Pages

Subscribe:

Ads 468x60px

Thursday, September 29, 2011

അങ്ങനെ ഞാനൊരു പണ്ടാരിയായി..

കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു. അവിടെയുള്ള കഫറ്റീരിയയില്‍നിന്നും ചായയും സാന്‍റ്-വിച്ചും കഴിച്ച് സന്തതസഹചാരിയായ ബാഗും കെട്ടിപ്പിടിച്ച് സിമന്റ്ബെഞ്ചിലമര്‍ന്നിരുന്ന് ഒരു സിഗരറ്റ്കൊണ്ട് തലച്ചോറിനുള്ളിലെ ചിന്തകളെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.

റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ്സ്സ്ഥാപനങ്ങളുള്ള അമ്മാവനോട് ദുബായിലൊരോഫീസില്‍ ജോലി ശെരിയായെന്ന കള്ളവും പറഞ്ഞാണ് ഉസ്മാനിക്കയെ സഹായിക്കാന്‍ തള്ളയുടെ വീട്ടിലെത്തിയത്. അതുകൊണ്ടുതന്നെ തിരിച്ചങ്ങോട്ട് പോകുന്നത് നാണക്കേടാണ്. ദുബായിലും അബുദാബിയിലുമുള്ള പരിചയക്കാര്‍ക്കിടയിലേക്ക് പോകാനും മൈന്‍ഡനുവദിക്കുന്നില്ല.

'ഇനിയെന്ത്' എന്ന വലിയൊരു ചോദ്യം എനിക്കുള്ളില്‍ ചിതറിത്തെറിക്കാന്‍ തുടങ്ങി. സിഗരെറ്റുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി തലയ്ക്കകത്ത് കത്തികൊണ്ടിരുന്നു. ഒന്നുകില്‍ ആത്മഹത്യ! അല്ലെങ്കില്‍ ജീവിതത്തോട് പൊരുതുക. എന്തുവേണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്ക്മാത്രമാണ്. ജീവിതത്തിലാദ്യമായി സ്വന്തമായൊരു തീരുമാനമെടുക്കാനവസരം തന്ന My God, ഇരിക്കട്ടെ നിനക്കൊരു Thanks!

എന്നിട്ട് ഞാനിരുന്ന് ചിന്തിക്കാന്‍ തുടങ്ങി. ഗാഡമായും ഗൂഡമായും ചിന്തിച്ചു. ആകാശം നോക്കിയും ഭൂമിയിലൂടെ നടന്നും ചിന്തിച്ചു! ചിരിച്ചും ചുമച്ചും ചിന്തിച്ചു. ഒടുവില്‍ , 'ആണത്തമുണ്ടെങ്കില്‍ പോയിച്ചാവടാ..' എന്നാരോ തലയുടെ ഇടതുഭാഗത്തുനിന്നും വിളിച്ചു പറയുന്നതായി എനിക്ക് തോന്നി. ഇനി വൈകരുത്. മരിക്കുക തന്നെ.! പക്ഷെ എങ്ങനെ.?

എനിക്ക് ചാടിച്ചാകാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്‌! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത്! കത്തിത്തീര്‍ന്ന ഒരു സിഗരറ്റ്കുറ്റി നിലത്തിട്ട് ചവിട്ടിയരച്ചിട്ടും എനിക്കരിശം തീര്‍ന്നില്ല.

ഇനിയുള്ളത് ജീവിതത്തോട് പൊരുതുക എന്ന സെക്കന്റ്‌തിയറിയാണ്. അതിനാവശ്യമായ ചേരുവകള്‍ മനസിലിട്ട് കൂട്ടിയുംകുറച്ചും ഹരിച്ചുംഗുണിച്ചും വീണ്ടും പുകപടലങ്ങള്‍ മസ്തിഷ്ക്കത്തിലേക്ക് Export ചെയ്തു. ആദ്യം വേണ്ടത് ഡിഗ്രിഹോള്‍ഡറാണെന്ന ചിന്ത ഒഴിവാക്കുകയാണ്. അനുവദനീയമായ ഏതുജോലിയും ചെയ്യുമെന്ന ഒരുറച്ചതീരുമാനവും സ്വീകരിക്കണം. നാട്ടുകാരെയും ബന്ധുക്കളെയും ആശ്രയിക്കരുത്. ഒരുകാരണവശാലും മാതാപിതാ-ഗുരുനാഥന്‍ന്മാരെ പറയിപ്പിക്കരുത്. എങ്കിലീ ലോകത്തെന്നല്ല, പരലോകത്തുപോലും തൂങ്ങേണ്ടി വരില്ല.

"ഡേയ്, താനൊന്നു ശ്രമിച്ചു നോക്കഡോ.."

ഒരശരീരി എന്നെത്തഴുകി-ക്കടന്നുപോയി. ഞാനൊരുങ്ങി. മനസാ വാചാ പൂജാ ലക്ഷ്മണാ എഗ്രീഡ്.! ദുഷ്ചിന്തകള്‍ക്ക് കൂട്ടുനിന്ന സിഗരറ്റും ലൈറ്ററും വലിച്ചെറിഞ്ഞു. ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല. മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്. ബദ്രീങ്ങളെ കാത്തോളണേ.!

ഏറെക്കഴിയുംമുന്‍പേ ഒരു മദ്ധ്യവയസ്ക്കന്‍ ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും വലിയൊരു രഹസ്യം ചോദിക്കും പോലെ അയാളെന്നോട് ചോദിച്ചു.

"മോന്‍ ജയിലിന്നാ വരുന്നേ..?"

കുറ്റിത്താടി-മുടി-മീശയുള്ള എലുമ്പന്മാരൊക്കെ ജയില്‍വാസികളായിരിക്കണമെന്ന് ശഠിക്കുന്ന ഇയാളെപ്പോലുള്ളവരുടെ ചെപ്പട്ടക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്. എന്റെ കൈകള്‍ തരിച്ചു. ഞാന്‍ വിറച്ചു. എന്നിട്ടും ക്ഷമിച്ചു! നാലഞ്ചു മിനിട്ടുകള്‍ക്കുമുന്‍പ് എനിക്ക് മനസ്താപമുണ്ടായത് അയാളുടെ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആ കൊശവന്റെ നെഞ്ചുകീറി സഞ്ചിയിലാക്കിയേനെ..!

തികട്ടിവന്നരോഷം അടക്കിവെച്ച് ഞാനയാളെ ദയനീയമായി നോക്കി. എന്റെവരവ് ജയിലില്‍ നിന്നാണെന്ന് ഉറപ്പിച്ചതുപോലെ അയാളെന്നെ ആശ്വസിപ്പിച്ചു.

"ഇന്നാട്ടില്‍ ഞമ്മളൊക്കെ അന്യരല്ലേ കുട്ട്യേ. ആരാന്റെ നാട്ടിലെത്തിയാല് അബ്ടത്തെ നിയമോം കാര്യോം നോക്കീം കണ്ടും നിന്നോളണം. ബല്ല കുരുത്തക്കേടും കളിച്ചാ ഞമ്മളെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല്യ. നാട്ടില് പണി ഇല്ലാത്തോണ്ടല്ലേ ഞമ്മളിബിടെ ബന്നത്. മോന്റെ ബീട്ടിലെ പട്ടിണി ആയിരിക്കൂലോ ഇത്ര ചെറുപ്പത്തിലേ മോനെ ഇബിടെത്തിച്ചത്. സാരല്ല്യ. മോന്റെ റൂമെവിടാ..? എങ്ങോട്ടാ പൊന്നേ..?"

കാര്‍ന്നോരുടെ കോണോത്തിലെ ഉപദേശംകേട്ട് ഓക്കാനംവന്നെങ്കിലും ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു. ഇന്നുമുതല്‍ എനിക്ക് റൂമില്ലെന്നും പോകാനിടമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെന്നെ റൂമിലേക്ക്‌ ക്ഷണിച്ചു. ആ സമയം ഏതാഫ്രിക്കക്കാരന്‍ വിളിച്ചാലും കൂടെപ്പോകാന്‍ വെമ്പിനില്‍ക്കുന്ന എന്റെ ആത്മാവ് അബ്ദുസ്സലാമെന്ന ആ മലപ്പുറം സ്വദേശിയോടൊപ്പം ഇറങ്ങിനടന്നു.
ഇതാ, യുദ്ധകാണ്ഡം തുടങ്ങുകയായി..! ഞാന്‍ പല്ലിറുമ്മി. തല്ലിനൊരുങ്ങി. വില്ലുകുലച്ചു. എല്ല് പൊടിച്ചു. നെഞ്ചുവിരിച്ചു.. വെല്ലു വിളിച്ചു.. പുല്ലന്മാരേ.., കല്ലി~വല്ലി.!

ഒരു പഴഞ്ചന്‍ കെട്ടിടത്തിലെ മൂന്നാമത്തെ ഫ്ലോറിലാണ് സലാംക്കാന്റെ സങ്കേതം. ലീവിനുപോയ ഒരാളുടെ ബെഡ്ഢില്‍ എന്നെ അഡ്മിറ്റാക്കി. രാത്രിയായപ്പോള്‍ മുഴുവന്‍പേരെയും ജീവനോടെ പരിചയപ്പെട്ടു. 2ബെഡ്-റൂം ഹാള്‍ ഫ്ലാറ്റില്‍ മൊത്തം 11പേര്‍ . കോഴിക്കോട്‌ വയനാട് മലപ്പുറം പാലക്കാട്‌ തൃശൂര്‍ സ്വദേശികളായ മദ്ധ്യവയസ്ക്കര്‍ . രണ്ടും മൂന്നും തവണ പ്രായപൂര്‍ത്തി എത്തിയവര്‍ ! അവരില്‍ ചിലരുടെ നോട്ടം അത്ര പന്തിയല്ലെന്നെനിക്ക് തോന്നി. പാണ്ടിലോറിക്കിടയില്‍ പെട്ട ഓട്ടോയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കിടന്നെങ്കിലും ഉറക്കം പോയിട്ട് മയക്കം പോലും വന്നില്ല.

എന്നെക്കാള്‍ ഇരട്ടിവയസുള്ള ഈ പരട്ടകള്‍ക്കൊപ്പം എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും.! മധുരപ്പതിനേഴ് കഴിഞ്ഞ് കേവലം നാലുവര്‍ഷംപോലുമായിട്ടില്ലാത്ത എന്നെയീ തടിമാടന്മാര്‍ മാനഭംഗപ്പെടുത്തില്ലെന്നാര് കണ്ടു.! ഒരു പോറലുമേല്‍ക്കാതെ ഇത്രേംകാലം സംരക്ഷിച്ചുപോരുന്ന എന്റെ ചാരിത്ര്യം ഇവര്‍ ചരിത്രത്തിലേക്ക് വലിച്ചെറിയുമോ.! ഓര്‍ക്കുംതോറും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ബാഗിലൊരു കത്തിയെങ്കിലും കരുതാമായിരുന്നു. എന്നെപ്പോലുള്ള Handsome Boysനു ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ പറ്റാത്ത കാലമാണിത്. ഉടുത്തലുങ്കിയുടെ മറുഭാഗം തുടയ്ക്കിടയിലൂടെയിട്ട് മുറുക്കിയൊരു കെട്ടുംകെട്ടി കണ്ണുകളിറുകെപ്പൂട്ടി ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു.
'പടച്ചോനെ, എന്റെ കന്യകാത്വം നീ കാത്തോളണേ..'!

പിറ്റേന്ന് പകല്‍ !

ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഉണര്‍ന്നത്. അടിവയറ്റിലും നടുപ്പുറത്തും ശക്തമായ വേദന! മൂത്രമൊഴിക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങി. മാത്രനേരംകൊണ്ട് വിലപ്പെട്ട പലതും എനിക്ക് നഷ്ട്ടപ്പെട്ടോ..! എന്നെയവര്‍ പീഡിപ്പിച്ചോ..!

പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ സത്യമെനിക്ക് മനസിലായത്. കൂട്ടബലാല്‍സംഗത്തിന് ഞാന്‍ ഇരയായിട്ടില്ല. ഇരുമ്പു കട്ടിലിനു മീതെ പലക ഇടാതെയാണ് ബെഡ് ഇട്ടിരിക്കുന്നത്. അതാണീ വേദന. അടിവയറ്റില്‍ നിന്നുയരുന്നത് വിശപ്പിന്റെ കാഠിന്യമാണ്. സമയം 12മണി കഴിഞ്ഞിരിക്കുന്നു! 'ചെക്കനുറങ്ങിക്കോട്ടെ..' എന്ന് കരുതി ആരുമെന്നെ ഉണര്‍ത്തിയിരുന്നില്ല.

കുളികഴിഞ്ഞ് വസ്ത്രം മാറുമ്പോഴാണ് എന്റെ നഗ്നത മറക്കാനുള്ള മാറ്റച്ചുരികയില്ലെന്ന നഗ്നസത്യം എന്നെ ഞെട്ടിച്ചത്.! ഇന്നലെവരെ ഇട്ടിരുന്നത് അല്പംമുന്‍പ് കുളിക്കുമ്പോള്‍ കഴുകിയിട്ടു. തള്ളയുടെ വീട്ടില്‍നിന്നുള്ള മരണപ്പാച്ചിലിനിടയില്‍ അവിടെ കഴുകിയിട്ടിരുന്നവ എടുക്കാന്‍ വിട്ടുപോയിരിക്കുന്നു.!അവിടെച്ചെന്ന് അതൊക്കെ കൊണ്ടുവരിക അത്ര എളുപ്പവുമല്ല. എന്റെ സൈസ് തള്ളക്ക് പാകമാവാത്തതു കൊണ്ടു അതൊക്കെയെടുത്ത് വലിച്ചെറിയാനാണ് സാധ്യത. പാകമാവാത്ത ജെട്ടിയും കയ്യില്‍പിടിച്ച് എന്നെ പ്രാകുന്ന തള്ളയെ ഓര്‍ത്തപ്പോള്‍ എനിക്ക് നാണം തോന്നി. പാവം തള്ള!

എന്താണൊരു വഴിയെന്ന് ആലോചിച്ച് ടെറസില്‍ ചെന്നപ്പോള്‍ ദാ തൂങ്ങുന്നു അയലില്‍ നിറയെ പല സൈസിലുള്ള കിണ്ണംതൂക്കികള്‍ ! നല്ലൊരെണ്ണമെടുത്ത് റൂമില്‍വന്ന് കൊടിയേറ്റം നടത്തി. അല്പം ലൂസുണ്ടോന്നൊരു സംശയം. എന്നാലും കട്ടെടുത്തജെട്ടിയിട്ട് സാമാനംഭേദപ്പെട്ട നിലയില്‍ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവന്നു.

രണ്ടുമൂന്നു ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ ഉറങ്ങിയും ടീവി കണ്ടും പഴയപത്രങ്ങള്‍ വായിച്ചും മടുത്തിരിക്കുന്നു. ഒരു രാത്രി സലാംക്ക വന്നപ്പോള്‍ ജോലിക്കാര്യം ഓര്‍മ്മിപ്പിച്ചു. റൂമിന്റെ വാടകയും വട്ടച്ചെലവിനുള്ള കാശും കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്റെ ചുമലില്‍ കൈ വെച്ചു.

"അനക്കൊരു ജോലിക്ക് വേണ്ടി ഞങ്ങളെല്ലാവരും ശ്രമിക്കുന്നുണ്ട്. നല്ലത് കിട്ടീറ്റു മാത്രം നിന്നാ മതി. അതു വരെ മോനിവിടെ നിന്നോ. ആരും കുട്ട്യോട് വാടക ചോദിക്കൂല. എന്തേലും കാശു വേണേല്‍ ഇബ്ടെ ആരോട് വേണേലും ചോദിക്കാം. എന്താ പോരെ.?"

എന്റെ കണ്ണ് നിറഞ്ഞു. അപരിചിതനായ എനിക്കഭയം നല്‍കിയ സലാംക്കയും മറ്റുള്ളവരും സ്നേഹ വാത്സല്യങ്ങള്‍ കൊണ്ട് എനിക്കുള്ളില്‍ ആശ്ചര്യചിഹ്നം പണിയുകയായിരുന്നു. ഒരിക്കല്‍പോലും മുഖം കറുപ്പിച്ചു സംസാരിക്കുകയോ 'നീ പയ്യന്‍; ഞങ്ങള്‍ മുതിര്‍ന്നവര്‍ ' എന്ന രീതിയില്‍ പെരുമാറുകയോ ചെയ്തില്ല.

മനുഷ്യജീവിതത്തിലെ രസകരമായൊരു കാലഘട്ടമാണ് ഗള്‍ഫിലെ ബാച്ച്ലേഴ്സ് ലൈഫ്‌. പത്തും പന്ത്രണ്ടും പേരുടെ ഒരു കൂട്ടായ്മയാണത്. ഒറ്റപ്പെടലിന്റെ ദുരൂഹതകള്‍മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരവാച്യലോകം! അതിരുകളില്ലാത്ത സ്വതന്ത്രത്തിന്റെ അനുഭൂതിയുണ്ടതിന്. ഒരേസമയം ചിരിക്കാനും കരയാനും പ്രവാസിക്ക് കഴിയുന്നത് ആ കൊച്ചുലോകത്തിന്റെ മാസ്മരികത കൊണ്ടാണ്. അവന്റെ കണ്ണുനീരൊപ്പാനുള്ള കഴിവുണ്ട് കൂടെക്കഴിയുന്നവരുടെ സാമിപ്യത്തിന്.

അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ . ഉച്ചഭക്ഷണത്തിന് വന്നു വിശ്രമിച്ച് വൈകിട്ട് വീണ്ടും പോകുന്നവര്‍ . രാവിലെപോയിട്ട് രാത്രി തിരിച്ചെത്തുന്നവര്‍ . ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!

ജോലി ലഭിക്കുംവരെ വാടക തരണ്ടാ എന്ന് നിര്‍ബന്ധം പിടിച്ച അവര്‍ക്ക് മുന്‍പില്‍ ഞാനൊരുപാധി വെച്ചു. "കുക്കിങ്ങും ക്ലീനിങ്ങും ഞാന്‍ ചെയ്തോളാം.."

"അതിനു തനിക്ക് ഭക്ഷണമുണ്ടാക്കാനറിയോ..?" ന്യായമായ സംശയം.

"ഇല്ല. രണ്ടുമൂന്നു ദിവസം ആരെങ്കിലും കാണിച്ചു തന്നാല്‍ മതി."

ഹോട്ടലില്‍നിന്നും തിന്നുമടുത്ത് കുടല്‍മാല കടല്‍ പോലെയായ ആ പാവങ്ങള്‍ പാതിമനസോടെ സമ്മതിച്ചു.
ഇതാ യുദ്ധം മുറുകുകയാണ്. കടുക്മുതല്‍ കത്തിവരെ സുസജ്ജമാക്കി. തുരുമ്പെടുത്ത ഫ്രിഡ്ജ് വൃത്തിയാക്കി. ധാന്യപ്പൊടികള്‍ ദൈന്യതയോടെ എന്നെനോക്കി പരിഹസിച്ചു. എന്റെ ഉരുളിപരമ്പര ദൈവങ്ങളേ അനുഗ്രഹിക്കൂ..!

അഴുക്ക്പുരണ്ട കിച്ചന്‍ കഴുകിത്തുടച്ചു. കരിപുരണ്ട പാത്രങ്ങള്‍ നക്കിത്തുടച്ചു. തൂറിപ്പൊളിഞ്ഞ കക്കൂസില്‍ സോപ് പൊടിയും ക്ലോറക്സും ഡെറ്റോളുമിട്ട് നീന്തിത്തുടിച്ചു. കീറിപ്പറിഞ്ഞ കര്‍ട്ടനുകള്‍ അലക്കി വെളുപ്പിച്ചു. ആകെമൊത്തം സംഗതി ക്ലീനായതില്‍ അവര്‍ അതിയായി സന്തോഷിച്ചു.

45നും 60നുമിടയില്‍ പ്രായമുള്ള അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരായിരുന്നു. ജീവിതം ഉത്സവമാക്കാത്തവര്‍ . യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ദൈവഭയമുള്ളവര്‍ . സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ പത്തുപേര്‍ക്കുള്ള ചായ ഉണ്ടാക്കും. കഴിക്കാന്‍ ബ്രെഡ്‌ ടോസ്സ്റ്റോ ഉപ്മാവോ ബിസ്ക്കറ്റോ കൊടുക്കും. എട്ടുമണിക്ക് ലാസ്റ്റ്‌ പേഴ്സണും പോയിക്കഴിഞ്ഞാല്‍ ഓരോ മുറികളും തൂത്തുവാരി തുടക്കും. അതിനിടയില്‍ ചോറിനുള്ള അരിയിടും. പിന്നെ കറിവെക്കും. വൈകിട്ട് ആറു കഴിഞ്ഞാല്‍ രാത്രിഭക്ഷണത്തിനുള്ള പണിയിലേക്കിറങ്ങും.

ആനുകാലികങ്ങളില്‍ വരുന്ന പാചകകുറിപ്പുകളൊക്കെ ഞാനവരില്‍ പരീക്ഷിച്ചു നോക്കി. എണ്ണ ചൂടാക്കി ഉള്ളി വാട്ടി ഉലുവയിട്ടുണ്ടാക്കുന്ന മീന്‍കറിയും മല്ലിച്ചപ്പും തേങ്ങയും മിക്സിയിലരച്ചുണ്ടാക്കുന്ന മട്ടന്‍കറിയും കഴിച്ച് അവര്‍ ഏമ്പക്കം വിട്ടു. ഓരോ സവാള അരിയുമ്പൊഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായിരുന്നു. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടായതിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ അരിഞ്ഞിട്ടാല്‍ അടുത്ത ദിവസം അത് മൂന്നുംകൂടി മിക്സിയില്‍ അരച്ചെടുക്കും. സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവെച്ചു തീറ്റിച്ചിട്ടുണ്ട് നല്ലവരായ ആ പഹയന്മാരെ..!

ആദ്യമൊക്കെ കറികളില്‍ ആവശ്യത്തിലധികം വെള്ളം കൂടിയിരുന്നു. അത്തരം കറികള്‍ മുറുകാന്‍വേണ്ടി ബ്രെഡിന്റെ കഷ്ണങ്ങളോ റവപ്പൊടിയോ ഇടും. ചിലപ്പോള്‍ മുളകുപൊടി കൂടുതല്‍ . മറ്റുചിലപ്പോള്‍ മല്ലിപ്പൊടിയുടെ ചവര്‍പ്പ്. എരിവ് കൊണ്ട് കണ്ണുതുടച്ച്‌ ചിലര്‍ കക്കൂസിലേക്കോടും. മറ്റുചിലര്‍ മൂലംപൊള്ളിയ നാണക്കേട് പുറത്തുപറയാതെ എല്ലാം സഹിച്ചു.!

പക്ഷെ ഒരുമാസം പിന്നിട്ടപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനൊരു മികച്ച പണ്ടാരിയായി. പലതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിച്ചു. നല്ല രുചി. നല്ല കൈപുണ്യം.
2003ല്‍ ഞാന്‍ കാണിച്ച ആ സാഹസം ഒരു അനുഗ്രഹം തന്നെയായിരുന്നു. അവര്‍ക്കിടയിലെ മൂന്നരമാസത്തെ ജീവിതം എനിക്ക് നല്‍കിയത് ഭക്ഷണമുണ്ടാക്കാനുള്ള അറിവും കഴിവും മാത്രമായിരുന്നില്ല. നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു... സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!

**

228 comments:

  1. @@
    നന്ദി!
    ഒരിക്കല്‍പോലും വഴിവിട്ട് സഞ്ചരിക്കാന്‍ സാഹചര്യം ഒരുക്കാതിരുന്ന ദൈവത്തിന്.

    നന്ദി!
    വഴിയില്‍നിന്നും എന്നെക്കൂട്ടിക്കൊണ്ട് പോയി ജീവിതം തന്ന അബ്ദുസ്സലാം എന്ന ആ വലിയ മനസിന്‌.

    നന്ദി!
    എന്റെ ഭക്ഷണം സഹിച്ച ആമാശയങ്ങള്‍ക്കും കുഴപ്പമുണ്ടാക്കിയ വയറുകള്‍ക്കും.

    നന്ദി!
    എന്നെ പ്രോത്സാഹിപ്പിച്ച അന്നത്തെ ആ പുരുഷകേസരികള്‍ക്ക്.

    നന്ദി!
    എന്റെ ക്ഷണം സ്വീകരിച്ച് ഇതുവഴി വന്ന നിങ്ങള്‍ക്കും വരാതിരുന്ന അവര്‍ക്കും.!

    സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം,
    കണ്ണൂരാന്‍ - K@nnooraan

    **

    ReplyDelete
  2. അന്ന് കണ്ണൂരാന്‍ നന്നായി. പിന്നേം കുറേക്കൂടി നല്ല വനായി...!

    ബ്ലോഗിൽ കമന്റ് തേങ്ങയടിക്കൽ തുടങ്ങിവെച്ച പുണ്യാത്മാക്കൾക്കും തേങ്ങയടിക്കുന്നതിനെ പരിഹസിക്കുന്ന പരേതാത്മാക്കൾക്കും നിത്യശാന്തി നേർന്നുകൊണ്ടും കണ്ണൂരാന്റെ പാചകം അനുഭവിച്ച വയറുകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഈ കമന്റ് പെരുമഴ ഉൽഘാടനം ചെയ്യുന്നു...

    ഇനിയും വരും.

    ReplyDelete
  3. ഓരോരോ അനുഭവങ്ങള്‍ ,
    ജീവിതത്തെ വരച്ചു വരച്ചു
    നേ൪വഴിക്ക് നടത്തുന്ന
    അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍

    കണ്ണൂരാനെ കൂടുതല്‍ കൂടുതല്‍ നല്ലവനാക്കിയ ഒന്നൊന്നര അനുഭവങ്ങള്‍..
    സ്നേഹസമ്പന്നരായ എത്രയോ ആളുകളാണ് ഒരുമിച്ചു ഒരേ മനസ്സോടെ ഒരു മുറിയില്‍ കഴിയുന്നത്...ഇത് പോലുള്ള ബാച്ചി ജീവിതങ്ങള്‍ ഗള്‍ഫില്‍ മാത്രാമേ കിട്ടുകയുള്ളൂ....
    കണ്ണൂ ന൪മ്മം ചേ൪ത്തുള്ള ഈ കുറിപ്പ് നേരെ മനസ്സിലേക്കാണ്‌ ഇടിച്ചിറങ്ങിയത് ..

    ReplyDelete
  4. തേങ്ങ ഉടക്കാന്‍ സമ്മതിച്ചില്ല .... അപ്പൊ വിശദമായിട്ട് വായിക്കട്ടെ .....ട്ടോ , യാച്ചിക്ക.

    ReplyDelete
  5. പടച്ചോനെ, ഈ കശ്മല മനസ്സില്‍ ഇങ്ങനേം ഒരു അധ്യായം ഉണ്ടാര്ന്നോ ...
    അവിടെ മാവും , പ്ലാവും ഇല്ലാത്തതിന്റെ വേദന പറഞ്ഞു നടന്ന മലയാളികളെ , **** മാരെ , അത് ഇല്ലാത്തതിന്റെ പേരില്‍ മാത്രം ഇന്നും ജീവനോടെയുള്ള കണ്ണൂരാന് വേണ്ടിയാണ് പടച്ചോന്‍ ഇതൊന്നും അവിടെ നടാതത് , ഇനിയെങ്കിലും മനസ്സിലാക്കി കൊള്ളൂ (കൊല്ല്) .... അവിടെ അടുത്തെങ്ങാനും ബുര്‍ജ് ഖലിഫ ഉണ്ടാക്കാത്തത് ബ്ലോഗ്ഗെര്മാരുടെ പുണ്യം. (ഹ്മം പിന്നെ , കോപ്പ)!!
    ആട് ജീവിതത്തിലെ നജീബിന്റെ കഥ വായിച്ചു നൊമ്പരപെട്ടു, അതിനു ശേഷം എന്നെ നൊമ്പരപെടുത്തിയ മറ്റൊരു കഥ, തൂലിക (വെറുതെ പറഞ്ഞതാ)
    ---------------
    കണ്ണൂരാനേ കാത്തിരുന്നത് വെറുതെ ആയില്ല .... ഇത്തിരി ടച്ചിംഗ് ആയി , എന്നാലെന്താ , ഇക്ക ഒരു പണ്ടാരി ആയില്ലേ !! സന്തോഷായി , തൃപ്തിയായി .
    {സലാംക്ക : അല്ലെങ്കിലും ഈ മലപ്പുറത്ത്‌കാര്‍ ഇങ്ങനെയാ , സ്നേഹം കൊണ്ട് പൊതിയും}

    ReplyDelete
  6. ചോരയും നീരുമുള്ള ഇത്തരം അനുഭവങ്ങളാണ് പ്രവാസിയെ ഒരു പച്ച മനുഷ്യനാക്കുന്നത്.
    ചിരി വിതറി വിളമ്പിയ വാക്കുകള്‍ക്ക് നേരിന്റെ സൌരഭ്യവും സൌന്ദര്യവുമുണ്ട്..
    അതില്‍ ചിരിക്കാനും ചിന്തിക്കാനുമുണ്ട്..
    ഇനിയുമിനിയും ബൂലോകര്‍ക്ക് വേണ്ടി ആ രസികന്‍ തൂലിക ചലിപ്പിക്കാന്‍ സര്‍വേശ്വരന്‍ ശക്തി നല്‍കുമാറാകട്ടെ..

    ReplyDelete
  7. രസകരമായി, ആദ്യമായി ഗള്‍ഫില്‍ വന്ന് ജോലിയില്ലാതിരിക്കുംബോല്‍ അടുക്കളയില്‍ കയറി എന്തുചെയ്യണമെന്നറിയാതെ മത്തിയും പിടിച്ച് നിന്ന രംഗം ഓര്‍ത്തുപോയി.. !
    അഭിനന്ദനങ്ങള്‍...!!

    ReplyDelete
  8. നേരിന്റെ മധുരവും കണ്ണീരുപ്പും ചേര്‍ന്ന ഈ വിഭവത്തിനു രുചിയേറെ കണ്ണൂരാന്‍...!

    ReplyDelete
  9. കണ്നൂരാന്റെ പോസ്ടായത് കൊണ്ട് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചിട്ട് കമന്ടിടുന്നതാവും ബുദ്ധി. എന്റെ വക രണ്ടു കമന്റും കിട്ടിക്കോട്ടെ. ഹി ഹീ. വായിച്ചുട്ടോ. സൂപ്പര്‍!വിശദായി പിന്നീട് കമന്റാം.

    ReplyDelete
  10. ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!
    ........................
    അതെ പ്രവാസം അറിഞ്ഞവര്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന ഇദ്രജാലം .............

    ReplyDelete
  11. കണ്ണൂസേ, ഒറ്റവായനയില്‍ വയറു നിറഞ്ഞു. ഒന്നൂടെ വായിച്ചു അഭിപ്രായം പറയാം.

    ReplyDelete
  12. കണ്ണൂരാനെ, രാവിലെ ഈ അടുക്കളയില്‍ കയറി തീറ്റിയും കഴിഞ്ഞ് കാശിനു പകരം രണ്ട് പരട്ട വര്‍ത്താനം കമെന്റ്റ്‌ ബോക്സില്‍ ഇട്ടു തിരികെ പോകുവാനാണ് വന്നത് . പക്ഷെ, സ്വയം ഉരുകിയൊലിച്ച് അതിന്റെ പ്രകാശത്തില്‍ മറ്റുള്ളവര്‍ക്ക് വഴി തെളിക്കുന്ന പ്രവാസിയെന്ന മെഴുകുതിരിയെ കൂട്ട് പിടിച്ച് നടത്തിയ പാചകത്തിന്റെ എരിവില്‍ അതെല്ലാം വിഴുങ്ങുന്നു.
    നിങ്ങളെന്റെ കണ്ണില്‍ സവാള തേച്ചു പിടിപ്പിച്ചു....നിങ്ങളെന്റെ നെഞ്ചില്‍ മുളക് പുരട്ടി... എന്റെ തൊണ്ടയില്‍ ചൂട് വെളിച്ചെണ്ണ ഒഴിച്ചു. ഉപ്പ് കൂട്ടി പാചകം ചെയ്ത് എന്റെ ബ്ലഡ്‌ പ്രഷര്‍ കൂട്ടി. യൂ ടൂ ക്രൂവല്‍ കണ്ണൂരാന്‍............ടൂ ക്രൂവല്‍........... :-)

    ReplyDelete
  13. ആ കൈപുണ്യം ഇപ്പോഴും കൈമോശം വന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ എഴുത്തുകള്‍ക്കും ഒരു വേറിട്ട രുചി. അത്തരം ചില ഓര്‍മ്മകള്‍ നമ്മുടെ മനസ്സുകളിലെ നന്മയെ പുതുക്കി കൊണ്ടിരിക്കും. ഭാവുകങ്ങള്‍

    ReplyDelete
  14. "..ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഉണര്‍ന്നത്. അടിവയറ്റിലും നടുപ്പുറത്തും ശക്തമായ വേദന! മൂത്രമൊഴിക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങി. മാത്രനേരംകൊണ്ട് വിലപ്പെട്ട പലതും എനിക്ക് നഷ്ട്ടപ്പെട്ടോ..! എന്നെയവര്‍ പീഡിപ്പിച്ചോ..!"

    ഞാനങ്ങ് പേടിച്ച് പോയി, കണ്ണൂരാനേ..തീക്കട്ടയിലും ഉറുമ്പരിച്ചോ എന്നെ സംശയിച്ചു...:)

    93-കളിലെ ബാച്ചിലേഴ്സ് അക്കൊമൊഡേഷനുകളിൽ, ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തുന്നവർ, കുളിച്ച്, ഭക്ഷണം കഴിച്ചു 50 ഫിൽസിന്റെ ഒരു പഴയ മലയാളം സിനിമ വീഡിയൊ കാസറ്റ് കാണുക പതിവുണ്ടെന്ന് ഓർക്കുന്നു. അതു കണ്ടു കഴിയുന്നതോടെ ഉറക്കത്തിലേയ്ക്കും. (അന്നു നാട്ടിലേയ്ക്കുള്ള ഫോൺ വിളി ആഴ്ചയില്ലൊന്നു മാത്രം..മിനിട്ടിനു അന്നു 8 ദിർഹം ആയിരുന്നു എന്ന് ഓർമ്മ)...

    കടന്നു വന്ന വഴികളിലേയ്ക്കുള്ള സത്യസന്ധമായ ഈ തിരിഞ്ഞുനോട്ടം ഹൃദയസ്പർശിയായി, കണ്ണൂരാൻ! ആ കണ്ണീരിനു വിയർപ്പിന്റെ ഉപ്പുണ്ട്; അഭിമാനക്ഷതത്തിന്റെ കയ്പ്പുണ്ട്; നിശ്ചയദാർഢ്യത്തിന്റെ എരിവുണ്ട്; പ്രത്യാശയുടെ നേരിയ മധുരവുമുണ്ട്.

    അഭിനന്ദനങ്ങൾ, സുഹൃത്തെ!

    ReplyDelete
  15. ശിഖരങ്ങളില്ലാതെ ഒരുകാര്യോമില്ലാതെ മാനത്തേക്ക് വളര്‍ന്ന ഈന്തപ്പനയെ ആദ്യമയി ശപിച്ചു!!!
    മനുഷ്യന്‍ ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് കൂട്ടായ്മയുടേ ഈ സുവിശേഷം.
    ഉള്ളിയരിയുമ്പോള്‍ കണ്ണില്‍ വരുന്ന വെള്ളത്തിനെ കണ്ണീരെന്ന് പറയുമോ എന്നു എനിക്ക്
    വല്യ നിശ്ചയം ഇല്ല.

    ReplyDelete
  16. എന്നെക്കാള്‍ ഇരട്ടിവയസുള്ള ഈ പരട്ടകള്‍ക്കൊപ്പം എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും.! മധുരപ്പതിനേഴ് കഴിഞ്ഞ് കേവലം നാലുവര്‍ഷംപോലുമായിട്ടില്ലാത്ത എന്നെയീ തടിമാടന്മാര്‍ മാനഭംഗപ്പെടുത്തില്ലെന്നാര് കണ്ടു.! ഒരു പോറലുമേല്‍ക്കാതെ ഇത്രേംകാലം സംരക്ഷിച്ചുപോരുന്ന എന്റെ ചാരിത്ര്യം ഇവര്‍ ചരിത്രത്തിലേക്ക് വലിച്ചെറിയുമോ.!

    സ്വന്തം നാടിനെക്കുറിച്ച് മറ്റുല്ലോർക്കുള്ള അതേ വിചാരം മനസ്സിൽ വച്ചോണ്ടാ നടക്കുന്നത് ല്ലേ ?
    എതായാലും കൊള്ളാം, ആദ്യം നമ്മടെ വിചാരങ്ങൾ മാറ്റണം. എന്നിട്ടല്ലേ മറ്റുള്ളോര്ടെ?
    എന്തായാലും ഇനി കമന്റ്സ് പിന്നേക്കാക്കണില്ല.
    ദാ കെടക്കണു ങ്ങടെ കമന്റും തേങ്ങീം.

    ReplyDelete
  17. പ്രവാസികളെ പോലെ നീറുന്ന അനുഭവങ്ങളുള്ള മറ്റൊരു വിഭാഗം ഈ ഭൂമിയില്‍ ഉണ്ടാവില്ല എന്നെനിക്കു തോന്നാറുണ്ട്. ചിരിക്കുന്ന ഭൂരിഭാഗം പ്രവാസിക്കും തേങ്ങുന്നൊരു മനസ്സുണ്ടായിരിക്കും. എത്രമാത്രം ഒരു മനുഷ്യന് ജീവിതത്തില്‍ താഴാമെന്നും ഉയരാമെന്നും കണ്ടെത്തുന്ന ഒരു വിഭാഗമാണ്‌ പ്രവാസികള്‍. ഉമ്മ ഉണ്ടാക്കി തന്ന ഭക്ഷണത്തിന് കുറ്റങ്ങള്‍ മാത്രം കണ്ടെത്തിയിരുന്ന ഞാന്‍, സത്യം മനസ്സിലാക്കിയത് ഇവിടെ എത്തിയപ്പോഴാണ്. സാങ്കല്‍പ്പിക ലോകത്ത് ജീവിച്ചിരുന്ന എന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തന്നതും ഈ പ്രവാസലോകമാണ്.
    കണ്ണൂരാനെ ജീവിതം കൊണ്ടാനുഭവിച്ചവര്‍ക്കറിയാം, പ്രവാസത്തിന്റെ കയ്പ്പും മധുരവും. അറിയുന്നവര്‍ക്കറിയും, അല്ലാത്തവര്‍ക്ക് ചൊറിയും എന്ന് പറഞ്ഞപോലെ.
    നന്നായിട്ടുണ്ട് ഈ കുറിപ്പ്.
    ആശംസകള്‍.

    ReplyDelete
  18. സഹനത്തെ ശീലിപ്പിക്കുകയും നമ്മെ പരുവപ്പെടുത്തുകയും ചെയ്യുന്ന ഒരു പാഠശാല തന്നെയാണ് പ്രവാസം. അധികം വളച്ചുകെട്ടലില്ലാതെ പറഞ്ഞു പോയ ഈ 'അനുഭവ'കുറിപ്പും വ്യക്തമാക്കുന്നത് അത് തന്നെയാണ്. ആവശ്യത്തിന് രസക്കൂട്ടുള്ള ഈ പാ{വാ}ചകത്തിന് ഞാനും പറയുന്നു സ്നേഹ സലാം.

    ReplyDelete
  19. "റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്‌!"


    നന്നായി പറഞു മാഷെ പ്രവാസി ജീവിതത്തെ പറ്റിയും , ബാച്ചി ലൈഫ് കുക്കിംഗ്‌ ...........എന്തായാലും കുക്കിംഗ്‌ പഠിച്ചതു ഒരു ഗുണം ആയല്ലോ

    ആശംസകള്‍

    ReplyDelete
  20. ആദ്യം വേണ്ടത് ഡിഗ്രിഹോള്‍ഡറാണെന്ന ചിന്ത ഒഴിവാക്കുകയാണ്. അനുവദനീയമായ ഏതുജോലിയും ചെയ്യുമെന്ന ഒരുറച്ചതീരുമാനവും സ്വീകരിക്കണം. നാട്ടുകാരെയും ബന്ധുക്കളെയും ആശ്രയിക്കരുത്. ഒരുകാരണവശാലും മാതാപിതാ-ഗുരുനാഥന്‍ന്മാരെ പറയിപ്പിക്കരുത്. എങ്കിലീ ലോകത്തും പരലോകത്തും തൂങ്ങേണ്ടി വരില്ല.

    കനൂരാനെ ...( അല്ല ഗുരോ... ) എഴുത്തിന്റെ രസതന്ത്രം ഇവിടെയാണ്‌ കാണുന്നത്. എങ്ങിനെ വരാതിരികും നൂറു കണക്കിന് കമെന്റുകള്‍ .. വേറെ ഒന്നും പറയാനില്ല . ബഥരീങ്ങളെ ,,,, കാത്തോളീന്‍

    ReplyDelete
  21. ഈശ്വരോ രക്ഷതു!

    ReplyDelete
  22. പ്രവാസം കയ്പ്പു നീരില്‍ നിന്നും നുണഞ്ഞ് ഇങ്ങു വരെ എത്തീല്ലേ..?
    നല്ല രസം ഉണ്ടായിരുന്നൂ ട്ടൊ വായിച്ചിരിയ്ക്കാന്‍,..ആശംസകള്‍.

    ReplyDelete
  23. >>>ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്<<<

    എത്ര അര്‍ത്ഥവത്തായ വരികള്‍ .


    ഈ പോസ്റ്റില്‍ പ്രവാസി ജീവിതത്തിന്റെ തുടിപ്പുകളെ ഉള്ളു...എല്ലാ അഭിനന്ദനങ്ങളും.

    ReplyDelete
  24. തമാശയിലൂടെ പറഞ്ഞു പോയ പ്രവാസത്തിന്‍റെ , അഹജീവി സ്നേഹത്തിന്‍റെ നല്ല ഒരു പോസ്റ്റ് ,,
    കഥ വളരെ രസിച്ചു

    ReplyDelete
  25. "കുറ്റിത്താടി-മുടി-മീശയുള്ള എലുമ്പന്മാരൊക്കെ ജയില്‍വാസികളായിരിക്കണമെന്ന് ശഠിക്കുന്ന ഇയാളെപ്പോലുള്ളവരുടെ ചെപ്പട്ടക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്. എന്റെ കൈകള്‍ തരിച്ചു. ഞാന്‍ വിറച്ചു. പക്ഷെ ക്ഷമിച്ചു! നാലഞ്ചു മിനിട്ടുകള്‍ക്കുമുന്‍പ് എനിക്ക് മനസ്താപമുണ്ടായത് അയാളുടെ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആ കൊശവന്റെ നെഞ്ചുകീറി സഞ്ചിയിലാക്കിയേനെ..!"

    ഇതെന്താ സംഭവം എന്നു നോക്കി ബ്ലോഗ്‌ മൊത്തം കറങ്ങി ഞാന്‍ രണ്ടു ദിവസം മുന്‍പ്, അനുഭവം തന്നെ ആണ് ഗുരു.. നന്നായിരിക്കുന്നു!!

    ReplyDelete
  26. എന്തെല്ലാം അനുഭവങ്ങള്‍...
    അല്ലേ?

    നന്നായി എഴുതി, മാഷേ

    ReplyDelete
  27. കണ്ണൂരാന്‍, തുടക്കം കസറിയിട്ടുണ്ട്...

    "എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും വലിയൊരു രഹസ്യം ചോദിക്കും പോലെ അയാളെന്നോട് ചോദിച്ചു.
    "മോന്‍ ജയിലിന്നാ വരുന്നേ..?" '

    കണ്ണൂരാ, ഹിന്ദിയില്‍ സംസാരിച്ച മദ്ധ്യവയസ്കന്‍ എപ്പോഴാണ് മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയത് എന്ന് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നില്ല. " ബല്ല കുരുത്തക്കേടും കളിച്ചാ ഞമ്മളെ " എന്ന ഹിന്ദിക്കാരന്റെ മലപ്പുറം ഭാഷ കേട്ട് ഞാന്‍ ഞെട്ടി, കോരിത്തരിച്ചു. മലപ്പുറം സ്ലാങ്ങില്‍ ഹിന്ദി പറയുന്ന ബല്ലാത്ത പഹയന്‍. മൂപ്പരുടെ നാട് മലപ്പുറം ആണെന്ന് അതൊക്കെ കഴിഞ്ഞു പറയുമ്പോഴാണ് കക്ഷി മലയാളി ആണെന്ന് മനസിലാക്കുന്നത്‌...

    ReplyDelete
  28. പ്രവാസം വല്ലാത്തൊരു വാസമാണെന്ന്
    വിളിച്ച് പറയുന്നുണ്ട് ഈ പണ്ടാരം.

    ReplyDelete
  29. കുട്ടിക്കളി അല്ലെന്ന് പണ്ടേ അറിയാം പക്ഷെ പാചകം കുട്ടിക്കളി ആണെന്ന് ഇപ്പോള്‍ മനസ്സിലായി

    ReplyDelete
  30. ഇതുപോലെയുള്ള കഥകള്‍ ഗള്‍ഫുജീവിതം നയിക്കുന്ന പ്രവാസികള്‍ ഒരുപാട് കേട്ടതും,അതുപോലെ ഒരുപാടുപേര് അനുഭവിച്ചതുമാണ് !കഥയില്‍ പുതുമയില്ലന്കിലും,അവതരണം നന്നായി. പക്ഷെ കമ്മെന്റ് ബോക്സില്‍ കൊടുത്ത വാക്ക് അതില്‍ ഇത്തിരി കള്ളമില്ലേകണ്ണുരാന്‍"നന്ദി!
    ഒരിക്കല്‍പോലും വഴിവിട്ട് സഞ്ചരിക്കാന്‍ സാഹചര്യം ഒരുക്കാതിരുന്ന ദൈവത്തിന്"ഇതു വായിച്ചിട്ട് കല്ലി-വല്ലി എന്നും മനസ്സില്‍ പറയുക,നിരുപണംനടത്താന്‍ ഞാന്‍ ഒരു നിരുപകനല്ല

    ReplyDelete
  31. കുറെ സമയമെടുത്ത് പാകപ്പെടുത്തിയ ഈ സദ്യ വളരെ നന്നായി. അഭിനന്ദനങ്ങൾ , നല്ല പാചകക്കാരാ.......

    ReplyDelete
  32. ഈയിടെ ഫെയ്സ്ബുക്കില്‍ കണ്ടത് :

    പ്ര: പ്രശ്നങ്ങള്‍ തീരാത്തവന്‍
    വാ: വായ്പകലാല്‍ വളഞ്ഞവാന്‍
    സി: സിഗരറ്റിലും, സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍

    കണ്ണൂസ്‌, ഹൃദയസ്പര്‍ശിയായി എഴുതി...ആ തള്ളയെ ഒന്നു പോയി കാണാന്‍ പാടില്ലേ :-)

    ReplyDelete
  33. അങ്ങനെ കണ്ണൂരാന്‍ തിരുവടികള്‍ ഒരു പണ്ടാരിയായ ചരിത്രം രസകരമായി അവതരിപ്പിച്ചു..എഴുത്തില്‍ കണ്ണൂരാന് മാത്രം സ്വന്തമായ ഈ ശൈലി വളരെ ആകര്‍ഷകം ആണ്...നര്‍മ്മത്തില്‍ മുക്കിയതാണ് എങ്കിലും പ്രവാസ ജീവിതത്തിലെ കിതപ്പുകള്‍ വിഷമം ഉണ്ടാക്കി..ആശംസകള്‍..

    ReplyDelete
  34. വീട്ടിലെ അടുക്കള കണ്ടിട്ടില്ലാത്തവരെപ്പോലും പണ്ടാരിയാക്കും ഈ ഗള്‍ഫ്‌ .... :)

    ReplyDelete
  35. “ഗള്‍ഫാണ് പോലും ഗള്‍ഫ്‌! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത്! “


    ഈ പണ്ടാരിയിപ്പോൾ നല്ലരുചിയുള്ള ചേരുവകളാൽ വെച്ചുവിളമ്പി ഈ സൂപ്പർ എഴുത്ത്സപ്പറുകളെല്ലാം എന്നെപ്പോലെയുള്ള മദ്ധ്യവയസ്സരെ മതിവരുവോളം തീറ്റിച്ചു കൊണ്ടിരിക്കുകയാണല്ലോ...!

    (ഇതിന്റെ ലിങ്ക് പൊക്കിയിട്ട് ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ പൂശാൻ പോകുന്നു )

    ReplyDelete
  36. ആദ്യമായി നിന്റെ ക്രൂരമായ പാചകത്തിനു ഇര ആയവര്‍ക്ക് എന്റെ ബാഷ്പാഞ്ജലികള്‍ ,
    പ്രവാസികള്‍ ആയ ആ പഞ്ച പാവങ്ങളെ സംശയിച്ചു കളഞ്ഞല്ലോ പഹയാ .. അല്ലേലും നിനക്ക് ഒരു തല്ലു കൊള്ളിയുടെ ലുക്ക്‌ ആണ് അത് കൊണ്ടാ നീ ജയിലില്‍ നിന്നും വന്നതല്ലേ എന്ന് ചോദിച്ചത്‌

    ReplyDelete
  37. ഒരു വാതില്‍ അടയുന്നിടത്തു മറ്റൊരു വാതില്‍
    തുറക്കപ്പെടും എന്ന് പറയാറുണ്ട്. ഈ രചനയിലും
    പ്രതീക്ഷയുടെ ആ കിരണമാണ്‌ വെളിച്ചം പകരുന്നത്.
    വായിച്ചു ചിരിക്കുമ്പോഴും അതിനടിയില്‍ ഒരു കനലുണ്ട്.
    അതിന്‍റെ പൊള്ളല്‍ പിന്നെയും ബാക്കിയാവുന്നുമുണ്ട്.
    ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ ഉത്തേജനം
    നല്‍കുന്ന ഈ എഴുത്തില്‍ ദൈവത്തില്‍ നിന്നുള്ള
    പ്രകാശമുണ്ട്.

    ReplyDelete
  38. ഒരു സലാംക്കയാവാൻ,അല്ലെൻകിൽ അതു പൊലെ എന്നെൻകിലുമൊക്കെ ഒരാളെയെൻകിലുമൊക്കെ സഹായിക്കാൻ മനസ്സു തോന്നിയെൻകിൽ മാത്രമേ ഈ ഓർമ്മകളുടെ അക്ഷരകൂട്ടുകൾ സാർഥകമാകുന്നുള്ളൂ കണ്ണൂരാൻ...

    ReplyDelete
  39. കണ്ണൂരാന്റെ ഈ പോസ്റ്റ് വായിച്ച എന്നില്‍ ഗതകാല സമരണകള്‍ അയവിറക്കി ഹൊ
    ഗണ്ണൂരാനെ മൊത്തം കല്ലി വല്ലി,
    നല്ല മനുഷ്യരുടെ കൂട്ട് ഏതു കണ്ണൂരാനേയും മാറ്റും, ഗുണപാടം

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. അപ്പോള്‍ കാത്തിരുന്നത് വെറുതെ ആയില്ല അല്ലെ !! പതിവ് കണ്ണൂരാന്‍ പോസ്റ്റില്‍ നിന്നും വ്യത്യസ്തമായി പ്രവാസത്തിന്റെ പ്രയാസങ്ങളും നൊമ്പരങ്ങളും നുറുങ്ങു തമാശകളും ഹൃദയസ്പര്‍ശിയായി പറഞ്ഞു...
    അല്ല ചങ്ങായി ഇത്രേം നല്ല മനുഷ്യന്മാരുടെ കൂടെ കൂടിയിട്ടു ഇഞ്ഞെന്താ ഇങ്ങനെ ആയിപ്പോയത്..ഒന്ന് നന്നായിക്കൂടെ? എന്നെ കൊല്ലരുത്..മുണ്ടോളി ദുബായി വിട്ടോടി :-)

    ReplyDelete
  42. അനുഭവങ്ങളാണ് ജീവിതത്തിന് പൂര്‍ണ്ണത നല്‍കുന്നത്. നല്ല മനുഷ്യരുടെ കൂടെയുള്ള സഹവാസം നമ്മളിലെ നന്മയെയും ഉണര്‍ത്തും.
    പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരും നര്‍മ്മത്തില്‍ ചാലിച്ച ഈ അവതരണത്തിലൂടെ നന്നായി പങ്കുവെച്ചു.ഇനിയും വരാം കണ്ണൂരാനെ കല്ലി വല്ലിയിലെ ചടുല നര്‍മ്മങ്ങള്‍ക്ക് കാതോര്‍ക്കാന്‍...

    ReplyDelete
  43. അനുഭവങ്ങളുടെ തീഷ്ണത നര്‍മ്മത്തിലൂടെ വരച്ചിട്ടത് വായിച്ചപ്പോള്‍ എന്റെ പ്രവാസത്തിന് ഏഴ് വയസ്സ് തികയുന്ന ഈ വേളയില്‍ ആദ്യകാലാനുഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. ഈ വായന ഏറ്റവും നന്നായി ആസ്വദിക്കുന്നത് പ്രവാസികള്‍ തന്നെയാവും, അതും കുറച്ച് കാലമെങ്കിലും ബാച്ചലര്‍ ജീവിതം കഴിച്ചു കൂട്ടിയവര്‍. അതിന്റെ മധുരവും കയ്പ്പും, പണ്ട് "മൂത്താപ്പ" പറഞ്ഞ പോലുള്ള ഒരു യൂനിവേര്‍സിറ്റി ഡിഗ്രി തന്നെയാണ്.

    ReplyDelete
  44. ഞാനെത്താന്‍ വൈകിയല്ലോ...കണ്ണൂരാന്‍ റോക്സ്..
    അങ്ങനെ കണ്ണൂരാനും പണ്ടാരമടങ്ങി.ഛെ പണ്ടാരി ആയി..എല്ലാ പ്രയോഗങ്ങളും ഉഗ്രന്‍ ചിലത് ഉഗ്രഉഗ്രന്‍,,"മാറ്റചുരിക","ഉരുളിപരമ്പര" തുടങ്ങിയ അനേകം,,. കമെന്റുകള്‍ ആയിരം കവിയെട്ടെ എന്നാശംസിചുകൊണ്ട്, തല്‍ക്കാലം വിട..

    ReplyDelete
  45. ഇതിനു മുന്ബുള്ള കണ്ണൂരാന്‍ പോസ്റ്റില്‍ നിന്നും, കുറച്ചു വെത്യസ്തത ഉണ്ട് ഈ പോസ്റ്റിനു ഓരോ ആദ്യത്ത പോലെ ഓരോ വരിയിലും നര്‍മം ഇല്ല ഒരു വേദനയുടെ താളം ഉണ്ട്

    പിന്നെ നിന്റെ ആ ജണ്ടി കൂഷ്മാടി തള്ളക്ക് സോക്സാക്കാന്‍ പറ്റില്ലായിരുന്നോ?

    ReplyDelete
  46. എങ്ങനെയാണ്‌ ഞ്ഞി പണ്ടാരടങ്ങേത് ന്ന് ഇപ്പൊ മനസ്സിലായി.

    ReplyDelete
  47. അപ്പോള്‍ പോളിച്ചടക്കുന്ന കണ്ണൂരാന്റെ മനസ്സില്‍ ഒരു പൊള്ളുന്ന കഥയും ഉണ്ടായിരുന്നല്ലേ..

    പ്രവാസം ദുക്ഖമാണ് ഉണ്ണീ
    നാടല്ലോ സുഖപ്രദം...

    ReplyDelete
  48. ഡോ പണ്ടാരി പോസ്റ്റ് ഇഷ്ടായി.... :-)

    ReplyDelete
  49. >>എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു<<

    സ്വാഭാവികമായും ചിരിക്കാതിരിക്കാനാവില്ല ഇവിടെയെത്തിയാല്‍. ബാക്കി നിങ്ങള്‍ എത്ര തമാശ കലര്‍ത്തിയാലും ചിരിക്കാന്‍ കഴിയില്ല.. അതെ ഓരോ പ്രവാസിക്കുമുണ്ടാവും ഇങ്ങിനെ ഓരോ കഥകള്‍ അയവിറക്കാന്‍ ...

    കണ്ണൂരാനേ.. കണ്ണു നിറയിച്ചു...

    ReplyDelete
  50. പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ ഞാനും ഒരു കുടുസുമുറിയില്‍ കുറേ മധ്യവയസ്കന്മാര്‍ക്കൊപ്പം കഴിഞ്ഞിട്ടുണ്ട്. മക്കളെയും കുടുംബത്തേയും പിരിഞ്ഞിരിക്കുന്നവര്‍ സ്വന്തം മകനെപ്പോലെ തന്നെയായിരുന്നു എന്നെയും കണ്ടത്. ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയതിന് നന്ദി കണ്ണൂരാന്‍... ആശംസകള്‍...

    ReplyDelete
  51. കണ്ണൂരാന്‍ നന്നായി.........

    ReplyDelete
  52. ആദ്യം ഇട്ട കമന്റു കണ്ണൂരാന്‍ അടിച്ചു മാറ്റി എന്ന് തോന്നുന്നു...അങ്ങനെ കണ്ണൂരാന്‍ തിരുവടികള്‍ ഒരു പണ്ടാരിയായ ചരിത്രം രസകരമായി അവതരിപ്പിച്ചു..എഴുത്തില്‍ കണ്ണൂരാന് മാത്രം സ്വന്തമായ ഈ ശൈലി വളരെ ആകര്‍ഷകം ആണ്...നര്‍മ്മത്തില്‍ മുക്കിയതാണ് എങ്കിലും പ്രവാസ ജീവിതത്തിലെ കിതപ്പുകള്‍ വിഷമം ഉണ്ടാക്കി..ആശംസകള്‍..

    ReplyDelete
  53. ഇത് പോലുള്ള കുറെ നല്ല മനസ്സുകളാണ് എക്കാലത്തും പ്രവാസ മലയാളത്തിനു
    കാരുന്ന്യത്തിന്റെ കൈ നീട്ടം നല്‍കിയത് .
    തങ്ങള്‍ കരം പിടിച്ചു നടക്കാന്‍ പഠിപ്പിച്ചവര്‍ പടി പടിയായി ഉയരുമ്പോഴും തങ്ങളെ മറന്നു മറ്റു വഴികള്‍ തേടുമ്പോഴും
    പുതുതായി വന്ന മറ്റൊരാള്‍ക്ക് അഭയമോരുക്കുന്ന തിരക്കിലാകും ഈ കഥയിലെ മുതിര്‍ന്ന പ്രവാസികളെ പോലുള്ളവര്‍ .
    ക്യാമ്പസില്‍ നിന്നും ഇന്റര്‍വ്യൂ കഴിഞ്ഞു മരു ഭൂമിയിലെ സെന്‍ട്രല്‍ ഏ സിയിലേക്ക് ചേക്കേറുന്ന യുവ ചോക്കലേറ്റ് പ്രവാസികള്‍
    ഇത് വല്ലതും അറിയുന്നുണ്ടോ ആവോ ?

    കണ്ണൂരാന്റെ ഏറ്റവും മനോഹരമായ പോസ്റെന്നു നിസ്സംശയം പറയാം ഇതിനെ

    ReplyDelete
  54. അവിടെ പ്ലാവും മാവും കീടനാശിനിയുമില്ലാഞ്ഞതു് ഭാഗ്യമായി. തിരിഞ്ഞു നോക്കുമ്പോൾ എന്തെന്തു അനുഭവങ്ങൾ അല്ലേ?

    ReplyDelete
  55. പ്രവാസ ജീവിതത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ എനിക്കുള്ളൂ...പക്ഷേ പലരുമായുള്ള സമ്പർക്കം,വായിച്ചുൾല അറിവ് ഇവയൊക്കെ വച്ച് ഇതിനെ വിലയിരുത്തിയപ്പോൾ..തമാശമാത്രം പറയുന്ന കണ്ണൂരാനിൽ നിന്നും വേറിട്ടൊരു കണ്ണൂരാനെക്കണ്ട്..“ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ.” തുടങ്ങിയ ചിന്തകളിലൂടെ ഈ കഥാകാരൻ...മറ്റുള്ളവരുടെ മനസ്സിലേക്കും കുടിയേറുന്നൂ..ഉടുത്തലുങ്കിയുടെ മറുഭാഗം തുടയ്ക്കിടയിലൂടെയിട്ട് മുറുക്കിയൊരു കെട്ടുംകെട്ടി കണ്ണുകളിറുകെപ്പൂട്ടി ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു. 'പടച്ചോനെ, എന്റെ കന്യകാത്വം നീ കാത്തോളണേ..'!തുടങ്ങിയ വരികൾവായിച്ചപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചുപോയി..ഇവിടെ ചിരിയിലൂടെ ചിന്തിപ്പിക്കുന്ന കണ്ണൂരനെക്കണ്ട്.അന്യന്റെ ദുഖം തന്റെ ദുഖമായി ക്കാണുന്ന കണ്ണൂരാനെക്കണ്ടു..ഈ ലേഖനത്തിന്റെ അവസാന വരികൾ എടുത്തെഴുതിക്കൊണ്ട് ..ഞാൻ ഇവ്ടെ ഇത് നിർത്തുന്നൂ.....മൂന്നരമാസത്തെ ജീവിതം എനിക്ക് നല്‍കിയത് ഭക്ഷണമുണ്ടാക്കാനുള്ള അറിവും കഴിവും മാത്രമായിരുന്നില്ല. നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു... സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!...ഒരു വലിയ നമസ്കാരം ഈ കുരുത്തംകെട്ട നല്ലവന്.......

    ReplyDelete
  56. @@
    പ്രിയപ്പെട്ടവേരെ,

    ഓരോ പോസ്റ്റും ടൈപ്പ്ചെയ്യുന്നത് വിരല്‍കൊണ്ടല്ല, പകരം ഹൃദയത്തില്‍ പറ്റിക്കിടക്കുന്ന അനുഭവത്തിന്റെ തീപ്പൊരി കൊണ്ടാണ്.
    എനിക്ക് അപ്രാപ്യമെന്നു തോന്നുന്നത് പോലും ഏറ്റുവാങ്ങി ജീവിതത്തോട് പൊരുതാന്‍ ഇറങ്ങിയത് ആവശ്യമുണ്ടായിട്ടല്ല. ജീവിതത്തെ അടുത്തറിയാനുള്ള അടങ്ങാത്ത മോഹമാണ് എന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചത്. തള്ളയുടെവീട്ടില്‍ നിന്നതും അവിടംവിട്ട് പണ്ടാരിയായതും പിന്നീടുണ്ടായ അനുഭവങ്ങളും എന്നെയൊരു നല്ല പയ്യനാക്കാന്‍ സഹായിച്ചിട്ടുണ്ട്.
    സലാംക്കയുടെ റൂമില്‍ എത്തുന്നതിനു പകരം ഏതെങ്കിലുമൊരു അലമ്പ്റൂമിലാണ് ഞാന്‍ എത്തിപ്പെട്ടതെങ്കില്‍ എനിക്കീ രൂപം വരില്ലായിരുന്നു! അതുകൊണ്ടാണ് ആദ്യ കമന്റില്‍ ദൈവത്തിനു നന്ദി പറഞ്ഞത്.

    (ചിലരുടെ കമന്റു കാണുമ്പോള്‍ കണ്ണ് നിറയുന്നു. അതാണ്‌
    ഇത്രയും പറഞ്ഞത്)

    **

    ReplyDelete
  57. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.!

    ellaam thettaanu
    ivide ippo ellaam undu

    ReplyDelete
  58. തമാശയിലൂടെ ആണെങ്കിലും ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. ഒരു ബാച്ചലര്‍ ലൈഫ് ഉണ്ടായത് കൊണ്ട് തന്നെ ഓരോ വരികളും മനസ്സില്‍ തട്ടി.. ആ ലൈഫിന്റെ സുഖം ഒന്ന് വേറെ തന്നെയാ..

    ReplyDelete
  59. hm കൊള്ളാം ട്ടോ

    ReplyDelete
  60. This comment has been removed by the author.

    ReplyDelete
  61. ente kannooraaneeeeeeeee.....
    aa manas onnu tharamo...
    onnu kuthippolichu nokkana,
    enthokkeya athilullathennu..
    i know something is there
    in your mind ,
    which makes you special.........

    ReplyDelete
  62. നല്ല എഴുത്ത്... ഇതുവായിക്കുമ്പോള്‍ എനിയ്ക്കോര്‍മ്മ വന്നത് എന്റെ ഹ്രസ്വപ്രവാസ കാലമാണ്. അന്ന് അബുദാബിയില്‍ തങ്ങിയ വെറും രണ്ടുമാസങ്ങള്‍ പോലും എന്നില്‍ ഉണ്ടാക്കിയ പരിവര്‍ത്തനം വളരെ വലുതാണ്‌. സ്നേഹിയ്ക്കാന്‍ മാത്രം അറിയാവുന്ന മനുഷ്യരെ മൊത്തമായി കണ്ടു . മധ്യവയസ്കരായ അബ്ബാസ്ജിയും അസീസ്ക്കയും ബഷീര്‍ ഭായിയും ഫൈസലും സുരേന്ദ്രന്‍ ചേട്ടനും ,വിനോദ്ജിയും അഷറഫും ആരീഫും.........അങ്ങനെ ഇനിയും എത്രയോ.. നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യാനും മടിയ്ക്കില്ല എന്ന് പറഞ്ഞു നടന്ന എന്നെ ആശ്വസിപ്പിച്ചു ധൈര്യം പകര്‍ന്നവര്‍. എന്റെ അനുഭവങ്ങളെ ഇതില്‍ വരച്ചു വച്ചിരിയ്ക്കുന്നു .അത്ഭുതമാണ് തോന്നിയത് .കാരണം മുറിയില്‍ മധ്യവയസ്കരാണ് കൂടുതലും ഉള്ളത് എന്നറിഞ്ഞപ്പോള്‍ ഉള്ള ആ ....'ലതേ സംശയം..ഹ..ഹ..' അത് ശരിയ്ക്കും ഭയം തോന്നിയിരുന്നു ..ഭാഗ്യത്തിന് അവരൊക്കെ വളരെ നല്ല ആളുകളും മാന്യന്മാരും ആയിരുന്നു ..സ്നേഹം മാത്രം കൈമുതലായി ഉള്ളവര്‍. ..ഇപ്പോഴും അവര്‍ എന്നെ വിളിയ്ക്കാറുണ്ട് .....ആ നല്ല കാലത്തെ മനസ്സില്‍ വീണ്ടും പ്രതിഷ്ടിച്ചു ഈ എഴുത്ത്...വളരെ ഇഷ്ടായി...ആശംസകള്‍...

    ReplyDelete
  63. എനികിഷ്ട്ടായി..ഇനിയും ഇഷ്ട്ടാവും..അതുറപ്പ്.. അപ്പൊ ഇന്ന് വൈക്കീട്ടെന്താ ഫുഡ്‌??

    ReplyDelete
  64. ഇത് വരെ കാണാത്ത, കണ്ണൂരാന്റെ മറ്റൊരു മുഖം.
    -'പടച്ചോനെ,കാത്തോളണേ..'!

    ReplyDelete
  65. എന്തിനാ ഗൾഫിൽ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത്?

    ഞങ്ങടെ കോളേജ് ക്യാന്റീൻ, കണ്ണൂരാനെ മാടി വിളിക്കുന്നു. വരൂ പണ്ടാരിയായി...!

    ഞങ്ങളെ ആനന്ദിപ്പിക്കൂ!!

    ReplyDelete
  66. എന്തിനാ ഗൾഫിൽ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത്?

    ഞങ്ങടെ കോളേജ് ക്യാന്റീൻ, കണ്ണൂരാനെ മാടി വിളിക്കുന്നു. വരൂ പണ്ടാരിയായി...!

    ഞങ്ങളെ ആനന്ദിപ്പിക്കൂ!!

    ReplyDelete
  67. യാസീന്‍ ,
    ആദ്യമായാണ്‌ ഒരു പോസ്റ്റ്‌ മനസ്സിരുത്തി വായിക്കുന്നത്..മുമ്പ്‌ ഒരിക്കല്‍ വന്നു പോയിട്ടുണ്ട്..മുഖസ്തുതി പറയുകയല്ല നന്നായിട്ടുണ്ട്...ഗള്‍ഫിലോക്കെ പോയി പയറ്റുന്ന പണ്ടാരിപ്പണിയും മറ്റും നാട്ടില്‍ പ്രയോഗിച്ചാല്‍ മിക്ക പ്രവാസികള്‍ക്കും നാട്ടില്‍ നിവാസിയായി ഇരിക്കാം ..ഇരുപതിനായിരവും ഇരുപതയ്യായിരവുമൊക്കെ മാസം നാട്ടിലേക്ക് ഡ്രാഫ്റ്റ്‌ അയക്കുന്ന ബംഗാളികള്‍ ഉണ്ടെന്നാണ് ഇയ്യിടെ ഒരു ബാങ്ക് മാനേജര്‍ പറഞ്ഞത്‌..അത് കൊണ്ട് എന്നെ കണ്ടാല്‍ ഒരു ബംഗാളിയെ പോലെ എന്നൊന്നും പറയല്ലേ മാഷേ,ബംഗാളി നമ്മളെക്കുറിച്ച് ഇത് തിരിച്ചു പറയുന്നുണ്ടാവും...പിന്നെ മാനഭംഗശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്‌, മലപ്പുറത്തെ സാധാ കാക്കയുടെ നിഷ്കളങ്ക സ്നേഹം ഒക്കെ നന്നായി അവതരിപ്പിച്ചു....സ്നേഹാശംസകള്‍ ....

    ReplyDelete
  68. നന്ദി കണ്ണൂരാന്‍, പരിചയപ്പെടാന്‍ വൈകി. പരിചയപ്പെട്ടതിനു ശേഷം എല്ലാ പോസ്റ്റും ഞാന്‍ വായിക്കുന്നു. ചിരിയുടെ നിമ്നോന്നതങ്ങള്‍ക്കും ഗൗരവത്തിന്റെ സമതലങ്ങല്‍ക്കുമിടയിലെ ഫോള്‍ട്ട് ലൈന്‍ കണ്ടെത്താന്‍ പോലും ആകുന്നില്ല; അത്ര സ്വാഭിവകമായ ട്രാക്ക്‌ മാറ്റം. അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു. അടുത്തത്തും ഒരു വ്യാഴാഴ്ച്ചയുടെ സുഖദമായ സായന്തനത്തില്‍ തന്നെ ആകട്ടെ. നന്ദി

    ReplyDelete
  69. രാവിലെ ഓഫീസിന്നുവായിച്ചു പൊട്ട്ടിചിരിച്ചപ്പോള്‍ അടുത്തിരിക്കുന്ന അറബിപ്പെണ്ണ് ചോദിച്ചു എന്താന്നു. കല്ലിവല്ലീന്‍ന്നു പറഞ്ഞു.
    ഇനിയും വായിച്ചു ചിരിക്കാന്‍വേണ്ടി വരും കേട്ടോ.

    ReplyDelete
  70. ചിരിപ്പിക്കുകയ്മ് ചിന്തിപ്പിക്കുകയും ചെയ്ത ഒരു നല്ല പോസ്റ്റ്....ഇഷ്ടത്തോട് കൂടി വായിച്ചു....

    ReplyDelete
  71. ആ വാഴയെ കാണാണ്ടായേ പിന്നെ ഇത്ര രസകരമായ ഒരു പോസ്റ്റ്‌ വായിക്കാന്‍ പറ്റീട്ടില്ല... സമയവും ഉണ്ടായിരുന്നില്ല ഈ എഴുത്തിനും അപാര രുജിതന്നെ...

    ReplyDelete
  72. ആ വാഴയെ കാണാണ്ടായേ പിന്നെ ഇത്ര രസകരമായ ഒരു പോസ്റ്റ്‌ വായിക്കാന്‍ പറ്റീട്ടില്ല... സമയവും ഉണ്ടായിരുന്നില്ല ഈ എഴുത്തിനും അപാര രുജിതന്നെ...

    ReplyDelete
  73. എനിക്ക് ചാടിച്ചാകാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്‌! കത്തിത്തീര്‍ന്ന ഒരു സിഗരറ്റ്കുറ്റി നിലത്തിട്ട് ചവിട്ടിയരച്ചിട്ടും എനിക്കരിശം തീര്‍ന്നില്ല....“ദൈവം തമ്പുരാന് നന്ദി....അവൻ ഇന്നും ജീവിച്ചിരിക്കുന്നു... വയറ് നിറച്ചു ഊണ്ട് ഊറങ്ങി... രസമായി ... രസം കുടിച്ച മാതിരി ശൂ...ശൂ... ശു...“

    ReplyDelete
  74. ഗുരോ....
    തേങ്ങയടിയ്ക്കാനായി കാത്ത് നിന്നിട്ടിപ്പോ 73 ആമനാകാനായിപ്പോയി യോഗം....

    ഇതിൽ ആഴ്ന്നു കിടക്കുന്ന അനുഭവങ്ങളുടെ പരപ്പ് അങ്ങയോടുള്ള ആരാധനയുടെ മാറ്റ് പതിന്മടങ്ങ് കൂട്ടുന്നു...

    ഭക്തിയുടെ ശക്തിയേറുന്നു....


    ഇത്രനല്ലൊരു പോസ്റ്റ് തന്നതിനു കാൽ തൊട്ട് വന്ദിയ്ക്കട്ടെ..........

    ReplyDelete
  75. ഒരു സാഹചര്യത്തില്‍ മനുഷ്യന്‍ ഇങ്ങനെ ചിന്തിക്കും എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നതിനേക്കാള്‍ ആ സാഹചര്യത്തില്‍ അയാള്‍ എങ്ങിനെയൊക്കെ ചിന്തിക്കാം എന്ന് ആലോചിച്ചിട്ടു ആ സാധ്യതകള്‍ എഴുതുന്നതാണ് ഈ പണ്ടാരിയുടെ എഴുത്തിന്റെ കൈപ്പുണ്യം...
    (നിങ്ങള്‍ എന്തെഴുതി എന്നതിനേക്കാള്‍ എങ്ങിനെ എഴുതി എന്നാലോചിച്ചപ്പോള്‍ കിട്ടിയത്.)ഇനി പോസ്ടിനെക്കുറിച്ച് -- പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ എന്ത് പറഞ്ഞാലും അത് നിങ്ങളെ ബാധിക്കുകയില്ല എന്ന് തോന്നുന്നത് കൊണ്ട് അതിനു മുതിരുന്നില്ല.

    ReplyDelete
  76. വായിച്ചു... വെറുതെ രണ്ടു തുള്ളി കണ്ണുനീര്‍ കൊണ്ടു, ഒരായിരം നെഞ്ചുകള്‍ നനചിരിക്കുന്നു താങ്കള്‍. ജീവിതം ഒരു വൃതമാണ്. അത് എവിടെയാണെങ്കിലും അതൊരു പരീക്ഷണം തന്നെയാണ്. ചിലര്‍ ഓര്‍മ്മകള്‍ മുത്തുകളായി മനസ്സില്‍ സൂക്ഷിക്കുന്നു. വെറും മുത്തുകളല്ല. സ്വയം പ്രകാശിക്കുന്ന, മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിച്ചു കൊടുക്കുന്ന മുത്തുകള്‍. താങ്കളുടെ ഈ അനുഭവവും അത് പോലെ ഒരു മുത്താണ്.. എവിടെ നാം നേരിന്റെ പാത തിരഞ്ഞെടുക്കുന്നുവോ, ആ പാതയുടെ തുടക്കത്തിലെ നമ്മെയും കാത്തു ഒരാളുണ്ടാകും. പടച്ചവന്റെ സഹായവുമായി ഒരാള്‍. :)
    ആശംസകള്‍ കണ്ണൂരാന്‍. ചില ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ നീര്‍ പൊടിപ്പിക്കുന്നു. ആ ഓര്‍മ്മകള്‍ വീണ്ടുമെന്നെ ഓര്‍മിപ്പിച്ചതിനു നന്ദി.. പ്രാര്‍ഥനയോടെ..:)

    ReplyDelete
  77. കണ്ണൂരാന് കമന്റ്‌ ഒരു ക്രെയ്സ് ആണെന്നറിയാം .ഈ പോസ്റ്റിലും അതിന്റെ പെരുമഴ തോരാതെ ..ഗള്‍ഫിലെ ഞാന്‍ ഒരിക്കലും കാണാത്ത ജീവിതം ..സങ്കടങ്ങളെ സ്നേഹം കൊണ്ട് തോല്‍പ്പിക്കുന്ന മാജിക് വരികളില്‍ നിറയുന്നു ,ഇനിയും കാണാം ..

    ReplyDelete
  78. 'ഓരോ പോസ്റ്റും ടൈപ്പ്ചെയ്യുന്നത് വിരല്‍കൊണ്ടല്ല, പകരം ഹൃദയത്തില്‍ പറ്റിക്കിടക്കുന്ന അനുഭവത്തിന്റെ തീപ്പൊരി കൊണ്ടാണ്.'

    ഈ ഒരു ഏറ്റുപറച്ചിലില്‍ നിന്ന് ഇവിടെ പറഞ്ഞത് കഥയല്ല ജീവിതമാണെന്ന് മനസിലാവുന്നു.

    അപ്പോള്‍ ജീവിതത്തിലെ ഏതു കൊടും ചൂടിനേയും ഒറ്റവാക്കില്‍ കൊരുത്ത ഒരു തമാശ ഊതല്‍ കൊണ്ട് തണുപ്പിച്ചുകളയുന്ന കണ്ണൂരാന്റെ ജീവിതവീക്ഷണം രൂപപ്പെടുന്നത് ഇങ്ങിനെയാണ്,അല്ലെ...

    കാര്യഗൗരവമുള്ള ഫലിതമെഴുത്ത്... കണ്ണൂരാന്‍ ശൈലി.

    ReplyDelete
  79. ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം.masha allah!!!Machless...

    ReplyDelete
  80. ഒരു 20 കൊല്ലം പിന്നോട്ട് പോയി കണ്ണൂരാനേ.. ആദ്യ വിസിറ്റ് വിസ ദിനങ്ങൾ ഇതുപോലെ ഒരു ബാച്ചിറൂമിലായിരുന്നു. രാവിലെ പത്രക്കാരെപ്പോലെ ഒരുകെട്ട് സീവികളുമായി വിയർത്തൊലിച്ച് കമ്പനികൾ കയറിയിറങ്ങി നടന്ന ദിനങ്ങൾ.. ചെറിയ ശമ്പളത്തിൽ ജോലിചെയ്തിരുന്ന കൂട്ടുതാമസക്കാർ. ‘നിങ്ങക്ക് ഒരു നല്ല ജോലികിട്ടും അപ്പോ എന്നെ മറക്കരുതെന്ന് എപ്പോഴും പറഞ്ഞിരുന്ന അടുത്ത ബെഡിലെ നാരായണാ .. നീ ഇപ്പോ എവിടെയാണ്?..ലെ മെറിഡിയനിൽ വെജിറ്റബിൾ കട്ടിങ് ചെയ്തിരുന്ന നീ എവിടെയാണ്?ഒരു മിനിറ്റ് ഫോണിണ് 8-10 ദിർഹവും 1000 ഇന്ത്യൻ രൂപയ്ക്ക് 116 ദിർഹവും ഉണ്ടായിരുന്ന ദിനങ്ങൾ. മെസ്സില്ലാത്ത ദിവസങ്ങളിൽ 3.50 ദിർഹത്തിന്റെ ഊണ് അധികച്ചിലവായിക്കണ്ട് 2 ദിർഹത്തിന്റെ കഞ്ഞികുടിച്ചിരുന്ന നീ എവിടെയാണ്? . അമ്മയുടെ മരണമറിഞ്ഞ് എമർജൻസി പോയപ്പോഴും പെങ്ങൾ പറഞ്ഞ വെള്ളസാരി കൊണ്ടുചെല്ലാഞ്ഞതിന് വഴക്കുകേൾക്കേണ്ടിവന്ന നീ എവിടെയാണ്? ഈ നാട് എനിയ്ക്ക് എല്ലാം കൈ നിറയെ തന്നു. അർഹിക്കുന്നതിനുമപ്പുറം. ഞാൻ നിന്നെ മറന്നിട്ടില്ല.നീ എവിടെയാണ്? .. ഇപ്പോ ദേ കണ്ണൂരാനെന്നൊരു പഹയൻ എന്നെ എല്ലാം ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. നാരായണാ നീ എവിടെയാണ്? ..

    ReplyDelete
  81. خلي ولي യുടെ കൃത്യമായ ലിപ്യന്തരം (transliteration) ഖല്ലി വല്ലി എന്നല്ലേ?

    ReplyDelete
  82. കണ്ണൂരാന്‍...!
    പല വരികളും വായിച്ചത് ഹൃദയത്തില്‍ തട്ടിത്തന്നെയാണ്... സമാനമായ പല സാഹചര്യങ്ങളും അനുഭവിക്കുകയും, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പ്രവാസിയാണ് എന്ന നിലയില്‍, ഒരു പതിവ് കണ്ണൂരാന്‍ പോസ്റ്റ്‌ വായിച്ച പോലെ , ഇതിലെ തമാശകള്‍ പോലും എന്നെ ചിരിപ്പിക്കുന്നില്ല. കാരണം ഇതെനിക്ക് കണ്ണൂരാന്റെ അനുഭവമല്ല , എന്റെ തന്നെ അനുഭവമാണ്..
    ആശംസകള്‍ സഹോദരാ..

    ReplyDelete
  83. @
    Arif Zain :

    അറബിയില്‍ ഖല്ലി-വല്ലി എന്നുതന്നെയാണ് ശരി. ഉപയോഗിക്കാനുള്ള സൌകര്യത്തിനുവേണ്ടി \ഖ' ഒഴിവാക്കി 'ക' ചേര്‍ത്തു എന്ന്മാത്രം!

    രണ്ടിന്റെയും അര്‍ത്ഥവ്യാപ്തി പഠിച്ചശേഷം അടുത്ത ദിവസംതന്നെ വേണ്ടത് ചെയ്യുന്നതായിരിക്കും.
    ഈ ഓര്‍മ്മപ്പെടുത്തലിനു ഒരായിരം നന്ദി.

    **

    ReplyDelete
  84. കണ്ണൂരാന് ബ്ലോഗെഴുത്തിൽ മാത്രമല്ല പാചക കലയിലും ഒരു പുലിയാണെന്ന് പിടികിട്ടി. 

    പോസ്റ്റിലെ ഹ്യൂമർ പഞ്ചുകളൊക്കെ ആവശ്യത്തിന് ഉപ്പും, മുളകും ഉള്ളതായിരുന്നു കേട്ടോ... 

    കലക്കി കണ്ണൂരാനേ...

    ReplyDelete
  85. @
    മഹേഷ്‌ വിജയന്‍ :

    -ഗള്‍ഫിലെ കാര്യമാണ്- ഇവിടെ നമ്മള്‍ കണ്ടുമുട്ടുന്ന പലരെയും പെട്ടെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കാറില്ല എന്നതൊരു സത്യമാണ്. അനേകം രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെ അനുദിനം കാണുന്നത്കൊണ്ടായിരിക്കാം ഇങ്ങനെയൊരു കണ്ഫ്യൂഷ്യന്‍ ഉണ്ടാകുന്നത്.

    അന്നും ഇന്നും എന്റെ രൂപംകണ്ടു പല മലയാളികളും ഹിന്ദിയിലോ ഇന്ഗ്ലീഷിലോ സംസാരിച്ചിട്ടുണ്ട്. എതിര്‍കക്ഷി മലയാളിയാണ് എന്നറിഞ്ഞാല്‍ മലയാളത്തില്‍ തന്നെ മറുപടി പറയും.
    അല്ലെങ്കിലും ആശയവിനിമയത്തിന് എന്തിനാ ഭാഷ? കാര്യം മനസിലായാല്‍ പോരേ!

    ഈ പോസ്റ്റില്‍ പറയുന്ന സലാംക്ക എന്നോട് ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങിയത് ഞാനൊരു മലയാളിയാണെന്ന് തിരിച്ചറിയാത്തത് കൊണ്ടാണ്. കുറ്റിത്താടി-മുടി-മീശയും മെല്ലിച്ച ഒരു എല്ലുന്തിയുമായ എന്റെ രൂപം തന്നെ കാരണം. പക്ഷെ അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു മലയാളിആണെന്ന് എനിക്ക് തോന്നിയത്കൊണ്ട് ഞാന്‍ മലയാളത്തില്‍ സംസാരിച്ചു.

    'കഥ'യല്ലാത്തതിനാല്‍ ഇനിയും ചോദിക്കാം. എന്നെക്കൊല്ലാന്‍ ശ്രമിച്ചതിനു താങ്ക്സ് മഹൂ!

    **

    ReplyDelete
  86. സാരമില്ല കണ്ണൂരാന്‍, പോട്ടെ. ഇനിയിപ്പോള്‍ നാം 'ഖ' കാരം തന്നെ എഴുതി എന്ന് കരുതുക, ആരാണത് മര്യാദക്ക് خ ആയി വായിക്കുക? മലയാളി അത് വായിക്കുക ഗല്ലി വല്ലി എന്നായിരിക്കും. അത് വെളുക്കാന്‍ തേച്ചത് പാലായ പോലെയിരിക്കും. പോണ മാതിരി അങ്ങനെ പോട്ടെ. അല്ലാതെന്താ?

    ReplyDelete
  87. ----------------------------------
    കൂഷ്മാണ്ടി തള്ളയുടെ വീട്ടില്‍ കാര്‍ കഴുകിയവന്‍ കണ്ണൂരാന്‍ !!
    ബാച്ചിലേഴ്സ് റൂമില്‍ മെസ്സ് വെച്ച് പണ്ടാരിയായവന്‍ കണ്ണൂരാന്‍ !!
    സൈഡ്‌ കൊടുക്കാതെ വണ്ടിയോടിച്ചു പോലീസ്റ്റേഷനില്‍ ഒരു രാത്രി അന്തിയുറങ്ങിയവന്‍ കണ്ണൂരാന്‍ !!
    അവസാനം സിഗരറ്റ് വെച്ച ഫോട്ടോ മാറ്റി കല്ലി വല്ലി യില്‍ ഒരു ആത്മകഥയെഴുതി ,പുതിയൊരു ഹിറ്റ്‌ സൃഷ്ട്ടിച്ചവന്‍ കണ്ണൂരാന്‍ !!
    പിന്നെയും എന്തൊക്കെ പാടി നടക്കുന്നു "ബൂലോകര്‍" ഈ "ഭൂലോകത്ത്" ?
    കമന്റ്സ് കൊണ്ടും ഫോളോവേഴ്സ് കൊണ്ടും കണ്ണൂരാനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ !!
    ----------------------------------

    ReplyDelete
  88. ജീവിതാവിഷ്കാരം. ലേബൽ മാറ്റിയിട്ട്‌ 'ജീവിതം' എന്നോ 'പ്രവാസം' എന്നോ എഴുതൂ. ആശംസകൾ.

    ReplyDelete
  89. കണ്ണുരാനെ നല്ല കുറിപ്പ്!
    മനുഷ്യരുടെ നല്ല മനസ്സ് ഏത് കോണിലും കാണാം
    ജാഡകളില്ലാത്ത ഈ എഴുത്ത് കണ്ണൂരാന്റെ തൊപ്പിയിലെ മറ്റൊരു തൂവലായി ..
    ആശമ്സകള്‍

    ReplyDelete
  90. മുമ്പൊക്കെ എല്ലാ കമന്റുകളും വായിച്ചേ കമന്റിടാറുണ്ടായിരുന്നുള്ളൂ. ഇതിപ്പോ 89 എണ്ണം വായിക്കാന്‍ സമയമില്ല. പിന്നെ മലപ്പുറത്തുകാരെപ്പറ്റി കണ്ണൂരാനു പ്രത്യേകം പറഞ്ഞു തരേണ്ടെന്നു മനസ്സിലായി. ഇനി ഒരിക്കല്‍ ഈ വഴിക്കൊക്കെ വാ, നമുക്ക് തമ്മില്‍ കാണണ്ടെ?

    ReplyDelete
  91. ചിരിക്കാന്‍ വന്നതാ... ഇതിപ്പോ മനുഷ്യനെ സെന്റി അടിപ്പിച്ചല്ലോ..
    നല്ല പാചകക്കുറിപ്പുകള്‍ കൂടി പറഞ്ഞു തന്നാല്‍ ഞങ്ങള്‍ ചില പണ്ടാരികള്‍ക്ക് പരീക്ഷിക്കാമായിരുന്നുട്ടോ :)

    ReplyDelete
  92. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചാണകം ചാരിയാല്‍ ചാണകം മണക്കും. ജീവിതത്തിന്റെ നിര്‍ണായകമായ ദശാസന്ധിയില്‍ നല്ലവരോടൊപ്പം കഴിയാന്‍ സാധിച്ചത് കണ്ണൂരാന്റെ ജന്മാന്തര സുകൃതം. ഗള്‍ഫിലെ ബാച്ചി ലൈഫിന്റെ ഒരു റിയലിസ്റ്റിക് ചിത്രം ഈ പോസ്റ്റില്‍ വരച്ചു വെച്ചിട്ടുണ്ട്. സമ്മിശ്ര വികാരങ്ങളോടെ വായിച്ചു തീര്‍ത്ത ഒരു പോസ്റ്റ്‌. നല്ല വായനാനുഭവം. നന്ദി. (പിന്നെ, കണ്ണൂരാനെ, ആരാന്റെ ജെട്ടിയാണോ ഇപ്പോഴും ....?)

    ReplyDelete
  93. അപരിചിത ഹസ്തങ്ങൾ മരുഭൂവിൽ തണലാകുമ്പേൾ..അവരെ ഓർക്കാൻ ഈ പോസ്റ്റിലൂടെ കണ്ണൂരാൻ ശ്രമിച്ചത് നല്ലെരു വായാനാനുഭവം പകർന്നു...പണ്ടാരിയായത് കൊണ്ട് സാഹിബിന്റെ മേളു പിണങ്ങിയാലും പട്ടിണി ആകില്ല കണ്ണൂരാനും കുട്ടികളും...നല്ലെഴുത്തിനു അഭിനന്ദനങ്ങൾ ആശംസകൾ

    ReplyDelete
  94. കണ്ണൂരാനേ .....പ്രവാസ ജീവിതത്തിലെ ആദ്യ ദിനങ്ങളിലെ അനുഭവം നന്നായി...ആശംസകള്‍

    ReplyDelete
  95. Haa manasu niranju!!! Anubhavasthanum vaayanakkarkum orikkalum marakkanakatha anubhavanagl. Oro postilum ore quality nilanirthan kannooraanu kazhiyunnathinu karanavum ithe anubhavangalaannu ennu njan vishwasikkunnu. Nandi kannoorane nandi...!!!

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  96. ശരി സമ്മതിച്ചു കണ്ണൂരാന്‍ കുക്കി കണ്ണൂരാന്‍ ക്ലീനി ,ഈ രണ്ടു മേഖലയിലും ഈ പറഞ്ഞ വിദ്വാന്‍ വലിയ വിദ്വാനും ആയി ,നല്ലത് ,ഇതിനൊക്കെ സഹായം ചെയ്തത് സാലാംക്കയോ അല്ല അയാളെ കണ്ടെത്താന്‍ സഹായിച്ച ഒരാളെ പേര് പറഞ്ഞല്ലോ .ദൈവം എന്നോ മറ്റോ ,അയാളാണോ ? അതല്ല തന്നെ പീഡനം നടത്തി പേടിപ്പിച്ചു ഓടിച്ച കുമ്പളങ്ങ തള്ളയോ ? ഇയാള് പറഞ്ഞ തേവര് ആണ് എങ്കില്‍ എന്ത് കൊണ്ട് അയാള്‍ തന്നെ സഹായിക്കാന്‍ വേണ്ടി ഷാര്‍ജയിലെ ഈത്തപ്പഴമാരത്തില്‍ നിന്ന് സ്വര്‍ണ്ണം വര്ഷിക്കാതിരുന്നത് ,അത് പോട്ടെ താങ്കളെ ജോലി പഠിപ്പിച്ചു സഹായിക്കാന്‍ ആണ് എങ്കില്‍ വല്ല പൈലറ്റോ മറ്റോ ആക്കാന്‍ ഉള്ള പരിശീലനം നല്‍കാവുന്ന തരത്തില്‍ ഒരാളെ കണ്ടത്താന്‍ സഹായിക്കാംയിരുന്നില്ലേ .. ഇല്ല അപ്പോള്‍ നീ മാത്രം വിചാരിച്ചാല്‍ മാത്രമേ കര്‍മ്മ ചാരിയാവാന്‍ നിനക്ക് ആകൂ ധര്‍മ്മ ചാരിയാകണം എങ്കില്‍ തന്നെയും അയാള്‍ വേണ്ട കൂട്ടിനു ,താങ്കള്‍ തീരുമാനം എടുത്താല്‍ മതി .ഏതായാലും ഞാന്‍ മറ്റൊരു കണ്ണൂരി ആയതു കൊണ്ട് പറയുക അല്ല തന്റെ എഴുത്ത് എനിക്ക് ഇഷ്ട്ടം ആണ് ,

    ReplyDelete
  97. >> ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല.
    മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്.
    ബദ്രീങ്ങളെ കാത്തോളണേ.!

    ഞാനും പ്രാര്തിക്കുവാ. ബദ്രീങ്ങളെ , കണ്ണൂരാനെ കാത്തോളണേ.!

    ആ പാവം പിടിച്ച നല്ലവരായ മനുഷ്യരെ സംശയിച്ചതിനു ദോഷം കിട്ടുംട്ടോ .

    >> എന്താണൊരു വഴിയെന്ന് ആലോചിച്ച് ടെറസില്‍ ചെന്നപ്പോള്‍ ദാ തൂങ്ങുന്നു
    അയലില്‍ നിറയെ പല സൈസിലുള്ള കിണ്ണംതൂക്കികള്‍ ! നല്ലൊരെണ്ണമെടുത്ത് >>
    അതു ഇത്തിരി കടന്നു പോയോന്നൊരു സംശയം ....അവരിനി എന്ത് ചെയ്യും .
    .എന്തായാലും നല്ല ഒരു പാച്ചകകാരന്‍ കൂടെ ആണെന്ന് തെളിയിച്ചല്ലോ ....
    തെക്കോട്ട്‌ ഉളള ആരും കൂടെ ഇല്ലായിരുന്നോ മാഷേ കൂടെ
    (കോഴിക്കോട്‌ വയനാട് മലപ്പുറം പാലക്കാട്‌ തൃശൂര്‍ സ്വദേശികളായ മദ്ധ്യവയസ്ക്കര്‍ )

    നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു...
    സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി,
    ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു.

    കൊള്ളാം കണ്ണൂരാനെ. നന്നായി ജീവിതത്തെ വരച്ചു കാണിച്ചു .....എല്ലാ ആശംസകളും ...

    ReplyDelete
  98. അനുഭവങ്ങള്‍ പിന്നീട് അനുഭൂതികളാകുന്നു അല്ലെ?!

    ReplyDelete
  99. ഗള്‍ഫിലെത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത്‌ വരെയുള്ള മിക്ക സാധാരണക്കാരന്റെയും അനുഭവം ഇത് തന്നെയാ. വളരെ നല്ല ശൈലിയിലും നര്‍മം ചേര്‍ത്തും അത് വരച്ചു കാണിച്ചപ്പോള്‍ ചിത്രം ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ,കണ്ണൂരാന്‍

    ReplyDelete
  100. ഒന്നര ദിവസം കൊണ്ട് നൂറു കമന്റു വാരിക്കൂട്ടിയ കണ്ണൂരാന് അഭിനന്ദനങ്ങള്‍

    ReplyDelete
  101. ഓരോ പോസ്റ്റും വായിച്ചു കഴിയുമ്പോള്‍ കണ്ണൂരാനെപ്പറ്റി മനസ്സിലാക്കിവച്ചിരിക്കുന്നതിനെക്കാള്‍ ഇനിയും എത്ര അറിയാനിരിക്കുന്നു എന്ന് തോന്നും. സബാഷ് അനിയാ. ഈ ബ്ലോഗ് പോസ്റ്റ് ആയിരക്കണക്കിന് സഹൃദയര്‍ വായിക്കട്ടെ എന്ന് ആശംസിക്കുന്നു.


    ഇത് വെറും നര്‍മ്മമല്ല; നര്‍മ്മമെന്ന ലേബലില്‍ വരുന്ന നന്മ തന്നെയല്ലേ...?

    ReplyDelete
  102. “ഗള്‍ഫാണ് പോലും ഗള്‍ഫ്‌! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത"

    കലക്കി....കണ്ണൂരാനെ...കലക്കി.

    അന്നും ഇന്നും ഒരേ ഗുണം...ഒരേ വില....

    ReplyDelete
  103. കണ്ണൂരാന്‍ ആള് തമാഷക്കരനാനെലും ഓടി വന്നപ്പോ മനസ്സില്‍ ഉണ്ടായിരുന്നത്, പഴയ പോസ്റ്റുകളില്‍ ടിപ്പര്‍ ലോറിയില്‍ കൊണ്ട് തട്ടിയ 'നീറുന്ന ഉപമകളും,വാക്കുകളും ആയിരുന്നു...അതുകൊണ്ട് ,ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിമയോടെ തന്നെ ചിരിച്ചു.(പിന്നെ ഓര്‍ത്തു..ഇത് കണ്ണൂരാന്‍ ആണല്ലോ..!!ഇങ്ങനെയാണ്...ഒരേ സമയം ചിരിപ്പിച്ചു..കരയിപ്പിച്ചു.. 'നിഗൂഡമായി ചിരിക്കും!!)

    ആത്മഹത്യാ ചെയ്യാന്‍ ആര്‍ഭാടം നോക്കിയത്..അപരിച്ചതമായ കൂട്ടില്‍ എത്തിയ 21 കാരന്റെ വേവലാതി..പാചക വൈദഗ്ധ്യം..'necessity is the mother of invention 'എന്ന് പറയും പോലെ,അത്യാവശ്യം കണ്ണൂരാനെ ടെറസിലെ 'inventor ' ആകിയത്..ഒക്കെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഈ 'പണ്ടാരി പണ്ടാരമടക്കി'!!

    പിന്നെ എപ്പൊഴും ഒരു മുള്ളും കാണുമല്ലോ കുത്തി നോവിക്കാന്‍ .(.പ്രവാസജീവിതം ....!!!( പ്രവാസജിവിതം എന്തെന്ന് അനുഭവിച്ചറിയാന്‍ കഴിയാഞ്ഞത് ,കാര്യം ഒന്നുമില്ലാതെ തന്നെ ഒരു കുറ്റം പോലെ തോന്നിപോക്വാ...)

    ReplyDelete
  104. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി ബോധ്യമായ കാര്യം -
    മനുഷ്യന് നന്നാവാന്‍ എത്ര സമയം വേണം...!
    ഒരു കണ്ണൂരാന് പണ്ടാരിയാവാമെങ്കില്‍ ആര്‍ക്കൊക്കെ എന്തൊക്കെ ആയിക്കൂടാ...?

    ചില സമയത്ത് മണ്ണില്‍നിന്ന് ചിന്തിക്കുന്നവന്‍ മറ്റൊരു സമയം മരംകയറി ചിന്തിക്കും.
    ഇനിയൊരു നേരത്ത്, മരംകയറിയിട്ട്, മണ്ണില്‍ നില്‍ക്കുന്നവന്‍ എന്ത് ചിന്തിക്കുന്നുവെന്നു ചിന്തിക്കും.
    ഇനിയും ചിലപ്പോള്‍ മണ്ണില്‍ ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചിന്തിക്കുമായിരുന്നെന്നും.
    (ചിന്തിക്കാന്‍ ആര്‍ക്കും ലൈസന്‍സ്‌ വേണ്ടല്ലോ.)
    അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കല്ലിവല്ലി.

    ReplyDelete
  105. ചുട്ടു പൊള്ളുന്ന അനുഭവങ്ങളാണ് കണ്ണൂരാന്റെ എഴുത്തിനു വെള്ളവും വളവും എന്ന് ഈ വൃത്തികെട്ട എന്റെ നാട്ടുകാരന്‍ മുന്നേ തെളിയിച്ചതാണ്. ഈ പോസ്റ്റും വെത്യസ്തമല്ല. നേരിട്ട് ഹൃദയത്തില്‍ ഇറങ്ങിചെല്ലുന്ന വരികള്‍ കൊണ്ട് ഈ പോസ്റ്റും ശ്രദ്ദേയം.......സസ്നേഹം

    ReplyDelete
  106. ഈ പണ്ടാരിയുടെ ലിങ്ക് ഈ ആഴ്ച്ച്ത്തെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ മലയാളം ബ്ലോഗ് രചനകളിൽ ചേർത്തു കേട്ടൊ ഭായ്
    ദേ..ഇവിടെ
    https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  107. ഇന്ന് ഗൾഫിൽ വമ്പൻമാരായി വിലസുന്ന പലരുടെയും തുടക്കങ്ങളിൽ ഏതെങ്കിലും ഒരു സലാമിക്ക വഴികാട്ടിയായിട്ടുണ്ടാകും...!! കണ്ണൂരാന്റെ ശൈലി നന്നായി ആസ്വദിച്ചു..!!

    ReplyDelete
  108. അല്പ്പം താമസിച്ചു. ക്ഷമിക്കില്ലല്ലോ അല്ലേ ... :)
    അപ്പം സത്യം പറ വീട്ടിലിപ്പൊ ആരാ പാചകം ആരാ വാചകം :)
    നന്നായ്..ആശംസകള്‍!

    ReplyDelete
  109. ഒന്നൂടി വായിച്ചപ്പോള്‍ ഇതും കൂടി പറയാന്‍ തോന്നി.
    വാചകത്തേക്കാള്‍ വലിപ്പമുണ്ട് പാചകത്തിനു അല്ലേ.

    ReplyDelete
  110. കൊള്ളാം.. സത്യമാണ്

    ReplyDelete
  111. ‎@@
    'കല്ലിവല്ലി'യില്‍ ഏറ്റവുമൊടുവില്‍ പബ്ലിഷ് ചെയ്ത "അങ്ങനെ ഞാനൊരു പണ്ടാരിയായി.." എന്ന പോസ്റ്റ്‌ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ച് മൂന്നു ദിവസത്തിനകം 101 കമന്റ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ പട്ടിണി ബ്ലോഗര്‍ക്ക് ഒന്നര ദിവസംകൊണ്ട് 105 കമന്റ് തന്നനുഗ്രഹിച്ച ഒരുത്തനേം ഞാന്‍ വെറുതെവിടില്ല.

    ഇതിനു കാരണക്കാരായ എന്റെ ബ്ലോഗുലക ശത്രുക്കളെയും സദാചാരബുജികളെയും ചാരന്മാരെയും കണ്ണൂരാനെ ഒതുക്കാന്‍ വേണ്ടി ബ്ലോഗുകള്‍ തുടങ്ങിയവരെയും മറക്കുന്നില്ല.
    എങ്ങനെ മറക്കും !
    എനിക്കെതിരെ ഒളിയമ്പുകള്‍ എറിയുന്ന അവരാണല്ലോ എന്റെ ഹോര്‍ലിക്സ് !

    ***

    ReplyDelete
  112. വായിച്ചു കണ്ണൂരാനേ...ഗംഭീരായിട്ടുണ്ടിട്ടോ....പോരട്ടെ ഇനിയും ഇതേപോലെ..

    ReplyDelete
  113. പാണ്ടിലോറിക്കിടയില്‍ പെട്ട ഓട്ടോയുടെ അവസ്ഥ ലതു കലക്കി..
    ചരിത്രോം ഫിസിക്‍സും ബയോളജിയൊക്കെ കണ്ണൂരാനു ഉണ്ടോ..
    സത്യത്തില്‍കണ്ണൂരാന്‍ പണ്ടാരിയാല്ലേ..

    കണ്ണൂരാന്റെ തിരക്കഥയില്‍ വിരിയുന്ന സിനിമ മലയാളവെള്ളിത്തിര വരെ എത്തിയെങ്കില്‍ ഇപ്പഴത്തെ തിരക്കഥാകുരുത്തക്കേടുകാ‍ര്‍ കെട്ടുകെട്ടിയേനേ.
    ഒന്നുമല്ലാത്ത ഒന്നില്‍ നിന്ന് ഒരു മെഘാ മൊതലുണ്ടാക്കുന്ന കണ്ണൂരാന്‍ സ്റ്റൈലിനു മുന്നില്‍ കുപ്പക്കൈ.. :)

    നമിച്ചിരിക്കുന്നു കല്ലിവല്ലി ഗുരോ..

    ReplyDelete
  114. പ്രവാസം,
    ഇതൊരു പാഠശാലയാണ്..!ഏതു കണ്ണൂരാനേയും പക്വമതികളാക്കുന്ന ദുര്‍ഗുണ പരിഹാര പാഠശാല..!ഏതു വിഷയത്തിലും A+ ആവാനും A- ആവാനും ആവോളം തുണക്കുന്ന ജീവിത നാടക പഠനക്കളരി..!അദ്ധ്യാപകരില്ല..അനുഭവം ഗുരു..!
    ഇത്തരം ചില വഴികാട്ടികള്‍ സ്മരിക്കപ്പെടേണ്ടവര്‍ തന്നെ..!
    എഴുത്ത് നന്നായി കണ്ണൂരാനേ.
    ടാര്‍ജെറ്റ് തികച്ചതിന് അഭിനന്ദനംസ്...!

    ReplyDelete
  115. ''കണ്ണൂരാനെ, രാവിലെ ഈ അടുക്കളയില്‍ കയറി തീറ്റിയും കഴിഞ്ഞ് കാശിനു പകരം രണ്ട് പരട്ട വര്‍ത്താനം കമെന്റ്റ്‌ ബോക്സില്‍ ഇട്ടു തിരികെ പോകുവാനാണ് വന്നത് . പക്ഷെ, സ്വയം ഉരുകിയൊലിച്ച് അതിന്റെ പ്രകാശത്തില്‍ മറ്റുള്ളവര്‍ക്ക് വഴി തെളിക്കുന്ന പ്രവാസിയെന്ന മെഴുകുതിരിയെ കൂട്ട് പിടിച്ച് നടത്തിയ പാചകത്തിന്റെ എരിവില്‍ അതെല്ലാം വിഴുങ്ങുന്നു.
    നിങ്ങളെന്റെ കണ്ണില്‍ സവാള തേച്ചു പിടിപ്പിച്ചു....നിങ്ങളെന്റെ നെഞ്ചില്‍ മുളക് പുരട്ടി... എന്റെ തൊണ്ടയില്‍ ചൂട് വെളിച്ചെണ്ണ ഒഴിച്ചു. ഉപ്പ് കൂട്ടി പാചകം ചെയ്ത് എന്റെ ബ്ലഡ്‌ പ്രഷര്‍ കൂട്ടി. യൂ ടൂ ക്രൂവല്‍ കണ്ണൂരാന്‍............ടൂ ക്രൂവല്‍........... :-)''
    ഹാഷികിന്റെ ഈ കമെന്റ് എനിക്കങ്ങിഷ്ട്ടപ്പെട്ടു . ( എന്റെ കണ്ണൂര്‍ ക്കുട്ടന്റെ കഴിവ് വാക്കുകള്‍ക്കതീതമാണ്.
    ഞങ്ങളുടെ നാടിന്റെ അഭിമാന സ്തംഭം ആയ ചെക്കനെ നാട് കടത്തിയതൊന്നും അല്ലകെട്ടോ. അല്പം അടുക്കള പ്പണിയൊക്കെ ഒന്ന് പഠിച്ചോട്ടെ എന്ന് കരുതി വിട്ടത....എന്നാലും അതിന്റെ അഹങ്കാരം ഒന്നും അവനില്ല. പാവമ .... )
    രചനയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
    നന്നായി....ഇനിയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതാന്‍ ശ്രമിക്കുക.
    ആശംസകള്‍.

    ReplyDelete
  116. ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ.

    അനുഭവത്തിന്റെ നീറുന്ന വാക്കുകള്‍
    കണ്ണൂരാനേ ...

    ReplyDelete
  117. എഴുത്ത് കലക്കിയിട്ടുണ്ട്..... നര്‍മ്മത്തില്‍ ചാലിച്ച ഈ ജീവിതാനുഭവം വളരെ ഏറെ ഇഷ്ട്ടപെട്ടു....

    ReplyDelete
  118. "...എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!"

    - അതറിയുംപോഴല്ലേ കണ്ണൂരാനെ നമ്മളൊക്കെ
    നമ്മളെ തന്നെ അറിയുന്നത്.

    ReplyDelete
  119. സൌദി അറേബ്യയിലെ ജുബൈലില്‍ തമീമിയുടെ ക്യാമ്പില്‍
    എട്ടുപേരുള്ള ഒറ്റമുറിയില്‍ ജീവിതത്തെക്കുറിച്ച് സ്വപ്നം കണ്ടിരിക്കുമ്പോള്‍
    ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നും ഇല്ലാത്ത
    ആ ദിവസങ്ങളില്‍ സ്വന്തം സഹാധര്‍മിണിക്കോ കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ
    ഒരു ടെലഫോണ്‍ പോലും ചെയ്യാന്‍ പറ്റാതെ കട്ടിലില്‍ കമിഴ്ന്നു കിടന്നു കരയുന്ന
    വിഷാദരോഗികള്‍ ആയി തീരുന്ന പ്രവാസികളെ ഒരു നിമിഷം ഓര്‍ത്തു പോയി.


    ' കണ്ണൂരാന്‍ ഗുരുവേ' താമസിച്ചതില്‍ ക്ഷമിക്കുക്കുക
    കുറച്ചുകാലം നെറ്റില്‍ നിന്നും ബ്ലോഗില്‍ നിന്നും അജ്ഞാത വാസത്തിലായിരുന്നു.

    ReplyDelete
  120. കൊള്ളാം ട്ടോ..അനുഭവത്തിന്റെ ചൂടുള്ള വാക്കുകൾ..നേരിന്റെ നിറവിൽ...

    ReplyDelete
  121. സത്യം പറയണമല്ലോ ....
    ഇഷ്ടായി കേട്ടോ...
    പ്രതിഭയുടെ യഥാര്‍ത്ഥ മിന്നലാട്ടം...
    വാക്കുകളിലോ, പ്രതികരനങ്ങളിലോ
    എപ്പോഴെങ്കിലും അഹങ്കാരമോ, അസഹിഷ്ണുതയോ
    കടന്നു വന്നിരുന്നെങ്കില്‍,
    പ്രിയ അനിയാ...
    അതിപ്പോള്‍ ഉപേക്ഷിക്കുക.
    കാരണം വലിയ ഉയരങ്ങളിലേക്ക്
    കേരിപ്പോകേണ്ടാവര്‍ക്ക്
    അതൊക്കെ വല്ലാത്ത ഭാരമാകും...

    തീര്‍ച്ചയായും ഞാന്‍ പ്രാര്‍ഥിക്കുന്നു...
    പ്രതീക്ഷിക്കുന്നു...
    ഭാവിയിലെ വലിയ ഒരു എഴുത്തുകാരന്റെ
    ആത്മ സുഹൃത്തായിരിക്കും ഞാനെന്നു...

    ReplyDelete
  122. കഴിഞ്ഞതൊന്നും മറന്നില്ലല്ലൊ കണ്ണൂരാൻ...
    ങ്ങ്‌ള് രക്ഷപ്പെടും പഹയാ...!

    ആശംസകൾ...

    ReplyDelete
  123. ഇങ്ങനെ മിക്കവാറും എല്ലാ ഗള്‍ഫുകാര്‍ക്കും കാണും ഓര്‍ക്കുമ്പോള്‍ മിഴികള്‍ നനയുന്ന കഥകള്‍.
    പലരേയും പലതും ഓര്‍മ്മിപ്പിച്ച അനുഭവം.. നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  124. കലക്കി കണ്ണൂരാന്‍!
    ഇനി പട്ടിണി കിടക്കാതെ രക്ഷപെട്ടല്ലോ? അഭിനന്ദനങ്ങള്‍.

    ReplyDelete
  125. രസകരമായ പോസ്റ്റായി കണ്ണൂരാനേ....

    ആശംസകള്‍....

    ReplyDelete
  126. "റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്‌!"



    പ്രവാസിയുടെ സന്തോഷവും, സങ്കടങ്ങളും എല്ലാം ബന്ഗിയായി പറഞ്ഞു......
    .... ഞാനും ഈ പറഞ്ഞ പോലെ മദ്യ വയസ്കരുടെ കൂടെയാണ്.... ഇന്ന് ഞാനും മോശമല്ലാത്ത ഒരു കുക്ക് ആണേ...

    ആശംസകള്‍....

    ReplyDelete
  127. കണ്ണൂ .. പണ്ടിതുപോലെ ഒരു ചട്ടിയും അതിലിടാനുള്ള കടുകുമായി ഈ ഒഴാക്കനും ഒരു യാത്ര തിരിച്ചു ഈന്തപനകളുടെ നാടായിരുന്നു ലക്‌ഷ്യം എങ്കിലും വന്നെത്തിയത് മറ്റൊരു മനോഹരമായ ബാംഗ്ലൂര്‍ ആണ് ... അന്നുമുതല്‍ മുട്ട അടിച്ചും ചമ്മന്തി അരച്ചും ജീവിതം ഒന്ന് പച്ച പിടിപ്പിച്ചു .... ഇപ്പൊ എരിവും പുളിയും എല്ലാം കറക്റ്റ് ... അതാണ്‌ ജീവിതം. എല്ലാം വെച്ചു പഠിച്ചാലേ പഠിക്കൂ! അതുപോലെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഈ കണ്ണൂനും എന്റെ ആശംസകള്‍ ...

    ReplyDelete
  128. അനുഭവങ്ങളുടെ ഒരു സമ്പാർ തന്നെ...

    ഉഷാർ സാധനം ... അസലായിട്ടൂണ്ട്,,. കേങ്കേമം തന്നെ.. ഇനിയും പോരട്ടെ...

    എല്ലാവിധ ആശംസകളും

    ReplyDelete
  129. മുങ്ങി ചാവാന്‍ പോവുന്നവന്‍ ഏതു കച്ചിതുരുമ്പിലും പിടിക്കും.പ്രവാസം ആരെയും എന്തുമാക്കും. നല്ല പോസ്റ്റ്‌

    ReplyDelete
  130. ആദ്യം തന്നെ ഭാരതീയ പ്രവാസ കാര്യാ മന്ത്രാലയത്തിലേക്ക് ഒരു കത്തിട്ടു ഗള്‍ഫ്‌ രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍( കിണര്‍ ,കീടനാശിനി, തൂങ്ങനുള്ള മരം,{പറ്റിയാല്‍ കുറച്ചു എന്ടോസള്‍ഫാന്‍ എങ്കിലും}) ഉടന്‍ അനുവദിച്ചു തരണമെന്ന ആവശ്യം പറഞ്ഞു കൊണ്ട്.......
    _________ ഇനി ഒരു ctrl +C ctrl + V __________________
    "പക്ഷെ ഒരുമാസം പിന്നിട്ടപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനൊരു മികച്ച പണ്ടാരിയായി. പലതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിച്ചു. നല്ല രുചി. നല്ല കൈപുണ്യം" ഈ പ്രസ്താവന സത്യമാണോ എന്നറിയാന്‍ സലാംക്കയോടോ ആ റൂമിലെ മറ്റു
    അന്തേവസികളോടോ തന്നെ ചോദിക്കേണ്ടി വരും
    _________ഇനി എന്റെ കമന്റ്‌ _________
    പ്രവാസ ജീവിതം എന്തെന്നറിയാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഒരു പ്രവാസ ജീവിതം എന്താണെന്നു നര്‍മ്മത്തിന്റെ കാന്‍വാസില്‍ നൊമ്പരത്തിന്റെ ചായം കൊണ്ട് വരച്ചു കാട്ടിതന്നതിനു ഒരായിരം നന്ദി

    ReplyDelete
  131. @
    Jawad Pallithottungal:

    കമന്റിനു നന്ദി.

    അന്നെനിക്ക് അഭയം തന്ന അബ്ദുസലാം എന്ന ആ വലിയ മനുഷ്യനും അന്നവിടെ ഫ്ലാറ്റിലുണ്ടായിരുന്ന വേറെ രണ്ടാളുകളും 2008ല്‍ എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ വന്നിരുന്നു.

    എന്നെസ്സംബന്ധിക്കുന്ന സത്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ക്ക് വല്ലാത്ത കുറ്റബോധം. ഇവനെക്കൊണ്ട് ഞങ്ങള്‍ കക്കൂസ് കഴുകിച്ചു, ഭക്ഷണം വെപ്പിച്ചു എന്നൊക്കെയുള്ള ജാള്യത.! ആ സംഭവം അവര്‍ എന്റെ വാപ്പയോടു പറയുകയും ചെയ്തു.

    പിറ്റേന്ന് വാപ്പ എനിക്ക് മുന്പിലിരുന്നു പൊട്ടിക്കരഞ്ഞു. അസമയത്ത്‌ എന്നെ നാട് കടത്തിയതിലുള്ള സങ്കടമായിരിക്കും വാപ്പയെ കരയിച്ചത് എന്ന് ഞാന്‍ കരുതി. പക്ഷെ, വാപ്പയെ കരയിച്ചത് 'എന്റെ മോന്‍ അതൊക്കെ ഏറ്റുവാങ്ങിയെങ്കിലും ഒരിക്കല്‍പോലും അതിന്റെ നീരസം വാപ്പയോടു കാണിച്ചില്ലല്ലോ' എന്നോര്ത്തിട്ടായിരുന്നു.

    2009ല്‍ സലാംക്കയുടെ മൂന്നാമത്തെ മകളുടെ കല്യാണത്തിന് ഞങ്ങള്‍ പോയി. വാപ്പയെ സലാംക്ക മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനിടയില്‍ "ഞാനിവന്റെ വാപ്പയാണെങ്കിലും ഇവന് ജീവിതം പഠിപ്പിച്ചു കൊടുത്തത് നിങ്ങളാണ്" എന്ന് പറഞ്ഞത് കേട്ട് സലാംക്കാന്റെ കണ്ണ് നിറഞ്ഞു.

    ആ വര്ഷം ഡിസംബറില്‍ സലാംക്ക ഇഹലോകവാസം വെടിഞ്ഞു. 2010ല്‍ ഞാനും ഭാര്യയും അദ്ദേഹത്തിന്റെ കുടുംബം സന്ദര്‍ശിച്ചു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്നവിടെ തങ്ങി. പിറ്റേന്ന് പുറപ്പെടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞത് സലാംക്കയുടെ നന്മ ഓര്‍ത്ത്തിട്ടായിരുന്നില്ല. എന്നെ ആശ്ലേഷിക്കാന്‍ അങ്ങനെയൊരാള്‍ അവിടില്ലല്ലോ എന്നോര്ത്തിട്ടായിരുന്നു.

    തെരുവില്‍നിന്നും എന്നെക്കൊണ്ടുപോയി കിടക്കാന്‍ കട്ടിലയും പുതയ്ക്കാന്‍ പുതപ്പും തന്നതിന്റെ കടപ്പാട് ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു. ഞങ്ങളവരെ ഉമ്മാ എന്ന് വിളിക്കുന്നു. ഒരു സുകൃതം പോലെ എന്നിലേക്ക് നന്മ വര്‍ഷിക്കാന്‍ സലാംക്കാന്റെ മുഖം ഒരു നിമിത്തമാകുന്നു.!
    അല്ലാഹുവേ, നീ തുണ!

    **

    ReplyDelete
  132. പോസ്റ്റ്‌വന്ന പ്പോള്‍ തന്നെ വായിച്ചിരുന്നു .വായിച്ചു തീര്ന്നപോള്‍ ചോദിയ്ക്കാന്‍ വിചാരിച്ച ചോദ്യം ,അവരെ ഒക്കെ പിന്നെ കണ്ടുവോ? ആ അടുപ്പം ഒക്കെ എന്നും നിലനില്‍ക്കുന്നുവോ?എന്നുള്ളത് ആയിരുന്നു .എന്തോ പോസ്റ്റ്‌ വന്ന അന്ന് തന്നെ ആ ചോദ്യം വേണ്ട എന്ന് വച്ച് ഒന്നും എഴുതിയില്ല ...അതിനുള്ള ഉത്തരംഇന്ന് മുകളിലത്തെ നീണ്ട കമന്റില്‍ കണ്ടു .

    ആ കുശുമാണ്ടി തള്ളയെ വഴക്ക് പറയാന്‍ ഇതിലും മറന്നില്ല അല്ലെ ?

    ReplyDelete
  133. കുശുമാണ്ടിതള്ളയുടെ കാര്യം പോസ്റ്റില്‍ ആണ് കേട്ടോ പറഞ്ഞത് .

    ReplyDelete
  134. @
    Jawad Pallithottungal:

    കമന്റിനു നന്ദി.

    അന്നെനിക്ക് അഭയം തന്ന അബ്ദുസലാം എന്ന ആ വലിയ മനുഷ്യനും അന്നവിടെ ഫ്ലാറ്റിലുണ്ടായിരുന്ന വേറെ രണ്ടാളുകളും 2008ല്‍ എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ വന്നിരുന്നു. .......

    കണ്ണൂരാന്റെ ഈ മറുപടിയില്‍ യഥാര്‍ത്ഥ കണ്ണൂരാനെ മനസ്സിലാക്കാന്‍ കഴിയുന്നു. അന്നു കണ്ണൂരാനുമായി സംസാരിച്ചപ്പോള്‍ പോലും അല്പം അഹങ്കാരിയല്ലെയെന്നു ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു!.എന്നാല്‍ ഉള്ളിന്റെയുള്ളില്‍ വലിയൊരു ഹൃദയത്തിന്റെ ഉടമയാണ് സാക്ഷാല്‍ കണ്ണൂരാനെന്ന പോക്കിരി ചെക്കനെന്നു പറയാതെ വയ്യ. ഓഴാക്കന്റെ കമന്റു പ്രസക്തമാണ്.

    ReplyDelete
  135. ഒരു പക്ഷെ ഒരച്ചനും മകനും വായിച്ചു കമന്റിട്ട ഏക പോസ്റ്റായിരിക്കുമിത്!. ഒഴാക്കന്റെയും അപ്പച്ചന്റെയും കാര്യമാ പറഞ്ഞത്.

    ReplyDelete
  136. കണ്ണൂരാനെ നന്മയിലേക്കുള്ള പാത തുറന്നു കൊടുത്ത അബ്ദുസലാം എന്ന ആ വലിയ മനുഷ്യനെ നമുക്ക് ഈ അവസരത്തില്‍ നമിക്കാം

    ReplyDelete
  137. പോസ്റ്റ്‌ഇട്ട ദിവസം തന്നെ വായിച്ചു പിന്നെവരാമെന്നും പറഞ്ഞു പോയതാ.കണ്നുരാന്റെ പോസ്റ്റ്‌ ആകുമ്പോള്‍ മൂന്നോനാലോ ടൈംസ്‌ വായിക്കാന്‍ വരാറുണ്ട്. ഇപ്രാവശ്യം എന്തോരിതു മനസില്‍ തട്ടി. ഒരുപാട് ചിരിച്ചെങ്കിലും സങ്കടം ഉണ്ടാക്കുന്ന പോസ്റ്റ്‌.
    construction site, road works എന്നിവിടങ്ങളില്‍ വെയിലത്തും പൊടിക്കാറ്റിലും ഒക്കെ എശ്യക്കാരാന് ജോലി ചെയ്യുന്നത്. അത് കാണുമ്പോള്‍ അറിയാതെ അവരുടെ വീടുകളെ കുറിച്ച് ചിന്തിച്ചു പോകാറുണ്ട്.
    അവര്‍ താമസിക്കുന്ന ഇവിടുത്തെ ക്യാമ്പുകളും കണ്ടിട്ടുണ്ട്. വലിയ സൗകര്യങ്ങളില്ലാത്ത ജീവിതം അവര്‍ സഹിക്കുന്നത് അവരുടെ കുടുംബത്തിന് വേണ്ടിയല്ലേ.
    അത്തരം ആളുകളെ ഒര്മിപ്പിക്കാനും ഈ പോസ്റ്റ്‌ കൊണ്ട് കണ്നുരാന് കഴിഞ്ഞല്ലോ.
    കണ്ണൂസ്‌, ഒരു big salute.
    പിന്നെ കുക്ക് ആയതുകൊണ്ട് നല്ല റെസിപ്പി അയച്ചു തരണേ.
    hehee.

    ReplyDelete
  138. ഓരോ സവാള അരിയുമ്പൊഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായിരുന്നു. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടായതിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ അരിഞ്ഞിട്ടാല്‍ അടുത്ത ദിവസം അത് മൂന്നുംകൂടി മിക്സിയില്‍ അരച്ചെടുക്കും.
    സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവെച്ച് വിളമ്പുന്ന അടുക്കളയിലെ പെണ്ണുങ്ങളുടെ സാഹസം ഓർക്കുക, പോസ്റ്റ് നന്നായി.

    ReplyDelete
  139. ഭംഗിയുള്ള ശൈലി, അത് സ്ഥിരം ആണല്ലോ. .
    ഈ ഓര്‍മ്മകള്‍, അല്ല അനുഭവങ്ങള്‍, തീവ്രമാണെങ്കിലും നര്‍മത്തില്‍ പൊതിയുമ്പോള്‍ അതിലെ വേദന ആരും കാണാതെ പോകുന്നു
    ഇക്ബാല്‍ കുറ്റിപുറത്തിന്റെ അറബികഥ ഇങ്ങനെയുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും ഉണ്ടായ തിരക്കഥ ആണെന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം
    സലാമിക്കയെ പ്പോലൊരു കഥാപാത്രം ആണ് സ്ര്രീനിവാസനെ തന്റെ റൂമിലേക്ക്‌ കൊണ്ട് പോകുന്നത് , തന്റെ കടയില്‍ തന്നെ ജോലി കൊടുക്കുന്നത്. . മകളുടെ കല്യാണത്തിന് നാട്ടില്‍ പോകാന്‍ ടിക്കെട്ടിനുള്ള കാശുണ്ടെങ്കില്‍ രണ്ടു പവന്‍ പോന്നു കൂടി വാങ്ങാം എന്ന് പറയുന്ന ഒരു ബാപ്പയുടെ വാകുകള്‍ ശരിക്കും ഉള്ളില്‍ തട്ടുന്നതാണ്. . സമാനമായ ഒരു നൊമ്പരം തന്നെ ആണ് ഇവിടെ ഈ പോസ്റ്റ്‌ വായിക്കുമ്പോളും തോന്നുന്നത്. .
    മറ്റു ഒന്‍പതു പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ഒരു പ്രവാസത്തിന്റെ ശരിക്കുള്ള ദുഖം കാണാന്‍ കഴിയുന്നുണ്ട്. . .

    ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു (പിന്നെ!!!!!! ഞാന്‍ പറഞ്ഞിട്ട് വേണമല്ലോ))) :)

    ReplyDelete
  140. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു പോസ്റ്റ്‌...!
    കണ്ണൂരാന്റെ മനസ് കല്ലാണ് എന്നായിരുന്നു ഇതുവരെ കരുതിയത്‌.
    ഇതുവായിച്ചപ്പോളാ മൂപ്പരുടെ മനസ് വായിച്ചേ. ഒരു പച്ചമനുഷ്യന്റെ അനുഭവമാ ഇത്.
    ചോര നീരാക്കിയ അനുഭവം. ചോര പൊടിയുന്ന അനുഭവം.
    വായിച്ചു ചിരിച്ചു. പിന്നെയും ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു
    അതിലേറെ സന്കടായി കണ്ണൂരാനെ.!
    എന്റെ ബ്ലോഗില്‍ വന്നു ഇട്ട കമന്റൊക്കെ കണ്ടപ്പോള്‍
    എന്താ ഇയാളിങ്ങനെ എന്നൊക്കെ ചിന്തിച്ചു പോയിരുന്നു.
    പക്ഷെ ആ കമന്റുകള്‍ ഇന്നും 'നല്ലത് എഴുതണം'
    എന്ന് എന്നെ ഓര്‍മിപ്പിക്കുന്നുണ്ട്.
    ഇനിയും വരാട്ടോ...!!!

    ReplyDelete
  141. @@
    കുട്ടീക്കാ,
    "ഒരച്ഛനും മകനും കമന്റിടുന്ന ഒരേയൊരു ബ്ലോഗാണ് ഇത് എന്ന് പറയുന്നതായിരിക്കാം" ശരി.
    ഒഴാക്കാനും പിതാവ് അപ്പച്ചനും എന്റെ കഴിഞ്ഞ പോസ്റ്റിലും കമന്റിട്ടിരുന്നു.

    (ഒഴാക്കനാരാ അപ്പന്‍ !)

    **

    ReplyDelete
  142. പതിവിനു വിപരീതമായി ചിരിയേക്കാള്‍ നൊമ്പരമേകിയൊരു പോസ്റ്റ്.. പ്രവാസത്തിന്‍റെ നേര്‍കാഴ്ച..

    ReplyDelete
  143. എനിക്ക് ചായ ഉണ്ടാക്കാനും ഓംലെറ്റ്‌ ഉണ്ടാക്കാനും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും അസ്സാലായിട്ട് അറിയാം

    ReplyDelete
  144. വൈകി വന്ന വായനക്കാരന്‍ ആയതിനാല്‍ ഞാന്‍ ഇനി പ്രത്യേകിച്ച് ഒന്നും പറയുന്നില്ല.

    ReplyDelete
  145. മിക്കകുടുംബങ്ങളിലും അനിയന്‍ കുറുമ്പനും ചേട്ടന്‍ സൌമ്യനുമായിരിക്കും. അനിയന്‍മാരുടെ കുറുമ്പുകള്‍ പൊറുക്കാനും സഹിക്കാനും കഴിവുള്ളവര്‍ ആയിരിക്കണം ചേട്ടന്‍മാര്‍. പക്ഷെ, ബൂലോകത്തില്‍ ചേട്ടനായ എനിക്ക് ഒരു അനിയന്റെ കുറുമ്പ് പൊറുക്കാനുള്ള മനസ്സുണ്ടായില്ല. പിണങ്ങിയിരുന്ന് തെറിവിളിച്ചുകൊണ്ടിരുന്നു കുറെനാള്‍. തെറ്റുകള്‍ മനസ്സിലാക്കാന്‍ വൈകുന്നതു എന്റെ ഒരു പിഴവാണ്. പക്ഷെ, കുറുമ്പനെങ്കിലും സ്നേഹം നിറഞ്ഞ മനസ്സുള്ളവനെന്ന് മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വായിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ, ഈ പോസ്റ്റ് എനിക്കൊരുപാട് ഇഷ്ടമായി. കണ്ണൂരാന്‍ എന്ന അനിയന് ഭാവുകങ്ങള്‍ നേരുന്നു. :-)

    ReplyDelete
  146. ആ കോയിക്കൊട്ടെങ്ങാനം ഒരു നല്ല ഹോട്ടല്‍ തുടങ്ങിക്കൂടെ.........
    എന്നിട്ട് വേണം കണ്ണൂരാന്‍ കുത്തുപാള എടുക്കുന്നത് കാണാന്‍ ഹി ഹി ഹി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  147. നന്നായി ഇഷ്ടപ്പെട്ടു ....ഏതൊരു ഗള്‍ഫ്‌ കാരന്റെയും പിന്നില്‍ ഇങ്ങിനെ ഒരു കഥയുണ്ട് ..നല്ല അവതരണം ....എല്ലാ നന്മകളും നേരുന്നു ഹൃദയത്തിന്റെ ഭാഷയില്‍ ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  148. ഹൃദയം കൊണ്ട് പാചകം ചെയ്ത ഈ കുറിപ്പിന് കണ്ണീരിന്‍റെ ഉപ്പുണ്ട്‌. നല്ല രുചിക്കൂട്ടുകള്‍ ചേര്‍ത്ത രുചികരമായ വിഭവം .അനുഭവത്തിന്‍റെ തീച്ചൂളയില്‍ വേവിച്ചെടുത്ത എന്തിനും രുചി കൂടും. ഈ കുറിപ്പിന്‍റെ മധുരവും അത് തന്നെ.

    ReplyDelete
  149. ഈ പോസ്റ്റില്‍ അനുഭവത്തിന്റെ ഉപ്പുരസമുണ്ട്.
    ഉറ്റവരെ പിരിഞ്ഞിരിക്കുന്നവന്റെ വിരഹമുണ്ട്.
    സതോഷവും സന്താപവുമുണ്ട്.
    വരികളില്‍കൂടി സങ്കടങ്ങള്‍ തീര്‍ത്ത്‌ വായിക്കുന്നവരുടെ കണ്ണ്നിറയ്ക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വീണ്ടും അവനെ കരയിക്കാനും കഴിയുന്ന കണ്ണൂരാന്‍മാജിക്‌ ഒരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഈ കുറിപ്പുകാരനും താങ്കളോട് കടപ്പെട്ടിരിക്കുന്നു.
    താങ്കളോട് പൊരുതിയവരുടെ 'ദയനീയ വിയോഗം' കണ്ട് ചിരിയടക്കാന്‍ കഴിയുന്നില്ല. ഈ ലോകം വരുമ്പോലെ വരട്ടെ.
    മലയാളം ബ്ലോഗിലെ താരമായ്‌ തുടരൂ മിസ്റ്റര്‍ കണ്ണൂരാന്‍!
    ഭാവുകങ്ങള്‍

    ReplyDelete
  150. This comment has been removed by the author.

    ReplyDelete
  151. മി. റെഫീ. താങ്കള്‍ സൂചിപ്പിച്ചത് എന്നെയാണെന്ന് എനിക്ക് മനസ്സിലായി. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തുന്നവന്റെ അവസ്ഥ ദയനീയ വിയോഗമല്ല, മഹനീയ നിയോഗമാണ്. അത് മനസ്സിലാക്കണമെങ്കില്‍ മനുഷ്യനെപ്പോലെ ചിന്തിക്കാന്‍ കഴിയണം. എനിക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും പറയാനും പിണങ്ങാനും വഴക്കിടാനും തെറ്റ് മനസ്സിലാക്കാനും ക്ഷമ പറയാനും കഴിയും. ഇതൊന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യാത്തവന്‍ മനുഷ്യനല്ല. ചിലപ്പോള്‍ താങ്കള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല. അഥവാ, അങ്ങനെ ചെയ്തിട്ടുള്ള മനുഷ്യരെ കണ്ടിട്ടുണ്ടാവില്ല. താങ്കള്‍ പറഞ്ഞതുപോലെ പൊരുതി എന്ന് പറയപ്പെടുമ്പോഴും ഞാന്‍ കണ്ണൂരാന്റെ എഴുതാനുള്ള കഴിവിനെ മാനിച്ചിരുന്നു. സംശയമുണ്ടെങ്കില്‍ അടര്‍ക്കളത്തില്‍ ചിതറിക്കിടക്കുന്ന പ്രതികരണശകലങ്ങള്‍ വായിക്കുക. :-) ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ കണ്ണൂരാന്റെ വലത് വശത്ത് ഒരു ഇരിപ്പിടമുണ്ടായി എന്നൊരു ധാരണ താങ്കള്‍ക്കുണ്ടാവും. അത് ചുമ്മാതാണ്. തെറ്റ് മനസ്സിലാക്കി അതിന് ക്ഷമ ചോദിക്കുന്നതും ക്ഷമിക്കുന്നതും ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണൂരാന് മനസ്സിലാകും. താങ്കള്‍ ചിരിയടക്കാന്‍ കഴിയാതെ ശ്വാസം മുട്ടി ചാകേണ്ടാ. ;-)

    ReplyDelete
  152. കൂടുതല്‍ ഇനി ഒന്നും പറയാനില്ല. ഒന്നേ ഉള്ളൂ. നിങ്ങളുടെ ഏറ്റവും നല്ല എഴുത്ത് ഇതായിരുന്നു. loved a lot.......

    ReplyDelete
  153. അനുഭവങ്ങള്‍ പണ്ടാരമടക്കി പണ്ടാരിയായ ഒരാള്‍ ..
    കലക്കി കണ്ണൂരാനെ കലക്കി

    ReplyDelete
  154. @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു:
    പ്രിയ സുഹൃത്തേ, കണ്ണൂരാന്റെ മെയിലും താങ്കളുടെ കമന്റും കണ്ടു. എന്റെ കമന്റില്‍ പരാമര്‍ശിച്ചത് താങ്കളെ അല്ല. 'എന്റെവര'യില്‍ അഭിമുഖം വന്നതിനുശേഷം കണ്ണൂരാനെ പരിഹസിച്ചുകൊണ്ട് ചിലര്‍ ബ്ലോഗ്‌ തുടങ്ങിയിരുന്നു. അത് പിന്നീട് എങ്ങുമെത്താതെ എങ്ങോ മറഞ്ഞുപോയതായി ഈയടുത്ത് കണ്ണൂരാന്‍ തന്നെ ചാറ്റില്‍ സൂചിപ്പിക്കുകയുണ്ടായി.
    ഈ പോസ്റ്റിനു ലഭിച്ച സ്വീകാര്യത കണ്ടപ്പോള്‍ എന്റെ കമന്റില്‍ അത് സൂചിപ്പിച്ചു എന്ന് മാത്രം. നിര്‍ഭാഗ്യവശാല്‍ എന്റെ കമന്റു താങ്കളുടെ കമന്റിനു കീഴെ ആയപ്പോള്‍ താങ്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായത് സ്വാഭാവികം.
    കമന്റ് എഴുതുമ്പോള്‍ എന്റെമുന്‍പില്‍ താങ്കളുടെ ചിത്രം പോലുമുണ്ടായിട്ടില്ല. അസൌകര്യം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. സ്നേഹത്തോടെ, റെഫി/Reffy

    ReplyDelete
  155. എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!

    എനിക്ക് ഈ ഒരു വരിയാണ് ഇതിലേറ്റവും ഇഷ്ടപ്പെട്ടത്.
    കണ്ണൂരാനേ കൊള്ളാം.നന്നായി എഴുതി.

    ReplyDelete
  156. ജീവിതം ഒരു കുട്ടിക്കളിയല്ല .....
    നര്‍മ്മത്തില്‍ പൊതിഞ്ഞു എങ്കിലും ആ അനുഭവങ്ങളുടെ വേദന തെളിഞ്ഞു കാണാം...
    നന്നായി കണ്ണൂരാനെ

    ReplyDelete
  157. ഈ പ്രത്യേകക്ഷണം സ്വീകരിച്ചിരിക്കുന്നു.. :)
    വായിച്ചു.. നന്നായി... അന്നം മുട്ടുമ്പോഴാവും ജീവിതത്തിലെ വലിയ പാഠങ്ങള്‍ പഠിക്കാന്‍ ആവുന്നത്.. നന്ദി പറയാം..
    പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  158. കണ്ണൂരാനേ... രസിച്ച് വായിച്ച് വന്നപ്പോൾ ഞാൻ വിചാരിച്ചത് ഇതൊരു നർമ്മ കഥയായിരിക്കുമെന്നാണ്... പക്ഷേ, അവസാനമെത്തിയപ്പോഴാണ് ഇത് പച്ചയായ ജീവിതയാഥാർത്ഥ്യമായിരുന്നുവെന്ന് ഞെട്ടലോടെ മനസ്സിലായത്...

    ഗൾഫിൽ എന്തെല്ലാം വേഷം കെട്ടിയാലാണല്ലേ നാട്ടുകാരുടെ മുന്നിൽ ഒരു ദുബായിക്കാരനാകാൻ കഴിയുക... എഴുത്ത് മനസ്സിൽ തട്ടി കണ്ണൂരാനേ...

    ReplyDelete
  159. കണ്ണ്‌ുരാനെ കരയിച്ചല്ലോ ഞങ്ങളെ. ചിരിച്ചുചിരിച്ചു തല കുത്തിമറിയാലോന്നും കരുതിയാ വായിക്കാന്‍ തുടങ്ങിയത്.ഇതിപ്പോള്‍ ഭയങ്കര സെന്റി ആയിപ്പോയി മാഷേ.
    ഞങ്ങളുടെ മെഡിക്കല്‍ സെന്ററില്‍ ഒരു നാസര്‍ക്ക ഉണ്ടായിരുന്നു.ഡ്രൈവര്‍.ഞങ്ങള്‍ക്കെല്ലാം ഇഷ്ട്ടായിരുന്നു ആ ഇക്കാനെ. കഴിഞ്ഞവര്ഷം പുള്ളി മരിച്ചുപോയി. നാട് വിട്ടു നില്‍ക്കുന്നവര്‍ക്ക് എന്തോരം പ്രശ്നങ്ങളാ അല്ലെ കണ്ണൂരാനെ. ഒക്കെ ഈ പോസ്റ്റില്‍ കണ്ടു കേട്ടോ.

    ReplyDelete
  160. കുളികഴിഞ്ഞ് വസ്ത്രം മാറുമ്പോഴാണ് എന്റെ നഗ്നത മറക്കാനുള്ള മാറ്റച്ചുരികയില്ലെന്ന നഗ്നസത്യം എന്നെ ഞെട്ടിച്ചത്.! ഇന്നലെവരെ ഇട്ടിരുന്നത് അല്പംമുന്‍പ് കുളിക്കുമ്പോള്‍ കഴുകിയിട്ടു. തള്ളയുടെ വീട്ടില്‍നിന്നുള്ള മരണപ്പാച്ചിലിനിടയില്‍ അവിടെ കഴുകിയിട്ടിരുന്നവ എടുക്കാന്‍ വിട്ടുപോയിരിക്കുന്നു.!അവിടെച്ചെന്ന് അതൊക്കെ കൊണ്ടുവരിക അത്ര എളുപ്പവുമല്ല. എന്റെ സൈസ് തള്ളക്ക് പാകമാവാത്തതു കൊണ്ടു അതൊക്കെയെടുത്ത് വലിച്ചെറിയാനാണ് സാധ്യത. പാകമാവാത്ത ജെട്ടിയും കയ്യില്‍പിടിച്ച് എന്നെ പ്രാകുന്ന തള്ളയെ ഓര്‍ത്തപ്പോള്‍ എനിക്ക് നാണം തോന്നി. പാവം തള്ള!

    അതെയതെ.പാവം തള്ള. ഹി ഹീ.

    ReplyDelete
  161. നര്‍മ്മത്തില്‍ പൊതിഞ്ഞ കുറെയേറെ ജീവിത സത്യങ്ങള്‍.. ഇവിടെ വരാനായതില്‍ സന്തോഷിക്കുന്നു.

    ReplyDelete
  162. അനുഭവത്തിന്റെ ഉപ്പും കുളിര്‍മയും നന്നായി ചേര്‍ത്ത ഒന്നാന്തരമൊരു വിവരണം. ബാച്ചിലര്‍ റൂമിലെത്താതെ എന്തോന്ന് ജീവിതം.
    അഭിനനന്ദനങ്ങള്‍..

    ReplyDelete
  163. ഞാനുമുണ്ടായിരുന്നു 4 വർഷം ഗൾഫിൽ.ബഹ്രൈനിൽ.എന്റെ അനുഭവങ്ങൾക്ക് മുൻപിലിതൊക്കെ വെറും സാദാ! ഹഹഹ
    പക്ഷേ എനിക്കതങ്ങനെയങ്ങ് മുണ്ടാൻ പറ്റൂല. ജെയിലിലൊന്നും കിടന്നില്ലെങ്കിലും,വല്ലാതെ ഗൾഫിനെ വെറുത്തുപോയി. ഇനി കൊല്ലുമെന്നു പറഞ്ഞാലും ഞാനങ്ങോട്ടില്ലെന്ന് അന്നുമിന്നും മനസ്സ് പറയുന്നു.കഠിനം! എന്നാലുമിവിടുത്തേ പുഴുത്ത് നാറിയ ഹർത്താലും മറ്റ് തല്ലിപ്പൊളി ഏർപ്പാടുകളും മറ്റും കാണുമ്പോൽ സൌദി പോലും എത്ര ഭേദം എന്ന് തോന്നിപ്പോകുന്നു.
    എന്റെ അനുഭവങ്ങൾ ഞാൻ ഒരിക്കലും വെളിപ്പെടുത്തില്ലെന്നതിനാൽ വെളിപ്പെടുത്തപ്പെടുന്ന ഇതു പോലുള്ള പോസ്റ്റുകളെ മാനിക്കാതിരിക്കുന്നതെങ്ങനെ?
    ഈ പോസ്റ്റിന് ആശംസകൾ
    സ്നേഹപൂർവ്വം വിധു

    ReplyDelete
  164. കറിയ്ക്ക് രുചിയില്ലെന്നു പറഞ്ഞു ഒരിക്കല്‍ ഉമ്മയോട് തട്ടിക്കേറി. എന്നെ ക്കൊണ്ട് ഇതേ പറ്റൂ. അല്ലെങ്കില്‍ നല്ലത് കിട്ടുന്നിടത്ത് പോയി തിന്നോ, എന്ന് ഉമ്മ പ്രതികരിച്ചു. എന്നിട്ടും പോയി പെണ്ണ് കെട്ടാന്‍ പറഞ്ഞില്ല.ഞാന്‍ തനിയെ അടുക്കളയില്‍ ക്കയറി,
    കറിയ്ക്ക് അരച്ചു, അയലോക്കത്തെ പെണ്ണുങ്ങള്‍ചോദിച്ചു ,നീയാണോ,
    ഇതൊക്കെ ചെയ്യുന്നത്........? ഓരോന്ന് ചെയ്തു പഠിക്കട്ടെ എന്ന് പറഞ്ഞു ഒരു ചാന്‍സ് കൂടി ഉമ്മ നശിപ്പിച്ചു. വിവാഹം കഴിഞ്ഞു ഒരിക്കല്‍ കറി യില്‍ ഉപ്പ് കൂടിയതിനു പാത്രം എടുത്തെറിഞ്ഞു ഞാന്‍ ഭാര്യയുടെ മുമ്പില്‍ ആളു കളിച്ച അന്ന് രാത്രിയില്‍ ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങിപ്പിച്ചു അവള്‍ എന്നോട് പ്രതികാരം തീര്‍ത്തു. കാലം കടന്നു പോയി. ഇന്ന് ചില ദിവസങ്ങളില്‍ ഉണക്ക കുബ്ബൂസ് കഴിക്കുമ്പോള്‍ ഇതെല്ലാം ഒരു വെള്ളിത്തിരയില്‍ എന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു. നന്നായി കണ്ണൂരാന്‍ -

    ReplyDelete
  165. കൂടുതല്‍ പറഞ്ഞു ചളമാക്കുന്നില്ല ...രസകരമായ എഴുത്ത് സമ്മാനിച്ച വായനാ സുഖം അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു ..

    ReplyDelete
  166. മനുഷ്യജീവിതത്തിലെ രസകരമായൊരു കാലഘട്ടമാണ് ഗള്‍ഫിലെ ബാച്ച്ലേഴ്സ് ലൈഫ്‌. പത്തും പന്ത്രണ്ടും പേരുടെ ഒരു കൂട്ടായ്മയാണത്. ഒറ്റപ്പെടലിന്റെ ദുരൂഹതകള്‍മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരവാച്യലോകം! അതിരുകളില്ലാത്ത സ്വതന്ത്രത്തിന്റെ അനുഭൂതിയുണ്ടതിന്. ഒരേസമയം ചിരിക്കാനും കരയാനും പ്രവാസിക്ക് കഴിയുന്നത് ആ കൊച്ചുലോകത്തിന്റെ മാസ്മരികത കൊണ്ടാണ്. അവന്റെ കണ്ണുനീരൊപ്പാനുള്ള കഴിവുണ്ട് കൂടെക്കഴിയുന്നവരുടെ സാമിപ്യത്തിന്.

    പ്രവാസിയായി ജീവിച്ചിരുന്നതുകൊണ്ടാവാം . എഴുത്ത് വായിക്കുമ്പോള്‍ രംഗങ്ങള്‍ മനസ്സില്‍ കാണുകയായിരുന്നു എന്നു പറഞ്ഞാല്‍ അതു സത്യം മാത്രമാണ്.

    ഇത്രയൊന്നുമല്ലങ്കിലും ഞാനും ഒരു ചെറിയ പണ്ടാരിയായത് പ്രവാസ ജീവിതം കൊണ്ട് തന്നെയാണ്..

    ReplyDelete
  167. നാട്ടില്‍ ചെന്നപ്പോള്‍ കണ്ണൂര്‍ ടൌണിലേക്ക് പോകുമ്പോഴെല്ലാം ബ്ലോക്ക് കാരണം 'താണ' വഴിയാണ് പോകാറ്..അപ്പോഴൊക്കെ വെളുത്ത പെയിന്റടിച്ച കൂറ്റന്‍ ബംഗ്ലാവും,അതിന്റെ ഉമ്മറത്തിരിക്കുന്ന അഹമ്മദാജീക്കയെയും കണ്ണുകള്‍ പരതുമായിരുന്നു. പലതും തുറക്കാത്ത പടിപ്പുരവാതിലുകള്‍ ആയതിനാല്‍ ഉമ്മറം പോലും കണ്ടില്ല എന്നത് വേറെ കാര്യം.
    എന്‍റെ ഭൂലോകത്തെ അനുജന്മാരില്‍ ഒരാളാണ് കണ്ണൂരാന്‍.. ആദ്യമായി ഈ ബ്ലോഗിലെത്തിയപ്പോള്‍ തന്നെ ഇതിലെ മുഴുവന്‍ പോസ്റ്റുകളും വായിക്കുകയുണ്ടായി.ഒരു ബഷീറിയന്‍ ടച്ച് ഫീല്‍ ചെയ്തത് കൊണ്ടാവണം ഒത്തിരി ഇഷ്ട്ടമായൊരു ബ്ലോഗ്‌.കണ്ണൂരാന്‍ 'പണ്ടാരി' ആയതില്‍ വലിയ അതിശയോക്തി തോന്നിയില്ലെങ്കിലും ഈ അനുഭവകുറിപ്പിന്റെ ആവിഷ്കരണം വളരെയേറെ ഇഷ്ട്ടമായി.ക്ഷമാപൂര്‍വ്വം ഇരുന്നെഴുതിയതിനലാകണം ഓരോ വരിക്കും അതിന്റേതായ മനോഹാരിത ദ്രിശ്യമാകുന്നത്.നേരത്തെ വായിച്ചു;കമെന്റാന്‍ ഗൂഗിള്‍ സമ്മതിച്ചില്ല.വൈകിയത് കൊണ്ടു ഇവിടെ പ്രവേശനം ഇല്ലാതിരിക്കില്ലെന്നു ഈ ഇത്ത വിശ്വസിക്കട്ടെ..

    ReplyDelete
  168. " ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!" ee vaachakangal njaan quote cheythu ente status il idunnu..kannooran..okay?

    ReplyDelete
  169. കണ്ണൂരാനേ....ക്ഷമി ഇച്ചിരി ലേറ്റായി...ലാപ്ടോപ്പ് ഡീസന്റ് വിദ്യാര്‍ത്ഥി ആകാനെന്ന വ്യാജേന പെരേല് വച്ച് പോന്നേല്‍ പിന്നെ ബ്ലോഗ് കഞ്ഞികുടി മുട്ടി. ഉം..അപ്പോ സാഹിബിന്റെ മോള് പണി മുടക്കിയാലും കഞ്ഞി കുടി മുട്ടില്ലാലേ...അത് നല്ലതാ. :)

    ReplyDelete
  170. ലുട്ടുമോന്റെ 10മത്തെ പോസ്റ്റ്‌ പ്രമാണിച്ച് വമ്പന്‍ ഓഫറുകള്‍

    കമന്റ്‌ ഇടുന്നവര്‍ക്ക് 10 കമന്റ്‌ ഫ്രീ...*
    ഫോളോ ചെയ്യുന്നവര്‍ക്ക് 10 കമന്റ്‌+ 1 ഫോളോവര്‍ ഫ്രീ...*

    കമന്റ്‌ പ്രിയാ ആശ്രിത വത്സലാ ഇവിടം വരെ വന്നു കുറച്ചു അനുഗ്രഹം ചൊരിഞ്ഞാലും...

    ReplyDelete
  171. ഗള്‍ഫ് ജീവിതത്തെപറ്റി കേട്ടറിവ് മാത്രമേയുള്ളൂ കണ്ണൂരാനെ...

    എന്‍റെ പുതിയ കഥ പബ്ലിഷ് ചെയ്യ്തിട്ടുണ്ട് ദയവായി വന്നു വായിച്ചു അഭിപ്രായം അറിയിക്കണം.

    സ്നേഹത്തോടെ

    അശോക്‌ സദന്‍

    ReplyDelete
  172. This comment has been removed by the author.

    ReplyDelete
  173. ക്ഷമിക്കൂ കണ്ണൂരാനേ ക്ഷമിക്കൂ... ഈ വഴിയൊക്കെ വന്നിട്ട് ഒരുപാട് കാലമായെന്കിലും ഒടുവില്‍ ഇപ്പോള്‍ വീണ്ടും എത്തി... അങ്ങനെ ഒരു പണി കൂടി കാശ് മുടക്കില്ലാതെ പഠിച്ചു അല്ലേ? ഏതായാലും ചാരിത്ര്യം നഷ്ടപ്പെടാതെ കാത്ത പടച്ചവനും ഇരിക്കട്ടെ ഒരു താങ്ക്സ്.... സൂപ്പര്‍..

    ReplyDelete
  174. നല്ല ഒരു രചന.
    നടാടെയാണ് ഇവിടെ.
    നര്‍മ്മം എന്ന ലേബല്‍ കൊടുത്തത് ശരിയല്ല.
    "നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ്
    നാട്ടിലുള്ളവരുടെ സുഖാലസ്യം."
    നര്‍മ്മത്തില്‍ ഉപരി ചില സത്യങ്ങള്‍

    ReplyDelete
  175. കണ്ണൂര്‍എലിഫന്റെ....മാമാടെ മോന്‍ നാട്ടില്‍ പോയപ്പോ അവന്‍റെ റൂമില്‍ കൂടിയ ഈ തൃശ്ശൂരാനും അതെ ഗതികേടുകൊണ്ട് ഒരു പണ്ടാരിയാവാന്‍ ശ്രമിച്ച് പണ്ടാരടങ്ങിപ്പോയത് ഓര്മ വന്നു!! ചിരിച്ചും കണ്ണ് നനഞ്ഞും വായിച്ചവസാനിപ്പിച്ചു! ഹാറ്റ്സ് ഓഫ്!!

    ReplyDelete
  176. പണ്ടു വായിച്ചതാ..എന്നാലും കമന്റുന്നു :)
    അടുത്തതെന്നാ ?

    ReplyDelete
  177. കണ്ണൂരാന്റെ കൊടും ക്രൂരകൃത്യങ്ങള്‍ക്ക് പാത്രീഭൂതരായ വല്ലവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പോസ്റ്റിനു മുകളില്‍ കേറി മൂത്രമൊഴിച്ചേനെ...അമ്മാതിരി ഇരുംബുലക്കയെല്ലേ അവരെ കൊണ്ട് തീറ്റിച്ചത്....!

    ഇതും ഒരു ആടുജീവിതത്തിന്റെ എട് തന്നെ...നന്നായിരിക്കുന്നു..!

    ReplyDelete
  178. കണ്ണൂരാനെ ഒരു ബിരിയാണി ഉണ്ടാക്കി പരപ്പനാടന് പാര്‍സല്‍ അയക്കുമോ? നന്നായി രുചിച്ചു...പ്രവാസിയായതിനാല്‍ എഴുത്ത് നന്നായി ബോധിച്ചു

    ReplyDelete
  179. ഉം...വായിച്ചു. എല്ലാവരുടെയും ഉള്ളില്‍ ഓരോ നളന്മാര്‍ ഒളിഞ്ഞിരിപ്പുണ്ട് അല്ലെ..
    കശ്മാമാണ്ടി തള്ളയെയും തള്ളയെയും വായിച്ചു

    ReplyDelete
  180. കണ്ണൂരാനേ.. എഴുത്തിലെ വേറിട്ട ശൈലിക്ക് അഭിനന്ദനങ്ങള്‍...

    ReplyDelete
  181. ഓര്‍മ്മപ്പൂകള്‍ക്ക് മേല്‍ ഒരു സങ്കടക്കാറ്റ് വീശുന്നു..
    ഓര്‍ത്തെടുക്കാന്‍ മധുര നൊമ്പരങ്ങളെത്ര...?
    നോവു ചാലിച്ച പ്രതീക്ഷകളുമായി ഇനിയും പ്രവാസം...!

    ReplyDelete
  182. ചിരിയുടെ തിരസ്ക്കരണികക്കു
    പിന്നിലായി കാണാം
    നോവിന്റെ വറ്റാത്ത കണ്ണു നീര്‍
    കണ്ണൂരാനോയിതു കണ്ണുനീരാനോ?

    ReplyDelete
  183. വളരെ നന്നായിട്ടുണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു സ്നേഹത്തോടെ വിനയന്‍

    ReplyDelete
  184. "ഡേയ്, താനൊന്നു ശ്രമിച്ചു നോക്കഡോ.."

    'ഒരശരീരി എന്നെത്തഴുകി-ക്കടന്നുപോയി. ഞാനൊരുങ്ങി. മനസാ വാചാ പൂജാ ലക്ഷ്മണാ എഗ്രീഡ്.! ദുഷ്ചിന്തകള്‍ക്ക് കൂട്ടുനിന്ന സിഗരറ്റും ലൈറ്ററും വലിച്ചെറിഞ്ഞു. ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല. മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്. ബദ്രീങ്ങളെ കാത്തോളണേ.!'


    കണ്ണൂരാനേ, നല്ല നന്മ നിറഞ്ഞ നര്‍മ്മം, കൂടെ ചിന്തിപ്പിക്കുന്നതും .. ഒരു ബഷീര്‍ ടച്ച്‌ :) കണ്ണൂരാന്റെ പേരു കണ്ടു പിടിച്ചു, ഇനി ആ മോന്തായം ഒന്ന് കാണാന്‍ ആഗ്രഹം :) വല്ലതും നടക്ക്വോ ?
    ഭാവുകങ്ങള്‍

    ReplyDelete
  185. അന്ന് തന്നെ വായിച്ചിരുന്നു കേട്ടോ, പക്ഷെ കമെന്ടാന്‍ പറ്റിയില്ല.
    നല്ല വായനാനുഭവം തന്നതിന് നന്ദി കണ്ണൂരാനേ!

    ReplyDelete
  186. ഭൂമിയിലെ മാലാഖമാരെ അനുസ്മരിപ്പിക്കുന്നു ഈ കാരണവന്മാര്‍. മറ്റു പോസ്റ്റുകളെ അപേക്ഷിച്ച് ഈ പോസ്റ്റില്‍ കുറെ വിനീതനായിരിക്കുന്നു കണ്ണൂരാന്‍. ജീവിതത്തിലെ കഷ്ടപ്പാടിന്റെ കുറെ അദ്ധ്യായങ്ങള്‍ എഴുതുന്നതിലൂടെ മുന്‍ പോസ്റ്റുകള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്യുകയാണോ കണ്ണൂരാന്‍? അഹമ്മദ് ഹാജിയുടെ തറവാട്ടു പോരിശയും തറവാടിന്റെ മേന്മയും വിളമ്പുന്ന മടുപ്പിക്കുന്ന രചനകളില്‍ നിന്നും മനസിന്‌ സന്തോഷം പകരുകയും ജീവിതത്തിലെ പൊങ്ങച്ചത്തിന്റെ വ്യര്‍ത്ഥത തുറന്നു കാണിക്കുകയും ചെയ്യുന്ന ഇത്തരം പോസ്റ്റുകളിലേക്കുള്ള ഈ ഗതിമാറ്റം സ്വാഗതം ചെയ്യുന്നു.

    ReplyDelete
  187. ആദ്യമൊരു തേങ്ങയുടച്ച് പോയതാ... തിരിച്ചെത്താൻ വൈകി.

    ഗൾഫ് എന്ന സർവ്വകലാശാല എന്നെയും ഒരുപാട് ജീവിതവും ക്ഷമയും പഠിപ്പിച്ചു. നാട്ടിൽ നിന്നെത്തിയതിന്റെ പിറ്റേന്ന് ഫ്രീസറിൽ നിന്നും കയ്യിലൊതുങ്ങാത്ത മരവിച്ച മീനും അറുത്താൽ മുറിയാത്ത കത്തിയുമായി കരഞ്ഞ് കൊണ്ട് നിന്നിട്ടുണ്ട്. കോഴിക്കറിയിൽ നെഹൃ ട്രോഫി വള്ളംകളിക്കുള്ള വെള്ളം കണ്ട് പകച്ചുനിന്നിട്ടുണ്ട്. പക്ഷെ ഇന്ന് ഞാനും ഒരു ഉഗ്രൻ പണ്ടാരിയാണ്‌. അതുകൊണ്ട് പാചകം വലിയ ഒരു സംഭവം ആണെന്ന് പറയാൻ ശ്രീമതി പോലും ധൈര്യപ്പെടാറില്ല.

    ആദ്യ വായനയിൽ തന്നെ പോസ്റ്റ് ഇഷ്ടപ്പെട്ടിരുന്നു.
    എങ്കിലും ഒരിക്കൽ കൂടി
    അഭിനന്ദനങ്ങൾ. (പണ്ടാരിയായതിൽ)

    ReplyDelete
  188. entammo...appol kannoran oru sarvvakala vallabhananallo....ee pachakam ishtayi tto..nannayi paranjirikkunnu.... :)

    ReplyDelete
  189. വളരെ നന്നായിട്ടുണ്ട്, നല്ല വായനാനുഭവം തന്നതിന് നന്ദി.....എല്ലാവിധ മംഗളങ്ങളും നേരുന്നു...

    ReplyDelete
  190. ഒരു കണ്ണൂരാന്‍ പുരാണം ..ഹും.. കണ്ണൂരാന്‍ പോലും കണ്ണൂരാന്‍!ആരാനെടോ ഈ കണ്ണൂരാന്‍ ? പാവം ബ്ലോഗേര്‍സിന്റെ സമയം കൊല്ലിക്കാന്‍ ഒരു അവതാരം .

    ReplyDelete
  191. അങ്ങിനെയാണല്ലേ കണ്ണൂരാനൊരു പണ്ടാരമായത് ;)

    ReplyDelete
  192. ഇതാണോ സര്‍ പണ്ടാര കാലന്‍

    ReplyDelete
  193. കണ്ണൂസ്. കമന്റ് ഇരുനൂരായല്ലോമാഷെ? പുതിയപോസ്റ്റ്‌ ഇടാതെ നാടുവിട്ടോ.പെട്ടെന്ന് വരൂന്നേ.happy eid al ad'ha.

    ReplyDelete
  194. ജീവിതത്തിന്റെ പല മുഖങ്ങള്‍ ... പല മനുഷ്യരിലൂടെ വരച്ചുകാട്ടിയതില്‍ എഴുത്തുകാരന്‍ അങ്ങേയറ്റം വിജയിച്ചു . ചിരി വാരി വിതറുന്നുവെങ്കിലും ജീവിത സത്യങ്ങള്‍ ഇടയ്ക്കിടെ വേദനയോടെ ഓര്‍മിപ്പിക്കുന്ന ഈ പോസ്റ്റ്‌ വളരെ നന്നായി .... അഭിനന്ദനങ്ങള്‍

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)