Pages

Subscribe:

Ads 468x60px

Saturday, July 14, 2012

വാണവരും വീണവരും | ബ്ലാ ബ്ലാ ബ്ലാ..!

ബൂലോകവരയന്‍പുലി നൌശുഭായ്‌ പട്ടേലരുടെ അഭിമുഖം വന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുശേഷം എനിക്കൊരു കുസൃതി തോന്നി! ബ്ലോഗിലെ പലരെയും ഫോണില്‍ വിളിച്ച് 'കല്ലിവല്ലി' ബ്ലോഗിനേയും കണ്ണൂരാനേയും കുറിച്ച് അഭിപ്രായം അന്വേഷിക്കുക..!
എങ്ങനെയായിരിക്കും അവര്‍ റിയാക്റ്റ് ചെയ്യുക? എന്തായിരിക്കും ഇനി ബൂലോകത്ത് കണ്ണൂരാന്റെ ഭാവി? ഒരു മാര്‍ക്കെറ്റിംങ് അനലൈസ് ആയിരുന്നു എന്റെ ഉദ്ദേശ്യം!

അപ്രകാരം പതിനാലോളം പേരുടെ നമ്പര്‍ സംഘടിപ്പിച്ച് വോയിപ്‌ കോള്‍ വഴി സംസാരം തുടങ്ങി. അബുദാബിയില്‍ നിന്നും അഷ്‌റഫ്‌ എന്നൊരു ബ്ലോഗറാണെന്ന് പറഞ്ഞായിരുന്നു വിളി. ചിലരൊക്കെ നിഷ്പക്ഷമായി അഭിപ്രായം പറഞ്ഞപ്പോള്‍ മറ്റുചിലര്‍ കണ്ണൂരാനെ നിശിതമായി വിമര്‍ശിച്ചു.
അഹങ്കാരി.. തെമ്മാടി.. അശ്ലീലം എഴുതിവിടുന്നവന്‍, കമന്റിനു വേണ്ടി യാചിക്കുന്നവന്‍, മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി അനാവശ്യം പറയുന്നവന്‍, അഭിമുഖത്തില്‍ അങ്ങനെയൊക്കെ പറയാന്‍ അവനാരാ? അവന്റെ ബ്ലോഗില്‍ കമന്റിട്ടു പ്രോല്‍സാഹിപ്പിക്കുന്നവരെയാണ് ഓടിക്കേണ്ടത്...!!

ഹാവൂ.., സര്‍വതും കേട്ട് ഞാന്‍ കോള്‍മൈര്‍ കൊണ്ടെങ്കിലും കണ്ണൂരാന്റെ മാര്‍ക്കറ്റ്‌ ഇടിഞ്ഞെന്നും 'കല്ലിവല്ലി'യില്‍ കമന്റിടാന്‍ ഇനി ആളെക്കിട്ടില്ലെന്നും പേടിച്ചുപോയ നാളുകളായിരുന്നു അത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കണം അഥവാ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക.
പിന്നെ വൈകിയില്ല. 'കണ്ണൂരാന്‍' ഐഡിയില്‍ അവരുമായി ചാറ്റ് തുടങ്ങി. ജീ-ടോക്കില്‍ സംസാരിച്ചു.

എന്തതിശയം! ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരാനെ തെറി പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു. കണ്ണൂരാന്‍ അഭിമുഖത്തില്‍ പറഞ്ഞതൊക്കെ നൂറുശതമാനം സത്യമാണത്രേ! അക്ഷരസ്നേഹികളെന്നു വീമ്പിളക്കുന്ന പരട്ടകളുടെ ഇരട്ടമുഖം കണ്ട് എന്റെ കണ്ണ് തള്ളി.
തൊള്ള വരണ്ടു.
പള്ള നിറഞ്ഞു.
ഉള്ളു വിറച്ചു...
ഹൌ! ഇവര്‍ തന്നെ ബഹുമുഖ പ്രതിഭകള്‍ !
"മനുഷ്യനാരായാലും വേണ്ടില്ല. ഉള്ളിലുള്ളത് അതുപോലെ പുറത്തു കാണിച്ചാല്‍ മതിയെന്ന്" പറഞ്ഞ ഷേക്സ്പിയറിനെ ഈ വിരലുന്തികള്‍ക്കറിയില്ലേ?

അറിയില്ല. നല്ലതിനെ അംഗീകരിക്കാനോ പ്രശംസിക്കാനോ പ്രോല്സാഹിപ്പിക്കാനോ ചില ബൂലോക സില്‍ബന്ധികള്‍ക്കറിയില്ല. എന്റെ അഭിമുഖം വന്നതിനു ശേഷം അതിലെ വാക്കുകള്‍ വളച്ചൊടിച്ച് അക്ബര്‍ക്ക ഒരു പോസ്റ്റിട്ടു. മൂപ്പിലാന്റെ 'ഭാഗ്യത്തിന്', എന്നെക്കൊല്ലുന്ന ആ പോസ്റ്റില്‍ ആദ്യത്തെ തേങ്ങ ഉടച്ചതാവട്ടെ നിര്‍ഭാഗ്യ'വാനായ ഞാനും!
കുഞ്ചാലി - മമ്മൂഞ്ഞുമാര്‍ ആ പോസ്റ്റില്‍ ഉറഞ്ഞു തുള്ളി. എന്റെ രോമങ്ങളവര്‍ വടിച്ചുകളഞ്ഞു. ചന്തിക്ക് തീയിട്ടു. പൊള്ളലേറ്റ് ഞാന്‍ പിടഞ്ഞു. 'കല്ലിവല്ലി'യുടെ മുറ്റത്ത്‌ കണ്ണൂരാന്റെ പട്ടട തീര്‍ത്തവര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത എന്നെനോക്കി നെടുവീര്‍പ്പിട്ടു;

"ഇനിയും മരിക്കാത്ത കണ്ണൂ.., ബ്ലോഗില്‍നിനക്കാത്മ ശാന്തി.."

ആ അഭിമുഖത്തിന്റെ ചുവടുപിടിച്ചു ഒന്നല്ല ഒന്നിലധികം ബ്ലോഗുകളാണ് രംഗത്തെത്തിയത്. കണ്ണൂരാന്റെ രക്തത്തിനുവേണ്ടി ബൂലോക ഒതേനന്മാര്‍ വാളെടുത്തു. 'കല്ലിവല്ലി'യില്‍ വന്നു വാള് വെച്ചു. പിടിയെടാ അടിയെടാ കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് ബൂലോകത്തെ കൊടിസുനിമാരും കിര്‍മാണി മനോജുമാരും ആടാന്റണി കീരിക്കാടന്‍ ജോസുമാരും ആഞ്ഞുവെട്ടി. പക്ഷെ അല്ലാഹുവിന്റെ അപാര അനുഗ്രഹത്താല്‍ ഓരോ വെട്ടും ഒരായിരം ഊര്‍ജ്ജ രേണുക്കളെയാണ് 'കല്ലിവല്ലി'ക്കും കണ്ണൂരാനും നേടിത്തന്നത്. ഇന്ന് 'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഹൃദ്യമായ നന്ദി പറയേണ്ടത് ഈ ബ്ലോഗിനെ വിജയിപ്പിക്കാന്‍ സഹായിച്ച ബൂലോക കൊട്ടേഷന്‍ ടീമിനോടാണ്. അവരില്ലെങ്കില്‍ 'കല്ലിവല്ലി'യും കണ്ണൂരാനും വിസ്മൃതിയുടെ മാറാലക്കുള്ളില്‍ മാഞ്ഞു പോയേനെ!

മലയാളം ഗ്രൂപ്പിലെ ചില അഡ്മിന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അതില്‍ മെമ്പറായപ്പോള്‍ അവിടെയും കണ്ടു കൊട്ടേഷന്‍ ടീമിന്റെ കൊലവിളി. "കണ്ണൂരാന്‍ അനോണിയാണ്. ഗ്രൂപ്പില്‍ നിന്നും പുറത്താക്കണം.."
ബഹുമാന്യനായ കൂടരഞ്ഞി സാഹിബ് എന്നെ വിവരമറിയിച്ചു. ചെന്ന് നോക്കുമ്പോള്‍ പന്ത്രണ്ടു പേര്‍ ആ ഗ്രൂപ്പില്‍ അനോണിയാണ്. അതായത് പേരോ ഫോട്ടോയോ ഇല്ലാതെ തൂലികാ നാമത്തിലുള്ളവര്! 'കണ്ണൂരാന്‍ കുഞ്ഞവറാന്‍' എന്ന പേരില്‍ എന്റെ വരവ് കണ്ട് സോണി എന്ന ബ്ലോഗര്‍ ആര്‍ത്തു ചിരിച്ചു. നീ വഴക്കിനൊന്നും പോവേണ്ടെന്ന് ഉപദേശിച്ചത് അവരായിരുന്നു. എങ്ങനെയും എവിടെനിന്നും കണ്ണൂരാനെ പുറത്താക്കുക എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു ബൂലോകത്തെ ചില മൊശകോടന്മാര്‍ക്കുണ്ടായിരുന്നത്.

'മ' ഗ്രൂപ്പില്‍ എന്നെ ഒറ്റപ്പെടുത്താനുള്ള തീവ്രശ്രമം ചിലര്‍ തുടങ്ങിയപ്പോഴാണ് E-ലോകം ഗ്രൂപ്പ് ഉണ്ടാക്കിയത്. മ ഗ്രൂപ്പില്‍ കണ്ണൂരാനെതിരെ വന്ന ഒരു പോസ്റ്റില്‍ എനിക്ക് മറുപടി പറയേണ്ടി വന്നു. ആ മറുപടി നീളത്തില്‍ ചെന്നത് അതിലെ ചില സദാചാര ബുജികള്‍ക്ക് നേരെയായിരുന്നു. അതിലെ അഡ്മിന്‍ ഇംതിയാസ്‌ എനിക്ക് വാണിംഗ് മെസേജ് വിട്ടു. തമ്മിലടിയായി. ആരും എനിക്കായി വാദിച്ചില്ല. ആരുടേയും കാലു പിടിക്കാന്‍ ഞാന്‍ ചെന്നുമില്ല. ബുജികള്‍ ആഗ്രഹിച്ചത്‌ നടന്നു. എന്റെ 'നല്ല' സ്വഭാവം കാരണം അവരെന്റെ പിടലിക്ക് പിടിച്ചു പുറത്തിട്ടു.

(ബ്ലോഗര്‍മാരുടെ ആദ്യത്തെ ഗ്രൂപ്പായ 'മ'ഗ്രൂപ്പ് 'കല്ലിവല്ലി'യിലേക്ക് കൂടുതല്‍ വായനക്കാരെത്താന്‍ നിമിത്തമായിട്ടുണ്ട്. പക്ഷെ അപ്രമാദിത്തം തലക്കുപിടിച്ച അതിലെ ചില അഡ്മിന്‍സ് കാരണം ആ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു. ഒരാളും ഒരു ഗ്രൂപ്പും കണ്ടിട്ടല്ല ബ്ലോഗെഴുത്ത് തുടങ്ങുന്നത്. 'അധികാര'മെന്നത് കീഴടക്കാനുള്ള ഉപാധിയാകുമ്പോള്‍ അംഗങ്ങള്‍ കൊഴിഞ്ഞുപോകും. അതുതന്നെയാണ് ഫെയിസ് ബുക്കില്‍ ആധികാരികമായി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് തുടങ്ങാന്‍ ചിലരെ പ്രേരിപ്പിച്ചത്)

ആയിടെ ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡോക്ടര്‍ കൈമള്‍ സാറിന്റെ ലേഖനം വന്നു. അതുവായിച്ചു ബ്ലോഗേഴ്സില്‍ പലരും ബോധംകെട്ടുവീണു. കണ്ണൂരാനെ ശത്രുവായി കരുതുന്നവര്‍ക്ക് ഹൃദയമില്ലാതതിനാല്‍ ആര്‍ക്കും അറ്റാക്ക് വന്നില്ല. പക്ഷെ അര്‍ശസിന്റെ അസ്ക്കിതയുള്ളവര്‍ ആ പോസ്റ്റിനു കീഴില്‍ കിടന്നുരുണ്ടു. കണ്ണൂരാന്‍ എഴുതുന്നത്‌ തെരുവ്‌ പിള്ളേരുടെ ശൈലിയിലാണെന്ന് പറഞ്ഞ പ്രദീപ്‌ പൈമയെ അജ്മാനില്‍ നിന്നും മജീദ്‌ ആണെന്ന വ്യാജേന ഞാന്‍ റ്റെലിഫോണില്‍ വിളിച്ചു.

കണ്ണൂരാനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു പൈമ. ഒരു മാസത്തോളം ഈ വിഷയവുമായി "മജീദും" പൈമയും സംസാരിച്ചു. "ഞങ്ങള്‍ കണ്ണൂരാനെ ബ്ലോഗില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണെന്നും ഞങ്ങളില്‍ ചിലര്‍ അതില്‍ കമന്റിടില്ലെന്നും" പറഞ്ഞ പൈമക്ക് കണ്ണൂരാന്‍ ചെയ്യുന്ന തെറ്റെന്തെന്നു പറയാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ക്ക്‌ കാശ് കൊടുത്താണ് കണ്ണൂരാന്‍ ആ ലേഖനം എഴുതിച്ചതെന്നുകൂടി പൈമ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ നേര്‍ക്കുള്ള അസഹിഷ്ണുതയെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്! ബ്ലോഗിലെ ആത്മാര്‍ത്ഥസ്നേഹിതന്മാരായ പലരും വിളിച്ചിരുന്ന ആ നമ്പര്‍ ഞാന്‍ വലിച്ചെറിഞ്ഞു.

ആറേഴു മാസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ മാസം വീണ്ടും ഞാന്‍ പൈമയെ വിളിച്ചു. സുഖ വിവരങ്ങള്‍ അന്വേഷിച്ചു. ആരാണെന്ന് ചോദിച്ചപ്പോള്‍ ബ്ലോഗറാണെന്നും ബ്ലോഗിന്റെ പേര് ചോദിച്ചപ്പോള്‍ 'കല്ലിവല്ലി'യെന്നും പറഞ്ഞു. അപ്രതീക്ഷിത വിളിയില്‍ പൈമ ഒരു നിമിഷം ഞെട്ടി. എന്തിനാണ് കണ്ണൂരാനോട് പകവെച്ചു നടന്നത് എന്നൊക്കെ ചോദിച്ചു. കല്ലിവല്ലിയില്‍ വരുന്ന പതിനഞ്ചോളം കമന്റുകള്‍ കണ്ണൂരാന്‍ തന്നെ ഇടുന്നതാണെന്ന് ആരോ പൈമയോട് പറഞ്ഞത്രേ.! ഞാനതു തിരുത്തി. പതിനഞ്ചല്ല, 50 കമന്റുകള്‍ ഞാന്‍ തന്നെ ഇടുന്നതാണ്. കഴിച്ചു ബാക്കി 175 കമന്റുകള്‍ ആര് ഇടുന്നതാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല!

ഇതാണ് ബൂലോകം. നെറികെട്ട ഭൂലോകത്തിന്റെ മറ്റൊരു പതിപ്പ്. അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്‍ക്കുന്ന രമേശ്‌ അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത്‌ നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

മനുഷ്യനാവുക ഒരു കലയാണ്‌ എന്ന പോസ്റ്റില്‍ അദ്ദേഹം കമന്റിട്ട ഉടന്‍ ഞാനൊരു മെയിലയച്ചു. എന്റെ സന്തോഷത്തിനു മറുപടി തരാന്‍ പോലും അയാള്‍ സന്മനസ്‌ കാണിച്ചില്ല. ഗ്രൂപ്പിലൂടെ സിദ്ധാന്തം പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ലോകസാഹിത്യത്തിന്റെ അപ്പോസ്തലനും അത് കണ്ടുപിടിച്ചതും മൂപ്പിലാനാണെന്ന്. ഇമ്മാതിരി വടക്ക് നോക്കി യന്ത്രങ്ങളോട് പറയാനുള്ളത്, എഴുത്തുകാരനാവുകയല്ല; മനുഷ്യനാവുകയാണ് കല എന്നാണ്.

ഇവന്മാരേക്കാള്‍ എത്രയോ ഭംഗിയിലാണ്‌ മണ്ടൂസന്‍ മനേഷും കൊമ്പനും എഴുതുന്നത്. ഒരു നല്ല പോസ്റ്റിട്ട് അമ്പതുപേര്‍ അഭിപ്രായം പറയാത്ത ഈ തുപ്പാക്കികളുടെ ബ്ലോഗിലെ കമന്റ് ബോക്സ് തുരുമ്പെടുത്തു നശിക്കുമ്പോഴും മറ്റുള്ളവരുടെ ചോരയാണ് ഇവര്‍ക്ക് പഥ്യം.ഞാനൊരു പ്രവാസി'യിലെ ഇണക്കംപിണക്കം എന്ന കഥയുടെ ഏഴയലത്തുപോലുമെത്തില്ല ബൂലോക കപട സദാചാര ബുജികളുടെ ഒരു പോസ്റ്റും! ബ്ലോഗില്‍ എങ്ങനെ എഴുതണമെന്നും എന്തെഴുതണമെന്നും തീരുമാനിക്കുന്നത് ഈ സുനാപ്പികളാണോ?

കണ്ണൂരാന്‍ അഹങ്കാരിയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല. അങ്ങനെയൊരു അഹങ്കാരിയാണ് ഞാനെങ്കില്‍ അതിന്റെ പാപഫലം ദൈവം എനിക്ക് മാത്രമേ നല്‍കുകയുള്ളൂ. എന്റെ ബ്ലോഗില്‍ കമന്റിടുന്നവര്‍ക്ക് ആ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. (കുറച്ചു മുന്‍പുവരെ "മലയാളി" എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു. സ്വന്തം കൂട്ടുകാരുടെ അമ്മയെ മാനഭംഗപ്പെടുത്തിയ വാര്‍ത്ത വന്നതോടുകൂടി ആ അഹങ്കാരവും പോയിക്കിട്ടി) ഓരോ പോസ്റ്റിനും നൂറും ഇരുനൂറും കമന്റുകള്‍ കിട്ടുന്നത് എന്നെ അഹങ്കാരിയാക്കുന്നില്ല. എന്തുകൊണ്ട് കണ്ണൂരാന് ഇത്രയേറെ കമന്റുകള്‍ കിട്ടുന്നു എന്ന ചോദ്യത്തിനുത്തരം 'കല്ലിവല്ലി'യിലും അകമ്പാടത്തിന്റെ പഴയൊരു പോസ്റ്റിലും ജിഷാദുമായുള്ള അഭിമുഖത്തിലും ഉണ്ട്.

'കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ എന്റെ സ്വന്തം അനുഭവമാണ്. അതിലെ ഓരോ വരികള്‍ക്കും മരുക്കാറ്റിന്റെ ചൂടും ചൂരുമുണ്ട്. ചോരയും നീരുമുണ്ട്. വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രവാസത്തിന്റെ അഗ്നിയാണ്. അതനുഭവിക്കുന്നവര്‍ പോസ്റ്റുകളെ നെഞ്ചോട്‌ ചേര്‍ത്തുവെക്കുന്നതില്‍ അത്ഭുതമില്ല. എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്. അല്ലാതെ കമന്റ് കിട്ടാന്‍ വേണ്ടിയുള്ള ഗിമ്മുക്കുകളൊന്നും 'കല്ലിവല്ലി'യില്‍ പ്രയോഗിച്ചിട്ടില്ല.

ഒരു പോസ്റ്റ്‌ ഇട്ടാല്‍ 72 മണിക്കൂറിനകം 101 കമന്റുകള്‍ കിട്ടണമെന്നത് കേവലമൊരു ആഗ്രഹം മാത്രമായിരുന്നു. ദൈവാനുഗ്രഹത്താല്‍ ആദ്യപോസ്റ്റ്‌ മുതല്‍ ലാസ്റ്റ്‌ പോസ്റ്റ്‌ വരെ അത് സംഭവിച്ചിട്ടുണ്ട്. ഈ ഗണത്തില്‍ മറ്റൊരു ബ്ലോഗും മലയാളത്തില്‍ ഇല്ലെന്നു പറഞ്ഞു മെയില്‍ വിട്ടത് നിങ്ങളില്‍ ചിലരാണ്. അതൊന്നും വലിയൊരംഗീകാരമായി ഞാന്‍ കരുതുന്നില്ല. കമന്റിനു വേണ്ടിയല്ലാതെ പുണ്യം കിട്ടാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ബ്ലോഗിലെഴുതുന്നത്! എഴുത്ത് നന്നാവുമ്പോള്‍ കമന്റുകള്‍ കിട്ടും. ഒന്നിനും കൊള്ളാത്ത എന്തേലും ടൈപ്പു ചെയ്തു വിട്ടിട്ട് കമന്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കമന്റല്ല ചിലപ്പോള്‍ തല്ലു കിട്ടിയേക്കാം.., പല്ല് പോയെന്നും വരാം.

എന്നെയും എന്റെ ബ്ലോഗിനേയും പകയോടെ, പ്രതികാരത്തോടെ, അസൂയയോടെ നോക്കിക്കാണുകയും അവസരം കിട്ടുമ്പോഴൊക്കെ നുള്ളി നോവിക്കുകയും ചെയ്ത ഒരുത്തനും ഇന്ന് ബ്ലോഗില്‍ സജീവമല്ല. വാണവരൊക്കെ വഴിയിലെ പടുകുഴിയില്‍ വീണുപോയെന്നര്‍ത്ഥം! ബൂലോകത്ത് ബുജി ചമഞ്ഞ അത്തരം ഫ്ലോഗര്‍മാരെ കാലം പടിയടച്ചു പിണ്ഡംവെച്ചു. അവരില്‍ ഒരാള്‍ക്കും നൂറു കമന്റു കിട്ടിയ ഒരു പോസ്റ്റ്‌ പോലും പടച്ചുവിടാന്‍ സാധിച്ചിട്ടില്ല. അഗ്നി വിറകിനെ തിന്നുംപ്രകാരം അസൂയ നന്മയെ തിന്നും. അതു കാലം പഠിപ്പിച്ച സത്യമാണ്.

'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞകാലം നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം മറക്കുന്നില്ല. നന്ദി ഔപചാരികമാണ്. ഓരോരുത്തര്‍ക്കും നന്ദി പറയാനുള്ള പരിമിതി മനസിലാക്കുക. എന്റെ ഭാഗത്തുനിന്നും വാക്കുകള്‍ കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അപ്പപ്പോള്‍ തോന്നുന്നതാണ് ത്രെഡ് ആയും കമന്റായും പ്രകടിപ്പിച്ചിട്ടുള്ളത്. തെറ്റ് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ മാലാഖമാരല്ല. 'തെറ്റ് മാത്രം' വരുത്തുന്ന മനുഷ്യരാണ്. എന്നാലും അസത്യങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കേണ്ടി വരും. അപ്പോള്‍ കയ്പേറിയ പലതും വിളിച്ചു പറയേണ്ടി വരും. 
ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മനിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം.


_____________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല.
എല്ലാവര്‍ക്കും റംസാന്‍-/-, ഈദ്‌ - ഓണാശംസകള്‍ നേരുന്നു.

178 comments:

  1. @@
    ഹീശ്വരാ,എന്റെയും ബൂലോക കുലത്തിന്റെയും ജഡികപാപങ്ങളുടെ പരിഹാരത്തിനായും അവയില്‍ നിന്നുള്ള സംരക്ഷണത്തിനായും പ്രത്യേകിച്ച് കല്ലിവല്ലിയില്‍ കമന്റിടുന്നവരുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കപ്പെടുവാനായും പരിശുദ്ധബ്ലോഗറുടെ കളങ്കമേല്ക്കാത്ത കരങ്ങളിലൂടെയും സദാചാര തെമ്മാടികളുടെ ചമ്മട്ടിയടിയേറ്റ പട്ടിണിബ്ലോഗര്‍മാരുടെ ആയിരക്കണക്കിന് മുറിവുകളും അസഹനീയമായ വേദനകളും അമൂല്യമായ തിരുരക്തവും ഞാനിതാ അങ്ങേയ്ക്ക്മുന്‍പില്‍ സമര്‍പ്പിക്കുന്നു.."

    (ബ്ലോഗാര്‍ത്തനം - 3:2-876/ കണ്ണൂരാന്‍ മസ്ത്തായി)

    **

    ReplyDelete
  2. തേങ്ങ.....തേങ്ങ....

    ട്ടോ....ട്ടോ.....ട്ടോ.....

    ഇനി വായിക്കട്ടു.......ഹോ.....

    ReplyDelete
  3. കണ്ണൂരാനെ മൂന്നല്ല മുപ്പതു വര്ഷം ഞങ്ങള്ല്ക് വായ്യിക്കണം, അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ഭൂലോകത്തും ബൂലോകത്തും മനുഷ്യര്‍ രണ്ടു തരക്കാര്‍ തന്നെ. മാന്യതയുടെ മുഖം മൂടിയണിഞ്ഞ സാത്താന്മാര്‍. ആരൊക്കെ ഏതൊക്കെ തരത്തിലുള്ളതാണെന്ന് അറിവായി വരാന്‍ വര്‍ഷങ്ങള്‍ എടുക്കും. കുറച്ചൊക്കെ എനിക്കും പിടികിട്ടി വരുന്നു.

    ReplyDelete
  5. കല്ലിവല്ലിയുടെ അഭിമാന നിമിഷങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞവര്‍ക്കെല്ലാം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ......

    സത്യം വിളിച്ചു കൂവുമ്പോ, പലരും പ്രാന്തന്‍ എന്ന് മുദ്രയടിക്കും , ഒറ്റപ്പെടുത്തും... കൂട്ടത്തില്‍ നിന്ന് തലാക്ക് ചെയ്യും.... അപ്പോഴും ചങ്കുറപ്പോടെ എല്ലാം നേരിടുന്നവനാണ് ധൈര്യ ശാലി... ആ ധൈര്യം ലഭിച്ച കണ്ണൂരാന് , ഇനിയും ബൂലോകത്ത് വാഴാനും , വാഴുന്നവരെ വീഴിക്കാനും സര്‍വ്വേശ്വരന്റെ കരുണാ കടാക്ഷം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥനയോടെ...

    ReplyDelete
  6. തെറ്റ് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ മാലാഖമാരല്ല. 'തെറ്റ് മാത്രം' വരുത്തുന്ന മനുഷ്യരാണ്


    "അറിഞ്ഞും അറിയാതെയും സംഭവിച്ചു പോകുന്ന തെറ്റുകള്‍ തിരുത്താന്‍ കൂടി മനസ്സുണ്ടാകുംപോഴാണ് മനുഷ്യത്വവും വിവേകവും ഉള്ള മനുഷ്യരായി തീരുന്നത്...."

    ReplyDelete
  7. കണ്ണൂരാന്‍ എഴുത്ത് തുടരുക..സര്‍വ്വ മംഗളങ്ങളും നേരുന്നു.

    ReplyDelete
  8. എന്നേ വിളിച്ചിട്ടെയില്ലേട്ടൊ കണ്ണുരാന്‍ ...! :)
    എനിക്ക് രണ്ടു പറയണം എന്നുണ്ടായിരുന്നു
    എന്തു ചെയ്യാം .. കളഞ്ഞില്ലേ ..
    പിന്നേ നമ്മളു വലിയ ബ്ലൊഗറല്ലാത്തത് കൊണ്ടാകാം ,, :)
    മാങ്ങയുള്ള മാവില്‍ കല്ലേറ് കൂടും കണ്ണുരാനേ ..
    സോ ആസ്വദിക്കു ആ കല്ലേറ് ..
    കമന്റിന് മാത്രമല്ല എഴുതുന്നത് മനസുഖത്തിന്‍
    കൂടിയാണ് , നമ്മളിലൂടെ കടന്ന് പോയത് ..
    നമ്മുക്കുളില്‍ വിങ്ങി നില്‍ക്കുന്നത്, അതൊക്കെ
    വരികളാകുമ്പൊള്‍ നാം അനുഭവിക്കുന്ന സുഖമുണ്ട് ..
    പിന്നെ വായിക്കുന്ന പൊസ്റ്റുകള്‍ക്ക് നീളന്‍ കമന്റ്
    ഇടാറുണ്ട് ഞാന്‍ , അതു സുഖം കൊണ്ടല്ല ..
    എഴുതാനിത്തിരി പാടു തന്നെയാ .. എന്നിട്ടും
    ആളുകള്‍ക്ക് എന്തൊ അസുഖം അതു കാണുമ്പൊള്‍
    എഴുതിയ പൊസ്റ്റ് വായിക്കുകയല്ല , വല്ലവരും എഴുതുന്ന കമന്റിന് വരെ പ്രൊസ് , എനിക്കൊരു പേരും ചാര്‍ത്തി കിട്ടി ..
    സോ .. കണ്ണുരാന്‍ കസറൂ ..ആരില്ലെലും ഞാന്‍ ഉണ്ട് ..
    അവനവന്‍ തൊന്നുന്നത് എഴുതാന്‍ ഇവിടെ എല്ലമുണ്ട് ..
    എല്ലാവരുടെയും സ്വാഭാവം ഒന്നാകില്ലല്ലൊ ..
    ഒന്നു കുനിയൂ .. തലയില്‍ കൈവച്ച് ആശിര്‍വദിക്കുന്നു
    ആണ്‍കുട്ടികള്‍ക്ക് ഒരു മരണമേ ഉള്ളു കേട്ടൊ ..
    അവനവന്‍ എഴുതുന്നതും പ്രവര്‍ത്തിക്കുന്നതും
    വയ്ക്തിപരമാണ് .. അതിലൂടെ മുന്നേറൂ
    വിമര്‍ശനങ്ങള്‍ ചവിട്ടു പറ്റികള്‍ തന്നെ ..
    അല്ല ഞാനിപ്പൊള്‍ എന്താ പറയുന്നേ ..
    ഈ കണ്ണുരാന്‍ ഇനി എങ്ങൊട്ട് മുന്നേറാന്‍ ആണ് ..
    സ്നേഹപൂര്‍വം

    ReplyDelete
  9. കണ്ണൂരാന്‍ജി താങ്കള്‍ ധൈരമായി എഴുതി തള്ളിക്കോ.... നമ്മള്‍ ഉണ്ട്..... ലാസ്റ്റ്‌ ഇയര്‍ എനിക്ക് ഒരു ബ്രേക്ക്‌ തന്നത് താങ്കള്‍ ആണ്.... അത് ഞാന്‍ ഒരിക്കലും മറക്കില്ല.... എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  10. അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്.

    എന്റെ പൊന്നു കണ്ണൂ ഈ ആസനം താങ്ങികളെ 'ഉദ്ധരിക്കാന'ല്ല നോക്കേണ്ടത്. അവരെ വല്ലതും ധരിപ്പിക്കാനാണ്,പക്ഷെ അതിന് മുൻപ് സ്വയം എന്തേലും ധരിക്കണം എന്ന് മാത്രം.!

    ****************************************

    ഇവന്മാരേക്കാള്‍ എത്രയോ ഭംഗിയിലാണ്‌ മണ്ടൂസന്‍ മനേഷും കൊമ്പനും എഴുതുന്നത്‌../.,. ഒരു നല്ല പോസ്റ്റിട്ട് അമ്പതുപേര്‍ അഭിപ്രായം പറയാത്ത ഈ തുപ്പാക്കികളുടെ ബ്ലോഗിലെ കമന്റ് ബോക്സ് തുരുമ്പെടുത്തു നശിക്കുമ്പോഴും മറ്റുള്ളവരുടെ ചോരയാണ് ഇവര്‍ക്ക് പഥ്യം. മൊഹിയുടെ ഇണക്കം പിണക്കം എന്ന കഥയുടെ ഏഴയലത്തുപോലും എത്തില്ല ബൂലോക കപട സദാചാര ബുജികളുടെ ഒരു പോസ്റ്റും!

    സന്തോഷം കണ്ണു എന്നെ ഒരു വാക്കിലെങ്കിലും നല്ലതായി സൂചിപ്പിച്ചല്ലോ,നന്ദിയുണ്ട് ട്ടോ.

    *******************************************

    ആയിടെയാണ് ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡോക്ടര്‍ കൈമള്‍ സാറിന്റെ ലേഖനം വന്നത്. അതു വായിച്ചു ബ്ലോഗേഴ്സില്‍ പലരും ബോധംകെട്ടുവീണു. കണ്ണൂരാനെ ശത്രുവായി കരുതുന്നവര്‍ക്ക് ഹൃദയമില്ലാതതിനാല്‍ ആര്‍ക്കും അറ്റാക്ക് വന്നില്ല. പക്ഷെ അര്‍ശസിന്റെ അസ്ക്കിതയുള്ളവര്‍ ആ പോസ്റ്റിനു കീഴില്‍ കിടന്നുരുണ്ടു.

    ഹോ ഞാനങ്ങ് പ്യാടിച്ചു പോയി,ഇത് വല്ലാതങ്ങ് സീരിയസ്സായോ ന്ന്. ഇല്ല നല്ല ഗമണ്ടൻ ഹാസ്യവും ഇതിലുണ്ട്. അതങ്ങനെ വിട്ടു കളയാൻ പറ്റുമോ കണ്ണൂ ? ഈ ലോകത്ത് ബുദ്ധിജീവ്യോൾടെ ഇടയിൽ ജീവിച്ച് പോണേൽ കുറച്ച് ഹാസ്യമൊക്കെ വേണ്ടേ ?

    കാരണം ബൂലോകം സർവ്വത്ര കോമാളികളും ജോക്കേഴ്സുമല്ലേ ?

    കൊള്ളാം ട്ടോ ന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ?ഹാ ഹാ ഹാ ഹാ

    ആശംസകൾ.

    ReplyDelete
  11. എന്നെ ശ്വാസം മുട്ടിച്ച പോസ്റ്റ്!! ഞാന്‍ കരുതിയപൊലെയല്ല എഴുതിയത്!!കാര്യം കാര്യമായി പറഞു...!! ഇന്നും അത്തരം കപട ബുജികളുടെ കരാള ഹസ്തത്തിലാണ് “മ“ എന്ന ധാരണ ഇതാ ഈ മൂന്ന് കൊല്ലം കഴിഞപ്പോള്‍ മാറ്റി...അല്ല എല്ലാ ബ്ലോഗര്‍മാരും മാറ്റി കൊടുക്കുന്ന കാഴ്ചയാണ്. സദ്ധാം,ഗദ്ദാഫി,ഈദി അമീന്‍,ഹിറ്റ്ലര്‍,അങ്ങനെ പോകുന്ന ഏകാധിപതികള്‍ തകര്‍ന്നടിയും ഏതു മേഖലയിലായാലും.

    ReplyDelete
  12. എന്നോട് ക്ഷമിക്കുക കണ്ണൂരാന്‍ ഈ ബ്ലോഗ്ഗ് ഭൂലോകത്തെ സകല പുലികളും പൂച്ചകളും വായിക്കുമെന്നനിക്കറിയാം.അത് കൊണ്ട് ഇവിടെ ഒരു ക്ഷമാപണം നടത്തുന്നു. ആരേയും തകര്‍ക്കാന്‍,സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ സിയാഫ്ക്ക പറഞ പോലെ ഒരു ഉദ്ദേശവും പടന്നക്കാരന്‍ ഷബീറിനില്ല.പക്ഷെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കയ്യിലുള്ള ആയുധമുപയോഗിച്ച് ഞാനും ശ്രമിച്ചു.ഇന്നു നമ്മള്‍ രണ്ട് വഴിയിലാണ്.(എന്നും അങ്ങനെ തന്നെയായിരിക്കും) അത് കൊണ്ട് വ്യക്തിപരമായി ആരോടും ഒരു വെറുപ്പും എനിക്കില്ല!!ഈ ബ്ലോഗും ഗ്രൂപ്പും എനിക്ക് മാസത്തില്‍ ശമ്പളമൊന്നും തരുന്നില്ല!!നല്ല ഒരു കൂട്ടായ്മയായി അഹങ്കാരമില്ലാതെ പുതിയ മലയാളം ബ്ലേഗേഴ്സ് ഭൂ ലോകത്ത് അതിലെ അവസാന മെമ്പര്‍മാര്‍ ഉള്ളത് വരെയുണ്ടാകും...ശ്രീ രമേഷ് അരൂര്‍ എന്ന സീനിയര്‍ ബ്ലോഗര്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്ന് കേവലം 7 മാസം മാത്രം പ്രായമായ പടന്നക്കാരന്‍ പറയുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.തെറ്റ് ആര്‍ക്കും പറ്റും കണ്ണൂരാന്‍ പറഞ പോലെ” നമ്മളാരും മാലാഖയല്ല”!! നിങ്ങളെ എല്ലാവരേയും “നിയമാവലിയും” പുറത്താക്കലും ഇല്ലാത്ത “മ“ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു....എന്റെ വാക്കില്‍ വല്ലവര്‍ക്കും വല്ല വേദനയുളവാക്കിയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക!! വീണ്ടും കണ്ണൂരാന്റെ വാക്ക് കടമെടുക്കുന്നു...”നിങ്ങള്‍ക്ക് നിങ്ങളുടെ ഗ്രൂപ്പ് നമുക്ക് നമ്മളുടെ ഗ്രൂപ്പ്”!!

    ReplyDelete
  13. മൂന്നാം വയസ്സിലേക്ക്‌ പ്രവേശിക്കുമ്പോള്‍ തലക്കുമുകളില്‍ അരച്ചാണ്‍ ഈ തൃക്കൈകള്‍ കമഴ്ത്തി അഭിനന്ദിക്കുന്നു. ഈ സന്തോഷ നിമിഷത്തില്‍ പായ്യാരം വേണ്ടിയിരുന്നില്ല എന്ന വിനീതമായ ഒരഭ്യര്‍ത്ഥനയുണ്ട്.

    ReplyDelete
  14. കണ്ണൂരാനേ ...
    നിങ്ങളൊരു ഫൂലോഗ സംബവമല്ലേ.. ഇങ്ങളെ അറിയാത്തോലാ ബെല്ലിക്കാട്ടെ ഡയലോഗടിക്കുന്നത്.. വിട്ട് കള മാഷേ.. കല്ലിവല്ലി.. നമ്മളുണ്ട് പിന്നില്‍ .. ഓടുമ്പൊ മുന്നിലും.. ഹല്ല പിന്നെ... :)

    ReplyDelete
  15. ഈ മൂന്നാം വര്‍ഷത്തില്‍ എല്ലാ ആശംസകളും നേരുന്നു.

    “കമന്റിനു വേണ്ടിയല്ലാതെ പുണ്യം കിട്ടാന്‍ വേണ്ടിയല്ലല്ലോ ഒരുത്തനും ബ്ലോഗിലെഴുതുന്നത്!“
    ബൂലോക സത്യം...!!!

    ReplyDelete
  16. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആശംസകള്‍
    പിന്നെ കണ്ണൂരാനെ ചക്ക ആവുംബം ചൂയ്ന്നു നോക്കാം
    മനുഷ്യന്‍ ആവുംബം അത് പറ്റില്ലലോ
    അത് കൊണ്ട് തന്നെ കണ്ണൂരാന്‍ ഒരു തെമ്മാടി ആണെന്ന് ഞാന്‍ പറയും

    ReplyDelete
  17. ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല
    ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മ നിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം
    ആശംസകള്‍

    ReplyDelete
  18. kannooran munnottt thanne poottee.........

    ReplyDelete
  19. "മനുഷ്യനാവുന്നത് ഒരു കലയാണത്രേ...."
    ഞാനെന്ന മനുഷ്യനോ, നീയെന്ന മനുഷ്യനോ കണ്ണൂരാന്‍...?
    നന്നായെഴുതുന്ന കണ്ണൂരാനോട്
    മറ്റാര്‍ക്കുമില്ലാത്തത്ര ഇഷ്ടമുന്ടെനിക്ക്...
    അത്യധികം പ്രകോപിതനാവുന്ന,
    പ്രകോപത്താല്‍ അസഭ്യം വിളിച്ചു പറയുന്ന
    കണ്ണൂരാനോട്, അതി വെറുപ്പും ഉണ്ടെനിക്ക്.
    അതിനുള്ള സ്വാതന്ത്ര്യം വകവെച്ചു തരുന്ന
    കണ്ണൂരാനോട് പിന്നെയും ഒരിഷ്ടം എനിക്ക് ബാക്കി കിടക്കുന്നുണ്ട്.
    .......................
    പോകെപ്പോകെ,
    .......................
    ജീവിതത്തിലെ ഓരോ നിമിഷങ്ങളും,
    സ്വര്‍ഗ്ഗത്തിലെ സുന്ദരാനുഭവങ്ങളോട്
    ചേര്‍ത്തു പറയാന്‍, ഭാഗ്യം ലഭിക്കാത്തവനോട്,
    എനിക്ക് വലിയ അനുകമ്പയും ഉണ്ട്.....
    (വെറുപ്പും പകയും കുന്നായ്മയും,
    തിന്നു തീര്‍ക്കുന്നത്,ജീവിതത്തിന്റെ സ്വാസ്ഥ്യങ്ങളെ ആണ് എന്ന് തിരിച്ചറിയുന്നിടത്തു നിന്ന്
    എല്ലാവരും ഒന്ന് തിരിഞ്ഞു നടക്കും,,
    അതിനു സമയത്തിന്റെ പ്രശ്നം മാത്രമേ ഉള്ളൂ...

    ആശംസകള്‍ പ്രിയ സുഹൃത്തെ.....

    ReplyDelete
  20. മൂന്നുവര്‍ഷം ... ഞാന്‍ പരിജയപ്പെട്ടിട്ടു അധികമായിട്ടില്ല എങ്കിലും ഒരു പാട് വര്‍ഷത്തെ ഹൃദയബന്ധം ഉണ്ട് എന്ന് തോന്നിപോയിട്ടുണ്ട് , അനുഭവങ്ങള്‍ അക്ഷരങ്ങള്‍ ആക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി ഒന്ന് വേറെതന്നെയാണ് . വേദനകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് ,ചുരുട്ടി വിമര്‍ശകരുടെ കണ്ണിലേക്ക് വലിച്ചെറിയുന്ന കണ്ണൂരാനെയും ,എഴുത്തിനെയും ഒരുപാട് ഇഷ്ടപ്പെടുന്നു കാരണം ഈ ശൈലി കണ്ണൂരാന് സ്വന്തം . സ്നേഹമുള്ള ആ ഹൃദയം എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്,കണ്ടിട്ടില്ലാത്ത ,ഒരു കടലോളം ദൂരെയുള്ള,ഒരു ഇക്കയെ പ്പോലെ തന്ന ആ ആശ്വാസ വാക്കുകള്‍ മറന്നിട്ടില്ല ,മറക്കാന്‍ ആവില്ല .ഇനിയും എഴുതുക , നര്‍മ്മത്തിന്‍റെ ചില്ലകളില്‍ അക്ഷരങ്ങള്‍ ഇനിയും കൂട് കൂട്ടട്ടെ ..കല്ലിവല്ലിയില്‍ വിപ്ലവ വസന്തം ഇനിയും വിടരട്ടെ എന്നാശംസിക്കുന്നു .ഒപ്പം യാച്ചുക്കാക്കും ,ഇത്താക്കും ഹംധുനും ,അഫ്രീന്‍ മോള്‍ക്കും റമദാന്‍ ആശംസകള്‍ നേരുന്നു ,ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി .

    ReplyDelete
  21. "എഴുത്തുകാരനാവുകയല്ല; മനുഷ്യനാവുകയാണ് കല എന്നാണ്"
    അവര്‍ക്ക് അതറിയാതെ പോയി കണ്ണൂരാനെ. തുറന്നെഴുതുക, നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ. കൂടെ ഞങ്ങളുണ്ട്...

    ReplyDelete
  22. കണ്ണൂരാനേ, ഇവന്മാരെയൊക്കെ ബോധവൽക്കരിക്കാൻ ഒരു പോസ്റ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതിനു പകരം സ്വതസിദ്ധമായ ശൈലിയിൽ നാല് കാച്ചങ്ങ് കാച്ചി ആളുകളെ ഊറിച്ചിരിപ്പിച്ചിരുന്നെങ്കിൽ എന്ന് ഈ പോസ്റ്റ് വായിക്കുന്നതിനിടെ തോന്നിപ്പോയി...

    നമ്മുടെ ശശി തരൂർ എല്ലാവരുടേയും മേലേക്ക് കുതിര കയറുന്നവനാണെന്ന് ഈ പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടു. അയാൾക്ക് ഇത് എന്തിന്റെ സൂക്കേടാണെന്ന് മാ‍ത്രമാണ് മനസ്സിലാകാത്തത്.

    അയാൾ നിരുത്സാഹപ്പെടുത്തിയത് തന്നെ, എന്നെ, പ്രവീണിനെ, പടന്നക്കാരനെ, കൊമ്പനെ, ഷാജുവിനെ... നമുക്കെല്ലാം ബൂലോകത്ത് പ്രവേശിച്ച ഉടനെ തന്നെ സ്വന്തമായ ഒരു മേൽ വിലാസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ അസൂയ പൂണ്ട് ഇങ്ങനെ ചെയ്യാൻ മാത്രം വിലയില്ലാത്തവനോ ഈ ജീർണ്ണലിസ്റ്റ്.

    സെലെബ്രൈറ്റീസിനെ ഇന്റർവ്യൂ നടത്തി സ്വന്തം ചാനലിന്റെ റേറ്റിംഗ് കൂട്ടുന്നത് പോലെ മിസ്റ്റർ നൌഷാദ് ഭായ് (എന്റെ വര) അദ്ധേഹത്തിന്റെ ബ്ലോഗ് കണ്ണൂരാന്റെ ഇന്റർവ്യൂ വെച്ച് വികസിപ്പിച്ചു, കണ്ണൂരാന്റെ പേര് പ്രയോജനപ്പെടുത്തി ബ്ലോഗിലേക്ക് നലാളെ കയറ്റി എന്ന് ഈ വേളയിൽ ഞാൻ ആരോപിക്കുന്നു...

    മൂന്നാം വാർഷികത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ എന്നെ പോലെയുള്ള നവാഗതരായ ബ്ലോഗ്ഗേഴ്സിന്റെ പോസ്റ്റുകൾ ഉദാഹരമായെടുത്തതിന് നന്ദി. അവിടെ ലിങ്ക് കൂടെ കൊടുത്തിരുന്നെങ്കിൽ നാലാളെ എന്റെ ബ്ലോഗിലേക്കും വരുമായിരുന്നു,,, :)))

    കണ്ണൂരാനെ ബ്ലോഗിൽ കാലെടുത്ത് വെച്ച ആദ്യ കാ‍ലങ്ങളിൽ ഞാനും വിമർശിച്ചിരുന്നു. എന്നാൽ പിന്നീട് തെറ്റ് മനസ്സിലായി ഞാനും തിരുത്തുകയാണുണ്ടായത്, തൂലിക നാമം ഒരു തെറ്റല്ല. ആ തൂലിക നാമം കൊണ്ട് അവർ പടച്ച് വിടുന്ന രചനകളിലെ മേന്മയും കോട്ടവുമാണ് നാം വിലയിരുത്തേണ്ടതെന്ന് പറഞ്ഞ് കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു,. കപട സദാചാര വാദികൾ തുലയട്ടെ, കുബുദ്ധി ജീവികൾ നശിക്കട്ടെ, അക്ഷരങ്ങളും ആശയങ്ങളും വിജയിക്കട്ടെ !!!!

    ജയ് ബൂലോകം , ജയ് ജയ് ബൂലോകം

    ReplyDelete
  23. സത്യമേവ ജയതേ..........................

    ReplyDelete
  24. ദുഖമേ നിനക്ക് പുലർകാല വന്ദനം... കാലമേ നിനക്കഭിനന്ദനം...

    ചിലരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞിരിക്കുന്നു.. ഇപ്പോൾ അവരവിടെ സ്വസ്തമാണു... നമുക്ക് അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കാം.. വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക...

    ReplyDelete
  25. കല്ലിവല്ലി കണ്ണൂരാൻ..... കല്ലിവല്ലി...

    എന്തൊക്കെയാണേലും... നമുക്ക് താങ്കളുടെ എഴുത്ത് ഇഷ്ടമാണു..... മൂന്നാം വർഷത്തിന്റെ ആശംസകൾ!!!

    ReplyDelete
  26. ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. അനുഗ്രഹിച്ചാല്‍ മതി.


    നീ കമന്റ് വേണ്ടാന്ന് പറഞ്ഞാല്‍ കമന്റെഴുതാതെയിരിക്കാന്‍ എന്നെക്കൊണ്ട് വയ്യ. കാരണം നീ എന്റെ പ്രിയപ്പെട്ട യാച്ചു അല്ലേ?
    ഇനിയും തുടരുക ജൈത്രയാത്ര. നിന്നെ കുറ്റം പറയാന്‍ നിന്റെ ചാറ്റിംഗിലോ, ബ്ലോഗ് പോസ്റ്റുകളിലോ അരക്ഷരം പോലും ഞാന്‍ കണ്ടിട്ടില്ല..(ഒരക്ഷരത്തെറ്റ് പോലും കണ്ടിട്ടില്ല എന്നുകൂടെ ചേര്‍ക്കുന്നു)

    ReplyDelete
  27. “ബ്ലോഗ് പോസ്റ്റുകളിലോ ഒരക്ഷരം” എന്ന് തിരുത്തി വായിക്കണേ

    ReplyDelete
  28. കണ്ണൂരാന്റെ അഭ്യാസം തുടങ്ങിയിട്ട് മൂന്നു വര്‍ഷം ആയി അല്ലേ???

    പോസ്റ്റില്‍ പറഞ്ഞ പല ബുദ്ധി ജീവികളുടെയും സ്വബോധത്തോടെയുള്ള ഇടപെടല്‍ കൊണ്ടാണല്ലോ "മാതാജി, കുക്കുടം ധാന്യം ഭുജിച്ചപ്പോള്‍" പലരുടെയും ദഹനകേടുകള്‍ പുറത്ത്‌ വന്നത്. ഇത്തരക്കാര്‍ തന്നെയാണ് ബൂലോകത്തെ കൂലംകുത്തികളായി പരിണമിക്കുന്നത്.

    കണ്ണൂരാന്റെ ആള്‍മാറാട്ട ഫോണ്‍ വിളി കൊണ്ട് ഒരുപാട് പേരുടെ ഉള്ളിളിരിപ്പും, സുഖിപ്പിക്കലും തിരിച്ചറിയാന്‍ കഴിഞ്ഞു എന്നത് വളരെ നല്ലകാര്യം ആണ്. ഏതൊരു ബ്ലോഗ്ഗെര്‍ക്കും പരീക്ഷിച്ചു നോക്കാവുന്നവ...

    പിന്നെ മറ്റുള്ളവരുടെ എഴുത്തുകളിലെ സാഹിത്യക്കമ്മി മാത്രം അന്യെഷിച്ചു നടക്കുന്നവര്‍ വല്ലപ്പോഴും സ്വന്തം ബ്ലോഗിലെ സാഹിത്യ നിലവാരവും, അത് എത്രപേര്‍ വായിച്ചു എന്നും, എത്രപേര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കി എന്നും ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.

    നമ്മള്‍ മനസ്സില്‍ കാണുന്നത്, അക്ഷരങ്ങളിലൂടെ വായനക്കാരന്റെ മനസ്സില്‍ കാണിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ് എഴുത്തുകാരന്റെ വിജയം. അല്ലാതെ വായന നടക്കുമ്പോള്‍ ഒപ്പം ഡിക്ഷ്ണറി വെച്ച് തര്‍ജ്ജുമ നടത്തുകയും, എന്താ ഈ കോപ്പന്‍ പറഞ്ഞത്‌ എന്ന് മനസ്സിലാക്കാന്‍ തല പുണ്ണാക്കേണ്ട അവസ്ഥ വായനക്കാരന് ഉണ്ടായാല്‍ അത് എഴുത്തുകാരന്റെ പരാജയം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഏതു നോബല്‍ സമ്മാനം നേടിയ സാഹിത്യകാരന്‍ ആയാലും ശരി...

    കണ്ണൂരാനന്ദ തിരുവടികളുടെ വിരലുകള്‍ ഇനിയും കാലങ്ങളോളം കീ ബോര്‍ഡില്‍ ചലിക്കട്ടെ.
    പിന്നെ ആ പുകവലി ഒന്ന് ഉപേക്ഷിക്കണം. അല്ലെങ്കില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം...

    ReplyDelete
  29. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കല്ലി വല്ലിക്ക് അഭിനന്ദനങ്ങള്‍.... ഒപ്പം മനുഷ്യനാവുക എന്നത് ഒരു കലയാണ് എന്നോര്‍മ്മപെടുത്തിയതിന് പ്രത്യക നന്ദിയും...

    ReplyDelete
  30. എഴുതാനറിയുന്നവര്‍ എഴുതുക..
    വായിക്കാനറിയുന്നവര്‍ വായിക്കുക..
    കമന്റാന്‍ സൌകര്യമുള്ളവര്‍ കമന്റുക..
    ഇനി സൌക്യരമില്ലാത്തവര്‍ പണി നോക്കി പോകുക.

    അസൂയയുള്ളവര്‍ സ്വന്തം തല തല്ലിചാകട്ടെ..
    അല്ലാതെ സ്വന്തം തീട്ടത്തിന്റെ മനം മറ്റുള്ളോരുടെ മേത്തുണ്ടെന്നു പറയരുത്..
    ഹെന്‍റ പടച്ചോനെ.. മലയാളീസ് ഒരിടത്തും നന്നാവൂലെ...
    ചില ഉടുത്ത പിരാന്തന്മാരും കുറേ ഉടുക്കാത്ത പിരാന്തന്മാരും..
    പടച്ചോനെ.. ഇന്നീം എന്റെ ബ്ലോഗിനെ മാത്രം കാക്കണേ.. ആമീന്‍

    കണ്ണൂരാന്‍.. താങ്കളുടെ ഒരു ഭാഗം പോകുന്നത് വരെ ഞങ്ങള്‍ താങ്കളുടെ കൂടെ ഉണ്ട്.. താങ്കള്‍ ധൈര്യമായി യുദ്ധം ചെയ്യുക.. ഏതെങ്കിലും ഒരു ടീം ജയിച്ചിട്ടു വേണം എന്റെ ടീം ഏതാണെന്ന് പറയാന്‍...

    ReplyDelete
  31. ഡോക്ടര്‍ അബ്സാര്‍ : പുകവലി ഉപേക്ഷിക്കാം.


    (റമദാനില്‍ പകല്‍ സമയങ്ങളില്‍ പുകവലി ഉപേക്ഷിക്കാം)

    ReplyDelete
  32. റമദാന്‍ ആശംസകള്‍

    ReplyDelete
  33. മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന കല്ലി വല്ലിക് ആശംസകള്‍ .....ഒപ്പം സൈബര്‍ ലോകത്തെ അക്ഷരസ്നേഹികളെന്നു വീമ്പിളക്കുന്ന ചില ബുജികളുടെ നാറിയ ഇരട്ടമുഖം തുറന്നു കാണിച്ചതില്‍ അഭിന്ദനം .....

    ReplyDelete
  34. പോസ്റ്റിലെ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ ഒരു സമയ പരിധി വരെ പ്രസക്തമാണ് ..കാലം മുന്നോട്ടു തന്നെ സഞ്ചരിക്കും ... 'മ 'കള്‍ക്ക് വിവാദങ്ങളുടെ കാലം ..അവസാനമില്ലാത്തതും വിവാദങ്ങള്‍ക്ക് ...

    നഷ്ടം, സോഷ്യല്‍ മീഡിയ നല്‍കുന്ന സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി നമ്മുടെ എഴുത്തുകള്‍ പങ്കു വെക്കണം എന്നും ബ്ലോഗ്‌ എന്ന മാധ്യമത്തെ പൊതു സമൂഹം മാന്യമായ ഒരു മീഡിയ ആയി കാണണമെന്ന് ആഗ്രഹിക്കുന്ന പുതു തലമുറയിലെ ഏറ്റവും ശക്തമായ ആയുധം കയ്യിലുള്ളവര്‍ക്ക്



    മനസ്സില്‍ വികാരങ്ങളും വിചാരങ്ങളും ഇല്ലാത്തവര്‍ ആരും തന്നെ ഈ ലോകത്ത് ഉണ്ടാവില്ല ..
    അവയില്‍ പലതും പുറമേ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുക മനുഷ്യ സ്വഭാവമാണ് ...
    അതിനു അല്പം വൈഭവം വേണം എന്നത് സത്യമാണ് ..

    താന്‍ അനുഭവിച്ച ,അറിഞ്ഞ, അല്ലെങ്കില്‍ ഭാവനയില്‍ ഉള്ള കാര്യങ്ങള്‍ മറ്റുള്ളവരെയും വാക്കുകളിലൂടെ അനുഭവിപ്പിക്കുവാന്‍ ഒരാള്‍ക്ക്‌ കഴിയുമ്പോള്‍ ഒരു എഴുത്തുകാരന്‍ വിജയിക്കുന്നു എന്ന് പറയാം ..

    അത്തരത്തില്‍ വിജയിച്ച ഒരു എഴുത്തുകാരന്‍ എന്ന് നിസ്സംശയം കണ്ണൂരാനെ കുറിച്ച് പറയാം ..

    മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കണ്ണൂരാന് ആശംസകള്‍ ...

    (-----എന്ത് കൊണ്ട് രണ്ടാമതും മ യില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന് ഇപ്പോഴും അറിയാന്‍ കഴിയാത്ത അതിനു മിനക്കെടാന്‍ താല്‍പര്യവും ഇല്ലാത്ത മുന്‍ 'മ' അഡ്മിന്‍ .)

    ReplyDelete
  35. ലിങ്ക് ചേർത്തതിന് നന്ദി

    ReplyDelete
  36. കണ്ണൂരാന്‍റെ രസകരമായ രചനകളും,
    മറ്റു ബ്ലോഗുകളില്‍ രേഖപ്പെടുത്തുന്ന
    കുറിക്കുകൊള്ളുന്ന അഭിപ്രായപ്രകടനങ്ങളും
    ആകര്‍ഷകമാണ്‌!
    എല്ലാവിധ മംഗളാശംസകളും നേരുന്നു.

    ReplyDelete
  37. ബൂലോഗ ടി. പത്മനാഭൻ!!

    നൗഷാദ് കൂടരഞ്ഞിയുടെ കമന്റിനു കീഴിലൊരു കയ്യൊപ്പ്. വിശേഷിച്ചും ആ അവസാന ഭാഗത്തിന്.

    ReplyDelete
  38. എഴുത്തുകാരനാവുകയല്ല; മനുഷ്യനാവുകയാണ് കല എന്നാണ്.

    ഇത് മാത്രം വായിച്ച പോരെ ഫൂ ലോക്ക ഫോക്കിരികൾക്ക് മുഖം പൊത്താൻ

    ഗണ്ണൂ എഴുതൂ എഴുതൂ നുമ്മൾ ഇവിടെ ഉണ്ടണ്ണാ വായിക്കാനും കമാന്റാനും

    ReplyDelete
  39. നൗഷാദ്‌ വടക്കേല്‍ :

    ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതാന്‍ ആഗ്രഹിച്ചതല്ല. പക്ഷെ ഗ്രൂപ്പിലെ സമകാലിക പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ എന്റെ ആത്മാവില്‍ നിന്നും പണ്ടേ ഉതിര്‍ന്നുപോയ സങ്കടങ്ങള്‍ ഉയര്‍ന്നുവന്നു.
    ഇവിടെ ഗ്രൂപ്പുകള്‍ ഉണ്ടാവും മുന്‍പേ ബ്ലോഗുകള്‍ ഉണ്ട്. അതിലൊക്കെ കമന്റുകളും ഉണ്ട്. ബൂലോകം എന്റെ തലയ്ക്കു മീതെക്കൂടിയാണ് ഓടുന്നതെന്ന് അഹങ്കരിക്കുന്ന ചിലരാണ് ബ്ലോഗര്‍മാര്‍ക്കിടയില്‍ അസഹിഷ്ണുത വര്‍ദ്ധിപ്പിച്ചത്.

    എന്തിനാണ് സഹജീവികളെ ഇങ്ങനെ വേദനിപ്പിക്കുന്നത്?
    ആരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ബൂലോകത്തിന്റെ മൊത്തം കുത്തക ഇക്കൂട്ടര്‍ ഏറ്റെടുക്കുന്നത്?
    ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങളെ മറച്ചുപിടിച്ചു അംഗങ്ങളെ വലിച്ചെറിയാന്‍ കാണിക്കുന്ന ധിക്കാരികളെ കഴുത്തിന്‌ പിടിച്ചു പുറത്തിടണം.

    ReplyDelete
  40. ആദ്യമായി ഈ ബൂലോകത് എത്തിപ്പെട്ടപ്പോള്‍ കണൂരാനേ തെറി വിളിച്ചുകൊണ്ടുള്ള പല കമെന്ടും പല ബ്ലോഗുകളിലും കണ്ടു ,അഹങ്കാരി ധിക്കാരി എന്നൊക്കെ .അങ്ങനെയാണ് കണ്ണൂരാനേ പറ്റി അറിഞ്ഞതും ,ഇവിടെ വന്നതും .....പിന്നെ ഇപ്പോള്‍ താങ്കളുടെ ഫാന്‍ ആയി മാറി .ഈ സദാചാര പോലിസുകളുടെ പ്രതികരണങ്ങള്‍ കണ്ണൂരാണ് കൂടുതല്‍ വായനക്കാരെ കൊണ്ട് തന്നു എന്നതാണ് സത്യം .......ആശംസകള്‍

    ReplyDelete
  41. കണ്ണൂരാന്‍ പറയാനുള്ളത് വെട്ടി തുറന്നങ്ങ് പറഞ്ഞു... അത് ഒരു കുറ്റമല്ല..അതില്‍ വേദനിച്ചവരും , അത് കേട്ടിട്ട് തിരിച്ചു ഉപദേശിച്ചവരും സമയം കിട്ടുമ്പോള്‍ ഒന്ന് ഒറ്റയ്ക്ക് നിന്ന് കൊണ്ട് ചിന്തിക്കുക. ഇതൊക്കെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ?

    ഒരാളെ കൂട്ടം കൂടി ആക്രമിക്കാന്‍ ഒരവസരം കിട്ടിയാല്‍ എന്താണ് കാരണം എന്ന് കൂടി ആലോചിക്കാതെ പോയി തല്ലി കൊള്ളണം എന്ന ചിന്താഗാതിയോടെ നടക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്ന് രാഷ്ട്രീയത്തിലും സാഹിത്യ ലോകത്തും സജീവമായി പുണ്യാള വേഷം കെട്ടി നടക്കുന്നത്.

    ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന് മനസിലാക്കിയാല്‍ എല്ലാ പ്രശ്നങ്ങലോടുമുള്ള നമ്മുടെ നിലപാടുകളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും ..നാളെ നമ്മുടെ ശരീരം മണ്ണിലോ , തീയിലോ , ജലത്തിലോ , വായുവിലോ എവിടെയൊക്കെയോ അലിഞ്ഞു ശൂന്യതയിലേക്ക് മറയാനുള്ളതാണ്.. അതിനിടയിലെ ഈ കുറച്ചു സമയത്തിനുള്ളില്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്താകണം എന്ന് ചിന്തിക്കട്ടെ എല്ലാവരും..

    നന്ദി കണ്ണൂരാന്‍.., താങ്കള്‍ ശരിയെങ്കില്‍ താങ്കളെ തേടി സത്യം തീര്‍ച്ചയായും ഒരു ദിവസം വരും..എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു..വീണ്ടും കാണാം..

    ReplyDelete
  42. എന്നെ വിളിച്ചത് കള്ളഹമുക്ക് പറഞ്ഞില്ല.. ഞാന്‍ ഇനി മുതല്‍ കുലംകുത്തിയാണ്..കുലംകുത്തി.. അന്‍റെ ബ്ലോഗ്‌ ഞാന്‍ ആളെ വിട്ടു കൂവി തോല്‍പ്പിക്കും.. നാട്ടുകാര്‍ ഇതിനുമുമ്പ് തീയിട്ട അന്‍റെ ചന്തിയില്‍ ഞാന്‍ പെട്രോള്‍ ഒഴിക്കും..എന്നിട്ട് ഞാന്‍ ആ തീയില്‍ നിന്നും ബീഡി എടുത്തു കത്തിക്കും.. എന്നിട്ടുറക്കെ പറയും,


    "കല്ലി വല്ലി കണ്ണൂരാന്‍ കീ ജയ്" എന്ന്.. :)
    എന്നെ ഏറ്റവും കൂടുതല്‍ ബ്ലോഗ്ഗില്‍ സഹായിച്ച, സ്നേഹിച്ച,പ്രോത്സാഹിപ്പിച്ച യാച്ചുവിനു എങ്ങനെ ഇത്രമാത്രം ശത്രുക്കള്‍ ഉണ്ടായി എന്നത് ഒരു ചോദ്യചിഹ്ന്നമായി അവശേഷിപ്പിക്കുന്നു..
    ആരൊക്കെ തള്ളിപ്പറഞ്ഞാലും,മുഷ്ടി ആകാശത്തേക്ക് ചുഴറ്റി കണ്ണൂരാന് മുദ്രാവാക്യവും വിളിച്ചു ഈ 'ജൂനിയര്‍ കണ്ണൂരാന്‍'(ഞാന്‍ എന്നെത്തന്നെ ഒരാഗ്രഹവും പിന്നെ ഇങ്ങളോടുള്ള സ്നേഹോം കൊണ്ട് വിളിച്ചു പോകുന്നതാ.. ഇങ്ങള് ക്ഷമി.)
    പിറകെ ഉണ്ടാകും.. അല്ല പിന്നെ..:)

    http://kannurpassenger.blogspot.com/

    ReplyDelete
  43. ഇനിയും കൂടുതല്‍ കൊല്ലങ്ങള്‍ മുന്നോട്ട്...

    ReplyDelete
  44. ഹോ.. കുറച്ചു കാലം ബൂലോകത്ത് ഇല്ലാതിരുന്നപ്പോള്‍ (സത്യമായും കമന്റ് കുറവായത് കൊണ്ട് ബൂലോകം വിട്ടതല്ല, ഒന്നും കിട്ടാരില്ലെന്നത് സത്യം ആണെങ്കിലും) എന്തൊക്കെയാ സംഭവിച്ചത്?

    പിന്നെ ഗ്രൂപ്പ്‌... അതിലൊന്നും വലിയ കാര്യമില്ല. ഞാന്‍ അതില്‍ കയറിയിട്ട് കാലം കുറെ ആയി..

    ഞാന്‍ തുടക്കം മുതല്‍ വായിക്കാരുള്ളതാണ് കല്ലി വല്ലി. (പൊതുവേ കമന്‍റിടാന്‍ മടിയാണ്) ഒരു കുഴപ്പവും തോന്നിയിട്ടില്ല. ഇനിയും കല്‍പ്പാന്തകാലതോളം എഴുത്ത് തുടരുക. ആരുടെയും പുറം മാന്തിക്കൊടുക്കാതെ തന്നെ ഇവിടെ തുടരുക...

    ReplyDelete
  45. കമന്റാതെ അനുഗ്രഹിക്കാന്‍ അറിയില്ല. ബ്ലോഗിനെ ഇത്രയേറെ ഗൗരവത്തില്‍ നിങ്ങളൊകെ കാനുന്നുണ്ട് എന്നത് എനിക്കെപ്പോഴും അത്ഭുതമാണ്‌. ഇത്രയേറെ ശത്രുക്കളെ അല്ലെങ്കില്‍ എതിരാളികളെ ഉണ്ടാക്കിയതില്‍ സന്തോഷിക്കാവുന്നതാണ്‌. സ്വന്തമായി എഴുതുന്നതുകൊണ്ടും അതു കൊള്ളാവുന്നതായതുകൊണ്ടും ആകണം ഇത്ര എതിര്‍പ്പ്. പകര്‍ത്തിയെഴുത്തുകളെ ആരും എതിര്‍ക്കാറില്ലല്ലോ.
    എന്റെ അറിവില്‍ ഏറ്റവും നന്നായി ബ്ലോഗ് മാര്‍ക്കറ്റ് ചെയ്യുന്ന ഒരു മനുഷ്യന്‍ നിങ്ങളാണ്‌. ഈ പോസ്റ്റിലും അത് തന്നെ. അതത്ര പാതകം ഒന്നുമല്ല്. മോശം സാധനം എത്ര പരസ്യം ചെയ്താലും ആളുകള്‍ വാങ്ങില്ല. സ്വന്തം പോസ്റ്റല്ലാത്തവയും നിങ്ങള്‍ അയച്ചു തരാറുണ്ട്. മിക്കവാറുമൊക്കെ ഇഷ്ടപ്പെടാറുമുണ്ട്. നിങ്ങളുടെ എഴുത്ത് എനിക്കിഷ്ടമാണ്‌. അല്ലാത്തവയെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എഴുത്തിനേക്കാള്‍ എഴുതിയ ആളോട് കമന്റ് ചെയ്യേണ്ടി വരുന്നത് അത്ര നല്ല സംഭവമല്ല. ബൂലോകത്തെ സൈദ്ധാന്തികരില്‍ ഭൂരിഭാഗത്തിന്റേയും എഴുത്തും അതിന്റെ നിലവാരവും തുലോം കുറവാണ്‌ എന്നത് എന്റെ അനുഭവമാണ്‌. എന്തായാലും അതൊന്നും വിസ്തരിക്കേണ്ട കാര്യമില്ല. ഫോണ്‍ വിളിച്ച് നേരില്‍ കാര്യങ്ങള്‍ അറിയാന്‍ കാണിച്ച് താല്പര്യം എന്നെ ഇപ്പോഴും അതിശയപ്പെടുത്തുന്നു. ആരൊക്കെ തെറി വിളിച്ചാലും നിങ്ങ്ല് എഴുതിക്കൊണ്ടിരുന്നാല്‍ നമള്‍ വായിച്ചു കൊണ്‍റ്റിരിക്കും. ഇഷ്ടമില്ലാത്തവയെ പറയും.
    ഓണ്‍ലൈന്‍ ജീവിതത്തെ അതിലെ എഴുത്തിനെ സൗഹൃദങ്ങളെ ഇത്രയേറെ ഗൗരവത്തില്‍ കാണുന്ന കണ്ണൂരാന്‍ എന്ന് സ്വന്തം വിളിപ്പേരിട്ട മനുഷ്യന്‌ നന്മകള്‍.

    ReplyDelete
  46. കാര്യങ്ങളൊന്നുമറിയില്ല. എങ്കിലും കണ്ണൂരാന്‍ പറഞ്ഞത് സത്യമാണെന്ന് ഒരു തോന്നലുണ്ട്. ആദ്യായിട്ടാണ് ബൂലോകത്തിലൂടെ കറങ്ങാന്‍ തുടങ്ങുന്നത്.
    അന്തഃഛിദ്രങ്ങളും , പകയുമെന്തിനെന്നറിയുന്നില്ല. കഴിവുള്ളവനെ എത്ര നശിപ്പിക്കാന്‍ ശ്രമിച്ചാലും അവന്‍ വിജയിച്ചു കൊണ്ടേയിരിക്കും.അത് ഒരു സത്യമാണ്. നശിപ്പിക്കാന്‍ ശ്രമിക്കുന്നവനെ കാലം ഒന്നു കൂടി വിരൂപനാക്കും, അതുകൊണ്ട് നല്ലതിനെ നല്ലതെന്ന് പറയാനും, അക്ഷരങ്ങളെ സ്നേഹിക്കാനും, അക്ഷരസ്നേഹികളെന്ന് വിളിച്ചു പറഞ്ഞു നടക്കുന്നവര്‍ക്ക് കഴിയട്ടെ. :)
    കണ്ണൂരാന്‍റെ എഴുത്തിന് എന്‍റെ എല്ലാവിധ ആശംസകളും.പ്രാര്‍ത്ഥനയും..
    വിമര്‍ശനങ്ങളും, പിന്നില്‍ നിന്നു കുത്ത് പോലും സമ്പാദ്യമാക്കി മാറ്റാന്‍ കഴിവുള്ളൊരു തൂലികയുള്ളപ്പോള്‍ ഭയപ്പെടേണ്ടത് ആരാണ്?
    ധൈര്യമായ് മുന്നേറൂ.
    ഒരായിരം അഭിനന്ദനങ്ങള്‍ .:)

    ReplyDelete
  47. @@
    മനുഷ്യനാവുക കലയാണ്‌ എന്ന പോസ്റ്റ്‌ 'ഇരിപ്പിടം' വാരികയില്‍ ചേര്‍ക്കാന്‍ വേണ്ടി അപേക്ഷിച്ചുകൊണ്ട് അരൂര്‍ സാറിന് മെയില്‍ അയച്ചിരുന്നു. കമന്റ് കിട്ടാന്‍ വേണ്ടിയല്ല സാമൂഹ്യ പ്രസക്തിയുള്ള വിഷയം എന്ന നിലക്കാണ് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നത് എന്നും പറഞ്ഞിരുന്നു. പക്ഷെ ചേര്‍ത്തില്ല.
    ആ മെയിലിനു മറുപടിയും അയച്ചില്ല.

    കണ്ണൂരാന്റെ ബ്ലോഗില്‍ ഹൃദ്യമായ കമന്റ് ഇടുന്ന പലരുടെയും ബ്ലോഗ്‌ പോസ്റ്റുകള്‍ ഇരിപ്പിടത്തില്‍ ചേര്‍ക്കാറില്ല. ചന്തുനായര്‍ മാത്രമാണ് ഇതിനൊരപവാദം. അദ്ദേഹം കണ്ണൂരാന്റെ പോസ്റ്റിനെ കുറിച്ച് അതില്‍ എഴുതാനുള്ള സന്മനസ് കാണിച്ചു.

    ഇരിപ്പിടത്തില്‍ 'കല്ലിവല്ലി' ചേര്‍ത്താല്‍ കിടപ്പാടം നഷ്ടപ്പെടുമെന്നു ആ കാളകൂടം ബ്ലോഗിന്റെ മൊയലാളി പേടിച്ചിരിക്കാം.

    **

    ReplyDelete
  48. "ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മ നിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം."

    - namukku sramikkam alle? :)

    ReplyDelete
  49. മൂന്നാം വാര്‍ഷികാശംസകള്‍

    ReplyDelete
  50. ഇനിയും ഒരു പാടുകാലം ബൂലോകത്തില്‍ തല്ലും തലോടലുമായി കണ്ണൂരാന്‍ ആടിതിമര്‍ക്കട്ടെ എല്ലാ ആശംസകളും പിന്നെ അക്ബറിന്‍റെ ഈ പോസ്റ്റില്‍ എന്താണ് കണ്ണൂരാന്‍ പറഞ്ഞ ഗുരുതരമായ വിഷയം എന്ന് വായിച്ചു കണ്ണൂരാന്‍ പറഞ്ഞ അത്രയും വലിയ പ്രശ്നങ്ങള്‍ എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല .പൊതുവേ പറഞ്ഞ വിഷയങ്ങളുടെ കൂടെ ഈ ബ്ലോഗും പരാമര്‍ശിച്ചു എന്നല്ലേയുള്ളൂ ,,,

    ReplyDelete
  51. കശ്മലന്‍ ! അബൂദാബിയിലെ അഷ്റഫ് എനിക്ക് വിളിച്ചപ്പഴേ എനിക്ക് സംശയമുണ്ടായിരുന്നു
    അത് കണ്ണൂരാന്റെ വേലയാണെന്ന്...എന്തായാലും എനിക്കിട്ട് തന്നെ പണിതു അല്ലേ മുടുക്കന്‍ !!
    തുറന്ന് പറഞ്ഞതിനു നന്ദി..എന്റെ വര,കോം അധോലോകം & ക്വാട്ടേഷന്‍ സെറ്റ് അപ്പ് തുടങ്ങിയത് അറിയാലോ..ആശ്രമത്തിലേക്ക് നമ്മുടെ പിള്ളാരെ വിട്ടാലോ എന്ന് കരുതിയതാ..പിന്നെ കണ്ണൂരാന്‍ ഒരാള്‍ടെ കൂടി ബാപ്പയായ സന്തോഷത്തില്‍ നിക്കുവാണല്ലോ എന്നു കരുതി തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു

    കണ്ണൂരാന്റെ എഴുത്ത് എനിക്കിഷ്ടമാണ്. കമന്റ് കോളങ്ങളിലെ കയ്യിലിരിപ്പും വായിലിരിപ്പും എനിക്ക് അതുപോലെ അനിഷ്ടവുമാണ്..അത് കണ്ണൂരാനു തന്നെ നല്ല പോലെ അറിയാം.
    എന്തായാലും മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കണ്ണൂരാന്‍ ബ്ലോഗ്ഗിനു എല്ലാ ആശംസകളും.
    അടിപിടി കോലാഹലങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കി കണ്ണൂരാന്‍ എഴുത്തിന്റെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു.


    ഇനി മോഹിക്ക്...
    മോനൂ എന്താ പറഞ്ഞത്??

    "സെലെബ്രൈറ്റീസിനെ ഇന്റർവ്യൂ നടത്തി സ്വന്തം ചാനലിന്റെ റേറ്റിംഗ് കൂട്ടുന്നത് പോലെ മിസ്റ്റർ നൌഷാദ് ഭായ് (എന്റെ വര) അദ്ധേഹത്തിന്റെ ബ്ലോഗ് കണ്ണൂരാന്റെ ഇന്റർവ്യൂ വെച്ച് വികസിപ്പിച്ചു, കണ്ണൂരാന്റെ പേര് പ്രയോജനപ്പെടുത്തി ബ്ലോഗിലേക്ക് നലാളെ കയറ്റി എന്ന് ഈ വേളയിൽ ഞാൻ ആരോപിക്കുന്നു..."

    കൊള്ളാം കുഞ്ഞേ..നല്ല ആരോ പണം..!
    ഇതിനുള്ള മറുപടി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.
    അത് കണ്ണൂരാന്‍ തന്നെ മോഹിയോട് പറയും എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  52. എഴുത്താശംസകള്‍.... റമദാന്‍ ആശംസകള്‍....!

    ReplyDelete
  53. മൂന്നാം വയസ്സിലേക്ക്‌ കടക്കുന്ന കല്ലിവല്ലിയ്ക്കും കണ്ണൂരാനും ആശംസകള്‍ നേരുന്നു....
    മുന്‍കൂറായി ഈദ് ആശംസകള്‍ ....
    ഈ അവസരത്തില്‍ "മിഠായി എടുക്കൂ ആഘോഷിക്കൂ"
    അതല്ലേ അതിനിന്റെ ഒരു ഇത് .... യേത് ......

    ReplyDelete
  54. കണ്ണൂസേ ആദ്യമായിതന്നെ മൂന്നാം പിറന്നാള്‍ ആശംസകള്‍ അറിയിക്കട്ടെ,പിന്നെ കണ്ണൂരാന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് ഇവിടെ എഴുതിയ കമ്മന്റുകളിലൂടെ ഇപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യം അറിയിക്കട്ടെ. മനുഷ്യനാവുക കലയാണ്‌ എന്ന പോസ്റ്റ്‌ ഇട്ട വാരം ഞാനായിരുന്നു ഇരിപ്പിടത്തില്‍ അവലോകനം തയ്യാറാക്കിയത്.അത് തയ്യാറാക്കി കഴിഞ്ഞാണ്‌ ഞാന്‍ കണ്ണൂസിന്റെ പോസ്റ്റ്‌ കണ്ടത് എന്നിട്ടും ഞാന്‍ അതിന്റെ അവസാനത്തില്‍ കണ്ണൂസിന്റെ പോസ്റ്റിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.താഴെചെര്‍ക്കും പ്രകാരം ഞാന്‍ എഴുതിയത് രമേശ്‌ജീയാണ് പോസ്റ്റിയത്.

    "ഒടുവില്‍ ഇവിടെ ഇതവസാനിപ്പിക്കാന്‍ തുടങ്ങിയനേരത്താണ് കണ്ണൂരാന്റെ പുതിയ പോസ്റ്റ് കണ്ണിലുടക്കിയത് ട്രിപ്പിള്‍ ശ്രീ നിത്യസായി ഗുരു കണ്ണൂരാനന്ദ ആസാമികളുടെ കല്ലിവല്ലി അങ്ങനെ ഒഴിവാക്കി പ്പോകാവുന്ന ഒന്നല്ലല്ലോ "മനുഷ്യനാവുക ഒരു കലയാണ്‌ " ആ കല ശെരിക്കും അറിയാവുന്ന ഒരാളാണ് കണ്ണൂരാന്റെ മൂടുപടത്തിനുള്ളിലെന്നു ചില കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ അറിഞ്ഞിട്ടുള്ളവനാണ് ഞാന്‍ ."വിശപ്പടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു ആറുവയസുകാരിയുടെ പുഞ്ചിരിക്കു മറ്റെന്തിനെക്കാളും സൌന്ദര്യമുണ്ടെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കി."അവറ്റകള്‍ക്കൊന്നും ഒരു സാധനവും വാങ്ങിച്ചു കൊടുക്കരുതെ"ന്ന അതിദാരുണ കല്പനകള്‍ പിന്നെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നന്മ ചെയ്യാനല്ല അതിനെ തടയാന്‍ എന്തൊരുത്സാഹമാണ് നമുക്കൊക്കെ..! "ഇങ്ങിനെയുള്ള കൊച്ചു വാചകങ്ങളിലൂടെ ഇവിടെയും ആ നന്മയുടെ അംശങ്ങള്‍ നമുക്ക് വായിചെടുക്കനാവും തീര്‍ച്ച."
    ഇതായിരുന്നു ആ പേരഗ്രാഫ്.ഇത് ഞാന്‍ കണ്ണൂസിന് ഫേസ്ബുക്ക് വഴി ഷയര്‍ ചെയ്തിരുന്നു, ആദ്യത്തെ രണ്ടുദിവസം ആ പോസ്റ്റ് വായിച്ചവര്‍ക്കും അത് അറിയാമായിരിക്കും.ശേഷം ആ ഭാഗം കാണാതെ വന്നപ്പോള്‍ ഞാന്‍ രമേശ്‌ജിയോട് വിവരം അന്വേഷിച്ചു .ഇരിപ്പിടത്തില്‍ മുമ്പൊരു പോസ്റ്റിനെക്കുറിച്ച് എഴുതിയതിനു കണ്ണൂസ്‌ എന്തൊക്കെയോ പറഞ്ഞു എന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചെന്നും അങ്ങിനെയുള്ളവരുടെ പോസ്റ്റുകളെക്കുറിച്ചു പ്രതിബാധിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചെന്നും അതുകൊണ്ടാണത് നീക്കിയതെന്നാണ് പറഞ്ഞത് , രമേശ്‌ജീ ഞാന്‍ അറിഞ്ഞിടത്തോളം ഒരു തുറന്ന മനസ്ഥിതിക്കാരനാണ്.
    അതൊക്കെ എന്തോ ആവട്ടെ..നൈസര്‍ഗികമായ കഴിവുകളുള്ളവര്‍ ആരെന്തൊക്കെ പറഞ്ഞാലും അവരുടെ കഴിവുകളില്‍ തിളങ്ങുകതന്നെ ചെയ്യും.വീണ്ടും ആശംസകളോടെ.

    ReplyDelete
  55. ഞാൻ തെരുവിലൂടെ നടന്നുപോകുമ്പോൾ മദ്യപിച്ച ഒരാൾ എന്നെ തെറിവിളിച്ച് ,അത്കേട്ട് അവിടെയുണ്ടായിരുന്ന മറ്റൊരു മദ്യപാനി ആദ്യത്തെ ആൾക്കൊപ്പംചേർന്നു എന്നെ ശക്തമായി തെറിവിളിച്ച്, എനിക്കൊന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല.അതാണ് പൊതുവഴികളുടെ സ്വഭാവം .

    ReplyDelete
  56. ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മ നിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം...താങ്കളുടെ തന്നെ വാക്കുകള്‍ കൊണ്ടെന്റെ കമന്റ് തുടങ്ങട്ടെ. ആദ്യമായി കണ്ണൂരാന്‍ ബ്ലോഗുമായി ബൂലോകത്ത് വന്ന ദിവസം ഞാനോര്‍ക്കുന്നു. ഒരു നോട്ടീസായിരുന്നു ആദ്യ പോസ്റ്റ്. എന്തോ ഭൂകമ്പം തുടങ്ങാന്‍ പോകുന്നു എന്നൊക്കെ. പതുക്കെ പതുക്കെ ബാപ്പാനേയും ഭാര്യയേയും കുടുംബക്കാരെയുമൊക്കെ കഥാ‍ പാത്രങ്ങളാക്കി. ഞാനും വേറെ ചിലരും കണ്ണൂരാനെ മൂപ്പിക്കാനും തുടങ്ങി. അങ്ങിനെ ഇപ്പോ ഒരു മൂത്ത ബ്ലോഗ്ഗറായപ്പോള്‍ കണ്ണൂരാന്‍ ബൂലോക പരാക്രമം തുടങ്ങി. ഫോണ്‍ വിളികളായി .എന്നെയും വിളിച്ചിട്ടുണ്ട്.ഞാന്‍ ബ്ലോഗെഴുത്ത് നിറുത്തിയതും വീണ്ടും തുടങ്ങിയതുമെല്ലാം അതിന്നിടയിലാണ്. ഈയിടെ ഫേസ് ബുക്കില്‍ വീണ്ടും എന്തൊക്കെയോ മണക്കാന്‍( നാറാന്‍ എന്നാണ് പറയേണ്ടതെന്നു തോന്നുന്നു?)തുടങ്ങിയപ്പോഴാണ് ഇവിടെ വന്നു നോക്കിയത്.പിള്ളാരല്ലെ എന്തെങ്കിലുമാവട്ടെ. പൂച്ചക്കെന്താ പൊന്നുരുക്കുന്നേടത്ത് കാര്യം?. ഞാനിവിടെ വന്നിട്ടുമില്ല,ഇതൊന്നും കണ്ടിട്ടുമില്ല...."ഒരു ബ്ലോഗര്‍ പോസ്റ്റ്കൊണ്ട് മാത്രമല്ല, എറിഞ്ഞുകിട്ടുന്ന കമന്റ്കൊണ്ടുമാണ് ജീവിക്കുന്നത്" (പുതിയനിയമം- കണ്ണൂരാന്‍ മസ്ത്തായി 72 : 101-2012)

    ReplyDelete
  57. കലാകാരന്മാര്‍ പൊതുവേ അസഹിഷ്ണത ഉള്ളവരാണെന്നാണ് പറയുക.സ്വയം പൊക്കികളും.ക്ലിക്കുകളും കുശുമ്പു വര്‍ത്തമാനങ്ങളും നിറഞ്ഞ കൂട്ടായ്മകള്‍ ഒഴിവാക്കുന്നതാണ് ശരി.എന്തിന് വഴക്കിടാന്‍ പോകണം.എഴുത്ത് ആത്മ പ്രകാശനമാണ്.അവനവന്റെ അംഗീകാരത്തിലുപരി വേറൊരു അംഗീകാരവുമില്ല.

    ReplyDelete
  58. കല്ലിവല്ലി ഒരു സംഭവം തന്നെ ! കണ്ണൂരാനും.

    ReplyDelete
  59. ഇനിയും ഒരുപാട് നാളുകള്‍ ബൂലോകത്ത് എഴുതി തെളിഞ്ഞ് നില്‍ക്കട്ടെ.. റമദാന്‍ ആശംസകള്‍ നേരുന്നു.

    ReplyDelete
  60. മൂന്നാം വാർഷികത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കല്ലീവല്ലി കണ്ണൂസിനു ആശംസകള്‍ ...!
    ഇനിയും തുടരുക ഈ ജൈത്രയാത്ര..!

    ReplyDelete
  61. Mr.കണ്ണൂ,ബൂലോകത്തെ പുതിയ ആളായത് കൊണ്ടാവാം നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു.അറിഞ്ഞിടത്തോളം നിങ്ങളൊരു അനോണിയാണ്,കശ്മലനാണ്,തെമ്മടിയാണ്.ബട്ട്‌ ഐ ലൈക്‌ ഇറ്റ്‌ വെരി മച്ചിഷ്ട്ടാ...യാത്ര തുടരുക

    ReplyDelete
  62. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കണ്ണൂരാന് അഭിനന്ദനങ്ങള്‍..മുപ്പതു വര്ഷവും കടന്നു ബ്ലോഗ്‌ മുന്നേറട്ടെ.

    കണ്ണൂരാനോട് ആദ്യ വട്ടം സംസാരിക്കും മുന്‍പ് എനിക്ക് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു..ബൂലോകത്തെ കമന്റുകള്‍ വായിച്ചു തന്നെ !പക്ഷെ സംസാരിച്ചു കഴിഞ്ഞപ്പോള്‍, ഏതൊരു സാധാരണ മനുഷ്യനെപ്പോലെ തന്നെ ആണെന്ന് തോന്നി..

    ഇനിയും ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ..

    ReplyDelete
  63. Kanooraan ji,
    :)))
    Not only " Mango tree with Mango..."
    but also (സദൃശ്യവാക്യങ്ങൾ 17:28).

    ReplyDelete
  64. എഴുത്ത് തുടരുക.ആശംസകള്‍

    ReplyDelete
  65. കണ്ണൂരാനെ ..

    മൂന്നാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കുന്ന കല്ലിവല്ലിക്കും കണ്ണൂരാനും ആശംസകള്‍ ....

    ബൂലോകത്ത് പുതിയതായി വരുന്നവരെ ബൂലോക സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി അവരുടെ രചനകളിലേക്ക് വായനക്കാരെ എത്തിക്കുന്നത് കണ്ണൂരാന്റെ ഒരു രീതിയാണ്. ഇത് ഞാനും അനുഭവിച്ചറിഞ്ഞതാണ്. തുഞ്ചാനിയില്‍ എത്തുന്ന വായനക്കാരില്‍ പലരും ഇക്കാര്യം ബ്ലോഗ്ഗില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഈ വേളയില്‍ നന്ദിയോടെ സ്മരിക്കുന്നു...

    ബൂലോകത്ത് ഇനിയും താങ്കള്‍ ഏറെ മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു .

    ReplyDelete
  66. ഗവേഷണം നടത്തി തെളിവുകളാല്‍ ബലപ്പെടുത്തി എഴുതിയതാണല്ലോ.
    ബ്ലോഗെഴുതിയവന്‍ ബ്ലോഗ്ഗാലെ എന്നാകുമോ?
    ആരെന്ത് പറഞ്ഞാലും എനിക്കിഷ്ടപ്പെടുന്നിടത്തോളം ഞാന്‍ വായിക്കും.

    ReplyDelete
  67. എനിക്ക് തോന്നുന്നത് കലാകാരന്മാരെ പലപ്പോഴും കലാപകാരികള്‍ ആക്കുന്നത് അവരനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനം ആണെന്നാണ്‌..
    തന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത് ഒരെഴുത്തുകാരനും ഇഷ്ടപ്പെടുകയില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ ക്ഷോഭിക്കും. ചെറിയ കുട്ടികളെ പോലെ തല്ലു കൂടും. പിണങ്ങും. പിന്നെ ഇണങ്ങും.
    കണ്ണൂരാന്റെ പോസ്റ്റുകളെ വിമര്‍ശിക്കുമ്പോള്‍ ഈ ക്ഷോഭം പലപ്പോഴും കണ്ടിട്ടുണ്ട്. എത്രയൊക്കെ പോരായ്മ സംഭവിച്ചാലും കണ്ണൂരാന്റെ എഴുത്ത്ശൈലി അപാരമാണ്. അത് തന്നെയായിരിക്കാം ഈ ബ്ലോഗിന്റെ വിജയവും എന്ന് തിരിച്ചറിയുന്നു.

    ഉറക്കെപ്പറയുന്ന ഈ പോസ്റ്റിലെ സത്യങ്ങള്‍ ചിന്തനീയമാണ്. ശ്രീ. അക്ബറിന്റെ ആ പോസ്റ്റില്‍ സദുദ്ദേശ്യത്തോടെ ഞാനിട്ട ഒരു കമന്റിനു അദ്ദേഹം പരിഹസിച്ചു കൊണ്ടായിരുന്നു മറുപടി തന്നത്. ഞാനത് സ്നേഹത്തോടെ സ്വീകരിച്ചു.
    കഴിഞ്ഞ ഒരു ദിവസം മലയാളം ഗ്രൂപ്പില്‍ എന്റേതായി വന്ന ഒരു കമന്റിനു അതിന്റെ അഡ്മിന്‍മാര്‍ ദാര്ഷ്ട്യതോടെയാണ് മറുപടി തന്നത്. അതും സ്വീകരിച്ചു.

    എങ്കിലും ഈ പോസ്റ്റിലെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാന്‍ എന്നെ അനുവദിക്കണം.
    "ഫെയിസ് ബുക്കിലെ ആധികാരിക മലയാളം ഗ്രൂപ്പ്" ഇപ്പോള്‍ ഉണ്ടാക്കിയ ഗ്രൂപ്പല്ല. അത് പഴയത് തന്നെയാണ്.
    പെറ്റമ്മയെ മറന്നു പോറ്റമ്മയെ ആരും അമ്മേന്നു വിളിക്കില്ലല്ലോ.

    ഇനിയും ഒരുപാട് വര്‍ഷങ്ങളില്‍ വായനക്കാരനെ തൃപ്തിപ്പെടുത്താന്‍ കണ്ണൂരാന് കഴിയട്ടെ. തുടരൂ ഈ ജൈത്രയാത്ര.
    ഭാവുകങ്ങള്‍

    ReplyDelete
  68. ബ്ലോഗില്‍ പുതിയാളാണ്.കൂടുതല്‍ മനസിലാക്കി വരുന്നേയുള്ളൂ. എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ എട്ടോ പത്തോ കമന്റു കിട്ടിയാലായി.കണ്നൂരാന് ഒരുപാട് കാന്റ് കിട്ടുന്നല്ലോ എന്നോര്‍ത്ത് അസൂയ തോന്നിട്ടുണ്ട്. ഇത് പറഞ്ഞപ്പോ നല്ലൊരു പോസ്റ്റ്‌ ഇട്,കമന്റ് വരുത്താം എന്നും പറഞ്ഞു. എന്റെ ഒരു കവിതയ്ക്ക് എണ്‍പതോളം കമന്റ് കിട്ടി. അതിന്റെ ഫുള്‍ ക്രെഡിറ്റും കണ്ണൂരാന് കൊടുക്കുന്നു.കാരണം ബ്ലോഗേര്‍സിന്റെ മെയില്‍ ഐഡി തന്നത് മൂപ്പരാണ്‌.
    മൂന്നാം വാര്‍ഷികത്തിന് ആശംസകള്‍ നേരുന്നു.
    റിയ.

    ReplyDelete
  69. കല്ലിവല്ലിക്ക് മൂന്നു വയസ്സ് !!!!

    സന്തോഷം .. സന്തോഷം ... സന്തോഷം

    ചൂടുള്ള നിരവധി അനുഭവങ്ങള്‍ ഇനിയും ഈ ബ്ലോഗ്ഗില്‍ വായനക്കുള്ള പൂക്കളായ് വിരിയട്ടെ !!

    ReplyDelete
  70. ബ്ലോഗര്‍മാര്‍ ആരുംതന്നെ ഒരു കമന്റ്‌ പോലും എറിഞ്ഞു തരാത്ത്ത ഒരു പട്ടിണി ബ്ലോഗര്‍ ആണ് ഞാന്‍. എങ്കിലും എനിക്ക് സങ്കടം ഒട്ടും ഇല്ലസന്കടം തോന്നിയിട്ടില്ല കാരണം ഞാന്‍ എഴുതുന്ന കഥകളും കവിതകളും സൂക്ഷിക്കാന്‍ ഒരിടം അതാണെന്റെ ബ്ലോഗ്‌. പിന്നെ കണ്ണൂരാന്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍ ആണ് അദ്ദേഹത്തിന്റെ ശൈലി എനിക്കിഷ്ടമാണ് ഞാന്‍ ഇടയ്ക്കു വായിക്കാരും ഉണ്ട് .പ്രവസത്തെ കുറിച്ചുള്ള ആ എരിയുന്ന എഴുത്തുകള്‍ തമാശരൂപേണ എങ്ങിനെ ഇത്രയും ഹൃദ്യമായി എഴുതുന്നു എന്ന് ഞാന്‍ അതിശയിചിട്ടുണ്ട്..... എന്റെ എല്ലാ വിധ ആശംസയും ഇതുപോലെ ഇനിയും ഒരുപാട് ഒരുപാടു കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.....

    ReplyDelete
  71. നാട്ടുകാരന് ഹൃദയം നിറഞ്ഞ ആശംസകള്‍......സസ്നേഹം

    ReplyDelete
  72. വായനാ സുഖം നല്‍കന്ന താങ്കളുടെ ബ്ലോഗ്‌ അഭിനന്ദനമര്‍ഹിക്കുന്നു.. ഒരു ചെറിയ നിര്‍ദേശം:
    തലക്കെട്ടില്‍ കാണുന്ന خلي ولي എന്നതിലെ ياء അറബി വ്യാകരണപ്രകാരം തെറ്റാണ് ... خل ول എന്നാണു ശരിയായ പ്രയോഗം..തെറ്റ് മനപ്പൂര്‍വമല്ലെങ്കില്‍ തിരുത്താവുന്നതാണ്.

    ReplyDelete
  73. ഞാന്‍ "ഗുരു"വെന്നു പലപ്പോഴായി പലരോടായ്‌ പരിചയപ്പെടുത്താറുള്ള സുഹ്രുത്തിനു ആയിരമായിരം അഭിവാദ്യങ്ങള്‍..

    തനത്ശൈലിയില്‍ വീണ്ടും അനേകം പോസ്റ്റുകള്‍ പിറക്കട്ടെ, അതിനാവശ്യമായ ഫാവനാശേഷിയും ലോകപരിചയവും അനുഭവസമ്പത്തും താങ്കള്‍ക്കുണ്ടാവട്ടെ..

    പിന്നെ കണ്ണൂരാന്റെ വിജയരഹസ്യം നന്നായ്‌ എഴുതുന്നു എന്നത് മാത്രമല്ല, അത് നന്നായ്‌ മാര്‍ക്കറ്റ്‌ ചെയ്യുന്നു എന്നത്കൂടിയാണ് എന്നാണെന്റെ അഫിപ്രായം. കമെന്റുകള്‍ക്ക് മാത്രമായ് എഴുത്തിനെകാണാതെ നിങ്ങളിലെ സര്‍ഗാവാസനയെ പരാമാവധി പരിപോഷിപ്പിക്കാന്‍ ശ്രമിക്കുക.

    പിന്നെ അല്‍പ്പമൊക്കെ അഹങ്കാരം ആകാമെങ്കിലും, എളിമയാണ് ഏറ്റവും ഉല്‍കൃഷ്ട സ്വഭാവം, വിനയമാണ് വിജയമാര്‍ഗം, താങ്കളുടെ പോസ്റ്റുകളിലും പ്രത്യേകിച്ച് കമെന്റുകളികും അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവണം.

    മനോരമഭവന്തു...(ഞാന്‍ മംഗളം വിരോധിയാണ്)

    ഗുരുവിന്റെ സ്വന്തം ഭക്തവത്സന്‍,
    കല്ലിവല്ലി ആശ്രമം, ഇ ലോകം.

    ReplyDelete
  74. കല്ലി വല്ലീന്ന്, അല്ല പിന്നെ..

    ReplyDelete
  75. @
    മുഹിയുദ്ധീന്‍:,:
    സത്യം പറഞ്ഞാല്‍ ആ അഭിമുഖം നൌശു ഭായിക്കും ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തു എന്നാണു യാഥാര്‍ത്ഥ്യം. അതിന്റെ പേരില്‍ പുള്ളിക്ക് ഒട്ടേറെ ചീത്ത കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഒന്നോ രണ്ടോ പോസ്റ്റുകളും അനോണികള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.
    അന്നത്തെ എന്റെ ആള്‍മാറാട്ട ഫോണ്‍ വിളിയില്‍ ഈ സങ്കടങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
    ഏതു നശിച്ച സമയത്താണ് ആ വരയന്‍പുലിക്ക് എന്നെ ഇന്റര്‍വ്യൂ നടത്താന്‍ തോന്നിയത് ഹീശ്വരാ!

    (അല്ലാതെ ആ അഭിമുഖം വെച്ച് അകമ്പാടം പ്രശസ്തനായി എന്ന് തെറ്റിദ്ധരിക്കേണ്ട. എന്നെക്കാള്‍ മുന്‍പ് എന്റെവര ബ്ലോഗില്‍ ബെര്‍ളിയും വള്ളിക്കുന്നും സ്ഥലം പിടിച്ചിരുന്നു)

    **

    ReplyDelete
  76. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കണ്ണൂരാന് എല്ലാ വിധ ആശംസകളും...

    ReplyDelete
  77. മനുഷ്യന്‍ മനുഷ്യനാവുക എന്നത് ഒരു കലയല്ല, ബാധ്യതയാണ് ..
    തര്‍ക്ക വിതര്‍ക്കങ്ങളില്‍ താല്പര്യം ഇല്ലാ .. അതിനാല്‍ പക്ഷം ചേരാനും ഇല്ലാ .
    അനാവശ്യ വാക്കുകളും തര്‍ക്കങ്ങളും വാഗ്വാദങ്ങളും അഹങ്കാരത്തില്‍ നിന്ന് ഉളവാകുന്നതാണ് .
    തെറ്റുകള്‍ സ്വയം തിരുത്തിയാല്‍ അവനവനു നന്ന് .
    ഭൂരിഭാഗം പേരും തിരുത്താറുണ്ട് ..അത് വരെ മറ്റുള്ളവര്‍ ക്ഷമിക്കുക
    "കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ എന്റെ സ്വന്തം അനുഭവമാണ്. അതിലെ ഓരോ വരികള്‍ക്കും മരുക്കാറ്റിന്റെ ചൂടും ചൂരുമുണ്ട്. ചോരയും നീരുമുണ്ട്. വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രവാസത്തിന്റെ അഗ്നിയാണ്. അതനുഭവിക്കുന്നവര്‍ പോസ്റ്റുകളെ നെഞ്ചോട്‌ ചേര്‍ത്തുവെക്കുന്നതില്‍ അത്ഭുതമില്ല. എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്."
    ഇത് തന്നെയാല്ലേ "കല്ലി വല്ലി"യുടെ വിജയവും ..
    എല്ലാ വിധ snehavum ആശംസകളും

    ReplyDelete
  78. 'കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ എന്റെ സ്വന്തം അനുഭവമാണ്. അതിലെ ഓരോ വരികള്‍ക്കും മരുക്കാറ്റിന്റെ ചൂടും ചൂരുമുണ്ട്. ചോരയും നീരുമുണ്ട്. വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രവാസത്തിന്റെ അഗ്നിയാണ്. അതനുഭവിക്കുന്നവര്‍ പോസ്റ്റുകളെ നെഞ്ചോട്‌ ചേര്‍ത്തുവെക്കുന്നതില്‍ അത്ഭുതമില്ല. എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്. """കണ്ണൂരാന്റെ ഈ വാക്കുകള്‍ സത്യമല്ലാതെ മറ്റൊന്നല്ല . ഓരോ പോസ്റ്റുകളിലും ഇരുനൂറില്‍ അധികം കമന്റുകള്‍ ലഭിക്കണമെങ്കില്‍ അതിനെക്കാളേറെ ആളുകള്‍ അത് വായിച്ചിരിക്കുന്നു എന്നതാണ് ശെരി . ഇത് വരെ ഉള്ള ഓരോ പോസ്റ്റുകളും വായനക്കാരുടെ ഇടയില്‍ കണ്ണൂരാന് നല്ലൊരു സ്ഥാനം നേടി തരാന്‍ സഹായിച്ചിട്ടുണ്ട് ഇനിയും എഴുതുക ഒഴുക്കിനെതിരെ നീന്തുക .. അഭിനന്ദനങ്ങള്‍!

    ReplyDelete
  79. അഭിനന്ദനങ്ങള്‍.....!

    "മാങ്ങയുള്ള മാവിലെ ഏറുണ്ടാവാറുളളു.."

    ReplyDelete
  80. ബൂലോകത്തില്‍ ഇനിയും ഒരു പാട് നല്ല രചനകള്‍ കല്ലിവല്ലിയില്‍ വിടരട്ടെ ,,ബ്ലോഗ്‌ വാര്‍ഷികത്തിനു എന്‍റെയും ആശംസകള്‍ ,,പലരും ഈ പോസ്റ്റ്‌ വിലയിരുത്തിയ സ്തിതിക്ക് ഇനിയും അതിനു പ്രസക്തിയില്ല ..കൂടുതല്‍ നല്ല രചനകള്‍ക്കായി വീണ്ടും ആകാംക്ഷയോടെ...

    ReplyDelete
  81. ബ്ലോഗ്‌ വായിക്കാറുണ്ട് ഇഷ്ടപെട്ടാല്‍ കമെന്ടരുമുന്ദ്,
    എല്ലാം ഇഷ്ടമായിട്ടില്ല എന്നു പറയാന്‍ എനിക്ക് മടിയുമില്ല.

    സ്നേഹാശംസകള്‍

    ReplyDelete
  82. ബ്ലോഗ് പൊളിറ്റിക്സിലും ചെളിവാരിയെറിയലിലും താൽ‌പര്യമില്ല...അതു കൊണ്ട് ഇത് വായിക്കാതെ വിടുന്നു....കണ്ണൂരാന്റെ കലിവല്ലികഥകൾ വായിക്കാൻ കാത്തിരിക്കുന്നു.

    ഒരു ഫോളോവർ :)

    ReplyDelete
  83. കണ്ണൂരാന്‍ എന്ന പേര് പരിചിതമായത് മറ്റുള്ളവരുടെ ബ്ലോഗ്‌ പോസ്റ്റില്‍ നിന്നാണ് . ബ്ലോഗ്‌ തുടങ്ങും മുന്പ് തന്നെ ശ്രദേയനായ വ്യക്തി, ആദ്യ പോസ്റ്റ്‌ മുതല്‍ കംമെന്റുകളുടെ എണ്ണത്തില്‍ മറ്റുള്ളവര്‍ക്ക് അസൂയ നല്‍കുന്ന ബ്ലോഗ്‌ തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി ഒരുപാട് ബ്ലോഗ്പോസ്ടുകള്‍ മറ്റുള്ളവര്‍ താങ്കളെ കുറിച്ച് എഴുതിയിരുന്നു. ഇപ്പൊ എല്ലാം തിരിഞ്ഞു പോയോ?
    എന്തായാലും തുടര്‍ന്നും എഴുതുക.........
    എല്ലാവര്ക്കും അവരരവരുടെ തായ സ്ഥാനമുണ്ട് ഈ ബൂലോകത്ത്.

    ReplyDelete
  84. ബ്ലോഗിന്റെ മൂന്നാം വർഷത്തിൽ അഭിനന്ദനങ്ങൾ..!!


    ((( ആരോപണങ്ങളും പ്രത്യാരോപണങ്ങളും വെറും അധോവായുപോലെ ഉപയോഗ ശൂന്യമാണെന്ന് വിശ്വസിക്കുന്നു..)))

    ReplyDelete
  85. അടിപിടി കോലാഹലങ്ങളും, തമ്മിൽത്തല്ലും അവസാനിപ്പിച്ച് മലയാളബൂലോകം ഒരു മനസ്സോടെ മുൻപോട്ടുനീങ്ങുന്ന ഒരു കാലമുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു..ആഗ്രഹിയ്ക്കുന്നു.. മൂന്നാം വാർഷികത്തിലേയ്ക്ക് കടക്കുന്ന കല്ലിവല്ലിയ്ക്കും, കണ്ണൂരാനും എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു...

    ReplyDelete
  86. ഇങ്ങനെ പൊട്ടിത്തെറിക്കുന്ന കണ്ണൂരാനെയല്ല ചാറ്റിലൂടെ പൊട്ടിച്ചിരിക്കുന്ന കണ്ണൂസിനെയാണ് കൂടുതലിഷ്ടം. എന്നാലും ഇടയ്ക്കിടെ ഇങ്ങനെഒരു ഷോക്ക്‌ ട്രീട്മെന്റ്റ്‌ നല്ലതാനല്ലേ.
    എന്റെ പോസ്റ്റൊന്നും ഇരിപ്പിടത്തില്‍ വന്നിട്ടില്ല.ഇനി കണ്ണൂരാന്‍ പറഞ്ഞകാരണം കൊണ്ടാവുമോ?
    എന്തായാലും Many many returns of the years.
    കെയിക്ക് തരാന്‍ മറക്കണ്ടാട്ടോ.

    ReplyDelete
  87. അഗ്നി വിറകിനെ തിന്നുംപ്രകാരം അസൂയ നന്മയെ തിന്നും. അതു കാലം പഠിപ്പിച്ച സത്യമാണ്.
    ശരിയാണ് കണ്ണൂരാനെ.
    ബ്ലോഗിനു പുറത്തും ഇതൊക്കെയാണ് നടക്കുന്നത്. ഇവിടെ പിന്നെ ബാര്‍ട്ടണ്‍ രീതിയാണല്ലോ.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  88. റെഫി: ReffY യ്ക്കുള്ള മറുപടി,

    മലയാളത്തിൽ ബ്ലോഗ്ഗെഴുതുന്നവരുടെ ആധികാരിക ഗ്രൂപ്പ് എന്നാൽ ആ ബ്ലോഗ്ഗർമ്മാർക്ക് ആരേയും ഒന്നിനേയും പേടിക്കാതെ സ്വന്തം മനസ്സാക്ഷിയോട് നല്ലതാണോ എന്ന് ചോദിച്ച് മാത്രം, നല്ലതായി തോന്നുന്ന കാര്യങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു സൗഹൃദക്കൂട്ടായ്മയാണ്. അതിൽ ആരും ആരേയും ഒന്നിനേയും സദാചാര,വിമർശന അളവുകൾ വച്ച് അളക്കുന്നും വിമർശിക്കുന്നുമില്ല.
    അങ്ങനേയുള്ള ഒരു ഗ്രൂപ്പിനേയാണ് ആധികാരിക മലയാളം ഗ്രൂപ്പ് എന്ന് പറയുന്നത്. ആ ഒരു സ്വാതന്ത്ര്യം നിങ്ങൾക്കെവിടെ നിന്ന് കിട്ടുന്നുവോ അതിനെ നമ്മൾ ആധികാരിക മലയാളം ഗ്രൂപ്പാണെന്ന് പറയാം.

    ReplyDelete
  89. കണ്ണൂരാനു എല്ലാ നന്മകളുമുണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്.....

    ReplyDelete
  90. പ്രിയ കണ്ണൂരാന്‍,
    അധിക നാള്‍ ആയില്ല ഈ സുഹൃത്തിനെ പരിചയം ആയിട്ട്. എന്റെ ഒരു സുഹൃത്താണ് ഈ പേര് പരിചയപ്പെടുത്തിയത്. പിന്നെ കല്ലിവല്ലിയില്‍ എത്തി..പിന്തുടര്‍ന്നു. സ്വന്തം എഴുത്തുകള്‍ മാത്രമല്ല മറ്റുള്ളവരുടെ നല്ലതെന്ന് തോന്നുന്ന എഴുത്തുകളും ബൂലോകവാസികളില്‍ എത്തിക്കാന്‍ താങ്കള്‍ കാണിക്കുന്ന നല്ല വായനക്കാരന്റെ മനസ്സിനെ എനിക്കിഷ്ടമാകുന്നു.
    ഈ വാര്‍ഷിക വേളയില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു..എന്നും ആകാശവും ഭൂമിയും കണ്ണൂരാന് സ്വന്തമായിരിക്കട്ടെ.
    നല്ല എഴുത്തുകള്‍ കൊണ്ട് ബൂലോകവാസികള്‍ക്കു ഇനിയും വിരുന്നൊരുക്കാന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ.

    സ്നേഹത്തോടെ മനു.

    ReplyDelete
  91. @(റെഫി: ReffY).:-


    താങ്കള്‍ പറഞ്ഞ ആ പഴയ ഗ്രൂപ്പ് ആധികാരിക ഗ്രൂപ്പ് അല്ല , അധികാര ഗ്രൂപ്പാണ്. അട്മിനുകളുടെ മാത്രം അധികാരത്തിന്റെ ഗ്രൂപ്പ്. അത് നന്നായി ബോധ്യപ്പെട്ട ശേഷമാണ് അക്ഷരത്തെറ്റു തിരുത്തിക്കൊണ്ട്‌ ബ്ലോഗേഴ്സിനു ഒരു ആധികാരിക ഗ്രൂപ്പായി പുതിയ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് വന്നത്. എല്ലാം കൊണ്ടും അക്ഷര തെറ്റുകള്‍ തിരുത്തി എല്ലാ മെമ്പര്‍മാര്‍ക്കും ആധികാരികമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് ഇതിനകം ആ ഗ്രൂപ്പ് തെളിയിച്ചു എങ്കില്‍ , ആ ഗ്രൂപ്പ് തന്നെയാണ് മലയാളം ബ്ലോഗേഴ്സിന്റെ ആധികാരിക ഗ്രൂപ്പ്.

    പിന്നെ, പെറ്റമ്മയും പോറ്റമ്മയുടെയും കാര്യം..പ്രസവിച്ച സ്വന്തം കുഞ്ഞിനെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ പ്ലാസ്റ്റിക് കവറില്‍ കെട്ടിപ്പൂട്ടി പുഴയില്‍ ഒഴുക്കിയ നാടാണ് നമ്മുടെ, അപ്പോള്‍ പെറ്റമ്മ മഹത്വം ശുഷ്ക്കിക്കപ്പെട്ടു എന്ന് കരുതാം. ആരാരും ഇല്ലാതെ തെരുവിലും ചവറ്റു കൊട്ടയിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ ഒരു ലാഭേ ച്ഛ യും ഇല്ലാതെ പോറ്റി വളര്‍ത്തുന്ന അമ്മമാരും ഈ ലോകത്തുണ്ട് ഒരുപാട്. പെറ്റമ്മയോ പോറ്റമ്മയോ എന്നതല്ല കാര്യം , അമ്മ എന്ന വാക്കിന്‍റെ ധാര്‍മികത മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നാണു. പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകില്ല, അത് കൊണ്ട് മാത്രം ഒരു സ്ത്രീയെ അമ്മ എന്ന് വിളിക്കാനും പറ്റില്ല എന്ന് സാരം..

    ReplyDelete
  92. റെഫി ഭായ്,!ഗ്രൂപ്പിന്റെ ആധികാരികതയെ കുറിച്ച് DNA ടെസ്റ്റ് നടത്താന്‍ ഇവിടെ ചര്‍ച്ച കൊണ്ടുവന്നതിനുസമ്മതിക്കണം!! ഗ്രൂപ്പിലുള്ളവരോട് നാത്തൂന്‍ കളി കളിച്ചാല്‍ ഇങ്ങനെ പലതും കാണേണ്ടി വരും?? ആധികാരികതയുടേ പട്ടം കഴുത്തിഅലണിഞവര്‍ അവിടെ നിലക്കട്ടെ നമ്മള്‍ ഉത്തരാധുനികതയില്‍ ആന്ദിക്കട്ടേ...!!പടന്നക്കാരന്‍..

    ReplyDelete
  93. എന്റെ ID നിന്നും പറ്റാത്തത് കൊണ്ട് സുഹൃത്തിന്റെ കടമെടുത്തു...padannakkaaran

    ReplyDelete
  94. നൂറ്റൊന്നാവര്‍ത്തി ആശംസകള്‍ ................കണ്ണൂരാന്‍ മൂന്നല്ല മുന്നൂറു വര്‍ഷം എഴുതിയാലും ആളുകള്‍ വായിക്കും .
    ആശംസകള്‍ ............ദീര്‍ഘായുഷമാന്‍ ഭവ ..............

    ReplyDelete
  95. കല്ലിവല്ലിക്ക് മൂന്നാം പിറന്നാള്‍ ആശംസകള്‍!,!
    എന്നാലും സകല എമ്പോക്കികളെയും ഫോണില്‍ വിളിച്ചെന്ന് പറഞ്ഞിട്ട് എന്നെപ്പറ്റി ഒരു വാക്ക് പറഞ്ഞില്ലല്ലോ, അതോ ഞാനാണോ ആ കീരിക്കാടന്‍ ജോസ്‌? :)

    ReplyDelete
  96. ബ്ലോഗര്‍ ഒരു വാല്‍ നക്ഷത്രത്തിന്റെ പോലെ ആണ് എന്ന് സാഹിത്യകാരനായ സന്തോഷ്‌ എച്ചിക്കാനം പറഞ്ഞതിന്റെ അര്‍ഥം അവരുടെ ബ്ലോഗ്‌ ജീവിതം പെട്ടെന്ന് അവസാനിക്കുന്നു എന്നത് കൊണ്ടാണ്. ബ്ലോഗ്‌ സാഹിത്യകാരന്‍മാരുടെ സര്‍ഗാത്മകത വറ്റി പോകുന്നതോ, ജീവിത സാഹചര്യങ്ങളോ, സമ്മര്‍ദ്ദങ്ങളോ ആവാം അധികം ആളുകളും താരതമ്യേന പെട്ടെന്ന് ബ്ലോഗ്‌ ജീവിതം അവസാനിപ്പിക്കുന്നു. ഉദാഹരണങ്ങള്‍ അനവധി ഉണ്ട്. അതില്‍ നിന്നും വ്യതസ്തമായി ഒരു ബ്ലോഗ്‌ അതും എല്ലാ പോസ്റ്റിലും നൂറിലധികം കമന്റുകളും ആയി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.
    ബ്ലോഗിലെ എല്ലാ പൊളിറ്റിക്സും, കിട മത്സരങ്ങളും മാറ്റിവച്ചു ഈ ബ്ലോഗിന്റെ മുതലാളിക്ക്, കണ്ണൂരാന് (അങ്ങോര്‍ വരെ മുഹമ്മദ്‌ യാസിം എന്നുള്ള പേര് മറന്നു പിന്നെയാ...) അഭിനന്ദനത്തിന്റെ നല്ല വാക്കുകള്‍ നല്‍കുകയാണ് വേണ്ടത്.
    സോഷ്യല്‍ മീഡിയ എനിക്ക് തന്ന സൌഭാഗ്യങ്ങളില്‍ ഒന്നാണ് കണ്ണൂരാനും ആയിട്ടുള്ള സൌഹൃദം. ഈ കൂടുകെട്ടിന്റെ പേരില്‍ ഒട്ടേറെ പരിഹാസങ്ങളും കേള്‍കേണ്ടി വന്നിട്ടുണ്ട്, പ്രദീപ്‌ പൈമ, മഹേഷ്‌ വിജയന്‍, ശ്രീകുട്ടന്‍... ഇവരൊക്കെ തരം പോലെ തന്നിട്ടുണ്ട് പരിഹാസ ശരങ്ങള്‍, അതിനുള്ള മറുപടിയും കൊടുത്തിട്ടുണ്ട്‌. അപ്പോഴെല്ലാം മനസിലാകാത്ത കാര്യം എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ ആക്രമിക്കുന്നത്. അക്ഷരങ്ങളുടെ ലോകത്ത് എന്തിനാണ് അസൂയയും, പാര വയ്പ്പും?. കണ്ണൂരാന്റെ അത്രക്ക് ക്രാഫ്റ്റും, blog മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഉള്ള ബ്ലോഗര്‍മാര്‍ ബൂലോകത്ത് കുറവാണ്. പക്ഷെ എന്ത് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്നത് സര്‍ഗാത്മകതയുടെ സുഗന്ധം ആണ്. അതില്‍ അസൂയപെട്ടിട്ടോ, തെറി പറഞ്ഞിട്ടോ എന്ത് കാര്യം..

    "വാല്‍ നക്ഷത്രങ്ങള്‍ " സ്വയം എരിഞ്ഞു തീരുന്നവയാണ്.. ഇവിടെ കുറെ അധികം ബ്ലോഗര്‍മാര്‍ അസൂയയുടെ അഗ്നിയില്‍ സ്വയം എരിയുകയാണ്. അവരോടു സഹതപിക്കുക അല്ലാതെ എന്ത് ചെയ്യാന്‍.
    (ബ്ലോഗര്‍മാര്‍ക്ക് ഇപ്പോള്‍ തെറി വിളിക്കാനെ സമയം ഒള്ളൂ.. പോസ്ടിടാന്‍ നേരം ഇല്ല. ബ്ലോഗങ്ങാടിയില്‍ കേട്ടതാണ്, ശരി ആണോ ആവൊ..)

    ReplyDelete
  97. പ്രിയ കണ്ണൂരാന്‍ ജി. പതിവ് പോലെ ഈ പോസ്റ്റ്‌ വന്നതും ഞാന്‍ രണ്ടു ദിവസം വൈകി ഇന്നാണ് കാണുന്നത്. FB യും dashboard ഉം കൃത്യമായി നോക്കാത്ത കുഴപ്പമാണ്. ഏതായാലും മുഴുവന്‍ വായിച്ചു. ഇത്രയും വിവാദമാവാന്‍ തക്ക കാര്യങ്ങള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് പിടി കിട്ടുന്നില്ല. ഞാന്‍ കണ്ടിടത്തോളം കണ്ണൂരാനും, രമേശ്ജി യും അക്ബറും ഒക്കെ നല്ല റേഞ്ച് ഉള്ള ബ്ലോഗ്‌ എഴുത്തുകാര്‍ ആകുന്നു. നിങ്ങള്‍ എല്ലാവരും ബ്ലോഗ്‌ എഴുത്തിനുള്ള നല്ല സംഭാവനകള്‍ നല്‍കി ഇനിയും തെളിയട്ടെ എന്ന് ആശിക്കുന്നു. ആരും ആരെയും ഇല്ലാതാക്കുന്നില്ല. ആരും ആര്‍ക്കും പഥ്യം അല്ലാതാവേണ്ടതുമില്ല. നിങ്ങള്‍ എല്ലാവരും പിഴവുകള്‍ മറന്നു ഒരുമയിലേക്കു വരിക.

    ReplyDelete
  98. പ്രീയപ്പെട്ട മകനേ.......കുറേയേറെ ദിവസങ്ങളായി ബ്ലോഗുകളിലൊക്കെ കയറി നോക്കിയിട്ട്...ഇപ്പൊഴാണു ഇവിടെ വരാൻ സാധിച്ചത്...ഇനിയും ബ്ലൊഗുകളിൽ യാച്ചുവിന്റെ രചനകൾ കൊണ്ട് നിറയട്ടെ...വായനക്കാർ വായിച്ച് രസിക്കട്ടെ,,,കമന്റുകൾ വന്ന് നിറയട്ടെ...ഗ്രൂപ്പു കളികൾ എല്ലാവരും അവസാനിപ്പിക്കുക... മലയാളികളുടെ മാനം കാക്കുക..എല്ലാവർക്കും സ്നേഹിതനായ ഒരു കണ്ണൂരാനെയാണൂ എനിക്കിഷ്ടം... വളരെ വലിയ സ്നേഹത്തോടെ ഒരു അച്ഛൻ........എല്ലാ നന്മകലും ഈ മൂന്നാം വാർഷികത്തിനു

    ReplyDelete
  99. Enthuttandrado Pattiye? :) njangal okke ivide ille pinnenthinaa ingane orennam

    ReplyDelete
  100. എനിക്കീ പ്രശ്നങ്ങളുമായി കഴിഞ്ഞ ഒന്നോ രണ്ടോ മാസത്തെ അറിവേ ഉള്ളൂ. ഇത് കൊടുമ്പിരി കൊണ്ടതും ഇക്കാലത്ത് തന്നെ എന്ന് തോന്നുന്നു. ഇത്തരം വിഷയങ്ങള്‍ (ആശയ സമരങ്ങള്‍) അധികം വിശകലം ചെയ്യാനും പക്ഷം പിടിക്കാനും ഞാന്‍ പൊതുവേ ശ്രമിക്കാറില്ല (over analysis leads to paralysis). അതുകൊണ്ട് തന്നെ ഇത്തരം ഒരു വിഷയത്തില്‍ കമന്റിടേണ്ട എന്നാണ് ആദ്യം കരുതിയത്‌. എന്നാലും എന്റെയും നയം വ്യക്തമാക്കണം എന്ന് തോന്നി. ആരും ആരെക്കാളും മുകളിലോ താഴെയോ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സ്വയം ചിന്തിക്കാന്‍ കഴിവുള്ള ജീവികള്‍ ആയതുകൊണ്ട്‌ എല്ലാ ബ്ലോഗ്ഗെര്മാരെയും ആര്‍ക്കെങ്കിലും അടക്കി ഭരിക്കാം എന്നും ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഈ ഗ്രൂപുകളെ (ഫെയ്സ്ബുക്കിലെയും അല്ലാത്തതും) രചനകള്‍ പരിചയപ്പെടുത്താനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്താനും അതുവഴി എഴുത്തിനെയും ആശയങ്ങളെയും രാകി മിനുക്കാനുള്ള ഒരു ഉപാധി ആയി കണ്ടാല്‍ പോരെ? അതൊക്കെ അവിടെ നില്‍ക്കട്ടെ.. ബ്ലോഗ്ഗിനു മൂന്നാം പിറന്നാള്‍ ആശംസകള്‍... ഇനിയും നല്ല പോസ്റ്റുകള്‍ കല്ലി വല്ലിയില്‍ വിരിയട്ടെ...

    ReplyDelete
  101. ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മ നിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം..........aami

    ReplyDelete
  102. നല്ലൊരഭിപ്രായം കിട്ടണമായിരുന്നെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയായിരുന്നല്ലോടാ.. കാര്യം ഞാന്‍ നുണ പറയാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ സത്യം മാത്രമേ പറയുമായിരുന്നുള്ളൂ. ഒന്നുമില്ലെങ്കില്‍ നമ്മളൊരേ നാട്ടുകാരല്ലേ? വിമര്‍ശിക്കുന്നവരോട് പോകാന്‍ പറ. അവറ്റകള്‍ അസൂയക്കാരാണ്. ഹല്ല പിന്നെ!!

    ReplyDelete
  103. ഒരു ബ്ലോഗര്‍ പോസ്റ്റ്കൊണ്ട് മാത്രമല്ല, എറിഞ്ഞുകിട്ടുന്ന കമന്റ്കൊണ്ടുമാണ് ജീവിക്കുന്നത്..ന്തേ അതെന്നെ!! കണ്ണൂരാനോടാനോടാടാടാ കളി...ഹാ പിന്നേയ്..ഈ പോസ്റ്റ്‌ സൂപ്പര്‍ ട്ടോ, ഞമ്മക്ക് പുടിച്ചി..

    ReplyDelete
  104. This comment has been removed by the author.

    ReplyDelete
  105. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കണ്ണൂരാന് സര്‍വ്വവിധ ആസംസകളും നേരുന്നു..

    ReplyDelete
  106. @ മണ്ടൂസന്‍, പ്രവീണ്‍ ശേഖര്‍ & പടന്നക്കാടന്‍ :

    മറുകുറിക്ക് നന്ദി. അര്‍ത്ഥമാക്കിയത് ആയിരത്തില്‍ പരം അംഗങ്ങള്‍ ഉള്ള, ബ്ലോഗര്‍മാരുടെ ഒരു സംഘടന തന്നെയാണ് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് എന്നായിരുന്നു.
    അതില്‍ നിന്നും (നി)സാര കാരണങ്ങള്‍ കൊണ്ട് പുറത്തു പോകേണ്ടിവന്ന ചിലര്‍ രൂപം കൊടുത്ത മറ്റൊരു ഗ്രൂപ്പ് എങ്ങനെയാണ് ആധികാരിക ഗ്രൂപ്പ് ആവുന്നത്?
    ഉന്നയിച്ച സംശയം ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. അന്യോന്യം കാണാതെ അനേകം ഭാഗങ്ങളില്‍ നിന്നും എഴുതുന്ന നമുക്കിടയില്‍ കിടമല്‍സരങ്ങള്‍ വേണോ?
    സദുദ്ദേശ്യത്തോടെ ചിന്തിക്കുമെന്ന് വിശ്വസിക്കട്ടെ.

    ReplyDelete
  107. ചിരിച്ചു തലകുത്തിമറിയാലോന്നും കരുതി വന്നപ്പോ ഇവിടെ ആരൊക്കെയാ മരിച്ചുവീണിരിക്കുന്നത്. യാചിക്ക,ഇതൊക്കെ വിട്ടു നല്ല മോനായി ഒരു ഉശിരന്‍ പോസ്റ്റുമായി വാ. ശെമ്മൂനും ഹംധൂനും അഫ്രിമോള്‍ക്കും കല്ലിവല്ലിക്കും നൂറായിരം ആശംസകള്‍ നേരുന്നു. പിന്നെ ഫാരിത്ത പറഞ്ഞത് എനിക്കും തോന്നിയിരുന്നുട്ടോ.

    ReplyDelete
  108. ബ്ലോഗ്‌ എന്നാല്‍ എന്താണ് ,അതില്‍ എന്തിനാണ് സംഘടന എന്നൊക്കെ
    പലയിടത്തും ചര്‍ച്ച ചെയ്യപ്പെട്ടതും പല വാദങ്ങള്‍ ഉരുത്തിരിഞ്ഞതുമാണ്.

    2007 മുതല്‍ ബ്ലോഗ്‌ വായനയും 2008 മുതല്‍ ബ്ലോഗ്‌ എഴുത്തും നടത്തുന്ന ആളാണ്‌ ഞാന്‍.
    ജോലിത്തിരക്കും മറ്റും കാരണമായി കുറച്ചു നാളായി രണ്ടും ഭാഗികമായി മാത്രമാണ് നടക്കുന്നത്.
    പല നല്ല ബ്ലോഗുകളും നിശബ്ദമായി വായിച്ചു പോകുകയാണ് പലപ്പോഴും പതിവ്.

    ആശയ സമരങ്ങളും ആശയമൊന്നുമില്ലാത്ത ആഭാസ സമരങ്ങളും ഒരുപാട് കണ്ടിട്ടുണ്ട് ബ്ലോഗില്‍
    ഒരിടത്തും ആരെയും അലോസരപ്പെടുത്താന്‍ പോയിട്ടില്ല.
    ഇപ്പോള്‍ ഇവിടെ അല്പം പറയാന്‍ ആഗ്രഹിക്കുന്നത്,
    മലയാള ബ്ലോഗെഴുത്തുകാര്‍ക്ക് ഒരു സംഘടന ഉണ്ടെന്നും അതിനു ബദല്‍ സംഘടന ഉണ്ടെന്നും ഒക്കെ അറിഞ്ഞത് കൊണ്ടാണ്.
    എന്താണ് സംഘടന എന്തിനാണ് സംഘടന എന്നൊക്കെ അറിയുന്നവര്‍ തന്നെയാകും
    ഇതിന്റെയൊക്കെ പിന്നണിയിലും മുന്നണിയിലും എന്ന് വിശ്വസിക്കുന്നു.

    എനിക്ക് ഞാന്‍ എന്നാ വ്യക്തിവൃത്തത്തില്‍ നിന്ന് കൊണ്ട് പറയാനുള്ളത്:
    സംഘടന എന്നത് ആധികാരികം എന്ന് പറയുമ്പോള്‍
    ബ്ലോഗ്‌ എഴുതുന്ന എല്ലാവരും/എഴുത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്ന എല്ലാവരും അറിഞ്ഞിട്ടുള്ള ഒന്നാകണം അത്.
    എന്നെ ഇന്ന് വരെ ഒരു സംഘടനയും ക്ഷണിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് ഒരു സംഘനയും ആധികാരികം അല്ല.
    അത് കൊണ്ട് തന്നെ ബ്ലോഗ്ഗര്‍മാരുടെ മൊത്തം കുത്തക അവകാശപ്പെടാനായി ആരും മത്സരിക്കേണ്ടാതില്ല എന്നാണു എനിക്ക് പറയാനുള്ളത്.

    (ഇത് ഹന്‍ല്ലലത്ത് hanllalath എന്ന ബ്ലോഗ്ഗര്‍ പറയുന്നു എന്നതിലുപരി ബ്ലോഗ്‌ എഴുതുന്ന പലരുടെയും പ്രതിനിധി എന്ന് വായിക്കുന്നതാണ് കൂടുതല്‍ ഉചിതം )

    ReplyDelete
    Replies
    1. തേങ്ങ മുട്ട അഭിഷേകം മുട്ട റ ക്കൽ എന്നതിന്റെ ഐത്യഹ്യം/പൊരുൾ അറിയുവാനുള്ള കൗതുകതൊടെ ഗൂഗിളിൽ ഒന്ന് പരതിയപ്പൊലാണു കല്ലി വല്ലി എന്നാ ബ്ലോഗിൽ എത്തുകയും ബ്ലോഗ്‌ ലോകത്തും വിഭാഗീയതയും കക്ഷി രാഷ്ട്രീയവും കലഹവും ഗ്രൂപ്പ്‌ പോരാട്ടങ്ങളും ഉണ്ടെന്ന പരമാർത്ഥം ബ്ലോഗ്‌ ലോകത്ത് പിച്ച വെച്ച് നടക്കാൻ ആഗ്രഹിക്കുന്ന ഈ പാവം മുടന്തൻ മുഹമദലി മനസിലാക്കുന്നത് എന്റെ സംശയം മുക്കണ്ണൻ ,തേങ്ങയെ എന്തിനാണു ഇങ്ങനെ തല്ലിയുടക്കുന്നതു ? ഒരു ബലി തന്നെ അല്ലെ ? ഒരു ജീവനെ നശിപ്പിക്കൽ ? ഇഷ്ടപ്പെട്ട ഒന്നിനെ തെജിക്കൽ ത്യാഗം ബലി പെരുന്നാൾ പോലെ

      ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കുക അല്ല എരിയാനനാണീഷ്ടമെങ്കിൽ അതും അതും ആകാം

      Delete
  109. നീ കഴിഞ്ഞ ദിവസം ചാറ്റില്‍ പറഞ്ഞത് . എനിക്ക് എഴുതാന്‍ അറിയില്ല എന്നല്ലേ
    ഞാന്‍ പരസ്യമായി നിന്നോട് ചോദിക്കുന്നു കണ്ണൂരാന്‍ .....വിഷയം കിട്ടി പത്തു മിനിട്ട് കൊണ്ട് ...കഥയോ കവിതയോ ലേഖനമോ ഹൈക്കൂവോ എഴുതാന്‍ നിനക്ക് കഴിയുമോ ? എനിക്ക് കഴിയും.. ഈ വെല്ലു വിളി ആണാണെങ്കില്‍ നീ സ്വീകരിക്കൂ ...
    അപ്പോള്‍ അറിയാം പൈമയുടെ ഭാവന എന്താണെന്നു ....

    ReplyDelete
  110. സ്വയം വലിയ എഴുത്തുകാരനായി/എഴുത്തുകാരി ആയി എന്ന് വല്ലാതെ കോള്‍മയില്‍ കൊള്ളുന്നവര്‍
    ദയവു ചെയ്ത് അച്ചടി ലോകത്തേക്ക് പോകണമെന്ന് വിനീതമായി ഉണര്‍ത്തുന്നു.
    സൈബര്‍ ലോകത്ത് വായിക്കപ്പെടുന്നതിനേക്കാള്‍ എഴുപത് ശതമാനം വായനക്കാര്‍ കൂടുതല്‍ ഉണ്ടാകും.
    (ഇത് കണ്ണൂരാന്‍ എന്ന വ്യക്തിയെ അല്ല പറയുന്നത്. മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.)

    ദയവു ചെയത്
    വിഷയം താ എഴുതാം എന്ന മട്ടില്‍ നാലാം തരം ഗ്വാ ഗ്വാ വിളികള്‍ നടത്തി സ്വയം ചെറുതാകാതിരിക്കുക.
    കണ്ണൂരാന്റെ ശൈലിയോട് യോജിപ്പില്ലായെങ്കില്‍ കൂടിയും അദ്ധേഹത്തിന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
    കണ്ണൂരാന്‍ എന്ന പേരില്‍ ബ്ലോഗില്‍ എഴുതുന്ന വ്യക്തിയോട് ഒരു കാര്യം:
    താങ്കള്‍ക്കു സ്വീകരിക്കാം, നിരാകരിക്കാം.
    എനിക്ക് പറയാനുള്ളത്...
    സംവാദങ്ങളെ അതിന്റെ ആശയ സംശുദ്ധതയോടെ സമീപിക്കുകയാണെങ്കില്‍ താങ്കള്‍ കൂടുതല്‍ ബഹുമാന്യന്‍ ആവുകയെ ഉള്ളൂ.

    ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ടും അടിസ്ഥാന പ്രശനം എന്താണെന്ന് എനിക്ക് പിടി കിട്ടിയിട്ടില്ല.
    ഒരു പക്ഷത്തിനു മറുപക്ഷവും ഉണ്ടാകുമല്ലോ.
    ബ്ലോഗ്‌ എന്ന ഗൂഗിള്‍ സേവനത്തില്‍ കാമ്പുള്ളതും നേരമ്പോക്കും കഥ/കവിത എന്നൊക്കെ ലേബല്‍ വെച്ച് എഴുതുമ്പോള്‍ ഏതു പക്ഷത്തും ശരി ഉണ്ടായാലും തെറ്റുണ്ടായാലും വ്യക്തികത പ്രശ്നങ്ങള്‍ ആയി വളരാതെ സൂക്ഷിക്കുമെന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  111. @
    പൈമ:
    ഹഹഹഹഹഹഹഹാ..!!


    ഞാനാണല്ല. പെണ്ണാ. എന്ത്യേ?

    (എന്റെ വാപ്പ പറയാറുണ്ട്‌. നല്ല മരുന്നുകള്‍ ആരും നടന്നുവില്കാറില്ല; ആവശ്യക്കാര്‍ തേടിവരും എന്ന്.
    നടന്നു വില്‍ക്കാന്‍ മാത്രം ഭാവനയും കാവ്യയും സുധാമണിയും എന്റെ കയ്യിലില്ല. വേണേല്‍ ഒരൊന്നരകിലോ ഹംക്കു തരാം. മതിയോ?)

    **

    ReplyDelete
  112. ഇപ്പഴാ വായിക്കാൻ തരപ്പെട്ടത്.
    അപ്പഴേക്കും ദാ മോളിൽ പൈമയും എത്തിയിട്ടുണ്ടല്ലോ!
    എനിക്കെന്തായാലും നിങ്ങടെ തമ്മിലടീം, പോസ്റ്റും, മറുപോസ്റ്റും ഒക്കെ ഇഷ്ടപ്പെട്ടു!
    ബൂലോകം അങ്ങനെ സജീവമാകട്ടെ.
    കമന്റുകൾ നൂറിനുമേൽ നൂറായി നിറയട്ടെ.
    പൈമയും ഒരു പോസ്റ്റിട്.

    എല്ലാവർക്കും വളരാനും, നിലനിൽക്കാനും, ശ്രദ്ധിക്കപ്പെടാനുമുള്ള സ്പെയ്സ് ബ്ലോഗിൽ ഉണ്ട്. അത് ഫലപ്രദമായി വിനിയോഗിക്കൂ!

    ReplyDelete
  113. @@
    ബ്ലോഗില്‍ മികച്ച കവിതകള്‍ എഴുതുന്ന, ആയിരത്തില്‍പരം ഫോളോവര്‍ ഉള്ള ഹന്‍ലലത്ത് എന്ന ബ്ലോഗര്‍ ഇവിടെയിട്ട അഭിപ്രായം ബൂലോകത്തൂടെ "ഭാവന" വിറ്റ്‌നടക്കുന്ന, നൂറാള് പോലും ഫോളോ ചെയ്യാത്ത, കവിത എന്നും പറഞ്ഞ് ചവറ് എഴുതുന്ന, ഹൈക്കു എന്ന പേരില്‍ ചുമച്ചുതുപ്പുന്ന ഹംക്കുകള്‍ക്ക് ഒരു പാഠമാണ്.

    ഹന്‍, ഇത്രയും പറയാന്‍ കാണിച്ച സന്മനസിനു ഹൃദയംകൊണ്ടുള്ള നന്ദി അറിയിക്കുന്നു. താങ്കളുടെ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ.

    >>ദയവു ചെയത്
    വിഷയം താ എഴുതാം എന്ന മട്ടില്‍ നാലാം തരം ഗ്വാ ഗ്വാ വിളികള്‍ നടത്തി സ്വയം ചെറുതാകാതിരിക്കുക >>

    **

    ReplyDelete
  114. എന്നാലും എന്നെ ഫോണിൽ വിളിക്കാഞ്ഞതിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു. അതുകൊണ്ടുതന്നെ ഈ പോസ്റ്റിന്റെ തുടക്കത്തിൽ കണ്ണൂരാൻ നടത്തിയതായിപ്പറഞ്ഞിട്ടുള്ള സകല റിസേർച്ചും അടിസ്ഥാന രഹിതമാണെന്നും, ഇതിനു പരിഹാരമായി ഈ റംസാൻ ആഘോഷത്തിനായി നാട്ടിൽ വന്ന് എനിക്ക് പത്ത് ‘മുട്ടൻ’ബിരിയാണി വച്ച് വിളമ്പിത്തരണമെന്നും ഞാൻ ശക്തിയുക്തം ആവശ്യപ്പെടുന്നു!

    ReplyDelete
  115. ഫേസ് ബുക്ക് നല്‍കുന്ന ഒരു സൌജന്യ സംവിധാനമാണ് ഫേസ് ബുക്ക് ഗ്രൂപ്പ് കല്‍ .. ഏതു അണ്ടനും അടകോടനും ഉണ്ടാക്കാം ഗ്രൂപ്പ് .. അവരൊക്കെ ആധികാരിക ഗ്രൂപ്പ് എന്ന് അവകാശപ്പെട്ടാല്‍ അങ്ങനെ പെടട്ടെ എന്ന് അല്ലാതെ എന്ത് പറയാന്‍ ..?



    ഒരു ഗ്രൂപ്പ് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാതെ കേവലം അടിപിടിയില്‍ മാത്രം ഒതുങ്ങി പോകുന്നുവെങ്കില്‍ നമുക്ക് (ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് ) ഒരുപാട് ചിന്തിക്കാനുണ്ട് .. അടി കൂടാന്‍ വേണ്ടി നമുക്ക് ഗ്രൂപ്പ് വേണോ ? അത് കൊണ്ട് ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് എന്ത് നേട്ടം ?

    ഒറ്റപ്പെട്ട ലോകത്ത് നിന്നും ഒരു കൂട്ടായ ലോകത്തേക്ക് വരുന്ന ബ്ലോഗ്‌ എഴുത്തുകാരന്‍ പിന്നെ ഗ്രൂപ്പില്‍ തന്നെ ഒതുങ്ങി കൂടുന്ന അവസ്ഥ ബ്ലോഗ്‌ ലോകത്തിനു ഒരിക്കലും ഗുണകരമല്ല ... ഗ്രൂപ്പില്‍ വന്ന ശേഷം ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയ അല്ലെങ്കില്‍ ഉഴപ്പിയ അട്മിന്മാരാണ് ഒന്നാമത്തെ ഉദാഹരണം .. നിഷേധിക്കരുത് അത് ..

    ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് പ്രോത്സാഹനവും (തീര്‍ച്ചയായും അത് ബ്ലോഗില്‍ നല്‍കുന്ന അനുകൂല വിമര്‍ശന കമന്റ്‌ കല്‍ വഴി തന്നെ ആവണം. ) ബ്ലോഗ്‌ എന്ന് കേള്‍ക്കുമ്പോള്‍ പൊതു സമൂഹം മാന്യമായ ഒരു ആശയ വിനിമയ മാര്‍ഗ്ഗം എന്ന് ചിന്തിക്കുന്ന ഒരു അവസ്ഥയും ബ്ലോഗേഴ്സ് ഗ്രൂപ്പുകളുടെ അജണ്ട യില്‍ ആദ്യം വരണം .. ആ അര്‍ത്ഥത്തില്‍ നിസ്സംശയം ഇപ്പോള്‍ പറയാം പഴയതല്ല പുതിയതാണ് ആധികാരിക ഗ്രൂപ്പ് എന്ന് ..അല്ലാതെ ആരോ നേരം പോക്കിന് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിനെ 'പെറ്റമ്മ' എന്നൊക്കെ അവകാശപ്പെടുന്നത് ലജ്ജാകരം ....(പെറ്റമ്മ എന്നാല്‍ അത്ര തരം താഴ്ന്ന വാക്കല്ല . അതിനൊക്കെ മഹത്വം ഉണ്ട് .)

    ReplyDelete
  116. വിഷയം താ എഴുതാം...ഗ്വാ ഗ്വാ
    ന്തേയ്?

    ReplyDelete
  117. അങ്ങനെ മൂന്നാം ലോകമഹായുദ്ധവും....(തുടങ്ങിയോ?! :) )

    കണ്ണൂരാന്‍റെ ശൈലി (ഇവിടെ പറഞ്ഞ പോലെ "എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്. അല്ലാതെ കമന്റ് കിട്ടാന്‍ വേണ്ടിയുള്ള ഗിമ്മുക്കുകളൊന്നും 'കല്ലിവല്ലി'യില്‍ പ്രയോഗിച്ചിട്ടില്ല.") പാടിഷ്ടമാണ്...
    ബ്ലോഗ്‌ എഴുതുന്നതും വായിക്കുന്നതും അവരവരുടെ ഇഷ്ടമല്ലേ?
    എന്തായാലും ചിരിക്കാനിഷ്ടമില്ലാത്തവര്‍ ആരുമില്ല.....
    സ്വാനുഭാവങ്ങളെ നര്‍മ്മത്തില്‍ കോറിയിടുമ്പോള്‍ കണ്ണൂരാന്‍റെ സൃഷ്ടികളോടൊപ്പം കണ്ണൂരാന്‍ എന്ന വ്യക്തിയെയും ഏറെ പ്രിയമാക്കുന്നു....
    മൂന്നാം വര്‍ഷവും ഘോഷമാവട്ടെ കണ്ണൂരാനേ, ആശംസകള്‍.... [നിന്‍റെ ആശംസകള്‍ കൊണ്ട് വേണമല്ലോ എനിക്ക് ജീവിക്കാന്‍!!! അല്ലെ??!! :)) കല്ലിവല്ലി]

    ReplyDelete
  118. കണ്ണൂരാനെ...
    ഞാന്‍ ഈ ബ്ലോഗില്‍ എത്തിപെട്ടത് ജിഷാദിന്റെ ഒരു പോസ്റ്റ് വഴിയാണ്.. അന്ന് ഞാനും ഭൂലോകത്ത് കാലു വെച്ചിട്ടേ ഉള്ളൂ..
    അന്ന് തുടങ്ങിയ കല്ലി വല്ലി ആയുള്ള ബന്ധം ഞാന്‍ ഇന്നും കൊണ്ട് നടക്കുന്നു..
    ഒരു സ്വകാര്യ അഹങ്കാരമായി..
    പറഞ്ഞത് ശരിയാണ്...
    നിന്റെ പോസ്റ്റുകള്‍ എല്ലാം ഹൃദയം കൊണ്ടെഴുതുന്നത് പോലെ ആണ് അനുഭവിക്കുന്നത്..
    അതില്‍ അല്പവും മായം ചേര്‍ക്കാതെ..
    മറ്റാരെയും സുഖിപ്പിക്കാന്‍ എഴുതുന്നില്ല.. നിന്റെ കമ്മന്റ്റുകളും അങ്ങിനെ തന്നെ..
    ആശംസകള്‍.. ഇനിയും ജീവന്‍ വാര്‍ന്നു പോകാതെയുള്ള എഴുത്തിനു... :)

    ReplyDelete
  119. kannooraan enna yasin!

    ഒന്ന് മാത്രം എനിക്കറിയാം..
    താങ്കള്‍ ബ്ലോഗ്‌ തുടങ്ങുന്ന ഓരോ ബ്ലോഗ്ഗര്‍ക്കും പ്രചോദനം ആകാറുണ്ട് എന്ന്.
    നല്ല പോസ്റ്റുകള്‍ നല്ല മനസ്സോടെ സ്വീകരിക്കുന്നു.
    പ്രോത്സാഹിപ്പിക്കുന്നു!

    ReplyDelete
  120. താങ്കളുടെ എഴുത്താണ് എനിക്കിഷ്ടം, താങ്കളുടെ സ്വഭാവത്തിലുള്ള ധിക്കാരമോ, ലാളിത്യമോ എന്റെ വിഷയമല്ല, എന്റെ ബ്ലോഗിലെ വേര്‍ഡ്‌ വേരിഫിക്കെഷന്‍ "പറിച്ചു കള" എന്നുള്ള താങ്കളുടെ കമ്മെന്റ് ആണ് ബ്ലോഗിലുള്ള അത്തരത്തിലുള്ള ഒരു അറിവ് കിട്ടാന് കാരണം. അതില്‍ താങ്കള്‍ ഉപയോഗിച്ച ഭാഷയുടെ ഔചിത്യത്തെ കുറിച്ച് ചിന്തിക്കാതെ അതില്‍ അടങ്ങിയ അറിവിനെ മാത്രമേ ഞാന്‍ പരിഗണിച്ചുള്ളൂ. പ്രൊഫൈലിലെ ചിത്രത്തിനെ കുറിച്ചുള്ള പ്രതിപാദ്യം താങ്കളുടെ പ്രൊഫൈല്‍ ചിത്രം പോലെ തന്നായത് കൊണ്ട് അത് ഞാന്‍ കാര്യമാക്കി എടുത്തില്ല.

    മികച്ച രചനകളാല്‍ നിറയുന്ന കല്ലി വല്ലി നല്ല ഒരു വായനാ അനുഭവമാണ്, അതിനാല്‍ തന്നെ അത് കണ്ടില്ലന്നു നടിക്കാന്‍ പറ്റില്ല, എഴുത്തുകാരനെക്കാള്‍ എഴുത്തിനെ ഇഷ്ടപെടുന്നവര്‍ താങ്കളുടെ ബ്ലോഗ്ഗില്‍ സജീവമായിരിക്കും.

    ആശംസകളോടെ...

    ReplyDelete
  121. കണ്ണൂരാന്‍ താങ്കളോട് സത്യത്തില്‍ എനിക്കസൂയയാണ്.വേറിട്ടൊരു ശൈലിയില്‍ മികച്ച രീതിയില്‍ താങ്കള്‍ എഴുതുന്നു. ആ രചനാ ശൈലിയോടാണ് അസൂയ,കണ്ണൂരാന്‍ എന്ന വ്യക്തിയോടല്ല. അത് പോലത്തെ ഒരു ശൈലി ഉണ്ടാവുക എന്നുള്ളത് തന്നെ വലിയ കാര്യമാണ്.താങ്കളുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്. മികച്ച ഒരു വായനാനുഭവം ഇവിടെ കിട്ടുന്നുണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. പക്ഷെ അത് പോലെ താങ്കള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. വികാരങ്ങള്‍ക്ക് അടിപെടാതെ വിവേക പൂര്‍വ്വം കമന്റ്‌ ബോക്സില്‍ കമന്റ്‌ നല്‍കാന്‍ ശ്രമിക്കണം. വാവിട്ട വാക്കും കൈ വിട്ട കല്ലും ഒരു പോലെയാണ്. അത് തിരിച്ചെടുക്കാന്‍ പിന്നെ കഴിയില്ല. താങ്കളെ ഇഷ്ടപെടുന്ന ഒരാളെന്ന നിലക്ക് താങ്കള്‍ക്കെതിരെ വന്ന ലേഖനത്തിലെ താങ്കളുടെ കമന്റ്‌ വായിച്ചു വേദനിച്ചു പോയി. ഒരു പക്ഷേ വികാരാധീനനായി അറിയാതെ പറഞ്ഞു പോയതാകാം. പക്ഷേ വിമര്‍ശകര്‍ക്ക് അങ്ങനെയുള്ള ആയുധങ്ങള്‍ കൊടുക്കാതിരിക്കൂ. ഇനിയും എഴുത്തിന്റെ ലോകത്ത്‌ ഒരുപാട് കാതങ്ങള്‍ മുന്നോട്ട് പോകട്ടെ എന്നാശംസിച്ചു കൊണ്ട് നിര്ത്തുന്നു.

    ReplyDelete
  122. നന്നായി എഴുതാനറിയാവുന്ന,നല്ല വിവരമുള്ള, നന്മ നിറഞ്ഞ മനസ്സുള്ള ഒരു നല്ല മനുഷ്യനാണ് കണ്ണൂരാന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കണ്ണൂരാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ബ്ലോഗില്‍ വന്നു വായിക്കുന്നുമുണ്ട്‌. പിന്നെ എന്തിനാണ് കുട്ടീ,കമന്റ് ഇടുന്നവരുടെ പുറകെ പോകുന്നതും പ്രകോപിതാനാവുന്നതും...?

    ReplyDelete
  123. പ്രിയപ്പെട്ട സേതുലക്ഷ്മി ചേച്ചീ,
    ഇന്നൊരു ദിവസത്തേക്ക് കൂടി എനിക്ക് മാപ്പ് തരണം.
    കുറച്ചു അവിലവലാതി മൂരാച്ചികളെ കൊല്ലാനുണ്ട്!
    (എന്നിട്ട് ഞാന്‍ നന്നായിക്കോളാം)

    ReplyDelete
  124. @
    Devan Cc:
    അക്ബര്‍ക്കയുടെ ആ പോസ്റ്റില്‍ അദ്ദേഹം മനപൂര്‍വ്വം ഒരു വാക്ക് ഒഴിവാക്കിയിട്ടാണ് പബ്ലിഷ് ചെയ്തത്. എന്റെ അഭിമുഖത്തില്‍ പറഞ്ഞതിന്റെ നേര്‍വിപരീതം. അത് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇടയായി.
    ചിലര്‍ ബഹളം വെച്ചപ്പോള്‍ പിന്നീട് മൂപ്പിലാന്‍ നേരെയാക്കുകയായിരുന്നു.

    ReplyDelete
  125. @@
    രണ്ടും മൂന്നും തവണ പ്രായപൂര്‍ത്തിയാവുകയും ഉദ്ധാരണശേഷി നഷ്ടപ്പെടുകയും ചെയ്ത ബൂലോക കപട സദാചാര വ്യാജ-ബുജികളേ, തല്‍ക്കാലം കണ്ണൂരാനെ ഉദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കുക.

    ഒരു പോസ്റ്റ്കൊണ്ടും ഒരു നൂറ് സ്ക്രീന്‍ഷോട്ട് കൊണ്ടും ഒരായിരം കമന്റ്സുകള്‍ കൊണ്ടും കണ്ണൂരാനെ ഒതുക്കാമെന്ന് നിങ്ങള്‍ കരുതേണ്ട.
    നിങ്ങള്‍ക്ക് ഉപകരിക്കട്ടെ എന്ന് കരുതിത്തന്നെയാണ് അത്തരം കമന്റ്സുകള്‍ കണ്ണൂരാന്‍ ബ്ലോഗിന്റെ ചുവരുകളില്‍ പതിക്കുന്നത്. ഇനിയും അതുണ്ടാവും.

    ആയതിനാല്‍ ബൂലോക പാപ്പരാസികളായ അയിരൂര്‍ സസിമാരും ബാര്‍ബര്‍മാരും പൈക്കുട്ടികളും കണ്ണൂരാനെ പിന്തുടരുന്നത് തുടര്‍ന്നോളൂ. നാലാള് വായിക്കാന്‍ താല്പര്യപ്പെടാത്ത പോസ്റ്റുകള്‍ ഇടുന്നതിനേക്കാള്‍ നിങ്ങള്‍ക്കു നല്ലത് എന്റെ പിന്നാലെ വാലാട്ടി വരുന്നത് തന്നെയാണ്.

    ബ്ലോഗിലെ നെറികേടുകള്‍ കണ്ടിട്ടാണ് പോസ്റ്റുകള്‍ ഇടാത്തത് എന്നാണു വാദം. ഒലക്കേടെ മൂട്!
    തന്നെപ്പൊക്കികളും താന്തോന്നികളും ശ്രമിച്ചിട്ടും ബ്ലോഗിനെ ഉന്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന സത്യം നിങ്ങളെ അലട്ടുന്നു. അപ്പോള്‍ പിന്നെ മറ്റുള്ളവരുടെ മേലെ കുതിരകയറുരുക തന്നെ.

    എഡോ ബൂലോക ക്ഷുരക-ശുനക-ശിരോമണികളേ,
    ബ്ലോഗിലെഴുതാന്‍ ഏതെങ്കിലും മഞ്ഞപ്പത്രത്തില്‍ പ്രൂഫ്‌ റീഡറാവണമെന്നോ കോന്തന്‍മുഖത്ത് കട്ടിക്കണ്ണട വേണമെന്നോ ലോകസാഹിത്യം ചവച്ചരക്കണമെന്നോ ഇല്ല.
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞാല്‍ മതി.
    അതെങ്കിലും മനസിലാക്കെടാ കോപ്പേ!

    **

    ReplyDelete
  126. @@
    ഒരുവന്‍ ഏറുകൊണ്ട പട്ടിയെപ്പോലെ അതുവഴി-യിതുവഴി മോങ്ങിനടക്കുന്നത് "ഞാന്‍ ഫെയിസ് ബുക്കില്‍ തുടരുന്നത് കണ്ണൂരാന് ഇഷ്ടമല്ലാത്തതിനാല്‍ എന്റെ അക്കൌണ്ട് ഡിലീറ്റ്‌ ചെയ്യുന്നു" എന്നാണു.
    ഈ മരങ്ങോടന്‍ ഭൂമിയില്‍ ജീവിക്കുന്നത് കണ്ണൂരാന് ഇഷ്ടമല്ലെങ്കില്‍ പ്ലൈനിനു മുന്‍പില്‍ ചാടി ഈ കരുമാടി ആത്മഹത്യ ചെയ്യുമോ?

    ഉളുപ്പു വേണമെടാ ഉളുപ്പ്. അതില്ലാത്തത് കൊണ്ടാ പിന്നേം പിന്നേം എനിക്ക് താന്‍ പബ്ലിസിറ്റി ഉണ്ടാക്കിത്തരുന്നത്!

    **

    ReplyDelete
  127. @
    (ഹാവൂ, നാല് പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്തൊരു സമാധാനം)

    ഈ പോസ്റ്റ്‌ വായിക്കുകയും ഉപദേശിക്കുകയും ചെയ്ത എല്ലാ നല്ല മനസുകള്‍ക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.
    വീണ്ടും ആരെങ്കിലും എന്നെ പ്രകോപിപ്പിക്കുംവരെ ഞാന്‍ നല്ല കുട്ടിയാണ്.


    ഹാലേലുയ്യാ! സ്ത്രോത്രം!!

    **

    ReplyDelete
  128. ആയിക്കോട്ടെ.. ഞാനും തുടങ്ങാന്‍ പോകുവാ കണ്ണൂരാനെ പ്രകോപിപ്പിക്കാന്‍..അങ്ങനെയെങ്കിലും എനിക്കും കിട്ടട്ടെ പ്രശസ്തി.. :)
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
  129. ഈ കണ്ണൂരാന്‍ ചതിയനാണ്. വഞ്ചകനാണ്‌..
    ബ്ലോഗെഴുതാന്‍ ഒരുങ്ങുന്നു കുറച്ചു കമന്റ്സ് വാങ്ങിത്തരണം , അനുഗ്രഹം വേണം എന്ന് പറഞ്ഞപ്പോള്‍
    എന്താ പോസ്റ്റ്‌ എന്ന് ചോദിച്ചു. കവിതയാണ് എന്ന് പറഞ്ഞപ്പോ എട്ടോ പത്തോ കമന്റ്സ് കിട്ടിയേക്കാം എന്ന്
    പറഞ്ഞു നിരുല്സാഹപ്പെടുത്തി. ജീ ടോക്കിലൂടെ കെഞ്ചിപ്പറഞ്ഞു നോക്കി. കവിത അയച്ചു താ നോക്കട്ടെ എന്ന്
    പറഞ്ഞത് കൊണ്ടാ അയച്ചു കൊടുത്തത്. അതില്‍ ഒരു രണ്ടു വരിയെങ്കിലും ചേര്‍ക്കേണ്ടി വരും കൂടുതല്‍ കമന്റ് കിട്ടാന്‍
    എന്ന് പറഞ്ഞപ്പോള്‍ ശെരി എന്ന് ഞാനും പറഞ്ഞു... അങ്ങനെയെങ്കില്‍ അറുപതു കമന്റ്സ് കിട്ടും പോലും.
    കണ്ണൂരാന്‍ പറഞ്ഞു തന്ന വരികളും ചേര്‍ത്ത് പോസ്റ്റ്‌ ചെയ്തപ്പോള്‍ എണ്‍പതോളം കമന്റ്സുകളായി. പക്ഷെ എന്റെ മാനം പോയി.
    കണ്ണൂരാനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പോകുവാണ്‌ു. ഇനി പോസ്റ്റും വേണ്ട ബ്ലോഗും വേണ്ട.
    ബ്ലോഗില്‍ ഒരാളുടെയും മുഖത്ത് നോക്കാനും വയ്യാതായി.

    എന്റെ കവിതയില്‍ -> ഇഷ്ടംകൂടി അടുത്തുവന്നവര്‍ അട്ടയെ പോല്‍ -
    രക്തം ഊറ്റിക്കുടിച്ചത് ചരിത്രം! -> എന്നായിരുന്നു. അത് പഴുതാരയെപോലെ എന്നാക്കാന്‍ നിര്‍ബന്ധിച്ചു .
    ->ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?
    ഈറന്‍ വസ്ത്രങ്ങളോടെ ദേവാലയമുറ്റത്തിരുന്നു-
    ദൈവത്തെ വിളിക്കണോ.. -> എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം കണ്ണൂരാന്‍ ചേര്‍ത്തതാണ്
    -> അതോ, വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..? -> എന്ന വരികള്‍

    കമന്റുകള്‍ കിട്ടിയെങ്കിലും വായിച്ചവര്‍ എന്നെ കളിയാക്കി. എന്തിനു കണ്ണൂരാനെ പറയുന്നു. കമന്റിനു വേണ്ടി ആര്‍ത്തി കാണിച്ച എന്നെ പറഞ്ഞാല്‍ മതി.
    എന്നാലും കമന്റ് വരുത്താന്‍ കണ്ണൂരാന്‍ കാണിച്ച ധൈര്യത്തിനെ സമ്മതിച്ചു ..നമിച്ചു !

    ReplyDelete
  130. കണ്ണൂരാനെ , ചുമ്മാ പറഞ്ഞതാണ് കേട്ടോ . .. :)
    മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ബ്ലോഗിന് എന്റെയും എന്റെ കരിക്കട്ട ബ്ലോഗിന്റെയും ആശംസകള്‍ ഉണ്ട്ട്ടോ .
    പിണങ്ങണ്ടാ ട്ടോ ..

    ReplyDelete
  131. ശ്രമിച്ചോണ്ടിരുന്നോ ഇപ്പോ കിട്ടും...

    ReplyDelete
  132. ഈ യാച്ചിക്ക ഒരു സംഭവംതന്നെ.എന്റെ ബ്ലോഗില്‍ വന്നു കുറെയെണ്ണം ഭീഷണിപ്പെടുത്തി.ഇത് കണ്ണൂരാന്റെ പോലെ ഉള്ള എഴുത്താണ് ചുട്ടുകളയും എന്നൊക്കെപറഞ്ഞ്.ഈ മിന്നൂന് ഭീഷനിയൊക്കെ വെറും പുല്ചാടിയാണ് എന്ന് അവര്ക്കരിയില്ലല്ലോ.രണ്ടാമതും ബ്ലോഗ്‌ ഇട്ടു.ദേ പിന്നേം ഭീഷണി.
    ഇപ്പൊ ബ്ലോഗൊക്കെ നിര്‍ത്തി ചുമ്മാ ഇരിക്കുവാ.എന്തിനാ എനിമീസിനെ ഇന്ക്രീസ്‌ ചെയ്യുന്നേ.
    അല്ല യാച്ചിക്കാ, നമുക്കീ എനിമീസിനെയൊക്കെ ഷവര്‍മ കൊടുത്ത് ശെരിയാക്കിയാലോ?
    വേണ്ടല്ലേ. പാവങ്ങള്‍ ജീവിച്ചു പൊയ്ക്കോട്ടേ.
    യാച്ചിക്ക ഉള്ളതുകൊണ്ടാ അവര്‍ക്ക് ബ്ലോഗില്‍ പേരുകിട്ടുന്നത്.
    പിന്നെ ഷെമ്മൂനും പുത്രങ്ങള്‍ക്കും ബ്ലോഗിനും കല്ലിവല്ലിക്കും മിന്നൂന്റെ വക കുറെ ഓള്‍ ദ ബെസ്റ്റ്‌ണ്ട് കേട്ടോ.
    Happy Ramadan!!!!!!

    ReplyDelete
  133. ശ്രി..ശ്രീ കണ്ണൂരാനന്ദസ്വാമികൾ വാഴ്ക...

    ReplyDelete
  134. കണ്ണൂരാന്‍, തങ്കളുടെയും മറ്റ്‌ ചില ബ്ളോഗര്‍മാരുടേയും തര്‍ക്കത്തിണ്റ്റെ കാരണമെന്തെന്ന്‌ എനിക്കറിയില്ല. ആ തര്‍ക്കത്തെ ഞാന്‍ പിന്തുടര്‍ന്നിട്ടുമില്ല. അതുകൊണ്ട്‌ തന്നെ അതില്‍ അഭിപ്രായം പറയാന്‍ വയ്യ. താങ്കളുടെ എഴുത്ത്‌ എനിക്കിഷ്ടമാണ്‌. അതുകൊണ്ട്‌ തന്നെ കാണുമ്പോഴെല്ലാം വായിക്കാറുണ്ട്‌. കമണ്റ്റും ഇടാറുണ്ട്‌. മൂന്നാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്നതില്‍ ആശംസകള്‍. എഴുത്ത്‌ തുടരുക.

    ReplyDelete
  135. കര്ത്താവീശോമിഷിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. കര്താവേശുവിനെ കുരിശില്‍ തറച്ചത് പോലെ കുറെ ഫ്രോഡ് യഹൂദി ബ്ലഡിബ്ലോഗേര്സ് ഞങ്ങടെ കണ്ണൂസിനെ കുരിശില്‍ തറച്ചുവല്ലേ? എന്റെ കല്ലിവല്ലി, എല്ലാം കല്ലിവല്ലിയാക്കാന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടു യഹൂദികളുടെ അറ്റാക്കില്‍ കരയുന്നോ.എഴുന്നേറ്റു പോയി കഴുത്തറുക്കടോ കണ്ണൂസേ.ബാക്കി ഞങ്ങള്‍ ഫാന്‍സ്‌ നോക്കിക്കോളാം.അദ്ധന്നെ.

    ReplyDelete
  136. പ്രിയ കണ്ണൂരാന്‍ ,
    എഴുത്തില്‍ പ്രാവീണ്യം പ്രകടിപ്പിക്കുന്ന താങ്കള്‍
    എന്തേ ഇങ്ങനെ പ്രകോപനം കൊള്ളുന്നു ..?
    നല്ല എഴുത്ത് തീര്‍ച്ചയായും ലോകം അംഗീകരിക്കും .
    കമന്റ്സ് അതെന്തുമാകട്ടെ ..നല്ല ആശയങ്ങളും സന്ദേശങ്ങളും
    നന്നായി വായനക്കാരിലെയ്ക്ക് എത്തിക്കുവാന്‍ കഴിവുള്ള
    താങ്കള്‍ വെറുതെ എന്തിനു ആരോപണ പ്രത്യാരോപണത്തിനു
    ചെവി കൊടുക്കുന്നു ...?.
    താങ്കള്‍ക്ക് എല്ലാവിധ ആശംസകളും ...

    ReplyDelete
  137. കണ്ണൂരാന്‍ എപ്പോഴാണാവോ എന്നെ വിളിക്കുക. പേടിയാകുന്നു. ഇതിനൊക്കെ ഈ കണ്ണൂരാന് എവിടന്നാപ്പാ സമയം.
    വിശുദ്ധ റമദാനാണല്ലോ.. എല്ലാം മറന്നും പൊറുത്തും കൊച്ചു കുഞ്ഞിന്റേതു പോലെ ശുദ്ധ മനസ്സ് സമ്മാനിക്കുന്ന മാസം. കണ്ണൂരാനേയും അദ്ദേഹത്തിന്റെ എതിരാളികളേയും വീണ്ടും ഇണക്കി ബൂലോകത്തിന് മികച്ച സംഭാവനകളര്‍പ്പാക്കാനുതകും വിധം മനുഷ്യസ്‌നേഹികളാക്കി മാറ്റട്ടെ.
    അതിനായി ഈ പുണ്യ മാസത്തില്‍ ചെയ്യാനുള്ള ഒരു സല്‍കര്‍മം ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.

    ഈ റമദാനെ നമുക്ക് വ്യത്യസ്തമാക്കാം.

    http://vision2016.org.in/pdf/Ramadhan1433h.pdf

    ReplyDelete
  138. അല്പം കറുത്ത ആളെ കരുമാടി
    എന്ന് വിളിച്ചു ആക്ഷേപിക്കുന്നതും ഒരു നന്മ തന്നെ ..
    കണ്ണൂരാന്റെ ഏറ്റവും ഉന്നതമായ
    നന്മ നിറഞ്ഞ പ്രവര്‍ത്തി

    ReplyDelete
  139. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വായിക്കുന്ന ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആണ്. കണ്ണൂരാന്‍ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കണോ വിയോജിക്കണോ എന്ന് അറിയില്ല. ഞാന്‍ എന്നും കണ്ണൂരാന്റെ എഴുത്തിന്റെ ആരാധകന്‍ ആണ്. മനസ്സിലെ ചൂടും ചൂരും ഒട്ടും കുറയാതെ വാക്കുകളില്‍ പകര്‍ത്താന്‍ കഴിവുള്ള അപൂര്‍വ്വം ബ്ലോഗ്ഗര്‍മാരില്‍ ഒരാള്‍., നന്നായി ആസ്വദിച്ചു. കണ്ണൂരാനും കുടുംബത്തിനും ആയുരാരോഗ്യ സൌഖ്യവും ഈ ബ്ലോഗിന് അമരത്വവും കൈവരട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  140. delayed because I thought better comment after reading the post..hope you and family doing good...ma'assalam..yasar

    ReplyDelete
  141. വഴക്കുകള്‍ ആസ്വദിക്കാറില്ല.. കണ്ണൂരാന്‍ അര്‍ഹിക്കുന്ന സ്ഥാനം ബ്ലോഗ് വായനക്കാര്‍ കണ്ണൂരാന് തന്നിട്ടുണ്ട്. ഞാന്‍ അര്‍ഹിക്കുന്നത് എനിയ്ക്കും. മൂന്നാം വാര്‍ഷിക ആശംസകള്‍.


    കറുക തന്‍ കൈവിരല്‍ തുമ്പില്‍ തുളുമ്പുന്ന
    ഹിമകണമല്ലയോ നമ്മള്‍
    അതിനിടെ വിരിയും മഴവില്ലുകള്‍
    ഒരുകൊച്ചു ജീവിത മധുരിമകള്‍.. (film song)


    ഇതിനിടയിലും??????

    ReplyDelete
  142. മൂന്നാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കുന്ന കല്ലിവല്ലിക്കും കണ്ണൂരാനും ആശംസകള്‍ ....

    ReplyDelete
  143. This comment has been removed by the author.

    ReplyDelete
  144. പോസ്റ്റ് വളരെയൊന്നും നന്നായില്ല, എന്നാലും മോശായില്ല.

    അനുഭവങ്ങള്‍ടെ ചൂടും ചൂരും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്. കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേക്കൂടെ നന്നാക്കാമായിരുന്നു.

    നാലാമത്തെ ഖണ്ഡികയിലെ മൂന്നാമത്തെ വരി ഒന്നൂടെ സ്ട്രെസ്സ് നല്‍കിയിരുന്നെങ്കില്‍ അര്‍ത്ഥവ്യാപ്തി തന്നെ മാറിയേനെ.

    വാചകങ്ങള്‍ക്ക് തീവ്രത നല്‍കണം. ലിങ്ക് നല്‍കാതെ ആ പൊസ്റ്റുകള്‍ മൊത്തമായി കൊടുത്തിരുന്നെങ്കില്‍ വായിക്കാന്‍ എളുപ്പമായേനെ. കാരണം ചിലത് വര്‍ക്ക് ചെയ്യുന്നില്ല.

    സ്ക്രീന്‍ പ്രിന്റ് എടുത്ത് ഇമേജ് ആയ് പോസ്റ്റ് ചെയ്താലും മതിയായിരുന്നു.

    "btw, അവനോന്റെ കണ്ണിലെ തടി ഊരിക്കളഞ്ഞിട്ട് മറ്റുള്ളോര്‍ടെ കണ്ണിലെ കരട് മാറ്റുന്ന തരം ആള്‍ക്കാരോട് പോരേ ഈ ട്രപ്പീസ് കളി?"

    ReplyDelete
  145. പ്രിയ കണ്ണുരാന്‍,
    ഞാന്‍ നിധിന് ജോസ് . കോട്ടയത്തെ ഒരു സര്‍ക്കാന്‍ സ്കൂള്‍ അധ്യാപകന്‍. സ്കുള്‍ദിനങ്ങള്‍ എന്ന എന്റെ ബ്ലോഗിലെ ലേഖനവും വീഡിയോയും കണ്ട് എനിക്ക് താങ്കള്‍ മുന്‍പ് ഒരുപാട് പ്രോത്സാഹനം തന്നിട്ടുണ്ട്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഒരു സ്പെഷ്യല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. സ്വാതന്ത്യദിനാഘോഷം: വെച്ചൂര്‍ സ്കൂള്‍ സ്മരണകളിലെ ഒരേടില്‍ നിന്ന്. അഭ്യുദയകാംഷിയും സഹൃദയനുമായ താങ്കളെ അറിയക്കേണ്ട് അത്യാവശ്യമാണെന്ന എനിക്ക് തോന്നുന്നു. താങ്കള്‍ക്ക് ഈ പോസ്റ്റ്ും ഇതിലെ വീഡിയോയും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

    ReplyDelete
  146. This comment has been removed by the author.

    ReplyDelete
  147. വൈകിയാണെത്തിയത്...
    ആശംസകൾ...

    ReplyDelete
  148. സ്വതന്ത്രമായി എഴുതാം. ആരും ആരെയും വേദനിപ്പിക്കാതെ.
    എല്ലാവർക്കും ഒരോ ശൈലി സ്വന്തമാവട്ടെ.
    മൂന്നാം വാർഷിക ആശംസകൾ

    ReplyDelete
  149. കണൂരാ അന്റെ സംഗത്തില്‍ ഞമ്മളെ എടുകോ ?

    ReplyDelete
  150. ഓർമയുണ്ടോ?

    ReplyDelete
  151. ബ്ലോഗ്‌ വാര്‍ഷികാശംസകള്‍

    ReplyDelete
  152. Hoooo ithrayum kadhakal ithinu purakil undu ennullathu albhuthappeduthunna arivayirunnu. Hmmm enikku ithekkurichonnum kooduthal ariyathathinal njan vere onnum aadhikarikamayi parayunnilla. Ariyavunna onnu parayam...

    "Maangayulla maavile erundakoo. Dhairymayittu ippo ulla chankoottathodeyum oorjathodeyum original 916 kannooranayi ezhuthikkondeyirikoo. Bakkiyullathineyellam ninaglude talent athijeevicholum... :)"

    Regards
    http://jenithakavisheshangal.blogspot.in/
    http://jkgraphy.blogspot.in/

    ReplyDelete
  153. പോകാന്‍ പറ അവന്‍മാരോട്.. നമ്മള്‍ എഴുതുന്നത്‌ നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ആയിരിക്കണം.. ഭൂലോകത്തെ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ നമുക്കാവുമോ? പോട്ട് മച്ചാ.. കല്ലി വല്ലി.

    ReplyDelete
  154. കണ്ണുരാന്‍... ഇഷ്ട്ടപെട്ടു,.. എന്തും അതുപോലെ തുറന്നു പറയുന്ന ഈ സ്വഭാവം വളരെ ഇഷ്ട്ടപെട്ടു..

    ReplyDelete
  155. മനുഷ്യനാവുക ഒരു കലയാണു.., മനസ്സിലുള്ളത് മുഖം നോക്കാതെ വിളിച്ച് പറയാൻ കഴിയുന്നത് ബ്ലോഗിലാണെങ്കിലും ജീവിതത്തിലാണെങ്കിലും, നല്ല മനുഷ്യരുടെ ഒരു കലയാണു.. മാങ്ങയുള്ള മാവിലേ കല്ലേറുണ്ടാകൂ....

    ReplyDelete
  156. എന്താണ് നടന്നെതെന്നു മനസിലായില്ല...പക്ഷെ കാര്യങ്ങള്‍ ഏതാണ്ട് ഊഹിച്ചു..ഒരൊറ്റ കാര്യമേ പറയാനുള്ളൂ..മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയു...മൂന്നാം വാര്‍ഷികത്തിന് അഭിനന്ദനങ്ങള്‍....

    ReplyDelete
  157. കണ്ണുരാന്‍,...താങ്കളുടെ എഴുത്തിനു കമന്റുകള്‍ അര്‍ഹിക്കുന്നുണ്ട്, അത് കൊണ്ടാണ് അത് കിട്ടുന്നതും,...പിന്നെ വിമര്‍ശിക്കുന്നവര്‍,..ഇന്നത്തെ കാലത്ത് ഒരാള്‍ വിമര്‍ശിക്കപ്പെടുന്നത് തന്റെ റോള്‍ അയാള്‍ ഭംഗിയായി ചെയ്യുമ്പോയാണ്....വിമര്‍ശിക്കുന്നവരോട് പ്രകോപിതനാവാതെ അവരോടു പറയൂ,..."കല്ലി വല്ലി",....എന്നിട്ട് പതറാതെ ഇടറാതെ മുന്നേറൂ,....എല്ലാ ഭാവുകങ്ങളും നേരുന്നു,..... :)

    ReplyDelete
  158. കണ്ണൂസേ കല്ലിവല്ലിക്ക് മൂന്നാം വാര്‍ഷിക ആശംസകള്‍
    Sasneham....

    ReplyDelete
  159. Veezthapedunnavarkkum, veezthunnavarkkum koodi ...!

    Manoharam, Ashamsakal Kannoorane..!!!

    ReplyDelete
  160. Keep Up d good work Brother :)
    Healthy criticisms will help you to write more confidently.(Take it Easy..Kally vally)

    ReplyDelete
  161. ഹാ..ഹാ..ഹാ..
    വാത്സ്യായന് പറ്റിയ ആളുതന്നെ കണ്ണൂരാന്‍..
    ഞമ്മക്കിതൊക്കെയങ്ങട്ട് പൊളിച്ചടക്കിയാലോ?
    ഹല്ല...
    അതും എന്റെ കടിതീര്‍ക്കാനൊരു വഴിയാണേ...!!!

    ReplyDelete
  162. ബഹു കണ്ണൂരാൻ സാഹിബ് വായിച്ചറിയുവാൻ റൈനി എഴുതുന്നത്....

    അമ്പടാ.. അതൊക്കെ എപ്പ സംഭവിച്ച്... ഭയങ്കരമായ ഘടാഘടികമായ എഴുത്ത്... ഈ വഴി അറിയാത്തോണ്ട് നുമ്മ ഇങ്ങ്ട് ഇതുവരെ വന്നിട്ടില്ല. ഇപ്പോ എയറിന്ത്യ ഇവിടെ ലാന്റ് ചെയ്തപ്പോളാ കണ്ടത് ഇത്..

    നുമ്മ ആരോടായാലും പറയാനുള്ളത് പറയണം... അത്രന്നെ..ബാക്കി ഒക്കെ കല്ലീവല്ലി. പിന്നെ വരാം...!

    ReplyDelete
  163. പ്രശ്നങ്ങളും പരിഹാര ക്രിയകളും ഒക്കെ കഴിഞ്ഞു
    കാറ്റും കോലും ആദങ്ങിയെന്നു വിശ്വസിച്ചു കൊണ്ട്
    കണ്ണൂരാന് വാര്‍ഷികാശംസകള്‍ നേരുന്നു.....ഇനിയും ഉയരങ്ങള്‍ ആശംസിച്ചു കൊണ്ട് സസ്നേഹം....

    ReplyDelete
  164. നന്മകള്‍ നേരുന്നു എല്ലാവര്‍ക്കും -ഈ പോസ്റ്റില്‍ പ്രകടിപ്പിക്കുന്ന വികാര -വിചാരങ്ങള്‍ക്കും.

    ReplyDelete
  165. കല്ലി-വല്ലി....എല്ലാ വിധ ആഷംസകളും നേരുന്നു :))))

    ReplyDelete
  166. പറയേണ്ടത്‌ പറഞ്ഞു. ഗംഭീരമായിത്തന്നെ. ആശംസകൾ

    ReplyDelete
  167. ഇതെന്നിക് ഇഷ്ടപ്പെട്ടു...... ചില ഭൂലോക പോലീസുകാരുടെ ഉമ്മാക്കി (സുനാപ്പി) തള്ളി പോട്ടിചില്ലേ, വളരെ ഗംഭീരമായി...... എന്ത് എഴുതണം,അത് എങ്ങിനെ എഴുതണം എന്നുള്ളത് എഴുത്തുകാരന്റെ ഇഷ്ടമാണ്.... അല്ലാതെ ആരെങ്കിലും പറയുന്നതു അനുസരിച്ച് എഴുതാന്‍ ഇവിടുത്തെ ബ്ലോഗ്ഗെര്മാര്‍ നമ്മുടെ 'മ' വാരികക്ലുടെയോ, പത്രങ്ങളുടെയോ കയ്യാളല്ല......
    കണ്ണൂരാന്‍ ജീ.... തെരുവുപട്ടികള്‍ കുരച്ചുകൊന്ടെയിരിക്കും...... കുറെ കുറയ്കുമ്പോള്‍ നേരം ഇരുട്ടും, അപ്പോള്‍ അവര്‍ കരുതും അവരുടെ കര കേത്തിട്ട് വെളിച്ചം ഓടിയോളിച്ചതാണെന്ന്! അതുപോലെയാണ് മാന്യമഹാ സദാചാര, സാംസ്കാരിക സന്ധെഷവാഹികള്‍ എന്ന് ഊറ്റംകൊള്ളുന്ന ചില അല്പന്മാരുടെ ജല്പനങ്ങള്‍ .... Leave it brother.... Let the street dogs bark.... they will get bread from PROSTITUTES.....!!

    ReplyDelete
  168. എന്തൊരു തന്റേടം.ഇങ്ങനെയൊക്കെ ശത്രുതകള്‍ ഇവിടെയുണ്ടോ?..യഥാര്‍ത്ഥ കലാകാരന്‍ വ്യക്തിയെ നോക്കിയല്ല അഭിപ്രാ‍യം പറയേണ്ടത്.രചനകള്‍ നോക്കിയാണ്.

    ReplyDelete
  169. കന്നൂരാനന്ധ സ്വാമിയെ അങ്ങെയേ നമിക്കുന്നു ...സോത്രം സോത്രം ..

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)