Pages

Subscribe:

Ads 468x60px

Wednesday, June 22, 2011

പാതിരാത്രിയിലൊരു മൂത്രശങ്ക..!

ഇടതുകാല്‍ നീട്ടിവച്ച്, വലതുകരംകൊണ്ട് ഗിയറിന്‍മേല്‍ താളംപിടിച്ച് ഇടങ്കയ്യാല്‍ സ്റ്റിയറിങ്ങ് നിയന്ത്രിച്ച്, വലതുകാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തിച്ചവിട്ടി ചീറിപ്പായുന്നതിനിടയിലാണ് ഒരുത്തന്‍ പിറകില്‍നിന്നും ലൈറ്റടിച്ച് വഴിമാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്. ഞാനത് മൈന്‍ഡ് ചെയ്തില്ല. ഫാസ്റ്റ്ട്രാക്കിലൂടെയുള്ള മരണപ്പാച്ചിലാണ് എനിക്കിഷ്ട്ടം. വേണമെങ്കിലവന്‍ ആകാശത്തൂടെ പൊയ്കോട്ടെ. റോഡ്‌ അവന്റെതല്ല. ഇത്രേംവലിയ റോഡില്‍ അവനുള്ള അതേ അവകാശം എനിക്കുമുണ്ട്.

തനിക്കെന്താ വേണ്ടതെന്ന ഭാവത്തില്‍ ഗ്ലാസിലൂടെ പിറകിലേക്ക് നോക്കി ഞാന്‍ കണ്ണുരുട്ടി.

ഡേയ് കൊശവാ, ഓവര്‍ടേക്ക് ചെയ്തോ. സൈഡ് തരാന്‍ എനിക്ക് മനസ്സില്ല..!

പിന്നേംപിന്നേം ലൈറ്റടിച്ചു തിരക്ക് കൂട്ടികൊണ്ടിരിക്കുകയാണവന്‍. ഇപ്പോള്‍ ഇടിക്കും നിന്റെ പരിപ്പെടുക്കും എന്ന മട്ടില്‍ ഒരിഞ്ചു വ്യത്യാസത്തിലാണവന്‍ പിറകിലുള്ളത്.

വീട്ടിലെത്തി പാകംചെയ്തു കഴിക്കാനുള്ള മീനോ ഇറച്ചിയോ കാറിലുണ്ടാവും.. അല്ലെങ്കില്‍ ഓടിച്ചെന്നു കെട്ട്യോള്‍ക്കൊരുമ്മ കൊടുക്കാനുള്ള ആക്രാന്തമായിരിക്കും. അതുമല്ലെങ്കില്‍ തൂറാനോ മൂത്രിക്കാനോ മുട്ടുന്നുണ്ടാവും. പാവം! എനിക്കവനോട് സഹതാപം തോന്നി. പെട്ടെന്ന് സെന്‍ട്രല്‍ട്രാക്കിലേക്ക് വഴിമാറിക്കൊടുത്തു. എന്നാല്‍ അവിടെയുമെത്തി ലൈറ്റടി തുടരുകയാണവന്‍. ഞാന്‍ മൂന്നാമത്തെ സ്ലോട്രാക്കിലേക്ക് മാറിയപ്പോള്‍ വീണ്ടും പിന്നാലെ വന്ന് ലൈറ്റടി മാഹാത്മ്യം ആവര്‍ത്തിച്ചു.

ശെടാ.. ഇവന് വട്ടായോ..! ഈ പിശാചെന്തിനാ എന്റെ പിറകെ വരുന്നത്..!
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല.

പൊടുന്നനെ എന്റെ തലയിലൊരു ബള്‍ബ്‌ കത്തി. സിങ്കപ്പൂരിലെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ഇടയ്ക്കിടെ അനുജന്മ്മാരെ കാണാന്‍ വേണ്ടി വാപ്പ ഇങ്ങോട്ട് വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു വരവില്‍ സഹായം ലഭിച്ച ഏതെങ്കിലുമൊരു ദരിദ്രവാസി അറബിയായിരിക്കുമോ! എങ്കില്‍ അന്നു വാപ്പാന്റെ ഔദാര്യംകിട്ടി പില്‍ക്കാലത്ത് സമ്പന്നനായ ഇവനിപ്പോള്‍ നന്ദി പറയാനായിരിക്കില്ലേ എന്റെപിറകെയിങ്ങനെ പൂവന്‍കോഴിയെപ്പോലെ ധൃതികൂട്ടി വരുന്നത്..!

മനുഷ്യനായാല്‍ ഇങ്ങനെ വേണം. കണ്ടില്ലേ ഒരറബിയുടെ എളിമ! കാശുകാരനായിട്ടും വന്നവഴി മറന്നിട്ടില്ല.

ഞാനെന്റെ പഴഞ്ചന്‍ നിസ്സാന്‍ സൈഡിലോതുക്കി. തൊട്ടുതൊട്ടില്ലെന്നമട്ടില്‍ പിറകെ അവനും നിര്‍ത്തി. നീളന്‍കുപ്പായവും തലയില്‍ വട്ടക്കെട്ടുമുള്ള സുമുഖനായൊരു മദ്ധ്യവയസ്ക്കന്‍. ആഡ്യത്തമുള്ള മുഖം. മൊബൈലില്‍ ആരോടോ സംസാരിക്കുകയാണ്.

അഹമദാജിയോടുള്ള നന്ദിസൂചകമായി അയാള്‍ പുറത്തിറങ്ങിവന്ന് എന്നെയിപ്പോള്‍ കെട്ടിപ്പിടിക്കും. ചിലപ്പോള്‍ എന്തെങ്കിലും പാരിതോഷികം തരാതിരിക്കില്ല. തരുന്നത് നോട്ടുകെട്ടുകളാവാം... ഓടിച്ചുവന്ന ഈ പുതുപുത്തന്‍ ബെന്‍സ് കാറായിരിക്കാം.. അല്ലെങ്കില്‍ എന്റെ പേരിലൊരു കൂറ്റന്‍ ബംഗ്ലാവ്... അതുമല്ലെങ്കില്‍ മോളെ എനിക്ക് കെട്ടിച്ചു തന്നേക്കും.

അങ്ങനെയെങ്കില്‍ ആദ്യരാത്രി എനിക്ക് പണികൂടും. കാരണം, അവളെ മലയാളം പടിപ്പിക്കെണ്ടതുണ്ട്. എന്റെ കുടുംബക്കാര്‍ക്ക് അറബി അറിയില്ല. ആകെ അറിയുന്നത് 'അസലാമു അലൈകും - വ അലൈകുമുസ്സലാം.!

ഗോതമ്പ്നിറമുള്ള ഹൂറിയെക്കാണാന്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകളെത്തും. അവരെന്നെ അസൂയയോടെ നോക്കും. 'മരുഭൂമീ പോയി നശിക്കെടാ' എന്ന് പറഞ്ഞു ഉന്തിത്തള്ളിവിട്ട മൂത്താപ്പയുടെ മൂക്കിനു മുന്‍പിലൂടെ ഹൂറിയുടെ കയ്യുംപിടിച്ച് നെഞ്ചു വിരിച്ചു നടക്കണം..

ഹൌ! ഓര്‍ത്തപ്പോള്‍ എന്റെ ഭൂമദ്ധ്യരേഖയില്‍ നിന്നും ഒരുള്‍പ്പുളകമുണ്ടായി. അറബ്നാട്ടിലും ആശ്രിതവല്‍സരും ആരാധകരുമുള്ള അഹമദാജിയുടെ മോനായതില്‍ എനിക്കഭിമാനം തോന്നി.
അയാം പ്രൌഡോഫ് യൂ ഡാഡ്.., അയാം പ്രൌഡോഫ് യൂ..!

ബെന്‍സില്‍നിന്നും ഇറങ്ങിവന്ന ഭാവി ഫാദര്‍ഇന്‍ലോക്ക് ഭവ്യതയോടെ ഞാന്‍ സലാംപറഞെങ്കിലും അനിഷ്ട്ടത്തോടെ സലാം മടക്കിയശേഷം അയാള്‍ രോഷാകുലനായി!

"ശൂ ഇന്ത മസ്ക്കറ! ഇന്ത മിന്‍, ബച്ച മല്‍ ഷെയ്ക്? അന കം മര്‍റ സവ്വയ്തെ ഇശാറ. ഇന്ത ലേഷ് മാ ആതെ ത്ഥരീക്? (നീ എന്താ കളിപ്പിക്കുന്നോ! ഞാനെത്ര തവണ വഴിമാറാന്‍ സിഗ്നല്‍ തന്നു. നീ ആര്, ശൈഖിന്റെ മോനോ? നീ വഴി തരാതിരുന്നതെന്താടാ..?)

ഓഹോ., അപ്പോള്‍ അതാണുകാര്യം. മുന്നിലെ പഴഞ്ചന്‍ കാറ് കണ്ടപ്പോള്‍ ബെന്സുകാരന് തോന്നിയിരിക്കും, ഇവനെ പേടിപ്പിച്ചു സൈഡാക്കണമെന്ന്. എന്നിട്ടിപ്പോള്‍ മെക്കിട്ടു കേറുന്നോ പന്നി!

"ഭായീ, എന്തിനാ എന്നോട് ചൂടാവുന്നെ? അത്ര തിരക്കുണ്ടെങ്കില്‍ നിനക്ക് സെന്‍ട്രല്‍ട്രാക്കിലൂടെ പോയ്ക്കൂടെ?" ഞാന്‍ വിട്ടുകൊടുത്തില്ല.

അയാള്‍ കുറേകൂടി എന്റരികിലേക്ക് വന്നു അട്ടഹാസം തുടര്‍ന്നു.

"മിന്‍ അതയ്തക് ലൈസന്‍? ഔ ഫീ വല മാഫീ? ഒയിന്‍ ലൈസന്‍? ബശൂഫ്‌.." (ആരെടാ നിനക്ക് ലൈസന്‍സ് തന്നത്? അതോ ലൈസന്‍സില്ലേ? എടുക്കെടാ നിന്റെ കോപ്പിലെ ലൈസെന്‍സ്)

"അതൊന്നും നീ അറിയേണ്ട. ലൈസന്‍സ് ചോദിക്കാന്‍ നീ ആരാ പോലീസോ?"

എന്റെ ചോദ്യം അയാളില്‍ അമ്പരപ്പുണ്ടാക്കി. ക്രൂരമായി, ക്രൂദ്ധനായി, പൂര്‍വാശ്രമത്തില്‍ കോപാന്ധനായി അയാള്‍ പൊട്ടിത്തെറിച്ചു.

"ഉസ്കുത്ത് യാ ഹിമാര്‍ . ഇന്ത ലേഷ് കലാം സിയാദ? ഹാദാ ഷാറ മല്‍ അബൂക് ?" (വായ അടക്കെടാ കഴുതേ. നീ എന്താ പുലമ്പിക്കൊണ്ടിരിക്കുന്നെ? റോഡ്‌ നിന്റെ വാപ്പാന്റെ വകയല്ലല്ലോ? ആണോ?")

ആ ചോദ്യവും അവന്റെ ധാര്‍ഷ്ട്ട്യവും എനിക്കൊട്ടും ഇഷ്ട്ടമായില്ല. പ്രത്യേകിച്ച് വാപ്പാനെ പറഞ്ഞത്.! എന്റെ സിരകള്‍ സമാവറിലെ വെള്ളംപോല്‍ തിളക്കാന്‍ തുടങ്ങി. എന്നിലെ വിവേകിയും വിവരദോഷിയും വികടനും വിജയിയും വിമലനും വൃത്തികെട്ടവനും വിദേശരക്തവും വിഡ്ഢിയും വിരൂപനും വിജ്രംഭിതനും വിശാലമനസ്ക്കനും വികാരജീവിയും വിഷണ്ണനും വികൃതിയും വിഘടനവാദിയും വിപ്ലവകാരിയും ഒരേസമയം സടകുടഞ്ഞെഴുന്നേറ്റു. തിരിച്ച് അയാളുടെനേര്‍ക്ക്‌ കൈചൂണ്ടി ഞാന്‍ ആക്രോശിച്ചു.

"ഈ റോഡ്‌ എന്റെ വാപ്പാന്റെതല്ല. സമ്മതിച്ചു. പക്ഷെ നിന്റെ വാപ്പാന്റെതാണോ? അയാം നോട്ട് ഡോങ്കി. യൂ ആര്‍ ഡോങ്കി..)

ഒരു നിമിഷം!
അപ്രതീക്ഷിതമായത് സംഭവിക്കാന്‍ ആ ഒരു നിമിഷം ധാരാളമായിരുന്നു. അവനെന്നെ പിറകോട്ടു തള്ളിയിട്ട് കാറില്‍നിന്നും കീ ഊരിയെടുത്ത് 'നിനക്ക് ഞാന്‍ കാണിച്ചു തരാമെടാ' എന്ന ലവലില്‍ ഫോണെടുത്ത്‌ ആരെയോ വിളിച്ചു. ഞാന്‍ മണലില്‍നിന്നെഴുന്നേറ്റു പൊടിതട്ടി. കീ ആവശ്യപ്പെട്ടെങ്കിലും തരില്ലെന്നയാല്‍ ആംഗ്യം കാട്ടി. ദേശീയ പാതയാണ്. രാത്രി 10മണി കഴിഞ്ഞിരിക്കുന്നു. ഒറ്റപ്പെട്ട വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ട്. കീ തരില്ലെന്നുറപ്പാണ്. ഫോണ്‍വെച്ച് കാറില്‍നിന്നും ഒരു സിഗരെറ്റെടുത്തു തീ കൊളുത്തിയിട്ടയാള്‍ ഇളം മഞ്ഞിലേക്ക് പുക പറത്തി.

"ഗിവ് മൈ കീ. ഐ വാണ്ട്‌ ടു ഗോ.." അവനു നേര്‍ക്ക്‌ ഞാന്‍ പുച്ഛത്തോടെ കൈ നീട്ടി.

'ഇല്ല. പൊലീസ് വരട്ടെ.. എന്നിട്ട് തരാം.."

ഹും! ഏതോ കാട്ടറബിയെ വിളിച്ചിട്ട് പൊലീസ് വരുന്നെന്നു പറഞ്ഞു പേടിപ്പിക്കുവാ ഏമ്പോക്കി. സമയം പിന്നെയും കൊഴിഞ്ഞു കൊണ്ടിരുന്നു. താമസ സ്ഥലെത്താന്‍ ഇനിയും മുക്കാല്‍ മണിക്കൂര്‍ ഓടണം. വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. 6 മണിക്ക് ചായ കുടിച്ചതാണ്. അല്പമകലെ പെട്രോള്‍ പമ്പിന്റെ ബോര്‍ഡ്‌ കാണുന്നുണ്ട്. അവിടെച്ചെന്നാല്‍ ചായ കിട്ടാതിരിക്കില്ല. അവനും വേണ്ടിവരും. പാവം. എന്നോട് ചൂടായതല്ലേ.. തണുക്കട്ടെ.

"ഭായീ, അവിടെപ്പോയി ഞാന്‍ ചായ വാങ്ങിവരാം.. ഓക്കേ?"

"ഊഗഫ്‌ യാ മജ്നൂന്‍, അല്‍ഹീന്‍ ശുര്‍ത്ത ഇജീ.." (ഡാ പിരാന്താ.. നില്ലിവിടെ. പോലീസിപ്പോ വരും)

"പോലീസ്‌ കല്ലിവല്ലി! മാഫീ പ്രോബ്ലം. വന്നാല്‍ വെയിറ്റ് ചെയ്യാന്‍ പറ.." (മലയാളിക്ക്‌ പോലീസ് പുല്ലാണെന്ന് അറബിക്കറിയില്ലല്ലോ)

പത്ത് മിനിട്ടിനുള്ളില്‍ രണ്ടു ചായയുമായി തിരിച്ചെത്തിയിട്ടും അവിടെങ്ങും ഒരുത്തനേം കണ്ടില്ല. ചായ നീട്ടിക്കൊണ്ടു ഞാനയാളെ നോക്കി പരിഹാസത്തോടെ ചിറികൊട്ടി.

"എവിടെ നിന്റെ പോലീസും പട്ടാളവും..?"

എന്നെക്കൊണ്ട് പൊറുതിമുട്ടിയെങ്കിലും അറബുരക്തമുള്ള അയാള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവനായിരുന്നു. അയാള്‍ ചായ നിരസിച്ചു. രണ്ടുചായ അകത്തുചെന്നപ്പോള്‍ പതിവുപോല്‍ വന്നൂ മൂത്രശങ്ക.! ഞാനവനെ മറികടന്ന് റോഡ്‌ സൈഡിലുള്ള മുഴുത്തൊരു ഈന്തമരത്തിനു കീഴില്‍ ചെന്ന് മൂത്രംകൊണ്ട് ചിത്രം വരച്ചു. ഈ അമൃതനീരിനാല്‍ ധന്യമാവട്ടെ ഈന്തമരം എന്ന് പ്രാര്‍ത്ഥിച്ചുനില്‍ക്കേ നീലവെളിച്ചം പരത്തിക്കൊണ്ട് പൊലീസെത്തി. ഒന്നല്ല രണ്ടുവണ്ടി കശ്മലന്‍മാര്‍ .!

പെട്ടെന്ന് ഞാന്‍ സിബ്ബും വലിച്ചുകേറ്റി അവര്‍ക്കരികിലേക്ക് ഓടിയെത്തി. അയാള്‍ എനിക്കെതിരെയുള്ള പരാതികള്‍ നിരത്തുകയാണ്. അറബി മനസ്സിലാകാത്തവനെപ്പോലെ ഞാന്‍ മിഴിച്ചുനിന്നു. ഇത്രേംനേരം അയാളോട് വീമ്പിളക്കിയതൊക്കെ ഇംഗ്ലീഷിലായിരുന്നു. പോലീസുകാരുടെ രൂക്ഷനോട്ടത്തില്‍ എന്റെ മുട്ടുകാല്‍ വിറച്ചു. ബാക്കിമൂത്രം പാന്റ്സിലൂടെ പരന്നൊഴുകി. എന്നെ അവരെയേല്‍പ്പിച്ചു സ്ഥലംവിടാനൊരുങ്ങുന്ന അയാള്‍ക്ക്‌ പോലീസുകാര്‍ സല്യൂട്ട് കൊടുക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളൊന്നുകാളി.! ഇയാള്‍ ചില്ലറക്കാരനല്ല. ഉഗ്രവിഷമുള്ള ഏതോ ഒരിനമാണ്.

സംശയമില്ല., ഇത് കൈവിട്ട കളിതന്നെ. ഈ രാത്രിയോടുകൂടി എന്റെ ഇഹലോകവാസം തീരുകയാണ്. എന്നുമെനിക്ക് കുരിശുപണിതിട്ടുള്ള എന്റെ നാവിനോടെനിക്ക് ദേഷ്യം തോന്നി. വാപ്പാ, വാപ്പാന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ മോന്‍ രക്തസാക്ഷിത്വം വരിക്കുകയാണ്. പ്രിയപ്പെട്ട ഉമ്മാ, ഈ മുടിയനായ പുത്രനോട് പൊറുക്കൂ. ഇനി നമുക്ക് പരലോകത്ത്‌വെച്ചു കാണാം.
ബദ്-രീങ്ങളേ കാത്തോളണേ..!

പോലീസുകാരിലൊരുവന്‍ എന്റെ കൈകളില്‍ വിലങ്ങ് വച്ച് അവരുടെ വാഹനത്തില്‍ കയറാന്‍ ആജ്ഞാപിച്ചു. മറ്റൊരുവന്‍ എന്റെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു. സ്റ്റേഷനിലെത്തിയപ്പോള്‍ വിലങ്ങഴിച്ച്, അവിടുള്ള ബെഞ്ചിലിരിക്കാന്‍ പറഞ്ഞു. എന്റെ ആഗമനം അവര്‍ ശരിക്കും ആഘോഷിക്കുകയാണ്. എനിക്കൊപ്പം വന്നവര്‍ അവിടുള്ള പോലീസുകാരോട് സംഭവം കൈമാറി. അറബിഭാഷ ഒട്ടും അറിയാത്തവനെപ്പോലെ ഞാന്‍ കാതുകൂര്‍പ്പിച്ച് ബെഞ്ചിലിരുന്ന് ഉറക്കം നടിച്ചു.

എന്നെയിവര്‍ വിടില്ലെന്നുറപ്പാണ്. സമയം പാതിരാത്രി കഴിഞ്ഞിട്ടും എന്റെ കാര്യത്തിലൊരു തീരുമാനമായില്ല. പതുക്കെഞാന്‍ കൌണ്ടറിലിരിക്കുന്ന പോലീസുകാരനോട് എന്നെ വിടാമോ എന്ന് ചോദിച്ചു. വെയിറ്റ് ചെയ്യാനായിരുന്നു അവന്റെ കല്‍പ്പന. ടേബിളില്‍ സിഗരെറ്റ്‌ പാക്കറ്റ് കണ്ടപ്പോള്‍ എന്റെ ചുണ്ടുകള്‍ വികാര-തരളിതരായി. 'ഒന്ന് തരൂ എനിക്ക് വലിക്കണം' എന്ന് പറഞ്ഞതും അവന്‍ ചാടിയെഴുന്നേറ്റതും ഒരുമിച്ചായിരുന്നു. കൌണ്ടറിനു പുറത്തിറങ്ങി എന്നെയും കൂട്ടി അകത്തുപോയി ലോക്കപ്പ് തുറന്ന് അതിനകത്തേക്ക് തള്ളിക്കേറ്റി. ഒരു സിഗരറ്റ് തരാന്‍പോലും സന്മനസ്സ് കാണിക്കാത്ത ഇവന്‍ പോലീസല്ല, കള്ളനാണ്.

ആ തടിയന്‍ പോലീസുകാരനെ ഞാന്‍ മനസ്സില്‍ ചീത്ത പറഞ്ഞു.
എടാ കൊണാപ്പാ.., നീ റാസ്ക്ക്ള്‍ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിലേക്ക് വാ. അതും അതിനപ്പുറവും കേള്‍പ്പിച്ചു തരാം. നിന്നെ ഞങ്ങള്‍ ഉരുട്ടും... ലിംഗത്തില്‍ ഒലക്ക കയറ്റും.... ഓടിച്ചു നിന്നെ കിണറ്റില്‍ വീഴ്ത്തും.... പച്ചയോടെ കടലില്‍ താഴ്ത്തും.... ജെട്ടിയുടെ ഇലാസ്റ്റിക്കില്‍ കെട്ടിത്തൂക്കും... കരണക്കുറ്റി അടിച്ചു പീസ് പീസാക്കും... കണ്ണും കാതും തല്ലിത്തകര്‍ക്കും.. . നീ വാ... നീ വാടാ കണവെട്ടിപ്പോലീസേ..!

വിശപ്പും നിരാശയും ആത്മനിന്ദയും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. ജീവിതത്തിലാദ്യമായിട്ടാണ് പട്ടിണി അനുഭവിക്കുന്നത്. പാതിരാത്രിയിലെ മൂത്രശങ്ക പുതിയൊരനുഭവമായി. എന്നെ ഈ കോലത്തിലാക്കിയത് ആ പഹയന്‍ പരനാറി കൂതറയാണ്. മര്യാദയ്ക്ക് ഡ്രൈവ്ചെയ്യാത്ത എനിക്കീഗതി വന്നല്ലോ പടച്ചോനെ. എടാ അറബീ. നക്കി നാറി നായിന്റെ മോനെ, ഒരുദിവസം നിന്നെ എനിക്ക് കിട്ടും. അന്ന് ഞാന്‍ നിന്റെ മുട്ടുകാല്‍വെട്ടും... കോണകം കൊണ്ട് തലേല്‍കെട്ടും... ഞാനൊന്ന് നിവര്‍ന്നു നിന്നാല്‍ നിന്റെ ആസനത്തില്‍ ആല്‍മരം മുളയ്ക്കും.
നീ നോക്കിക്കോ.. മൂക്കില്‍ വിരലിട്ടോ..!

നേരംപുലരാന്‍ ഏതാനും മിനുട്ടുകളുള്ളപ്പോള്‍ ഒരുത്തന്‍ വന്നെന്നെ പുറത്തിറക്കി. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള തൂക്കിക്കൊല്ലലൊക്കെ പുലര്‍ച്ചെയാണുണ്ടായതെന്ന് ഞാനോര്‍ത്തു. അന്ത്യാഭിലാഷമെന്തെന്ന് ചോദിച്ചാല്‍ 'വല്ലതും തിന്നാന്‍ തരണമെന്ന് ' ആവശ്യപ്പെടണം. ഒരുകാരണവശാലും ഒണക്കക്കുബ്ബൂസ് സ്വീകരിക്കരുത്. മയ്യിത്ത് നാട്ടില്‍ കൊണ്ട്പോകരുതെന്നും അപേക്ഷിക്കണം. പുന്നാരമോന്റെ മയ്യിത്ത് കണ്ടാല്‍ ഉമ്മാന്റെ നെഞ്ചുരുകും. അവരുടെ ഹൃദയം പൊട്ടിയെക്കും. അതുണ്ടാവരുത്.

അവനൊപ്പം റിസപ്ഷന്‍ഹാളിലെത്തി. അവിടുള്ള പോലീസുകാരുടെ നിര്‍ദ്ദയനോട്ടം നേരിടാനാവാതെ ഞാന്‍ തല താഴ്‌ത്തി. അതിലൊരുവന്‍ എന്റെ വണ്ടീടെ താക്കോലും മൊബൈല്‍ ഫോണും പേഴ്സും തിരിച്ചേല്‍പ്പിച്ചു. സ്വപ്നമോ സത്യമോ എന്നറിയാന്‍ എന്നെക്കൊണ്ടുവന്ന പോലീസുകാരന്റെ കയ്യില്‍ ചുമ്മാ പിടിച്ചുനോക്കി.
എന്നെ തൂക്കുന്നില്ലേ..? എന്താണിവരുടെ മനം മാറ്റത്തിന് പിന്നില്‍ ?

ആ പോലീസുകാരനോട് ഞാനെന്റെ തെറ്റില്‍ ക്ഷമചോദിച്ചു. എന്നെ പിന്തുടര്‍ന്നു വന്നവന്‍ ഒരുയര്‍ന്ന പോലീസ് ഓഫീസറാണെന്നും ഒന്ന് പേടിപ്പിച്ചു വിട്ടേക്കാനാണ് അയാള്‍ പറഞ്ഞതെന്നും പോലീസുകാരന്‍ പറഞ്ഞതുകേട്ട് എനിക്ക് ആശ്ചര്യം തോന്നി. 'പോലീസ് കല്ലിവല്ലി' എന്ന് പറഞ്ഞതാണ് അയാളെ കൂടുതല്‍ പ്രകൊപിപ്പിച്ചതത്രേ.! ഇനിമേലില്‍ ആ വാക്ക് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച് അവരെന്നെ യാത്രയാക്കി.

സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ചിന്തിച്ചത് കഴിഞ്ഞ ഏഴരമണിക്കൂര്‍ നേരത്തെ എന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും അപക്വമായ പെരുമാറ്റവും മുന്‍-പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടവും വാക്കുകള്‍ ഉപയോഗിക്കുന്നതിലെ പോരായ്മയുമാണ് എന്നെ ലോക്കപ്പിലേക്ക് തള്ളിവിട്ടത്.

വിദേശിയായ ഞാന്‍ സ്വദേശിയായ ആ അറബിയോട് മാന്യത പുലര്‍ത്തണമായിരുന്നു. 'കല്ലിവല്ലി' എന്ന പദത്താല്‍ അവന്റെ ഡിപ്പാര്‍ട്ട്മെന്റിനെ പരിഹസിക്കുകയും ചെയ്തു!
21വയസുള്ള പെന്‍സില്‍മാര്‍ക്ക്‌ പയ്യനായത് കൊണ്ടാവാം എന്നെ അയാള്‍ വെറുതെ വിട്ടത്. ഇല്ലേല്‍ കാണില്ലായിരുന്നു ഉടലിനുമേല്‍ എന്റെ ഈ അഴകൊഴമ്പന്‍ തല..!
____________________________________________________________

(ഹും. തലപോയാല്‍ എനിക്ക് പുല്ലാ.. കടിക്കുന്ന പട്ടിക്കെന്തിനാ തല!)

****

231 comments:

  1. @@
    ഞാനെന്ന തല്ലുകൊള്ളിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടുണ്ടായ ഒരു
    ദുരന്തമായിരുന്നു 2004ലെ ഈ സംഭവം! ഏഴരമണിക്കൂര്‍ നേരത്തെ സ്റ്റേഷന്‍/ലോക്കപ്പ് അനുഭവം
    എന്നെ ഒരുപാട് ചിന്തിപ്പിച്ചു എന്നത് സത്യമാണ്. പടച്ചോനാണെ. അതിനു ശേഷം ഞാന്‍ കുഴപ്പമൊന്നും
    ഉണ്ടാക്കിയിട്ടില്ല. നല്ല മോനാ.

    (ലാഭം: എന്റെ തല. തൂക്കിക്കൊല്ലാതെ എന്നെയവര്‍ വെറുതെ വിട്ടു.
    നഷ്ട്ടം: കുറച്ചുകാലം ഞാനാ ലോക്കപ്പില്‍ കിടന്നിരുന്നുവെങ്കില്‍ "ഒരു മകന്‍ വാപ്പാക്ക്
    അയച്ച തെറിക്കത്തുകള്‍ ' എന്ന പേരില്‍ മഹദ്‌ ഗ്രന്ഥങ്ങള്‍ ലോകത്തിനു ലഭിക്കുമായിരുന്നു.
    പക്ഷെ, പുലര്‍ച്ചെ ആ പൂച്ചപ്പോലീസുകാര്‍ എന്നെ തുറന്നുവിട്ടില്ലേ..!)

    **

    ReplyDelete
  2. ((((ഠേ))))
    കണ്ണൂരാനെ കുനിച്ചുനിറുത്തി കൂമ്പിനിടിച്ച് ഈ കമന്റ് ബോക്സ് ഉദ്ഘാടനം ചെയ്യുന്നു...

    ReplyDelete
  3. കുരുത്തംകെട്ട കണ്ണൂരാന്റെകയ്യില്‍ വിലങ്ങ് വെച്ച പോലീസുകാരെ മനസ്സാ വാചാ അഭിനന്ദിക്കുന്നു....

    ReplyDelete
  4. സത്യമായും ഇത് അനുഭവം ആണോ ! എങ്കില്‍ കുറച്ചു കാലം കൂടി ആ ലോക്കപ്പില്‍ കിടത്താതിരുന്നത് മലയാള സാഹിത്യത്തിനു വലിയൊരു നഷ്ടം തന്നെ ആയിപ്പോയി !!
    നോട്ടുകെട്ട്, ബെന്‍സ് കാറ്, കൂറ്റന്‍ ബംഗ്ലാവ് എല്ലാം സഹിക്കാം ...പക്ഷെ അയാടെ ‍ മോളെ കെട്ടിച്ചു തന്നേക്കും എന്ന ആ ചിന്തയാ അക്രമമായിപ്പോയെ... :)

    ReplyDelete
  5. എന്നെ ഈ കോലത്തിലാക്കിയത് ആ പഹയന്‍ പരനാറി കൂതറയാണ്. ....
    സംശയിക്കേണ്ട,താങ്കളുടെ പോസ്റ്റില്‍ നിന്നു കോപി പേസ്റ്റ് ചെയ്തതാണ്. എനിക്കീ ഭാഗം നനായി ഇഷ്ടപ്പെട്ടു.ഞാന്‍ പണ്ടെ പറയാറുള്ളതാ. ഈ ബ്ലോഗില്‍ വന്ന ശേഷം പഠിച്ച രണ്ടു വാക്കുകളാണ് “കല്ലി വല്ലിയും” “കൂതറയും”. ഇനി നാമ്മുടെ കമ്പര്‍ ചെയ്ത പോലെ അങ്ങിനെയൊരു പോസ്റ്റിടണം!

    ReplyDelete
  6. കണ്ണൂരാനേ ഞാനും ഒരു കണ്ണൂര്‍ (തലശ്ശേരി) കാരനാണ് , എനിക്കും 2003 ഡിസംബറില്‍ സമാനമായ ഒരു അനുഭവം ഷാര്‍ജയില്‍ വെച്ച് ഉണ്ടായിട്ടുണ്ട് , അത് മരന്നതായിരുന്നു , ഇത് വായിച്ചപ്പോള്‍ ആ സംഭവം ഒഅര്‍മ വന്നു ,

    ReplyDelete
  7. ശരിയ്ക്കും പോലീസ് പിടിച്ചോ? അപ്പോ നമ്മുടെ പോലീസ് പോലെയല്ല അവിടത്തെ പോലീസ്. അതു നന്നായി.

    അഭിനന്ദനങ്ങൾ, പോലീസിന്റെ കൈയ്യീന്ന് രക്ഷപ്പെട്ടതിനും ഈ പോസ്റ്റ് ഇട്ടതിനും.....

    ReplyDelete
  8. ശ്യോ ......ഈ കണ്ണൂ രാനെ ക്കൊണ്ട് ഞാന്‍ തോറ്റു....മൂത്രശങ്ക ഉണ്ടാകാന്‍ കണ്ട നേരമേ...
    സിഗരട്ട് കാണുമ്പോ ഴുള്ള ആക്രാന്തവും കുറയ്ക്കുന്നത നല്ലത്. അല്ല ആരോട് പറയാന്‍...കല്ലിവല്ലി....

    ഹാ ഹാ ഹാ പോസ്റ്റ് വായിച്ചു ' പൊട്ടി'യില്ലെകിലും ചെറിയ ചിരിയൊക്കെ വന്നു.അതുകൊണ്ട് ഒരു വലിയ അഭിനന്ദനം.

    ReplyDelete
  9. അങ്ങനെ ലോക്കപ്പിലായി!!!
    ഇടത്കാല്‍ വിലങ്ങനെ വച്ച് വലതുകൈ തൊഴുത് മടക്കി...
    ഏത് ഗുരുക്കളുടെ കളരിയിലാണ്‌ വണ്ടി ഓട്ടം പഠിച്ചത്.
    അതോ ചുമ്മാ ഓട്ടം മാത്രമാണോ അറിയാവുന്നത്.
    എന്തായാലും ലോ കപ്പ് കുറച്ച് നേരത്തേക്ക് കിട്ടിയതില്‍ അഭിമാനിക്കൂ.
    അതുപോളും കിട്ടാത്ത എത്ര അറാമ്പെറപ്പുകള്‍ ഉണ്ട്!!!
    "എഴുതാത്ത തെറിക്കത്തുകളൂടെ
    സാഹിത്യകാരന്‍ ഞാന്‍" എന്നു കാച്ചിക്കോ?
    ശരിക്കും ആ റോഡ് അയാള്‍ടെ ബാപ്പാന്റെ വകായായിരുന്നു. അല്ലേ

    ReplyDelete
  10. oh gud. will comment after sometime..

    ReplyDelete
  11. ഓ ഹോ ഇങ്ങനെയാണ്‌ വെറും കണ്ണൂരാന്‍ കല്ലിവല്ലി കണ്ണൂരാനായത് അല്ലേ.....

    ReplyDelete
  12. കല്ലിവല്ലി എന്ന് പറഞ്ഞത് മാത്രമാണോ ചെയ്ത കുറ്റം? അതോ ഒരു ഇരുപത്തിയൊന്ന്കാരന്റെ ജിഞാസ വെച്ച് കാറില്‍ ഇരുന്ന അറബിയുടെ മകളെ അവിടെ വെച്ച് തന്നെ പെണ്ണുകാണാന്‍ ശ്രമിച്ചോ?

    ReplyDelete
  13. ഹും. തലപോയാല്‍ എനിക്ക് പുല്ലാ.. കടിക്കുന്ന പട്ടിക്കെന്തിനാ തല!)


    കൊള്ളാം മാഷെ

    ReplyDelete
  14. കണ്ണൂരാനെ പോസ്റ്റ്‌ കലക്കി. കല്ലിവല്ലിയായിപ്പോയി. തെറിവിളിയും ഉഗ്രന്‍. എന്നാലും അറബിയെ അത്രയ്ക്കങ്ങോട്ട് വിളിക്കേണ്ടിയിരുന്നില്ല.
    കല്ലിവല്ലി ഇനി എവിടെയും പ്രയോഗിക്കേണ്ട ഇപ്പൊ കണ്ടല്ലോ അല്ലെ ..?
    ഹ്മ്മ കള്ളിവല്ലി!!!

    ReplyDelete
  15. "അശ്രദ്ധമായ ഡ്രൈവിങ്ങും അപക്വമായ പെരുമാറ്റവും മുന്‍-പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടവും വാക്കുകള്‍ ഉപയോഗിക്കുന്നതിലെ പോരായ്മയുമാണ് എന്നെ ലോക്കപ്പിലേക്ക് തള്ളിവിട്ടത്.
    വിദേശിയായ ഞാന്‍ സ്വദേശിയായ ആ അറബിയോട് മാന്യത കാട്ടിയില്ല. 'കല്ലിവല്ലി' എന്ന പദത്താല്‍ അവന്റെ ഡിപ്പാര്‍ട്ട്മെന്റിനെ പരിഹസിക്കുകയും ചെയ്തു. "

    Good.
    self realization!

    (My Malayalam font isn't working..)

    ReplyDelete
  16. ബഡുക്കൂസെ..
    കലകലക്കി.
    ഇജ്ജാളൊരു സംഭവം തന്നെ!
    സോറി ഒന്നല്ല ഒന്നൊന്നര സംഭവം!!



    രസായി വായിച്ചു.
    നല്ല എഴുത്ത്...

    ReplyDelete
  17. കന്നൂരന്ടെ കഥയെ കാതോര്‍ക്കാന്‍ തോന്നുന്നത് അത് നമ്മുടേത്‌ കൂടിയയത് കൊണ്ടാണ്...അങ്ങനെ അനുഭവിപ്പിക്കാന്‍ കഴിയുന്നത്‌ കൊണ്ടാണ്...ഒറ്റക്കിരുന്നു കൊണ്ടുള്ള പിറുപിറുപ്പും ഓര്‍ത്തോര്‍ത്തു ചിരിപ്പിക്കാന്‍ പാകത്തിലുള്ള രീതികളും...സ്വതന്ദ്രമായ അവതരണം കൊണ്ട് വ്യത്യസ്തമാക്കുന്നു....എല്ലാ ഭാവുകങ്ങളും...

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ആ ചോദ്യവും അവന്റെ ധാര്‍ഷ്ട്ട്യവും എനിക്കൊട്ടും ഇഷ്ട്ടമായില്ല. പ്രത്യേകിച്ച് വാപ്പാനെ പറഞ്ഞത്.! എന്റെ സിരകള്‍ സമാവറിലെ വെള്ളംപോല്‍ തിളക്കാന്‍ തുടങ്ങി. എന്നിലെ വിവേകിയും വിവരദോഷിയും വികടനും വിജയിയും വിമലനും വൃത്തികെട്ടവനും വിദേശരക്തവും വിഡ്ഢിയും വിരൂപനും വിജ്രംഭിതനും വിശാലമനസ്ക്കനും വികാരജീവിയും വിഷണ്ണനും വിഘടനവാദിയും വിപ്ലവകാരിയും ഒരേസമയം സടകുടഞ്ഞെഴുന്നേറ്റു. തിരിച്ച് അയാളുടെ നേര്‍ക്ക്‌ കൈചൂണ്ടി ഞാന്‍ ആക്രോശിച്ചു...........ഹ ഹ അസ്സലായിരിക്കുന്നു..കണ്ണുരാന്റെ സ്വന്തം സ്റ്റൈല്‍ .....

    ReplyDelete
  20. ഫാഗ്യവാന്‍... അങ്ങനെ അറബി പോലീസിന്റെ ലോക്കപ്പിലും കിടക്കാന്‍ യോഗം കിട്ടിയില്ലേ...

    എന്റെ ഒരു പരിചയക്കാരന്‍ ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി ആദ്യമായി വണ്ടി ഓടിക്കായിരുന്നു. വളരെ ശ്രദ്ദയോടെ, സ്പീഡ് ബോര്‍ഡിലൊക്കെ നോക്കി അനുവദനീയമായ സ്പീഡില്‍ വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. സിഗ്നലില്‍ പച്ച ലൈറ്റ്. ഇപ്പൊ റെഡ് ആകുമോന്ന് പേടിച്ച് മൂപ്പര് വണ്ടി മെല്ലെ ഉരുട്ടി ഉരുട്ടി റെഡ് സിഗ്നല്‍ ആയി. ഇതുകണ്ട് പുറകിലെ വണ്ടിയിലെ കിഴവന്‍ അറബി ഇറങ്ങിവന്ന് ഇവനെ പിടിച്ചിറക്കി കയ്യിലുള്ള ചൂരല്‍കൊണ്ട് തലങ്ങും വിലങ്ങും നല്ലോണം അങ്ങ് പെരുമാറി. അതിനുശേഷം മൂപ്പര് പിന്നെ സ്റ്റിയറിംഗിന്റെ മോളില്‍ തൊട്ടിട്ടില്ല.

    അതുകൊണ്ട് കൂടുതല്‍ ശ്രദ്ദിച്ചാലും ബുദ്ദിമുട്ടാണേ... അതൊണ്ട് കല്ലിവല്ലി...

    പൊളിച്ചുട്ടാ ഗണ്ണൂസ്... ഞാനൊന്ന് തൊപ്പി പൊക്കി കാണിക്കട്ടെ... 'ഹാറ്റ്സ് ഓഫ്'

    ReplyDelete
  21. ഈ അമൃതനീരിനാല്‍ ധന്യമാവട്ടെ ഈന്തമരം....:)

    കൊള്ളാം മാഷെ, ഇഷ്ടപ്പെട്ടു.

    ReplyDelete
  22. കണ്ണൂരാനേ , ഒരു രാത്രി എങ്കിലും ലോക്കപ്പില്‍ കിടന്നല്ലോ, സന്തോഷം. ഞാന്‍ പലവട്ടം പറഞ്ഞതാണ്, ദേഷ്യം കുറക്കാന്‍, കേട്ടോ..? ഇല്ല.... ഇനിയെങ്കിലും നേരെ ആകുമായിരിക്കും എന്ന് തോന്നുന്നു.. അതോ പണ്ടാത്തതിന്റെ പിന്നത്തതാകുമോ..? കണ്ടറിയാം...എന്തായാലും രസികന്‍ പോസ്റ്റ്‌. കുറച്ചു മൂത്രം ഒഴിച്ചു പോയാലും കുഴപ്പം ഇല്ല.

    ReplyDelete
  23. അനുജന്മ്മാരെ കാണാന്‍ വേണ്ടി വാപ്പ ഇങ്ങോട്ട് വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു വരവില്‍ (സഹായം) ലഭിച്ച ഏതെങ്കിലുമൊരു (ദരിദ്രവാസി) അറബിയായിരിക്കും.....

    -തലതിരിഞ്ഞ വായന.
    കല്ലീവല്ലീ, കണ്ണൂസെ!

    ReplyDelete
  24. സ്വയം നല്ല വിവരമുള്ള വിശാലമായി ചിന്തിക്കുന്നവർക്കേ ഇതുപോലൊരു വിവരക്കേട് വരുത്തിയിട്ട് ആയതിനെ സ്വയം വിശകലനം ചെയ്യാനും,സ്വന്തമായി വിമർശിക്കുവാനും പറ്റുകയുള്ളൂ കേട്ടൊ കല്ലിവല്ലി..

    ഒട്ടും ശങ്കിക്കാനില്ല...കണ്ണൂരാന്റെ വക ഒരു സൂപ്പർ പോസ്റ്റ് തന്നെയിത്...!

    അഭിനന്ദനങ്ങൾ ...!!

    (ഇതി(യാ)ന്റെ ലിങ്കം ഇത്തവണത്തെ ബിലാത്തിമലായാളിയുടെ വരാന്ത്യത്തിൽ കടത്തുന്നതിൽ വിരോധമൊന്നുമില്ലല്ലോ... അല്ലേ ഭായ്)

    ReplyDelete
  25. രസകരമായ പോസ്റ്റ്. വായന നന്നായി രസിപ്പിച്ചു ചിന്തിപ്പിച്ചു. ഈ എഴുത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  26. ഇതാണാ ദിപ്പം ഇടാം ദിപ്പം ഇടാ‍ന്നു പറഞ്ഞ പോസ്റ്റ്. കണ്ടാ കണ്ടാ പക്വത വന്ന വഴി.. ഇനി തിരിച്ചിലാന്റെ ഫ്രണ്ടിനെ കണ്ട അറബി ചൂരലെടുത്ത് ചന്തിയ്ക്ക് നാലു പെടകൂടി തരുമ്പോ നീ നന്നാവും.. :)

    ReplyDelete
  27. Daai, Kannooraan..!

    Experience ever makes the MAN perfect..?

    My admiration towards “Idaarath-Al-Muroor”, Emiraath..!!

    ReplyDelete
  28. "അശ്രദ്ധമായ ഡ്രൈവിങ്ങും അപക്വമായ പെരുമാറ്റവും മുന്‍-പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടവും വാക്കുകള്‍ ഉപയോഗിക്കുന്നതിലെ പോരായ്മയുമാണ് എന്നെ ലോക്കപ്പിലേക്ക് തള്ളിവിട്ടത്.
    വിദേശിയായ ഞാന്‍ സ്വദേശിയായ ആ അറബിയോട് മാന്യത കാട്ടിയില്ല. 'കല്ലിവല്ലി' എന്ന പദത്താല്‍ അവന്റെ ഡിപ്പാര്‍ട്ട്മെന്റിനെ പരിഹസിക്കുകയും ചെയ്തു. ".... നർമ്മത്തിലൂടെ ചിന്തിക്കുന്നൂ...ചിന്തിപ്പിക്കുന്നൂ...എല്ലാ ആശംസകളും... ഇനിയുമുതിരട്ടേ ഹാസ്യത്തിന്റെ നീരുറവ.....

    ReplyDelete
  29. കണ്ണൂസേ .. പോസ്റ്റ്‌ നന്നായിട്ടോ .രസകരമായി അവതരിപ്പിച്ചു. പിന്നെ ലിപി രഞ്ജു പറഞ്ഞപോലെ മോളെ കെട്ടിച്ചു തരുമെന്നൊക്കെ ചിന്തിച്ചത് അഹങ്കാരമായി പോയില്ലേ ?

    ReplyDelete
  30. കണ്ണൂരാന്‍ നിന്നോട് ഞാന്‍ പണ്ടേ പണ്ടേ പറഞ്ഞതാ കള്ളി വല്ലി എന്ന് പറയരുത്

    നീ ഇതൊക്കെ അനുഭവിക്കണം നിന്നെ തൂക്കി കൊല്ലണം നിന്റെ നിസ്സാന്‍ വണ്ടി ആക്രി കടയില്‍ കൊണ്ട് പോയി പൊളിക്കണം
    എന്നൊന്നും ഞാന്‍ പറയുന്നില്ല ചുരുങ്ങിയ പക്ഷം നിനക്ക് ഒരു ചിക്കെന്‍ ബിരിയാണി എങ്കിലും അവര്‍ക്ക് വാങ്ങി തരാമായിരുന്നു

    ReplyDelete
  31. പാവം പോലീസ്..ഗടാഘടിയനായ കണ്ണൂരാനെയാണ് വളയണിയിച്ചതെന്നു അറിഞ്ഞില്ലല്ലോ...ഒരു നിമിഷം കൊണ്ട് എന്തോരം സ്വപ്നമാ കണ്ടത് പഹയാ..

    ReplyDelete
  32. മുടിഞ്ഞ തമാശയാണല്ലോ!. വായിച്ചു രസിച്ചു :). അവസാനം പറഞ്ഞ 21 വയസ്സ്.. അതു സത്യമാണോന്ന് ആരെങ്കിലും സത്യം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു!

    ReplyDelete
  33. അങ്ങനെ അവിടേം കേറിയല്ലേ.കാര്യാക്കണ്ട കല്ലി വല്ലി അല്ലാണ്ടെന്ത്?

    ReplyDelete
  34. naughty boy.
    ഇയാള്‍ടെ പല കമന്റും കാണുമ്പോള്‍ തോന്നാറുണ്ട്. കണ്ണൂരാനെ എന്നെങ്കിലും പോലീസ്‌ പിടിച്ചിട്ടുണ്ടോന്ന്. ഇപ്പൊ ഹാപ്പിയായി. അല്ല അതാണല്ലോ സ്വഭാവം. എന്നിട്ട് പോലീസുകാര്‍ തല്ലിയോ. ആ കൈക്ക് വല്ലതും പറ്റിയുരുന്നെന്കില്‍ ഈ പോസ്റ്റൊന്നും ബ്ലോഗിലൂടെ കിട്ടില്ലായിരുന്നല്ലോ.
    നന്നായി ചിരിപ്പിച്ചുട്ടോ. ചിലയിടങ്ങളില്‍ സങ്കടം വന്നു. all d best.

    ReplyDelete
  35. സമാനമായ ഒരനുഭവം എനിക്കുമുണ്ടായി .ഒരു വര്ഷം മുന്‍പ് ..ലൈസന്‍സ് ഇല്ലാതെ കാര്‍ ഓടിച്ചു മറ്റൊരു കാറിന്റെ പിന്നില്‍ ഇടിപ്പിച്ചു കടന്നു കളയാന്‍ ശ്രമിച്ച എന്നെ നാലുവഴിയിലൂടെയും പാഞ്ഞു വന്ന പോലിസ് ഓടിച്ചിട്ട്‌ പിടിക്കുകയായിരുന്നു ..അറബിയും കുറബിയും അറിയാതെ ഞാന്‍ കുഴങ്ങി ..എന്നെ സവ സവ ആയി പോലീസ് സ്റ്റെഷനിലേക്ക് കൊണ്ട് പോയി ..ലൈസന്സ് ഇല്ലാഞ്ഞിട്ടും പോലീസ് എസ്കൊര്ട്ടും പൈലറ്റും കിട്ടി .ഭാഗ്യത്തിന് എന്റെ ഇംഗ്ലീഷും ഹിന്ദി(ഇന്ത്യ ക്കാരന്‍ )ആണെന്ന പരിഗണയും കൊണ്ട് എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി ..രണ്ടുമണിക്കൂര്‍ കൊണ്ട് വെറുതെ വിട്ടു ,,പക്ഷെ പണികിട്ടി പിന്നീട് നാട്ടില്‍ പോകാന്‍ പേപ്പര്‍ ശരിയാക്കിയപോള്‍ പിഴ അടക്കേണ്ടി വന്നു അഞ്ഞൂറ് റിയാല്‍ ,ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതിന് ..നാട്ടില്‍ ആയിരുനെങ്കില്‍ ..????

    ReplyDelete
  36. പോസ്റ്റിനെ ക്കുറിച്ച് പറയാന്‍ മറന്നു ..ഉക്രന്‍ (ഉഗ്രന്‍ എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും :))
    പരസ്യം വായിച്ചു മ്മടെ കൂതറയെ തെറി പറയുകയാണ്‌ എന്നോര്‍ത്തു മന:പായസം കുടിച്ച ഞാനൊക്കെ ചമ്മി ഹീ ഹീ ...:)

    ReplyDelete
  37. നീ വീര്യം കൂടിയ ഇനമാണെന്ന് ആ വട്ടക്കെട്ടുകാരൻ പോലീസിന്‌ അറിയില്ലായിരിക്കും...പൊറുക്കണേ എന്ന് പറയായിരുന്നില്ലേ കള്ള ഹിമാറേ..

    ReplyDelete
  38. രസിച്ചു വായിച്ചു.

    ReplyDelete
  39. ലെഷ് യാ അഖീ ...ഇന്‍ത മാഫി മൂക്? മബ്രൂക്...മഷാഅള്ളാഹ് ....വള്ളാഹി കല്ലീക്

    ReplyDelete
  40. ഒരു മിനുട്ട് കൊണ്ട് ഇത്രേം കാര്യങ്ങള്‍ ചിന്തിച്ചോ ? ഭഗവാനേ രക്ഷികണേ

    ReplyDelete
  41. ഇത് ആദ്യ തവണ പോലീസ്‌ പിടിച്ച കഥ. പിന്നെ എത്രതവണ കൂടി...? ഓരോന്നായി പോരട്ടെ. തലക്കെട്ട്‌ മാറ്റാന്‍ എന്തിനാ നാലഞ്ചു ദിവസം എടുത്തത്‌?

    ReplyDelete
  42. കണ്ണൂരാനേ നന്നായിട്ടുണ്ട്..
    ഇത് സംഭവിച്ചത് നമ്മുടെ നാട്ടിലായിരുന്നു എങ്കിൽ.. ഈ പോസ്റ്റിടാൻ കണ്ണൂരാൻ ഉണ്ടാവുമായിരുന്നില്ല..

    ReplyDelete
  43. ഹേയ്.. കല്ലി വല്ലി ആയിരികില്ല കാരണം... അറബിയെ കമ്പനിക്കു വിളിക്കാതെ ഒറ്റക്കു പോയി ഈന്തപ്പനച്ചുവട്ടില്‍ പടം വരച്ചില്ലെ.. അതിന്റെ പ്രതികാരമായിരിക്കും ഒന്നു മുള്ളാന്‍ പോലും സമ്മതിക്കാതെ ലോക്കപ്പിലിട്ടത്.. :)
    അല്ലെങ്കിലും ഈയറബികള്‍ എന്തു കാര്യത്തിനാ ചൂടാവുക എന്നു ആര്‍ക്കും പറയാന്‍ പറ്റില്ല..

    നല്ല പോസ്റ്റ്.. വായിക്കാന്‍ നല്ല രസോണ്ടായിരുന്നു.. :)

    ReplyDelete
  44. "ഈ റോഡ്‌ എന്റെ വാപ്പാന്റെതല്ല. സമ്മതിച്ചു. പക്ഷെ നിന്റെ വാപ്പാന്റെതാണോ? അയാം നോട്ട് ഡോങ്കി. യൂ ആര്‍ ഡോങ്കി..)
    കണ്ണൂരാനെ അയാള്‍ വെടിവെച്ച് കൊല്ലാതിരുന്നത് എന്നെപ്പോലുള്ള ഫാന്‍സിന്റെ ഭാഗ്യം. ഏതു പോലീസാ. ദുബായ് പോലീസാ കന്നൂസിനെ പിടിച്ചത്? KANNUS, SUPER POST. നന്നായി ആസ്വദിച്ചു മാഷേ.

    ReplyDelete
  45. നന്നായി രസിച്ചു വായിച്ചു. തമാശയ്ക്കിടയില്‍ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അത് പോലീസിന്റെ നന്മയും മനുഷ്യത്വവും ആണ്. അറബിനാടിനെപ്പറ്റി ഇപ്പോഴും “ഗദ്ദാമ”യുടെ കണ്ണില്‍ കൂടി മാത്രം കാണുന്നവര്‍ക്കൊക്കെ അറിയാത്ത ചില നന്മകള്‍.

    ReplyDelete
  46. കണ്ണരാനോട് ചില ചോദ്യങ്ങള്‍
    ചോദ്യം നമ്പര്‍ -1 - തനിക്കു (കണ്ണരാന്) ആരാ വിസ തന്നത്
    ചോദ്യം നമ്പര്‍ - 2 - ജീവിതത്തില്‍ എന്നെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ
    ചോദ്യം നമ്പര്‍ - 3 - അഹമ്മദ് ഹാജിക്ക് ഇത്പോലത്തെ അബദ്ധം വേറെയും പറ്റിയിട്ടുണ്ടോ
    ചോദ്യം നമ്പര്‍ - 4 - എന്നെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുകയാണെങ്കില്‍ ഒരു കോപ്പി അയച്ചു തരുമോ
    സൂപ്പര്‍ പോസ്റ്റ്‌ - ഒരുപാടിഷ്ടമായി കല്ലി വല്ലിക്കാരന്റെ പാതിരാത്രിയിലെ മൂത്ര ശങ്ക

    ReplyDelete
  47. ചില ഓര്‍മ്മപ്പെടുത്തലുകള്‍.
    നന്നായി കണ്ണൂരാനെ.
    ഇതുപോലെ എന്തെങ്കിലും ഒന്ന് പറ്റാത്തവര്‍ ചുരുക്കമായിരിക്കും.
    എഴുത്ത്‌ നന്നായി.

    ReplyDelete
  48. എന്താ ഈ കല്ലിവല്ലി എന്ന് പറഞ്ഞാല്‍??അത് അത്ര മോശം വാക്കാണോ????

    ReplyDelete
  49. എന്തെല്ലാമായിരുന്നു...?
    മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ഓലക്കേന്റെ മൂട്; ഇപ്പോള്‍ തൃപ്തിയായില്ലേ, കണ്ണൂരാനേ..?

    ReplyDelete
  50. @Rinsha Sherin
    കല്ലി വല്ലി എന്നു പറഞ്ഞാല്‍ തല്ലിപ്പൊളി (തറ) എന്നര്‍ത്ഥം!
    --------------------
    സോറി കണ്ണൂരാനേ..

    ReplyDelete
  51. വായിച്ചു,നല്ല രസമുണ്ട്
    ചിന്തനീയം
    ജെസ്-റ്റ്സെ കല്ലി വല്ലീ

    ReplyDelete
  52. എന്നാലും കണ്ണൂരാന്റെ ഭാവനകള്‍ പോയ പോക്കെ...:)
    എനിക്കും ഇതേ അനുഭവം ഉണ്ടായതാ കണ്നുരാനെ..ഇനി അതെ അറബി തന്നെയായിരിക്കുമോ ഇത് എന്നാ എന്‍റെ സംശയം..ആ പോലീസ് ഉദ്യോഗസ്ഥന്‍ ഇത് ഒരു സ്ഥിരം തൊഴിലാക്കാരുണ്ടോ എന്തോ... പിന്നെ കണ്ണൂരാനെ പോലെ നാവിനു ലൈ'സെന്‍സ്' ഇല്ലാത്ത ആളല്ലാത്തത് കൊണ്ടും,പെണ്ണായത് കൊണ്ടും കൊത്താന്‍ വന്ന പാമ്പ് പത്തിയും താഴ്ത്തി പോയി..പക്ഷെ അറബിയില്‍ നല്ല മുട്ടന്‍ വാക്യങ്ങള്‍ പഠിക്കാന്‍ പറ്റി...ഹ ഹ

    ReplyDelete
  53. അപ്പോള്‍ കണ്ണൂരാനൊരു താമ്രപത്രം
    ഉറപ്പായി. കൈയ്യില്‍ വിലങ്ങണിയുകയും
    പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തതിനു്.
    ഏതായാലും പോലീസിനു മൂത്രശങ്ക തോന്നാ
    ത്തതു ഭാഗ്യം.

    ReplyDelete
  54. കണ്ണൂരാന്‍ സ്റ്റൈല്‍ തമാശ ആസ്വദിച്ചതോടൊപ്പം തന്നെ, അതില്‍ ഒളിപ്പിച്ച ന്യായമായ മ്മടെ പോലീസിനിട്ടുള്ള താങ്ങ് കൂടുതല്‍ ഇഷ്ടമായി. നാട്ടിലായിരുന്നു ഈ സംഭവം എങ്കില്‍ മറ്റൊരു രാജന്‍റെ കഥ കൂടി കേള്‍ക്കാന്‍ സ്കോപ് ഉണ്ടാവുമായിരുന്നു. കണ്ണൂരാന്‍റെ കണ്ണ് കലങ്ങുക മാത്രമല്ല, എല്ലുകള്‍ എല്ലാം കല്ലിവല്ലി എന്ന പരുവത്തില്‍ കേരള പോലീസ് ഉരുട്ടി പരിപ്പെടുത്തു തരുമായിരുന്നു. അവിടെയും തീരില്ല, ചിലപ്പോള്‍ ആജീവനാന്തം കോടതി കയറി ഇറങ്ങുകയും ചെയ്യാമായിരുന്നു.
    കണ്ണൂരാന്‍റെ ദീര്‍ഘമൌനം വെറുതെയായില്ല.

    ReplyDelete
  55. നാട്ടിലായിരുന്നെങ്കില്‍ ഉരുട്ടിവിടുമായിരുന്ന കേസാണല്ലോ.ഈ പറഞ്ഞതെല്ലാം ഉള്ളതു തന്നെ ആണോ.
    കണ്ണൂരാന്റെ പോസ്റ്റുകളൊക്കെ രസകരങ്ങളാണ്.

    ReplyDelete
  56. അപ്പോള്‍ ഇതാണ് കണ്ണൂരാന്‍ ......
    നല്ല നര്‍മ്മ ബോധം നല്ല ശൈലി
    തിരക്കിട്ട് പോകുന്നവരെ വായു ഗുളിക വാങ്ങാന്‍ പോകുന്നവരാ മാറിക്കൊടുക്ക്(നെഞ്ചത്ത് കൊടുക്കാന്‍ എന്നല്ല) എന്ന് പറയാറുണ്ട്‌

    അല്ല മാഷേ ആദ്യ രാത്രി മലയാളം പഠിപ്പിക്കണമെന്ന് നേര്ച്ച വല്ലതും ഉണ്ടോ?
    UNIVERSAL LANGUAGE ആണ് LOVE
    എന്നല്ലേ?അപ്പോള്‍..പതുക്കെ പഠിപ്പിച്ചാല്‍ പോരെ .....?

    പിന്നെ വകാരങ്ങളില്‍ വികൃതി വിട്ടുപോയോ?
    അതല്ലേ ശരിക്കും സ്വഭാവം ?

    രാത്രിയില്‍ ട്രെയിനില്‍ ശല്യമുണ്ടാക്കുന്നവരെ ഉടനെയെങ്ങും വണ്ടി വരാനില്ലാത്ത ചെറിയ സ്റ്റേഷനുകളില്‍ റെയില്‍വേ പോലീസ്‌ ഇറക്കി വിടുമെന്ന് കേട്ടിട്ടുണ്ട് ശിക്ഷ എന്തായാലും പാഠം പഠിക്കാന്‍ ഉപകരിച്ചു അല്ലെ?
    പിന്നെ തലയില്ലെന്കില്‍ തലയണ ഒറ്റയ്ക്കാവില്ലേ?
    മുകളില്‍ കണ്ട കമന്റിന്റെ ധൈര്യത്തില്‍ കാച്ചിയതാ.
    എന്നെ അന്വേഷിക്കേണ്ട ഞാന്‍ പോയി... (പോലീസുകാര്‍ വിട്ടിരുന്നെങ്കില്‍ അരമണിക്കൂര്‍ മുന്പേ പോയേനെ.)

    ReplyDelete
  57. മനുഷ്യനായാല്‍ ഇങ്ങനെ വേണം. കണ്ടില്ലേ ഒരറബിയുടെ എളിമ!
    കാശുകാരനായിട്ടും വന്ന വഴി മറന്നിട്ടില്ല

    വന്ന വഴിയും അതിന്റെ അറ്റവും മൂലയുമൊക്കെ കണ്ണൂരാന്
    ശരിക്ക് കാണിച്ചും കൊടുത്തു. ആ അറബിക്ക്
    ബൂലോകം ഒരു സ്വീകരണം തന്നെ കൊടുക്കനമെന്നാണ്
    എന്റെ അഭിപ്രായം.
    രണ്ടു ചായ വാങ്ങി വന്നത് കണ്ടപ്പഴേ പോലീസുകാരന് കാര്യം പിടികിട്ടി

    ഇത് ഒരു നടക്ക് പോകാത്ത കേസാണെന്ന്

    ഏതായാലും പതിവ് കണ്ണൂരാന്‍ ചേരുവകള്‍ അളവ് കുറച്ച് ചേര്‍ത്ത്
    എരിവും പുളിയുമൊക്കെ പാകത്തിനാകിയുള്ള ഈ പോസ്റ്റ്
    നന്നായിരിക്കുന്നു. സരസമായ ശൈലി കൊണ്ട് വായനക്കാരനെ
    കയ്യിലെടുക്കാനുള്ള കഴിവ് നിരന്തര വായനയിലൂടെ
    പുതിയ രചനകള്‍ കൂടുതല്‍ മേന്മയുള്ളതക്കാന്‍ ശ്രദ്ദിക്കുമല്ലോ

    ഭാവുകങ്ങള്‍

    ReplyDelete
  58. അങ്ങിനെയെങ്കിലും ഊരിപ്പോന്നത് മഹാഭാഗ്യം കണ്ണൂസേ..നമ്മടെ പോലീസെങ്ങാനും ആയിരുന്നെങ്കില്‍..ബാക്കി കാര്യം ചിന്തനീയം..

    ReplyDelete
  59. ഈ കണ്ണൂരാനോഡാ-ണോ ഡാ നിന്റെ കളി ,? ഹീറ്റായി നില്‍കുന്ന നിന്നെ കൂളാക്കാന്‍ ഞാന്‍ ഒരു ചായ തരാം..അതും മോന്തി വേഗം സ്ഥലം കാലിയാക്ക്. നീയും നിന്റെ പോലീസും കല്ലിവല്ലി.!

    കൊള്ളാം കണ്ണൂരാനേ ഈ മല്ലു ഫുദ്ധി .... എനിക്ക്‌ തോനുന്നത് ആ അറബി പൂര്‍വാശ്രമത്തില്‍ ഏതോ കയ്യൂരാനാണെന്നാ....അതെല്ലേ ഈ ചായയൊക്കെ ഒരു കല്ലിവല്ലി യാക്കി പോലീസുകാരെ വിളിച്ച് നേരെ ലോക്കപ്പിലിട്ടത്.
    എല്ലാം കഴിഞ്ഞു പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി പോരുമ്പോള്‍ ആ 'ഫാതറിന്‍ ലോ' ചെയ്തത് തെറ്റെല്ലെന്നു മനസ്സിലായില്ലേ.
    അദ്ദാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്. അന്നങ്ങനെ കുറ്റബോധം തോന്നിയതുകൊണ്ട് ഇന്ന് നന്നായില്ലേ!

    .പെരുത്ത്‌ ഇഷ്ടായീട്ടോ ....

    ReplyDelete
  60. വാക്കുകള്‍ അളന്നു ഉപയോഗിക്കുക.. സ്വന്തം നാവു പാമ്പായി കൊത്തുന്ന അവസ്ഥകള്‍ ഒഴിവാക്കുക.. ആശംസകള്‍..

    ReplyDelete
  61. നര്‍മം തുളുമ്പുന്ന പോസ്റ്റ് നന്നായി. അന്നങ്ങിനെ ലോക്കപ്പില്‍ ആയതു ഒരു വിചിന്തനത്തിനും സഹായിച്ചുവല്ലോ...ഒരു നിമിഷം കൊണ്ട് എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയത്...?

    ReplyDelete
  62. തമാശരൂപത്തിലാണെങ്കിലും നമ്മുടെ പോലിസിനില്ലാത്ത പല നല്ല വശങ്ങളും
    ഇതിലുണ്ട്. അവര്‍ ഇതൊന്നു വായിച്ചെങ്കില്‍......... അഭിനന്ദനങ്ങള്‍.

    ReplyDelete
  63. അറബി പോലീസുകാര്‍ നമ്മുടെ പോലീസുകാരെക്കാള്‍ മര്യാദയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് എന്നാണു അനുഭവം............സസ്നേഹം

    ReplyDelete
  64. ലിങ്ക് കിട്ടി നാട്ടുകാരാ. പക്ഷെ സമയപ്രശ്നം കാരണം വായിച്ചില്ല. എത്രയും വേഗം വായിച്ച് കമന്റെഴുതാം പോരെ?

    ReplyDelete
  65. ആ കൂതറ അറബി- "ഇവനെ ഒന്ന് പേടിപ്പിച്ച് വിട്ടേരെ" എന്ന് പോലീസിനോട് പറഞ്ഞിട്ട് തന്നെ ഞങ്ങളൊക്കെ ഇത്രേം കേട്ടു. അയാള്‍ അന്ന് "ഇവനെ ഒന്ന് പീഡിപ്പിച്ച് വിട്ടേരെ" എന്നെങ്ങാനും ആയിരുന്നു അവന്മാരോട് പറഞ്ഞിരുന്നതെങ്കില്‍..... ശിവനേ നീ കാത്തു!!!

    ReplyDelete
  66. അറബി നാട്ടിലെ പോലീസില്‍ നല്ലവരും ചീത്തയാളുകളുമുണ്ട്.

    നമ്മുടെ പോലീസ് മഹാമോശമെന്നും അറബിപോലീസ് കംപ്ളീറ്റ് നല്ലവരുമെന്നുള്ള മട്ടിലെ കമന്റുകള്‍ കുറച്ചു കൂടിപോയി. നിസ്സാര അടിപിടി കേസുകളില്‍ പോലും വാദിയെയും പ്രതിയെയും ന്യൂഡല്‍ഹിയിലെ ത്യാഗരാജനെ കൊണ്ടുപോകുന്നതു പോലെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുന്നത് കണ്ടിട്ടുണ്ട്. അതുപോലെ പാതിരാത്രിക്ക് സി.ഐ.ഡി. ചെക്കിംഗിന്‌ വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുന്നവരും അവരിലുണ്ട്. ഒരു വീട്ടില്‍ വീട്ടുകാരുടെ അനുവാദമില്ലാതെ കയറരുതെന്ന് പഠിപ്പിച്ച പ്രവാചകന്റെ നാട്ടിലും അയല്‍നാടുകളിലുമാണിതൊക്കെ നടക്കുന്നത്. പാതിരാത്രിക്ക് വാതില്‍ ചവിട്ടിപ്പോളിച്ച് കയറിയ സി.ഐ.ഡികളെ കണ്ട് ഒരാള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ച സംഭവം എന്റെ തൊട്ടടുത്ത് റൂമില്‍ നടന്നത് 2 വര്‍ഷം മുന്‍പാണ്.

    എന്തൊക്കെയായാലും നിയമം അതിന്റെ വഴിക്ക് പോവും അറബിനാട്ടില്‍, അതെനിക്കിഷ്ടവുമാണ്.

    ReplyDelete
  67. അതെന്താണ്‌ ഈ കല്ലിവല്ലി?

    ഏതാണ്ട്‌ അപകടം പിടിച്ച ഭാഷയാണോ?

    ReplyDelete
  68. കണ്ണൂരാനെ സംഗതി സൌദിയില്‍ ആയിരുന്നെങ്കില്‍ ഇതുകൊണ്ട് ഒന്നും അവസാനിക്കില്ലരുന്നു, അത് പോലെ പാതിരാത്രിക്ക് മൂത്രമൊഴിക്കുന്നത് കൊള്ളാം പക്ഷേ അത് ബെഡ്ഡില്‍ ആകാതെ നോക്കണേ

    നല്ല പോസ്റ്റിനു ആശംസകള്‍!

    ReplyDelete
  69. അപ്പോ ജയിലിലൊക്കെ കെടന്ന ആളാണല്ലേ . അടുത്ത തെരഞ്ഞെടുപ്പിന് ഒരു കൈ നോക്കുന്നോ ;)

    ReplyDelete
  70. പോസ്റ്റ് കൊള്ളാം. ശരിക്കും ഉണ്ടായതാണോ

    ReplyDelete
  71. കണ്ണൂരാന്‍ പുലി അല്ലെ! പോലീസിനെ വരെ പേടിപ്പിച്ച പുള്ളിപ്പുലി..!:)

    ReplyDelete
  72. സൂപ്പർ പോസ്റ്റ്.തകർപ്പൻ..

    ReplyDelete
  73. കണ്ണുരാന്റെ തനത് കയ്യോപ്പ് പതിഞ്ഞ മറ്റൊരു സ്ര്‌ഷ്ടി.

    മനോരാജ്യ്യങ്ങളും ആത്മഗതങ്ങളും പ്രത്യക്ഷസംഭവങ്ങളും സമജ്ജസമായ ഇഴചേർത്ത് സന്നിവേശിപ്പിച്ച് ഒഴുക്കോടെ എഴുതി ഫലിപ്പിക്കാനുള്ള മിടുക്കിന് ഹാറ്റ്സ് ഓഫ്.

    (കണ്ണീരൊലിപ്പിച്ച് കാണിച്ചിട്ടും ചായ വാങ്ങി സൽക്കരിച്ച് നോക്കിയിട്ടും അറബിശിങ്കം വഴങ്ങാതിരിക്കുകയും, പോലീസ് രംഗത്തെത്തുകതന്നെ ചെയ്യും എന്നുറപ്പാകുകയും ചെയ്തതോടെ ധിക്ര്‌തശക്രപരാക്രമിയായി വേഷം കെട്ടി നടന്ന കണ്ണൂരാന്റെ പാന്റ്സിലൂടെ അമ്ര്‌തധാരയൊഴുകി എന്ന പരമദയനീയ സത്യമാണ് ഈ പോസ്റ്റ് വഴി മാലോകരുടെ മുന്നിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്... സാരമില്ല. തകർന്ന് വീണ ഇമേജ് റിപ്പയർ ചെയ്യാൻ നമുക്ക് അടുത്ത് തന്നെ മറ്റൊരു പോസ്റ്റ് പ്ലാൻ ചെയ്യാം അല്ലേ..)

    ReplyDelete
  74. ഹോ!!! ഈ കല്ലിവല്ലി ഇത്രക്കു വൃത്തികെട്ടതായിരുന്നോ? ഇനി ഈ ബ്ലോഗ് പേരു പോലും ഉറക്കെ വായിക്കില്ല.

    പോസ്റ്റ് ഇഷ്ടായി :)

    ReplyDelete
  75. ഹ ഹ ഹ ..ഇത് വളരെ കാലം മുന്‍പേ ഞാന്‍ പ്രതീക്ഷിച്ചതാ. ലോകത്ത് ഉള്ള മുഴുവന്‍ ഗുരുത്തകേടിന്റെയും ഡിപ്ലോമ നേടിയ കണ്ണൂരാണ് ഇതല്ല ഇതിനപ്പുറവും കഴിയും 2004 ഇല്‍ സംഭവിച്ചത് ഇപ്പോള്‍ ആണ് വെളിച്ചം കണ്ടത് .എന്‍റെ ഗൂഗിള്‍ മഹാ മായേ..ഇനിയും എന്തെല്ലാം വരാനിരിക്കുന്നു ?

    ReplyDelete
  76. ആ കല്ലിവല്ലിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതാണോ, ഈ ബ്ലോഗിന് "കല്ലിവല്ലിയെന്നു" പേര് വരാന്‍ കാരണം.

    ReplyDelete
  77. കല്ലി വല്ലീന്നു പേരുള്ള സ്വന്തം ഒരു ബ്ലോഗ്‌ ഉള്ള ഷേഖ് ആണെന്ന് അവര്‍ അറിഞ്ഞില്ലരിക്കും..പോട്ടെ..ഈ തവണത്തേക്ക്!

    വണ്ടി എടുത്ത സമയത്ത് എനിക്കും ഇതേപോലെ ഒരു പറ്റു പറ്റി..നമ്മള്‍ മിഡില്‍ ട്രാക്ക് വഴി ആരെയും ഉപദ്രവിക്കാതെ പോകുന്നു...ഒരുത്തന്‍ പിന്നില്‍ വന്നു ഹോണ്‍ അടിക്കുന്നു..ലൈറ്റ് അടിക്കുന്നു...പകലെ.. നമ്മള്‍ എന്ത് ചെയ്യും...യഥാര്‍ത്ഥ സ്വഭാവം കാണിച്ചു..രണ്ടു ലൈന്‍ കിടപ്പുണ്ടല്ലോ കേറിപ്പോടെ വേണെങ്കില്‍ എന്നാ ഭാവത്തില്‍ മുന്നോട്ടു...കുറെ കഴിഞ്ഞു തലേക്കെട്ട് കാരന്‍ ഓവര്‍ ടേക്ക് ചെയ്തിട്ട് നിന്നെ കാണിച്ചു തരാം എന്ന് പറഞ്ഞെച്ചു പോയി...രണ്ടു ദിവസം പേടിച്ചു ..വല്ല പോലീസേ മാന്‍മാറും ആയിരിക്കുമോ എന്ന്! ..പിന്നെ പറഞ്ഞു.കല്ലി വല്ലി..ഹവല്ലി...! ( അതൊരു സ്ഥലമാ കേട്ടോ..ഞങ്ങളുടെ രാജ്യത്ത് )

    ReplyDelete
  78. ഇത് കണ്ണൂരാനു പറ്റിയ അമളി ആ പോലീസുകാരന് പറ്റിയ അമളി അന്ന് പുറത്തു വിട്ടതാ..പോസ്റ്റു വളരെ രസായിട്ടുണ്ട്

    .വിദേശിയായ ഞാന്‍ സ്വദേശിയായ ആ അറബിയോട് മാന്യത കാട്ടിയില്ല. 'കല്ലിവല്ലി' എന്ന പദത്താല്‍ അവന്റെ ഡിപ്പാര്‍ട്ട്മെന്റിനെ പരിഹസിക്കുകയും ചെയ്തു. "...ഇത് ഇവരുടെ നാട്ടില്‍ വന്നിട്ട് പലരും ചെയ്യുന്നതാ നര്‍മ്മത്തിലൂടെ താന്കള്‍ ചിന്തിക്കേണ്ടുന്ന ഒരു കാര്യം വായനക്കാരില്‍ എത്തിച്ചു .. നല്ലൊരു പോസ്റ്റു സമ്മാനിച്ചതിനു ആശംസകള്‍...

    ReplyDelete
  79. This post illustrates the attitude/mindset of a mallu/Indian living in the so called Gulf countries.

    You guys walk and talk like slaves. You are slaves, after all !!

    Nothing personal here...#

    ReplyDelete
  80. വിവരണം നല്ല രസമായിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. ഞാന്‍ ആദ്യമായാണ് കണ്ണൂരാന്റെ പോസ്റ്റ്‌ വായിക്കുന്നത്. ഏതായാലും ഇനി എല്ലാം വായിക്കാം കല്ലി വല്ലി..

    ReplyDelete
  81. ഇത്തവണ "വി"കാരമാണല്ലോ..എപ്പോഴും "കല്ലി വല്ലി" എന്ന് പറഞ്ഞാലും പ്രശ്നമാണ് അല്ലെ ... കൊള്ളാട്ടോ :-)

    ReplyDelete
  82. ഇതാണ്‌ പറയുന്നത് വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന്..ലിപി പറഞ്ഞതുപോലെ അയാളുടെ മോളെ കെട്ടിച്ചു തരുമെന്നൊക്കെ ചിന്തിച്ചത് അത്യാഗ്രഹമായി പോയിട്ടോ.:)
    പോസ്റ്റ് ചിരിപ്പിച്ചു അതേ സമയം ചിന്തിപ്പിച്ചു.

    ReplyDelete
  83. ഇനി പറയരുത് കേട്ടോ ...ആരോടും അങ്ങിനെ ..
    :)

    ആശംസകള്‍

    ReplyDelete
  84. കണ്ണൂരാനെ ഈ അറബിയൊക്കെ ശരിതന്നെയാണോ. ഇതീന്ന് ഒന്നു രണ്ടെണ്ണം ഞാനിങ്ങെടുത്തേ. ദേഷ്യം വരുമ്പം പ്രയോഗിക്കാനാണേ..

    "ഉസ്കുത്ത് യാ ഹിമാര്‍ "
    vndn lceM. jmf;d;g.

    ReplyDelete
  85. ഹോ...അറബിപ്പോലീസുകാര്‍ക്ക് നന്ദി...
    അന്നെങ്ങാന്‍ ഭൂമധ്യരേഖക്ക് ഒന്ന് താങ്ങിയിരുന്നെങ്കില്‍, "വാപ്പച്ചീടെ ഇച്ചിക്കഷ്ണം" എന്ന വിശ്വപ്രസിദ്ധമായ പോസ്റ്റ്‌ എഴുതാന്‍ പറ്റില്ലായിരുന്നല്ലോ :-)

    ReplyDelete
  86. യേത് പോലീസുകാരാനോടായും പറയാനുള്ളത് പറയാന്‍ കഴിഞ്ഞല്ലോ... അത് നല്ലത്.
    തന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടാ ആരോടും ന്യായമായി സംസാരിച്ച് പിടിച് നില്‍ക്കാം എന്നത് ശരി
    തെറ്റുണ്ടെങ്കില്‍ പിന്നെ ആ കസര്‍ത്ത് ബ്ബോറാ.

    ReplyDelete
  87. ‘വിവേകിയും വിവരദോഷിയും വികടനും വിജയിയും വിമലനും വൃത്തികെട്ടവനും വിദേശരക്തവും വിഡ്ഢിയും വിരൂപനും വിജ്രംഭിതനും വിശാലമനസ്ക്കനും വികാരജീവിയും വിഷണ്ണനും വികൃതിയും വിഘടനവാദിയും വിപ്ലവകാരിയും’
    ആയ കണ്ണൂരാനെ
    കണ്ണൂർ സൈബർ മീറ്റിൽ
    മുഖം കാണിക്കാനായി, അറസ്റ്റ് ചെയ്ത് 11.9.2011ന്, കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ എത്തിക്കാൻ അറബി പോലീസിന് അപേക്ഷ സമർപ്പിക്കുന്നു.

    ReplyDelete
  88. ഇനിയും ആ സത്യം മറച്ചു വെക്കുന്നത് ശരിയല്ല എന്ന് തോന്നി, അതെ അന്ന് കണ്ണൂനെ ഓടിച്ചിട്ടു പിടിച്ചു ഒന്ന് വിറപ്പിച്ച ശേഷം വെറുതെ വിട്ടാ ആ അറബി പോലീസ് മറ്റാരുമല്ല ഈ ഒഴാക്കന്‍ ആയിരുന്നു. ഇത്രയും വലിയ ഒരു ചെന്നി കുത്ത് ആയിരുന്നു എന്ന് അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ വല്ല ഒട്ടകത്തെയും കൊണ്ട് ചവിട്ടിച്ചു നന്നാക്കാമായിരുന്നു..

    ഓ ടോ: അന്ന് കണ്ണൂരാനെ ദ്രോഹിച്ചതില്ലുള്ള പ്രായശ്ചിത്തം എന്ന കണക്കെ ഒഴാക്കന്‍ ആ ജോലി രാജി വെക്കുകയും കണ്ണൂവിന്റെ ഇന്ത്യയെ സേവിക്കാന്‍ ഇറങ്ങി പുറപ്പെടുകയും ചെയ്തു..

    ReplyDelete
  89. അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും :))

    കണ്ണൂരാ ... കലക്കി !!

    ReplyDelete
  90. അതോടെ കണ്ണൂരാന്‍ നന്നായോ. ച്ഛാ....യ്, സില്ലി ബോയ്. അരുത് കണ്ണൂരാനേ; പരീക്ഷണങ്ങളില്‍ പതറരുത്. എങ്കിലേ വല്ലപ്പോഴും നമ്മക്കൊക്കെ ഇതുപോലുള്ള പോസ്റ്റുകള്‍ വായിച്ച് ചിരിക്കാന്‍ പറ്റൂ ;)

    ReplyDelete
  91. ആ പൂച്ചപ്പോലീസുകാരന്റെ ഒരു കാര്യം!! കുറച്ചുകാലം കണ്ണൂരാനേ ലോക്കപ്പില്‍ ഇട്ടിരുന്നെങ്കില്‍ മലയാള സാഹിത്യത്തിനു 'പോക്കര്‍' പ്രൈസ് വരെ കിട്ടാന്‍ സാധ്യതയുള്ള ഒരു മഹദ്‌ ഗ്രന്ഥം കിട്ടിയേനെ!! അവനോടു പടച്ചോന്‍ ചോദിച്ചോളും!! അറബി അറിയില്ലാന്നു പറഞ്ഞിട്ട് നല്ല മണി മണി ആയിട്ടല്ലേ അറബി കാച്ചുന്നത്..ഇതൊക്കെ ശരിക്കുള്ള അറബി തന്നെയാണോ?

    കണ്ണൂരാനെ ചാണ്ടിച്ചനു ഇപ്പോഴും ഇച്ചിക്കഷ്ണത്തില്‍ തന്നെയാ നോട്ടം :-)

    ReplyDelete
  92. കണൂരാനെ പോലീസും കല്ലിവല്ലി, സി ഐ ഡി യും കല്ലിവല്ലി

    ReplyDelete
  93. അറബി പോലീസ്സിന് ഉരുട്ടാനും കെട്ടിത്തൂക്കാനും ഒന്നും വശമില്ലായിരിക്കും...!
    ഭാഗ്യവാൻ...

    ReplyDelete
  94. എന്‍റെ പ്രിയ സുഹൃത്തേ.. കണ്ണൂരാനെ...
    എനിക്ക് ഒരു അപേക്ഷയുണ്ട്...
    ഈ കഥകളെല്ലാം ഒരു പുസ്തകമാക്കി ഇറക്കണം..
    എനിക്കിത് നന്നായി ഇഷ്ട്ടപ്പെട്ടു..!

    ReplyDelete
  95. കണ്ണൂരാന്റെ കല്ലി വല്ലിക്ക് നൂറാനാകാനായതില്‍ സന്തോഷം...:)

    ReplyDelete
  96. ശരിക്കും കണ്ണൂരാനിത്രയും ധൈര്യമൊക്കെയുണ്ടല്ലേ...!

    ReplyDelete
  97. കണൂരാനെ സംഗതി കൊഴുക്കുന്നു

    ReplyDelete
  98. കണ്ണൂരാന്റെ സ്വഭാവത്തെക്കുറിച്ച് ഒരു ഏകദേശ രൂപം കിട്ടി!

    ReplyDelete
  99. നിയമലംഘനം തെറ്റ് മാത്രമല്ല.കുറ്റവുംകൂടിയാണ്. അതാത് രാജ്യവും/സര്‍ക്കാരും നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ /സമൂഹം ബാദ്ധ്യസ്ഥരാണ്. അല്ലാതെവരുമ്പോള്‍ നിയമ പാലകര്‍ക്ക് നടപടി എടുക്കേണ്ടി വരിക സ്വാഭാവികം.
    ഇവിടെ സിവില്‍ഡ്രസ്സിലുള്ള ഒരറബിയോട് വികൃതി കാണിച്ചതിനാണ് അനുഭവകാരനെ പൊലീസ് കൊണ്ടുപോകുന്നത്. ഒരുസ്വദേശിയും വിദേശിയായ ഒരാളുടെ പരിഹാസം സഹിക്കില്ല. ഇവന്‍ വലിഞ്ഞുകേറി വന്നവന്‍ എന്നൊരു ഭാവം അവര്‍ക്കുള്ളില്‍ എന്നുമുണ്ടാകും.

    പക്ഷെ ഇവിടെ 'ചുമ്മാ പേടിപ്പിച്ചു വിട്ടാല്‍ മതി' എന്നത് സ്വദേശി നല്‍കുന്ന ഔദാര്യമാണ്. ഈ ഔദാര്യത്തെ പലപ്പോഴും വിദേശി ചൂഷണംചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം.

    @ ഫിയോനിക്സ്‌ >
    താങ്കളുടെ വാദത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. അറബികളുടെ സന്മനസ്സിനെ കാണാന്‍ നല്ലൊരു കണ്ണ് വേണ്ടിയിരിക്കുന്നു. താങ്കള്‍ക്കതുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    നമ്മുടെ നാട്ടിലെ/രാജ്യത്തെ പോലീസുകാരെപ്പറ്റി എത്രപേര്‍ക്ക് നല്ല അനുഭവം ഉണ്ടാകും! ഒന്നന്വേഷിച്ചു നോക്കുന്നത് നല്ലതായിരിക്കും.

    ReplyDelete
  100. സംഭവം എന്തൊക്കെയാണെങ്കിലും സൗദിയിലെ പോലീസ് ആരോടും സലാം പറഞ്ഞ് മര്യാദയിലേ തുടങ്ങാറുള്ളൂ എന്നാണെനിക്ക് തോന്നുന്നത്.((വലിയ കേസുകെട്ടുകളുടെ കാര്യമല്ല കെട്ടോ)).
    ആകാരത്തിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും നമ്മുടെ പോലീസ് മികച്ച് നില്‍ക്കുമെങ്കിലും പോലീസ്
    പെരുമാറ്റത്തിലും ഭാഷാ പ്രയോഗത്തിലും സൗദി പോലീസ് മുന്നില്‍ തന്നെ നില്‍ക്കുന്നു.
    "ഹോ! പോലീസെത്തി..ഇനി പേടിക്കേണ്ട" എന്നതിനു പകരം "പടച്ചോനേ..പോലീസെത്തി..ഇനി രക്ഷയില്ല!" എന്ന് ചിന്തിക്കുന്ന വാദികളും സാക്ഷികളും കാഴ്ച്ചക്കാരുമാണല്ലോ നമ്മുടെ നാട്ടില്‍...

    @മി.കണ്ണൂരാന്‍ :
    ഒരറബി കാറില്‍ നിന്നുമിറങ്ങുന്നതിനിടയില്‍ ചിന്തിച്ചു കൂട്ടിയതിന്റെ ആഴവും പരപ്പും കണ്ട് അമ്പരന്നു പോയ്! സമ്മാനം കാറായും ബംഗ്ലാവായും പിടുത്തം വിട്ട് മോളെ കെട്ടിച്ച് തന്ന്
    അറബിപ്പെണ്ണിനെ നാട്ടില്‍ കൊണ്ടു പോയ് ഭാഷാ പ്രശ്നമുണ്ടാകും വരെ ചിന്തകളെത്തിയെങ്കില്‍
    കണ്ണൂരാനേ...
    ആ മനസ്സിലെ പൂതികള്‍ അപാരം തന്നെ!

    അങ്ങനെയെങ്കില്‍ ആ കൃശ ഗാത്രന്റെ തെറിച്ചാലും കടിക്കുന്ന
    കൊച്ചു തലയ്ക്കകത്ത് ബുര്‍ജ് ഖലീഫയുടെ ഉല്‍ഘാടനവെടിക്കെട്ട് പോലെ ദിനേന എന്തോരം മനക്കോട്ടകള്‍ വിരിയുകയും വര്‍ണ്ണപ്രപഞ്ചം വിരിച്ച് കെട്ടടങ്ങുകയും ചെയ്യുന്നുണ്ടാവും!!

    ReplyDelete
  101. കണ്ണൂരാനെ,
    വായിച്ചു.വെറുതേയെന്തിനാ അന്യനാട്ടില്‍ക്കെടന്ന് അറിവില്ലാത്ത അറബിപ്പോലീസിനിരയാവുന്നെ..?
    നാട്ടിലേക്കുവാ.ഇവിടെയാകുമ്പം..എവിടെവേണേലും മൂത്രോഴിക്കാം..പോലീസിനു ചായമാത്രല്ല..കള്ളുംകൊടുക്കാം(അവര്‍ക്കങ്ങനെ വല്യഭാവോന്നുമില്ല). സ്റ്റേഷനില് ആരും അവഗണിക്കൂല്ല സിഗരറ്റു മാത്രമല്ല കഞ്ചാവുവരെ അവരുതന്നെ ഒപ്പിച്ചുതരും..
    പിന്നെ നിങ്ങളിറങ്ങീല്ലേലും വല്യബുദ്ധിമുട്ടില്ലാതെ “ബാപ്പാക്ക് മകന്റെ തെറിക്കൂത്ത്” (പോലീസിന്റെ സഹായം ഉറപ്പ്) എന്ന മഹത്ഗ്രന്ഥമെങ്കിലും നമുക്ക് പുറത്തിറക്കാമയിരുന്നു. എല്ലാ സൌഭാഗ്യങ്ങളും
    കണ്ട അറബിനാട്ടില്‍ കൊണ്ടുപോയിത്തുലച്ചില്ലേ..
    കശ്മലന്‍...!!

    ഒത്തിരിയാശംസകള്‍..!!

    ReplyDelete
  102. കണ്ണൂരാൻ സെല്ലിലായത്..എന്ന തലക്കെട്ട് കൂടുതൽ ആകർഷണീയമായേനേ...

    പിന്നെ കണ്ണൂരാൻ പോസ്റ്റിലെ സൂപ്പർ താരത്തിന്റെ (മിസ്സിസ്സ് കണ്ണൂരാൻ) അഭാവം ചിരിയുടെ അളവു അല്പം കുറച്ചിരിക്കുന്നു ഈ പോസ്റ്റിൽ...

    എങ്കിലും നന്നായ് ആശംസകൾ

    ReplyDelete
  103. ......അന്ന് മജ്ജത്താകാതിരുന്നത് അന്റ ബാഗ്യാണ് പഹയാ ....

    ReplyDelete
  104. അനുഭവങ്ങളല്ലേ ഒരു മനുഷ്യന്‍റെ ജീവിതം മാറ്റി മറിക്കുന്നത്... പാതിരാത്രി കുറച്ചു tention അടിച്ചെങ്കിലെന്താ ഇപ്പൊ നല്ല കുട്ടിയായില്ലേ :)

    പോസ്റ്റ്‌ തകര്‍ത്തൂ ട്ടോ !!

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  105. ബൂലോകത്തേയ്ക്കു വന്ന് പാവം ബ്ലോഗര്‍മാരുടെ മോളില് പണ്ടാരടങ്ങാന്‍ നിനക്കു ഭാഗ്യമുണ്ടെടാ കണ്ണൂരാനേ.... ഞങ്ങളുടെ തലവിധി അല്ലാതെന്താ.....!
    അവര് നിന്റെ ഇച്ചി ഇച്ചിരിക്കൂടി മുറിച്ചു വിട്ടില്ലല്ലോന്നോര്‍ക്കുമ്പൊ വെഷമം സഹിക്കാമ്മേലാ...

    ReplyDelete
  106. ഞാന്‍ ചിരിച്ചില്ലല്ലോ കണ്ണൂരാനെ...
    എന്റെ കുഴപ്പമാകും ഇല്ലേ...?
    ഇങ്ങക്കിപ്പോ ഇമ്മളെ പിടിക്കൂല എന്ന് തോന്നണല്ലോ....
    അതും തോന്നല്‍ ആകും ഇല്ലേ?

    കണ്ണൂരാന്റെ എഴുത്തിന്റെ അതിര്‍ വരമ്പുകള്‍ ഒരിക്കല്‍ കൂടി വ്യക്തമാകുന്ന ഒരു പോസ്റ്റ്‌ എന്നേ ഞാന്‍ പറയൂ. കണ്ണൂരാനും അഹമദാജിയും ഇല്ലാണ്ട് ഒരു പോസ്റ്റ് എഴുതൂ ഇഷ്ടാ.. എന്താ പറ്റില്ല എന്നുണ്ടോ?

    ReplyDelete
  107. ഇവിടെ കമന്റിയ ചിലര്‍ അറബി പോലീസിനെ നമ്മുടെ പോലീസുമായി കമ്പയര്‍ ചെയ്യുന്നതും തുടര്‍ന്ന് നമ്മുടെ പോലീസിനെ ഇകഴ്ത്ത്തുന്നതും കാണുന്നു. അതിനോട് ഞാന്‍ തീര്‍ത്തും വിയോജിക്കുന്നു.

    പോലീസ് എന്ന് പറഞ്ഞാല്‍ ജന്മനാ പോലീസായി ജനിക്കുന്നവരോന്നുമാല്ലല്ലോ....ഒരു ശരാശരി മലയാളിയുടെയും ശരാശരി അറബിയ്ടുടെയും സ്വഭാവമാണ്/സംസ്കാരമാണ് രണ്ടു നാട്ടിലെയും പോലീസുകാരുടെ സ്വഭാവത്തിലും/സംസ്കാരത്തിലും പ്രതിഫലിക്കുന്നത്.

    ReplyDelete
  108. ethaayaalum ചളിക്ക് കിട്ടിയില്ലല്ലോ കണ്ണൂരാനെ. അത് തന്നെ ഭാഗ്യം!! നമ്മളും ഒന്നുരണ്ടെണ്ണം സ്വപ്നജാലകത്തില്‍ കാച്ചിയിട്ടുണ്ട് അതുവഴിയും വരുമല്ലോ? :-)

    ReplyDelete
  109. @
    മഹേശ് വിജയന്‍:
    >> കണ്ണൂരാനും അഹമദാജിയും ഇല്ലാണ്ട് ഒരു പോസ്റ്റ് എഴുതൂ ഇഷ്ടാ.. എന്താ പറ്റില്ല എന്നുണ്ടോ? <<

    പറ്റില്ല പറ്റില്ല പറ്റില്ല.

    (ഹും. ഇദ്ധന്നെ എഴുതാന്‍പെടുന്ന പാട് എനിക്കും പടച്ചോനും മാത്രേ അറിയൂ)

    **

    ReplyDelete
  110. കണ്ണൂരാനെ പോസ്റ്റ്‌ കലക്കി. കല്ലിവല്ലിയായിപ്പോയി. തെറിവിളിയും ഉഗ്രന്‍. എന്നാലും അറബിയെ അത്രയ്ക്കങ്ങോട്ട് വിളിക്കേണ്ടിയിരുന്നില്ല

    ReplyDelete
  111. പോസ്റ്റ്‌ കലക്കികെട്ടോ കണ്ണൂ..
    ടൈറ്റില്‍ കണ്ടപ്പോള്‍ കരുതി വല്ല സ്വപ്നവുമായിരിക്കുമെന്നു.

    "സിംഗപ്പൂരില്‍ നിന്ന് വന്നാല്‍ വാപ്പ കൊടുത്ത സഹായം..." "എന്നിലെ...വിദേശ രക്തം" എന്നിവ വായിച്ചപ്പോള്‍ എന്റെ വായന പിഴച്ച്ചുപോയി! എന്റെ തെറ്റ്!! :)

    ReplyDelete
  112. അല്ല പഹയ ഇതോതില്‍ നെനക്ക് വയിക്കന്നു തൂറാന്‍ മുട്ടിയാലോ ? ........ആലോചിക്കാനേ പറ്റുന്നില്ല ...!!!ഹൌ....!!!

    ReplyDelete
  113. സത്യത്തില്‍ വഴി അരികില്‍

    മൂത്രം ഒഴിച്ചപ്പോള്‍ പോലീസ്

    പിടിച്ച കഥയല്ലേ തുടക്കം ..

    പിന്നെ ഫ്ലാഷ് ബാക്ക് ഹ ..ഹ ...


    കീരിക്കാടന്‍ ചത്തെ എന്ന് kireedam സിനിമയില്‍ കേട്ട പോലെ ഒന്ന് pedichu.കണ്ണൂരാന്റെ വല്ലതും പോലീസ് പോക്കിയോ എന്ന് ...
    എന്തായാലും തല ഊരി അല്ലെ ..അവര്‍ ഇട്ടു തട്ടാതെ.....

    രസിച്ചു കേട്ടോ ...

    ReplyDelete
  114. @ അലി:
    പതിവുപോലെ ഇച്ചി മുറിക്കാനും കൂമ്പിനിടിക്കാനും അലിഭായ്‌ തന്നെ വന്നല്ലോ. സന്തോഷം.

    @ വഴിപോക്കന്‍:
    ആരാന്റെ പട്ടിക്ക് ഏറുകിട്ടിയാല്‍ അതുമൊരു ശേല് അല്ലെ! യാസൂ, നന്ദി.

    @ ലിപിരന്ജ്ജു:
    മാന്യമായി പെരുമാറിയിരുന്നെന്കില്‍ സത്യമായും ആ അറബി മോളെകെട്ടിച്ചു തന്നേനെ!
    (ശരിക്കും അനുഭവിച്ചു. അസത്യം കല്ലിവല്ലിയില്‍ ഉണ്ടാകില്ല മാഡം)

    @ മുഹമ്മദു കുട്ടിക്ക:
    ഇത്തവണ നേരത്തെയെത്തിയതിനു പെരുത്ത് നന്ദി. (കമ്പറിനോട് പറ. അയാള്‍ക്ക്‌ പണി കൂടട്ടെ-ഹഹഹാ)

    @ ഇജാസ്‌ അഹ്മദ്‌:
    കണ്ണൂര്‍ക്കാരോട് ദേഷ്യം ഉള്ള ഏതോ അറബിപ്പോലീസായിരിക്കും അവനും! ആ പിടുത്തം പോസ്റ്റ്‌ ആക്കു.

    @ എച്മു:
    ശരിക്കും ലോക്കപ്പിലായി. പിന്നെ നമ്മുടെ പോലീസുകാരുടെ 'തനിരൂപം' ഇവര്‍ക്കില്ല കേട്ടോ. അതോണ്ടല്ലേ കണ്ണൂരാന്‍ ബ്ലോഗറായത്.

    ReplyDelete
  115. @ ലീല എം ചന്ദ്രന്‍:
    അതിനുശേഷം 'ശങ്ക' പോയിട്ട് മൂത്രമേ ഇല്ല. സിഗരെട്ട് ഇല്ലാത്ത കണ്ണൂരാന്‍ ഹര്‍ത്താല്‍ ഇല്ലാത്ത കേരളം പോലെയാണ്!

    @ ഫൌസിയ:
    വീട്ടിലെ ഡ്രൈവറായിരുന്ന വിജയേട്ടനാ ഡ്രൈവിംഗ് പഠിപ്പിച്ചത്. അന്ന് തുടങ്ങിയതാ റോഡിലെ കുരുത്തക്കേട്. അറബിപ്പോലീസുകാര്‍ അത് തീര്‍ത്തുതന്നു!

    @ കൊലുസ്:
    നന്ദി കൊലുസ്.

    @ ബിഗു:
    അന്നാണ് 'കല്ലിവല്ലി' എന്തെന്ന് ശരിക്കും മനസ്സിലായത്‌.

    @ ഹാഷിക്ക്:
    പടച്ചോന്‍ രക്ഷിച്ചു. കാരണം അയാളുടെ കാറില്‍ ഭാര്യയോ മോളോ ഉണ്ടെങ്കില്‍ എന്റെ കാര്യം കട്ടപ്പൊഹ ആയേനെ! അന്നെന്റെ പ്രായം മധുരപ്പതിനേഴ് കഴിഞ്ഞു നാല് വര്ഷം ആയതല്ലെയുള്ളൂ.

    ReplyDelete
  116. @ അഭി:
    തലപോയാല്‍ കാണായിരുന്നു. അറബ്നാട് മൊത്തം ഞാന്‍ ബോംബിട്ട് തകര്‍ത്തേനെ! കണ്ണൂര്‍ക്കാരോടാ ഓന്റെയൊക്കെ കളി!

    @ ചെമ്മാരന്‍:
    അറബികളെ തെറി വിളിക്കുമ്പോള്‍ അല്പം സ്ട്രോങ്ങ്‌ ആയിക്കൊട്ടെന്നു കരുതിയതാ.

    @ ജയന്‍ ഏവൂര്‍ :
    വൈദ്യരെ നന്ദി.

    @ മുഖ്താര്‍ :
    ചുമ്മാ രസിച്ചു എന്ന് പറഞ്ഞാല്‍പോരാ. 'വര്‍ത്തമാന'ത്തില്‍ ചേര്‍ക്കണം.

    @സാജിറ ഫൈസല്‍
    വരവിനും നീണ്ട രണ്ടു കമന്റിനും നന്ദി.
    (ഈ ആരാധികമാരെക്കൊണ്ട് പൊറുതിമുട്ടിയല്ലോ തമ്പുരാനെ)

    @ ഷബീര്‍ തിരിചിലാന്‍:
    തിരിച്ചുവന്നിട്ട് വേണം വിവാഹപാര്‍ട്ടി നടത്താന്‍. പോകുംമുന്‍പ് പോസ്ടിടണമെന്നു നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ച തന്നെഞാന്‍ വിടില്ലടാ മോനെ.

    ReplyDelete
  117. അങ്ങനെയെങ്കില്‍ ആദ്യരാത്രി എനിക്ക് പണികൂടും. കാരണം, അവളെ മലയാളം പടിപ്പിക്കെണ്ടതുണ്ട്. എന്റെ കുടുംബക്കാര്‍ക്ക് അറബി അറിയില്ല. ആകെ അറിയുന്നത് 'അസലാമു അലൈകും - വ അലൈകുമുസ്സലാം.!

    ആദ്യരാത്രി ആഘോഷിക്കാന്‍ ഇത്രയൊക്കെ അറബി തന്നെ ധാരാളം അല്ലെ?...

    ReplyDelete
  118. എന്നാലും കൂമ്പിനിട്ട് രണ്ടെണ്ണം ഇടിക്കാഞ്ഞത് മോശമായിപ്പോയി (പോലിസിനോടാ ! )

    ReplyDelete
  119. ന്നാലും അ പോലീസുകരീ ചതി ചെയ്തല്ലോ.. ന്റെ പടച്ചോനേ.... ഈ കണ്ണൂരാൻ വീണ്ടും ബൂ ലോകത്ത് കാലുകുത്തിയല്ലോ... ങീ....

    ReplyDelete
  120. Good. Keep writing. Bhaavukangal.

    ReplyDelete
  121. ഇതെന്ത് പറ്റി?എന്റെ ഡാഷ് ബോര്‍ഡില്‍ കണ്ടില്ലല്ലോ.ഇപ്പോഴാണ് ഈ പോസ്റ്റ്‌ കാണുന്നത്.
    സംഗതി പതിവുപോലെ രസകരമാണെങ്കിലും,കാദര്‍ കുട്ടി സാഹിബും,മോളും മിസ്സിംഗ്‌ ആയത് കൊണ്ട് എന്തോ ഒരു ഉപ്പു കുറവ് !
    പോലീസ് ഇനിമേല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ കല്ലിവല്ലി തന്നെ ബ്ലോഗിനിട്ട് കളഞ്ഞല്ലോ മോനെ.....

    ReplyDelete
  122. @ mayflowers:
    ഇത്താ,
    മോനേന്നു വിളിച്ച് സോപ്പിങ്ങോന്നും വേണ്ട. ആ മിനിയേചിയേയും ലീലേചിയെയും ജാസ്മിത്താനെയും കണ്ടു പഠിക്ക്.
    ഹും. പോസ്റ്റ്‌ ഇട്ടിട്ടു ഒരാഴ്ച കഴിഞ്ഞാ വരവ്! ഇത്തയാണത്രേ ഇത്ര! നാട് പറയിപ്പിക്കൂലോ നിങ്ങള്‍ . ചുമ്മാതല്ല കല്‍ക്കട്ടയിലേക്കുള്ള യാത്ര മുടങ്ങിയത്! ഇനി പയ്യാമ്പലം കടപ്പുറത്തൂടെ പാട്ടുംപാടി ഉലാത്ത്.
    ..ഓ ഹൌറ.. ഓ ഹൌറ..!

    ReplyDelete
  123. കോണകം തലയില്‍ കെട്ടി ആസനത്തില്‍ ആല് മുളപ്പിക്കുന്ന വിദ്യ നാട്ടില് വന്ന പഠിപ്പിക്കണം
    ഇവിടുത്തെ പുതിയ സിലബസില് ഉള്‍പെടുത്താന്‍ പറ്റുമോ എന്ന് നോക്കാം.
    കലക്കി കണ്ണൂരാനെ.ബല്ലാത്ത പഹയന്‍ !!!!!!!

    ReplyDelete
  124. ആദ്യമാണ് ഈ ബ്ലോഗില്‍, തുടക്കം പിഴച്ചില്ല. തമാശ ബ്ലോഗുകള്‍ അധികം വായിക്കാറില്ല. എങ്കിലും ഇത് പിടിച്ചിരുത്തി

    ഇനിയും വരാം. ഒന്ന് രണ്ടെണ്ണം ഇപ്പോള്‍ തന്നെ വായിച്ചു പോകുന്നു

    ReplyDelete
  125. ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സ്നേഹിതനെ ദുബായില്‍ വെച്ച് പോലീസ്പിടിച്ചു ലൈസന്‍സ് കൊണ്ടുപോയി. പിറ്റേന്ന് ഫൈന്‍ അടക്കാന്‍ പോയപ്പോള്‍ ലൈസന്‍സ് കാണുന്നില്ല. മൂന്നു ദിവസം അതിനുപിന്നാലെ ചെന്നു. മൂന്നാം ദിവസം അവിടുള്ള ഒരു പോലീസുകാരന്‍ നൂറു ദിര്‍ഹംസ് കൊടുത്തിട്ട് പുതിയ ലൈസന്‍സ് എടുക്കാന്‍ പറഞ്ഞു. ഓരോ പോക്കിലും മാന്യമായ പെരുമാറ്റമായിരുന്നു പോലീസുകാരില്‍ നിന്നും ഉണ്ടായതത്രേ.
    നാട്ടിലായിരുന്നുവെങ്കില്‍ നൂറിന്റെ കുറെയെണ്ണം പോലീസുകാര്‍ക്ക്‌ കൊടുക്കെണ്ടിവരുമായിരുന്നെന്നു സ്നേഹിതന്റെ കമന്റു!

    കണ്ണൂരാനെ കലക്കി. ഗള്‍ഫിലെയും നാട്ടിലെയും പോലീസിനെ താരതമ്യം ചെയ്തത് കൊള്ളാം.

    ReplyDelete
  126. ഇത് കൊള്ളാലോ..ഡാഷ് ബോര്‍ഡ് പണിമുടക്കിയതിന് ഞാനെന്ത് പിഴച്ചു??
    Better late than never..
    :)

    ReplyDelete
  127. ഹ ഹ ഹ :)) ഇന്നാണ് വായിക്കാൻ പറ്റിയത്.
    സംഭവം രസിപ്പിച്ചു...! ചില ഭാഗങൾ നന്നായി ചിരിപ്പിച്ചു.

    ReplyDelete
  128. വലിയൊരു നിഘണ്ടു തന്നെ ഉണ്ടല്ലോ കയ്യില്‍...ഒരുപാട് പഠിക്കാം
    .നല്ല നര്‍മം..
    കൂടെ കുറച്ചു അറബിയും പഠിച്ചു......

    ReplyDelete
  129. ഒടുവിൽ ബ്രാക്കറ്റിലിട്ട് പറഞ്ഞത് വേണ്ടായിരുന്നു

    ReplyDelete
  130. ഈ ബ്ലോഗിന്റെ പേരു ഇനിയെങ്കിലും മാറ്റികൂടേ...മാഷേ?

    ReplyDelete
  131. എന്റെ ദൈവമേ ..........
    നീണ്ട 16 കൊല്ലം പ്രവാസി ആയിട്ടും എനിക്ക് ലൈസന്‍സെടുക്കാന്‍ തോന്നാത്തത് ഇത് കൊണ്ടായിരിക്കണം ..അല്ലെ ?

    നന്നായി ചിരിപ്പിച്ചു ..ഞാനും കൂടെ കൂടി ...........

    ReplyDelete
  132. absolutely great! ശരിക്കും ഇഷ്ടപ്പെട്ടു- അനുഭവമോ ഭാവനയോ - ഏതായാലും നന്നായിട്ടുണ്ട്ട്ടോ....

    ReplyDelete
  133. കണ്ണൂരാന്റെ കുറേ പോസ്റ്റുകൾ വായിച്ചിട്ടൂണ്ടെങ്കിലും തിരുമുമ്പിൽ ഒരു കമന്റിടാനുള്ള സൌഭാഗ്യം ഒത്തു വന്നത് ഇപ്പൊഴാണ്.എന്തായാലും പോസ്റ്റ് കിടു. ഒരു മൂത്ര ശങ്കയിലും മുല്ലപ്പെരിയാർ അണക്കെട്ടു പോലെ നിറഞ്ഞു കവിഞ്ഞ ഭാവനയും, അനുഭവവും ഇഴചേർന്നൊരു സാഹിത്യ രൂപത്തെ ഗർഭം ധരിപ്പിച്ച് ജന്മം കൊടൂത്ത് പോറ്റി വളർത്തിയ കണ്ണൂരാന്റെ കാലിബറിൽ ആശംസകളൂടെ ഒരു നൂറായിരം പൂ.. പൂ... പൂ‍.....ചെണ്ടുകൾ .

    ReplyDelete
  134. Dear Mr. Kannuraan,
    എത്താന്‍ കുറച്ചു വൈകിപ്പോയി. ഇവിടെ എത്തിയപ്പോള്‍ വെടിക്കെട്ട്‌ പൂരം പോലെയല്ലേ പോസ്റ്റും കമന്റുകളും. ചിരിച്ചും ചിന്തിച്ചും എന്റെയും ഭൂമദ്ധ്യരേഖ തകര്‍ന്നൂന്നാ തോന്നുന്നത്.
    കണ്ണൂരാനെ ലോക്കപ്പിലാക്കിയ അറബികളോട് കേരളത്തില്‍ വരാന്‍ പറ. അവരെ ഞങ്ങള്‍ കൈകാര്യം ചെയ്തോളാം. ഹല്ല പിന്നെ.

    നാസിര്‍ - കോഴിക്കോട്‌

    ReplyDelete
  135. ശ്ശേയ്.. ഒരു കൂമ്പുവാ‍ട്ടലു പ്രതീക്ഷിച്ചു.. സാരമില്ല.. ഇനിയും സമയമുണ്ടല്ലൊ ഈ കൂതറ വായ് ഉള്ളകാലത്തോളം നമ്മള്‍ നിന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു.. നീയും പ്രതീക്ഷിച്ചോ.. ഹഹ.. എന്തായാലും നന്നായിട്ടുണ്ട്.. എന്റെ വക ദാ പിടിച്ചോ തലമണ്ടക്കിട്ടൊരു കൊട്ട്...
    :)

    ReplyDelete
  136. വാക്കുകളുടെ മാലപ്പടക്കത്തിനു തീ കൊളുത്തി വായനക്കാരെ വിസ്മയിപ്പിയ്ക്കുകയും വീര്പ്പുീമുട്ടിയ്ക്കുകയും ചെയ്യുന്ന കണ്ണൂരാന്റെ ഓരോ പോസ്റ്റും തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു കാണുന്ന അനുഭവമാണ്‌ വായനക്കാര്ക്ക്ട‌ സമ്മാനിയ്ക്കുന്നത്‌... ഈ പോസ്റ്റു വായിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. ദുബായ്‌ പോലീസല്ല അമേരിക്കന്‍ പട്ടാളം വന്നാലും കല്ലിവല്ലി പറഞ്ഞുകൊണ്ട്‌ ഒരു മടിയും കൂടാതെ മൂത്രശങ്ക തീര്ക്കുംന കണ്ണൂരാന്‍...എന്നാലും ഈ അസമയത്തെ, അസ്ഥാനത്തെ മൂത്രശങ്ക അത്ര ശരിയല്ല കണ്ണൂരാനെ,... അല്ലെങ്കിലെ ചെറുപ്പത്തില്തശന്നെ അല്പ്പം പഞ്ചാര കൂടുതലുള്ള ടൈപ്പല്ലെ കണ്ണൂരാന്‍ എന്ന്‌ ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നിയിരുന്നു.... ജാ..ഗ്രതൈ.....

    ReplyDelete
  137. നീ ഈ ജന്മം നന്നാകില്ല എന്ന് പിടിച്ച പോലീസുകാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും മാത്രമല്ല നിന്നെ തീറ്റി പോറ്റുന്ന നേരം രണ്ടു ഈന്തപ്പന വെക്കാണേല്‍ ഇടക്ക് അതിനടിയില്‍ പോയി മൂത്രമെങ്കിലും ഒഴിക്കാലോ എന്ന് കരുതി വിട്ടയച്ചതാണ് മോനെ... ഇനി നീ ബ്ലോഗ്ഗില്‍ കിടന്നു ഗുണ്ടായിസം കാണിച്ചാല്‍ ഭൂലോകപോലീസ് നിന്നെ അറസ്റ്റ് ചെയ്തു നെഞ്ചത്ത് കമന്റ് കൊണ്ട് ഉരുട്ടും...

    ReplyDelete
  138. അപ്പൊ അതാണ്‌ കല്ലിവല്ലി!!! കൊള്ളാം.. ചിരിച്ചു.. ആശംസകള്‍

    ReplyDelete
  139. ജീവിതത്തിൽ ആദ്യമായി ഒരാൾക്കു വെളിപാടുണ്ടാകുമ്പോൾ എങ്ങനെ അഭിനന്ദിക്കാതിരിക്കും? താങ്കളൊരു അപാരസംഭവം തന്നെ... ഏഴു കൊല്ലത്തിന് ശേഷം അനുഭവം പങ്കുവയ്ക്കുമ്പോഴും കണ്ണൂരാന്റെ മനസ്സിലെ പിടച്ചിൽ അറിയുന്നുണ്ട്.. അതുമൊരു സംഭവം തന്നെ..

    ReplyDelete
  140. കുറച്ചു നാള്‍ ഞാനീ നാട്ടില്‍ ഇല്ലായിരുന്നു.അതുകൊണ്ടാ പോസ്റ്റ്‌ കാണാന്‍ വയ്കിയെ,

    ഒരു കണക്കിന് ഇങ്ങനെയൊരനുഭവം ഉണ്ടായത് നന്നായല്ലേ..
    കണ്ണൂരാന് നന്നാകാന്‍ ഒരു വഴി തുറന്നു കിട്ടിയല്ലോ.
    അതങ്ങനെയാ,,പടച്ച തമ്പുരാന്‍ ഒരാള്‍ക്ക്‌ ഹിദായത്ത് കൊടുക്കുന്നത് എപ്പഴാന്നറിയില്ല!!
    ഏതായാലും വാക്കുകള്‍കൊണ്ടുള്ള ഈ ഇന്ദ്രജാലം അപാരം തന്നെ.
    ആശംസകള്‍............

    ReplyDelete
  141. സുഹ്രെതെ കല്ലി വല്ലി ഇപ്പോഴാണ് ഞാന്‍ ശരിക്കും വായിച്ചത് ,,ഒരു സംഭവ കഥ അതിന്റെ സത്ത ചോര്‍ന്നുപോകാതെ നരംമത്തില്‍ ചാലിച്ച് വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കണ്ണുരനു സാദിചിരിക്കുന്നു,,,എല്ലാ വിധ ആശംസകളും നേരുന്നു പ്രീയ സുഹൃത്തേ.....

    ReplyDelete
  142. എന്നാലും അറബി പോലീസിന്റെയടുത്ത് ഇങ്ങനെ ശൌര്യം കാണിക്കാൻ പാടുണ്ടോ കണ്ണൂരാനേ...? രക്ഷപെട്ടത് ഭാഗ്യം...

    ReplyDelete
  143. ദൈവമേ!! അറബിയെങ്ങാനും മലയാളം പഠിച്ചു വന്നു ഇതെങ്ങാനും വായിച്ചാല്‍..????

    പോസ്റ്റ്‌ കലക്കി പൊളിച്ചു..

    ReplyDelete
  144. ചില തിരിച്ചറിവുകള്‍.....!!!!
    ജീവിതാനുഭാവങ്ങളെ ഒരു ഉളുപ്പും ഇല്ലാതെ തനത് ശൈലിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് മാത്രമേ കഴിയൂ എന്ന് കണ്ണൂരാന്‍ വീണ്ടും തെളിയിച്ചിരിക്കുന്നു... നിഘണ്ടുവില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത ചില ഭാഷാ പ്രയോഗങ്ങളുടെ ഉടമസ്ഥാവകാശം തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് വാല്‍ കഷണമായി എഴുതി ചേര്‍ത്താല്‍ നന്നായിരിക്കും...
    ചിരിപ്പിക്കുക എന്ന വസ്തുതക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാവാം അക്ഷര തെറ്റുകള്‍ പലയിടത്തും കയറി കൂടിയിട്ടുണ്ട്... അതൊന്നു ശ്രദ്ധികുമല്ലോ...!!
    ഇതിലും കുടുതല്‍ അനുഭവങ്ങള്‍ കണ്ണൂരാന്റെ സ്വഭാവം വെച്ച് നാട്ടില്‍ നിന്നും (പോലീസ്‌ സ്റ്റേഷനില്‍ നിന്ന്)ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്...അത് കൊണ്ടാവുമല്ലോ വിസ എടുത്ത്‌ ഇവിടെ എത്തിപ്പെട്ടെത്.. അതെല്ലാം പോസ്റ്റ്‌ ആയിട്ട് പോന്നോട്ടെ..
    പുതിയ കൂതറാനുഭാവങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു...
    പോസ്റ്റ്‌ ഇട്ടാല്‍ ഒരു മെയില്‍ അയക്കാന്‍ സന്മനസ്സ് കാണിക്കുമല്ലോ...!!!

    ReplyDelete
  145. കൊള്ളാം ഉസ്താദ് കിടു

    ReplyDelete
  146. നന്നായിട്ടുണ്ട് അവതരണം.ഒരുപാട് ഇഷ്ടപ്പെട്ടു.

    ReplyDelete
  147. 21വയസുള്ള പെന്‍സില്‍മാര്‍ക്ക്‌ പയ്യനായത് കൊണ്ടാവാം എന്നെ അയാള്‍ വെറുതെ വിട്ടത്.

    ഇത് 2004ല്‍ .. അത് ഞങ്ങള്‍ വിശ്വസിക്കണം അല്ലേ :) അങ്ങിനെ വരുമ്പോള്‍ ഇപ്പോള്‍ 28 വയസ്സ്. അതും അങ്ങട് വിശ്വസിച്ചെന്ന് കൂട്ടിക്കോളീ.. ഹി..ഹി

    ReplyDelete
  148. പ്രിയ സുഹൃത്തും
    എന്‍റെ പ്രിയ കുരുവും( സോറി ഗുരുവും) ആയ കല്ലിവല്ലി ബ്ലോഗാനന്ദ കഥയാനന്ദ കമന്നു വീണാല്‍ കമന്റ് നേടുന്ന കണ്ണൂരാ നന്ദ തിരുവടികള്‍
    അറിയുന്നതിന് . അങ്ങയുടെ അരുമ ശിഷ്യന്‍ ബോധിപ്പിക്കുന്നത്‌.എന്തെന്നാല്‍ വര്‍ത്തമാനം പത്രത്തില്‍ അങ്ങയുടെ ഒരു കഥ വായിച്ചു
    തരിച്ചിരിക്കുകയാണ്. മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മമില്ലാത്ത അങ്ങയുടെ ഒരു കഥ ആദ്യമായിട്ടാണ് വായിക്കുന്നത് . വരികളില്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയും വല്ലുപ്പയുടെ ഹൃദയവും വായിച്ചെടുക്കാന്‍ പറ്റി. ഒരുപാടിഷ്ടമായി

    ReplyDelete
  149. @ കെ എം റഷീദ്‌:
    സര്‍വ്വശ്രീ നിത്യസായി കണ്ണൂരാനന്ദ കല്ലിവല്ലി ആസാമികളുടെ ശ്രീ'മൂലം' ദര്ശിക്കാനാണ് വന്നതെങ്കില്‍ സ്വാഗതം.
    എന്നാലും എരുമ ശിഷ്യാ, സോറി. അരുമ ശിഷ്യാ, ആശ്രമത്തില്‍ വന്നു ഗുരുമുഖത്ത് നോക്കി 'കുരു' എന്നൊക്കെ വിളിക്കുന്നത്‌ പാപമല്ലേ വല്‍സാ വാസുദേവാ!
    അനേകം ബ്ലോഗര്‍ - ബ്ലോഗിണിമാര്‍ അന്തേവാസികളായിട്ടുള്ള ഈ തിരുമുറ്റത്ത് വെച്ച് സ്വാമികളെ അപകീര്ത്തിപ്പെടുത്തി സ്വാമികളുടെ ശാപം വാങ്ങണോ!

    **

    ReplyDelete
  150. ഹാവൂ...രക്ഷപ്പെട്ടല്ലോ....

    ReplyDelete
  151. നല്ല എഴുത്ത്, നല്ല മെസേജ്. അഭിനന്ദനങ്ങൾ...

    ReplyDelete
  152. 'വിവേകിയും വിവരദോഷിയും വികടനും വിജയിയും വിമലനും വൃത്തികെട്ടവനും വിദേശരക്തവും വിഡ്ഢിയും വിരൂപനും വിജ്രംഭിതനും വിശാലമനസ്ക്കനും വികാരജീവിയും വിഷണ്ണനും വികൃതിയും വിഘടനവാദിയും വിപ്ലവകാരിയും ഒരേസമയം സടകുടഞ്ഞെഴുന്നേറ്റു."....
    സുപ്പറ് പ്റയോഗം..കഴിഞ്ഞ ഏതൊ പോസ്റ്റില്‍ 'നി' പ്റയോഗം വായിച്ചിരുന്നു..ഭാഷാപാണ്ഡിത്യം ഉണ്ടല്ലെ? അത് ഉപയോഗിക്കാന്‍ അതിനെക്കാള്‍ അറിയാം...
    ഇത് വെറും നറ്മ്മമായാ വായിച്ചേ..ലിപിയോട് പറഞ്ഞപ്പോഴാ അറിയുന്നത് ശരിക്കും അനുഭവമാണെന്ന്..! അന്യനാട്ടീപോയിട്ട് ഇനി പോലീസ്സ്റ്റെഷന്‍ കണ്ടില്ലെന്നാരും കുറ്റം പറയില്ലല്ലൊ..!!!

    ReplyDelete
  153. sorry..ഫസ്റ്റ് കമന്റ് ഞാനിപ്പഴാ നോക്കിയത് ട്ടൊ..

    ReplyDelete
  154. വരാൻ വൈകി...എന്നാലും നഷ്ടായില്യാ...വായന തീരും വരെ ചിരിച്ചൂ..ശ്ശോ എന്നാലും ഒരു കല്ലിവല്ലി വരുത്തിയ വിനയേ..വഴിയേ പോയ വയ്യാവേലിയെ കാറോടിച്ചു പോയി തലേലെടുത്ത് വച്ചൂന്നു സാരം...

    ReplyDelete
  155. >>(ഹും. തലപോയാല്‍ എനിക്ക് പുല്ലാ.. കടിക്കുന്ന പട്ടിക്കെന്തിനാ തല!)<<


    കണ്ണൂരാന്‌ വാലുണ്ടല്ലോ..കല്ലിവല്ലി വാല്‌..
    :))

    ReplyDelete
  156. ഒന്നു മുള്ളാന്‍ മുട്ടിയാല്‍!!!
    പറ്റച്ചോനെ കാത്തോണേ...

    ReplyDelete
  157. ബൂലോകത്തൂടെ കറങ്ങി നടന്നപ്പോഴാ ഈ പോസ്റ്റ് കണ്ടത്. വികാരങ്ങളുടെ വലിയ വേലിയേറ്റങ്ങള്‍. പിടിച്ചിരുത്തുന്ന വിവരണ ശൈലി. നിക്ക് പുടിച്ചു..:)

    ReplyDelete
  158. രക്ഷപെട്ടല്ലോ !!! അല്ലായിരുന്നേല്‍ ഇപ്പോള്‍ ഈ കമന്റ് ബോക്സ്‌ ആദരാജ്ഞലികള്‍ കൊണ്ട് നിറഞ്ഞേനെ . ആ നാക്ക് ഒന്ന് ഇന്‍ഷുര്‍ ചെയ്യുന്നത് നന്നായിരിക്കും.അറബീടെ മകളെ കെട്ടി ഷെയ്ക്ക് കല്ലിവല്ലി ആകാം എന്ന് ഒരുനിമിഷതെക്ക് ആഗ്രഹിച്ചുഅല്ലേ ..ചില്ലറയൊന്നും അല്ലാലോ ആഗ്രഹം ...
    :P ഏതായാലും ഈ പോസ്റ്റിനു ഞാന്‍ സൂപ്പര്‍ ലൈക് അടിച്ചു ട്ടോ .....al de best

    ReplyDelete
  159. നൌഷാദ് ക്കയുടെ എന്റെ വരയിലൂടെയാ ഇവിടെ എത്തിയെ.....
    എത്തിയപ്പോള്‍ പോവാന്‍ തോന്നുന്നില്ല.... ഒറ്റ ഇരിപ്പിന് എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ത്തു.
    ക്രിയേറ്റിവിറ്റി ഉള്ള പോസ്റ്റിനു 'നന്നായിരിക്കുന്നു', 'കിടിലന്‍', 'ഗംഭീരം', എന്നൊക്കെ ആവല്ലോ ല്ലേ !
    സൂപ്പര്‍ ലൈക്‌ ... 'നന്നായിരിക്കുന്നു', 'കിടിലന്‍', 'ഗംഭീരം', . ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല...
    അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു...
    പിന്നെ ഇങ്ങള് ഇന്റെര്‍വ്യു പറഞ്ഞ ബ്ലോഗിളിടാത്ത എഴുപത് കഥകള്‍ ഒന്ന് ഇമെയില്‍ ചെയ്തു തരുമോ...
    ഞാന്‍ ഇമെയില്‍ ലൂടെയും കമന്റും ...

    ReplyDelete
  160. ഭഗവാനേ...
    കണ്ണൂരാനെപ്പോലെ ബ്ലോഗ് എഴുതാൻ ശക്തി തന്നാൽ നാളെ വടക്കുംനാഥന്റെ വടക്കേപ്പുറത്തെ ഗണപതിക്കൊരു തേങ്ങ ഉടക്കാവേ....

    (തൽക്കാലം ഞാൻ കമ്മ്യൂണിസ്റ്റ് അല്ല)


    പോലീസുകാരാ....നിങ്ങളെ ദൈവം ശിക്ഷിക്കും...
    അത്യന്തം മാന്യ ശിരോമണിയും ദൈവതുല്യനുമായ ബ്ലോഗ് കാവു മുത്തപ്പനെ നിങ്ങളു സ്റ്റേഷനിൽ കെറ്റീലേ....

    ReplyDelete
  161. ഇതില്‍ പറയുന്ന കണ്ണൂരാന്‍ ആരാണ്? 2010മുതല്‍ ബ്ലോഗില്‍ ഉണ്ട് എന്ന് പറയുന്നു. എന്നാല്‍ മലയാളം ബ്ലോഗിന്റെ തുടക്കം മുതല്‍ കണ്ണൂരാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ഒരു ബ്ലോഗര്‍ കണ്ണൂരില്‍ തന്നെയുണ്ട്. എങ്ങനെ ബ്ലോഗ് എഴുതാം എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായി ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചായി ആ കണ്ണൂരാന്‍ ബ്ലോഗില്‍ സജീവമല്ല. ബ്ലോഗ് നാമത്തിന് പേറ്റന്റ് ഒന്നുമില്ല്ല. എന്നാലും കണ്ണൂ‍രാന്‍ എന്ന് പറയുമ്പോള്‍ ആ കണ്ണൂരാനെയാണ് പഴയ ബ്ലോഗര്‍മാര്‍ ഓര്‍ത്തുപോവുക. ഇക്കാര്യം എല്ലാ ബ്ലോഗര്‍മാരും മനസ്സിലാക്കണം. തന്റെ ബ്ലോഗ് നാമത്തില്‍ മറ്റൊരു ആള്‍ ബ്ലോഗില്‍ ഉണ്ട് എന്ന് യഥാര്‍ത്ഥ കണ്ണൂരാന്‍ മനസ്സിലാക്കിയിട്ടില്ല. കണ്ണൂരാന്‍ എന്ന പേരില്‍ ആര്‍ക്കും ബ്ലോഗ് എഴുതാമെന്നാണെങ്കില്‍ പിന്നെ ബ്ലോഗ് നാമങ്ങള്‍ക്ക് എന്ത് പ്രസക്തി. ഒരാ‍ള്‍ സ്വീകരിക്കുകയും പ്രബലമാവുകയും ചെയ്ത ഒരു ബ്ലോഗ് നാമം ബൂലോഗത്തില്‍ മറ്റാരും സ്വീകരിക്കരുത് എന്നൊരു മ്യൂച്ച്വല്‍ അണ്ടര്‍‌സ്റ്റാന്‍ഡിങ്ങ് ബൂലോഗര്‍ക്കിടയില്‍ വേണ്ടേ? നിങ്ങള്‍ പറയൂ ... ഇതാണ് ആ കണ്ണൂരാന്റെ ബ്ലോഗ് :

    http://kannuran.blogspot.com/

    ReplyDelete
  162. കല്ലിവല്ലി .....കൊള്ളാം മാഷെ

    ReplyDelete
  163. eniku samaadhanamayi...santhoshamayi ,,santhosh pandittayi...ninakku ingineyonnum varunilallo ennaanu itharyum kaalam njan chinthiachathu...sanathoshamayi...kannooraane..santhoshmaayi..!!

    ReplyDelete
  164. നര്‍മ്മം പറയുന്നത് ഇഷ്ടം പോലെ തെറി വിളംബിക്കൊണ്ടാണോ???
    സംശയമാണ് ട്ടോ.

    ReplyDelete
  165. പ്രിയ കണ്ണൂരാന്‍,

    അക്ഷരങ്ങള്കൊണ്ടുള്ള അവഹേളനം ദൈവനിന്ദയാണ്. അതുകൊണ്ട് പറയട്ടെ.
    ദയവായി വിഴുപ്പലക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുക.
    താങ്കളെ വായിക്കുകയും വരികളെ ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന അനേകരില്‍ ഒരുവന്റെ അപേക്ഷയാണിത്.
    താങ്കള്‍ പോസ്ടിടൂ. ബ്ലോഗിലെ മറ്റേതു പോസ്ടിനെക്കാലും മികച്ചുനില്‍ക്കും. താങ്കള്‍ ഉദ്ധേശിക്കുന്നതിനെക്കാളും കൂടുതല്‍ കമന്റുകളും കിട്ടും. പോരെ!

    ReplyDelete
  166. എടാ കൊണാപ്പാ.., നീ റാസ്ക്ക്ള്‍ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിലേക്ക് വാ. അതും അതിനപ്പുറവും കേള്‍പ്പിച്ചു തരാം. നിന്നെ ഞങ്ങള്‍ ഉരുട്ടും... ലിംഗത്തില്‍ ഒലക്ക കയറ്റും.... ഓടിച്ചു നിന്നെ കിണറ്റില്‍ വീഴ്ത്തും.... പച്ചയോടെ കടലില്‍ താഴ്ത്തും.... ജെട്ടിയുടെ ഇലാസ്റ്റിക്കില്‍ കെട്ടിത്തൂക്കും... കരണക്കുറ്റി അടിച്ചു പീസ് പീസാക്കും... കണ്ണും കാതും തല്ലിത്തകര്‍ക്കും.. . നീ വാ... നീ വാടാ കണവെട്ടിപ്പോലീസേ..!എന്‍റെ കണ്ണൂരാ ഞാന്‍ ചിരിച്ചു ചിരിച്ചു തോറ്റു, പോസ്റ്റ്‌ ഞാന്‍ മുന്‍പേ വായിച്ചിരുന്നെങ്കിലും കമന്റിടാന്‍ കയറിയപ്പോള്‍ വീണ്ടും വീണ്ടും വായിച്ചു ,,,
    കല്ലി വല്ലി..ഹ ഹ

    ReplyDelete
  167. ഉം... പിന്നെയും ... പിന്നെയും ... :)

    ഇഷ്ടമായി, ഒത്തിരി.

    ReplyDelete
  168. ഹീശ്വരാ. ഹെന്റമ്മേ. ഇതെങ്ങാണ്ടുന്നാ കണ്ണൂസേ ഇത്രേം കമന്റുകള്‍ ഇറക്കുമതി ചെയ്യുന്നേ? ആ വിദ്യ ഞങ്ങള്‍ക്കും പഠിപ്പിച്ചുതാ ഈസാമീ.
    ഇങ്ങേരെ നമിച്ചു കേട്ടോ. പോസ്റ്റും കിടിലം കമന്റ്സും കിടിലം. ബ്ലോഗ്‌ ലോകം ആകെ ഇളക്കിമറിച്ച സ്വാമി എന്റെ കുടിളിലെക്കും വന്നു അനുഗ്രഹിക്കണം.
    ആ ത്രപ്പാദങ്ങളില്‍ നമസ്ക്കരിക്കുന്നു.
    വന്ദനം സ്വാമീ വന്ദനം. ഹല്ല പിന്നെ.

    ReplyDelete
  169. This comment has been removed by the author.

    ReplyDelete
  170. This comment has been removed by the author.

    ReplyDelete
  171. ARABI NATTIL POYI ARABEENE VELLU VILLIKYA! KOLLAM!AHANKARAM ALLANDENTHA :D U DESERVE JAIL . ANYWAY I LIKE UR NICE POST.

    ReplyDelete
  172. മറ്റവൻ ഒറിജിനൽ പോലീസ് മുദീർ ആയത് കൊണ്ട് അങ്ങിനെ ഒതുങ്ങി.. ചില മൊരട്ട് അറബി വല്ലതും അയിരുന്നെങ്കിൽ അവസാനം പറഞ്ഞപോലെ മയ്യം അടക്കിയേനെ..
    കണ്ണൂരാനെ എല്ലൂരാൻ പറഞ്ഞപോലെ ഹലാക്കിന്റെ കമന്റാണല്ല... ബാക്കിയുള്ളവർക്ക് കൂടി ഗുട്ടൻസ് ഒന്ന് പറഞ്ഞ് കൊടുക്ക് ആശാനെ..

    ReplyDelete
  173. ആദ്യായിട്ടാ ഇവിടെ. എന്റെ ബ്ലോഗിലിട്ട കമന്റുകണ്ടു ഞെട്ടിയ ഞെട്ടല്‍ ഇതേവരെ മാറിയിട്ടില്ല കണ്നൂരാനേ.
    ഇവിടെ എത്തിയപ്പോള്‍ മഴവെള്ളം പോലുള്ള പോസ്റ്റും മലവെള്ളം പോലുള്ള കമന്റുകളും കണ്ട്‌ വീണ്ടും ഞെട്ടാനാ ഈ സാധുവിന് വിധി.
    മൂന്നാല് പോസ്റ്റുകള്‍ വായിച്ചു തീര്‍ന്നപ്പോ സമയം ദേ അര്‍ദ്ധരാത്രി കഴിഞ്ഞു. ഇനി ഉറങ്ഗീട്ടു നാളെ വന്നു വായിച്ചോളാം.
    അന്ന് പോലീസ്‌ എമാന്മാര്‍ തൂക്കിക്കൊന്നിരുന്നുവേന്കില്‍ ഇന്നിങ്ങനെ ചിരിച്ചു മരിക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നല്ലോ. wish u all d best. will come again.

    ReplyDelete
  174. ചിരിപ്പിക്കുക അത് നല്ല കഴിവാണ് , പോസ്റ്റുകള്‍ വായിച്ചു കുറേ ചിരിച്ചു

    ReplyDelete
  175. കലക്കി.......അപ്പോ ജയിലിലൊക്കെ കെടന്ന ആളാണല്ലേ കണ്ണൂരാന്‍..?

    ReplyDelete
  176. കൊള്ളാം ..:)

    ReplyDelete
  177. 'കല്ലിവല്ലി' ഇതേ എനിക്കും അറിയൂ ...വന്നിട്ട് കുറെ അയി

    ReplyDelete
  178. 'കല്ലിവല്ലി' ഇതേ എനിക്കും അറിയൂ ...വന്നിട്ട് കുറെ അയി

    ReplyDelete
  179. This comment has been removed by the author.

    ReplyDelete
  180. ഇനി നമുക്ക് പരലോകത്ത്‌വെച്ചു കാണാം. ബദ്-രീങ്ങളേ കാത്തോളണേ..!
    അള്ളാഹു അവനാണ് നമ്മെ കാക്കുന്നവന്‍ ..... അല്ലാഹുവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുക.... അവനാണ് എല്ലാം കേള്‍ക്കുന്നവന്‍ ..........
    അല്ലാഹുവേ കാത്തോളണേ..!

    ReplyDelete
  181. ഹും. തലപോയാല്‍ എനിക്ക് പുല്ലാ.. കടിക്കുന്ന പട്ടിക്കെന്തിനാ തല!

    അതിക്രമം :))))))))))

    ReplyDelete
  182. പോലീസിന് നന്ദി. നല്ലൊരു അനുഭവം വായിക്കാന്‍ കഴിഞ്ഞല്ലോ.

    ReplyDelete
  183. വരാന്‍ വളരെ വൈകി ,പറയാന്‍ ഉള്ളത്എല്ലാരും പറഞ്ഞും കഴിഞ്ഞു

    അവിടെ എല്ലാവര്ക്കും'' പെരുന്നാള്‍ ആശംസകള്‍'' നേരുന്നു .നെയ്ച്ചോറും ,ബിരിയാണി ഒക്കെ ആയി അടിപൊളി പെരുന്നാള്‍ആവട്ടെ .ട്ടോ .സാഹിബിന്റെ മോളോടും പറയൂ ...

    ReplyDelete
  184. ഇപ്പോഴാ പോസ്റ്റ്‌ കണ്ടത്.. കലക്കി.. :)

    ReplyDelete
  185. police pidichu alle aganethanne venam

    ReplyDelete
  186. devaanaam priyaa ente malyaalam uddhrikkunnilla uddhaarana shesi thiricchu kittityaal vraam

    ReplyDelete
  187. ഇരുപത്തൊന്നു വയസ്സല്ലേ..!! അപ്പൊ ചോര തിളച്ചു മറിയും.. പണി കിട്ടി വരുമ്പോള്‍ ആറിക്കോളും..

    ReplyDelete
  188. അല്ല കണ്ണൂരാനേ , ഞങ്ങള്‍ക്കൊന്നും മറുപടി ഇല്ല്യേ ? കണ്ണൂരാന്‍ ഇഷ്ടക്കാര്‍ക്ക് മാത്രെ റിപ്ല്യ്‌ കൊടുക്കൂ എന്നുണ്ടോ ?... മാസം ഒന്ന് കയിഞ്ഞു ഒരു കമന്റ്‌ ഇട്ടിട്ടു.. നന്ദി എന്നൊരു വാക്ക് ,,, പോട്ടെ ഒരു 100 റിയാല്‍ വെസ്റ്റേണ്‍ യുനിയന്‍ല്‍ അയ്യക്കാന്‍ ഒരു തോന്നല് ..., വെറുതെ അല്ലെ പോലീസു പിടിചോണ്ടോയെ ! ഇങ്ങളെ ഒക്കെ പുറത്ത് വിട്ട ആ അറബിനെ കയ്യില്‍ കിട്ടിയാല്‍ ...

    ReplyDelete
  189. പെരുന്നാളും കയിഞ്ഞു , ഓണവും വന്നു ... പുതിയ പോസ്റ്റും പ്രതീക്ഷിച്ചു ? എബടെ ?
    കണ്ണൂരാനും കുടുംബത്തിനും ഓണാശംസകള്‍ !!!

    ReplyDelete
  190. സൂപ്പെര്ബ് ഇഷ്ടാ ..തകര്‍ത്തു .

    ReplyDelete
  191. ഇനി ഒന്നു കൂടി കുനിച്ചു നിറുത്തി കൂമ്പിനിടിക്കണം കണ്ണൂരാൻ അടുത്ത പോസ്റ്റ് ഇടണമെങ്കിൽ എന്നു തോന്നുന്നു...!!

    ReplyDelete
  192. "എന്നിലെ വിവേകിയും വിവരദോഷിയും വികടനും വിജയിയും വിമലനും വൃത്തികെട്ടവനും വിദേശരക്തവും വിഡ്ഢിയും വിരൂപനും വിജ്രംഭിതനും വിശാലമനസ്ക്കനും വികാരജീവിയും വിഷണ്ണനും വികൃതിയും വിഘടനവാദിയും വിപ്ലവകാരിയും ഒരേസമയം സടകുടഞ്ഞെഴുന്നേറ്റു" ഇതൊക്കെ ഒള്ളത് തന്നാണോ. നിക്ക് ഇത് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു.
    ന്നാലും ഇതിനൊക്കെയിടയിൽ ഈ വിശാലമനസ്കൻ എന്തോന്നിനാ എഴുന്നേൽക്കുന്നേ.

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)