. അങ്ങിനെ കണ്ണൂരാനു തന്നെ തോന്നിത്തുടങ്ങി ഇനിയും പോസ്റ്റിട്ടില്ലെങ്കില്‍ വായനക്കാര്‍ വെറുതെ വിടില്ലെന്നു. നാട്ടില്‍ പോയി എല്ലാം കഴിഞ്ഞു തിരിച്ചെത്തിയിട്ടും മൂപ്പര്‍ സ്വന്തം വായനക്കാരെ മറന്നു!. ഇതു പോലെ വേറെയുമുണ്ട് പ്രാവാസി ബ്ലോഗര്‍മാര്‍. അവരുടെയും സ്ഥിതി അതു തന്നെ. ആദ്യത്തെ ഉഷാറൊന്നും പിന്നെ കാണില്ല. പിന്നെ കുടുംബവും മറ്റു കാര്യങ്ങളും തന്നെയല്ലെ പ്രധാനം!.കണ്ണൂരാന്‍ സൌകര്യം പോലെ പോസ്റ്റിട്ടാല്‍ മതി!.ധൃതിയൊന്നുമില്ല.അതു പോലെ വായനയും സൌകര്യം പോലെ മതിയല്ലോ!

    ReplyDelete
  173. ബ്ലോഗ്‌ എന്തെന്നറിയാത്ത ഞാന്‍ അവസാനം വന്നു പെട്ടത് നിങ്ങളുടെ മടയിലായി പോയല്ലോ കണ്ണൂരാനെ...... ബഷീര്‍ ശൈലിയിലുള്ള ആഖ്യാന രീതി.... ചിരിപ്പിച്ചു ..ചിന്തിപ്പിച്ചു..... ഞാന്‍ ആദ്യമായി ഫോളോ ചെയ്യുന്ന ഭൂലോകത്തിലെ ബ്ലോഗ്ഗര്‍.....ഇത് പോലെ സുന്ദരമായി ഇനിയും ഒരുപാട് എഴുതാന്‍ പടച്ചോന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.....ആശംസകള്‍..

    ReplyDelete
  174. ആരാധക ലക്ഷങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കുന്നു. കണ്ണൂരാന്‍ ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കില്ല. ഉറപ്പ്. ഈ ആഴ്ച കഴിഞ്ഞു പോസ്റ്റുമായി വരാം!

    ReplyDelete
  175. ങാ..അങ്ങനെ വഴിക്ക് വാ...നമ്മളോടാ കളി!

    (ഹാവൂ..ഭീഷണി ഫലിച്ച മട്ടുണ്ട്..ഹീശ്വര! മാനം കാത്തു!!!)

    ReplyDelete
  176. ശ്ശോ.. എനിക്കങ്ങു വല്ലാണ്ട് പിടിച്ചു. ചിരിക്കാനും ചിന്തിപ്പിക്കാനും, ഉള്‍കൊള്ളാനും പറ്റിയ പോസ്റ്റ്‌.. :)

    ReplyDelete
  177. ഉത്തമവും സാധാരണവുമായ ഘടകം വല്ലതും ജീവിതത്തില്‍ ബാക്കിയുണ്ടോ
    എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. അങ്ങനെ കുഴങ്ങി മറിയുമ്പോള്‍ ചിലമാഷമ്മാരും
    സ്കൂളും കൂടെപഠിച്ചോരും ഒക്കെ ഓര്‍മ്മവരും.
    നന്ദി പലതിനെയും ഓര്‍മ്മപെടുത്തിയതിന്‌.
    പുറത്ത് നിന്നു പഠിച്ചതുകൊണ്ട് കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകുന്നെന്ന് ആ വാചകം നന്നായി ഇഷ്ടപ്പെട്ടു.
    നല്ല എഴുത്ത്. ഇങ്ങോട്ട് വിളിച്ചതിന്‌ നന്ദി. താമസിച്ചാലും വരാന്‍ പറ്റിയല്ലോ.

    ReplyDelete
  178. ഇടക്കിടക്ക് വന്നു നോക്കും....മാഷ് പോയോന്നറിയാൻ...ഇല്ല...അതോണ്ടാവും പുതിയ പോസ്റ്റ് കാണാത്തത് അല്ലേ കണ്ണൂരേ..

    ReplyDelete
  179. കണ്ണൂരാനിവിടെ പോസ്റ്റിടാന്‍ സമയമില്ല, അതേ സമയം മറ്റുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മലയാളത്തില്‍ നന്നായി ടൈപു ചെയ്തു കൊടുക്കാന്‍ തയ്യാറാണെന്നുംമ്പറയുന്നു?.ഇതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ല. ഇനി ആശയ ദാരിദ്ര്യമാവുമോ?

    ReplyDelete
  180. @@
    കുട്ടീക്കാ അവിടെ സുല്ലിട്ടു.

    പടച്ചോന്റെ അനുഗ്രഹം കൊണ്ട് ഒരു കാര്യത്തിലും ദാരിദ്ര്യമില്ല.
    (അല്‍ ഹമ്ദുലില്ലാഹ്)

    പോസ്റ്റ്‌ മനസ്സിലുണ്ട്. മടി മുടക്കമായ്‌ നില്‍ക്കുന്നു. രണ്ടീസം കഴിഞ്ഞു വാ. അപ്പോഴേക്കും ഒന്നിരിക്കാന്‍ പറ്റിയേക്കും.

    (ആ നിഷ്കളങ്ക സ്നേഹത്തിന് ഹ്രദയം നിറഞ്ഞ നന്ദി)

    **

    ReplyDelete
  181. പെറനായ പയ്യിന്റെടുത്ത് ഉമ്മ വെളക്കും കത്തിച്ചു ചെന്ന് നോക്കുന്നത് പോലെ
    ദെവസോം ഞാന്‍ തൊറന്നു നോക്കും .!! നിന്റെ കല്ലി വല്ലി..
    അള്ളാണേ......ഒരു പത്തു ദിവസോം കൂടി ഞാന്‍ നോക്കും
    എന്നിട്ടും അടുത്ത പോസ്ടില്ലെങ്കില്‍ ......

    ReplyDelete
  182. പോസ്റ്റിന്റെ ആദ്യ ഭാഗം വായിച്ചപ്പോള്‍ " അങ്ങനെയല്ല അങ്ങനെയല്ല " എന്ന പറയുകയായിരുന്നു മനസ്സിലെ സ്കൂള്‍ കുട്ടി . ഈ കാലത്തിലും നന്മയുടെ ഗുരുശിഷ്യ ബന്ധങ്ങള്കൊന്നും ഒരു പോറലും എടിട്ടില്ല എന്ന പറയാന്‍ എനിക്ക് സാധിക്കും . കാരണം ചൂരലിന്‍ പകരം മ ഴവില്ലുകള്‍ കൊണ്ട് നേരിട്ട എന്റെ അധ്യാപകര്‍ തന്നെ !!!

    ReplyDelete
  183. സ്വന്തം കുറ്റിക്കാട്ടില്‍ നിന്നും തല പുരത്തെകിട്ടതെയുള്ളൂ. ആദ്യമെത്തിയതിവിടെയാണ് കേട്ടോ. ഞാനും ഓര്‍ത്ത്‌ പോകുന്നു ചില ഗുരുനാഥന്മാരെ.. ആ ഓര്‍മയ്ക്ക് തിരി കൊളുത്തിയത്തിനു നന്ദി.

    ReplyDelete
  184. രണ്ടു ദിവസം ഒക്കെ കഴിഞ്ഞുട്ടോ ..ഇനിയും മടി ,മറവി ഇതൊക്കെ മാറ്റി വയ്ക്കാന്‍ സമയം ആയി ചങ്ങാതി ..മൂന്ന് മാസം ഒക്കെ ഒളിച്ചിരുന്നത്‌ മതി ..ഹഹ

    ReplyDelete
  185. വളരെ നല്ല പോസ്റ്റ്.. ഇതേ പോലെ എനിക്കും ഉണ്ടായിരുന്നു മലയാളം പഠിപ്പിച്ച മണിമാഷ്.. പുള്ളിക്കാരനെ ഒരു നിമിഷം ഓര്‍ത്ത് പോയി... :-)

    ReplyDelete
  186. പഠിക്കുന്ന കാലത്ത് ഏറ്റവും വെറുക്കുന്നതും പിന്നീട് ഏറ്റവും ബഹുമാനിക്കുന്നതും ഇതേ ഗുരുക്കന്മാരെ തന്നെ.

    ReplyDelete
  187. നല്ലൊരു പോസ്റ്റാട്ടോ..മങ്ങിക്കൊണ്ടിരിക്കുന്ന ഗുരു ശിഷ്യ ബന്ധത്തിനൊരു ഓർമ്മപ്പെടുത്തലായി...അല്പം നർമ്മത്തിന്റെ മേമ്പൊടിയോടെ..
    ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ ഗുരുർ ദേവോ മഹേശ്വരാഃ
    ഗുരുർ സാക്ഷാത് പരബ്രഹ്മഃ തസ്മൈ ശ്രീ ഗുരവേ നമ:

    ReplyDelete
  188. ഗുരുവിന്‍റെ വചനങ്ങളാണ് മനുഷ്യരാശിയുടെ ഉറവിടം. തമസ്സിന്‍റെ പുറംതോട് പൊട്ടിച്ച് അറിവിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ ഗുരുനാഥന്‍മാരാണ്. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും. കാലമെത്ര കഴിഞ്ഞാലും 'നന്ദി' 'കടമ' തുടങ്ങിയ വാക്കുകളിലൊതുങ്ങാത്തൊരു വികാരവും സംവേദനങ്ങള്‍ക്കപ്പുറത്തെ ഭാഷയുമാണത്. അദ്ധ്യാപകന്‍ പതറുമ്പോള്‍ അടി തെറ്റി വീഴുന്നത് ശിഷ്യനാണ്. ജനിമൃതികളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് ഗുരു-ശിഷ്യ ബന്ധം! അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!


    പരമ സത്യം. കിടിലൻ പോസ്റ്റ്.!! :D :-(

    ReplyDelete
  189. Mabrook...Kannooraan,

    Come up with next "VEDIkkettu":)

    ReplyDelete
  190. ഗുരുവിന്‍റെ വചനങ്ങളാണ് മനുഷ്യരാശിയുടെ ഉറവിടം. തമസ്സിന്‍റെ പുറംതോട് പൊട്ടിച്ച് അറിവിന്‍റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ ഗുരുനാഥന്‍മാരാണ്. അജ്ഞാതമായ ഒരറയ്ക്കുള്ളില്‍ കാലം ഒളിപ്പിച്ചു വെയ്ക്കുന്ന സുഗന്ധമാണ് ഓരോ അദ്ധ്യാപകനും... othiri othiri ishtapetta post...

    ReplyDelete
  191. വീറോടും വാശിയോടും കൂടി എഴുതിയത് നന്നായി. പാവം മാഷ്‌. ക്ലൈമാക്സ്‌ വളരെ നന്നായി.

    ReplyDelete
  192. മനോഹരമായ വിവരണം കണ്ണൂസ്‌
    ഗുരുശിഷ്യ ബന്ധത്തിന്റെ മറയില്ലാത്ത ചിത്രീകരണവും ..ഇഴച്ചില്‍ ഇല്ലാതെ വായിച്ചു രസിച്ചു ആശംസകള്‍

    ReplyDelete
  193. പെരുത്ത് ഇഷ്ടായിട്ടോ ...
    "8B യിലെ എന്‍റെ ക്ലാസിലേക്ക്. ക്ലാസ്സ്‌ ടീച്ചറായ ആന്‍റണി മാഷിലേക്ക്....."
    ഇവിടെ എന്തോ ഒരു കല്ല്‌ കടി തോന്നി... ഇവിടെ മാത്രം,,,, ക്ലാസും , ക്ലാസും , മാഷും , ടീച്ചര് ഒക്കെ ഒപ്പം വന്ന പോലെ...
    ഇങ്ങള് 70 ചോദിച്ചിട്ട 1 മാത്രമേ തന്നുള്ളൂ .... പുതിയ പോസ്ടിനായി ക്ള ക്ളി കളു .... വെയിറ്റ് ചെയുന്നു ..

    ReplyDelete
  194. അപ്പോള്‍ കണ്ണൂരാന്‍ എട്ടാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട് അല്ലെ? ഗുരുശിഷ്യ ബന്ധത്തെ വളരെ ഹൃദ്യമായി അവതരിപ്പിച്ചു...പുതിയ പോസ്റ്റ്‌ ഇല്ലാത്തതിനാല്‍ പഴയത് വായിച്ചു കമന്റുന്നു.

    ReplyDelete
  195. കണ്ണൂരാനേ....ഞാനൊരു ബ്ലോഗ് തുടങ്ങാൻ പോകുന്നു....
    നൗഷാദ് അകമ്പാടത്തിന്റെ പോസ്റ്റിലൂടെയാണിങ്ങെത്തിയത്....
    താങ്കളെപ്പോലെ ഞാനും കുറച്ച് കാലം ഒളിഞ്ഞിരിയ്ക്കട്ടെ...
    താമസിയാതെ എന്റെ പോസ്റ്റീ ബൂലോകത്തെത്തും...

    ഈ പോസ്റ്റിഷ്ടമായി.....

    ReplyDelete
  196. അറിവുകള്‍ക്കപ്പുറം ഗുരുവെന്നത് അനുഭവമാണ്. ഗുരുവാണ് സത്യം. ഗുരു മാത്രമാണ് സത്യം..!

    Great

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)