Pages

Subscribe:

Ads 468x60px

Thursday, April 28, 2011

വാപ്പച്ചീടെ ഇച്ചിക്കഷ്‌ണം..!

ഫിബ്രവരി പതിമൂന്നിന് പുറപ്പെടാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പ്രധാനപ്പെട്ട ഒരു വിവാഹത്തിനു കൂടേണ്ടതിനാല്‍ യാത്ര പത്ത് ദിവസം മുന്‍പേയാക്കാന്‍ തീരുമാനിച്ചുറപ്പിക്കുകയും എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ന്റെ ദുബായ്‌- കോഴിക്കോട് സെക്റ്ററില്‍ ടിക്കറ്റ് ഏര്‍പ്പാടാക്കുകയും ചെയ്ത ശേഷം ബോസിന് മുമ്പിലെത്തി സോഫയില്‍ കാലും നീട്ടിയിരുന്നു കാര്യമങ്ങവതരിപ്പിച്ചു.

പറഞ്ഞതൊന്നും ദഹിക്കാത്ത മട്ടില്‍ സൈഡ് ടേബിളില്‍ നിന്നും ബിസ്ക്കെറ്റെടുത്ത് വായിലിട്ട്, പ്ലാവില ചവക്കുന്ന ആട്ടിനെപ്പോലെ ചവച്ചരച്ച് യുവതുര്‍ക്കി മൂളാനും മുരളാനും തുടങ്ങി. 'താന്‍ പോയാല്‍ കമ്പനിയുടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമല്ലോ' എന്ന ഭാവത്തിലാണ് മൂപ്പരുടെ നോട്ടം.

'ഞാന്‍ പോയാലും കമ്പനി മുന്നോട്ടു കുതിക്കുമെന്ന' ധീരമായ മറുനോട്ടം കൊണ്ട് നേരിട്ടെങ്കിലും അദ്ദേഹം തര്‍ക്കിച്ചു കൊണ്ടേയിരുന്നു.

"അറിയാലോ. എനിക്ക് മൂന്നാഴ്ച്ചക്കകം തിരിച്ചു കാനഡയിലെത്തേണ്ടതാണ്. താന്‍ പെട്ടെന്നിങ്ങു പോന്നേക്കണം. മൂന്നിനു പൊയ്ക്കോ. പക്ഷെ 22നു ഇവിടുണ്ടാവണം.."

"നടപ്പില്ല ബോസ്. മിനിമം മുപ്പതു ദിവസേങ്കിലും എനിക്കുവേണം. അതുവരെ ബോസിവിടെ നിന്നേപറ്റൂ..."

"ഇടയ്ക്കിടെ താന്‍ ഏഴും എട്ടും ദിവസത്തെ ലീവിനു നാട്ടിപ്പോകുന്നുണ്ടല്ലോ. പോരാത്തതിന് തന്റെ മദര്‍ ഇവിടേയ്ക്ക് വരാറുമുണ്ട്. പിന്നെന്തിനാ തനിക്കിത്രേം ദിവസം?"

"ബോസ്, പറഞ്ഞല്ലോ. ഇത്തവണ പോയിട്ട് ഒരുപാട് വര്‍ക്കുണ്ടവിടെ. മുപ്പതു ദിവസത്തെ ആനുവല്‍ ലീവിന് പോയിട്ട് ഇരുപതു ദിവസം കൊണ്ട് വരുന്നോനാ ഞാന്‍. ഇത്തവണ അത് പറ്റില്ല. മാത്രല്ല, മോന്റെ ചേലാകര്‍മ്മം (circumcision) ചെയ്യാനുണ്ട്. ഒക്കെക്കൂടി എങ്ങനേം ഒരുമാസം നിന്നേ പറ്റൂ.."

"ചേലാകര്‍മ്മം ചെയ്യുന്നത് ഡോക്ടറല്ലേ താനല്ലല്ലോ? പിന്നെന്തിനാ താനവിടെ?"

"മോന്റെ തന്ത എന്ന നിലക്ക് ആ കര്‍മ്മത്തിന് ഞാന്‍ കൂടിയേ തീരൂ.."

"എടോ, തന്റേതു ചെയ്തിട്ടുണ്ടോ? തന്നെക്കണ്ടാലറിയാലോ ഇല്ലെന്ന്.."

"ഉവ്വ് ബോസ്. കാണണോ..?"

തൊണ്ടിമുതല്‍ തെളിവുസഹിതം പുറത്തെടുക്കാനായി കൈകള്‍ ഞാന്‍ അരയിലുറപ്പിച്ചു.
തര്‍ക്കിച്ചാല്‍ ഈ കുരുത്തംകെട്ടവന്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നറിയാവുന്ന യുവതുര്‍ക്കി പുരികമുയര്ത്തി പുഞ്ചിരിയോടെ പറഞ്ഞു.

"എഡോ, തന്റെ സന്തോഷം എന്റേത് കൂടിയല്ലേ. തനിക്ക് ഞാന്‍ നാല്‍പ്പതു ദിവസം തന്നിരിക്കുന്നു. താന്‍ വന്നിട്ടേ ഞാന്‍ പോകൂ. എന്താ പോരെ..?"

സന്തോഷംകൊണ്ടെന്റെ രോമങ്ങള്‍ ചെങ്കോടിപോല്‍ പാറിപ്പറക്കാന്‍ തുടങ്ങി. ഞാനെഴുന്നേറ്റുചെന്ന് ബോസിന്റെ മൂര്‍ദ്ധാവിലൊരുമ്മ കൊടുത്തതും സൈന്‍ ചെയ്യിക്കാനുള്ള ഡോക്യുമെന്റ്സുമായി സെക്രെട്ടറി ഡോര്‍ തുറന്നു വന്നതും ഒരുമിച്ചായിരുന്നു. ഫയല്‍ കയ്യില്‍ വാങ്ങുന്നതിനിടയില്‍ അയാളൊരു കള്ളച്ചിരിയോടെ എന്നെ നോക്കിപ്പറഞ്ഞു.

"ഒരെണ്ണം ഇവള്‍ക്കും കൊട്. ആവശ്യം വരുമ്പോള്‍ തിരിച്ചുവാങ്ങാലോ..." എന്നിട്ട് എന്നത്തേയും പോലെ വലിയ വായില്‍ അലറിച്ചിരിച്ചു.

'എന്താടീ, വേണോ..?' എന്നര്‍ത്ഥത്തില്‍ ഞാന്‍ അലീനയെ നോക്കി.
കിട്ടിയാല്‍ തരക്കേടില്ലെന്ന മട്ടിലാണവളുടെ നില്‍പ്പ്.

പക്ഷെ ഞാന്‍.., നിഷ്കളങ്കനും നിഷ്ക്കാമ കര്‍മ്മിയും, നിസ്തുലനും നിസ്സ്വാര്‍ത്ഥനും, നിര്‍മ്മലനും നിരുപമനും, നിസ്സീമനും നിസ്സാരനും, നിഷേധിയും നിരാശയില്ലാത്തവനും, നിര്‍ഭയനും നിര്‍ലജ്ജനും, നീതി നിര്‍വാഹകനും നിയമാനുസാരിയും, നിസ്സംശയ വിശ്വാസിയും നിശാകാമുകനും, നിതംബനിദ്രനും നിദ്രാവിഹീനനും, നിരപരാധിയും നിത്യാഭ്യാസിയും, നിഗൂഡചിന്തകനും നിരുപദ്രവകാരിയും, നിത്യഹരിത പ്രേമിയും സര്‍വ്വോപരി നിരാലംബസ്നേഹിയുമായ കണ്ണൂരാന്‍ ഇന്നേവരെ ഒരന്യപെണ്ണിന്റെയും ട്രിപ്പിള്‍ എമ്മിലേക്ക് (MMM) അഥവാ മുഖത്തോ മറുഭാഗത്തോ മാറിടത്തിലേക്കോ ആത്മാര്‍ഥമായി നോക്കിയിട്ടില്ല. ഹും.. പിന്നല്ലേ ഇവള്‍ !

ഞാന്‍ ക്യാബിനിലെത്തി ശ്രീമതിയെ വിളിച്ചു.

"എടീ, ഒരു സന്തോഷവാര്‍ത്തയുണ്ട്.."

"എന്താ, ഇങ്ങളെ ഇച്ചി പിന്നേം പൊള്ളിയോ..!"

"അതെല്ലെടീ, പെട്ടെന്ന് ഒരുങ്ങിക്കോ. നാട്ടിലേക്ക് പുറപ്പെടാനിനി അധിക സമയീല്ല.."

"ന്റെ ബദ്രീങ്ങളെ.. ചോറും കറിയും അടുപ്പത്താ. മോനെ ഇപ്പളാ ഒറക്കിയെ. അലക്കാനുള്ളതൊക്കെ മെഷീനിലിട്ടും പോയി. ഞാന്‍ കുളിച്ചിറ്റില്ലാ. ഇങ്ങക്കിത് രാവിലെ പോകുമ്പോ പറഞ്ഞൂടാരുന്നോ..?"

"എടീ മരക്കിഴങ്ങേ, ഇപ്പം തന്നെ പോകുന്നൂന്നല്ല, അടുത്ത മാസം മൂന്നിനു പോകുന്ന കാര്യാ പറഞ്ഞത്.. നീ ആവശ്യോള്ള സാധനങ്ങളുടെ ലിസ്റ്റൊണ്ടാക്ക്. ഇനി ഒരാഴ്ചയേ ഉള്ളൂ.."

നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും കുടുംബവീടുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അത്രെയേറെ ബന്ധുക്കള്‍ അങ്ങിങ്ങായ്‌ ചിതറിക്കിടപ്പുണ്ട്. എന്റെ സ്വന്തക്കാര്‍ കണ്ണൂരിലാണെങ്കില്‍ ഭാര്യാ ബന്ധുക്കള്‍ മൊത്തം തലശ്ശേരിയിലാണ്. രണ്ടിടങ്ങളിലും കറങ്ങിത്തിരിഞ്ഞു നടുവൊടിഞ്ഞു.
ഞങ്ങള്‍ എത്തിയതിന്റെ മൂന്നാം ദിവസം കാദര്‍കുട്ടി സാഹിബ് ബാന്‍ഗ്ലൂരിലേക്ക് തിരിച്ചുപോയി.

ബഹുമാന്യ പിതാശ്രീയുടെ സ്ഥാപനങ്ങളില്‍ ചെന്ന് 'ഹാജ്യാരുടെ മൂത്തോന്‍ കേമനാന്നു' പറയിപ്പിക്കലായിരുന്നു എന്റെ പ്രധാന ലക്‌ഷ്യം. വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊപ്പം പറമ്പത്ത് ചെന്ന് ഇളനീരിട്ട് അതില്‍ പൂവന്‍പഴവും അവിലും കുഴച്ച് ശാപ്പിടുന്ന പഴയ ശീലം ആവര്‍ത്തിച്ചു.

പതിവുപോലെ സാഹിബിന്റെ ക്ഷണം സ്വീകരിച്ച് ബാന്ഗ്ലൂരിലെക്കൊരു ഉല്ലാസയാത്ര. നാല് ദിവസത്തെ കറക്കംകഴിഞ്ഞ് തിരിച്ചെത്തിയത് ചുമയും പനിയുമായിട്ടായിരുന്നു! ഡോക്ടറെ കാണിച്ചില്ല. പകരം ഭാര്യവീട്ടില്‍ പോകാതെ ഉമ്മയുടെ പുന്നാരമോനായി കണ്ണൂരില്‍തന്നെ ചുരുണ്ട്കൂടിക്കിടന്നു.. ഇതിനിടയില്‍ രസകരമായോരനുഭവമുണ്ടായി. വീട്ടിലെ ലാന്റ് ഫോണിലേക്ക് വന്നൊരു കോള്‍ നീട്ടി ഉമ്മ പറഞ്ഞു.

"എടാ, കുട്ടീക്ക വിളിക്കുന്നു. നീ വന്നിട്ട് അത്രടം പോയില്ലാന്നു..!"

മൈ ഗോഡ്‌! എനിക്ക് കുറ്റബോധം തോന്നി. വന്ന വഴി മറക്കരുത്. ഒരു പോസ്ടിട്ടാല്‍ മൂന്നും നാലും തവണ വന്നു കമന്റിടുകയും പ്രോല്സാഹിപ്പിക്കുകയും ചെയ്യുന്നയാളാണ്. മലയാള ബൂലോകത്തെ കാരണവര്‍ . മലപ്പുറത്തിന്റെ മാണിക്യം! ഞാന്‍ ഫോണ്‍ വാങ്ങി ഒറ്റ ശ്വാസത്തില്‍ കത്തിക്കയറി.

"കുട്ടീക്കാ, തീര്‍ച്ചയായും ഞാനങ്ങോട്ടു വരും. ഹംസക്കാനെയും ഹാഷിമിനെയും, പറ്റിയാല്‍ അപ്പച്ചനെയും കാണണം. ഇവിടുള്ള കുമാരനെയും ഹാരൂനിക്കയെയും ശാന്ത, ലീല ചേച്ചിമാരേയും കാണണോന്നും പൂതിയുണ്ട്. നിങ്ങളെ ബ്ലോഗിനും മിന്നു മോള്‍ക്കും കേട്ട്യോള്‍ക്കും സുഖല്ലേ..?"

മറുപടിക്കായ്‌ കാത്തുനിന്ന എന്നെത്തേടിയെതിയത് പരിചിത ശബ്ദത്തില്‍ പച്ചത്തെറികളായിരുന്നു..!

"പ്ഫ! ഹിമാറെ.. ബലാലേ.., ഇന്‍ക്ക് പനിയാന്നേ അയ്ശു പറഞ്ഞുള്ളൂ.. അത് തലച്ചോറിക്കേറി പിരാന്തായീന്ന്ന്നു ഞാങ്കരുതീല. . ഇന്‍ക്കെന്നെ മനസ്സിലാവാണ്ടായി ല്ലേ ഹമുക്കെ.."

ബാക്കി കേള്‍ക്കുംമുന്‍പേ ഫോണ്‍ ഞാന്‍ ഉമ്മാക്ക് കൊടുത്തു. വിളിച്ചത് ഉമ്മാന്റെ ബന്ധത്തില്‍പ്പെട്ട ഹുസ്സന്‍കുട്ടീക്കയായിരുന്നു! ആകെ ചമ്മി വശക്കേടായി. ഉമ്മാക്കും ഫാസിലാക്കും എന്നെ കളിയാക്കിക്കൊല്ലാനൊരു വിഷയം കിട്ടി. ഷെമ്രീനോട് പറഞ്ഞ് ഫാസില എന്നെ നാറ്റിച്ചു. എനിക്ക് പിടിപെട്ട പനിക്കറിയില്ലല്ലോ മൂപ്പരെ ഭാര്യ ആസ്യമ്മായി മരിച്ചിട്ട് ഏഴുകൊല്ലം കഴിഞ്ഞെന്ന്..! (മേല്പറഞ്ഞ ബ്ലോഗേഴ്സിന്റെ പേര് കേട്ടപ്പോള്‍ അവരൊക്കെ വാപ്പാന്റെ പണിക്കാരായിരിക്കുമെന്നത്രേ മൂപ്പര് കരുതിയത്‌. പോരെ പൂരം..!)

കള്ള്‌കുടിച്ചവന്‍ വാള്വെക്കുന്ന ലാഘവത്തോടെയാണ് ദിവസങ്ങള്‍ ഉതിര്‍ന്നുപോയത്. തിരിച്ചു പോകാന്‍ ഒരാഴ്ചയില്ല! ഇനിയുള്ളത് മോന്റെ സുന്നത്ത് കല്യാണമാണ്*. ഡോക്ടറെ കൊണ്ട് ചെയ്യിക്കെണ്ടെന്നും മുറിവുണങ്ങാന്‍ മരുന്നോ ഗുളികയോ വേണ്ടെന്നും പകരം 'ധാര' കോരിയാല്‍ മതിയെന്നുമാണ് വാപ്പാന്റെ നിര്‍ദേശം. അപ്രകാരം തിയതി നിശ്ചയിക്കപ്പെട്ടു. അതിനായ്‌ സാഹിബിന്റെ ബംഗ്ലാവ് ഒരുങ്ങിക്കഴിഞ്ഞു.

അതിരാവിലെത്തന്നെ വാപ്പയും പരിവാരങ്ങളും തലശേരിയിലെത്തി. മോനെ കുളിപ്പിച്ച് പുത്തനുടുപ്പുകളണിയിച്ചപ്പോള്‍ എന്റെ നെഞ്ചിലൊരു നെരിപ്പോടുണര്‍ന്നു. നൂറിലേറെപേരുടെ സാന്നിധ്യത്തില്‍ പാരമ്പര്യത്തിന്റെ അനിവാര്യത ആവര്‍ത്തിക്കപ്പെട്ടു. ഇന്നേവരെ മോന്റെ സാമ്രാജ്യത്തിലേക്ക് ഒരുറുമ്പിനെപോലും അടുപ്പിച്ചിട്ടില്ല. കരയിച്ചിട്ടില്ല. ഇപ്പോള്‍ ഏസിയുടെ തണുപ്പിലും അസഹ്യമായ പുകച്ചില്‍ അവനെ പൊതിഞ്ഞു. മോന്റെ നിലവിളി വായുവില്‍ തങ്ങിനിന്നു. മുറിവേറ്റത് അവനാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്. നിറഞ്ഞത് അവന്റെ കണ്ണുകളാണെങ്കിലും കരഞ്ഞത് ഞാനായിരുന്നു. ഓരോ ആഘോഷങ്ങളും ഗണിച്ചെടുക്കാനാവാത്ത വേദനയുടെ അനേകം തുരുത്തുകളാണ്. വേദന! കരള്‍ പിളരുന്ന വേദന... ലഹരിപോല്‍ സിരകളെ ത്രസിപ്പിക്കുന്ന വേദന..

പൊതിഞ്ഞുകെട്ടിയ ഇച്ചിയില്‍ നിന്നും ചോര പൊടിയുന്നുണ്ട്. കൂടുതല്‍ നോക്കാനുള്ള കരുത്തില്ലാതെ ഞാനവിടം വിട്ടു. എനിക്ക് മുന്‍പില്‍ പുരുഷലിംഗം ഉത്തരം കിട്ടാത്ത ചോദ്യമായി ഉദ്ധരിച്ചു നിന്നു!** ഞാന്‍ കണ്ണുകളമര്‍ത്തിത്തുടച്ചു.

പിറ്റേന്ന് പകല്‍
ബെഡ്റൂമിലിരുന്ന് ഓണ്‍ലൈനില്‍ ഒഫീഷ്യല്‍വര്‍ക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍. മോനിപ്പോള്‍ പൂര്‍വ്വാധികം ഉഷാറായിരിക്കുന്നു. 'ധാര' ചെയ്തു ബാന്‍ഡേജ് മാറ്റിക്കെട്ടാന്‍ വന്ന ഒസ്സാന്‍ മൊയ്ദുവിനെ ചൂണ്ടി അവന്‍ ചോദിച്ചു.

"വാപ്പച്ചീ, അയാലെന്തിനാ ന്റെ ഇച്ചി മുരിച്ചേ..?"

"മുറിച്ചതോണ്ട് മോനിപ്പോ വല്യ ആളായില്ലേ.."

"ഇച്ചി മുരിച്ചാലെ ബല്യ ആളാവൂ.."

"അതെ മോനെ. ഈ ദുന്യാവില് വല്യ ഇച്ചിയുള്ളോരാ വല്യ ആള്‍ക്കാര്. അതുകൊണ്ടല്ലേ അഹമദാജി ഉപ്പാപ്പീം കാദറുപ്പാപ്പീം വലിയ ആള്‍ക്കാരായത്.."

അവനെന്നെ സൂക്ഷിച്ചു നോക്കി. ഇനി ഇവിടിരുന്നാല്‍ പണി നടക്കൂലെന്നെനിക്ക് തോന്നി.
മഴയിലേക്ക് മണല്‍ത്തരി എന്നപോലാണ് അവന്റെ ചോദ്യങ്ങള്‍ . ശ്രീമതിയോട് മോന്റെ സംശയങ്ങള്‍ക്ക് ഉത്തരം പറയാനേല്‍പ്പിച്ച് ലാപ്ടോപുമായി ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയി.
വൈകിട്ട് വാപ്പയും ഉമ്മയും പെങ്ങളും മോനെ കാണാനെത്തി. രണ്ടിടത്തും അവനാണ് താരം. ഒരിടത്ത് അഹമദാജിയുടെ സീമന്ത പുത്രന്റെ മോനാണെന്ന ലാളന. പോരാത്തതിന് വാപ്പാന്റെ പേരാണ് അവനും! മറ്റൊരിടത്ത് കാദര്‍കുട്ടി സാഹിബിന്‍റെ C മോന്ത പുത്രിയുടെ മോനെന്ന പരിഗണനയും...

വാപ്പ അവനെയുമെടുത്ത് താഴെ സോഫയില്‍ കൊണ്ടിരുത്തി. എല്ലാവരും ചുറ്റുമിരുന്ന് അവനെ കളിയാക്കുകയാണ്. അവനാണെങ്കില്‍ ഫുള്‍ ഫോമിലും!

പെട്ടെന്നവന്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു.

"അഹമദാജി ഉപ്പാപ്പാന്റെം കാദറുപ്പാപ്പാന്റെം ഫസലുക്കാക്കന്റെം (സാഹിബിന്‍റെ മൂത്തമോന്‍) ഇച്ചി മുരിച്ചിനി. പക്ഷെ വാപ്പചിന്റെ ഇച്ചി മുരിച്ചിട്ടില്ല.."

കേട്ടുനിന്നവര്‍ ഉടുതുണി പോയവരെപ്പോലെ പരസ്പരം നോക്കി. അതൊന്നും മൈന്‍ഡ് ചെയ്യാതെ അവന്‍ ബാക്കി കൂടി വിളിച്ചു പറഞ്ഞു..

"നേരത്തെ ഉമ്മയാ പറഞ്ഞെ. വാപ്പച്ചിന്റെ ഇച്ചി മുരിചിട്ട്ല്ലാന്നു. പിന്നെ ദുബായീന്ന് വാപ്പച്ചി കുരുത്തക്കേട് കളിക്കുമ്പോ ഉമ്മ പരീന്നത് ഞാങ്കേട്ടതാ., ഇങ്ങളെ ഇച്ചി ഞാന്‍ മുറിക്കൂന്ന്. അപ്പൊ നേരല്ലേ., വാപ്പചിന്റെ ഇച്ചി മുരിചിട്ടില്ലാലോ...?"

ആസനത്തില്‍ തീ പിടിച്ചപോലെയായി എന്റെ അവസ്ഥ!
"ഹും. വൃത്തികെട്ടവന്‍" എന്നര്‍ത്ഥത്തില്‍ വാപ്പ എന്നെ നോക്കി. സാഹിബ് പതുക്കെ പുറത്തേക്കിറങ്ങി. അവളെ അരച്ചുകുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു ഞാന്‍. എന്നെപ്പറഞ്ഞാല്‍ മതി, എന്നെ മാത്രം.

(കാരണം മോന്റെ സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആ മരമാക്രിയെ ഏല്‍പ്പിച്ചത് ഞാനാണല്ലോ..!)
__________________________________________________________


*(പഴമക്കാരില്‍ പ്രസിദ്ധമാണ് ഈ ചടങ്ങെന്നു കേട്ടിട്ടുണ്ട്. ശരിക്കും ഒരു കല്യാണത്തിന്റെ പ്രതീതിയായിരിക്കുമത്രേ. ഓരോ പ്രദേശത്തും ഇതിനായി വിദഗ്ദരായ ഒസ്സാന്മാരുണ്ടാകും. പള്ളിയിലെ ഉസ്താദുമാരും നാട്ടിലെ കാര്ന്നോന്മാരും വട്ടം കൂടിനിന്ന് ദിക്റുകള്‍ നീട്ടിപ്പാടും. ഇതിനിടയില്‍ ഒസ്സാന്‍, കുട്ടിയുടെ ലിംഗാഗ്രം ഏകാഗ്രതയോടെ മുറിച്ചു മാറ്റിയിട്ടുണ്ടാകും!)

**(ജീവവര്‍ഗ്ഗത്തിന് ദൈവം നല്‍കിയ വരദാനമാണ് ലിംഗവും അനുബന്ധ കര്‍മ്മങ്ങളും. പ്രജനന പ്രക്രിയയുടെ പച്ചപ്പിലേക്ക് പ്രപഞ്ചം തുറന്നിട്ടിരിക്കുന്ന വാതിലുകളാണത്. മന്വന്തരങ്ങളായ് മുറിച്ചും മുറിക്കാതെയും പുരുഷന്‍ കൊണ്ടുനടക്കുന്ന ഒരമൂല്യനിധി. സ്ത്രൈണതയുടെ പൂത്തിരിയില്‍ കൊളുത്താനുള്ള ദീപശിഖ!
ഇന്ന് പക്ഷെ പലര്‍ക്കും പലപ്പോഴും പലയിടത്തും എതിരാളിക്കെതിരെ പ്രയോഗിക്കാനുള്ള സമരായുധമാണ് സ്വലിംഗം.! ചിലപ്പോള്‍ കുറ്റിക്കാട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന താപസന്‍. മറ്റു ചിലപ്പോള്‍ ഇരകള്‍ക്ക് നേരെ ചീറിയടുക്കുന്ന ചീറ്റപ്പുലി..
നാല് മുതല്‍ ഏഴു വരെ ഇഞ്ച് വലിപ്പമുള്ള ഒരു മാംസക്കഷ്ണമാണ് സ്ത്രീത്വത്തിന്റെ മഹനീയതയിലേക്ക് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ചെങ്കോലായി ആണ്‍വര്‍ഗ്ഗം ഉയര്‍ത്തിക്കാട്ടുന്നത്. നീലഞരമ്പുകളാല്‍ ആവരണം ചെയ്യപ്പെട്ട എല്ലില്ലാത്തൊരവയവം സൃഷ്ട്ടിക്കുന്ന ക്രൂരതകള്‍ കണ്ടു ദൈവംപോലും ലജ്ജിക്കുന്നുണ്ടാവില്ലേ....?)

@@

189 comments:

  1. @@
    പ്രിയപ്പെട്ടവരേ മാപ്പ്!
    നീചനും നിഷ്ട്ടൂരനും നിഷ്ക്രിയനും നിരക്ഷനും നിശബ്ദനുമായ ഈ പാവം കണ്ണൂരാനെ കൊല്ലരുത്., പ്ലീസ്.

    **

    ReplyDelete
  2. (((((ക്ണിം)))))
    കണ്ണൂരാന്റെ ഇച്ചി മുറിച്ചു കൊണ്ട് ഈ പോസ്റ്റിന്റെ കമന്റു ബോക്സ് ഉദ്ഘാടനം ചെയ്യുന്നു. ബാക്കിയുള്ളത് പിന്നാലെ വരുന്ന വായനക്കാർക്ക് സമർപ്പിക്കുന്നു.

    ReplyDelete
  3. 'നീ' വച്ച് തുടങ്ങുന്ന ഇത്രയേറെ വാക്കുകള്‍ ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞേ ...(പണ്ട് മലയാളം നേരെ ചൊവ്വേ പഠിക്കാത്തതിന്റെ കുഴപ്പം ആണേ. ). നല്ല രസകരമായി അവതരിപ്പിചിട്ട്ടുണ്ട് കണ്ണൂരാനെ. ആശംസകള്‍

    ReplyDelete
  4. കണ്ണൂരാനെ,
    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ധാരാളം കേട്ട കഥ ആണെങ്കിലും, നന്നായിട്ട് അവതരിപ്പിച്ചു; അഭിനന്ദനങ്ങള്‍! മുഹമ്മദ്‌ കുട്ടിക്കയെ ഞാന്‍ വിളിച്ചു വിവരം പറയുന്നുണ്ട്. ജാഗ്രതൈ!!
    അവസാനം പറഞ്ഞ കാര്യം ശരിയാണോ?????

    ReplyDelete
  5. എല്ലാര്‍ക്കും മുറിക്കാന്‍ കണ്ണൂരാന്റെ ഇച്ചി പിന്നെയും ബാക്കി.... കണ്ണൂരാന്റെ എഴുത്തിനെയും ഇചിയെയും തോല്‍പ്പിക്കാന്‍ പറ്റില്ല മക്കളെ ...

    ReplyDelete
  6. കണ്ണൂരാനെ നര്‍മ്മിഷ്ടനായ പോസ്റ്റ് കലക്കി
    മകന്റെ കലാപ്രകടനങ്ങളും അടിപൊളി!
    എന്തായാലും ഒത്തിരി ചിരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍ കണ്ണൂസ്!

    ReplyDelete
  7. ദുനിയാവിലുള്ള സകല 'നി 'യും പ്രയോഗിച്ചു കളഞ്ഞല്ലോ..
    സംഗതി ചിരിക്കാനേറെയുണ്ടെങ്കിലും ഈ പോസ്റ്റില്‍ നോണ്‍ വെജ് കലര്‍ന്നിരിക്കുന്നല്ലോ മോനെ..
    അത് വേണ്ടായിരുന്നൂ..ഇത്തയോട് പിണങ്ങരുത് കേട്ടോ..

    ReplyDelete
  8. അവൻ അതിൽ അവസാനിപ്പിച്ചത് ഭാഗ്യം!!!! :)
    കൊള്ളാം.

    ReplyDelete
  9. ഒന്നും സാരമില്ല കണ്ണൂരാനേ....
    ജീവിതം ഇങ്ങനെയൊക്കെയാണ്.

    ആ പാവം വാവക്കുട്ടിയ്ക്ക് പ്രത്യേക അന്വേഷണം.

    ReplyDelete
  10. ദേ ഇതാണ് പോസ്റ്റ്‌.അതും കണ്ണൂരാന്റെ.വളരെ രസമായി എഴുതി.ഞാന്‍ രസിച്ചു വായിച്ചു.നര്‍മ്മം കണ്ണൂരാന്റെ സ്വന്തം.ആശംസകള്‍ ഉണ്ടേ.

    ReplyDelete
  11. 'നികാരം' കണ്ണൂരാന്‍ ...... നോണ്‍ വെജ് ആണോ...? ആ ആര്‍ക്കറിയാം... ഇച്ചിരി ഇറച്ചി കഷണം മുറിച്ച കേസ്‌ ആയതുകൊണ്ട് അല്പം മസാല പുരട്ടിയാലും കുഴപ്പമില്ല...
    "എന്നാലും എരിവല്‍പം കൂടി പോയോ?" " കൂടി പോയി കൂടി പോയി..."
    "പക്ഷെ, സംഗതി.. ഇറച്ചി കഷണം!!!!... വേണം വേണം...മസാല പാകത്തിന് തന്നെ വേണം..........
    സംഗതി ഇഷ്ടമായി.........

    ReplyDelete
  12. പോസ്റ്റ്‌ രസ്സായി ... "പക്ഷെ ഞാന്‍.., നിഷ്കളങ്കനും നിഷ്ക്കാമ കര്‍മ്മിയും,........................................
    സര്‍വ്വോപരി നിരാലംബ സ്നേഹിയുമായ കണ്ണൂരാന്‍..........."
    ഇനിയും ബാക്കി വല്ല വാക്കുകളും ഉണ്ടോ !!!!

    ReplyDelete
  13. അതാണ്‌ മോനെ ദുഫായി കുട്ടി.നാട്ടില്‌ വളരുമ്പൊ ഓൻ ചേല്‌ക്ക് വളരും.മറുനാട്ടിലാണെങ്കിൽ ഉപ്പാന്റേം ഉമ്മാന്റേം അതിരുവിട്ട കളികൾ കൗതുകത്തോടെ നോക്കിക്കാണൂകേം ചെയ്യും.അതിന്‌ പറേണ്ടത് ഇന്നേം ഇന്റെ പെണ്ണ്‌ങ്ങളേം.ഒരു ഉദാഹരണം.
    ലീവ് കിട്ട്യ വിവരത്തീന്‌ വിളിച്ചപ്പം ഭാര്യ ആദ്യം ചോദിച്ചത് തന്നെ ‘എന്തേയ് ങ്ങളെ ഇച്ചി പൊള്ളീനോ’.

    കാക്കന്റെ കുട്ടി കാക്കന്നെ.

    ReplyDelete
  14. കുറെ കാലത്തിന് ശേഷമാണ് ഒരു പോസ്റ്റ് വന്ന ഉടനെ വായിക്കുന്നത്.
    കാരണം മെയിലില്‍ വരുന്ന പോസ്റ്റുകള്‍ വഴിക്ക് വഴി വായിച്ചു പോവുകയാണ് ഇപ്പോള്‍ പതിവാക്കിയിരിക്കുന്നത്. സമയക്കുറവ് തന്നെ.
    പതിവ് കണ്ണൂരാന്‍ ശൈലിയില്‍ നിന്നും മാറി ഇത്തിരി മസാലയൊക്കെ പുരട്ടിയുള്ള സംഭവം കൊള്ളാം.
    സാഹിത്യമാകുമ്പോള്‍ കുറച്ചൊക്കെ "അതും" പറഞ്ഞില്ലെങ്കില്‍ എന്തു കാര്യം?
    നര്‍മം വിടാതെ തന്നെ നന്നായി പറഞ്ഞു.
    നാട്ടിലൊക്കേ പോയത് ഇതിനായിരുന്നല്ലേ.
    ഒരു സംശയം , ഇനി മോന്‍ പറഞ്ഞ പോലെ നിന്റെ "ഇച്ചി" മുറിച്ചില്ലെ പഹയാ.
    ഏതായാലും ഇപ്രാവശ്യവും കാദര്‍ കുട്ടി സാഹിബിനെയും മോളെയും വെറുതെ വിട്ടില്ല.
    അതിലുപരി നാട്ടിലെക്കുള്ള യാത്രയുടെ നല്ലൊരു വിവരണം കൂടി ആയി. ഗൃഹാതുരത്വം തുളുംബുന്ന, കുഞ്ഞുങ്ങളോടുള്ള വാല്‍സല്യത്തില്‍ അലിയിച്ച നല്ലൊരു പോസ്റ്റ്.
    ആശംസകള്‍.

    ReplyDelete
  15. പഴയ പോസ്റ്റുകളുടെ നിലവാരത്തിലേക്ക് അങ്ങ് വരുന്നില്ലല്ലോ കണ്ണൂരാന്‍......
    അടുത്ത പോസ്റ്റുകളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  16. പിള്ള മനസ്സില്‍ കള്ളമില്ലല്ലോ !

    ReplyDelete
  17. കണ്ണൂരാന്റെ ഇച്ചി മുറിച്ചില്ല എന്ന് ദ്രിസാക്ഷി വിവരണവും സാഹചര്യ തെളിവുകളും വച്ചു സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ബോസിന് മുന്നിലോ മറ്റോ സിപ് പ്രവര്ത്തിപ്പിക്കുമ്പോള്‍ സൂക്ഷിക്കുക, അതിനുള്ളില്‍ കുടുങ്ങിയ ഇചിയുമായി, തലയില്‍ തീയും നിലവിളി ശബ്ദവുമിട്ടു ആശുപത്രീലെക്കുള്ള ആ പോക്ക് കാണുന്നവര്‍ക്ക് കിട്ടുന്ന സുഖം അതിലിരിക്കുന്ന കണ്ണൂരാന് കിട്ടണമെന്നില്ല.
    __
    അവതരണ രീതി മുന്പതെതിലും രസകരമായി തോന്നിയെങ്കിലും പഴയ പോസ്റ്റുകളിലെ ആഴവും ഗുണപാഠവും (ഫോര്‍ എക്സാമ്പിള്‍ കോസ്റ്റ് കട്ടിംഗ്! വായിച്ച വകയില്‍ എനിക്ക് ഇത് വരെയായി 150 ഡോളറിന്റെ ലാഭം കിട്ടിയത് പോലെ ഉപകാരപ്രദമായ എന്തെങ്കിലും) ഈ പോസ്റ്റില്‍ ഇല്ല എന്ന് സമ്മതിക്കാതെ വയ്യ.
    ഖസാക്കിന്റെ ഇതിഹാസം വായിച്ച ശേഷം ഒവി വിജയന്‍റെ മറ്റു കൃതികളെ കുറ്റം പറയുന്നത് പോലെ ആണ് ഈ വാക്കുകള്‍ എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പറഞ്ഞത്.
    ഹല്ല പിന്നെ, ഇങ്ങ്ങ്ങനെയോക്കെയല്ലേ ഞങ്ങള്‍ക്ക് കണ്ണൂരാന്റെ ബ്ലോഗ്‌ കുളം തോണ്ടിക്കാന്‍ പറ്റൂ...:)
    കല്ലി വല്ലി !

    ReplyDelete
  18. കണ്ണൂരാനെ, സത്യം പറയാലോ പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടു ഞെട്ടി തരിച്ചു.. എന്നാലും എന്‍റെ കണ്ണൂരാനെ. നിങ്ങളെ ധൈര്യം സമ്മതിക്കണം..'നീ' യില്‍ തുടങ്ങുന്ന വാക്കുകള്‍ കൊണ്ടു മാലപ്പടക്കം കെട്ടി മോന്റെ തമാശകള്‍ കൊണ്ടു തിരി കൊളുത്തി കുറെ വൈകിയാണേലും ഒരു ദുബായി പൂരം തന്നെ സൃഷ്ട്ടിച്ചുവല്ലോ..അസ്സലായി നാട്ടുവിശേഷങ്ങളും,ചേലാകര്‍മ്മ പുരാണങ്ങളും...അഭിനന്ദനങ്ങള്‍...

    ReplyDelete
  19. നല്ല മസാലയാ കണ്ണൂരാനേ... എരിഞ്ഞിട്ട് കണ്ണില്‍നിന്നും വെള്ളം വന്നു... ചിരിച്ചിട്ടും. പിന്നെ പുള്ളയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം കാണിക്കാതിരിക്കോ.. ഹി..ഹി.. ഇത് വായിച്ചാല്‍ സാഹിബിന്റെ മോള്‍ക്ക് ഏതായാലും ഒരു പണിയായി... ഹി..ഹി..

    കണ്ണൂരാനില്‍നിന്നും കൂടുതല്‍ പ്രതിക്ക്ഷിക്കുന്നുട്ടോ...

    ReplyDelete
  20. ഇച്ചിക്കൊരു ഉറ ഇട്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ കേള്ക്കേണ്ടി വരുമായിരുന്നോ???

    ReplyDelete
  21. സത്യം പറയാലോ എനിക്ക് ഇഷ്ടപ്പെട്ടില്ല .. (എന്റെ കുഴപ്പം ആവും ..)

    ReplyDelete
  22. ഒട്ടും ഇഷ്ട്ടായില്ലാ..
    വയിച്ചത് വേസ്റ്റ്.. സോറി

    ReplyDelete
  23. സംഭവം കൊള്ളാം (കുഞ്ഞുങ്ങളെ സൂക്ഷിക്കുക‌)

    ReplyDelete
  24. പയ്യന്‍ ഒരു മിടുക്കന്‍കുട്ടിതന്ന്യാണേ.

    ReplyDelete
  25. അവതരണ രീതി ഇഷ്ടമായി
    ചില പച്ചയായ കാര്യങ്ങൾ അതെ പടി വേണ്ടീരുന്നൊ എന്ന് സശയം!

    ReplyDelete
  26. നല്ലോണം നട്ടുവളർത്തിയ നാണത്തിന്റെ നാരായവേരും നുള്ളിയെറിഞ്ഞ നർമ്മ നാരദാ നിനക്ക് നമോവകം.

    ReplyDelete
  27. സോറി കണ്ണൂരാന്‍.
    ഇതൊക്കെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ ഉണ്ടാവാം.

    :((((((( no comments.

    ReplyDelete
  28. ഞ്ഞി ... മാണ്ടാത്ത....പണിക്കു പോയ്‌റ്റല്ലേ ..?
    ഒന്ന് ബാപ്പാനെ പോലെ കേടക്കട്ടെന്നു വിചാരിക്കണം ..!!
    കണ്ണൂരാന്റെ സ്റ്റയില് വെച്ച് നോക്കുമ്പോ ..
    ഒസ്സാന്‍ കുറച്ചു വെള്ളം കുടിച്ചു കാണും ..എവിടെ വെച്ചാ ഓടിച്ചിട്ട്‌ പിടിച്ചേ ?
    ആ കള്ള ബഡ്ക്കൂസ് ഒസ്സാന്‍ .....എന്നെ പിടിച്ചത് അടുത്ത വീട്ടിലെ തേങ്ങാ കൂട്ടിന്നുള്ളില്‍ നിന്നാ..!!

    ReplyDelete
  29. ആ പിന്നേയ്, വാപ്പച്ചിന്റെ ഇച്ചിമുറിക്ക് എന്നേം വിളിക്കണം....:)

    ReplyDelete
  30. അല്ല എന്താ കണ്ണൂരാന്റെ ഇച്ചി മുറിക്കാഞ്ഞത് .... കാരണം ഇച്ചി മുറിചാലെ മോളെ തരു എന്ന് പറഞ്ഞ ഒരു ബാപ ഉണ്ട്.... ഞാന്‍ ഹിന്ദു ആണേ

    ReplyDelete
  31. “ഇച്ചി”രി കൂടിപ്പോയീട്ടോ...:(

    ReplyDelete
  32. കുമ്പളം കുത്തിയാ മത്തന്‍ മുളക്കുമോ??????.......സസ്നേഹം

    ReplyDelete
  33. സമകാലീന സംഭവങ്ങളുടെ തീവ്രത കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ ഒരു പുതിയ മാര്‍ഗം സ്വീകരിച്ച് എഴുതി. സ്വയം കഥാപാത്രമാവുന്ന ആ എഴുത്ത്‌ ഉള്‍ക്കൊള്ളാന്‍ അല്പം ബുദ്ധിമുട്ട് ഒറ്റ വായനകൊണ്ട് അനുഭവപ്പെടുന്നു. അല്ലെങ്കില്‍ കണ്ണൂരാന്റെ മറ്റ്‌ പോസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോര എന്നോ കൂടിയോ എന്നോ തോന്നുന്നതാകാം.എന്തായാലും താഴെ എഴുതിയ വിഷയത്തിന്റെ പ്രസക്തിയും അതിനോടുള്ള പ്രതിഷേധവും പൊതുവായി കാണുമ്പോള്‍ കുറ്റപ്പെടുത്താന്‍ എനിക്കാകില്ല.

    ReplyDelete
  34. ഒരു കണ്ണൂരാന്‍ പോസ്റ്റിന്റെ നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് എന്റെ വിശ്വാസം. അത് ചിലപ്പോള്‍ എന്റെ അമിത വിശ്വാസം കൊണ്ടാകാം. ഏതായാലും ഇതിനു പ്രയശ്ചിത്തമായിട്ടു മറ്റൊരു കിടിലന്‍ പോസ്റ്റ്‌ അധികം വൈകാതെ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും

    ReplyDelete
  35. എന്താ ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗവിവരണമോ? അതോ ചേലാ കര്‍മം വിവരിക്കുകയോ? അതോ വെറും നര്‍മം മാത്രമോ? പല ഭാഗങ്ങളും അശ്ലീലമായിപ്പോയി എന്ന് പറയാതെ വയ്യ. ഇതേ പോസ്റ്റ്‌ തന്നെ കുറച്ചു കൂടി സഭ്യമായ രീതിയില്‍ അവതരിപ്പിക്കാമായിരുന്നു.

    പദസമ്പത്ത്‌ സാഗരം കണക്കെയുണ്ട് കണ്ണൂരാന്. ഉപയോഗപ്പെടുത്തിയാല്‍ മായാജാലം സൃഷ്ടിച്ചെടുക്കാം.

    ReplyDelete
  36. എഴുതാൻ കഴിയുക എന്നത് നല്ലൊരു കഴിവാണ് അത് താങ്കളിൽ ധാരാളമുണ്ട് .ഇതു പോലെ ആളുകളെ ചിരിപ്പിക്കാൻ എന്തെങ്കിലും എഴുതി അതിനെ മലീമസമാക്കാതെ ആ ചിന്തയിൽ നല്ലതിനു സ്ഥാനം കൊടുക്കുക... നമ്മിലെ ഒരു വാക്കെങ്കിലും മറ്റുള്ളവർക്കു ചിന്തിക്കാനുതകുന്നതാണെങ്കിൽ അത് ഒരു നന്മയാകില്ലെ...

    ReplyDelete
  37. ചാണ്ടി എവടെച്ചെന്നാലും ചാണ്ടിത്തരം പറയും, കണ്ണൂരാന്റെ പോസ്റ്റ്...ആ കൊയപ്പല്ല...

    ReplyDelete
  38. ചാറ്റില്‍ ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം വീണ്ടും വന്നു.
    പുരുഷ ലിംഗത്തെ കുറിച്ച് ശാസ്ത്രീയമായി പറയുന്ന പോസ്റ്റുകള്‍ എന്ന കണക്കെ കണ്ട പിക്റ്റര്‍ ഈ പോസ്റ്റിലെ സൂപ്പര്‍ അടിപൊളി കമന്റര്‍മാര്‍ക്കായി ഗിഫ്റ്റായിരിക്കുമെന്ന് തന്നെ കരുതട്ടെ.

    പോസ്റ്റുകള്‍ വായിച്ച് കമന്റിയവന്മാരെ മണ്ടന്മാരാക്കും വിധം മുന്നറിയിപ്പില്ലാതെ അവ എഡിറ്റുന്നതിലെ പോഴത്തരം കണ്ണൂരാനു അറിയഞ്ഞിട്ടോ എന്തോ...
    അറിയാഞ്ഞിട്ടാണെങ്കില്‍ ഷെയിം ഷെയിം
    അറിഞ്ഞ് കൊണ്ടാണെങ്കില്‍ തെമ്മാടിത്തരമായിപ്പോയി 30 ഓളം കമന്റിനു ശേഷം ചെര്‍ത്ത പടം.

    ഇട്ട പടത്തില്‍ തെറ്റൊന്നും കാണുന്നില്ലാ. പടം ഉള്‍പ്പെടുത്തിയ സാഹചര്യം ഒരുപാട് ബോറായി...

    ReplyDelete
  39. കൊച്ച് അങ്ങനെ പറഞ്ഞു എന്നും വിശ്വസിക്കുന്നില്ല ഹ ഹ ഹ

    ReplyDelete
  40. എന്തുപെറ്റി കണ്ണൂരാന്‍ ഇങ്ങനെയൊരു പോസ്റ്റിറക്കാന്‍?
    കോമഡിയുമില്ല. പിന്നെ നിലവാരവുമില്ല.
    കുറച്ചു കൂടി ശ്രദ്ധിക്കുമെന്നു കരുതുന്നു

    ReplyDelete
  41. “നി”ണ്ണൂരാനെ, ഒരു സുഖായില്ലാന്ന് പറഞ്ഞാല്‍ ഇഷ്ടക്കേട് വരുമോ?

    ReplyDelete
  42. ഭാഷ പ്രവീണ്യം അസാധ്യമായിട്ടുണ്ട്‌... അതിനിയും തെളിയിചെടുക്കാം.
    ..ബാക്കിയൊക്കെ ഭായി പറഞ്ഞത് ആവര്‍ത്തിക്കുന്നു :)

    ReplyDelete
  43. ഞാനിതുവഴി പോകുന്നുണ്ട്. സംഭവം ഇഷ്ടായി.

    ReplyDelete
  44. @
    അലിഭായ്‌,
    നന്ദി.

    പതിവ് തേങ്ങക്ക് പകരം എന്റെ ഇച്ചി മുറിച്ചുള്ള ഉദ്ഘാടനം കലക്കി. ബാക്കി ഉണ്ടായിരുന്നത് പിന്നാലെ വന്നവരില്‍ ചിലര്‍ വേരോടെ മുറിച്ചിരിക്കുന്നു!


    @
    ഏപ്രില്‍ ലില്ലി:
    ഇത്രേം വാക്കുകള്‍ ഉണ്ടെന്നു സത്യത്തില്‍ ഞാനും ഇപ്പോഴാ അറിയുന്നെ. കമന്റിനു നന്ദി.

    @
    അപ്പച്ചന്‍: "അവസാനം പറഞ്ഞ കാര്യം ശരിയാണോ?????"

    അപ്പച്ചാ, സംശയിക്കേണ്ട. (ഹഹഹാ..)

    @
    ഡോക്ടര്‍ R K: >>എല്ലാര്‍ക്കും മുറിക്കാന്‍ കണ്ണൂരാന്റെ ഇച്ചി പിന്നെയും ബാക്കി.... കണ്ണൂരാന്റെ എഴുത്തിനെയും ഇചിയെയും തോല്‍പ്പിക്കാന്‍ പറ്റില്ല മക്കളെ ...<<

    അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ഡോക്ടറെ.

    @ ചെമ്മാരന്‍: >>കണ്ണൂരാനെ നര്‍മ്മിഷ്ടനായ പോസ്റ്റ് കലക്കി
    മകന്റെ കലാപ്രകടനങ്ങളും അടിപൊളി!
    എന്തായാലും ഒത്തിരി ചിരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍ കണ്ണൂസ്!<<

    നന്ദി ജിതിന്‍, നല്ല വാക്കുകള്‍ക്.

    ReplyDelete
  45. @
    mayflowers:
    ഇത്താന്റെയും മറ്റുചില അഭ്യൂദയ തല്പ്പരരുടെയും അഭിപ്രായം മാനിച്ചു പോസ്റ്റ്‌ ഒന്നൂടെ എഡിറ്റ്‌ ചെയ്തിട്ടുണ്ട്.
    ഇത്താനോട് പിണങ്ങില്ല. ഇത്താനോട് പിണങ്ങിയിട്ടു കണ്ണൂരാനൊരു ജീവിതം വേണ്ട.

    @
    ഭായ്‌:
    അതെ. അല്ലേല്‍ സംഗതി കുടുങ്ങിയേനെ..!

    @
    എച്ച്മുകുട്ടി:
    അതെ എച്മു, ഇതൊക്കെയല്ലേ ജീവിതം. താങ്ക്സ് കേട്ടോ.

    @
    shanavaz ikka: >>ദേ ഇതാണ് പോസ്റ്റ്‌.അതും കണ്ണൂരാന്റെ.വളരെ രസമായി എഴുതി.ഞാന്‍ രസിച്ചു വായിച്ചു.നര്‍മ്മം കണ്ണൂരാന്റെ സ്വന്തം.ആശംസകള്‍ ഉണ്ടേ.<<

    ആശംസകള്‍ തിരിച്ചും. ഇനിയും കാണാം.

    @
    ഹാഷിഖ്‌:
    ആ കമന്റ്‌ തന്നെ ചിരിപ്പിക്കുന്നു! സംഗതി പലര്ക്കും ഇഷ്ട്ടായി. എന്റെ കാര്യം കഷ്ട്ടായി!

    ReplyDelete
  46. @
    LIPI RANJU:
    മാഡം, അതൊക്കെയാണ് കണ്ണൂരാന്‍. പക്ഷെ നിക്രിഷ്ട്ടനല്ല!

    @
    യൂസുഫ്പ:
    കമന്റിനു നന്ദി.
    ശെരിയാണ് യൂസുഫ്ക്ക. പ്രവാസിയുടെ മക്കള്‍ വഷളാകുന്നു. നാട്ടില്‍ വളരുന്ന കുട്ടികള്‍ ഡീസെന്റ്‌! (ഹെന്റമ്മോ)

    @
    സുള്‍ഫിക്ക:
    വിശദമായിത്തന്നെ കമന്റിയല്ലോ. സൂപ്പര്‍
    (നിങ്ങള്‍ മണല്‍വയല്‍ അല്ല. സ്വര്‍ണ്ണ വയലാണ്‌. സുല്‍ഫി സ്വര്‍ണ വയല്‍ )

    @
    മഹേഷ്‌ വിജയന്‍:
    നന്ദി മഹേഷ്‌ ഭായ്‌.
    (പ്രതീക്ഷിക്കു പ്രതീക്ഷിക്കു. പ്രതീക്ഷ തെറ്റിയാല്‍ ഓടിച്ചിട്ട്‌ കൊല്ലാലോ. ല്ലേ?

    @
    villageman:
    കള്ള മനസ്സില്‍ പിള്ളയുമില്ലാ..

    ReplyDelete
  47. @
    വഴിപോക്കന്‍:
    ഈ പോസ്റ്റില്‍ ഉപകാരപ്രദമായിട്ടു ഒന്നുമില്ലെന്ന് സമ്മതിക്കാം.
    പക്ഷെ, സ്ത്രീത്വത്തിനു നേര്‍ക്കുള്ള പുരുഷന്റെ കാമഭ്രാന്തുകള്‍ കാണുമ്പോള്‍ ലിംഗമുള്ളത് കൊണ്ടല്ലേ അവര്‍ അത്തരം നീച കൃത്യങ്ങള്‍ ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. ട്രെയിനില്‍ നിന്നും തള്ളിയിട്ടു പാതി മരിച്ച ശരീരത്തെ ഭോഗിക്കാന്‍ പ്രേരിപ്പിച്ചതും ലിംഗമല്ലാതെ മറ്റെന്താണ്!
    (ഈ പോസ്റ്റ്‌ലെ ലാസ്റ്റ്‌ പാരഗ്രാഫിനു കടപ്പാട്:
    http://prachhanham.blogspot.com/2011/03/blog-post_18.html)

    @
    ജാസ്മിക്കുട്ടി:
    നന്ദി പെങ്ങളേ നന്ദി. (തല്ലാ പ്രതീക്ഷിച്ചത്)
    @
    തിരിചിലാന്‍:
    പ്രതീക്ഷിച്ചോളൂ. ശ്രദ്ധിക്കാം.
    @
    ചാണ്ടി:
    ഹഹഹാ..!
    @
    ഹഫീസ്‌:
    >>സത്യം പറയാലോ എനിക്ക് ഇഷ്ടപ്പെട്ടില്ല .. (എന്റെ കുഴപ്പം ആവും ..)<<

    എന്റെ കുഴപ്പവും ആവാലോ!

    ReplyDelete
  48. @
    കിങ്ങിനിക്കുട്ടി:
    നന്ദി. (നഷ്ട്ടായില്ലാ)

    @
    എയ്യാല്‍ക്കാരന്‍:
    thank you dear.

    @
    ഹാഷിം:
    ആവരുത് ഇഷ്ട്ടാവരുത്... (സോറി. ഹഹഹാ...)

    @
    കാര്‍ന്നോര്‍
    അതെ. കുഞ്ഞുങ്ങളില്‍ കാര്യങ്ങള്‍ എളുപ്പം പതിയുന്നു!

    @
    keraladasanunni:
    നന്ദി: (തുഞ്ചന്മീട്ടില്‍ സാറായിരുന്നു താരം. അഭിനന്ദനങ്ങള്‍

    ReplyDelete
  49. നിർഗുണനല്ലാത്ത ഈ നിസ്കാരത്തിന്റെ തഴമ്പുവന്നുതുടങ്ങിയ നിർമ്മലനും,നിർഭയനുമായ നിങ്ങളുടെ പ്രിയ കണ്ണൂരാനെ നിസാരമായ വെറുമീനർമ്മലേഖനത്തിൻ നിർമ്മാണത്തിന്റെ പേരിൽ നിറുത്തി പൊരിക്കുവാൻ നിശ്ചയിച്ചിറങ്ങിയ പോലുണ്ടാല്ലോ നിര നിരയായുള്ള നിഷേധവും,നിർലജ്ജവുമായ അഭിപ്രായങ്ങൾ കണ്ടിട്ട്...!

    ഒട്ടും നിസ്സഹായനാകേണ്ട കേട്ടൊ കണ്ണൂ....

    നികാരം കൊണ്ട് നിർഗുണനായി പൊകില്ലാല്ലോ ആരും..!

    എന്തായാലും ഈ ചേലാകർമ്മ ചടങ്ങുകളെ കുറിച്ചുള്ള അറിവുകളും,നല്ല ചേലായി വിവരിച്ചിട്ടുള്ള നർമ്മങ്ങളും എനിക്കിഷ്ട്ടായി...

    ReplyDelete
  50. 'നി'യില്‍ ആരോ കൈവിഷം തന്നോ കണ്ണുരാന്?
    ന്നാ പിന്നെ അടുത്ത വരവിന് അതങ്ങ് നടത്തിയലോ?
    ഇമ്മിണി ബല്യആളാവണ്ടേ കണ്ണുരാനും?

    ReplyDelete
  51. പോസ്റ്റ് കൊള്ളാം,ന്നാലും കണ്ണൂരാന്റെ ഒരു മികവു കാണുന്നില്ല.പഴയ കണ്ണൂരാന്‍ ടച്ച് എവിടെ പോയി..?

    ReplyDelete
  52. 'കണ്ണൂരാന്‍' എന്ന വ്യക്തിയില്‍ നിന്നും മാറി ചിന്തിച്ചു ഒരു പോസ്റ്റ്‌ എഴുതൂ... വിഷയങ്ങള്‍ എന്തെല്ലാം വേറെ കിടക്കുന്നു. അനുഭവങ്ങളില്‍ ചാലിച്ച കഥകള്‍, പോസ്റ്റുകള്‍ എഴുതുന്നതിനു ഭാവന വേണമെന്നില്ല, ഭാഷ മാത്രം മതി.

    ഈ പോസ്റ്റ് വായനക്കാര്‍ സ്വീകരിക്കപെടാതിരിക്കാനുള്ള കാരണം ഇതിലെ ചില പ്രയോഗങ്ങള്‍ കൊണ്ട് മാത്രമാണ് എന്ന് ഞാന്‍ പറയില്ല. അത് കൊണ്ട് തന്നെ ഇതിനെ എഡിറ്റ്‌ ചെയ്താലും മൊത്ത നിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് തോന്നുന്നില്ല കണ്ണൂരാന്‍. എഴുത്തിലെ വിത്യസ്ത ഇല്ലായ്മ, നല്ല പ്രമേയത്തിന്റെ അഭാവം, നര്‍മ്മതിനിടയില്‍ വിളക്കി ചേര്‍ത്ത സീരിയസ് കാര്യങ്ങള്‍ നര്‍മ്മത്തോട്‌ ചേരാതെ പോയത്, നര്‍മ്മം പോലും എഴുതാന്‍ വേണ്ടി എഴുതിയപോലെ ചിലയിടങ്ങളില്‍ മുഴച്ചു നിന്നത് അങ്ങനെ കാരണങ്ങള്‍ പലതുണ്ട്...

    ഈ വിമര്‍ശനങ്ങള്‍ കണ്ണൂരാന്റെ അടുത്ത പോസ്റ്റിനുള്ള കേളികൊട്ട് മാത്രമാകട്ടെ...
    ആശംസകള്‍...

    ReplyDelete
  53. ഇയാള് നന്നാവൂല ...
    :-))

    ReplyDelete
  54. aaraappa paranje ithilu masaala kooddeennu.apparanja aalute thalkkittu randu mettam kodu..kunju pillere polyeulla, matured aavaatha chilarkku ithiokke vayikkumbham kalippu kerum anneram thonnunnathaa masalaa kodi,abhaasam ennumokke..nannayittundu kannoraane.."nee kodi pideedaa..nammayundu pinnale..:

    ReplyDelete
  55. ഇതിപ്പോ..എല്ലവരും കൂടി കണ്ണൂരാനെ നന്നാക്കാൻ തീരുമാനിച്ചപോലുണ്ട്...
    ഒന്ന് നശിച്ചാൽ മറ്റേതിനു വളം എന്ന ലൈൻ...യേത്(പോസ്റ്റ്!!)

    ReplyDelete
  56. ആരാപ്പാ പറഞ്ഞെ ഇതില് മസാല കൂടീന്ന്! അപ്പറഞ്ഞ ആളുടെ തലക്കിട്ട് രണ്ടു മേട്ടം കൊട്.
    കുഞ്ഞു പിള്ളേരെ പോലുള്ള, പക്വത ഇല്ലാത്ത ചിലര്‍ക്ക് ഇതൊക്കെ വായിക്കുമ്പോ കലിപ്പ് കേറും. അന്നേരം തോന്നുന്നതാ മസാല കൂടീ.. ആഭാസം. എന്നൊക്കെ. നന്നായിട്ടുണ്ട് കണ്ണൂരാനെ.
    നീ കൊടി പിടീടാ. നമ്മളുണ്ട് പിന്നാലെ.

    ReplyDelete
  57. വായിക്കാന്‍ നല്ല രസം കണ്ണൂരാനെ. "മുറിവേറ്റത് അവനാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്. നിറഞ്ഞത് അവന്റെ കണ്ണുകളാണെങ്കിലും കരഞ്ഞത് ഞാനായിരുന്നു"ഭാഗം വായിച്ചപ്പോള്‍ ചെറുതായി എന്റെ കണ്ണും നിറഞ്ഞു കണ്ണൂരാനെ. എന്റെ ഭാഷ തീവ്രമാണെങ്കിലും മനസ്സ് പലപ്പോഴുമിങ്ങനെയാ കണ്ണൂരാനെ. എന്റെ സഹപ്രവര്‍ത്തകനായിരുന്ന വണ്ടൂര്‍ക്കാരന്‍ അബ്ദുള്‍ കരീം പറഞ്ഞ ഒരു 'ഇച്ചിമുറിക്കഥ'യുണ്ട് കണ്ണൂരാനെ. അതിങ്ങനെ കണ്ണൂരാനെ:

    ReplyDelete
  58. ഒരു ചെക്കന്റെ മാര്‍ക്കം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അഞ്ചാറു ചെക്കമ്മാരുടേത് കുറ്റിയോടെ ചെത്തിയതും മൂന്നാല് ചെക്കമ്മാരുടേത് നെടുകെ കീറിയതുമായ കഥകള്‍ മറ്റു ചെക്കന്മാര്‍ പറഞ്ഞതുകേട്ട് മാര്‍ക്കച്ചെക്കന്‍ ആകെ പേടിച്ചിരിക്കയാണ്. കത്തി മാര്‍ക്കച്ചെക്കന്റെ പൈതലിനെ പൊതിഞ്ഞ തൊലിയിലൊന്നു തട്ടിയതും മാര്‍ക്കച്ചെക്കന്‍ കുതറിമാറി ഓടിയതും ഒപ്പമായിരുന്നു. വീട്ടുകാരും നാട്ടുകാരും മറ്റു ചെക്കമ്മാരും മാര്‍ക്കച്ചെക്കന്റെ പിറകെ ഓടി. പി.ടി.ഉഷ കണ്ടാല്‍ ബോധംകെട്ടു വീഴുന്ന തരത്തിലുള്ള ഓട്ടമായിരുന്നു മാര്‍ക്കച്ചെക്കന്റേത്. മാര്‍ക്കച്ചെക്കനെ കിട്ടാതെ എല്ലാവരും തളര്‍ന്ന് ക്ഷീണിച്ച് വീട്ടിലെത്തി. ഇനി എന്തു ചെയ്യുമെന്ന ബേജാറോടെ അവര്‍ പരസ്പരം നോക്കുന്നതിനിടയില്‍ വാതിലില്‍ പാതി മറഞ്ഞുനിന്നുകൊണ്ട് മാര്‍ക്കചെക്കന്റെ ഉമ്മ പറഞ്ഞു: '' ഓന്റെ മൂത്ത ചെക്കമ്മാര് അസര്‍പ്പിന്റിം അയൂബിന്റിം മന്‍സൂറിന്റിം മജീദിന്റിം ഉസ്മാന്റിം ഉമ്മറിന്റിം മാര്‍ക്കം മ്മള് സരിക്കും കയ്ച്ചിലെ! ഞ്ഞി ങ്ങള് നൗസാദിന്റെ ബൈത്താലെ പായണ്ട. ഒന്ന് ബാപ്പാന്റെ മാതിരിം കെടക്കട്ടെ!!

    ReplyDelete
  59. മാര്‍ക്ക കല്യാണം, ഇച്ചി മുറിക്കല്‍ .... തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലെ ഈ ദുരാചാരം ഒരു 30 കൊല്ലം കൊണ്ടൊക്കെ ഇല്ലാതാകാനിടയുള്ള ഏര്‍പ്പാടാണ്. ഈ ദുരാചാരം അവസാനിപ്പിക്കാന്‍ ഇത്തരം തുണിയഴിക്കുന്ന പോസ്റ്റുകള്‍ ധാരാളമായി നെറ്റില്‍ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. അതിലേക്കുള്ള ഒരു സംഭാവന എന്ന നിലയില്‍ ഈ പോസ്റ്റ് ബൂലോകം സ്വീകരിക്കുകയും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ചിത്രകാരന്റെ ആശംസകള്‍ !!!ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ കഥയും രസകരമായി.

    ReplyDelete
  60. ഈ ബ്ലോഗില്‍ ആദ്യമായിട്ടാണ്.പോസ്റ്റ് വായിച്ച് ശരിക്കും ആസ്വദിച്ചു.ആസ്വദിക്കാന്‍ കൂടിയാണല്ലോ എഴുതുന്നത്.ഒട്ടും ജാടയില്ലാതെ തുറന്ന് എഴുതുന്നു.ഇസ്തിരി സൂട്ടിട്ട, ചുളിവു വീഴാത്ത എഴുത്തു സംബ്രദായത്തിന്റെയും,സാമൂഹ്യ രീതികളുടെയും തലക്ക് നല്ല കൊട്ടു കൊടുക്കുന്നുണ്ടല്ലോ എന്ന് തോന്നി.ഈ ശൈലിയും, ഈ സമീപനവും സൂക്ഷിക്കുക.നല്ല ആളാവാന്‍ ശ്രമിക്കാതിരിക്കുക.

    ReplyDelete
  61. വായിക്കുന്നോരെ നാട്ടിലൊക്കെ കൂട്ടിപ്പോയി മോന്റെ സുന്നത്തും കാണിച്ചു തിരികെ കൊണ്ടുവന്നു. ഇതിനാണ് കണ്ണൂരാന്‍ ബ്ലോഗിനു മുങ്ങിയതെന്ന് ഇപ്പോളാ മനസ്സിലായെ. ജാസ്മിത്ത പറഞ്ഞപോലെ ആദ്യം പേടിച്ചു. പോസ്റ്റ്‌ ഇഷ്ട്ടായിട്ടോ. കണ്ണൂരാന്‍ പറഞ്ഞതാല്ലെന്നു കരുതി അവിടെ ഞാനും ഒരു പോസ്റ്റ്‌ ഇട്ടു. വായിക്കണേ.

    ReplyDelete
  62. ഇനിയെന്തിനാ കണ്ണൂരാനെ കൊല്ലുന്നെ....

    ReplyDelete
  63. ഈ എഴുത്തും ബന്ധപ്പെട്ടവിശയവും ഒക്കെ നന്നായിട്ടുണ്ടു പക്ഷെ ഇതിൽ കൊടുത്ത ആ ചിത്രം പെറ്റതള്ള സഹിക്കില്ല കാരണം പുരുഷലിംഗത്തിന്റെ അഗ്രമൂടിയ തൊലിയാണ് മുറിക്കുന്നത് .അതു മുറിക്കുന്നത് വളരെ നല്ലതാണന്നു ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട് .ഇതും ലിംഗവുമായി ഒരുബന്ധവും ഇല്ല എന്നാൽ കണ്ണൂരാൻ കൊടുത്ത ചിത്രത്തിൽ അറ്റത്തെ തൊലിമുറിച്ച് കഴിഞ്ഞപ്പോളുള്ള ചിത്രം ലിംഗം അപ്പാടെ ഇല്ലാതായി ..ഇതൊരു വല്ലാത്ത മുറിപ്പായി പോയി മാഷേ

    ReplyDelete
  64. പോസ്റ്റിലെ കാര്യങ്ങള്‍ മോശം എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ കണ്ണൂരാന്റെ പോസ്റ്റ് എന്ന മുന്‍വിധിയോടെ വായിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ല. തന്നോടാരാ‍ാ മനോരാജേ കണ്ണുരാന്റെ പോസ്റ്റിനെ മുന്‍‌വിധിയോടെ കാണാന്‍ പറഞ്ഞത് എന്ന് ചോദിച്ചാല്‍ എനിക്കൊന്നും പറയാനുമില്ല. ഇവിടെ എന്താ ഈ പോസ്റ്റില്‍ ഇത്ര സദാചാര നിഷ്ട്രൂരത എന്നെനിക്ക് മനസ്സിലായും ഇല്ല. ഒരു പക്ഷെ ആദ്യ പോസ്റ്റ് (എഡിറ്റുന്നതിന് മുന്‍പ്. അങ്ങിനെ ചെയ്തെന്ന് ചില കമന്റുകള്‍ കണ്ടു) എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ എന്നും അറിയില്ല.. പക്ഷെ കണ്ണൂരാനില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  65. നാലു മുതൽ ഏഴു വരെ ഇഞ്ച് നീളമുള്ള മാംസക്കഷണമാണു പോലും..! എന്തൊരാധികാരികത!! ഒന്ന് ചുറ്റും കണ്ണോടിച്ചിട്ട് പറയൂ കണ്ണൂരാൻ. കണ്ണൂരാൻ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.

    (നിതംബ നിദ്രൻ എന്നതിന്റെ അർത്ഥം മനസ്സിലായില്ല കേട്ടൊ. ഇനി നിതംബ ദരിദ്രൻ എന്നാണോ ഉദ്ദേശിച്ചത്?)

    പോസ്റ്റ് രസകരം.

    ReplyDelete
  66. എഴുത്ത് ഒപ്പിക്കാം.
    ചിത്രം നന്നായില്ല. കാരണം സുന്നത്ത് ചെയ്‌താല്‍ 'ഇച്ചി' ചെറുതായി പോകുമെന്നല്ലേ മറ്റുള്ളവര്‍ക്ക് തോന്നുക ?

    ReplyDelete
  67. superb-amazing
    കണ്നൂരാന്റെ ബ്ലോഗില്‍ഒരു ഭീകരന്‍പോസ്റ്റ്‌ ഇറങ്ങി എന്ന് കൊലുസിന്റ്റ് എസ്സ്സെമ്മെസ് കണ്ടുവന്നപ്പോ ദാ കിടക്കണ്‌ു കണ്ണൂരാന്‍ ഫ്ലാറ്റ്!
    കണ്ണൂസേ,മോന്‍ വിളിച്ചുപറഞ്ഞത് നേരാനെങ്കില്‍ വേഗം ഞങ്ങളെയൊക്കെ ക്ഷണിച്ച് ആ പാര്ട്ടിയങ്ങ് നടത്തു.
    പാവം മോന്‍.അതിനെ വേദനിപ്പിച്ച്ചല്ലോ ഈശ്വരാ.

    ReplyDelete
  68. കണൂരാന്‍ സ്റ്റൈല്‍ പോസ്റ്റ്‌ തന്നെ വായിച്ചു ചിരിച്ചു നര്‍മം തന്നെ നര്‍മം

    ReplyDelete
  69. സ്വാദസിദ്ധശൈലിയില്‍ കൊരുത്ത നര്‍മ്മലേപനമാണ് ബ്ലോഗില്‍ കണ്ണൂരാനെ വ്യത്യസ്ഥനാക്കുന്നത്. ഓരോ പോസ്റ്റ്‌കൊണ്ടും തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് തെളിയിക്കുന്നു താങ്കള്‍

    മെയില്‍ കിട്ടിയ അന്ന്, ആദ്യവായനയില്‍ അരുചി തോന്നിയിരുന്നു എന്നത് സത്യം. ആദ്യവായനയില്‍ നിന്നും ഇപ്പോള്‍ രണ്ടാമത്തെ വായനയില്‍ എത്തുമ്പോള്‍ ചില പ്രയോഗങ്ങള്‍ എഡിറ്റ്‌ ചെയ്തതായി കാണുന്നുണ്ട്. അതില്‍ അപാകതയില്ല.
    ബ്ലോഗില്‍ നമുക്ക് കിട്ടുന്നത് അപ്പപ്പോള്‍ എഡിറ്റ്‌ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്‌. സ്വന്തം സൃഷ്ട്ടിയില്‍ മറ്റൊരാള്‍ / വായനക്കാരന്‍ തെറ്റ് സൂചിപ്പിക്കുമ്പോള്‍ അത് തിരുത്താനുള്ള മാനസിക വലിപ്പം മാനിക്കുക.

    (തുടരുന്നു)

    ReplyDelete
  70. "ജീവവര്‍ഗ്ഗത്തിന് ദൈവം നല്‍കിയ വരദാനമാണ് ലിംഗവും അനുബന്ധ കര്‍മ്മങ്ങളും. പ്രജനന പ്രക്രിയയുടെ പച്ചപ്പിലേക്ക് പ്രപഞ്ചം തുറന്നിട്ടിരിക്കുന്ന വാതിലുകളാണത്. മന്വന്തരങ്ങളായ് മുറിച്ചും മുറിക്കാതെയും പുരുഷന്‍ കൊണ്ടുനടക്കുന്ന ഒരമൂല്യനിധി. സ്ത്രൈണതയുടെ പൂത്തിരിയില്‍ കൊളുത്താനുള്ള ദീപശിഖ!
    ഇന്ന് പക്ഷെ പലര്‍ക്കും പലപ്പോഴും പലയിടത്തും എതിരാളിക്കെതിരെ പ്രയോഗിക്കാനുള്ള സമരായുധമാണ് സ്വലിംഗം.! ചിലപ്പോള്‍ കുറ്റിക്കാട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന താപസന്‍. മറ്റു ചിലപ്പോള്‍ ഇരകള്‍ക്ക് നേരെ ചീറിയടുക്കുന്ന ചീറ്റപ്പുലി..
    നാല് മുതല്‍ ഏഴു വരെ ഇഞ്ച് വലിപ്പമുള്ള ഒരു മാംസക്കഷ്ണമാണ് സ്ത്രീത്വത്തിന്റെ മഹനീയതയിലേക്ക് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ചെങ്കോലായി ആണ്‍വര്‍ഗ്ഗം ഉയര്‍ത്തിക്കാട്ടുന്നത്. നീലഞരമ്പുകളാല്‍ ആവരണം ചെയ്യപ്പെട്ട എല്ലില്ലാത്തൊരവയവം സൃഷ്ട്ടിക്കുന്ന ക്രൂരതകള്‍ കണ്ടു ദൈവംപോലും ലജ്ജിക്കുന്നുണ്ടാവില്ലേ....?"

    സത്യമാണ് താങ്കളുടെ ഈ ചോദ്യം. വരികളിലെ നര്‍മ്മവും ചിന്തയും മനുഷ്യനിലെ ക്രൂരതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. തുടരുക ഈ യാത്ര. ഭാവുകങ്ങള്‍

    ReplyDelete
  71. കോഴിക്കു മുല വരുന്നതു കാത്തിരുന്ന പോലെ അവസാനം കണ്ണൂരാന്റെ പോസ്റ്റു വന്നപ്പോള്‍ ഒരു “ഇച്ചിമുറിക്കഥ!” .ഇതു തന്നെയല്ലെ നമ്മുടെ ഹംസയും ഒരിക്കല്‍ പോസ്റ്റിയത്?.പിന്നെ കൊടുത്ത ചിത്രത്തില്‍ എന്തോ പിഴവു പറ്റിയ പോലെ? ഒന്നു കണ്ണൂരാന്റെയും മറ്റേത് മോന്റെയുമാണോ?. ഇത്രയും വലിപ്പ വിത്യാസം കണ്ടു ചോദിച്ചതാ!.പിന്നെ ശങ്കര നാരായണന്‍ പറഞ്ഞ കഥ ഇവിടങ്ങളിലൊക്കെ പ്രസിദ്ധമാണ്. അപ്പച്ചന്‍ വിളിക്കുന്നത് പോയിട്ട് തിരൂര്‍ മീറ്റിനു പോലും വന്നില്ല!.ഏതായാലും കുട്ടിയ്ക്ക് കിട്ടുന്ന സ്ഥലത്തൊന്നും കത്തി വെക്കരുത്,പ്രത്യേകിച്ചു ഉറങ്ങാന്‍ കിടക്കുമ്പോള്‍!

    ReplyDelete
  72. ഈ പോസ്റ്റിന്‍റെ വിമര്‍ ശനങ്ങള്‍ക്ക് കാരണം ആ ചിത്രമാ കണ്ണൂരാനെ ഇത് നമ്മള് മലയാളികളുടെ ഒരു പോരായ്മയാ
    "ഉപ്പു മാങ്ങയുടെ അണ്ടി എന്ന് പറയുമ്പോള്‍ എമ്ബ്രാന്തിരിയുടെ വണ്ടി " എന്ന് കേള്‍ക്കും
    അതാണ്‌ ഇവിടെ സംഭവിച്ചത് ബ്ലോഗുലക ത്തില്‍ പ്രണയം ത്രെഡ് ആയി എടുത്തു സാഹിത്യ ഭാഷയില്‍ പറയുന്ന ലീലാ വിലാസങ്ങളെ ഒരാളും എതിര്‍പ്പ് പറയാറില്ല നാടന്‍ ശൈലിയില്‍ നഗ്ന സത്യം വിളിച്ചു പറഞ്ഞപ്പോള്‍ ഇവര്‍ക്ക് കലിപ്പ്
    കണ്ടത് പറഞ്ഞാല്‍ പണ്ട് കഞ്ഞി ഇല്ല ഇപ്പോള്‍ കഞ്ഞി ഇല്ല എന്ന് മാത്രമല്ല കഞ്ഞികാലം കൊണ്ട് ഏറും കിട്ടും എന്ന സ്ഥിതിയാണ്
    അത് കൊണ്ട് കണ്ണൂരാനെ കൊമ്പന്‍ ഇതാ കല്‍പ്പിക്കുന്നു എത്രയും പെട്ടെന്ന് ആ ഫോട്ടോ എടുത്ത് മാറ്റൂ
    അല്ലെങ്കില്‍ കണ്ണൂരാനെ അന്‍റെ ഇച്ചി ചെത്ത് ഞമ്മളെ ഉപ്പിലിടും കൊമ്പനാ പറയുന്നത് ...............

    ReplyDelete
  73. അടുത്ത "ബേപ്പൂര്‍ സുല്‍ത്താന്‍" എന്ന് പണ്ട് പറഞ്ഞത് തിരികെ എടുക്കണോ എന്ന് കണ്ണൂരാന്റെ അടുത്ത പോസ്റ്റ്‌ വായിച്ചു തീരുമാന്നിക്കും

    ReplyDelete
  74. @@
    പാപപ്പെട്ടവന്‍, OAB, Muhammed Kutty:
    ആ ചിത്രം അനുയോജ്യമല്ലെന്നു നിങ്ങളുടെയൊക്കെ കമന്റില്‍ നിന്നും കണ്ണൂരാന് മനസ്സിലായി. ഇനി ചിത്രം കൊണ്ടുള്ള പരിപാടി ഇല്ല. (ഹും! ഇതിലും നല്ലത് ഒറിജിനല്‍ ചിത്രം കൊടുക്കുന്നതായിരുന്നു. ഹയ്യട!!)

    @
    Ayyo Paavam:
    കൊമ്പാ, ചതിക്കല്ലേ. ഉപ്പിനൊക്കെ ഇപ്പൊ എന്താ വില! മാത്രല്ല, ഇച്ചി ഇല്ലാത്ത കണ്ണൂരാന്‍ പിന്നെ വാല്പോയ പല്ലിയെ പോലെയാകും. ഹെന്റമ്മോ! വേണ്ടായേ..
    കണ്ണൂരാന്‍ അനുസരിച്ചോളാമേ. ദാ. ചിത്രം ഇപ്പന്തന്നെ മാറ്റുന്നു.
    സോറീ.. സോറീ..
    ഇച്ചി കൊണ്ടുള്ള കളി നിര്‍ത്തി കൊമ്പാ നിര്‍ത്തി!

    **

    ReplyDelete
  75. കൊടുത്താല്‍ കണ്ണൂരാനും അടങ്ങുമെന്നു മനസ്സിലായി!. ഇനി വരട്ടെ സൂപ്പര്‍ പോസ്റ്റൊന്നു. എന്നിട്ടു വേണം ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍.

    ReplyDelete
  76. ആദ്യമെഴുതിയത്‌ ഓടിച്ച്‌ വായിച്ചപ്പോൾ രസമായി തോന്നി. പല വിധ തിരക്കു കാരണം കമന്റെഴുതിയില്ല എന്നേയുള്ളൂ.

    എപ്പോഴാണ്‌ ഫോട്ടോ ഇട്ടതെന്നറിയില്ല. .ആ ഫോട്ടോ ഒന്നും കണ്ടിട്ടുമില്ല.
    ഈ സംഭവം ഇപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടോ? അതോ പഴയ തലമുറയുടെ സ്വന്തമാണോ?

    കുട്ടികളെ വെറുതെ വിടുന്നതല്ലേ നല്ലത്‌?.. പ്രയ പൂർത്തിയാകുമ്പോൾ, അതു ചെയ്യണമെന്നു തോന്നുന്നവർ ചെയ്തോട്ടെ..ആരും ആരെയും തടയുന്നില്ലല്ലോ...ശരിയല്ലേ?

    ഇതേക്കുറിച്ച്‌ കേട്ടിട്ടപ്പോഴൊക്കെ, വായിച്ചപ്പോഴൊക്കെ, കാടത്തമാണ്‌, പിഞ്ചു കുഞ്ഞുങ്ങളോട്‌ കാട്ടുന്ന ക്രൂരതയാണ്‌ എന്നൊക്കെയേ തോന്നിയിട്ടുള്ളൂ. അതു കൊണ്ടാണ്‌ ചാറ്റിൽ 'ക്രൂരമായ പോസ്റ്റ്‌' എന്നു മാത്രം പറഞ്ഞത്‌.

    ഏറ്റവും ഇഷ്ടപ്പെട്ടത്‌ മകന്റെ 'വിളിച്ചു പറയൽ തന്നെ'. നി-കാരം രസകരം.

    ഓരോ പ്രായത്തിലും, അവനവന്‌ ഒരേ വിഷയത്തിനെ കുറിച്ച്‌ വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരിക്കും. അതാണ്‌ പ്രകടിപ്പിക്കുകയും ചെയ്യുക. മറ്റൊന്ന് നമ്മൾ വായിക്കുന്നതും, ചിന്തിക്കുന്നതും, നമ്മൾ സംബർക്കം പുലർത്തുന്നവരുമായുള്ള ബന്ധം പോലെയും. വിവാഹിതർ ചിന്തിക്കുന്നതു പോലെയാവില്ല ഒരിക്കലും ഒരു അവിവാഹിതർ ചിന്തിക്കുക. അതു കൊണ്ട്‌ തന്നെ ഇന്നു അശ്ലീലം എന്ന് തോന്നുന്നത്‌ നാളെ, പ്രായം കൂടുമ്പോൾ അശ്ലീലമായി തോന്നണമെന്നില്ല. മനുഷ്യ ശരീര ഭാഗങ്ങളെ കുറിച്ച്‌ അശ്ലീലമായി ചിന്തിക്കുന്നത്‌ അവനവന്റെ ചിന്തയുടെ കുഴപ്പം തന്നെയാണ്‌. ഒരു മനുഷ്യാവയവം. അതേക്കുറിച്ച്‌ കുറച്ച്‌ രസകരമായി പറഞ്ഞു. അതും എല്ലപേരും കേട്ടിട്ടുള്ളതും, കണ്ടിട്ടുള്ളതുമായ കാര്യങ്ങൾ തന്നെ. ഇവിടെ അശ്ലീലമായോ, സദാചാരത്തിനു വിരുദ്ധമായതോ ഒന്നും കണ്ടില്ല (പോസ്റ്റിൽ ഇന്നു 30-april-2011) കണ്ടതാണ്‌ പറയുന്നത്‌.

    ഇതു വായിച്ചപ്പോൾ വർഷങ്ങൾക്ക്‌ മുൻപ്‌ നടന്ന ഒരു സംഭവം ഓർമ്മവരുന്നു. അതിൽ ഞാൻ വെറും ഒരു നിശബ്ദ കേൾവിക്കാരനായിരുന്നു.

    എല്ലപേരും വലത്തോട്ട്‌ മുണ്ടുടുക്കുമ്പോൾ നിങ്ങളെന്തിനാ ഇടത്തോട്ട്‌ മുണ്ടുടുക്കുന്നത്‌?
    എല്ലാവരും താടി വടിച്ച്‌ മീശ വളർത്തുമ്പോൾ നിങ്ങളെന്തിനാ മീശ എടുത്ത താടി വളർത്തുന്നത്‌?
    എല്ലാവരും ഇടതു നിന്നെഴുതുമ്പോൾ, നിങ്ങളെന്താ വലതൂന്ന് എഴുതുന്നത്‌?
    ഇതൂക്കെ പോരാഞ്ഞിട്ട്‌, മനുഷ്യനെ മനുഷ്യനിൽ നിന്നും വേർതിരിച്ചു നിർതാൻ എന്തിനാ ദൈവം തന്ന ശരീരം അംഗഭംഗം വരുത്തുന്നത്‌? ഈശ്വരൻ മനുഷ്യനേ സൃഷ്ടിച്ചത്‌ പൂർണ്ണമായിട്ടാണ്‌. ഈശ്വരന്റെ തന്നെ പ്രതിരൂപമായിട്ടാണ്‌..പിന്നെ എന്തിനാണ്‌?..വൃത്തിയുടെ കര്യമാണെങ്കിൽ, അതു ചെയ്യാത്ത കോടിക്കണക്കിനു മനുഷ്യർ ഇപ്പോൾ ആ അവയവത്തിനു വല്ല രോഗവും വന്നു മണ്ണടിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു..അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ..ഇതൊക്കെ മനുഷ്യനെ മനുഷ്യനിൽ നിന്നും വേർതിരിച്ചു കാണിക്കാൻ മാത്രം ആരോ പറഞ്ഞു പരത്തിയ ദുരാചാരമാണ്‌..

    ഇങ്ങനെ ആ സംഭാഷണം നീണ്ടു. അവർ രണ്ടു പേരും സുഹൃത്തുക്കളായതു കൊണ്ട്‌ അടിയൊന്നും ഉണ്ടായില്ല എന്നാണോർമ്മ..അവരിന്നും സുഹൃത്തുക്കളായി തുടരുന്നു..പരസ്പരം ആഘോഷങ്ങൾക്ക്‌ പങ്കെടുക്കുന്നു..സ്നേഹത്തോടെ കഴിയുന്നു..

    എങ്കിലും അതെല്ലാം കേട്ടതു മുതൽ ഒരാലോചന എന്നെ അലട്ടി തുടങ്ങിയിരുന്നു..
    ഈ കൊച്ചു ഭൂമിയിൽ കുറച്ചു നാൾ ജീവിച്ചു, മരിച്ചു പോകുന്നതിനിടയ്ക്ക്‌ കിട്ടുന്ന സുന്ദരമായ ജീവിതത്തിൽ ഇത്രയൊക്കെ 'പരാക്രമങ്ങൾ' കാട്ടേണ്ട വല്ല കാര്യവുമുണ്ടോ?.. ഇല്ലെന്നാണ്‌ അന്നും ഇന്നും തോന്നിയിട്ടുള്ളത്‌..സന്തോഷമായി, സമാധാനമായി ജീവിക്കുക..വരും തലമുറയ്ക്ക്‌ വഴി മാറി കൊടുക്കുക..അത്ര തന്നെ..

    ഇങ്ങനെ ഒരു മറുപടി എഴുതിയത്‌ കൊണ്ട്‌ ആരും കൊലവിളി നടത്തില്ല എന്നു വിശ്വസിക്കുന്നു..

    ReplyDelete
  77. പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു. ചിത്രകാരന്റെ കമന്റു കണ്ടപ്പോള്‍ കുറച്ചു വിശദീകരണം ആവാമെന്ന് കരുതുന്നു.

    > ചിത്രകാരന്‍:
    മാര്‍ക്കക്കല്യാണം എന്നും സുന്നത്ത് കല്യാണം എന്നും മുസ്‌ലിങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന ചെലാകര്‍മ്മത്തെകുറിച്ചുള്ള ഈ പോസ്റ്റ്‌ ഒരുവേള ആ ചടങ്ങിനെക്കുറിച്ചുള്ള ഒരു ചര്ച്ചയാകണം എന്നാഗ്രഹമുണ്ട്. കാരണം ഈ കര്‍മ്മം സമൂഹത്തിലെ ഇതര മതസ്ഥരില്‍ ചിലര്‍ക്ക് ഇപ്പോഴും എന്തോ ഒരു ഭീകര സംഭാവമായിട്ടാണ് അനുഭവപ്പെടുന്നത്.
    ഇസ്ലാംമത വിശ്വാസികള്‍ക്ക്മാത്രം നിര്‍ബന്ധമുള്ള ഈ കൃത്യം ചെയ്യാന്‍ വൈദ്യശാസ്ത്രം പതിറ്റാണ്ടുകളായി മറ്റുള്ളവരോടും നിര്‍ദേശിക്കുന്നുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യവുമാണ്. ഇതിന്റെ ഗുണങ്ങള്‍ ഏതൊരു ഡോക്ടറോട് ചോദിച്ചാലും പറഞ്ഞുതരും.
    പിന്നെ, നൂറ്റാണ്ടുകളായി ഒരു വിശ്വാസസമൂഹം ചെയ്യുന്ന അവരുടെ ആചാരത്തെ മുപ്പതുകൊല്ലം കൊണ്ട് നിര്‍ത്തലാക്കണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല. അങ്ങനെയെങ്കില്‍ ഏതൊക്കെ "ദുരാചാര"ങ്ങളാണ് ഇല്ലായ്മ ചെയ്യേണ്ടത് എന്നുകൂടി പറയുക.
    സുന്നത്ത്കല്യാണം എന്തെന്ന് പഠിക്കാന്‍ താങ്കള്‍ ശ്രമിക്കുക. അതിനു വിഡ്ഢിത്വത്തിന്റെ മഞ്ഞക്കണ്ണട ഊരിയെറിയാന്‍ താങ്കള്‍ക്കു കഴിയണം!

    ReplyDelete
  78. ഞമ്മളെത്താന്‍ ഇച്ചിരി വൈകി കണ്ണൂരാനെ .പലരുടെയും കമ്മന്ടുകള്‍ കാണുമ്പോള്‍ എന്തൊക്കെയോ കാര്യമായി ഉണ്ടായിരുന്നെന്നു മനസ്സിലായി..എന്താ ചെയ്വാ? ഞമ്മളെവിടെയും ഒരു പണത്തൂക്കം പിന്നിലാണ്..അതാണ്‌..ഇവിടെ ഇപ്പൊ കൊയപ്പമൊന്നും കാണാത്തതില്‍ വല്ലാത്ത വെഷമമുണ്ട് കോയാ..സംഭവം കൊള്ളാമെങ്കിലും ആ കണ്ണൂരാന്‍ പഞ്ചിംഗ് അങ്ങട്ടു മുഴുവനായോന്നൊരു സംശയം ..അത്രേ ഉള്ളൂ ..

    ReplyDelete
  79. ഇച്ചി മഹാത്മ്യം കലക്കി
    എന്തായാലും ബാപ്പയുടെ മോന്‍ തന്നെ

    (മേല്പറഞ്ഞ ബ്ലോഗേഴ്സിന്റെ പേര് കേട്ടപ്പോള്‍ അവരൊക്കെ വാപ്പാന്റെ പണിക്കാരായിരിക്കുമെന്നത്രേ മൂപ്പര് കരുതിയത്‌. പോരെ പൂരം..!)
    അത് വല്ലാത്ത കരുതലായിപ്പോയി....

    ReplyDelete
  80. ഹലോ മിസ്റ്റര്‍ കണ്ണൂരാന്‍... താങ്കളുടെ കട്ടിംഗ് സെറിമണി കഴിഞ്ഞിട്ടില്ല എന്നറിഞ്ഞ നിലക്ക് അത് വെട്ടി എന്‍റെ മുതലകുഞ്ഞുങ്ങള്‍ക്ക് ഇട്ടുകൊടുക്കാന്‍ ആലോചിക്കുന്നു,ഉടനെ ഞങ്ങളുടെ സങ്കേതത്തില്‍ എത്തിപെടുന്നതാണ് താങ്കളുടെ ഇച്ചിക്ക് നല്ലത്... അപ്പോള്‍ പിന്നെ അവിടെ കാണാം...

    ReplyDelete
  81. കണ്ണൂരാനെ ഇസ്ലാം മതത്തിന്‍റ ഈ മാര്‍ക്ക കല്യാണത്തിന് വേറൊരു ആരോഗ്യ പ്രശ്നം കൂടിയുണ്ട്.അതിവിടെ എഴുതാന്‍
    ഞാനാഗ്രഹിക്കുന്നു. എന്‍ മോന് ആറു വയസ്സുള്ളപ്പോള്‍ ഒരു യൂറിനല്‍
    പ്രോബ്ളം വരുകയും അവന്‍റ ജനനേന്ദ്രിയം വീര്‍ത്ത് തടിച്ചു നീരുകെട്ടി. അപ്പോള്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ സുന്നത്താണ് നടത്തിയത്. അതിന് മറ്റ് ആരോഗ്യകരമായ കാരണങ്ങലും അന്ന് അദ്ദേഹം വിശദീകരിച്ചു തന്നു. അപ്പോളെനിയ്ക്ക് മനസ്സിലായത്, ഓരോ മത വിഭാഗത്തിനും---ഇന്നലെ ചെയ്തോരബന്ധം ഇന്നത്തെ ആചാരമായി മാറിയതില്‍---
    എന്തെങ്കിലും ഒക്കെ പൊരുള്‍ കാണും എന്നാണ്. അന്നതു വരെ ഞാനും സുന്നത്തിനെ ഒരു വൃത്തികെട്ട മതാചാരമായാണ് ധരിച്ചിരുന്നത്. പക്ഷെ അതില്‍പിന്നീട് എനിയ്ക്കത് തിരുത്തി കുറിയ്ക്കേണ്ടി വന്നു.
    പക്ഷേ പിന്നീടു് അതു കഴിഞ്ഞ് സ്ക്കൂളില്‍ പോയി വൈകിട്ടു വന്ന
    അവന്‍റ ഒരു ചോദ്യം ഇപ്പോഴും എന്‍റ കാതുകളില്‍ മുഴങ്ങി നില്‍ക്കുന്നു. അതിവിടെ എഴുതുന്നില്ല.അതിലും അവന്‍ നിരീക്ഷണം നടത്തിയ ചോദ്യമായിരുന്നു,അത്.

    ReplyDelete
  82. chithrakaran:ചിത്രകാരന്‍ said...
    മാര്‍ക്ക കല്യാണം, ഇച്ചി മുറിക്കല്‍ .... തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലെ ഈ ദുരാചാരം ഒരു 30 കൊല്ലം കൊണ്ടൊക്കെ ഇല്ലാതാകാനിടയുള്ള ഏര്‍പ്പാടാണ്. ഈ ദുരാചാരം അവസാനിപ്പിക്കാന്‍ ഇത്തരം തുണിയഴിക്കുന്ന പോസ്റ്റുകള്‍ ധാരാളമായി നെറ്റില്‍ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. അതിലേക്കുള്ള ഒരു സംഭാവന എന്ന നിലയില്‍ ഈ പോസ്റ്റ് ബൂലോകം സ്വീകരിക്കുകയും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ചിത്രകാരന്റെ ആശംസകള്‍ !!!ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ കഥയും രസകരമായി.


    ====

    ചിത്രകാരാ, ആചാരങ്ങളെല്ലാം ദുരാചാരമായി ചിത്രീകരിക്കുന്നതു കൊണ്ടായിരിക്കാം താങ്കള്‍ ആ പേരു തന്നെ തിരഞ്ഞെടുത്തതെന്നു തോന്നുന്നു. ചിത്രകാരാ ഇതു ഇസ്ലാം-ജൂത മതങ്ങളില്‍ മാത്രമല്ല, മതം മൈന്‍ഡ് ചെയ്യാത്ത ഒരു പാടു പേരുള്ളതും ക്രിസ്തുമത വിശ്വാസികല്‍ കൂടുതലുള്ളതുമായ പല യൂറൊപ്യന്മാരും അമേരിക്കക്കാരും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇതു ചെയ്യുന്നുണ്ട്. നാലായിരം വര്‍ഷം മുന്‍പ് തുടങ്ങിയ ആചാരം മുപ്പതു വര്‍ഷം കൊണ്ട് അവസാനിക്കാന്‍ പോകുന്നു എന്ന താങ്കളുടെ ശുഭാപ്തി വിശ്വാസം കൊള്ളാം...

    സംഭാവനയായി ശുംഭന്മാര്‍ ഇപ്പോള്‍ ബ്ലൊഗ് പോസ്റ്റും സ്വീകരിക്കുന്നുണ്ട് എന്നതു പുതിയ അറിവായി...

    എന്തു കിട്ടിയാലും ഒരു വിവാദമാക്കി മാറ്റാനും ലോകത്തുള്ള എല്ലാ മതങ്ങളെയും, പ്രത്യേകിച്ചും ഹിന്ദു മതത്തിലെ ഉയര്‍ന്ന ജാതിക്കാരെയും, മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെയും കളിയാക്കലും കുറ്റപ്പെടുത്തലും ചിത്രകാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ക്ക് ഒരു ഹോബിയാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും.

    ഒരു ബ്ലോഗ്ഗര്‍ തന്റെ സര്‍നെയിം പേരിനൊപ്പം ഉപയോഗിച്ചതിനെ എതിര്‍ക്കാന്‍ പോസ്റ്റ് ഇറക്കുന്നിടത്ത് എത്തി നില്‍ക്കുന്നു ഇയാളുടെ സാമാന്യ ബുദ്ധിയും അസഹിഷ്ണുതയും!

    മാനസിക രോഗത്തിനു ചികില്‍സിക്കുന്നതിനു പകരം പൊതു ജനങ്ങളുടെയും ആള്‍ക്കാരുടെ വിശ്വാസത്തിണ്ടെയും മേക്കിട്ടു കയറിയിട്ടു കാര്യമില്ല.
    ===
    കണ്ണൂരാന്‍, ഒരു കാര്യം പറയാന്‍ മറന്നു, കണ്‍നൂരാന്റെ പോസ്റ്റ് കാനുമ്പോള്‍ മുട്ടനാടിനെയാണു മനസ്സില്‍ വരുന്നതു. ചിലപ്പോള്‍ ഇച്ചി കാണും ചിലപ്പോള്‍ കാണില്ല....ആദ്യം ഉണ്ടായിരുന്നില്ല, പിന്നെ വനു, ഇപ്പോള്‍ പിന്നേം അപ്രത്യക്ഷമായി

    ReplyDelete
  83. നേരത്തേ വായിച്ചിരുന്നു. അന്ന് ഒന്നും പറയാന്‍ പറ്റിയില്ല.
    എനിക്കിഷ്ടായി. വായിപ്പിക്കുന്ന അവതരണം.ഒരു പക്ഷേ അടിക്കുറിപ്പുകള്‍ കൂടതെ തന്നെ
    ഈ എഴുത്ത്നെ ആ രീതിയില്‍ വായിച്ചെടുത്തേക്കാം. പക്ഷേ കണ്ണൂരാന്‍ ചിരിപ്പിക്കലിന്റെ ഉസ്താതായതുകോണ്ട്
    അടിക്കൂറിപ്പില്ലെങ്കില്‍ ആ വായന നഷ്ടമായെന്നും വരാം.
    തിരണ്ടുകല്യാണത്തെക്കൂറിച്ചെഴുതാം. പക്ഷേ മാര്‍ക്കകല്യാണത്തേക്കൂറിച്ചായാല്‍ അത് "ഇച്ചി" ആകുന്നവരോട്
    ഒന്നും പറയാനില്ലെന്ന് "ബാല്യകാലസഖിയുടെ' മുന്നില്‍ എം.പി.പോള്‍ എഴുതി വച്ചില്ലെ. അതില്‍ കൂടുതലൊന്നും ഇപ്പഴും പറയാനില്ല.

    ReplyDelete
  84. കണ്ണൂരാന്‍ താങ്കള്‍ക്ക് ബ്ലോഗ്‌ ഒരു ഹോബി യാണ് എന്ന് അറിയുന്നു. വേറെ എന്തേലും ഹോബി നോക്കുന്നത് അല്ലെ നല്ലത്. ഈ സ്റ്റാമ്പ്‌ കളക്ഷന്‍, പക്ഷി നിരീക്ഷണം, തീപ്പെട്ടി പടം ശേഖരിക്കല്‍ അങ്ങനെ എന്തെങ്കിലും ഒക്കെ. എന്തായാലും ഒരു പോസ്റ്റിനു 3 ദിവസം കൊണ്ട് 101 കമന്റു, അതാണല്ലോ താങ്കളുടെ ലക്‌ഷ്യം. അതിലേക്കു ഇതും കിടക്കട്ടെ. പറ്റുമെങ്കില്‍ ഒന്നും എഴുതാതിരിക്കുക. ഇനി എഴുതിയെ പറ്റൂ എന്ന് ഉണ്ടേല്‍ എഴുതുക പോസ്ടരുത്. ഇനി പോസ്ടിയെ പറ്റൂന്ന് ആണേല്‍ അല്പമെങ്കിലും നല്ലവ പോസ്ടന്‍ നോക്കുക. മുകളില്‍ "നല്ല പോസ്റ്റ്‌" എന്ന് പറഞ്ഞവരൊക്കെ താങ്കളെ പറ്റിച്ചത് (അല്ലേല്‍ സങ്കടപ്പെടുത്തെണ്ട എന്ന് കരുതിയത്‌) ആകാനേ തരമുള്ളൂ.

    ReplyDelete
  85. @@
    വിപിന്‍ എസ്സ്:
    പക്ഷിനിരീക്ഷണം ഉണ്ടായിരുന്നു. 'നിരീഷിച്ചു നിരീഷിച്ചു' ഒരു ദവസം അപ്പറത്തെ വീട്ടിലെ ഉസ്മാനിക്ക ന്റെ ചന്തിക്കിട്ട് നല്ല പെട തന്നു. അപ്പളാ ഞമ്മക്ക് കാര്യം മനസ്സിലായത്‌; ആ വീട്ടിലെ ടെറസ്സില് ഓലെ മോള് പഠിക്കാനിരിക്കാറുണ്ട് പോലും. അന്നത്തോടെ നിര്‍ത്തി മാഷേ അപ്പരിപാടി.
    പിന്നെ തീപ്പെട്ടി. ഇപ്പൊ ലൈറ്ററല്ലേ. അതോണ്ടാ കണ്ണൂരാന്‍ റൈറ്റര്‍ ആയത്!
    (ഹഹിഹൂ ഹാഹഹ്ഹ്ഹാ.)

    ReplyDelete
  86. കണ്ണൂരാനേ..
    ഇതാണോ പേരുകേട്ട കണ്ണൂരാന്റെ പാരമ്പര്യം?
    എന്തിനേയും നിസ്സാരമായിക്കാണുന്ന "കല്ലി വല്ലി"
    ഉറക്കെ അട്ടഹസിക്കുന്ന കണ്ണൂരാന്‍ കേവല്‍ം
    ഒരു ബ്ലോഗ്ഗ് പോസ്റ്റിന്റെ പേരില്‍ ഈ ബൂലോകത്തോട് വിടപറയുക എന്നു വെച്ചാല്‍
    "ബീഡിയും പുകച്ച് " നീയാരെടാ എന്ന് ചോദിച്ച് നില്‍ക്കുന്ന ..
    പലരും പലവട്ടം പറഞ്ഞിട്ടും ബീഡി വലിച്ചെറിയാന്‍ കൂട്ടാക്കാത്തെ
    തികഞ്ഞ താന്തോന്നിയും തന്നിഷ്ടക്കാരനും എഴുത്തിനിടക്ക് ചിരിയും കണ്ണീരും ശ്ലീലവും അശ്ലീലവും ആവശ്യത്തിനും അത്യാവശ്യത്തിനും ചേര്‍ക്കാന്‍ നല്ല കൈത്തഴക്ക്മുള്ളവനും
    സര്‍‌വ്വോപരി ബൂലോകത്തെ ഫേമസ് ഫാദര്‍ ഇന്‍ ലോ ആയ കാദര്‍കുട്ടി സാഹിബിന്റെ മരുമകനുമായ
    തല്ലികൊള്ളിയല്ലാത്ത നല്ലവനായ കണ്ണൊരാനേ....

    ചീത്ത വിളിച്ചവന്റെ വായടപ്പിക്കാനായി ഒരു "പൊളപ്പന്‍ പോസ്റ്റ്" ഉടനേ
    ഇടൂ.....

    പേടിച്ച് ഈ പരിപാടി നിര്‍ത്തിയാല്‍,
    കണ്ണൂരാനേ..
    മലപ്പുറത്ത്കാരുടെ സ്വഭാവം അറിയാല്ലോ...

    ReplyDelete
  87. വായിച്ചു.
    ഇഷ്ടപ്പെട്ടില്ല.

    ReplyDelete
  88. വാപ്പച്ചിയുടെ സ്നേഹം ഇഷ്ട്ടായി .

    ReplyDelete
  89. വായിച്ചു,ഇഷ്ടപ്പെട്ടില്ല. ഇച്ചിരി കൂടിപ്പോയി.

    ReplyDelete
  90. കല്ലിവല്ലിയില്‍ ഞാന്‍ കയറുന്നത് ഒരു "മുറി" കണ്ടുകൊണ്ടാണ്. ആദ്യ ഭാഗം നന്നായി ഇഷ്ടമായി. അവസാനത്തെ കമാന്ഡ് വേണ്ടിയിരുന്നില്ല. ഇതെന്റെ അഭിപ്രായം.

    ReplyDelete
  91. 2nd comment:
    എഡിറ്റ് ചെയ്ത് പോസ്റ്റിയപ്പോൾ ഒരു പരുവത്തിൽ ആയിട്ടുൻട്....ഇതിപ്പോൾ നാലെണ്ണം പൂശിയ ശേഷം സോറി പറഞ്ഞ പോലുൻട്....
    സഭ്യേതര വാക്കുകളുടെ കൂടെ കുറെ രസമുകുളങ്ങളും വെട്ടിപ്പോയോന്ന് സംശയം...
    ലിംഗാഗ്രം ചേച്ചദിച്ചവരിൽ 'Penis Cancer' ഉന്ടാവാനുള്ള സാധ്യതയില്ലെന്ന പാശ്ചാത്യ ഗവേഷണം എവിടെയോ വായിച്ചത് ഇവിടെ പൻകുവെക്കട്ടെ.....

    ReplyDelete
  92. An interesting read:

    http://www.kidspot.co.nz/familyhealth/Newborn-Health-Circumcision--The-great-debate+2331+151+article.htm

    ReplyDelete
  93. ഈറ്റാല്‍ ഇനി മാണ്ടാ.....

    ReplyDelete
  94. This comment has been removed by the author.

    ReplyDelete
  95. കഴിഞ്ഞ ആഴ്ച മുലവിവാദം...! ഈയാഴ്ച ഇച്ചിവിവാദം...!!!

    കണ്ണൂരാന്റെ ഈ പോസ്റ്റ് ആദ്യം പോസ്റ്റിയപ്പോഴും എഡിറ്റ് ചെയ്തപ്പോഴും കണ്ടയാളാണു ഞാൻ. ഇത്തവണ നാട്ടിൽ പോയപ്പോഴത്തെ അനുഭവങ്ങൾ തന്റെ സ്വന്തം ശൈലിയിൽ പറഞ്ഞു. ഒരാളുകളുടെ പോസ്റ്റുകളുടെ തന്നെ നിലവാരം ഏറിയും കുറഞ്ഞും ഇരിക്കും. അടുത്ത പോസ്റ്റിന്റെ നിലവാരവും നമുക്ക് അളക്കാം. നാലു വയസ്സുകാരന്റെ സുന്നത്തിനെ പറ്റി പറഞ്ഞപ്പോൾ അവന്റെ നിഷ്കളങ്കമായ കണ്ണിൽകൂടി അവതരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പുരുഷലിംഗം ഉയർത്തിക്കാട്ടി കസർത്ത് കാണിക്കേണ്ടതില്ലായിരുന്നു എന്നാണെന്റെയും അഭിപ്രായം. അവിടെയാണ് കണ്ണൂരാന്‌ പിഴവു പറ്റിയത്. പിന്നീട് കൊടുത്ത ചിത്രത്തിലും കണ്ട വലുപ്പവ്യത്യാസം കണ്ട് ലിംഗം തന്നെ മുറിച്ചുമാറ്റുകയാണെന്ന് തെറ്റിദ്ധരിച്ചവരോട് എന്തുപറയാൻ? ലിംഗാഗ്രമല്ല, അഗ്ര ചർമ്മം മാത്രമാണ് മുറിച്ചുമാറ്റുന്നത്.

    പിന്നെ ബ്ലോഗ് പോസ്റ്റ് എഡിറ്റ് ചെയ്യുന്നത് ഒരു കുറ്റമായി തോന്നുന്നില്ല. തെറ്റാണെന്ന് തോന്നിയാൽ തിരുത്താം എന്ന സൌകര്യം ബ്ലോഗിനുണ്ട്. അത് ചെയ്യുമ്പോഴാണ് ബ്ലോഗ് എന്ന മാധ്യമം പൂർണ്ണമാവുക. circumcision നെ കുറിച്ചുള്ള ആധികാരിക ലേഖനമൊന്നുമല്ലാത്തതിനാൽ ഒരു ചർച്ച ഇവിടെ വേണമെന്ന് തോന്നുന്നില്ല. ചിത്രകാരനും ചിത്രകാരനു പഠിച്ചുകൊണ്ടിരിക്കുന്ന സാബുവും അല്പം സമാധാനിക്കുക. ഒരു മുപ്പതു വർഷം കൊണ്ട് കിരാത-കാടത്ത നടപടി അവസാനിക്കുമല്ലോ. കുസുമം പുന്നപ്രയുടെ മകനു വന്നതുപോലെയുള്ള അവസ്ഥ വരുമ്പോഴും ഈ വിമർശകർ ഈ കാടത്തത്തിനു കൂട്ടുനിൽക്കാതിരിക്കാൻ ശ്രമിക്കുമല്ലോ.

    അടിപൊളി (ചിത്രമില്ലാതെ) പോസ്റ്റുമായി ഇനിയും കണ്ണൂരാൻ വരട്ടെ...
    ആശംസകൾ!

    ReplyDelete
  96. മലയാള ബ്ലോഗുലകത്തിലെ പുലി എലി പൂച്ച തുടങ്ങിയ ബ്ലോഗീങ്ങളെ കണ്ടില്ലേ,

    മുറി ബീഡി വലിച്ചു കണ്ണ് ചുവപ്പിച്ചു ആകലോക ബ്ലോഗീങ്ങളെ മുഴുവന്‍ വിറപ്പിക്കുന്ന കണ്ണൂരാന്‍ ഇതാ കൊമ്പന്‍റെ കല്‍പ്പന അനുസരിച്ചിരിക്കുന്നു. ഹഹഹാ.

    വിളക്ക് മരത്തിന്‍റെ ചുവട്ടില്‍ മാന്യന്‍ ആവാന്‍ പ്രയാസം ഒട്ടുമില്ല
    കൂരിരുട്ടില്‍ മാന്യനാവാനാ ബുദ്ധി മുട്ട്. ആ ബുദ്ധിമുട്ട് ഈ പോസ്റ്റിനെ എതിര്‍ക്കുന്നവരിലൂടെ കാണാന്‍ കഴിയുന്നുണ്ട്.
    ഈ പോസ്റ്റിലെ ചില കമന്റിലൂടെ ഒരു കാര്യം മനസ്സിലായി. ബ്ലോഗിലും മാന്യതയുടെ മുഖംമൂടി അണിഞ്ഞ പകല്‍ മാന്യന്മ്മാര്‍ ഉണ്ടെന്നു!
    കഷ്ട്ടം.കഷ്ട്ടം. ഇവര്‍ ആടിനെ പിടിച്ചു പട്ടി ആക്കും പിന്നെ പേപട്ടി ആക്കും എന്നിട്ട് നാട്ടുകാരെ കൂട്ടി തല്ലികൊല്ലും കണ്ണൂരാനേ മാനേ മണിക്ക കല്ലേ മലരിമ്പ പുങ്കെ ഇന്ജ്ജ് പേടിക്കേണ്ട. ഞമ്മാളൊക്കെ അന്റെ കൂടെ ഇല്ലടോ? സധൈര്യം മുന്നോട്ടു പോ
    കണ്ണൂരാന്‍ പോസ്റ്റിട്ടിട്ട് ആകാശം പൊളിഞ്ഞു ചാടുമെങ്കില്‍ കൊമ്പന്‍റെ കൊമ്ബൂരി ഇമ്മക്ക് ഒരു മുട്ട് കൊടുക്കാം എന്തെ ....?

    ReplyDelete
  97. കണ്ണൂരാനെ, അസ്സലായിട്ടോ. ഒന്നാം സ്ടാരില്‍ ഞാനുണ്ട്. എന്റെ സുന്നത്തോക്കെ ഒരു സംഭവമായിരുന്നു. പിന്നെ, ഇനിയെങ്കിലും കര്‍മ്മ പരിപാടികളിലേക്ക് പ്രവേശിക്കുമ്പോള്‍ മക്കളുരങ്ങിയോന്നു നോക്കണം. പിന്നെ അവരൊക്കെ വലുതായില്ലേ. ഇനിയെങ്കിലും അടുക്കളയില്‍ ആ പാവത്തിനെ വെറുതെ വിട്ടേക്കൂ

    ReplyDelete
  98. സ്മാരകശിലകളില്‍ പുനത്തില്‍ മാര്‍ക്ക കല്യാണത്തെ വിവരിച്ചത് ഓര്മ വന്നു .....
    പിന്നെ " ഓരോ ആഘോഷങ്ങളും ഗണിച്ചെടുക്കാനാവാത്ത വേദനയുടെ അനേകം തുരുത്തുകളാണ്. വേദന! കരള്‍ പിളരുന്ന വേദന... ലഹരിപോല്‍ സിരകളെ ത്രസിപ്പിക്കുന്ന വേദന.." ഇത് തികച്ചും ബഷീറിയന്‍ ..താങ്കളുടെ പോസ്റ്റുകള്‍ പലതും വായിക്കാറ്ണ്ടെങ്കിലും കമന്റിയത് ഇപ്പോളാണ് .താങ്കളുടെ പല പോസ്റ്റുകളും എനിക്ക് വളരെ ഇഷ്ടമാണ് ...ചിലപ്പോ ഇത് കമ്പാരിസണ്‍ കൊണ്ടാകാം.... :-)

    ReplyDelete
  99. നീ..നീ..നീ..പിന്നെയും നീ...നീ..
    കൊള്ളാം.ഉഷാര്‍.

    ReplyDelete
  100. ശ്ശോ,,,,, എഡിറ്റ് ചെയ്യും മുന്‍പ് ഈ പോസ്റ്റ് കാണാന്‍ പറ്റിയില്ലല്ലോ.. ഇത്രയധികം വായനക്കാര്‍ കണ്ണൂരാന്‍റെ മെക്കട്ട് കയറണമെങ്കില്‍ കാര്യമായ എന്തോ പണി ഒപ്പിച്ചിട്ടുണ്ടാവും ആദ്യം അല്ലെ.. ദാ .. ഇപ്പോഴാണ് ഞാന്‍ വായിക്കുന്നത് കണ്ണൂരാന്‍റെ മറ്റ് പോസ്റ്റുകള്‍ക്ക് മുന്‍പില്‍ ഇത് ഒന്നുമല്ല എന്നാണെങ്കില്‍ കൂടി ഇത്രമാത്രം ചെളിവാരി എറിയാന്‍ എന്താണ് ഈ പോസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നത് എന്ന് മനസ്സിലായില്ല .

    ReplyDelete
  101. തിരുത്തലും വെട്ടലും വഴക്കും

    പടവും ഞാന്‍ കണ്ടില്ല .

    ഓരോ പോസ്റ്റും മറ്റേ പോസ്റ്റ്‌ പോലെ
    ആയില്ല എന്ന് പറഞ്ഞാല്‍ എങ്ങനെ സൃഷ്ടി
    നടത്തും ? ഓരോന്നും ഓരോന്നായി വിലയിരുത്തുക .

    ഒരു സംവിധായകന്റെ എല്ലാ സിനിമകളും ഒന്ന് പോലെ ആകുമോ ?

    ഇങ്ങനെ എഴുതരുത് എന്ന് വാശി പിടിച്ചാല്‍
    പിന്നെ എങ്ങനെ എഴുതും ?

    ഇതില്‍ എന്ത് സന്ദേശം ? സന്ദേശം വ്യക്തം
    ആണ്.ഒരു സാധാരണ ചടങ്ങിനു ശേഷം
    (ആ ചടങ്ങ് വിശദീകരണം ചിലര്‍ക്ക് ബോറിംഗ് ആവും അല്ലാത്തവര്‍ക്ക് പക്ഷെ അതൊരു പൂര്‍ണമായ അറിവ് ആയിരുന്നു).

    ആ വിഷയത്തിന്റെ വേറൊരു മേഘലയിലേക്ക് കടന്നു കയറി വളരെ തീവ്രം ആയി തന്നെ എഴുത്തുകാരന്‍ കാലിക സംഭവങ്ങളോട് പ്രതികരിച്ചിട്ടുണ്ട് .

    ആശയങ്ങള്‍ പ്രകടിപ്പിക്കുക എഴുത്ത് കാരന്റെ സ്വാതന്ത്ര്യം ആണ് .ഓരോ എഴുത്ത് കാരനും അതിനു ഓരോ ശൈലി സ്വീകരിക്കും .അത് ചിലര്‍ക്ക് ഇഷ്ട്ടപ്പെടും .ചിലര്‍ക്ക് ഇല്ല .തുറന്നു എഴുതുന്നത്‌ എല്ലാം അശ്ലീലം എന്ന് അര്‍ത്ഥവും ഇല്ല ...ഏത് അര്‍ത്ഥത്തില്‍ അത്
    ഉപയോഗിക്കുന്നു എന്നതാണ് കാര്യം. ഉപയോഗിക്കുന്ന വാക്കുകള്‍ സൃഷ്ടാവിന്റെ ഇഷ്ടം ആണ്.അത് ഇഷ്ട്ടപ്പെടുന്നതും
    അല്ലാത്തതും വായനാകാരന്റെയും.

    പിന്നെ ഒന്ന് ചെയ്യാം കണ്ണൂരാന്‍. പ്രായ പൂര്‍ത്തി ആയവര്‍ക്ക് മാത്രം ഈ പോസ്റ്റ്‌ എന്ന് ഒരു കുറിപ്പ് കൊടുക്കാം എന്ന് തോന്നുന്നു..'വായനക്ക്
    ഒരു പ്രായ പൂര്‍ത്തി ആകാത്തവര്‍' ആണ് ഇപ്പോഴും മിക്കവരും..

    ReplyDelete
  102. സത്യമായും മടിപിടിച്ചു. ഇച്ച് ഇച്ചിക്കഥ നന്നായി ബോധിച്ചു. തെല്ലുലജ്ജ തോന്നി.

    മുറിവേറ്റത് അവനാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്.- ഈ വരികള് തൊട്ടിട്ടുണ്ട്.

    എന്തോ, വാപ്പമാരൊക്കെ ഇങ്ങനെയാവുമല്ലേ. നന്ദി

    ReplyDelete
  103. "എന്നെപ്പറഞ്ഞാല്‍ മതി, എന്നെ മാത്രം." - അതെ, തന്നേ പറഞ്ഞാൽ മതി കണ്ണൂരാനേ!:)

    പിന്നെ, ഒരു കൊച്ചു കാര്യം കണ്ണൂരാൻ ശൈലിയിൽ രസകരമായി തന്നെ അവ്തരിപ്പിച്ചതയാണ് എനിക്ക് തോന്നിയത്. പിന്നെ വിമർശനങ്ങൾക്ക് വേണ്ടിയുള്ള വിമർശനങ്ങൾക്ക് ഒന്നാന്തരമൊരു മറുപടി തന്റെ കയ്യിലുണ്ടല്ലൊ - കല്ലിവല്ലി!

    ReplyDelete
  104. നന്നായിരിക്കുന്നു കണ്ണൂരാന്‍.അല്പ നേരം മാത്രം
    തലയുയര്‍ത്തി അഹങ്കരിക്കുന്ന മാംസകഷണത്തിന്റെ
    നൈമിനിഷിക ബലത്തില്‍ അഹങ്കരിക്കുന്ന അല്പത്തം
    ഓര്‍ത്തു് ദൈവം ലജ്ജിക്ക തന്നെ ചെയ്യും. സൗമ്യയെ
    കുറിച്ചു കാവാരേഖയിലെഴുതിയ കവിത അവസാനിക്കു
    മ്പോള്‍ കണ്ണുരാന്റെ ചിന്ത തന്നെയായിരുന്നു എനിക്കും
    എന്തിതെന്നു താടിക്കു
    കൈ കൊടുത്തിരിക്കുന്നു ദൈവം

    ReplyDelete
  105. പോസ്റ്റ് ചെയ്ത അന്ന് തന്നെ വായിച്ചതാണ്, ഇന്ന് അഭിപ്രായം എഴുതുന്നു. നമ്മുടെ കണ്ണൂരിന്റെ തനതായ ശൈലിയിൽ ഉള്ള നർമ്മം വളരെ നന്നായിട്ടുണ്ട്.
    എന്നാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനം കുറിച്ച നർമ്മം അല്ലാത്ത ആ വാക്കുകളാണ്. ഇനിയും എഴുതുക, ഇപ്പോൾ കണ്ണൂരിൽ തന്നെയാ‍ണോ ഉള്ളത്?

    ReplyDelete
  106. കുട്ടികൾ കേൾക്കെ പറയുന്ന കാര്യങ്ങൾ ആലോചിച്ചു വേണം അല്ലേ? പിന്നെ എഴുത്ത് നന്നായി, എങ്കിലും അല്പം കൂടി ഒരു അടക്കമാവായിരുന്നു.

    ReplyDelete
  107. ഞാന്‍ ഒരു പകല്‍ മാന്യനാണോ എന്നറിയില്ല ....എന്നാലും ഉള്ളത് പറയാമല്ലോ ......പോരാ കണ്ണൂരാന്‍.തീരെ ശരിയായില്ല.ഇങ്ങനെ അല്ല ഇത് പറയേണ്ടിയിരുന്നത്.പിന്നെ എങ്ങിനെ എന്നോ ..അതൊന്നും എനിക്കറിയില്ല.പക്ഷെ ഇങ്ങനെ അല്ല .{ഹിഹിഹിഹി}....!

    പിന്നെ നമ്മുടെ ചിത്രകാരനോട് പോകാന്‍ പറ..മൂപ്പര് ഈ ജന്മത്തില്‍ നന്നാവില്ല പോലും.നമ്മള്‍ 'ഇച്ചി മുറിക്കല്‍ ' മുപ്പതല്ല മുപ്പതിനായിരം കൊല്ലം കഴിഞ്ഞാലും മാറ്റില്ല.പണ്ടത്തെ പോലെ തന്നെ നടത്തണം എന്നില്ല.ഇപ്പൊ മറ്റു സൌകര്യങ്ങള്‍ ഒക്കെ ആയില്ലേ....!

    @കൊമ്പന്‍ ...കമ്പനിക്ക് ആളെ കിട്ടി അല്ലെ ?..ഹിഹിഹിഹി

    ReplyDelete
  108. ഹംസ>>....ഇത്രമാത്രം ചെളിവാരി എറിയാന്‍ എന്താണ് ഈ പോസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നത് എന്ന് മനസ്സിലായില്ല.

    ഹംസാക്കാ, തലക്കുള്ളില്‍ വെറുതേ കുറേ ചെളി കിടക്കുന്നവര്‍ക്കു അല്പമെടുത്ത് കണ്ണൂരാനെ എറിഞ്ഞാല്‍ പ്രത്യേകിച്ച് നഷ്ടമൊന്നും വരില്ല എന്നത് കൊണ്ടാവും :)

    ReplyDelete
  109. @ കൊമ്പന്‍--- ആ കമെന്റ്റ്‌ 'അതി ഭയങ്കരമായി' എന്നെ ചിരിപ്പിച്ചു...കൊടു കൈ........

    ReplyDelete
  110. അത്രയ്ക്കങ്ങട് പോരാ..
    വീണ്ടുമൊരു നല്ല പോസ്റ്റുമായി കാണും വരേയ്ക്കും വണക്കം.

    ReplyDelete
  111. ഈ പോസ്റ്റ്‌ വായിച്ചിട്ട് ശ്രീമതി മുറിക്കാന്‍ എന്തെങ്കിലും ബാക്കി വച്ചിട്ടുണ്ടോ... ;)

    ReplyDelete
  112. കണ്ണൂരാനേ..പോസ്റ്റ്‌ വന്ന അന്ന് തന്നെ വായിച്ചിരുന്നു ..പോസ്റ്റ്‌ നെ ക്കുറിച്ച് പറയാന്‍ ഉള്ളത് ബാക്കി എല്ലാവരും കൂടി പറഞ്ഞു കഴിഞ്ഞുവല്ലോ ?
    ''വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊപ്പം പറമ്പത്ത് ചെന്ന് ഇളനീരിട്ട് അതില്‍ പൂവന്‍പഴവും അവിലും കുഴച്ച് ശാപ്പിടുന്ന പഴയ ശീലം ആവര്‍ത്തിച്ചു''.
    ഇത് പോലെ ഒന്ന് ആദ്യമായി കേള്‍ക്കുന്നു ..അതുപോലെ ഈയാളുടെ പോസ്റ്റില്‍ കണ്ണൂര്‍ വിശേഷം ,ഇനിയും എഴുതും എന്ന് വിചാരിക്കുന്നു .വീട്ടിലെ മരമാക്രിയോടും(തമാശ) ,മോനോടും ചോദിച്ചതായി പറയൂ ..

    ReplyDelete
  113. ബ്ലോഗുനിര്‍ത്തുന്നു എന്ന മെയില്‍ കണ്ടപ്പോഴാണ് ഇവിടെ വന്നത്. ഒരുപാട് വൈകിയെന്നു തോന്നുന്നു, പോസ്റ്റിലെന്തോക്കെയോ വന്നെന്നോ പോയെന്നോ അറിഞ്ഞു. ഇപ്പോള്‍ പുക മാത്രം!

    പലരിലുമുള്ള തെറ്റിധാരണകള്‍ അധികരിക്കാനേ പോസ്റ്റിനെകൊണ്ടായുള്ളൂ എന്ന് ഇവിടെ വായിച്ചപ്പോള്‍ തോന്നുന്നു! :(

    ReplyDelete
  114. ക്രൂരതകള്‍ കണ്ടു ദൈവംപോലും ലജ്ജിക്കുന്നുണ്ടാവില്ലേ....?)

    ഈ മുറിക്കുന്നതിന്റെ അളവ് കൂട്ടിയാല്‍ മതി അപ്പൊ തീരും അഭ്യാസം ..

    ReplyDelete
  115. മുറിക്കുന്നവർ മുറിക്കട്ടെ
    കളിക്കുന്നവർ കളിക്കട്ടെ
    പക്ഷെ,
    രണ്ടും യഥാവിധി ചെയ്യുക.
    കൂടുതൽ മുറിക്കാതിരിക്കുക
    എവിടയുംകയറിയിറങ്ങി കളിക്കാതിരിക്കുക

    ReplyDelete
  116. ഒഴുക്കുള്ള എഴുത്തും പുത്തന്‍ പ്രയോഗങ്ങളും കൊണ്ടാണ് താങ്കളുടെ രചനകളെ പ്രിയപ്പെട്ടതാക്കിയത്. പക്ഷേ, സഭ്യതയുടെ സീമകള്‍ പലപ്പോഴും ലംഘിക്കപ്പെടുമ്പോള്‍ അരുതെന്ന് പറയാതെ വയ്യ പ്രിയ സുഹൃത്തേ..
    വിശേഷിച്ചും പുതിയ പോസ്റ്റില്‍ താങ്കള്‍ വേട്ടയാടിയ പ്രമേയത്തെ പറ്റിപ്പറയുമ്പോള്‍.....

    ReplyDelete
  117. കണ്ണൂരാനെ, തകര്‍ത്തു, പിള്ള മണ്‍സ്സില്‍ കള്ളമില്ല. കണ്ണൂരാന്റെ നമ്പരൊന്നും പിള്ളരോടു ചിലവാകില്ല. :-) ചിലര് പറയുന്നു സഭ്യത ലംഘിച്ചു എന്നു. ഈ ചെറിയ ചെറിയ കുരുത്തക്കേടുകള്‍ അസഭ്യത എന്നു പറഞ്ഞാണ്‍ എങ്ങനാ? എല്ലാവരും അങ്ങ് വലിയ സീരിയസാ :-(

    ReplyDelete
  118. ഏച്ചു കെട്ടിയതല്ലെ, അല്‍പം മുഴച്ചിരിക്കുന്നുണ്ട്‌.

    ReplyDelete
  119. കണ്ണൂരാന് കൊറച്ച് ധൈര്യമൊക്കെ ഉണ്ടെന്നാ കരുതിയത്. ഇതിന്റെ കൂടെ ആദ്യം ഉണ്ടായിരുന്ന പടം മാറ്റിയെന്നറിഞ്ഞപ്പോൾ ആ തെറ്റിദ്ധാരണ പോയി.
    പോസ്റ്റ് നന്നായി, എന്നത്തേയും പോലെന്നെ.

    ReplyDelete
  120. خلي ولي يا كنوران !! معليش ،يا شيخنا

    ReplyDelete
  121. "നിതംബ നിദ്രന്‍..!!" കള്ളാ...!

    ReplyDelete
  122. കൊള്ളാം.
    രസകരമായ പോസ്റ്റ്.
    എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  123. vayichu theernath arinjilla. chirichu maduthu. ee post vayichappol ormmayil vannath vaikkam muhammed basheerinte kadhakalaanu.orupad nannayittundu.adutha postinayi kathirikkunnu
    all the best

    ReplyDelete
  124. എന്റെ ആദ്യ വരവാണ്‌..ഇതൊക്കെ ഇഷ്ടമാകുന്നവർ ഉള്ളത് കൊണ്ട്..no comments...
    എല്ലാ പോസ്റ്റുകളും ഒരുപോലെയാവില്ലല്ലൊ ..അത് കൊണ്ട് പഴയ പോസ്റ്റുകളിലേക്ക് സമയം പോലെ വരാം..

    ReplyDelete
  125. നിഷ്കളങ്കനും നിഷ്ക്കാമ കര്‍മ്മിയും, നിസ്തുലനും നിസ്സ്വാര്‍ത്ഥനും, നിര്‍മ്മലനും നിരുപമനും, നിസ്സീമനും നിസ്സാരനും, നിഷേധിയും നിരാശയില്ലാത്തവനും, നിര്‍ഭയനും നിര്‍ലജ്ജനും, നീതി നിര്‍വാഹകനും നിയമാനുസാരിയും, നിസ്സംശയ വിശ്വാസിയും നിശാകാമുകനും, നിതംബനിദ്രനും നിദ്രാവിഹീനനും, നിരപരാധിയും നിത്യാഭ്യാസിയും, നിഗൂഡചിന്തകനും നിരുപദ്രവകാരിയും, നിത്യഹരിത പ്രേമിയും സര്‍വ്വോപരി നിരാലംബസ്നേഹിയുമായ കണ്ണൂരാന്‍

    ഹാവൂ... എങ്ങിനെ ഒപ്പിച്ചു ഇത്രയണ്ണം..? ഇതുപോലെ വല്ല കളക്ഷൻസും ഉണ്ടെങ്കിൽ ഒന്നു അയച്ചു തരണേ...

    ReplyDelete
  126. ഇതില്‍ കൂടുതല്‍ എങ്ങിനെ നന്നാകാന്‍?
    ജ്ജ് മുന്നോട്ടെടുത്ത കാലു പിന്നാക്കം വെക്കാതെ...

    ReplyDelete
  127. രണ്ടിടത്തും അവനാണ് താരം. ഒരിടത്ത് അഹമദാജിയുടെ സീമന്ത പുത്രന്റെ മോനാണെന്ന ലാളന. പോരാത്തതിന് വാപ്പാന്റെ പേരാണ് അവനും! മറ്റൊരിടത്ത് കാദര്‍കുട്ടി സാഹിബിന്‍റെ C മോന്ത പുത്രിയുടെ മോനെന്ന പരിഗണനയും...


    wooooooW ))))((((

    kalakki mone kannur aana

    Chandiyude commentum kollaaaam

    ReplyDelete
  128. ഒരു രചനയെ വിമര്‍ശിക്കാം. അതിന്റെ പോരയമകളും പറയാം, അതിന്റെ മേന്മകളും പറയാം. പക്ഷെ ഇന്ന രീതിയിലെ എഴുതാവൂ, അല്ലെങ്കില്‍ ഇന്ന രീതിയില്‍ എഴുതാനേ പാടില്ല എന്ന് ശഠിക്കുമ്പോള്‍ നമ്മള്‍ ഒരു ചുരുക്കത്തിലേക്ക് പോവുന്നു. എങ്ങിനെ പോയാലും only the best will survive the time. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം എഴുതുന്നവരായിരുന്നു നല്ല എഴുത്തുകാരെങ്കില്‍ ഒരു പാട് നല്ല കൃതികള്‍ പിറക്കില്ലായിരുന്നു. കണ്ണൂരാന്റെ ഈ പോസ്റ്റ്‌ ഉദാത്തമായ ഒരു കൃതിയാണെന്ന് പറയുകയല്ല. പക്ഷെ ഈ പറയുന്ന restrictions നെ പറ്റിയൊക്കെ conscious ആയി പേനയെടുക്കാന്‍ തുടങ്ങിയാല്‍ കണ്ണൂരാന്‍ നാളെ എഴുതാനിരിക്കുന്ന ഒരു നല്ല കൃതി ഭ്രൂണാവസ്ഥയിലെ കലങ്ങി പോയേക്കാം.
    ഈ പോസ്റ്റില്‍ outrageous ആയി ഒന്നും കണ്ടില്ല. മലയാളിയുടെ കപട സദാചാര ബോധം ചെവിക്കൊണ്ടിരുന്നെന്കില്‍ അരുന്ധതിക്ക് അവരുടെ ബുക്കര്‍ വിന്നര്‍ ആയ ഗോഡ്‌ ഓഫ് സ്മാള്‍ തിങ്ങ്സ്‌ എഴുതുവാന്‍ കഴിയുമായിരുന്നില്ല. ആത്മകഥാംശമുള്ള നോവലിന്റെ കഥയുടെ ചരട് എന്ന് പറയുന്നത് റാഹേലിന്റെ അമ്മയുടെ താഴ്ന്ന ജാതിക്കാരനുമായുള്ള അവിഹിത ബന്ധമാണ്. റാഹേല്‍ ആരെന്നും ആ അമ്മ ആരെന്നും അറിയുന്നവര്‍ക്കെല്ലാം അറിയാം.

    ReplyDelete
  129. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിശ്ചയം,നിസ്സംശയം പറയാം നിലവാരമുള്ള പോസ്റ്റ്..ഇതൊക്കെ എല്ലാവരുടെയും വീട്ടില്‍ നടക്കുന്ന കാര്യമല്ലേ! ഇതിനൊക്കെ അസഭ്യം എന്നു പറഞ്ഞാല്‍ ശരിക്കുമുള്ള അസഭ്യത്തിന്‌ എന്താണാവോ പറയുകാ???

    ReplyDelete
  130. കണ്ണൂരാനേ, വായിച്ചു.. ആദ്യം തൊട്ടേ പോസ്റ്റിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്ത് വായിക്കുന്നവനു അവസാനം ചേര്‍ത്ത നിരീക്ഷണങ്ങളിലൂടെ അവന്റെ സുന്നത്ത്കല്ല്യാണം നടത്തിക്കൊടുക്കുന്നു... നന്നായിട്ടുണ്ട്...

    ReplyDelete
  131. കണ്ണൂരാ... ബഹുത്ത് ഗ്ഗുശ്ശി!!!

    :) :) :) :) :) :) :) :) :) :) :) :) :) :)

    ReplyDelete
  132. അതിമനോഹരം! കണ്ണൂരാന്റെ തൊലിക്കട്ടി അപാരം തന്നെ!
    കണ്ണൂരാനേ മുമ്പ് വായിച്ചവര്‍ ഈ പോസ്റ്റ്‌ അതിരുവിട്ടെന്നു പറയില്ല...!
    അടുത്ത വെടികെട്ടിനു കാത്തിരിക്കുന്നു.
    All the best!

    ReplyDelete
  133. യാ.....അല്ല്......കമന്റുകള്‍ക്കും വേണ്ടേ ഒരു ലിമിട്ടൊക്കെ.....ഇത് കണ്ടു എനിക്കും കൊതിയാവുന്നു....അത് കൊണ്ട് കണ്ണൂരാന്‍ ചേട്ടാ എന്‍റെ ബ്ലോഗിലും കൂടി......ഒരു.....

    ReplyDelete
  134. കണ്ണൂരാനെ .ഞാന്‍.ഇവിടൊക്കെ തന്നെയുണ്ട്‌ ..ഈ പോസ്റ്റ്‌ ആദ്യ ദിനം തന്നെ വായിച്ചിരുന്നു ,,പതിവ് ശൈലി വിട്ടു കണ്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ മടങ്ങിയതാണ് ..പിന്നീട് കോലാഹലങ്ങളും പടം വയ്ക്കലും പടം മാറ്റലും എഡിറ്റിങ്ങും ഒക്കെ കണ്ടു ..പിന്നെ മറന്നു ..ഇപ്പോള്‍ ഓര്‍മിപ്പിച്ചപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി വന്നു ..പോസ്റ്റ് സമ്മര്‍ദ്ദവും സാഹചര്യവും അനുസരിച്ച് മാറ്റേണ്ടി വരരുത് എന്നാണു എന്റെ വിനീത അഭിപ്രായം..

    ReplyDelete
  135. പോസ്റ്റ് കൊള്ളാം......................
    തൊലിക്കട്ടി അപാരം തന്നെ!

    ReplyDelete
  136. പോസ്റ്റ് അന്നു തന്നെ വായിച്ചിരുന്നു.
    തിരക്ക് കാരണം കമന്റാന്‍ പറ്റിയില്ല.

    പിന്നീട് വന്നപ്പോ ഇവിടെ ഭയങ്കര ഒച്ചപ്പാടും ബഹളവും
    ഇപ്പൊ എല്ലാം കെട്ടടങ്ങിയില്ലെ...?
    ഇനി അടുത്ത പോസ്റ്റിടാന്‍ നോക്ക് മാഷെ....

    ReplyDelete
  137. "നിഷ്കളങ്കനും നിഷ്ക്കാമ കര്‍മ്മിയും, നിസ്തുലനും നിസ്സ്വാര്‍ത്ഥനും, നിര്‍മ്മലനും നിരുപമനും, നിസ്സീമനും നിസ്സാരനും, നിഷേധിയും നിരാശയില്ലാത്തവനും, നിര്‍ഭയനും നിര്‍ലജ്ജനും, നീതി നിര്‍വാഹകനും നിയമാനുസാരിയും, നിസ്സംശയ വിശ്വാസിയും നിശാകാമുകനും, നിതംബനിദ്രനും നിദ്രാവിഹീനനും, നിരപരാധിയും നിത്യാഭ്യാസിയും, നിഗൂഡചിന്തകനും നിരുപദ്രവകാരിയും, നിത്യഹരിത പ്രേമിയും സര്‍വ്വോപരി നിരാലംബസ്നേഹിയുമായ കണ്ണൂരാന്‍ ഇന്നേവരെ ഒരന്യപെണ്ണിന്റെയും ട്രിപ്പിള്‍ എമ്മിലേക്ക് (MMM) അഥവാ മുഖത്തോ മറുഭാഗത്തോ മാറിടത്തിലേക്കോ ആത്മാര്‍ഥമായി നോക്കിയിട്ടില്ല"

    സത്യമാണോ കണ്ണൂരാനിക്കാ.....പിന്നെ മകന്‍ ആളുശാറാട്ടോ.....നന്നായിട്ടുണ്ട്....ഇടക്കങ്ങോട്ടൊക്കെ വരണം....

    ReplyDelete
  138. ഒത്തിരി ഇഷ്ടായി..
    തൊലിക്കട്ടിയും തൊള്ളവലിപ്പവും ഇത്തിരി അധികമാണെന്ന് തോന്നുന്നു..
    അത് സാരമില്ല.. ഇടക്കിടെ ഇങ്ങനെ ഇക്കിളിയുള്ള പോസ്റ്റുകള്‍ വായിക്കാലോ..
    ആളുകള്‍ എന്തും പറഞ്ഞോട്ടെ..എല്ലാം കല്ലിവല്ലി..
    അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു..

    പിന്നെ ,
    കചടതപ യില്‍ വന്നുപോയതിനു നന്ദി..
    നിങ്ങള്‍ പറഞ്ഞ പോലെ കമന്റുബോക്സ്‌ തുറക്കാത്തത് എന്താണെന്നത് മനസ്സിലാവുന്നില്ല..
    വല്ല ഐഡിയയുമുണ്ടെങ്കില്‍ ഒന്ന് പരിഹരിച്ചു തരുമോ..?
    ഇനിയും പ്രതീക്ഷിക്കുന്നു..

    www.kachatathap.blogspot.com

    musafirvl@gmail.com

    ReplyDelete
  139. രസം മുറിയാതെ ആദ്യാവസാനം വായിച്ച് തീര്‍ക്കാന്‍ പറ്റുന്ന അവതരണം. അവസാനത്തെ അല്പം സീരിയസ്സായ ഭാഗവും എല്ലാം ഇഷ്ടപെട്ട്.

    കമന്‍‍റുകള്‍ വായിച്ചപ്പൊ മനസ്സിലായി, ഇത് ഇങ്ങനെയൊന്നും ആയിരുന്നില്ല ആദ്യം എന്ന്. ഇതാണ്‍. ഏത് പടം ഇറങ്ങിയാലും ആദ്യ ദിവസം പറ്റിയാല്‍ ആദ്യ ഷോ കാണണം എന്ന്. ഇല്ലേലിങ്ങനാ, സെന്‍‍സറീത് കളേം. ;)

    ഭാവുകങ്ങള്‍ കണ്ണൂരാന്‍.

    ReplyDelete
  140. ഇയാള് ഒരു സംഭവം തന്നെ..!

    ReplyDelete
  141. എന്റെ കണ്ണൂരാനെ ഞാനിതുവരെ ഈ ബ്ലോഗ്‌ കണ്ടിരുന്നില്ല ..ഹോ ...ചിരിച്ചു മടുത്തു ...
    കാണ്ടാമൃഗം തോല്‍ക്കുന്ന തോലിക്കട്ടിയല്ലേ പിന്നെങ്ങനെ മുറിക്കും ...

    ഇച്ചിച്ചി പുരാണം ബലേ... ഭേഷ് ..!!

    ReplyDelete
  142. ഇത്രമാത്രം സംവാദം ആവശ്യമുണ്ടായിരുന്നോ ?

    ReplyDelete
  143. മാഷെ...ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു എന്നു കമന്റുകളില്‍ നിന്നും മനസിലായി...
    അതെന്താണെങ്കിലും എനിക്ക് "കല്ലി വല്ലി"
    പോസ്റ്റ് വായിച്ചു.നന്നായിട്ടുണ്ട്.പഴയ പോസ്റ്റുകളും വായിച്ചു.മറ്റുള്ള പോസ്റ്റുകളുടെ അടുത്ത് എത്തിയില്ല എന്നൊരു തോന്നലുണ്ട്...

    പിന്നെ ആ "നി" വെച്ചുള്ള പ്രയോഗം.അത് തകര്‍ത്തൂട്ടാ....
    നൂറ്റിഅറുപതാമത്തെ കമന്റ് എന്റെ വക...

    ReplyDelete
  144. നാനൂറാമത്തെ ഫോളോവറും ഈ ഞാന്‍ തന്നെ..ഹ ഹ്ഹാ

    ReplyDelete
  145. കണ്ണൂരാന്‍
    ഇവിടെ ഇന്നലെ ഞാനൊരു കമന്റ് ഇട്ടിരുന്നു...
    അതിപ്പോ അവിടെ കാണുന്നില്ല.
    അലിഭായിടെ പോസ്റ്റിലും ഒരു കമന്റിട്ടിരുന്നു.അവിടെയും
    അത് കാണുന്നില്ല.
    സ്പാമിലൊന്നു നോക്കണേ....

    ReplyDelete
  146. കൊണ്ടും കൊടുത്തും ശീലിച്ചവനാ കണ്ണൂരാന്‍. അതുകൊണ്ട് ധൈര്യമായി തന്നോളൂ. (കൊള്ളാന്‍ ഞാന്‍ റെഡിയാ. തന്നിട്ട് പോ സാറേ..) എന്റെ പ്രീയപ്പെട്ട സഹോദരാ...തല്ലാനും കൊൾലാനുമൊന്നുമല്ലേ അടിയന്റെ വരവ്...ഒന്ന് തലോടാനാ.... ഇതുവരേക്കും ഇവിടെ എത്തിപ്പെടാൻ സാധിക്കാത്തതിൽ ആരെയാ കുറ്റം പറയുക.... സത്യത്തിൽ പ്രാ‍യവും,പക്വതയും,അഭിമാനവും(ദുർ‌) ഒക്കെ വെടിഞ്ഞ് ഞാൻ താങ്കളെ കുമ്പിടുന്നൂ...മൂന്ന് നർമ്മലേഖനങ്ങളൂം ഒരുമിച്ച് വായിച്ചൂ..ചിരിച്ച്...ചിരിച്ച് ആപ്പിസ്പൂട്ടി എന്ന് പറയാറില്ലേ..യഥാർത്ഥത്തിൽ എന്റെ ഓഫീസ് പൂട്ടി കുറ്റിയിട്ടിരിക്കുകയാ..കാര്യം തിരക്കി മമ വാമഭാഗം..അവൾക്ക് മാത്രം കടന്ന് വരാനുള്ള പ്രത്യേക വാതിൽ തുറന്നെത്തി..കാര്യം തിരക്കി...ഞാൻ ചിരിച്ച് തന്നെയിരിപ്പാ..കാര്യം പറയാതെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ മെയിൽ പരിശോദിക്കാൻ പറഞ്ഞിട്ട് ഞാനീ ബ്ലോഗിന്റെ ലിങ്ക് അങ്ങോട്ട് പറത്തി വിട്ടൂ... ഇന്നത്തെ ദിവസം, വന്നത് മുതൽ ഞാനിത്തിരി ചൂടിലായിരുന്നൂ..ഒരു സ്ഥാപനം നോക്കി നടത്തുന്നതിന്റെ പങ്കപ്പാട് ‘യുവതുർക്കി‘യിൽ നിന്നും താങ്കളും മനസ്സിലാക്കിയിരിക്കുമല്ലോ... അത്തരം ഒരു ചുറ്റുപാടിൽ നിന്നും എന്നെ മാ റ്റിയെടുത്ത ഈ ‘വാപ്പച്ചീടെ....’ എന്ന നർമ്മ ലേഖനം വായിച്ച് എന്റെ ഭാര്യ( താങ്കൾക്ക് ചേച്ചിയെന്നോ,ആന്റിയെന്നോ വിളിക്കാം)താങ്കൾക്ക് നമസ്കാരം പറയുകയാ..ചൂടൊക്കെപ്പോയ്യി ഐസ് പോലെ തണുത്തിരിക്കുന്ന എന്റെ ഭാവ മാറ്റം നല്ലോരു സായഹ്നമായി മാറീ... ഇനിയും എഴുതുക..ചിരിക്കാനായി ചിരിയിലൂടെ ചിന്തിപ്പിക്കാനായി.... കൊച്ചനുജാ...താങ്കളൂടെ നർമ്മ രചനാ പാടവത്തിന് മുമ്പിൽ ഞാൻ നമ്ര ശിരസ്കനാകുന്നൂ...പ്രണാമം...

    ReplyDelete
  147. Hi Kannooran, I am new to this site. But Vappacheente Ichchi enikkishtappettu. Mattorarthathilalla paranjathu... Ingade katha ishtapettu enne paranjullu...

    Good Luck

    ReplyDelete
  148. @@
    പ്രിയപ്പെട്ട ഭക്തജനങ്ങളേ,
    രണ്ടാരമാസത്തെ ബ്രഹ്മചര്യ അനുഷ്ട്ടാനത്തിനു ശേഷം സര്‍വ്വശ്രീ പുരി കണ്ണൂരാനന്ദ തിരുവെടിസ്വാമികളിപ്പോള്‍ 'കല്ലിവല്ലി' ആശ്രമത്തില്‍ ആനന്ദത്തില്‍ ഏഴാടുകയാണ്. അല്പദിവസങ്ങള്‍ക്കുശേഷം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ദര്‍ശനംനല്‍കാനായി പ്രത്യക്ഷപ്പെടുന്നതായിരിക്കും. അതുവരെ ആരാധകര്‍ അക്ഷമ കാണിക്കേണ്ടതാണ്.
    നന്ദി നന്ട്രി കണ്ട്രി!

    ഓം അല്‍കുല്‍ത്തായ നമഹ: ഓം പള്ളിവേട്ടായ നമഹ: ഓം ബ്ലോഗായ പോസ്ടായ കമന്റായ തല്ലായ തെറിയായ സ്വാഹ!

    *******

    ReplyDelete
  149. നന്നായി രസിച്ച് വായിച്ചു.നന്ദി.
    പിന്നെ ഇച്ചിമുറിക്കുന്നതിനെ മോശമായിക്കാണണ്ട...എന്നു വിനീതമായി അഭ്യര്‍ത്തികുന്നു എല്ലാവരോടും.

    ലിംഗഛേദി ശിഖാഹിനഃ ശ്മശ്രുധാരി സുഷക
    ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമാം
    വിന കൌെശലം ച വശവസ്തോ ഷാം ഭക്ഷയാ മതാമാം
    മുസലേനൈവ സംസ്കാരഃ കുശൈരി ഭവിഷ്യതി
    തസ്മാന്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷകാഃ
    ഇതി പൈശാച ദര്‍മ്മശ്ച ഭവിഷ്യതി മയാകൃതഃ
    (ശ്ളോകം 25 മുതല്‍ 28വരെ)
    ഇത് വ്യാസ മഹര്‍ഷിയുടെ ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗപര്‍വ്വത്തില്‍ പറയുന്നതാണ്. സാരം...


    അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളും ജനങ്ങളോട് അത്യുച്ചത്തില പ്രാര്‍ത്ഥിക്കുവാന്‍ ഉല്‍ഘോഷിക്കുന്നവരുമായിരിക്കും. അവര്‍ പന്നിയെ ഒഴിച്ച് മറ്റു മിക്കമൃഗങ്ങളെയും ഭക്ഷിക്കും. ശുദ്ധിചെയ്യുവാന്‍ 'ദര്‍ഭ' ഉപയോഗിക്കുന്നതിന്നു പകരം സമരം ചെ.യ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതാകയാല്‍ മുസലേനൈവര്‍ എന്നപേരില്‍ അവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും.)

    ReplyDelete
  150. നടക്കട്ടേ...........

    ReplyDelete
  151. പുതിയ പോസ്റ്റ്‌ വരട്ടെ അണ്ണാ...--

    ReplyDelete
  152. വളരെ രസമായി എഴുതി.....

    ReplyDelete
  153. http://punnakaadan.blogspot.com/2011/06/blog-post.html

    ReplyDelete
  154. ഇച്ചങ്ങായിത്....
    അയീ...... ചീച്ചി ഭേ ....

    ReplyDelete
  155. അപ്പൊ ഇച്ചിന്ന് പറഞ്ഞാൽ ഇതാണല്ലേ സാധനം...?
    <<<"നേരത്തെ ഉമ്മയാ പറഞ്ഞെ. വാപ്പച്ചിന്റെ ഇച്ചി മുരിചിട്ട്ല്ലാന്നു. പിന്നെ ദുബായീന്ന് വാപ്പച്ചി കുരുത്തക്കേട് കളിക്കുമ്പോ ഉമ്മ പരീന്നത് ഞാങ്കേട്ടതാ., ഇങ്ങളെ ഇച്ചി ഞാന്‍ മുറിക്കൂന്ന്. അപ്പൊ നേരല്ലേ., വാപ്പചിന്റെ ഇച്ചി മുരിചിട്ടില്ലാലോ...?" >>>>
    ഇതെനിക്കൊത്തിരി ഇഷ്ടായി... എന്തിനാ അവൾക്കത് കാണിച്ചു കൊടുത്തത്? അതോണ്ടല്ലേ... ഓരോ കുരുത്തക്കേടുകൾ....

    ReplyDelete
  156. "കള്ള്‌കുടിച്ചവന്‍ വാള്വെക്കുന്ന ലാഘവത്തോടെയാണ് ദിവസങ്ങള്‍ ഉതിര്‍ന്നുപോയത്"

    വാട്ട് ആൻ ഉപമാ മാൻ......!!!!!!

    ലോകത്തിന്നേ വരെ ഒരുത്തനും ഇമ്മാതിരിയൊരു കിടു ഉപമ പറഞ്ഞ് കാണില്ല....

    മിക്കവാറും നർമ്മം ലേബലിൽ വരുന്ന പോസ്റ്റുകളെല്ലാം(ചുരുക്കം ചിലരുടെ ഒഴികെ)വായിക്കാനൊരു കോപ്പുമില്ലാത്തവയാണ്...

    പക്ഷേ...ഇവിടെ ഓരോ വരിയിലും പച്ചഹാസ്യം...

    ഇതെങ്ങിനെ...!!!!!!!!!!!

    ReplyDelete
  157. അപ്പം ഇതാണ് ആ ഇച്ചി അല്ലെ. ഇത്രോക്കെ കൊയപ്പാക്കിയിട്ടും ഇതിനും കിട്ടിയല്ലോ നൂറ്റി എഴുപത്തിമൂന്ന് കമന്റ്സ്! എന്നാപ്പിന്നെ ഞങ്ങളും ഇനി ഇങ്ങനൊക്കെ എഴുതാം. ഹല്ല പിന്നെ.

    ReplyDelete
  158. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന വരികള്‍ ....കിടിലം ....കല്ലീ വല്ലീ... :))

    ReplyDelete
  159. ആഹ്..
    നന്നായിട്ടുണ്ട് കണ്ണൂരാന്‍ ..
    ഞാനിവിടെ എത്താന്‍ വൈകിപ്പോയ്..

    ReplyDelete
  160. വിവാദങ്ങള്‍.. വിശകലങ്ങള്‍.. എന്നാലും പോയ ഇച്ചി പോയി :)

    ReplyDelete
  161. കണ്ണൂരാനേ ഈ വഴി വന്നിട്ട് കുറേയായി, ഒന്നു നന്നായ് റൈഡ് ചെയ്യാനാ വന്നത് വന്ന് നോക്കുംബൊ .. നല്ല പോസ്‌റ്റ്. ഇതില്‍ അവതരശൈലികൊണ്ടും കണ്ണൂരാന്റെ നര്‍മ്മം കൊണ്ടും മോശം പറയാനുള്ള നോണ്‍-വെജ് ഒന്നുമില്ല. അവനാനം ചേര്‍ത്ത നോട്ട് നന്നായിരിക്കുന്നു. നമോവാഹം സ്വാമിജീ...

    ReplyDelete
  162. supper i realy like it,ithiri nerathek ante kuttikilathilek madangi poya pole thonni..

    ReplyDelete
  163. കിടു...എനിക്കൊരുപാടിഷ്ടമായി...നന്നായി ചിരിച്ചു....വീണ്ടും വീണ്ടും വായിച്ചു....

    ReplyDelete
  164. "അഹമദാജി ഉപ്പാപ്പാന്റെം കാദറുപ്പാപ്പാന്റെം ഫസലുക്കാക്കന്റെം (സാഹിബിന്‍റെ മൂത്തമോന്‍) ഇച്ചി മുരിച്ചിനി. പക്ഷെ വാപ്പചിന്റെ ഇച്ചി മുരിച്ചിട്ടില്ല.." ഹ ഹ ...............ഹ ഹ ....................ഞമ്മക്ക് ഒന്നും പറയാന്‍ കിട്ടുന്നില്ലാ ...ഹ ഹ :)

    ReplyDelete
  165. ഫേസ്ബുക്കീന്ന് ഇപ്പഴാ ഈ വഴി വന്നത്.
    പോസ്റ്റ് ഉഗ്രൻ.

    ReplyDelete
  166. കാദര്‍കുട്ടി സാഹിബിന്‍റെ C മോന്ത പുത്രിയുടെ ഇച്ചി മുറി great !!

    ReplyDelete
  167. കൊള്ളാം മാഷേ ഇച്ചിക്കഥ. രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

    ReplyDelete
  168. ഹഹഹഹഹഹഹ്ഹഹഹഹഹ്ഹഹഹഹ...... No comments!!!!! :))))))))))))))))

    ReplyDelete
  169. കുഴപ്പമില്ല എന്നെ ഉള്ളു... അത്രയ്ക്ക് രസിച്ചില്ല... കാരണം വലുതായി ഒന്നും ഉള്ളതായി തോന്നീല

    ReplyDelete
  170. ഇതിലിപ്പോ എന്താ ഒരു കുഴപ്പം..ഈ കമന്റിലൂടെ പോയപ്പോ തോന്ന്യ കുഴപ്പം ഒന്നും എഴുതിയതില്‍ തോന്നിയില്ല എനിക്ക്.. ഇത് ഏതാണ്ട് സകല പോണ്‍ ചിത്രങ്ങളും ഒളിച്ചിരുന്നു കണ്ടു ഒരു ചിത്രം കണ്ടയാളെ വൃത്ത്തിക്കെട്ടവന്‍ എന്ന് വിളിക്കണ പോലാ പലരും കമന്റി തകര്‍ത്തത്.. എനികിഷ്ടായി,,അത്രന്നെ..

    ReplyDelete
  171. എനിക്ക് ഇതത്ര ഇഷ്ടായില്ല... ഇത് വരെ വായിച്ച പോസ്റ്റുകളില്‍ ഉള്ള ആ ഊര്‍ജ്ജം ഇതില്‍ കണ്ടില്ല. മസാല കുറച്ചു കൂടുകയും ചെയ്തു. അവസാനത്തെ എച്ചുകെട്ട് ....ആദ്യഭാഗത്തെ മാസലയെ ഒന്ന് മയപ്പെടുത്താന്‍ വേണ്ടി എഴുതിയ പോലെ... കുറച്ചു മുഴച്ചു നില്‍ക്കുന്നു... തുറന്നു പറയുന്നതില്‍ ക്ഷമിക്കണം.

    ReplyDelete
  172. ഞാനിത് വായിക്കുന്നത് ഇന്നലെയാണ്. രണ്ടാവർത്തി മുഴുവൻ വായിച്ചു.കമന്റ്സും,പോസ്റ്റും വായിച്ചു. എനിക്കിതിൽ 'സാദാമനസ്സിലായില്ല കണ്ണൂരാന്റെ നിലവാരത്തിനെ തകർത്ത ഭാഗമേതാണ് ന്ന്. കണ്ണൂരാൻ സാധാരണ പറയാറുള്ള പോലെ നർമ്മത്തിൽ ചാലിച്ച്, തന്റെ കുട്ടിയുടെ ചേലാ കർമ്മം എന്ന അത്യന്തം ഗൗരവമായ ഒരു വിഷയത്തെ അതീവ രസകരമായി അവതരിപ്പിച്ചു അത്ര മാത്രം.! അതിനിപ്പോ 'സാദാ ചാരമായ' പോലിസ്സേമാന്മ്മാർക്ക് ഇങ്ങനെ വെകിളി പിടിക്കാൻ എന്താണിപ്പോ ഉള്ളത് എന്ന് എനിക്കിത് എത്ര മനസ്സിലാക്കിയിട്ടും മനസ്സിലായില്ല.
    പിന്നെ ആളുകൾ പറയുന്നു,പല വിവരണവും അതിരു വിട്ടെന്ന്!

    കണ്ണൂരാൻ ഇതിൽ കാമത്തെ പറ്റിയോ രതിക്രീഡകളെ കുറിച്ചോ അല്ലല്ലോ വിശദമായി എഴുതിയിരിക്കുന്നേ ?! കുഞ്ഞിന്റെ ചേലാകർമ്മത്തെ കുറിച്ചല്ലേ ?

    കണ്ണൂരാൻ പ്രണയത്തെ പറ്റി ഒരു നല്ല പോസ്റ്റെഴുതി, അതിൽ അപാരമായ കാമക്രീഢകളും, രതിവർണ്ണനയും,സ്ത്രീ പ്രണയിതാവിന്റെ അഴകളവുകളെ കുറിച്ച് ഒരു പേജ് വരുന്ന വർണ്ണനയും കൂടി ഇട്ടിരുന്നെങ്കിൽ ഈ വിമർശനമെഴുതിയവർ തന്നെ വല്യേ അഭിനന്ദനങ്ങളുമായി പുറകേ വന്നിരുന്നൂ. എനിക്കിതിൽ ഒന്നേ പറയാനുള്ളൂ,അത് നമ്മടെ മൂസാക്ക പറഞ്ഞു കഴിഞ്ഞു,ഞാനതിനിത്തിരി വൈകിപ്പോയി.

    'വിളക്ക് മരത്തിന്‍റെ ചുവട്ടില്‍ മാന്യന്‍ ആവാന്‍ പ്രയാസം ഒട്ടുമില്ല
    കൂരിരുട്ടില്‍ മാന്യനാവാനാ ബുദ്ധി മുട്ട്. ആ ബുദ്ധിമുട്ട് ഈ പോസ്റ്റിനെ എതിര്‍ക്കുന്നവരിലൂടെ കാണാന്‍ കഴിയുന്നുണ്ട്.
    ഈ പോസ്റ്റിലെ ചില കമന്റിലൂടെ ഒരു കാര്യം മനസ്സിലായി. ബ്ലോഗിലും മാന്യതയുടെ മുഖംമൂടി അണിഞ്ഞ പകല്‍ മാന്യന്മ്മാര്‍ ഉണ്ടെന്നു!'

    മൂസാക്കയുടെ വാക്കുകൾ ഞാൻ കടമെടുത്ത് എഴുതുന്നു.
    ആശംസകൾ.

    ReplyDelete
  173. കണ്ണൂരാനെ എനിക്കിഷ്ട്ടായി. ആദ്യമായാണ് ഇവിടെ C മോന്ത പ്രയോഗം ശ്ശി ഇഷ്ടായി. എന്റെ ഈ പോസ്റ്റ്‌ ഒന്ന് സൗകര്യംപോലെ നോക്കണം. http://thahirkk.blogspot.com/2012/03/blog-post_17.html

    ReplyDelete
  174. കണ്ണൂരാന്റെ മോനും കൊള്ളാം ശ്രീമതിയും കണക്കെന്നെ..
    ഒരു വണ്ടിക്ക് കെട്ടേണ്ട ഐറ്റങ്ങള്‍ തന്നെ

    ReplyDelete
  175. കണ്ണൂരാൻ്റെ കഥ. എനിക്കൊരുപാടിഷ്ടമായി c മോന്ത യെ വായിച്ച് കുറെ ചിരിച്ചു ..ഇതുപോലെ ഒരനുഭവം എന്റെ കൂട്ടുകാരാനുമുണ്ടായി കുട്ടിയെ തോട്ടിലേക്ക് കുളിപ്പിക്കാൻ. കൊണ്ടു പോയതാ കുട്ടി കുളി കഴിഞ്ഞു വന്നിട്ട് എല്ലാവരും കൂടിയിരിക്കുമ്പോൾ. അമ്മയോട് പറഞ്ഞു അമ്മാ ചാച്ചന്റെ അണ്ടിയില്ലേ വല്യതാ എന്ന് അതും പറഞ്ഞു കൈകൊണ്ട് ഒരു ആംഗ്യം...ബാക്കി പറയണോ ചിരിച്ചു ചിരിച്ച് ....കണ്ണൂരാന്റെ കഥ വായിച്ച് ഞാൻ. ഒരുപാട് ചിരിച്ചു....

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)