Pages

Subscribe:

Ads 468x60px

Thursday, March 22, 2012

ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..


വൈകിട്ട് ശുകൂര്‍ഭായ്‌ ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്ത‍യായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!

ഷാര്‍ജയിലുള്ള ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോറൂമില്‍ അക്കൗണ്ടന്റാണ്‌ ശുക്കൂര്‍ഭായി. അവിടെ പര്‍ച്ചേസിനു വരാറുള്ള ഒരു എഞ്ചിനീയര്‍ക്ക് വിശ്വസ്തനായ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നും യാച്ചൂന്റെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഓക്കേ പറഞ്ഞിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് ഇത്രേം നേരം എല്ലാറ്റിനേം ഞെട്ടിച്ചത്. ഏതോ ഒരു വലിയ കമ്പനിയുടെ ആളാണ്‌ പുള്ളിയെന്നും നല്ലൊരു മനുഷ്യനാണെന്നും മൂപ്പര് പറഞ്ഞതുകേട്ടപ്പോള്‍ എങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടെന്ന് സലാംക്കയും അഭിപ്രായപ്പെട്ടു. ഒരു വസന്തത്തിന്റെ സുഗന്ധം എനിക്കുചുറ്റും പരക്കുന്നതായി അനുഭവപ്പെട്ടെങ്കിലും ഗ്യാസ്‌ട്രബ്ള്‍ ഉള്ള ശരീഫിക്കാന്റെ ഫ്രീസോണിലൂടെ പ്രവഹിച്ച വളിയുടെ ദുര്‍ഗന്ധമായിരുന്നു അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു..!

പിറ്റേന്ന്, എല്ലാവരും ഡ്യൂട്ടിക്ക് പോയശേഷം ശുക്കൂര്‍ഭായ്‌ തന്ന നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരു ജ്യേഷ്ടന്റെ കരുതലോടെയാണ് എഞ്ചിനിയര്‍ സംസാരിച്ചത്. പേര്ചോദിച്ചു. വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു. "പുതിയ കമ്പനിയാണ്. വര്‍ക്കുകള്‍ കിട്ടിത്തുടങ്ങുന്നതേയുള്ളൂ. കാലത്ത് കുറച്ചുപേരെ ജബല്‍അലിയിലുള്ള സൈറ്റില്‍ കൊണ്ടുവിടണം. വൈകിട്ട് അവരെ തിരിച്ചു കൊണ്ടുവരണം. അതിനിടയില്‍ തനിക്ക് പണിയൊന്നുമുണ്ടാവില്ല. വിശ്രമിക്കാം. ശമ്പളമായി മൂവായിരം ദിര്‍ഹംസ് തരും. റൂമുണ്ട്. ഫ്രൈഡേ വര്‍ക്കുണ്ടെങ്കില്‍ ഓവര്‍ ടൈം അലവന്‍സ് കിട്ടും." ഇത്രയും വിശദീകരിച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് ദുബായ് ദേരയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ശുക്കൂര്‍ഭായ്‌ പറഞ്ഞതുപോലെ ഇയാളൊരു മാന്യനല്ല,മമ്മാന്യനാണ്. യാതൊരു മുന്‍പരിചയവുമില്ലാത്തവനോട് ഹൃദ്യമായി സംസാരിക്കുക.! പകല്‍ സമയം ചുമ്മാതിരിക്കുന്നവന് മൂവായിരം ദിര്‍ഹംസ് ശമ്പളം കൊടുക്കുക! വെള്ളി ദിവസങ്ങളില്‍ ആളേം വിട്ടു വന്നാല്‍ പിന്നേം കാശ്! ഇതേതു ദുന്യാവ് റബ്ബേ! ഇനി ഇതായിരിക്കുമോ മൂത്താപ്പ പറഞ്ഞ ദുബായി.! എന്തായാലും ജീവിതം പൂച്ച നക്കാനുള്ള സര്‍വ്വ സാധ്യതകളും തെളിയുന്നുണ്ട്..

ഉച്ചഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് ശേഷം രാത്രിയേക്കുള്ള ഭക്ഷണവുമുണ്ടാക്കി. മൂന്നരമാസായിട്ട് എന്റെ പുന്നാര മക്കളാണ് സലാംക്കയും കൂട്ടരും. ഷുഗര്‍രോഗിയായ ഹംസക്കാക്ക് രാത്രിയിലെ ഗുളിക എടുത്തുകൊടുക്കുന്നത് ഞാനാണ്. മൊയ്‌ദുക്കാന്റെ മുട്ടുവേദനയ്ക്ക് കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് ഞാനാണ്. അസീസ്ക്കാന്റെ കഷണ്ടിത്തലയിലെ ശേഷിക്കുന്ന മുടിവെട്ടിക്കൊടുക്കുന്നതും ഈ ഞാനാണ്. അവരെയൊക്കെ വിട്ടുപോകണമല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. നാലുമണിക്ക് പുറപ്പെടുമ്പോള്‍ സലാംക്ക അടുത്ത റൂമിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി കീശയില്‍നിന്നും ഏതാനും നോട്ടുകളെടുത്തെന്റെ കയ്യില്‍പ്പിടിപ്പിച്ചു. അമ്പരപ്പോടെ നോക്കുമ്പോള്‍ ആയിരത്തി ഇരുനൂറു ദിര്‍ഹംസ്! അതെന്തിനുള്ള കാശാണെന്ന് ചോദിക്കുംമുന്‍പേ അദ്ദേഹമെന്നെ ചേര്‍ത്തുനിര്‍ത്തി കണ്ണുതുടച്ചു.

"മോന് വേണ്ടി ഞങ്ങള്‍ കരുതിയ പൈസയാണിത്. എവിടെ പോയാലും മോന് നല്ലതേ വരൂ..."

എത്ര നിര്‍ബന്ധിച്ചിട്ടും ആ കാശ് ഞാന്‍ വാങ്ങിയില്ല. സലാംക്ക ബഹളം വെച്ചു. അതുകേട്ട് മറ്റുള്ളവരും അങ്ങോട്ട്‌ വന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അതു വാങ്ങണമെന്നായി. ഒടുവില്‍ അതില്‍ നിന്നും ഇരുനൂറു ദിര്‍ഹംസെടുത്ത്‌ ഞാനിറങ്ങി. സത്യത്തില്‍ എന്റെ കയ്യില്‍ ഇരുപതോ മുപ്പതോ ദിര്‍ഹംസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അവര്‍ക്കിടയിലെ മൂന്നര മാസത്തെ അനുഭവങ്ങള്‍ക്ക് ഞാനല്ലേ ദക്ഷിണ കൊടുക്കേണ്ടത്..! എന്നെ സംബന്ധിച്ച് മൂന്നരമാസം എന്നത് മൂന്നുവര്‍ഷത്തെ പാഠങ്ങളായിരുന്നു. യുദ്ധഭൂമിയുടെ നടുവില്‍ ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടവനെപ്പോലെ ഞാനവിടെ നിന്നും ദുബായിലേക്ക് തിരിച്ചു.

സുന്ദരനും സുമുഖനുമായ എഞ്ചിനിയര്‍ ജോര്‍ജ്ജ്സാര്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. നാളെമുതല്‍ ഞാനോടിക്കേണ്ട വണ്ടിയുടെ താക്കോല്‍ കയ്യില്‍ തന്നു. കഴിഞ്ഞ ദിവസം വരെ ജോലിയിലുണ്ടായിരുന്ന ഗോപാല്‍ എന്ന ആലപ്പുഴക്കാരനെ അയാളുടെ കമ്പനി തിരിച്ചുവിളിച്ചത്രേ. ആ ഒഴിവിലേക്കാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. എഞ്ചിനിയര്‍ എന്നെയുംകൂട്ടി അവരുടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി. നാളെ കാലത്ത് അഞ്ചുമണിക്ക് ജോലിക്കാരെയും കൂട്ടി ജബല്‍ അലിക്ക് അടുത്തുള്ള ദുബായ് മറീന എന്ന സ്ഥലത്തെത്തണം. സ്ഥലം ഇവര്‍ കാണിച്ചുതരുമെന്നും കുറച്ചുദിവസം കഴിഞ്ഞാല്‍ മറ്റൊരു നല്ല റൂം ശരിയാക്കാമെന്നും പറഞ്ഞ് സാറ് പോയി.

പത്തോ പന്ത്രണ്ടോ മുറികളുള്ള വലിയൊരു പഴഞ്ചന്‍ ഇരുനില വീടാണ്‌ നൂറോളം തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പാക്കി മാറ്റിയിരിക്കുന്നത്. പ്രവേശിക്കുമ്പോള്‍ വലതുവശത്തുള്ള ഒരിടുങ്ങിയ മുറിയിലാണ് ഞാന്‍ താമസിക്കേണ്ടത്. രൂക്ഷമായൊരു ദുര്‍ഗന്ധം നിറഞ്ഞിരുന്ന ആ റൂമില്‍ ആന്ധ്ര സ്വദേശികളായ മൂന്നുപേരും ഒരു ബംഗാളിയുമാണ് താമസിക്കുന്നത്. ഡബിള്‍ തട്ടുള്ള മൂന്നു കട്ടിലയും ബെഡ്ഡുമുള്ള അതില്‍ ഞാനൊരു അഞ്ചാമനോമനക്കുഞ്ചുവായി. ഒരരികില്‍ ബാഗ് വെച്ച് പുറത്തിറങ്ങി വില്ലയ്ക്ക് ചുറ്റും മണ്ടിനടന്നു.

ഒരുഭാഗത്ത്‌ നിരനിരയായി കക്കൂസുകളും കുളിമുറികളും. മറുഭാഗത്ത്‌ പ്ലൈവുഡ്‌ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ കിച്ചനുകള്‍ , ഓരോ മുറികള്‍ക്ക് മുന്‍പിലും അനേകം ചെരുപ്പുകളും ലേബേഴ്സ് ഷൂസുകളും. മതിലില്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴില്‍ ഡ്രസ്സുകള്‍ , വായും കണ്ണും മൂക്കും പൊത്തിയിട്ടു വേണം കക്കൂസിലിരിക്കാന്‍.. , രോമാലംകൃതമായ ഷേവിംഗ് സെറ്റുകള്‍ ബാത്ത്റൂമില്‍ തുരുമ്പ് പിടിച്ചു കിടപ്പുണ്ട്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു അതൊക്കെ. സ്വന്തം ബോഡിവെയിസ്റ്റ്‌ പോലും കളയാത്ത രോമ-ഗുമാരന്മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനവിടം മൂത്രാഭിഷേകം നടത്തി.

നാളെമുതല്‍ ഇതാണെന്റെ പരലോകം. ഇവിടെ തൂറാ-നിവിടെ മൂത്രിക്കാ-നിവിടെയുറങ്ങാനാശിപ്പതേ സുഖ'മെന്ന പാട്ടും പാടി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. പള്ളിയില്‍ ചെന്ന് നിസ്ക്കരിച്ചു. തിരിച്ചു റൂമിലെത്തുമ്പോള്‍ ആന്ധ്രക്കാര്‍ മൂന്നുപേരും നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ നാലാമന്‍ ബംഗാളി വന്നു. അവനെക്കണ്ടതും എന്റെ തൊണ്ടവരണ്ടതും ഒരുമിച്ചായിരുന്നു. കാഴ്ചയില്‍ ഒരു ബംഗാളിയുടെ യാതൊരു ലുക്കുമില്ലാത്ത അവനെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവനെന്നെയും നോക്കുന്നുണ്ട്. ഇതെന്തതിശയം. അതേ മൂക്ക്.. അതേ കണ്ണുകള്‍ .. അതേ രൂപം.. എനിക്കും അവനും ഒരേ മുഖച്ഛായ! പടച്ചോനേ ചതിച്ചോ...! 1980 മുതല്‍ 2002 വരെ വാപ്പ സിംഗപ്പൂരിലായിരുന്നു. അതിനിടയില്‍ മൂപ്പര് ബംഗ്ലാദേശില്‍ പോയോ?

ഹേയ്. അഹമദാജി ആ ടൈപ്പല്ല. എന്നാലും നാളത്തന്നെ ഉമ്മയെവിളിച്ചു വാപ്പാന്റെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ പറയണം. സംഗതി നേരാണെങ്കില്‍ എനിക്കൊരുമ്മ ബംഗാളിലുണ്ട്. ആലം ഹുസൈന്‍ എന്ന ഈ പയ്യനിതാ ഇന്നുമുതല്‍ എന്റെ അനുജനാണ്. ഈ ബന്ധംവെച്ച് വേണേല്‍ എനിക്കവിടെ നിന്നും കല്യാണം കഴിക്കാം. അങ്ങനെയെങ്കില്‍ അഹമദാജിയുടെ മോന്‍ ബംഗ്ലാദേശിന്റെ മരുമോനാകാന്‍ അധികകാലം വേണ്ടിവരില്ല.
ഒരൊഴിഞ്ഞ കട്ടില അവന്‍ എനിക്കായി ഒരുക്കിത്തന്നു. എന്തോ ഒരു മുന്‍ജന്മസ്നേഹം നിഴലിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റം.

കാലങ്ങളായി ഏതൊക്കെയോ കാലമാടന്മാര്‍ ഗ്യാലന്‍ കണക്കിന് ശുദ്ധജലം ഒഴുക്കിവിട്ട് പഴകിപ്പതിഞ്ഞു മുഷിഞ്ഞുനാറിയ ബെഡ്ഢിനുമീതെ ലുങ്കിവിരിച്ച് ഉടുത്തലുങ്കി തലവഴി മൂടി ജീവിതത്തിലാദ്യമായി അത്രയും നേരത്തെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ ഈ നാലുപേരെയും സൈറ്റില്‍ വിട്ടുകഴിഞ്ഞാല്‍ പിന്നെ വൈകിട്ടുവരെ വിശ്രമമാണ്. അതിനിടയില്‍ ദുബായ്‌ മൊത്തം ചുറ്റിക്കാണണം. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ ...,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!

പിറ്റേന്ന് പുലര്‍ച്ചെ നാലര മണിക്ക് ആലം ഹുസൈന്‍ എന്നെ വിളിച്ചുണര്‍ത്തി. കുളിച്ചു കുട്ടപ്പനായി കൂട്ടത്തില്‍ നല്ല ഡ്രസ്സണിഞ്ഞു വണ്ടിയുടെ കീയുമെടുത്ത് അവനോടൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. അവരുടെ കൈകളില്‍ ഉച്ചക്ക് കഴിക്കാനുള്ള ടിഫിന്‍ ഉണ്ടായിരുന്നു. ആ കെട്ടിടം അവസാനിക്കുന്ന ഭാഗത്തെ ഒരൊഴിഞ്ഞ ഏരിയയിലേക്കാണ്‌ അവരെന്നെ കൊണ്ടുപോയത്. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വലിയ ബസിനടുത്ത് കുറേപേര്‍ ഉറക്കച്ചടവോടെ നില്‍പ്പുണ്ട്. അതിനപ്പുറത്തുള്ള കാറിനരികിലേക്ക് നീങ്ങുകയായിരുന്ന എന്നെ ആലം ഹുസൈന്‍ പിടിച്ചുനിര്‍ത്തി. എന്നിട്ട്, 'ഈ ബസിന്റെ ഡോര്‍ തുറക്കു' എന്ന് ആംഗ്യം കാട്ടി. ഒന്നും മനസിലാവത്തവനെപ്പോലെ ഞാന്‍ പുരികമുയര്‍ത്തി അവനെ രൂക്ഷമായി നോക്കി.

ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തില്‍ ദൂരയാത്രയ്ക്കല്ലാതെ ബസില്‍ കയറിയിട്ടില്ലാത്ത ഞാനെങ്ങനെ ഈ എടുത്താല്‍ പൊങ്ങാത്ത ബസ്സോടിക്കും! ഇവിടുത്തെ ലൈസന്‍സെടുത്ത ശേഷം മര്യാദയ്ക്ക് കാറോടിച്ചിട്ടില്ല. ഇങ്ങനെയൊരു ബസ്സിനടുത്ത് നില്‍ക്കുന്നതുതന്നെ ഇതാദ്യമായിട്ടാണ്. ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ! എന്റെ പെന്റുലമിളകി. ഒറ്റയിരിപ്പില്‍ ഒന്നും രണ്ടുമല്ല, മൂന്നും പോയേക്കുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്!

ഒരു താടിക്കാരന്‍ സര്‍ദാര്‍ജി ബിദ്രന്‍വാല മുന്നോട്ടു വന്ന് 'ഹരേ ഭായ്‌, ജല്ധീ കോലോ..' എന്ന് മുരണ്ടു. അതുകേട്ടപ്പോള്‍ ആ കൊശവന്റെ താടിക്ക് തീയിടാനാണ് തോന്നിയത്. പിന്നെ തല്ലുവാങ്ങിക്കൂട്ടാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു. ഇത് വിധിയാണ്. ഇവിടെ തോല്‍ക്കുക എന്നാല്‍ ദൈവം ജയിച്ചു എന്നാണര്‍ഥം! അങ്ങനെ പടച്ചോന്‍ ജയിക്കണ്ട. വേണ്ടിവന്നാല്‍ പ്ലൈന്‍പോലും ഓടിക്കുമെന്ന കരളുറപ്പോടെ ഡോര്‍തുറന്നു അകത്തുകയറി. സത്യത്തില്‍ അതിന്റെ ഗിയര്‍സിസ്റ്റം എങ്ങനെയെന്നു പോലും എനിക്കറിയില്ല. എത്ര മീറ്റര്‍ കണക്കാക്കിയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കേണ്ടതെന്നും അറിയില്ല. ഒന്നുകില്‍ ഇതെവിടെങ്കിലും ചെന്നിടിക്കും. മുപ്പതോളം ശവങ്ങള്‍ റോഡില്‍ ചിതറും. ദുബായ്‌ ഞെട്ടും. പോലീസുകാര്‍ ഞൊട്ടും. വാര്‍ത്ത കേട്ട് ഉമ്മ പൊട്ടും. വാപ്പയെ ഉമ്മ തട്ടും. ബദരീങ്ങളേ കാത്തോളണേ..!

ഏതായാലും വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് റോഡിലിറക്കി. 34സീറ്റുള്ള, മിസ്തുബിഷിയുടെ മിനി ബസ്സാണത്. നാലുപേരല്ല ഇരുപത്തിയേഴ് തൊഴിലാളികളെയാണ്‌ അതില്‍ സൈറ്റിലേക്ക് കൊണ്ടുപോകേണ്ടത്. മണിക്കൂറുകള്‍ക്കകം എല്ലാവരുമായി സൌഹൃദത്തിലായി. ബസ്സുമായി നന്നേ ഇണങ്ങി. എന്നും രാവിലെ അവരെ സൈറ്റിലിറക്കിയിട്ട് പിറകിലെ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങും. ഉച്ചക്ക്പോയി ചോറ് തിന്നിട്ടു വരും. വൈകിട്ട് ആറുമണിയാകുമ്പോള്‍ തിരിച്ചു റൂമിലെത്തും. നാലഞ്ചു പഞ്ചാബികളും അഞ്ചാറ് മലയാളികളും എട്ടുപത്ത് ബംഗാളികളും ബാക്കിയുള്ളവര്‍ ആന്ധ്രക്കാരുമാണ് ജോര്‍ജ്‌ സാറിന്റെ കീഴിലുള്ളത്.

ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ വൃത്തികെട്ട സാഹചര്യത്തില്‍ ജീവിക്കുന്നവരാണെന്ന ധാരണ ഞാന്‍ മാറ്റിയെടുത്തു. പൊരിയുന്ന വെയിലത്തും കൊടുംതണുപ്പിലും ജോലിചെയ്യുന്ന ഈ പാവങ്ങളെ സമ്മതിക്കണം. നേരെചൊവ്വേ കുളിക്കാനോ പല്ലുതേക്കാനോ അവര്‍ക്ക് കഴിയില്ല. കാലത്ത് നാലരമുതല്‍ വൈകിട്ട് ആറരവരെ വിശ്രമമില്ലാതെ ജോലിചെയ്തു തളര്‍ന്നുവരുന്ന അവര്‍ക്ക് എന്‍ജോയ്മെന്റ്റ്‌ എന്ന് പറയാന്‍ ഒന്നുമില്ല. ബംഗാളികള്‍ 'ഷ' ചേര്‍ത്ത് പറയുമ്പോള്‍ ആന്ധ്രക്കാര്‍ 'ണ്ടി' കൊണ്ടാണ് കളി. മിക്ക വാക്കുകള്‍ക്കൊപ്പവും 'ണ്ടി' ചേര്‍ത്തുള്ള അവരുടെ സംസാരം കേട്ട് ഞാനെന്ന കുണ്ടന്‍ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചുനിന്നു. ഏമണ്ടിയും ചെപ്പണ്ടിയും കേള്‍ക്കുമ്പോഴോക്കെ 'പോടാ തെണ്ടീ'ന്നു പറഞ്ഞ് ഞാനൊരു പക്കാ മലയാളിയായി.

ടൈല്‍സിന്റെ പണിയാണവര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും അവരിലൊരാളായി. ഉറക്കം ഒഴിവാക്കി അവരോടൊപ്പം സഹായിയായി. സിമന്റ് കുഴച്ചും ടൈല്‍സ് മുറിച്ച് ചുവരിലൊട്ടിച്ചും ഉല്‍സാഹഭരിതമായ ജീവിതം...
കൂറ്റന്‍ ബില്‍ഡിംങ്ങിന്റെ നാല്‍പ്പതോ അറുപതോ ഫ്ലോറില്‍ നിന്നു ജോലിചെയ്യുന്നതിനിടയിലായിരിക്കും നാട്ടിന്ന് ഉമ്മ വിളിക്കുന്നത്,. 'നിനക്കവിടെ സുഖമല്ലേ'ന്ന് ചോദിക്കുമ്പോള്‍ കണ്ണു നിറയാതിരിക്കാന്‍ പാടുപെട്ടു.

ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ്‌ കഴിക്കുന്നത്‌, വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. രാത്രി പട്ടാണിയുടെ ഹോട്ടലിലെ തന്തൂരിറൊട്ടി., ഉച്ചക്ക് ചിലപ്പോള്‍ കെയ്ക്കും പെപ്സിയും. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.! എന്റെ കൈപ്പിടിയിലൊതുങ്ങാത്ത ബസ്സുമായി ദുബായിയുടെ കറുത്ത ഞരമ്പിലൂടെ ചീറിപ്പായുമ്പൊഴൊക്കെ ഞാന്‍ പ്രാര്‍ഥിച്ചത് എന്നെ അറിയുന്ന ആരെയും, എന്റെ വാപ്പയുടെയൊ ഉമ്മയുടെയോ പരിചയത്തിലോ ബന്ധത്തിലോ പെട്ട ആരെയും കാണരുതേ എന്നായിരുന്നു.

എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എനിക്കുള്ളിലെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന ഒരലമ്പന്‍ ബ്ലോഗറുമാകും..!
______________________________________________________________

2004ല്‍ എന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ, എന്റെ കരങ്ങളാല്‍ ടൈല്‍സ് പതിഞ്ഞ ദുബായ് മറീന എന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ജുമൈറ ലേക്‌ ടവേഴ്സിലൊന്നില്‍ 42th ഫ്ലോറില്‍ ഇന്ന്, 2012ല്‍ ജീവിതത്തെ നോക്കിക്കാണാന്‍ എനിക്ക് കഴിയുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ്. മറ്റൊരത്ഭുതം ആലം ഹുസൈന്റെ കാര്യത്തില്‍ സംഭവിച്ചതാണ്.

ജോലിക്കിടയില്‍ അവനു അപകടം പറ്റി. ലീവെടുക്കാന്‍ സമ്മതിക്കാതെ ജോര്‍ജ് എന്ന കാട്ടാളന്‍ അവനെക്കൊണ്ട് ജോലി ചെയ്യിച്ചു. അത് ചോദ്യം ചെയ്ത് അയാളുമായി എനിക്ക് വഴക്കിടെണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാനവിടം വിട്ടു. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന ആലം ഹുസൈന്‍ എന്ന പയ്യനിപ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ ഡ്രൈവറാണ്. ആദ്യ കാഴ്ചയില്‍ 'എന്റെ അനുജനോ' എന്ന് സംശയിച്ചെങ്കില്‍ ഇന്നവന്‍ ശരിക്കുമൊരനുജനെപ്പോലെ എന്റെ കൂടെയുള്ളതും ദൈവത്തിന്റെ കരവിരുതല്ലേ!

235 comments:

  1. പ്രിയപ്പെട്ടവരേ,
    ഓരോ പ്രവാസിയും ഓരോ ഇരുട്ടാണ്. ഇരുട്ടിന്റെ ഓരോ കഷ്ണങ്ങളാണ്. കത്തിത്തീരുന്ന ഇരുട്ടിന്റെ നേര്‍ത്ത കഷ്ണങ്ങള്‍ !

    അവരുടെ നിശ്വാസങ്ങള്‍ക്ക് അദ്ധ്വാനത്തിന്റെ തഴമ്പുണ്ട്. ആശ്വാസങ്ങള്‍ക്ക് ആയുസിന്റെ തേങ്ങലുണ്ട്. അവയൊന്നും സ്യൂട്ടും കൊട്ടുമണിഞ്ഞു വരുന്ന രാഷ്ട്രീയ തെമ്മാടികള്‍ക്ക് അറിയില്ല.
    അവര്‍ കാണില്ല. അവരുടെ കണ്ണില്‍ ആര്‍ത്തിയുടെ കറുപ്പാണ്.!

    ReplyDelete
  2. ഹാവൂ.. അങ്ങനെ തേങ്ങ ഉടക്കാന്‍ പറ്റി.. കമന്റ്‌ പിന്നെ ഇടാം ട്ടോ

    ReplyDelete
  3. കണ്ണൂരാന്റെ ഈ പോസ്റ്റിനു മറ്റൊരു കണ്ണൂരുകാരനിതാ ആദ്യ
    തേങ്ങ ഉടക്കുന്നു. ബാക്കി വായിച്ചിട്ട് പറയാം...:)

    ReplyDelete
  4. കമെന്റ് കിടക്കട്ടെ... ഉടനെ വായിക്കാം.

    ReplyDelete
  5. ഗുരോ ... തകര്‍ത്തു ...ഞാനും ഉടക്കുന്നു ഒരു തേങ്ങ !!!
    ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കരനുമാവും.
    സസ്നേഹം ... ഒരു പ്രവാസി ...

    ReplyDelete
  6. ങ്ങി.....ങ്ങി.....എന്റെ തേങ്ങ......

    മൂന്നമാതെന്കില്‍ മൂന്നാമത്....ഇന്നാ പിടിച്ചോ...
    ടപ്പര്‍.....ടുംബെര്‍.....

    വായിക്കട്ടു ഗുരോ....ഇപ്പൊ വരാം....

    ReplyDelete
  7. ഒറ്റ വീര്‍പ്പിനു വായിച്ചു തീര്‍ത്തു ,വരികള്‍ക്കിടയില്‍ ഞാന്‍ കണ്ടത് നിത്യവും ഞാന്‍ കാണുന്ന കാഴ്ചകള്‍ ,ഇതൊക്കെയാണ് പ്രവാസ ജീവിതം ,,എല്ലാം ഉള്ളിലൊതുക്കി നാട്ടിലുള്ളവരെ സന്തോഷിപ്പിക്കുന്നവന്‍ ,,
    പ്രവാസ കഥകളിലേക്ക് മറ്റൊരു അനുഭവക്കുറിപ്പ്..

    ReplyDelete
  8. പ്രവാസി മാത്രമല്ല, കണ്ണൂരാൻ. കഷ്ടപ്പെടുന്നവരെല്ലാം എപ്പോഴും കത്തിത്തീരുന്നവരാണ്.....എവിടെയായാലും......ഏതു ലോകത്തായാലും......

    ReplyDelete
  9. ഹേയ്. അഹമദാജി ആ ടൈപ്പല്ല. എന്നാലും നാളത്തന്നെ ഉമ്മയെവിളിച്ചു വാപ്പാന്റെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ പറയണം.
    Haha.. Kalakki..
    http://www.kannurpassenger.blogspot.in/

    ReplyDelete
  10. ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ്‌ ഞാന്‍ കഴിക്കുന്നത്‌.., വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.!

    പ്രവാസ കഥയിലേക്ക് മറ്റൊരേട്.. തന്മയത്തത്തോടെയുള്ള വിവരണം. ലളിത വരികളിലൂടെ, ഹാസ്യത്മകമായും ചിന്തിപ്പിച്ചും എഴുതിയ ഈ പോസ്റ്റ് ഇഷ്ടമായി. (ചിരിക്കാമെന്ന് കരുതി വന്നതാണെങ്കിലും, ചിരിയും ചിന്തയും സമ്മാനിച്ചു) ... ഹഹഹഹ, ങീ ങീ ങീ...

    ReplyDelete
  11. ഗുരോ......

    നമ്മള്‍ക്കിതൊന്നും പുത്തരി ആവില്ല.....
    നമ്മള്‍ ഓരോരുത്തരും ദിനവും കാണുന്ന ജീവിതങ്ങള്‍....

    ഗള്‍ഫ്‌ എന്നാല്‍ റിയാലുകള്‍ ഈന്തപനയില്‍ നിന്ന് പറിച്ചെടുക്കുന്ന ഭൂമിയിലെ സ്വര്‍ഗം ആണെന്ന് കരുതി പണം ചെലവാക്കുന്ന പ്രവാസികളുടെ മക്കളും , മാസാമാസം വരുന്ന കാശ് കൊണ്ട് ആദ്യം ബ്യൂട്ടിപാര്‍ലറിലോട്ടു ഓടുന്ന കൊച്ചമ്മ മാരും വായിക്കട്ടെ....
    അങ്ങനെയെങ്കിലും മനസ്സിലാക്കട്ടെ....അവരുടെ പ്രിയപ്പെട്ടവര്‍ സ്വന്തം ജീവിതം ഹോമിച്ചാണ്...അവര്‍ക്ക് ധൂര്‍ത്തടിക്കാന്‍ വഴി ഉണ്ടാക്കി കൊടുക്കുന്നതെന്ന്.....

    പതിവുപോലെ ഇഷ്ടപ്പെട്ടു....((അല്ല....ഫിലിപ്പീനികള്‍ ഇല്ലായിരുന്നോ അവിടെ?....പരേ.....മാപി മാലും അറബിക് :P))

    ReplyDelete
  12. പഴയതിനേക്കാള്‍ കൂടുതല്‍ സീരിയസ്സായല്ലേ....

    <> ഇത് ഒരു പ്രവാസിയുടെ യഥാര്‍ത്ഥ ജീവിതം വരച്ചു കാട്ടുന്നു..

    ബംഗ്ലാദേശി സഹോദരനെ കുറിച്ചുള്ള ഭാഗം കലക്കി...

    ReplyDelete
  13. ഓരോ പ്രവാസിക്കും ഉണ്ടാകും ഇതേപോലെ ജീവിതാനുഭവങ്ങള്‍ കുറുക്കി എടുത്ത കഥകള്‍..കണ്ണുനീരിന്റെ, സ്വപ്നങ്ങളുടെ കഥ..


    ഇതിനു നര്‍മ്മം എന്ന ടാഗ് ചേരുന്നില്ല കണ്ണൂരാനെ..നര്‍മ്മം ഇല്ലതാതതുകൊണ്ടാല്ല..ഒരു പ്രവാസി അല്ലാത്തവര്‍ക്ക് ഇത് നര്‍മ്മം ആയി തോന്നിയേക്കാം..ഒരിക്കല്‍ എങ്കിലും ഈ കാഴ്ചകള്‍ കണ്ട ഒരാള്‍ എന്ന നിലക്ക് മാത്രമാണ് കേട്ടോ എന്റെ അഭിപ്ര്രായം..

    എല്ലാ ആശംസകളും..

    ReplyDelete
  14. ഹോ! നര്‍മ്മമെന്ന ലേബല്‍ വേണോ ഭായി? പ്രവാസജീവിതത്തെ ഇതിലും പച്ചയായി കാണിക്കുന്ന ഒറ്റ പോസ്റ്റ്‌ പോലും ഞാന്‍ ബ്ലോഗില്‍ കണ്ടിട്ടില്ല. ഭായി, എഴുത്തിനു എന്താ ഒരു ഫ്രെഷ്നെസ്സ്!!!!!

    കലക്കി ഭായി, ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന നര്‍മ്മം. സീരിയസ് നര്‍മ്മം കണ്ടിട്ടുണ്ട്. പക്ഷെ, നര്‍മ്മത്തിലൂടെ കണ്ണ് നനയിപ്പിക്കുന്നത് അപൂര്‍വ്വമാണ്.

    KUDOS KANNOORAAN!!!!

    ReplyDelete
  15. <<....എന്റേത് സ്വപ്നങ്ങളോ സങ്കല്‍പ്പങ്ങളോ ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന നിങ്ങളുടെ പ്രിയപ്പെട്ട കണ്ണൂരാനുമാവും..! ..>>

    മനസ്സില്‍ എവിടെയോ.. ഒന്ന് കൊളുത്തി പിടിച്ചപോലെ.
    ഹാസ്യത്തില്‍ പൊതിഞ്ഞ ജീവിത സത്യങ്ങള്‍. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു എടായതിനാല്‍ ആയിരിക്കണം രക്തം പൊടിഞ്ഞിരിക്കുന്നു കഥാകാരന്റെ വാക്കുകളില്‍.

    ReplyDelete
  16. ഇന്ന് തേങ്ങാ , നാളെ കമന്റ്‌ :)

    ReplyDelete
  17. വരികൾക്കിടയിൽ “യതാർഥ “ പ്രവാ‍സിയെ വരച്ചു കാണിച്ചു.....നന്നായി,കിടിലൻ,ഉഗ്രൻ,..എന്ന സ്ഥിരം വെടികൾ പൊട്ടിക്കുന്നില്ല.....അതു കൊണ്ട് കന്നഡയിൽ കിടക്കട്ടെ...
    ವೆರಿ ಗುಡ್ !!

    ReplyDelete
  18. narmmam enna tag venda ennezhuthaan vittu poi. athukond veendum vannataanu......karchil varunnathinu narmmam ennu parayaan enikkishttamilla.

    ReplyDelete
  19. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കരനുമാവും.

    പ്രയാസികളായ പ്രവാസികളുടെ ജീവിതത്തിലേക്ക് ചേര്‍ത്ത് വായിക്കാന്‍ ഒരദ്ധ്യായം കൂടി....
    നര്‍മ്മമെന്ന ലേബല്‍ വേണ്ടായിരുന്നു....

    ReplyDelete
  20. എന്നാലും ഡ്രൈവര്‍ക്ക്‌ 3000 ഇത്തിരി കൂടുതല് തന്നെ. കുഴപ്പമില്ല അല്ലെ?
    ലേബര്‍ ക്യാമ്പും പരിസരിങ്ങളും ഒന്നുകൂടി കണ്ടു.

    ReplyDelete
  21. യാചൂ,
    ഓരോ എഴുത്തിന്റെയും നര്‍മ്മത്തില്‍ ചാലിച്ച തുടക്കത്തിനുശേഷം ഒടുക്കം നീ പകര്‍ന്നുതരുന്ന വേദനയുണ്ടല്ലോ, ആ ജീവിതാനുഭാവത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത പാഠങ്ങലുണ്ടല്ലോ, അതാണ്‌ എനിക്കിഷം.

    ഒക്കെ നന്നായി..

    ReplyDelete
  22. ഞങ്ങൾ നാട്ടുകാർക്ക് പ്രവാസജീവിതം ഒരു കഥ മാത്രമാണ്. ഉരുകി തീരുന്ന മനുഷായുസ്സുകൾ കഥാ പാത്രങ്ങൾ മാത്രമാണ്.പറയുന്നവന്റെ വേദനയല്ല, പറച്ചിലാണ് കേൾക്കണോ വേണ്ടയോ എന്നു തീരുമാനിപ്പിക്കുന്നത് . എല്ലാവരും കഷ്ടപ്പാടിന്റെ കഥകൾ പറയുമ്പോൾ കേട്ട് കോട്ടുവായയിട്ടെന്നുമിരിക്കും !..എന്തൊരു ക്രൂരത !

    ജീവിത തീഷ്ണതകൾ നർമ്മത്തിന്റെ ഭാഷയിൽ പറയാൻ ശ്രമിക്കുമ്പോൾ കണ്ണീരും പുഞ്ചിരിയും വേർതിരിക്കാനാവുന്നില്ലല്ലോ കണ്ണൂരാൻ ! സത്യസന്ധമായ എഴുത്തിലൂടെ, നിർമലമായ ഭാഷയിലൂടെ, കണ്ണൂരാൻ ബേപ്പൂർ സുൽത്താന്റെ വഴിയുലൂടെയാണ് സഞ്ചരിക്കുന്നതെന്നു തോന്നുന്നു. ഈ വഴി മാറരുത്.. ഓരോ യാത്രയും ഞങ്ങൾക്ക് പുതിയതാണ് !

    ReplyDelete
  23. ചിരിക്കുന്നുണ്ടെങ്കിലും ..പ്രവാസിയുടെ ഒറ്റപെടലുകളും വേദനയുടെ ആഴവും തിരിച്ചറിയുന്നൂ ഒരുപാടിഷ്ട്ടായി ...நன்றி .

    ReplyDelete
  24. ഇടക്കൊക്കെ രസിച്ചും പിന്നെ മനസ്സ് നൊന്തും ആണ് വായന പൂര്‍ത്തിയാക്കിയത്....

    കാര്യങ്ങളെ സുന്ദരമായി അവതരിപ്പിക്കാനുള്ള ഈ കരവിരുതിന് 250 ലൈക്ക്,,..

    ReplyDelete
  25. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമറന്ന കാഴ്ചകള്‍
    കണ്ണൂരാന്‍റെ ബ്ലോഗില്‍ കണ്ട് വേദനിച്ചു.
    മണലാരണ്യത്തില്‍ കഷ്ടപ്പെടുന്നവരുടെ യഥാര്‍ത്ഥ ചിത്രം
    വരച്ചുകാട്ടുന്ന രചന.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  26. നന്നായി....പക്ഷെ കണ്ണൂരാന്റെ മുന്‍ പോസ്റ്റുകളുടെ (പ്രവാസം വിഷയമാക്കിയ) അടുത്തെങ്ങും വരുന്നില്ല എന്ന് പറയേണ്ടി വരും......

    ReplyDelete
  27. വായിച്ചു
    നല്ല എഴുത്ത്
    വേഗം തീര്‍ന്നത് പോലെ തോന്നി....
    പിന്നെ ബംഗാളുകാരനെ ഇഷ്യ പിടിച്ചു ട്ടാ...
    അഹമ്മദാജി ബംഗാളില്‍ പോയിട്ടില്ലല്ലോ ലെ
    ഒരാളെ പോലെ ആറു പേര്‍ ഉണ്ടാവും എന്നാ... ബാക്കി നാല് പേരെ കൂടി കണ്ടു കിട്ടിയിരുന്നെങ്കില്‍ എല്ലാത്തിനേം ഒന്നിച്ചു വണ്ടി കയറ്റമായിരുന്നു

    ReplyDelete
  28. കലഹമോടെ ജന പടഹമോടെ ശിവ ഇടി തൂടങ്ങി ഗുരുവേ.

    കമന്റാൻ വേണ്ടി ഇങ്ങനെ ആളുകൾ തിരക്ക് കൂട്ടുന്നത് ബൂലോകത്ത് ഞാൻ മുൻപ് കണ്ടിട്ടില്ല. തിക്കും തിരക്കും കണ്ടാൽ ഷൊറണൂർ 'മേള'ത്തിൽ റിലീസ് കാണാൻ ടിക്കറ്റെടുക്കാൻ വന്ന പോലെയായിരുന്നൂ. ഇത്രയ്ക്കും സ്നേഹമുള്ളവർ ഒപ്പമുണ്ടാവുമ്പോ അവരെ ഇങ്ങനെ കണ്ണീരിലാഴ്ത്തുന്ന ഒരു പൊസ്റ്റ് വേണോ കണ്ണൂ?

    ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തില്‍ ദൂരയാത്രയ്ക്കല്ലാതെ ബസില്‍ കയറിയിട്ടില്ലാത്ത ഞാനെങ്ങനെ ഈ എടുത്താല്‍ പൊങ്ങാത്ത ബസ്സോടിക്കും! ഇവിടുത്തെ ലൈസന്‍സെടുത്ത ശേഷം മര്യാദയ്ക്ക് കാറോടിച്ചിട്ടില്ല. ഇങ്ങനെയൊരു ബസ്സിനടുത്ത് നില്‍ക്കുന്നതുതന്നെ ഇതാദ്യമായിട്ടാണ്. ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ ഉണ്ടായി. എന്റെ പെന്റുലമിളകി. ഒറ്റയിരിപ്പില്‍ ഒന്നും രണ്ടുമല്ല, മൂന്നും പോയേക്കുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്!
    ഇതാണ് ഈ കുറിപ്പിൽ ഞാൻ കണ്ട, കണ്ണൂ മാസ്റ്റർ പീസ് വാക്കുകൾ. ഇനി ഇങ്ങനെ സങ്കടമുള്ള സംഭവങ്ങൾ ഞങ്ങളെ അറിയിക്കല്ലേ കണ്ണൂ. പറഞ്ഞ് വന്ന് ഞാൻ ആശംസകൾ പറയാൻ വിട്ടു പൊയി. ആശംസകൾ കണ്ണൂ.

    ReplyDelete
  29. പലരും പറഞ്ഞ അഭിപ്രായം തന്നെയാ കണ്ണൂരാനെ എനിക്കും. നർമ്മം എന്ന ലേബലോട് കൂടി ഒരു പ്രവാസിക്ക് ഇതു വായിക്കാനാവില്ല...

    ReplyDelete
  30. എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എന്റേത് സ്വപ്നങ്ങളോ സങ്കല്‍പ്പങ്ങളോ ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന നിങ്ങളുടെ പ്രിയപ്പെട്ട കണ്ണൂരാനുമാവും..!

    You gave നര്‍മ്മം as label to this...
    ....................YES the real നര്‍മ്മം of LIFE...

    Hats off !!

    ReplyDelete
  31. നീ​‍ീ​‍ീ​‍ീണ്ട കഥയാണല്ലോ.

    ReplyDelete
  32. ഏമണ്ടീ ചെപ്പണ്ടീ പോടാ തെണ്ടീ..എന്നു കണ്ടപ്പോൾ മുഴുനീള ഹാസ്യമായിരിക്കും എന്നു കരുതിയെങ്കിലും..പാവപ്പെട്ട യഥാർത്ഥ പ്രവാസിയുടെ ദയനീയമുഖംഈ കഥയിലും കാണാം..ആദ്യാവസാനം വരെ നന്നായി അനുവാചകനെ ഈകഥയിൽ പിടിച്ചുനിർത്തുന്നതിൽ എഴുത്തിന്റെ ശൈലിക്ക് സാധിച്ചിട്ടുണ്ട്..കണ്ണൂരാന്റെ മൌലികത ഈകഥയും വേറിട്ടു നിർത്തുന്നൂ..നൽ വാഴ്ത്തുക്കൾ”!!ഭാവുകങ്ങൾ..!!

    ReplyDelete
  33. കൂറ്റന്‍ ബില്‍ഡിംങ്ങിന്റെ നാല്‍പ്പതോ അറുപതോ ഫ്ലോറില്‍ നിന്നു ജോലിചെയ്യുന്നതിനിടയിലായിരിക്കും നാട്ടിന്ന് ഉമ്മ വിളിക്കുന്നത്,. 'നിനക്കവിടെ സുഖമല്ലേ'ന്ന് ചോദിക്കുമ്പോള്‍ കണ്ണു നിറയാതിരിക്കാന്‍ പാടുപെട്ടു.

    ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ്‌ ഞാന്‍ കഴിക്കുന്നത്‌.., വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. രാത്രി പട്ടാണിയുടെ ഹോട്ടലിലെ തന്തൂരിറൊട്ടി., ഉച്ചക്ക് ചിലപ്പോള്‍ കെയ്ക്കും പെപ്സിയും. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.!ചിന്തിപ്പിച്ചു നൊമ്പരപ്പെടുത്തി ..പ്രവാസികളുടെ ഹൃദയം കുതിപ്പോളിച്ചു നിക്കിയാല്‍ തന്നെ കാണാം .ഹൃദയം വേദനിക്കുന്ന കഥകള്‍ ...ഇക്കാ നന്നായി കേട്ടോ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ വായനാ സുഖത്തിനു തീവ്രത കൂടും ഇനിയും എഴുതുക .അക്ഷരങ്ങളെ സ്നേഹിക്കുക എല്ലാ ആശംസകളും നേരുന്നു ...................

    ReplyDelete
  34. മനസ്സില്‍ തട്ടും വിധം അസൂയാവഹമായ കരവിരുതോടെ "ഗള്‍ഫിലെ പ്രവാസികളെ"ക്കുറിച്ച് പറഞ്ഞ് വെച്ചു.ലേബര്‍ക്യാമ്പ് മുമ്പ് സന്ദര്‍ശിച്ചതിനാല്‍ വര്‍ണ്ണനകള്‍ വീണ്ടും അവയുടെ ഓര്‍മ്മകള്‍ കൊണ്ടു വന്നു.

    കൂട്ടത്തില്‍ പറയട്ടെ കഥയിലെ ലേബര്‍ക്യാമ്പ് ഡ്രൈവര്‍ക്കുള്ള ശമ്പളം ബംഗാളിയുടെ ദാല്‍ കറിയിലെ വേവാത്ത പരിപ്പ് പോലെ തമ്മില്‍ ചേരാതെ വേറിട്ട് നില്‍ക്കുന്ന പോലെ...

    അതിത്തിരി കൂടിപ്പോയില്ലേ ന്നൊരു സംശയം...

    (ഹൊ! കണ്ടോ കണ്ടോ.. ശമ്പളം കുറഞ്ഞാല്‍ അതിനും പരാതി ...ഇനി ഇത്തിരി കൂട്ടിക്കൊടുത്ത് നന്നാക്കി പറഞ്ഞാലോ അപ്പളും പരാതി! ഈ മലയാളിയുടെ ഒരു കാര്യം!)

    ReplyDelete
  35. ദുബായിയിലെ ലേബര്‍ ക്യാമ്പുകളെ കുറിച്ച് കുറെ കേട്ടിട്ടുണ്ട് ...ഇപ്പോള്‍ കണ്ടത് പോലെയായി....അവരാണ് യഥാര്‍ത്ഥ പ്രവാസികള്‍....

    മരുഭൂവിലെ കൊടും ചൂടിലും തണുപ്പിലും തളരാതെ അവരെ താങ്ങി നിര്‍ത്തുന്നതു അവരുടെ ഡ്രാഫ്ട്ടിനെ കാത്തിരിക്കുന്ന കുറെ ഒഴിഞ്ഞ വയറുകളെ കുറിച്ചുള്ള ഓര്‍മകളാണ്. അവരുടെ ജീവിത നൊമ്പരങ്ങളും തന്റെ അനുഭവ പാഠങ്ങളും സരസമായി, സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു...!

    ReplyDelete
  36. നല്ല പോസ്റ്റ്.
    അഭിനന്ദനങ്ങൾ കണ്ണൂരെ ആനേ!

    ReplyDelete
  37. ....’നാടകാന്തം വിഷാദം...’എന്നപോലെയായി സംഗതി. എത്ര സത്യാവസ്ഥയിലുള്ള ഒരു ജീവിതഘട്ടം വിവരിച്ചിരിക്കുന്നു!!! ആദ്യകമെന്റിൽ കൊടുത്ത വരികൾതന്നെ ഒരു ‘കാച്ചിക്കുറുക്കിയ പോസ്റ്റ്’. ......എങ്കിലും 22 വർഷം സിംഗപ്പൂരിലായിരുന്ന പാവം ബഹു:‘അഹമ്മദാജി’യെ സംശയിക്കരുതായിരുന്നു. എന്തായാലും അവസാനം ക്യാമറയില്ല, ലാപ്ടോപ്പില്ല, ഡ്രസ്സുകളില്ല, ഷൂവുമില്ല..ഒരു കോപ്പുമില്ലാതെ പോകേണ്ടിവന്നത് കഷ്ടമേ കഷ്ടം.....സുന്ദരമായ ശൈലിയിൽ നല്ല വിവരണം.....അനുമോദനങ്ങൾ.......

    ReplyDelete
  38. ഇവിടെ കുറച്ചു മുമ്പെ വന്നിട്ടുണ്ട്.അതിനു ശേഷം ഇപ്പോഴാണ്.വെറുതെ പറയുകയല്ല,എനിക്കീ പോസ്റ്റ് നര്‍മ്മത്തേക്കാള്‍ പ്രവാസജീവിതത്തിന്റെ ഗൗരവമാര്‍ന്ന ജീവല്‍തുടിപ്പുകളായാണ് അനുഭവപ്പെട്ടത്.മണല്‍ക്കാടിന്റെ ചൂടും ചൂരുമുള്ള അക്ഷരച്ചേരുവ...ആശംസകളോടെ,

    ReplyDelete
  39. നന്നായി,ഇത്രേം നാലു കാത്തിരുന്നത് വെറുതെ ആയില്ല

    ReplyDelete
  40. വളരെയധികം മനസ്സില്‍ തട്ടുന്ന പോസ്റ്റ്.ഒറ്റയിരുപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു. എന്നിട്ടും ഇതില്‍ 3,4 പേര്‍ തേങ്ങയുടക്കുകയും പിന്നീട് വന്നു വായിക്കാമെന്നു പറയുകയും ചെയ്തത് ശരിയായെന്നു എനിക്കു തോന്നുന്നില്ല. വായിക്കാന്‍ സമയമില്ലാത്തവര്‍ എന്തിനു തിടുക്കത്തില്‍ കമന്റിടുന്നു?..

    ReplyDelete
  41. ന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ, എന്തോന്നഡേയ് ഇതൊക്കെ!
    അഹമദാജീടെ കൊപ്രക്കളത്തില്‍ പോലും ഇത്രേം തേങ്ങ കാണില്ലല്ലോ.
    ഹും! ആശ്രമത്തിലിനി കുറെകാലം തേങ്ങാക്കറി വെക്കാം.
    അല്ല പിന്നെ

    (തേങ്ങ ഉടച്ച കഷ്മലന്മാര്‍ക്ക് നന്ദ്രി)

    ReplyDelete
  42. കിടിലന്‍ അവതരണം ..നിങ്ങളോട് അസൂയ തോന്നുന്നു ഭായി ..ശുക്ലം പോലെ ഒഴുകുന്ന ഭാവനയും മൂത്രം പോലെ പടര്‍ന്നു പരക്കുന്ന അവതരണ ശൈലിയും ...പറയാന്‍ വക്കുകളില്ല എന്നില്‍ ...

    ReplyDelete
  43. @ Muhamedkutty : കല്ലി വല്ലിയില്‍ ആദ്യ കമന്റ്‌ ഇടുക എന്നുള്ളത് ഒരാഗ്രഹവും, ഞങ്ങളുടെ സൌഹൃദ കൂട്ടായ്മയിലെ ഒരു തമാശ കലര്‍ന്ന ഒരു മത്സരവും ആണ്... വായിച്ചു കമന്റാന്‍ പോയാല്‍ വേറെ ആളു കയറി തേങ്ങ ഉടക്കും. ക്ഷമിച്ചേക്ക് ചേട്ടാ ഒക്കെ ഒരു രസം അല്ലെ..

    ReplyDelete
  44. കണ്ണൂരാന്റെ റൂട്ട് മാറിയോ?എന്തായാലും നല്ല ഭാഷ കൈവശമുള്ളവര്‍ക്കെ നര്‍മം എഴുതാന്‍ കഴിയൂ എന്ന് തെളിയിക്കുന്നു പ്രിയപ്പെട്ട കണ്ണൂസ്‌ ,,അഭിനന്ദനങ്ങള്‍

    ReplyDelete
  45. പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം.
    അത്ഭുതം തോന്നുന്നില്ല. കാരണം പലതും നേരില്‍ കണ്ടതാണ്. കാണുന്നതാണ് .
    പോസ്റ്റ്‌ നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  46. നര്‍മ്മം എന്ന ലേബലില്‍ തീ അരച്ച് നെച്ചില്‍ തേച്ചല്ലോ ഭായി ??

    പ്രവാസ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം താങ്കളുടെ തൂലിക കണ്ണീരില്‍ മുക്കി ഇവിടെ വരച്ചിട്ടപ്പോള്‍ എന്തോ അകത്തൊരു കൊളുത്തി വലി !!!!

    തീഷ്ണമായ ജീവിതാനുഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് പറഞ്ഞത് എങ്കിലും എനിക്കിതില്‍ നര്‍മ്മം വായിക്കാനായില്ല. പക്ഷേ ചില സത്യങ്ങള്‍ അത് മര്‍മ്മത്തു കൊള്ളുക തന്നെ ചെയ്തു

    അതെ പ്രവാസി വേനലില്‍ വിരിയുന്ന പൂവ് ആണ്.. ഏതു ചൂടത്തും വാടാതെ ഇതള്‍ വിടര്‍ത്തി നില്‍ക്കുന്ന വേനല്‍ പൂവുകള്‍ ..........

    ആശംസകള്‍ കണ്ണൂ ...

    ReplyDelete
  47. നെച്ചില്‍ എന്നത് നെഞ്ചില്‍ എന്ന് വായിക്കൂ ...

    ReplyDelete
  48. @ Muhamedkutty ഇക്ക : പ്രദീപ്‌ പറഞ്ഞപോലെ കല്ലി വല്ലിയില്‍ ആദ്യ കമന്റ്‌ ഇടുക എന്നുള്ളത് ഒരാഗ്രഹവും, ഞങ്ങളുടെ സൌഹൃദ കൂട്ടായ്മയിലെ ഒരു തമാശ കലര്‍ന്ന ഒരു മത്സരവും ആണ്... വായിച്ചു കമന്റാന്‍ പോയാല്‍ വേറെ ആളു കയറി തേങ്ങ ഉടക്കും. ക്ഷമിച്ചേക്ക് ചേട്ടാ ഒക്കെ ഒരു രസം അല്ലെ..

    എനിക്ക് ഏതായാലും ആദ്യ തേങ്ങ ഉടക്കാന്‍ കഴിഞ്ഞില്ല നലാമതായെ ഫിനിഷ് ചെയ്യാന്‍ പറ്റിയുള്ളൂ .. കല്ലി വല്ലിയിലെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  49. അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിക്കുന്നില്ലെങ്കിലും മരുഭൂമിയില്‍ തന്നെ ആണ് ഈ ഉള്ളവനും വസിക്കുന്നത്. അതുകൊണ്ട് തന്നെ പലതരം ജീവിതം കാണാനും കഴിഞ്ഞിട്ടുണ്ട്.. ഒരുപാട് ചിരിപ്പില്ലെങ്കിലും ചിലത്
    ഓര്‍മയില്‍ വീണ്ടും കൊണ്ട് വരാന്‍ പോരുന്നതായി ഈ എഴുത്ത്.

    സ്നേഹത്തോടെ മനു.

    offline : ഞാന്‍ എന്‍റെ ബ്ലോഗ്ഗ് പൂട്ടി സീല്‍ വക്കാന്‍ പോവാ ഭായീ..ഇന്ന് ഞാനും ഇട്ടു ഒരു പോസ്റ്റ്‌ , ആകെ കിട്ടീത് നാല് കമന്ററാണ് ...ഇവിടെ ആണെങ്കില്‍ കമന്റ് ഇടാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി തട്ടിത്തടഞ്ഞു വീഴുന്നു. അടിക്കുന്ന തേങ്ങ തലയില്‍ കൊണ്ട് ചിലര്‍ ആശുപത്രിയില്‍ ആകുന്നു.

    ReplyDelete
  50. കെടക്കട്ടെ തേങ്ങ ഒരെണ്ണം
    "ട്ടേ.....!!!"

    ReplyDelete
  51. എത്രയോ ബഹുനിലമന്ദിരങ്ങള്‍ അതിന്റെ നിര്‍മാണത്തിനിടയില്‍ ഉണ്ടാകുന്ന ദാരുണമായ അപകടങ്ങളില്‍ താന്കള്‍ പറഞ്ഞ ഈ പാവങ്ങളുടെ ജീവന്റെ പിടച്ചിലുകള്‍
    കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിചെയ്യുന്ന ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. കണ്ണൂരാനേ പ്രയാസപ്പെടുത്തിയല്ലോ നിങ്ങള്‍.

    ReplyDelete
  52. പ്രവാസ ജീവിതത്തിന്റെ തീരെ മയമില്ലാത്ത ജീവിത ചിത്രങ്ങള്‍ ഈ അനുഭവ കഥയില്‍ മനസ്സിനെ നോവിക്കും വിധം അവതരിപ്പിച്ചിരിക്കുന്നു. ലേബര്‍ കേമ്പിനെ വിവരിക്കുമ്പോള്‍ റിസേര്‍വ് ചെയ്യാതെ വാക്കുകളെ ശരിയാം വണ്ണം എടുത്തുപയോഗിച്ചു
    വായനക്കാരനെ സ്തബ്ധനാക്കുന്നുണ്ട് കണ്ണൂരാന്‍. പൂവിനേയും പൂമ്പാറ്റയെയും വര്‍ണ്ണിക്കുന്ന വരികള്‍ മാത്രം വായിക്കുന്ന ലോല ഹൃദയരെ ഈ എഴുത്ത് ഷോക്കടിപ്പിക്കുമെന്നു തീര്‍ച്ച. അത് പോലെ ജീവിതത്തെ തൊടാത്ത ചിരിക്കു വേണ്ടിയുള്ള ഹാസ്യം മാത്രം വായിക്കുന്നവരേയും.
    വളരെ നന്നായി കണ്ണൂരാന്‍.

    Note: ഒരു ഡ്രൈവര്‍ക്ക് മുവായിരം ദിര്‍ഹം ശമ്പളം കിട്ടുക എന്നുള്ളത് സൌദിയിലുള്ളവര്‍ക്ക് അവിശ്വസനീയമായി തോന്നാം. എന്നാല്‍ യു എ ഇ യില്‍ ജോലി നോക്കിയവര്‍ക്ക് അതില്‍ പുതുമയൊന്നും തോന്നുകയില്ല.

    ReplyDelete
  53. ഒരു പക്ഷേ ഇതൊരു യഥാർത്ഥ പ്രവാസ കഥപോലെ വളരുമായിരുന്നു പക്ഷേ വേണ്ടുന്നയാഥാർത്ഥ്യബോധം നിലനിർത്താൻ ശ്രമിച്ചില്ല എന്നത് ഖേദകരം

    ReplyDelete
  54. "ഓന്‍ ങ്ങ് ദൂബായീലാ " എന്ന് പറയുന്നവര്‍ക്ക് ബല്യ പെട്ടിയും മണക്കുന്ന അത്തറും
    പളപള മിന്നുന്ന തുണിത്തരങ്ങളും ബാക്കി ഫോറിന്‍ സാധനങ്ങളുമല്ലേ അറിയൂ. വീടരെ വിഷമിപ്പിക്കണ്ടാന്ന് കരുതി ഏസിയും ഫ്രിഡ്‌ജും റ്റീവിയും പിന്നെ ബിമാനയാത്രയും ഒക്കെ അല്ലെ പ്രവാസി നാട്ടിലും വീട്ടിലും വിവരിക്കൂ! ഏതെങ്കിലും രുചിയിലുള്ള എന്തെങ്കിലും കറിയും കൂട്ടി കുബ്ബൂസ്സ് തിന്ന് മരുഭൂമിയിലെ ചൂടില്‍ ജീവിക്കുന്ന പ്രവാസിയുടെ നേര്‍ക്കാഴ്ച ഈ വിധമെങ്കിലുള്ള പോസ്റ്റില്‍ കൂടി കൂടുതല്‍ പേര്‍ വായിച്ചറിയട്ടെ.
    അപ്പോള്‍ പറഞ്ഞില്ല മൂവായിരം ദിര്‍ഹത്തിന്റെ ശമ്പളം എന്നെങ്കിലും കൈപ്പറ്റിയോ? ഇല്ലങ്കില്‍ പോട്ടെ കല്ലി വല്ലി!

    ReplyDelete
  55. പ്രവാസി കഥകള്‍ വായിക്കുമ്പോള്‍ അറിയാതെ ഉള്ളില്‍ ഒരു തേങ്ങല്‍ ഉണ്ടാകാറുണ്ട്.... ഒരു പക്ഷെ ഒരു പ്രവാസിയുടെ വിയര്‍പ്പില്‍ കുതിര്‍ത്ത അരി ജീവിതം മുഴുവനും കഴിച്ചത്‌ കൊണ്ടാകാം....അഭിനന്ദനങ്ങള്‍

    ReplyDelete
  56. ഓരോ പ്രവാസിയും ഓരോ ഇരുട്ടാണ്. ഇരുട്ടിന്റെ ഓരോ കഷ്ണങ്ങളാണ്. കത്തിത്തീരുന്ന ഇരുട്ടിന്റെ നേര്‍ത്ത കഷ്ണങ്ങള്‍ !

    തമാശയെന്ന് പറഞ്ഞു , ഹൃദയത്തില്‍ വിങ്ങലുണ്ടാക്കുന്ന പോസ്റ്റ് ആണല്ലോ...:(

    ReplyDelete
  57. തമാശ പോലേ നൊമ്പരപ്പെടുത്തുന്ന സത്യങ്ങളും ,
    നൊമ്പരപ്പെടുത്തി ചില തമാശകളും പറയാന്‍ .
    അക്ഷരങ്ങള്‍ കൊണ്ടുള്ള ജാല വിദ്യ വശത്താക്കിയ
    കണ്ണൂസ്സിനു ........സ്നേഹാശംസകള്‍ .........

    ReplyDelete
  58. കള്ളി വള്ളി . . .
    അഹമ്മദ്‌ ഹാജി ബംഗ്ലാദേശില്‍ പോകണ്ട ട്ടോ . . . . ബംഗ്ലാദേശ് സിങ്ങപ്പൂരില്‍ വന്നാലും മതിയല്ലോ . . . ഉമ്മാനോട് ആ പാസ്പോര്‍ട്ട്‌ നോക്കാന്‍ പറഞ്ഞ നേരത്ത് ആലം ഹുസൈന്റെ ബ്ലഡ്‌ എടുത്ത് ഒരു ഡി . എന്‍ . എ ടെസ്റ്റ്‌ നടത്തിയാല്‍ ഇപ്പൊ ബംഗ്ലാദേശില്‍ ഒരു ഉമ്മാനെ കിട്ടിയിരുന്നു. . (ഞാന്‍ ഓടി . . . അഹമ്മദ്‌ ഹാജി , യാച്ചിക്കാ വെറും തമാശയാട്ടോ . പടച്ചോനെ പൊറുക്കണേ)

    കഥയില്‍ അവസാനം (ക്ലൈമാക്സ്‌) ഒരു ട്വിസ്റ്റ്‌ ഇല്ലാതെ പോയി എന്ന് തോന്നി . . . പിന്നെ ഓര്‍ത്തു ഇത് കഥയല്ലല്ലോ ജീവിതമല്ലേ എന്ന് . . .
    കല്ലി വല്ലി !!

    ReplyDelete
  59. പ്രവാസജീവിതത്തിലെ നേരമ്പോക്കുകളും നൊമ്പരങ്ങളും പകര്‍ത്തിവെച്ചത് ഹൃദയ സ്പൃക്കായി കേട്ടോ..
    അവസാനമില്ലാത്ത പ്രവാ(യാ)സങ്ങള്‍ ..!!

    ReplyDelete
  60. ഹാവൂ ഒരു മഴ പെയ്തു തീര്‍ന്ന പോലെ പെട്ടെന്ന്‍ തീര്‍ന്നു പോയി എന്ന് തോന്നി കാരണം മറ്റൊന്നുമല്ല ഞങ്ങള്‍ ദിനവും കാണുന്ന കാഴ്ചകള്‍ ആയതു കൊണ്ടാവും
    എന്തായാലും കന്നുരനോദ്‌ പെരുത് നന്ദിയുണ്ട്

    ReplyDelete
  61. ഡാഷ് ബോര്‍ഡില്‍ അറിയിപ്പ് കണ്ടപ്പോ വിസ്തരിച്ചൊന്നു ചിരിക്കാംഎന്നു കരുതി ഒറ്റക്കല്ല രണ്ടാളെയും കൂട്ടിയാ വന്നത്.. പക്ഷെ പ്രവാസത്തിന്റെ പൊള്ളുന്ന ചൂടും കുത്തുന്ന ചൂരും വായിക്കുന്നതിനിടയില്‍ നര്‍മ്മത്തിന്റെ വരികള്‍ക്ക് പോലും ചിരിപ്പിക്കാനാവുന്നില്ല...

    ReplyDelete
  62. ഈ അവസാനവരികൾ “ മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കരനുമാവും.” എന്നെകൊണ്ടെത്തിച്ചത് ദാ ഇവിടെ “ ഒരുഭാഗത്ത്‌ നിരനിരയായി കക്കൂസുകളും കുളിമുറികളും. മറുഭാഗത്ത്‌ പ്ലൈവുഡ്‌ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ കിച്ചനുകള്‍ , ഓരോ മുറികള്‍ക്ക് മുന്‍പിലും അനേകം ചെരുപ്പുകളും ലേബേഴ്സ് ഷൂസുകളും. മതിലില്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴില്‍ ഡ്രസ്സുകള്‍ , വായും കണ്ണും മൂക്കും പൊത്തിയിട്ടു വേണം കക്കൂസിലിരിക്കാന്‍.. , രോമാലംകൃതമായ ഷേവിംഗ് സെറ്റുകള്‍ ബാത്ത്റൂമില്‍ തുരുമ്പ് പിടിച്ചു കിടപ്പുണ്ട്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു അതൊക്കെ. സ്വന്തം ബോഡിവെയിസ്റ്റ്‌ പോലും കളയാത്ത രോമ-ഗുമാരന്മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനവിടം മൂത്രാഭിഷേകം നടത്തി.”......എന്റെ മനസ്സിൽ കണ്ണീർ കലങ്ങി....ഞാൻ പറഞ്ഞു:മനുഷ്യാവസ്ഥയുടെ ലോകദൃശ്യങ്ങൾ പച്ചയായി പകർത്തുന്ന ഈ എഴുത്തുകാരൻ വെറും ബ്ലോഗറല്ല; ഒരു യഥാർത്ത മനുഷ്യസ്നേഹിയാണ്.

    ReplyDelete
  63. വായിച്ചു.ഗള്‍ഫ്‌ എന്ന സ്വപ്നഭൂവിലെ തൊഴിലാളികളുടെ ജീവിതം എന്തെന്ന് മനസ്സിലായി. ഹാസ്യത്തിന്റെ മേന്‍പൊടി ഉണ്ടെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഷമം

    ReplyDelete
  64. പുതിയ ബ്ലോഗ്ഗര്‍ ആണ്... ഇവിടെ ആദ്യം..കല്ലി വല്ലിയില്‍ നര്‍മ്മലേഖനം ആണെന്ന് കരുതിയാണ് വന്നത്..ചിരിക്കൊപ്പം പ്രവാസജീവിതത്തിന്റെ നീറുന്ന നൊമ്പരങ്ങള്‍ ചേര്‍ത്ത് വെച്ചിരിക്കുന്നു....അഭിനന്ദനങ്ങള്‍

    ReplyDelete
  65. നാളെമുതല്‍ ഇതാണെന്റെ പരലോകം. ഇവിടെ തൂറാ-നിവിടെ മൂത്രിക്കാ-നിവിടെയുറങ്ങാനാശിപ്പതേ സുഖ'മെന്ന പാട്ടും പാടി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. പള്ളിയില്‍ ചെന്ന് നിസ്ക്കരിച്ചു. തിരിച്ചു റൂമിലെത്തുമ്പോള്‍ ആന്ധ്രക്കാര്‍ മൂന്നുപേരും നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ നാലാമന്‍ ബംഗാളി വന്നു. അവനെക്കണ്ടതും എന്റെ തൊണ്ടവരണ്ടതും ഒരുമിച്ചായിരുന്നു. കാഴ്ചയില്‍ ഒരു ബംഗാളിയുടെ യാതൊരു ലുക്കുമില്ലാത്ത അവനെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവനെന്നെയും നോക്കുന്നുണ്ട്. ഇതെന്തതിശയം. അതേ മൂക്ക്.. അതേ കണ്ണുകള്‍ .. അതേ രൂപം.. എനിക്കും അവനും ഒരേ മുഖച്ഛായ! പടച്ചോനേ ചതിച്ചോ...! 1980 മുതല്‍ 2002 വരെ വാപ്പ സിംഗപ്പൂരിലായിരുന്നു. അതിനിടയില്‍ മൂപ്പര് ബംഗ്ലാദേശില്‍ പോയോ?

    ഇത്ര സരസമായി ബ്ലോഗെഴുതാന്‍ ബൂലോകത്ത് ശ്രീ നിത്യസായി ഗുരു കണ്ണൂരാനന്ദ മാത്രം...നമിക്കുന്നു ഗുരോ..

    ReplyDelete
  66. കകലക്കന്‍ വിവരണം ജീവിത യാഥാര്‍ത്യം ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന് സ്മരണ നന്നായി മിക്സ് ചെയ്യിതിരിക്കുന്നു. ബാപ്പിട്ട് തോണ്ടിയുള്ള നര്‍മ്മം ഒഴിവാക്കാമയിരുന്നു

    ReplyDelete
  67. ഒരു ഗമന്റ് ബിറ്റാ എത്ര ഗിട്ടും മഹാരാജ്?

    ReplyDelete
  68. അഭിനന്ദനം
    നല്ല അവതരണം..ആലം ഹുസൈനെ ഉള്‍കൊള്ളിച്ചു ചില നുറുങ്ങുകള്‍ കൂടി ചേര്‍ക്കാമായിരുന്നു.

    ReplyDelete
  69. പതിവുപോലെ നൊമ്പരവും നര്‍മവും ചേരുംപടി ചേര്‍ത്ത വായനാനുഭവം. നന്നായി നാട്ടുകാര.......സസ്നേഹം

    ReplyDelete
  70. ഹാസ്യമാണെന്ന് കരുതിവായനതുടങ്ങിയതാണ് കഷ്ട്ടപാടിന്റെയും പ്രവാസത്തിന്റെയും കഥ ങും എന്റെ അത്ര എഴുതാനുള്ള കഴിവൊന്നുമില്ലെങ്കിലും ഒരു വിധം നന്നായി എഴുതി അത്ര തന്നെ :)

    ReplyDelete
  71. അനുഭവങ്ങള്‍ വായിച്ചു.
    പല സ്ഥലത്തും വായിച്ചു ചിരി വരാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത വരിയിലെ നൊമ്പരം അത് ഇല്ലാതാക്കി.

    good writting
    keep it up

    ReplyDelete
  72. നർമ്മമല്ല, ജീവിതയാഥർത്ഥ്യങ്ങളാണിത്. നന്നായി എഴുതി. വായിച്ചപ്പോൾ മനസ്സിൽ തൊട്ടു.

    ReplyDelete
  73. ലാബെല്‍ നര്‍മ്മം എന്ന് കണ്ടു ചിരിക്കാനായി വന്നതാ...ഇത് പ്രവാസിയുടെ പച്ചയായ ജീവിത ആവിഷ്കാരം അല്ലെ? ഇതില്‍ എവിടെയാണ് ഭായ് നര്‍മ്മം.. ഡ്രൈവര്‍ ജോലിയില്‍ മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ക്ക് 3000 ദിര്‍ഹം സാലറി എന്നത് ഒരല്‍പം അതി ഭാവുകത്വം ആയില്ലേ എന്ന് തോന്നി !! ലേബര്‍ കാമ്പും അവിടുത്തെ തൊഴിലാളികളുടെ കഷ്ടപ്പാടും എല്ലാം സത്യസന്ധമായി അവതരിപ്പിച്ചു..

    ReplyDelete
  74. മറ്റു പോസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇതു ഗൌരവമുള്ള ഒരു പോസ്റ്റ്‌ ആയിട്ടാണെക്ക്‌ തോന്നിയത്‌., തുടക്കത്തിലേ ഒരു ഖണ്ഡികയില്‍ മാത്രമേ ചിരിച്ചു പോകുന്നുള്ളൂ. നന്നായി കണ്ണൂരാന്‍ ഇങ്ങനെയും എഴുതിയതിന്

    ReplyDelete
  75. പോസ്റ്റ്‌ ഇന്നലെ കണ്ടെങ്കിലും ഇന്നാണ് വായിക്കാന്‍ പറ്റിയത്. സ്വയം ഉരുകി തീര്‍ന്നു മറ്റുള്ളവര്‍ക്ക് വെളിച്ചമാകുന്ന മെഴുകുതിരി പോലെയാണ് പ്രവാസ ജീവിതമെന്നു കാണിക്കുന്ന കണ്ണ് നീരിന്റെ സാന്നിധ്യമുള്ള പോസ്റ്റ്‌.

    ReplyDelete
  76. അല്പം vashalatharam undengilum പ്രവാസത്തിന്റെ നേര്കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ഇത്

    അഭിവാദ്യങ്ങള്‍

    ReplyDelete
  77. കണ്ണൂരാനെ
    പ്രവാസ ജീവിതത്തിന്റെ തീഷ്ണതയും നര്‍മ്മത്തിന്റെ ഊഷ്മളതയുമുള്ള എഴുത്ത്..
    ആശംസകള്‍

    ReplyDelete
  78. ഒരു സത്യന്‍ അന്തിക്കാട് പടം കണ്ട അനുഭൂതി ഉണ്ട് കേട്ടോ ... നന്നായി എഴുതിയിരിക്കുന്നു .. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു :)

    ReplyDelete
  79. വായിച്ച് വാക്കുകള്‍ നഷ്ടപ്പെട്ടവനായി ഞാനിരിക്കുന്നു.

    ReplyDelete
  80. ഓരോ പ്രവാസിയും ഓരോ ഇരുട്ടാണ്.
    കത്തിത്തീരുന്ന ഇരുട്ടിന്റെ നേര്‍ത്ത കഷ്ണങ്ങള്‍ !
    ചിലപ്പോഴൊക്കെ അത് മിന്നാമിനുങ്ങിനെ തിരഞ്ഞുകൊണ്ടിരിക്കും ....
    ബ്ലോഗിന്റെ പടിപ്പുരയില്‍ എല്ലാവരും ഒന്ന് വന്നെങ്കില്‍ ,
    ആ വെളിച്ചതിരയില്‍ ഞാനെന്നെ ഒന്ന് കൊതി തീരെ കാണട്ടെ എന്നൊക്കെ അത് വിലപിച്ചുകൊണ്ടിരിക്കും ..
    നന്നായി എഴുതി.
    ആശംസകള്‍ ..

    ReplyDelete
  81. വായന തുടങ്ങിയപ്പോള്‍ ചിരിച്ചു മറിഞ്ഞു എങ്കിലും...അവസാനം പൊള്ളുന്ന
    സത്യങ്ങള്‍ തീവ്രമായ വരച്ചു കാട്ടിയിരിക്കുന്നു... അവസാന ഖണ്ധിക വായിച്ചു തീര്‍ന്നപ്പോള്‍
    ഒരു നെടുവീര്‍പ്പ്... മനോഹരം ... തീവ്രം...ഹസ്യാത്മകം... അഭിനന്ദനങ്ങള്‍

    ReplyDelete
  82. ഇതെല്ലാം യാഥാര്‍ത്ഥ്യം തന്നെയോ കണ്ണൂരാനേ???
    അല്ലെങ്കിലും അങ്ങനെ തന്നെ തോന്നിപ്പോകുന്നു.....
    ഒരൊറ്റ ദിവസം കൊണ്ട് 100 കമന്റൊപ്പിച്ചല്ലോ പഹയാ.....
    കിടുക്കന്‍ എഴുത്ത്....തുടരുക ഇനിയും....

    ReplyDelete
  83. പതിവുപോലെതന്നെ മനോഹരമായിട്ടുണ്ട്.
    ചിരിയിലേക്കെത്താന്‍ നല്ല കഷ്ടപ്പാടുണ്ട്.

    ReplyDelete
  84. പോസ്റ്റിനെ കുറച്ച് കുറ്റം പറയാനുണ്ട്. ഇത്തിരി കഴിഞ്ഞു വരാം.
    ചിലതൊക്കെ മനപ്പൂര്‍വ്വം ഒരു കാര്യവും ഇല്ലാതെ ഫിറ്റ്ചെയ്തതല്ലേ എന്നൊരു തോന്നല്‍.

    ReplyDelete
  85. ഒരു സത്യന്‍ അന്തിക്കാട് പടം കണ്ട അനുഭൂതി ഉണ്ട് കേട്ടോ ... നന്നായി എഴുതിയിരിക്കുന്നു .. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു :)

    ReplyDelete
  86. പ്രവാസ ജീവിതത്തിന്‍ കയ്പേറിയ നേരനുഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് കണ്ണൂരാനിലൂടെ പറഞ്ഞപ്പോള്‍ അതൊരു ത്രില്‍ വായനാ അനുഭവം തന്നെ ആയി മര്‍മം ഉള്ള നര്‍മങ്ങള്‍

    ReplyDelete
  87. എച്മുച്ചേച്ചിയുടെ കമന്റില്‍ ഒരു തിരുത്തു വേണം എന്നു തോന്നുന്നു. കഷ്ടപ്പെടുന്നവരെല്ലാം എപ്പോഴും കത്തിത്തീരുന്നവരാണ്..... അങ്ങനെയല്ല എനിക്ക് വായിച്ചപ്പോള്‍ തോന്നിയത്.. എല്ലാ കഷ്ടപ്പാടുകളിലും കണ്ടെത്താന്‍ ബാക്കിയായി ഒരു സന്തോഷം ഒളിച്ചിരിക്കുന്നുണ്ട്, എത്താന്‍ വൈകാമെങ്കിലും എത്താന്‍ മറക്കാത്ത ഒരു നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയും. അതിനു വേണ്ടി കത്തിത്തീര്‍ന്ന പകലിരവുകളുടെ ഓര്‍മ്മകള്‍ കണ്ണൂരാന് എന്നും കുളിര്‍മ്മ നല്കിക്കൊണ്ടേ ഇരിക്കട്ടെ!

    ReplyDelete
  88. നന്നായിരിക്കുന്നെടാ.. ജീവിതങ്ങൾ ഇങ്ങിനെ ഒരുപാടുണ്ട്.. ചിതറിപ്പോയവ പെറുക്കിയെടുക്കാൻ പെടാ പാടു പെടുന്നവർ . അവർക്കു മുന്നിൽ ഇതു ഹാസ്യമല്ല . ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പുകളാണ്. നിനക്കു നല്ലതു വരട്ടെ.

    ReplyDelete
  89. കണ്ണൂരാനെ...
    എന്താ ഇതിനു കമന്റ് ഇടുക??
    ഇത് സത്യം അല്ലേ എല്ലാം...
    പ്രവാസ ജീവിതം കെട്ടും വായിച്ചും ഉള്ള അറിവേ ഉള്ളൂ...
    കുടുംബത്തിനു വേണ്ടി പല വേഷങ്ങള്‍ കെട്ടേണ്ടി വരുന്ന പ്രവാസികള്‍..

    ഈ പോസ്റ്റിലെ നര്‍മത്തിന് കണ്ണുനീരിന്റെ ഉപ്പുരസം ഉണ്ട്...
    വിയര്‍പ്പിന്റെ ഗന്ധവും..
    ആശംസകള്‍...

    ReplyDelete
  90. പ്രവാസം പഴുപ്പിച്ച ജീവിതങ്ങളെ വരക്കാന്‍ കഴിഞ്ഞവര്‍ അപൂര്‍വ്വം..
    ആട് ജീവിതവും മദാമ്മയും അറബിക്കഥയും പറയാത്ത ഗള്‍ഫ് ജീവിതത്തിന്റെ
    നീറുന്ന നെരിപ്പോടുകള്‍ നര്‍മ്മത്തിന്റെ അകമ്പടിയോടെ പങ്കുവെച്ച കണ്ണൂരാന് (എന്റെ സ്വന്തം കൂട്ടുകാരന്)
    നന്മകള്‍മാത്രം നേര്‍ന്നു കൊണ്ട്.

    ReplyDelete
  91. ഞാന്‍ എന്നത്തെയും പോലെ വൈകി,കരുതികൂട്ടിയല്ല,ജീവിതത്തിന്‍റെ ഇട്ടാവട്ടങ്ങളിലൂടയുള്ള അലച്ചിലുകള്‍ക്കിടയില്‍ ആയിപ്പോവുന്നു,മാത്രോമല്ല ഓടിച്ചാടി തേങ്ങയുടക്കാനൊന്നും നമ്മക്കിപ്പോ ആവതില്ല മാനേ..പിന്നെ വായിക്കണത് എന്തായാലും മനസ്സിരുത്തി വായിക്കുക എന്നത് പണ്ടെമുതലുള്ള ഒരു ശീലവുമാണ്..വായന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നുപോയത് കൊണ്ടാവാം, പഠനം പുസ്തകം വായന പുരസ്കാരങ്ങള്‍ ഇതെല്ലാം പൂര്‍ണ്ണതയിലേക്കുള്ള വഴികാട്ടികള്‍ ആവേണ്ടതല്ലേ!പ്രയത്നം ആത്മാര്‍ഥത,ലക്ഷ്യബോധം ജീവിതത്തിനു നങ്കൂരമിടാനുള്ള വാക്കുകളുടെ ഉള്‍വ്യാപ്തി വെട്ടിക്കുറക്കലുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും അതീതമായി അവയുടെ ദീപ്തി കെടുത്താതിരിക്കട്ടെ, ജീവിതവും നര്‍മ്മവും കൂട്ടിക്കുഴച്ചൊരു പ്രയോഗം ഇവിടെ അനുഭവ്യമായി..വീണ്ടുമൊരു ചുവടുമാറ്റം..ഒഴുക്കിന്റെ ഗതിയറിഞ്ഞു മുന്നേറുവാനുള്ള തുഴയായി വായനയും ജീവിതാനുഭവങ്ങളും കൂട്ടിനെത്തട്ടെ..ആശംസകള്‍ .

    ReplyDelete
  92. വേദന കടിച്ചമര്‍ത്തി ഒരുപിടി ജീവികളുടെ സത്യം നിറഞ്ഞ കഥ
    കൊള്ളാം എന്ന് കമന്റിടാന്‍ മനസ്സ് വരുന്നില്ല ,ജീവതത്തിന്റെ ഇരുണ്ട വഴികള്‍
    അറിയാത്ത നാട്ടില്‍ പണം വന്നു ചേരുമ്പോള്‍ ആഘോഷമായി മാറ്റുന്നവര്‍ വായിച്ചറിയേണ്ട അനുഭവങ്ങള്‍
    ഇനിയും എഴുത്ത് ശക്തി ആര്‍ജിക്കട്ടെ ഭായി
    എല്ലാവരും കല്ലിവല്ലി എന്ന് പറയുമ്പോള്‍ മാഫി മുഷ്ക്കില്‍ എന്ന് പറഞ്ഞു അകലുന്ന ജീവിതങ്ങള്‍

    ReplyDelete
  93. പ്രവാസ ജിവിതത്തിന്റെ കാണാ കാഴ്ചകള്‍....
    നന്നായി അവതരിപ്പിച്ചു....

    ReplyDelete
  94. ‘ ഇവരാണ് യഥാര്‍ത്ഥ പ്രവാസികൾ...
    മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥികൾ...
    അവരുടെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്...‘
    ആ ചൂടില്‍ അവർ വീട്ടിലെ ഡ്രൈവറാകും...പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും.

    ഒടുവിലിതേപോൽ ആറ്റികുറുക്കി
    എഴുതുന്ന ഒരത്യുഗ്രൻ ബ്ലോഗറുമാകും..
    ഇതുപോലെ എല്ലാം വെട്ടിത്തുറന്നെഴുതുന്ന
    ഒരു കിണ്ണംകാച്ചി കണ്ണൂരാൻ...!


    പിന്നെ
    ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ!

    എന്താ ഭായ് വല്ലവരും തിരിച്ചു ചോദിച്ചുവോ
    “ 82 ന് മുമ്പും ബംഗാളികൾ കണ്ണൂര് വന്നുതുടങ്ങിയോ..എന്ന് ?”

    ആലം..ബനാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  95. ഗൾഫുജീവിതം മനസ്സിൽതൊടുന്ന രീതിയിൽ പറഞ്ഞു.

    // ശുക്കൂര്‍ഭായ്‌ പറഞ്ഞതുപോലെ ഇയാളൊരു മാന്യനല്ല, മമ്മാന്യനാണ്. യാതൊരു മുന്‍പരിചയവുമില്ലാത്തവനോട് ഹൃദ്യമായി സംസാരിക്കുക.!/ / ഇങ്ങനെ പറഞ്ഞ ആ ളുതന്നെയാണോ സ്വന്തം വാപ്പാനെപ്പറ്റി തന്നെ ഇങ്ങനെ സംശയിച്ചത്. ഓര്‍ത്തപ്പോള്‍ മനസ്സിലൊരു ഉല്‍പ്രേക്ഷ :) :)

    ReplyDelete
  96. നല്ല അസ്സലസ്സലായ് എഴുതാനറിയുന്ന കണ്ണൂരാന്‍ എന്തിനാണ് ആളുകൂട്ടാനായി ആവശ്യമില്ലാത്ത പദങ്ങള്‍ ഉപയോഗിക്കുന്നതെന്നു ഞാന്‍ വിഷാദിക്കുന്നു. ചില വാചകങ്ങളില്‍ യഥാര്‍ഥ പ്രതിഭയുടെ മിന്നലാട്ടം കണ്ട് ആനന്ദിക്കുകയും ചെയ്യുന്നു.

    ReplyDelete
  97. ഇതിൽ നർമ്മമെവിടെ കണ്ണൂരാനേ...?
    ഈ പച്ചയായ ജീവിതങ്ങൾ ആർക്കെങ്കിലും നർമ്മമായി തോന്നുമോ..? ഓരോ നിമിഷവും കണ്മുന്നിൽ കാണുന്ന സത്യങ്ങളല്ലെ. അതിനു സ്ഥലകാലഭേദം പോലുമില്ലല്ലൊ...
    നന്നായിരിക്കുന്നു..
    ആശംസകൾ...

    ReplyDelete
  98. വായിച്ചു ഒന്നല്ല രണ്ടു തവണ. ഗൾഫ് ജീവിതത്തിന്റെ ഒരു മുഖം - എല്ലാം വെറും ഭാവനയാവണേന്ന് പ്രാർത്ഥിക്കാൻ തോന്നുന്നു. കണ്ണൂരാന്റെ എഴുത്തിന്റെ ശക്തി തിരിച്ചറിയുന്നു.

    ReplyDelete
  99. ഞാനും വായിച്ചു,നല്ലപോസ്റ്റ്..!

    ReplyDelete
  100. കണ്ണൂരാനേ...

    നൂറാമത്തെ തേങ്ങ ഞാന്‍ തന്നെ ഉടക്കുന്നു..

    ഒറ്റ ദിവസം കൊണ്ട് 100 കമന്റ്സ് തികച്ച ബൂലോകത്തെ പുലിക്കുട്ടിക്കു ആശംസകള്‍.

    കണ്ണൂരാന്റെ ശത്രുക്കള്‍ നീണാള്‍ വീഴട്ടെ !!!

    ReplyDelete
  101. പ്രവാസത്തിന്റെ നുറുങ്ങുകളും, യാതനകളും ഒരു പോലെ പകര്‍ത്തി..അനുഭവങ്ങള്‍ പകര്‍ത്തുന്നതില്‍ കണ്ണൂരാന്‍ ബൂലോകത്ത് പകരക്കാരനില്ല എന്ന് തെളിയ്ക്കുന്നു ...ആശംസകള്‍

    ReplyDelete
  102. നന്നായിട്ടുണ്ട് കണ്ണൂരാന്‍....
    ആശംകള്‍...

    ReplyDelete
  103. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ ...,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!
    ജോലി കിട്ടും മുന്‍പേ ചിലവാക്കനാണ് തിടുക്കം അല്ലെ
    പോസ്റ്റ്‌ കലക്കി ആശംസകള്‍ ....

    ReplyDelete
  104. കൂഷ്മാണ്ടി തള്ളയുടെ വീട്ടില്‍ നിന്നും ചാടിയ കണ്ണൂരാന്‍ പണ്ടാരം അടങ്ങിയ മികച്ച ഒരു പണ്ടാരിയുമായി ഒടുവില്‍ പാതിരാത്രിയിലെ മൂത്രശങ്ക ഒഴിവാക്കനാവാതെ ആശ്രമം ഉണ്ടാക്കി പുതിയ പേരും സ്വീകരിച്ചു "സ്ഥാപക യോഹന്നാന്‍ കണ്ണൂരാന്‍ മസ്തായി " അല്ല ഗുരോ ഇതിനിടയില്‍ ബസും ഓടിച്ചു അല്ലെ ?ഏമണ്ടി ചെപ്പണ്ടി പിന്നെ കുറെ കശുവണ്ടി ..നര്‍മങ്ങള്‍ കൊണ്ട അമ്മാനമാടുന്ന കണ്ണൂരാന്‍ കണ്ണ് നനയിക്കുന്ന അനുഭവങ്ങള്‍ എഴുതിയാലും കമന്റുകള്‍ക്ക് ക്ഷാമം ഇല്ല .

    ReplyDelete
  105. രസിച്ചു ഈ എഴുത്ത്, കടലുകടന്നു പോയി കുടുംബത്തിലെ ചരി കാണാന്‍ സ്വന്തം കണ്ണുനീര് മറച്ചുപിടിക്കുന്ന പ്രവാസികളുടെ പച്ചയായ മുഖം കാണിച്ചപ്പോള്‍ ചെറു സങ്കടവും വന്നു.

    അഹമ്മദാജിയുടെ പാസ്പോര്‍ട്ട് പരിശോധിച്ച് അടുത്ത പോസ്റ്റില്‍ അറിയിക്കണം കേട്ടോ. :-)

    ശാലിനി

    ReplyDelete
  106. ലേബല്‍ നര്‍മ്മ മെന്നു കൊടുക്കേണ്ട കാര്യം ഇല്ല കാരണം വിഷയം ഗൌരവ പൂര്‍ണ്ണം ആണ് , നിനക്ക് വരരെ നന്നായി പറയാന്‍ അറിയാം , അത് നര്‍മ്മം ചാലിച്ചാലും ഇല്ലെന്നാലും .. പലര്‍ക്കും വിഷയങ്ങള്‍ ഉണ്ടാവും പറയാന്‍ കൈവിരുതു കാണില്ല , വ്യക്തി ഗത വിഷയങ്ങളില്‍ തന്നെ താങ്കളും ചുറ്റി ത്തിരിയരുത് , അപ്പോള്‍ നര്‍മ്മം ആണെന്നാലും അനുവാചകന് ചെടിക്കും വൈവിധ്യ വല്‍ക്കരണം ഏതൊരു വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യം ആണ് , നിങ്ങളുടെ ഈ കച്ച വടത്തിനും അത് ബാധകം ആണ് നല്ല വായനാസുഖം ഉണ്ടായിരുന്നു , വിഷയാവതരണ രീതിയും നന്ന്

    ReplyDelete
  107. ലേബല്‍ നര്‍മ്മ മെന്നു കൊടുക്കേണ്ട കാര്യം ഇല്ല കാരണം വിഷയം ഗൌരവ പൂര്‍ണ്ണം ആണ് , നിനക്ക് വരരെ നന്നായി പറയാന്‍ അറിയാം , അത് നര്‍മ്മം ചാലിച്ചാലും ഇല്ലെന്നാലും .. പലര്‍ക്കും വിഷയങ്ങള്‍ ഉണ്ടാവും പറയാന്‍ കൈവിരുതു കാണില്ല , വ്യക്തി ഗത വിഷയങ്ങളില്‍ തന്നെ താങ്കളും ചുറ്റി ത്തിരിയരുത് , അപ്പോള്‍ നര്‍മ്മം ആണെന്നാലും അനുവാചകന് ചെടിക്കും വൈവിധ്യ വല്‍ക്കരണം ഏതൊരു വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യം ആണ് , നിങ്ങളുടെ ഈ കച്ച വടത്തിനും അത് ബാധകം ആണ് നല്ല വായനാസുഖം ഉണ്ടായിരുന്നു , വിഷയാവതരണ രീതിയും നന്ന്

    ReplyDelete
  108. ഈ പോസ്റ്റിലെ കണ്ണൂരാന്റെതായി വന്ന ആദ്യകമന്റ് തന്നെ ഒരു സൂചനയാണ്. പ്രവാസിയുടെ നെഞ്ചുരുകുന്നത് വര്‍ഗ്ഗാധിപത്യത്തിനു വേണ്ടിയാണെന്നുള്ള സൂചന!
    പണ്ടാരി പോസ്റ്റിലെ പരാമര്‍ശങ്ങള്‍ പ്രവാസിയുടെ ഉള്ളുരുക്കം പ്രകടമാക്കിയിരുന്നുവെങ്കില്‍ ഇതിലെ പ്രയോഗങ്ങള്‍ അവന്റെ അസഹ്യമായ ജീവിതത്തെ തുറന്നു കാട്ടുന്നുണ്ട്.

    പ്രവാസിക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം പ്രവാസം തെരഞ്ഞെടുക്കുന്നതോടെ മനസിനെ സ്വന്തം പൈതൃകത്തിലേക്കു അലസമായി മേയാന്‍ വിടല്‍ ശീലമാക്കുക എന്നതാണ്. നീണ്ടകാലം പ്രവാസിയാവാന്‍ വിധിക്കപ്പെട്ടവര്‍ മനോരതി കൊണ്ട് തൃപ്തിപ്പെടുംപോലെ മനസ് കൊണ്ടുള്ള സഞ്ചാരവും പരിശീലിച്ചെടുക്കണം. മനസ് നാട്ടിലും ശരീരം മറുനാട്ടിലുമായിട്ടുള്ള വിചിത്രാവസ്ഥകളെ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രവാസികളോട് കരുണകാണിക്കാന്‍ എല്ലാവര്ക്കും കഴിയട്ടെ.

    താങ്കള്‍ എത്രതന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ചാലും ഇതിലൂടെ കടന്നുപോകുന്നവര്‍ കണ്ണ് തുടയ്ക്കും. ആ മഹാ മനീഷിക്ക് മുന്‍പില്‍ കീഴടങ്ങുന്നു.

    ഭാവുകങ്ങള്‍

    ReplyDelete
  109. നന്നായിരിയ്ക്കുന്നു!

    അഭിനന്ദനങ്ങൾ, കണ്ണൂരാൻ!

    ReplyDelete
  110. കണ്ണൂരാനെ, ഈ പോസ്റ്റിനു നര്‍മ്മം എന്ന് ലേബല്‍ കൊടുത്തതിന് ആര് പൊറൂത്താലും ഞാന്‍ പൊറുക്കില്ല...പച്ചയായ അനുഭവത്തിന്റെ അനിഷേധ്യ ചാരുതയില്‍ നര്‍മ്മം ചാലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് പോലെ തോന്നിപ്പോവുന്നു. പക്ഷെ, അതൊരിക്കലും അങ്ങയുടെ തെറ്റല്ല. ഒരേ അനുഭവങ്ങള്‍ തന്നെ ചലരെ ചിരിപ്പിക്കുകയും മറ്റു ചിലരെ കരയിപ്പിക്കുകയും ചെയ്യും. കാലങ്ങള്‍ക്കു ശേഷം ഏതോ ശീതീകരിച്ച മുറിയില്‍ നിന്നും വേദനയോടെ ഓര്‍ക്കുന്ന ചില നിമിഷങ്ങള്‍ ഈ കഥയില്‍ പരാമര്‍ശിച്ച കാട്ടാളന്‍ ജോര്‍ജിന് ഇന്നും ഒരു തമാശയായി തോന്നാം. ജീവിതം അങ്ങനെയാണ് ചിര്പ്പിച്ച്ചും കരയിപ്പിച്ചും പിന്നീടെപ്പഴോ മരിപ്പിച്ചും മനുഷ്യനെ പരീക്ഷിച്ചു കൊണ്ടേയിരിക്കും........

    എങ്കിലും പറയട്ടെ കണ്ണൂരാന്‍,

    "സത്യത്തില്‍ അതിന്റെ ഗിയര്‍സിസ്റ്റം എങ്ങനെയെന്നു പോലും എനിക്കറിയില്ല. എത്ര മീറ്റര്‍ കണക്കാക്കിയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കേണ്ടതെന്നും അറിയില്ല. ഒന്നുകില്‍ ഇതെവിടെങ്കിലും ചെന്നിടിക്കും. മുപ്പതോളം ശവങ്ങള്‍ റോഡില്‍ ചിതറും. ദുബായ്‌ ഞെട്ടും. പോലീസുകാര്‍ ഞൊട്ടും. വാര്‍ത്ത കേട്ട് ഉമ്മ പൊട്ടും. വാപ്പയെ ഉമ്മ തട്ടും. ബദരീങ്ങളേ കാത്തോളണേ..!"

    ഈ ഭാഗം വായിച്ച് ഞാന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു... പെട്ടെന്ന് നമ്മുടെ ജമീലിക്കാന്റെ അബുദാബിലുള്ളോരേഴുത്തൂ കിട്ടീ ഓര്‍മ്മ വന്നു പോയി... എന്റെ സ്വന്തമൊരു കൂട്ടുകാരന്‍, കൈ തോളിലിട്ടു ഒരു സില്‍മ്മാക്കഥ" പറഞ്ഞു തരുന്നത് പോലെ ഞാന്‍ അതിന്റെ മുഴുവന്‍ ആകാംഷയോടും കൂടി വായിച്ചു...

    ReplyDelete
  111. എത്ര തരം ജീവിതങ്ങള്‍ കണ്ടാലാണ്, എത്ര ജീവിത മേഖലകളില്‍ ജീവിച്ചാലാണ് നമ്മുടെ ജീവിതം തീരുക.

    വായിച്ചു കഴിയുമ്പോള്‍ നൊമ്പരമാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നതു. നന്നായി എഴുതി. ആശംസകള്‍

    ReplyDelete
  112. വായിച്ചു
    നല്ല എഴുത്ത്

    ReplyDelete
  113. Yazu its really touching !ഇങ്ങനെ ഒരു എഴുത്ത് നിന്നെക്കൊണ്ടു തന്നെ പറ്റൂ പഹയാ..നര്‍മ്മവും നൊമ്പരവും കലര്‍ന്ന കണ്ണൂരാന്‍ സ്റ്റൈല്‍..വളരെ നന്നായിരിക്കുന്നു..ഉള്ളൊന്നു വേദനിച്ചു.

    ReplyDelete
  114. ഉപ്പുമു ളകുതി പല്ലി....മസാലകൾ കുറഞ്ഞതു കൊണ്ടാകാം...അങ്ങു വേഗം ഇറങ്ങിപ്പോയി..!

    ഓരോ പ്രവാസിയും ഇരുട്ടിന്റെ തുണ്ടാണെന്ന് ഒരു പ്രവാസി പറയുന്നു..
    പ്രവാസത്തിൽ അല്ലാത്തവനും പറയുന്നു..ഞാൻ ഇരുട്ടിന്റെ മകനാണെന്ന്..
    ഒരു പെണ്ണും പറയുന്നു...ഞാൻ ഇരുട്ടിന്റെ പുത്രിയെന്ന്...
    അങ്ങനെ ലോക മൊത്തം ഇരുൾ മയം...ഹൊ....സത്യം പറഞ്ഞാൽ നിയ്ക്കും കണ്ണുകാണാൻ വയ്യാണ്ടായിരിയ്ക്കുന്നു...!

    ആശംസകൾ ട്ടൊ...!

    ReplyDelete
  115. നല്ല പോസ്റ്റ്‌ .... നന്നായിട്ടുണ്ട് !

    ReplyDelete
  116. ഗുരോ , പ്രവാസം ഒരു സംഭവം തന്യാ .......
    നന്നായി ഗുരൂ നന്നായ്‌ .

    ആശംസകള്‍

    ReplyDelete
  117. എടാ കണ്ണൂസ് .മഹാപാപി കാലാ ...ഇത് നീ എന്തിനാ എഴുതിയെ ..ഞാന്‍ എഴുതാന്‍ ഇരുന്നതാ ..നിന്നെ ഞാന്‍ ..അല്ലെടെ ...എല്ലാ എന്‍ജിനീയര്‍ മാരുടെം തുടക്കം ഇങ്ങനെ ഒക്കെയാണോ ...പണ്ടാരം ..ഞാന്‍ പോവാ ..നീ അടിപൊളിയായി എഴുതി ..എവിടെയൊക്കെയോ ഞാന്‍ ജീവിച്ചു ...ആശംസകള്‍ മുത്തെ

    ReplyDelete
  118. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഉള്ള ഈ ഹൃദയ സ്പര്‍ശിയായ ജീവിതത്തിനു ഒരായിരം ആശസകള്‍ ....ഗള്‍ഫുകാരന്റെ പൊങ്ങച്ചങ്ങള്‍ മാത്രം കണ്ടും വായിച്ചും ശീലിച്ച എല്ലാപേര്‍ക്കും ഈ പച്ച ജീവിതം ഒരു തിരച്ചറിവാകും തീര്‍ച്ച

    ReplyDelete
  119. അവസാനത്തെ പോസ്റ്റിനുശേഷം കാലമെടുത്തെങ്കിലും ഹൃദയം തൊടുന്ന വിഷയത്തിലൂടെ കടന്നെത്തിയത് നന്നായി. വായിക്കാന്‍ എന്നുമെന്നതുപോലെ ഒഴുക്കുണ്ട്... ശേഷം സ്ക്രീനില്‍...

    ReplyDelete
  120. കണ്ണൂരാന്‍ ലേബല്‍ നര്‍മ്മം എന്നെഴുതിയത് എന്തിനാനന്നു മനസ്സിലാവുന്നില്ല, പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഇവിടെ വരച്ചിട്ടിരിക്കുകയല്ലേ, തുടക്കം മുതല്‍ അവസാനം വരെ ഒറ്റ ഇരിപ്പിന് വായിച്ചു, ഇങ്ങിനെ ജോലി ചെയ്യുന്ന പ്രവാസികളുടെ വിഷമം പലപ്പോഴും പലരും ഓര്‍ക്കാറില്ല, അവര്‍ ആരോടും പറയാറുമില്ല, എല്ലാം മനസ്സില്‍ ഒതുക്കി ദുഖം സഹിച്ചു അവര്‍ ജീവിതം അങ്ങിനെ തീര്‍ക്കുകയാണ് പതിവ്, വല്ലപ്പോഴും നാട്ടില്‍ നിന്നു സുഖമല്ലേ എന്ന വിളിക്കൂ സത്യം മറച്ചു വെച്ചുകൊണ്ടുള്ള മറുപടിയാണ് അവര്‍ നല്കുന്നത്, ആരെയും പ്രയാസപ്പെടുത്താന് ഇവര്‍ ഉദ്ദേശിക്കുന്നില്ല, കൊടും ചൂടിലും കൊടും തണുപ്പിലും കെട്ടിടത്തിനുള്ളിലും കെട്ടിടത്തിന് പുറത്തും മണിക്കൂറുകളോളം പണിയെടുത്ത് തുച്ഛമായ വേദനവും വാങ്ങി കത്തിയെരിയുന്ന ഇത്തരം പ്രവാസികളുടെ മനസ്സാറിഞ്ഞ കണ്ണൂരാന് ഒരായിരം ആശംസകള്‍, ഇവരുടെ വിഷമം ഇത്തരം എഴുത്തിലൂടെയെങ്കിലും മറ്റുള്ളവര്‍ മനസ്സിലാക്കട്ടെ, ആയിരക്കണക്കിനാളില്‍ ഒരാളുടെ കഥ മാത്രമാണ് കണ്ണൂരാന്‍ ഇവിടെ പറഞ്ഞത് ....
    എഴുതാന്‍ ഉപയോഗിച്ച ഭാഷ വളരെ ലളിതവും സരസ്വവും ആയത് കൊണ്ടും വിഷയം പ്രാധാന്യ മാര്‍ഹിക്കുന്നത് കൊണ്ടും മടുപ്പുമില്ലാതെ ആര്‍ക്കും ഇത് വായിക്കാന്‍ സാധിക്കും ...
    എഴുത്തില്‍ നൂതനമായൊരു ശൈലി സ്വീകരിച്ചിട്ടുള്ള മനോഹരമായ ഈ ബ്ലോഗ് നല്ല ബ്ലോഗുകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു ...
    എല്ലാ വിധ ആശംസകളും കണ്ണൂരാന്‍ ....

    ReplyDelete
  121. നമുക്ക് പരിചിതമല്ലാത്ത ജീവിതാനുഭവങ്ങള്‍ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രം (ബിന്യമിന്‍ : ആടുജീവിതം)

    കണ്ണൂരാന്റെ ബ്ലോഗില്‍ ആദ്യായി ഹാസ്യത്തെക്കാള്‍ സെന്ടി ഫീല്‍ ചെയ്തു......വളരെ ഇഷ്ടായി

    //മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! //
    പൊ പഹയാ ബെര്‍തെ പേടിപ്പിക്കല്ലേ :(

    ReplyDelete
  122. ജീവിത യാഥാര്‍ഥ്യങ്ങള്‍ വായിക്കുമ്പോള്‍ മനസ് അറിയാതെ സ്വന്തം അനുഭവങ്ങളിലേക്കു ചുരുങ്ങുന്നു.. നന്മയുടെ നാമ്പുകള്‍ അനുഭവങ്ങളിലൂടെ നേടിയെടുത്തത് നഷ്ടപ്പെടുത്താതെ മുന്നേറുക.. ആശംസകള്‍

    ReplyDelete
  123. കണ്നൂരാനച്ചോ, നീ ഉണ്ടില്ലേലും നിന്റെ നാട്ടുകാരെ തീറ്റിക്ക്കണം, നീ ഉടുത്തില്ലെന്കിലും നിന്റെ വീട്ടുകാരെ ഉടുപ്പികകുക എന്നൊക്കെയല്ലേ കര്ത്താവീശോമിഷിഹാ പ്രവാസികളോട് പറഞ്ഞിട്ടുള്ളത്. മറന്നോ അതൊക്കെ?
    ഇച്ചിരി ചിരിക്കാന്നു വെച് വന്നപ്പോ കരയിച്ചല്ലോ കണ്ണൂ.
    കിട് കിടു ആയിട്ടോ.

    ReplyDelete
  124. ഉഗ്രനായെടാ .കണ്ണൂരാനേ ...
    നിന്റെ ജീവിത യാത്രയിലെ ഒരോ ഏടുകള്‍,ഓരോന്നും നന്നായി അവതരിപ്പിചിരിക്കുന്നു ചിലതൊക്കെ ഉള്ളില്‍ തട്ടുന്നു , ഗള്‍ഫ്‌ ജീവിതം ഇങ്ങനെ തന്നെ ആണ് . ഗള്‍ഫില് പല ഉന്നത സ്ഥാനഗളില്‍ ഇരിക്കുന്നവര്‍ക്കും ആദ്യം കഷ്ട്ടപാടിന്റെയും യാതനകളുടെയും കഥ പറയാനുണ്ടാവും .

    ReplyDelete
  125. ദോഹയിലെ മുര്‍ര എന്ന സ്ഥലത്തുള്ള ലേബര്‍ ക്യാമ്പുകളില്‍ ഒരു സുഹ്ര്തിന്ധെ കൂടെ ഫ്ലയാര്സ് വിതരണം ചെയ്യാന്‍ പോയിരുന്നു അപ്പോള്‍ നനഞ്ഞ കണ്ണ് ഇന്ന് ഇത് വായിച്ചു വീണ്ടും നനഞ്ഞു

    കണ്ണൂരാണ് ഈ പാവം കണ്നൂരുകാരന്ധെ ഒരായിരം ആശംസകള്‍

    ReplyDelete
  126. കാര്യങ്ങള്‍ പറയുമ്പോഴും , ഹാസ്യം പുട്ടില്‍ തേങ്ങ പോലെ ഉണ്ടാവുക , വായിക്കാന്‍ രസമാണത്, വായനക്കാര്‍ക്ക് ബോറടിക്കില്ല
    താങ്കളുടെ ഏറ്റവും വലിയ കഴിവും അതാണ്‌
    മനസ്സില്‍ തട്ടുന്ന ഭാഷ , ഒരു പാട് ഇഷ്ടപ്പെട്ടു - നല്ല പ്രയോഗങ്ങള്‍ . ആശംസകള്‍
    "ബംഗാളികള്‍ 'ഷ' ചേര്‍ത്ത് പറയുമ്പോള്‍ ആന്ധ്രക്കാര്‍ 'ണ്ടി' കൊണ്ടാണ് കളി. മിക്ക വാക്കുകള്‍ക്കൊപ്പവും 'ണ്ടി' ചേര്‍ത്തുള്ള അവരുടെ സംസാരം കേട്ട് ഞാനെന്ന കുണ്ടന്‍ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചുനിന്നു. ഏമണ്ടിയും ചെപ്പണ്ടിയും കേള്‍ക്കുമ്പോഴോക്കെ 'പോടാ തെണ്ടീ'ന്നു പറഞ്ഞ് ഞാനൊരു പക്കാ മലയാളിയായി."

    ReplyDelete
  127. ഹൌ! പൂരം കഴിഞ്ഞ അറബിക്കടല് പോലായി ന്റെ ബ്ലോഗ്‌!,!
    ഇടിയും മഴയും മിന്നലും തോര്‍ന്നെന്നാ തോന്നണെ.

    ഹലോ കൂയ്‌..,
    ഇനിയാരെങ്കിലും കമന്റാന്‍ ബാക്കിയുണ്ടേല്‍ പെട്ടെന്ന് വായോ.
    എനിക്ക് മറുപടി പറയാനുള്ളതാ.

    ReplyDelete
  128. പ്രവാസ ജീവിതം മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചു..
    നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത്
    ആശംസകള്‍. :)

    ReplyDelete
  129. ഹെന്റുമ്മോ. ഇതെന്താത് ... തേങ്ങകള്‍ ഒരുപാട്. കമന്റുകള്‍ അതിലും കൂടുതല്‍
    ഹോ! ഒരു ദിവസം കൊണ്ട് ഇത്ര തേങ്ങാ വാങ്ങി കൂട്ടി ..
    ഇനി ഇത് ഒക്കെയും തീരുന്നത് വരെ തേങ്ങാ കാശ് കൊടുത്തു വാങ്ങണ്ടാ കേട്ടോഡോ ...!!!!
    ഹാസ്യത്തില്‍ പൊതിഞ്ഞ ജീവിത സത്യങ്ങള്‍ ..!

    ദുബായിയിലെ ലേബര്‍ ക്യാമ്പുകളെ കുറിച്ച് ഒക്കെ അറിയാന്‍ സാധിച്ചു .......!!
    എന്തുമാത്രം കഷ്ടപ്പെട്ടാണ് അവിടെ ഓരോരുത്തര്‍ ജീവിക്കണത് ...!
    കേട്ടിട്ടുപോലും ഇല്ലാത്ത കാര്യം ...ഇപ്പോള്‍ കണ്ടത് പോലെയായി....ഇവരാണ് യഥാര്‍ത്ഥ പ്രവാസികള്‍ ല്ലേ ... !
    വളരെയധികം മനസ്സില്‍ തട്ടുന്ന പോസ്റ്റ് തന്നെ .....ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു...!
    തമാശയെന്ന് പറഞ്ഞു , ഹൃദയത്തില്‍ വിങ്ങലുണ്ടാക്കുന്ന പോസ്റ്റ് ആണല്ലോ ഡോ കണ്ണൂസേ...!!

    ReplyDelete
  130. പിന്നെ ഇനി ഒരു സത്യം പറയട്ടെ അത് പറയാന്‍ മറന്നു പണ്ടാരിയുടെ അത്ര പോരാ ട്ടോ ....!!

    ReplyDelete
  131. ഇതീ പോസ്റ്റ്‌നു ഒരു തേങ്ങ പോയിട്ട് മാങ്ങപോലും എറിയാനുള്ള സമയം കിട്ടീലല്ലോ യാചിക്ക്കാ. സാലറി കിട്ടിയാല്‍ ചെയ്യേണ്ടതും സര്‍ദാര്‍ജിയുടെ താടിക്ക് തീ കൊടുക്കുന്നതുംമെല്ലാം ചിരിപ്പിചെന്കിലും ഇടയ്ക്കിടെ കരയിക്കാനും കുറെ ചിന്തിപ്പിക്കാനും കഴിഞ്ഞുല്ലോ.
    യാചിക്കാക്കും ശമ്മൂനും ഹംധൂനും പുതിയ അതിഥിക്കും best of luck

    ReplyDelete
  132. എല്ലാവരും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ,,,ഞാന്‍ വെറും ആശസകളില്‍ ഒതുക്കുന്നു......

    ReplyDelete
  133. കണ്ണുരാനേ ! ..ഇന്നു രാവിലേ
    എഴുന്നേല്‍ക്കുമ്പൊള്‍ മുതല്‍
    മനസ്സില്‍ എന്തൊ ഒരു വിഷമത്തിന്റെ
    ആവരണം മൂടി കിടന്നിരുന്നു ,അത് -
    എന്താണെന്ന് അറിയുവാന്‍ കഴിഞ്ഞിരുന്നില്ല ..
    ഈ പോസ്റ്റ് വായിക്കുവാനായിരിക്കാം മനസ്സ്
    ഒരുങ്ങിയതെന്നിപ്പൊള്‍ തൊന്നുന്നു ..
    നര്‍മ്മത്തിനുമപ്പുറം എന്തൊ ഒരു വിങ്ങലൊരുക്കി
    പ്രീയ മിത്രത്തിന്റെ ഈ വരികള്‍ .. ഒരുപാട് -
    ചിരിക്കാനും ,ഒരു നല്ലൊരു ദിനം തുടങ്ങുവാനും
    ഓടി വന്നതാണ് ,പക്ഷേ വല്ലത്തൊരു സങ്കടമാണേട്ടൊ
    മനസ്സിലേക്ക് നിറഞ്ഞത് ,അതു പ്രവാസിക്ക് മാത്രം
    മനസ്സിലാകുന്നതാണോന്ന് ചോദിച്ചാല്‍ അറിവതില്ല ..
    പണ്ട് മുത്തച്ഛന്‍ പറയുമായിരുന്നു ,അനുഭവിച്ച് -
    വളര്‍ന്നവരെ ഉയരത്തിലെത്തുകയുള്ളൂന്ന് ..
    ശരിയാണ് ! ഇന്നിന്റെ വേവും നോവും
    നാളെയുടെ മഴയാകാം ,ഇന്നിന്റെ മഴ
    നാളെയുടെ വേവും .
    ലേബര്‍ ക്യാമ്പുകളിലേ ദുരവസ്ഥ വിവരിക്കാന്‍
    കഴിയില്ലെങ്കിലും , ഇപ്പൊളൊക്കെ ഇത്തിരി
    മാറ്റങ്ങള്‍ വന്നു തുടങ്ങിയെന്ന് ആശ്വസ്സിക്കാം ..അല്ലേ !
    ഉമ്മയുടെ രുചിയും ,വാല്‍സല്യമണവും ഉള്ളില്‍ പേറി
    അവരെ ഒരു പൊടിക്ക് പോലും നോവിക്കാതെ നാം കാക്കുന്നു
    ഇന്നുണ്ടില്ലേല്ലും .. ഉമ്മാ .. ഇന്നു നല്ലൊണം കഴിച്ചേട്ടൊ
    എന്നു പറയുന്ന മുണ്ട് മുറുക്കി ഉടുക്കുന്ന (പാന്റസായാലും )
    മനുഷ്യരെ നമ്മുക്കിപ്പൊഴും കാണാം .നാം സുഖമായീ
    ഉണ്ടുറങ്ങുന്നു എന്നു അവരറിയുമ്പൊള്‍ ഉണ്ടാകുന്ന
    സന്തൊഷമോര്‍ത്ത് വയറ് നിറക്കുന്ന മനസ്സുകള്‍ ..
    പ്രവാസത്തിന്റെ ഉഷ്ണവേവുകളില്‍ കുളിര്‍മഴ പൊലെ
    ചിലതുണ്ടാകുന്നുണ്ട് ,കരളില്‍ പെയ്യുന്ന മഴയുടെ
    കുളിരു പൊലെ നമ്മെ പിടിച്ചു നിര്‍ത്തുന്നതും അതു തന്നെ ..
    കനല്പാടങ്ങളില്‍ വെന്തു പഴുത്ത് ,ഇന്നു മനസ്സിന്റെ
    ഉള്ളില്‍ കുളിരിന്റെ കമ്പടം പുതച്ച് കാലമേകുന്ന
    വഴിത്താരകളില്‍ അന്നിന്റെ ഓര്‍മകള്‍ അയവറുക്കുന്നത്
    അതിങ്ങനെ ജീവനുള്ള വരികളാകുന്നതൊക്കെ ..
    പ്രീയ മിത്രമേ നല്ലൊരു ദിനമാവട്ടെ ഇന്ന് ..വരികളിനിയും
    ഒഴുകട്ടെ .. സ്നേഹപൂര്‍വം .. റിനി ..

    ReplyDelete
  134. ശരാശരി പ്രവാസിയുടെ യഥാർത്ഥ ജീവിതം പകർത്തിയെഴുതി…വരികളിൽ തീക് ഷണത പുലർത്തി...ആശംസകൾ

    ReplyDelete
  135. ലേബലില്‍ പറഞ്ഞത് പോലെ നര്‍മം മാത്രമല്ല ഇത്. അതിനപ്പുറം എന്തോ ഒരു നൊമ്പരം ശേഷിപ്പിക്കുന്നു.

    ReplyDelete
  136. കണ്ണൂരാന്‍ ചരിതം കലക്കി.. ഇനിയും പ്രതീക്ഷിക്കുന്നു.. നല്ല അവതരണം ശൈലി എന്ന നിലയില്‍ തിളങ്ങി വിളങ്ങി ചുളുങ്ങി നിവര്‍ന്നു നിക്കുന്ന കണ്ണൂരാന്‍ ഗുരുവിനു നിത്യശാന്തിനേരുന്നു,, ച്ചേയ്...ആശംസകള്‍ നേരുന്നു

    ജുമൈറ ലേക്‍ടവറു തന്നെ അടുത്ത ലഷ്‌ക്യം... ഒരു ഒന്നരക്കിലോ മുഴുത്ത ആശീര്‍വാദം എടുത്ത് വെച്ചേക്ക് കുരുവേ.. ദേയ് ഞാനെത്തി..
    :)

    ReplyDelete
  137. ജോലിതന്നവന്‍ ‘പണിയറിയാമോ‘ എന്ന് ചോയ്ക്കാതിരുന്നത് അങ്ങേരുടെ കുറ്റം. വണ്ടീടെ കീ കയ്യില്‍ കിട്ടീപ്പം ‘ഏതു വണ്ടിയാ’ എന്നെങ്കിലും ചോയ്ക്കാതിരുന്നത് ഞങ്ങടെ ആരുടേം കുറ്റമല്ല..! അത്തരം ബസിന്റെ അടുത്തുപോലും പോകാതെ തുഫായില്‍ ‘ഹെവി ലൈസന്‍സും’ ഒപ്പിച്ചെടുത്ത് ഇമ്മാതിരി ഞാണിന്മേല്‍ കളി കളിച്ചപ്പോ ഒന്നും പറ്റാണ്ടിരുന്നത് അതില്‍ ഇരുന്നവരുടെ പിള്ളേരുടെ പാക്യം അല്ലാതെന്താ..!ഹും..! ഞാനൊന്നും പറേണില്ല..! നീ എന്റെ പൊറത്തു വണ്ടികേറ്റും..!

    പ്രവാസിയുടെ നേര്‍ക്കുവച്ച കണ്ണാടി..!
    നന്നായെഴുതി.
    ആശംസകള്‍ കൂട്ടുകാരാ..!

    ReplyDelete
  138. നന്നായി എഴുതി, കണ്ണൂരാനേ.
    നന്നായി.
    വളരെ നന്നായി!

    ReplyDelete
  139. എമണ്ടി ,,,ചെപ്പണ്ടി,,പണ്ടാരി,,ഡ്രൈവറണ്ടി ??

    ഗുരോ അല്‍പ്പം താമസിച്ചതിനു ഈ ദാസനോടു ക്ഷമിച്ചാലും...
    തകര്‍ത്തു,,മറ്റൊരു പണ്ടാരി, നല്ലവണ്ണം ഇഷ്ടായി.
    വിശദമായ്‌ പിന്നിട് കമെന്ടാം..
    ജയ്‌ ശ്രീ ശ്രീ ശ്രീ നിത്യസായ്‌ ഗുരു കണ്ണൂരാനന്ദ ആസാമികള്‍...

    ReplyDelete
  140. നന്നായി എഴുതിയ ഈ ജീവിതാനുഭവം ഒന്ന് രണ്ടു തവണ വായിച്ചു.
    എത്ര ഹൃദയസ്പര്‍ശി ആയാണ് ഇത് നരേറ്റ്‌ ചെയ്തിരിക്കുന്നത്. സഹനത്തിന്റെ ഈ നീറുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ പുതു തലമുറയ്ക്ക് ചില പുതിയ അറിവുകളാണ് നല്‍കുന്നത്. ജീവിതം എന്തെന്ന വലിയ അറിവുകള്‍ !!!!

    ReplyDelete
  141. ഗള്‍ഫിന്‍‌റ്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും.... ഇവിടെ കണ്ട്മുട്ടിയ പലരുടെയും കഥകള്‍ ഒരുപാടറിഞ്ഞിട്ടുണ്ട്...

    നന്നായ് ഭായ് ...ആരും ഒറ്റയിരിപ്പിനു വായിക്കുന്ന ശൈലി... എനിവേ... കല്ലിവല്ലി... ഫോളോയിംങ്ങേ

    ReplyDelete
  142. തമാശയും കാര്യവും ഒരുമിച്ച സൂപ്പര്‍ പോസ്റ്റ്‌ കണ്ണൂരാന് മറ്റൊരു കണ്ണൂര്‍ക്കാരന്റെ ആശംസകള്‍

    ReplyDelete
  143. ഇത്രയും പേരുടെ കമന്റ് കാണുമ്പോള്‍ ഇനി എന്തെഴുതണം എന്നറിയില്ല.
    പണ്ടാരി പോസ്റ്റിന് ശേഷം വീണ്ടും പച്ചയായ അനുഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഈ പോസ്റ്റിന് വിയര്‍പ്പിന്റെ ഗന്ധവും,കണ്ണീരിന്റെ സ്വാദുമുണ്ട്.

    ReplyDelete
  144. ഇവിടെയെത്താന്‍ ഒരുപാട് വൈകിയല്ലോ കണ്ണൂസേ.ഇത്ര താഴോട്ടു ആയിപ്പോയതു എന്റെ വിധി.:))
    ഇനിയിപ്പോ എല്ലാരും പറഞ്ഞില്ലേ. ഞാനെന്തു പറയാന്‍?
    എന്നാലും ബോറടിപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞങ്ങളെ സങ്കടപ്പെടുത്തിയ പോസ്റ്റ്‌ ശരിക്കും ഇഷ്ട്ടായിട്ടോ.
    അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു

    ReplyDelete
  145. വണ്ടിയിൽ അല്പം ഭയത്തോടെയാണ് കയറിയത്, എന്നാൽ മനോഹരമായ ഡ്രൈവിംഗ്... ഗിയർ മാറ്റം അറിഞ്ഞതേയില്ല, എവിടെയൊക്കെയോ പോയി!

    ReplyDelete
  146. ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു.

    കലക്കി അത്!!

    ReplyDelete
  147. പ്രതിഭയുടെ സ്ഫുരണങ്ങളും അനാശാസ്യപദപ്രയോഗങ്ങളും അവിയൽ പരുവത്തിൽ ഇടകലർന്ന പോസ്റ്റ്. എഡിറ്റിങ്ങ് അനിവാര്യം.

    ReplyDelete
  148. നല്ല വിവരണം. മനോഹരം. അനാവശ്യപദങ്ങള്‍ ചേര്‍ക്കുന്നത് ആളുകളെ ചിരിപ്പിക്കാനാണല്ലേ... അഭിനന്ദനങ്ങള്‍..

    ReplyDelete
  149. ലളിതം.....ഹാസ്യത്മകം....സുന്ദരം.....എവിടെയൊക്കെയോ ഒരു ബഷീര്‍ സ്റ്റൈല്‍.....ആശംസകള്‍ കണ്ണൂരാന്‍...

    ReplyDelete
  150. ലളിതം ....ഹാസ്യത്മകം ...സുന്ദരം....എവിടെ ഒക്കെയോ ഒരു ബഷീര്‍ സ്റ്റൈല്‍....തുറന്നെഴുതുന്ന രീതി....എല്ലാവര്ക്കും കഴിയില്ല...ആശംസകള്‍...കണ്ണൂരാന്‍...

    ReplyDelete
  151. അവതരണം നന്നായി,,,

    ReplyDelete
  152. പോസ്ടുണ്ടോന്നു നോക്കി എല്ലാ ദിവസവും കയരിയിരങ്ങാനോന്നും പറ്റില്ല ... ഹല്ല പിന്നെ! അതുകൊണ്ട് തന്നെ ഈ പോസ്റ്റിനു കമന്റ് തരുന്നില്ല.
    കണ്ണൂരാനേ പറഞ്ഞിട്ട് കാര്യമില്ല, പോസ്ടിട്ടാല്‍ പിന്നെ കമന്റിനു മറുപടി എഴുതുന്ന തിരക്കിലായിരിക്കുമല്ലോ പാവം

    ReplyDelete
  153. പ്രിയ കണ്ണൂരാന്‍ ............പ്രവാസത്തിമ്റെ വേവും ചൂരുമുള്ള എഴുത്ത് ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു.ആശംസകള്‍ ...............

    ReplyDelete
  154. വളരെ നന്നായി എഴുതി കണ്ണൂരാനേ...മനസ്സു പൊള്ളിക്കുന്ന വാചകങ്ങൾ....
    ഹാസ്യമാണെന്ന് ധ്വനിപ്പിക്കുന്ന മട്ടിലുള്ള തലക്കെട്ട് വേണ്ടായിരുന്നൂ....

    ReplyDelete
  155. ദുബായിലൊക്കെ ഇങ്ങനെയുള്ള സ്ഥലങ്ങളും... ആ നാടിനു തന്നെ അപമാനമല്ലേ ഇത്.. നമ്മളു ഇന്‍ഡ്യാക്കാരാണേല്‍ പോട്ടെന്നു വെയ്ക്കാം. ദുബായ് എന്നൊക്കെ പറയുമ്പോള്‍ സമ്പന്ന രാജ്യം. ആ ഏതാണേലും പോസ്റ്റു കലക്കി.

    ReplyDelete
  156. പ്രവാസജീവിതത്തിന്‍റെ യഥാര്‍ത്ഥ മുഖം കണ്ണൂരാന്‍ ശൈലിയില്‍ വായിച്ചപ്പോള്‍ പതിവുപടിയുള്ള ചിരിയൊക്കെ മറന്നു.

    ReplyDelete
  157. എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട...
    ഹല്ലാ പിന്നെ...
    :)

    ReplyDelete
  158. എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എനിക്കുള്ളിലെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന ഒരലമ്പന്‍ ബ്ലോഗറുമാകും..!
    _________________________________________________________ദുരിതാനുഭവങ്ങളുടെ ഒരു വലിയ ശേഖരം എന്റെ കയ്യിലുണ്ട് . പലപ്പോഴും എഴുതണം എന്ന് കരുതാറുണ്ട് .സ്വന്തം വീട്ടുകാര്‍ പോലും മനസ്സിലാക്കാത്ത ആ വേദനകളെ പിന്നെ ആര് മനസ്സിലാക്കാന്‍....... . അനുഭവിച്ചിട്ടുണ്ട് ഒത്തിരി....

    ReplyDelete
  159. ആശയത്തില്‍ പുതുമ ഒന്നും ഇല്ലെങ്കിലും
    അവതരണത്തിന്റെ മികവില്‍ വായനക്കാരോട്
    സംവദിക്കുന്നത് ആണ്‌ ഈ എഴുത്തിന്റെ മികവു...
    പ്രവാസ ജീവിതങ്ങളുടെ നേര്‍കാഴ്ച...അഭിനന്ദനങ്ങള്‍
    കണ്ണൂരാന്‍....

    വിയോജിപ്പ്:കണ്ണൂരാന്‍ ബ്ലോഗ്ഗര്‍ കമന്റ്റ് കൊണ്ടു കൂടി ആണ്‌
    ജീവിക്കുന്നത്.അത് കാര്യം...എന്നാല്‍ നന്നായി നര്‍മം എഴുതുന്ന
    നിങ്ങള്‍ നര്‍മത്തിന് വേണ്ടി നര്‍മം എഴുതാന്‍ ചില വാചകങ്ങള്‍
    തേടി കണ്ടു പിടിക്കുന്നത്‌ അരോചകം തന്നെ....അല്ലാതെ തന്നെ
    ഈ പോസ്റ്റ്‌ പൂര്‍ണം ആയിരുന്നു..ഇത്തരം ഏച്ചുകെട്ടല്‍ വഴി
    ആല്‍മവിശ്വാസം കുറയ്ക്കരുത് കേട്ടോ..
    ആശംസകള്‍...

    ReplyDelete
  160. കൊള്ളാം വളരെ നന്നായിരിക്കുന്നു.. ഓരോരോ പ്രവാസിയും പറയാന്‍ ബാക്കി വച്ച എന്തോ പോലെ തോന്നി. ആശംസകള്‍

    ReplyDelete
  161. ഒരു താടിക്കാരന്‍ സര്‍ദാര്‍ജി ബിദ്രന്‍വാല മുന്നോട്ടു വന്ന് 'ഹരേ ഭായ്‌, ജല്ധീ കോലോ..' എന്ന് മുരണ്ടു. അതുകേട്ടപ്പോള്‍ ആ കൊശവന്റെ താടിക്ക് തീയിടാനാണ് തോന്നിയത്. പിന്നെ തല്ലുവാങ്ങിക്കൂട്ടാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു.

    ക്ഷമിച്ചത് നന്നായി.അല്ലെങ്കില്‍ ഞങ്ങള്‍ക്ക് കണ്ണൂരാനെ നഷ്ട്ടപ്പെട്ടെനെ. ഹി ഹീ.
    കണ്നൂരാന്‍നേ ബസ്‌ ഓടിച്ചു ന്റെ ബ്ലോഗിലേക്കും വാ. അവിടെഒരു പണി തന്നിട്ടുണ്ട് ഈ മിന്നുക്കുട്ടി.

    ReplyDelete
  162. idu visha vivara pattikayil endey kanikkattadu...
    check madeee gurooo

    ReplyDelete
  163. Iruttil Ninnum Velichathilekku...!!

    Manoharam, Ashamskal...!!!

    ReplyDelete
  164. എണ്ണപ്പണത്തിന്റെ പിറകിലുള്ള സുഗന്ധങ്ങള്‍ക്കിടയില്‍ ആത്മപീഡനത്തിന്റെ കഥകളും ഒളിഞ്ഞിരിപ്പുണ്ട്. ഭൌതികസുഖ നേട്ടം കൈപ്പിടിയിലൊതുക്കുമ്പോഴും ആത്മാവില്‍ സ്വയം അന്യരായിത്തീരുന്ന പ്രവാസിയുടെ കണ്ണുനീര്‍ ഉരുക്കിയൊഴുക്കി എഴുതിയ കണ്ണൂരാനേ, ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി.

    ReplyDelete
  165. രസിപ്പിച്ചു, വേദനിപ്പിച്ചു !

    ReplyDelete
  166. ഈ പോസ്റ്റിലൂടെ മറ്റൊരു പ്രവാസ കഥ കണ്ണൂരാൻ ഹൃദയത്തിൽ തട്ടിപറഞ്ഞു,.. കണ്ണുനനയിച്ചു..നല്ല എഴുത്ത്
    കണ്ണുരാനും കുടുംബത്തിനും എല്ലാ ആശംസകളും

    ReplyDelete
  167. ente kannoorane...gambheeram...innale oru suhrutthu paranju..palarumippol kannooraanu padikunnu ennu...... santhosham...santhosham...

    ReplyDelete
  168. ha ha visashamaayi pinne commentaam ketto

    ReplyDelete
  169. അടിച്ചിട്ട് പൊട്ടാത്ത തേങ്ങ വല്ലതും കിടപ്പുണ്ടോ എന്ന് നോക്കാന്‍ വന്നതാ ഭായ്. അടിച്ചു മാറ്റിക്കൊണ്ട് പോകാന്‍. മണ്ഡലകാലം വരുമ്പോള്‍ ശബരിമലയിലും, അത് കഴിഞ്ഞാല്‍ പിന്നെ ഇവിടെയും ആണ് തേങ്ങയുടെ വസന്തകാലം.!!

    ReplyDelete
  170. ഇത് വെറുമൊരു നര്‍മ്മ കഥയായി കാണാന്‍ പറ്റില്ല ...യധാര്തജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും നിറഞ്ഞ അവസ്ഥകളുടെ നേര്‍ ചിത്രമാണ് ............... ആശംസകള്‍

    ReplyDelete
  171. എന്റനിയന്‍ കണ്ണൂരാനേ, ഞാനും ഞെട്ടി, അന്റെ മാലപ്പടക്കം കണ്ടും കേട്ടും.
    -കൊട്‌ കൈ!
    സത്യത്തില്‍ ഞാന്‍ ദുബായി പ്രവാസികളുടെ സ(അ)ചേതന-ജീവിതചിത്രം വെള്ളിത്തിരയിലെന്ന പോലെ വാക്കുകളിലൂടെ കാണുന്നു. തൂലികയ്ക്ക്‌ യൗഗപദികമായി അനുവാചകനെ ചിരിപ്പിക്കാനാവുമെന്ന്‌, അനുതപിപ്പിക്കാനാവുമെന്ന്‌, അമ്പരപ്പിക്കാനാവുമെന്ന്‌, തലകീറി ചിന്തിപ്പിക്കാനാവുമെന്ന്‌ (അസ്വാഭാവികാനുഭവങ്ങളെ യൗക്തികം വിഴുങ്ങിക്കൊണ്ടാണെങ്കിലും) തെളിയിക്കുന്ന ഈ ചിത്രീകരണം ബൂലോകത്തിന്റെ പറിച്ചു കളയാനാവാത്ത ഏടുകളിലൊന്നില്‍ കണ്ണൂരാന്റെ തള്ളവിരലടയാളം വീണ്ടും പതിപ്പിക്കുന്നു.
    Bravo, my brother!

    ReplyDelete
  172. pravassiyude nombarangalude nerkazhcha,..... aazhathil sparshikkunna rachana..... aashamsakal.... blogil puthiya post..... VELLITHIRAYIL POLICE GARJJANAM .... vayikkane.......

    ReplyDelete
  173. നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചെങ്കിലും നൊമ്പരം ഉണ്ടല്ലോ അതിനുള്ളില്‍.

    ReplyDelete
  174. This comment has been removed by the author.

    ReplyDelete
  175. ഇങ്ങനെ നര്‍മ്മം എഴുതി എന്തിനാട മോനെ അമ്മമാരെ കരയിപ്പിക്കുന്നത്?

    ReplyDelete
  176. ഇക്കാ, ആദ്യം വായിച്ചു, കമന്റ്‌ ഇടാതെ പോയി

    ചാറ്റിങ് തെറിവിളി മൂലം വീണ്ടും വന്നു... വായിച്ചു, കമന്റ്‌ ഇട്ടു( ബൂലോകത്തെ എന്റെ ആദ്യ കമന്റ്‌)))))))

    അതൊരു ചാപിള്ള ആയി പോയി ;) അല്ലെ ഇക്കാ

    എന്തായാലും വീണ്ടും കമന്റ്‌ ഇടാന്‍ വന്നു, മുഴുവന്‍ ഒന്നുകൂടി വായിച്ചു...

    എന്തായാലും തെറി വിളി മൂലം ഇത് മൂന്ന് വട്ടം വായിക്കാന്‍ പറ്റി..

    ഇക്കാ, ഇനി എന്നെ വിളിക്കല്ലേ, എന്‍റെ കണ്ണുകള്‍ നിറയുന്നു, ഹ! എനിക്കുവയ്യ.. ഇനിയും തുരുമ്പിച്ച ഡബിള്‍ ടെക്ക് കട്ടിലില്‍ ഈ ലാപ്ടോപും കെട്ടിപിടിച്ചു കരയാന്‍...... ..!!!!!!

    " ഒരു വര്‍ഷം പ്രായമായ ഒരു പ്രവാസി"

    ReplyDelete
  177. പ്രവാസത്തിന്റെ മറ്റൊരു അനുഭവ കഥ കൂടി ഉള്ളില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞു വെച്ചു. ഈ ചിരിയില്‍ കണ്ണീരിന്റെ നനവു കൂടിയുണ്ട്. നാട്ടുകാരാ.. നന്നായി.

    ReplyDelete
  178. കണ്ണൂരാൻ എന്ന യാച്ചുവിന് ആദ്യമായി ഒരു വലിയ നമസ്കാരം...ബേപ്പൂർ സുൽത്താനോട് ഞാൻ ഇദ്ദേഹത്തെ സാമ്യപ്പെടുത്തുന്നില്ലെങ്കിലും...ഞാൻ ഇവിടെ ശ്രീ വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടു…യാച്ചു എഴുതുന്നത് മിക്കതും നർമ്മലേഖനങ്ങളാണു.അതുകൊണ്ട് മാത്രമാല്ലാ അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് ഇത്ര അധികം കമന്റുകൾ വരുന്നതും..ആ കഥകളിലും ലേഖനങ്ങളിലൂമൊക്കെ ജീവിതത്തിന്റെ തുടിപ്പുകൾ കാണാം…അത് നമ്മെ ചിരിയിലൂടെ ചിന്തിപ്പിക്കുന്നൂ..ഞാൻ ഭാരതത്തിനു പുറത്ത് ഒന്ന് രണ്ട് രാജ്യങ്ങളിൽ മാത്രമേ പോയ്യീട്ടുള്ളൂ…അതും വിസിറ്റിംഗ് വിസയിൽ… എന്നാൽ ഗൾഫുകാരുടെ ദു:ഖങ്ങളും ദുരിതങ്ങളും വ്യക്തമായു അറിയാവുന്ന ഒരാളാണു ഞാൻ…പറഞ്ഞു കേട്ടുമുള്ള അറിവ്.എന്റെ ജേഷ്ടൻ,സൌദി സർക്കാറിന്റെ ഒരു വലിയ വ്യവസായശാലയുടെ ജനറൽ മാനേജറാണു...അദ്ദേഹം നാട്ടിൽ വരുമ്പോൾ പറയാറുണ്ട്.കഠിനമായ ചൂടിൽ,റോഡിന്റെ വശങ്ങളിൽ നിന്നും മേസ്തിരിപ്പണിചെയ്യുന്നവരേയും,മണ്ണിൽ പണിയെടുക്കുന്നവരേയും പറ്റി.നാട്ടിലുള്ള പലരെയും അദ്ദേഹം അവിടെ കണ്ടിട്ടുണ്ട്..എ.സി.കാറിലും.മുറിയിലും കഴിച്ച് കൂട്ടുന്ന ജേഷ്ടൻ അവരെയോർത്ത് സങ്കടപ്പെടാറുണ്ട്. ഒരു നാൾ എന്റെ സ്ഥാമ്നത്തിൽ ഒരാൾ വന്നു... ജേഷ്ടൻ അദ്ദേഹത്റ്റെ സഹായിച്ച കാര്യം പറഞ്ഞു...കണ്ണീർ വാർത്തു...ഇതൊക്കെ കേട്ടറിഞ്ഞവ....പക്ഷേ കണ്ണൂരാൻ ഇവിടെ കണ്ടറിഞ്ഞ കാര്യങ്ങൾ സങ്കടമോലുന്നനർമ്മത്തിൽ ചാലിച്ച് നമ്മുടെ വായനക്കായി നിരത്തുമ്പോൾ..പ്രവാസികളൂടെ വേദനഞാൻ അറിയുന്നൂ...അത് കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ കണ്ണൂരാന്റെ മനസ്സിന്റെ വേദന ഞാൻ അറിയുന്നൂ...കളിതമാശകൾ പറഞ്ഞ് നമ്മെചിരിപ്പിക്കുന്ന ഈ വ്യക്തിയുടെ മനസ്സിന്റെ നല്ല വശം ഞാൻ കാണുന്നു....യാച്ചൂ....താങ്കൾ ഒരു പാവമാണെന്നും..നല്ലൊരു എഴുത്തുകാരനാണെന്നും ഞാൻ വ്യക്തമായി മനസ്സിലക്കുന്നു. ‘യാച്ചുവിന്റെ ബിനാമിയാണോ ചന്തുവേട്ടൻ’ എന്ന് ഒരു സഹോദരൻ എനിക്കെതിരെ കമന്റിട്ടിരുന്നൂ...ആ സോദരനുൾപ്പെടെയുള്ളവരോട് ഞാൻ പറയട്ടെ...നല്ല കാര്യങ്ങൾക്ക്.നല്ല എഴുത്തിനു യാച്ചുവിന്റെ ബിനാമി ആകുന്നതിൽ ആനന്ദ്മ് മാത്രമേയുള്ളൂ...കാരണം യാച്ചു എനിക്ക് മകനെപ്പോലെയാണു....എന്നല്ലാ മകനാണു....എല്ലാ നന്മകളും................

    ReplyDelete
  179. നമ്മള്‍ കാണുന്ന ജീവിതങ്ങള്‍....ആശംസകള്‍

    ReplyDelete
  180. കണ്ണൂരാനെ, ഇവിടെ എത്തിച്ചേരാന്‍ വൈകിയതില്‍ ഞാന്‍ ഖേദിക്കുന്നു...വളരെ കുറച്ചു സമയം കൊണ്ട് കണ്ണൂരാന്റെ കുറച്ചധികം പോസ്റ്റുകള്‍ ഞാന്‍ വായിച്ചു തള്ളി!
    കൂടുതല്‍ വായിക്കാന്‍ കഴിയാഞ്ഞതില്‍ ഞാന്‍ നിരാശിക്കുന്നു......പുതിയപോസ്ടുകള്‍ എന്നെ അറിയിക്കുമല്ലോ....
    ആശംസകള്‍!

    ReplyDelete
  181. ഈയിടെയായി ഞാനെന്നും കാണുന്ന കാഴ്ചകള്‍...

    നന്നായി എഴുതി...വേറൊന്നും പറയാനില്ല

    ReplyDelete
  182. nombaravum narmmavum othinangiya yaachikkante ee post enikkum ishttamaayi.

    ReplyDelete
  183. കൊള്ളാം. ഗള്‍ഫ്‌ ജീവിതം എന്തെന്ന് ശരിക്ക് കാണിച്ചിരിക്കുന്നു. ഗള്‍ഫ്‌ക്കാരന്‍ എന്നാല്‍ വലിയ പണക്കാരനും മൂരാച്ചിയുമാണല്ലോ നാട്ടുക്കാര്‍ക്ക്‌.

    ReplyDelete
  184. നര്‍മ്മത്തിലെത്തി നില്‍ക്കേണ്ട ഒന്നല്ലല്ലോ... നേരത്തെ വായിച്ചിരുന്നു.... വീണ്ടും വായിച്ചപ്പോള്‍ പല ചിന്തകളും മനസ്സിന്റെ ഉള്ളറകളില്‍ കൊള്ളിയാന്‍ വീശി.... ദുബായ് എന്ന തിളക്കതെക്കാള്‍ ഗൂഡമായ വേദനകളുടെ നിരപാര്തം സൗദി അറേബ്യ.... അവിടെ വിങ്ങുന്ന ഹൃദയങ്ങളുടെ നൊമ്പരം കണ്ണാല്‍ കാണാനും ഹൃദയത്താല്‍ അറിയാനും കഴിഞ്ഞ ഇത്തരം അനുഭവങ്ങളില്ലെല്ലാം പൊതുവിലുള്ള ഒരു സാമൂഹിക വികാരം "മരവിപ്പാണ്"..... കുറെയാളുകള്‍ ഹൃദയപൂര്‍വ്വം കാരുണ്യത്തോടെ സ്നേഹം പകരുമ്പോള്‍ കണ്ടിട്ടും കാണാത്ത നിര്‍വ്വികാരത - അതാണ്‌ ചുറ്റിലും കൂടുതലും കാണുക. അവനവന്റെ കെട്ടുപാടുകള്‍ക്കു ള്ളിലെയ്ക്ക് ഒതുങ്ങി, ചുറ്റും ഒരു അദൃശ്യ വലയം ചമച്ച്.... അങ്ങനെയങ്ങനെ....

    ReplyDelete
  185. കമന്റ് ബോക്സിന്റെ അറ്റം കണ്ടെത്താൻ കഷ്ടപ്പെട്ട്..:-/ കണ്ണൂരാൻ ദുബായ് മൊത്തം ഉഴുത് മറച്ച ഡൈവറാരുന്നു!! കൊള്ളള്ളാം!

    ReplyDelete
  186. രാവിലെ ഈ നാലുപേരെയും സൈറ്റില്‍ വിട്ടുകഴിഞ്ഞാല്‍ പിന്നെ വൈകിട്ടുവരെ വിശ്രമമാണ്. അതിനിടയില്‍ ദുബായ്‌ മൊത്തം ചുറ്റിക്കാണണം. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ ...,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!

    enthokeyayirunnu......... ithanu mone gulf

    ReplyDelete
  187. ORU COMMENT ERIYUNNU.. VAYICHU ENNARIYIKKUNNATHINU.. ;)

    ReplyDelete
  188. നന്നായി എഴുതി..ശെരിക്കും ക്യാമ്പും അവിടുത്തെ ആളുകളും ജീവിതവും സ്ക്രീനില്‍ കണ്ടപോലെ ....ദുബായ് ഇങ്ങനെ ആണ്.......രണ്ടു തരം ജീവിതങ്ങള്‍........ ചിലര്‍ ജീവിക്കാന്‍ പാട് പെടുമ്പോള്‍ ചിലര്‍ സുഖലോലുപതയില്‍ ആറാടി ചിലവാക്കാന്‍ മത്സരിക്കുന്നു...ഒന്നുമില്ലാതെ ബുധിമുട്ടിയവര്‍ പിന്നീടു ധനവാന്മാരാകുന്നു.....ഇവിടെ വിദ്യാഭ്യാസത്തെക്കാള്‍ ഭാഗ്യം മാത്രം ആണ് ആളുകളെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും...

    ReplyDelete
  189. കളി പറഞ്ഞു കരയിപ്പിക്കുന്ന സ്ഥിതി ആയല്ലോ മാഷെ... :)

    ReplyDelete
  190. Nice post :)
    Saranya
    http://nicesaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  191. Reading all where as no time to comment. Nice post bhayya. Bringing back memories!

    ReplyDelete
  192. പ്രവാസിയുടെ ജീവിതം നര്‍മ്മത്തിലൂടെ വരച്ചു കാട്ടി വായനക്കാരെ ചിന്തിപ്പിക്കുക എന്നത് ചില്ലറ പണിയൊന്നുമല്ല .. പല ഭാഗങ്ങളിലും വായനക്കിടയില്‍ അറിയാതെ ചിരിക്കുന്നത് കണ്ടു അപ്പുറതിരിക്കുന്നവന്‍
    എന്നെ നോക്കുന്നത് ഞാന്‍ കണ്ടു ജോലിക്കിടയില്‍ പൊട്ടി ചിരിച്ചു പോകുമെന്ന് ഭയന്ന് ഞാന്‍ റൂമിലേക്ക്‌ വന്നു മുഴുവന്‍ വായിച്ചു .. ഉപ്പ സിങ്ക പോരിലേക്ക് പോയി ബംഗാള്‍ വഴി നാട്ടില്‍ വന്നോ എന്നുള്ള ഭാഗത്തിലൂടെ പോയതും ചിരി വിടര്‍ന്നു .. അവസാനം എല്ലാ മുധീര്‍ മാരെ പോലെ ജോര്‍ജ്‌ എന്ന പരട്ട ജോലി എടുപ്പിക്കാന്‍ നിര്‍ബന്ധിച്ച ഭാഗം എന്റെ അവസ്ഥയെ ആണ് വരച്ചു കാട്ടിയത് എന്ന് തോന്നി പോയി .. എല്ലാം കൊണ്ട് പോസ്റ്റ്‌ ഇഷ്ട്ടമായി ആശംസകള്‍ ഇക്കോ ബൈ റാസ്‌ എം ആര്‍ കെ

    ReplyDelete
  193. നൊമ്പരപ്പെടുത്തുന്ന നര്‍മ്മം. പൊതുവേ എല്ലാ പ്രവാസികള്‍ക്കും ആദ്യകാലത്ത് പൊതുവായി നേരിടേണ്ടിവരുന്ന ഒരവസ്ഥ. അടികിട്ടിയ വേദനയോര്‍ത്ത് കരഞ്ഞുചിരിക്കുന്ന ഒരു കുട്ടിയെ ഓര്‍മ്മവരുന്നു.

    ReplyDelete
  194. നര്‍മ്മത്തിന്‍റെ മന്ദഹാസത്തിനിടയില്‍ നൊമ്പരത്തിന്‍റെ നേര്‍ത്ത നൂല്‍ പാകിയ രചന.ഇഷ്ടപ്പെട്ടു.

    ReplyDelete
  195. ഏതൊക്കെയോ സിനിമകളില്‍ കണ്ടിട്ടുണ്ട് നായകന്‍ ആദ്യം തമാശ പറഞ്ഞു തകര്‍ക്കുന്നതും പിന്നെ സീരിയസ് ആകുന്നതും ഒടുവില്‍ തന്റെ പൂര്‍വകാലം പറഞ്ഞു സെന്റി അടിക്കുന്നതും മറ്റും. ഈ ബ്ലോഗ്‌ ഇപ്പോള്‍ അതുപോലെയായി. കൊള്ളാം.

    ReplyDelete
  196. ഒരു ബ്ലോഗര്‍ പോസ്റ്റ്കൊണ്ട് മാത്രമല്ല, ഏറൂകിട്ടുന്ന കമന്റ്കൊണ്ടുമാണ് ജീവിക്കുന്നത്" (പുതിയനിയമം- കണ്ണൂരാന്‍ മയത്തായി 72 : 101-2012)

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)