അരുത്.!
വാക്കുകളാല്‍ നീയെന്റെ നിമ്നോന്നതങ്ങളില്‍ തലോടരുത്എന്നെ ഉണര്‍ത്തരുത്
എനിക്കുള്ളില്‍ ദാഹം തീര്‍ക്കരുത്
എനിക്ക് കുടിക്കാന്‍ ഒരിത്തിരിപോലും സ്നേഹത്തിന്റെ മധുരം നീട്ടരുത്.
അരുത്.!
നിന്റെ ആത്മാവില്‍ സ്നേഹവാത്സല്യങ്ങളുടെ വീണമീട്ടാന്‍-
എന്നെ ക്ഷണിക്കരുത്
എനിക്കുള്ളില്‍ പ്രണയത്തിന്റെ പൂക്കള്‍ നീ വിരിയിക്കരുത്
നിന്റെ ഇരുള്‍വഴിയിലൂടെ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്.
അരുത്.!
എന്റെ കാമത്തിന്നെരിവ് പകരാന്‍ ശ്രമിക്കരുത്
എന്റെ പാര്‍ശ്വങ്ങളില്‍ വഴുവഴുപ്പ് സൃഷ്ടിക്കരുത്
എന്റെ ചുണ്ടില്‍ ചൂട് പകരാനടുക്കരുത്
നിന്റെ നിശ്വാസം എന്നെ ലഹരിപിടിപ്പിക്കരുത്.
ഞാന്‍ നിസ്സഹായനാണ്,
നിന്റെ നീലഞരമ്പുകളില്‍ ഇന്ദ്രജാലം തീര്‍ക്കാന്‍
ഇറുകിയ ഭിത്തികള്‍ക്കിടയിലൂടെ നൂഴ്ന്നിറങ്ങാന്‍
ഒരര്‍ദ്ധമയക്കത്തില്‍ ചുറ്റിപ്പിണയാന്‍
പ്രണയത്തിന്റെ ഉപ്പുരസം നുകരാന്‍.
എനിക്ക് വേണ്ടത്,
പെട്ടെന്നുവന്ന് - വന്നതുപോലെ പോകുന്നൊരതിഥിയേയല്ല!
നിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു പ്രണയിനിയെയാണ്
എനിക്കൊപ്പം രാവില്‍ കൂട്ടിരിക്കാനൊരു വധുവിനെയാണ്
എന്റെ വിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ -
**
എനിക്കൊപ്പം രാവില്‍ കൂട്ടിരിക്കാനൊരു വധുവിനെയാണ്
എന്റെ വിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ -
എന്റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൂട്ടുകാരിയെയാണ്
അങ്ങനെയൊരാള്‍ ഇവിടുണ്ട്..
പാതിരിയുടെ ളോഹ പോല്‍ എനിക്കുമേല്‍ പറ്റിക്കിടപ്പുണ്ട്;
നെഞ്ചിലൂടെ മുറുക്കിയ പൂണൂലിന്റെ വിശുദ്ധിയോടെ..!
അരുത്..!
ഇപ്പറഞ്ഞതൊന്നും മേലില്‍ നീ മറക്കരുത്.
**
__________________________________________________________
(ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. എനിക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ മതി)
@ :
ReplyDeleteബൂലോകത്തെ വെറുമൊരു ബ്ലോഗര്‍ മാത്രമാണ് 'കണ്ണൂരാന്‍'
ഭൂലോകത്ത് 'മുഹമ്മദ് യാസീന്‍' എന്ന പച്ചമനുഷ്യനാണ്.
ഷെമ്രീന്റെ ഭര്‍ത്താവാണ്.
ഹംദൂന്റെ വാപ്പച്ചിയാണ്.
പ്ലീസ്,
ഉപദ്രവിക്കരുത്.
എന്നെ നീ നശിപ്പിക്കരുത്.!
ഇതൊരു ദയാഹര്‍ജിയാണ്.
**
അരുത്... അരുത്... അരുത്...
ReplyDeleteആരാണ് കണ്ണൂരാന്റെ പിറകെ. ആരാണെങ്കിലും വന്ന വഴി വിട്ടോളൂ...
എന്തുപറ്റി കണ്ണൂരാനേ... സീരിയസ് ആണെന്ന് തോന്നുന്നല്ലോ? ആരാണെങ്കിലും ബൂലോകം കൂടെയുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയും.
നന്മകൾ വരുത്തട്ടെ...
കണ്ണൂരാന്‍ എവിടെ താങ്കളെ ദൈര്യം?
ReplyDeleteഎന്താ ഇത്ര ...? എന്തു പറ്റി?
തന്റേതായ ശൈലിയുണ്ടാക്കിയ ഭൂലോകത്തെ കണ്ണൂരാനെ മാത്രമേ ഞങ്ങള്‍ക്കറിയൂ, അ കണ്ണൂരാന്‍ ഒരു നല്ല മനുഷ്യനാണ് എന്നുമറിയാം, കാരണം താങ്കളോട് പലതവണ ഗൂഗിള്‍ ഡോക്കിലും മറ്റും സല്ലപിച്ചത്തില്‍.....
ആരാണ് താങ്കളെക്ക് ശത്രു?
ഈ പ്രയാണം നിലക്കാന്‍ ബൂലോക്കം സമ്മതിക്കില്ല
ഇങ്ങള് ബെസ്മിക്കാണ്ടിരി കോയാ....
ReplyDeleteതാംതോയിത്തരവുമായി ആരാനും ബന്നാല്..
"കല്ലീവല്ലീന്ന്" ബെച്ചങ്ങ് കാച്ചീന്... .. :)
നന്നായി കവിത..!
അങ്ങനെ കണ്ണുരാനും ആ പെരുങ്കയത്തിൽ വീണല്ലേ..?
ReplyDeleteപടച്ചോനെ ഇതു കണ്ണുരാന്റെ ഓളു കാണരുതേ...എന്റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൂട്ടുകാരിയെയാണ്....
ഇക്കാ ............ഞാന്‍ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാന്‍ വേണ്ടിയാ വന്നെ .....ഇവിടേയ്ക്ക് .....കണ്ടതോ ....ഹൃദയത്തിന്റെ വേരുകളില്‍ നിന്നു ഒലിചിറങ്ങുന്ന വാക്കുകളും
ReplyDeleteഎന്തു പറ്റി ഇക്കാ .......വായിച്ചപ്പോ മനസ്സിന് എന്തോ ഒരു/////////// ......അറിയില്ലാ .......ഇത് ഭാവനയില്‍ വിരിഞ്ഞ പൂവ്...ആണെങ്കില്‍ ....മനോഹരത്തില്‍ മനോഹരം
അതോ ......................? ആക്രമിക്കാന്‍ വരുന്ന വരോടുള്ള .....വാക്കുകള്‍ കൊണ്ടുള്ള യുദ്ധമോ ...............എനിക്ക് തോനുനത് എന്റെ യാകണം ആദ്യത്തെ കമെന്റ് .......ഒരു നര്‍മ്മത്തില്‍ പൊതിഞ്ഞ .........കമ്മന്റ് ഇടാന്‍ ആണ് വന്നത് .അതിനു കഴിയുന്നില്ല ....മയ്യത്ത് എന്ന് പറഞ്ഞത് ഇതായിരുന്നോ..........ഈ വാക്കുകള്‍ മയ്യിത്തിനേക്കാള്‍ വേദനിപ്പിക്കുന്നു ...താഴെയുള്ള ഇക്കാടെ കമന്റ് വായിച്ചു ......ഒന്നും മനസ്സിലാകുന്നില്ല ഈ കുഞ്ഞു മയില്പീലിക്ക്. ആരോടാണ് ......? എന്താണ് .....? മനസ്സില്‍ തികട്ടി വരുന്നു .ചിന്തകള്‍ .......ഒന്ന് ഞാന്‍ പറയാം ഇക്കാടെ ഒപ്പം ഞങ്ങളുണ്ട് .ഈ ഭൂലോകം ഉണ്ട് ........നന്മകള്‍ എവിടെയും വിജയിക്കും ....തിന്മക്കെതിരെ വാളെടുത്തവന്‍ .......വിജയിക്കുക തന്നെ ചെയ്യും .............ചിരിക്കാന്‍ വേണ്ടി വന്ന ..ഞാന്‍ നിസ്സംഗത യോടെ തിരിച്ചു പോകുന്നു ...ഒരു പാട് ചോദ്യങ്ങളുമായ് ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .......................
"ഈ പോസ്റ്റിനുകീഴില്‍ കമന്റ് വേണമെന്നില്ല.
ReplyDeleteഎനിക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ മതി."
അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാ മതി..
എന്തും ഞാന്‍ സഹിക്കും കമന്റ് വേണ്ട എന്ന് മാത്രം പറയരുത്..
പോസ്റ്റ് വായിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, മറ്റൊരു കല്ലിവല്ലി, അത്രേ കരുതിയുള്ളൂ. എന്നാല്‍ കണ്ണൂരാന് കമന്റ് വേണ്ടെന്നു പറയുന്നത് കണ്ടപ്പോ അമ്മച്ചിയാണേ എന്റെ നെഞ്ച് തകര്‍ന്നു പോയി...
എനിക്ക് വേണ്ടത് !!!
ReplyDeleteനിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു ഗുരുവിനെയാണ് ...
എനിക്കൊപ്പം എഫ് ബി ഗ്രൂപ്പുകളില്‍ ചാറ്റാന്‍ ഒരു സുഹൃത്തിനെയാണ് ..
എന്റെ വായനക്ക് ഉള്‍കൊള്ളാന്‍ കഴിയും വിധം
അക്ഷരം കുറിച്ചിടുന്ന ഒരു തൂലികയെയാണ് ...
അങ്ങിനെയൊരാള്‍ ഇവിടെയുണ്ട് ..
പാടി പതിഞ്ഞ ഏതോ ഈണം പോല്‍ എന്റെ ചുണ്ടിലുണ്ട്..
നെഞ്ചിന്‍ കോണില്‍ നിറയുന്ന സ്നേഹവുമായി എന്നും
ശ്രീ കല്ലിവല്ലി കണ്ണൂരാന്‍ ........എന്റെ കൂടെയുണ്ട്
യക്ഷിയെ ഓടിക്കാന്‍ കടമറ്റത്ത് കത്തനാരെ വിളിക്കണോ...
ReplyDeleteപിന്നെ ഞാന്‍ ഇവിടെ ഫ്രീയാ... എനിക്ക് യക്ഷികളെ ഭയങ്കര ഇഷ്ടമാ... ആ യക്ഷി ഇവിടെങ്ങാനും കറങ്ങി നടക്കുന്നുണ്ടെങ്കില്‍ കണ്ണൂരാനെ വിട്ടു ഇങ്ങോട്ട് പോന്നോളീ...
പ്രിയ യക്ഷീ നിനക്ക് വേണ്ടി ബി+ രക്തവുമായി ഞാന്‍ കാത്തിരിക്കുന്നു....
ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍
ReplyDeleteഈ ചതി വേണ്ടായിരുന്നു കണ്ണൂരാനേ
കവിത എന്ന് പറഞ്ഞു എഴുതാന്‍ ബൂലോകത് നിരവധി ഗവി കല്‍ ഉള്ളപ്പോള്‍ ഇതവരോട് ചെയ്ത കൊടും ചതി ആയിപ്പോയി
ഇതിനു മാപ്പില്ല , കോപ്പില്ല, സ്കോപില്ല ....
വരൂ നമുക്ക് ബൂലോകത്തിലും , ഭൂലോകത്തിലും നര്‍മ്മം കൊണ്ട് ചിരിയുടെ മാലപടക്കം തീര്‍ക്കാം
ഇത്രെയും പറഞ്ഞത് എന്റെ മര്യാദ ... ഇനി കാര്യം
<<< മര്യാദക്ക് പുതിയ പോസ്റ്റ് ഇട്ടോ യാച്ചിക്ക, കുറെ കാലായി ക്ഷമിക്കുന്നു , ഇല്ലേല്‍ ഉണ്ടല്ലോ ... ങാ
പ്ലീസെ , ഒരു നല്ല പോസ്റ്റ് ഇടൂ , ചക്കരയല്ലേ >>>
നന്നായിട്ടുണ്ട് വരികള്‍
എന്ത് പറ്റി കണ്ണൂരാനേ,പതിവ് രീതിയില്‍ നിന്നും മാറിയുള്ള ഈ നടത്തം..എനിക്ക് വേണ്ടത് ഈ കണ്ണൂരാനെ അല്ല..നെഞ്ച് വിരിച്ചു നില്‍ക്കുന്ന കണ്ണൂരാനെ ആണ്..ഗവിത വല്ലാതെ വിഷമിപ്പിച്ചു..
ReplyDeleteഎല്ലാ വിഷമങ്ങളും പടച്ചവന്‍ മാറ്റിത്തരട്ടെ. അവന്റെ പരീക്ഷണങ്ങളില്‍ വിജയിക്കാനുള്ള കരുത്തും അവന്‍ തരുമാറാകട്ടെ.
ReplyDeleteപ്രാര്‍ത്ഥനകളോടെ
പ്രാർത്ഥിയ്ക്കുന്നു..
ReplyDeleteഉം.....
ReplyDelete(അതിലെല്ലാമുണ്ട്)
ദയാഹര്‍ജി ആയതുകൊണ്ട് no comments !!!!!!
ReplyDeleteസര്‍വ്വ ശക്തനായ തമ്പുരാനെ.... ഞങ്ങളെ നീ കാത്തോളണേ !!
ReplyDeleteആരാണ് കഥാനായിക?..അല്ല വില്ലത്തി?.
ReplyDeleteഎന്തായാലും അതുകൊണ്ട് കണ്ണുരാന്റെ ബ്ലോഗില് കവിതയും ആയി...:)
കണ്ണുരാനെ വഴിതെറ്റിക്കുവാന്‍ ശ്രമിക്കുന്ന,ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന,നങ്ങളെപോലെ സത്സ്വഭാവിയും,അതിലേറെ കാണാന്‍ സൌനര്യമുള്ള ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന യക്ഷീ അരുത്!അരുത്....നീ പാപം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കല്ലേ
ReplyDeleteഅങ്ങിനെ കൊക്കിനു വെച്ചത് കുളക്കോഴിക്ക് കൊണ്ടു..... കൊല്ലത് കൊടുത്താ കണ്ണൂരും കിട്ടുമെന്ന് സാരം....ഞാനൊന്നുമറിഞ്ഞില്ലേ...........!!!
ReplyDeleteഎന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ....
ReplyDeleteശ്രദ്ധ തെറ്റിയ ഒരു നിമിഷാര്‍ദ്ധം കണ്ണൂരാന്‍റെ ചാരിത്ര്യം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ആ കോന്തി ഏതാണ്? ആരാണവള്‍? എവിടെ കിട്ടുമവളെ? രണ്ടു മൂന്നൂസായല്ലോ ഇതുമായി തിരിഞ്ഞു കളിക്കുന്നു? കണ്ണൂരാനേ, ഉറക്കം, ഓരോന്നാലോചിച്ച് വെറുതെ കലയാനുള്ളതല്ല. പെണ്‍കുട്ടികളുടെ മനസ്സ് ഏതോ മലയാള മാസ നിലാവ് പോലെയാണ് എന്ന് കവിയേതോ പ്രവചിച്ചിട്ടുണ്ട്. ഞങ്ങള്‍ മനശ്ശാസ്ത്രജ്ഞര്‍ അതിനു infatuation എന്ന് പറയും a foolish, unreasoning, or extravagant passion or attraction എന്നര്‍ത്ഥം. അതേ സാധനത്തിനെ തെരുവ് പിള്ളേര്‍ puppy love എന്ന് വിളിക്കും, മൂരി വികാരം എന്ന് മലയാളം. വെറുതെ ആലോചിച്ച് ഉള്ള തലച്ചോറില്‍ മണ്ണ് പുരട്ടണ്ട, മണ്ണാങ്കട്ട. നമുക്ക് കണ്ണൂരാനെ ഇനീയും ആവശ്യമുണ്ട്. പോകാംബ്ര, അല്ല പിന്നെ.
ReplyDeleteഅതെ, പലപ്പോഴും അരുതെന്ന് പറയാന്‍ മടിക്കുന്നത് കൊണ്ടോ ഭയക്കുന്നത് കൊണ്ടോ ആണ് 'അപകട വാര്‍ത്തകള്‍' ആവര്‍ത്തിച്ചു പത്ര കോളങ്ങള്‍ കയ്യടക്കുന്നത്. അരുതായ്മകള്‍ക്ക് നേരെ അരുതെന്ന് കലിക്കാന്‍ ആവശ്യമായ ആത്മബലം ഉണ്ടാകട്ടെ..!!!
ReplyDelete{എന്നാലും, കമന്റു വേണ്ട എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു... കാരണം, അങ്ങനെയൊരു കണ്ണൂരാനെ പരിച്ചയമില്ലാത്തത് കൊണ്ടാകും.}
ബൂലോകത്തെ വെറുമൊരു ബ്ലോഗര്‍ മാത്രമാണ് 'കണ്ണൂരാന്‍'
ReplyDeleteഭൂലോകത്ത് 'മുഹമ്മദ് യാസീന്‍' എന്ന പച്ചമനുഷ്യനാണ്.
ഷെമ്രീന്റെ ഭര്‍ത്താവാണ്.
ഹംദൂന്റെ വാപ്പച്ചിയാണ്.
പ്ലീസ്,
ഉപദ്രവിക്കരുത്.
എന്നെ നീ നശിപ്പിക്കരുത്.!
ഇതൊരു ദയാഹര്‍ജിയാണ്.
എന്താ മാഷേ ഇപ്പൊ ട്രാക്ക് മാറി ഓടുന്നത്... എന്ത് പറ്റി.... ??
ReplyDeleteഎല്ലാരുടെയും കമന്റ്സ് വായിച്ചപ്പോള്‍ സംഗതിയുടെ കിടപ്പ് വശം മന്സീലായില്ല എങ്കിലും സംഗതിയുടെ ഇരിപ്പ് വശം ഏതാണ്ടൊക്കെ മനസ്സിലായി...
എന്തായാലും നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു...
നിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു പ്രണയിനിയെയാണ്
എനിക്കൊപ്പം രാവില്‍ കൂട്ടിരിക്കാനൊരു വധുവിനെയാണ്
എന്റെ വിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ -
എന്റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൂട്ടുകാരിയെയാണ്
കവിതയിലും ഇജ്ജ് പുലിയാണല്ലോ...
കണ്ണൂരാന്‍ എഴുതി എന്നല്ലാതെ വേറൊരു ഗുണവും ഇല്ലാത്ത പോസ്റ്റ്.
ReplyDeleteപലരും എഴുതാന്‍ മടിക്കുന്ന പദസങ്കലനംങ്ങള്‍. അതിനപ്പുറത്ത് ഒന്നുമില്ല.
"അരുത്
നീ വീണ്ടുമെന്നെ വിളിച്ചുണര്‍ത്തരുത്.
നിന്റെ നിയോണ്‍ വസന്തത്തിന്റെ
ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
ജലഗിഥാറിന്റെലൈലാക ഗാനവും
പ്രണയനൃത്തം ചവിട്ടിയ പാതിരാ തെരിവുകള്‍" എന്ന ചുള്ളിക്കാടിന്റെ വരികളുടെ ഛായ തോന്നി.
"പാതിരിയുടെ ളോഹപോല്‍ എനിക്കുമേല്‍ പറ്റിക്കിടപ്പുണ്ട്;
നെഞ്ചിലൂടെ മുറുക്കിയ പൂണൂലിന്റെ വിശുദ്ധിയോടെ" ഈ കല്പനകള്‍ കൊള്ളാം.
കല്ലിവല്ലിയില്‍ പതിവില്ലാത്ത അക്ഷരപ്പിശക്?
"നിംനോന്നതം, പോകുന്നൊതിഥിയെയല്ല".
അങ്ങനെഴുതിയതോ ടൈപ്പിംഗില്‍ പറ്റിയതോ?
അറിഞ്ഞുകൊണ്ട് വിളയാടിമേയുവാന്‍ സര്‍വ്വ അവസരവും നല്‍കിയിട്ടല്ലേ പരിതപിക്കേണ്ടി വരുന്നത്.സാരമില്ല അനുഭവങ്ങള്‍ നല്ല വഴിക്കാക്കും..ഒറപ്പ്...
ReplyDeleteകമന്റ് വേണ്ടാന്നു പറഞ്ഞതുകൊണ്ട് നൂറു മുട്ടിപ്പായ പ്രാര്‍ത്ഥന നേരുന്നു....
നല്ല തീരുമാനങ്ങളെ പടച്ചവന്‍ സ്വീകരിക്കട്ടെ. നന്മ പ്രദാനം ചെയ്യട്ടെ..
ReplyDeleteഎന്നാലും ലവളേതാ പുലി..
എനിക്കെന്റെ കണ്ണൂരാനെ തിരിച്ച് വേണം.... ഉരുളക്ക് ഉപ്പേരിപോലെ കമന്റുകൾക്ക് കത്തി കുത്തിയിറക്കുന്ന കണ്ണൂരാനെ..ഈ കവിത ഞാൻ മറക്കുന്നൂ... ഇത് കവിതയുമല്ലാ...കണ്ണൂരാനുമല്ലാ എഴുതിയത്....മനസ്സിലെവിടെയോ കുടിയേറിയ മറ്റൊരാളാണു.... മോനേ...തിരികെ വരൂ...ചിരിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നൂ.....
ReplyDeleteആരാത്..? എന്റെ കുട്ടീന്റെ സമാധാനം കെടുത്തുന്ന ഒരുമ്പെട്ടോള്‍..??
ReplyDeleteയാസീനേ,ഒരു യാസീനോതി കിടന്നോ..
സകല ബേജാറും മാറും..
ഹോ ജനങ്ങളെ ഭീഷണിപ്പെടുത്തി കമന്റു വാങ്ങുന്ന എന്റെ പ്രിയ സുഹൃത്ത് കണ്ണൂരാന് ഇതെന്തു പറ്റി..
ReplyDeleteകാര്യങ്ങളെ വളരെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക ദയവു ചെയ്തു അബദ്ധങ്ങളില്‍ ചെന്ന് ചാടരുത് ഇതൊരു സഹോദരന്റെ ഉപദേശം ആയി കണക്കാക്കുമെന്ന് കരുതുന്നു.
വിവേകം വികാരത്തിനു അടിപ്പെടാതിരിക്കാന്‍ സര്‍വശക്തന്‍ തുണക്കട്ടെ!
ഇനി എന്തൊക്കെ കാണേണ്ടി വരും....... :)
ReplyDeleteആരും ഉപദ്രവിക്കാതിരിക്കട്ടെ....
ReplyDeleteകണ്ണൂരാനേ, ‘കോട്ടൂരുന്ന’ളോഹക്കാരുടെയും, പൂണൂലിന്റെ വിശുദ്ധിയെ കൊഞ്ഞനം കുത്തുന്ന ‘തന്ത്രി’മാരുടേയും ഒക്കെക്കൂടിയാണ് നമ്മുടെ നാട്!
ReplyDeleteഎങ്കിലും എല്ലാ വിശുദ്ധിയോടെയും മാറിൽ തല ചായ്ച്ചുറങ്ങുന്ന പ്രിയപ്പെട്ടവൾ ഉണ്ടല്ലോ കരുത്തായി കൂടെ... നന്മകൾ .
'കല്ലി വല്ലി' കണ്ണൂരാനേ... നന്മകള്‍ നേരുന്നു...
ReplyDeleteകണ്ണൂസേ. അനക്കെന്ത് പറ്റി കോയാ.. തലേല് ബല്ല ചക്കേം ബീണാ..? എന്തായാലും അവസാനം കണ്ട വരികള്‍
ReplyDeleteനെഞ്ചിലൂടെ മുറുക്കിയ പൂണൂലിന്റെ വിശുദ്ധിയോടെ സാഹിബിന്റെ മോള്‍..!
ഹൃദയത്തില്‍ തട്ടി.. ഒപ്പം ആശംസകളും....
അയ്യേ.. പോലീസിനോടുപോലും കല്ലിവല്ലി എന്ന് പറഞ്ഞ കണ്ണൂരാനാണോ ഈ പരിതപിക്കുന്നത്..?
ReplyDeleteപൂണൂലും ളോഹയും പോലൊരാള്‍ കൂടെയുള്ളപ്പോള്‍ എന്തിനു പേടിക്കണം.. പോ മോളെ ദിനേശാ ന്നും പറഞ്ഞങ്ങ് ഓടിച്ചുകള..
ഇങ്ങള്‍ക്ക് വേണ്ടെന്കീ, ഇങ്ങോട്ട് റീഡയറക്റ്റ് ചെയ്തേക്ക് :-)
ReplyDeleteഅല്ല കണ്ണൂരാനെ ഇപ്പോള്‍ നിന്നെ ചുറ്റി പിടിച്ച ഹാജിയാരെ മോള് പെരും പാമ്പായോ
ReplyDeleteവേറെ ഒരു ചുറ്റി പിടുത്തത്തിന്റെ മോഹം കണ്ടു ചോദിച്ചതാ
സ്നേഹമല്ലേ വേണ്ടത് .അത് ആവശ്യം പോലെ കിട്ടും ...കൊടുക്കുമ്പോള്‍ !ആശംസകള്‍ !
ReplyDeleteഅരുത് കണ്ണൂരാന്‍, അരുതേ, നിങ്ങള്ക്ക് വേണ്ടത് ഇതല്ലേ..അങ്ങിനെ ഒരാള്‍ അടുത്ത് തന്നെ ഇല്ലേ..
ReplyDelete"എനിക്ക് വേണ്ടത്,
പെട്ടെന്നുവന്ന് - വന്നതുപോലെ പോകുന്നൊതിഥിയെയല്ല!
നിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു പ്രണയിനിയെയാണ്
എനിക്കൊപ്പം രാവില്‍ കൂട്ടിരിക്കാനൊരു വധുവിനെയാണ്
എന്റെ വിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ -
എന്റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൂട്ടുകാരിയെയാണ്
അങ്ങനെയൊരാള്‍ ഇവിടുണ്ട്..
പാതിരിയുടെ ളോഹപോല്‍ എനിക്കുമേല്‍ പറ്റിക്കിടപ്പുണ്ട്;
നെഞ്ചിലൂടെ മുറുക്കിയ പൂണൂലിന്റെ വിശുദ്ധിയോടെ"
കര്‍ത്താവെ.....കൃഷ്ണ....എന്റെ ഈ ചെക്കനെ കാത്തു കൊള്ളണേ അള്ളാ ....
ReplyDeleteഅരികത്തായി ആരാരോ പാടുന്നുണ്ടോ...കണ്നൂന്റെ മനസ്സിന്നുള്ളില്‍ മൂളുന്നുണ്ടോ...
ReplyDeleteചാണ്ടിച്ചന്‍ ചോദിച്ചതിനാല്‍ തല്‍ക്കാലം ഞാന്‍ ഒന്നും പറയുന്നില്ല..ഹും..
ReplyDeleteനന്മകൾ നേരുന്നു.. :)
ReplyDeleteവല്ല ചുവന്ന തെരുവിന്റെം പടിഞ്ഞാറേ സൈഡിലൂടെ പോയതാന്നോ കണ്ണൂരാനെ... ഇമ്മാതിരി ആരോ കൊത്തി വലിക്കാന്‍!
ReplyDeleteകണ്ണൂരാന്റെ ഭാര്യ ഒരു പൊട്ടിക്കാളിയാണെങ്കില്‍ ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ചു തന്നെ മാത്രം ധ്യാനിച്ച് കഴിയുന്ന ഭര്‍ത്താവിനെ ഓര്‍ത്തു അഭിമാന പുളകിതയാകും അത്ര തന്നെ...ഇതൊക്കെ ഒരു നമ്പരല്ലേ ..കൊക്കെത്ര കുളം കണ്ടതാ ..അല്ലെ കണ്ണൂരാനെ....
ReplyDeleteകണ്നൂരന്റെപോസ്റ്റുകള്‍ വായിച്ച് കുറെ ഇഷ്ട്ടംഉന്ടായി.അങ്ങനെ യാണ് chatല്‍ കണ്നൂരാനുമായി അടുക്കുന്നത്. 4/5months ചാറ്റ് ചെയ്തപോള്‍ അടുപ്പംകൂടി.ഒരു പ്രാവശ്യംപോലും മോശായി, ഒന്ലൈനില്‍ സാദാരണ കാണുന്നതുപോലെയുള്ള badness എനിക്ക് ഫീല്‍ ചെയ്തില്ല.ശരിക്കും Love തന്നെയാണ് എനിക്കുന്ടായത്.
ReplyDeleteഎന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചു. എന്റെ വിവാഹംകഴിഞ്ഞ് മോനുണ്ട് എന്ന്ക്കെ പറഞ്ഞിട്ടും എനിക്ക് വിശ്വസംവന്നില്ല.
ഫോട്ടോഅയക്കാന്‍ പറഞ്ഞു. അയച്ചില്ല. പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. ശല്യം കൂടിയതുകൊന്ടായിരിക്കും എനിക്ക് fonനമ്പര്‍ തന്നു. സന്തോഷായി. വിളിച്ചപ്പോള്‍ ഒരുപെണ്‍കുട്ടി.
അത് Mrs.kannuran ആയിരുന്നു. ചമ്മിപ്പോയി.അവളാനെങ്കില്‍ ഭയങ്കര ചിരി. പിന്നെ അവള്‍ എന്റെ ബെസ്റ്റ് ഫ്രെണ്ട് ആയി.
ഇത് ബ്ലോഗില്‍ കുറച്ചു ഫ്രെണ്ട്സിനോടൊക്കെ പറഞ്ഞിരുന്നു. അന്ന് ഫോണ്‍ കൊടുക്കാമോ എന്ന് ചോദിച്ചപ്പോ സംസാരിക്കാന്‍
സമ്മതിച്ചില്ല. ഇന്നും ശെമ്മൂന്റെ സ്വന്തം യാച്ചിക്കാനോട് സംസാരിച്ചിട്ടില്ല. ഇതാണ് എനിക്കറിയുന്ന കണ്ണൂരാന്‍.
ഇത്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ സങ്കടം.ദുഃഖംതോന്നുന്നു.
be happy kannuran. we are all with you dear.
കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും :-) :-) പാവം ചേ ച്ചിയുടെ ഭാഗ്യം :-)
ReplyDeleteമാ നിഷാദി...കണ്ണൂരാനെ ഉപദ്രവിക്കരുത് സഹോദരി...വേണേല്‍ തടിയും മിടുക്കുമുള്ള എന്നെ ഉപദ്രവിച്ചോളൂ...
ReplyDeleteഅവളെ ഏറ്റെടുക്കാന്‍ ഒരുപാടുപേര്‍ വന്നതുകൊണ്ട് ഞാന്‍ പോകുന്നു തിരിച്ചുവിളിക്കണ്ട
ReplyDeleteഹും .. കവിതവായിച്ചു കമെന്റാന്‍ എന്റെ പൂച്ച വരും..
ReplyDeleteകല്ലി വല്ലി ..
അരുത്...!
ReplyDeleteഅവളെ നിരാശപ്പെടുത്തരുത്.
പറയാനും വേണ്ടി ഒരുപാട് നിംനോന്നതങ്ങളില്ല;
ഉള്ള ഉന്നം വച്ച് അഡ്ജസ്റ്റ് ചെയ്തോളാം...
അവളെ എനിക്ക് തന്നേരെ...!
Jadayilolippikkan, Mattoru ganga....!!!
ReplyDeleteManoharam, Ashamsakal...!!!
ഞാന്‍ ഇവിടെ കമന്റാന്‍ വരിക ഇല്ലായിരുന്നു ,ഈ പോസ്റ്റിനു കീഴില്‍ കമന്റെണ്ട എന്ന് പറഞ്ഞത് കൊണ്ടും പ്രാര്‍ത്ഥന എന്നത് എന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ടും ആണ് ഞാന്‍ കമന്റാന്‍ വരുന്നത് ,നീ കമന്റെണ്ട എന്ന് പറഞ്ഞാലും ഞാന്‍ കമന്റും കാരണം ഞാന്‍ നിന്നെ പ്രേമിക്കുന്നു ,എനിക്ക് പലപ്പോഴും പോസ്റ്റുകള്‍ ശ്രദ്ധയില്‍ വരില്ല എന്ന പരിമിതി ഉണ്ട് , അപ്പോള്‍ നീ എന്നെ പ്രേമിക്കുന്നു എങ്കില്‍ എന്റെ ശ്രദ്ധയില്‍ നിന്റെ എഴുത്തുകള്‍ കൊണ്ട് വരേണ്ടത് ,നിന്റെ ബാധ്യത ആണ് ,ഞാന്‍ പറഞ്ഞല്ലോ ഞാന്‍ അലത്ഭുത പ്പെടുകയാണ് ,നിനക്ക് എന്റെ മനസ്സു ആണ് എന്നതില്‍ ,ഞാന്‍ പറഞ്ഞു ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ നീ നിന്റെ ചുണ്ടിലൂടെ പറയുന്നു ,അതിനാല്‍ ഞാന്‍ നിന്റെ കവിളുകളില്‍ ,അല്ല ചുണ്ടുകളില്‍ തന്നെ ചുംബിക്കുന്നു ,തീഷ്ണം അയ ഭാഷയില്‍ നീ എഴുതുമ്പോളും മനോഹരം ആയ സറ്റയര്‍ നിന്റെ ഉള്ളില്‍ ഉണ്ട് ,ഈ കവിതയില്‍ സൌന്ദര്യവും ,സത്യവും ജീവിതവും ഭാവനയും മുദ്രാവാക്യം പോലും സന്നി വേശിപ്പിക്കാന്‍ പ്രിയാ നിനക്ക് ആയിരിക്കുന്നു ,ഇല്ല നിന്നെ ഞാന്‍ അഭി നന്ദി ക്കുന്നില്ല ,കാരണം എന്നെ ഞാന്‍ തന്നെ എങ്ങിനെ ആണ് അഭിനന്ദിക്കുക ?!! അതെ ഞാന്‍ നീ തന്നെയല്ലയോ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്ക മാത്രം അല്ല എനിക്ക് നീ ഞാന്‍ തന്നെയാണ് ഉറപ്പു .
ReplyDeleteവീണു പോകരുത് കണ്ണൂരാനെ.. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം ഭാര്യയോട് മാത്രമേ യഥാർത്ഥ പ്രണയം ഉണ്ടാകാവൂ. ഇല്ലെങ്കിൽ ലവളുമാര് പണിതരും കണ്ണൂ..!!
ReplyDeleteബൂലോകത്തെ വെറുമൊരു ബ്ലോഗര്‍ മാത്രമാണ് 'കണ്ണൂരാന്‍'
ReplyDeleteഭൂലോകത്ത് 'മുഹമ്മദ് യാസീന്‍' എന്ന പച്ചമനുഷ്യനാണ്.
ഷെമ്രീന്റെ ഭര്‍ത്താവാണ്.ഹംദൂന്റെ വാപ്പച്ചിയാണ്.
ഒടുവില്‍ കണ്ണൂരാനെ ആരോ പുകച്ചു ചാടിച്ചു. അല്ലെങ്കില്‍ "വെളിപ്പെട്ടു" ആവോ? എന്തു പറ്റി?
ജീവിതാനുഭവം ഒരാളെ ഇത്ര എത്തിക്കുമോ? സാരമില്ല കണ്ണൂരാന്‍. കൂട്ടിനു ഷെമ്രീന്‍ ഉള്ളപ്പോള്‍ ധൈര്യമായി ഇരുന്നോ. ഹംദൂന്റെ വാപ്പിച്ചിക്ക് "വേണ്ടാതീനം" ഒന്നും തോന്നിയില്ലല്ലോ. ധൈര്യമായി നീങ്ങുക.
അതിനിടക്ക് ഒരാള്‍ കുറ്റസമ്മതവും നടത്തുന്നത് കണ്ടല്ലോ.
എഴുത്തിലും സൗഹൃദങ്ങളിലും അതിലുപരി ജോലിയിലും ശ്രദ്ധിക്കുക. എന്നും പ്രാര്‍ത്ഥന കൂടെയുണ്ട്.
പിന്നെ "ഗവിത". ഇത് ഗദ്യ കവിതയാണ്. അതിനാല്‍ തന്നെ പറഞ്ഞതെന്തെന്നു മനസിലാവും. കൊള്ളാം. എന്ന് കരുതി ഇതൊരു ശീലമാക്കേണ്ട.
നന്മയുടെ ഈ മനസ്സിനെ ചിലപ്പോൾ മോഹിച്ചിടാം പലരും, പക്ഷെ നന്മയൂടെ ഈ മനസ്സിൻ സുക്ഷിപ്പുകാരിയെ നിങ്ങൾ അറിഞ്ഞിട്ടും പിന്തുടരുന്നത് തീർത്തും തെറ്റ് അല്ലേ?
ReplyDeleteഈ തുറന്നെഴുത്ത് എല്ലാ മനസ്സുകളിലും നന്മ വരുതട്ടെ...
എന്ത് പറ്റി കണ്ണൂരാനെ?
ReplyDeleteഎല്ലാം കല്ലി വല്ലി ആയി നേരിടുന്ന കണ്ണൂരാന് നിരാശ നിഴലിക്കുന്നല്ലോ ! കന്നോരാന്‍ ആദ്യമായി കവിത എഴുതാന്‍ പ്രചോദനം ആയതെന്തും നല്ലത് തന്നെ ..എന്നാലും ജീവിതം വച്ച് പന്ത് കളിക്കണ്ട.ആരായാലും അതങ്ങ് വിട്ടേക്ക് മോളെ.ഞങ്ങളുടെ കണ്ണൂരാന്‍ ഈ ഭൂലോകത്തിന് വേണം എന്നും.കല്ലി വല്ലി.
പെട്ടെന്നുവന്ന് - വന്നതുപോലെ പോകുന്നൊതിഥിയെയല്ല!
ReplyDeleteഒരു തിരുത്തുണ്ട് കണ്ണൂരാനെ. "പോകുന്നോരതിഥിയെയല്ല !"
പ്രിയ കണ്ണൂരാന്‍,
ReplyDeleteതാങ്കളുടെ മാനസികാവസ്ഥ ഈ പോസ്റ്റില്‍ പ്രകടമാണ്.
ലേബലില്‍ 'കവിത' എന്ന് കാണുന്നില്ലെങ്കിലും ഇതില്‍ ത്രികാലജ്ഞാനിയായൊരു കവിയുടെ വിരല്പ്പാടുകളുണ്ട്. നാളെയുടെ ദുരന്തം മുന്‍കൂട്ടിഅറിയിക്കുന്ന ഈയൊരപേക്ഷ താങ്കളുടെ കഴിവിനെ വീണ്ടും പ്രഭാപൂരിതമാക്കുന്നു.
കുതിക്കുക. ഉയരങ്ങള്‍ കീഴടക്കുക. ജൈത്രയാത്ര തുടരുക.
വാങ്ങിവെച്ച പുസ്തകങ്ങള്‍പോലും വായിക്കാന്‍ സമയമില്ലാത്തത്ര തിരക്കുകള്‍ക്കിടയിലും ബ്ലോഗിലേക്ക് കൈപിടിച്ചു വലിക്കുന്നത് താങ്കളെപ്പോലുള്ളവരുടെ സര്ഗ്ഗശക്തിയാണ്.
വാക്കുകളിലെ ഊറ്റവും നെഞ്ചുറപ്പും നിസ്സഹായതയും ദുഖവും രോഷവും അഗ്നിയായി ആ ശല്യക്കാരിയെ കരിച്ചുകളയട്ടെ.
ഞങ്ങള്‍ക്കുവേണ്ടത് ദൈന്യതയാര്‍ന്ന യാസീനെയല്ല.
രോഷംകൊള്ളുന്ന ധീരനായ കണ്ണൂരാനെയാണ്.
ഭാവുകങ്ങള്‍ ഒരായിരം.
"ഈ പോസ്റ്റിനുകീഴില്‍ കമന്റ് വേണമെന്നില്ല.
ReplyDeleteഎനിക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ മതി"
ഒരുപക്ഷെ ഇന്നിതുവഴി കടന്നുപോയ പലരേയും ഈ വരികള്‍ ഞെട്ടിച്ചിരിക്കണം. പോസ്റ്റിനേക്കാള്‍ ഒരുപാട് അര്‍ത്ഥങ്ങളുള്ള ഈ രണ്ടുവരിയില്‍തന്നെയുണ്ടല്ലോ കണ്ണൂരാന്റെ ജീവദു:ഖം!
പാതിരിയുടെ ളോഹപോല്‍ എനിക്കുമേല്‍ പറ്റിക്കിടപ്പുണ്ട്;
ReplyDeleteനെഞ്ചിലൂടെ മുറുക്കിയ പൂണൂലിന്റെ വിശുദ്ധിയോടെ..!
... നല്ല വരികൾ!
പെട്ടല്ലേ?
ReplyDeleteകല്ലീവല്ലീന്ന് പറയാൻ ചങ്കുറപ്പ് ചോർന്നല്ലേ?
ഞാനും ഒരു വമ്പൻ കെണിയിലാണിപ്പോൾ.
നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം മാഷേ.
എന്റെ സ്വന്താവസ്യത്തിനുള്ള പ്രാർത്ഥനക്കൊപ്പം ഞാൻ കണ്ണൂരാനു വേണ്ടിയും പ്രാർത്ഥിക്കുന്നു.
പിന്നെ കമന്റ്.............കമന്റും പ്രാർത്ഥനാ ഓഫറും ഇതാ ഒരുമിച്ച്.
നോക്കാം ആരാ രക്ഷപ്പെടുന്നതെന്ന്!
ഇതെന്തുപറ്റി? ബ്ലോഗിലെ കവികളോട് അടികൂടുന്ന ആളുടെ കവിതയെ ഒന്ന് ചൂടാക്കിവിടാം എന്നുംകരുതിയാ വന്നെ.ഇവിടെ നോക്കുമ്പോ എല്ലാരും ദുഖിച്ചിരിക്കുവാണല്ലോ. സര്‍വ്വതിനോടും കല്ലിവല്ലിപറയുന്ന കണ്ണൂരാന് ഇങ്ങനെയും ഒരു മുഖമോ? പോകാമ്പറ. എന്നിട്ട് ഈലോകത്ത് അടിച്ചുപൊളിക്കു. വിഷമിപ്പിക്കുന്ന വരികളും മനസുഖംനല്‍കുന്ന കമന്റുകളും കണ്ടു ധൈര്യമായിരിക്കൂന്നേ. ഞങ്ങളൊക്കെ കൂടെയില്ലേ. സാരമില്ല. അടുത്ത പോസ്റ്റ് വേഗം ഇടൂ ഗുരോ.
ReplyDeleteനമ്മള്‍ക്ക് ചുറ്റുപാടുകളെ നോക്കിക്കാണാനും വിലയിരുത്താനുമുള്ള കഴിവുണ്ടല്ലോ അതു തന്നെയാണ് നമ്മുടെ മുതല്‍ക്കൂട്ട്.
ReplyDeleteജീവിത യാത്രയില്‍ നാം പലതും കാണും, ചിലത് കണ്ടില്ലെന്നു വെക്കുക, എന്നാല്‍ കാലു കൊണ്ട് തട്ടിക്കളയെണ്ടതിനെ
വെറുതെ വിടുകയുമരുത്!
നന്മകള്‍ നേരുന്നു :)
ReplyDeleteപുതിയമുഖം പുതിയമുഖം... ഇതൊക്കെ നമ്മുടെ കണ്ണൂരാന്റെ ഓരോ ട്രിക്കല്ലേ കൂട്ടുകാരേ... കല്ലിവല്ലി കണ്ണൂരാനന്ദാശ്രമത്തില്‍ ഒരു കള്ളനും,കള്ളിക്കും സ്ഥാനമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? കവിത ഞമ്മക്ക് പെരുത്ത് പിടിച്ചു..കൊലുസിന്റെ കമന്റും...
ReplyDeleteപ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സര്‍വ്വശക്തന്‍ തുണയ്ക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.കമെന്റു വേണ്ടാത്ത കണ്ണൂരാന് ഹാറ്റ്സ് ഓഫ്..(ഇപ്പോഴാ കണ്ണൂരാനായത് ! )
കണ്ണൂരില്‍ ഉള്ള ഏതെങ്കിലും ശെയ്ത്താന്‍മാരുടെ അടുക്കല്‍ നിന്നും ഒരു ഉറുക്കു മന്തിരിപ്പിച്ച് കെട്ട്...
ReplyDeleteഅവന്‍ പറഞ്ഞു:
ReplyDelete"നമ്മുടെ പ്രണയം ഭൂമിയില്‍ പരന്നൊഴുകണം. ആകാശത്ത് പാറിപ്പറക്കണം. ലോകത്തിനു പുതുമയുള്ളതാകണം. കാലത്തിനു മറക്കാന്‍ കഴിയരുത്.."
അവള്‍ കോരിത്തരിച്ചു.
അവള്‍ക്കവനെ വിശ്വാസമായിരുന്നു. അവനു വേണ്ടതെല്ലാം അവള്‍ സമര്‍പ്പിച്ചു.
ഒടുവില്‍ -
ഇന്റെര്‍നെറ്റിലൂടെ ഒഴുകിപ്പരന്ന അവരുടെ പ്രണയം അനശ്വരമായി. ലോകത്തിനു തന്നെ പുതുമയായി. കാലത്തിനു മറക്കാത്തതായി..!
000000000000000000
ഒരു ഫോട്ടം പോലും കാണാത്ത ആളോട് എന്നെ കല്യാണം കയിക്കാമോ എന്ന് ആവസ്യപ്പെട്ട ആളുടെ പോസ്റ്റ് ആണ് മുകളില് കണ്ടത്
....
ReplyDeleteകമ്മന്റല്ലിത്; പോസ്റ്റ് വായിച്ചു എന്ന അറിയിപ്പ് :)
നിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു പ്രണയിനി ? നല്ല പ്രയോഗം
ReplyDeleteബാക്കി വായിച്ചു.
ഗുജറാത്ത് കലാപത്തിന്റെ ബാക്കിപത്രമെന്നോണം പ്രസിദ്ധമായ "തൊഴുകയ്യോടെ കേഴുന്ന ഖുത്ത്ബുദ്ധീന്റെ" ഫോട്ടോ കൂടി കൊടുക്കാമായിരുന്നു, കവിതക്കൊപ്പം!
ReplyDeleteചാടിപ്പിടഞ്ഞു എഴുന്നേറ്റവന്‍ എന്ത് വിടുവായിത്തവും എഴുന്നള്ളിക്കുന്നോരാ കോമാളി പെണ്ണിന്റെ കരാള നീരാളിപ്പിടുത്തത്തില്‍ നിന്നും...
ReplyDeleteതാണുവീണു കേണപേക്ഷിച്ചു, പോകൂ എന്റെയുള്ളില്‍ നിനക്കിടമില്ല..
എന്നിട്ട് മാലോകരോടാണയിട്ടു തന് നിസ്സഹായത...
തേച്ചു കാച്ചിയെടുത്ത കൂര്‍ത്തോരുരുക്കെഴുത്താണി ചോരയില്‍ മുക്കി എഴുതാന്‍ തുടങ്ങി....
ഇനി എന്താച്ചാ കണ്ണൂരാന്‍ തന്നെ അങ്ങട് എഴുതട്ടെ പിന്നല്ലാണ്ട്....
ഭാഗ്യം കണ്ണൂരാന്റെ ‘ചാരിതാർത്ഥ്യം’ഒന്നും നഷ്ടപ്പെട്ടില്ലല്ലോ!
ReplyDeleteപോയിക്കഴിഞ്ഞ് പിന്നെ അതല്ല ഇതാണെന്നു പറഞ്ഞിട്ടൊരു കാര്യോമില്ല!
അരുത് സഹോദരാ, അരുത്!
അത് കളഞ്ഞു കുളിക്കരുത്!
(ഇതിനിത്ര പേടിക്കാനെന്തിരിക്കുന്നു? രക്ഷകരായി ചാണ്ടിച്ചനും, ആളവന്താനും അവതരിച്ചു കഴിഞ്ഞില്ലേ!? കൈൻഡ്ലി ഡു ദ നീഡ്‌ഫുൾ!)
അപ്പൊ അതായിരുന്നു കാര്യം അല്ലെ!
ReplyDeleteപെണ്ണ് കേട്ടിയവര്‍ക്കും പ്രേമമോ? അതങ്ങ് മനസിലിരിക്കട്ടെ. ഇപ്പോള്‍ സമയം മോശമാണ് അറിയാമല്ലോ....
ReplyDeleteകമന്റൊന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട് കമന്റുന്നില്ല.. ഇതൊരു വെറും അഭിപ്രായം..
ReplyDeleteകവിത... കൊള്ളാം... ആരാ ഈ പ്രേമ രോഗി? ആരായാലും ആ പാവത്തിനറിയില്ലല്ലോ, തീവണ്ടിക്കാന് തല വെക്കാന്‍ പോകുന്നതെന്ന്.. :))
കണ്ണൂരാന് ടൈം ഇല്ലാത്തതാണ് അരുതെന്ന് പറയാന്‍ കാരണമെങ്കില്‍ എനിക്കിഷ്ട്ടം പോലെ സമയമുണ്ട് എന്നറിയിച്ചു കൊള്ളുന്നു..:))
ദുആയില്‍ എന്നെയും ഉള്‍പെടുത്തുക..
എന്റെ comment ചിലര്‍ക്ക് Bad impression ഉണ്ടാക്കിയെന്ന് ചില കമന്റ്സ്കാണുമ്പോള്‍ തോന്നുന്നു. ബ്ലോഗുതുടങ്ങി 2/3months കഴിഞ്ഞാണ് കണ്നൂരാന്‍ എന്നൊരാള്‍ ബ്ലോഗ്ല്‍ വന്നിട്ടുന്ടെന്നു ശ്രേയാന്റി പറഞ്ഞത്. ആന്റിയാണ് LInk തന്നതും. പിന്നെയുംകുറച്ചുമാസം കഴിഞ്ഞപ്പോലാണ് ചാറ്റില്‍ കണ്നൂരാനുമായി friendship തുടങ്ങിയത്. Jishadന്റെ Interviewപോസ്റ്റ് വന്നശേഷം കണ്നൂരാനോടുള്ള ഇഷ്ട്ടംകൂടുകയായിരുന്നു.friendship മാറി Loveആയപ്പോളാണ്‌ു എന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചത്. Anonymous കമന്റ്ല്‍ പറഞ്ഞപോലെ ഒരുഫോട്ടോ പോലും കാണാത്ത ഒരാളോട് അവരുടെ എഴുത്ത്മാത്രം വായിച്ചിട്ട് ഇഷ്ട്ടംതോന്നിയത് wrongതന്നെ.ഈകാര്യം കണ്നൂരാന്‍ തന്നെ adviseചെയ്തിട്ടുണ്ട്. അന്ന് കണ്നൂരാന്‍ മെയിലില്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് 4/5 മാസങ്ങള്‍ക്ക് ശേഷം changesവരുത്തി അനശ്വരം എന്ന പേരില്‍ എന്റെ ബ്ലോഗില്‍ ഇട്ടത്. ആ മിനി editചെയ്തു തന്നതും title പറഞ്ഞുതന്നതും കണ്നൂരാന്‍ തന്നെ.
ReplyDeleteബ്ലോഗിലെ എന്റെ best friendsആയ റിയാസ് അന്കിളിനോടും മാനിഫ് അന്കിളിനോടും ഹാഷിമിനോടും റഷീദ് ഇക്കാനോടും ശ്രേയ ആന്റിയോടും ഒക്കെ എനിക്ക് കന്നൂരാനോട് തോന്നിയ അടുപ്പത്തെ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ 5/6 മാസങ്ങള്‍ക്ക് മുന്‍പത്തെ കാര്യമാണ്. 2010 juneല്‍ എനിക്ക് ജോലികിട്ടിയത്‌മുതല്‍ ബ്ലോഗിലൊന്നും activeഅല്ല. അടുത്തമാസം 22nu എന്റെ വിവാഹമാണ്. ബ്ലോഗിലൂടെ തോന്നിയ ഇഷ്ട്ടവും വിവാഹിതനായ ഒരാളുടെ പിന്നാലെ ശല്യംചെയ്തുചെന്നതും ഓര്‍ക്കുമ്പോള്‍ ചമ്മല്‍ലാണ് തോന്നുന്നത്.
ഇപ്പോള്‍ കണ്ണൂരാനെ disturbചെയ്യുന്ന ആളോടും ഇതുതന്നെ എനിക്ക് പറയാനുള്ളൂ.hehehee.
കണ്ണൂസെ, കവിത ഇഷ്ട്ടല്ലാത്ത തന്റെ ഗവിത കൊള്ളാലോ.!
ReplyDeleteഎന്നാലും ഇത്രക്ക് വേണ്ടായിരുന്നുട്ടോ ? ഇതിനാണോ എല്ലാര്‍ക്കും എട്ടിന്റെ പണി കൊടുക്കാന്‍ പോണൂന്ന് പറഞ്ഞത്.
എന്തായാലും തന്റെ പണി ഏറ്റു. ഹഹഹ.........നിക്ക് ചിരിക്കാന്‍ വയ്യേ....
ആരാ മ്മടെ കണ്ണൂസിനെ കൊത്തിക്കൊണ്ടു പോവാന്‍ നോക്കിയെ? പോയി വേറെ ആളെ നോക്കാന്‍ പറഞ്ഞോളൂട്ടോ .......
KAKKAKOTHIKONDUPOKUM
DeleteENIKKONNUM MANASSILLAVUNNILYA......ENDHOKKAYANNIVIDE NADAKKUNNADU......
ReplyDeleteThis comment has been removed by the author.
ReplyDeletethulasi mala has left a new comment on your post "പ്ലീസ്.! ഉപദ്രവിക്കരുത്...":
ReplyDeleteകണ്ണൂരാൻ എന്ന ബ്ലോഗർക്ക്
'പ്ലീസ് ഉപദ്രവിക്കരുത് എന്ന നിന്റെ ബ്ലോഗിനൊരു മറുപടി...'
മാന്യതയില്ലാത്ത മനുഷ്യാ,
നിന്റെ കത്തുകണ്ടു. നീയെത്രമോശമെന്നറിയാൻ കഴിഞ്ഞതിലിന്നതിശയമില്ല. നീ ഞങ്ങളുടെ ഒരു സഹോദരിയ്ക്കെഴുതിയ കത്തു വായിച്ചു. നീയാ പെൺകുട്ടിയുടെ പിന്നാലെ നടന്ന കഥയൊക്കെ ഞങ്ങൾക്കറിയാം. ആ പെൺകുട്ടി വിവാഹിതയെന്നറിഞ്ഞ് നീയത് തകർക്കാൻ ശ്രമിച്ചില്ലേ. എത്രയോ സ്നേഹകാവ്യങ്ങൾ നീയവൾക്കായെഴുതി. പിന്നീടവൾക്ക് നീയെത്ര ദ്രോഹങ്ങൾ ചെയ്തു. ആ പെൺകുട്ടിയ്ക്കൊരിക്കലും നിന്റെ കൂടെ വരാനാവില്ലയെന്നറിഞ്ഞപ്പോൾ നീയവളേപ്പറ്റിയില്ലാത്തതൊക്ക പറഞ്ഞു. ആ പെൺകുട്ടിയനുഭവിച്ച മനോദു:ഖമെന്തെന്ന് നിനക്കറിയാനിടയില്ല. പിന്നാലെയെത്ര വർഷം നടന്നാലും 'ഓ ആ പെൺകുട്ടിയെന്റെ പിന്നാലെ എന്നു പറയും ഒരു സാധാരണയിൽ താഴെയുള്ള നിന്റെ ഈഗോ മാത്രമേ ഈയെഴുത്തിൽ ഞങ്ങൾ കാണുന്നുള്ളൂ. നീയൊരു ഭീരു, സ്നേഹകാവ്യമെഴുതിയും, ഭംഗിയുള്ള ഫോർവേർഡുകളയച്ചും നീ നടക്കുമ്പോഴും ഒരിക്കലെങ്കിലും നിന്റെ യഥാർഥമുഖം നീയാ കുട്ടിയെ കാട്ടിയിട്ടുണ്ടോ.
പിന്നെ സ്ത്രീധനം കൂടിക്കിട്ടിയ ഒരാളേയും കൊണ്ടു നീ നടന്നാളാകാൻ ശ്രമിച്ചു. അന്നുനീയാപെൺകുട്ടിയ്ക്കയച്ച വിവിധയിനം മെയിലുകൾ ഞങ്ങളും കണ്ടിരുന്നു. പിന്നെ പണത്തിനു പിന്നാലെ പോയ നിനക്കുണ്ടായ അപമാനം. അതു പോരാഞ്ഞീവധമൊരെഴുത്ത്.
അവളപങ്കിലദൂരെയാണെങ്കിലും
അരികിലുണ്ടെനിക്കിപ്പോഴും കൂട്ടിനായ്
കഠിനകാലം കദനമൊരല്പമാകവിളിണയിൽ
കലർത്താതിരിക്കണേ...
എന്നെഴുതാൻ നിയൊരു ജെന്റിൽ മാൻ അല്ല എന്ന് നിന്റെ ഈയെഴുത്തു തന്നെ ധാരാളം. നിന്റെ പ്രകടനങ്ങൾ കണ്ട് സഹിയാതെ ആ പെൺകുട്ടിയിത്തിരി
ഒച്ചയിട്ട് സംസാരിച്ചപ്പോൾ നീയെഴുതിയ ഈ കത്തു തന്നെ മതി നീയെങ്ങനെയുള്ളവനെന്നറിയാൻ.. പണത്തിനുപിന്നാലെ നടക്കുന്ന ചില സ്ത്രീകൾ നിന്നെ ളോഹ പോലെ ചുറ്റിക്കിടന്നേക്കാം. അങ്ങനെയൊരാളേ നിനക്ക് യോജിക്കൂ എന്ന് നിന്റെയെഴുത്തിന്റെ സംസ്ക്കാരത്തിൽ നിന്നു മനസ്സിലായി.
ഞങ്ങൾക്കും ഒന്നേ പറയാനുള്ളൂ.. പ്ലീസ് ഞങ്ങളുടെ സഹോദരിയെ ഇനിയും നിന്റെ വികൃതമായ മനസ്സും ഹൃദയവും കൊണ്ട് ദയവായി ഉപദ്രവിക്കരുത്...
Gayatri, Gouri, Meera
Posted by thulasi mala to ! കല്ലിവല്ലി-خلي ول
_________________________________________
(പ്രിയ തുളസിമാല, ബ്ലോഗില്‍ കമന്റ്ട്ടശേഷം ഡിലീറ്റ് ചെയ്താലും കമന്റ് ഫോളോ ചെയ്യുന്നവര്‍ക്ക് അത് മെയിലായി വരും. നിങ്ങള്‍ ഇട്ടതിനുശേഷം ഡിലീറ്റ്ചെയ്ത കമന്റ് മറ്റുള്ളവരും കാണട്ടെ. പിന്നെ ഇതിലെ കഥാപാത്രം വിവാഹിതയല്ലല്ലോ തുളസിചേട്ടാ. സ്നേഹത്തോടെ, കണ്ണൂരാന്‍)
**
Kannooran,
ReplyDeleteWe have not deleted our comment. We have edited and reposted the comment and we thought you must have deleted the same. Happy to see our comment back and hope u will not delete it. We have written that comment for people to read and we don't understand why you underline that point again. We are not LKG students that we need an explanation for your story. We know we can expect only this kind of stories from your 'same frequency charts'
Gayatri, Gouri, Meera
നന്നാവാനും ഒരാളെ സമ്മതിക്കില്ല എന്നു വച്ചാൽ എന്താ ചെയ്ക....
ReplyDeleteകമന്റില്ല... കമന്റില്ല.. കമാന്റ് മാത്രം...
:)
ReplyDeleteനിങ്ങടെയൊക്കെ ഒരു ഭാഗ്യം, കണ്ണൂരാനെ :-(
ReplyDeleteഞാനും നിസ്സഹായനാണ്!!!!!!!!!!
ReplyDeleteGayatri, Gouri, Meera
ReplyDeleteസുന്ദരനും സുമുഖനും സര്‍വോപരി സുശീലനുമായ ഞാനിവിടെ ഊണ്ടായിട്ട്, ഒരുത്തിക്കും ഒരു സ്മൈലി ഇടാന്‍ പോലും തോന്നുന്നില്ല. ഈ ഒണക്ക കണ്ണൂരാന്റെ പിന്നാലെയാണല്ലോ കൂടീരിക്കുന്നത്.
ReplyDeleteഎന്തു ചെയ്യാം, ബലാലിനല്ലെ ബര്‍ക്കത്ത്!
സുന്ദരിമാരേ വല്ലപ്പോഴും എന്നെയും ഒന്ന് പരിഗണിക്കിംന്ന്.. അല്ല പിന്നെ. ഹായ് കൂയ് പൂയ്!
ആവശ്യക്കാര്‍ക്ക് മെയിലില്‍ മതിയെങ്കില്‍ muktharuda@gmail.com ല്‍ ബന്ധപ്പെടാം.
ഫോണ്‍ വിളിക്കണമെന്ന് തോന്നുന്നവര്‍ക്ക്, കണ്ണൂരാനോട് ചോദിച്ചാല്‍ എന്റെ നമ്പര്‍ കിട്ടും.
ഹ ഹ ഹാ!
കണ്ണൂരാനേ, ആണുങ്ങളെ കൊഞ്ഞനംകാട്ടി ഒരുത്തന്‍വന്നത് കണ്ടില്ലേ?തുളസിമല തുളസിമു...അല്ലന്നു മനസ്സിലാക്കുക.ഇങ്ങനെ ചില ചെന്നായ്ക്കള്‍ വരുന്നത് പതിവുള്ളതാ. ഞെട്ടല്ലേ സ്ത്രീകള്‍ക്ക് പിറകെ ആണുങ്ങള്‍ പോകുന്നത്പോലെ എത്രസ്ത്രീകള്‍ ആണുങ്ങളെ വഴിതെറ്റിക്കുന്നു എന്ന് ഇവിടാര്‍ക്കാ അറിയാത്തതു!
ReplyDeleteപടച്ചോനെ ഇത് ചക്ക കുഴയുന്നതുപോലെ കുഴയുകയാണല്ലോ....
ReplyDelete@@
ReplyDeletethulaasi mala, Gayatri, Gouri, Meera, shakeela, mariya, susheela, kalyaani, kalavaani, parvathi, shoorpanaga, kalliyangatt neeli and moodhevi LKG trio,
If you were mature enough you would have shown some intellectual honesty before accusing me of deleting your poor quality comment. You people deleted your comment, I say. That’s why it’s shown “ This post has been removed by the author. If I were the person to delete the same it would be “this post has been removed by the moderator” I think all the sirs have got the point.
You said “We know we can expect only this kind of stories from your 'same frequency charts” substantiate the allegation big brothers if you have the moral integrity; it is sheer cowardice to resort to an unknown blog.
If you were brave enough to take on Kannooran you could have come on your own ID. By now you would have known who is Kannooran, the LKG boy.
ha ha haaaaa..!!!
**
ശ്ശേടാ, ഇവിടെ എന്തൊക്കെയാ നടക്കുന്നത് ! എനിക്കൊന്നും മനസിലാവുന്നില്ലല്ലോ !!
ReplyDeleteഏതായാലും കമന്റ് വേണമെന്നില്ല പ്രാര്‍ത്ഥന മാത്രം മതിയെന്ന് എഴുതിയത് നന്നായി, കവിതയെക്കുറിച്ച് എന്തുപറയും എന്നാലോചിച്ചു വിഷമിക്കണ്ടല്ലോ.. :)
(എന്നാലും ഈ പെണ്‍കുട്ടികള്‍ക്കൊക്കെ ഇത്രേം
ബുദ്ധിയില്ലാണ്ടായിപ്പോയല്ലോ ! കലികാലം!!)
കണ്ണൂരാനെ കാണാന്‍ എന്ന്വെച്ചാ കണ്ണൂരാന്‍ എഴുതുന്ന പോസ്റ്റ് വായിക്കാന്‍ വേണ്ടി മാത്രാണ് കഴിഞ്ഞവര്‍ഷം ബ്ലോഗ് നിര്‍ത്തിപ്പോയിട്ടും പിന്നെയും ബ്ലോഗില്‍ വരുന്നത്.ഞങ്ങള്‍ ഓഫീസിലെയും ഫ്ലാറ്റിലെയും കൂട്ടുകാര്‍ ബ്ലോഗിലെ പോസ്റ്റ് ഒന്നിച്ചിരുന്നാണ് വായിക്കുക. എഴുത്ത് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് അത് എഴുതിയ ആളെയും ഇഷ്ട്ടാവുക മോശം കാര്യല്ലല്ലോ.ഞങ്ങള്‍ക്കും കണ്ണൂരനോട് ഭയങ്കര പ്രണയമാണ്.കണ്ണൂരാന്റെ പോസ്റ്റ് വായിച്ചാ ആര്‍ക്കാ പുള്ളിക്കാരനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയുക? ഇപ്പോള്‍ കണ്ണൂരാന്പിറകെ പ്രനയംപറഞ്ഞു ശല്യംചെയ്യുന്ന പെണ്‍കുട്ടിയെ കുറ്റംപറയണ്ട. വിട്ടേര് കണ്ണൂരാനെ.എന്നിട്ട് നല്ലൊരു പോസ്റ്റുമായി വേഗംവാ.
ReplyDeleteഇതെല്ലാം കണ്ടും കേട്ടും വായിച്ചും ഉള്ളിലൂറിച്ചിരിക്കുന്ന കണ്ണൂരാന്‍ ..
ReplyDeleteഎല്ലാ ഭാവുകങ്ങളും..!!
കണ്ണൂരാനേ കലക്കുന്നുണ്ട് പുതിയ
ReplyDeleteഅവതരണം......ആശംസകള്‍....
ഹ..ഹ..
?
ReplyDeleteഷക്കിലയേയും മറിയയേയും പറഞ്ഞു... ഞമ്മളെ രേഷ്മയെ വിട്ട് പോയതിന് നിന്നോട് മാപ്പില്ല കണ്ണൂരാനേ...
ReplyDeleteചവറു,
ReplyDeleteഇതെഴുതാന്‍ ങ്ങള് വേണോ?. .ഞാന്‍ എഴുതല്ലോ. . മുഴുവന്‍ വായിച്ചു കൂടിയില്ല.
ആമേൻ......
ReplyDeleteപോസ്റ്റും,കമന്റുകളും കണ്ടപ്പോഴാണ് കണ്ണൂരാനോടും,ഈ എഴുത്തിന്റെ വൈഭവത്തോടും ചിലർക്കൊക്കെ തോന്നുന്ന കണ്ണുകടി ശരിക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് കേട്ടൊ ഗെഡീ.
ReplyDeleteഈ പ്രണയപാശവുമായി സധൈര്യം മുന്നോട്ട് പോകുക.
ഈ പ്രേമോപാസകന്റെ സർവ്വവിധ അനുമോദനങ്ങളും പിന്തുണയും അറിയിച്ചുകൊള്ളുന്നൂ
കണ്ണൂരാന്‍ ജി..
ReplyDeleteആദ്യം കരുതീത് കളിയായിട്ടാണ് ഈ പോസ്റ്റ് എന്നാണ്.
എന്നാല്‍ മൂന്നുപേര്‍ ചേര്‍ന്ന് ഒരിടത്ത് "കണ്ണൂരാനുള്ള മറുപടി "എന്ന് പറഞ്ഞ് പോസ്റ്റ് എഴുതീത് കണ്ടപ്പോള്‍ സംഗതി സീരിയസ് ആണെന്ന് മനസിലായത്.
സത്യവും,മിഥ്യയും ഇടകലര്‍ന്ന ബൂലോകത്ത് ശാന്തിയും,സമാധാനവും,സ്നേഹവും,സന്തോഷവും ഉണ്ടാകട്ടെ...നന്മകള്‍.
എന്റെ പൊന്നോ... ഇങ്ങേര് എന്തോരിംഗ്ലീഷാ?!!!!!!!!!!!!!
ReplyDeleteമനസ്സ് നിറയെ പ്രാര്‍ത്ഥനകള്‍ സഖാവേ...
ReplyDeleteആ പെണ്‍കുട്ടിക്ക് നല്ല ബുദ്ധി തോന്നാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം..
അല്ല ഇനി ആ പെണ്‍കുട്ടി വല്ല fakeഉം ആണോ..??
ഇങ്ങളെ ചുമ്മാ ബേജാറാക്കാന്‍ ഉണ്ടാക്കിയതാവുമോ ഇങ്ങനെ പ്രേമകഥ...??
expect the unexpected എന്നാണല്ലോ ചങ്ങായി...
പോസ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ...
ഇത്തിരി പോന്ന ഈ സംഭവത്തില്‍ കുറെ അക്ഷരത്തെറ്റ് കണ്ടു.. വികാരപരവശനായി പറയുന്നവയില്‍ ഗദ്ഗദം കൊണ്ട് വാക്കുകളുടെ വക്ക് മുറിയുന്നതാണോ ഇനി..
സമയം കിട്ടുമ്പോ ഒന്ന് എഡിറ്റ് ചെയ്തേക്കൂ... ഭാഷയെ കൊല്ലല്ലേ.. പ്ലീസ് !!!
നിംനോന്നതങ്ങളില്‍ - നിമ്നോന്നതങ്ങളില്‍
സ്നേഹവാല്‍സല്യങ്ങളുടെ - സ്നേഹവാത്സല്യങ്ങളുടെ
സൃഷ്ട്ടിക്കരുത് - സൃഷ്ടിക്കരുത്
ചുറ്റിപ്പിണിയാന്‍ - ചുറ്റിപ്പിണയാന്‍ (എന്നല്ലേ ഉദ്ദേശിച്ചത് ??)
പോകുന്നൊതിഥിയെയല്ല - പോകുന്നൊതിഥിയേയല്ല (അവിടെ അങ്ങനെ വരണം എന്ന് ഭാഷാവ്യാകരണം)
ളോഹപോല്‍ - രണ്ടു വാക്കുകള്‍ക്കിടയില്‍ space വേണം
ഇതില്‍ എന്റെ കാഴ്ചയ്ക്ക് അപ്രാപ്യമായ തെറ്റുകള്‍ , ഭാഷ പരമായ വൈകല്യങ്ങള്‍ ഇനിയും കാണാം. ഇത്രയും മതി തത്ക്കാലം... ചെറിയ പോസ്റ്റ് ആയത് കൊണ്ടാണ് ഇത്രയും സൂക്ഷ്മമായി വായിച്ചത്.. എന്ന് കരുതി എന്നെ "proof reader" എന്ന് കളിയായിട്ടെങ്കിലും വിളിക്കരുത് സോദരാ... തെറ്റുകള്‍ ഒഴിവാക്കി "കല്ലിവല്ലി" കൂടുതല്‍ മികവുറ്റതാകാന്‍ ആഗ്രഹിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു..
സ്നേഹപൂര്‍വ്വം
സന്ദീപ്
ഓം ഹ്രീം കുട്ടിച്ചാത്താ... ഐസ് ക്രീം... മില്‍ക്ക് ക്രീം... ഫേസ് ക്രീം.... സ്വാഹ...
ReplyDeleteഓം ഗൂഗ്ലായ... യാഹൂവായ... ബിങ്ങായാ... സ്വാഹ...
ഓം ബ്ലോഗ്ഗറായ... വേര്‍ഡ് പ്രേസ്സായ... സ്വാഹ...
ഓം ഫേസ് ബൂക്കായ... ഓര്‍ക്കുട്ടായ.... ട്വിട്ടെരായ... പ്ലസ്സായ സ്വാഹ...
ഓം കംമെന്റായ ഫോല്ലവേര്‍സായ സ്വാഹ...
ചുടല യക്ഷീ കല്ലിവല്ലിയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത്....
അല്ലെങ്കി അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നന്നേക്കുമായി ബ്ലോഗുമരത്തില്‍ പോസ്റ്റ് ചെയ്തുകളയും....
മഹാമാന്ത്രികന്‍ ലുട്ടുമോന്‍ സ്വാമികള്‍ ( MCA ഇന്‍ കമന്റ് കച്ചവടം )
@ താന്തോന്നി & സന്ദീപ്:
ReplyDeleteഈ പോസ്റ്റ് ഇട്ടതിനുശേഷം ഗൌരവത്തോടെ ഇതുവഴി വന്നിരുന്നില്ല. സ്നേഹത്തോടെ പറഞ്ഞുതന്ന തെറ്റുകള്‍ മാറ്റിയിട്ടുണ്ട്. ഇങ്ങനെയൊന്നുമെഴുതി ശീലമില്ലാത്തത് കൊണ്ടാവാം. നന്ദി.
പ്ലീസ് കണ്ണൂരാന്‍ ഉപദ്രവിക്കരുത് !! ഇങ്ങനെ കവിതയെഴുതി "ഈ ഗവിത" മനസ്സിലാകാത്ത പാവം "പ്രജകളെ " ശിക്ഷിക്കരുതേ !! പൂര്‍വ്വാശ്രമത്തിലെ ആ നല്ല കഥകളെഴുതി കയ്യടി വാങ്ങുന്ന ആ കണ്ണൂരാ സ്വാമികളായി കാണാന്‍ അവിടുത്തെ രാജ്യനിവാസികള്‍ ആഗ്രഹിച്ചാല്‍ അതൊരു "അതിമോഹമായി കാണല്ലേ !!!
ReplyDelete---------------------------------------------
ഈ കവിത ബൂലോകത്തെ സകല പരീകുട്ടിമാര്‍ക്കും ,കറുത്തമ്മമാര്‍ക്കും വെടിക്കെട്ട് ചെയ്യാന്‍ കനിവുണ്ടായാലും !!! (നമ്മളോട് ഇത്രയൊക്കെയേ പറ്റൂ !!ഹല്ല പിന്നെ )
സ്വന്തംപേരില്‍ ഒരു ബ്ലോഗ്‌തുടങ്ങിയിട്ട് മൂന്നാല് വര്‍ഷയായിട്ടും കാര്യമായ ബ്ലോഗ്‌പോസ്റ്റ് ഇല്ലാ.കുരച്ചുകമന്റുകളും കുറച്ചു ഫൊലൊവെഴ്സുംമാത്രമാണ് ഇന്നും എനിക്കുംഎന്നെപ്പോലുള്ള പലര്‍ക്കും ഉള്ളത്.അതിനിടയിലാണ് ടിയാന്‍ കിടിലന്‍ ബ്ലോഗുമായിവന്നു ബ്ലോഗ് ലോകം അമ്പരപ്പിച്ചത്.അമ്മച്ചിയാണെ. ടിയാന്റെ വളര്‍ച്ചകണ്ട് ഇപ്പോള്‍ളും ഞെട്ടല്‍ മാറിയിട്ടില്ല.>കമന്റ് വേണ്ടഎന്ന് പറഞ്ഞിട്ടും ഈബ്ലോഗിലും നൂറുകമന്റ് എത്രവേഗാ അടിച്ചെടുത്തത്>
ReplyDeleteഅകംബാദംനൌഷാദ്ന്റെ ബ്ലോഗില്‍ കണ്ണൂരാന്‍പറഞ്ഞത്ല്‍ കുറെ പരമസത്യമാണ്ണെങ്കിലും അതൊന്നും സമ്മതിച്ചുകൊടുക്കാന്‍ മനസുണ്ടായിരുന്നില്ല.അങ്ങനെയാണ് ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് കോമണ്‍സെന്‍സ്,ചല്ലുപുല്ല് തുടങ്ങിയപേരുകളില്‍ വേറെചിലരുടെ ഒത്താശയോടെ ബൂലോകപുലി എന്നപേരില്‍ ഒരു ബ്ലോഗ്‌നിര്‍മ്മിച്ചത്. കല്ലിവള്ളില്ലിപ്രൊഫൈലിലെ വാക്കുകള്‍ കടംകൊണ്ടാണ് ചല്ല്‌ുപുല്ല് ഉണ്ടാക്കിയത്. പോസ്റ്റുഇട്ടപ്പോള്‍ കണ്ണൂരാനെ ബൂലോകതുനിന്നും ഓടിക്കുക.മറ്റുള്ളവരില്‍ വിരുദ്ധഫലം ഉണ്ടാക്കുക എന്നൊക്കെയായിരുന്നു അജണ്ട.
cntnd.
ReplyDeleteഎന്നാല്‍ ഞങ്ങള്‍ കുന്നായ്മകാട്ടിയതിന്റെ ചെയ്തതിന്റെ ഫലം കിട്ടിയത് കണ്നൂരാനാണ്.അതുവരെ നൂറുകമന്റ്കിട്ടിയ പുള്ളിക്കാരന് അടുത്തബ്ലോഗില്‍കിട്ടിയത് ഇരുനൂറുകമന്റ്സ്. കഴിഞ്ഞബ്ലോഗ് പന്ടാരിക്കത വായിച്ചപ്പോള്‍ കണ്ണുംമനസ്സുംനിറഞ്ഞു.അതിലഭിപ്രായംപറയാന്‍ വന്നിട്ടുണ്ടായിരുന്നു. അഹങ്കാരംകൊണ്ട് കഴിഞ്ഞില്ല.ഇപ്പോള്‍വീണ്ടും ടിയാനെതിരെ അസൂയകൊണ്ട്കണ്ണ് മഞ്ഞളിച്ചവന്‍ ബ്ലോഗില്‍വീണ്ടും മലര്‍ന്നുകിടന്ന് തുപ്പുന്നുതു കാണുമ്പോള്‍ അവരോടുസഹതാപം.കഴിവുണ്ടായിട്ടും ബ്ലോഗില്‍കാര്യമായ ശ്രദ്ധകിട്ടാത്തയാളുടെ സന്യാസിവേഷം കണ്നോരാന്റെ വിജയമാണ്ല്ലോ. ബ്ലോഗിലെ99%ബ്ലോഗര്‍മാരും കണ്നൂരാനോട് കണ്ണുകടി ഉള്ളവരാണ്.ഒരുവാദ്യാരും ഒരുബാര്‍ബരും ഒന്നുരണ്ട് ഐടി ബുജികളും അവസരം നോക്കിനടക്കുന്നതു കണ്ണൂരാനെ ഇളിച്ചുകാട്ടാനാണ്.
കണ്ണൂരാനെ പരിഹസിക്കാനായിതുടങ്ങിയ എന്റെ ചല്ല്‌ു പുല്ല് എന്ന ബ്ലോഗ് അടക്കുന്നു. എന്ത്കാര്യവും വിജയിക്കുന്നത് കഴിവിനെ ബേസ് ചെയ്തിട്ടാണ്.പിന്നെ ഭാഗ്യവും.ഇതുരണ്ടും ആവോളം കന്നൂരാനുണ്ട്എന്നത് ബ്ലോഗര്‍മാര്‍ക്ക് അറിയാവുന്നതാണ്.എന്തിനെയും പോസിറ്റീവ്ആയി എടുക്കുന്ന കണ്ണൂരാന്‍ എന്ന നല്ലമനുഷ്യന്‍ എന്റെ ഈ വാക്കുകളുംനന്മയോടെ സ്വീകരിക്കും എന്ന്കരുതുന്നു. kannooraane,poruthaalum.
ഇനി ഈ ബ്ലോഗിനെപ്പറ്റി പറയാം.
ReplyDeleteബ്ലോഗിലെസ്ത്രീനാമക്കാരുടെ ഒട്ടും മനസിലാവാത്ത പ്രേമകാമ കവിതകളില്‍ പോയിട്ട്ഭയങ്കരം വളരെനന്നായി എന്നൊക്കെപറയേണ്ടിവന്നതില്‍ ലജ്ജതോന്നുന്നു. ഇതില്‍ അശ്ലീലം ഉണ്ടായിട്ടും അത് പ്രകടമാകാതിരിക്കാന്‍ ശ്രദ്ധിച്ചതില്‍ കണ്ണൂരാന് പ്രണാമം.
തനിക്ക് കവിതയും തനിക്ക് കല്ലിവല്ലിയാണല്ലോ കണ്ണൂരാന്‍ സഘാവേ.
NO Comments എന്നുമ്പറഞ്ഞ് വന്നിട്ട് എതിരാളികളെ മലര്‍ത്തിയടിച്ച്കണ്ണൂരാനിപ്പോള്‍ സ്ഥിരംപിരിവ് നടത്തിയിട്ടുള്ള നില്‍പ്പ് ശ്ശോ. കണ്ണൂരാനെ എന്നും ഈ വിജയം ഉണ്ടാകും. ഉണ്ടാകട്ടെ.
ReplyDeleteഅത് ശരി അപ്പൊ കമന്റ് ബോക്സ് കുംബസാരക്കൂടാക്കിയോ?
ReplyDeleteനേരത്തെ വായിച്ചെങ്കിലും കമന്‍റാന്‍ ഇപ്പോഴാ സമയം കിട്ടിയത്. ഇത് മനസ്സിലാക്കിയിടത്തോളം കണ്ണൂരാന്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടുതന്നെ ശല്യം ചെയ്യുകയാണെന്ന് വേണം കരുതാന്‍. ആ നിലയ്ക്ക് ഈ അസുഖത്തിനെ പ്രണയം എന്നുവിളിച്ച് കാല്‍പ്പനികഭംഗി പകരരുത്. പകരം, കട്ടകഴപ്പ് എന്നുപറയണം. :-) സ്വഭാവികമായി ആ യക്ഷി ഇതോടെ ഉപദ്രവം നിര്‍ത്തണം. നിര്‍ത്തിയില്ലെങ്കില്‍ ആ മഹിതയുടെ പേര് കണ്ണൂരാന്‍ വെളിപ്പെടുത്തണം. :-)
ReplyDeleteഇന്ന് കേള്‍ക്കുന്നത് മുഴുവനും ഇത്തരം കഥകള്‍ ആണ്. പ്രണയം നടിച്ചു വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന കാമുകന്മാരും കൊഞ്ചി കുഴഞ്ഞു ടെലിഫോണില്‍ കിന്നാരം പറയാന്‍ വരുന്ന കാമുകിമാരും ഒറ്റപ്പെട്ട കഥകള്‍ അല്ലാതായിരിക്കുന്നു. ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയപ്പോള്‍ ഒരു സ്നേഹിതന്റെ ഭാര്യക്ക് പറയാനുണ്ടായിരുന്നത് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ പറ്റിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പ്രശനത്തില്‍ ഇടപെടേണ്ടി വന്നതും വിവാഹപ്രായം എത്തിയ മകളുള്ള ആ സുഹൃത്തിനെ കൊണ്ട് കാമുകിയെ വിവാഹം കഴിപ്പിക്കാന്‍ ആ നിസ്സഹായായ ഭാര്യയെയും മക്കളെയും സമ്മതിപ്പിക്കേണ്ടി വന്നതും ഒരു വേദനയായി മനസ്സില്‍ വെച്ചു മടങ്ങി വന്നു ആദ്യം വായിച്ചാ ബ്ലോഗ് ഇതായതും വിധി വൈപരീത്യം തന്നെയാണോ? ഏതായാലും പ്രിയപ്പെട്ട കണ്ണൂരാനേ താങ്കളെ പോലേ പ്രതികരിക്കാന്‍ എന്റെ അ സുഹൃത്തിനെ കഴിഞ്ഞിരുന്നു വെങ്കില്‍ ഡിഗ്രിക്ക് പഠിക്കുന്ന മകളെ ചേര്‍ത്തു പിടിച്ച് ആ അമ്മ എന്റെ മുന്നില്‍ പൊട്ടികരയില്ലായിരുന്നു. അച്ഛനെ ഞാന്‍ ഇബ്ലീസിനെക്കളും വെറുക്കുന്നുവെന്ന് ആ മകള്‍ എന്നോട് പറയില്ലായിരുന്നു.
ReplyDeleteപക്ഷെ ഇത് ഒരു ആയുധം മാത്രമാണ്. താങ്കളെ തകര്‍ക്കാന്‍ "അന്പ്" മുനയില്‍ വിഷം പുരട്ടി ആരോ അയച്ച ആയുധം. താങ്കളുടെ ഈ വിവേകം പല പ്രമുഖര്‍ക്കും ഇല്ലാതായത് കൊണ്ടല്ലേ രാഷ്ട്രീയ സാംസ്‌കാരിക സിനിമ രംഗങ്ങളിലെ ചീഞ്ഞു നാറ്റം നാം അനുഭവിക്കേണ്ടി വന്നത്.?
ആരോ കൊത്തിവലിക്കുന്നുണ്ടല്ലേ...പാവം മനുഷ്യന്‍...എവിടെത്തി...
ReplyDeleteഅതൊരു കൊതുകാന്ന തോന്നുന്നത് വെറുതെ മൂളിപറന്നു നടന്നപ്പോള്‍ ഒരിറ്റു ചോരക്കായ് പൂതി പെരുത്തവള്‍ !
ReplyDeleteപിസായിലെ ചരിഞ്ഞ ഗോപുരം ബിഗ്ബെന്നിനോട് പറഞ്ഞു.
ReplyDelete"നിനക്ക് സമയമുണ്ടെങ്കില്‍ എനിക്ക് ചായ് വുണ്ട്"
(victim precipitation - the victim of rape gives an impression to the man that if he insists she is prepared to offer, which she really doesn't mean)
ഇജ്ജാതി പെണ്ണുങ്ങള്‍ പെണ്‍ വര്‍ഗ്ഗത്തിന് തന്നെ മാനക്കേടാണ് ......
ReplyDeleteപെണ്ണെന്നു കേട്ടാല്‍, ഒരു കമ്പില്‍ ശീല ചുറ്റിയ രൂപം കണ്ടാല്‍, ഒലിപ്പിച്ചു നടക്കുന്ന കീട കൂഷ്മാണ്ടമ്മാരെ മാത്രം കണ്ടവരുടെ അബദ്ധ ജല്പ്പനങ്ങല്‍ ആണ് കണ്ണൂരാണ്ടവന്റെ മുന്നില്‍ പൊളിഞ്ഞു വീണത് ....
ഇവരെ പ്പോലെ നമ്മടെ കണ്ണൂരാണ്ടവനെ കാണരുത് (എന്നെയും കാണരുത് ..... )
കണ്ണൂരാണ്ടവാ .... ഇഞ്ഞ് ആങ്കുട്ട്യാ......
ബൈ,
ബ്ലോഗില്ലാത്ത സിദ്ധിഖ് ഷമീര്‍ മീത്തലെ പറമ്പത്ത് .....
അനിയന്‍ വന്നകാലം തൊട്ട് ബ്ലോഗില്‍ ഞാന്‍ പിന്തുടരുന്നുണ്ട്... പ്രണയം കൊണ്ടല്ല.. വായിക്കാനുള്ള ഇഷ്ടംകൊണ്ട്... കമന്റുകള്‍ ആവശ്യത്തിലധികമുള്ളതിനാല്‍ കേറിക്കൊത്താറില്ലെന്ന് മാത്രം... ഭൂതകാലത്തെ അനുഭവങ്ങളിലൂടെ ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കണ്ണൂരാന്റെ ഈ ബ്ലോഗിന് കമന്റിടാം എന്നുകരുതിയതിനു കാരണം കമന്റുവേണ്ടെന്ന് അപേക്ഷയാണ് (വേണ്ടാന്ന് പറയുന്നിടത്ത് വേണം ന്ന് തോന്നുന്നത് എന്റെ ചെറുപ്പത്തിലേ ഉള്ള ശീലാ... മൂക്കില്‍ പല്ലുവന്നിട്ടും ശീലം മാറീട്ടില്ല!)... എടോ കണ്ണൂരാന്‍ അനിയാ... ഈ വര്‍ത്തമാനകാല കവിത ഇപ്പോള്‍ എടുത്തടിക്കാതെ ഒരു കരക്കെത്തിച്ച് കഥയാക്കിയാ പോരായിരുന്നോ? ഇതിലൊന്നും ഒരു കാര്യവുമില്ലനിയാ... വരാനുള്ളത് വഴീത്തങ്ങില്ല... വഴീത്തങ്ങാതെ വരുന്നതിനെ നമ്മളായിട്ട് പിടിച്ച് നിര്‍ത്താഞ്ഞാല്‍ മതി... വേഗം നല്ലൊരു അനുഭവമിടടോ... വായിക്കട്ടെ... വെറുതെ മനുഷ്യനെ ബേജാറാക്കാതെ കോയ!!!!!!!!!!!!!
ReplyDeleteEe kavitha 'x' marannalum enneppolulla vayanakkar marakkilla Kannooraane... Kure perokke paranjathayikkandu ee Kannooraneyalla ishttam ennu. Enikkum munpathe polathe rachanakal thanneyaanu kooduthal ishttamenkilum ithinoru kuravum njan kaanunnilla. Parayan thonnunnathu enthayalum ottum madikkathe parayunna Kannooraan style kaimosham vannittillathathu karanamaanallo pathivil ninnum vyathyasathamaayi oru kavitha vannappol athum postiyathu. Comment venda ennu paranjittum snehathodeyulla commentukal kandittu kothiyavunnu Kannooraane... Ee aishwaryam ennum ithepole nilanilkkatte ennu prarthikkunnu. Hmmm appo jaithrayathra thudaratte... :)
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
കല്ലിലും ഒരു കവിതയുള്ളത് പോലെ ,കണ്ണൂരാന്‍ കവിത എഴുതിയാലും അതില്‍ ഫലിതമുണ്ടാകും .
ReplyDeleteഅയ്യോ ..എനിക്കൊന്നും മനസ്സിലാകുന്നില്ലാ ട്ടോ .....എനിക്ക് ഇങ്ങനെ ഉള്ള കവിതകളൊന്നും വായിച്ച മനസ്സിലാവില്ല ...കുട്ടികവിതകള്‍ എഴുതണം ....ആരോടാ പറയുന്നേ ഉപദ്രവിക്കുന്നെ എന്ന് ....ചാച്ചു വും ഇടയ്ക്കു പറയുന്നത് കേള്‍ക്കാം എന്തിനാ എന്നെ വികൃതി കാട്ടുന്നെ എന്ന് .....നന്നായിട്ടുണ്ട് ..ഇനിയും വരാം ...റ്റാറ്റ ബൈ ബൈ
ReplyDeleteഒന്നു കമന്റാതെ എങനാ പോവ്വ...
ReplyDeletehttp://verumezhuthu.blogspot.com/
This comment has been removed by the author.
ReplyDeleteKannooran,
ReplyDeleteWe have read your comment and one thing you must know that when you write a low quality matter you are bound to get a low quality comment. You have tried to degrade one of our sisters like the way you brothers watched soumya falling from the train. If we do not speak for our sister we expect not a world to come and speak for her. we would not have replied you in that manner if you would have written a good poem like:
മഴ പെയ്യുന്നു മേഘമിഴിയിൽനിന്നും വീണ്ടും
മഴപെയ്യുന്നു സാഗരങ്ങളിൽ, ഭൂകാവ്യത്തിൽ
മഴപെയ്യുന്നു മന്ത്രസ്മൃതിയിൽ, ഹൃദയത്തിൽ
മഴപെയ്യുന്നു തുലാരാശിയിൽ, തുമ്പതുമ്പിൽ
മഴപെയ്യുന്നു മനസ്സതിലെ മഴക്കാട്ടിൽ
മഴപെയ്യുന്നു മുളംകാടിന്റെ സംഗീതത്തിൽ...
After writing a low quality matter how can you expect a good reply Kannoran..
Try to improve your language. Read more Tagore...
Hope we will not encounter on this matter further.
Gayatri.. (On behalf of Meera and Gouri)
(Thulasi is our divine thulasi plant. Thulasi Mala is my friend from Egmore. She was one of my best friends and i named my blog after her Hope this explanation is sufficient for those who made fun on that beautiful name - Thulasi Mala)
Gayatri..
എനിക്ക് വേണ്ടത്,
ReplyDeleteപെട്ടെന്നുവന്ന് - വന്നതുപോലെ പോകുന്നൊരതിഥിയേയല്ല!
നിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു പ്രണയിനിയെയാണ്
എനിക്കൊപ്പം രാവില്‍ കൂട്ടിരിക്കാനൊരു വധുവിനെയാണ്
എന്റെ വിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ -
എന്റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൂട്ടുകാരിയെയാണ്
....................വളരെ ഇഷ്ടപ്പെട്ടു എന്താ കണ്നുരാന്‍ ഒരു വഴി മാറി നടത്തം ...പക്ഷെ എനിക്ക് ഇത് ഒരു പാടു ഇഷ്ടമായി ...ആശംസകള്‍
പ്രീയ സുഹൃത്തേ എന്നെ ബ്ലോഗ് ലോകത്തിനു പരിച്ചയപെടുതിയത് കണ്ണൂരാനാണ് എന്നത് നന്ദിയോടെ ഓര്‍ക്കുന്നു സമയമുള്ളപ്പോള്‍ എന്റെ ഈ പുതിയ രചന ശ്രദ്ദ്ടിക്കുമല്ലോ,,,http://pradeep-ak.blogspot.com/2011/11/blog-post.html
ella nanmakalum undakatte..... prarthanayode........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................
ReplyDeleteനല്ല രസംണ്ട് വായിക്കാന്‍.
ReplyDeleteകമന്റ് വേണ്ട എന്ന് പറഞ്ഞത് പുതിയ അടവാണ് അല്ലെ?
nannayittund...
ReplyDeleteaashamsakalode,
കമന്റ് വേണ്ട എന്ന് പറഞ്ഞത് ഒരു സൂത്രമാണല്ലെ?
ReplyDeleteആശംസകൾ..(കമന്റ് വേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് കമന്റ് എഴുതിയത്.അത് തന്നെയല്ലെ ഉദ്ദേശിച്ചതും?).പ്രാർഥനകൾ എന്തായാലും ഉണ്ട്..
ReplyDeleteഎന്റെ കണ്ണൂരാനേ (യാസീന്ക്കാ) ഇതിന്റെ വല്ല ആവ്ശ്യവുമുണ്ടായിരുന്നോ? ഈ പോസ്റ്റെഴുതിയ നേരം കൊണ്ട് ആ പെണ്ണിനെ മുഖത്ത് നോക്കി നാലാട്ട് ആട്ടിയാൽ പോരായിരുന്നോ ? ഓ...! ഞാൻ മറന്നു അപ്പൊ ഇങ്ങനെ കമന്റ്സ് കിട്ടില്ലല്ലോ അല്ലേ ?
ReplyDeleteഎന്തായാലും നന്നായി വഴങ്ങുന്നുണ്ട് ട്ടോ തുടരുക. ഇതെഴുതാൻ പ്രേരണയായവൾക്ക് നന്ദി.
:)
ReplyDeleteഇല്ല.. ഞാന്‍ ചെയ്യില്ല.. നീയും ഒരു കാര്യം ചെയ്യരുത്... ഇനി ഇങ്ങനെ എഴുതി നമ്മളെ കുഴപ്പതിലാക്കരുത്.....
ReplyDelete@shahana
ReplyDeleteഅത് കലക്കി :D
വായിച്ചു ഇതെങ്കിലും കമന്റുകള്‍ കൂട്ടി വായിച്ചപ്പോള്‍ ആണ് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലായത്..
ReplyDeleteഞാന്‍ ഈ വരികള്‍ മാത്രമേ എടുക്കുന്നുള്ളൂ...
അതിനര്‍ത്ഥം കണ്ണൂരാന്‍ എന്നോ എപ്പോഴോ ഒന്ന് മാറി ചിന്തിച്ചു എന്ന് കൂടി ഇല്ലേ??
കുറ്റം അപ്പോള്‍ ഒരാള്‍ക്കുമാത്രമാ??
അതൊക്കെ പോട്ടെ.. വരികള്‍ തീവ്രമായിരുന്നു.. വികാരങ്ങളും...
നല്ല എഴുത്ത്...
ഇഷ്ടായി....
ഇനിയും ഇത്തരം ആളുകള്‍ കണ്ണൂരാന്റെ ജീവിതത്തില്‍ വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. ഈ എഴുത്ത് കാണുവാന്‍... ( എന്നെ കൊല്ലല്ലേ പ്ലീസ്) :-s
കവിതയല്ലിത് ജീവിതം !
ReplyDeleteപ്രാർത്ഥിക്കുന്നു...
ReplyDeleteഎനിക്ക് വേണ്ടതെന്തെന്ന് മാത്രമല്ലേ പറയുന്നുള്ളൂ, മറ്റേയാളിന് വേണ്ടതിനെ കുറിച്ച് യാതൊന്നും ആലോചിക്കുന്നില്ല.
അതുകൊണ്ട് പ്രാർത്ഥിക്കുന്നു...
കണ്ണൂരാനേ... എന്തായിത്? ഇവിടെ പൊരിഞ്ഞ അടിയാണല്ലോ... എനിക്കൊന്നും മനസ്സിലാകുന്നില്ല...
ReplyDeletehi kannooran...
ReplyDeletekalakki..
കണ്ണൂരാന്‍... പ്രണയ വിശുദ്ധി !
ReplyDeleteസദാചാരത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍...താക്കീതുകള്‍.....പ്രധിരോധങ്ങള്‍... കാലികം,പ്രസക്തം.
ReplyDeleteഇത്ര നല്ല കവിത എഴുതാനുള്ള മനസുള്ള ആളാണോ ബൂലോക സദാചാര സന്തതികള്‍ പ്രവേശിക്കരുത് എന്ന് എഴുതി വെച്ചിരിക്കുന്നത്? രണ്ടും തമ്മില്‍ ഒരു ബന്ധവും ഇല്ല കേടോ.
ReplyDelete@ MINI M B:
ReplyDeleteഅടുത്ത പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍വേണ്ടിയുള്ള മുന്നറിയിപ്പാണത്.
എന്നെപ്പോലൊരു പട്ടിണിബ്ലോഗര്‍ക്ക് കപടസദാചാര പൊലീസുകാരുടെ തല്ലുസഹിക്കാനുള്ള ശേഷിയില്ല ചേച്ചീ.
അതോണ്ടാ.
പത്രക്കാരന്റെ കമന്റിനു കീഴെ എന്റെ ഒരു കൈയ്യൊപ്പ് കൂടി......
ReplyDeleteകണ്ണൂരാന്‍ എന്നും ആള്‍ കലക്കനാ കേട്ടൊ. കാര്യമായി ഒന്നും തോന്നാതിരുന്ന പോസ്റ്റില്‍ പോലും എന്തൊരു ഉശിരന്‍ തര്‍ക്കമാണ്. കമന്റ് വേണ്ടെന്ന് പറഞ്ഞിട്ടും കമന്റ് യുദ്ധത്തിന് ഒരു കുറവുമില്ല.
കണ്ണൂരന് എന്നും കണ്ണുരാനായി തന്നെ ഇരുന്നാല്‍ മതി എന്നൊക്കെ പറഞ്ഞിട്ട് ഇത്ര പെട്ടെന്ന് അഹമ്മദ് ഹാജിയുടെ മകനായി, മുഹമ്മദ് യാസീനായി, ഷമ്രിന്റെ ഭര്‍ത്താവും ഹംദ്ദുന്റെ ബാപ്പച്ചിയായിട്ടൊക്കെ പ്രത്യക്ഷപ്പെടുമെന്ന് വിചാരിച്ചേ ഇല്ല....!!
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക
അരുത്.!
ReplyDeleteനിന്റെ ആത്മാവില്‍ സ്നേഹവാത്സല്യങ്ങളുടെ വീണമീട്ടാന്‍-
എന്നെ ക്ഷണിക്കരുത്
എനിക്കുള്ളില്‍ പ്രണയത്തിന്റെ പൂക്കള്‍ നീ വിരിയിക്കരുത്
നിന്റെ ഇരുള്‍വഴിയിലൂടെ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്.
കണ്ണൂരാന്‍ എന്ത് പറഞ്ഞാലും ഞാന്‍ വരും. വന്നിരിക്കും.
കണ്ണൂരാന്റെ ഏറ്റുപറച്ചില്‍ !!
ReplyDeleteഅരുത് ഇനി ഇങ്ങനെ ഒരു ക്രൂരത ഞങ്ങളോടും ചെയ്യരുത്
പ്രാർത്ഥിയ്ക്കുന്നു..
ReplyDeleteഅങ്ങിനെ ഭാര്യയെക്കാണിക്കാന്‍ ഒരു രചന.ഏതുപെണ്ണും വീണുപോകും.
ReplyDeletehttp://ithentebhoomi.blogspot.in/2011/11/blog-post_16.html ithenthonna kannoorane? enikk onnum manasilaayilla
ReplyDeleteകണ്ണൂരാനില്‍ നിന്നും ഒരു കവിത പ്രതീക്ഷിച്ചതേയില്ല....അസ്സലായിട്ടുണ്ട്.....ആശംസകള്‍..........
ReplyDeleteഒരു കയര്‍ തരൂ
ReplyDeleteഒരുകവിള്‍ വിഷം തരൂ
എന്റെ നെജിലെക്ക് ഒരു
കടാരയെ നിസ്സങ്കോച മിറക്കൂ
എനിക്ക് മരിക്കണം
ഇനിയും അനുഭവിക്കാന്‍
നിക്ക് വയ്യ
ഹ ഹ ഹ എനിക്ക് ചിരി സഹിക്കുന്നില്ല ഈ ബ്ലോഗ് എഴുതാന്‍ തുടങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതാ വേണ്ട വേണ്ടാന്നു ..അന്ന് എന്റെ വാക്ക് കേട്ടില്ല .എന്നോട് പറഞ്ഞു അസൂയ ആണെന്ന് .നിനക്ക് ഇതല്ല ഇതിനപ്പുറവും വരും .ഞാന്‍ ശപിച്ചു പണ്ടാരടങ്ങിയിരിക്കുന്നു .
ReplyDeleteകണ്ണൂരാനേ................ ഇതിപ്പോ കുറെയായല്ലോ.എവിടെ പുതിയ പോസ്റ്റുകള്‍.?........
ReplyDelete"ഒരു ബ്ലോഗര്‍ പോസ്റ്റ്കൊണ്ട് മാത്രമല്ല, എറിഞ്ഞുകിട്ടുന്ന കമന്റ്കൊണ്ടുമാണ് ജീവിക്കുന്നത്" (പുതിയനിയമം- കണ്ണൂരാന്‍ മസ്ത്തായി 72 : 101-2012)
ReplyDeleteകണ്ണൂരാാാൻ!!!!!എഴുതിത്തുടങ്ങെന്നേ!!!!!!!!!!
ReplyDeleteഇവിടെ എന്റേയും സാന്നിധ്യം അറിയിക്കുന്നു....
ReplyDeleteവിഷയങ്ങൾ എനിക്ക് അജ്ഞാതം....
എങ്കിലും....
:-D
ReplyDeleteAdippan
ReplyDeleteകണ്ണൂരാനേ.മറ്റൊരു സംഭവം നോക്കിവന്നതാ...രണ്ട് വർഷം മുൻപ് വായിച്ച് അന്തം വിട്ട പോസ്റ്റായിരുന്നു.
ReplyDeleteഎന്ധോ ഒരു ചീഞ്ഞു നാറ്റം.... ഒന്നും മനസ്സിലാവുന്നില്ലപ്പാ ..
ReplyDeleteഎന്ധോ ഒരു ചീഞ്ഞു നാറ്റം.... ഒന്നും മനസ്സിലാവുന്നില്ലപ്പാ ..
ReplyDeleteSpades Online: Online Casino Malaysia | Review 메리트카지노총판 메리트카지노총판 코인카지노 코인카지노 fun88 soikeotot fun88 soikeotot 10bet 10bet 코인카지노 코인카지노 카지노 카지노 바카라사이트 바카라사이트 m88 m88 566 Daftar Situs Judi Slot Online 24 Jam Terpercaya 2021
ReplyDelete