2010 June 07ന് പബ്ലിഷ് ചെയ്ത ആദ്യത്തെ പോസ്റ്റ്)
കഴിഞ്ഞ രണ്ടര മാസമായി നിരന്തര യാത്രയിലായിരുന്നു ഞാന്‍ !
കേരളത്തില്‍ നിന്നും ചെന്നൈ വഴി മുംബൈലേക്കും അവിടുന്ന് ലണ്ടന്‍ വഴി നെതര്‍ലാന്റ്, ന്യുസിലാന്റ്റ്, ഫ്രാന്‍സ്, സ്വിസ്... പിന്നെ, USA യുടെ മുക്കിലും മൂലയിലും കറങ്ങിത്തിരിഞ്ഞ് ഇടയ്ക്ക് രണ്ടു ദിവസം തായ്-വാനിലും തങ്ങി നേരെ സൗദി അറേബ്യയില്‍ ലാന്റ് ചെയ്തു. അവിടുന്ന് കുവൈറ്റ്, ബഹറിന്‍ ഖത്തര്‍ ഒമാന്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞു തിരിഞ്ഞു വീണ്ടും മുംബൈ വഴി കേരളത്തില്‍ !
പിന്നെ സ്വന്തം തട്ടകമായ ദുബായില്. ഈ യാത്രയിലാണ് സ്വന്തമായൊരു ബ്ലോഗ്ഗ് എന്ന ആശയം മനസ്സിലുദിക്കുന്നത്. അസ്തമയ സമയം കൃത്യമായി അറിയാത്തത് കൊണ്ട് ഈ ആശയം ഉദിച്ചുയര്‍ന്ന് ഉച്ചിയില്‍ അഗ്നിജ്വാലകളായി പെയ്തിറങ്ങുംവരെ ഇനിമുതല്‍ ഞാനുമൊരു ബ്ലോഗ്ഗറാണ്!
കഴിഞ്ഞ രണ്ടര മാസമായി നിരന്തര യാത്രയിലായിരുന്നു ഞാന്‍ !
കേരളത്തില്‍ നിന്നും ചെന്നൈ വഴി മുംബൈലേക്കും അവിടുന്ന് ലണ്ടന്‍ വഴി നെതര്‍ലാന്റ്, ന്യുസിലാന്റ്റ്, ഫ്രാന്‍സ്, സ്വിസ്... പിന്നെ, USA യുടെ മുക്കിലും മൂലയിലും കറങ്ങിത്തിരിഞ്ഞ് ഇടയ്ക്ക് രണ്ടു ദിവസം തായ്-വാനിലും തങ്ങി നേരെ സൗദി അറേബ്യയില്‍ ലാന്റ് ചെയ്തു. അവിടുന്ന് കുവൈറ്റ്, ബഹറിന്‍ ഖത്തര്‍ ഒമാന്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞു തിരിഞ്ഞു വീണ്ടും മുംബൈ വഴി കേരളത്തില്‍ !
പിന്നെ സ്വന്തം തട്ടകമായ ദുബായില്. ഈ യാത്രയിലാണ് സ്വന്തമായൊരു ബ്ലോഗ്ഗ് എന്ന ആശയം മനസ്സിലുദിക്കുന്നത്. അസ്തമയ സമയം കൃത്യമായി അറിയാത്തത് കൊണ്ട് ഈ ആശയം ഉദിച്ചുയര്‍ന്ന് ഉച്ചിയില്‍ അഗ്നിജ്വാലകളായി പെയ്തിറങ്ങുംവരെ ഇനിമുതല്‍ ഞാനുമൊരു ബ്ലോഗ്ഗറാണ്!
മൂന്നു മാസങ്ങള്‍ക്ക് മുന്‍പത്തെ ഒരു അര്‍ദ്ധരാത്രിയിലാണ് സ്നേഹിതന്‍ ബ്ലോഗ്ഗിനെ കുറിച്ച് പറയുന്നത്. അഞ്ചു പവന്‍ മഹ്റിനു പകരമായി ഇണയായി തുണയായി ഉടുതുണിക്ക് മറുതുണിയായി കാദര്‍കുട്ടിസാഹിബ് കയ്യിലേല്‍പ്പിച്ച, അദ്ധേഹത്തിന്റെ മകളുമായി താഴ്വാരമിറങ്ങി കിന്നരിപ്പുഴയോരവും കടന്നു ഉറക്കം കണ്‍കളില്‍ ഊഞ്ഞാല്കെട്ടിയ നേരത്ത് മൊബൈല്‍ഫോണ്‍ അലറിക്കരഞ്ഞു. ആരെങ്കിലും മരിച്ചോ! ഹേയ്, മരണവാര്‍ത്തയാണെങ്കില്‍ മിസ്ഡ്കോള്‍ രൂപത്തിലെ വരൂ.. ഇത് ഞാന്‍ കാഷ് കൊടുക്കാനുള്ള ഏതെങ്കിലും ശുദ്ധ മനസ്ക്കനായിരിക്കും! ഫോണെടുത്തപ്പോള്‍ സ്നേഹിതന്റെ ചോദ്യമിങ്ങനെ:
"എടാ നീ ഉറങ്ങിയോ? ഒരു കാര്യം പറയാനാ വിളിച്ചത്..."
നിന്റുമ്മാക്ക് പുതിയാപ്പിളയെ കിട്ടിയോ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും എന്‍റെ സംസ്കാരം അതിനനുവദിക്കാത്തത് കൊണ്ട് ഞാനിങ്ങനെ ചോദിച്ചു.
"എന്തടാ ഹമുക്കേ... നിന്ടുമ്മാനെ ഉപ്പ മൊഴി ചൊല്ലിയോ...?"
"അതെല്ലെടാ. നിനക്കൊരു ബ്ലോഗ് തുടങ്ങിക്കൂടെ..?"
"*%$#..)^!!(-$.. അത് പറയാനാ ഈ നട്ടപ്പാതിരാക്ക് നീ വിളിച്ചത്.. #%***(>!*/.."
"എടാ, നിനക്ക് ഗുണമുള്ള കാര്യല്ലേ.."
"ഓ.. എനിക്ക് ഗുണമുണ്ടെങ്കില്‍ നാളെത്തന്നെ തുടങ്ങാം.. എന്നാ ശെരി.."
ഫോണ്‍ വെച്ച് കിടന്നപ്പോള്‍ ഷെമ്മൂന് പെരുത്ത സന്തോഷം.
"ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്. എത്ര കാലായി പറയുന്നു, സ്വന്തായി എന്തെങ്കിലും തുടങ്ങാന്‍. ഇന്നാള് സത്താര്‍ക്ക പാര്‍ട്ടണറാവാന്‍ വിളിച്ചപ്പോ ഇങ്ങള് പോയില്ല. അയാളിപ്പോള്‍ പണക്കാരനായില്ലേ.."
ചിരിക്കണോ കരയണോ എന്നറിയാതെ, ഉത്തരം പറയാന്‍ കഴിയാതെ ഞാന്‍ ചിന്തിച്ചു, സമദ് പറഞ്ഞതില്‍ കാര്യമുണ്ട്. എത്രാന്ന് വെച്ചാ ഇങ്ങനെ അവിടെയും ഇവിടെയും എഴുതി ജീവിതം കളയുക. എന്‍റെ കാലശേഷം ഞാനെഴുതിയ കഥകളെ ആര് സംരക്ഷിക്കും..! ഒരുകൈ നോക്കുക തന്നെ. വരുമ്പോലെ വരട്ടെ.
പിറ്റേന്ന് പ്രഭാതം...
'സ്വന്തമായി ബിസിനെസ്സ്' തുടങ്ങാന്‍ പോകുന്ന എനിക്കവള്‍ നന്നായി നാസ്ത തന്നു. അവളുടെ മുഖത്ത് പതിവില്ലാത്ത പ്രകാശം. ഇവളാണോ പ്രകാശം പരത്തുന്ന പെണ്‍കുട്ടി..! ഓഫിസിലെത്തി ഓണ്‍ലൈനില്‍ ബ്ലോഗ് search ചെയ്തു. അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കി. രണ്ടാം ദിവസം ഫ്ലാറ്റിലേക്ക് ഒരു കണക്ഷന്‍ വേണമെന്ന് അപേക്ഷിച്ചു. എന്നില്‍ വന്ന മാറ്റം ശ്രീമതി കാണുന്നുണ്ട്. അവള്‍ മനസ്സാ വാചാ കര്‍മ്മണാ പടച്ചോനെ സ്തുതിച്ചു. ഇനിയിവന്‍ നേരെയാകും. കുരുത്തക്കേട് കുറയും. പണം സൂക്ഷിക്കും. ജീവിതം പച്ചപിടിക്കും. നമ്മള്‍ രക്ഷപ്പെടും.... "അല്‍-ഹംദുലില്ലാഹ്..." (!)
നാലാം ദിവസം കണക്ഷന്‍ കിട്ടി. വല്ലപ്പോഴും മാത്രം പുറത്തെടുക്കുന്ന ലാപ്ടോപ് കണക്റ്റ് ചെയ്തു. പുതിയ 'ബിസിനെസ്സിന്റെ' ഓഫിസ് കാര്യങ്ങളാണ് ഇവന്‍ ചെയ്യാന്‍ പോകുന്നതെന്ന് അവള്‍ വിശ്വസിച്ചു. ഓഫിസ് വിട്ടു വന്നാല്‍ നെറ്റിന് മുന്‍പില്‍ കുത്തിയിരിപ്പാണ്. അതിരാവിലെ ജോലിക്ക് പോയി സന്ധ്യക്ക് വരുന്ന ഞാന്‍ ഫ്ലാറ്റില്‍ അര്‍ദ്ധരാത്രി വരെ കമ്പ്യൂട്ടറില്‍ മലമറിക്കാന്‍ തുടങ്ങി. അവളുടെവക പ്രത്യേക ഭക്ഷണം.. കുടിക്കാന്‍ മകന് കൊടുക്കുന്ന കോമ്പ്ലാന്‍
'വാപ്പച്ചിയെ ശല്യപ്പെടുത്തരുതെന്ന്' മോനോട് താക്കീത്... പക്ഷെ ജീവിതം പച്ച പിടിച്ചില്ല. പകരം കുടുംബം ക്ലാവ് പിടിച്ചു പഴയതിനേക്കാള്‍ കുട്ടിച്ചോറായി..!
വീട്ടുകാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതായി. കറിവെക്കാന്‍ മീനില്ല. തക്കാളിയില്ല. കരയാന്‍ പോലും ഉള്ളിയില്ല. ചപ്പാത്തിക്കു ആട്ടയില്ല. മോന് പുഴിങ്ങിക്കൊടുക്കാന്‍ മുട്ടയില്ല. കിച്ചന്‍ നിര്‍ജ്ജീവമായപ്പോള്‍ കൂറകള്‍ സജീവമായി. ഒരു വെള്ളിയാഴ്ച ദിവസം വെറുംചോറ് കൊണ്ട് വയര്‍ നിറച്ചത് ദാമ്പത്യത്തിലെ ആദ്യ പൊട്ടിത്തെറിയായി. അവളുടെ ആവശ്യങ്ങളൊന്നും ഞാന്‍ കേള്‍ക്കുന്നുന്ടായിരുന്നില്ല. ഇടയ്ക്ക് തക്കാളിയും മറ്റും കൊണ്ടുവന്നു. എപ്പോഴും തക്കാളിക്കറി കൂട്ടി അവളുടെ മോന്ത, ചീഞ്ഞ തക്കാളി പോലെയായി. കണ്ണിനു മേലെ വെക്കാന്‍ കുക്കുമ്പര്‍ കിട്ടാത്ത സങ്കടം അവള്‍ ഇങ്ങനെ തീര്‍ത്തു:
"എല്ലാരും പറഞ്ഞതാ, കഥ എഴുതുന്നാളുടെ കൂടെയുള്ള ജീവിതം ശരിയാകൂലാന്ന്..!"
അവള്‍ മൂക്ക് പിഴിഞ്ഞു.. കണ്ണ് തുടച്ചു.. ഞാനൊന്നും കേട്ടില്ല. കണ്ടില്ല. ഞാന്‍ അവരെയുംവിട്ട് യാത്രയിലായിരുന്നുവല്ലോ. നിരന്തര യാത്ര....! ( ഈ യാത്രയില്‍ നിന്നും ഒരു പ്രധാനപാഠം പഠിച്ചു. അത്താഴം മുടങ്ങാന്‍ നീര്‍ക്കോലി വേണമെന്നില്ല., ഒരു ബ്ലോഗ് തുടങ്ങാന്‍ ഉദ്ദേശിച്ചാലും മതി.)
ആദ്യം മലയാളത്തിലെ ബ്ലോഗ്ഗുകള്‍ പരതി. പിന്നെ തമിള്‍... അവിടുന്ന് ഹിന്ദിയിലെത്തി, ബച്ചനും ഇതര ഹിന്ദിക്കാരും എഴുതുന്ന എമണ്ടന്‍ സംഭവങ്ങള്‍ കണ്ടു. പിന്നെ യൂറോപ്പിലെയും അമേര്ക്കയിലെയും അലമ്പന്‍ ബ്ലോഗ്ഗുകള്‍ വായിച്ചു. അറബിയിലുള്ള അനേകം ബ്ലോഗ്ഗുകളില്‍ തപ്പിത്തടഞ്ഞു. ഇവിടങ്ങളില്‍ നിന്നൊക്കെ ചില informative tips, fotos അടിച്ചു മാറ്റാനും മറന്നില്ല. രണ്ടര മാസത്തെ കറക്കത്തിനു ശേഷം ഒരു തീരുമാനത്തിലെത്തി. ഇനിയും ഇത് വെച്ച് നീട്ടരുത്.
മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്ളിലുള്ള വരികളെയും പെട്ടെന്ന് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളാകും. എന്തായാലും തുടങ്ങുക തന്നെ. കല്ലിവല്ലി.. വരുന്നിടത്ത് വെച്ച് കാണാം. മാത്രമല്ല, രാവും പകലും കമ്പ്യൂട്ടറിനു മുന്‍പിലിരുന്നതിനാല്‍ കണ്ണിന്‍റെ കാഴ്ച പോയൊന്നൊരു സംശയം. (അങ്ങനെ സംഭവിച്ചാല്‍ എന്‍റെ അനുഭവങ്ങളുടെ അഭാവം ലോകത്തിനൊരു തീരാ നഷ്ട്ടമാകും. വരുംതലമുറ ഇരുളിലാകും.. അത് പാടില്ല.)
മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്ളിലുള്ള വരികളെയും പെട്ടെന്ന് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളാകും. എന്തായാലും തുടങ്ങുക തന്നെ. കല്ലിവല്ലി.. വരുന്നിടത്ത് വെച്ച് കാണാം. മാത്രമല്ല, രാവും പകലും കമ്പ്യൂട്ടറിനു മുന്‍പിലിരുന്നതിനാല്‍ കണ്ണിന്‍റെ കാഴ്ച പോയൊന്നൊരു സംശയം. (അങ്ങനെ സംഭവിച്ചാല്‍ എന്‍റെ അനുഭവങ്ങളുടെ അഭാവം ലോകത്തിനൊരു തീരാ നഷ്ട്ടമാകും. വരുംതലമുറ ഇരുളിലാകും.. അത് പാടില്ല.)
രാവിലെ നേരത്തേ എഴുന്നേറ്റു കുളിച്ചു ഗൂഗ്ലമ്മച്ചിയെ ധ്യാനിച്ചു.
"ബ്ളോഗമത: ബ്ളോഗമിദം
ബ്ളോഗാല്‍ ബ്ളോഗമുദച്യതേ
ബ്ളോഗസ്യ ബ്ളൊഗമാദായ
ബ്ളൊഗമേവാവ ശിഷ്യതേ.."
എന്നിട്ട് രണ്ടര മാസത്തെ പരിചയം വെച്ച് ഒരു ബ്ലോഗിന് തറക്കല്ലിട്ടു. പിന്നെ, ഒരു welcome ബോര്‍ഡും വെച്ച് മാര്‍ക്കറ്റിലേക്കോടി... തിരിച്ചു വന്നു ഞാന്‍ കൈകള്‍ കൂപ്പി. അതിലവള്‍ ഹാപ്പി. 'പൂപ്പി' കാണുന്നതിനിടയില്‍ മോന്‍ വിളിച്ചു പറഞ്ഞു. "ഹായ്, ബ്ലോഗ് വന്നല്ലോ.."
(ദേഷ്യം കാരണം അവളെനിക്കിട്ട പേരാണ് 'ബ്ലോഗ്'! എത്ര മനോഹരമായ പേര്..!!)
ഇപ്പോള്‍ എന്‍റെ ബ്ലോഗിലേക്ക് വന്ന കമന്റുകള്‍ കണ്ടു അവള്‍ക്കും ഒരാഗ്രഹം.
എന്തെന്നോ,
ഒരു പാചകബ്ലോഗ് തുടങ്ങാന്‍ സഹായിക്കുമോന്ന്. സഹായിക്കാം.
പക്ഷെ..,
(ഇവളുടെ പാചകം പരീക്ഷിച്ച് ആരെങ്കിലും ഡെഡ്ബോഡി ആയാല്‍ ഇവളുടെ വാപ്പ കാദര്‍കുട്ടി സാഹിബ് സമാധാനം പറയുമോ? പറയുമോന്ന്..! )
ആദ്യ വെടി പിന്നേം എന്റെ വകതന്നെ !
ReplyDeleteഞാനപ്പഴേ പറഞ്ഞില്ലേ..?
എന്തായാലും സംഭവം കലക്കി..
ധൈര്യമായി മുന്നോട്ട്..!!
"നാളെ അങ്ങോട്ട് വാ, ഒരു വിശേഷമുണ്ട്" എന്നു പറഞ്ഞപ്പോഴെ എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അതു കൊണ്ട് വെറുതെ വന്നു നോക്കിയതാണ്.
ReplyDeleteകലക്കി. ഹാസ്യം നന്നായി വഴങ്ങുന്നുണ്ട്.
ഇടയ്ക്കിടെയുള്ള ആ കല്ലിവല്ലി പ്രയോഗം ഒഴിവാക്കിയാല്‍ വായന കൂടുതല്‍ സുഖകരമാകുമായിരുന്നു.
ലക്ഷണം കണ്ടിട്ട് നന്നാവാനുള്ള ചാന്‍സുണ്ട്...
ReplyDeleteഅപ്പോ അരയും കാലും മുറുക്കി ഇറങ്ങി. ഇനി ഗോദായിൽ കാണുമല്ലോ... വരവ് കണ്ടിട്ട് അൽഖായിദയോ ലഷ്കറെ ത്വയ്ബയോ മാവോയിസ്റ്റോ ഏതാന്നു മനസ്സിലായില്ല. എന്തായാലും ഭീകരൻ തന്നെയെന്നുറപ്പ്! ബ്ലോഗിങ്ങുകൊണ്ട് കണ്ണൂരാന്റെ കുടുംബം കണ്ണീരിലാവാതിരിക്കട്ടെ!
ReplyDeleteപെണ്ണ്കെട്ടി,കണ്ണ്പൊട്ടി..പാവം കണ്ണൂരാന്‍ ബോഗ് തുടങ്ങി...
ReplyDeleteഅത്താഴൊം മുടങ്ങി..!!
ഇനിയെന്തൊക്കെ പൊല്ലാപ്പാണ്‍ ഈ ‘പഹയന്‍’ബ്ലോഗിലൂടെ
സൃഷ്ടിച്ച് വിടുന്നതെന്ന് ആരറിഞ്ഞു..?
ചേല്‍ കണ്ട് ഇയാളൊരു പാവം മാവിലായിക്കാരനാണോന്നാ എന്‍റെ സംശയം..പിന്നെ കാദര്‍കുട്ടി സാഹിബിന്‍റെ മോളെയാ
മഹ്റ് കൊടുത്ത് കെട്ടിയേന്നറിഞ്ഞപ്പോള്‍ ആ സംശയോം
നാട്നീങ്ങി..ഒന്ന് കെട്ടിയപ്പോ ഇയാള്‍ ബ്ലോഗി..ഇനിയെണ്ണം
കൂട്ടി,ചേനല്‍ തുടങ്ങാനുള്ള പരിപാടിയൊന്നും...?
"ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്. എത്ര കാലായി പറയുന്നു, സ്വന്തായി എന്തെങ്കിലും തുടങ്ങാന്‍. ഇന്നാള് സത്താര്‍ക്ക പാര്‍ട്ടണറാവാന്‍ വിളിച്ചപ്പോ ഇങ്ങള് പോയില്ല. അയാളിപ്പോള്‍ പണക്കാരനായില്ലേ.."
ReplyDeleteകലക്കി.
>>"കേരളത്തില്‍ നിന്നും ചെന്നൈ വഴി മുംബൈലേക്കും അവിടുന്ന് ലണ്ടന്‍ വഴി നെതര്‍ലാന്റ്, ന്യുസിലാന്റ്റ്, ഫ്രാന്‍സ്, സ്വിസ്... പിന്നെ, USA യുടെ മുക്കിലും മൂലയിലും കറങ്ങിത്തിരിഞ്ഞ് ഇടയ്ക്ക് രണ്ടു ദിവസം തായ്-വാനിലും തങ്ങി നേരെ സൗദി അറേബ്യയില്‍ ലാന്റ് ചെയ്തു. അവിടുന്ന് കുവൈറ്റ്, ബഹറിന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍..>>
ReplyDeleteകലക്കി കണ്ണൂരാന്‍ കലക്കി.
ചിരിച്ചു മറിഞ്ഞു കേട്ടോ. ഇത് ശരിക്കും ഒരു 'ബോംബ്' തന്നെ.
ഇപ്പോള്‍ ഇവിടെ ചേര്‍ന്നിട്ട് പോകുന്നു, വായനക്കായും മറ്റും വീണ്ടും വരാം.
ReplyDeletethakarkkuuuu
ReplyDelete"വീട്ടുകാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതായി. കറി വെക്കാന്‍ മീനില്ല. തക്കാളിയില്ല. കരയാന്‍ പോലും ഉള്ളിയില്ല. ചപ്പാത്തിക്കു ആട്ടയില്ല. മോന് പുഴിങ്ങിക്കൊടുക്കാന്‍ മുട്ടയില്ല. കിച്ചന്‍ നിര്‍ജ്ജീവമായപ്പോള്‍ കൂറകള്‍ സജീവമായി. ഒരു വെള്ളിയാഴ്ച ദിവസം വെറുംചോറ് കൊണ്ട് വയര്‍ നിറച്ചത് ദാമ്പത്യത്തിലെ ആദ്യ പൊട്ടിത്തെറിയായി"
ReplyDeleteകറക്റ്റ്. ബ്ലോഗെഴുതുന്ന സകലരുടെയും ഭാര്യമാര്‍ ഇതൊക്കെ അനുഭവിക്കുന്നുണ്ടാകും, ബ്ലോഗറെ പ്രാകുന്നുണ്ടാകും :-)
ഒരു ഓഫ് ടോപ്പിക്ക്: കണ്ണൂരാന്‍ എന്ന പേരില്‍ ഒരു വളരെ പഴയ ബ്ലോഗര്‍ ഉണ്ട് കേട്ടോ. ഇതാ, ഈ പ്രൊഫൈല്‍ ഒന്ന് നോക്കൂ.
ഒരു പാചക ബ്ലോഗ് അങ്ങ് തുടങ്ങി കൊടുക്കെന്നേ
ReplyDeleteകണ്ണൂരാനെ ഇത് കിടുക്കന്‍ സാധനം...ഇനിയും എഴുതു..ജോറായിട്ടുണ്ട്....ഹഹഹ ഭാര്യയോടും ബ്ലോഗ് തുടങ്ങാന്‍ പറ ......
ReplyDeleteകണ്ണൂരാനേ, കാത്തിരിപ്പ് വെറുതെയായില്ല. നല്ല ശൈലിയില്‍ അവതരിപ്പിച്ച താന്കള്‍ 'പുതുമുഖ'മാണെന്ന് ഞങ്ങള്‍ വിശ്വസിക്കണോ? സത്യം പറ, ആരാണ് താന്കള്‍?
ReplyDelete"മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്ളിലുള്ള വരികളെയും പെട്ടെന്ന് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളാകും." തകര്‍ത്തല്ലോ മാഷേ..
ആശംസകള്‍.
Ashamsakal...!!!!
ReplyDeleteലിഷ്ടപ്പെട്ടു..
ReplyDeleteതാങ്ങളുടെ ബ്ലോഗ് വളരെ ഭംഗിയായിട്ടുണ്ട്. ഇനിയും എഴുതണം.. ഞാൻ ഇടയ്ക്കുവരാം... നല്ല നാളെകൾ ...
ReplyDeleteബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്.അതിനു മുമ്പായി ഇടയ്ക്കു ഭാര്യക്കും കൊടുക്കണം ഓരോ പോസ്റ്റ്.
ReplyDeleteവായിച്ചുനോക്കി അഭിപ്രായം പറയാന്‍ ....
അല്ലെങ്കില്‍ 'കല്ലിവല്ലി' ആയിത്തീരാന്‍ സകല സാധ്യതയും ഉണ്ട്.
:)
ReplyDeleteകണ്ണൂരാന്‍ തുടക്കം കൊണ്ട് തന്നെ ബ്ലോഗ് അല്ല ബ്ലോഗ് പുലിയായി. .. കല്യാണത്തിനു പോലും ഇങ്ങനെ ആളെ നടന്ന് ക്ഷണിച്ചിട്ടുണ്ടാവില്ല. സര്‍വ്വ ബ്ലോഗിലും കയറി “അങ്ങോട്ട് വാ അങ്ങോട്ട് വാ” എന്ന് പറഞ്ഞ് വന്നവരെ ആരെയും നിരാശരാക്കിയില്ല. ആ തന്‍റേടം എനിക്കങ്ങ്ട്ട് ഒത്തിരി പിടിച്ചു. അപ്പോള്‍ കുറച്ച് വെടിക്കുള്ള ഉണ്ടയൊക്കെ കണ്ണൂരാന്‍റെ കയ്യില്‍ ഉണ്ടെന്ന് തുടക്കത്തിലെ മനസ്സിലായി. ഇനി കഷ്ടം പാവം ആ പെണ്ണിന്‍റെയും കുട്ടിയുടെയും കാര്യമാണ് . മകന്‍ ഇപ്പോള്‍ ഉപ്പാടെ ഇരട്ടപ്പേരെ വിളിച്ചിട്ടുള്ളൂ ഇനി അവന്‍ ബാപ്പയുടെ അടുത്ത് ഒരു തനി കണ്ണൂര്‍കാരന്‍ ആവാതെ നോക്കണെ …
ReplyDeleteഎഴുത്ത് ഒത്തിരി ഇഷ്ടമായി .. ഇനി എഴുത്ത് മോശമാണെങ്കിലും കല്ലീ വല്ലീ… ഞാന്‍ ഇവിടയൊക്കെ തന്നെ ചുറ്റിപറ്റി ഉണ്ടാവും … ആദ്യം ഭാര്യക്ക് കറിവെക്കാന്‍ കുറച്ച് തക്കാളി വാങ്ങാന്‍ കാശയക്കട്ടെ. എന്നാല്‍ പറഞ്ഞ പോലെ.. ഇപ്പോള്‍ ഞാന്‍ അങ്ങോട്ട്…..
ഹഹ കൊള്ളാം, അങ്ങനെ ബ്ലോഗ് തുടങ്ങി കുടുംബം തറവാടായി അല്ലെ.. അടുത്ത പോസ്റ്റ് പോരട്ടെ, ഭക്ഷണം ഹോട്ടെലീന്ന് കഴിക്കാന്നെ
ReplyDeleteall the best!
ReplyDeleteമാഷേ!
ReplyDeleteകലക്കി ട്ടോ. ന്നാലും ബ്ലോഗ് ന്താന്ന് കെട്ട്യോള്‍ക്ക് ആദ്യമേ പറഞ്ഞു കൊടുക്കാര്‍ന്നൂ... പാവം കുറച്ചു നാളെങ്കിലും ങ്ങള് സത്താര്‍ക്കാടെ പോലെ ബല്യ പണക്കാരനാവും ന്നു കിനാവ് കണ്ടു കാണും.
കണ്ണൂരാനെ....പോരട്ടെ ..പോരട്ടെ....നാട്ടുകാരനെ....ആശംസകള്‍....സസ്നേഹം
ReplyDeleteആഹ.ഇങ്ങള് കഥയെഴുത്ത്കാരനായിരുന്നോ.പോട്ടോ നോക്കി ആള്‍ക്കാരുടെ അര്‍ശസ്സ് പ്രവചിക്കുന്നത് കണ്ടപ്പോ ഞാങ്കരുതി വല്ല ബൂലോക അര്‍ശസ്സ് സ്പെഷ്യലിസ്റ്റും ആണെന്ന് :)
ReplyDeleteഇസ്മായില്‍ക്ക പറഞ്ഞ പോലെ ഒരു പോസ്റ്റ് കുടുംബത്തിനും ഒരു പോസ്റ്റ് ബൂലോകത്തിനും.അല്ലെങ്കി ജീവിതവും 'കല്ലി വല്ലി'യാകും.പിന്നെ അപ്പുവേട്ടന്‍റെ ഓഫ് ശ്രദ്ധിക്കുമല്ലോ.അപ്പൊ ഓക്കെ 'കല്ലി വല്ലി' ഇക്കാ...പോസ്റ്റ് തരക്കേടില്ല. നമ്മളിവിടൊക്കെത്തന്നെയുണ്ട്.ഇനിയും വരാം.ഇന്‍ശാ അള്ളാഹ്..
ഇവിടെ ഇന്ന് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ വന്നതും ആണ് ..വായിച്ചപോള്‍ ഇതൊക്കെ ഏതു ബ്ലോഗ്ഗര്‍ ടെ വീട്ടിലും നടക്കുന്നത് തന്നെ..കൊള്ളാം ഇതുപോലെ ചിരി പടക്കം ഇനിയും പോരട്ടെ ...ആശംസകള്‍ ........ഇസ്മായില്‍ പറഞ്ഞതിനോട് ഞാനും കൂട്ട് പിടിക്കുന്നു .
ReplyDeleteആശംസകള്‍ കണ്ണൂരാന്‍,
ReplyDeleteഅപ്പുവേട്ടന്‍ പറഞ്ഞ കണ്ണൂരാനെ കുറിച്ചാണ് ഞാനും ഓര്‍ത്തത് ....
വരവ് ജോറായി, ഇനിയൊന്നും നോകാനില്ല അങ്ങട് കീച്ച്, കല്ലിവല്ലി!
ReplyDeleteസ്വാഗതം
*********
ReplyDeleteപ്രിയപ്പെട്ടവരേ..
ഇത് ചതി.. ബൂലോക ചതി..! കോട്ടയം കുഞ്ഞച്ചനോട് ചെയ്തതിനേക്കാളും വലിയ ചതി. എല്ലാവരെയും നേരില്‍ കണ്ടു ക്ഷണിച്ചതാണ്. ക്ഷണം സ്വീകരിച്ചു ഇവിടം എത്തിയവര്‍ വെറും 27 പേര്‍! കഴിഞ്ഞ രണ്ടു മൂന്ന് മാസമായി ഞാനും എന്റെ കുടുംബവും അനുഭവിച്ച പ്രയാസങ്ങള്‍ ആരുമെന്തേ മനസ്സിലാക്കുന്നില്ല? ഇല്ല ക്ഷമിക്കില്ല. ഈ കണ്ണൂരാന്‍ ഒരുത്തനോടും ക്ഷമിക്കില്ല.. എല്ലാത്തിന്റേം തല വെട്ടും..
"ആരെടാ..ബൂലോക മുറ്റത്തുവന്ന് കുരക്കുന്നത്? ചെലക്കാണ്ട് പോടാ.."
"അയ്യോ, അറിയാതെ... ഞാനിങ്ങനെ... ചുമ്മാ... ദാ, പോവ്വായി സാറേ പോവ്വായി..."
ഇവിടെ വന്നു ചെലക്കാന്‍ പറ്റില്ലേ ...എന്നാല്‍ ഞാന്‍ പോണൂ
ReplyDeleteഹ ഹ..ആദ്യ പോസ്റ്റ് തന്നെ കലക്കി..
ReplyDeleteഅപ്പൊ..ഇനി വരുന്നതൊക്കെ എന്തായിരിക്കും :)
ഏതായാലും ഒരു പാചക ബ്ലോഗ് കേട്ടിയോള്‍ക്ക് തുടങ്ങിക്കൊടുക്കൂ...
അവരും ബ്ലോഗട്ടെന്നെ....
ഇനിയും വരണം, വരും, നന്ദി
ReplyDeleteകിടിലന്‍..കിക്കിടിലന്‍...ഫോളോ ചെയ്യാന്‍ ഒരു ബ്ലോഗും കൂടിയായി....
ReplyDeleteഇന്റശ്ട്ടാ കലക്കീട്ടാ...'ബ്ലോഗന്റെ' വരും ദിനങ്ങള്‍ക്ക് ആശംസകള്‍...
ReplyDeleteകൊള്ളാം തുടക്കം!
ReplyDeleteഇനി തകർത്തോളൂ!ആശംസകൾ!
..
ReplyDelete@നൌഷു, ഇങ്ങനേം പറയാം ;)
"ലക്ഷണമത: ലക്ഷണമിദം
ലക്ഷണാല്‍ ലക്ഷണമുദച്യതേ
ലക്ഷണസ്യ ലക്ഷണമാദായ
ലക്ഷണമേവാവശിഷ്യതേ.."
ദേണ്ടേ ക്ഷണം സ്വീകരിക്കാതൊരാള്‍ ഇവിടെ വല്ലിക്കള്ളി, അല്ല കല്ലിവല്ലി, (വള്ള്യേച്ച്യെ ഓര്‍ത്ത് പോയ്താ) ;)
ആ 27ല്‍ ഞാനില്ലല്ലൊ.. :p
ज़िन्दगी की राह में टकरागया कोई..
..
ഹ ഹ തുടരൂ കൊലപാതകം
ReplyDeleteആശംസകൾ
ReplyDeleteഎന്നാല്‍ പിന്നെ ബ്ലോഗിന്റെ പേരു തന്നെ കല്ലി വല്ലി എന്നാക്കാമായിരുന്നില്ലെ?.ഏതായാലും വരവു കലക്കി!. ഇനി ഞന്‍ പറഞ്ഞ ബീഡിക്കുറ്റി, അത് വലിച്ചെറിയൂന്നെ.ഇസ്മയില്‍ പറഞ്ഞപോലെ പെണ്ണുങ്ങള്‍ക്കുള്ള “പോസ്റ്റ് ”കൊടുക്കാന്‍ മറക്കണ്ട,ഇല്ലെങ്കില്‍ മൂപ്പത്തി കാദര്‍കുട്ടി സാഹിബിന്റെ വീട്ടിലേക്കു തിരിച്ചു പോകും.
ReplyDeleteഎഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.
ReplyDeleteതുടര്‍ന്ന് വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരിത്.
ഭാവുകങ്ങള്‍.
"ഹല ഹലോ.. ഹല ഹല., ഹല ഹലോ.. ഹല ഹല..."
ReplyDelete"എന്താടോ ഇവിടെക്കിടന്ന് കാറുന്നേ? താനേതാ..? ഇതിനു മുന്‍പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..!"
"ഞാനാ സാറേ. കണ്ണൂരാനാ.. ആളെ വിളിച്ചു കേറ്റുന്നതാ.."
"ആളെ വിളിച്ചു കേറ്റുന്നോ? എങ്ങോട്ടെക്ക്? അതിനിവിടെ ബസ്സും ജീപ്പൊന്നും കാണുന്നില്ലല്ലോ..?"
"അയ്യോ സാറേ, ബസ്സിലേക്കല്ല. ബ്ലോഗിലേക്കാ..! അല്ലെങ്കില്‍ അവന്മാര്‍ കണ്ടവന്റെ ബ്ലോഗില്‍ കേറി കമന്റിടും."
"ങ്ഹും..ബ്ലോഗ്ഗിലേക്ക് ആളെക്കേറ്റാന്‍ നടക്കുന്നു. പോയി കുടുംബത്തിനെ നോക്കെടാ.."
"അപ്പൊ സാറ് വായിച്ചു അല്ലേ..! കൊച്ചു കള്ളാ.."
ആശംസകൾ , ഇനിയും വരാം.
ReplyDeleteഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ReplyDelete"അവളുടെവക പ്രത്യേക ഭക്ഷണം.. കുടിക്കാന്‍ മകന് കൊടുക്കുന്ന കോമ്പ്ലാന്‍... നാല് വയസ്സുള്ള മകനോട് 'വാപ്പച്ചിയെ ശല്യപ്പെടുത്തരുതെന്ന്' താക്കീത്... പക്ഷെ ജീവിതം പച്ച പിടിച്ചില്ല. പകരം കുടുംബം ക്ലാവ് പിടിച്ചു പഴയതിനേക്കാള്‍ കുട്ടിച്ചോറായി..!"
ReplyDeleteചിരിച്ചു മറിഞ്ഞു മാഷേ. ഇഷ്ട്ടായിട്ടോ.. ഇനിയും വരാമേ..
നന്നായി
ReplyDeleteഹംസക്ക പറഞ്ഞ പോലെ, ക്ഷണിച്ചതല്ലേ പോയിക്കളയാം എന്ന് കരുതി വന്നതായിരുന്നു.
ReplyDeleteപാവം പുതുമുഖമല്ലേ. എന്നെ പോലെ "വലിയ വലിയ" ബ്ലോഗന്മാരോക്കെ വന്നാല്‍ നിനക്കൊരു വെയിറ്റ് ആയിക്കോട്ടെ എന്നും കരുതി. വന്നു ജാടയിട്ടു പോകാമെന്നാ കരുതിയിരുന്നത്.
നീയിതു അടിച്ചു പരത്തി, നമ്മളെ പാണ്ടി ലോറി കയറിയ കോഴിയെ പോലെ ആക്കി കളഞ്ഞല്ലോ കണ്ണൂരാനേ. ഇനി റോഡില്‍ പറ്റിക്കിടക്കുന്ന എന്റെ രൂപം. അത് ഫോട്ടോസ്ടാറ്റ് പോലും എടുക്കാന്‍ പറ്റാത്ത പരുവത്തിലാക്കി അല്ലെ.
"ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്. എത്ര കാലായി പറയുന്നു, സ്വന്തായി എന്തെങ്കിലും തുടങ്ങാന്‍. ഇന്നാള് സത്താര്‍ക്ക പാര്‍ട്ടണറാവാന്‍ വിളിച്ചപ്പോ ഇങ്ങള് പോയില്ല. അയാളിപ്പോള്‍ പണക്കാരനായില്ലേ.." ചിരിക്കണോ കരയണോ എന്നറിയാതെ, ഉത്തരം പറയാതെ ഞാന്‍ ചിന്തിച്ചു"
ഈ വരികളാ ഏറ്റവും ചിരിപ്പിച്ചത്. പാവം.
അടിച്ചു കലക്കി മാഷെ. ഇഷ്ടായി. ഇനിയും പോരട്ടെ ഇത് പോലെ. ഞാനൊക്കെ പരിപാടി നിര്‍ത്തി ഇനി താങ്കളുടെ ബ്ലോഗു വായിക്കാന്‍ ഇറങ്ങുകയാ. അല്ലെങ്കിലും സെന്റിയുടെ ഒക്കെ മാര്‍ക്കറ്റ് പോയെന്നെ.
കണ്ണൂരാനെ,
ReplyDeleteഏതാണ്ട് ഇതേപോലെ ഒരു അവസ്ഥ തന്നെയാണ് എന്റെതും. ഈ പെണ്ണുങ്ങളൊക്കെ ഒരുപോലെയാണ് ചിന്തിക്കുന്നത്. ഇങ്ങനാണേല്‍ എന്നേം കുട്ട്യോളേം നാട്ടിലേക്ക് വിട്ടോളീ എന്നുവരെ പറഞ്ഞുതുടങ്ങി. ബ്ലോഗിങ്ങ് ഒരു കണക്കിന് പാരയുമാണ്. വിട്ടുകൊടുക്കരുത്
ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു ബോംബുമായി വരുമെന്ന് പ്രതീക്ഷിച്ചില്ല. എഴുത്തിലെ ഒഴുക്ക്, ഹാസ്യം, കുറഞ്ഞ വരികളിലെ കഥാസാരം, ഇടയ്ക്ക് ആര്‍ദ്രമായ വരികളും സെന്റിയും.. എല്ലാം ചേര്‍ത്തുള്ള മാജിക് വായനക്കാര്‍ക്ക് ഇഷ്ട്ടപ്പെട്ടു എന്ന് മനസ്സിലാക്കി മുന്നോട്ടു നീങ്ങുക.
ReplyDeleteപ്രയാസപ്പെട്ടു ചിരിപ്പിക്കുന്നവര്‍ക്കിടയില്‍ വേറിട്ട് നില്‍ക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
കണ്ണൂരാനെ, വരുന്നവരെ സ്വീകരിച്ചിരുത്ത്,കുടിക്കാന്‍ വല്ലതും കൊടുക്ക്. എല്ലായിടത്തും പോയി ക്ഷണിച്ചിട്ടു ഇപ്പോള്‍ വന്നവര്‍ക്കൊരു THANKS പോലുമില്ലല്ലോ. കമന്റ്സിനിടയിലെ 'കമന്റ്സും' കലക്കി കേട്ടോ.(ഇത് പുതിയ കണ്ണൂരാന്‍ ശൈലിയാണോ?)
ReplyDeleteകണ്ണൂരാന്‍,
ReplyDeleteതുടക്കം അമറന്‍ തന്നെ , ചങ്ങായീ... തുടരൂ തുടരൂ,
കണ്ണൂരാന്‍ എന്ന് കണ്ടപ്പോള്‍ ഒന്ന് പേടിച്ചു ..
ReplyDeleteവിളിച്ചു വരുത്തി ഇനി ബോബിട്ടു കൊല്ലാനാണോ
എന്നറിയില്ലല്ലോ .....?
എന്തായാലും പുതിയ ബിസിനസ് പച്ച പിടിച്ചു ട്ടോ ...
കണ്ടില്ലേ അഭിപ്രായങ്ങള്‍ ....
ഇനിയും വരാം ഒയിവ് കിട്ടുമ്പോള്‍ ...
ന്നാലും, ന്‍റെ കണ്ണൂരാനെ..ജ്ജ് ഇജ്ജാദി മരുന്നും കൊണ്ട് എബട പോയി കെടക്കേനു ഇത്രീം കാലം..
ReplyDeleteന്‍റെ പെമ്പ്രന്നോള് പ്പോ ന്‍റെ ബ്ലോഗ് ബായ്ച് പറ്യാ ...ഇങ്ങക്കും ഈ കച്ചോടം തോടങ്ങിക്കൂടെന്ന്‍..
ജ്ജ് ന്‍റെ ഓള കജ്ജിലിട്ത്തുട്ടാ...ഇച് ബെജ്ജാ ...ന്‍റെ പഹയാ .
വന്നു ക്ഷണിച്ചത് കണ്ടു ഞാന്‍ വിചാരിച്ചു ഇത് ഏതോ 'കല്ലി വല്ലി' ആളാണെന്നു, ഇപ്പോള്‍ മനസ്സിലായി ആള് പുലിയാണെന്ന്, കുടുമ്പം കുട്ടിചോരാവുന്നെങ്കില്‍ ആവട്ടെ മലയാളം ബൂലോകം നന്നാവട്ടെ.. കണ്ണൂരാന് ആശംസകള്‍
ReplyDeleteകണ്ണൂരാനെ എന്നെ നേരിൽ കണ്ട് ക്ഷണിച്ചില്ല. അപ്പോൾ ക്ഷണിക്കാതെ വന്ന അതിഥി ഞാൻ തന്നെ എന്ന് കരുതാം. വളരെ നന്നായി എഴുതി കേട്ടോ. ബ്ലോഗ് പുലികളുടെ കൂട്ടത്തിലേക്കൊക്കെ പെട്ടന്ന് ചേക്കറും ഉറപ്പ്. ഒരു സജഷൻ. ഈ പോസ്റ്റ് കഴിയുമെങ്കിൽ മാതൃഭൂമി ബ്ലോഗനക്ക് ഒന്ന് അയച്ച് കൊടുക്കൂ. തമാശയും സീരിയസ്സും എല്ലാമായി ബൂലോകം അടക്കി വാഴട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteഒന്നുകൂടി ആ ബ്ലോഗ് സ്ത്രോത്രം അത് സൂപ്പർ. ആളെക്കൂട്ടാനും ഇത് പോലെ വല്ലതുമുണ്ടേൽ ഒന്ന് പഠിപ്പിക്കണേ മാഷേ
ReplyDelete*****************
ReplyDeleteഇപ്പോള്‍ ശ്രീമതിക്ക് സന്തോഷായി. "സ്വന്തമായി സമ്പാദ്യങ്ങളൊന്നുമില്ലേലെന്താ, 25 followersഉം 50ല്‍ പരം കമന്റ്സുകളും ഉണ്ടല്ലോ" എന്നാണു അവള്‍ സമാധാനിക്കുന്നത്! (എന്നെ സമ്മതിക്കണം!)
പ്രിയ അതിഥികളെ, ഇവിടംവരെ വരാന്‍ തോന്നിയ നല്ല മനസ്സിനെ ഞങ്ങള്‍ മാനിക്കുന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രാര്‍ഥനയും അര്‍പ്പിക്കുന്നു. ഇനിയും ഇതുവഴിയൊക്കെ വന്നു ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലോഗ്ഗെഴുതുന്നവര്‍ കുടുംബം കുട്ടിച്ചോറാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങളുടെ സ്നേഹത്തില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുമല്ലോ.
കമന്റിട്ട എല്ലാവര്ക്കും നന്ദി. ചില സംശയങ്ങള്‍ക്ക് മറുപടി താഴെ:
@Vayady : "ഇടയ്ക്കിടെയുള്ള ആ കല്ലിവല്ലി പ്രയോഗം ഒഴിവാക്കിയാല്‍ വായന കൂടുതല്‍ സുഖകരമാകുമായിരുന്നു."
ഈ പ്രയോഗം അറബികള്‍ 'നിസ്സാരവല്ക്കരിച്ചു' പറയാന്‍ ഉപയോഗിക്കുന്നു. 'വരുമ്പോലെ വരട്ടെ' എന്ന ലൈന്‍.
@ അപ്പു: "ഒരു ഓഫ് ടോപ്പിക്ക്: കണ്ണൂരാന്‍ എന്ന പേരില്‍ ഒരു വളരെ പഴയ ബ്ലോഗര്‍ ഉണ്ട് കേട്ടോ. ഇതാ, ഈ പ്രൊഫൈല്‍ ഒന്ന് നോക്കൂ"
ബൂലോക യാത്രക്കിടയില്‍ അതും കണ്ടിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അദ്ദേഹം സജീവമല്ല. അപ്പോള്‍ "നിലവില്‍ ഒരു കണ്ണൂരാന്‍ ഉണ്ട്" എന്ന് ചിലര്‍ (അപ്പുവേട്ടനല്ല, മെയില്‍ വഴിയും മറ്റും കിട്ടിയ സൂചന പ്രകാരം) പറയുന്നതിലെ സാന്ഗത്യം ഈ വിനീതന് മനസ്സിലാകുന്നില്ല. ഇത് പുതിയ കണ്ണൂരാന്‍. ഈ പേരില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന ഒരു പുതുമുഖം. അല്ലെങ്കിലും ഒരു പേരിലെ....!
@ ഹംസ: ഈ കുറിപ്പില്‍/പോസ്റ്റില്‍ മായം ചേര്‍ത്തിട്ടില്ല. ശ്രീമതി ശരിക്കും അനുഭവിച്ചു. അതിന്റെ ഫലം ഇപ്പോള്‍ കിട്ടുന്നു.
പിന്നെ, "കണ്ണൂരാന്‍ തുടക്കം കൊണ്ട് തന്നെ ബ്ലോഗ് പുലിയായി." എന്നതിനോട് യോജിക്കുന്നില്ല. അത്തരം ഭാരം താങ്ങാനുള്ള കെല്‍പ്പില്ല. ഒരു പൂച്ചയായി ഇങ്ങനെ ഇവിടം ചുറ്റിപ്പറ്റി നിന്നോളാം.
@രവി : ശ്ലോകം കലക്കി. ഹിന്ദിയില്‍ തെറി വിളിച്ചു അല്ലെ! സാരല്യ.ഞാന്‍ ക്ഷമിച്ചു.(ചുമ്മാ)
@ Mohamedkutty മുഹമ്മദുകുട്ടി :
"പെണ്ണുങ്ങള്‍ക്കുള്ള “പോസ്റ്റ് ”കൊടുക്കാന്‍ മറക്കണ്ട,ഇല്ലെങ്കില്‍ മൂപ്പത്തി കാദര്‍കുട്ടി സാഹിബിന്റെ വീട്ടിലേക്കു തിരിച്ചു പോകും"
മറക്കില്ല. അവളുടെ ബ്ലോഗിലാണല്ലോ എന്റെ പോസ്റ്റുകള്‍ ആദ്യം വീണു തുടങ്ങിയത്. പോസ്റ്റുകള്‍ കല്ലിവല്ലി..!
@ SULFI: "പാണ്ടി ലോറി കയറിയ കോഴിയെ പോലെ ആക്കി കളഞ്ഞല്ലോ കണ്ണൂരാനേ"
ഉപമ കലക്കി. ചിരിപ്പിച്ചു താങ്കളുടെ കമന്റു.
@ മനോജ്: "കണ്ണൂരാനെ എന്നെ നേരിൽ കണ്ട് ക്ഷണിച്ചില്ല. അപ്പോൾ ക്ഷണിക്കാതെ വന്ന അതിഥി ഞാൻ തന്നെ എന്ന് കരുതാം. വളരെ നന്നായി എഴുതി കേട്ടോ. ബ്ലോഗ് പുലികളുടെ കൂട്ടത്തിലേക്കൊക്കെ പെട്ടന്ന് ചേക്കറും ഉറപ്പ്. ഒരു സജഷൻ. ഈ പോസ്റ്റ് കഴിയുമെങ്കിൽ മാതൃഭൂമി ബ്ലോഗനക്ക് ഒന്ന് അയച്ച് കൊടുക്കൂ. തമാശയും സീരിയസ്സും എല്ലാമായി ബൂലോകം അടക്കി വാഴട്ടെ എന്ന് ആശംസിക്കുന്നു"
ഞാന്‍ വരികയും താങ്കളുടെ 'ഹരിചന്ദനം' വായിക്കുകയും ഇങ്ങോട്ടേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 'പുലി' ആക്കിയിട്ട് പിന്നീട് എലിയെ കൊല്ലുംപോലെ കൊല്ലാനാണോ?
ബ്ലോഗനക്ക് അയക്കാന്‍ മാത്രമുണ്ടോ...?
താങ്കളുടെ നിര്‍ദ്ദേശത്തിനു നന്ദി.
ആഹാ... വരവില്‍ തന്നെ തലയെടുപ്പ് ഉണ്ടല്ലോ.. !!!
ReplyDelete(മൂന് മാസം ബ്ലോഗുകളില്‍ കറങ്ങി തിരിഞ്ഞ് എല്ലാം പഠിച്ചതിന്റെ ഗുണം, ഞന്‍ ഒക്കെ ബ്ലോഗ് വായനക്ക് മുമ്പേ ബ്ലോഗും തുടങ്ങി കട്ട പോസ്റ്റുകള്‍ ഇടാനും തുടങ്ങി)
ക്ഷണം സ്വീകരിച്ചിരിക്കുന്നു .തുടക്കം ഗംഭീരമായി .ഇനി ഇടയ്ക്കൊകെ വന്നു നോക്കാം.
ReplyDeletevery nice post...
ReplyDeleteവിശാലേട്ടന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷമാണെങ്കിലും തിരിച്ച് വന്നില്ലേ കണ്ണൂരാനേ.രണ്ട് വര്‍ഷത്തോളം ആക്റ്റീവല്ലാതെ കിടന്നിരുന്നെന്ന് തോന്നുന്നു അദ്ധേഹത്തിന്‍റെ 'കൊടകരപുരാണവും'.പല ബ്ലോഗേര്‍സും ഇത്തരത്തില്‍ നീണ്ട അവധികളെടുക്കാറുണ്ടെന്നാണ് കേള്‍വി.പറഞ്ഞ് വരുന്നത് പഴയ 'കണ്ണൂരാന്‍' തിരിച്ച് വരാനുള്ള സാധ്യതയെക്കുറിച്ച് തന്നെ.ഒരു പേരിലെന്തിരിക്കുന്നുവെന്ന് താങ്കളും പറഞ്ഞ സ്ഥിതിക്ക് വ്യത്യസ്തമായൊന്ന് തെരെഞ്ഞെടുക്കുന്നതല്ലേ നല്ലത്.
ReplyDeleteരണ്ടര മാസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഒന്നു ഞെട്ടി; ഇതാരപ്പാ സഞ്ചാരത്തിലെ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ മറിക്കടക്കാന്‍ കച്ച കെട്ടിയിറങ്ങിയതെന്ന്! തുടര്‍ന്നു വായിച്ചപ്പോഴല്ലെ....
ReplyDeleteതുടക്കം ഗംഭീരമായിരിക്കുന്നു, ഭാവുകങ്ങള്‍ നേരുന്നു.
ഗോഡ് ഫാദര് സിനിമയില്‍ അഞ്ഞൂറാന്‍ ഒരു സ്ത്രീ വിരോധിയായിരുന്നു. കണ്ണൂരാനെ... ബ്ലോഗ്ഗി ബ്ലോഗ്ഗി ബുലോകത്തിലെ ഒരു പെണ്‍ വിരോധിയാവാതെ സുക്ഷിക്കുക. :)
1. മകളുമായി താഴ്വാരമിറങ്ങി കിന്നരിപ്പുഴയോരവും കടന്നു ഉറക്കം കണ്‍കളില്‍ ഊഞ്ഞാല് കെട്ടിയ നേരത്ത്
ReplyDelete2. ഇവളാണോ പ്രകാശം പരത്തുന്ന പെണ്‍കുട്ടി..!
3."ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്. എത്ര കാലായി പറയുന്നു, സ്വന്തായി എന്തെങ്കിലും തുടങ്ങാന്‍. ഇന്നാള് സത്താര്‍ക്ക പാര്‍ട്ടണറാവാന്‍ വിളിച്ചപ്പോ ഇങ്ങള് പോയില്ല. അയാളിപ്പോള്‍ പണക്കാരനായില്ലേ..
4 മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്ളിലുള്ള വരികളെയും പെട്ടെന്ന് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളാകും.
എല്ലാം ഉയരങ്ങളിളേക്കുള്ള ചവിട്ടുപടികള്‍. നന്നായിരിക്കുന്നു.
കണ്ണൂരാന്‍ എന്ന് കേട്ടപ്പാഴേ ഉള്ളൊന്നു കാളി.
ReplyDeleteഒട്ടനവധി ചിന്തകള്‍..
ഈ കണ്ണൂരാന്നു എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.
കടത്തനാടന്റെ പോസ്റ്റിലൊക്കെ കമന്റു ചെയ്യാന്മാത്രം. ...
അതായിരിക്കില്ല ഞാന്‍ കണ്ണൂരാനോളം വളര്‍ന്നതു കൊണ്ടും ആവാമല്ലോ.....
സത്യം പറയട്ടെ ഇപ്പഴാ ശരിക്കും ഞെട്ടിയത്.....
കണ്ണ് അല്പമൊന്നൂരാൻ കഴിയാതെ ഒറ്റയിരിപ്പിനു വായിച്ച് തീർത്തു എന്റെ കണ്ണൂരാൻ .
ReplyDeleteഇങ്ങനെയുള്ളവർക്ക് ഞാനും ശിഷ്യപെടട്ടെ.” (എന്തെങ്കിലും വായിക്ക് രുചിയുള്ളത് എഴുതാൻ കഴിയണെ എന്ന പ്രാർത്തനയോടെ)
ബ്ലോഗമത: ബ്ലോഗാമിതം
ബ്ലോഗാൽ ബ്ലോഗമുദച്യതെ
ബ്ലോഗസ്യ ബ്ലോഗാമുദയ
ബ്ലോഗമേമാവ ശിഷ്യതേ….”
ഇതാരാ വായാടിയുടെ കമന്റില്‍ ബീഡിയും വലിചിരിക്കുന്നതെന്ന് നോക്കാന്‍ കയറിയതാ ഞാന്‍..
ReplyDeleteഇങ്ങള് നാട്ടുകാരെ എല്ലാം വിളിച്ച കാര്യം ഇവിടെ വന്നപ്പോളല്ലേ അറിയുന്നത്..അല്ലേലും വിളികാത്ത സദ്യക്ക് പോയി ഉണ്ണുന്നതാ 'അതിന്‍റെ ഒരു ഇത്'.
സംഭവം ജോര്‍ ആയിട്ടുണ്ട് കേട്ടോ...അപ്പൊ തകര്‍ക്ക്. ഇവിടെ വന്നാ കുറച്ചു ചിരിച്ചിട്ട് പോകാമെന്ന് മനസ്സിലായി, എന്നാ പിന്നെ സ്ഥിരമായിട്ട് വന്നേക്കാം..
ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്ത ശൈലി കണ്ണൂരാനു മാത്രം സ്വന്തം. നർമ്മം കൈകാര്യം ചെയ്ത രീതി പ്രതേകം അഭിനന്ദനം അർഹിക്കുന്നു. ആശംശകൾ.
ReplyDelete"അയ്യോ.. രക്ഷിക്കണേ.. എന്നെ കൊല്ലാന്‍ വരുന്നേ.. രക്ഷിക്കണേ..."
ReplyDelete"ഹെന്ത്! കൊല്ലാന്‍ വരുന്നെന്നോ! താനേതാടോ..? ആരാടാ നിന്നെയിട്ടോടിച്ചത്? തന്നെ കണ്ടിട്ടൊരു കള്ള ലക്ഷണമുണ്ടല്ലോ.."
"അയ്യൊ സാറേ, ഞാനൊരു പാവമാ. 30 ഫോളോവേഴ്സും 60 കമന്റ്സുകളും കൂടിയാ എന്നെയിട്ടോടിക്കുന്നത്.. രക്ഷിക്കണം സാറേ.."
"പിച്ചുംപേയും പറയാതെ തെളിച്ചു പറയെടാ..."
"സാറേ, ഞാനൊരു ബ്ലോഗ് തുടങ്ങി. അതിലൊരു പോസ്റ്റും ഇട്ടു. വന്നവരെല്ലാം എന്നില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള കഴിവൊന്നും എനിക്കില്ല സാറേ.. കൊടുത്തില്ലേല്‍ അവരെന്നെ തല്ലും. ഉറപ്പാ.."
"അതുശരി. താന്‍ ബ്ലോഗറാണല്ലേ! എന്തിനാടാ വേണ്ടാത്ത പണിക്ക് പോയത്? തന്നെയൊക്കെ തല്ലുകയല്ല, കൊല്ലുകയാ വേണ്ടത്. ഓരോന്ന് മോഹിപ്പിച്ചിട്ട്... വേഗം വിട്ടോ.. ങ്ഹും.. അതുവഴിയല്ല ഇത് വഴി..."
ദിനേശ് ബീട്യും വലിചോണ്ടുള്ള ആ ഇരിപ്പെന്നെ പോരെ ആളെ മനസ്സലാക്കാന്‍..? ന്‍റെ കണ്ണൂരാ ..ഞമ്മളിത്തിരി വൈകി ഇങ്ങിട്ടെതാന്‍..ഖല്ലി വല്ലി അല്ലെ?
ReplyDeleteസംഗതി ബഹുജോറുതന്നെ ..ഇനി തിരിഞ്ഞു നോക്കാണ്ട് മുമ്പോട്ടു തന്നെ പോട്ടെ വണ്ടി... ലാല്‍സലാം ..
കണ്ണൂരാന്‍ കുഞ്ഞേ... വായനക്കായി വരാന്‍ വൈകിപ്പോയതില്‍ സോറി ട്ടോ...
ReplyDeleteആരംഭം തന്നെ ഗംഭീരമായി ..ഇനി ധൈര്യമായി മുന്നോട്ടു പോകാമല്ലോ.
പിന്നെ, ആ ഇണക്കുരുവിക്കു കൂടി ഒരു പാചക ബ്ലോഗ് തുടങ്ങി കൊടുക്ക് ട്ടോ.... അപ്പോള്‍ പരാതിയും പരിഭവവും മാറും! (പിന്നെ, ചോറ് വേണമെങ്കില്‍ ഹോട്ടല്‍ തന്നെ ശരണം, അല്ലെങ്കില്‍ നളപാചകം തുടങ്ങിയാലും മതി)
ക്ഷണം കിട്ടി വന്നതാ.. സദ്യ ഗംഭീരായി!!! :)
ReplyDeleteഅഞ്ഞൂറാനെ.. അല്ല കണ്ണൂരാനെ ഇവിടെ ഒരു പോസ്റ്റു വന്ന കാര്യം ഒരു സുഹൃത്ത് പറഞ്ഞപ്പോളാ അറിഞ്ഞത് അവരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പെട്ടെന്നോടി ക്കല്ലിവല്ലി എന്നും പറഞ്ഞ്.. എന്റെ ബ്ലോഗീ മാതവേ എന്നും വിളിച്ച്... ഇവിടെ എത്തി വായിക്കാൻ തുടങ്ങിയപ്പോൾ .. ഹെഡ് സെറ്റിന്റെ അങ്ങേതലക്കൽ സുഹൃത്തുള്ള കാര്യം ഞാനങ്ങു മറന്നു നട്ടപ്പാതിരാക്കെണീറ്റ് ബ്ലോഗുണ്ടാക്കാൻ പറഞ്ഞ ആളോടുള്ള താങ്കളുടെ വത്സല്യം കണ്ട് ചിരിക്കാൻ തുടങ്ങി .. അതു പെരുമാറലും കഴിഞ്ഞ് വളിച്ച മോന്തയുമായി കെട്ടിയോളുടെ അടുത്തെ ത്തിയപ്പോൽ അവളുടെ സാരോപദേശം കൂടി വായിച്ചപ്പോൾ ... പിന്നേയും ചിരിച്ചു അപ്പോ അങ്ങേ തലക്കൽ നിന്നൊരു ശബ്ദം നിങ്ങൾ ഇങ്ങനെ ചിരിക്ക്യ്യോ .. ഞാൻ വിചാരിച്ചു കണ്ണൂരാനാണെന്ന് പിന്നെയല്ലെ ഓടീയത് നമ്മൂടെ സുഹൃത്ത് അവിടെ യുണ്ടെന്നു ..ബ്ലോഗ് തുടങ്ങിയിട്ട് നിങ്ങളൂടേ കുടുംബം ക്ലാവു പിടിച്ചതു പോലെ ഇതു വായിച്ചിട്ട് എന്റെ സുഹൃത്തിനു എന്നെ പിടിച്ചോ ആവോ അതോ അതോടെ ആളു പോകുമോ എന്നും ഭയമായി... കല്ലിവല്ലി എന്നും പറഞ്ഞു ക്ലോസ് ചെയ്തു .. രാവിലെ തന്നെ പിന്നേയും ഇതു വായിക്കാനെത്തിയതാ.. ഏതായാലും കലക്കി കെട്ടോ .. കെട്ടിയോളും ഗോദയിലിറങ്ങുകയാണോ.. ബ്ലോഗിണികളെ മാനിച്ചു പെട്ടെന്നു ഉണ്ടാക്കാൻ കഴിയുന്ന പാചകമാകണേ... എന്നൊന്നു പറയണേ ... ഇയാളൂടെ കണ്ണൂരാൻ വന്നതായിരുന്നു ഇവിടുന്നു കണ്ണൂരാൻ പറ്റുന്നില്ല.. കണ്ണൂര വരുമ്പോൾ ഇടക്കിടക്കു ചീത്ത പറഞ്ഞു ഉള്ളിലേക്കോടിക്കുന്നതാരാ.. കെട്ടിയോളെ ഇങ്ങനെ പേറ്റിച്ചാലോ.. മോശമല്ലെ ഒന്നുമില്ലേലും ഇയാളോരു ബ്ലോഗറല്ലെ ... പെണ്ണൂരാനോട് പെട്ടെന്നു പാചക ബ്ലോഗുമായി വരാൻ പറയൂ.. ആശംസകൽ.....
ReplyDeleteഎന്നെപ്പോലുള്ള സീരിയസ്സ് ബ്ലോഗേഴ്സിന്
ReplyDeleteപറ്റിയ ബ്ലൊഗല്ലായിത്
എന്നാലും കൊള്ളാം....
കല്ലി വല്ലി...
കൊലുസിന്‍റെ ബ്ലോഗിന്നാ ഇവിടെയെത്തിയത്. ഇവിടെ വന്നപ്പോള്‍ സൂപ്പര്‍ പോസ്റ്റു കണ്ടു കണ്ണ് തള്ളിച്ചല്ലോ കണ്ണൂരാനെ.
ReplyDelete'ബ്ളോഗസ്യബ്ളൊഗമാദായ'കീര്‍ത്തനവും "കമന്റ്സിനിടയിലെ 'കമന്റ്സും' കൊണ്ട് തകര്‍ത്തു. "...അങ്ങനെ സംഭവിച്ചാല്‍ എന്‍റെ അനുഭവങ്ങളുടെ അഭാവം ലോകത്തിനൊരു തീരാ നഷ്ട്ടമാകും. വരുംതലമുറ ഇരുളിലാകും.. അത് പാടില്ല" എന്നല്ലേ പറഞ്ഞത്. അപ്പോള്‍ വരാനുല്ലതൊക്കെ വേഗം വന്നോട്ടെ. കാത്തിരിക്കും മാഷേ.
കണ്ണൂരാനെ പഹയാ ആദ്യ പോസ്റ്റിനു 70 കമന്‍റ് ഞാന്‍ ആദ്യമായിട്ടാ കാണുന്നത് എട പഹയാ.. ആ നൌഷാദിന്‍റെ തേങ്ങ അത് വല്ലാത്ത ഒന്നു തന്നെ.. അവന്‍ പ്രാകിയാലും ആളു നന്നാവും എന്നു ഇപ്പോള്‍ മനസ്സിലായി. അഭിനന്ദനങ്ങള്‍ :)
ReplyDeleteപച്ചക്ക് കൊല്ലുന്ന കന്നൂര്‍ക്കാരെ കുറിച്ച് വെറുപ്പായിരുന്നു ഇതേവരെ. ഈ ഒറ്റ പോസ്റ്റ് കൊണ്ട് എന്റെ വെറുപ്പ് തീര്‍ത്ത കണ്നൂരാനോട് താങ്ക്സ്. ഈ അടുത്തൊന്നും ഇത്രയും കോമഡിയായ ഒരു വിവരണം വായിച്ചിട്ടില്ല. ഒററ പോസ്ട്ടു കൊണ്ട് ബ്ലോഗിലെ പുലിയായ കണ്ണൂരാന് എല്ലാവിത ആശംസകളും എന്റെ വക. ഭാര്യക്കും ഇരിക്കട്ടെ എന്റെ ആശംസകള്‍. എല്ലാം പുല്ലായി കാണുന്ന (പ്രൊഫൈല്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നു) തന്നെ സഹിക്കുന്ന അവരെ നമിച്ചിരിക്കുന്നു. ഇനി കുടുംബത്തെ മാത്രല്ല ഞങ്ങളെയൊക്കെ നോക്കേണ്ട കടമ (പോസ്റ്വഴി)കണ്ണൂരാനെ ഏല്‍പ്പിക്കുന്നു. നിരാഷരാക്കരുത് മാഷേ. പിന്നെ ഞെട്ടിച്ച ആ വരികളുടെ അര്‍ത്ഥമെന്താ?
ReplyDelete"ബ്ളോഗമത: ബ്ളോഗമിദം
ബ്ളോഗാല്‍ ബ്ളോഗമുദച്യതേ
ബ്ളോഗസ്യ ബ്ളൊഗമാദായ
ബ്ളൊഗമേവാവ ശിഷ്യതേ.."
ഇതിന്റെ അര്‍ഥം കേള്‍ക്കാന്‍ ആഗ്രഹമുണ്ട് കേട്ടോ.
ഹാ ഹാ .....
ReplyDeleteപേടിക്കണ്ടാ ...ട്ടോ ഞാന്‍ ചിരിച്ചതാ ...
നിന്റെ ക്ഷണം കണ്ടു ...? ആ ..കല്ലി.. വുല്ലി ..
എന്ന് ഞാനും പറഞ്ഞു ...എന്‍റെ പട്ടി പോകും ...
എന്ന് മനസ്സില്‍ പറഞ്ഞു ...ആക്രാന്തത്തിനു പേര് കേട്ട ഞാന്‍ ...
അങ്ങനെ കണ്ണൂരാനിലെത്തി ...
കിടിലന്‍ ....!!!!!
എന്‍റെ ആശംസകള്‍ ......
ഇനി പോസ്റ്റുമ്പോള്‍ വീണ്ടും കാണാം ........
**********
ReplyDeleteകമന്റിയ എല്ലാവര്ക്കും മനസ്സറിഞ്ഞു നന്ദി. എന്നാലും;
വായാടി, കുഞ്ഞൂസ്, സിയാ, സിനു, മിനിടീച്ചര്‍, കൊലുസ്, ഷാഹിന, ജാസ്മിന്‍, ഉമ്മു അമ്മാര്‍, ശ്രിയ (ഇത്രേം മൊഞ്ചത്തികളെ ഈ ബൂലോകത്തുള്ളൂ!?) തുടങ്ങിയ പെണ്പുലികള്‍ക്ക് പ്രത്യേകം നന്ദി. നിങ്ങള്‍ക്കിരിക്കാന്‍ അകത്തു ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. നിങ്ങളെ സ്വീകരിക്കാന്‍ ശ്രീമതി എപ്പോഴും റെഡി. കുടിക്കാന്‍ സ്പെഷ്യല്‍ സര്‍ബത്ത്. തിരിച്ചു പോകുംവരെ നിങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ കണ്ണൂരാന്റെ ടീം...
പറയൂ, ഇനിയെന്താണ് ഈ കണ്ണൂരാന്‍ നിങ്ങള്ക്ക് വേണ്ടി ചെയ്യേണ്ടത്?
@ ഹംസ: കമന്റുകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കാതിരിക്കാന്‍ വേണ്ടിയാണ് കണ്ണൂരാന്‍ ഓരോരുത്തര്‍ക്കായി മറുപടി കൊടുക്കാത്തത്.
(കമന്റിന്റെ എണ്ണം കണ്ടു കണ്ണേറ് പറ്റിയാലോ...! (ചുമ്മാ)
@ Nas@clt: എന്നേം കൊണ്ടേ പോകൂ അല്ലെ! അര്‍ഥം താഴെ:
"ബ്ളോഗമത: ബ്ളോഗമിദം, ബ്ളോഗാല്‍ ബ്ളോഗമുദച്യതേ"
(അതുമിതും ബ്ലോഗുന്നതില്‍ ഗൂഗ്ലമ്മച്ചിക്ക് യാതൊരു എതിര്‍പ്പുമില്ല എന്നറിയുന്നതില്‍ ഞാന്‍ നമിക്കുന്നു. 'ബ്ലോഗെടുത്തവന്‍ ബ്ലോഗ്ഗാല്‍' എന്ന ഗതികേടിലേക്ക് എന്നെ നീ എത്തിക്കല്ലേ ദേവീ..)
"ബ്ളോഗസ്യ ബ്ളൊഗമാദായ, ബ്ളൊഗമേവാവ ശിഷ്യതേ.."
(ബ്ലോഗ്ഗെഴുതി ബ്ലോഗ്ഗെഴുതി തറവാടിന്റെ അറ്റാദായം വരെ നഷ്ട്ട പ്പെട്ടവരെയും ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്നെ രക്ഷിക്കാന്‍ എന്റെ ശിഷ്യന്മാര്‍ക്ക് (followersന്)കഴിയണേ..)
ഹ..ഹ..ഹ ഞാനിപ്പഴാ ഇത് വഴി വരുന്നേ,.കണ്ണൂരാൻ, നന്നായിട്ടുണ്ട്, നല്ല ർസികൻ വായന നൽകിയതിനു നന്ദി തുടരുക, എല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDeleteഎഴുത്ത് രസായി.കല്ലിവല്ലി തകൃതിയില്‍ മുന്നേറുന്ന സ്ഥിതിക്ക് അപ്പുറത്ത് നല്ല പാതിക്ക് പാചക പരീക്ഷണങ്ങള്‍ക്കായി ഒരു ബ്ലോഗ് കൂടെ തുടങ്ങൂന്നേ.:)
ReplyDeleteഒരു പുതുമുഖത്തിന്റെ ആദ്യ പോസ്റ്റില്‍ മുപ്പതിലേറെ കൂട്ടുകാരും എണ്‍പതോളം കമന്റുകളും..! ബൂലോകത്തെ കടലാസു പുലികള്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ പുലിയായല്ലോ കണ്ണൂരാനേ. ഇടയ്ക്കിടെയുള്ള 'കമന്റും' ഉഷാറായി കേട്ടോ. ശ്ലോകത്തിന്റെ അര്‍ഥം കണ്ണൂരാന്‍ തന്നെ വിശദീകരിച്ചതില്‍ തൃപ്തിയായി. തുടരുക ഈ ആഘോഷം.
ReplyDeleteഏയ്...കണ്ണൂരാന്‍,ആ കണ്ണൂക്കാരത്തി എന്തിയേ..പറഞ്ഞ് വിട്ടോ
ReplyDeleteഅതിനെ ! അതല്ല ,കാദര്‍കുട്ടിസാഹിബ് വിളിച്ചോണ്ടോയോ..!
പാവം,ബ്ലോഗിണിയാക്കാന്ന് പറഞ്ഞല്ലേ വരണമാല്യം ചാര്‍ത്തിയേ..എന്നിട്ടിപ്പം ബ്ലോഗുല്യ,കഞ്ഞീല്യാണ്ടായി.കഷ്ടം!
സൌജന്യമായി ഒരാശംസയിരിക്കട്ടെ.... ഒന്നുമല്ലെങ്കിലും നമ്മള്‍ ഒരേ നാട്ടുകാരല്ലേ...
ReplyDeleteതുടക്കം തന്നെ വെടിക്കെട്ടായതിനാല്‍ താങ്കളില്‍ നിന്ന് ഞങ്ങള്‍ക്കു പ്രതീക്ഷിക്കാം...
@ കണ്ണൂരാന്‍ - KANNURAN:
ReplyDeleteപ്രിയ ബാബുവേട്ടാ,
ആര്‍ക്കും കൊടുക്കാതെ പൂഴ്ത്തിവെച്ച നന്ദിയില്‍ നിന്നും ഒരായിരം നന്ദി ഈ കണ്ണൂരാന്‍ ആ കണ്ണൂരാന് മുന്‍പില്‍ സമര്‍പ്പിക്കട്ടെ. ഇങ്ങോട്ടേക്ക് ക്ഷണിച്ചു കൊണ്ട് ഒരു mail താങ്കളുടെ yahoo idയിലേക്ക് അയച്ചത് കിട്ടിയോ ആവോ..!
ബൂലോക യാത്രയ്ക്കിടയില്‍ താങ്കളുടെ ബ്ലോഗും ശ്രദ്ധയില്‍ പെട്ടിരുന്നു. സന്ദര്‍ശിച്ച ഏഴായിരത്തില്‍പരം ബ്ലോഗുകളില്‍ ഒന്നായി മാത്രമല്ല അതിനെ കണ്ടത് എന്നതാണു സത്യം. കാരണം താങ്കളുടെ നിരീക്ഷണ വീക്ഷണങ്ങളും ദേഷ്യവും (മനോരമ/ബ്ലോഗ്/ഭാഷാപോഷിണി )വിവര സാങ്കേതിക വിദ്യകളും പ്രശംസനീയമാണ്. ഈ ഒരു മാദ്ധ്യമത്തിന് വേണ്ടിയാണോ താന്കള്‍ ജീവിക്കുന്നത് എന്ന് പോലും തോന്നിപ്പോയി. ഭംഗിയാര്‍ന്ന ഭാഷാ ശൈലിയിലുള്ള രചനാ വൈഭവം 2008 ഓഗസ്റ്റ്‌നു ശേഷം എന്തേ ഉണ്ടായില്ല എന്നത് എന്നില്‍ അതിശയമുണ്ടാക്കി. ഇപ്പോള്‍ താങ്കള്‍ സൌജന്യമായി നീട്ടിയ 'ആശംസ'ഞാനിതാ സ്വീകരിച്ചിരിക്കുന്നു. വീണ്ടും കാണുമല്ലോ. ഒന്നുമില്ലെങ്കിലും നമ്മളൊരേ നാട്ടുകാരല്ലേ..
@(റെഫി: ReffY):
5 പേര്‍ക്ക് വീതം മറുപടി കൊടുക്കുകയാണെങ്കില്‍ കമന്റുകളുടെ എണ്ണം 100ല്‍ കവിയുമായിരുന്നു. അങ്ങനെയുണ്ടായാല്‍ താന്കള്‍ എന്നെ 'സിംഹം' എന്നാണോ വിളിക്കുക?
ദയവായി ഇത്തരം വിശേഷണങ്ങള്‍ ഒഴിവാക്കുക. ദൈവാനുഗ്രഹത്താല്‍ എഴുതി. ദൈവാനുഗ്രഹമുന്ടെന്കില്‍ ഇനിയും എഴുതിയേക്കും. (കമന്റുകളെ വിലമതിക്കുന്നു. പക്ഷെ പുലി,പൂച്ച,എലി,പല്ലി എല്ലാം കല്ലിവല്ലി...)
@ ഒരു നുറുങ്ങ് :
എന്നെയുംവിട്ട് അവള്‍ പോകില്ല സാറേ.
(അതിനുള്ള മരുന്നല്ലേ എന്നും കുത്തി വെക്കുന്നത്. ഞാനാരാ മോന്‍!)
(കമന്റിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി)
കല്ലി വല്ലിയുടെ കല്ലി വല്ലിതരങ്ങള്‍ വായിച്ചാല്‍ എത്ര സീരിയസ് ആയ മനുഷ്യരും ചിരിച്ചു പോവും..ഞാനും ന്റെ കെട്ടിയോനും ഒരു പാട് ചിരിച്ചു ഇന്നലെ ....ന്നാലും ഫ്രാന്‍സ് വരെ വന്നു പോയിട്ട് ഞങ്ങളെ അറിയിക്കാതെ പോയത് ശരിയായില്ല ...കിടിലന്‍ നര്‍മ രീതി ..."പക്ഷെ പുലി,പൂച്ച,എലി,പല്ലി എല്ലാം കല്ലിവല്ലി..."
ReplyDelete"വെടിയുണ്ട കല്ലിവല്ലി.. തോക്കുകളും കല്ലിവല്ലി."
ഇങ്ങിനെത്തെ ഒരു പാട് വരികള്‍ ഓര്‍ത്തു ഓര്‍ത്തു ചിരി വരുന്നു ...ന്റെ ഉമ്മാക്കും വായിച്ചു കൊടുത്തു ഈ കല്ലിവല്ലി തരങ്ങള്‍...ഇമ്മയും പപ്പയും അനിയന്സും എല്ലാം ചിരിച്ചു ചിരിച്ചു ...ഹോ അപാരം തന്നെ ഈ നര്‍മ രസം ...മറ്റുള്ളവരെ ചിരിപ്പിക്കുക എന്നുള്ളത് എല്ലാര്ക്കും കിട്ടുന്ന കഴിവല്ല ..ഇനിയും എഴുതുക ...ഒരു കല്ലി വല്ലി ആശംസകള്‍ !!!:D
നീ കലക്കി. കുടുംബവും പിന്നെ ബൂലോകവും. ഇവിടെ തന്നെ കാണുമല്ലോ അല്ലേ. അല്ല ഒരു സംശയം ചോദിച്ചോട്ടെ, നീ കഥയെഴുത്തുകാരനാ. അല്ല എം.ടി. വലിക്കുന്ന ബീഡി വലിക്കുന്നത് കണ്ടപ്പോഴേ എനിക്ക് അപകടം മണത്തതാ. അപ്പോ എന്താ അടുത്ത പരിർപാടി. എന്നും ഇങ്ങനെ നർമ്മം വിതറി ആളെ കൈയിലെടുക്കാമെന്നു കരുതേണ്ട കേട്ടോ.
ReplyDeleteഇരിക്കട്ടെ ഒരു ആശംസകൾ. എനിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ
നമ്മള്,നേരമില്ലാത്ത കാരണം അടച്ചു പൂട്ടാറായ ഒരു ബ്ലോഗും കൊണ്ട് ഉന്തുമ്പോള്‍,ഇങ്ങനെ ഒരു 'വയറ്റത്തടി' വേണമായിരുന്നോ കണ്ണൂരാന്‍ ചേട്ടാ..?? എത്ര കമന്റ്സ്? എത്ര ഫോളോവേര്‍സ്? ഇവര്‍ക്കൊന്നും വേറെ പണിയില്ലേ?കണ്ണ് കടിച്ചു ഞാന്‍ പണ്ടാരമടങ്ങി...
ReplyDeleteഇയാള് ബ്ലോഗ് എഴുതി,എന്തെങ്കിലും ഒക്കെ ആക്..അല്ല,പിന്നെ..!!
@ Aadhila :
ReplyDeleteയൂറോപ്പില്‍ എനിക്ക് യൂറിന്‍ ടെസ്റ്റ് ചെയ്യാന്‍ (മൂത്രിക്കാന്‍)പോലും ടൈം ഉണ്ടായിരുന്നില്ല. അത്രയ്ക്കും ബിസി ആയിരുന്നു. അങ്ങനെയൊരു യാത്രക്ക് ഇനി ഈ കണ്ണൂരാനില്ല. അതിന്റെ ശിക്ഷ ശ്രീമതിയില്‍ നിന്നും ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു. "എന്നാലും എന്നേം മോനേം പട്ടിണിക്കിട്ടിട്ടല്ലേ ഇങ്ങള് പോയേ"ന്നും പറഞ്ഞാ അലമ്പുണ്ടാക്കുന്നത്.
ആലങ്കാരിക പദങ്ങള്‍ ഒഴിവാക്കിയാല്‍ പോസ്റ്റിലെ കാര്യങ്ങള്‍ 101% ശതമാനം സത്യമാണ്. ഇപ്പോള്‍, ഇത്രയുംപേര്‍ ഇഷ്ട്ടായി എന്നറിയിക്കുമ്പോള്‍ സംതൃപ്തി തോന്നുന്നു.
@ എന്‍.ബി.സുരേഷ് :
ട്രയിനിലെ ചിത്രം കണ്ടപ്പോഴേ എനിക്ക് തോന്നി. എവിടെയും താമസിച്ചേ എത്തുന്ന്. ഒരിക്കലും സമയം പാലിക്കാത്ത indian railway കല്ലിവല്ലി. മാഷ് വൈകുമ്പോള്‍ കുട്ടികള്‍ എങ്ങനാ നേരത്തെ വരുന്നത്?
താങ്കള്‍ക്കു നഷ്ട്ടമില്ലാത്ത 'ആശംസ' എനിക്ക് ലാഭമാണ് എന്നറിയിക്കട്ടെ.
@ smitha adharsh :
comment കലക്കി. മാഷ് വൈകിയത് കൊണ്ടാണോ ടീച്ചറും വൈകിയത്? ഇനി വൈകിയാല്‍ ക്ലാസ്സില്‍ കയറ്റില്ല, പറഞ്ഞേക്കാം..!
(ചുമ്മാ)
കണ്ണുതള്ളിപ്പോയി...എന്റെ കണ്ണൂരാനെ
ReplyDeleteകമന്റ് കണ്ടിട്ടാണേ...ഒപ്പം ഈ വെടിക്കെട്ടെഴുത്തും കാരണമാണേ!
മണങ്ങ്ട്ട് വാളേനെ പിടിക്കണ്യ ബുദ്ധി/കമന്റുകിട്ടണ -എല്ലാവിടത്തും പോയി ആളെവിളിച്ച് കേറ്റുന്ന പരിപാടി എനിക്കൊക്കെ ആദ്യംന്തേ തോന്നാഞ്ഞാവോ....
അല്ലാ ഞാനൊക്കെ വെറും മണ്ടനല്ലേ...
തുടക്കം,കലക്കി മാഷേ... :)
ReplyDeleteബ്ലോഗിലെ മറുപടി കണ്ടു
ReplyDeleteതാങ്കള്‍ തെറ്റിധരിച്ചിരിക്കുന്നെന്ന് തോന്നുന്നു
ഒരു നര്‍മ്മ ഭാവത്തില്‍ തന്നെയാണ്
എന്റെ ആദ്യ കമനെറ്റ്
വീണ്ടും കാണാം കണ്ണൂരാനെ....
"പറയൂ, ഇനിയെന്താണ് ഈ കണ്ണൂരാന്‍ നിങ്ങള്ക്ക് വേണ്ടി ചെയ്യേണ്ടത്"
ReplyDeleteകണ്ണൂരാനേ, ഇതുവായിച്ചപ്പോള്‍ തന്നെ മനസ്സും കണ്ണും നിറഞ്ഞു. ഹോ! ഒരു കല്യാണവീട്ടില്‍ എത്തിച്ചേര്‍ന്ന പ്രതീതിയാണിവിടെ വന്നപ്പോള്‍ അനുഭവപ്പെട്ടത്. ഇത് ഒരു സംഭവം തന്നെ. ഗുരുദക്ഷിണ വെച്ച് ശിഷ്വത്വം സ്വീകരിച്ചാലോ എന്നാലോചിക്കയാണ് ഞാന്‍.
പിന്നെ വീട്ടിലിരിക്കുന്ന മൊഞ്ചത്തീയോട് പാചക ബ്ലോഗ് തുടങ്ങാന്‍ പറയൂ പാവം.. അത് കഴിച്ചിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ സഹിച്ചു.
കല്ലിവല്ലിയുടെ അര്‍ത്ഥം പറഞ്ഞു തന്നതിന് നന്ദി.
കണ്ണൂരാന്‍ എന്നും ഇതുപോലെ ബൂലോകത്തങ്ങിനെ വിടര്‍ന്ന് പന്തലിച്ച് നില്‍ക്കട്ടെ. ആശംസകള്‍.
പാചക ബ്ലോഗല്ല, വാചക ബ്ലോഗാ നല്ലത്, ഇങ്ങള്‍ക്ക്...
ReplyDeleteവിളിക്കാതെ വന്നതാ ഞാനും ഇവിടെ.
ReplyDeleteഇനി ഇങ്ങോട്ടില്ല. കാരണം എന്താണെന്നോ? മൊഞ്ചത്തികള്‍ക്കെല്ലാം ഇരിക്കാന്‍ അകത്ത് സ്പെഷല്‍ സീറ്റ് കൊടുത്തില്ലേ? അതില്‍ പ്രതിഷേധിച്ച്.
കണ്ണൂരാനേ, ഏതായാലും സംഭവം കലക്കീട്ടുണ്ട്.
"ഹായ്, ബ്ലോഗ് വന്നല്ലോ.."
ReplyDelete(ദേഷ്യം കാരണം അവളെനിക്കിട്ട പേരാണ് 'ബ്ലോഗ്'! എത്ര മനോഹരമായ പേര്..!!)
ഞാന്‍ പൊട്ടിച്ചിരിച്ചു പോയത് ഇവിടെയാണ്.
കണ്ണൂരാനേ. തുടക്കം കണ്ടിട്ട് നന്നാകുന്ന ലക്ഷണമുണ്ട്. ഇതിവിടെ നിര്‍ത്തണ്ട. വണ്ടി മുന്നോട്ടു പോട്ടെ. എല്ലാ ഭാവുകങ്ങളും.
ഞങ്ങളുടെ വിഷമത്തില്‍ പങ്കുചേര്‍ന്ന മാന്യ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി സമര്‍പ്പിക്കുന്നു. ഇനിയും ഇത് വഴി വരുമെന്ന് പ്രതീക്ഷിക്കുക്കയും ഇങ്ങോട്ടേക്ക് സ്നേഹത്തോടെ
ReplyDeleteക്ഷണിക്കുകയും ചെയ്യുന്നു. അടുത്ത പോസ്റ്റിനായി കാത്തിരിക്കുക.
ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി. ചിലര്‍ക്കുള്ള മറുപടി താഴെ കൊടുക്കുന്നു.
(ഹല്ല പിന്നെ... കണ്ണൂരാനോടാ കളി..!)
@ ബിലാത്തിപട്ടണം / BILATTHIPATTANAM :"മണങ്ങ്ട്ട് വാളേനെ പിടിക്കണ്യ ബുദ്ധി/കമന്റുകിട്ടണ -എല്ലാവിടത്തും പോയി ആളെവിളിച്ച് കേറ്റുന്ന പരിപാടി എനിക്കൊക്കെ ആദ്യംന്തേ തോന്നാഞ്ഞാവോ....
ReplyDeleteഅല്ലാ ഞാനൊക്കെ വെറും മണ്ടനല്ലേ..."
ഇതൊക്കെയല്ലേ മുകുന്നേട്ടാ അപ്പുവേട്ടന്‍ ഓലയില്‍ എഴുതിവെച്ചത്? എല്ലായിടത്തും പോയി ആളെ വിളിച്ചു കേറ്റുന്ന പരിപാടി അദ്ദേഹം വിശദീകരിക്കുന്നത് കാണുക.
"നമ്മള്‍ ഒരു പുതിയ സ്ഥലത്ത് വീടുവച്ചോ, വാടകയ്ക്കോ താമസിക്കുവാന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ. അടുത്തുള്ളവരെയൊക്കെ നമ്മള്‍ തന്നെ പോയി പരിചയപ്പെടേണ്ടതായി വരും. അതുപോലെയാണ് ബ്ലോഗിലും. നിങ്ങള്‍ ബ്ലോഗ് തുടങ്ങിയിട്ട് മറ്റുള്ളവര്‍ അറിഞ്ഞ് വരട്ടെ എന്നു കരുതീ ഇരിക്കാതെ ‘ഒന്നിറങ്ങി നടക്കൂ’! മറ്റുബ്ലോഗുകളിലെ പോസ്റ്റുകൾ വായിക്കുകയും കമന്റുകളിടുകയും ചെയ്യൂ. അങ്ങനെ പത്തുപേരറിയട്ടെ ഇങ്ങനെ പുതിയതായി ഒരു ബ്ലോഗര്‍ വന്നിട്ടുണ്ടെന്ന്. സ്വാഭാവികമായും തിരികെ നിങ്ങളുടെ ബ്ലോഗിലേക്കും സന്ദര്‍ശകര്‍ ഇന്നല്ലെങ്കില്‍ നാളെ എത്തീക്കൊള്ളും.യഥാർത്ഥത്തിൽ കമന്റുകളാണ് ഒരു പോസ്റ്റിനെ കൂടുതൽ മനോഹരമാക്കുന്നത്. വെറുതെ “കൊള്ളാം” എന്നു മാത്രം എഴുതാതെ അർത്ഥവത്തായ അഭിപ്രായങ്ങൾ സത്യസന്ധമായി എഴുതൂ. പുതിയ പോസ്റ്റുകൾ എവിടെ കിട്ടും എന്നു സംശയമുള്ളവർ ചിന്ത ആഗ്രിഗേറ്റർ പോലുള്ള ആഗ്രിഗേറ്ററുകൾ സന്ദർശിക്കൂ (ലിങ്ക് ഇടതുവശത്തെ സൈഡ് ബാറിൽ).
നിങ്ങളുടെ ബ്ലോഗിലേക്ക് വായനക്കാരെത്തുന്നത് ആഗ്രിഗേറ്ററുകളില്‍ കൂടി മാത്രമല്ല എന്നറിയാമല്ലോ. മറുമൊഴികള്‍ എന്ന കമന്റ് ആഗ്രിഗേറ്റര്‍ വഴിയും, മറ്റു പോസ്റ്റുകളില്‍ നിങ്ങള്‍ ഇടുന്ന കമന്റുകളില്‍ നിന്ന് നിങ്ങളുടെ ബ്ലോഗര്‍ പ്രൊഫൈല്‍ തിരഞ്ഞ് വായനക്കാര്‍ എത്തിക്കൊള്ളും. അതുപോലെ നിങ്ങൾ ചെയ്യേണ്ടത്, മറുമൊഴികൾ പതിവായി സന്ദർശിക്കുക, അതിലെ കമന്റുകൾ നോക്കി നിങ്ങൾ വായിക്കേണ്ട പോസ്റ്റുകൾ തീരുമാനിക്കുക, അവ വായിച്ച് കമന്റുകൾ രേഖപ്പെടുത്തുക.
മറ്റൊരു പ്രധാനകാര്യം, നിങ്ങളുടെ പോസ്റ്റുകളിൽ വായനക്കാരെഴുതുന്ന കമന്റുകൾക്ക് മറുപടി എഴുതുക എന്നതാണ്. ഒന്നും എഴുതാനില്ലെങ്കിൽ കമന്റുകൾ എഴുതിയവർക്ക് ഒറ്റവാക്കിൽ നന്ദിയെങ്കിലും എഴുതാം. അങ്ങനെ വരുമ്പോൾ നിങ്ങൾ കമന്റുകൾ ഇഷ്ടപ്പെടുന്നുവെന്നും, ഓരോ കമന്റും നിങ്ങൾ വിലമതിക്കുന്നുവെന്നും എഴുതിയവരോട് പറയുകയാണ് ചെയ്യുന്നത്"
(അതിന്റെ ലിംഗം താഴെ)
http://bloghelpline.cyberjalakam.com/2009/01/blog-post_22.html
(ഇതൊന്നും പഠിക്കാതെയാ ഇങ്ങള് ലണ്ടനിലേക്ക് പോയത്..!)
@ മൂരാച്ചി :
ReplyDeleteഎന്റെ മൂരാച്ചി, വന്നു വിളിക്കാന്‍ നിങ്ങളെ ബ്ലോഗ് എവിടെ? അത് ഓപ്പണ്‍ ആവുന്നില്ലാ.
(ഇങ്ങള് വരിന്‍.. ഇരിക്കാന്‍ സീറ്റ് ശരിയാകിത്തെരാം. പോരെ? പെണ്ണുങ്ങളില്ലാതെ ഞമ്മക്കെന്താഘോഷം..!)
വായാടിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത് .നല്ല പോസ്റ്റ് . ആശംസകള്‍ .
ReplyDelete"പെരുത്ത് സന്തോശം കണ്ണൂരാനേ.... അപ്പോ ഇനീം ബരാം..."
ReplyDeleteപിന്നെ സ്വന്തമായി ബ്ലോഗില്ലത്ത കുറെ ആത്മാക്കള്‍ ഈ ബ്ലോഗുഭൂമിയില്‍ ഗതി കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാര്യം കണ്ണൂരാനറിയില്ലേ? അത്തരം ഒരാത്മാവാണീ പാവം മൂരാച്ചി. ഏതായാലും ഈ ആത്മാവ് ഇനി കണ്ണൂരാന്റെ പിന്നാലേ....
വേറെയും ഒരു കണ്ണൂരാന്‍ കാലങ്ങളായി ബ്ലോഗില്‍ ഉണ്ടല്ലോ... ഞാന്‍ കരുതി ഇതു തന്നെ അത്. അതായത്, അതു താനല്ലെയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക.
ReplyDeleteആകെ കണ്‍ഫ്യൂഷനായല്ലൊ...
ഇതാ പിടിച്ചൊ........ നിനക്കുള്ള സെഞ്ചുറി ....!!
ReplyDeleteആദ്യ പോസ്റ്റിനു സെഞ്ചുറി അടിച്ച മലയാള ബ്ലോഗ് രംഗത്തെ പുലി അല്ല പുപ്പുലിക്ക് അഭിവാദ്യങ്ങള്‍ ആശംസകള്‍ :)
നൂറടിച്ചല്ലോ കണ്ണൂരാനെ. ഇനി വൈകാതെ പുതിയത് പോസ്റ്റ് ചെയ്യൂ.
ReplyDeleteഅല്ല, ഇയാള് മുങ്ങിയോ? വേഗം വന്നില്ലെങ്കില്‍ വിശ്വാസ വഞ്ചനക്കെതിരെ കേസെടുക്കും പറഞ്ഞേക്കാം.
102nd comment
ReplyDeleteതുടക്കത്തിലേ കസറി കേട്ടോ. പക്ഷേ ഇത് ഒരു വല്ലാത്ത ഉത്തരവാദിത്വമാണ്.. എപ്പോഴും ബ്ലോഗ്ഗിന്റെ ചുറ്റിലും കറങ്ങാൻ കണ്ണൂരാനേ നീ വിധിക്കപ്പെട്ടിരിക്കുന്നു. തുടക്കം നന്നായി. മുന്നേറൂ.
ReplyDeleteഇതൊരു മഹാ സംഭവമാക്കിയ എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. മലയാള ബൂലോക ചരിത്രത്തില്‍ ആദ്യ പോസ്റ്റിനു 100 കമന്റ് കിട്ടിയവന്‍ എന്ന ബഹുമതി ചാര്‍ത്തിത്തന്ന നല്ല മനസ്സുകളെ(നിങ്ങള്ക്ക് ഞാന്‍ വെച്ചിട്ടുണ്ട്) നന്ദി.
ReplyDeleteപുതിയ പോസ്ടിനായി കാത്തിരിക്കുക.
മെയില്‍ വഴിയും മറ്റും പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും ഒരിക്കല്‍ക്കൂടി.
ഏതു വാക്ക് കൊണ്ട് എന്‍റെ സന്തോഷം പറയണം എന്നറിയില്ല..
ReplyDeleteഇത്രേം രസിപ്പിക്കുന്ന ഒരു ബ്ലോഗ് ഞാന്‍ ഇവിടെയാ വായിക്കുന്നേ...
പിന്നെ ഇനിയും വരും.... ഒത്തിരി സന്തോഷിക്കാന്‍...
കേട്ടല്ലോ..... അത് കൊണ്ട് എഴുത്ത് മുടക്കണ്ട....
മാഷേ! കലക്കി ട്ടോ.
ReplyDeleteഎനിക്കൊരു സംശയം പറയമോന്നറിയില്ല.പറയതിരുന്നിട്ടെന്ത് അല്ലേ? ഈ കല്ലി വില്ലിയെ മുമ്പും കണ്ടിട്ടുണ്ടോന്ന്.
ReplyDelete@ janet rose & lekshmi. lachu : വന്നതിനും വായിച്ചതിനും മനസ്സ് കുളിര്‍പ്പിക്കുന്ന കമന്റുകള്‍ തന്നതിനും ഒരു 2010 നന്ദി സമര്‍പ്പിക്കട്ടെ.
ReplyDelete@ശാന്ത കാവുമ്പായി: ടീച്ചറെ ചതിക്കല്ലേ. സുന്ദരികളായ പെണ്പുലികള്‍ കയറിവരുന്ന ഒരു ബ്ലോഗാണിത്. സുന്ദരന്മാര്‍ക്കൊപ്പം സുന്ദരികള്‍ ഇല്ലെങ്കില്‍ പിന്നെന്തു കണ്ണൂരാന്‍!
പടച്ചോനേ...ഇത് ആദ്യ പോസ്റ്റാണെന്ന് എനിക്ക് വിശ്വസിക്കാന്‍ വയ്യേ..
ReplyDeleteഒരു ഒന്നൊന്നര സംഭവം തന്നെ..
എല്ലാ വരികളിലും നര്‍മം തുളുമ്പി നില്‍ക്കുന്നു.
നന്നായി ആസ്വദിച്ചു..
പടച്ചോനേ...ഇവനെ കാത്തോളണേ...
ReplyDeleteഇവനിനി എന്തൊക്കെ പുകിലുകളാണാവോ ഒപ്പിക്കാന്‍ പോണത്...?
ജോറായിട്ടുണ്ട്
ReplyDeleteഅഭിനന്ദനങ്ങൾ..
ReplyDeleteഹായി കണ്ണൂരാന്‍....
ReplyDeleteഎല്ലാം കൊള്ളാം....
"ബ്ലോഗ് എഴ്ഹ്ത്തുകാരന്‍ കണ്ണൂരാനെ ഭാര്യ ചപ്പാത്തിപ്പലകക്ക് അടിച്ചു കൊന്നു.... ബ്ലോഗിങ് കാരണം ദിനചര്യകള്‍ മുടങ്ങുന്നതിലുള്ള ദേഷ്യമാണ് ഭാര്യയെ ഇത് ചെയാന്‍ പ്ര്രെരിപ്പിച്ച്ചത് എന്ന് അറിയുന്നു "
ഈ രീതിയിലുള്ള ഒരു വാര്‍ത്ത വായിക്കേണ്ടി വരരുതേ എന്നാ ഒറ്റ പ്രാര്‍ഥനയോടെ .....
എന്റെ ആശംസകള്‍
സ്നേഹപൂര്‍വ്വം
ദീപ്
കണ്ണൂരാന്‍ ആളു കണ്ടപോലെ അല്ല.ഒരു ഒന്നൊന്നര പുപ്പുലി തന്നെ.ഹാസ്യം വളരെ നന്നായിരിക്കുന്നു....
ReplyDelete"ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്. എത്ര കാലായി പറയുന്നു, സ്വന്തായി എന്തെങ്കിലും തുടങ്ങാന്‍. ഇന്നാള് സത്താര്‍ക്ക പാര്‍ട്ടണറാവാന്‍ വിളിച്ചപ്പോ ഇങ്ങള് പോയില്ല. അയാളിപ്പോള്‍ പണക്കാരനായില്ലേ.."
(വളരെ ഇഷ്ടപ്പെട്ടു.)
മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്ളിലുള്ള വരികളെയും പെട്ടെന്ന് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളാകും.
ReplyDeletegooood... dear
"കറിവെക്കാന്‍ മീനില്ല. തക്കാളിയില്ല. കരയാന്‍ പോലും ഉള്ളിയില്ല."
ReplyDeleteകലക്കി .... :) ഇതായിരുന്നോ ആദ്യത്തെ പോസ്റ്റ് !!!
വൈകിയാണ് ഇവിടെ എത്തിയത് ..
ReplyDeleteവന്നു, കണ്ടു ...ഫ്ലാറ്റ്... ( ദക്ഷിണ വെക്കട്ടെ )നന്നായിട്ടുണ്ട് ..കൂടുതല്‍ പോസ്റ്റ് വരട്ടെ...
kannuranne kalakkiyittudu ketto. pinne kitchenilekkendegillum buy cheydittu blogicha mathi tto.
ReplyDeletekannooorane kalakki
ReplyDeleteവളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
ReplyDeleteഇത്രയൊക്കെ പനിയുണ്ടോ ഒരു ബ്ലോഗെഴുതാന്‍? ഭൂഖണ്ഡന്തര യാത്ര,മൂന്നു മാസത്തെ ധ്യാനം, പട്ടിണി മരണം, ഡോമസ്റ്റിക് ഡിസ്കോഡ്... വെറുതെ ബഡായിയായിരിക്കുമല്ലേ?
ReplyDeleteവായിക്കാന്‍ ഇത്ര വൈകിയതില്‍ ക്ഷമിക്കുക...
ReplyDeleteഅങ്ങിനെ കണ്ണുരാനും ഒരു ബ്ലോഗറായി .....ഇതില്‍ ഇപ്പോളാ വരാന്‍ കഴിഞ്ഞത് ഇതു പോസ്റ്റ് ചെയ്ത സമയത്ത് ഞാന്‍ അന്റാര്‍ട്ടിക്കയിലായിരുന്നു ,അതാ ഇതില്‍ കംമെന്റിടാന്‍ വൈകിയേ അങ്ങ് ക്ഷമീര്
ReplyDeleteഇങ്ങളെ ബ്ലോഗ് വായിച്ചിട്ടാണോ കണ്ണൂരാനെ കപില് സിബലിനിപ്പം ഫേസ് ബുക്ക്, ഗൂഗിള്‍, യാഹൂ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ക്ക് കര്‍ശനമായ നിയന്ത്രണം വരുത്താന്‍ തോന്യ....????
ReplyDeleteഞാനും ഈ ബിസ്നസില്‍ പുതിയതാ , നമ്മക്ക് പിന്നെ നിങ്ങളെപോലെ സവാള വാങ്ങിക്കൊടുക്കാന്‍ ആരും ഇല്ല
ReplyDeleteപോസ്റ്റ് കലക്കി കേട്ടോ ,ഒറ്റ വാക്കില്‍ പറഞ്ഞാല്‍ “കിടു”
"ബ്ളോഗമത: ബ്ളോഗമിദം
ReplyDeleteബ്ളോഗാല്‍ ബ്ളോഗമുദച്യതേ
ബ്ളോഗസ്യ ബ്ളൊഗമാദായ
ബ്ളൊഗമേവാവ ശിഷ്യതേ..
എന്റെ ഗുരുവേ ..........ഇങ്ങളാണ്.....ഞങ്ങ പറഞ്ഞ നടന്‍ .....ഇങ്ങളാണ് ......നടന്‍ ...............
ReplyDeleteകലക്കി കണ്ണൂരാനെ
ReplyDeleteഇത് കാണാന്‍ ഇത്ര വൈകിയതെന്താണാവോ
വായിച്ചു, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബോറടിപ്പിക്കുന്നില്ല, ഇത് താങ്കള്‍ കുറച്ച് മാസങ്ങള്‍ മുമ്പ് എഴുതിയതിനാല്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഇതിലെ പ്രചോദനം ഉള്‍ക്കൊണ്‌ട് കൊണ്‌ടാവണം ഇതേ ശൈലിയിലുള്ള ചില വേറേയും പോസ്റ്റുകള്‍ വായിക്കാന്‍... കഴിഞ്ഞു. അവ കുറച്ച് കൂടി വായനാ സുഖം നല്‍കി. ഒഴിവ് കിട്ടുമ്പോള്‍ എന്‌റെ വീട്ടിലേക്ക് ക്ഷണിക്കുന്നു, ഇരിക്കാന്‍ നല്ല ഒരു കസേരയോ ഇട്ട് തരാന്‍ നല്ല ഒരു പുല്‍പായയോ ഇല്ല. എങ്കിലും വരിക.
ReplyDeleteകണ്ണൂരാനേ..
ReplyDeleteതാങ്കളുടെ ബ്ലോഗിലേക്ക് വരാന്‍ ഭാഗ്യമുണ്ടായത് ഇപ്പോഴാണ്. കിടിലോല്‍ കിടിലന്‍..
ആശംസകള്‍..
സ്വന്തമായി ബിസിനെസ്സ്' തുടങ്ങാന്‍ പോകുന്ന എനിക്കവള്‍ നന്നായി നാസ്ത തന്നു. അവളുടെ മുഖത്ത് പതിവില്ലാത്ത പ്രകാശം. ഇവളാണോ പ്രകാശം പരത്തുന്ന പെണ്‍കുട്ടി..!
ReplyDeleteഇത് കലക്കി
കുരോ...ഇങ്ങളെ നുമ്മ നമിച്ചു... ;)
ReplyDeleteഇങ്ങടെ ബീവിനെ നുമ്മക്കങ്ങാട്ടു പിടിച്ചു പോയി... :p
രാവിലെ നേരത്തേ എഴുന്നേറ്റു കുളിച്ചു ഗൂഗ്ലമ്മച്ചിയെ ധ്യാനിച്ചു.
ReplyDelete"ബ്ളോഗമത: ബ്ളോഗമിദം
ബ്ളോഗാല്‍ ബ്ളോഗമുദച്യതേ
ബ്ളോഗസ്യ ബ്ളൊഗമാദായ
ബ്ളൊഗമേവാവ ശിഷ്യതേ.."
ചിരിപ്പിച്ചു ...:D
ബ്ളൂമ്പി
ReplyDeleteബ്ലോഗ് ബിസ്സിനെസ്സിപ്പോ ബാല്ല്യെ ലാഭത്തിലാനല്ലോ .. അപ്പൊ പിന്നെ ഒരു പാചക പരീക്ഷണം തുടങ്ങ്യാലും തരക്കെടോന്നുമില്ലാ ...
ReplyDeleteആശംസകള്‍ ഭായ്.....
:)
ReplyDeleteകിച്ചന്‍ നിര്‍ജ്ജീവമായപ്പോള്‍ കൂറകള്‍ സജീവമായി.
ReplyDelete#######################################
كلي ولي നന്നായിട്ടുണ്ട്...നന്നായി വരും ..കമന്റ്സ് triple century അടിക്കട്ടെ എന്ന് ആശംഷിക്കുന്നു..
അതിനിടക്ക് mrs.കല്ലിവല്ലിയിലും ഒന്ന് കയറി ..കണ്ണൂരാന്റെ പോക്രിതരങ്ങളുടെ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു അതില്‍
ഹോ... ആദ്യ പോസ്റ്റ് ആണല്ലേ... അതിനു തന്നെ ഇത്രേം കമന്റ്.., ഇവിടെ ഓരോരുത്തന്‍ പത്തു പോസ്റ്റും ഇട്ടു ഇരിക്കാന്‍ തുടങ്ങിയിട്ട് ആകെ കിട്ടിയത് ഇത്രേം കമന്റ് പോലും ഇല്ല... ഞാന്‍ അസ്സൂയക്കാരന്‍ അല്ലാതോണ്ട് പറഞ്ഞതാ കേട്ടോ...
ReplyDeleteഏറെ ഇഷ്ടമായി കണ്ണൂരാൻ ...ആശംസകൾ .
ReplyDeleteഞാനിവിടെ ആദ്യായിട്ടാ.. നിങ്ങളു ബ്ലോഗ് തുടങ്ങുമ്പോ ഞാനൊന്നും ജനിച്ചിട്ട്.. അല്ല ജനിച്ചു. എന്നാലും ബ്ലോഗെന്ന് കേട്ടിട്ടു പോലുമില്ല.. അതാ വരാൻ വയ്കീത്. വന്ന നിലയ്ക്ക് ഇനി പലപ്പോളായി കേറി നെരങ്ങീട്ടേ പോവൂ.. ആദ്യായാ ഒരു ബ്ലോഗിലെ കമന്റ് വായിച്ച് മടുക്കുന്നെ.. നിങ്ങളെ സമ്മതിക്കണം.. ആദ്യ പോസ്റ്റ് തന്നെ കലക്കി
ReplyDelete