പ്രിയപ്പെട്ടവരേ,
നിങ്ങളുടെ സ്നേഹത്തിന് മുന്‍പില്‍ ഞാനിതാ മൂക്കുംകുത്തി വീണിരിക്കുന്നു. പുതിയ പോസ്റ്റെവിടെ എന്നും ചോദിച്ച് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിനു മെയിലുകള്‍ കണ്ടു ശ്രീമതി ഇപ്പോള്‍ പൂര്‍വ്വാധികം സുമുഖി ആയിട്ടുണ്ട്. കണ്ണൂരാന്‍റെ മുഖത്ത് നോക്കി ഇവള്‍ കളിയാക്കുന്നത് "സ്വന്തായി പതിനായിരം ഉറുപ്യപോലും ഇല്ലാത്ത ഇങ്ങക്കൊരു വെയിറ്റൊക്കെ ആയല്ലോ" എന്നാണ്.
"എടീ, കഴിഞ്ഞ ഏതാനും വര്‍ഷമായി നീ താങ്ങുന്നത് മാത്രമല്ല എന്‍റെ വെയിറ്റെന്നു" പറഞ്ഞു ഇവള്‍ക്ക് മുമ്പിലൂടെ നെഞ്ചു വിരിച്ചു നടക്കാന്‍ അവസരം തന്ന ബൂലോക വാസികളെ, കണ്ണൂരാന്‍റെ ഫാന്‍സുകാരേ നിങ്ങള്‍ക്ക് നന്ദി. ഇല്ല..! ഇനി നിങ്ങളില്ലാതെ ഒരു പെരുന്നാള്‍പോലും കണ്ണൂരാനില്ല. ഇത് സത്യം.. സത്യം.. ബ്ലോഗനാര്‍ കാവിലമ്മയാണെ സത്യം!
പറഞ്ഞുവരുന്നത് എന്തുകൊണ്ട് പോസ്റ്റിടാന്‍വൈകിയെന്ന ചോദ്യത്തിനുത്തരമാണ്. നല്ലവനും മാന്യനും സത്യസന്ധനും ആത്മാര്‍ഥതയുള്ളവനുമായ കണ്ണൂരാന് കഴിഞ്ഞദിവസങ്ങളില്‍ ജോലിയില്‍ അല്പം ശ്രദ്ധിക്കേണ്ടി വന്നു. ശമ്പളംതരുന്ന മുതലാളി സ്ഥലത്തുണ്ടെങ്കില്‍ ഏതുബ്ലോഗറും പണിയെടുത്തു പോകും. കുരുത്തംകെട്ട പ്രവാസിയുടെ ഡ്രാഫ്റ്റ് വരുമ്പോലെ വല്ലപ്പോഴുമെത്തുന്ന, ഞങ്ങളുടെ ബോസ് ഓഫീസിലുള്ളപ്പോള്‍ പോസ്റ്റ്‌പോയിട്ട് വാള്വെക്കാന്‍പോലും ഒരഞ്ഞൂറാനും മുതിരില്ല. പേടി കൊണ്ടല്ല, തിരക്ക് കൊണ്ട് മൂത്രത്തിലെ തന്മാത്രകള്‍ ആവിയായിട്ടുണ്ടാകും!
തുര്‍ക്കിഷ്പൗരന്‍ നജ്മുദ്ദീന്‍യുര്‍ദ്കല്‍ നാല്പതോ അമ്പതോ ദിവസം പിന്നിട്ടു ദുബായ് ഓഫീസിലെത്തിയാല്‍ പിന്നെ വീട്ടിനുള്ളില്‍ കയറിയ ചേരയെ പോലെയാണ്. പെട്ടെന്നൊന്നും പുറത്തിറങ്ങില്ല. രാവിലെ വരുമ്പോള്‍ കൊണ്ടുവരുന്ന ബിസ്ക്കറ്റും കഴിച്ചു രാത്രിവരെ ഇരിക്കും. കോഫിയോടൊപ്പം ബിസ്ക്കറ്റ്.. ജ്യൂസിനൊപ്പം ബിസ്ക്കറ്റ്.. സിഗരറ്റ് വലിക്കുമ്പോള്‍ ബിസ്ക്കറ്റ് ..
ഇയാള്‍ക്കാരെങ്കിലും ബിസ്ക്കറ്റില്‍ കൈവിഷം കൊടുത്തോ എന്ന് സംശയിച്ചുനില്‍ക്കുന്ന എന്‍റെ നേര്‍ക്കും സ്നേഹത്തോടെ അയാള്‍ നീട്ടുന്നത് ബിസ്ക്കറ്റാണ്.
കണ്ണൂരാന്റെ സ്വന്തം ബ്രാന്‍ഡായ സാധുബീഡിയേക്കാള്‍ സാധുവാണ് പുള്ളിക്കാരന്‍.അമ്പത്തെട്ടു വയസ്സുന്ടെന്കിലും നാല്പ്പത്തിയെട്ടിന്റെ പ്രകൃതം. സുന്ദരന്‍.. സുമുഖന്‍.. സുശീലന്‍... കാഴ്ചയില്‍ മമ്മൂട്ടിക്ക് പഠിക്കുവാണോന്ന് തോന്നിപ്പോകുന്നത്ര ചുള്ളന്‍. സ്ഥലത്തുണ്ടെങ്കില്‍ പ്രൈവറ്റ്ബസ്സിലെ കിളിയെ പോലെ തിരക്ക്കൂട്ടിക്കൊണ്ടിരിക്കും. ഒരുവര്‍ക്കും പെന്‍ഡിങ്ങിലാവരുത്. എല്ലാവരെയും പ്രോത്സാഹിപ്പിക്കും. എല്ലാവരോടും പെരുത്തഇഷ്ട്ടം. ഹാഷിമിനെപോലെ കൂതറയല്ല. വായാടിയെ പോലെ പിച്ചും പേയും പറയില്ല. കിളിത്തൂവല്‍മാഷെപ്പോലെ കടിച്ചാല്‍പൊട്ടാത്ത സാഹിത്യം വിളമ്പില്ല. കുമാരനെപോലെ അസ്ഥാനത്ത് ഉപമകളില്ല. റാംജിയുടെ കമന്റുപോലെ വാക്കുകളും പെരുമാറ്റവും മൃദുലം മനോഹരം...!
പക്ഷെ എന്നെ കാണുമ്പോള്‍ ഒരസ്കിതയുണ്ട്. "താന്‍ കണ്ണൂരാന്‍ ആണെങ്കില്‍ ഞാന്‍ തുര്‍ക്കിയാടാ, യുവതുര്‍ക്കി" എന്ന ഭാവം! ചില നേരം പെട്ടെന്ന് ക്യാബിനില്‍ വന്നിരിക്കും. എന്നിട്ട് അതുമിതും പറഞ്ഞു തിരിച്ചു പോകും. ഈയിടെ ഒരുനാള്‍ എന്നെ കണ്ടില്ല. പിന്നീട് വിളിപ്പിച്ചു.
"താനെവിടാ? സീറ്റില്‍ കണ്ടില്ലല്ലോ?"
"ടോയിലെറ്റ് വരെ പോയതാ"
"ഇത്ര നേരമോ? ഇനിമേല്‍ ടോയിലെറ്റില്‍ പോകണ്ടാ.."
"ഇല്ല. ഇവിടെ സാധിച്ചോളാം.."
"എടോ, തന്‍റെ കുട്ടി ടോയിലെട്ടില്‍ പോകാറുണ്ടോ?"
"ഇല്ല. പക്ഷെ, അവനു ഡയപ്പര്‍ ഉപയോഗിക്കുന്നുണ്ടല്ലോ"
"അത് തന്നാ പറഞ്ഞത്. ഇനി താനും ഡയപ്പര്‍ ഉപയോഗിച്ചാല്‍ മതി.."
അത്രയും പറഞ്ഞ് അദ്ദേഹം വലിയ വായില്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എനിക്ക് പറ്റുന്ന ഡയപ്പര്‍ ഏതു കമ്പനിയാണാവോ ഉണ്ടാക്കുക എന്നാലോചിക്കുന്നതിനിടയില്‍ ചെറിയൊരു സംശയവുമായി അലീന (സെക്രട്ടറി) വന്നു. അവള്‍ പോയപ്പോള്‍ കണ്ണിറുക്കി സ്വകാര്യമായി പറഞ്ഞു.
"അവളോടും ഡയപ്പര്‍ ഉപയോഗിക്കാന്‍ പറയണം. സംശയം കൂടുതലാ. ലെറ്റര്‍ഡ്രാഫ്ട്ടിലും മിസ്റ്റേക്സ് വരുത്തുന്നുണ്ട്.."
പറയൂ സ്നേഹിതരേ, ഈ തിരക്കുകള്‍ക്കിടയില്‍ എങ്ങനെയാ ബ്ലോഗെഴുതുക! ബോസ് പോകാന്‍ ഇനിയും സമയമെടുക്കും. പോസ്റ്റ് വൈകിയാല്‍ ക്ഷമനശിച്ചു ഏതെങ്കിലും ആരാധകന്‍ ആത്മഹത്യ ചെയ്‌താല്‍ അതിനു കണ്ണൂരാന്‍ സമാധാനം പറയേണ്ടിവരില്ലേ? അതുകൊണ്ട് എഴുതാന്‍തന്നെ തീരുമാനിച്ചു. രാത്രി അവളും മകനും ഉറങ്ങിയാല്‍ തുടങ്ങാം..
പക്ഷെ, പോസ്റ്റിടാന്‍ തക്കംപാര്‍ത്തിരുന്ന കണ്ണൂരാന് കിട്ടിയത് ഇരുട്ടടി! അപ്രതീക്ഷിത കറണ്ട്കട്ടില്‍ ഷാര്‍ജാനഗരം നരകമായി. ഞങ്ങള്‍ താമസിക്കുന്ന ഏരിയയില്‍ പതിനെട്ടാം തിയതി കണ്ണടച്ച വെളിച്ചം തിരികെയെത്തിയത് ഇരുപത്തിയൊന്നിന് അര്‍ദ്ധരാത്രി! പകല്‍ അമ്പത്തിനാലും രാത്രിയില്‍ അമ്പതും ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ ജനങ്ങള്‍ വലഞ്ഞു. കുളിക്കാനോ കുടിക്കാനോ വെള്ളമില്ല. സ്ത്രീകളും കുട്ടികളും അസഹനീയ ചൂടില്‍ വെന്തുരുകി. വാഹനമുള്ളവര്‍ക്ക് അന്തിയുറക്കം പ്രശ്നമായില്ല. അതില്ലാത്തവര്‍ ശവത്തിനു കാവലിരിക്കുന്ന പോലീസുകാരനെപ്പോലെ നിദ്രാവിഹീന രാവുകള്‍ക്ക് കൂട്ടിരുന്നു..!
കണ്ണൂരാനും ശ്രീമതിയും മകനും ഉറക്കം, കറക്കം, തീറ്റ, കുടി എല്ലാം കാറിനുള്ളിലാക്കി. പുലര്‍ച്ചെ ഫ്ലാറ്റില്‍ കയറി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റും. നിസ്കാരം പള്ളിയില്‍. ദുബായിലോ അജ്മാനിലോ പോയി ഹോട്ടലീന്നു ഭക്ഷണം വാങ്ങിക്കും. ഇരുപത്തിരണ്ടിന് പുലര്‍ച്ചെ വെളിച്ചമെത്തി, ഉച്ചക്ക് പോയി. രാത്രി വന്നു. പിറ്റേന്ന് വീണ്ടും ഡിം! ഇതെഴുതുമ്പോഴും, എയറിന്ത്യ എക്സ്പ്രസ്സിന്റെ യാത്രാ സമയംപോലെ "എപ്പോള്‍" എന്ന് ആര്‍ക്കും പറയാന്‍പറ്റാത്ത അവസ്ഥയിലാണ്. പെട്ടെന്ന് വരുന്നു.. പെട്ടെന്ന് പോകുന്നു..
ഇടയ്ക്ക് നെറ്റ് കണക്ട്ടായപ്പോള്‍ ബൂലോക മോഷണ-ഭീഷണ സംഘത്തെ തപ്പാനിറങ്ങിയ അഭിനവ തച്ചങ്കരി അലിയാരോട് വിവരം പറഞ്ഞു. സുഖവിവരം അന്വേഷിച്ച ഹംസക്കയോട് 'നരക'വിശേഷം കൈമാറി. "നന്നായി... നരകിക്കൂ" എന്ന് പറഞ്ഞു മുഖ്താര്‍ ആശ്വസിപ്പിച്ചു. സുല്‍ഫിക്ക ഉടന്‍ അവരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു നമ്പര്‍തന്നു. ജിഷാദ് ഇരുകയ്യുംനീട്ടി ഞങ്ങളെ അബുദാബിയിലേക്ക് ക്ഷണിച്ചു. പക്ഷെ, ഞങ്ങള്‍ ആഘോഷിക്കുകയാണ്. "ഉഷ്ണം ഉഷ്ണേന ശാന്തി.." അഥവാ, വെളിച്ചം ദുഖമാണുണ്ണി.. തമസ്സല്ലോ സുഖപ്രദം...!
എങ്കിലും ഞാന്‍ ദുഖിതനാണ്. കാരണം, പെട്ടെന്ന് കറണ്ട്പോകുമ്പോള്‍ "അയ്യോ.. കണ്ണൂരാന്‍റെ പവറു പോയല്ലോ.." എന്ന് ശ്രീമതി കളിയാക്കുന്നു. കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ "വാപ്പച്ചിക്കെന്താ ഒരു വല്യ കാറ് വാങ്ങിക്കൂടെ.. എന്നാലെപ്പോളും ഇവിടിരുന്ന് തിന്നാലോ.." എന്ന് മകന്‍ ചോദിക്കുന്നു. തലയിണയാക്കി വെക്കാന്‍ നിന്‍റെ ബാഗ് തരുമോ എന്ന് ചോദിച്ച എന്നോടവള്‍ പറഞ്ഞത് കേള്‍ക്കണോ?
ഇതേവരെ കിട്ടിയ കമന്റുകളൊക്കെ ചേര്‍ത്ത് ചുരുട്ടിമടക്കി വെച്ചാ നല്ല ഉറക്കം കിട്ടൂന്ന്..!
ഇല്ല സ്നേഹിതരേ.. കണ്ണൂരാന്‍ തോല്‍ക്കില്ല. തീയില്‍കുരുത്തവന്‍ ഷാര്‍ജയിലെ ചൂടില്‍ വാടുമോ! കാദര്‍കുട്ടി സാഹിബിന്‍റെ പുന്നാരമോള്‍ടെ പരിഹാസങ്ങള്‍ക്ക് മുന്‍പിലും തോല്‍ക്കില്ല.
ബ്ലോഗ് ദേവീ, ഗൂഗ്ളമ്മേ, എനിക്ക് ശക്തിതരൂ.. എന്‍റെ പ്രിയപ്പെട്ട ആരാധകര്‍ക്കുവേണ്ടി ഞാന്‍ ക്ഷമിക്കുന്നു.. എല്ലാം സഹിക്കുന്നു.. അവരില്ലെങ്കില്‍ പിന്നെന്ത് കണ്ണൂരാന്‍..!!
@@
അപ്രതീക്ഷിത പവര്‍കട്ടില്‍ ഒരപ്രകാശിത പോസ്റ്റ്!
ReplyDeleteഈ ഇരുട്ടില്‍ ആശ്വാസം ചൊരിഞ്ഞ നല്ലവരായ ബൂലോക ഫ്രെണ്ട്സിനു ഞങ്ങള്‍, കണ്ണൂരാന്‍ കുടുംബത്തിന്‍റെ നന്ദി.
സന്തോഷം കൊണ്ട്,
"ഞാനീ വഴിയിലൊരിത്തിരി നേരമിരുന്നെന്‍ കണ്ണ് തിരുമ്മിക്കോട്ടെ.."
(((((ഠേ)))))
ReplyDelete(((((ഠേ)))))
(((((ഠേ)))))
കണ്ണൂരാന്‍റെ പവറിനു മേലെ തേങ്ങാ എന്റെ വക!
(ഇനി വായിച്ചിട്ട് വരാം)
ഹും!... "വായാടിയെപ്പോലെ പിച്ചും പേയും"? കുറ്റല്ല കരണ്ട് പോയത്. നന്നായേയുള്ളൂ. അനുഭവിച്ചോളൂ. പക്ഷെ കൂടെ നമ്മടെ കാദര്‍കുട്ടി സാഹിബിന്‍റെ പുന്നാരമോളും, കൊച്ചുമോനും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു സങ്കടം. അല്ലെങ്കില്‍ ഞാന്‍ ഇതു വായിച്ചിട്ട് തുള്ളിച്ചാടിയേനെ!
ReplyDeleteകണ്ണൂരാനേ, അപ്പോ, കേരളാ ഭേദം? (പഴയ പോലെ കരണ്ട് എലി കൊണ്ടുപോകുന്നില്ല ഇവിടെ.) താങ്കളുടെ സ്വതസിദ്ധ ശൈലിയില്‍ പോസ്റ്റ് രസകരമായി, പിന്നെ ബോസിനോടുള്ള കൂറിന്റെ പുറത്താണെന്ന വ്യാജേന സെക്റട്ടറിയെ ഡയപ്പര്‍ ധരിപ്പിക്കാനൊരാലോചനയുള്ള പോലെ?
ReplyDeleteഇത്രേം വല്യ ഡയപ്പറിനു വേണ്ടിയുള്ള കണ്ണൂരാന്റെ അന്വേഷണം സഫലമായോ എന്തോ?
ReplyDeleteഹ ഹ ഹ വന്നു വന്ന്‍ കാദര്കുട്ടി സായിബും മോളും കണ്ണൂരാന്‍ കഥകളിലെ ഒരു ഐക്കണ്‍ ആയി. കൊള്ളാം.
ReplyDeleteഅല്ല .... ഒരിക്കല്‍ ആ കാതരുകുട്ടിക്കാടെ മോള് സഹികെട്ട് മോണിറ്റര്‍ എടുത്തു തലക്കടിക്കും.സൂക്ഷിച്ചു കളിയാക്കികോ. പിന്നെ നിങ്ങള്‍ ആ കൂതറ സിറ്റിയില്‍ നിന്നും മാറി വല്ല അബുദാബിയിലോ മറ്റോ വന്നു ജീവിതം ആനന്ദകരമാക്കു മാഷേ...
ReplyDelete80ഡിഗ്രീ സെല്‍ഷ്യസുള്ള ഒരു ചൂടന്‍റെ കൂടെ താമസം തുടങ്ങിയതു മുതല്‍ കാതര്‍കുട്ടിസാഹിബിന്‍റെ മോള്‍ക്ക് ഷാര്‍ജയിലെ 50 ഉം 55 ഉം ഡിഗ്രീ സെല്‍ഷ്യസ് ചൂടൊന്നും ഒരു പ്രശ്നമാവില്ല.
ReplyDeleteബൂലോകത്ത് കറങ്ങി നടന്ന് ചൂടന്മാരെയും വട്ടന്മാരെയും എല്ലാം ഒന്നു രണ്ട് പോസ്റ്റ്കൊണ്ട് തന്നെ തന്‍റെ വലയിലാക്കിയ കണ്ണൂരാനാണോ പിന്നെ ഷാര്‍ജയിലെ ചൂട് പ്രശ്നം ...
ആരോടാ കളി .കണ്ണൂരാനാണോടാ നിന്‍റെ കളി..... ഹല്ല പിന്നെ.
കാറിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഗുട്ടൻസ് എന്താ? ഗൾഫിലെ രീതികളൊന്നും അറിയാത്തത് കൊണ്ടാ ചോദിച്ചത്..:)
ReplyDeletethe typical Kannooraan style .. നന്നായിരിക്കുന്നു..എന്നാലും ബോസ് പറയാത്ത ഒരു കാര്യം, സ്വന്തം ഭാവനയില്‍ പൂത്തുലഞ്ഞു , അത് സെക്രട്ടറി യെ പറ്റി പറഞ്ഞതാണെന്ന് എല്ലാവര്ക്കും മനസ്സിലായി. ..ഹഹ..
ReplyDeleteഎന്നാലും, എത്ര നര്മോക്തിയില്‍ പറഞ്ഞാലും, നാല് ദിവസം ഷാര്‍ജയില്‍ കറന്റ് ഇല്ലായിരുന്നു എന്ന സത്യം എല്ലാവരെയും ഭീതിയിലാക്കുന്നു.
കണ്ണൂരാൻ, ഷാർജയിലെ ദുരിതം വായിച്ചറിഞ്ഞു .. ഈ പൊള്ളുന്ന കാലാവസ്ഥയിൽ കരന്റ് കൂടി പോയാലുള്ള അവസ്ഥ അനുഭവിച്ചാലല്ലാതെ മനസിലാവില്ല. അതും കുടുംബവുമായി താമസിക്കുന്നവരുടെ അവസ്ഥ വളരെ കഷ്ടം. :( ആ വേവിലും ചൂടിനുമിടയിലും ഇങ്ങിനെ ഒരെണ്ണം പടച്ചെടുത്തത് അത്ഭുതമാണ്
ReplyDeleteഎല്ലാ പെട്ടെന്ന് ശരിയാവട്ടെ..
കറന്റില്ലാതെ നാലുദിവസം എങ്ങനെ ഈ ചൂടില്‍ തള്ളിനീക്കിയെതെന്ന് അതിശയപ്പെടുന്നു..
ReplyDeleteവാഹനമുണ്ടായതിനാല്‍ കണ്ണൂരാനും കുടുംബവും തല്‍ക്കാലം രക്ഷപ്പെട്ടു..
അതില്ലാത്തവര്‍ ആ കൊടും ചൂടില്‍..
തിളക്കുന്ന വെയിലില്‍..
ഒരിറ്റു തണലില്ലാതെ..
തണുപ്പില്ലാതെ..
അകത്തും വയ്യ പുറത്തും വയ്യ എന്ന് അവസ്ഥയില്‍
എന്തൊക്കെ ചെയ്തിരിക്കുമെന്ന് ആലോചിക്കുമ്പോള്‍...
ഹോ! എന്റീശ്വരാ
അവിടെ ഓടിച്ചെന്ന്.....
V
V
V
V
V
V
V
V
ക്യാമറയുമെടുത്ത് കറങ്ങിരുന്നെങ്കില്‍ നല്ല കുറച്ച് പടംസ് ഒപ്പിക്കാമായിരുന്നു..
അല്ലെങ്കില്‍ അതേക്കുറിച്ച് ബ്ലോഗ്ഗില്‍ ഒരു പോസ്റ്റെങ്കിലും തട്ടിക്കൂട്ടാമായിരുന്നു..
അതുമല്ലെങ്കില്‍ അറ്റ്ലീസ്റ്റ്
ഒരു കാര്‍ട്ടൂണെങ്കിലും വരക്കാമായിരുന്നു..!!
((ചുമ്മാ എഴുതിയതാ കെട്ടോ..ദുരിതമനുഭവിച്ചര്‍ക്കൊപ്പം എന്റെയും സാന്ത്വനമുണ്ട്..))
ReplyDeleteസൂപര്‍....
ReplyDeleteബോസ്സിനെ പെട്ടന്ന് കയറ്റി വിടൂ....
കരണ്ട് വേണമെങ്കില്‍ ഒരു കുപ്പിയില്‍ ഇവിടെ ബഹറിനില്‍ നിന്നും അയച്ചു തരാം......
മസ്ലി പവറാണോ....?
ReplyDeleteഞാന് വന്ന സമയം നല്ലത് തന്നെ .....
ReplyDeleteപോസ്റ്റ് വൈകിയാല്‍ ക്ഷമ നശിച്ചു ഏതെന്കിലും ആരാധകന്‍ ആത്മഹത്യ ചെയ്‌താല്‍ അതിനു കണ്ണൂരാന്‍ സമാധാനം പറയേണ്ടിവരില്ലേ? അതുകൊണ്ട് എഴുതാന്‍ തന്നെ തീരുമാനിച്ചു...അപ്പോള്‍ ഞാനും തീരുമാനിച്ചു ഈ കണ്ണൂരാന്‍ നെ എന്‍റെ ബ്ലോഗ് വരെ ഒന്നു ക്ഷണിക്കാനും ..ഇടയ്ക്ക് നെറ്റ് ..കിട്ടുമ്പോള്‍ അത് വഴിയും വരൂ ...............
ആ ടീച്ചറെ പറ്റിച്ചതിന്റെ ഫലായിത്.എന്തിനാ അവരോടു കള്ളം പറഞ്ഞു പറ്റിച്ചേ? അവരടെ പോസ്റ്റ് വായിച്ചു സന്കടായി കേട്ടോ.
ReplyDeleteടീച്ചരെക്കൊണ്ട് എന്റെ ബ്ലോഗില്‍ കംന്റിടീച്ചതിനു കമ്മീഷന്‍ ചോദിച്ചില്ലേ. കണ്ണൂരാന്റെ പോസ്റ്റില്‍ രണ്ടു കമന്റ് ഇടാം എന്ന് പറഞ്ഞല്ലോ. അതാ വീണ്ടും വന്നെ. ഇത് വായിച്ചു ചിരിച്ചു മറിഞ്ഞു കേട്ടോ. ഇപ്പോളും കരണ്ട് വന്നോ? പാവം താത്തയും കുട്ടിയും..
ReplyDeleteഇല്ല സ്നേഹിതരേ.. കണ്ണൂരാന്‍ തോല്‍ക്കില്ല.
ReplyDeleteതോല്‍ക്കരുത് കണ്ണൂരാനെ തോല്‍ക്കരുത്;ആരുടെ മുന്നിലും തോല്‍ക്കരുത്.ഇനിയും നിര്‍ത്താതെ എഴുതുക.
സമയമില്ലെങ്കില്‍ ഉണ്ടാകി എഴുതുക.
@അലി : ആദ്യവെടിക്ക് രണ്ടു പക്ഷികള്‍!
ReplyDelete(എന്റെം ശ്രീമതീടെം തല പൊളിഞ്ഞല്ലോ അലിഭായ്..)
@Vayady: "എന്തിനാ ന്റെ മോളെ അന്നാട്ടിക്കൊണ്ട് പോയി നരകിപ്പിച്ചേ എന്ന് സാഹിബ്" ചോദിക്കുമോന്നാ എന്റെ പേടി. വായാടി സന്തോഷിച്ചോ. ബ്ലോഗനാര്‍ കാവില്‍ കണ്ണൂരാന്‍ നേര്ച്ച നേരും. അവിടേം കരണ്ട് പോകാന്‍.
@ശ്രീനാഥന്‍: സത്യമായും ബോസ് അവളെ നോക്കി പറഞ്ഞതാ. പക്ഷെ,എന്റെ സൈസോന്നും അവള്‍ക്കു മതിയാകില്ലാ..!
@മൂരാച്ചി: വേണ്ടിവരും. എനിക്ക് മാത്രല്ല. ദുബായിലൂടെ വാഹനം ഓടിക്കുന്നവര്‍ക്ക് ഡയപ്പര്‍ വേണ്ടിവരും. അത്രയ്ക്ക് ബിസിയാ റോടൊക്കെ.
@ആളവന്‍താന്‍: പോസ്റ്റില്‍ അവളെ പരാമര്ഷിചില്ലെങ്കില്‍ മര്യാദക്ക് നെറ്റിന് മുന്‍പില്‍ ഇരിക്കാന്‍ വിടൂല. അതാ ഇങ്ങനെ സോപ്പിടുന്നത്. (അവളെ കളിയാക്കുന്നതോന്നും അവളരിയുന്നില്ല.. ഹ..ഹ..ഹാ..)
@Jishad Cronic™: ഈ പോക്ക് പോയാല്‍ അവള്‍ടെ വാപ്പ എന്നെ കൊല്ലും. (ദുബായിലേക്ക് താമസം മാറുന്നു. ഫ്ലാറ്റ് ശരിയായി.)
@ഹംസ: ആരെ പേടിചില്ലേലും സാഹിബിനെ പേടിക്കണം. ആളൊരു കുറുക്കനാ. തന്ത്രം കൊണ്ടെന്നെ കുരുക്കും.
ആരുമില്ലാത്തവര്‍ക്ക് പടച്ചോന്‍ ഉണ്ടെന്നത് നേരാ. പോസ്റ്റാന്‍ വിഷയമില്ലതിരിക്കുംബോഴാനു കണ്ണൂരാന് പടച്ചോന്‍ ഷാര്‍ജയിലെ മെയിന്‍ സ്വിച്ച് ഊരി കൊടുത്തത്. അപ്പൊ അത് വെച്ച് ഒരു പോസ്റ്റ്. കണ്ണൂരാനെ കലക്കീട്ടോ.. ഇപ്പൊ കരണ്ട് വന്നില്ലേ ഇനി ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങി ദര്‍ശനം തരൂ.
ReplyDelete@Jay: പോസ്റ്റ് മൊത്തം വായിച്ചില്ലേ ജെയ്? (ഇവിടെ ഷാര്‍ജയില്‍ നാല് ദിവസത്തോളം വൈദ്യുതി ഇല്ലായിരുന്നു. ഹോട്ടലീന്നു ഭക്ഷണം വാങ്ങിച്ചു ഞങ്ങള്‍ കാറിനകത്തിരുന്നു കഴിക്കും. പോസ്റ്റ് ഒന്നുകൂടി വായിക്കൂ. വിശദമായി മനസ്സിലാകും. നന്ദി)
ReplyDelete@മനോവിഭ്രാന്തികള്‍: ബോസ് ഭയങ്കര തമാശക്കാരനാണ്. എന്നോട് പംപെഴ്സ് കെട്ടാന്‍ പറഞ്ഞു അലറിച്ചിരിക്കുന്നതിനിടയില്‍ വേണെങ്കില്‍ സെക്രട്ടര്യോടും കെട്ടാന്‍ പറ എന്നായിരുന്നു കമന്റു.
@ബഷീര്‍ പി.ബി.വെള്ളറക്കാട്: മറ്റൊരു പോസ്ടായിരുന്നു മനസ്സില്‍. പക്ഷെ കരണ്ട്കട്ടില്‍, നരകച്ച്ചൂടില്‍ പെട്ടെന്ന് വെന്തു പാകമായത് ഇതാണ്. കരണ്ട് പോയാലെന്താ ഒരു പോസ്റ്റ് കിട്ടിയില്ലേ!
(അതാണ് കണ്ണൂരാന്‍!)
@നൗഷാദ് അകമ്പാടം: പഹയാ, ആഗ്രഹം കൊള്ളാം. (ടീവീലെ വാര്‍ത്ത കാണുമ്പോ അറിയിചിരുന്നേല്‍ കണ്ണൂരാന്‍ ഫോട്ടോ എടുത്തു അയ്ക്കുമായിരുന്നല്ലോ)
@ലിനു: കണ്ണൂരാനെ 'കുപ്പി'യിലാക്കാന്‍ നോക്കണ്ടാ. (ബോസിനെക്കൊണ്ട് ശല്യമില്ല. നമ്മുടെ 'പാവപ്പെട്ടവനെ'ക്കാള്‍ പാവമാ.)
@ഒരു നുറുങ്ങ്: ഹാരൂന്ക്കാ, ചുമ്മാ ഒരു മസില്‍പവര്‍ Xtra. അത്രേന്നെ.
kollaam nalla post mashe..
ReplyDeleteThis comment has been removed by the author.
ReplyDeleteഇവിടെ വൈദ്യുതി പോയാല്‍ ചൂട് സഹിക്കണം ..നാട്ടില്‍ പോയാലോ കള്ളന്മാരെയും സഹിക്കണം..ലോകത്തിലെ എല്ലാ വൈദ്യുതി മന്ത്രിമാര്‍ക്കും ഷോക്കടിക്കുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത് ...അമൂല്യമാണ് പാഴാക്കരുത് കണ്ണൂരാനേ ..
ReplyDeleteപക്ഷെ എന്നെ കാണുമ്പോള്‍ ഒരസ്കിതയുണ്ട്. "താന്‍ കണ്ണൂരാന്‍ ആണെങ്കില്‍ ഞാന്‍ തുര്‍ക്കിയാടാ,
ReplyDeleteആസാധുവിനെ പറ്റി ഇങ്ങിനെ ചിന്തിക്കരുതായിരുന്നു
എന്നെ ഒന്ന് കണാന്‍ വരൂ
ഷാര്‍ജാ ഷെയ്ഖ് കേരളത്തില്‍ വന്നോ? ഏതോ അറബി കേരളത്തില്‍ വന്നു കാന്റ് കട്ട് കണ്ടു പിടിച്ചു ..
ReplyDeleteശോ ഇതാ പറഞ്ഞത് എല്ലാം കേരളം കാണിച്ചു കൊടുക്കും
പാവം അറബികള്‍ വരെ അത്പോലെ ചെയ്യും ...
അല്ല കണ്ണൂരാനേ...,
ReplyDeleteഈ നര്‍മം പാരമ്പര്യമായി കിട്ടിയതാണോ?
സംഗതി ടകാ..ടക്..
എന്നാ കീറാ... മച്ചൂ. തകര്‍ത്തു ട്ടോ ...
ReplyDeleteകാദര്‍ ക്കാന്റെ മോളില്ലാത്ത
ReplyDeleteഒരു പരിപാടിയും നമുക്ക് ഇല്ല അല്ലെ ..?
കൊള്ളാം പോസ്റ്റ് കലക്കി ..
ഇനീപ്പോ നാല് ദിവസം കരണ്ട് ഇല്ലേലെന്താ .!!
ഒരു കിടിലന്‍ പോസ്റ്റ് ഒത്തില്ലേ ..
എന്നാലും എങ്ങനെ സഹിച്ചു നാല് ദിവസം ..!!
ഇതിലും വലുത് വേറെ എന്തോ വരാന്‍ ഇരുന്നതാ കണ്ണൂരാനെ , ഇതിങ്ങനെ തീര്‍ന്നത് നന്നായി ...
ReplyDeleteഅല്ല ആ മോഡല്‍ diaper ഇന് മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ ...വേണമെങ്കില്‍ .....എന്റെ കമ്പനിയില്‍ പറഞ്ഞു ....
വേണ്ടാ അല്ലെ ...തല്‍കാലം ബിസ്കറ്റ് കഴിച്ചിരിക്കു.....അല്ല ചിരിയ്ക്കു .... യേത് ? :)
ബി പി (ഭാര്യയെ പേടി) ഇല്ലാത്ത ഒരു കണ്ണൂരാനെ കണ്ടതില്‍ ഞമ്മക്ക് പെരുത്ത് സന്തോഷായി
ReplyDeleteഅപ്പൊ ചുരുക്കി പറഞ്ഞാല്‍ കഷ്ട്ടകാലമായിരുന്നു. ഷാര്‍ജയില്‍ കേരള സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തോ...അല്ലാ എന്താ അവിടെ പതിവില്ലാത്ത കാര്യങ്ങളൊക്കെ...??!!
ReplyDeleteസ്വതസിദ്ധമായ കണ്ണൂരാന്‍ ശൈലിയിലുള്ള ഇത്തവണത്തെ ഫലിതം കൂടുതല്‍ ജോറായിരിക്കുന്നു.
ReplyDeleteഓരോ അക്ഷരങ്ങളിലും ചിരി നിറച്ച പോസ്റ്റ്.
ഭാവുകങ്ങള്‍.
കണ്ണൂരാനേ.....അടിപൊളി. സര്‍ഗ്ഗ സരസ്വതി നര്‍മ്മ നീരാട്ടിനിറങ്ങിയ സ്പടികാഭമാര്‍ന്ന തടാകത്തിന്റെ കുളിരുപൊലെ അനിര്‍വചനീയമായ അനുഭൂതി.കണ്ണൂരാന്' കവിതയും വഴങ്ങുമെന്ന് അലിയുടെ ബ്ലോഗിലിട്ട കമന്റില്‍ നിന്നും മനസ്സിലായി. എഴുത്ത് കുറെക്കൂടി പൊതുവായ വിഷയത്തില്‍ തുടരുക .ഭാവിയുണ്ട്.
ReplyDeleteകണ്ണൂരാന്റെ സ്വതസിദ്ധമായ നര്‍മശൈലിയില്‍ വിളങ്ങുന്ന പോസ്റ്റ്!
ReplyDeleteആരും ഇല്ലേ അവിടെ ഷാര്‍ജയില്‍
ReplyDeleteഈ പോസ്റ്റ് ഒന്ന് വായിച്ചു ആ യുവ തുര്‍ക്കിയെ
കേള്‍പ്പിക്കാന്‍ ... ശ്ശൊ ..കഷ്ട്ടം ...
ഹാ ഹാ .. നന്നായി നല് ദിവസ്സം
പൊരിഞ്ഞ ചൂട് കൊണ്ടില്ലേ കൂമ്പോക്കെ
ഒന്ന് വാടിയിട്ടുണ്ടാകും ...!!
അസൂയ കൊണ്ടാട്ടോ ...
എന്നാ കിടിലന്‍ പോസ്റ്റ് കലക്കി ..
നര്‍മ്മം എന്റെ മര്‍മ്മത്ത് കൊണ്ടു
ഇനി രണ്ടു ദിവസത്തേക്ക് എണീറ്റ്
നടക്കുവാനാവോ എന്തോ ...!!
കണ്ണൂരാന്റെ പവര്‍ കൊള്ളാല്ലോ....ഇഷ്ടമായീ
ReplyDeleteകണ്ണൂരാൻ,
ReplyDeleteഷാർജയിലെ ദുരിതം വായിച്ചറിഞ്ഞു.
നാലുദിവസം എങ്ങനെ ഈ ചൂടില്‍ തള്ളിനീക്കിയെതെന്ന്
ആലോചിക്കുമ്പോള്‍ I am shocked
പോസ്റ്റ് നന്നായിട്ടുണ്ട് കലക്കന്‍ ശൈലി ...
ReplyDeleteനല്ലപോലെ അആസ്വടിച്ചു...ബഹുഗംഭീരം...
ReplyDeleteമൂന്നു തേങ്ങാ ചെലവാക്കിയിട്ട് ഇരുപത്തിനാലു മണിക്കുറെങ്കിലും കാത്തിരിക്കാമെന്നു കരുതി. മോശമായില്ല. 40 കമന്റ് കഴിഞ്ഞു.
ReplyDeleteഷാർജ നഗരം നരകമാക്കിയ പവർകട്ടിനുമേലെ കണ്ണൂരാൻ നർമ്മത്തിന്റെ മർമ്മാണി പുരട്ടിയപ്പോൾ അതും വിഭവ സമൃദ്ധമായ വിരുന്നായി. വല്ലഭനും പുല്ലും ആയുധം എന്നുപറയുന്നത് എന്താണെന്ന് വായിച്ചറിഞ്ഞു.
എന്നെ തച്ചങ്കരിയോടുപമിച്ചത് അല്പം കടന്ന കയ്യായിപ്പോയി. എന്നാലും AKCPBA ക്കാർ തച്ചങ്കരിയെ ബൂലോകത്ത് നിന്നും സസ്പെൻഡ് ചെയ്യുമ്പോൾ കണ്ണൂര്കാർ കൂടെനിൽക്കുമെന്നാശിക്കാം.
മുസ്ലി പവർ എക്സ്ട്രാ ചേർക്കാത്ത കണ്ണൂരാന്റെ പവർ നീണാൾ വാഴട്ടെ!
പവര്‍ കട്ട് കാരണം ഒരു പോസ്റ്റിനുള്ള വകുപ്പായല്ലേ ...ഷാര്‍ജ ആയാല്‍ മതിയായിരുന്നു...ദുബായിലായത് കാരണം പോസ്റ്റിനുള്ള വകുപ്പ് കിട്ടുന്നില്ല
ReplyDeleteന്താ ഇപ്പൊ പറയ്ക . ബോധിച്ചിരിക്കുന്നു . ഇപ്പോഴും ബ്ലോഗിനാര്‍ കാവില്‍ അമ്മേടെ അനുഗ്രഹം കാണും . ഉണ്ണി എഴുതിക്കോള്. ഇടയ്ക്കു എന്‍റെ ഇല്ലം വഴിയും ഒന്ന് വരിക .
ReplyDeleteഒക്കെ ഇഷ്ടായി.. പക്ഷെ ഒരു സംശയം. കുടിക്കാൻ വെള്ളമില്ല എന്നത് ഓക്കെ പെരുന്നാളിനു പോലും കുളിക്കാത്ത ഇങ്ള് കുളിക്കാൻ വെള്ളം കിട്ടിലാ എന്നു സൻകടപെടരുതായിരുന്നു...
ReplyDeleteചുമ്മാ നുണ പറയുന്നൊ ഹംക്കെ
:-)
ബോസ്സിന്റെ ഇമെയില്‍ ഐഡി തരുമോ? മൊബൈല്‍ നമ്പര്‍ ആയാലും മതി. എനിക്കയാളോട് നാല് വര്‍ത്തമാനം പറയാനുണ്ട്!! (കണ്ണൂരാന് പണിയില്ലേലും ജീവിച്ചു പോകാമല്ലോ, അല്ലെ..)
ReplyDeleteനന്നായിട്ടുണ്ട്... ഒഴുക്കോടെയുള്ള എഴുത്ത്...
ReplyDeleteപെണ്ണും പിള്ളേം ചേര്‍ത്തു വെച്ചാ കണ്ണൂ രാന്‍റെ
ReplyDeleteപോസ്റ്റിങ്ങ് പരിപാടി
ഈ കരണ്ടു പോകുമ്പോഴെങ്കിലും ആ പാവത്തെ
വിടെന്‍റെ കണ്ണൂരാനെ
കഷ്ടായി ഇഷ്ടായി ഷാർജ നഗരം നരകമാക്കിയ പവർകട്ടിനു നന്ദി പറയാമായിരുന്നു ????
ReplyDeleteകണ്ണു, അപ്പൊ പവര് പോയാല്‍ കണ്ണൂരാന് പവര്‍ വരും അല്ലെ .... ഹും എല്ലാം മനസിലായി
ReplyDeleteആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteഅയ്യോ ഞാന്‍ ഷാര്‍ജയില്‍ ഉണ്ടായിരുന്നു....എന്‍റെ വീട്ടില്‍ ഭാഗ്യത്തിന് കരണ്ട് പോയില്ല...ഒരു പ്രവശ്യ ഒരിത്തിരി സമയം പോയി, അത്ര തന്നെ. നാട്ടുകാരന് എന്‍റെ കൂടെ കൂടാമായിരുന്നു.....ഹ ഏതായാലും അനുഭവിച്ചത്കൊണ്ട് ഒരു നല്ല പോസ്റ്റ് വന്നു. ഇതിനാ പറയുന്നേ അനുഭവത്തിന്റെ തീച്ചൂള എന്ന്......സസ്നേഹം
ReplyDeleteകണ്ണൂരാനെ എന്താ പറയുക..!
ReplyDeleteഞാന്‍ കണ്ണൂരാന്റെ പെരുത്ത ആരാധകനായി..!!
എന്താ നിരീക്ഷണം,..!
"ഹാഷിമിനെ പോലെ കൂതറയല്ല. വായാടിയെ പോലെ പിച്ചും പേയും പറയില്ല. കിളിത്തൂവല്‍ മാഷെപ്പോലെ കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം വിളമ്പില്ല. കുമാരനെ പോലെ അസ്ഥാനത്ത് ഉപമകളില്ല. റാംജിയുടെ കമന്റു പോലെ വാക്കുകളും പെരുമാറ്റവും മൃദുലംമനോഹരം...!"
അതിലും രസം അലിഭായിയെ അഭിനവ തച്ചങ്കരി ആക്കിയതാണ്...!!
നമിച്ചു മാഷെ..നമിച്ചു.
വൈക്കം സുല്‍ത്താന്‍റെ കഥകളില്‍ കാണുന്ന ചുറ്റുവട്ടങ്ങളാണ് കണ്ണൂരാന്റെ എഴുത്തിലും ദ്രിശ്യമാകുന്നത്.
ReplyDeleteഎന്തിലും നര്‍മ്മഭാവന, എഴുതുന്നവന്റെയും വായിക്കുന്നവന്റെയും പിരിമുറുക്കം കുറയ്ക്കും.
വെള്ളറക്കാടന്‍ പറഞ്ഞത് പോലെ കരണ്ട് കട്ടില്‍, അത്രയും അസഹ്യമായൊരു അവസ്ഥയില്‍ ഇത്ര മനോഹരമായിട്ടെഴുതാന്‍ കഴിയുന്നത് അസാമാന്യ കഴിവാണ്. ആ കഴിവിന് നല്‍കാം ഒരായിരം ഭാവുകങ്ങള്‍!
കണ്ണൂരാന്‍..
ReplyDeleteനന്നായി കേട്ടോ.
ആശംസകള്‍.
അയ്യോ.. കണ്ണൂരാന്‍റെ പവറു പോയല്ലോ.." എന്ന് ശ്രീമതി കളിയാക്കുന്നു.....!
ReplyDeleteഎന്റെ കണ്ണൂരനിയാ ഇതിത്തിരി സൂക്ഷിക്കേണ്ട സംഗതി തന്നെയാ...കേട്ടൊ.
അത് തന്നാ പറഞ്ഞത്. ഇനി താനും ഡയപ്പര്‍ ഉപയോഗിച്ചാല്‍ മതി....
ReplyDeleteഅനുഭവത്തിന്റെ തീച്ചൂളയില്‍ ഊതിക്കാച്ചിയ ഈ പോസ്റ്റ് ഒരു ഒന്നൊന്നര പോസ്റ്റ് ആയി കണ്ണൂരാ....
queenstownലെ മൈനസ് മൂന്നു ഡിഗ്രീയിലിരുന്നു ഈ ചൂടന്‍ ബ്ലോഗ് വായിച്ചപ്പോള്‍ ശരീരം ഒന്ന് ചൂടായി. ഇനി ഇന്ന് ഹീറ്റര്‍ വേണ്ട....
"ബ്ലോഗ് ദേവീ, ഗൂഗ്ളമ്മേ, എനിക്ക് ശക്തി തരൂ.. എന്‍റെ പ്രിയപ്പെട്ട ആരാധകര്‍ക്കുവേണ്ടി ഞാന്‍ ക്ഷമിക്കുന്നു.. എല്ലാം സഹിക്കുന്നു.. അവരില്ലെങ്കില്‍ പിന്നെന്ത് കണ്ണൂരാന്‍..!!"
ReplyDeleteഅതെ അതെ അത് ശരിയാ ...പാവം ഞങ്ങള്‍ ഉണ്ടല്ലോ സഹിക്കാന്‍ ...ഞങ്ങള്‍ക്കി ജെയ് ...:)..
" ഇല്ല സ്നേഹിതരേ.. കണ്ണൂരാന്‍ തോല്‍ക്കില്ല. തീയില്‍ കുരുത്തവന്‍ ഷാര്‍ജയിലെ ചൂടില്‍ വാടുമോ! കാദര്‍കുട്ടി സാഹിബിന്‍റെ പുന്നാരമോള്‍ടെ പരിഹാസങ്ങള്‍ക്ക് മുന്‍പിലും തോല്‍ക്കില്ല.."തോല്കരുത് ..തോല്‍ക്കാന്‍ ഞങ്ങള്‍ കണ്ണുരാന്‍ ഫാന്‍സ് അസോസിയേഷന്‍ സമ്മതിക്കത്തില്ല ...കരണ്ടു cut ine കരണ്ട് തിന്ന് കൊണ്ട് മുന്നേറുക ...ആശംസകള്‍ :P
ഈയിടെയായിട്ട് അസുഖം ലേശം കൂടിയോ എന്നെനിക്കൊരു സംശയം. കരണ്ടു ക്ഷാമം കാരണം ഇപ്പോള്‍ ഷോക്ക് അടിപ്പിക്കുന്നത് നിര്‍ത്തിയോ? എല്ലാവര്‍ക്കും ഓട്ടതുള്ളല് എഴുതി കൊടുക്കലാ ഇപ്പോഴത്തെ പണിയല്ലേ? ദൈവമേ! ആ കാദര്‍കുട്ടി സാഹിബിന്റെ പാവം പിടിച്ച മോളെ കാത്തു കൊള്ളണേ.......... ഹഹഹഹ
ReplyDelete"പവർക്കാട്ട് പേടിച്ച് ഷാർജ്ജയിൽ വന്നപ്പോൾ ചൂട് കൂടിയ പവർക്കട്ട് എന്ന് പറഞ്ഞ പോലയായി"..അല്ലെ..നന്നായ് ചിരിച്ചു..മലയാളിക്ക് സർക്കാർ പവർക്കട്ട് ട്രെയിനിംഗ് കൊടുത്ത് വളർത്തിയത് കൊണ്ട് കുഴപ്പമില്ല...ജീവിച്ച് പൊയ്ക്കേളും..!!!
ReplyDelete:)
ReplyDeleteകണ്ണൂരാന്‍ പവര്‍ എക്സ്ട്രാ!
ReplyDeleteകണ്ണൂരാന്റെ സ്വന്തം ബ്രാന്‍ഡ് സാധുബീഡിയാണോ,
ഞാന്‍ കരുതി ദിനേഷ് ബീഡിയാണെന്ന്.
കരണ്ടു വന്നോ പഹയാ,
കരണ്ടില്ലെങ്കിലെന്താ
പോസ്റ്റൊന്നൊപ്പിച്ചില്ലെ.
പോസ്റ്റ് രസായി.
( ഹംസ പറഞ്ഞതു നേര്! )
കൊണ്ടും കൊടുത്തും ശീലിച്ചവനാ ഞാനും
ReplyDeleteകണ്ണൂരാനേ, നിങ്ങളുടെ ഞാന്‍ വായിക്കുന്ന ആദ്യത്തെ ബ്ലോഗ്!
ReplyDeleteഇനി ഒന്നു പോലും മിസ്സ് ചെയ്യാനാവില്ല, ബ്ലോഗനാര്‍ കാവിലമ്മയാണെ സത്യം!
കണ്ണൂരാനേ, കല്ലിവല്ലീ, എനിക്കിത് വേണം. വിളിച്ചും വിളിക്കാതെയും വന്ന് എന്നാൽ കഴിയുന്ന കമന്റിട്ട എനിക്കിട്ട് നീ നല്ലോണം തന്നു. പാലു കൊടുത്ത കൈക്കിട്ട് കൊത്തി. ഹാ ഇനി മുതലാവട്ടെ.(ചുമ്മാ പറഞ്ഞതാ, തമാശയ്ക്കെങ്കിലും ഓർത്തല്ലോ നന്ദി.)
ReplyDeleteപിന്നെ പവർ കട്ടിനെപ്പറ്റി നർമ്മം പറഞ്ഞെങ്കിലും അതിന്റെ ഭീകരാവസ്ഥ ഓർക്കാവുന്നതിനും അപ്പുറത്തല്ലേ. ഇവിടെ ഒരു മണിക്കൂർ പവർക്കട്ട് വന്നാൽ സർക്കാരിനെ പ്രാകുന്ന ജനതയ്ക്ക് ഉലയിൽ പഴുക്കുന്ന അവസ്ഥ മനസ്സില്ലാകുമല്ലോ. പോസ്റ്റ് കൊള്ളാം ഇട്ടെന്നും പറഞ്ഞില്ല ഇട്ടില്ലാന്നും പറഞ്ഞില്ല നീ പഠിച്ച കള്ളനാ(അല്ല കണ്ണൂരാനാ
എന്നെ ഏറ്റവും ആകര്‍ഷിച്ചത് ‘കല്ലി വല്ലി’ ഇല്ലാത്ത കണ്ണൂരാന്റെ ഒരു പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞു എന്നതാണ്.ഇനി ഞാന്‍ കാണാതെ എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ(കീടാണു പോലെ!)എന്നറിയില്ല. ഏതായാലും സന്തോഷമായി ,കണ്ണൂരാന്റെ അനുഭവം കേട്ട്.പക്ഷെ കാദര്‍കുട്ടി സാഹിബിന്റെ മോളോടും ചെക്കനോടും പടച്ചവന്‍ കുറച്ചു കരുണ കാട്ടേണ്ടതായിരുന്നു.
ReplyDeleteകണ്ണൂരാനും സാഹിബിന്റെ മോളും ബ്ലോഗ് ലോകത്തൊരു സംഭാവമാ. സമ്മതിച്ചിരിക്കുന്നു ..എന്റെ ഗൂഗിള്‍ ദേവി ...സര്‍വ്വ യാഹുവാനന്ത ഭവന്തു ... കണ്ണൂരാനേം കുടുംബതിനേം കാത്തോളണെ..
ReplyDeleteഷാര്‍ജയിലെ പവര്‍കട്ട് കണ്ണുരാന്റെ എഴുത്തിനെ അല്പമെങ്കിലും ബാധിച്ചിരുന്നെന്കില്‍ ഇങ്ങനെയൊരു വായന ഉണ്ടാകില്ലായിരുന്നു.
ഒരു കമെന്റ് വായിച്ചു "വലുതെതോ വരാനിരുന്നത് ഇതില്‍ ഒതുങ്ങി" എന്ന് .എന്ത് വലുത് വന്നാലും കണ്ണുരാന് കല്ലിവല്ലിയാ. ആകാശം ഇടിഞ്ഞു വീഴുന്നു എന്ന് പറഞ്ഞാല്‍ അത് കണ്ടിട്ട് ഒരു ബ്ലോഗ് എഴുതാമെന്ന് കരുതി സന്തോഷിക്കുന്ന ആളാണ് ഈ കണ്ണുരാനെന്നു ഇപ്പോള്‍ മനസിലായില്ലേ.
കാദര്‍ സാഹിബിന്റെ മോള്‍ക്ക് ഓസ്കാര്‍
അവാര്‍ഡ് കൊടുക്കണം.ഞാന്‍ പ്രാര്‍ഥിക്കാം .. എന്റെ ഓസ്കാര്‍ പുണ്യാളാ ...
കണ്ണൂരാനേ, ബ്ലാക്കൗട്ടില്‍നിന്നും രക്ഷപെടാന്‍ ഒരു വിദ്യ പറഞ്ഞുതരാം. (സംഗതി രഹസ്യമാണേ) അടുത്ത സമ്മറിനു മുന്‍പായി സെവയില്‍ തരക്കേടില്ലാത്ത ജോലിയിലുള്ള ആരെയെങ്കിലും നിങ്ങളുടെ ബില്‍ഡിങ്ങിലൊരു ഫ്ലാറ്റില്‍ കുടിയിരുത്തുക. ജില്ല മൊത്തം കറന്‍റ് പോയാലും ജാസി ഗിഫ്റ്റ് ചിരിച്ചപോലെ കണ്ണൂരന്‍റെ ബില്‍ഡിങ്ങ് പ്രഭാപൂരിതമായിരിക്കും. (അനുഭവത്തിന്‍റെ ടോര്‍ച്ച് ലൈറ്റാണ്‌ട്ടാ)
ReplyDeleteമനപ്പൊരുത്തമെന്നു പറയണത് ഇതാണ്.ഈ കണ്ണൂരാന്റെ ശല്യം സഹിക്കാന്‍ കഴിയാണ്ടായപ്പോള്‍ ഇന്നലെ കമന്റാന്‍ കയറിയതാ.വായിച്ച് കമന്റില്‍ തൊടുമ്പോഴേക്കും കരണ്ടങ്ങോട്ടു കട്ട് ചെയ്തു.ഞങ്ങടെ കണ്ണൂരിങ്ങനൊക്കെയാണെ.
ReplyDeleteKoray okke boran thamasha..... korachu nalla thamasha..
ReplyDeleteഎന്നാലും ആരായിരിക്കും കണ്ണൂരാനെ പവര്‍കട്ട് ചെയ്തത്!
ReplyDeleteഅല്‍ഖായിദ,ലഷ്ക്കറെ,കൈവെട്ടു സംഘത്തില്‍ പെട്ട ആരെങ്കിലും..? അതോ ഏതെന്കിലും അനോണി ബ്ലോഗറോ? അലിയാര്‍ തച്ചന്കരിയോടു ഇതുകൂടി അന്വേഷിക്കാന്‍ പറയണം.(നിങ്ങള്‍ രണ്ടാളും കൂടിയാണല്ലോ അനോണിയും കള്ളന്മാരെയും ദ്രോഹിക്കുന്നത്!)
നല്ല പോസ്റ്റ്! കറന്റ് കട്ട് ആണെങ്കിലും കണ്ണൂരാന്റെ എനര്‍ജിക്ക് കുറവൊന്നും വന്നിട്ടില്ല.:)
ReplyDeleteഅമ്മോ.. ഇതാണ് ഹാസ്യം. sharp shoot!
ReplyDeleteഒരു ചിന്ന ഡൌട്ട്.പതിനായിരം മെഇലുകള്‍ ഒഴുക്യെത്തി എന്ന് പറയുമ്പോ അതൊക്കെ ശാന്തസമുദ്രം വഴിയാണോ വന്നത് അല്ല ഷാര്‍ജ കടപ്പുറം വഴ്യോ? തല്‍ക്കാലം അവിടെത്തന്നെ നില്‍ക്കൂ കണ്ണൂരാനെ. ദുബായില്‍ വന്നിട്ട് ഞങ്ങളെ പവര്‍ കൂടി പോക്കണോ? ചിരിച്ചു ചിരിച്ചു വയര്‍ നിറഞ്ഞു മാഷേ.
കണ്ണൂരാനേ ലാല്‍സലാം..
ReplyDelete'സംഭവങ്ങള്‍' ഒന്നും ഇല്ലാതെ തന്നെ ചിരിപ്പിക്കുന്നു..
ഇഷ്ട്ടായി..
ബ്ലോഗ് ഉശാറായിനു.. ഇപ്പം കരണ്ടു ബന്നിറ്റുണ്ടവ്വല്ലൊ..അരെങ്കിലും വടീ എടുത്തു അടിച്ചിനാ ആട പോയി റൂമെടൂക്കാന്‍.. വാടക കൊറവായതോണ്ട് ആട ചാടി വീണതല്ലെ..എന്നാലും ബിചാരിക്കുംബം ബെശമം ഉണ്ടു..ഇന്നെ ബിജാരിറ്റല്ല,അന്റെ ഓളെം കുഞ്ഞീനെം ബിജാരിച്ചിറ്റാ.. ബറ്റിത്തരം കാണിക്കണ്ട് ദുബായ് വന്നു റൂമെടുക്ക് പഹയാ..
ReplyDeleteആരാന്റമ്മയ്ക് പ്രാന്ത് പിടിച്ചപ്പോൾ കാണാൻ നല്ല സുഖം..
ReplyDelete.
ഞാൻ അതിയായി ദുഖിക്കുന്നു. ഇവിടെ എല്ലാവരും സന്തോഷിച്ചില്ലേ കണ്ണൂരാനേ.. കണ്ണൂരാന്റെ പവ്വർ പോയപ്പോൾ. ഞാൻ മാത്രം അതിൽ ദുഖിക്കുന്നു. സ്നേഹമാണ് അഖിലസാരമൂഴിയിൽ മാഷേ.. പോസ്റ്റ് ഇഷ്റ്റായി.
ReplyDeleteഭാര്യ: ഇതെന്താ ഇന്ന് നേരത്തെ പോയല്ലോ...?
ReplyDeleteകണ്ണൂരാന്‍: എന്താന്നറിയില്ല ഈയിടെയായി അങ്ങനെയാ..:(
ഭാര്യ: ഇനി വരുമോ..?
കണ്ണൂരാന്‍: നമുക്ക് നോക്കാം അല്ലാതെന്താ പറയാ...
ഭാര്യ: ദാ വന്നല്ലോ.!!
കണ്ണൂരാന്‍: ഹാവൂ സമാധാനായി,
വിദ്ദ്യുച്ഛക്തി ബോഡിന് നന്ദിയുണ്ട്.
ഇവനെന്റെ പണി കളയോലോ എന്നാലിച്ചതേയുള്ളൂ..
ReplyDeleteദാ കിടക്കണു...ഇന്റെര്‍നെറ്റുകാര്‍ പണിമുടക്കി...
അല്ലാ അവരും വിചാരിച്ചു കാണും
പണിയൊന്നും ചെയ്യാണ്ട് ഇവന്‍ കുറെ നേരമായല്ലോ
കണ്ണൂരാന്റെ ബ്ളോഗും വായിച്ചോണ്ടിരിക്കണത്..
എന്നാല്‍ അവന്‍ക്കിട്ടൊരു പണി കൊടുത്താലോന്ന്...
1 week koody karandillayirunnenghil kannorantey avastha enthayirikkm
ReplyDeleteതാങ്കളുടെ ശൈലി ആകര്‍ഷകവും ഹ്ര്‍ദ്യവുമായിത്തോന്നി. എഴുതുക വീണ്ടും വീണ്ടും
ReplyDeleteഠേ...
ReplyDeletekannurane,
ReplyDeletechuudente idayilum
ithrayum
narmmam kalarnnu ezhuthuyallo
valare nallathu
This comment has been removed by the author.
ReplyDeleteവീണ്ടും രംഗപ്രവേശം ചെയ്തതില്‍ സന്തോഷം ..,
ReplyDeleteഅസ്സലായിരിക്കുന്നു ..
കണ്ണൂരാന്റെ പോസ്റ്റ് കാണാഞ്ഞതില്‍
മനം നൊന്തു ആത്മഹത്യ ചെയ്യാന്‍ ഏറെക്കുറെ തീരുമാനത്തിലെത്തിയിരുന്ന ഒരു ആരാധിക
(പവര്‍ കട്ട് ദൈവങ്ങള്‍ക്ക് സ്തുതി )...
pavercut daivatthinu sthuthi..kollaam rasikan kavitha..adakkam ippozhatthe avasthayum..
ReplyDeleteee postum kollaam..
ഇതാ പറഞ്ഞത് ഇന്നത്തെ കാലത്ത് ഒരു ഉപകാരം ചെയ്യാന്‍ പാടില്ലാന്നു.
ReplyDeleteകണ്ണൂരാനെ, ക്ഷമി കേട്ടോ. ഒരു പാട് വൈകി ഞാന്‍ അല്ലെ. ഒന്ന് "മുഖ്യമന്ത്രി" കളിച്ചു നോക്കിയതാ. അതാ ഇത്ര വൈകിയത്. ന്തേ..
അല്ലാട്ടോ. ഇത്തിരി തിരക്കിലാ.
എന്നാലും സമ്മതിച്ചു മോനെ. ഞാന്‍ കാണാറുണ്ട് ഷാര്‍ജയിലൂടെയുള്ള യാത്രയില്‍ ഏതെങ്കിലും ഒരു മൂലയില്‍ എന്നും കറന്റ് ഉണ്ടാവില്ല. ജനങ്ങള്‍ ഷാര്‍ജ വിട്ടു തുടങ്ങിയെന്നും കേള്‍ക്കുന്നു.
ദുബൈയിക്ക് ഇങ്ങു പോര്. എന്‍റെ കൂടെ. "നിന്റെ കത്തിയും കേള്‍ക്കാം, കൂടെ കാദര്‍ സാഹിബിന്‍റെ മോളെ ഫുഡും ചക്കാത്തിന് അടിക്കാമല്ലോ, എങ്ങിനെ എന്‍റെ ബുദ്ധി".
അടി പൊളി പോസ്റ്റ്. നീ നിന്‍റെ 'ആരാധകരെ' (ഞാനും അതില്‍ പെടും കേട്ടോ) നിരാശരാക്കിയില്ല. "ഭൂമിയില്‍ ഒരു നരകമുന്ടെങ്കില്‍ അതിതാണ് അതിതാണ് ഈ ഷാര്‍ജ" എന്നാ നിന്‍റെ മെയില്‍ കണ്ടപ്പോള്‍ അതിങ്ങനെ ഒരു സുന്ദരമായ പോസ്റ്റ് ആക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. കൊള്ളാം ഈ 'തൊലിക്കട്ടി, അല്ല മനക്കട്ടി, അതുമല്ല മറ്റെന്തോ കട്ടി'.
ഒരു ദിവസം നിന്‍റെ ബോസും, കാദര്‍ സാഹിബിന്‍റെ മകളും, എന്തിനു നിന്‍റെ സ്വന്തം കുട്ടിയും കൂടെ നിന്നെ "എടുത്തിട്ട് പെരുമാറുന്ന" സുന്ദര ദിനവും സ്വപ്നം കണ്ടു കാത്തിരിക്കുന്നു ഞാന്‍.
നോക്കിക്കോ ഞാന്‍ പറഞ്ഞാല്‍ അച്ചട്ടാ.
ഒരു കാര്യം മറന്നു, പവര്‍ കട്ടില്‍ പെട്ടുഴലുന്ന ഷാര്‍ജ നിവാസികള്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കാമായിരുന്നു.
assalayi......., sangathy sharikkum assalayi..............
ReplyDeleteകണ്ണൂരാ.. പരാക്രമീ.. ഇരുകയ്യിലും പേനയൂന്തി ധീരമായി മുന്നോട്ട് പോകൂ..
ReplyDeleteകണ്ണൂരില്‍ ഉള്ളവര്‍ ബ്ലോഗ് തുടങ്ങിയാല്‍ അവരെല്ലാം കണ്ണൂരാന്‍ എന്ന ബ്ലോഗ് നാമം സ്വീകരിക്കുന്നത് ശരിയാണോ? കണ്ണൂരാന്‍ എന്ന പേരില്‍ ഒരു സീനിയര്‍ ബ്ലോഗറുണ്ട്. പി.എം.ബാബുരാജ് എന്നാണ് യഥാര്‍ത്ഥ പേര്. മലയാളത്തില്‍ എങ്ങനെ ബ്ലോഗാം എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദാ ഇവിടെ. മറ്റൊരു ബ്ലോഗ് നാമം സ്വീകരിച്ചു കൂടേ? അഭ്യര്‍ത്ഥനയാണ്. ബ്ലോഗ് പേരിന് കോപ്പി റൈറ്റ് ഇല്ല എന്നറിയാം. എന്നാലും നാളെ മറ്റൊരു കണ്ണൂരാനും ബ്ലോഗില്‍ വരുന്നത് ഇയാള്‍ ഇഷ്ടപ്പെടുമോ?
ReplyDeleteഅള്ള...ഞമ്മലോട്ടു തന്നെ ....തീയില്‍ കുരുതോന്‍ ബെയിലത്ത് ബാടൂല്ല...
ReplyDeleteഅനക്ക് ഒടുകതെ ഹ്യൂമര്‍ സെന്‍സാണ് കേട്ടോ...അഭിവാദ്യങ്ങള്‍...നമോ വദനം
കണ്ണൂരാനെ ഇവിടെ എത്തുന്നത് , ഇങ്ങനെയാണ്.
ReplyDeletehttp://entevara.blogspot.com/2010/08/blog-post.html
അഭിനന്ദനങ്ങള്‍....
പിന്നെ പലരും പറഞ്ഞ പോലെ , ആ പേര് എനിക്കും ഇഷ്ടപ്പെട്ടു ട്ടോ, കല്ലി വല്ലി.
ഹെന്റമ്മേ
ReplyDeletekannooran. that name had other bloger
ReplyDeleteഇനിയും പലപ്പോഴായി അവിടെ കറന്റ് പോകട്ടെ,
ReplyDeleteഅപ്പൊ ഞാന്‍ നൂറുതികക്കുകയാണ്..!
ReplyDelete@@@@@
ReplyDeleteപ്രിയ സ്നേഹിതരെ,
ഷാര്‍ജയില്‍ നിന്നും ഞങ്ങള്‍-കണ്ണൂരാന്‍ കുടുംബം ദുബായിലേക്ക് താമസം മാറി. പുതിയ ഫ്ലാറ്റില്‍ നെറ്റ് കണക്ഷന്‍ കിട്ടാന്‍ വൈകി. കിട്ടിയതിന്റെ പിറ്റേന്ന് കട്ടാവുകയും ചെയ്തു. ഏതു കണ്ണൂരാനായാലും കാശടച്ചില്ലെങ്കില്‍ തലപോലും കട്ടായേക്കും..! ഇപ്പോള്‍ ശരിയായി. ബോസ് സ്ഥലം വിട്ടപ്പോള്‍ ജോലിഭാരം വര്‍ദ്ധിച്ചു. അതുകൊണ്ടാണ് കമന്ടിയവര്‍ക്ക് കൃത്യസമയത്ത് മറുപടി തരാന്‍ വൈകിയത്. എല്ലാവരും ക്ഷമ പാലിക്കുക. ആരും ആക്രാന്തം കാട്ടരുത്. ഓരോരുത്തരുടെയും പേര് വിളിച്ചു തന്നെ തരും. ഒരിക്കല്‍ക്കൂടി എല്ലാ നല്ല മനസ്സുകള്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ റംസാന്‍ ആശംസകള്‍.
********
@ siya, പുതിയ പോസ്റ്റും ഫോട്ടോയും കൊള്ളാം. കണ്ണൂരാന്റെ പോസ്റ്റുകള്‍ വായിക്കൂ കൂടുതല്‍ സുന്ദരിയാകൂ.
ReplyDelete@ (കൊലുസ്): അങ്ങനെതന്നെ പറയണം. സുന്ദരിക്കൊലുസ്നിറെ ബ്ലോഗില്‍ ശാന്ത ടീച്ചറെക്കൊണ്ട് കമന്ടീടിച്ചതാ കണ്ണൂരാന്‍ ചെയ്ത തെറ്റ്! എന്റെ ഹോട്മെയില്‍ ദൈവങ്ങളെ, ഈ കുട്ടിയോട് ക്ഷമിക്കണേ..
@ അസീസ്, എഴുതാം. സമയം ഉണ്ടാക്കിയെഴുതാം. (ഹും.. എന്റെ കുടുംബം കുളം തോണ്ടാനാ ഉദ്ദേശം അല്ലെ)
@ Akbar, അതെ. പടച്ചോന്‍ കാത്തു.
@ lakshmi. lachu, നന്ദി.
@ ആചാര്യന്‍, അതെ. കള്ളന്മാരെയും പേടിക്കണം.
MyDreams, അറബികള്‍ എല്ലാ തരികിടയും പഠിക്കുന്നു..
@ haina, അയാള്‍ യുവ തുര്‍ക്കിയാനെന്കില്‍ ഞാന്‍ പാവമൊരു കണ്ണൂരാണാ..
@ mayflowers, നല്ല മനസ്സിനും വായനക്കും കമന്റിനും സ്നേഹത്തിനും നന്ദി. (പോരെങ്കില്‍ നേരിട്ടും തരാം. നമ്മള്‍ ഒരേ നാട്ടുകാരല്ലേ..)
@ ചെറുവാടി, പിടിച്ചു നില്‍ക്കെണ്ടേ മാഷേ..
@ ഷാഹിന വടകര, കാദര്‍കുട്ടി സാഹിബിന്റെ മോളില്ലാതെ ഞമ്മക്കെന്തു ആഘോഷം!
@ അക്ഷരം, തല്‍ക്കാലം ഡയപ്പറില്ലാതെ ഒപ്പിച്ചു. ബോസ് പോയി. ഇനി പെരുന്നാലോക്കെ കഴിഞ്ഞു നോക്കിയാ മതി.
ReplyDelete@ Rasheed Punnasheri, നന്ദി. (BP (ബ്ലോഗേഴ്സിനെ പേടി ) ഉണ്ട്.
@ വരയും വരിയും : സിബു നൂറനാട്, കേരളം പോലെ ഇവിടെയും കുറച്ചു ദിവസത്തേക്ക് ഇങ്ങനെയൊക്കെ ആയി. ശരിക്കും കഷ്ട്ടപ്പെട്ട് പോയി സിബൂജി.
@ പട്ടേപ്പാടം റാംജി, നന്ദി റാംജി സാബ്.
@ Abdulkader kodungallur, നന്ദി സാറേ. (എല്ലാരും പൊതുവായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കണ്ണൂരാന്‍ സ്വന്തം കാര്യം പറയാമെന്നു കരുതി. എന്നാലും നിര്‍ദ്ദേശം പരിഗണിക്കാം. ഗതികേട് കൊണ്ടാ അലിയുടെ പോസ്റ്റില്‍ കവിത കൊണ്ട് കമന്റിയത്. പിടിച്ചു നില്‍ക്കെണ്ടേ സാറേ..)
@ കുഞ്ഞൂസ് (Kunjuss), നന്ദി.
@ സോണ ജി, നന്ദി. (ദേഷ്യം വേണ്ട. ഇനിയും വരണം മാഷേ)
@ നവാസ് കല്ലേരി..., കൂമ്പ് വാടിയില്ല. പകരം മണ്ട ചീഞ്ഞുപോയി ചൂട് കൊണ്ട്.
@ Geetha, അദ്ദാണ് കണ്ണൂരാന്റെ പവര്‍.
@ റ്റോംസ് കോനുമഠം , ചൂട് ശരിക്കും വലച്ചു. ഇപ്പോള്‍ ദുബായിലേക്ക് താമസം മാറി.
@ ഭൂതത്താന്‍, നന്ദി.
ReplyDelete@ thommy. നന്ദി.
@ അലി, എന്നും കണ്ണൂരാന്‍ കൂടെയുണ്ടാകും. (അനോണികളും കോപ്പി വീരന്മാരും തല്ലിക്കൊല്ലുംപോള്‍ കണ്ണൂരാന്‍ കാഴ്ചക്കാരനായി ഉണ്ടാകും എന്നാ ഉദ്ദേശിച്ചത്)
@ Erakkaadan / എറക്കാടന്‍, ശാര്‍ജയിലോട്ടു ചെല്ല്. അവിടെ പോസ്റ്റിനുള്ള വിഷയം വീര്‍പ്പുമുട്ടി നില്‍ക്കുവാ..
@ Jayaraj, നന്ദി. തീര്‍ച്ചയായും വരാം.
@ rafeeque, നന്ദി. (കളി കഴിഞ്ഞാലും കുളിക്കാത്തവന്‍ കണ്ണൂരാന്‍!)
@ ബഷീര്‍ വള്ളിക്കുന്ന്, ഒരു പാരയും ബോസിന്ടടുത്തു നടക്കില്ല. (Admin dipartmentല്‍ മലയാളിയെ വെച്ചിട്ടില്ല. എന്തിനാ മൂലയിലുള്ള മഴു എടുത്തു കാലില്‍ ഇടുന്നത് എന്ന് കരുതി)
@ kaakkara/കാക്കര, നന്ദി.
@ M T Manaf, ശ്രൂ എന്ന് വരണമെങ്കില്‍ കൂടെ ശ്രീ തന്നെ വേണം. (എന്റെ ശ്രീ ഈ ബ്ലോഗിന്റെ ഐശ്വര്യം)
@ നൂനൂസ്, നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ..
@ ഒഴാക്കാന്‍, ഒക്കെ മനസ്സിലാക്കി അല്ലെ..!
@ പിലിക്കോട്, നന്ദി.
@ Noushu, നന്ദി.
ReplyDelete@ ഒരു യാത്രികന്‍, നാട്ടുക്കാരന്റെ സ്നേഹത്തിന് കണ്ണൂരാന്‍-കുടുംബത്തിന്റെ പ്രത്യേകം നന്ദി.
@ A.Faisal, പ്രിയ ആരാധകന് പ്രത്യേകം നന്ദി. (എന്‍റെയൊരു കട്ടൌട്ട് അന്നാട്ടില്‍ സ്ഥാപിക്കാന്‍ പറ്റുമോന്ന് നോക്കണേ..
@ ( O M R ), നന്ദി (അത്രയ്ക്ക് വേണ്ടെന്നു പറയാനാ ആഗ്രഹം. ഇങ്ങനെയൊക്കെ കുറച്ചുകാലം മുന്നോട്ട് നീങ്ങട്ടെ)
@ റഷീദ് കൊട്ടപ്പാടം, നന്ദി.
@ ബിലാത്തിപട്ടണം/Bilaathippattanam, ഇപ്പോ ശ്രീമതിക്ക് മനസ്സിലായി. പോയത് കണ്ണൂരാന്റെ പവറല്ല, കരണ്ടാണെന്നു!
@ വഴിപോക്കാന്‍, ഞങ്ങള്‍ അനുഭവിച്ച ചൂട് നിങ്ങള്ക്ക് അനുഗ്രഹമായെന്ന് അല്ലെ!
@ ആദില, കണ്ണൂരാന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതില്‍ പെരുത്ത് സന്തോഷം. അതിന്റെ പ്രസിഡന്റും ചെയര്‍മാനും ഒക്കെ നിങ്ങള്‍ തന്നെ. ഹും, ധൈര്യമായി പ്രവര്തിച്ചോളൂ..
@ വായാടീ, വെച്ചിട്ടുണ്ട്. പുതിയൊരു തുള്ളല്‍ പ്രസ്ഥാനം ഉണ്ടാക്കുന്ന തിരക്കിലാ. കാണിച്ചു തരാം.
@ മന്‍സൂര്‍ ആലുവില, നന്ദി. മലയാളി ആയതില്‍ വലിയ സന്തോഷം തോന്നിയത് ഈ പവര്‍കട്ട് സമയത്താ. നാട്ടിലെ ട്രെയിനിംഗ് ഗുണം ചെയ്തു.
@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്, നന്ദി.
@ മുഖ്താര്‍/Udarampoyil, നന്ദി.
ReplyDelete@ ആയിരതിയോന്നാംരാവ്, നന്ദി.
@ അനില്കുമാര്‍ സീ പീ, വാക്ക് പാലിക്കണം. പോസ്റ്റ് വായിച്ചു അഭിപ്രായം പറയണം. (ഓര്‍ക്കുക, അഭിപ്രായം ഇരുമ്പുലക്കയല്ല)
@ N B സുരേഷ്; മാഷേ, കേരളം തന്നെ നല്ലത് എന്ന് തോന്നിപ്പ്പോയ നിമിഷങ്ങളായിരുന്നു അന്നത്തേത്.
@ കുമാരന്‍/Kumaran, Thank you.
@ Muhammedkutti/മുഹമ്മദ്കുട്ടി, നന്ദി. (വാക്ക് പാലിക്കുന്നു. 'കല്ലിവല്ലി' കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കാം)
@(saBEen* കാവതിയോടന്‍), ഷാര്‍ജയിലെ പവര്‍കട്ട് കണ്ണൂരാന്റെ 'പവറില്‍' തൊട്ടില്ല. (എങ്കില്‍ സര്‍ക്കാര്‍ വിവരമറിഞേനെ..)
@ ബിനോയ്/Harinav, സത്യമാണത്. ഏറ്റവും കൂടുതല്‍ കരണ്ട് ചാര്‍ജ് ഈടാക്കുന്നത് ഷാര്‍ജയാണ്. ഞങ്ങള്‍ ദുബായിലേക്ക് മാറി. (ഹും, ഷാര്‍ജയുടെ ഭാഗ്യദോഷം! കണ്ണൂരാനില്ലാത്ത ഷാര്‍ജ ഹാ കഷ്ട്ടം! )
@ ശാന്ത കാവുമ്പായി, നന്ദി (ടീച്ചറും ഞാനും ഒരേ നാട്ടുക്കാരല്ലേ. അപ്പോള്‍ മനപ്പൊരുത്തം ഉണ്ടായേ പറ്റൂ..)
@ റെഫി/reffy, അങ്ങനെയും ചിന്തിക്കണം. അനോനികളാവാന്‍ സാധ്യതയില്ല. കാരണം, അവര്‍ ആവശ്യത്തിലധികം തെറി പറഞ്ഞല്ലോ.
@ nunachi sundari, നന്ദി. (കണ്ണൂരാന്റെ എനര്‍ജി അത്ര പെട്ടെന്ന് പോകില്ല സുന്ദരീ)
@ ശ്രിയ/shreya, നന്ദി. (മെയിലുകള്‍ വന്നത് കരമാര്‍ഗ്ഗം തന്നെ. ക്ഷമിക്കുക, ഞങ്ങള്‍ ദുബായിലേക്ക് താമസം മാറി)
ReplyDelete@ Anoop, നന്ദി സ്നേഹിതാ നന്ദി.
@ രാജന്‍ വേങ്ങര, നാട്ടുകാരാ നന്ദി. (പോക്കുവരവ് സൗകര്യം നോക്കിയാ നാഷണല്‍ പൈന്റിനടുത്ത് ഫ്ലാറ്റ് എടുത്തത്. കരണ്ട് കട്ടില്‍ കണ്ണൂരാനും കുടുംബവും ഫ്ലാറ്റായി. ഇപ്പോള്‍ ദുബായിലേക്ക് മാറി)
@ യൂസുഫ്‌പ, നന്ദി.( ഹും, ദുഷ്ട്ടന്‍! ഞങ്ങളുടെ കഷ്ട്ടപ്പാടില്‍ സന്തോഷിക്കുവാ അല്ലെ!)
@ മനോരാജ്, കണ്ണൂരാന്‍ കുടുംബത്തോടുള്ള സ്നേഹത്തിനും സഹകരണത്തിനും, വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി മനുവേട്ടാ.
@ മിഴിനീര്തുള്ളി, നന്ദി (ഇവിടെത്തെ വൈദ്യുതി വകുപ്പ് ഷാര്‍ജാ നിവാസികള്‍ക്കിട്ട പണിയിലാ ഞങ്ങള്‍ കഷ്ട്ടപ്പെട്ടതും ഈ പോസ്റ്റ് ഉണ്ടായതും)
@ sidhik, ഓര്‍ക്കാനേ വയ്യ ഭായീ..
@ Madhusudanan, അങ്ങയെപോലുള്ള അനുഗ്രഹീതരുടെ വാക്കുകള്‍ ആഹ്ലാദം ഉണ്ടാക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. സാറ് കണ്ണൂര്‍ ആണെന്നറിയുന്നതില്‍ പെരുത്ത് സന്തോഷം.
@ കൊട്ടോട്ടിക്കാരന്‍, എന്തിനാണാവോ വെടി പൊട്ടിച്ചത്!
@ Mazhamekhangal, Thank you
soooper.....
ReplyDeletenalla rasikathi sreemathiyum.!!!!
നന്നായി ആസ്വദിച്ചു.... എന്റെ അഭിനന്ദനങ്ങള്‍
ReplyDeleteകരണ്ട് പോവട്ടെ.. വരട്ടെ! ദാറ്റ്‌സ് കല്ലിവല്ലി!
ReplyDeleteബട്ട്, ഞാന്‍ നിക്കണോ ...പോണോ?
ഇങ്ങനെ പോയാല്‍ എന്നെ ഇവിടെ തളച്ചിടുമല്ലോ... :)))
This comment has been removed by the author.
ReplyDeleteഅത്താഴം കഴിച്ച് വായിക്കാൻ തുടങ്ങിയതാ,വായനയും കമന്റ്സും ചിരിയും തീർന്നപ്പോൾ സമയം ആറര.ഇനി ഏതായാലും ഉറങ്ങാൻ നേരമില്ല്ല.പോസ്റ്റ് അസ്സലായി.
ReplyDeleteകണ്ണൂരാന്‍..,
ReplyDeleteകാദര്‍കുട്ടി സാഹിബിന്റെ മോള്‍ടെയും,പുതിയാപ്പിളയുടെയും നോമ്പുതുറ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...
റമദാന്‍ ആശംസകള്‍..
@ കുസുമം ആര്‍ പുന്നപ്ര, നന്ദി.
ReplyDelete@ LEE, ആരാധികേ, സുന്ദരീ, കടുംകയ്യോന്നും ചെയ്യല്ലേ.. കണ്ണൂരാന്‍ ഇവിടെത്തന്നെയുണ്ടാകും. പോരെ!
@ വിജയലക്ഷ്മി, നന്ദി.
@ SULFI, ഹും! വൈകി വന്നു കമന്റിട്ടിട്ടു ശ്രീമതിയുടെ ഫുഡ് ചക്കാത്തിനു വേണത്രേ.
@ jayarajmurikkumpuzha, നന്ദി.
@ rafeeQue നടുവട്ടം, നന്ദി. (ശ്രമിക്കാം)
@ ചെലക്കാണ്ട് പോടാ, ചെലക്കാണ്ട് പോടാ..!
(താങ്കളുടെ സംശയ രോഗത്തിനുള്ള മറുപടി ആദ്യ പോസ്റ്റിലെ കമന്റുകള്‍ നോക്കിയാല്‍ കിട്ടും. 'കണ്ണൂരാന്‍' എന്ന പേരില്‍ ആര് വന്നാലും ഈ കണ്ണൂരാന് എന്ത് പ്രശ്നം? ബൂലോകം എന്റെ വാപ്പാന്റെ വകയല്ല ഭായീ..)
@ മാന്‍പേട, നന്ദി. കാണാം. കാണണം..
@ ദീപുപ്രദീപ്, വന്നതിനും വായിച്ചതിനും നന്ദി. എന്നും സ്വാഗതം.
@ ആയിരതിയോന്നാംരാവ്, നന്ദി.
@ പ്രദീപ് പേരശ്ശന്നൂര്‍, so what..!
ReplyDelete@ Mini/മിനി, ഇനി കരണ്ട് പോയാലും നോ പ്രോബ്ലെംസ്! (ഞങ്ങള്‍ ആ നരകം വിട്ടു)
@ A.Faizal, നൂറ് തികച്ചതിനു നൂറായിരം നന്ദി.
@ സോണ ജി, Ramadan Kareem
@ വെങ്ങരക്കാരന്‍, നന്ദി നാട്ടുകാരാ. ഇത് വഴി ഇനിയുമുണ്ടാകണം.
@ Thalayambalath, നന്ദി.
@ Aiwa!!, നന്ദി. be with Kannooraan always!
@ ജുവൈരിയ സലാം, നന്ദി.
@ Mayflowers, വീണ്ടും വന്നതിലും കമന്ടിയത്തിലും പെരുത്ത് സന്തോഷം. (അദ്ദാണ് കണ്ണൂര്‍ക്കാരുടെ സ്നേഹം)
കരന്‍റ് പോയപ്പോള്‍ ഷോക്കടിപ്പിക്കുന്ന പോസ്റ്റ്.
ReplyDeleteചൂടിന്റെ കാഠിന്യം അറിയുന്നത് കൊണ്ട് അതില്‍ സഹതപിക്കുന്നു
ജീവിതംകൊണ്ടുള്ള എഴുത്ത് ഏറെനന്നാവുന്നു.
ReplyDeleteഷാര്ജയിലെ പവര് കട്ട് കൊണ്ടൊന്നും കണ്ണൂരാന്റെ പവര് കുറയില്ലെന്ന് പോസ്റ്റ് വായിച്ചപ്പോള് മനസ്സിലായി. അഭിവാദ്യങ്ങള്
വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞപോലെ കറണ്ടില്ലായ്മയും കണ്ണൂരാനു ഭംഗിയുള്ള ബ്ലോഗ്പോസ്റ്റാക്കാനറിയാം. സമ്മതിച്ചിരിക്കുന്നു.
ReplyDeleteകല്ലി വല്ലി എന്ന് കേട്ടപ്പോള് എന്റെ ഗള്‍ഫ് ജീവിതമാണ് എനിക്കോര്‍മ്മ വന്നത്.
ReplyDeleteകണ്ണൂരാന് തൃശ്ശൂരില് നിന്നും ഓണാശംസകള്.
നാലോണത്തിന് പുലിക്കളീകാണാന് ക്ഷണീക്കുന്നു. ഞാന് പൂരപ്പറമ്പിലുണ്ടാകും.
പുത്യേ പവ്വറൊന്നുമായില്ല്യേ ഗെഡീ
ReplyDeleteഒപ്പം
തിരുവോണാശംസകൾ
വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...
ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !
സസ്നേഹം,
മുരളീമുകുന്ദൻ.
This comment has been removed by the author.
ReplyDeleteഞാന്‍ ഇപ്പോള്‍ എന്താ കമന്റെണ്ടത് ?
ReplyDeleteപോസ്റ്റ് സൂപ്പര്‍ ആണെന്ന് ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ ബാക്കി ഉള്ളവര്‍ അറിയാന്‍ ?
ഇതേവരെ കിട്ടിയ കമന്റുകളൊക്കെ ചേര്‍ത്ത് ചുരുട്ടി മടക്കി വെച്ചോളാന്‍.. നല്ല ഉറക്കം കിട്ടൂന്ന്..!
വെറുതെയാ....എനിക്കുള്ള കമെന്റ്സ് (കൂടെ പഠിച്ചവരുടെ വക ) മുഴുവന്‍ മൊബൈല്‍ വഴിയാ വരുന്നത് ....അത് കേട്ട് കഴിഞ്ഞാല്‍ പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങത്തില്ല...
കല്ലീവല്ലി..
ReplyDelete@ തെച്ചിക്കോടന്‍, വരവിനും വായനക്കും നന്ദി.
ReplyDelete@ സലാഹ്, കരണ്ടു പോയപ്പോള്‍ ജീവിതം കണ്ടു.
@ ജേ പി വെട്ടിയാട്ടില്‍, നന്ദി. മാഷിന്റെ ക്ഷണം സ്നേഹത്തോടെ നിരസിക്കട്ടെ.
@ ബിലാത്തിപ്പട്ടണം, വീണ്ടും വരവിനു സ്വാഗതം. കവിത കലക്കി. ( മുരളിയേട്ടന്റെ കല്‍പ്പന സ്വീകരിക്കുന്നു. അടുത്ത ദിവസം തന്നെ പുതിയ പോസ്ടിടാം. ന്ത്യെ?)
@ ഒറ്റയാന്‍, നന്ദി. (പടച്ചോനെ, കണ്ണൂരാന്റെ ബ്ലോഗില്‍ ഒറ്റയാനിറങ്ങി!)
@ കാര്‍ന്നൊരു, നന്ദി.
@ പള്ളിക്കരയില്‍, വരവിനും വായനക്കും പെരുത്ത നന്ദി പറയട്ടെ. റമദാന്‍ ആയതിനാല്‍ സല്‍ക്കരിക്കാന്‍ പറ്റാത്ത വിഷമം സഹിക്കുന്നു.
ReplyDeleteവീണ്ടും ഇത് വഴി വരുമല്ലോ.
ആഹാ, തലയിണയായി വെയ്ക്കാനും മാത്രം കമന്റ്!
ReplyDeleteപിന്നെ ഒരു പവർകട്ട്, ഒരു ബോസ് ഇതൊക്കെ കണ്ണൂരാന്റെ മുൻപിൽ ആര്?
അപ്പോൾ പോരട്ടെ, പുതിയ പോസ്റ്റുകൾ.
വല്ലഭനു പുല്ലും ആയുധമാ അല്ലേ കണ്ണൂരാനെ ...? കൊള്ളാം...
ReplyDeleteന്നാലും കാദര്‍ കുട്ടി സാഹിബിന്റെ മോളെ കഷ്ട്ടപ്പെടുത്തല്ലേ... ..
എനിക്കിനിയും കണ്ണൂരാന്റെ ബ്ലോഗ് വായിക്കണം...
അതിനു കണ്ണൂരാന്‍ ജീവനോടെ ബാക്കി ഉണ്ടാവണം....
പ്രാര്‍ഥനയോടെ....
പുതിയ ആളുകളെ അറിയിക്കുമോ പുതിയ പോസ്റ്റ് ഇടുമ്പോള്‍ ? ഇ മെയില്‍ വഴി ആണോ അറിയിക്കുക ? ഞാന്‍ ബ്ലോഗ്ഗ്സില്‍ പുതിയ മെമ്പര്‍ ആണേ ,
ReplyDeleteകഥ വയ്ച്ചപ്പോള്‍ നല്ല മൂഡ് ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രദീക്ഷിക്കുന്നു
I alredy read your posts here and there
ReplyDeletethanks kannooraan.
ദുബായിലെ റസിഷന്‍ തീര്‍ന്നാല്‍ പറയണേ ഒന്നങ്ങട് ബരാനാ
ReplyDeleteകണ്ണൂരാന്റെ പോസ്റ്റുകളില്‍ എനിക്കിഷ്ടപെടാത്ത ഒരു പോസ്റ്റ്
ReplyDeleteഇതെനിക്കിഷ്ടപെട്ടില്ല
ആരോടാ കളി ....കണ്ണൂരാനാണോടാ നിന്‍റെ കളി..... ഹല്ല പിന്നെ..............കൊള്ളാംട്ടോ.......... കൊള്ളാം പോസ്റ്റ് കലക്കി
ReplyDeleteഇതുവരെ ആയിട്ടും കാദര്‍കുട്ടി സാഹിബിന്‍റെ പുന്നാരമോള്‍ക്ക് ഇങ്ങളെ 'നല്ലോണം' പുടി കിട്ടീട്ടില്ലേ സാഹിബേ????
ReplyDeleteഇതെന്താ സംഭവം??
ReplyDelete:@
കണ്ണൂരാനേ ..അങ്ങയുടെ നര്‍മ്മബോധം നമ്മെ അതിശയിപ്പിക്കുന്നു...!!!
ReplyDeleteവെല്യവർക്കുള്ള അഡൾട് ഡയപർ ഇപ്പോ മെഡിക്കൽ സ്റ്റോറിലുണ്ട്. കഴിഞ്ഞ ദിവസം പനിക്ക് മരുന്ന് മേടിക്കാൻ പോയപ്പോ കണ്ടാരുന്നു. സാധനം ബെഡ്രെസ്റ്റ് ആയവരെ ഉദ്ദേശിച്ചാന്നു തോന്നുന്നു. ;)
ReplyDeleteKalakki...Ella postum vaayich vaayich nte tab'nte charge theernootta... Sathyam parayaalo...ingalaanu thaaram...saahib'nte molod ente anweshanam ariyikkanam.👍
ReplyDelete