കഥ ഇതുവരെ:
മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി. പേര് കണ്ണൂരാനാണെന്നും നാട് കണ്ണൂരിലാണെന്നും വീമ്പിളക്കുന്ന ഒരഹങ്കാരി. സ്വാനുഭവങ്ങളുടെ തീക്ഷ്ണതകള്‍ വരച്ചുകാട്ടി ബ്ലോഗില്‍ പേരെടുക്കാന്‍ പോര് നടത്തുന്ന ഒരു ദുബായിക്കാരന്‍ പ്രവാസി. ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. എന്നാലും ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് SMS വഴിയും നേരില്‍ വന്നു അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ക്ക് നേരിട്ടുവരാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി ദയവായി കമന്റ് ഫോളോ ചെയ്യേണ്ടതാണ്. ഇതേവരെ പുകഴ്ത്തുകയും ഇകഴ്ത്തുകയും പ്രശംസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്നേഹപൂര്‍വ്വം കണ്ണൂരാന്‍ / കല്ലിവല്ലി.
തുടര്‍ന്ന് വായിക്കുക.
സുന്ദരിയും സുമുഖിയും സുശീലയും സുഷ്മിതാസെന്നുമാണ് നെല്ലിക്കണ്ടി മൊയ്തുഹാജിയുടെ രണ്ടാമത്തെ മകളും തൈവളപ്പില്‍ ഹംസയുടെ ഭാര്യയുമായ മറിയംബി. അതീവ സുന്ദരി. വീട്ടിലെ പൂച്ചയേക്കാള്‍ മൊഞ്ചത്തി. പ്രായം മധുരപ്പതിനേഴ് പിന്നിട്ട് കഷ്ടിച്ച് അമ്പതു വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും. ഈ പ്രായത്തിലും ഇത്രേം മൊഞ്ചുണ്ടെങ്കില്‍ ചെറുപ്പത്തില്‍ എന്തോരം സുന്ദരിയായിരിക്കുമെന്ന് കളിയാക്കിയാല്‍ ആ മുഖത്ത് ശോണിമ പരക്കും.. കണ്ണുകളില്‍ നാണം വിരിയും... മൂക്കില്‍ പൂക്കള്‍ വിടരും.. ചെവിക്കുമേല്‍ പൂമ്പാറ്റ പറക്കും... ഹമ്പടി മറിയേ കള്ളീ. ദില്‍വാലേ ദുല്‍ഹനിയാ ലേജായേന്‍ഗേ.. പെണ്ണിന്റെയൊരു നാണം കണ്ടില്ലേ..!
എന്റെ കരളും കരളിന്റെ കരളുമാണ് ഈ മറിയംബി. മറിയംബിയുടെ ഒരേയൊരു മകള്‍ ആയിഷയുടെ ഒരേയൊരു മകനാണ് ഞാനെന്നയീ പോക്കിരിയും പീക്കിരിയും. ഉപ്പാപ്പ ശുജായി ആയിരുന്നുവെങ്കില്‍ ഉമ്മാമ ബഡായിയാണ്. "ന്റെ മൊഞ്ച് കണ്ടിട്ട് പിറകെ വന്നതാ നിന്റെ ഉപ്പാപ്പ.." എന്നൊക്കെ കാച്ചും. പോരാത്തതിന് "ന്റെ മക്കളും മക്കളുടെ മക്കളും ചെമന്നു തുടുത്തിരിക്കുന്നത് ഇന്റെ മൊഞ്ച് കാരണാ"ന്നാ മൂപ്പത്തീടെ അവകാശവാദം.
പതിമൂന്നാം വയസിലായിരുന്നുവത്രേ ഉമ്മാമയുടെ കല്യാണം. 15 വയസു മുതല്‍ 33 വയസു വരെ പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. ഇരട്ടകള്‍ രണ്ടെണ്ണം പരട്ടലോകത്തോട് വഴിയിക്കുവെച്ചേ ഗുഡ്ബൈ പറഞ്ഞു പരലോകം പൂകി.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
മൂന്നാല് കൊലപാതകം, നാലഞ്ചു ബലാല്‍സംഗം, അഞ്ചാറ് ബോംബേറ്, ആറേഴ് പിടിച്ചുപറി, ഏഴെട്ട് കത്തിക്കുത്ത്.... കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു അതൊക്കെ. എല്ലാം ഈ തുപ്പാക്കികള്‍ നശിപ്പിച്ചു. എന്നിലെരിയേണ്ടിയിരുന്ന വിപ്ലവത്തിന്റെ തീജ്ജ്വാലകളെ അവര്‍ തല്ലിക്കെടുത്തി. പകരം ചെറിയ ചെറിയ അടിപിടിക്കേസുകളില്‍ എനിക്കൊതുങ്ങേണ്ടി വന്നു.
കാര്യമായിട്ടെന്തേലും പണിയൊപ്പിച്ചെന്നറിഞ്ഞാല്‍ പഞ്ച പാണ്ഡവ മണ്ടശിരോമണികള്‍ ചാടിവീഴും. എന്നിട്ടൊരു വിചാരണയാണ്. കല്‍പ്പനകള്‍ .., ഉപദേശങ്ങള്‍ ...
"തൈവളപ്പില്‍ ഹംസയുടെ മക്കള്‍ കളിക്കാത്ത കുരുത്തക്കേടൊന്നും മുട്ടേന്നു വിരിയാത്ത നീ കളിക്കണ്ട.. മനസിലായോഡാ..?"
മനസിലായി!
മേല്‍പറഞ്ഞ വീരകൃത്യങ്ങളില്‍ ഒന്നിന്റെപോലും രുചിയറിയാന്‍ ഈ ജന്മത്തിലെനിക്ക് ഭാഗ്യമുണ്ടാവില്ലെന്നു മനസിലായി. എന്റെ അമ്മാവന്മാര്‍ അന്ന് മസില് പിടിച്ചതിന്റെ ദുരന്തഫലമാണ് കണ്ണൂര്‍ ജില്ലക്ക് - കേരള സ്റ്റേറ്റിന് - ഇന്ത്യാ മഹാരാജ്യത്തിന് എന്നെപ്പോലൊരു തറവാട്ടിലും തന്തക്കും പിറന്നൊരു കൊലപാതകിയെ, ബലാല്‍സംഗ സഖാവിനെ, പിടിച്ചുപറിക്കാരനെ, കത്തിക്കുത്ത് വീരനെ നഷ്ടമായത്. എന്നിലെ ബഹുമുഖ പ്രതിഭയെ നശിപ്പിച്ച കശ്മലന്മാരേ, കാലം നിങ്ങളോട് പൊറുക്കില്ല..!
ഒരൊന്നൊന്നര രണ്ടര മൂന്നു മൂന്നേ-മുക്കാല്‍ മൊതലാണ് ഉമ്മാമ്മ. ഇഷ്ടം പോലെ ഭൂസ്വൊത്തുക്കള്‍ - ബാങ്ക് ബാലന്‍സ്, മത്സരിച്ചു നോക്കുന്ന മക്കള്‍ -
പതിനാലുവര്‍ഷം മുന്‍പ് ഉപ്പാപ്പ മരിച്ചു. തറവാട്ടില്‍ ഉമ്മാമ്മയെ സഹായിക്കാനും കൂടെ നില്‍ക്കാനും റംലത്ത എന്നൊരു സ്ത്രീയുണ്ട്. ഇടയ്ക്കു മക്കളും മരുമക്കളും വന്നു താമസിക്കും. വല്ലാത്തൊരു സ്നേഹവാത്സല്യമാണ് ഉമ്മാമ്മാക്ക്. എല്ലാവരും എല്ലാ ദിവസവും പോവുകയോ വിളിക്കുകയോ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദേഷ്യപ്പെടും. പരിഭവിക്കും.. ഉമ്മാമ്മ ടോട്ടലീ ദില്‍തോ പാഗലാവും..!
അങ്ങനെ പോവാതിരുന്ന രണ്ടു നാളുകള്‍ക്കു ശേഷമുള്ള ഒരു ദിവസം. ഇക്കഴിഞ്ഞ നോമ്പ് ഇരുപത്തിമൂന്നിന്റന്നു രാത്രി ഭക്ഷണവും കഴിച്ച്, അടുത്ത കുട്ടി മൂന്നു മാസത്തിനകം വേണോ അതോ മൂന്നരവര്‍ഷം കഴിഞ്ഞു മതിയോ എന്ന് സാഹിബിന്റെ മോള്‍ ശംഖിനി മങ്കയുമൊത്ത് കൂലംങ്കഷമായി ആശങ്ക പങ്കിടുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ചങ്കുപൊട്ടിക്കരഞ്ഞത്.
ശരീരത്തിലെ രേഷ്മാണുക്കളും ആമസോണ്‍ ക്രോമസോമുകളും അക്ഷാംശരേഖയും ദക്ഷിണദ്രുവമാകെയും ലാവപോല്‍ തിളച്ചുമറിയുന്ന ഈ അസമയത്ത് വിളിക്കുന്നവന്റെ തലസ്ഥാനം നോക്കിയും സംസ്ഥാനം നോക്കിയും എട്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യത്തോടെ മങ്കയെ അടര്‍ത്തിമാറ്റി അഴിഞ്ഞലുങ്കി അങ്കച്ചുരികയാക്കി ഫോണെടുത്ത് ഞാന്‍ ഹലോ പറഞ്ഞു.
"നീ ഒറങ്ങീട്ടില്ലെങ്കി ഈടമ്പരെ ബാ. അണ്ക്കിപ്പം നിന്നെ കാണണം..."
അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ് കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ ഞാന്‍ കുന്തിച്ചിരുന്നു. ഉമ്മാമ്മയാണ്. എന്താണാവോ ഈ അര്‍ദ്ധരാത്രി..!
"ഞാനിപ്പം തന്നെ പുറപ്പെടാം.. ഓളീം കുട്ട്യോളേം കൂട്ടണോ..?
"ബേണ്ട.. പിന്നെ ഞാനീ ബിള്‍ച്ചതും ബെരാമ്പര്‍ഞ്ഞതും മറ്റാരോടും പറയണ്ട. കേട്ട്ണാ.."
പറയില്ലെന്നു സമ്മതിച്ച് ഫോണ്‍വെച്ച് ഷെമ്മൂനോട് കാര്യം പറഞ്ഞ് കുളിച്ചു കുട്ടപ്പനായി വണ്ടിയുമെടുത്തോടി. എന്തിനായിരിക്കും ഉമ്മാമ്മ ഇപ്പത്തന്നെ കാണണമെന്ന് പറഞ്ഞത്! രണ്ടീസം കാണാത്തത് കൊണ്ട് ചെവിക്കു പിടിക്കാനായിരിക്കുമോ? അതോ, പണ്ട് പൊട്ടിച്ച ചട്ടീം കലത്തിന്റെ കണക്കു പറയാനാണോ? അല്ലെങ്കില്‍ നിന്റെകൂടെ ദുബായിലേക്ക് ഞാനും വരുന്നെന്നു പറയാനായിരിക്കുമോ? എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല. ഇനി ആ വീടും വീടിരിക്കുന്ന സ്ഥലവും എന്റെ പേരില്‍ എഴുതിത്തരാന്‍ വേണ്ടിയാണോ?
ആയിരിക്കും.
ഈയിടെയായി ഉമ്മാമ്മ അത് പറയാറുണ്ടെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നോമ്പ് തുടക്കത്തില്‍ ഞങ്ങളുടെ വീടായ റോസ് ഗാര്‍ഡനില്‍ ആയിരുന്നു ഉമ്മാമ. അന്നും ഉമ്മയോട് പറഞ്ഞിരുന്നു പോലും "തൈവളപ്പില്‍ പുരയും ആ സ്ഥലവും നിന്റെ മോനുള്ളതാ.." എന്ന്.
വാപ്പ എതിര്‍ക്കുമോന്നാ ഉമ്മാമ്മാന്റെ പേടി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് ഒരു പേരക്കുട്ടിക്ക് മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന് വാപ്പ ഭയപ്പെടുന്നു. അതാണ് അഹമദാജി. ഉമ്മാമയുടെ സ്വത്തുക്കള്‍ വീതംവെക്കുമ്പോള്‍ ഉമ്മാക്ക് കിട്ടാനുള്ള അവകാശം സ്നേഹപൂര്‍വ്വം നിരസിച്ചയളാണ് വാപ്പ. 'ആവശ്യത്തിനു പടച്ചോന്‍ നമുക്ക് തന്നിട്ടുണ്ടെന്നും ഉമ്മാമ്മയുടെ സ്വത്തുക്കള്‍ ആണ്‍മക്കള്‍ക്ക് തന്നെ കൊടുത്തോട്ടെ' എന്നായിരുന്നുവത്രേ വാപ്പാന്റെ നിലപാട്. ആ ഒരു വിഷമം ഉമ്മാമ്മാക്കുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് വീടും സ്ഥലവും എനിക്ക് തരാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉമ്മ പറയുന്നത്.
വീടും വീടിരിക്കുന്ന ഇരുപത്തിമൂന്ന് സെന്റും എന്റെ പേരിലാക്കാനായിരിക്കും ഉമ്മാമ്മ വിളിക്കുന്നത്. നേരം വെളുത്താല്‍ വാപ്പ അറിയും. അറിഞ്ഞാല്‍ കുളമാവും. അങ്ങനെയെങ്കില്‍ ഈ പാതിരാത്രി തന്നെ മാറ്റണം. ടൌണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് തറവാട്. സെന്റിന് ഏഴു ലക്ഷം മതിപ്പുണ്ടാവും.എന്റെപേരിലായാലുടന്‍ അടിയന്തിരമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാലോചിച്ചു. ആ ഓപറേഷന് 'ആക്ഷന്‍ ഓഫ് ഉമ്മാമ്മാസ് പ്രോപ്പര്‍ട്ടീസ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് കണ്ണൂര്‍ എന്നൊരു പേര് മനസ്സില്‍ കുറിച്ചിട്ടു. ഇനി വേണ്ടത് പ്ലാനിങ്ങാണ്.
ആ മാളികവീടും സ്ഥലവും ഇടിച്ചു നിരപ്പാക്കി അവിടെയൊരു എയര്‍പോര്‍ട്ട് പണിയണം. എന്നിട്ട് സ്വന്തം ഫ്ലൈറ്റില്‍ പറന്നിറങ്ങി കണ്ണൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കണം. നാട്ടുകാര്‍ കാണട്ടെ.. വാപ്പ ഞെട്ടട്ടെ.. ദുബായില്‍ പോയി നശിക്കെടാ എന്ന് പരിഹസിച്ച മൂത്താപ്പാന്റെ നെഞ്ച് പൊട്ടട്ടെ..
ഓര്‍ത്തപ്പോള്‍ എന്റെ അഡ്രിനാലിന്‍ ഉയര്‍ന്നു. എവിടെയൊക്കെയൊ ഒരു കുച്ച്കുച്ച് ഹോത്താഹേ.. ഇപ്പോള്‍ തന്നെ വിജയ് മല്യയെ വിളിച്ചു രണ്ടു ഫ്ലൈറ്റിനു ബുക്ക് ചെയ്താലോ എന്നാലോചിച്ചെങ്കിലും വിമാനക്കച്ചോടം പൊട്ടി ആപ്പീസ് പൂട്ടിപ്പോയ ആ പുള്ളയിപ്പോള്‍ കള്ളടിച്ച് പള്ള വീര്‍പ്പിച്ച് തൊള്ള തുറന്നുറങ്ങുകയാവും എന്ന ചിന്തയില്‍ വിളി നാളത്തേക്ക് മാറ്റി ആക്സിലറേറ്റില്‍ ആഞ്ഞു ചവിട്ടി.
അത്യാഹ്ലാദത്തോടെ, അതിലേറെ ആവേശത്തോടെ തറവാട്ടിലെത്തുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.മുറ്റംനിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്.
ആധാരമെഴുത്തുകാരും രജിസ്ട്രാപ്പീസറും ആയിരിക്കും. ഹൌ! ഈ ഉമ്മാമ്മാന്റെയൊരു ബുദ്ധി!
പക്ഷെ ഗേറ്റിനു പുറത്ത് വണ്ടിനിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ. ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു... കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!
വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..!
ഉമ്മാമ്മ മരിച്ചിരിക്കുന്നു! "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... !!!!.!!
വെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി.

"ഉമ്മാമാ...."ന്നു നീട്ടിവിളിച്ചുകൊണ്ട്, സിറ്റൌട്ടിലുണ്ടായിരുന്ന വാപ്പയെ ഞാന്‍ കെട്ടിപ്പിടിച്ചു. പേരക്കുട്ടികള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരടുപ്പം ഉമ്മാമ്മയുമായി എനിക്കുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനൊരു കാരണം കുട്ടിക്കാലത്ത് ഉമ്മാമ്മയെ ഞാന്‍ അത്രയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്... ചെമ്പുപാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്... വിറകുപുരക്കു തീയിട്ടുണ്ട്...
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍ ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ.
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍ ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ.
ആ ഉമ്മാമ്മയാണിപ്പോള്‍ ....!!
എന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയിട്ട്, 'അകത്തു പോയി കണ്ടേച്ചു വാ' എന്ന് വാപ്പ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി. അകത്തുചെന്ന് ഉമ്മാമ്മയുടെ കട്ടിലിനരികില്‍ ഞാനിരുന്നു. അവിശ്വസനീയമായിരുന്നു ആ കിടത്തം. കാലങ്ങളായി എന്നെത്തഴുകിയ ആ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്റെ ഓര്‍മ്മക്കഷണങ്ങള്‍ ഇടറിപ്പോകുന്നു. ഭൂമിയോളം തണുപ്പ്... ജലത്തിന്റെ ആഴത്തോളം കുളിര്... കാറ്റിനോളം സുതാര്യം.. എന്താണ് സംഭവിച്ചതെന്നര്‍ത്ഥത്തില്‍ റംലത്തയെ ഞാന്‍ നോക്കി. ശബ്ദമില്ലാതെ അവര്‍ പറഞ്ഞു.
"അസര്‍ നിസ്ക്കാത്തിന് വുളൂ എട്ക്കാന്‍ കുളിമുറീല്‍ പോയപ്പോ ആടെ ഒന്ന് വയ്തി വീണിനി. അന്നേരം ബേദനോന്നും ഉണ്ടായിട്ടില്ല. രാത്രി ആയപ്പോളാ ബേദന കൂടിയത്. അപ്പത്തന്നെ ആസ്യാന്റെടുത്ത് പോയി കൊട്ടഞ്ചുക്കാതി എണ്ണ കൊണ്ടുബന്ന് നന്നായി തടീക്കൊടുത്ത്ണ്.."
തിരിച്ചു ഞാന്‍ ഉമ്മാമ്മയെ നോക്കി. എന്നിട്ട് മുഖം താഴ്ത്തി പതിയെ ചോദിച്ചു.
"ഈ നട്ടപ്പാതിരാക്ക് എല്ലാത്തിനേം വിളിച്ചു വരുത്തീട്ട് കിടന്നു ചിരിക്കുന്നോ ഉണ്ടക്കണ്ണി മറിയെ? ആകെ പേടിപ്പിച്ചല്ലോ കുതിരേ..?"
"അതില്ലേടാ., പെട്ടെന്നൊരു തോന്നല്. ഞാനങ്ങ് മരിക്കാമ്പോവ്വാന്ന്. ബേദന കൂട്യപ്പോ തോന്നിയതാ. അതാ എല്ലാരേം ബിളിച്ച് ബെരുത്തിയെ.."
"ഒലക്ക! എന്റുമ്മാമാ, ഈലോകത്തും പരലോകത്തും ഇന്നേവരെ ഒരു പൂച്ച പോലും കാലിന്റെ കൊഴ തെറ്റീട്ടു മരിച്ചിട്ടില്ല. പിന്നാ തൈവളപ്പില്‍ തറവാട്ടിലെ നരിയായ ഉമ്മാമ്മ.. "
"എടാ, ഉമ്മാമ്മാക്ക് വയസും പ്രായോം ആയില്ലേ. കാലിലെ ബേദന മരിപ്പിന്റെ ബേദനയായിട്ടാ തോന്നിയെ. അപ്പൊപ്പിന്നെ എല്ലാരീം കണ്ടിട്ട് മരിക്കണോന്ന് പൂതിയായി. ഇതാപ്പോ ഞാഞ്ചെയ്ത തെറ്റ്.?
പാതിരാക്ക് വിളിച്ചുവരുത്തിയിട്ട് പേടിപ്പിച്ചതിലുള്ള രോഷമുണ്ട് എല്ലാരുടെയും മുഖത്ത്. നീയിവിടെ നില്ലെന്നും പറഞ്ഞു എന്നെയവിടെ ആക്കിയിട്ട് ഓരോരുത്തരായി സ്ഥലം കാലിയാക്കി. ഓരോരുത്തരെയും ഫോണില്‍ വിളിച്ചത് "നിന്നോട് വരാന്‍ പറഞ്ഞത് മറ്റാരും അറിയണ്ടാ" എന്ന മുന്നറിയിപ്പോടെയായിരുന്നു. തറവാട്ടില്‍വെച്ച് കാണുമ്പോള്‍ എല്ലാവരും പരസ്പരം സ്വാഹ! ഉമ്മാമ്മാന്റെ കുരുത്തക്കേടിനു കൂട്ടുനിന്ന റംലത്താത്താക്കും കിട്ടി അമ്മാവന്മാരുടെ വക നവരസ പഞ്ചാമൃത ശ്ലോകങ്ങള്‍ !
പിറ്റേന്ന് രാവിലെ ഉമ്മാമ്മയെ കുരിക്കളുടെ അടുക്കലേക്കു കൊണ്ടുപോയി.കാലുപിടിച്ചു പരിശോധിക്കാനൊരുങ്ങിയ യുവകോമള കുരിക്കളോട് ഉമ്മാമ്മാന്റെ ഡയലോഗ്..
"നീയെന്‍റെ കാല് പിടിക്ക്വോന്നും ബേണ്ട. എന്തേലും തൈലം തന്നാല് ഇബന്‍ തേച്ചു തടവിത്തരും. ഉളുക്കിനൊക്കെ തടവാന്‍ ഇബന്‍ ഉഷാറാ.."
കുരിക്കള്‍ സംശയത്തോടെ എന്നെ നോക്കി.
'പിന്നെന്താ... ദുബായില് എനിക്ക് തടവലാ പ്രധാന പണി'യെന്ന മട്ടില്‍ ഞാന്‍ വളിച്ചൊരു ചിരി പാസാക്കിയിട്ട് നിസാഹയതയോടെ ഉമ്മാമ്മയെ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ ഉമ്മാമ്മ ഫുള്‍ ഷൈനിങ്ങിലാണ്.
കുരിക്കള്‍ നല്‍കിയ തൈലക്കുപ്പികളും ഉമ്മാമ്മയുടെ ഉളുക്കിയ കാലുമായി ഒരാഴ്ചയോളം ഞാന്‍ മല്ലിട്ടു. വേദന പാടേ മാറി. പെരുന്നാള്‍ കഴിഞ്ഞ് ദുബായിലേക്ക് തിരിക്കുമ്പോള്‍ യാത്രചോദിക്കാന്‍ ചെന്ന എന്നോട് ഉമ്മാമ്മയുടെ വക ഉപദേശം.

"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും ഉളുക്കിനു തടവ്ന്ന മര്‍മ്മാണി കുരിക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.."
ഡിം!
ഞാന്‍ ഞെട്ടിയില്ല. ഞെട്ടാനായി എന്റെ ശരീരത്തില്‍ ഇനിയൊന്നും ബാക്കിയില്ലല്ലോ!