Pages

Subscribe:

Ads 468x60px

Thursday, April 26, 2012

മനുഷ്യനാവുക ഒരു കലയാണ്‌ !!


"ഇതാ ഇവിടുന്നാ അവന്‍ കാലിട്ടടിക്കുന്നത്. നിന്നെപ്പോലെ കുരുത്തംകെട്ടവനെന്നാ തോന്നുന്നേ..."

ചിലപ്പോള്‍ ഇടതു ഭാഗം... മറ്റുചിലപ്പോള്‍ വലതു ഭാഗത്ത്‌..
വീര്‍ത്ത വയറിലേക്ക് എന്റെ കയ്യെത്തിച്ചു അവള്‍ പറയുമ്പോള്‍ ഞാനത് തിരുത്തും.

"അവനല്ല.. അവളാ.."

അതെന്റെ അവകാശമാണ്. എനിക്ക് വേണ്ടത് പെണ്‍കുട്ടിയെയാണ്.
അന്നും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒരു പെണ്‍കുട്ടിയെ ആയിരുന്നു.
അന്നത്തെ ഓണ്‍ലൈന്‍ ഫ്രെണ്ട്സിനോടൊക്കെ അവരവരുടെ രാജ്യത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ പേരുകള്‍ ചോദിക്കുമായിരുന്നു.
അനേകം പേരുകള്‍ ഒരുക്കൂട്ടിവെച്ചു.
മോള്‍ടെ മുടി കെട്ടിക്കൊടുക്കുന്നതും ഉടുപ്പുകളണിയിക്കുന്നതും സ്വപ്നം കണ്ടു.
അതുവരെയില്ലാത്ത ഒരനിര്‍വചനീയ സുഖം തോന്നിപ്പിക്കുന്ന ഒരായിരം സ്വപ്‌നങ്ങള്‍ !

പക്ഷെ ഹംദു വന്നപ്പോള്‍ സങ്കടം തോന്നി. ശരിക്കും ദേഷ്യമാണുണ്ടായത്.
അല്ലാഹു എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ എന്നൊക്കെയുള്ള നിഷേധ ചിന്തകള്‍ !
പെണ്‍കുട്ടി പിറക്കുന്നത് ഇഷ്ടപ്പെടാത്ത ലോകമാണ് നമ്മുടേത്.
അതായിരുന്നു ഒരു പെണ്‍കുട്ടിയെ ആഗ്രഹിക്കാനുള്ള പ്രധാന കാരണമായി അന്നെന്റെ മനസ് പറഞ്ഞിരുന്നത്.

ഗര്‍ഭപാത്രത്തിനകത്തെ അമ്നിയോട്ടിക്‌ ഫ്ലൂയിഡില്‍ നീന്തിത്തുടിച്ച് കൈകാലിട്ടടിക്കുന്ന ഒരിളം പൈതലിന്റെ കരച്ചിലിനായി ഇന്ന് വീണ്ടും കാതോര്‍ക്കുമ്പോള്‍ പ്രാര്‍ഥനകള്‍ക്ക് വ്യതാസമില്ല.
ദുബായ് ഹോസ്പിറ്റലിലെ ഡോക്ടര്‍ മിസിസ്. മാജിദാ അല്‍ ഹസ്സാനി "അല്ലാഹ് മ-ആക് " - ദൈവം നിന്റെ കൂടെയുണ്ട് - എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമെങ്കിലും തിരിച്ചുപോരുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തെ ഇളം ചൂടില്‍ എന്റെമോള്‍ സുരക്ഷിതയാണോ എന്ന് വേവലാതിപ്പെടും. അവളുടെ സ്മൃതിതേടിയ ജൈവഭാവത്തെ അടുത്തറിയാന്‍ മനസ് വെമ്പും...

പിന്നെ, ദയാരഹിതമായ സൂചികുത്തുകളെല്ലാം ജീവിച്ചിരിക്കേയുള്ള കുഞ്ഞുങ്ങളുടെ കുരിശുമരണങ്ങളിലേക്ക് നിമിത്തമാകുന്ന, അഥവാ ഭ്രുണഹത്യ ചെയ്യപ്പെടുന്ന പുതുലോക ക്രമത്തിന്റെ ക്രൂരതകളോര്‍ത്തു ഞാനെന്റെ കണ്ണുകള്‍ അമര്‍ത്തിത്തുടക്കും..!

ഓര്‍മ്മയുണ്ട്!
കോളേജുവിട്ടു വരുമ്പോള്‍ വീട്ടിലേക്കുള്ള സാധനം വാങ്ങുന്നതിനിടയില്‍ എന്റെ നേര്‍ക്ക്‌ വന്ന ആ നിഷ്കളങ്ക ബാല്യത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല.
അവള്‍ക്കു വേണ്ടി ആപ്പിള്‍ തൂക്കിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഫ്രൂട്ട് ഷോപ്പിലെ പിശാച് അത് നിഷേധിച്ചു. അയാളുമായി വഴക്കിട്ടു. അവളുടെ കയ്യും പിടിച്ച് അടുത്ത ഷോപ്പിലേക്ക് നീങ്ങുമ്പോള്‍ ആ നാടോടിക്കുട്ടിയെ അയാള്‍ പ്രാകുന്നുണ്ടായിരുന്നു.

വിശപ്പടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു ആറുവയസുകാരിയുടെ പുഞ്ചിരിക്കു മറ്റെന്തിനെക്കാളും സൌന്ദര്യമുണ്ടെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കി.
"അവറ്റകള്‍ക്കൊന്നും ഒരു സാധനവും വാങ്ങിച്ചു കൊടുക്കരുതെ"ന്ന അതിദാരുണ കല്പനകള്‍ പിന്നെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
നന്മ ചെയ്യാനല്ല അതിനെ തടയാന്‍ എന്തൊരുത്സാഹമാണ് നമുക്കൊക്കെ..!

ഓരോ വര്‍ഷവും പോഷകാഹാരം കിട്ടാതെ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു.
ഓരോ രാജ്യത്തും എത്ര ഭ്രുണങ്ങള്‍ കരിഞ്ഞുണങ്ങുന്നു.
എത്ര എളുപ്പത്തിലാണ് ഓരോ പാല്പുഞ്ചിരിയും മാഞ്ഞുപോകുന്നത് .
പട്ടിണിയാല്‍ , അവിഹിത ഗര്‍ഭം കാരണം, പെണ്‍കുട്ടി ആയതിന്റെ പേരില്‍ ..!

നമുക്കിടയില്‍ പറയപ്പെടാത്ത മൊഴികളുടെ അകലത്തില്‍ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. അപരാധിത്തത്തിന്റെ നിഴല്‍വഴികളാണ്‌ നമ്മെ വലയം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദയനീയ നിലവിളികള്‍ നമ്മെയിപ്പോള്‍ അസ്വസ്ഥരാക്കുന്നില്ല. അവരെ കൂടുതല്‍ കരയിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. അകാരണമായി അടിക്കുന്നു. വഴക്കിടുന്നു. ദ്രോഹിക്കുന്നു. പീഡിപ്പിക്കുന്നു. കൊല്ലുന്നു..!

അല്ലെങ്കില്‍ അഫ്രീന്റെ ചേതനയറ്റ കുഞ്ഞുമുഖം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. ഫലകിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു. ചോരക്കുഞ്ഞുങ്ങളെ കുഴിച്ചുമൂടില്ലായിരുന്നു. നടുക്കുന്ന വാര്‍ത്തകള്‍ കേട്ട് ഭൂമി വിറക്കില്ലായിരുന്നു..!

ഓര്‍മ്മയുണ്ടോ ആരോമല്‍ എന്ന പൊന്നുമോനെ?

ഇടുക്കി ജില്ലയില്‍ ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് മകനേയും ബന്ധിച്ചു പീഡിപ്പിച്ചത് സ്വന്തം മാതാപിതാക്കളായിരുന്നു. അച്ഛന്‍ സിഗരറ്റ് കുത്തിക്കെടുത്തിയിരുന്നത് തന്റെ ദേഹത്തായിരുന്നുവെന്ന് പറയുന്ന ഒരു മൂന്നുവയസുകാരനെ ആലോചിച്ച് ദിവസങ്ങളോളം എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. സ്വന്തം മാതാപിതാക്കളാല്‍ അസഹ്യമായ വേദന ഭക്ഷിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയോര്‍ത്തു മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത് "എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ!

ഫെയിസ്ബുക്കില്‍ കയറുമ്പോഴേ നെഞ്ചുരുക്കുന്ന കാഴ്ചകള്‍ കണ്ട് മനസ് അസ്വസ്ഥമാവും. കുഞ്ഞുങ്ങളുടെ ദയനീയ മുഖം കാണല്ലേ എന്ന് പ്രാര്‍ഥിച്ചാലും അത്തരം കാഴ്ചകള്‍ വന്നു കണ്ണിനെ മൂടും. ഒരു കുട്ടിയെ കാറിടിച്ചു കൊല്ലുന്ന വീഡിയോ ഇട്ട ഒരു സ്നേഹിതനെ അര്‍ദ്ധരാത്രി വിളിച്ചു ചീത്ത പറയേണ്ടിവന്നു. ആ ദൃശ്യം കണ്ട് മറ്റുള്ളവര്‍ കുട്ടികളെ കെയര്‍ ചെയ്യട്ടെ എന്നായിരിക്കാം അതിടുന്നവര്‍ ഉദ്ദേശിക്കുന്നത്. എന്നാലും കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക.?

മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!

നേരിയ നിലാവിന്റെ സാന്ത്വനം പോലുമില്ലാതെ, ആരും കൂട്ടില്ലാതെ ശ്മശാനം പോലെ വിജനവും ശൂന്യവുമായ തെരുവില്‍ കാറ്റും പൊടിയുമേറ്റ്, മഴകൊണ്ട്, ഇടിയും മിന്നലുമേറ്റ് വിറങ്ങലിച്ചുകിടക്കുന്ന എന്റെ പൊന്നുമക്കള്‍ക്കുവേണ്ടി ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു.
______________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. ജീവിതത്തിലൊരിക്കലും ഒരു നോട്ടം കൊണ്ടുപോലും കുട്ടികളെ വിഷമിപ്പിക്കില്ലെന്ന് നമുക്ക് തീരുമാനമെടുക്കാം.

(ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്യുന്നതായിരിക്കും)
special thanx > rashid thekkeveettil

203 comments:

 1. @@
  കേള്‍ക്കരുത്;
  ഒരു കുഞ്ഞിന്റെ നിലവിളിപോലും ഭൂമിയില്‍ !
  വീഴരുത്;
  ഒരിറ്റു കണ്ണീരുപോലുമീ മണ്ണില്‍ !

  തെരുവിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ക്കുക. ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും അവര്‍ക്കു നീട്ടുക.
  അവരോടു പുഞ്ചിരിക്കുക. അവരുടെ "അഴുകിയ തലമുടി"യില്‍ തലോടുക.
  അവര്‍ക്കായ്‌ നല്‍കാന്‍ ഒരല്പം വാല്‍സല്യമെങ്കിലും കരുതുക.

  ***

  ReplyDelete
 2. Aahhaa Vaayichittu thanne kaaryam... Sambhavam kanappettathennu kettum mattum kaanumpozhe ariyaam...

  ReplyDelete
 3. ആദ്യം തേങ്ങ ഉടക്കാം അതിനു ശേഷം വാഴന :)

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. പറയപ്പെടാത്ത മൊഴികളുടെ അകലത്തില്‍ എന്തൊക്കെയോ നഷ്ടമായിരിക്കുന്നു. അപരാധിത്തത്തിന്റെ നിഴല്‍വഴികളാണ്‌ നമ്മെ വലയം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദയനീയ നിലവിളികള്‍ നമ്മെയിപ്പോള്‍ അസ്വസ്ഥരാക്കുന്നില്ല.

  സത്യം ഇന്നത്തെ കാലത്തേക്കുള്ളത്.

  മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!

  വീണ്ടും വീണ്ടും ആ സത്യം തന്നെ. കുട്ടികൾ സ്വത്താണ്. നല്ല എഴുത്തിന് കണ്ണുവിനാശംസകൾ.

  ReplyDelete
 6. മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..! ....(ente..Nammude ponnu makkal....!!!)

  ReplyDelete
 7. മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. ഈ സത്യം നമ്മള്‍ അറിയുന്നില്ല കല്യാണം കഴിഞ്ഞാല്‍ ഉടന്‍ കുഞ്ഞു വേണ്ട എന്ന് പറഞ്ഞു ആദ്യത്തെ കുഞ്ഞിനെ നശിപ്പിക്കുന്നവരുടെ എണ്ണം ഇന്ന് നാള്‍ക്കുനാള്‍ കൂടിവരുന്നു
  ജനിക്കുന്നതിനു മുന്നേ മരിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍.... നേരിന് നേരെ പിടിച്ച ഈ കണ്ണാടി വളരെ ഇഷ്ടമായി ... ഉള്ളില്‍ വല്ലാത്ത ഒരു നോവും

  ReplyDelete
 8. യാസീന്‍,
  വ്യത്യസ്തമായ ഒരു പോസ്റ്റ്‌.....പലപ്പോഴും യാത്രകള്‍ക്കിടയില്‍ വഴിയരുകില്‍ ദുരിതം പേറുന്ന ബാല്യത്തിന്റെ കാഴ്ചകള്‍ കൊത്തിവലിക്കാറുണ്ട്...പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്ന് പോകാത്ത ദൃശ്യങ്ങളുമുണ്ട്...എങ്ങനെ മനുഷ്യന്‍ ഇങ്ങനെ മൃഗങ്ങളായി മാറുന്നു ആവോ ? കണ്ണൂരാന്റെ സ്ഥിരം രീതിയില്‍ നിന്ന് മാറി ഇനി ഇത്തരം പോസ്റ്റുകളും വരട്ടെ

  ReplyDelete
 9. കണ്ണൂരാനെ അഭിനന്ദിക്കണോ, നന്ദി പറയണമോ എന്നറിയില്ല. ഈ വിഷയം തിരഞ്ഞെടുത്തതിനു നന്ദി. ഉദ്ദേശിച്ചത് ആരുടെ ഉള്ളിലും തറക്കും വിധം ഉജ്ജ്വലമായ എഴുത്ത്, അതിന് അഭിനന്ദനം.

  ഇപ്രാവശ്യം അവധിക്കു പോകുമ്പോള്‍ കയ്യില്‍ ഒരു ജോഡി ഡ്രസ്സ്‌ കരുതും, ഏതെന്കിലും പാവപ്പെട്ട കുഞ്ഞു ബാലികക്ക് കൊടുക്കാന്‍, കുറെ മിട്ടായികളും. അത്രയ്ക്ക് ഈ വരികള്‍ സ്വാധീനിച്ചു, യാച്ചു.

  ReplyDelete
 10. ഇത്തരം ഫോട്ടോകളിൽ നിന്ന്, വാർത്തകളിൽനിന്ന്, ദൃശ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്..അല്ലെങ്കിൽ ഭ്രാന്ത് പിടിയ്ക്കും..

  ReplyDelete
 11. നന്നായി പറഞ്ഞിരിക്കുന്നു.. ആശംസകൾ

  ReplyDelete
 12. @@
  ദിവസങ്ങളായി ഇങ്ങനെയൊരു പോസ്റ്റ്‌ ഇടാന്‍ ശ്രമം തുടങ്ങിയിട്ട്. പക്ഷെ ഉള്ളിലുള്ള വരികള്‍ ടൈപ്പ് ചെയ്യാന്‍ കഴിയാത്ത എന്തോ ഒന്ന് എന്റെ കണ്ണ് നിറയ്ക്കും. ഇന്ന് വീണ്ടും തിരക്കിട്ട് തീര്‍ക്കാം എന്ന് കരുതി.
  എങ്കിലും ടൈപ്പ് ചെയ്യുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ മനസിനെ കീറിമുറിച്ചു എന്നതാണ് സത്യം. ഇതിനു മുന്‍പുള്ള പ്രവാസ പോസ്റ്റുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ട്. അത് പക്ഷെ എന്റെ സ്വന്തം അനുഭവമാണ്.
  ഇത് നമുക്കിടയിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയല്ലേ എന്നോര്‍ത്തായിരുന്നു ഹൃദയം നൊന്തത്.

  @ പൊട്ടന്‍ :

  ആ നല്ല മനസിന്‌ ഒരുകോടി പുണ്യം കിട്ടട്ടെ.

  ReplyDelete
 13. നന്മ നിറഞ്ഞ ചിന്തകളും എഴുത്തും ..കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി നമുക്കെല്ലാം ക്ഷമിക്കാം ..അവര്‍ക്ക് വേണ്ടി അവരെ കരയിക്കാതെ ജീവിക്കാന്‍ ലോകത്തോട് കെഞ്ചി പറയാം ...

  ReplyDelete
 14. പതിവ് കണ്ണൂരാന്‍ കുലുങ്ങി ചിരിപ്പിക്കും
  ഈപോസ്റ്റ് കണ്ണൂരാന്‍ ചിന്തിപ്പിച്ചു
  കണ്ണുകള്‍ക്ക് മുന്‍ബിലെ കാണാ കാഴ്ചയിലേക്ക് കണ്ണുകളെ നയിച്ചു
  അതെ കേള്‍ക്കരുത് ഒരുകുഞ്ഞിറെ രോധനവും ഭൂമിയില്‍
  വീഴരുത് ഒരിറ്റു കണ്ണുനീരും ഭൂമിയില്‍ നമുക്ക് പ്രാര്തിക്കം തമ്പുരാനോട്‌

  ReplyDelete
 15. എന്‍റെ കുഞ്ഞ് എന്നാല്‍ ഞാന്‍ തന്നെയല്ലേ?
  പയര്‍ മണിപോലുള്ള ജീവാണുവായി അടര്‍ന്നുവീഴുന്ന ഒരു കുഞ്ഞു പ്രാണന്‍ ഈ ശ്വാസം തന്നെയല്ലേ? അവനു/അവള്‍ക്കു വേദനിച്ചാല്‍ നോവുന്നത് എന്‍റെ നെഞ്ചകമല്ലേ......

  യാചൂ,
  നല്ല പോസ്റ്റ്, ആശയം, ഓര്‍മപ്പെടുത്തല്‍,
  നന്മകള്‍ നേരുന്നു!

  ReplyDelete
 16. എഴുത്ത് വളരെ വളരെ നന്നായി.....കൂടുതൽ ഒന്നും പറയാനില്ല...

  ReplyDelete
 17. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനം.ഭൂമിയിലെ മനുഷ്യരെ ദൈവം സ്നേഹിക്കുന്നു എന്നതിന്‍റെ തെളിവുകള്‍.
  എത്ര ടെന്ഷന് ഉണ്ടെങ്കിലും ഒരു കുഞ്ഞിന്‍റെ ഉള്ളം കൈയ്യില്‍ മെല്ലെ തലോടി നോക്കൂ. നമുക്ക്‌ ആശ്വാസം കിട്ടുന്നതായി തോന്നും.
  (പെണ്‍ കുട്ടികള്‍ ഇല്ലാത്തത് കൊണ്ടു സങ്കടപ്പെടുന്ന ഒരമ്മയാണ് ഞാന്‍. )

  ReplyDelete
 18. May the Almighty grant your wish :) Great Post

  ReplyDelete
 19. കുഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണ് കുഞ്ഞുങ്ങളുടെ ആ നിഷ്കളങ്കമായ പുഞ്ചിരി മതീ ..സങ്കടങ്ങള്‍ ദൂരേക്ക് പോകാന്‍ ........എങ്കിലും പട്ടിണിയും ,അനാഥത്യവും
  കൊണ്ട് കഷ്ടപെടുന്ന എത്ര കുഞ്ഞുങ്ങള്‍ ഉണ്ട് നമുക്ക് മുന്നില്‍ ..എന്തിന് സംസ്കാരം കൊണ്ട് സമ്പന്നം എന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ നിന്നല്ലേ ഇത്തരം വാര്‍ത്തകള്‍ വരുന്നത് .
  ഒരു കുഞ്ഞിനെങ്കിലും ഒരു നേരെത്തെ ഭക്ഷണം എങ്കിലും കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ ......വര്‍ത്തമാനകാലത്തെ ചിന്തിപ്പിക്കുന്ന ഈ പോസ്റ്റ്‌ നന്നായിട്ടുണ്ട് ..
  ആശംസകള്‍. നമുക്ക് സ്നേഹിക്കാം കുഞ്ഞുങ്ങളെ അവര്‍ ..മാലാഖമാര്‍ ആണ് സ്നേഹത്തിന്റെ അമൃത് കൂട്ടി വെച്ച ദൈവത്തിന്റെ മാലാഖമാര്‍....

  ReplyDelete
 20. കണ്ണൂരാനേ.. ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോഴാണ് ഈ ബൂലോകത്ത് തുടരാന്‍ മനസ്സ് പറയുന്നത്. കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖത്തേക്ക് ഉറ്റു നോക്കുംപോളെന്ന പോലെ മനസ്സ് നിര്‍മലമാകുന്നു ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ . ഒപ്പം കുത്തി നോവിക്കുന്ന ഒരു നൊമ്പരവും.. നന്ദി.. ഈ പോസ്റ്റിനു.. ഈ ചിന്തക്ക്..

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. മക്കള്‍ക്ക് ഏത് സംശയവും ധൈര്യപൂര്‍വ്വം ചോദിക്കാവുന്നവരായിക്കണം മാതാപിതാക്കള്‍.എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍.എന്‍റെ മക്കളും അങ്ങിനെതന്നെ പറയും.

  ReplyDelete
 23. കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കെ അതിന്‍റെ വിഷമം അറിയൂ. ആണായാലും പെണ്ണായാലും കൈ നീട്ടി സ്വീകരിക്കാനുള്ള മനസ്സ് എല്ലാര്‍ക്കും വന്നെങ്കില്‍. ബേബി അഫ്രീന്റെ ചിത്രം ഓരോ പ്രാവശ്യം കാണുമ്പോഴും മനസ്സില്‍ ഒരു വല്ലാത്ത വിഷമം ആണ്. കൊഞ്ചി ചിരിക്കേണ്ട സമയത്ത് മുഖത്തും ദേഹത്തും പ്ലാസ്ടരും ട്യൂബുകളും.. ..നല്ല പോസ്റ്റ്‌ സുഹൃത്തേ.

  ReplyDelete
 24. വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും നോവിക്കാന്‍ പാടില്ല ഒരു മക്കളെയും .
  പക്ഷെ
  ജന്മം തന്നെ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഒരു ഭാഗത്ത്
  അന്നം ലഭിക്കാതെ മരണമടയുന്ന കുഞ്ഞുങ്ങള്‍ മറ്റൊരു ഭാഗത്ത്‌
  അതിലുപരി വേദനിപ്പിക്കുന്നത്
  ഇന്ന് ജന്മം കൊടുത്ത മാതാ പിതാക്കളില്‍ നിന്ന് പോലും നമ്മുടെ മക്കള്‍ സുരക്ഷിതരല്ല എന്ന വാര്‍ത്തകളാണ് .
  ഭയമാണ് ഈ ലോകത്തെ .

  ReplyDelete
 25. കാലിക പ്രസക്തിയുള്ള ഓര്‍മപ്പെടുത്തല്‍ നന്നായി ..

  ReplyDelete
 26. പ്രാര്‍ത്ഥിക്കാം... നമുക്ക് പ്രയത്നിക്കാം ...!

  കാമ്പുള്ള രചന ..!

  ReplyDelete
 27. എന്തെഴുതെണ്ടൂ എന്നെനിക്കറിഞ്ഞു കൂടാ. പതുപതുത്ത വാക്കുകളുപയോഗിച്ച് കണ്ണൂരാന്‍ മനസ്സിന്‍റെ വേദനകള്‍ പങ്കുവെച്ചു. മുതിര്‍ന്നാലും മിക്കവരുടെയും മനസ്സില്‍ ഒരു കുട്ടിയുണ്ട് അഥവാ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുണ്ട്. അഭയാര്‍ഥി ക്യാംപുകളില്‍, ദാരിദ്ര്യം കൂട്കൂട്ടിയ രാജ്യങ്ങളില്‍, യുദ്ധം തവിടുപൊടിയാക്കിയ പ്രദേശങ്ങളില്‍ കൈയില്‍ ഞളുങ്ങിയ അലുമിനിയപ്പാത്രങ്ങളും കണ്‍കോണില്‍ വീഴാന്‍ പാകത്തില്‍ ഒരിറ്റു കണ്ണീരുമായി ക്യൂവില്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ നമ്മുടെ ഉള്ളിലെ ശിശു എണീറ്റു വന്ന് തലക്കുള്ളില്‍ കലപില കൂട്ടുന്നു. കുഞ്ഞു കൈകളില്‍ അടുക്കി വെച്ചിരിക്കുന്ന നാലഞ്ച് ഇഷ്ടിക പ്രയാസപ്പെട്ട് ഏറ്റിപ്പോകുന്ന കുട്ടിയുടെ ഫോട്ടോ ഫെയ്സ്ബുകില്‍ കണ്ടപ്പോള്‍ വിതുമ്പിപ്പോയിട്ടുണ്ട്. കളിപ്പാട്ടങ്ങളുമായി സല്ലപിക്കേണ്ട പ്രായത്തിലുള്ള നീ അധ്വാനിച്ചുതു കൊണ്ട് ഭക്ഷണം കഴിക്കേണ്ട ഒരു കുടുംബം എന്‍റെ രാജ്യത്തുണ്ടെങ്കില്‍ ഓമനേ ഞാന്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. ഭരണകൂടം മാത്രമല്ല ഞാനും ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ കുറ്റക്കാരനാണ്. രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കണ്ട് ഊറ്റംകൊണ്ട് ആകാശത്തേക്ക് ചാടുന്ന ഞാന്‍ നിലത്ത് വീഴുന്ന മുഖംകുത്തിയാണ് എന്ന് ഞാന്‍ അറിയുന്നു പോലുമില്ല എന്നതാണെന്‍റെ വലിയ വിവരക്കേടും പോഴത്തവും വിവരക്കേടും. പുസ്തകങ്ങളുമെടുത്ത് ചിരിച്ചുകളിച്ച് സ്കൂളില്‍ പോകേണ്ട കുട്ടികള്‍ കുടുംബം പോറ്റാന്‍ പണിയെടുക്കുന്നു. കണ്ണൂസ്‌ വളരെ നന്നായി ചങ്ങാതീ ഈ എഴുത്ത്‌. കോടിക്കണക്കിന് പിഞ്ചുമക്കള്‍ ഇന്ന് രാത്രിയും ഒന്നും കഴിക്കാതെയാണ് ഉറങ്ങാന്‍ പോകുന്നത് എന്നോര്‍ത്ത് ഇത്രയും എഴുതിപ്പോയതാണ്. കാരണം ഖലീല്‍ ജെബ്രാന്‍ പറഞ്ഞത് പോലെ, "നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെതല്ല; അവര്‍ ഭൂമിയില്‍ ജനിക്കാന്‍ നിങ്ങള്‍ നിമിത്തമായി എന്ന് മാത്രം. ഭൂമിയിലെ എല്ലാ കുട്ടികളും എല്ലാവരുടെതുമാണ്.

  ReplyDelete
 28. വളരെ പ്രസക്തമായ വിഷയം. ഒരുപാട് കുരുന്നുകള്‍ ഇന്ന് നരകിക്കുന്നുണ്ട്.നമ്മുടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാതെ തന്നെ.

  കുഞ്ഞുങ്ങളെ മറ്റൊരു തരത്തില്‍ സ്നേഹിപ്പിച്ചു പീഡിപ്പിക്കുന്ന ഒരു വര്‍ഗം ആണ് ചില അഭിനവ രക്ഷിതാക്കള്‍.കുട്ടികള്‍ സ്നേഹവും സാമീപ്യവും കൊതിക്കുന്ന പ്രായത്തില്‍ അവരെ ഹോസ്റ്റലിന്റെ ഉള്ളില്‍ തളച്ചിട്ടു മാസാ മാസം ചിലവിനു അയച്ചുകൊടുത്താല്‍ തങ്ങളുടെ കടമ പൂര്‍ത്തിയായി എന്ന് വിശ്വസിക്കുന്ന ഇത്തരം രക്ഷിതാക്കളെയും ബാല്യങ്ങളുടെ ശത്രുതാ പട്ടികയില്‍പ്പെടുത്തെണ്ടി വരും.

  കണ്ണൂരാന്റെ ആഗ്രഹവും പ്രാര്‍ഥനയും സര്‍വശക്തന്‍ സഫലമാക്കട്ടെ...

  ReplyDelete
 29. ചിത്രങ്ങള്‍ ദയനീയമാണ്. യാഥാര്‍ത്ഥ്യവും. വിശന്നു തളര്‍ന്നുറങ്ങുന്ന കുഞ്ഞിന്റെയടുത്ത് നിസഹായരായി ഇരിക്കേണ്ടി വരുന്ന മാതാപിതാക്കളാവും ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യംകെട്ടവര്‍. ആഡംബരത്തിനും അനാവശ സാധനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നതില്‍ വളരെ ചെറിയ ഒരു പങ്ക് ഇവര്‍ക്ക് വേണ്ടി മാറ്റി വെക്കാന്‍ ശ്രമിക്കാം. അതിനു വേണ്ടി അനാഥാലയങ്ങള്‍ അന്വേഷിച്ചു നടക്കണമെന്നില്ല. ആരുടേയും കണ്ണില്‍പെടാതെ കഴിയുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ ചുറ്റുപാടില്‍ തന്നെ കാണും.
  എല്ലാം മറന്നു ജീവിക്കുന്ന ഈ ലോകത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ പോസ്റ്റ്‌.

  ReplyDelete
 30. അതെ യാച്ചു... കണ്ണ് നിറഞ്ഞു .....
  മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!

  ReplyDelete
 31. @ ആരിഫ്‌ :
  നിങ്ങളുടെ കമന്റിനെക്കാള്‍ വലുതല്ല ഈ പോസ്റ്റ്‌.
  നിങ്ങളുടെ വാക്കുകള്‍ക്കു ഈ ചിത്രത്തേക്കാള്‍ ശക്തിയുണ്ട്.

  ആവശ്യം സമരമോ ഹര്‍ത്താലോ അല്ല.
  ആവശ്യം ആയുധമോ അംഗബലമോ അല്ല.
  ആവശ്യം മാനവികതയെ ഉണര്‍ത്തലൊ ഉറക്കലോ അല്ല.

  ഓരോ കുഞ്ഞിന്റെയും വിശപ്പ്‌ മാറ്റലാണ്. അവരുടെ കണ്ണുനീര്‍ തുടക്കലാണ്. കുഞ്ഞുങ്ങള്‍ ഭൂമിയുടെതാണ്. ഈ ലോകത്തിന്റേതാണ്. സമ്പത്ത് കുന്നോളം കൂട്ടിയിട്ടിരിക്കുന്നവര്‍ക്കു പോലും അതറിയില്ലെന്നു വന്നാല്‍ ??

  ReplyDelete
 32. @ ഹാഷിക്ക്:

  >> വിശന്നു തളര്‍ന്നുറങ്ങുന്ന കുഞ്ഞിന്റെയടുത്ത് നിസഹായരായി ഇരിക്കേണ്ടി വരുന്ന മാതാപിതാക്കളാവും ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യംകെട്ടവര്‍ <<

  അങ്ങനെയൊരു ചിത്രവും ഫെയിസ്ബുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഒരമ്മയ്ക്കും തന്റെ കുഞ്ഞിന്റെ വിശപ്പിനേക്കാള്‍ വലുതല്ല സ്വന്തം വിശപ്പ്‌.
  അത്തരം അമ്മമാരുടെ അവസ്ഥയെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.
  എത്ര ഭയാനകമാണത്!

  ReplyDelete
 33. വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും ഹൃദയം മുറിച്ചു കളയുന്ന മൂര്‍ച്ച!
  കണ്ണുകള്‍ വായനയെ മറച്ചു കളഞ്ഞു.

  ReplyDelete
 34. ഇന്നലേ ഒരു വാര്‍ത്ത വായിച്ചിരുന്നു കണ്ണൂരാനേ !
  ഗള്‍ഫ് മാധ്യത്തില്‍...ഷാര്‍ജയില്‍ ,
  പ്രസവിച്ച ഉടനേ കുഞ്ഞിനേ
  ഫ്ലാറ്റിന്റെ ഒമ്പതാം നിലയുടെ മുകളില്‍ നിന്നും
  വെയിസ്റ്റിലേക്ക് തള്ളിയ യുവതിയുടെ ചിത്രത്തൊട്
  കൂടിയ വാര്‍ത്ത , കുഞ്ഞ് ആശുപത്രിയില്‍ സുഖം
  പ്രാപിച്ച് വരുന്നു , അവിഹിത ബന്ധത്തില്‍ പിറന്ന
  ആ കുഞ്ഞിനേ മരിക്കാന്‍ വേണ്ടി ഉപേഷിച്ചതെന്ന്
  അമ്മ പറയുന്നു .ആയുസ്സ് ഉള്ളത് കൊണ്ട് അതു ജീവനോടിരിക്കുന്നു ആ കുഞ്ഞ് എന്തു പിഴച്ചു അല്ലേ ?
  ഈ വരികള്‍ ആദ്യം തന്നെ എന്നില്‍ തറപ്പിച്ചത്
  ആ വാര്‍ത്ത തന്നെ ..
  രണ്ടു കുഞ്ഞു പെണ്‍പൂക്കളുടെ അച്ഛനാണ് ഞാന്‍ . അതിലെനിക്ക് സന്തൊഷവും , അഭിമാനവും ഉണ്ട് , എനിക്ക് രണ്ടാമത്തെ പെണ്‍കുട്ടി പിറന്നപ്പൊള്‍ മൂക്കത്ത് വിരല്‍ വച്ച് എന്നേ വിളിച്ച എന്റേ ബന്ധുക്കളുണ്ട് , ഇനി എന്തു ചെയ്യും അവിടെ തന്നെ നിന്നൊ ജീവിതകാലം മുഴുവന്‍ , രണ്ടു പെണ്മക്കള്‍ അല്ലേന്ന് ..
  എനിക്ക് ആകുലതയുണ്ട് അതു സത്യം ,
  പക്ഷെ അതു ഇന്നത്തെ സമൂഹത്തിന്റെ കണ്ണുകളൊട് മാത്രമാണ് .. ദുഷിച്ച ചിന്തകളൊടാണ് ..
  ആണായാലും പെണ്ണായാലും അവസ്ഥ ഒന്നു തന്നെ ..
  കണ്ണുരാന്‍ , ഇത്തവണയും ഒന്നു വിഷമിപ്പിച്ചു ..
  നേരുകളോട് പൊരുത്തപെടാന്‍ അല്ലെങ്കിലും മനസ്സിപ്പൊള്‍ പിന്നോട്ടാണ് ..
  കുഞ്ഞു മനസ്സുകളൊടെ കാണിക്കുന്ന അവഗണനയും ,
  ക്രൂരതയും കാണുമ്പൊള്‍ ഉള്ളു കടയും , എന്തു നേടുന്നു ഇവരൊക്കെ ..എത്രയോ ഭക്ഷണങ്ങള്‍ പാഴാക്കി കളയുന്നു ലോകം എന്നാല്‍ ഇരക്കുന്ന വയറിന് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ വൈമനസ്സ് കാണിക്കുന്ന ദുഷ്ടത മുറ്റുന്ന സമൂഹം ..
  അല്ലെങ്കില്‍ കൊടുക്കുന്ന അന്നത്തില്‍ കാമത്തിന്റെ കണ്ണു
  കാണുന്ന മനസ്സുകള്‍ .. കണ്ണുരാന് കാണിച്ച കരുണക്ക്
  മുകളില്‍ നിന്നും കൂലി കിട്ടും , അതുറപ്പ് ..
  അറിവില്ലാത്ത കുഞ്ഞു പൈതങ്ങളെ എങ്ങനെയാണ്
  കാമാര്‍ത്തിയോടെ കാണുക ? മൃഗങ്ങളെക്കാല്‍ കഷ്ടമുള്ള
  നാടായി മാറുന്ന നമ്മുടെ ഭാരതം , നിയമം കൊണ്ട് ഒന്നും
  കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട് .. വെറും നോക്കു കുത്തികള്‍ മാത്രമാകുന്നു നാം എപ്പൊഴും ,
  കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ നേരു കുടികൊള്ളുന്നവരാണ്
  നിഷ്കളങ്ക ബാല്യങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ തന്നെ
  ക്രൂരത നിറക്കുമ്പൊള്‍ , ബാക്കിയുള്ളവരുടെ കാര്യം എന്തു പറയാനാണ് ?സാഹചര്യങ്ങള്‍ ചെയ്തു കൂട്ടുന്ന ചിലത് ഉണങ്ങാത്ത മുറിവാകുന്നു ..
  കുഞ്ഞുങ്ങള്‍ നമ്മുടെ സ്വത്താണ് . നാളെയുടെ വസന്തം ..
  അവരെ സംരക്ഷിക്കാന്‍ , കരുതലൊടെ കാക്കാന്‍ നമ്മുക്കാവട്ടെ ..

  ReplyDelete
 35. >>മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും<<
  ചിത്രങ്ങള്‍ വളരെ നൊമ്പരപ്പെടുത്തുന്നല്ലോ കണ്ണൂ....!
  ഒന്നും പറയാന്‍ പറ്റുന്നില്ല ..അതല്ല ഒന്നും പറയാനില്ല എന്നതാവും ശരി ....എഴുത്ത് വളരെ വളരെ നന്നായിട്ടുണ്ട് ....!!

  ReplyDelete
 36. മനുഷ്യ മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്ന,
  മനസില്‍ അല്‍പം കരുണയുള്ളവരെ ഇരുത്തി ചിന്തിപ്പിക്കാനുതകും വിധമുള്ള രചന ശൈലി...കമന്റുകളും വായിച്ചു...നമുക്ക് പ്രാര്‍ത്ഥിക്കാം നല്ലൊരു നാളേക്കായ്...


  ------------------------------------
  ആഗ്രഹം പോലെ തന്നെ ഒരു പെണ്‍കുഞ്ഞ് കണ്ണൂരാനു അള്ളാഹു തരുമാറാകാട്ടെ...(ആമീന്‍)

  ReplyDelete
 37. കണ്ണൂരാന്റെ ഈ വ്യത്യസ്ത പോസ്റ്റ്‌ വളരെ പ്രയാസപ്പെടുത്തി.

  കുഞ്ഞുങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ക്രൂരതയോട് സമൂഹത്തിന്റേയും ഭരണകര്‍ത്തക്കളുടെയും ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്ന പോസ്റ്റിനു ആശംസകള്‍!

  ReplyDelete
 38. നര്‍മ്മം മാറ്റി നിര്‍ത്തി ഗൌരവമായ ചിന്തകളെ ഉണര്‍ത്തുന്നു കണ്ണൂരാനും..കണ്ണ് നനയിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് ബൂലോകത്ത് ഇപ്പോള്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുവോ? ആശംസകള്‍

  ReplyDelete
 39. കുഞ്ഞുങ്ങളുടെ വേദന ചിത്രത്തില്‍ പോലും കണ്ടാല്‍ പൊട്ടി തെറിക്കുന്ന കണ്ണൂരാനെ ഏതാണ്ട് ഒരു വര്‍ഷമായി എനിക്ക് അടുത്തറിയാം. പലരോടും നെഞ്ചു പൊട്ടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നത് കാണാന്‍ കെല്‍പ്പില്ലെന്ന് അദ്ദേഹം പറയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ പോസ്റ്റ്‌ കൂടി വായിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മനസ്സ് കുട്ടികളുടെ കാര്യത്തില്‍ എന്ത് പറയുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു.

  അങ്ങിനെ ഞാന്‍ ഒരു പണ്ടാരിയായി എന്ന പോസ്റ്റിനു ശേഷം കല്ലിവല്ലിയില്‍ എന്നെ ഏറെ സ്പര്‍ശിച്ച പോസ്റ്റ്‌ ആണിത്. ഇത് കൂടുതല്‍ ആളുകള്‍ വായിക്കപ്പെടെണ്ടതാണ് എന്നതിനാല്‍ ഇത് ചില ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ കണ്ണൂരാന്റെ അനുവാദം ഞാന്‍ ചോദിക്കുന്നു..

  ഇത്തരം ഒരെഴുത്ത് കനൂരാനില്‍ നിന്ന് പിറന്നതില്‍ എനിക്ക് തെല്ലും അതിശയോക്തിയില്ല ... ആശംസകള്‍

  ReplyDelete
 40. എനിക്ക് തെല്ലും അതിശയോക്തി ഇല്ല എന്നത് തെല്ലും അതിശയോക്തി തോന്നിയില്ല എന്ന് വായിക്കുക.

  ReplyDelete
 41. ചിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്...
  ചിന്തകള്‍ പേറി തിരിച്ചു പോകുന്നു..

  @@
  ആ ചിത്രങ്ങള്‍ മാറ്റിയെക്കൂ

  ReplyDelete
 42. ആനപ്പുറത്തിരിക്കാന്‍ വന്നിട്ട് ശൂലത്തില്‍ കയറിയെന്നാലും...ഇതൊരു നല്ല എഴുത്താണൂ

  ഇങ്ങനെയും മാതാപിതാക്കള്‍ !!! അതേ സമയം ഒരു കുഞ്ഞിനു വേണ്ടി കേഴുന്നവരും..

  എന്താ ഹേ ഇങ്ങനെ. അഫ്രീനെക്കുറിച്ചുള്ള ചിന്തകള്‍ നൊമ്പരപ്പെടുത്തി കുറേ ദിവസ്സം

  ReplyDelete
 43. ...........ഞാന്‍ ഒന്നും പറയാതെ സ്ഥലം വിടുന്നു ,,ഒരിറ്റ് കണ്ണ് നീര്‍ അഫ്രീന്‍ മാര്‍ക്കായി ബാക്കി വെച്ചുകൊണ്ട് .

  ReplyDelete
 44. @
  മണ്ടുസന്‍:

  ഒരമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞല്ലേ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നു ചിന്തിച്ചിട്ടുണ്ട്.
  അല്ല. അവരുടെ പാല്പുഞ്ചിരിയാണ് മനോഹരമായ കാഴ്ച.
  അല്ലേയല്ല. അവരുടെ കൊഞ്ചലാണ്.
  അതുമല്ല. അവരുടെ അണിഞ്ഞൊരുങ്ങിയുള്ള നടത്തമാണ്.

  ആര്‍ക്കും കൃത്യമായി പറയാന്‍ കഴിയില്ല.
  കാരണം. കുഞ്ഞുങ്ങളെ സംബന്ധിക്കുന്ന എന്തിനും മനോഹരമായൊരു സൌന്ദര്യമുണ്ട്; അവരുടെ ദൈന്യതയാര്‍ന്ന മുഖമൊഴിച്ച് !

  അഭിപ്രായത്തിനു നന്ദി മനൂ.

  ReplyDelete
 45. @
  നൗഷാദ്‌ കൂടരഞ്ഞി:

  കുട്ടികള്‍ക്ക് ദേശമോ ഭാഷയോ ഇല്ല. അവര്‍ ഭൂമിയുടെ പൊതുസ്വത്താണ്. അവര്‍ക്ക് ഭൂമിയിലെ കാപട്യമറിയില്ല. ഓരോ കുഞ്ഞും പിറന്നുവീഴുന്നത് നിഷ്ക്കളങ്ക മനസോടെയാണ്.
  അവരെ കളങ്കിതമാക്കുന്നത് അവരവരുടെ മാതാപിതാക്കളാണ്!

  അഭിപ്രായത്തിനു നന്ദി നൌശുഭായ്

  ReplyDelete
 46. @
  ആശ ശ്രീകുമാര്‍ :

  ചില ദമ്പതിമാരുടെ വിചാരം കുട്ടികള്‍ ATM മെഷീനിലെ കാഷ്‌ ആണെന്നാണ്‌. ആവശ്യത്തിന് എടുക്കാവുന്ന ഒരു വസ്തുവല്ല കുട്ടികളെന്നു അവര്‍ അറിയുന്നില്ലേ?
  കുഞ്ഞുങ്ങളെ വേണ്ടെന്നു കരുതുന്നതിനേക്കാള്‍ വലിയ പാപം മറ്റെന്തുണ്ട്!

  അഭിപ്രായത്തിനു നന്ദി ചേച്ചീ.

  ReplyDelete
 47. Dr. Muhammed Koya:

  കരിങ്കല്ല് കൊത്തുന്ന നാടോടി സ്ത്രീകളെ (ചിത്രത്തില്‍ ഉള്ളത് പോലെ) കാണുമ്പോള്‍ അവരുടെ കുഞ്ഞ് എവിടെ എന്ന് തിരക്കാറുണ്ട്. ഒന്നുകില്‍ ഒരരികില്‍ കാറ്റും പൊടിയുമേറ്റ് അവര്‍ ഉറങ്ങുന്നുണ്ടാകും. അല്ലെങ്കില്‍ അടുത്തുള്ള മരച്ചില്ലയില്‍ കെട്ടിയ ഊഞ്ഞാലില്‍ ഉണ്ടാവും.
  പാവം പൊന്നുമക്കള്‍
  അവരെന്തു തെറ്റ് ചെയ്തു ഇത്രമാത്രം ദുരിതമനുഭവിക്കാന്‍ !

  അഭിപ്രായത്തിനു നന്ദി സാര്‍

  ReplyDelete
 48. @
  രാകേഷ്‌,
  അഭി,
  മൊഹിയുദ്ധീന്‍,

  അഭിപ്രായം പറഞ്ഞതിന് ഹൃദയംനിറഞ്ഞ നന്ദി.

  ReplyDelete
 49. @
  വിഡ്ഢിമാന്‍ :

  അഫ്രീന്റെ മരണം സംഭവിച്ചതിന്റെ അന്ന് രാത്രി Times Now ചാനലില്‍ വിശദമായൊരു ചര്‍ച്ച ഉണ്ടായിരുന്നു.
  ഡെല്‍ഹിയിലെയും മുംബൈലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ആ ചര്‍ച്ചയില്‍ ഞെട്ടിക്കുന്ന കണക്കുളായിരുന്നു കാണേണ്ടി വന്നതും കേള്‍ക്കേണ്ടി വന്നതും.
  രാത്രി വൈകുവോളം നെഞ്ചുപൊട്ടി ഞാനതൊക്കെ കണ്ടു.

  ഇന്ത്യയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ കണക്കുകള്‍
  പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ കണക്കുകള്‍
  ജനിച്ചയുടന്‍ തന്തമാരും തള്ളമാരും കൊല്ലുന്ന കുട്ടികളുടെ കണക്കുകള്‍

  ഇന്ത്യ തിളങ്ങുന്നു എന്ന് അവകാശപ്പെടാന്‍ ആര്‍ക്കാണ് കഴിയുക!

  ReplyDelete
 50. യാച്ചു, നിന്റെ നല്ല മനസ്സ് ഇതിലെ ഓരോ വാക്കിലും ഞാന്‍ കാണുന്നു. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും.

  ReplyDelete
 51. This comment has been removed by the author.

  ReplyDelete
 52. പല കാഴ്ചകളും വേദനാജനകമാണു മച്ചാ....

  ReplyDelete
 53. സാധാരണ പോലെ നര്‍മ്മം പ്രതീക്ഷിച്ചാണിവിടെ വന്നത്. കണ്ണൂരാനും സീരിയസ്സായി ചിന്തിക്കുന്നത് കാണുമ്പോള്‍ ആശ്വാസം.വളരെ പ്രസക്തമായ ഒരു വിഷയമാണിവിടെ അവതരിപ്പിച്ചത്. എത്രെയും പെട്ടെന്നു കണ്ണൂരാന്റെ ആഗ്രഹവും സാധിക്കട്ടെയെന്നു ആശംസിക്കുന്നു. പെണ്‍ കുഞ്ഞുങ്ങളാണല്ലോ നമ്മുടെ വിഷയം. അതു കൊണ്ട് കണ്ണൂസ് കാണാത്ത എന്റെ ഒരു പോസ്റ്റിതാ..http://mohamedkutty.blogspot.in/2009/09/blog-post.html

  ReplyDelete
 54. മനുഷ്യത്വത്തിന്റെ ലോലസ്പർശം കൊണ്ട് ധന്യമായ വരികൾ... നന്നായി.

  ReplyDelete
 55. പെണ്‍കുഞ്ഞുങ്ങള്‍ തന്നെ ജനിക്കട്ടെ... വര്‍ഗവ്യത്യാസമിലാതെ വളരട്ടെ...

  ReplyDelete
 56. ഒരിക്കല്‍ക്കൂടി ഇവിടെ വരേണ്ടിവന്നു. ഈ ലേഖനം വല്ലാതെ haunt ചെയ്യുന്നു. വഴിയോരത്ത് തളര്‍ന്നു കിടക്കുന്ന, പീഡിപ്പിക്കപ്പെടുന്ന, നാണയത്തുട്ടിനായ്‌ കൈനീട്ടുന്ന, കണ്ണുകളില്‍ വിശപ്പിന്‍റെ വേദന പ്രതിഫലിക്കുന്ന ബാലികാബാലന്മാര്‍ ഓരോന്നായി കണ്ണിനു മുമ്പില്‍ തെളിഞ്ഞു വരുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരേ മുഖച്ഛായ.... എന്റെ മകളുടെ. ഭായിയുടെ ലേഖനം വയിക്കുന്നതുവരെ ഞാന്‍ എന്റെ മകളുടെ അവസ്ഥയില്‍ അഭിമാനിച്ചിരുന്നു.... ഇപ്പോള്‍ മറ്റുള്ളവരുടെ അവസ്ഥ കണ്ടു ഞാന്‍ അസ്വസ്ഥനാകുന്നു..... കൂടുതല്‍ എന്ത് പറയാന്‍.....

  ReplyDelete
 57. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി(ഞാനും) കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!...... കുഞ്ഞുങ്ങളെക്കുറിച്ച് പറയുമ്പോൾ,എഴുതുമ്പോൾ എന്റെ വിരലുകളും നിശ്ചലമാകും...ഇന്നലെ സന്ധ്യക്ക് ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നൂ. കാറോടിച്ചത് ഭാര്യയായിരുന്നു.വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം നാലു കിലോമീറ്റർ....മേടച്ചൂടിനെ തണുപ്പിക്കാൻ പെട്ടെന്നൊരു പേമാരി.തുള്ളിക്കൊരുകുടം കണക്കെ... ഇടക്കുള്ള ഒരു ബസ് സ്റ്റോപ്പിൽ, കുട പോലും ചൂടാതെ ഒരു കൈ കുഞ്ഞുമായി ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു സ്ത്രീ മഴയിൽ കുളിച്ച് നിൽക്കുന്നു...മഴകൊള്ളാതെ ,കയറിനിൽക്കാൻ ഒരിടമില്ലാത്ത ബസ്സ്റ്റോപ്പ്... ഞാൻ വണ്ടി നിർത്താൻ ഭാര്യയോട് പറഞ്ഞ്. മഴയെ അവഗണിച്ച് ഞാൻ ഇറങ്ങിയോടി. അവരോട് വണ്ടീൽ കയറാൻ പറഞ്ഞു ... ഭാര്യ് കൂടെ ഉള്ളതിനാലാകാം അവർ അത് അവഗണിച്ചില്ലാ... പിൻസീറ്റിൽ കടന്നിരുന്നു...ഞാൻ കുഞ്ഞിനെ വാങ്ങി...ടൌവൽ കൊണ്ട് തുടച്ചു ...ഇക്കിളിപ്പെടുന്ന രീതിയിൽ ആ ഒരു വയസ്സ് കാരി ചിരിക്കുന്നുണ്ടായിരുന്ന്..മനസ്സിൽ ചിലങ്ക കെട്ടുന്ന ചിരി. ആ മഴയത്ത് കുട്ടിയേയും കൊണ്ട് നിന്നതിനു ആ സ്ത്ർശ്ശീയെ ഞാൻ വഴക്ക് പറഞ്ഞുൊരു കല്ല്യാണത്തിന്റെ പാർട്ടിക്ക് കൂടാൻ വന്നതാ...ഓഫീസിൽ നിന്നും ഭർത്താവ് വരുമ്പോൾ ആ സ്റ്റോപ്പിൽ കാത്ത് നിൽക്കാൻ പറഞ്ഞതാ....ഇങ്ങനെ ഒരു മഴ് പ്രതീക്ഷിച്ചില്ലാ.... അവരോട് ,ഞാൻ ഭർത്താവിനെ വിളിച്ച് വിവരം പറയാൻ പറഞ്ഞു...ഇരുപത് കൊലോമീറ്റർ അകലെയുഌഅ ആ സ്ത്രീയുടെ വീട്ടിൽ അവരെ കൊണ്ടെത്തിച്ചതിനിടയിൽ ഞാനും ആ കുഞ്ഞുമായി അകലാൻ പറ്റാത്താ അടുപ്പമായി...എന്റെ പാട്ടും,ശബ്ദമൊക്കെ കേട്ട്റ്റ് ആ കുഞ്ഞു ചിരിച്ചൂ...അവരുടെ വീട്ടിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഞാൻ ഒരു തമാശയെന്നോണം ചോദിച്ചു"ഈ വാവയെ ഞാൻ എടുത്തോട്ടെ" അവർ തറപ്പിച്ചെന്നെ നോക്കി...ഞാൻ ചൂളി നിന്നു"വെറുതെ ഒരു തമാശക്ക് ചോദിച്ചതാ മോളെ".....അവൾ പറഞ്ഞു "ഇത്ര ദൂരം എന്നേയും എന്റെ കുഞ്ഞിനേയും ഇവിടെ കൊണ്ടാക്കിയതിനു വളരെ നന്ദി...രണ്ട് പേർക്കും..." ...തിരിച്ചുഌഅ വരവിൽ ഭാര്യ പറഞ്ഞു .."ചേട്ടൻ എന്തിനാ കുഞ്ഞിനെ ചോദിക്കാൻ പോയത്" "തമാശക്കല്ലേടീ" "തമാശ...കണ്ടൢഏ ആ കുട്ടിയുടെ മുഖം ചുകന്നത്...അതിനു തീരെ ഇഷ്ടപ്പെട്ടില്ലാ...നമ്മൾ അവരെ ഇത്രയും ദൂരം കൊണ്ടാക്കിയതിനും ഫലമില്ലാതായില്ലേ".... എനിക്ക് മറുപടിയില്ലായിരുന്നൂ.... മനസ്സ് പറഞ്ഞു...'കൊതിയാണു അമ്പിളീ ഒരു കുഞ്ഞിനെ ലാളിക്കാൻ...എന്തോ ഈശ്വരൻ..... വയസ്സേറും തോറും അത് കൂടുതലായി വരുന്നൂ...രാത്രി ഉറങ്ങിയില്ലാ കിട്ടാക്കനിയെക്കുറിച്ച് ചിന്തിച്ച് കിടന്നു...ഇതാ ഓഫീസിലെത്തി ആദ്യം വായിച്ചത് യാച്ചുവിന്റെ ഈ ലേഖനമാണു... ഞാൻ കണ്ണു നീർതുടക്കട്ടെ...യാച്ചൂ നന്മകൾ..നന്മകൾ മാത്രം....

  ReplyDelete
 58. "മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും... "

  Well said Bro..

  ReplyDelete
 59. ഒരു കുഞ്ഞു പോലും കരയാതിരിക്കട്ടെ
  ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്‌ ഒന്നാണ്
  ഒരു കുഞ്ഞിനെ പോലും വിഷമിപ്പിക്കല്ലേ ഈശ്വരാ എന്നാണ്
  അത് തന്നെ സംഭവിക്കട്ടെ എവിടെയും

  ReplyDelete
 60. ജനിക്കാനിരുന്ന മകനെ എട്ടാം മാസത്തില്‍ നഷ്ടപ്പെട്ട സങ്കടം ഇവിടെ പങ്കു വെക്കുന്നു. പോസ്ടിട്ട കണ്ണൂരാന്റെ ചിന്തകളില്‍ പിന്തുണയും അറിയിക്കുന്നു.

  ReplyDelete
 61. പ്രാര്‍ഥനയില്‍ എന്നും ചെല്ലുന്നത് കുട്ടികളെ നീ നോക്കണേ നാഥാ എന്നാണു. . അവര്‍ക്ക് അസുഖം ഒന്നും വരാതെ നീ കാക്കണേ എന്നാണു . . . ആപ്പാപ്പ എന്ന് വിളിച്ചു വരുന്നു ഒത്തിരി കുഞ്ഞുങ്ങളുടെ കളി ചിരി കള്‍, ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന അവരുടെ കൊഞ്ചല്‍, . . . എന്റെ വീട്ടിലെ കുട്ടികളെ മിസ്സ്‌ ചെയ്യുന്നു . . .

  ReplyDelete
 62. വാക്കുകള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഈ പോസ്റ്റ്‌ ഇട്ടതെന്ന് മനസ്സിലായി. കുഞ്ഞുങ്ങള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് ദൈവത്തിനോട് പോലും പ്രതിഷേധം തോന്നിപ്പോകുന്നത്. ഒരിക്കലും ഇത്തരം കാഴ്ചകളും വാര്‍ത്തകളും ആവര്ത്തിക്കാതിരിക്കട്ടെ..

  ReplyDelete
 63. ചടുലമായ താളത്തിൽ പാടുന്ന പാട്ടു കേൾക്കുമ്പോൾ ഇളകുന്നത് ശരീരമായിരിക്കും. അത് നൈമിഷികവുമായിരിക്കും. കണ്ണൂരാന്റെ കോമഡികൾക്കും അത്രയേ അയുസ്സുണ്ടാവൂ. പക്ഷേ ചില ഗാനങ്ങൾ മനസ്സിനെ ചലിപ്പിക്കും. അവ സംഗീത ഉപകരണങ്ങൾ സൃഷ്ടിക്കുന്ന ശബ്ദ കോലാഹലങ്ങളുടെ അപ്പുറത്ത്, മാസ്മരികമായ ഒരു തലം നിർമ്മിക്കുന്നവയായിരിക്കും. ഇവിടെ പുതിയ പോസ്റ്റിൽ ഉപരിപ്ലവമായ ഹാസ്യത്തിനേക്കാൾ, അഗാധമായ മനുഷ്യ സ്നേഹം പകർത്തിയിരിക്കുന്നു. ഒരു പക്ഷേ കണ്ണൂരാന്റെ ശൈലി പിന്തുടർന്ന് പൊട്ടത്തരങ്ങളെഴുതുന്നവരും ഇത് വായിച്ച് മാറി ചിന്തിച്ചെങ്കിൽ ബ്ലോഗിനത് മുതൽക്കൂട്ടായിരിക്കും. നല്ല പോസ്റ്റ്. ആശംസകൾ.

  ReplyDelete
 64. വ്യത്യസ്തമായ ഒരു പോസ്റ്റ്‌... അധികം ഒന്നും എഴുതാൻ മനസ്സുവരുന്നില്ല. ഞാൻ ആഗ്രഹിച്ചതുപോലെ ഒരു മോളേതന്നെ ദൈവം എനിയ്ക്ക് ആദ്യം തന്നു . പിന്നെ രണ്ടാമത്തെ ആഗ്രഹം പോലെ ഒരു മോനേം. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ ധനവാൻ ഞാനാണെന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണൂരാനും ഒരു മോളേ ലഭിക്കട്ടെ എന്നെ ആശംസിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നു.

  ReplyDelete
 65. മനസ്സിനെ പിടിച്ചിരുത്തി ചിന്തിപ്പിച്ച രചന.
  ഉള്ളില്‍ പൊന്‍പ്രകാശം പരത്തുന്നു.
  ആശംസകള്‍

  ReplyDelete
 66. ഇങ്ങനൊരു മനസുള്ള കണ്ണൂരാനെ എങ്ങനെയാ അഭിനന്ടിക്കെണ്ടതെന്നു അറിയുന്നില്ല. കൊച്ചിയിലും കോഴിക്കോടും പോകുമ്പോള്‍ റോഡു ഭാഗത്തും ട്രെയിനിലും ഇതുപോലുള്ള കുട്ടികളെയും സ്ത്രീകളെയും പ്രായം ചെന്ന ആളുകളെയും കാണാറുണ്ട്‌. അന്നെരമൊക്കെ ചിന്തിക്കും ഇവരുടെ ഉറക്കം ഫുഡ്‌ എല്ലാം എങ്ങനെയായിരിക്കുമെന്ന്. ഈ ബ്ലോഗ്‌ വായിച്ചു എന്താ പറയേണ്ടത്‌ എന്ന് കുറെ ആലോചിച്ചു ഇരുന്നു പോയി. എന്തൊരു കണ്ണ് നിരക്കുന്ന ഫോട്ടോകളാ. വല്ലാത്തൊരു കാഴ്ച തന്നെ ഇത്.
  കരയിച്ചല്ലോ കണ്ണൂസേ.

  ReplyDelete
 67. Kodu kai!

  Great post!

  Let's not be hipocrits!

  ReplyDelete
 68. കുട്ടികള്‍ക്ക്‌ ഒരേ സമയം നിങ്ങള്‍ വേരുകളും ചിറകുകളും നല്‍കുക

  അവരുടേത് ആവട്ടെ ഈ ലോകം

  ReplyDelete
 69. @
  sheela nalakath:

  കുട്ടികളുടെ കരച്ചിലിനും സങ്ക്ടങ്ങള്‍ക്കും നിലവിളിക്കും മനുഷ്യത്വമുള്ളവരുടെ ഹൃദയത്തെ കീറിമുറിക്കാനുള്ള കഴിവുണ്ട്,
  അത്തരം കണ്ണീര്‍ തുടക്കാന്‍ നമ്മുടെ കൈകള്‍ക്ക് കഴിയട്ടെ.

  ReplyDelete
 70. @ രമേശ്‌ അരൂര്‍ , കൊമ്പന്‍

  കുട്ടികള്‍ മാലാഖമാരാണ്.
  അതറിയാവുന്നവര്‍ തന്നെ കുട്ടികളോട് കരുണ കാണിക്കുന്നില്ല.
  വഴിയരികിലെ പട്ടിണിപ്പാവങ്ങളുടെ കൂരയിലേക്ക് ഒന്നെത്തിനോക്കുക.
  പിന്നീട് ഒരിക്കലും ഒരു സുഖമുള്ള ജീവിതത്തിനു വേണ്ടി നാം കൊതിക്കില്ല.
  പക്ഷെ അത്തരം ചിന്തകള്‍ പതിയാന്‍ ദൈവസാന്നിധ്യമുള്ള ഒരു ഹൃദയം നമുക്ക് വേണം

  കമന്റിനു നന്ദി

  ReplyDelete
 71. @
  ജോസ്:

  ഈ ചിന്ത നമ്മുടെ ഉള്ളില്‍ ഇല്ല.
  ഉണ്ടെങ്കില്‍ ഭൂമിയില്‍ ഒരു കുഞ്ഞും വിശന്നിട്ടു കരയില്ലായിരുന്നു.
  അവരുടെ നെഞ്ചു പിളരില്ലായിരുന്നു
  അവരെ ജീവനോടെ മണ്ണിട്ട്‌ മൂടില്ലായിരുന്നു

  ReplyDelete
 72. @
  എച്ച്മുക്കുട്ടി:

  ചേച്ചീടെ മെയില്‍ കിട്ടി. കൂടുതല്‍ പേരിലേക്ക് ആ ചിന്ത എത്തട്ടെ എന്നാഗ്രഹിക്കുന്നതിനാല്‍ അതിവിടെ ചേര്‍ക്കാന്‍ അനുവദിക്കുക.
  ___________________________________


  പ്രിയപ്പെട്ട കണ്ണൂരാൻ,

  മനുഷ്യനാവുക ഒരു കലയാണു എന്നെഴുതിയ കണ്ണൂരാനെ
  അഭിനന്ദിയ്ക്കാതിരിയ്ക്കാൻ വയ്യ....
  വളരെ ഹൃദയസ്പർശിയായിരുന്നു ആ കുറിപ്പ്.

  അഫ്രീനെക്കുറിച്ച്...ഇല്ലാതാക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളെക്കുറിച്ച്
  ഒരു കുറിപ്പ് എഴുതുമ്പോൾ, പട്ടിത്തുടലിൽ കെട്ടിയിടപ്പെട്ട, സിഗരറ്റ് കുറ്റികൊണ്ട്
  പൊള്ളലേറ്റ ( ഭയങ്കര വേദനയാണ്, സിഗരറ്റിന്റെ പൊള്ളലിന്....ദൈവത്തിലുള്ള
  വിശ്വാസം നഷ്ടപ്പെടും, ആ നിമിഷത്തിൽ ) ആൺകുഞ്ഞുങ്ങളുടെ വേവുന്ന മുഖം മനസ്സിലുണ്ടായിരുന്നു.
  എങ്കിലും വിഷയം ഇല്ലാതാക്കപ്പെടുന്ന പെൺകുഞ്ഞുങ്ങൾ ആയതുകൊണ്ട് നിശ്ശബ്ദത പാലിച്ചു.
  ആ കുഞ്ഞു മുഖങ്ങളെ കൂടി പരാമർശിച്ചു കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒഴുകി.
  എന്നെ കരയിച്ചെങ്കിലും നന്ദി, ഒത്തിരി നന്ദി.
  നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ.

  സ്നേഹം മാത്രം
  എച്ച്മുക്കുട്ടി
  http://echmuvoduulakam.blogspot.com/

  ReplyDelete
 73. @
  റോസാപ്പൂക്കള്‍ :

  കുഞ്ഞിന്റെ ഉള്ളം കയ്യിലല്ല, വിശുദ്ധിയുള്ള ആ നിഷ്കളങ്ക മുഖത്തേക്ക് ഒന്ന് നോക്കിയാല്‍ തീരുന്ന പ്രശ്നങ്ങളേ മനുഷ്യനുള്ളൂ.

  ReplyDelete
 74. പാതിരാ പ്രസംഗങ്ങളിലെ ഇമ്പമാര്‍ന്ന ശബ്ദങ്ങളിലൂടെ ഉറക്കച്ചടവുള്ള കണ്ണുകളെയും തുളച്ചു ഹൃദയത്തില്‍ പിടചിലുണ്ടാക്കി രോമങ്ങള്‍ എഴുന്നു നിന്ന് കണ്ണുകള്‍ തുളുമ്പിയ ഒരു സംഭവമുണ്ട് .. :


  തന്റെ ജാഹിലീയാ കാലത്ത് മഹാനായ ഉമര്‍ (റ ) ന്റെ മൂന്നാമത്തെ മകളെ മണ്ണിനടിയില്‍ കുഴിച്ചു മൂടിയ സന്ദര്‍ഭം . ആ പിഞ്ചു കുഞ്ഞിന്റെ കൈ പിടിച്ചു മരുഭൂമിയില്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിയ അദ്ദേഹം ഒരു കുഴിയെടുക്കുന്നത് സാകൂതം വീക്ഷിച്ച ,

  കുഴിയെടുക്കുന്നതിനിടയില്‍ തന്റെ പിതാവിന്റെ മുഖത്തും താടിയിലും പറ്റിയ മണ്ണ് തന്റെ അരുമയാര്‍ന്ന കൈ കൊണ്ട് തുടച്ചു പിതാവിനോടുള്ള സ്നേഹം കാണിച്ച നിഷ്കളങ്ക മുഖം . അത് എങ്ങനെയാണ് മറക്കുക ? നിഷ്കരുണം പെണ്ണായി ജനിച്ചതിന്റെ പേരില്‍ ആ കുഴിയിലേക്ക് ജീവനോടെ വലിച്ചെറിയപ്പെട്ടു മരണപ്പെട്ടു ആ പിഞ്ചു പൈതല്‍ ...!!! മറക്കാന്‍ കഴിയില്ല ...!!!!

  ഇന്നും പെണ്ണായി എന്ന ഒറ്റക്കാരണത്താല്‍ ഗര്‍ഭ പാത്രങ്ങളില്‍ ഓരോ ഇരുപതു സെകന്റിലും ഓരോ കുഞ്ഞുങ്ങള്‍ വീതം ഇന്ത്യയില്‍ കൊല ചെയ്യപ്പെടുന്നു എന്നത് നമ്മെ ഒട്ടും ഞെട്ടിക്കുന്നില്ല .!

  നമ്മുടെ ചുറ്റു പാടും നടക്കുന്നത് നമ്മള്‍ അറിയുന്നു പോലുമില്ല . ഗര്‍ഭ പാത്രത്തില്‍ അറുപത്തി മൂന്നു ദിവസം പ്രായമാകുമ്പോഴേക്കും ആ മനുഷ്യ കുഞ്ഞിനു വേദന അറിയുവാന്‍ കഴിവുണ്ടാകും എന്ന് ശാസ്ത്രം പറയുന്നു ..പ്രാകൃത സംസ്കാരത്തെ തോല്‍പ്പിച്ചു കൊണ്ട് ഒരു ദിവസം പോലും ഈ ഭൂമിയില്‍ കണ്ണ് തുറന്നു തന്റെ ഉറ്റവരെ ഒന്ന് കാണുവാന്‍ പോലുമുള്ള അവസരം നിഷേധിക്കുന്ന പരിഷ്ക്രുതരായി നമ്മളില്‍ അധിക പേരും മാറിയിട്ടില്ല എന്ന് നെഞ്ചില്‍ കൈ വെച്ച് പറയുവാന്‍ കഴിയുമോ ?


  അന്ന് പ്രാകൃതനായ ഉമര്‍ (റ ) പിന്നീട് മനസ്സില്‍ വെളിച്ചം കടന്നു വന്നപ്പോള്‍ തന്റെ ക്രൂരത ഓര്‍ത്തു , താന്‍ നിഷ്കരുണം കൊന്നു തള്ളിയ ആ പിഞ്ചു പൈതലിനെ ഓര്‍ത്തു നെഞ്ചുരുകി കരയാത്ത ദിവസങ്ങളില്ല ...ഇന്ന് നമ്മുടെ കൂട്ടത്തില്‍ പരിഷ്കൃത മൃഗങ്ങള്‍ തങ്ങള്‍ ചെയ്ത കൊടും ക്രൂരത മൂന്നാമതൊരാള്‍ അറിഞ്ഞിട്ടില്ലെന്ന് ആശ്വസിച്ചു പൊള്ളച്ചിരിയുമായി ജീവിക്കുന്നു ..
  അതെ മനുഷ്യനാവുക ഒരു കലയാണ്‌ !!

  ReplyDelete
 75. @@@@
  soulath,
  shab_dxb,
  basheer gudalur,
  khadu :

  അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 76. ശരിക്കും മനസ്സിനെ പിടിച്ചുലപ്പിക്കുന്നത്..കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനങ്ങളാണെന്ന്‍ എന്നാണ് നമ്മള്‍ മനസ്സിലാക്കുക. ദയനീയമായ ചിത്രങ്ങള്‍ കാണുവാന്‍ വയ്യ..കുഞ്ഞുങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഓരോരുത്തരും തയ്യാറാവട്ടെ..നല്ല പോസ്റ്റ്..പ്രസക്തമായ വിഷയം...

  ReplyDelete
 77. @
  ഷാജി ഷാ:
  >> സംസ്കാരം കൊണ്ട് സമ്പന്നം എന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ നിന്നല്ലേ ഇത്തരം വാര്‍ത്തകള്‍ വരുന്നത് .
  ഒരു കുഞ്ഞിനെങ്കിലും ഒരു നേരെത്തെ ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ <<

  കേരളത്തെ ഇനി സംസ്ക്കാര സമ്പന്നം എന്ന് വിശേഷിപ്പിക്കരുത്.
  ഏഴു വയസുള്ള പെണ്‍കുട്ടിയെയും എഴുപതു വയസുള്ള വൃദ്ധസ്ത്രീയേയും കാമക്കണ്ണ് കൊണ്ട് കാണുന്ന മലയാളിയെ പിശാച് എന്ന് വിശേഷിപ്പിക്കുന്നതാവും നല്ലത്.
  ഒരു പക്ഷെ പിശാചു പോലും ചെയ്യാന്‍ അറക്കുന്ന ക്രൂരതകള്‍ മലയാളി ചെയ്തു കഴിഞ്ഞിരിക്കുന്നു!

  ReplyDelete
 78. @
  ചോക്കുപൊടി:

  നിസൂ,
  നൊമ്പരപ്പെടണം, ഭൂമിയിലെ ഏതെങ്കിലുമൊരു കോണില്‍ നിന്നായാല്‍പോലും കുഞ്ഞുങ്ങളുടെ വിലാപം കേള്‍ക്കുമ്പോള്‍ മനസ്ല്‍ നൊമ്പരം ഉണരണം.
  എന്തിനാണ് ആ കുട്ടി കരയുന്നതെന്ന് ഉള്ളുകൊണ്ടെങ്കിലും നമ്മള്‍ ചോദിക്കണം.

  ReplyDelete
 79. @
  വെട്ടത്താന്‍:

  മക്കളെ ചൂഷണം ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒരിക്കലും അവരെ സുഹൃത്തായി കരുതാന്‍ സാധിക്കില്ല.
  മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പറയുന്നതില്‍ തന്നെയില്ലേ ഒരു വൈരുദ്ധ്യം!
  മക്കളെ ദേഷ്യപ്പെട്ടു അകറ്റുകയല്ല, സ്നേഹിച്ചു കൂടെ നിര്‍ത്തുകയല്ലേ വേണ്ടത്.
  നല്ല ചിന്ത പങ്കു വെച്ചതിനു നന്ദി സാര്‍

  ReplyDelete
 80. @
  ഏപ്രില്‍ ലില്ലി:

  പെണ്‍കുട്ടി ആണെങ്കില്‍ സ്വീകരിക്കാന്‍ എന്തോ ഒരു മടിയാ നമ്മുടെ രാജ്യത്തെ പരിഷകള്‍ക്ക്!
  തമിള്‍നാട്ടില്‍ നാക്കിനടിയില്‍ കതിര്മണി ഇട്ടു കുഞ്ഞുങ്ങളെ കൊല്ലാറുണ്ട് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
  നാക്കിനടിയില്‍ കുരുങ്ങുന്ന ഒരു വസ്തു ഉണ്ടാക്കുന്ന പ്രശ്നനങ്ങള്‍ മുതിര്‍ന്നവര്‍ക്ക് തന്നെ അസ്വസ്ഥതയാണ്. അപ്പോള്‍ കുഞ്ഞുങ്ങളുടെ കാര്യം എത്ര ഭീകരമായിരിക്കും.
  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ കുഞ്ഞുങ്ങളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ കൊല്ലുന്നത് നിത്യ സംഭവമാണ്,
  ദൈവം പൊറുക്കുമോ?
  ആകാശവും ഭൂമിയും പൊറുക്കുമോ?
  കാലം ഇവര്‍ക്ക് മാപ്പ് കൊടുക്കുമോ?

  ReplyDelete
 81. @
  അഷ്‌റഫ്‌ സല്‍വ :

  ജന്മം കൊടുത്ത മാതാപിതാക്കളും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
  സ്വന്തം പിതാവിനാല്‍ ബലാല്‍സംഘം ചെയ്യപ്പെട്ട കണ്ണൂര്‍ - ഇരിക്കൂറിലെ പെണ്‍കുട്ടിയെ മറന്നോ?
  കോതമംഗലത്തെ പെണ്‍കുട്ടിയെ മറന്നോ?
  മനുഷ്യന്‍ നശിച്ചാല്‍ പിശാചിനെക്കാള്‍ വൃത്തികെട്ടവന്‍ ആവുമെന്ന് കാലം പഠിപ്പിക്കുന്നു!

  ReplyDelete
 82. @
  ഡോക്ടര്‍ അബ്സാര്‍ :
  കുഞ്ഞുങ്ങളെ ഭാവിയിലെ മികച്ചൊരു ഉദ്യോഗസ്ഥനാക്കാനുള്ള നെട്ടോട്ടം നടത്തുന്ന മാതാപിതാക്കള്‍ ചെയ്യുന്നതും ഒരു പീഡനമാണ്.
  പലപ്പോഴും തോന്നിയിട്ടുണ്ട് കുഞ്ഞുങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതക്കുള്ള ഫലമല്ലേ പ്രകൃതിദുരന്തങ്ങളും മറ്റു അപകടങ്ങളുമെന്ന്!
  എന്നിട്ടും മനുഷ്യന്‍ പഠിക്കുന്നില്ലല്ലോ!

  ReplyDelete
 83. This comment has been removed by the author.

  ReplyDelete
 84. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ....
  അതുപോലെ തന്നെ നിങ്ങള്‍ അവരോടും ചെയ്യുക...."


  നിഷ്കളങ്കരായ കുട്ടികളില്‍ ഈശ്വരസാന്നിധ്യം നിറഞ്ഞിരിക്കുന്നു. അവരുമായി ഇടപഴകുന്നത് നമ്മുടെ മനസിനെ ലാഘവപ്പെടുത്താനും നന്നാക്കാനും സഹായിക്കും. തന്റെ സമീപത്തേക്ക് വരാന്‍ തുടങ്ങിയ കുഞ്ഞുങ്ങളെ തടഞ്ഞവരെ യേശുദേവന്‍ വിലക്കിയത് ഓര്‍ക്കൂ. പരമഹംസന്മാര്‍ കുട്ടികളുടെ സമീപ്യം വളരെ ആഗ്രഹിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ അരുളിയതും ഓര്‍ക്കുക.

  അങ്ങനെ ഉള്ള കുഞ്ഞുങ്ങളോട് ഇന്നത്തെ ലോകത്തിന്റെ സമീപനം.....:(

  ReplyDelete
 85. @
  ആഷിക്,
  കൊച്ചുമോള്‍ ,
  മലര്‍വാടി,
  മാനെഫ്ക്ക,
  മുഹമ്മദ്‌ ഷാജി:

  അഭിപ്രായങ്ങള്‍ക്ക് നന്ദി.
  കുട്ടികളോടുള്ള ക്രൂരതക്കെതിരെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് പോലും ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് സത്യം!

  ReplyDelete
 86. @
  റിനി ശബരി:

  ഓടകളില്‍, ട്രെയിനുകളിലെ കക്കൂസുകളില്‍, കുറ്റിക്കാടുകളില്‍ ..!
  ഒരു കാരണവുമില്ലാതെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
  അവിഹിതഗര്‍ഭം കാരണമായിരിക്കും വരും കാലങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ മണ്ണോടു ചേരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
  ഭരണകൂടം നിസ്സംഗത പാലിക്കുന്നു.
  ഹൃദയമുള്ളവര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു.
  പിന്നെയും പിന്നെയും കുഞ്ഞുങ്ങള്‍ വീണപൂവുകള്‍ പോലെ വാടിക്കരിയുന്നു..!

  ReplyDelete
 87. @
  വേണുജീ:
  ഈ ലോകം ഗ്രൂപ്പില്‍ അങ്ങനെയൊരു ദൃശ്യം കണ്ടപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. ഗ്രൂപ്പ് തന്നെ പിരിച്ചുവിട്ടാലോ എന്നൊക്കെ ചിന്തിച്ച സമയമായിരുന്നു അത്. അന്നത് ഇട്ട ഗ്രൂപ്പിലെ അംഗവുമായി ദിവസങ്ങളോളം തര്‍ക്കിച്ചു.
  ബ്ലോഗില്‍ വന്നശേഷം അതിനു മുന്‍പ് മനസ് വിഷമിച്ചത് നമ്മുടെ കാര്ന്നോര്‍ ബ്ലോഗര്‍ ബാബുച്ചായന്റെ കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു എന്ന് കേട്ടപ്പോഴാണ്.
  UAEയിലെ പൊള്ളുന്ന ചൂടില്‍ കുട്ടികള്‍ എങ്ങനെയാ ഉറങ്ങുക, അവര്‍ക്ക് വിശക്കില്ലേ, ഓടിക്കളിക്കാന്‍ കഴിയുമോ? എന്നൊക്കെ ചിന്തിച്ചു തലപുകഞ്ഞു.
  ചിക്കന്‍പോക്സ്‌ അത്ര വലിയ അസുഖമല്ല എന്നറിയാം. എന്നാലും കുഞ്ഞുങ്ങള്‍ക്ക്‌ വന്നതിലുള്ള അസ്വസ്തതയായിരുന്നു.

  ReplyDelete
 88. @
  Ismail Chemmad,
  Sumesh Vasu,
  Faizal Babu,
  Ajith,
  Junaith,
  Akhi M Balakrishnan,
  വഴിപോക്കന്‍,
  പള്ളിക്കരയില്‍ :

  വന്നതിനും വായിച്ചതിനും പറഞ്ഞതിനും നന്ദി.

  ReplyDelete
 89. @
  കുട്ടീക്കാ:
  കഴിഞ്ഞകാല പോസ്റ്റുകള്‍ എഴുതുമ്പോള്‍ അനുഭവിച്ച മാനസിക സംഘര്ഷങ്ങളുടെ പതിന്മടങ്ങ്‌ ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോള്‍ അനുഭവിച്ചു എന്നതാണ് സത്യം.
  ഇപ്പോഴും അത് വല്ലാതെ ഫീല്‍ ചെയ്യുന്നുണ്ട്.
  ഇത്തരം പോസ്റ്റുകള്‍ക്ക് കീഴെ വരുന്ന കമന്റുകളും വൈകാരികമായിരിക്കും. അതുകൂടി താങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്റെ മനസ് !

  @@
  ചന്തുവേട്ടാ:
  ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം ആവോളം അനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ചന്തുവേട്ടനെന്നു മറ്റാരേക്കാളും എനിക്കറിയാം.
  എന്നാലും സമാധാനിക്കാം. ബൂലോകത്ത് എത്ര കുട്ടികളാ നിങ്ങള്‍ക്കിപ്പോള്‍ !
  അച്ഛാ എന്നല്ലാതെ ഫോണിലൂടെ ഞാന്‍ വിളിച്ചിട്ടില്ലല്ലോ.
  ആ സ്നേഹത്തിന് മുന്‍പില്‍ കീഴടങ്ങിയിട്ടേയുള്ളൂ.

  ReplyDelete
 90. @
  ഫിറോസ്‌,
  അനാമിക,
  ഫിയോനിക്സ്‌,
  യൂനൂ,
  മിനി ചേച്ചീ :

  കുട്ടികളോടൊപ്പം കളിക്കുന്ന, അവരുടെ കൊഞ്ചലുകള്‍ കേള്‍ക്കുന്ന, അവരുടെ കൌതുകങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊടുക്കുന്ന അനര്‍ഘനിമിഷങ്ങള്‍ എന്നുമുണ്ടാവട്ടെ.

  ReplyDelete
 91. @
  വിധു ചോപ്ര:
  ഇത്തരമൊരു ചിന്ത മനസിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഫെയിസ്ബുക്കിലൂടെ വരുന്ന ചിത്രങ്ങള്‍ വല്ലാതെ ഉലച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ ചിന്ത കൂടി മറ്റുള്ളവരുമായി ഷെയര്‍ ചെയ്യണമെന്ന് തോന്നി.
  ഇത്തരം വിഷയങ്ങളും നമുക്ക് തുടര്‍ന്നും ചര്‍ച്ച ചെയ്യാം.
  അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 92. @
  കാര്ന്നോര്‍ :
  ഏതാനും വര്ഷം മുന്‍പ് കോഴിക്കോട്ട് ഉറുമ്പരിച്ച നിലയില്‍, പ്രാണനോട് മല്ലടിച്ച് കിടക്കുന്ന ഒരു കുഞ്ഞിനെ നമ്മള്‍ മാദ്ധ്യമങ്ങളിലൂടെ കണ്ടതാണ്.
  ജനിച്ചു മണിക്കൂറുകള്‍ക്കകം പെറ്റമ്മയാല്‍ കൊല്ലപ്പെടുന്ന കുട്ടികള്‍ ഇന്നൊരു വാര്‍ത്തയേ അല്ല.
  കണ്ണേ മടങ്ങുക എന്ന് പറഞ്ഞിട്ട് കാര്യമില്ല.
  കണ്ടേ പറ്റൂ..

  ReplyDelete
 93. ഒരിറ്റ് കണ്ണീർ മാത്രം,,,കണ്ണേ മടങ്ങുക,,,

  ReplyDelete
 94. എക്കാലത്തെയും മികച്ച നോവലായ കരമസോവ് സഹോദരന്മാരില്‍ വിശുദ്ധനായ ഫാദര്‍ സോസിമയെക്കൊണ്ട് ഡോസ്റ്റോയെവ്സ്ക്കി പറയിക്കുന്നുണ്ട്.
  "ദൈവത്തിന്റെ അസ്തിത്വവും ആത്മാവിന്റെ അമരത്വവും സജീവവുമായ സ്നേഹാനുഭൂതി കൊണ്ട് ബോദ്ധ്യപ്പെടാന്‍ കഴിയുമെന്ന്"
  എന്നാലും, മനുഷ്യന്‍ പിന്നെയും അറിഞ്ഞുകൊണ്ട് ക്രൂരതകളിലേക്ക് വഴുതിവീഴുന്നതു എന്തുകൊണ്ട്?
  ദൈവസാന്നിദ്ധ്യം തന്നില്‍ അന്തര്‍ലീനമായിരിക്കുമ്പോഴും എന്തുകൊണ്ട് മനുഷ്യന്‍ ദൈവത്തെ മറന്നു പ്രവര്‍ത്തിക്കുന്നു?

  ഇവിടെ കണ്ണൂരാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങളും ഇതേ ഗണത്തില്‍ പെടുന്നു. സാഹിത്യ രചന മോക്ഷമാര്‍ഗ്ഗം കൂടിയാണ്.
  ആത്മശുദ്ധീകരണ മാര്‍ഗ്ഗമാണ് സഹനസമരം.
  മനുഷ്യന്‍ സമരം ചെയ്യേണ്ടത് അവന്റെ ശരീരത്തിന്റെ വികാരങ്ങളോടാണ്‌.
  നമുക്ക് ചുറ്റുമുള്ള ദുഷിച്ച കാഴ്ചകള്‍ സംഭവിക്കുന്നത് മനുഷ്യന്‍ നൈമിഷിക വികാരങ്ങള്‍ക്ക് അടിപ്പെടുന്നത് കൊണ്ടാണ്.

  പതിവ് വിട്ടുള്ള എഴുത്തും മികച്ചുനില്‍ക്കുന്നു കണ്ണൂരാന്‍.
  ഈ പോസ്റ്റിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ഒരിറ്റു കണ്ണുനീര്‍ തുടക്കാതിരിക്കാന്‍ കഴിയില്ല.
  ഞാനും തുടക്കട്ടെ എന്റെയീ കണ്ണുകള്‍

  ReplyDelete
 95. നാട്ടില്‍ പോകുമ്പോളെല്ലാം ഹസ്സിനേയും കൂട്ടി യതീംഖാനയില്‍ പോവാറുണ്ട്. അവിടുന്ന് പോരുമ്പോള്‍ മനസിന്‌ എന്തെന്നില്ലാത്ത സുഖം തോന്നും. അവര്‍ക്ക് ആരുമില്ലെന്ന തോന്നലുകള്‍ ഉണ്ടാവല്ലേ എന്നൊക്കെ പ്രാര്‍ത്ഥിക്കും. അങ്ങാടിയിലും കവലകളിലും കണ്ടുമുട്ടുന്ന എത്രയോ അനാഥരെയും യാചകരെയും ദൈവമെന്താ രക്ഷിക്കാത്തത്?
  കണ്ണൂസേ, ആ ചിത്രങ്ങള്‍ അങ്ങ് മാറ്റിയേക്കു.
  കണ്ണീര്‍ അടക്കാന്‍ വയ്യ. അതുകൊണ്ടാ.

  ReplyDelete
 96. This comment has been removed by the author.

  ReplyDelete
 97. വളരെ നല്ല പോസ്റ്റ്‌....
  നമ്മളാല്‍ കഴിയുന്നത് നാം ഓരോരുത്തരും ചെയ്യുക.

  ReplyDelete
 98. പതിവ് ശൈലിയില്‍ നിന്നും വിത്യസ്തമായ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചിന്തയാണ് അവവതരിപ്പിച്ചത്. വായിക്കപ്പെടുമ്പോള്‍ വൈകാരികമായ നിമിഷങ്ങളിലൂടെ മനസ്സ് കടന്നുപോയി. തികച്ചും സമകാലികമായ ഒരു വിഷയം .അഭിനന്ദനങ്ങള്‍

  ReplyDelete
 99. കണ്ണൂരാനേ, ഉള്ളില്‍ ഉറഞ്ഞുകൂടിയതു പുറത്തേക്കൊഴുകിയ എഴുത്തു കണ്ടു.. ഒരു നിമിഷമെങ്കിലും ചിന്തിക്കാതെ ആരും മടങ്ങില്ല.

  ReplyDelete
 100. ലോകത്തെവിടെയെങ്കിലും ഒരു കുഞ്ഞ് വേദന അനുഭവിക്കുന്നു എന്നറിയുമ്പോള്‍ എന്റെ ഹൃദയവും പൊടിഞ്ഞു തകരാറുണ്ട്. എന്നാലും എന്റേതല്ലാത്ത ഒരു പെണ്‍കുഞ്ഞിനു ജീവിതം നല്‍കണം എന്ന ആശ സാഹചര്യങ്ങള്‍ കൊണ്ട് സാധ്യമാക്കാന്‍ കഴിഞ്ഞില്ല.

  കണ്ണൂരാന്റെ അഗാധമായ മനുഷ്യസ്നേഹം ശരിക്കും കണ്ണ് നനയിച്ചു.

  ReplyDelete
 101. ..കലക്കി മച്ചു .
  കുറെ നാളായി ഈ വഴി വന്നിട്ട് .
  സമയം കിട്ടാതോണ്ടാട്ടോ .
  എന്തായാലും വെറുതെ ആയില്ല .

  Great...

  ReplyDelete
 102. നന്നായിരിക്കുന്നു കണ്ണൂരാന്‍!
  ചെറിയ കുട്ടികള്‍ ആശയവിനിമയത്തിനുള്ള മാര്‍ഗമായി മാത്രം കരയട്ടെ. അവരുടെ നിലവിളികള്‍ ഭൂമിയില്‍ ഇല്ലാതാവട്ടെ!

  ReplyDelete
 103. നന്‍മയുള്ള അകങ്ങള്‍ കൈമോശം വരുന്ന കാലത്ത്
  സ്‌നേഹത്തിന്റെ,കരുണയുടെ, പക്ഷം ചേര്‍ന്നുള്ള രചന ഒട്ടേറെ ഇഷ്ടപ്പെട്ടു....

  ഉള്ള്‌തൊട്ടുള്ള രചനക്ക് ഭാവുകങ്ങള്‍....

  ReplyDelete
 104. ഇന്നും പത്രത്തില്‍ വായിച്ചു: റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്..
  ഈ കരച്ചിലുകള്‍ ആരേയും വേദനിപ്പിക്കുന്നില്ലേ..?

  ReplyDelete
 105. കൊള്ളാം, പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ പോസ്റ്റ്‌. ജീവിതത്തിലൊരിക്കലും ഒരു നോട്ടം കൊണ്ടുപോലും കുട്ടികളെ വിഷമിപ്പിക്കില്ലെന്ന് നമുക്ക് തീരുമാനമെടുക്കാം.

  ReplyDelete
 106. chinthippikkunna... kannu thurappikkunna post.

  ReplyDelete
 107. ഞാൻ പെൺകുഞ്ഞുങ്ങളാൽ സമ്പന്നനാണ്‌.ഒപ്പം സന്തോഷവാനും.
  എഴുത്ത് പെരുത്ത് ഇഷ്ടായി.

  ReplyDelete
 108. പ്രിയപ്പെട്ട കണ്ണൂരാൻ...ഇന്നത്തെ സമൂഹത്തിൽ ഏറെ ശ്രദ്ധ ലഭിയ്ക്കേണ്ട ഒരു വിഷയത്തെക്കുറിച്ചൂള്ള ഈ എഴുത്ത് തീർച്ചയായും അഭിനന്ദനമർഹിയ്ക്കുന്നു..കുഞ്ഞുങ്ങൾ.. ഈ പ്രപഞ്ചത്തിലെ ഓരോ കണികയിലും സന്തോഷം മാത്രം നിറയ്ക്കാൻ കഴിയുന്ന മാലാഖകളല്ലേ ഒരോ പിഞ്ചുകുഞ്ഞും... അവർക്കായി പ്രപഞ്ചം അണിഞ്ഞൊരുങ്ങുന്നു.. പൂക്കൾ വിടരുന്നു...പക്ഷികൾ പാടുന്നു.. 'ഭൂമിയിൽ പിറന്നു വീഴുന്ന ഒരു കുഞ്ഞിന്റെ ആദ്യചിരിയിൽ നിന്നും ഒരു കുഞ്ഞുമാലാഖ ജന്മമെടുക്കുന്നു. ഇത് ടിങ്കർബെൽ എന്ന ആനിമേഷൻ സിനിമയിൽ കണ്ടതാണ് കേട്ടോ'..പക്ഷേ അതൊരു സത്യം തന്നെയാണെന്ന് ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി കാണുന്ന ആർക്കും ബോധ്യമാകും..

  പക്ഷേ ഇന്നത്തെ ലോകം ഈ മാലാഖക്കുഞ്ഞുങ്ങളോട് എന്താണ് ചെയ്യുന്നത്..സമൂഹത്തിന്റെ അവഗണന ഏറ്റുവാങ്ങി, അകറ്റി നിറുത്തപ്പെടുന്ന ആയിരക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങൾ ഡൽഹിയിലെ തെരുവീഥികളിൽ ദിവസവും കാണാറുണ്ട്..അവർക്കായി ഒന്നും ചെയ്യുവാൻ സാധിയ്ക്കാത്തവന്റെ നിസ്സഹായതയും, ആത്മനിന്ദയും പലപ്പോഴും ഞാനും അനുഭവിയ്ക്കാറുണ്ട്..നമ്മുടെ ഒരു രൂപയ്ക്കോ, പത്തു രൂപയ്ക്കോ, ആയിരങ്ങൾക്കോ രക്ഷപെടുത്താനാവുന്നതല്ല അവരുടെ ജീവിതങ്ങൾ..കാരണം ഇതൊരു മാഫിയയാണ്..തിരിച്ചറിയപ്പെടാതെ പോകുന്ന നൂറുകണക്കിന് അഫ്രീനും, ചേതക്കും ഇവിടെയുണ്ട്....പക്ഷെ ഭരണകൂടങ്ങളുടെയും മീഡിയകളുടെയും കണ്ണിൽ ഇവർ മനുഷ്യജന്മങ്ങളായിപ്പോലും പരിഗണിയ്ക്കപ്പെടാറില്ല എന്നതാണ് സത്യം...

  ഒരു പക്ഷേ അതിലും കഷ്ടമല്ലേ സുഖമായി ജീവിയ്ക്കുന്നു എന്ന് നാം കരുതുന്ന നമ്മുടെ മക്കൾ.. ഡോക്ടറോ, എഞ്ചിനീയറോ,ആകുവാനായി നേർച്ചക്കോഴികളേപ്പോലെ വളർത്തപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ മനോവികാരങ്ങളെപ്പറ്റി നാം ചിന്തിയ്ക്കാറുണ്ടോ..അവർക്ക് ആവശ്യമായ സ്വാതന്ത്ര്യവും, പരിഗണനയും നാം നൽകാറുണ്ടോ..?. ഇല്ല എന്നതല്ലേ വാസ്തവം..

  ഏതവസ്ഥയിലാണെങ്കിലും ലോകത്തിലെ കുഞ്ഞുങ്ങൾ സ്വാതന്ത്ര്യമില്ലത്തവർ തന്നെ...

  ReplyDelete
 109. നന്മ നിറഞ്ഞ എഴുത്തുകാരാ ..........നല്ലൊരു സന്ദേശമാണ് താങ്കള്‍ പറഞ്ഞു വെച്ചത് ............
  ഒരുപാട് നല്ലതായിരിക്കട്ടെ ,ഇന്നും നാളെയും നാളെത്തെ പ്രതീക്ഷകളും ........നന്ദി .

  ReplyDelete
 110. കണ്ണൂരാനെ ....താനെന്തിനീ വേദനിപ്പിക്കുന്ന സത്യം എന്നോട് പറഞ്ഞു..എന്‍റെ നെഞ്ചില്‍ ഒരിക്കലും പറിച്ചെടുക്കാന്‍ പറ്റാത്ത ഒരമ്പു പോലെ ആഴത്തില്‍ ഈ സത്യം കുത്തി തറഞ്ഞു നില്‍ക്കുന്നു.

  ReplyDelete
 111. വായിച്ചു...എന്താണ് മറുകുറി എഴുതേണ്ടത്....മുന്നില്‍ കനത്ത അന്ധകാരം... മനസ്സ് ശൂന്യമാണ്....വാക്കുകള്‍ക്കു ജീവനില്ലാതാവുന്നു....ആണ് പെണ് വേര്‍തിരിവുകള്‍ക്ക് ഇടയില്‍ ആകാശം മുട്ടെ കെട്ടിയ കോട്ടകള്‍ തകരട്ടെ... കണ്ണൂരാന്‍ നല്‍കിയ സന്ദേശം അതിലെ നന്മയുടെ നാമ്പുകള്‍ കനലായി എരിയട്ടെ ഓരോ മനസ്സിലും..ആ ചൂളയില്‍ സ്നേഹം ഉരുകിയൊലിക്കട്ടെ..എല്ലാ കുഞ്ഞുങ്ങളും കുഞ്ഞുങ്ങള്‍ ആണെന്ന് തിരിച്ചറിയാന്‍ കെല്‍പ് ഉണ്ടാവട്ടെ നാമോരോരുത്തര്‍ക്കും..

  ReplyDelete
 112. ആ കല നഷ്ടമാകുന്നുണ്ടോ എന്ന സശയമാണ്‌ പല യാത്രകളൂം സമ്മനിച്ചത്.
  പ്രത്യേകിച്ചും തീവണ്ടി യാത്രകള്‍. മുഴിഞ്ഞ വേഷങ്ങളി കുട്ടിത്തങ്ങള്‍ കയറി വരുമ്പോള്‍
  കൈയ്യിലുള്ള പുസ്തകത്തിലേക്ക് ഒളീക്കുകയാണ്‌ പതിവ്. വേറെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന സങ്കടം കൊണ്ട് പൈസ കൊടുത്തെന്നിരിക്കും. ചിലപ്പോള്‍ അതും ഇല്ല.

  ReplyDelete
 113. വായിച്ചു,
  ഇഷ്ടായി
  ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക് വേണ്ടി നമുക്ക് പ്രാർഥിക്കാം, ലോകത്തിന്റെ പലകോണിലും നമുകൊക്കെ മുമ്പിലും ഈ വേദന ചിത്രങ്ങൾ കരയുമ്പൊ എങ്ങിനെ നാം മാറി നടക്കും

  ReplyDelete
 114. വൈകിപ്പോയി, കണ്ണൂരാന്‍ , എത്താന്‍ വൈകിപ്പോയി.. കണ്ണ് നിറഞ്ഞു പോയി.. കണ്ണൂരാന്‍ എന്ന തൂലികയുടെ പിന്നില്‍ ഇത്ര വലിയ ഒരു മനുഷ്യ സ്നേഹി ഒളിഞ്ഞിരിക്കുന്നു എന്ന് എല്ലാവരെയും മനസ്സിലാക്കിയല്ലോ..അത് മതി..ഭൂഖണ്ഡാന്തര മിസ്സൈയിലുകളും മറ്റും പായിച്ച് , സാങ്കേതിക രംഗത്ത് നാം കുതിപ്പ് നടത്തുമ്പോഴും സാമൂഹ്യ രംഗത്ത് നാം എത്ര ദരിദ്രര്‍ ആണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ഈ പോസ്റ്റ്‌. കണ്ണുനീരോടെ..

  ReplyDelete
 115. മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!

  എന്റെ യാച്ചൂ....നിന്നെ വായിച്ച് സങ്കടപ്പെട്ടു വരുമ്പോഴാ ചന്തു ഭായിയെ കണ്ടത്.... കരയുന്നില്ല ഞാന്‍ ....ഈ യഥാ ര്‍ത്യങ്ങളെ എങ്ങനെ നേരിടും ...?

  --

  ReplyDelete
 116. eyuthumbol eyuthukarante kannu nananju.vayichappol vayanakaranteyum.nallapost.abhinanthanangal

  ReplyDelete
 117. eyuthumbol eyuthukarante kannu nananju.vayichappol vayanakaranteyum.nallapost.abhinanthanangal

  ReplyDelete
 118. വെത്യസ്ഥത പുലത്തുന്ന പോസ്റ്റ്‌ ഇഷ്ടമായി

  ReplyDelete
 119. ഒരു നായിന്റെ മോന്‍ കുഞ്ഞിന്റെ നെഞ്ചത്ത് കയറി നില്‍ക്കുന്ന ഫോടോ മറ്റൊരു നായിന്റെ മോന്‍ ഫേസ്‌ ബുക്കില്‍ പോസ്ടിയത് കണ്ടു അവനെ പച്ച തെറി വിളിച്ചു ഇരിക്കുംപോഴയിരുന്നു ഈ പോസ്റ്റു വായിച്ചതു ... ഞാന്‍ മോളെ സ്നേഹപൂര്‍വ്വം ശാസിക്കുന്നത് പോലും ഈ പ്രവാസത്തില്‍ നൊമ്പരമാകാറുണ്ട് ..

  ReplyDelete
 120. പോസ്റ്റും കമന്റുകളും വായിച്ചു.
  ഒന്നും പറയാന്‍ കഴിയുന്നില്ല,
  ആശംസകള്‍ മാത്രം.

  ReplyDelete
 121. നന്മ നിറഞ്ഞ എഴുത്ത്. മനസ്സിനെ പിടിച്ചുലക്കുന്നു..

  ReplyDelete
 122. മനസ്സിനെ പിടിച്ചു കുലുക്കുന്ന ഒരു പോസ്റ്റ്. അഫ്രീന്റെ ചേതനയറ്റ കുഞ്ഞുമുഖം ..ഫലക്, ആരോമൽ. ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങൾക്ക് മുൻപിൽ തല കുനിക്കാം നമുക്ക്. നന്ദി കണ്ണൂരാനേ!

  ReplyDelete
 123. Athe Kannooraanee... Manushyanaavuka oru kalayaanu. Idaykku ithupolulla saamoohikaprasakthiyulla vishayangal nallathaanu. Ningaleppoloraal parayumbol athinu azhakum shradhayum kooduthal kttum. Ithum oru tharathilulla punya pravarthiyaanu...

  Muzhuvanayum ee lokam oru poonkavanam aakilla enkilum ithu vaayikkunna oro manushyanumenkilum theerumanamedukkan kazhiyum. Nammalal kazhiyunna oru shradha, oru sahayam, okke thanne dharalam. Ithu ellavarum ettedukkukayanenkil rakshapettu... Nandi kannoraane ee postinu!

  Haa pinne kurachu naalayi oru short film-nte purakeyayirunnu. Athinte munnodiyayi blogil oru puthiya video post cheythirunnu. Kandirunno ennu ariyilla....

  Appo iniyum varaam..

  Regards
  jenithakavisheshangal.blogspot.com

  ReplyDelete
 124. No comments but just a few words : The Best post from a great blogger.

  ReplyDelete
 125. ബാലവേലയുടെ ഫോട്ടോകള്‍ അകമ്പടിയായി വന്ന ഒരു മെയില്‍ കണ്ടതിനു ശേഷമാണ് കണ്ണൂരാന്റെ ഈ പോസ്റ്റ്‌ കണ്ണില്‍ പെട്ടത്, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി രാപ്പകല്‍ കഷ്ടപെടുന്ന ആ കുരുന്നുകളുടെ ചിത്രങ്ങള്‍ മനസ്സില്‍ നൊമ്പരങ്ങള്‍ ഉണ്ടാക്കി, തീരുമാനങ്ങള്‍ എടുക്കേണ്ടത് ഇപ്പോഴാണ്, ജീവിത നിവര്‍ത്തിയില്ലാതെ കഷ്ടപെടുന്ന ഒരു കുട്ടിയുടെ ഭക്ഷണം, വസ്ത്രം വിദ്യാഭ്യാസം എന്നിവയ്ക്ക് ആവശ്യമായ തുകയും സമയവും മാറ്റിവെക്കാന്‍ നമ്മളില്‍ ഓരോരുത്തരും തയ്യാറാവണം, അതിനായി അനാഥാലയങ്ങള്‍ തേടി നടക്കേണ്ടതില്ല, നമ്മുടെ കുടുമ്പത്തിലുള്ള, അല്ലെങ്കില്‍ അയല്‍പക്കത്തുള്ള , അതുമല്ലെങ്കില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇതു പോലെ ജീവിത സാഹചര്യം ഉള്ള ഒരു കുട്ടിയെ കണ്ടെത്താന്‍ കഴിയും, ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു, ജഗദീശ്വരന്‍ അനുഗ്രഹം അതിലുണ്ടാവേട്ടെ എന്നാഗ്രഹിക്കുന്നു,

  ബ്ലോഗില്‍ ഇത്തരത്തില്‍ എഴുതിയത് ആര്‍ക്ക്ങ്ങിലും പ്രേരണ ആകുനെങ്കില്‍ അത് ഒരു ഭാഗ്യമാകാന്‍ വേണ്ടി ആണ്, വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നറിയാം , എങ്കിലും ...

  "അനാഥകളുടെ സ്വത്തു നിങ്ങള്‍ അന്യായമായി തിന്നരുതെന്നും, അവരോടു മര്യാദ കേടു കാണിക്കരുതെന്നും, നിങ്ങളുടെ മക്കള്‍ അനാഥമാകുന്ന ഒരു ദിവസത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ" എന്നുള്ള ഒരു വേദ വചനം വായിക്കാന്‍ കഴിഞ്ഞെത് ഓര്‍ക്കുന്നു.. എത്രയോ അര്‍ത്ഥവത്തായ ഒരു വചനമാണ് അത്, കുട്ടികള്‍ അനാഥമാകുന്ന അവസ്ഥയെ കുറിച്ച് ഓര്‍ക്കാന്‍ കൂടി നമ്മള്‍ ഇഷ്ടപെടുന്നില്ല, ആ അവസ്ഥയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍, വിഷമതകള്‍ എല്ലാം തന്നെ ഓര്‍ക്കുമ്പോള്‍.

  കുട്ടികള്‍ ഈശ്വരന്റെ ദാനമാണ്. എല്ലാ കുട്ടികളെയും നമ്മുടെ കുട്ടികളായി കാണാന്‍ കഴിഞ്ഞാല്‍ . ആകയാല്‍ എനിക്ക് അത്തരത്തിലുള്ള ഒരു തീരുമാനം എടുക്കാന്‍ പ്രേരിതമായ കണ്ണൂരാന്റെ എളിയ ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളും,

  "മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും."

  ReplyDelete
 126. ഈ പോസ്റ്റ്‌ ഗംബീരമായി !!! വായനയില്‍ ഉടനീളം കണ്ണുകളില്‍ വള്ളം കളി നടത്തിയ കണ്ണൂരാന് ആശംസകള്‍ !!!

  ReplyDelete
 127. ഒരു പെണ്ണിഷ്ട്ടത്തിൽ തുടങ്ങി ...
  ഈ കണ്ണൂരാൻ വായനക്കരെയെല്ലാം
  കണ്ണീരണിയിപ്പിച്ച് , നമ്മുടെ സമൂഹത്തിലേക്ക് ശരിക്കൊന്ന് കണ്ണുതുറന്ന് നോക്കുവാൻ എല്ലാവർക്കും പ്രേരണ നൽകിയ ഈ കരളലിയിയിക്കുന്ന കുറിപ്പുകൾക്ക് അഭിവാദ്യങ്ങൾ കേട്ടൊ ...
  കണ്ണൂസ്...
  ഹാറ്റ്സ് ഓഫ്...!

  ReplyDelete
 128. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കര്‍ ആയിരിക്കുക....
  എത്ര ബുദ്ധി മുട്ടുള്ള കാര്യം ആണ്?അങ്ങനെ ഒരു
  മനസ്സ് ഉണ്ടായാലേ കുഞ്ഞുങ്ങളെ മനസ്സ് തുറന്നു
  സ്നേഹിക്കാന്‍ ആവൂ..അല്ലാത്തവര്‍ സ്വാര്‍ഥതയുടെ
  അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നവര്‍ മാത്രം..
  സ്നേഹിക്കുന്നവര്‍ അല്ല....
  കണ്ണൂരാന്‍ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍...

  ReplyDelete
 129. നല്ല സന്ദേശം പേറുന്ന പോസ്റ്റ്.. ആശംസകൾ....

  കാണാൻ ഭയക്കുന്ന കാഴ്ചകൾ വീണ്ടും വേണ്ടിയിരുന്നില്ല.... വാക്കുകളേക്കാൾ ചിത്രങ്ങൾ ചിന്തിപ്പിക്കുമെന്നത് മറക്കുന്നില്ല....

  ReplyDelete
 130. എന്തെഴുതാന്‍.. ഒന്നും എഴുതാന്‍ കഴിയാത്തതിനാല്‍ ..ഇത് വായിച്ചു എന്നറിയിക്കട്ടെ. നമുക്ക് മനുഷ്യരാവാന്‍ ശ്രമിയ്ക്കാം

  ReplyDelete
 131. കുട്ടികളുടോളുള്ള ക്രൂരതകള്‍ കണ്ട് മരവിച്ച മനസ്സുകള്‍ക്ക് മുംബില്‍ പ്രസവിക്കാനിരിക്കുന്ന മോളെ ആഗ്രഹിച്ചു കൊണ്ടിട്ട പോസ്റ്റിന് കമ്മന്റ് ഇടുന്നില്ല....
  അല്ല, പ്രസവം കഴിഞ്ഞോ....പ്രാര്‍ഥനകള്‍...!

  ReplyDelete
 132. ".... ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!"
  ____ പ്രിയ മുഹമ്മദ്‌ യാസീന്‍,
  ഈ പോസ്റ്റിനു commentവേണമെന്നില്ല. ജീവിതത്തിലൊരിക്കലും ഒരു നോട്ടം കൊണ്ടുപോലും കുട്ടികളെ വിഷമിപ്പിക്കില്ലെന്ന് നമുക്ക് തീരുമാനമെടുക്കാം."
  എന്നെഴുതി കുഞ്ഞുങ്ങള്‍ക്കായി ഇത്തിരിയെങ്കിലും എഴുതിയ താങ്കളെ ഇനി ഞാന്‍ എന്നും വായിക്കും.ഈ കുഞ്ഞുമനസ്സിനെ സ്നേഹിച്ചു സ്നേഹിച്ച്....
  "പിഞ്ചു ഹൃദയം ദേവാലയം ...."
  വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 133. നന്മയുള്ള ഈ എഴുത്തിന് എന്റെ ബിഗ്‌ സല്യൂട്ട് ...

  ReplyDelete
 134. മനസ്സിന്റെ ഉള്ളില്‍നിന്നും വന്ന കണ്ണൂരാന്റെ വരികള്‍
  പറയാന്‍ വാക്കുകളില്ല കണ്ണൂരാന്‍, നിങ്ങളുടെ മനസ്സിന്റെ വലിപ്പം അറിയാന്‍ ഈ ഒരു പോസ്റ്റ് മാത്രം മതി
  മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഈ പോസ്റ്റ് ഭൂലോകത്ത് മുഴുവന്‍ പേരും വായിച്ചിരുന്നങ്കില്‍ എന്നു ആശിക്കുന്നു ...
  എല്ലാ വിധ നന്മകളും നേരുന്നു

  ReplyDelete
 135. നല്ല പോസ്റ്റ്, കണ്ണൂരാന്‍! ആശംസകള്‍!

  ReplyDelete
 136. നല്ല പോസ്റ്റ്‌, ഇന്നലെ ഞാനും കേട്ടു,മുത്തച്ചന്‍ ഒരു പിഞ്ചു കുഞ്ഞിനെ ബ്ലേഡ് കൊണ്ട് ദേഹ മാസകലം വരഞ്ഞിരിക്കുന്നു.......

  ReplyDelete
 137. നല്ല പോസ്റ്റ്‌...ചിത്രങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്..

  ReplyDelete
 138. മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..! ഈ ചിത്രങ്ങള്‍ ഒഴിവാക്കാമായിരുന്നു...

  ReplyDelete
 139. This comment has been removed by the author.

  ReplyDelete
 140. സമയമായെങ്കിൽ ആ ചിത്രങ്ങൾ നീക്കം ചെയ്യാം. ദില്ലിയിൽ നിത്യവും പതിനൊന്ന് കുട്ടികളെങ്കിലും കാണാവുന്നുണ്ടെന്ന വേദനിപ്പിക്കുന്ന വാർത്തവായിച്ചതിന്റെ പിന്നാലെയാണീ പോസ്റ്റ് കാണുന്നത്. ഇത്രയധികം പീഡനങ്ങളനുഭവിക്കുന്ന ഒരു "വിഭാഗം" ഒരു പക്ഷേ ലോകത്തിലുണ്ടാവില്ല തന്നെ. സ്വന്തം വീട്ടിൽ തുടങ്ങുന്ന പീഡനം സ്കൂളിലും പിന്നെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അനുഭവിക്കാൻ വിധിക്കപ്പെടുന്നവരാണ് കുഞ്ഞുങ്ങൾ! തന്നേക്കാൾ പതിന്മടങ്ങ് ഇരട്ടി വലിപ്പമുള്ള ഒരാൾ, സ്വന്തം അച്ചനായാലും അമ്മയായാലും അടിക്കാൻ വരുമ്പോഴും ഒച്ചയിടുമ്പോഴും കുഞ്ഞുമനസ്സുകളിൽ മിന്നിമറയുന്ന ഭീതിയുടെ തോത് വായിച്ചോ കേട്ടോ ആരിഞ്ഞവർ പിന്നൊരിക്കലും ആ നിഷ്കളാങ്ക മനസ്സുകളെ പീഡിപ്പിക്കുകയില്ല. ഒരു സുഹൃത്തിന്റെ ഈ പോസ്റ്റ് കണ്ണുരാന്റെ മേല്പോസ്റ്റിനൊരു കയ്യൊപ്പായിരിക്കും.http://vniyas.blogspot.com/2011/10/blog-post.html

  ReplyDelete
 141. അമ്പടാ യാചിക്കാ എല്ലാരേം കണ്ണില്‍ കുത്തിയ പോലെ കരയിച്ചല്ലോ ..അപ്പൊ തല്ലുകൂടാന്‍ മാത്രമല്ല അറിയുന്നത് , ആ തലയില്‍ നല്ലൊരു മനസ്കൂടെയുണ്ട് അല്ലെ ..
  ഇത് വായിച്ചു കരഞ്ഞു കണ്ണീരു കൊണ്ട് കാലോന്നും കഴുകിയില്ലേലും മനസിനെ ശരിക്കും ഒന്ന് പിടിച്ചു കുലുക്കിയിരിക്കുന്നു ....
  ടൗണിലും വഴിയിലും മറ്റും എത്രയെത്ര മക്കളെ ഇങ്ങനെ ആരോരുമില്ലാതെ ഭക്ഷണത്തിനും മറ്റും അലയുന്നതായി കാണുന്നു ,ഒരിക്കലും ആലോചിച്ചിട്ടില്ല അവര്‍ എന്നെപ്പോലെ തന്നെയുള്ളവാരാണെന്ന്...എന്റത്രയും തന്നെ അവകാശവും അധികാരവും അവര്‍ക്കും ഈ ഭൂമിയിലുന്ടെന്നു ..
  അങ്ങേ അറ്റം നിരാശയോട് കൂടിത്തന്നെ പറയട്ടെ ,ഇതുവരെയും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല .മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍ അഞ്ചോ പത്തോ കൊടുക്കുന്നതല്ലാതെ ,വീട്ടില്‍ വന്നു ദയനീയ ഭാവംപൂണ്ടു നില്‍ക്കുമ്പോള്‍ ഇച്ചിരി ഭക്ഷണമോ പഴകിയ ഒരു ദ്രസ്സോ കൊടുക്കുമെന്നതല്ലാതെ ...
  എത്ര ചോരക്കുഞ്ഞുങ്ങള്‍ വലിച്ചെറിയപ്പെടുന്നു.
  എത്ര മക്കള്‍ ബാലവേലക്കായി പറഞ്ഞയക്കപ്പെടുന്നു .
  എത്ര കൌമാരങ്ങള്‍ വേദനയില്‍ മുങ്ങി പിച്ചിച്ചീന്തപ്പെടുന്നു ...

  ചിന്തിപ്പിച്ചു യാചിക്കാ ,
  ഈ പോസ്റ്റ്‌ ഒരുപാട് ചിന്തിപ്പിച്ചു .

  ഇങ്ങനെയുള്ള കുറിപ്പുകളും മറ്റും വായിച്ചു നെടുവീര്‍പ്പിടാനും ചിത്രങ്ങള്‍ കണ്ടു കണ്ണീരണിയാനും
  മാത്രം വിധിക്കപെടാതെ അവര്‍ക്ക് വേണ്ടി എന്തെന്കിലുമോക്കെ നല്ലത് ചെയ്യാന്‍ നമുക്ക്‌ ശ്രമിക്കാം ...
  ഈ നല്ല ചിന്തകള്‍ക്ക് ,അത് ഞങ്ങളുമായി ഷെയര്‍ ചെയ്യാന്‍ തോന്നിയ ആ നല്ല മനസിന്‌ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .

  (കുഞ്ഞുവാവ വന്നാല്‍ ഞങ്ങളെയൊക്കെ അറിയിക്കണേ ... കുട്ടിക്കുപ്പായവും കണ്മഷിയുമൊക്കെ വാങ്ങി വരാന്‍ പൂതിയുണ്ട്!)

  ReplyDelete
 142. നാടൊട്ടു നടന്ന് തലയെണ്ണി പറഞ്ഞ ,
  രാജ്യത്തിന്‍ പെരുകിയ ജനക്കണക്കില്‍ പോലും
  എണ്ണപ്പെടാതെ പോയ
  ഈ രേഖയില്ലാ ജന്മങ്ങളുടെ
  കരുവാളിച്ച കരങ്ങളില്‍
  കറുത്തു കണ്ട
  രേഖകളിലെ ശാസ്ത്രമെന്താവും .....??

  ചിന്തിപ്പിക്കുന്ന രചനയ്ക്ക് അഭിനന്ദനം ........

  ReplyDelete
 143. എല്ലാവരും കമന്റുകള്‍ അടിച്ചു കഴിഞു എന്നു കരുതുന്നു.....!!യാച്ചൂ നല്ല മനസ്സിനു അഭിനന്ദനം!!എനിയും എഴുതുക .....നമ്മുടെ കണ്ണിലെ കരടുകളാകുന്ന വാര്‍ത്തകളെ കുറിച്ച്....

  ReplyDelete
 144. കണ്ണൂരാന്‍..
  ഈ പോസ്റ്റ്‌ വായിച്ചപ്പൊ എന്റെ നെഞ്ചൂരി..
  ആദ്യം ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു.. പിന്നെ കരയാന്‍ തോന്നിപ്പിച്ചു..
  അല്ല, ആദ്യം അറിയാതെ കരയാന്‍ തോന്നിപ്പിച്ചു. പിന്നെ ഒന്നിരുത്തി ചിന്തിപ്പിച്ചു..
  എന്തായാലും നാം കണ്ടിട്ടും കാണാത്ത ഈ പകല്‍വെളിച്ചങ്ങള്‍ വല്ലാതെ മനസ്സ് പിടിച്ചു.പിടപ്പിച്ചു..

  നല്ല രചന. വായനയും.
  ഒരു കാഴ്ചക്കും വേണ്ടാത്ത ഇത്തരം കാഴ്ചകളെ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ ഇക്കാക്ക്‌ ഇനിയും കഴിയട്ടെ..
  ആശംസകള്‍..

  ReplyDelete
 145. വൈകിയെത്തിയതില്‍ ക്ഷമിക്കുക ,ജോലിത്തിരക്ക് തന്നെ കാരണം. "കുഞ്ഞുങ്ങളുടെ മനസ്സുനൊന്ത കണ്ണീരു വീണാല്‍ അവിടം ഭസ്മമായിപ്പോകട്ടെ എന്ന് എതെങ്കിലും മാമുനിമാര്‍ ശപിക്കേണ്ടിയിരിക്കുന്നു ഈ ലോകത്തെ." കാര്യങ്ങള്‍ അതിന്റെ ഗൌരവത്തോടെ നന്നായി പറഞ്ഞു കണ്ണൂസേ..

  ReplyDelete
 146. ഈതിനെ കാണാൻ കഴിയുന്നവരുടെ മനസ്സിലാണു ദൈവം ഇരിക്കുന്നത്‌.

  ReplyDelete
 147. യാത്രക്കിടയില്‍ ടൗണിലും, ബസ്സിലും, ട്രെയിനിലും മറ്റും കാണുന്ന, ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്ന കുരുന്നുകള്‍. പത്രങ്ങളില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍. ഇതൊക്കെ കാണുമ്പൊള്‍ ന്യായമായും തോന്നുന്നു കുട്ടികള്‍ ഈ ഭൂമിയുടെ അവകാശികള്‍ അല്ലെ..? അതല്ല സമൂഹം അവരെ അങ്ങനെ അല്ലെ കാണുന്നത്..? തീര്‍ച്ചയായും ഇതിനൊരു മാറ്റം വരണം. ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കല്ലി വല്ലിയിലൂടെ കണൂരാന്‍ നടത്തിയ ശ്രമത്തിനു അഭിനന്ദനങ്ങള്‍.
  നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ ഒരു പോസ്റ്റിനു താഴെ കമന്റ്‌ ചെയ്യുന്നതിലോ, വാര്‍ത്തകള്‍ കാണുമ്പോള്‍ സഹതപിക്കുന്നതിലോ തീരുന്നു പലരുടെയും മനുഷ്യസ്നേഹവും, കുട്ടികളോടുള്ള സ്നേഹവും. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്ത സഹതാപമോ, അഭിപ്രായങ്ങളോ അല്ല അവശ്യം. ഇക്കാര്യത്തില്‍ നമുക്ക് എന്ത് ചെയ്യാനാകും എന്നാണ് ആലോചിക്കേണ്ടത് . നമ്മള്‍ ഒരുമിച്ചു നിന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം ഉണ്ടാക്കാം. ഈ ചര്‍ച്ച ബ്ലോഗില്‍ മാത്രം ഒതുങ്ങില്ല എന്ന് വിശ്വസിക്കുന്നു.

  ReplyDelete
 148. വന്നു, വായിച്ചു, കണ്ണു നിറഞ്ഞു. പറയാന്‍ മറ്റു വാക്കുകളില്ല.

  ReplyDelete
 149. ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ..........

  ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്.?

  അഞ്ചുപെണ്മക്കളെ സ്നേഹിച്ചുകൊഞ്ചിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിച്ച ആളാണ് ഞാൻ. എന്നാലും ഒരുപെൺകുട്ടിയേക്കണ്ടാൽ ഞാൻ കൊതിയോടെനോക്കും...

  കണ്ണൂരാൻ പറഞ്ഞത് എല്ലാം സത്യം. കണ്ണുനിറയുന്നു ..

  നല്ല വിവരണം. പടങ്ങൾ കരയിക്കുന്നു മോനേ...

  ReplyDelete
 150. ഇന്നാണ് വായിക്കാനൊത്തത്. ഇന്നത്തെ ഒരു വാര്‍ത്ത. അമ്മയുടെ കയ്യിലുള്ള ഭാണ്ഡത്തില്‍ സ്വന്തം കുഞ്ഞിന്റെ ജഡം. കൊന്നതാണെന്ന് പൊലിസ് സംശയിക്കുന്നു. പറഞ്ഞ പോലെ ഫേസ് ബുക്കില്‍ പലരും ഇടുന്ന ചിത്രങ്ങള്‍ കാണാന്‍ സുഖമുള്ളതല്ല. അത് ഇടാതിരിക്കലാണ് ഭേദം എന്ന് തോന്നാറുണ്ട്.
  കണ്ണൂരാന്റെ പതിവ് പോസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി കരയിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുന്ന എഴുത്തായി ഇത്.
  പിന്നെ എന്ത് എഴുതിയാലും അതില്‍ ഒരു ഹൃദയം മിടിക്കുന്നുണ്ട്‌.

  ReplyDelete
 151. .....വന്നു നോക്കാന്‍ വൈകി........അസ്സലായിട്ടുണ്ട്, വ്യത്യസ്തമായ ചിന്ത.....മാനവരില്‍ മാനവികത ഉണരട്ടെ...

  ReplyDelete
 152. എവിടെയോ ഉള്ളില്‍ ഒരു നൊമ്പരം...
  പലപ്പോഴും ഒരു തിരിഞ്ഞു നോട്ടമാണ് , മനുഷ്യനെ മനുഷ്യനാക്കുന്നത്.....

  ReplyDelete
 153. തെരുവിലെ ജീവിതങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മുരുകന്‍ എസ് ("തെരുവോര") എന്ന ചെറുപ്പക്കാരനെ ഈ നിമിഷം ഓര്‍ക്കുന്നു. താന്‍ ഓട്ടോ ഓടിച്ചും, തന്റെ തെരുവു ചിത്ര പ്രദര്‍ശനത്തിലൂടെ നേടിയതുമായ പണത്തിന്റെ മുഖ്യ പങ്കും ഇയാള്‍ ഇതിനായി ചിലവഴിയ്ക്കുന്നു.

  Check http://www.orkut.co.in/Main#Testimonials?uid=4115625444729862679
  Or http://www.facebook.com/murugans.kochi

  ReplyDelete
 154. എഴുതിയതിന്‌ വളരെ നന്ദി. ഇവിടെ സ്വന്തം അനുഭവങ്ങൾ കമന്റായി എഴുതിയവർക്കും.

  ReplyDelete
 155. ഇപ്പൊ ആരും ഈ തെരുവ് കാണാറില്ല കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നവരാണ് നമുക്ക് ചുറ്റും ജീവിതത്തിന്റെ തിരക്കിലല്ലേ നില്‍ക്കാനും തിരിഞ്ഞു നോക്കാനും സമയം ഇല്ല ..എല്ലാം വെട്ടിപ്പിടിക്കാന്‍ ഓടുകയാണ്

  ReplyDelete
 156. great post..! കൂടുതല്‍ പറയാന്‍ മനസ്സ് സമ്മതിക്കുന്നില്ല.. വാക്കുകള്‍ക്കതീതമാണ് ഈ പോസ്റ്റിന്‍റെ പ്രസക്തി..

  ReplyDelete
 157. ee postinu pretheka abhinandanangal...... blogil puthiya post....... PRIYAPPPETTA ANJALI MENONU....... vaayikkane.....

  ReplyDelete
 158. 'മനുഷ്യനാവുക ഒരു കലയാണ്‌ '- എത്ര മനോഹരമായ ഒരു പ്രയോഗമാണിത്.. മാനവികതയെ ഉണര്‍ത്തുന്ന ഈ എഴുത്ത്.
  വളരെ വൈകിയാണല്ലോ ഞാന്‍ വായിക്കുന്നത്.
  എന്റെ ഡാഷ് ബോര്‍ഡിലേക്ക് താങ്കളുടെ പോസ്റ്റുകളുടെ അറിയിപ്പുകള്‍ എത്തുന്നില്ലാല്ലോ.....

  ReplyDelete
 159. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
  ഞങ്ങളുടെ ആഗ്രഹം പോലെ അല്ലാഹു ഒരു പെണ്‍കുട്ടിയെ സമ്മാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു.
  മെയ്‌ 18നു വെള്ളിയാഴ്ച പുലര്‍ച്ചെ UAE സമയം 4:44നു ഷെമ്മു പ്രസവിച്ച കുട്ടിക്ക് ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ച അഫ്രീന്‍ എന്ന കുട്ടിയുടെ പേരിട്ടിരിക്കുന്നു.
  പ്രാര്‍ഥനയില്‍ ഞങ്ങളോടൊപ്പം കൂട്ടിരുന്ന എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.

  ReplyDelete
 160. അങ്ങനെ ഞാൻ വീണ്ടും മുത്തശ്ശനായി....അഫ്രീന് എന്റെ ആയിരം ചക്കരമുത്തം............

  ReplyDelete
 161. ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്യുന്നതായിരിക്കും) pls do it buddy.

  ReplyDelete
 162. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
  secondhand bikes in london
  used bikes in uk

  ReplyDelete
 163. ലോകത്ത് സകല തെമ്മാടിത്തരങ്ങളുടെയും ഇരകള്‍ പിഞ്ചു കുഞ്ഞുങ്ങളാണ്. ആരാണ് അവര്‍ക്ക് വേണ്ടി വാദിക്കാനുള്ളത് ?

  ReplyDelete
 164. കണ്ണൂരാനെ ഞാനീ ബൂലോഗത്തില്‍ പുതിയതാണേ. ബ്ലോഗുകളെ കുറിച്ചറിയാനും മഹാന്മാരുടെ ലേഖനങ്ങളും കൃതികളും വായിച്ചു ഉന്മത്തനാകാന്‍ വേണ്ടിയും ബ്ലോഗായ ബ്ലോഗിലെല്ലാം കയറിയിറങ്ങുമ്പോള്‍ എവിടെയും താങ്കളുടെ പുകയാത്ത സിഗരെറ്റ്‌ കണ്ടുകൊണ്ടെയിരിക്കുന്നു. അപ്പോള്‍ കരുതി ഇവിടെ വന്നു നേരിട്ടൊന്നു പരിചയപ്പെടാമെന്നു. അപ്പോള്‍ ദേ കിടക്കുന്നു ഹൃദയ ഭേദകമായ ഒരു കൂട്ടം ദൃശ്യങ്ങള്‍. കണ്ണ് നിറഞ്ഞു പോയ്‌ കണ്ണൂരാനെ, എന്തെ നമ്മുടെ ലോകം ഇങ്ങനെ, കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ പ്രതീകമെന്നു കൊച്ചു നാളില്‍ മനസ്സിലാക്കിച്ച "മാമ്പഴം" എന്ന കവിത ഓര്‍ത്തു പോകുന്നു, അറിയാതെ മിഴികള്‍ നിറയുകയും ചെയ്തോ?? അറിയില്ല എങ്കിലും കവിളില്‍ നേരിയൊരു ഉപ്പുരസം.. എന്തായാലും വെറുതെ കണ്ണുനീര്‍ പൊഴിച്ചിട്ടു കാര്യമില്ല, എന്നാല്‍ കഴിയുന്ന നന്മകള്‍ നമ്മുടെ ലോകത്തില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് നല്കാമെന്നു തീരുമാനിച്ചു.
  പിന്നെ പരിചയപ്പെട്ടതില്‍ സന്തോഷം..

  ReplyDelete
 165. പ്രസക്തമായ പോസ്റ്റ്.. നന്നായിട്ടുണ്ട് കണ്ണൂരാനേ..

  ReplyDelete
 166. ഇതില്‍ കമന്റ്‌ ഇട്ടില്ലെങ്കില്‍ പിന്നെ ഞാന്‍ ഒരു മനുഷ്യനാണ് എന്ന വിശ്വാസം എനിക്ക് പോലും ഇല്ലാതാകും....
  ഓരോ നാണയത്തിനും രണ്ടു വശങ്ങള്‍ ഉണ്ട് എന്നത് പോലെ യാണ് ഈ കാര്യം....
  യാചിച്ചും, പല പല വേലകള്‍ ചെയ്തും, പ്രായത്തിനു നിരക്കാത്ത അഭ്യാസങ്ങള്‍ ചെയ്തും വിശപ്പടക്കാന്‍ പാടുപെടുന്ന ചെറിയ (ഏതാണ്ട് മൂന്നു വയസ്സുകാര്‍ മുതല്‍) കുട്ടികളെ കാണുമ്പോള്‍ സഹായിക്കാന്‍ തോന്നും. പക്ഷെ അതെല്ലാം ഇത്തരത്തിലുള്ള പ്രവണതകളെ, ഇതിനു പിന്നിലുള്ളവരെ, പ്രോത്സാഹിപ്പിക്കലാവില്ലേ എന്ന പ്രതിലോമ ചിന്താഗതി അതിനെ മറി കടക്കും.
  ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ യുവാവ്/യുവതികളെയാണ് മിക്കവാറും ഇവരുടെ കൂടെ കാണാറുള്ളത്‌. വീട്ടു ജോലിക്ക് ആള്‍ക്കാരെ കിട്ടാന്‍ കേരളത്തില്‍ ഇത്രയും വിഷമമുള്ള സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം പണി എടുത്തു ജീവിച്ചൂടെ എന്നും തോന്നും. ഇങ്ങനെയുള്ളവരെ എങ്ങിനെ വീട്ടില്‍ വേലയ്ക്കു നിര്‍ത്തും എന്നതും ഒരു വെല്ലുവിളി തന്നെ. അലസമായി വച്ച പണം അല്ലെങ്കില്‍ ആഭരണം എന്നിവയോടൊപ്പം ഇവര്‍ എപ്പോള്‍ അപ്രത്യക്ഷമാകും എന്നും പറയാന്‍ കഴിയില്ല.... ഇതും പ്രതിലോമ ചിന്താഗതി തന്നെ...
  ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചു നമ്മള്‍ നമ്മുടെ കടമ മറക്കും.... (ഞാനും മറിച്ചല്ല). ശരിയാണ്... നമുക്ക് വേണ്ടത് അനാഥമന്ദിരങ്ങളല്ല... ഇനിയെങ്കിലും വികസനം എന്ന് വിളിച്ചു കൂവുമ്പോള്‍ ഇങ്ങനെയുള്ള എത്ര അനാഥര്‍ ആണ് സൃഷ്ടിക്കപ്പെടുന്നത് എന്നത് കൂടി ശ്രദ്ധിക്കണം. ചേരി നിര്‍മാര്‍ജനം, റോഡ്‌ വീതി കൂട്ടല്‍, കെട്ടിടങ്ങള്‍ക്കും സ്റ്റേഡിയങ്ങള്‍ക്കും മറ്റും വേണ്ടി വരുന്ന ഭൂമി ഏറ്റെടുക്കലുകള്‍ എന്നിവ നടക്കുമ്പോള്‍ പുനരധിവാസത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ടോ എന്നതും ഒരു വിഷയം തന്നെ... വീടുകളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ തടുക്കുവാണോ നിയന്ത്രിക്കുവാനോ നമുക്ക് കഴിഞ്ഞില്ലെന്നു വരാം. ഇപ്പോള്‍ ഉള്ള അനാഥരെയും നിരാലംബരെയും തന്നെ സഹായിക്കാന്‍ കഴിയുന്നില്ല, കുറഞ്ഞത്‌ അവരെ സൃഷ്ടിക്കാതിരിക്കാനെങ്കിലും നമ്മുടെ ഭരണകൂടത്തിനു ശ്രമിച്ചുകൂടെ?
  മനസ്സാക്ഷിക്കുത്തില്ലാതെ ഇത്രയും എഴുതുവാന്‍ എനിക്ക് ധൈര്യം തന്നത് CRY എന്ന സംഘടന വഴി ഒരു കുഞ്ഞിനു ഒരു വര്‍ഷത്തേക്ക് വേണ്ട സംഭാവന നല്‍കി എന്നതു മാത്രമാണ്... ഇത് തന്നെ വളരെ കുറവാണ്, എടുത്തു പറയാന്‍ മാത്രമൊന്നും ഇല്ല എന്നൊക്കെ അറിയാമെങ്കിലും....
  കുഞ്ഞിനു അഫ്രീന്‍ എന്ന് പേരിടാന്‍ കണ്ണൂരാന്‍ കാണിച്ച നല്ല മനസ്സിന് ആയിരമായിരം അഭിവാദ്യങ്ങള്‍.....

  ReplyDelete
 167. കണ്ണൂരാനെ ആശംസകള്‍!

  അതോടൊപ്പം
  മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!
  ഇതെന്നെ കരയിക്കുന്നു. ഈ വരികള്‍.

  ReplyDelete
 168. കുഞ്ഞുങ്ങളുടെ കുരിശുമരണങ്ങളിലേക്ക് നിമിത്തമാകുന്ന, അഥവാ ഭ്രുണഹത്യ ചെയ്യപ്പെടുന്ന പുതുലോക ക്രമത്തിന്റെ ക്രൂരതകളോര്‍ത്തു ഞാനെന്റെ കണ്ണുകള്‍ അമര്‍ത്തിത്തുടക്കും..!

  ഇതൊരു വേറിട്ട ശബ്ദം..
  ഇനിയും തുടരുക..
  എല്ലാവിധ നന്മകളും

  ReplyDelete
 169. പ്രസക്തം...സത്യം... സത്യം... ഇത്തരം ഒരു പോസ്റ്റിന് ഒരായിരം ആശംസകൾ...........

  ReplyDelete
 170. പ്രിയപ്പെട്ട കണ്ണൂരാന്‍ ,
  ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ,ഈ വരികള്‍ താങ്കളുടെ മനസിലെ നന്മകള്‍ വ്യക്തമാക്കുന്നു..
  മോള്‍ സുഹമാണല്ലോ....
  ഇനിയും നല്ല നല്ല രചനകള്‍ എഴുതാന്‍ കഴിയട്ടെ...
  താങ്കള്‍ക്കും കുടുബത്തിനും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍..!

  ReplyDelete
 171. കണ്ണുള്ളവര്‍ കാണട്ടെ കണ്ണൂരാനെ ........

  ReplyDelete
 172. തെരുവിലലയുന്നവരുടെ കാര്യം കഷടം തന്നെ.. പക്ഷെ ചെറുപ്പത്തിലൊക്കെ പലപ്പോഴും അവരുടെ സ്വാതന്ത്ര്യ്വും നാടു ചുറ്റിയുള്ള ജീവിതവുമൊക്കെ ആലോചിച്ച് അതിന്റെ സുഖം മോഹിച്ചിട്ടുണ്ട്... നല്ല പോസ്റ്റ്.
  ആശംസകൾ

  ReplyDelete
 173. @@
  ഇന്ന് ജൂണ്‍ 12. ബാലവേല വിരുദ്ധ ദിനം!

  2004ലെ ജുവനൈല്‍ ജസ്റ്റിസ്‌ ആക്റ്റ്‌ പ്രകാരം 18 തികയാത്ത ആരെക്കൊണ്ടും ജോലി ചെയ്യിക്കുന്നതോ അതിനു പ്രേരിപ്പിക്കുന്നതോ കുറ്റകൃത്യമാണ്.
  കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടാനായി കേരളത്തില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പര്‍ 1098.
  ഈ നമ്പറില്‍ വിളിച്ചാല്‍ കുട്ടികള്‍ക്കോ കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ക്കോ സേവനം ലഭ്യമാകും.

  ഈ പോസ്റ്റിനെ നെഞ്ചോട്‌ ചേര്‍ത്തുവെക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ നല്ല മനസുകള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി.
  മറ്റൊരു പോസ്റ്റിന്റെ പിറവിവരെ തല്‍ക്കാലം വിട!

  ****

  ReplyDelete
 174. ഒരു നര്‍മ്മ കഥയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നിട്ടും വന്നത് വെറുതെയായില്ല. നന്മയുടെ സന്ദേശമുള്ള നല്ല പോസ്റ്റ്. ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്ലതുമാത്രം വരാനാഗ്രഹിക്കുന്നു...

  ReplyDelete
 175. ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. ജീവിതത്തിലൊരിക്കലും ഒരു നോട്ടം കൊണ്ടുപോലും കുട്ടികളെ വിഷമിപ്പിക്കില്ലെന്ന് നമുക്ക് തീരുമാനമെടുക്കാം...


  എഴുത്തു തുടരട്ടേ. എല്ലാ ആശംസകളും!!

  ReplyDelete
 176. പത്രത്താളുകളിലോ സോഷ്യല്‍ നെറ്റ്വര്‍ക്കിലോ കൂസലേതുമില്ലാതെ നാം വായിച്ചു തള്ളിയ വാര്‍ത്തകള്‍ നൊമ്പരപ്പെടുത്തും വിധം ഓര്‍മപ്പെടുത്തിയ സുഹൃത്തിനു നന്ദി. നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്ത ഒരു നല്ല നാളെയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയോടെ..പ്രതീക്ഷയോടെ...അഫ്രീനിന്റെ ബാപ്പയ്ക്കും ഉമ്മയ്ക്കും ആശംസകള്‍!!

  ReplyDelete
 177. ഇനിയിപ്പോള്‍ ഈ ബ്ലോഗര്‍ക്കൊരു അപ്പമെറിഞ്ഞു കൊടുത്തില്ല എന്ന് വേണ്ട...
  നല്ല പോസ്റ്റ്.. വല്ലാതെ പ്രശംസിച്ചു അതിന്റെ വില കളയുന്നില്ല..

  ReplyDelete
 178. എഴുത്തിന്റെ അപാരതയെ പറ്റിയൊന്നും ഈ പോസ്റ്റില്‍ പറയാന്‍ കഴിയുന്നില്ല കണ്ണൂരാന്‍ ..ഒന്നുമേ പറയാന്‍ കഴിയാത്ത വിധം തളര്‍ത്തുന്നു, ഈ വാക്കുകളും ചിത്രങ്ങളും.എങ്കിലും ഇത്തരം കാര്യങ്ങളില്‍ അസ്വസ്ഥമാകുന്ന കണ്ണൂരാന്റെ മനസ്സിന്റെ നന്മ വാക്കുകളില്‍ കണ്ടു.

  ReplyDelete
 179. അഫ്രീനെപ്പറ്റിയോര്‍ത്ത് കണ്ണീര്‍ വാര്‍ത്ത കണ്ണൂരാന്‍ സ്വന്തം മോള്‍ക്ക്‌ ആ പേരിട്ടതില്‍ അഭിനന്ദിക്കുന്നു.
  കുഞ്ഞുങ്ങളുടെ നേരെ കാണിക്കുന്ന ക്രൂരതക്കെതിരെ പ്രയോഗിക്കാന്‍ ഇപ്പോഴുള്ള നിയമമൊന്നും പോരാ..

  ReplyDelete
 180. പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍

  ReplyDelete
 181. വായിക്കാന്‍ വൈകി ..നന്മ നിറഞ്ഞ ചിന്തകള്‍ ........നല്ല എഴുത്തിന് എല്ലാ ആശംസകളും

  ReplyDelete
 182. ഇതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു കണ്ണൂരാന്‍,..വളരെ ഗംബീരമായി താങ്കളുടെ അവതരണം,....ആശംസകള്‍....മനുഷ്യനാവുക എന്നത് ഒരു കല മാത്രമല്ല ഭാഗ്യവുമാണ്.....

  ReplyDelete
 183. കണ്ണൂരാന്‍ ജി .........നടുക്കുന്ന വര്‍ത്തമാന കാല സത്യങ്ങള്‍ പറഞ്ഞു വെച്ച പോസ്റ്റ്‌ ...[ഞാന്ബ്ലോഗ് തുടങ്ങുന്നതിനു വളരെ മുന്‍പ് താങ്കളുടെ ബ്ലോഗ്‌ വായിച്ചു ആവേശം കൊളളാറുണ്ടായിരുന്നു ]ഇവിടെ കമെന്റു കാരുടെ ബഹളമായത് കൊണ്ടാണ് ആ സാഹസത്തിനു തുനിയാതിരുന്നത് ........ആശംസകള്‍............

  ReplyDelete
 184. കണ്ണൂരാനേ,ഇതെവിടെയാ നിങ്ങള്? രണ്ടു പോസ്റ്റ്‌ ഇടാനുള്ള ടൈമായല്ലോ? കണ്നൂരാന്‍ മുങ്ങിയോ?

  ReplyDelete
 185. പ്രിയ കണ്ണൂരാന്‍,

  മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്. ലോകത്തിലെ പല രാജ്യങ്ങളിലും ഇങ്ങിനെ ഒരവസ്ഥ ഉണ്ടാവില്ല.
  നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് ഇങ്ങിനെയുള്ള അവസ്ഥകള്‍ ഉണ്ടാവേണ്ടുന്ന കാര്യം സത്യത്തില്‍ ഇന്നില്ല.
  കണ്ണൂരാന്‍ പറഞ്ഞതുപോലെ മനുഷ്യന് സ്നേഹമാണ് വേണ്ടത്. മനുഷ്യന്മാര്‍ ആദ്യം മനുഷ്യരാകട്ടെ.
  നല്ല പോസ്റ്റ്‌ കണ്ണൂരാന്‍. ആശംസകള്‍

  ജെയിംസ്

  ReplyDelete
 186. പരിഷ്ക്കാരത്തിന്റെ പേരില്‍ മനുഷ്യന്‍ കൂടുതല്‍ പ്രാകൃതനാകുന്നു. നാം അതിനു നേരെ ശബ്ദമില്ലാത്തവരായി നിലകൊള്ളുന്നു. ഈ സമൂഹം ഇങ്ങനെയൊക്കെയാണ് സുഹൃത്തേ, അറിഞ്ഞതിത്രയും. അറിയാതെ പോകുന്ന എത്രയോ തേങ്ങലുകള്‍ ഈ ഭൂമിയെ ഇപ്പോഴും പുണരുന്നു. ഇതൊന്നുമറിയാതെ ഒരുദിനം കൂടെ.....

  നന്നായിട്ടുണ്ട് യാച്ചി...

  ReplyDelete
 187. ചിത്രങ്ങള്‍ വല്ലാത്ത വേദന ഉണ്ടാക്കുന്നു...

  ReplyDelete
 188. വായിക്കാൻ വൈകി. വായിച്ചപ്പോൾ വല്ലാത്തൊരു വേദനയും.

  ReplyDelete
 189. really good post...fantastic..chinthippichu orupaadu..iniyum,iniyum ezhuthoo..

  ReplyDelete
 190. വരാൻ വൈകി..എങ്കിലും നൊമ്പരപ്പെടുത്തുന്ന ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ് വായിക്കാൻ കഴിഞ്ഞു...

  ReplyDelete
 191. ആദ്യമേ വായിച്ചിരുന്നു.
  ഒന്നും പറയാതെ പോയാതാണ്.
  ഇപ്പോഴും ഒന്നും പറയാന്‍ ഇല്ല എന്നതാണ് സത്യം.

  ReplyDelete
 192. ചില മനുഷ്യജന്മങ്ങളുടെ യാതനകൾക്ക്‌ കാര്യകാരണങ്ങൾ കണ്ടെത്താനാവില്ല.കുട്ടികളോടുള്ള ക്രൂരത മൃഗവാസനകളിൽ നിന്ന്. എങ്ങനെ പ്രതികരിക്കും, ഇതിനെതിരെ പ്രവർത്തിക്കും?
  നെഞ്ചു പിളർക്കുന്ന ചിന്തകൾ...

  ReplyDelete
 193. സുഹൃത്തേ,
  വ്യത്യസ്ഥമായ ഈ എഴുത്തിന് യോജിച്ച ഒരു കമന്റിടാന്‍ പോലും അഞാനപ്രാപ്തനാണ്..! ഉള്ളിലെവിടെയോ ഉമിത്തീയായിപുകഞ്ഞിരുന്ന ആ വേദന, വായനക്കാരന്റെ മനസ്സിലേക്കു അതുപോലെ പകര്‍ത്തിയിരിക്കുന്നു താങ്കള്‍..! ഒത്തിരി വൈകിയാണെത്തിയതിവിടെ..!എങ്കിലും കരളില്‍ സമകാലീനതയുടെ ഉഷ്ണക്കാറ്റടിച്ച് ഉരുകുന്ന വായന..! നീരുവറ്റിയ ആ കുഞ്ഞിക്കണ്ണുകളിലെ ദൈന്യത കാണാന്‍, അവരെപ്പറ്റി ചിന്തിക്കാന്‍ മറ്റുള്ളവര്‍ക്ക് ഒരുമാത്രയെങ്കിലും ഈവായനകൊണ്ടു കഴിഞ്ഞാല്‍..കൂട്ടുകാരാ ഞാനുറപ്പിച്ചുപറയുന്നു, ‘കല്ലിവല്ലി‘യിലെ താങ്കളുടെ ഏറ്റവും നല്ല രചന ഇതാണ് എന്ന്..!! മനസ്സിനെ അത്രക്കു മഥിക്കാനയി ഈ എഴുത്തിന്..!ഈ നല്ലമനസ്സിന് , നല്ല എഴുത്തിന് മനസ്സു നിറഞ്ഞ് അഭിനന്ദനമറിയിക്കുന്നു..ഒപ്പം കുഞ്ഞു വാവ എത്തിയതിന്റെ ആശംസകളും..!!
  സസ്നേഹം പുലരി

  ReplyDelete
 194. Firu vazhi ivide ethi .. vayichappol manasil oru nombaram.. Onne parayanullu "sanmanassullavarkku samadhanam", oru kutikalkkum ee gathi vararuthe ennum prarthikkunnu.

  ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)