Pages

Subscribe:

Ads 468x60px

Thursday, August 26, 2010

എന്നെയവര്‍ നാട് കടത്തുന്നു...!

പതിവ് കലാപരിപാടികള്‍ക്ക് ശേഷം സന്ധ്യക്ക് വീട്ടിലെത്തിയ എന്നെ സ്വീകരിച്ചത് വാപ്പാന്‍റെ കത്തുന്ന നോട്ടവും മൂരിക്കുട്ടന്റേതുപോലുള്ള മുരള്‍ച്ചയുമായിരുന്നു. ഏറെക്കഴിയുംമുന്‍പേ, തടിയനും ധനാഡ്യനുമായ, പൂത്ത പണത്തിന്‍റെ ദുര്‍ഗന്ധമേറ്റ് നിദ്രപൂകാറുള്ള, അറുത്തകൈക്ക് ഉപ്പുവെക്കാത്ത അറുപിശുക്കന്‍ അഹമദാജി എന്ന ബഹുമാന്യ പിതാശ്രി, ഞാനെന്ന മൂത്തതും മുടിയനുമായ പുത്രനെ ആപാദചൂഡം നോക്കിക്കൊണ്ട് തലേദിവസത്തെ ഉഗ്രശാസന ആവര്‍ത്തിച്ചു!

"കളിയും കറക്കവും നിര്‍ത്തിക്കോ.. രൂപ എണ്പതിനായിരമാ എണ്ണിക്കൊടുത്തത്... അത് മറക്കണ്ടാ.."

കണക്കുപറഞ്ഞ് കാശ് വാങ്ങിക്കുന്നതില്‍ അഗ്രഗണ്യനായ വാപ്പാന്‍റെ തന്ത്രമാണിത്. 'വിസക്ക് വേണ്ടി കൊടുത്ത എണ്പതിനായിരം എത്രയും പെട്ടെന്ന് നീ തിരിച്ചു തരണം' എന്നാണു ആ പറഞ്ഞതിന്റര്‍ത്ഥം!കുടിച്ചമുലപ്പാലിന്‍റെ കണക്കുപറയാന്‍പോലും മടിയില്ലാത്ത ബൂര്‍ഷാസിയാണദ്ദേഹം. "രണ്ടരവയസ്സുവരെ ഉമ്മാന്‍റെ മുലകുടിച്ചോനാ നീ..." എന്ന് പലപ്പോഴും എന്നെ കളിയാക്കുന്നതിന്‍റെ പൊരുള്‍ 'ആറുമാസം അധികമായികുടിച്ച പതിനാലര ലിറ്റര്‍ മുലപ്പാലിന്‍റെ കാശെവിടെടാ..?' എന്നല്ലാതെ മറ്റൊന്നുമല്ല.!

അത്താഴം കഴിക്കുന്നതിനിടയില്‍ ഭയ- ഭക്തി ബഹുമാനത്തോടെ ഉമ്മ ചോദിച്ചു.

"ഓനെ ഇത്രപെട്ടെന്നു ദുബായിലേക്ക് അയക്കണോ? ഓന്‍റെ പഠിപ്പൊക്കെ നിക്ക്വോല്ലോ.. ഇബ്ടെ എന്തിന്‍റെ കൊറവാ? ഓന്‍ പോയി കഷ്ട്ടപ്പെട്ടിട്ടു ബേണോ ഞമ്മക്കിബ്ടെ കയ്യാന്‍..?"

ഉമ്മാനെ ക്രൂദ്ധനായി നോക്കിയിട്ട് വാപ്പ വായിലിട്ട ചപ്പാത്തി ചവച്ചരച്ചു.

"നീ ഒറ്റയൊരുത്തിയാ ഇവനെ വെടക്കാക്കിയത്. ഇനിയും ഓനിബ്ടെനിന്നാ നാട്ടുകാര്‍ എന്‍റെ ട്രൌസറൂരും. കാണ്‌ന്നോരോക്കെ പുന്നാരമോന്‍റെ ശുജായിത്തരാ പറയുന്നേ. ഒരാളെക്കൊണ്ടും മോശം പറയിക്കാത്തോനാ ഈ അയമദാജി. ഇബനിപ്പം പലിശ അടക്കമാ തിരിച്ചു തരുന്നത്. അതുകൊണ്ട് ശുപാര്‍ശ വേണ്ടാ. ഈയായ്ച്ച ബിസ ഇങ്ങത്തും. കിട്ടിയാലുടന്‍ വിട്ടോളണം. മനസ്സിലായല്ലോ..?

മനസ്സിലായി. വാപ്പാന്‍റെ കണ്ണില്‍ ചോരയല്ല സള്‍ഫ്യൂരിക് ആസിഡാണെന്ന് മനസ്സിലായി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറക്കം വന്നില്ല. കലാലയ രാഷ്ട്രീയത്തില്‍ കലങ്ങിത്തെളിയേണ്ട കാലമാണിത്. കൊണ്ടും കൊടുത്തും വളരേണ്ട പ്രായം. എന്‍റെ പഠനം.. ബിരുദാനന്തര ബിരുദം.. പടച്ചോനെ, ഇത്ര പെട്ടെന്ന് എന്തിനിവര്‍ എന്നെ നാടു കടത്തുന്നു..?

ഇതിനുത്തരം കിട്ടിയത് മൂന്നാംദിവസം മൂത്താപ്പയില്‍ നിന്നാണ്. ഞങ്ങള്‍ മൂത്താപ്പാ എന്ന് ആലങ്കാരികമായും ചാത്തപ്പാ എന്ന് സ്നേഹാദരങ്ങളോടെയും വിളിക്കുന്ന, വാപ്പാന്‍റെ ജ്യേഷ്ട്ടന്‍ മൂസാജി പറഞ്ഞു.

"നിന്റുപ്പ പറേന്നതിലും കാര്യോണ്ട്. അന്നെ ഇനി നാട്ടില് നിര്‍ത്തിയാ ശരിയാകൂലാന്നാ ഓന്‍ പറയുന്നത്. തര്‍ക്കിക്കണ്ടാ.. ദുബായിലേക്കല്ലേ., പടച്ചോനേം ബിജാരിച്ച് വിട്ടോ.."

"മൂത്താപ്പാ, എനിക്ക് പഠിക്കണം. ഡിഗ്രി എടുക്കണം. ഇങ്ങള് വാപ്പാനോട് പറഞ്ഞ് എന്നെ നാട്ടിത്തന്നെ നിര്‍ത്തണം. ."

"അയിനെന്താ, അനക്ക് പഠിക്കാലോ.. അയിന് പറ്റിയ സ്ഥലാ ദുബായി. മരുഭൂമീന്നു പറഞ്ഞാ ബല്യ കോളേജാ. ഞമ്മളെ മെഡിക്കല്‍ കോളേജിനേക്കാളും ബെല്യ കോളേജ്‌. അബടെ അനക്കെന്ത്‌ വേണേലും പഠിച്ചു പാസാകാം. അതോണ്ട് ബിസ കിട്ട്യാലുടന്‍ പുറപ്പെടാന്‍ നോക്ക്. ങ്ഹും.. പൊയ്ക്കോ.."

ഈ ദുന്‍യാവും വിട്ട് മരുഭൂമിയില്‍ പോയി നശിക്കെടാ എന്നൊരു ഭാവത്തോടെ ആ ചെന്നായ എന്നെ പടിയടച്ച് പിണ്ഡം വെച്ചു. ഇയാള്‍ക്ക് മൂലക്കുരു പിടിപെട്ട് കോഴിക്കറി കൂട്ടാന്‍ കഴിയരുതേ എന്ന് പ്രാകിക്കൊണ്ട് അവിടെ നിന്നും ഞാന്‍ നേരെ പോയത് തറവാട്ടിലേക്കായിരുന്നു. ഉമ്മുമ്മാന്‍റെ കിടപ്പുമുറിയിലെത്തി അവരുടെ ചുക്കിച്ചുളിഞ്ഞ കാലെടുത്തു മസാജ് ചെയ്യാന്‍ തുടങ്ങി. മുട്ട് വേദനയ്ക്കുള്ള മരുന്നോ കുഴമ്പോ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞാല്‍ ഇത്രടംവരാത്ത ഇവനെന്തിനാണെടാ ഈ നട്ടുച്ചക്ക് എന്‍റെ കാലുതടവുന്നതെന്ന ആശ്ച്ചര്യമായിരുന്നു ഉമ്മുമ്മാന്‍റെ മുഖത്ത്!

"ഉമ്മാമാ, വാപ്പീം ആള്‍ക്കാരും കൂടി എന്നെ ദുബായിലേക്ക് പറഞ്ഞുവിടുകയാ. എത്ര കെഞ്ചിപ്പറഞ്ഞിട്ടും ഓലാരും കേള്‍ക്കുന്നില്ല. ഞാനുമ്മാമാന്‍റെ പൊന്നുമോനല്ലേ. എന്നെ പറഞ്ഞയക്കരുതെന്നു വാപ്പാനോട് പറയണം. മരുന്നും ഗുളികേം എന്ത് വേണെങ്കിലും കൃത്യസമയത്ത് എത്തിച്ചോളാം. ഉമ്മുമ്മ പറഞ്ഞാ വാപ്പ കേള്‍ക്കും. പ്ലീസ് ഡാര്‍ലിംഗ്.."

എന്‍റെ വാക്കുകള്‍ കേട്ട് ഉമ്മാമയുടെ കണ്ണുകള്‍ നിറഞ്ഞോ..! ഒരു തേങ്ങല്‍ അവരുടെ തൊണ്ടക്കുഴിയിലൂടെ പുറത്തേക്കു വന്നോ..! ഈ പേരക്കുട്ടി പോകുന്നതില്‍ ആ വൃദ്ധഹൃദയം എന്തുമാത്രം സങ്കടപ്പെടുന്നുണ്ടാവും. പാവം വല്യുമ്മ..!

പക്ഷെ, എന്‍റെ തോന്നലുകളെയെല്ലാം മയ്യത്തടക്കിക്കൊണ്ട് ഉമ്മുമ്മ പറഞ്ഞു.

"നീ അബ്ടെത്തിയാലൊടനെ ഇന്‍ക്കൊരു പൊതപ്പ് കൊടുത്തയക്കണം. ന്‍റെ കമ്പിളിയെല്ലാം ഓട്ടവീണു നശിച്ചു. ദാ കണ്ടില്ലേ.."

അത് കേട്ടതേ എന്‍റെ സിരയിലെ ക്രൂഡോയിലിന് തീപിടിച്ചു പുകപാറി..! ഹും.., വെറുതെയല്ല തള്ളക്ക് പ്രായം കൂടിവരുന്നത്.. ഒണക്കപ്പുല്ല് പോലത്തെ കാലെടുത്തു മടിയില്‍ വെച്ചത് വെറുതെയായി. ഞാനിവിടെ നിന്നും പുറപ്പെട്ടിട്ടില്ല.. ദുബായിലിറങ്ങിയിട്ടില്ല.. ജോലിക്കാര്യത്തില്‍ യാതൊരുറപ്പുമില്ല.. അതിനു മുന്‍പേ കിളവിയുടെ ആഗ്രഹം കണ്ടില്ലേ. പുതപ്പല്ല, പുണ്ണാക്കാ കൊടുത്തയക്കാന്‍ പോന്നത്. അത് തിന്ന് ചാവട്ടെ. ചവിട്ടിത്തുള്ളി ഞാനവിടം വിട്ടു.

കൃത്യം ഒരാഴ്ചക്കുള്ളില്‍ എനിക്ക് പോകാനുള്ള വിസയെത്തി! അത് പൊക്കിപ്പിടിച്ചു വാപ്പ കണ്ണുരുട്ടിയപ്പോള്‍ പ്രപഞ്ചം ഞെട്ടിത്തരിച്ചു.. പ്രകൃതി പൊട്ടിക്കരഞ്ഞു.. ഏതു ശപിക്കപ്പെട്ട സമയത്താണ് വിസകണ്ടുപിടിക്കാന്‍ മലയാളിക്ക് തോന്നിയതെന്ന് വെറുതെ ചിന്തിച്ചു. സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിച്ചിരുന്ന എനിക്കിനി പാരതന്ത്ര്യത്തിന്‍റെ അപ്പക്കഷ്ണമാണ് ലഭിക്കുക. കുടുംബക്കാരോടും സുഹൃത്തുക്കളോടും നാട്ടുകാരോടും ഞാന്‍ യാത്രചോദിച്ചു. എന്നെ നന്നാക്കാന്‍ അങ്ങേയറ്റം പണിപ്പെടുന്ന വാപ്പാനോടെനിക്ക് സഹതാപം തോന്നി. ഒരു വിസകൊണ്ടൊന്നും ഈ മകന്‍റെ ധീരകൃത്യങ്ങള്‍ അവസാനിക്കില്ലായെന്നു മനസ്സില്‍ പറഞ്ഞ് ചുമ്മാ വായുവില്‍ മുഷ്ട്ടി ചുരുട്ടി.

എന്നെ യാത്രയയക്കാന്‍ വന്നവര്‍ ഉമ്മയും എളെമ്മയും വെച്ച ബിരിയാണിതിന്ന് ഏമ്പക്കംവിട്ടു. എനിക്ക് കൊണ്ടുപോകാനുള്ള പലഹാരങ്ങള്‍ പ്ലാസ്റ്റിക്‌ കൂടുകളിലാക്കി സീല്‍ചെയ്തു. കടുമാങ്ങയുടെ അച്ചാര്‍ കയ്യിലേല്‍പ്പിച്ച് ഉമ്മ തേങ്ങി. "മീന്‍കൂട്ടാന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്ത കുട്ട്യാ.. ന്‍റെ മോന് ദുബായില് മീന്‍കൂട്ടാന്‍ കിട്ടില്ലല്ലോ റബ്ബേ.."

ഇതെന്‍റെ ലാസ്റ്റ്‌നൈറ്റാണ്. ചോരയില്‍കുതിര്‍ന്ന മണ്ണില്‍നിന്നും നാളെഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ലുപൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടംകൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാരധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷംപകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലുമേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപംകേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!

പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റു കുളിച്ചത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായി. അപ്പൊഴും തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട പ്രതിയുടെ നിസ്സംഗതയായിരുന്നു എനിക്ക്. ചായ കുടിക്കുന്നതിനിടയില്‍ ഉമ്മ ഓര്‍മ്മിപ്പിച്ചത് 'മീന്‍കൂട്ടാന്‍ കിട്ടിയില്ലേല്‍ നീ അബടെ കൊയപ്പോന്നും ഉണ്ടാക്കരുതെ' എന്നായിരുന്നു. ആംബുലന്‍സില്‍ ശവപ്പെട്ടി കയറ്റും പോലെ എന്‍റെ പെട്ടിയെടുത്ത് ഡ്രൈവര്‍ കാറില്‍ വെച്ചു. അനിയത്തിപ്രാവുകള്‍ എനിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ക്രൂരനാം അഹമദാജിയെ മുന്‍സീറ്റിലും പിറകില്‍ ഞങ്ങളെയും കയറ്റിയ സുമോ, എന്‍റെ പാദസ്പര്‍ശംകൊണ്ടനുഗ്രഹീതമായ കണ്ണൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ കാലം പുതിയൊരു ചരിത്രത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു..!

*****

197 comments:

 1. @@
  കാലം സാക്ഷിയായ് നിന്ന, ചരിത്രം പുതിയൊരദ്ധ്യായം തുന്നിച്ചേര്‍ത്ത, പ്രപഞ്ചവും പ്രകൃതിയും ദുഃഖം കടിച്ചമര്‍ത്തിയ ആ യാത്ര ഇപ്പോള്‍ ഈ ബൂലോകം വരെ എത്തിനില്‍ക്കുന്നു.

  അനുഗ്രഹിച്ചാലും..!

  **

  ReplyDelete
 2. ഓണാഘോഷം കഴിഞ്ഞതോടെ സൂപ്പർമാർക്കറ്റിലെങ്ങും തേങ്ങാ കിട്ടാനിത്തതിനാൽ ഇവിടെ സുലഭമായി കിട്ടുന്ന ഈത്തപ്പഴം കൊണ്ട് കമന്റ് ഉദ്ഘാടനം ചെയ്യുന്നു. നോമ്പുകാലമായതു കൊണ്ട് കണ്ണൂരാനും പ്രയോജനപ്പെടും! പിന്നാലെ തേങ്ങയുമായി വരുന്നവർ പിണങ്ങുകയുമില്ല! എന്നെയാരും നാടുകടത്തിയില്ലെങ്കിൽ വിശദമായ വായനയ്ക്കു ശേഷം വീണ്ടും വരാം.

  റമദാൻ ആശംസകൾ!

  ReplyDelete
 3. ഹാവൂ! എനിക്ക് സന്തോഷമായി. അങ്ങിനെ ഒരു നാട് രക്ഷപ്പെട്ടു. :)

  ReplyDelete
 4. അല്‍ ഹംദ്രുല്ലാഹ് !!

  എനിക്കും അതേ പറയാനുള്ളു
  'മീന്‍കൂട്ടാന്‍ കിട്ടിയില്ലേല്‍ നീ അബടെ കൊയപ്പോന്നും ഉണ്ടാക്കരുതെ'

  ReplyDelete
 5. "മരുഭൂമീന്നു പറഞ്ഞാ ബല്യ കോളേജാ. ഞമ്മളെ മെഡിക്കല്‍ കോളേജിനേക്കാളും ബെല്യ കോളേജ്‌. അബടെ അനക്കെന്ത്‌ വേണേലും പഠിച്ചു പാസാകാം" അതന്നെ. കൊയപ്പത്തിനൊന്നും നിക്കാതെ പഠിച്ചു പാസാവാന്‍ നോക്ക് :)

  ReplyDelete
 6. എന്തായാലും ജ്ജ് ബെടക്കായില്ലലോ.......നന്നായി....സസ്നേഹം

  ReplyDelete
 7. അങ്ങനെ കണ്ണൂരാന്‍ നാട് നീങ്ങി

  അതിരിക്കട്ടെ
  " ആറു മാസം അധികമായി കുടിച്ച പതിനാലര ലിറ്റര്‍ മുലപ്പാലിന്‍റെ കാശെവിടെടാ..?' "
  ഇത്ര കറക്റ്റ് കണക്കെങ്ങിനെ കിട്ടി ???
  റംസാന്‍ ആശംസകള്‍

  ReplyDelete
 8. അഹമ്മദാജിയെ അങ്ങിനെ ദുഷ്ടനാക്കണ്ടായിരുന്നു..മൂപ്പര്‍ അന്ന് അങ്ങിനെ ചെയ്തത് കൊണ്ടല്ലേ നമ്മള്‍ ഇപ്പൊ ഇവിടെയിങ്ങനെ ചിരിച്ചു മറിയുന്നത്..?
  ഉമ്മാമാക്ക് പുതപ്പു കൊടുത്തയച്ചോ ?
  റമദാന്‍ ആശംസകള്‍..

  ReplyDelete
 9. നാട് നന്നായതിങ്ങനെ......
  ചിരിപ്പിച്ചതിൽ സന്തോഷം.
  വൈകിയെങ്കിലും ഓണാശംസകൾ

  ReplyDelete
 10. ന്നട്ടും ഈക്കണ്ടകാലായിട്ടും കുരുത്തക്കേടിനൊരു കൊറവൂല്ലെയ്..അതാ അതിശ്യം..!! (മർമ്മത്തുകൊള്ളുന്ന നർമ്മം. കലക്കീട്ടുണ്ട് ട്ടോ)

  ReplyDelete
 11. ചുമ്മാതല്ല നീ പോന്നപ്പോളാണ് കണ്ണൂര് നന്നായത്, അവിടത്തെ പെണ്‍കുട്ടികള്‍ ദൈര്യമായി പുറത്തിറങ്ങി നടക്കുന്നത്. എനിക്ക് സംശയം അന്റെ ഉപ്പാ അല്ല വിസ എടുത്തു തന്നത് നിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ നാട്ടുകാര്‍ വിസ എടുത്തു കേറ്റി വിട്ടതാണല്ലേ?

  ReplyDelete
 12. "ഇതെന്‍റെ ലാസ്റ്റ്‌നൈറ്റാണ്. ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും നാളെ ഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ല് പൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടം കൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാര ധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!"

  ദെന്താപ്പോത് സാഹിത്യോ..! ഹും.. കൊള്ളാമേ.....

  ReplyDelete
 13. അന്ന് പ്രപഞ്ചം ഞെട്ടിത്തരിച്ച്ചു.. പ്രകൃതി പൊട്ടിക്കരഞ്ഞു.

  അതുകൊണ്ട് ഇന്ന് ബൂലോകം പൊട്ടിച്ചിരിക്കുന്നു .

  റമദാന്‍ ആശംസകള്‍

  ReplyDelete
 14. അപ്പോള്‍ അങ്ങിനെയാണ് നാട് വിടേണ്ടി വന്നത്. നല്ല വിവരണം.

  ReplyDelete
 15. 'മീന്‍കൂട്ടാന്‍ കിട്ടിയില്ലേല്‍ നീ അബടെ കൊയപ്പോന്നും ഉണ്ടാക്കരുതെ'
  ummade mon prashnakkaran thanne ennu theercha....
  ippol enthaa avide avastha.............

  ellam nallathinennu karuthuka.
  aashamsakal.

  ReplyDelete
 16. ഒരു സംഭവം മാത്രമല്ല, ഒരു പ്രസ്ഥാനം തന്നെയാണ്...പക്ഷെ പഹയാ ഞമ്മക്ക് എല്ലാം കല്ലിവല്ലി..അല്ലാ പിന്നെ..

  ReplyDelete
 17. “പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!“(അഭിജ്ഞ്ഞാന ശാകുന്തളത്തില്‍ നിന്ന്)

  ഹാസ്യത്തിന്റെ ഉദാത്ത മേഘലകളില്‍ മേയുന്ന കണ്ണുരാനെന്ന കാള!
  -ശരിക്കും ചിരിച്ച് പോയി!

  ബാക്കി പോരട്ടെ.

  ReplyDelete
 18. ഹായ് കണ്ണൂ... എന്നാലും ഇത്രക്കു വേണ്ടായിരുന്നു...
  ടൈറ്റില്‍ കണ്ടപ്പൊ ഞാന്‍ ചുമ്മാ ഓരോന്നു ആശിച്ചു പോയി..
  അപ്പൊ അങ്ങിനെയാണു കണ്ണൂര്‍ ക്രമ സമാധാനം ഉണ്ടായത്..
  അഹമദാജി നാടിനു വേണ്ടി നല്ലൊരു കാര്യം ചെയ്തു...

  അല്ല... ഇപ്പൊ താങ്കളുടെ അവസ്ഥ എന്താ..?
  മീന്‍കൂട്ടാനൊക്കെ കിട്ടുന്നുണ്ടോ..?

  ReplyDelete
 19. എന്റെ ആദരാഞ്ജലികള്‍

  ReplyDelete
 20. ടൈറ്റില്‍ കണ്ടപ്പൊ ഞാന്‍ വിചാരിച്ചു ഇനി കമന്റൊന്നും എഴുതണ്ടല്ലോന്ന്!. അപ്പോഴാണ് സംഗതി ഫ്ലാഷ് ബാക്കാണെന്നു മനസ്സിലായത്. നാട്ടുകാര്‍ രക്ഷപ്പെട്ടെങ്കിലും ബൂലോകവാസികള്‍ കുഴങ്ങി!. ഇതു പോലെ ബാപ്പാനെ കുറ്റം പറയുന്ന വേറൊരു ചെകുത്താന്‍ കൂടിയുണ്ട് ബൂലോകത്ത്. ഓന്റെ പേര് ഞാന്‍ പറയില്ല. വേണമെങ്കില്‍ ലിങ്കിടാം. തിരഞ്ഞെടുത്തിട്ട് വേണം. ഇതിനെയൊക്കെ പോറ്റി വളര്‍ത്തിയ തന്തമാര്‍ക്ക് ഈ റംസാന്‍മാസത്തില്‍ കൊടുക്കാന്‍ പറ്റിയ സമ്മാനം-ഈ പോസ്റ്റ്!

  ReplyDelete
 21. സാധാരണ നാടന്‍ ഗള്‍ഫുകാരന്‍റെ യാത്ര, അവന്റെ ചിന്തകള്‍.. എല്ലാം ശരിക്കും വരച്ചു കാട്ടി. മുമ്പു മകന്‍ കൌമാര പ്രായം കഴിഞ്ഞാല്‍ അവനെ എങ്ങിനെ എങ്കിലും ഗല്‍ഫില്‍ എത്തിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്നു മാതാ പിതാക്കള്‍, ഗള്‍ഫുകാര്‍ നാട്ടില്‍ വന്നു കാണിക്കുന്ന പത്രാസ് കണ്ടു കൊതിച്ചു പോകുന്നതാണ്. (പട്ടിണിയും കഷ്ടപ്പാടും കൊണ്ട് പോകുന്നവരും ഇല്ലെന്നല്ല) ഇന്ന് കാലം മാറി ദുബൈയിലേക്കും യൂറോപ്പിലേക്കും വെക്കഷന്‍ ചിലവഴിക്കാന്‍ വരുന്ന അവസ്ഥയിലേക്ക് പുതിയ സമൂഹം മാറി. മറ്റു പോസ്റ്റുകളില്‍ നിന്നും മാറി ഇത്തിരി മനസില്‍ തട്ടി തന്‍മയത്വത്തോടെ എഴുതി.

  കളിച്ചു നടക്കുന്ന പ്രായത്തില്‍ നിന്നും പെട്ടെന്ന് തൊഴിലിലേക്കും, ഉത്തരവാദിത്വങ്ങളിലേക്കും എടുത്തെറിയപ്പെടുംബോഴുള്ള മനസിന്റെ വിമുഖത നന്നായി വരച്ചു കാട്ടി. തമാശ രൂപത്തിലാണെങ്കില്‍ പോലും. അഭിനന്ദനങ്ങള്‍.

  "ജ്ജി നാട്ടാരെ കുറെ പൊറുതി മുട്ടിച്ചിട്ടു പോന്നതാ അല്ലേ. എന്നിട്ടെവിടെ മാറ്റം ഇപ്പോള്‍ ഞങ്ങളെ ഇവിടെ പൊറുതി മുട്ടിക്കുന്ന്.. ഹി ഹി."
  അന്‍റെ ഉപ്പാനെ കയ്യില്‍ കിട്ടിയാല്‍ ചോത്തിക്കണമെന്നുണ്ടായിരു ന്നു. എന്തിനീ ചതി ഞങ്ങള്‍ യു. എ. ഈ ക്കാരോട് ചെയ്തു എന്ന്. വേറെ എവിടെക്കെങ്കിലും കയറ്റി വിട്ടിരുന്നെങ്കില്‍.... ആഹ്. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നല്ലേ.. അത് പടച്ചോന്‍ കണ്ണൂരാന്‍റെ രൂപത്തില്‍ തരുന്നു എന്നെ ഉള്ളൂ. ഹും.

  ReplyDelete
 22. @@
  Muhammed Kutty/മുഹമ്മദ്കുട്ടി:

  നിങ്ങള്‍ക്കുള്ള മറുപടി നിങ്ങളുടെ കമന്റിനു താഴെത്തന്നെയുണ്ട്‌. വാപ്പായെ കുറ്റം പറയുന്നത് കണ്ണൂരാന്‍ അല്ല. അന്നത്തെ കൌമാരക്കാരന്‍ പയ്യനാണ്. അവന്റെ വിഹ്വലതകളാണ് ഇതില്‍ വരച്ചു കാട്ടുന്നത്. ഞാന്‍ 'ചെകുത്താന'ല്ല, വെറുമൊരു പാവത്താന്‍! ഇനിയും എന്നെ കുറ്റപ്പെടുത്തുന്നവര്‍ക്ക് സുല്ഫിക്കയുടെ കമന്റു നോക്കാം.

  SULFI said:
  സാധാരണ നാടന്‍ ഗള്‍ഫുകാരന്‍റെ യാത്ര, അവന്റെ ചിന്തകള്‍.. എല്ലാം ശരിക്കും വരച്ചു കാട്ടി. മുമ്പു മകന്‍ കൌമാര പ്രായം കഴിഞ്ഞാല്‍ അവനെ എങ്ങിനെ എങ്കിലും ഗല്‍ഫില്‍ എത്തിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്നു മാതാ പിതാക്കള്‍. കളിച്ചു നടക്കുന്ന പ്രായത്തില്‍ നിന്നും പെട്ടെന്ന് തൊഴിലിലേക്കും, ഉത്തരവാദിത്വങ്ങളിലേക്കും എടുത്തെറിയപ്പെടുംബോഴുള്ള മനസിന്റെ വിമുഖത നന്നായി വരച്ചു കാട്ടി.
  ***

  ReplyDelete
 23. "മീന്‍കൂട്ടാന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്ത കുട്ട്യാ.. ന്‍റെ മോന് ദുബായില് മീന്‍കൂട്ടാന്‍ കിട്ടില്ലല്ലോ റബ്ബേ

  ''സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്''.ഇടയ്ക്ക് എവിടെയോ സ്വന്തമായ മനസിന്‍റെ ഭാഷ വന്നതുപോലെയും കണ്ടു .എല്ലാവരെയും വളരെ നല്ലപോലെ വരച്ചു കാട്ടി .വാപ്പയോടുള്ള വിഷമം കുറച്ച് കൂടി പോയോ?ഒന്ന്‌ ചോദിക്കാം ,ആ വാപ്പയോട് ആവും ഏറ്റവും കൂടുതല്‍ ഇഷ്ട്ടവും അല്ലേ ?

  എനിക്ക് ഈ നാടുകടത്തല്‍ വായിച്ച് കണ്ണൂരാന്‍ മനസ്സില്‍ തട്ടി തന്നെ എഴുതിയപോലെ ആണ് തോന്നിയത് .എന്‍റെയും റമദാന്‍ ആശംസകള്‍

  ReplyDelete
 24. ആ അച്ഛന്റെ സ്ഥാനത്ത് നിന്ന് കണ്ണൂരാന്‍ ഈ പോസ്റ്റ്‌ എഴുതുകയാണെങ്കില്‍, മകന്‍ അകലേക്ക്‌ പോവുമ്പോള്‍ ഉള്ള വേദന മനസ്സില്‍ ഒതുക്കി അവന്റെ നന്മയെ മാത്രം മുന്നില്‍ കണ്ട ഒരാളുടെ കഥ ആകുമായിരുന്നു .....എങ്കിലും എനിക്ക് ഇത് സഹിക്കാന്‍ പറ്റുന്നില്ല
  "മീന്‍കൂട്ടാന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്ത കുട്ട്യാ.. ന്‍റെ മോന് ദുബായില് മീന്‍കൂട്ടാന്‍ കിട്ടില്ലല്ലോ റബ്ബേ.."

  ReplyDelete
 25. ഇവിടെ മീന്കൂട്ടാന്‍ കിട്ടാഞ്ഞിട്ട് കുഴപ്പം വല്ലതും ഉണ്ടാക്കിയോ, വിവരം അറിയും കുക്കിന്റെ കയ്യില്‍നിന്ന് !

  അവസാനത്തെതിനു മുകളിലുള്ള പരഗ്രാഫ് എനിക്ക് നന്നായിഷ്ടപ്പെട്ടു. ഇതെന്തൊരു സാഹിത്യം !
  ആശംസകള്‍.

  ReplyDelete
 26. കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന ചൊല്ല് പാഴാവില്ല.

  ReplyDelete
 27. കൊള്ളാം നന്നായിട്ടുണ്ട്..നർമ്മം തുളുമ്പുന്ന വരികൾ.. നാടു വിടും മുൻപു തന്നെ
  അന്യദേശത്തെ പാരതന്ത്ര്യത്തെക്കുറിച്ച് ബോധമുണ്ടായിരുന്നോ..

  ReplyDelete
 28. അപ്പൊ അങ്ങിനെയാണ് ഇവിടെ എത്തിയത്‌..വന്നിട്ട് എണ്‍പതിനായിരം ഉണ്ടാക്കിക്കൊടുത്തില്ലേ. അല്ലെങ്കില്‍ കിട്ടുന്നതിനു എല്ലാം പുട്ടടിച്ചോ?
  പിന്നെ ദുബായ്‌ ആണ് കേട്ടോ.തൂക്ഷിക്കണം.
  നല്ല ഒഴുക്കോടെ ചെറു ഹാസ്യത്തില്‍ ഒരു കൌമാരക്കാരന്റെ വിഹ്വലതകള്‍ ഗുഫുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചത്‌ നന്നായി.
  ഇവിടെ എത്തി കുറെ കാര്യങ്ങള്‍ മനസ്സിലാക്കി എഴുതുമ്പോള്‍ അന്നത്തെ കൌമാരക്കാരനെ കൂടുതല്‍ തെളിയിക്കാന്‍ നന്നായി കഴിയും.
  ഇവിടെ മീന്‍ കറിക്ക് പഞ്ഞമില്ലെന്ന് അറിയിച്ചില്ലെ?
  റമദാന്‍ ആശംസകള്‍.

  ReplyDelete
 29. സോറീട്ടോ കണ്ണൂരാനേ...

  ഉത്ഘാടനം ഞാന്‍ തന്നെ കഴിക്കാമെന്ന് കരുതി രണ്ടുമൂന്നു വട്ടം വന്നു നോക്കി..
  അപ്പഴൊന്നും പോസ്റ്റ് കണ്ടില്ല..പിന്നെ തറാവീഹ് കഴിഞ്ഞ് പത്തുപന്ത്രണ്ടു മണിയായ് ഹറമില്‍ നിന്നും തിരിച്ചെത്താന്‍..അപ്പോ കശ്മലന്‍ ലൈനും പണിമുടക്കി..പിന്നെ ദാ ഇപ്പഴാ ദുഷ്ടന്‍ മിന്നാമിന്നിയായി സിസ്റ്റത്തിനു പിറകില്‍ കൂടുകൂട്ടിയത്..

  (എന്നാലും അലി അതു ഭംഗിയായ് ചെയ്തല്ലോ..ഓന്റെ തേങ്ങയും ഒട്ടും മോശല്ലാട്ടോ!)

  എഴുത്ത് പതിവു പോലെ ഗംഭീരം..
  ആസ്വാദ്യകരമായ നിര്‍മ്മലമായ എഴുത്ത്..
  ബാപ്പാനേയും വല്ല്യുമ്മാനേ പ്രത്യേകിച്ചും അങ്ങിനെ എഴുതിയത് അത്ര പിടിച്ചില്ല..
  പിന്നെ പറഞ്ഞപോലെ ഒരു കൗമാരക്കാരന്റെ നെഞ്ചിടിപ്പും വിഹ്വലതകളുമാവുമ്പോ അത്ര പ്രതീക്ഷിച്ചാല്‍ മതിയല്ലോ..

  ശ്രീമതി,കല്ലിവല്ലി എന്നീ പദങ്ങള്‍ക്ക് ഇവിടം ചാന്‍സില്ലാത്തതിനാല്‍ അതു തിരഞ്ഞില്ല..
  പക്ഷേ കാദര്‍കുട്ടി സാഹിബിന്റെ പുന്നാര മോള്‍ താങ്കളെ വെറുതെ വിടുമെന്ന് തോന്നുന്നില്ല!

  റമദാന്‍ ആശംസകളോടെ..

  ReplyDelete
 30. പാവത്താന്‍ കണ്ണൂരാനെ ചെകുത്താന്‍ എന്നു വിളിച്ചതില്‍ ഖേദിക്കുന്നു.ഇതിനു പകരമായി നോമ്പു കഴിഞ്ഞിട്ടു എന്നെയും ചീത്ത വിളിച്ചോ, കൌമാരക്കാരനായിരുന്ന ചെക്കാ.....!!!

  ReplyDelete
 31. രസകരമായി എഴുതിയ നല്ല അനുഭവക്കുറിപ്പ്. .. പുഞ്ചിരിയോടെ വായിച്ചു തീര്‍ത്തു .(നോമ്പായത് കാരണം പൊട്ടിച്ചിരിക്കാതിരിക്കാന്‍ ഏറെ ശ്രമിച്ചു. )

  ReplyDelete
 32. ഇത് എത്രകാലം മുമ്പത്തെ കാര്യമാണ് ? എന്തായാലും കൊള്ളാം. ഗള്‍ഫില്‍ പോകാന്‍ വേണ്ടി പഠിപ്പ് നിര്‍ത്തേണ്ടി വന്നു എന്നതില്‍ ദുഖം തോന്നുന്നു.

  ReplyDelete
 33. പുലര്‍ച്ചെ നാലു മണിക്കെഴുന്നേറ്റു കുളിച്ചത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായി. അന്നെങ്കിലും ഒന്നു കുളിച്ചല്ലേ?
  കൊള്ളാം. ആശംസകൾ

  ReplyDelete
 34. കൊള്ളാം റമളാൻ ആശംസകൾ

  ReplyDelete
 35. കണ്ണൂരാനേ റമദാന്‍ ആശംസകള്‍

  ReplyDelete
 36. കണ്ണൂരി ന്റെ പശ്ചാത്തലത്തില്‍ അതെ സ്ലാങ്ങില്‍ നര്‍മ്മത്തിന്റെ വെടിക്കെട്ടുകളും , പൂത്തിരികളും കത്തിച്ചു കണ്ണൂരാന്‍ ഒരു സാധാരണ സംഭവത്തെ അസാധാരണമായി അവതരിപ്പിച്ചു . ആ രചനാ വൈഭവത്തെ അനുമോദിക്കുന്നു.
  കഥയ്ക്ക്‌ വേണ്ടിയായാലും ഹാസ്യത്തിന് വേണ്ടിയായാലും ഗുരുക്കന്മാരേയും രക്ഷിതാക്കളേയും പരാമര്‍ശിക്കുമ്പോള്‍ വാക്കുകളില്‍ ഗുരുത്വവും ബഹുമാനവും സ്നേഹവും നിഴലിച്ചിരിക്കണം അവരെത്ര മോശമായാല്‍ പോലും .
  അത്തരം സാംസ്കാരിക പാത പിന്തുടരുന്നവര്‍ക്ക് മാത്രമേ ജീവിതത്തിന്റെയും വിശിഷ്യാ എഴുത്തിന്റെയും മേഖലകളില്‍ ഔന്നിത്യങ്ങള്‍ കീഴടക്കുവാന്‍ കഴിയുകയുള്ളൂ . സുഖിപ്പിക്കുന്ന കമന്റുകള്‍ക്കും കയ്യടികള്‍ക്കും വേണ്ടി സ്വന്ത നിലവാരം താഴ്ത്തരുത്.
  സത്യസന്ധമായി പറയട്ടെ ഈ എഴുത്തില്‍ കണ്ണൂരാന്റെ രചനാ വൈഭവത്തേക്കാള്‍ മുഴച്ചു നില്‍ക്കുന്നത് കണ്ണൂരാന്‍ എന്ന മകന്റെ അധാര്‍മ്മികതയും അധമമായ സംസ്കാരവുമാണ്‌ എന്ന് ഞാന്‍ പറഞ്ഞാല്‍ ഉള്‍ക്കൊള്ളുമോ പിണങ്ങുമോ ആവോ .
  നല്ലതുവരട്ടെ .

  ReplyDelete
 37. കണ്ണു, anne നാടുകടത്തുകയല്ല ഈ ലോകമേ കടത്തി അയക്കണം :)

  ReplyDelete
 38. അങ്ങിനെ ഗള്‍ഫിലേക്ക് നീങ്ങി അല്ലേ.. റമദാന്‍ ആശംസകള്‍

  ReplyDelete
 39. @@
  Abdulkader kodungallur:

  ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങിയത് ഓഗസ്റ്റ്‌ 16നാണ്. പിന്നെ കുറച്ചു ദിവസം ഒന്നും എഴുതാതിരുന്നു. ഇങ്ങനെയൊരു പോസ്റ്റ്‌ന്‍റെ സാധ്യത കണ്ണൂരാന്റെ സംസ്കാരത്തിനു മീതെയല്ലെന്നറിയാവുന്നതിനാലാണ് ഇത്രയും ദിവസം മൌനത്തിന്‍റെ വല്മീകത്തിനകത്ത് ഒളിച്ചിരുന്നത്. രചനയുടെ പേറ്റുനോവില്‍ വെന്തുരുകിയത് തീര്‍ച്ചയായും വരികളിലെ ചില പരാമര്‍ശങ്ങള്‍ വേണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു.

  ഒടുവില്‍ ഒന്നും മുറിച്ചു മാറ്റാന്‍ തയ്യാറാവാതിരുന്നത് സത്വത്തോട് നീതി പുലര്‍ത്തണമെന്നു തോന്നിയതിനാലാണ്. അതായത്, ഈ പോസ്റ്റില്‍ "ഗുരുക്കന്മാരേയും രക്ഷിതാക്കളേയും" പരാമര്‍ശിക്കുന്നത് കേവലം 20 വയസ്സ് പോലും ആയിട്ടില്ലാത്ത ഒരു അപക്വ മനസ്സിന്റെ ജല്പനങ്ങളാണ്. കാര്യ ബോധമില്ലാതെ കളിച്ചും രസിച്ചും കൌമാര കുതുഹുലം ആസ്വദിച്ചു തിമിര്‍ക്കുന്ന ഒരുവന്‍റെ ദേഷ്യവും ധിക്കാരവുമാണത്. അല്ലാതെ കണ്ണൂരാന്‍ എന്ന ഇന്നത്തെ 29 വയസ്സുകാരനല്ല!

  "സുഖിപ്പിക്കുന്ന കമന്റുകള്‍ക്കും കയ്യടികള്‍ക്കും വേണ്ടി സ്വന്തം നിലവാരം" താഴ്ത്തുന്നില്ല. അതിനു അഹമദാജിയുടെ മകന് താല്പര്യവുമില്ല. "ഈ എഴുത്തില്‍ കണ്ണൂരാന്റെ രചനാ വൈഭവത്തേക്കാള്‍ മുഴച്ചു നില്‍ക്കുന്നത് കണ്ണൂരാന്‍ എന്ന മകന്റെ അധാര്‍മ്മികതയും അധമമായ സംസ്കാരവുമാണ്‌" എന്ന അങ്ങയുടെ കണ്ടെത്തല്‍ തിരുത്തുക. എന്തുകൊണ്ടെന്നാല്‍, 19ല്‍ നിന്നും 29ലേക്കുള്ള ദൂരം അത്ര ചെറുതല്ലല്ലോ!

  ***

  ReplyDelete
 40. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ല് പൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടം കൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാര ധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!
  ഇവിടെ ഒരു കവിതമയമുണ്ട് മനോഹരം

  ReplyDelete
 41. ഞാൻ വന്നിരുന്നു. കമന്റാൻ വീണ്ടും വരാം.

  ReplyDelete
 42. എടാ നീ പറഞ്ഞ മറുപടി കറക്റ്റ് ആണ് . അങ്ങനെ വായനാ സുഖം കുറഞ്ഞു പോകുന്നുണ്ടോ എന്നത് തന്നെയാണ് ഞാന്‍ അറിയാന്‍ ശ്രമിച്ചത് . അണ്ണാ വെരി താങ്ക്സ്.
  കണ്ണൂരാനെ ഈ ബൂലോകത്ത് കണ്ടതിനും ഈ ചിന്ത പങ്കു വെച്ചതിനും നന്ദി .നമ്മുടെ നാട് പഴയ നന്മയിലേക്ക് തിരിച്ചു പോകണം എന്നഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതി പോകുന്നത് . (പിന്നെ നിന്നേ പോലത്തെ ഐ ക്യൂ കുറഞ്ഞവന്മാര്‍ക്ക് ഞാന്‍ പൂമ്പാറ്റയിലെ ഒരു കഥ ഉടനെ പോസ്റ്റ്‌ ചെയ്യുന്നുണ്ട് .മറക്കാതെ വായിക്കണേ )...

  ReplyDelete
 43. എടാ ഇപ്പോള്‍ ശരിയായട ,............കമന്റാന്‍ പറ്റുന്നുണ്ട്

  ReplyDelete
 44. കണ്ണൂരാന്‍...... ഞാന്‍ പിന്നെയും പിന്നെയും ആത്മ പരിശോധന നടത്തി . എന്‍റെ അഭിപ്രായത്തില്‍ അപാകതയുണ്ടോ എന്ന് . എന്‍റെ മനസ്സാക്ഷി എന്നെ അഭിനന്ദിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെയും പത്തു വയസ്സ് കാരനേയും ബാധിക്കുന്നതാണ് . ഇതിപ്പോള്‍ എഴുതിയത് 29 വയസ്സ് കാരനാണ്. എഴുത്തിനോടും സംസ്കാരത്തിനോടും നീതി പുലര്‍ത്തിയിരുന്നുവെങ്കില്‍ വരികള്‍ക്കിടയില്‍ പറയുമായിരുന്നു. അന്നത്തെ എന്‍റെ ചിന്തകള്‍, എന്‍റെ അമര്‍ഷം, പിതാവിനോടുള്ള വൈരം എത്ര ബാലിശമായിരുന്നുവെന്നു . നല്ലൊരു വാക്ക് ബാപ്പാനെ പറ്റി പറയുമായിരുന്നു . അന്ന് ബാപ്പ എടുത്ത കടുത്ത തീരുമാനം എന്‍റെ ജീവിതത്തില്‍ ഇന്ന് തണലായിഎന്ന്. അങ്ങിനെ ഒരു വരി പോലും എവിടെയും കണ്ടില്ല. എഴുത്തില്‍ സത്വം സൂക്ഷിച്ചപ്പോള്‍ യഥാര്‍ത്തത്തില്‍ നഷ്ടപെട്ടത് കണ്ണൂരാന്‍ എന്ന വ്യക്തിയുടെ സത്വമാണ് . ആ നഷ്ടം തിരിച്ചറിയുവാന്‍ ആ സത്വം തിരിച്ചെടുക്കുവാന്‍ ഇനിയും മറ്റൊരു 29 .കൂടി കാത്തിരിക്കണമോ. മനുഷ്യരാണ് .തെറ്റുകള്‍ സ്വാഭാവികം . അത് മനസ്സിലാക്കി ,സമ്മതിച്ചു ,തിരുത്തി മുന്നോട്ടു പോകുന്നവര്‍ മാന്യന്‍മാര്‍. ഭാഗ്യവാന്‍മാര്‍ . ഇനിയും നല്ലത് വരട്ടെ.

  ReplyDelete
 45. ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.
  ഹൃദ്യം, മനോഹരം!

  ReplyDelete
 46. @@
  Abdulkader kodungallur:
  കണ്ണൂരാന്റെ പോസ്ടിനോപ്പം അങ്ങ് കുറെ എഴുതാപ്പുറം വായിച്ചതാണ് കുഴപ്പമായത്. പത്തു വയസ്സുകാരനെയും നാല്പതു വയസ്സുകാരനെയും അങ്ങ് ഒരേ ചരടില്‍ കെട്ടുന്നതെന്തിനു!

  കുട്ടികള്‍ അദ്ധ്യാപകരെ കുറ്റം പറയുന്നതും ചീത്ത വിളിക്കുന്നതും ആക്രമിക്കാന്‍ ഒരുമ്പെടുന്നതും ബാല്യ ചാപല്യങ്ങലാണ്. രക്ഷിതാക്കള്‍ ശാസിക്കുമ്പോള്‍ കുട്ടികള്‍ രക്ഷിതാക്കളെ വെറുക്കും. തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ശാസിച്ചതെന്നു തിരിച്ചറിയുമ്പോഴേക്കും കുട്ടികള്‍ 'തന്ത'മാരായി മാറിയിട്ടുണ്ടാകും.

  വീണ്ടും പറയട്ടെ, ഈ പോസ്റ്റില്‍/വരികളില്‍ ഒരു അലമ്പ് പയ്യന്റെ തോന്നലുകളാനുള്ളത്. അവന്‍ ഗള്‍ഫിലേക്ക് പോകുന്നതേയുള്ളൂ. നമുക്ക് കാത്തിരിക്കാം. ഗള്‍ഫിലെത്തിയ ശേഷം അവനില്‍ എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് കൂടി നോക്കാം. അതുവരെ ക്ഷമിക്കുക.

  (അങ്ങ് മുന്‍പ് അമേരിക്കന്‍ സൈന്യത്തിലായിരുന്നോ? തോക്കില്‍ കയറി വെടി വെച്ചത് കൊണ്ട് ചോദിച്ചതാണേ..)

  ReplyDelete
 47. തെചികോടന്‍ പറഞ്ഞപോലെ, അവസാനത്തേതിനു മുകളിലത്തെ പാരഗ്രാഫ് എനിക്കും നന്നായി ഇഷ്ടപ്പെട്ടു...
  പ്രവാസ ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 48. ഭാഷയ്ക്ക് അതിരുകള് നിശ്ചയിച്ചിട്ടുണ്ടോയെന്നറിയില്ല. അങ്ങനെയുണ്ടെങ്കില് ആ അതിരുലംഘിച്ചതിന്റെ സൌന്ദര്യം വായനയിലുടനീളം തങ്ങിനില്ക്കുന്നു. 20ന് കൌമാരമെന്നതിനേക്കാള് യുവത്വാരംഭമെന്നാവും ചേരുക. ആ യുവത്വാരംഭം ഇത്രയും കഠിനചിന്തകള് പേറിയിരുന്നോയെന്ന് വിശ്വസിക്കാന് ബുദ്ധിമുട്ടുണ്ട്. എന്നാലും ബഹുജനം പലവിധമെന്നു വിശ്വസിക്കുന്നതുകൊണ്ട് ആ അശ്ലീലചിന്തകളെ അംഗീകരിക്കുന്നു. :)

  ReplyDelete
 49. കണ്ണൂരാന്‍ ....എഴുതാപ്പുറം വായിക്കുന്ന ഒരാളാണ് ഞാനെങ്കില്‍ എഴുത്തിന്റെ മനോഹാരിതയെപ്പറ്റി പറയണമായിരുന്നോ ...വരികളിലെ വര്‍ണ്ണങ്ങളെപ്പറ്റി ശ്ലാഘിക്കുമായിരുന്നോ....... കഴിവില്‍ മതിപ്പുളവാക്കുമായിരുന്നോ.....എഴുത്തില്‍ തെളിഞ്ഞു വന്ന കാര്യങ്ങളാണ് ഞാന്‍ വിലയിരുത്തിയത് . ഞാനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന നേരം കൊണ്ട് പോസ്റ്റു ഒന്ന് കൂടി മനസ്സിരുത്തി സഹിഷ്ണുതയോടെ വായിക്കണം . മനസ്സില്‍ പലതും ഒളിപ്പിച്ചുവെച്ചിട്ടുള്ള എഴുത്തുകാരന്റെ കണ്ണിലൂടെയല്ല . അപരിചിതനായ വായനക്കാരന്റെ കണ്ണിലൂടെ . വരാന്‍ പോകുന്നതിനെ കുറിച്ച് എഴുതുന്നയാളുടെ മനസ്സിലല്ലാതെ പോസ്ടിലുന്ടോ .....അങ്ങിനെയൊരു സൂചനയുന്ടോ.....ഇതൊക്കെ അന്നത്തെ എന്‍റെ ബാലചാപല്യങ്ങ ളായിരുന്നു എന്നൊരു അടിക്കുറിപ്പുന്ടോ ......വായനക്കാര്‍ തൃകാല ജ്ഞ്ഞാനികളായിരിക്കണം എന്നാണോ കണ്ണൂരാന്‍ പറയുന്നത് . എഴുതാപ്പുറമല്ല കണ്ണൂരാന്‍ . താങ്കള്‍ എഴുതിയ വരികളിലെ പച്ചയായ , നഗ്നമായ സത്യം . എന്തായാലും രണ്ടാമത്തെ മറുപടിയില്‍ ഉള്ള ആ കുറ്റ സമ്മതം ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണല്ലോ വരാന്‍ പോകുന്നത് എന്ന് പറഞ്ഞത് .അപ്പോള്‍ ഇതില്‍ ഉണ്ട് എന്ന സമ്മതമല്ലേ .അപ്പോള്‍ ഞാന്‍ തോക്കില്‍ കയറിയത് എത്ര നന്നായി . അടുത്തതില്‍ ബാപ്പയുടെ നന്മകള്‍ വായിക്കാമല്ലോ . നന്മകള്‍ക്കായി പ്രാര്‍ഥിക്കുന്നു.

  ReplyDelete
 50. ഹ ഹാ
  ഹു ഹൂ..
  ഹായ് കൂയ് പൂയ്!


  ബഡുക്കൂസ്.
  ബാപ്പ കല്ലി വല്ലി!
  നാടുകടത്തല്‍ കല്ലി വല്ലി!
  പോസ്റ്റും.....,
  ഏയ്, ചിരിപ്പിച്ചൂട്ടോ.

  ReplyDelete
 51. കൊണ്ടും കൊടുത്തും ശീലിച്ച കണ്ണൂരാന്‍,ഗള്‍ഫില്‍ വന്നു ശ്രീമതിയോടും മോനോടും കൂടി ധാരാളം മീന്‍ കറിയൊക്കെ കഴിച്ച് ,ഏമ്പക്കം വിട്ട് ,ബീഡി വലിച്ച് ബ്ലോഗേഴുതി പുലിയായി . ഇനിയെങ്കിലും വളരെ സീരിയസായി ബാപ്പാനെയും കുടുംബക്കാരെയും പറ്റി രണ്ട് നല്ല വാക്കെഴുതി ബൂലോകരെ(ഞാനടക്കം) ഒന്നു സുഖിപ്പിച്ചാലെന്താ ചേതം?

  ReplyDelete
 52. @@
  Kannooraan Fans Association:

  പ്രിയപ്പെട്ട ആരാധക ലക്ഷങ്ങളേ,
  നിങ്ങള്‍ ആത്മസംയമനം പാലിക്കുക! കണ്ണൂരാന്റെ നെഞ്ചത്ത്‌ കയറി കമന്റിട്ടു കളിക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ തിരിയരുത്. അവരോടു ക്ഷമിക്കുക. അരുത്, അവരുടെ കൈ വെട്ടരുത്. ആ കുഞ്ഞാടുകളെ വെറുതെ വിടുക. എന്ത് കൊണ്ടെന്നാല്‍;

  ഇതൊരു പോര്‍ക്കളമാണ്. ഈ യുദ്ധത്തില്‍ കണ്ണൂരാന്‍ പൊരുതുന്നത് അബ്ദുല്‍ കാദര്‍-മുഹമ്മദ്‌ കുട്ടി തുടങ്ങിയ അതിശക്തരായ തന്ത്രശാലികളോടാണ്.
  പതിനാലര ലിറ്റര്‍ അമ്മിഞ്ഞപ്പാല്‍ അധികം കുടിച്ചോനാ ഈ കണ്ണൂരാന്‍. 29 വര്‍ഷമായി എന്നെ നന്നാക്കാന്‍ ഓടിനടക്കുന്ന അഹമദാജിക്ക് മുമ്പിലോ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി കത്രികപ്പൂട്ടുമായി പിറകെ നടക്കുന്ന കാദര്‍കുട്ടി സാഹിബിന്റെ മുന്പിലോ അടിയറവു വെക്കാത്തോനാ ഈ മോന്‍ അഥവാ മരുമോന്‍! (ഹും.. പിന്നല്ലേ ഇവന്മാര്‍..!!)

  ബ്ലോഗെനിക്ക് അങ്കത്തട്ടാണ്. പോസ്റ്റുകളെ ഞാന്‍ അങ്കച്ചുരികയാക്കും. കമന്ടുകളെന്ന ഒളിവീശും വാളുകളെ ഭയപ്പെടുന്നില്ലാ. വാക്കുകള്‍ ആയുധമാക്കി അടര്‍ക്കളത്തിലേക്കിറങ്ങുന്നു.

  ന്‍റെ ബ്ലോഗ്‌പരമ്പര ദൈവങ്ങളേ കാത്തോളണേ...

  ReplyDelete
 53. @@
  Abdulkader kodungallur:

  രണ്ടാമത്തെ മറുപടിയില്‍ മാത്രമല്ല കുറ്റസമ്മതം. ആദ്യ മറുപടിയില്‍ "രചനയുടെ പേറ്റുനോവില്‍ വെന്തുരുകിയത് തീര്‍ച്ചയായും വരികളിലെ ചില പരാമര്‍ശങ്ങള്‍ വേണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു" എന്നതിനര്‍ത്ഥം കണ്ണൂരാന്‍ പ്രസവിച്ചു എന്നല്ല, പോസ്റ്റില്‍ വരേണ്ട ചില പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നു എന്നാണു. അങ്ങനെയൊരു കുറ്റബോധം മനസ്സില്‍ വെച്ച് പിന്നെയും പോസ്ടിയത് "ഇതൊക്കെ ഒരു കുരുത്തംകെട്ടവന്റെ തോന്നലുകളായ്‌" വായനക്കാര്‍ കരുതിക്കോളും എന്ന ആശ്വാസത്തിലാണ്.

  വായനക്കാര്‍ 3കാല ജ്ഞാനികളായിരിക്കണം എന്ന് വാശി പിടിക്കുന്നില്ലെങ്കിലും 'സിയാ'യുടെയും സുല്ഫിക്കാന്റെയും കമന്റു കണ്ടപ്പോള്‍ വായനക്കാരിലും ട്രിപ്പിള്‍കാല ജ്ഞാനികളും 6th സെന്സുള്ളവരും ഉണ്ടെന്നു മനസ്സിലായി. വരികള്‍ക്കിടയിലെ വായനയില്‍ അവര്‍ കണ്ടത് സത്യം. അങ്ങ് കണ്ടത് 'നഗ്ന'സത്യവും! (ഹും..വയസ്സായി. എന്നിട്ടും നാണമില്ലല്ലേ..!)

  (ന്‍റെ കൊടുങ്ങല്ലൂരമ്മേ, അമ്മയുടെ ഈ നാട്ടുകാരനെ തിരിച്ചു വിളിക്കൂ. അല്ലെങ്കില്‍ ഇവിടം രക്തപങ്കിലമാകും..!)

  **

  ReplyDelete
 54. വായനക്കാരന്‍റെ ഒട്ടുമിക്ക വിഷാദ രോഗങ്ങള്‍ക്കും സിദ്ധൌഷധമാണ്‌ കണ്ണൂരാന്‍ പുറത്തിറക്കുന്ന 'സരസരസായനം'!
  അവ, പലര്‍ക്കും വേദനയില്ലാതെ ശോധനയുണ്ടാക്കുക കൂടി ചെയ്യുന്നുണ്ടാകണം..

  വൈദ്യരേ.. ഇനിയും വരട്ടെ

  ReplyDelete
 55. 29 വര്‍ഷമായി എന്നെ നന്നാക്കാന്‍ ഓടിനടക്കുന്ന അഹമദാജിക്ക് മുമ്പിലോ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി കത്രികപ്പൂട്ടുമായി പിറകെ നടക്കുന്ന കാദര്‍കുട്ടി സാഹിബിന്റെ മുന്പിലോ അടിയറവു വെക്കാത്തോനാ ഈ മോന്‍ അഥവാ മരുമോന്‍! (ഹും.. പിന്നല്ലേ ഇവന്മാര്‍..!!)

  (ന്‍റെ കൊടുങ്ങല്ലൂരമ്മേ, അമ്മയുടെ ഈ നാട്ടുകാരനെ തിരിച്ചു വിളിക്കൂ. അല്ലെങ്കില്‍ ഇവിടം രക്തപങ്കിലമാകും..!)

  എന്‍റെ ദൌത്യം വെറുതെയായില്ല . എവിടെയൊക്കെയോ വിജയം കണ്ടിരിക്കുന്നു. അങ്കത്തട്ടില്‍ കണ്ണൂരാന്‍ എന്ന ചേകവരുടെ അങ്കം പിഴക്കുന്നതിന്റെ ദുസ്സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. സുള്‍ഫിയും സിയയും അടവുകള്‍ പറഞ്ഞിട്ടും മാറ്റച്ചുരിക കൊടുത്തിട്ടും അടിപത റുന്നതിന്റെ ആദ്യത്തെ ലക്ഷണമാണ് ഉറക്കെയുള്ള വെല്ലുവിളി. അണയാന്‍ പോകുന്ന തിരിയുടെ ആളിക്കത്തല്‍ .
  അങ്കം മുറുകിയപ്പോള്‍ രണ്ടാമത്തെ ലക്ഷണവും കണ്ടു. വരാന്‍പോകുന്ന പരാജയത്തിന്റെ ദൈന്യ വിലാപം. കളരി പരമ്പര ദൈവങ്ങളെ , ഹെന്റെ കൊടുങ്ങല്ലൂരമ്മേ എന്‍റെ പ്രതിയോഗിയെ തിരിച്ചു വിളിക്കു....പതിനാലര ലിറ്റര്‍ അധികം കുടിച്ച മുലപ്പാലിന്റെ വീര്യവും ശൌര്യവും ഒരടവ് പിഴച്ചതിന്റെ പേരില്‍ തകര്‍ന്നല്ലോ ദൈവമേ......ആരാധക ലക്ഷങ്ങള്‍ അങ്കക്കളരിക്കു ചുറ്റും വട്ടമിട്ടു പകച്ചു നില്‍ക്കുന്നു. ഇതോ നമ്മുടെ കണ്ണൂരാന്‍... പതിനെട്ടടവും പൂഴിക്കടകനും പഠിച്ച ചേകവന്മാരുടെ ചേകവനോ ഇത് ....ആയുധം കയ്യിലില്ലെങ്കിലും അഭ്യാസം കൊണ്ടും മെയ്‌ വഴക്കം കൊണ്ടും ആയിരങ്ങളെ നക്ഷത്ര മെണ്ണിച്ച നമ്മുടെ നായകനോ ഇത് . വിയര്‍പ്പു കൊണ്ടു നനഞ്ഞ അങ്കക്കച്ചയില്‍ നിന്നും ഇറ്റിറ്റു വീഴുന്നത് രക്തമോ വിയര്‍പ്പോ ....കളരി പരമ്പര ദൈവങ്ങളെ...ആരാധക ലക്ഷങ്ങള്‍ നാലുപാടും പാഞ്ഞു .അങ്കക്കളരി ശൂന്യമായി .തട്ടില്‍ ഇപ്പോള്‍ കണ്ണൂരാനും പ്രതിയോഗിയും മാത്രം . അതാ കണ്ണൂരാന്‍ വീണ്ടും അലറുന്നു...... ഹെന്റെ കൊടുങ്ങല്ലൂരമ്മേ ...അമ്മയുടെ നാട്ടുകാരനെ തിരിച്ചു വിളിക്കൂ ......തിരിച്ചു..വിളിക്കൂ ......... വിളിക്കൂ .......വിളിക്കൂ .....പ്ലീസ് ...ക്രമേണ അതോരുവിലാപമായി അന്തരീക്ഷത്തില്‍ ലയിക്കുന്നു.

  ReplyDelete
 56. @@

  ചതി.. ഇത് ചതി..
  പ്രയോഗങ്ങള്‍ കൊണ്ടും പ്രതികരണം കൊണ്ടും പ്രതിയോഗിയെ തളച്ചിടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ലക്ഷോപലക്ഷം പ്രേക്ഷകരെയും കണ്ണൂരാന്റെ ആരാധകരെയും തെറ്റിദ്ധരിപ്പിച്ചു നിരുല്സാഹപ്പെടുത്തുക എന്ന കുതന്ത്രമാണിത്!

  അരിങ്ങോടരേ, ഇതൊന്നും വിലപ്പോവില്ല. കണ്ണൂരാന്റെ അടവ്
  പിഴച്ചിട്ടില്ലാ എന്ന സത്യം അങ്ങയെ ഭയപ്പെടുത്തുന്നു. ഈ അങ്കത്തില്‍ തോറ്റാല്‍ പിന്നെ കൌസ്തുഭം പൂട്ടിപ്പോകും. ഗളഹസ്തം സംഭവിക്കും. അപ്പോള്‍ ചതിയില്കൂടി പരാജയപ്പെടുത്താമെന്ന പഴഞ്ചന്‍ യുദ്ധമുറ ആകാമെന്ന്. അല്ലേ!

  ആരവിടെ! ഈ പഴഞ്ചന്‍ പോരാളിക്ക് പുത്തന്‍ പഴച്ചാറ് കൊടുക്കൂ. ശൂന്യമായ ആവനാഴിയില്‍ S ആകൃതിയിലുള്ള കത്തി കൊടുക്കൂ.. ഊരിപ്പോകുന്ന കോണകം മാറ്റി US ബ്രാന്‍ഡ്‌ ജീന്‍സു ധരിപ്പിക്കൂ..
  ഒടുവില്‍ നിലംപതിച്ചാല്‍ കൊണ്ടുപോകാന്‍ കൊട്ടാരംവക ഓട്ടോ തയ്യാറാക്കൂ.. ഹും.. വേഗമാകട്ടെ!

  *******

  ReplyDelete
 57. നിങ്ങളിതു വരെ കേട്ടത് “കണ്ണൂരാന്റെ പേക്കിനാവ്-നാടകം ഒന്നാം ഭാഗം” ഇതിന്റെ രണ്ടാം ഭാഗം അടുത്ത വെള്‍ലിയാഴ്ച ഇതേ സമയം.............

  ReplyDelete
 58. ഇഷ്ടാടായി കണ്ണൂരാനെ,
  ന്നാലും നര്‍മ്മത്തിന്റെ പേരിലായാലും ചില കുടുംബകാരെ, പ്രത്യേകിച്ച് ഉമ്മുമ്മയെ ഒക്കെ പരാമര്‍ശിച്ചപ്പോള്‍
  ഉപയോഗിച്ച ചില പ്രയോഗങ്ങളോട് വിയോജിപ്പ്‌ അറിയിച്ചുകൊണ്ട്‌ ഈ കുറിപ്പ് ഇഷ്ടപ്പെട്ടതായി അറിയിക്കുന്നു.
  ആശംസകള്‍

  ReplyDelete
 59. @ Mohamedkutty മുഹമ്മദുകുട്ടി,

  'കല്ലിവല്ലി' മാസികയാണ്. മാസത്തില്‍ ഒരു പോസ്റ്റ്‌ വീതമാണ് ഉദ്ദേശിക്കുന്നത്. 25 ദിവസത്തിനകം 101 കമന്റു കിട്ടിയാല്‍ കണ്ണൂരാന് കൊള്ളാം.(അല്ലെങ്കില്‍ വായനക്കാര്‍ക്ക് കൊള്ളും..!)

  ആയതിനാല്‍, ഈ 'പെക്കിനാവ്‌'ന്‍റെ രണ്ടാം ഭാഗം അടുത്താഴ്ച പ്രതീക്ഷിക്കേണ്ട. കൊടുങ്ങല്ലൂര്‍ സാഹിബ് എന്നെ മലര്ത്തിയടിച്ചില്ലെങ്കില്‍ വീണ്ടും കാണാം..

  ReplyDelete
 60. "പക്ഷെ, എന്‍റെ തോന്നലുകളെയെല്ലാം മയ്യത്തടക്കിക്കൊണ്ട് ഉമ്മുമ്മ പറഞ്ഞു.

  "നീ അബ്ടെത്തിയാലൊടനെ ഇന്‍ക്കൊരു പൊതപ്പ് കൊടുത്തയക്കണം. ന്‍റെ കമ്പിളിയെല്ലാം ഓട്ടവീണു നശിച്ചു. ദാ കണ്ടില്ലേ.."

  വളരെ നല്ല എഴുത്ത്.. ഞങ്ങള്‍ ഒരുമിച്ചാണ് വായിച്ചത്.. ഞങ്ങളെ ചിരിപ്പിച്ചു.... ആശംസകള്‍

  ReplyDelete
 61. "നീ ഒറ്റ ഒരുത്തിയാ ഇവനെ വെടക്കാക്കിയത്. ഇനിയും ഓനിവിടെ നിന്നാ നാട്ടുകാര്‍ എന്‍റെ ട്രൌസറൂരും. കാണ്‌ന്നോരോക്കെ പുന്നാരമോന്‍റെ ശുജായിത്തരാ പറയുന്നേ. ഒരാളെക്കൊണ്ടും മോശം പറയിക്കാത്തോനാ ഈ അയമദാജി. ഇബനിപ്പം പലിശ അടക്കമാ തിരിച്ചു തരുന്നത്. അതുകൊണ്ട് ശുപാര്‍ശ വേണ്ടാ. ഈയായ്ച്ച ബിസ ഇങ്ങത്തും. കിട്ടിയാലുടന്‍ വിട്ടോളണം. മനസ്സിലായല്ലോ..?
  manassilaaye ഇങ്ങലെങ്ങനെയാ ഗള്‍ഫിലെതിയെ എന്ന് മനസ്സിലായി. അപ്പൊ നാട്ടില് ശുജാഹി ആയിരുന്നല്ലേ. വായിച് മസില് ഉളുക്കിയല്ലോ കണ്ണൂരാനെ.

  ReplyDelete
 62. "ഇതെന്‍റെ ലാസ്റ്റ്‌നൈറ്റാണ്. ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും നാളെ ഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ല് പൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടം കൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാര ധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!"

  ആ യുവത്വത്തിന്റെ നൊമ്പരങ്ങൾ മുഴുവൻ ഈ ഒറ്റപാരഗ്രാഫിൽ ദർശിക്കുവാൻ സാധിച്ചു...കേട്ടൊ !

  പിന്നെ ‘എഴുത്തച്ഛനെ’പറ്റി, കമന്റുകളിലൂടെ എമണ്ടൻ ചർച്ചകളും നടക്കുന്നല്ലോ.....
  ഓരോരുത്തർക്ക് പെരുമയുണ്ടാകുന്ന ഓരോ വഴികളേ...
  ഭയങ്കര ഭാഗ്യം കേട്ടൊ ...ഗെഡീ !

  ReplyDelete
 63. @ അലി:
  ഈത്തപ്പഴം മോശമായില്ല. (കമന്റു 65 പിന്നിട്ടിട്ടും നിങ്ങളെ കാണാത്തപ്പോള്‍ ഒരു സംശയം. ആരെങ്കിലും അലിക്കാനെ നാട് കടത്ത്തിയോ!)

  @ വായാടി:
  എന്നെപ്പോലൊരു സര്‍വ്വ-കലാ-പ്രതിഭയെ നാട്ടിന് നഷ്ട്ടപ്പെട്ടു എന്നതാണ് സത്യം!

  @ ശ്രീ:
  വരവിനും വായിച്ചതിനും നന്ദി.

  @ മാണിക്യം:
  ഇല്ല. കൊയപ്പോന്നും ഉണ്ടാക്കേണ്ടി വന്നില്ല. മീന്‍ സുലഭം, സുതാര്യം.

  @ ബിന്ദു.കെ പി:
  മരുഭൂമി ശരിക്കുമൊരു കോളേജു തന്നെ. പഠിച്ചു പാസായി വരുന്നു..

  @ ഒരു യാത്രികന്‍:
  നന്ദി. (ഞമ്മള് ബെടക്കായില്ലെന്കിലും നന്നായില്ല യാത്രികാ)

  @ വഴിപോക്കന്‍:
  ഒന്ന് കൂട്ടിനോക്കൂ. ഈ കണക്ക് കൃത്യമായിരിക്കും.

  ReplyDelete
 64. @ Mayflowers:
  ഉമ്മുമ്മാക്ക് പുതപ്പല്ല, അവര്‍ക്ക് ആവശ്യമുള്ളതെന്തും ഇന്നും എത്തിച്ചുകൊടുക്കുന്നത് ഈ പേരക്കുട്ടിയാ.

  @ Echmukutty:
  നാട് നന്നായില്ല. ശാപം.. കണ്ണൂരാന്റെ ശാപം..!

  @ Pallikkarayil:
  വപ്പാക്കും അതിശയമാ. ഇവനെന്താ നന്നാവാത്തതെന്നു!

  @ Jishadcronic:
  അകാലത്തില്‍ എന്നെ പറഞ്ഞുവിട്ടത്തിന്റെ ദേഷ്യം തീര്‍ക്കുകയാ കണ്ണൂര്‍ ജില്ല. കുത്തും കൊലവിളിയും അരങ്ങേറുന്നത് ചുമ്മാതാണോ!

  @ ആളവന്താന്‍:
  നന്ദി. (എഴുതിപ്പോയതാ ഭായീ.. ക്ഷമി)

  @ അസീസ്‌:
  നന്ദി.

  @ Keraladasanunni:
  എന്നെയവര്‍ പറഞ്ഞുവിടുകയായിരുന്നു.

  @ Pournami:
  നന്ദി.

  @ കെട്ടുങ്ങല്‍/kettungal:
  ഞമ്മളെ ഫാന്‍സ്‌ അസ്സോസ്യെഷനില്‍ ചേരുന്നോ? രക്ഷപ്പെടും!

  ReplyDelete
 65. കണ്ണൂരാന്‍ -അന്റെ ബാപ്പ അയമ്മദ് ഹാജി ഓര് എന്ത് നല്ല മനുസെനാ മൂപ്പര്‍ക്ക് നല്ല പുത്തി തോന്നിയേന ക്കൊണ്ട് ഇജ്ജു സെരിക്കും ഒര് കണ്ണൂരാന്‍ ആയി ഇല്ലേല് കണ്ണൂര മനുസേമ്മാര് അന്ന തല്ലി കൊന്നെനെര്‍ന്നു പഹയാ ..
  അന്റെ തടി കയ്ചിലായിന്നു പറഞ്ഞാ മതീല്ലോ ഓര പുത്തി അനക്ക്ഇല്ലാണ്ട പോയല്ലോ ഹമുക്കെ

  ReplyDelete
 66. ഓ, നല്ല നെഞ്ചൂക്ക് (കമന്റു കണ്ടു പറഞ്ഞതാണേ!) പോസ്റ്റ് നന്നായി,ആ വിടപറച്ചിൽ ഗംഭീരം, നമ്മടെ ശകുന്തള കെട്ടിയവന്റെ അടുത്തേക്ക് പോകാൻ വിട ചൊല്ലിയ പോലെ!

  ReplyDelete
 67. ഒടുക്കത്തെ സാഹിത്യം,ഒരു രക്ഷയുമില്ല സാറെ...
  കീബോര്‍ഡ് വെച്ചു കീഴടങ്ങുന്നു...
  അടിയറവ്,അഠിയറവ്,അഠിയറവ്.....
  ഇത്തരം സാഹിത്യ പരാക്രമങ്ങള്ക്കു മുന്പില്‍ പകച്ചു നിന്നു പോവുന്നു....

  "..ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും നാളെ ഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ല് പൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടം കൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാര ധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!"

  -ഭീകരം, ഗംഭീരം, പൊളപ്പന്‍.... വക്കൊന്നും തികയുന്നില്ലല്ലോ തമ്പുരാനേ....

  ReplyDelete
 68. അത് കലക്കി മാഷേ..അപ്പൊ,ഇനി ദുഫായില്‍ ചെന്ന വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ വരൂല്ലോ..ല്ലേ?

  ReplyDelete
 69. നാടുകടത്തലിന്റെ കഥ നന്നായി..
  പിന്നെ മുലപ്പാൽ കുടിച്ചതിന്റെ കണക്കിൽ പിശകുണ്ടല്ലോ..കൊല്ലം ഒന്ന് അധികാമായില്ലേ..അപ്പോൾ കാശിനിയും കൂടും..:)

  എത്ര തമാശിച്ചാലും ‘ചെന്നായ’ പോലുള്ള പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണു നല്ലതെന്ന് ഒരു വിനിതാഭിപ്രായം.

  ReplyDelete
 70. ചതി.. ഇത് ചതി......
  കേട്ടില്ലേ ആ വിലാപം . ഏതു ശിലാഹൃദയനെയും നൊമ്പരപ്പെടുത്തുന്ന ആ ദൈന്ന്യവിലാപം . അങ്കത്തട്ടില്‍ പതറുന്ന കണ്ണൂരാന്‍ അഴിഞ്ഞു വീണ സ്വന്തം കോണകം പോലും പാമ്പിനെപ്പോലെ പത്തി വിടര്‍ ത്തി തന്‍റെ നേരെ ആഞ്ഞുകൊത്തുന്ന ഭയാനക കാഴ്ചയയില്‍ നടുങ്ങുമ്പോള്‍ പരാജയ ഭീതിയാല്‍ പൂഴിക്കടകന് ശേഷമുള്ള അവസാനത്തെ അടവായ നിലവിളി .....ചതി ....ഇത് ചതി.....ഇല്ലാത്ത കാണികളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി സാങ്കല്‍പ്പിക ലോകത്തെ ആരാധക ലക്ഷങ്ങളോടു വിളിച്ചു പറയുന്നു.... പ്രതിയോഗിയുടെ കൊണകം ലൂസാകുന്നു..... അതാ അങ്ങോട്ട്‌ നോക്കു കൌസ്തുഭം പൂട്ടാന്‍ പോകുന്നു .......പ്രതിയോഗിയുടെ യുദ്ധമുറ പഴന്ച്ജനാണ്..ഞാന്‍ ശീലിക്കാത്തതാണ് ...എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല .......ഞാനിപ്പോള്‍ നിലം പതിക്കും ...ആരവിടെ എന്ന കല്‍പന... ദൈന്യരൂപം പൂണ്ട്..... ആരെന്കിലുമുന്ടോ അവിടെ
  ഒരു ഓട്ടോയെങ്കിലും കൊണ്ടുവന്നു എന്നെ രക്ഷിക്കൂ ......ഗളഹസ്തം സംഭവിക്കുന്നതിന് മുമ്പ്....എന്നെ......( ശബ്ദം നേര്‍ത് നേര്‍ത്ത്‌ ഇല്ലാതാകുന്നു.) വെട്ടിയിട്ട കുലവാഴ കണക്കെ കണ്ണൂരാന്‍ തളര്‍ന്നു വീഴുന്നു.

  ReplyDelete
 71. മോനെ കണ്ണുരാനെ... ഇനി നീ ഇങ്ങനെ പെറ്റുവളര്‍ത്തിയ വീട്ടുകാരെ തള്ളിപറഞു പോസ്റ്റ്‌ ഇട്ടാല്‍ ഉണ്ടല്ലോ ? വെട്ടി അരിഞ്ഞു റോട്ടില്‍ തള്ളും, ഒന്നുല്ലേല്‍ നീയും ഒരു വാപ്പ അല്ലെ മോനെ ? ചുമ്മാ ബൂലോഗത്ത് വന്നു അടി ഉണ്ടാക്കിയാല്‍ ഉണ്ടല്ലോ വെച്ചേക്കില്ല നിന്നെ.. ഹാ ...അയ്യോ ... പേടിച്ചേ ... വില്ലാളി വീരന്‍ പേടിച്ചേ... നിന്നെ പോലെ ഒരു ജകജില്ലി ആയിരുന്നു ഞാന്‍ ആ‍ പ്രായത്തില്‍ അന്ന് എനിക്ക് തോന്നിയതെ നിനക്കും തോന്നിയിട്ടുളൂ ,പക്ഷെ ഇന്നോ? പാവങ്ങളില്‍ പാവം... അപ്പോള്‍ നീ പേടിചില്ലേ ? ഇനി മേലില്‍ എന്‍റെ ഇത്താനെയോ,ഉമ്മനെയോ,ഉപ്പനെയോ,പിന്നെ ഇത്താന്റെ വാപ്പാനെ കുറിച്ചോ എഴുതിയാല്‍ ആ‍ കൈ ഞാന്‍ വെട്ടും.. ചുമ്മാ എന്നെ പഴയ ക്രോണിക്ക് ആക്കല്ലേ?

  ReplyDelete
 72. ഇതെന്താ മാഷേ, ചിരിച്ചുചിരിച് ബാക്ക്പൈന്‍ വന്നു കിടപ്പിലാക്വോല്ലോ. നോയമ്പ് മാസം ഇങ്ങനെ ചിരിപ്പിക്കാന്‍ പാടുണ്ടോ. ന്തായാലും കൊള്ളാട്ടോ. ഇയാള്‍ പോന്നപ്പോള്‍ നിരാഷപിടിച്ചു പെന്കുട്ട്യോലോക്കെ സൂയ്സെട് ചെയ്തോ ആവോ.

  ReplyDelete
 73. ബൂലോകത്തുനിന്നും ആരും നാടുകടത്തിയതല്ല. രണ്ടു നാൾ നെറ്റ് കട്ടായി. തിരിച്ചെത്തിയപ്പോഴതാ കണ്ണൂരാനും കൊടുങ്ങല്ലൂരാനും ഗളഹസ്തം ചെയ്യാനായി അങ്കക്കളത്തിൽ കച്ചമുറുക്കിനിൽക്കുന്ന അതി ഭീകര കാഴ്ച!

  ബൂലോകത്തെ കളരിയാശാന്മാരേ... കണ്ണൂരാൻ ബൂലോകത്തെ ഒരു പൈതലല്ലേ... മെഡിക്കൽ കോളേജിനേക്കാളും വല്യെ മരുഭൂമി കോളേജിൽ പഠിച്ച് പാസ്സായി വരട്ടെ. ഇനിയുള്ള പോസ്റ്റുകളിലും എന്താണെന്ന് നോക്കാം. എന്നിട്ടും പാഠം പഠിച്ചില്ലേൽ ഗളഹസ്തവും ഗളച്ഛേദവും. പോസ്റ്റിന്റെ ലേബൽ ആത്മകഥയെന്നല്ലല്ലോ നർമ്മം എന്നല്ലേ? അപ്പോൾ ആ സാധനം കിട്ടിയോന്ന് നോക്കിയാൽ മാത്രം മതി. രചനകൾ ബ്ലോഗുടമയുടെ ജീവിതത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാവണമെന്നൊക്കെ വാശിപിടിക്കണ്ട. നമുക്ക് വെർതെ ചിരിച്ചോണ്ടിരിക്കാം.

  ബൂലോകത്തുനിന്നും ഇടവേളയെടുത്ത് മാറി നിന്നെങ്കിലും കണ്ണൂരാനെ പോലുള്ളവർ പോസ്റ്റിടുമ്പോൾ വരാതിരിക്കുന്നതെങ്ങിനെ? എന്റെ ഈത്തപ്പഴത്തിന്റെയോ തേങ്ങയുടെയോ ശക്തികൊണ്ടല്ല, മറിച്ച് കണ്ണൂരാന്റെ ആരെയും കയ്യിലെടുക്കുന്ന നർമ്മം മർമ്മത്തിൽ കൊണ്ടു എന്നു തന്നെയാണീ ആൾ തിരക്ക് കാണിക്കുന്നത്.

  ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു ഉപദേശം കൂടി... “മീന്‍കൂട്ടാന്‍ കിട്ടിയില്ലേല്‍ നീ അബടെ കൊയപ്പോന്നും ഉണ്ടാക്കരുത്.”

  ReplyDelete
 74. സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിച്ചിരുന്ന എനിക്കിനി പാരതന്ത്ര്യത്തിന്‍റെ അപ്പക്കഷ്ണമാണ് ലഭിക്കുക

  പിന്നീട് ചിലപ്പോഴെങ്കിലും ആ പാരതന്ത്ര്യത്തിന്റെ ആപ്പകക്ഷണത്തിനു സ്വാദ് കൂടുതല്‍ എന്ന് തോന്നിയിട്ടില്ലേ?
  രസകരമയീ പറഞ്ഞു നന്നായിട്ടുണ്ട് കേട്ടോ

  ReplyDelete
 75. നല്ല അനുഭവക്കുറിപ്പ്

  ReplyDelete
 76. കണ്ണൂരാന്‍,
  അടിപൊളി. ചിരിച്ചുഷ്ടാ...
  ചിരിയിലൂടെയുള്ള ഒരു ആത്മനൊമ്പരം കൊള്ളാം. അഭിനന്ദനങ്ങള്‍.

  ReplyDelete
 77. ഹലോ ഭുലോക നിവാസികളെ .... കുറച്ചെങ്കിലും നര്‍മം ആസ്വദിക്കാന്‍ ഞാന്‍ വല്ലപ്പോഴും വന്നു പോകുന്ന ഒരു ബ്ലോഗാണ് ഈ കണ്ണൂരാന്‍ ബ്ലോഗ്‌ ..കാഴ്ചയില്‍ ഒരു ചട്ടന്പി ലുക്ക്‌ ഉണ്ടെങ്കിലും രസികനാണ് ഈ കണ്ണൂരാന്‍ എന്നതില്‍ തര്‍ക്കമില്ല . മുഹമ്മദ്‌ കുട്ടിക്കയും ,കൊടുങ്ങല്ലൂര്‍ കാദര്‍ സാഹിബും കൂടി ചേര്‍ന്ന് കണ്ണൂരാന്റെ നര്‍മ ഭാവനയെ നിരുല്സാഹപ്പെടുതരുത് .ഒരു പക്ഷെ കണ്ണൂരാന്‍ ചെറുപ്പത്തിന്റെ കുസൃതികള്‍ നിറഞ്ഞ ഒരു മനസ്സോടെ ആയിരിക്കാം അങ്ങനെ എഴുതിയത്. ഞാന്‍ ഇതുവരെ വായിച്ച കണ്ണൂരാന്‍ എന്ന ബ്ലോഗറെ വിലയിരുത്തുമ്പോള്‍ ഈ പ്രയോഗങ്ങള്‍ ഒരു നര്‍മം എന്നതിലുപരി മറ്റൊന്നുമല്ല . "ഹലോ കണ്ണൂരാന്‍ ധീരമായി എഴുതിക്കൊള്ളു വിമര്‍ശനങ്ങള്‍ ആകുന്ന തീയില്‍ ഉരുക്കിയ താങ്കളുടെ ഓരോ പോസ്റ്റുകളും 22 കാരെറ്റ് സ്വര്‍ണം പോലെ ഈ ബ്ലോഗില്‍ തിളങ്ങട്ടെ "

  ReplyDelete
 78. അളന്നു മുറിച്ച വാചകങ്ങള്‍,സരസമായ പ്രയോഗങ്ങള്‍,നര്മരസം നിറച്ചു, ലളിതമായ ,വായനാ സുഖവുമുള്ള എഴുത്ത്. നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ബാല്യകാലത്തില്‍ ഒപ്പിച്ചുവെക്കുന്നതും,വെക്കാനി
  ടയുള്ളതുമായ കയ്യിലിരിപ്പ് കാണുമ്പോള്‍ ആശങ്കാകുലരാകുന്ന മാതാപിതാക്കള്‍, മക്കളുടെ സദ്ഗുണത്തിനായി, പാസ്പോര്‍ട്ട്
  എടുത്തു ഗള്‍ഫിലേക്ക് കയറ്റി വിടുക എന്നത് പഴയ നാട്ടാചാരം.ഇന്നതില്ല ഇല്ല എന്നല്ല. കുറവ്.പഴയ കാലഘട്ടത്തിലെ എല്ലാ നന്മകളും നശിച്ചുകൊണ്ടിരിക്കുന്ന, ഇന്നത്തെ ലോകത്തെ നോക്കിക്കാണുന്ന മാതാപിതാക്കള്‍ക്ക് ഒരുപാട ആശന്കപ്പെടെണ്ടതുണ്ട്.
  ആര്‍ഭാടവും,ധൂര്‍ത്തും കൊണ്ട് വരും വരായ്കകള്‍ കാണാതെ കച്ചകെട്ടിയിറങ്ങുന്ന സമൂഹത്തില്‍ അഹമാദാജിയെപോലുള്ള
  പിശുക്കന്മാരുടെ അഭാവം , നമ്മുടെ തറവാടും കുടുംബവും
  നശിക്കുംബോഴേ നമുക്ക് മനസ്സിലാകു.

  "ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടം കൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാര ധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!'

  കഥയിലുടനീളം സരസമായ ഇങ്ങിനെയുള്ള കുറെ പ്രയോഗങ്ങള്‍ കാണാം
  പലേടത്തും നര്‍മം ശരിയായി ആസ്വതിക്കാന്‍ കഴിയുന്നു.
  ബാല്യകാലത്തിന്റെ കുസൃതി നിറഞ്ഞ സഞ്ചാരത്തില്‍ നമ്മെ ഉപദേശി ക്കുന്നവരെയും,നിയന്ത്രിക്കുന്നവരെയും കുറിച്ച് നമുക്ക് തോന്നാവുന്ന അപക്വമായ കാഴ്ചപ്പാടിലൂടെ ഉപ്പയെയും,മറ്റും നോക്കിക്കണ്ടത് നര്‍മതോടെ എഴുതി എന്നതിനപ്പുറം ഇവിടെ നടക്കുന്ന കുതുഹുലങ്ങളില്‍ ‍കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

  നന്നായെഴുതി, കണ്ണൂരാന്റെ ലോകത്തേക്ക് ആദ്യമായി
  കയറിയപ്പോള്‍ അത് നിരാശപ്പെടുത്തിയില്ല
  എഴുതുക,ഒരുപാട്
  ആശംസകള്‍
  ---ഫാരിസ്‌

  ReplyDelete
 79. ഉമ്മയുടെ മുല കുടിച്ചതിനു മകനോട്‌ പണം ചോദിക്കുന്ന, പൂത്ത പണത്തിന്‍റെ ദുര്‍ഗന്ധമേറ്റ് നിദ്രപൂകാറുള്ള, അറുത്തകൈക്ക് ഉപ്പ് വെക്കാത്ത അറുപിശുക്കന്‍ അഹമദാജിന്റെ ഒരു കാര്യം. ഹായ് ഇങ്ങനെയുമുണ്ടോ തന്തമാര് ഛെ മോശം.

  ഞങ്ങള്‍ മൂത്താപ്പാ എന്ന് ആലങ്കാരികമായും ചാത്തപ്പാ എന്ന് സ്നേഹാദരങ്ങളോടെയും വിളിക്കുന്ന "ചാത്തപ്പന്‍" അതിനേക്കാള്‍ എരപ്പന്‍ കാരണം ഈ ദുന്‍യാവും വിട്ട് മരുഭൂമിയില്‍ പോയി നശിക്കെടാ എന്നൊരു ഭാവത്തോടെയല്ലേ ആ "ചെന്നായ" പാവം കണ്ണൂരാനെ പടിയടച്ച് പിണ്ഡം വെച്ചത്.

  ഹും.., വെറുതെയല്ല തള്ളക്ക് പ്രായം കൂടിവരുന്നത്.. ഒണക്കപ്പുല്ല് പോലത്തെ കാലെടുത്തു മടിയില്‍ വെച്ചത് വെറുതെയായി. ഞാനിവിടെ നിന്നും പുറപ്പെട്ടിട്ടില്ല.. ദുബായിലിറങ്ങിയിട്ടില്ല.. ജോലിക്കാര്യത്തില്‍ യാതൊരുറപ്പുമില്ല.. അതിനു മുന്‍പേ കിളവിയുടെ ആഗ്രഹം കണ്ടില്ലേ. പുതപ്പല്ല, പുണ്ണാക്കാ കൊടുത്തയക്കാന്‍ പോന്നത്. അത് തിന്ന് ചാവട്ടെ..! അന്ന് ആ വൃദ്ധയുടെ കഴുത്തുപിടിച്ചു ഞെക്കിയിരുന്നെങ്കില്‍ കുറച്ചൂടെ തമാശ ആകുമായിരുന്നു.

  നല്ല എഴുത്ത് . വായിച്ചു ഞാന്‍ ഒരു പാട് ചിരിച്ചു.

  ReplyDelete
 80. ഇവിടെ നടക്കുന്ന അടിയൊന്നും അറിഞ്ഞില്ല.
  അറിയാതെ എന്റെ പേരും ചേര്‍ന്നത് കൊണ്ട് പറയുകയാ.
  അലി പറഞ്ഞ പോലെ എഴുത്തിന്റെ തലനാരിഴ കീറി പരിശോദിക്കേണ്ട ആവശ്യമുണ്ടോ.
  അത് മാത്രമല്ല കാര്യം, എഴുത്തിലെവിടെയും ഗള്‍ഫുകാരനായതിന് ശേഷമുള്ള അവസ്ഥ പറയുന്നില്ല. അതായത് കൌമാരത്തില്‍ നിന്നും ഗല്‍ഫിലേക്ക് എടുത്തെറിയപ്പെട്ട ഒരുവന്‍റെ മനസ്. അങ്ങിനെ തന്നെ പറയുകയാണ് കണ്ണൂരാന്‍ ചെയ്തത്, അതിനിടയില്‍ ഇവിടെ പറഞ്ഞ പോലെ ഉപ്പയെ നല്ല വാക്ക് പറഞ്ഞാല്‍ എഴുത്തിന്റെ സത്യ സന്ധത നഷ്ടമാവില്ലേ. എഴുതിനോട് കാണിക്കുന്ന കൂറു എന്നാല്‍ അത് അന്നത്തെ ചിന്ത അതങ്ങിനെ തന്നെ പകര്‍ത്തുകയാണ്.
  ഇല്ലെങ്കില്‍ കുറെ കാലങ്ങള്‍ക്ക് ശേഷം പറയുന്ന ഒരു ഓര്‍മക്കുറിപ്പായി അവതരിപ്പിക്കേണ്ടിയിരുന്നു.
  പക്ഷേ അന്നത്തെ അവസ്ഥ അങ്ങിനെ തന്നെ അവതരിപ്പുക്കുകയാണ് ഇവിടെ ചെയ്തത്. അത് മനസിലാക്കിയാല്‍ ഈ പ്രശ്നമുണ്ടോ? വെറുതെ അതിന്റെ പുറകെ നടന്നു, ഞാന്‍ പിടിച്ച മുയലിന് കൊമ്പു എന്ന് പറഞ്ഞു സമയം കളയാണോ? വേറെ എന്തൊക്കെയുണ്ട് ചര്ച്ച ചെയ്യാന്‍ കൊടുങ്ങല്ലൂരുകാരാ.തല്‍കാലം ചര്ച്ച നിര്‍ത്തൂ മാഷെ.
  ഒരു പക്ഷേ ഇന്ന് ഉമ്മൂമ്മയുടെയും ഉപ്പയുടെയും ഏറ്റവും പ്രിയപ്പെട്ടവനും, അന്ന് തോന്നിയതിന് അവരോടു മനസ് കൊണ്ട് ക്ഷമ ചോതിച്ചിട്ടുമുണ്ടാവും ഇന്നത്തെ കണ്ണൂരാന്‍. പക്ഷേ അതല്ലല്ലോ ഇവിടെ വിഷയം.
  അന്നത്തെ തോന്നല്‍ അങ്ങിനെ തന്നെ എഴുതിയതിന് കണ്ണൂരാന് നന്ദി.

  ReplyDelete
 81. കണ്ണൂരാ, അങ്ങനെ ഒരു നാട് രക്ഷപെട്ടു. പക്ഷെ ബൂലോകര്‍ അനുഭവിക്കാന്‍ തുടങ്ങി!
  ഇങ്ങനെ ചിരിപ്പിച്ചു എന്റെ നടു ഉളുക്കിക്കല്ലേ!!!

  ReplyDelete
 82. കൊള്ളാം ... !!
  പ്രയോഗങ്ങള്‍ കടുത്ത താണെങ്കിലും
  നര്‍മ്മം കലക്കി ...
  റമദാന്‍ ആശംസകള്‍ ..

  ReplyDelete
 83. @@
  റെഫി/Refy:

  സ്നേഹത്തോടെയും അല്പം പ്രയാസത്തോടെയും നിങ്ങളുടെ കമന്റു നീക്കം ചെയ്യേണ്ടി വന്നതില്‍ കണ്ണൂരാനോട് പിണക്കം തോന്നരുത്. ധൈഷണികമായൊരു വിഷയത്തിലെ അഭിപ്രായ വിത്യാസമാണ് ഈ പോസ്റ്റിനു കീഴിലെ ചില കമന്റ്സുകള്‍. അവ നര്‍മ്മമായി മാത്രമേ ബ്ലോഗര്‍ കാണുന്നുള്ളൂ.

  ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പോരിനിറങ്ങിയ ശ്രീ ശ്രീ Abdulkader kodungallurഉം സര്‍വ്വ ശ്രീ Muhammed Kuttiക്കയും ആശങ്കപ്പെടുന്നതില്‍ കാര്യമുണ്ട്. അവര്‍ ഉപ്പയും ഉപ്പാപ്പയുമാണ്. സ്വബോധമുള്ള ഒരു മകന്‍ സ്വപിതാവിനെ വരികളില്‍ "തേജോവധം" ചെയ്യുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ഇതിലെ തെറ്റുകള്‍ മനസ്സിലായിട്ടും പിന്നെന്തുകൊണ്ട് മാറ്റുന്നില്ല? അതിനുത്തരം സുല്‍‍ഫിക്ക വീണ്ടും പറഞ്ഞു കഴിഞ്ഞു.

  ഈ യുദ്ധഭൂമി ഒരു വിവാദഭൂമി ആക്കാന്‍ ഉദ്ദ്ധേശിക്കുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ കമന്റും തുടര്‍ന്നുണ്ടായ ചില കമന്റ്സുകളും ഡിലീറ്റ് ചെയ്യേണ്ടി വന്നത്. തുടക്കം മുതല്‍ നല്ല പ്രോല്‍സാഹനം തരുന്ന നിങ്ങള്‍ ഇത് ശരിയായ അര്‍ത്ഥത്തില്‍ എടുക്കുമെന്ന് തന്നെ കരുതുന്നു. വീണ്ടും വരികയും അഭിപ്രായം പറയുകയും ചെയ്യുമല്ലോ.

  നന്മ ആശംസിച്ചുകൊണ്ട്, കണ്ണൂരാന്‍.
  ***

  ReplyDelete
 84. @@@
  Anonymous:

  ഈ ബ്ലോഗിലെ അവസാനത്തെ അനോനിയാണ് നിങ്ങള്‍. (അനോണി ഓപ്ഷന്‍ എടുത്തുകളയുന്നു)

  നിങ്ങള്‍ക്കുള്ള മറുപടി F A R I Z പറഞ്ഞിട്ടുണ്ട്. മറ്റൊരു അനോണി നിങ്ങളെ തന്തയില്ലാത്തവന്‍ എന്ന് വിളിച്ചത് നീക്കം ചെയ്യുന്നു. അതില്‍ ക്ഷമാപണം.
  (എന്തിനാ സ്നേഹിതാ ഇങ്ങനെ തെറി വാങ്ങിക്കൂട്ടുന്നത്!)
  ***

  ReplyDelete
 85. @@
  Abdulkader kodungallur:

  ഈ ബ്ലോഗിലെ വാദിയും വക്കീലും വിധികര്‍ത്താവും കണ്ണൂരാന്‍ തന്നെയാണ്. ജനകോടികളുടെ വിശ്വസ്ത ബ്ലോഗറും ആരാധക ലക്ഷങ്ങളുടെ പ്രിയന്കരനുമായ കണ്ണൂരാന്റെ ബ്ലോഗില്‍ വന്ന് ആന കയറിയ കരിമ്പിന്‍ തോട്ടം പോലെയാക്കി ആനന്ദനൃത്തമാടുന്ന ആനത്തടിയാ കൊടുങ്ങല്ലുരാനെ, നിങ്ങളെ നാം നല്ലനടപ്പിനു വിട്ടയക്കുകയാണ്. നിങ്ങള്‍ക്കെതിരെയുള്ള കുറ്റം നിസ്സംശയം തെളിഞ്ഞിട്ടും വെറുതെ വിടുന്നതിന്റെ കാരണങ്ങളും മേലില്‍ പാലിക്കേണ്ട ഉപാധികളും താഴെ ചേര്‍ക്കുന്നു.

  1) രാജമ്മക്കും റോസമ്മക്കും വനജക്കും ജാനകിക്കും ജീവിതം കൊടുത്തത് പോലെ സരോജിനിക്കും കല്യാണിക്കും കളവാണിക്കും നിങ്ങള്‍ ജീവിതം കൊടുക്കണം. എന്നിട്ടതൊക്കെ കൌസ്തുഭത്തില്‍ (ഉച്ചരിക്കുമ്പോള്‍ പല്ല് പൊട്ടുന്ന ഒരു പേരും..!) പോസ്റ്റ്‌ ചെയ്യണം.

  2) ഈ ബ്ലോഗ് പരിസരം വിട്ട് ദൂരെയെങ്ങും പോകരുത്. 'കല്ലിവല്ലി'യില്‍ പുതിയ പോസ്ടിടുമ്പോള്‍ ഹാജരായി ഒപ്പിട്ടു പോകേണ്ടതാണ്.

  3) ചില ബ്ലോഗിലെത്തുമ്പോള്‍ ഉണ്ടാകുന്ന അരിശം, പിരിശം, കണിശം, മറ്റു ചിലതിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന കൈകാല്‍ കഴപ്പ്, കമന്റിടുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ തുടങ്ങിയ അസുഖങ്ങള്‍ക്ക് വിദഗ്ദ്ധ ബ്ലോഗറെ കണ്ടു ചികില്‍സ തേടേണ്ടതാണ്.

  (ഈ കേസില്‍ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കണ്ണൂരാന്‍ ക്ഷമ ചോദിക്കുന്നു. ഈ വിഷയം ഇവിടെ നിര്‍ത്തുന്നു)
  എല്ലാവര്‍ക്കും നന്ദി.

  ***

  ReplyDelete
 86. കണ്ണൂരാന്‍...

  കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഉത്തരവാദിത്വങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെടുന്ന ഏതൊരു യുവ മനസ്സും പ്രതികരിക്കുക ഇങ്ങനെയാണ്... "കലാലയം" എന്ന കിനാവിന്റെ മാസ്മരികത മനസ്സില്‍ നിറച്ച ആഘോഷ വേളകള്‍ക്ക് അവധി കൊടുത്തു മരുഭൂമിയിലേക്ക് പറിച്ച് എറിയപ്പെട്ട കൌമാരം ഇത് തന്നെയാണ് പറയുക....

  എന്തും തനതായി പറയുക എന്നത് കണ്ണൂരാന്റെ കഴിവാണ്... എല്ലാവര്‍ക്കും ഒരു നിഷേധിയുടെ ഭാവമുള്ള കാലം ഉണ്ടാകും... വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വളരുന്നു എന്ന ലേശം അഹങ്കാരത്തോടെ ഉള്ള തോന്നല്‍... പിന്നെ അരുതെന്ന് പറയുന്നതൊക്കെ ചെയ്തു നോക്കാന്‍ ഉള്ള കുറുമ്പ്... ഇതൊക്കെ ഇല്ലാത്ത എന്തു കുട്ടിക്കാലം അല്ലേ...?

  കലര്‍പ്പില്ലാത്ത അവതരണം.... ഒരു പത്തൊന്‍പതു വയസ്സുകാരന്റെ തോന്നലുകള്‍ അതേപടി പകര്‍ത്തിയത് മനോഹരമായിരിക്കുന്നു...ആസ്വാദ്യവും....

  ReplyDelete
 87. നല്ല പോസ്റ്റ്‌..താങ്ങള്‍ക്ക്‌ ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 88. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് തയ്യാറാക്കിയ ഒരു വേദനാകുറിപ്പ്..!
  നാടുകടത്തപ്പെടുന്ന ഒരു കൌമാരക്കാരന്റെ വികാരം ഒട്ടു ചോരാതെ പകര്‍ത്തിയിരിക്കുന്നു.
  ചിരിച്ചും ,ചിന്തിച്ചും വായിച്ചു..!

  ReplyDelete
 89. അടിപിളി.. അല്ല അടിപൊലി... ചെ.. അതല്ല, അടിപൊളി.. ഹും.. ഇപ്പോ ശരിയായി.

  ReplyDelete
 90. എഴുത്തുകൊള്ളാം കണ്ണൂരാനേ...!
  ഇനി അടുത്ത പോസ്റ്റിൽ കാണാം.

  (അടിപിടി എനിക്കു പേടിയാ... അതോണ്ട് വന്ന വഴി ഓടുന്നു!)

  ReplyDelete
 91. ഈതൊക്കെ എങ്ങിനെ എത്ര നന്നയി എഴുതുന്ന്നു..?
  ഈ ബ്ലോഗിന് എത്ര സമയം എടുത്തു...? എഡിറ്റ്‌ ചെയ്തിരുന്നോ...അതോ പേനയില്‍ വരുനത്‌ എഹ്ഴുതുന്നോ ?
  ഗംഭീരം തന്നെ കന്നുരാന്നെ

  ReplyDelete
 92. ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ കണ്ണൂരാന്‍ മറ്റൊരു "സുല്‍താന്‍" (Vaikkom Muhamod Bhasheer) ആകുന്നോ എന്ന് തോന്നിപ്പോകുന്നു
  തമാശയല്ല കാര്യമായി തന്നെ...കലക്കി കണ്ണൂരാനേ

  ReplyDelete
 93. അതിമനോഹരമായ എഴുത്ത്...അനായാസമായ വായന...കണ്ണൂരാനെ, താങ്കളില്‍ ഒരുപാട് പ്രതീക്ഷ വളരുന്നു...
  പിന്നെ, ഈ പോസ്റ്റ്‌ വീട്ടുകാരെ കാണിക്കാതിരിക്കുക....ക്രൂരന്‍ അഹമദ്ദാജി സ്വത്തുക്കളെല്ലാം ഇളയ സഹോദരങ്ങളുടെ പേരില്‍ എഴുതും...പിന്നെ ഗോപി....

  ReplyDelete
 94. ഹ.. വളരെയധികം ചിരിപ്പിച്ചു താങ്കളുടെ പോസ്റ്റുകള്‍. വെത്യസ്തമായ അവതരണ ശൈലി കൊണ്ടും തമാശകള്‍ കൊണ്ടും സമ്പന്നം. ഇനിയും തകര്‍ത്തു പെയ്യുക .

  ReplyDelete
 95. രസായിട്ടുണ്ടു..എന്നിട്ട് സംഭവ ബഹുലമായിരുന്നോ പെട്ടിയും,കിടക്കയും ആയിട്ടുള്ള ആ യാത്ര.ചരിത്രത്തില്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടാനുള്ള എന്തെങ്കിലും സംഭവംസ് പില്‍ക്കാലത്തുണ്ടായോന്നൊക്കെ അറിയാന്‍ വായനക്കാര്‍ കാത്തിരിക്കുന്നു.:)

  ReplyDelete
 96. പോസ്റ്റും കമന്റും വായിച്ചപ്പോള്‍ അനക്കൊരു തമ്സ്യേം .കണ്ണൂ രാന്റെ ആരാ ഈ കൊടുങ്ങല്ലുരാന്‍.?

  ReplyDelete
 97. @ ലീല എം ചന്ദ്രന്‍:

  ടീച്ചറെ, ഓണം-റംസാന്‍ പ്രമാണിച്ച് കമന്റുകളുടെ എണ്ണം കുറയുമോ എന്ന് പേടിച്ചപ്പോള്‍ ശ്രീമതി ആശ്വസിപ്പിച്ചു:

  "ഇങ്ങള് പേടിക്കണ്ട. പടച്ചോനൊരു ബയി പറഞ്ഞു തരും.."

  അങ്ങനെ പടച്ചോന്‍ തന്ന വഴിയാ 'കൊടുങ്ങലൂരാന്‍'

  കമന്റിനു വേണ്ടി കാത്തിരിക്കുന്നോന്റെ മുന്‍പില്‍ ദൈവം പ്രശ്നക്കാരെ ഇട്ടു തരൂന്നല്ലേ പ്രമാണം. അതങ്ങു നടന്നു..

  ***

  ReplyDelete
 98. കൊള്ളാം..നന്നായിരിക്കുന്നു. വൈകിയാണെങ്കിലും ഇങ്ങോട്ടുള്ള വഴി പറഞ്ഞു തന്നതിന് കണ്ണൂരാനു നന്ദി. ഇനി ഈ വഴി മറക്കില്ല..All the very best!

  ReplyDelete
 99. അപ്രതീക്ഷിതമായ് ഇത് വഴി വന്നപ്പോള്‍ ഇന്നലെയാണ് "കുമാരസംഭവം "..കണ്ടത് ..നാട്ടുകാരന്റെ തമാശ കേട്ടാണ് എത്രയോ കാലത്തിനു ശേഷം ഒന്ന് ചിരിച്ചത് ..
  ഇന്ന് തന്റെ തറവാട്ടിലേക്കും വരാന്‍ പറ്റി..എല്ലാം ബലല്യ
  ബടായ്കളാണല്ലോ കോയാ ..ഇമ്മിണി ബലല്യ ചിരിയ ഇബിടെയും നമ്മള് ചിരിച്ചേ ..നാല് വര്‍ഷത്തിനു ശേഷം നാട്ടിലൊക്കെ പോയ്‌ ബന്നത് പോലെ ..രസായിരിക്കുന്നു ജീവ ശാസ്ത്രവും ചരിത്രവും പൌരധര്‍മ്മവും..

  ReplyDelete
 100. "നീ അബ്ടെത്തിയാലൊടനെ ഇന്‍ക്കൊരു പൊതപ്പ് കൊടുത്തയക്കണം. ന്‍റെ കമ്പിളിയെല്ലാം ഓട്ടവീണു നശിച്ചു. ദാ കണ്ടില്ലേ.."

  അത് കേട്ടതേ എന്‍റെ സിരയിലെ ക്രൂഡോയിലിന് തീപിടിച്ചു പുകപാറി..! ഹും.., വെറുതെയല്ല തള്ളക്ക് പ്രായം കൂടിവരുന്നത്.. ഒണക്കപ്പുല്ല് പോലത്തെ കാലെടുത്തു മടിയില്‍ വെച്ചത് വെറുതെയായി. ഞാനിവിടെ നിന്നും പുറപ്പെട്ടിട്ടില്ല.. ദുബായിലിറങ്ങിയിട്ടില്ല.. ജോലിക്കാര്യത്തില്‍ യാതൊരുറപ്പുമില്ല.. അതിനു മുന്‍പേ കിളവിയുടെ ആഗ്രഹം കണ്ടില്ലേ. പുതപ്പല്ല, പുണ്ണാക്കാ കൊടുത്തയക്കാന്‍ പോന്നത്. അത് തിന്ന് ചാവട്ടെ..!

  ഹ.. വളരെയധികം ചിരിപ്പിച്ചു
  ഇനിയും തകര്‍ത്തു പെയ്യുക

  ReplyDelete
 101. നന്നായി ആസ്വദിച്ചു. ആശംസകള്‍.

  ഓഫ്‌: 'വിഷം വലിക്കുന്ന' ഫോട്ടോ ഒന്ന് മാറ്റിക്കൂടെ ?

  ReplyDelete
 102. ഈ പോസ്റ്റ് നല്ല ഒരു തമാശയായിമാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.. സ്വന്തം മാതാപിതാക്കളെ രസകരമായ അനുഭവത്തിലൂടെ ( കണ്ണൂരാന്‍ പോലെ കൌമാരക്കാരന്‍റെ വികൃതിയിലൂടെ) നോക്കുമ്പോള്‍ അങ്ങനെ തന്നെയാ ചിന്തിക്കുക. കുട്ടിക്കാലത്ത് വാശിപിടിക്കുമ്പോള്‍ ഉമ്മയെയും ഉപ്പയേയും എല്ലാം നമ്മള്‍ ദേഷ്യത്തോടെ തന്നയാ കാണുക. പിന്നീട് ചിന്തിക്കുമ്പോള്‍ അതെല്ലാം ഒരു തമാശയായും തോന്നും . അതുകൊണ്ടൊന്നും നമുക്ക് നമ്മുടെ മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള സ്നേഹം കുറവു വരുമെന്നു എനിക്ക് തോന്നുന്നില്ല.

  നല്ല പോസ്റ്റ് തന്നെയാണ് ഇത്. ഉപ്പയും ഉമ്മയും വായിച്ചാലും അവരും ചിരിക്കുക തന്നെ ചെയ്യും ......
  അഹമ്മദാജിയുടെ മകനും കുടുമ്പത്തിനും നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 103. അങ്ങിനെ നാട് കടത്തപ്പെട്ടവരാകട്ടെ ഇവിടന്നു കൊന്നാലും പോകില്ല താനും.ഇതൊരു അസുഖമാണോ കന്നൂരാനെ

  ReplyDelete
 104. കണ്ണൂരാനേ അന്റെ ബാപ്പ ഒരു സുകൃതമാണ് ചെയ്തത്. അങ്ങോർ ദീർഘവീക്ഷണമുള്ള ആളായിരുന്നു. നിന്റെ കരച്ചിലും പിഴിച്ചിലും കാക്കപിടുത്തവും കേട്ട് ആ മനസ്സൊന്നലിഞ്ഞുപോയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഈ നാട് കുട്ടിച്ഛോറാക്കുന്നതിൽ നിന്റെ പങ്ക് നിസ്സാരമാകുമായിരുന്നോ, നിന്റെ ഗതി എന്താകുമായിരുന്നു.? പെണ്ണും പിടക്കോഴിയും കിട്ടാതെ മൂത്ത് നരച്ച് പണ്ടാരടങ്ങിയേനെ നീ.(കയ്യിലിരിപ്പ് അതാണല്ലോ)പോട്ടെ നീ ഒരു ബ്ലോഗ്ഗർ ആകുമായിരുന്നോ? അതും പോകട്ടെ നിനക്കിത് ടൈപ്പ് ചെയ്യാൻ കൈയുണ്ടാകുമായിരുന്നോ എന്ന് ആർക്കറിയാം.

  തീർച്ചയായും നല്ല എഴുത്ത്, അതിവൈകാരികത നിറച്ച്, ഗൃഹാതുരത്വത്തിന്റെ കടുക് വറുത്ത് വായനക്കരന്റെ പ്ലേറ്റിൽ വിളമ്പേണ്ട ഒരു പരമ്പരാഗത ഡിഷ് നീ ഭംഗിയായി, പരിഹാസത്തിന്റെയും നർമ്മത്തിന്റെയും ഭാംഗ് നിറച്ച് ഞങ്ങളെ ലഹരി പിടിപ്പിച്ചു. ഉള്ളിന്റെയുള്ളിൽ കണ്ണീർക്കണങ്ങൾ ക്രിസ്റ്റലുകളായി അടിഞ്ഞു കിടക്കുന്നത് മുകളിൽ നിന്നാലും കാണാം.

  ReplyDelete
 105. @ നിയ ജിഷാദ്: കമന്റിനു നന്ദി. (എല്ലാം നല്ലതിനായിരുന്നുവെന്ന് പിന്നീടെനിക്ക് ബോധ്യമായി)

  @ കൈതമുള്ള്: ഇവിടം വരെ വരാനും വായിക്കാനും പറയാനും തോന്നിയ വലിയ മനസ്സിന് നന്ദി. (കണ്ണൂരാന്റെ ബ്ലോഗില്‍ അങ്ങയെപ്പോലുള്ള പുലികളിറങ്ങുന്നത് അത്ഭുതം തന്നെ!)

  @ റിയാസ്‌(മിഴിനീര്ത്തുള്ളി): മീന്കൂട്ടി മടുത്തൂന്നു പറയാം..

  @ ബഷീര്‍ Vallikkunnu: നന്ദി. (ആദരാഞ്ജലികള്‍ സ്വീകരിച്ചിരിക്കുന്നു)

  @ Siya: വാപ്പയോടു തന്നെയാണ് ഇന്നും സ്നേഹക്കൂടുതല്‍. ഈ ജീവിതം ധന്യമാക്കാനുള്ള അദ്ധേഹത്തിന്റെ ശ്രമം പാഴായില്ല. എന്‍റെ കടപ്പാട് മുഴുവന്‍ വാപ്പാക്കുള്ളതാണ്.

  @ ഒറ്റയാന്‍: മകനെ പറഞ്ഞയക്കുന്നതില്‍ വാപ്പാക്ക് വലിയ പ്രയാസം ഉണ്ടായിരുന്നതായി പിന്നീട് ഉമ്മ പറഞ്ഞു അറിഞ്ഞിരുന്നു. (വാപ്പ ബ്ലോഗ്‌ തുടങ്ങിയിട്ട് അതൊക്കെ എഴുതുമെന്നു തോന്നുന്നില്ല. ഞാന്‍ തന്നെ എഴുതേണ്ടി വരും)

  @ തെച്ചിക്കോടന്‍: നന്ദി ( ജീവിതം കടലെടുത്തു! മീന്‍ തന്നെ ശരണം.

  @ യുസുഫ്പ: നന്ദി. (കണ്ടറിഞ്ഞ കണ്ണൂരാന്‍ കൊടുത്തറിയാനും മിടുക്കനാ..)

  @ പട്ടേപ്പാടം റാംജി: ഇതേവരെ കെണികളില്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ കണ്ണൂരാന് കഴിഞ്ഞു. പടച്ചോന് നന്ദി. ദുബായുടെ മാസ്മരിക പ്രളയം കണ്ണൂരാനെ പ്രലോഭിപ്പിച്ച്ചില്ല.

  ReplyDelete
 106. @ തൂത മുനീര്‍: നാട്ടില്‍ കിട്ടുന്ന സുഖം മറുനാട്ടില്‍ കിട്ടില്ലെന്ന തോന്നലുണ്ടായിരുന്നു. നാടെനിക്ക് കളിയിടം കൂടിയായിരുന്നു. അതാണ്‌, "പാരതന്ത്ര്യത്തിന്റെ അപ്പക്കഷണം" എന്ന പരാമര്‍ശം.

  @ അനില്‍കുമാര്‍ സീ പി: നന്ദി.

  @ നൌഷാദ അകമ്പാടം: ശ്രീമതി കല്ലിവല്ലി തുടങ്ങിയ പദങ്ങളുമായി വീണ്ടും വരാം.

  @ മുഹമ്മദ്കുട്ടി: കാര്യം പിടികിട്ടിയല്ലേ! നന്ദി.

  @ ഹംസ: നന്ദി. (നോമ്പ് ആയതിനാല്‍ ആയിരിക്കും അഭിപ്രായം കുറഞ്ഞു പോയതല്ലേ!)

  @ പ്രവി: ഒമ്പത് വര്ഷം മുന്‍പത്തെ കാര്യമാണ്. പഠനം പിന്നീട് മുഴുമിപ്പിച്ച്ചു.

  @ ഉമേഷ്‌ പിലിക്കോട്: നന്ദി.

  @ ജുവൈര്യ സലാം: നന്ദി. (ഞാന്‍ തന്നെ എന്നെ കുളിപ്പിച്ചു!)

  @ Haina: Thanks

  ReplyDelete
 107. @ ജാബിര്‍: നന്ദി.

  @ Thalayambalath: നന്ദി.

  @ ഒഴാക്കാന്‍: നന്ദി (ഓ! അത്രയ്ക്ക് ദേഷ്യമോ കണ്ണൂരാനോട്!)

  @ Manoraj: നന്ദി.

  @ പാവപ്പെട്ടവന്‍: അങ്ങയുടെ വരവിലും വാക്കുകളിലും പെരുത്ത് നന്ദി.

  @ പ്രദീപ്: നന്ദി.

  @ Kunjuss: നന്ദി കുഞ്ഞൂസ്.

  @ SAMAD IRUMBUZHI: നന്ദി.

  @ സലാഹ്: ഏതായാലും അംഗീകരിച്ചല്ലോ., നന്ദി മാഷേ.

  @ മുക്താര്‍: നന്ദി. ( ഫോട്ടോ കണ്ടു പെടിച്ചല്ലോ ഭായീ..)

  ReplyDelete
 108. @ rafeeQ നടുവട്ടം: അങ്ങനെ കണ്ണൂരാനെ നിങ്ങള്‍ വൈദ്യരുമാക്കിയല്ലേ..!

  @ ചെറുവാടി: നന്ദി. (യോജിപ്പ് ഉള്ളത് കൊണ്ടല്ലേ വിയോജിപ്പ് ഉണ്ടായത്)

  @ Naseef U Areacode: വായനക്കും കമന്റിനും പെരുത്ത് നന്ദി ഇക്കാ.

  @ Nas@Clt: നന്ദി. വീണിടം വിഷ്ണുലോകം! അതാണ്‌ കണ്ണൂരാന്‍.

  @ മുരളീമുകുന്ദന്‍ ബിലാത്തിപ്പട്ടണം: നന്ദി. (ഇതൊക്കെ കണ്ണൂരാന്റെ ഓരോ നമ്പരുകളല്ലേ..!)

  @ Sabeen-കാവതിയോടന്‍: അതും സത്യമാ. ദുബായില് വന്നില്ലേല് കണ്ണൂരുകാര്‍ എന്നെ തല്ലിക്കൊന്നേനെ..!

  @ ശ്രീനാഥന്‍: നന്ദി. (വീണ്ടും വാ. കാണിച്ചു തരാം..)

  @ കുഞ്ഞൂട്ടന്‍: നിങ്ങള്ടെ കമന്റു വായിച്ചു ഞങ്ങള്‍ തലയറുത്ത് ചിരിച്ചു മാഷേ. ഈ പോസ്ടിനെക്കാള്‍ ചിരിപ്പിക്കുന്നുണ്ട് ആ കമന്റു. സുഖിച്ചു. ഞങ്ങള്‍ മണ്ണെണ്ണ കപ്പി! സത്യം.

  ReplyDelete
 109. ആറു മാസം അധികമായി കുടിച്ച പതിനാലര ലിറ്റര്‍ മുലപ്പാലിന്‍റെ കാശെവിടെടാ..?

  ഇത്രേം കൃത്യമായി ലിറ്റര്‍ കണക്കൊക്കെ എബ്‌ടന്ന് കിട്ടീ കണ്ണൂരാനേ ? അറബിരാജ്യത്തെ കോളേജീന്ന് പഠിച്ചതാണോ ? :)

  ReplyDelete
 110. കണ്ണൂരാന്റെ, ഞാനാദ്യം വായിക്കുന്ന രചനയാണിത്. വായിച്ചു തുടങ്ങിയപ്പോൾ ഞാൻ പലവട്ടം നോക്കി, രചയിതാവിന്റെ പേര് കണ്ണൂരാൻ എന്നു തന്നെയല്ലേ, അതോ ‘ഭരത് ചന്ദ്രൻ ഐ. പി. എസ്.‘ എന്നാണോ? ഇടയ്ക്കിടെ കുറേ ‘ഷിറ്റ്’ കൂടിയുണ്ടായിരുന്നെങ്കിൽ ഉറപ്പിച്ചേനേ!

  എന്തോ പറഞ്ഞാലും, കണ്ണൂരാന്റെ രചനാശേഷി അഭിനന്ദിക്കപ്പെടണം. തുടക്കം മുതൽ ഒടുക്കം വരെ തീയും തീപ്പൊരിയും തിരയിളക്കവും കാത്തുസൂക്ഷിച്ചിരിക്കുന്നു; ഭാഷയുടെ ‘സ്പ്രിങ്’ ഒട്ടും അയഞ്ഞു പോകാതെ. വായനക്കാരന്റെ മനസ്സിൽ പ്രതികൂലതയുടെ ബീപ്പീ കൂട്ടാനും അനുകൂലതയുടെ അമിട്ടുകൾ പൊട്ടിക്കാനും യാതൊരു പ്രയാസവും നേരിടുന്നില്ല , അദ്ദേഹത്തിന്. പേനയിൽ നിന്നൊഴുകിപ്പരക്കുന്ന വചോപ്രവാഹം! സ്വന്തം പരിസരങ്ങളോടുള്ള ആ വിടവാങ്ങൽ ഖണ്ഡിക നോക്കൂ : എത്ര അയത്ന ലളിതവും ആലോചനാമൃതവുമാണത്!

  പറയാതെ വയ്യ മാഷേ, ഇതു വായിച്ചാൽ പ്രതികരിക്കാതിരിക്കാനാവില്ല ആർക്കും. തിളയ്ക്കും ചോര ഞരമ്പുകളിൽ. അതാണു മാഷേ, ഈ രചനയുടെ വിജയവും!

  ReplyDelete
 111. ഞാൻ ഒരുപാടു വൈകി.
  സ്വന്തം വാപ്പാനേം ഉമ്മാനേം വേണ്ടപ്പെട്ടവരെയുമൊക്കെ കഥാപാത്രങ്ങളാക്കി, സ്വന്തം കാര്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചിരിച്ചേ..... അഭിനന്ദനങ്ങൾ. ‘അനുഗ്രഹീതം’ ‘അനുഗൃഹീതം’ എന്ന് തിരുത്തേണ്ടേ.

  ReplyDelete
 112. പ്രിയ കണ്ണൂരാന്‍,
  താങ്കളുടെ യാത്ര പറച്ചില്‍ അടിപൊളിയായി...വളരെ ഇഷ്ടപ്പെട്ടു..

  ഞാന്‍ ഓര്‍മ്മിക്കുന്നു, താങ്കളെ നാട് കടത്തിയ അന്നേദിവസം അറബികടലില്‍ ക്രമാതീതമായി വെള്ളം പൊങ്ങിയതായി പത്രത്തില്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ടായിരുന്നു... കണ്ണൂരാന്റെ വേര്‍പാട് സഹിക്കാനാവാതെ പൊട്ടി പൊട്ടി കരഞ്ഞ താപസ കന്യകമാരുടെ കണ്ണുനീര്‍ ഒരു പുഴയായി പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ ചേര്‍ന്നതാണ് അതിന്റെ കാരണം എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.. പിന്നീട് ഇ പുഴ "കണ്ണൂരാര്‍" , "കല്ലിവല്ലിയാര്‍" എന്നീ പേരുകളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചതായി ആണ് കേട്ട് കേള്‍വി..

  പിന്നെ, വിസ കണ്ടുപിടിച്ചത് മലയാളി അല്ല. വാമനന്‍ ആണ് ലോകത്തിലെ ആദ്യത്തെ വിസ നല്‍കിയത്; വര്‍ഷത്തില്‍ ഒരിക്കല്‍ കേരളം സന്ദര്‍ശിക്കാന്‍ മഹാബലി ആണ് ആദ്യത്തെ വിസക്ക് അപേക്ഷ നല്‍കിയത്...

  അഭിനന്ദനങ്ങള്‍... ആശംസകള്‍..

  ReplyDelete
 113. താങ്കളുടെ എഴുത്ത്‌ വളരെ മെച്ചപ്പെട്ടതു തന്നെ... അഭിനന്ദനങ്ങൾ... കണ്ണൂരാനേ..

  ReplyDelete
 114. എഴുത്തില്‍ വേണ്ടപെട്ടവരെ തെറി പറഞ്ഞുകാണുംബോള്‍ വായിക്കുംബോള്‍ അല്പം വിഷമം തോന്നതിരുന്നില്ല.. എന്നാല്‍ കഥയായും,കഥാപാത്രത്തിന്‍റെ മനോവിചാരങ്ങളായും കണക്കിലെടുക്കുംബോള്‍ ആ വിഷമത്തിനു ഔചിത്യമില്ല എന്നും മനസ്സിലായി.എന്തെഴുതണം എങ്ങിനെയെഴുതണം എന്ന് നിശചയിക്കുന്നതു എഴുത്തു കാരനും,എങിനെ ഉള്‍കൊള്ളണം എന്നു തീരുമാനിക്കുന്നതു വായനക്കാരനും ആണല്ലോ..പിന്നെ എഴുത്തിലൂടെ ഒരു സാമൂഹീക പരിഷ്കരണം, സാസ്കാരിക നവോത്ഥാനം ഒന്നും കണ്ണൂരാന്‍ ആശിക്കുന്നില്ലല്ലോ.. അപ്പോ സ്വന്തം തന്തക്കു വിളീച്ചും അതിലപ്പുറം ഗിമിക്കുകള്‍ കാട്ടിയും കയ്യടി നേടുന്നതും സ്വാഭാവികം.വായനക്കാരെ രസിപ്പിക്കുക എന്ന ആത്യന്തക ലക്ഷ്യത്തോടെ മത്രം എഴുതുന്ന ഈ രസ കുറിപ്പുകള്‍ക്കു അതു കൊണ്ടു തന്നെ അത്ര വലിയ മാനങ്ങള്‍ നല്‍കി ഒരു വലിയ സംഭവമാക്കേണ്ടുന്ന കാര്യവുമില്ല. സ്വതസിദ്ധമായ ആഖ്യാന പാടവം കൊണ്ടു മനോഹരമാണ് ഈ രസകുറിപ്പും എന്നു ഇയ്യുള്ളവനും പറയട്ടെ..പത്തൊന്‍പതിന്‍റെ അപക്വതയില്‍ നിന്നും വളര്‍ന്നു ഇരുപത്തി ഒന്‍പതിന്‍റെ പാകതയില്‍ എത്തി എഴുതിയ കണ്ണൂരാന്‍റെ പുതിയ രചനക്കായി കാത്തിരിക്കുന്നു.

  ReplyDelete
 115. hahahahahahhhaha egane oru kadha aarum ezhuthikanilla enthayalum thangalku nalla oru bhaviyundu ente ella aashamsakalum

  ReplyDelete
 116. ഇത്രയും കമ്മേന്റുകള്‍ക്കിടയില്‍ ഞാന്‍ മുങ്ങി പോകുന്നു .......

  ReplyDelete
 117. അങ്ങനെയാണവിടെ എത്തിപ്പെട്ടതല്ലേ. രസകരമായ വിവരണം.

  ReplyDelete
 118. കമന്റിനു വേണ്ടി കാത്തിരിക്കുന്നോന്റെ മുന്‍പില്‍ ദൈവം പ്രശ്നക്കാരെ ഇട്ടു തരൂന്നല്ലേ പ്രമാണം. അതങ്ങു നടന്നു..
  ഇതെന്താ ഈ പ്രമാണം? മനസ്സിലായില്ല? ഇനി “പ്രണാമം” തല തിരിഞ്ഞോ?

  ReplyDelete
 119. Lokam muzuvan namukku maathram...!

  Manoharam, Ashamsakl...!!!

  ReplyDelete
 120. അമേരിക്കക്ക് ഒരു പരിപാടിയുണ്ട്..അവിടെ വരുന്ന വേസ്റ്റ് എല്ലാം കൂടി വേറെ ഏതെങ്കിലും രാജ്യത്തോട്ടു കയറ്റി അയക്കുക..!(അങ്ങനെ കൊച്ചിയിലും കുറച്ചു എത്തിയെന്ന് കേട്ടിരുന്നു)

  "അപ്പന്‍റെ പേര് അമേരിക്കയെന്നല്ലല്ലോ അല്ലെ..!!??" ;-)

  ReplyDelete
 121. kollaan kondu pokkuna pothine poole ...athey angye okke aanu alle ,,kollaam

  ReplyDelete
 122. പ്രവാസ ജീവിതം ...അതിനോട് എന്ന് നമ്മള്‍ക്ക് "കല്ലി വല്ലി" എന്ന് പറയാന്‍ ആകും ?? പ്രവാസം ഇല്ലെങ്കില്‍ നമ്മുടെ നാടിനു "മിടിപ്പും വീപ്പും" ഇല്ല ..അല്ലെ ..സ്വയം പുഴുങ്ങുക,പ്രവാസത്തിന്റെ ചൂടില്‍ ...നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി "മീന്‍ കുട്ടാനും " ഒരു പരുതി വരെ ത്യജിക്കാം ..ഉമ്മാന്റെ മീന്‍ കറി പോലെ യാവില്ലല്ലോ മറ്റാരുടെ മീന്‍ കറിയും ..മോനോടുള്ള വാപ്പാന്റെ സ്നേഹപ്രകടനവും ഉമ്മാന്റെ സ്നേഹപ്രകടനവും തമ്മില്‍ ഉള്ള വ്യത്യാസം എന്നും ഇങ്ങിനെയാണ്‌ ...രണ്ടുപേരുടെയും വാത്സല്യം രണ്ടു വിധത്തില്‍ ..അല്ലെ ?യാത്ര പറച്ചില്‍ ഭാഗം അതി മനോഹരം തന്നെഎന്ന് പറയാതെ വയ്യ !!!
  ബ്ലോഗിന്റെ രൂപവും ഭാവവും പെരുന്നാള്‍ പ്രമാണിച്ച് മാറ്റിയതാണ് എന്ന് തോന്നണു :)

  ReplyDelete
 123. ആറു മാസം അധികമായി കുടിച്ച പതിനാലര ലിറ്റര്‍ മുലപ്പാലിന്‍റെ കാശെവിടെടാ..?'
  ഈ കണക്ക് ഇത്ര കൃത്യമായി എങ്ങനെ കണ്ടെത്തി...?!!

  ആശംസകൾ...

  ReplyDelete
 124. വാപ്പാന്‍റെ കണ്ണില്‍ ചോരയല്ല സള്‍ഫ്യൂരിക് ആസിഡ് മോന്റെ സിരകളിൽ ക്രൂഡോയിൽ ! ! !

  എന്റമ്മോ എന്താവായിത്

  ReplyDelete
 125. നന്നായിട്ടെഴുതി...ഇനിയും വരട്ടെ..

  ReplyDelete
 126. കണ്ണുരാന്റെ തട്ടകത്തില്‍ ഞാന്‍ ആദ്യമായാണ്..വായിച്ചിട്ട് നന്നായെന്നു കമന്റ്‌ എഴുതാന്‍ വന്നപ്പോളാണ് അങ്ക കളത്തില്‍ അടരാടുന്ന ചേകവന്മാരെ കണ്ടത്.എന്തിനാണ് ബഹു;കൊടുങ്ങല്ലോരും,കാദെര്‍ കുട്ടിയും ഇങ്ങനെ ബാപ്പ പക്ഷം പിടിച്ചു സംസാരിക്കുന്നെ...എല്ലാ ബാപ്പമാരും ഒരു പോലെ ആയിരിക്കില്ല..ചിലര്‍ മക്കളുടെ യാതൊരു ബഹുമാനത്തിനും അര്‍ഹത ഇല്ലാത്തവരാണ്.(കണ്ണുരാന്റെ ബാപ്പയെ അല്ല )ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്രം ഉണ്ടല്ലോ...കണ്ണുരാന്‍ കണ്നുരാന്റെതായ രീതിയില്‍ എഴുതട്ടെ..വിമര്‍ശനാത്മകമായി മാത്രം കാര്യങ്ങള്‍ കാണുന്നത് അത്ര നല്ലതല്ല..അഹമ്മതിയായി കരുതില്ലെന്ന പ്രതീക്ഷയോടെ....

  ReplyDelete
 127. വളരെ നല്ല ഒരു പോസ്റ്റ് കണ്ണൂരാന്.
  പ്രവാസം ഇഷ്ടപ്പെടാത്ത ഒരു ചെറുപ്പക്കാരന്റെ ചിത്രം നര്‍മ്മത്തില് പൊതിഞ്ഞ് അവതരിപ്പിച്ചു.
  എന്റെ കാര്യവും ഇത് പോലൊക്കെ തന്നെ ആയിരുന്നു. ഞാന് പോകുന്നില്ല എന്ന് പറഞ്ഞപ്പോള്
  അവസാനം വാപ്പ പറഞ്ഞു: നിങ്ങളൊന്നും നന്നാവണ്ട ഡാ എന്ന്. വിമാനത്തില് കയറാന് പേടിയായിരുന്ന എന്റെ ഇക്ക
  വിസ കിട്ടിയിട്ടും പോകാതെ നില്‍ക്കുന്ന കാലം. അവസാനം കഥയും സാഹിത്യവുമൊക്കെ പെട്ടിയില് പൂട്ടിവെച്ചു ഞാനും
  ഇങ്ങു പോന്നു. ചായക്കച്ചവടം നടത്തിയും, ചുമട്ടു തൊഴിലാളിയായും ഒക്കെ ജീവിച്ച വാപ്പ ഒന്ന് നന്നായി ജീവിക്കണം എന്നഗ്രഹിക്കുന്നത്
  കണ്ടില്ലെന്നു നടിക്കാനായില്ല.
  [കൂടുതല് നല്ല പോസ്റ്റുകള് താങ്കളില് നിന്നുണ്ടാകട്ടെ എന്നാശംസിക്കുന്നു]

  ReplyDelete
 128. കുഞ്ഞനുജന്റെ അടുത്ത പോസ്റ്റിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കയാണ് ഈ ഇത്ത..

  ReplyDelete
 129. ഒരു ബ്ലോഗ്ഗ് വായനക്കാരന്റെ കുടുംബം കൂടി ഇപ്പോള്‍ കുട്ടിച്ചോറാകും.
  ഒത്തിരി നാള്‍ കൂടി ആണ് ശ്രീമതിയുമായി പിരിഞ്ഞു ഇരുന്നു ഉണ്ണുന്നത്.ദാണ്ടേ ഇപ്പോള്‍ കക്ഷി ഒറ്റക്കിരുന്നു കഴിക്കാണ്.ഇനി കുറച്ചു നേരത്തേക്ക് മിണ്ടില്ല.എന്തായാലും ഇത് മുഴുവന്‍ വായിച്ചു ഒരു കമന്റ്‌ ഇട്ടിട്ടേ എഴുന്നേല്‍ക്കൂ.
  എന്റെ കണ്ണൂരാനേ...ഇത് എന്തൊരു എഴുത്ത്.ഒറ്റയിരുപ്പിനു അഞ്ചു രചനയും വായിച്ചു തീര്‍ത്തു..
  വൈകിപ്പോയി കണ്ണൂരാനെ....ഞാനിവിടെ എത്താന്‍...
  നല്ല നര്‍മ്മം. ലളിതമായ ഭാഷ.തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന രചന.
  സമ്മതിച്ചു കണ്ണൂരാനെ....
  മലര്‍വാടിയുടെ ഹൃദയത്തുടിപ്പുകളിലൂടെ siya shamin ന്റെ ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത്.ഇപ്പോഴെങ്കിലും എത്താന്‍ കഴിഞ്ഞല്ലോ എന്നാ ആശ്വാസം.
  വിശാലേട്ടന്റെ ( http://kodakarapuranam.sajeevedathadan.com/ ) രചനകളിലെ നര്‍മ്മവും കടത്തി വെട്ടും.
  പിന്നെ കണ്ണൂരാന്റെ പിറവിയും (05/06/2010) എന്റെ സാതിമോള്‍ടെ പിറവിയും ഒരു ദിവസമാണ്.

  ReplyDelete
 130. കണ്ണൂരാനെ. സുപ്പരായി.
  ചിരിച്ചു വീണ്‌ുന്നു പറഞ്ഞാ തെറ്റില്ല. ഇത്രേം കമന്റു കണ്ടു കണ്ണു പൊട്ടിപ്പോയി ഇരിക്കുവാ. ദാ സാമ്പിള്‍.
  "മരുഭൂമീന്നു പറഞ്ഞാ ബല്യ കോളേജാ. ഞമ്മളെ മെഡിക്കല്‍ കോളേജിനേക്കാളും ബെല്യ കോളേജ്‌. അബടെ അനക്കെന്ത്‌ വേണേലും പഠിച്ചു പാസാകാം. അതോണ്ട് ബിസ കിട്ട്യാലുടന്‍ പുറപ്പെടാന്‍ നോക്ക്. ങ്ഹും.. പൊയ്ക്കോ.."
  പടച്ചോനെ-ഇയ്യാളെ നാട്ടിന്നു ഓടിച്ചു വിട്ടതാ? എന്ടുമ്മോ!
  എന്നിട്ട് ബ്ലോഗെഴുതി ഞങ്ങളെയൊക്കെ ചിരിപ്പിക്കാനാ പഠിച്ചത് അല്ലെ.

  ReplyDelete
 131. ["അയിനെന്താ, അനക്ക് പഠിക്കാലോ.. അയിന് പറ്റിയ സ്ഥലാ ദുബായി. മരുഭൂമീന്നു പറഞ്ഞാ ബല്യ കോളേജാ. ഞമ്മളെ മെഡിക്കല്‍ കോളേജിനേക്കാളും ബെല്യ കോളേജ്‌. അബടെ അനക്കെന്ത്‌ വേണേലും പഠിച്ചു പാസാകാം. ] കണ്ണൂരാനെ മച്ചൂ ഈ വരികള്‍ കൂടുതലിഷ്ടായി ... നല്ലപോസ്റ്റ് ഇനിയുമെഴുതുക .. ആശംസകള്‍

  ReplyDelete
 132. മാശാഅള്ളാ.. ബ്ലോഗിന്‍റെ ഡിസൈന്‍ എല്ലാം സൂപ്പറാക്കിയല്ലോ.. ചിലവ് ചെയ്യണം ട്ടോ...

  ReplyDelete
 133. ചുമ്മാ ഈ വഴി വന്നപ്പോ കയറി നോക്കിയതാ..
  ലേ ഔട്ട് അടിപൊളിയാക്കിയല്ലോ...?

  ReplyDelete
 134. ഡാ ഗഡീ ... എന്തൂട്ടാണ്ട ഇത് ... ടാവ് ആള് കൊള്ളാല്ലോ? ഈ പുല്യട്ടോ .... ന്റെ ആദ്യ കമെന്റ് നീ എടുത്തെഡാ ഗഡീ...

  ReplyDelete
 135. വഴി തെറ്റി വന്നതാണ്.തിക്കും തിരക്കും കാരണം ആകെ വലഞ്ഞൂ..ട്ടോ. വഴീലാണെങ്കില്‍ തല്ലും പിടിയും.പേടിച്ചു പോയി.പരിചയള്ള ഒരാളെയും കണ്ടതൂല്ല. ആദിലയും ശ്രീയും കമന്‍റുന്ന തിരക്കിലായതിനാല്‍ കണ്ടിട്ട് അറിഞ്ഞില്ലാന്നു തോന്നുന്നു. ഏതായാലും ഒരു വിധത്തില്‍ കമന്‍റ് റൂമില്‍ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. സംഗതി വാപ്പാനിം വല്ലിമ്മാനിം പറ്റ്യാണെങ്കിലും നര്‍മ്മം കിടിലന്‍ ! രണ്ടീസം മീന്‍കൂട്ടാന്‍ കിട്ടീലാന്നു വെച്ച് ഇമ്മാതിരിക്കൂട്ട് എഴുത്തൊന്നും നിര്‍ത്തിപ്പോകരുതേ മാനേ....

  ReplyDelete
 136. ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും നാളെ ഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ല് പൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടം കൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാര ധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷം പകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലു മേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപം കേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!

  .നന്നായി....

  (hamkke) :-)

  ReplyDelete
 137. ഹലോ കണ്ണൂരാന്‍..., ഞാന്‍ എത്താന്‍ വൈകിയോ? സോറി, ഇച്ചിരിയല്ല ഒത്തിരി പണിയുണ്ടായിരുന്നു.

  നാട് കടത്തപ്പെട്ടാലെന്താ ഈ ബൂലോകം കല്ലിവല്ലിയായിട്ടല്ലേ അങ്ങ് വാഴുന്നത്!! الله معك, പിന്നെ ഈ അടിയനുമുണ്ട് കൂടെ :p

  ReplyDelete
 138. എന്റെ കണ്ണൂരാനേ.., ഈ ബൂലോകം കണ്ടപ്പോ എഴുത്തിന്റെ ലോകം അത്ര ചെറുതൊന്നുമല്ലാന്നു മനസ്സിലായി, ഇപ്പൊ ദേ ഇതൊക്കെ വായിക്കുമ്പൊ വായനുയുടെ ലോകം ഒട്ടും ചെറുതല്ലാന്നും മനസ്സിലായി…
  ഹൊ, ഒരു കമന്റ് എഴുതാൻ പറ്റണ്ടെ…. എന്തായിപ്പൊ ഇതു???
  തള്ളേ പൊളപ്പൻ തന്ന കേട്ടാ… അല്ലാതപിന്ന എന്തെരു…

  പിന്നെ പത്തൊമ്പതാം വയസ്സിൽ തന്നെയാ ഞാനും ഒരു കണക്കിനു പറഞ്ഞാ, ഇങ്ങോട്ട് നാടുകടത്തപ്പെട്ടതു. അല്ലാ ഏതു കണക്കിനു പറഞ്ഞാലും അതു തന്നെയ ശരി, യേത്… നാടുകടത്തലേ…
  അതുകൊണ്ട് പത്തൊമ്പതുകാരന്റെ മനസ്സും, പിന്നെ ഇരുപത്തൊമ്പതു വരെ എത്തീലെങ്കിലും ഇരുപത്തിനാലു വരെ എത്തിയവന്റെ മനസ്സും ഞാൻ അറിയുന്നു…

  ReplyDelete
 139. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് ഒരു ബ്ലോഗ് വായിക്കുന്നത്..ശെരിക്കും പറഞ്ഞാല്‍ ഒരു വര്‍ഷത്തിനു ശേഷം. :). സുരേഷ് ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ വന്നു ബ്ലോഗ് വായിച്ചു തായം കളിക്കാന്‍ അറിയാഞ്ഞിട്ടല്ല.. ബട്ട്, താല്പര്യമുണ്ടായിരുന്നില്ല..

  എന്തായാലും ഇടവേളക്കു ശേഷമുള്ള വായന മോശമായില്ല.. ഇനീം ബ്ലോഗ് വായിച്ചു തൊടങ്ങണമല്ലൊ എനെ പടച്ചോനെ..!! ഇതിലെ പ്രയോഗങ്ങളെല്ലാം ഇഷ്ടപ്പെട്ടു കേട്ടോ.. ഇനിയും വരാം ഇതു വഴി.

  ReplyDelete
 140. 'എന്നാണു ആ പറഞ്ഞതിന്‍റെ പൊരുള്‍! കുടിച്ച മുലപ്പാലിന്‍റെ കണക്കു പറയാന്‍ പോലും മടിയില്ലാത്ത ബൂര്‍ഷാസിയാണദ്ദേഹം'
  മറ്റൊരു കണക്ക് കേൾക്കണോ പണ്ട് എന്നെ ആറാം ക്ലാസിൽ പഠിക്കാൻ കൊണ്ടു പോയതിന്റെ കണക്ക് അച്ഛൻ മിനിഞ്ഞാന്നു കൂടി പറഞ്ഞു.അച്ഛന്മാർ നന്നായി കണക്കറിയുന്നവരാണെന്ന് മനസ്സിലായില്ലേ?

  ReplyDelete
 141. എല്ലാരും കേറി ഇവിടെ ആകെക്കൂടി കൊളമാക്കി ഇട്ടിട്ടുണ്ടല്ലോ...
  അങ്കം കഴിഞ്ഞോ?..അതോ?
  ഞാനല്‍പം വൈകിപ്പോയോന്നൊരു സംശയം ..
  കണ്ണൂരാനെ . എന്തായാലും ആരാണെന്നോന്നും നോക്കണ്ട ..ഇടതു വെട്ടിമാറി വലത്തോട്ട് വലിഞ്ഞമര്‍ന്നു...ഇടംവലം നോക്കാതെ മുന്നോട്ടു ചുവടു മാറുക ..മറ്റെല്ലാം ..ഖല്ലിവല്ലി..

  ReplyDelete
 142. എന്താ കണ്നുരാനെ,
  പുതിയ വിശേഷങ്ങള്‍ ഒന്നുമില്ലേ?
  അതോ ആ പഹയന്‍ ബോസ് സ്ഥലത്തെത്തിയ തിരക്കിലാണോ?

  ReplyDelete
 143. This comment has been removed by the author.

  ReplyDelete
 144. Jazmikkutty said:

  "എന്താ കണ്നുരാനെ,
  പുതിയ വിശേഷങ്ങള്‍ ഒന്നുമില്ലേ?
  അതോ ആ പഹയന്‍ ബോസ് സ്ഥലത്തെത്തിയ തിരക്കിലാണോ?"

  പ്രിയ ജാസ്മിക്കുട്ടി: എന്‍റെ ബോസ് സ്ഥലത്തില്ലാത്തത് കൊണ്ടാ പോസ്റ്റ്‌ വൈകുന്നത്. അദ്ദേഹം ഓഫീസില്‍ ഉണ്ടെങ്കില്‍ ജോലിഭാരം കുറയുമായിരുന്നു. വരേണ്ട സമയം കഴിഞ്ഞു. ഈ ലക്കം 'കല്ലിവല്ലി' അല്പം വൈകൂന്നാ തോന്നുന്നേ. ക്ഷമിക്കുക.

  ReplyDelete
 145. ഇതാരാ കണ്ണൂരാനെ പുതിയ ഫോളോവര്‍? പുതിയ പോസ്റ്റ് കാണാഞ്ഞിട്ട് യൂറോപ്പില്‍ നിന്നും വന്ന ആരാധകനോ? മലയാളിയോ അതോ എരപ്പാളിയോ? സുല്‍ഫിയുടെ ബ്ലോഗില്‍ കയറിയ പോലെ വല്ല ജിന്നോ ചാത്തനോ മറ്റോ ആകാതിരിക്കട്ടെ.

  എന്തായാലും വേഗം പുതിയ പോസ്റ്റിടൂ...

  ReplyDelete
 146. കണ്ണൂരാനെ.. എനിക്കും സംശയം..
  നീ പുതിയ യൂറോപുകാരന് ഫോളോ ചെയ്യാനായി കൈക്കൂലി കൊടുക്കുന്നത് "തെഹല്‍ക"ക്കാര്‍ റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ടെന്നാ കേള്‍ക്കുന്നത്. സംഗതി പുറത്താകുന്നതിനു മുമ്പ് അവര്‍ക്ക് വല്ലതും കൊടുത്തു പ്രശ്നം ഒതുക്കാന്‍ നോക്ക് മോനെ.
  പിന്നെ എന്‍റെ ബ്ലോഗിനെ ഹാക്കിയവര്‍ക്കെതിരെ സി. ബി. ഐ. അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.
  ആരായാലും ഉടന്‍ കുടുങ്ങും.

  (സുല്ഫിക്കാ, നിങ്ങള്ടെ ബ്ലോഗ്‌ ഓപ്പണ്‍ ആയ ശേഷം വേറെ സൈറ്റിലേക്ക് പോകുന്നു.
  ആരോ ഹാക്ക് ചെയ്തൂന്നാ തോന്നണെ. കണ്ണൂരാന്‍ ഇടപെണോ.
  എങ്കില്‍ പറ. വടിവാളും കത്തിയും കമ്പിപ്പാരയും റെഡി ആക്കി വെച്ചിരിക്കുവാ.
  ഒന്ന് മൂളിയാല്‍ മതി. കണ്ണൂരാന്‍ അവരുടെ പരിപ്പ് എടുത്തു കയ്യില്‍ തരും.)
  കണ്ണൂരാന്‍.)
  കണ്ണൂരാനെ നിന്‍റെ സഹകരണം, സ്നേഹം അതാണെനിക്ക് ഏറ്റവും ഇഷ്ടായത്. നന്ദി.

  ReplyDelete
 147. കാലം സാക്ഷിയായ് നിന്ന, ചരിത്രം പുതിയൊരദ്ധ്യായം തുന്നിച്ചേര്‍ത്ത, പ്രപഞ്ചവും പ്രകൃതിയും ദുഃഖം കടിച്ചമര്‍ത്തിയ ആ യാത്ര ഇപ്പോള്‍ ഈ ബൂലോകം വരെ എത്തിനില്‍ക്കുന്നു......


  ..............കണ്ടു കണ്ടു .......വായിച്ചു തീര്‍ത്തു ഈ 157-)മന്‍

  ReplyDelete
 148. njan ippolaa ee vazhi ethiyath ellarum abhiprayam paranja sthithikk ini njan enthu parayaan .... ethayaalum postu kalakki.. oru nadu nannayappo mattonnu kolamaayi....

  ReplyDelete
 149. പോസ്റ്റും അഭിപ്രായങ്ങളും മറുപടിയും ഒക്കെ വായിച്ചു.കുട്ടിക്കാലത്ത് കേട്ടു വളര്‍ന്ന ഭാഷയും ശൈലിയും ആയകൊണ്ടാവാം വളരെ ഇഷ്ടമായി പോസ്റ്റ്. ആശംസകള്‍.

  ReplyDelete
 150. sorry kannooran,i am too late.sorry

  ReplyDelete
 151. നാടു കടത്തിയിട്ടും കണ്ണൂരാന്‍ നന്നായില്ലാ എന്ന് പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി. പിതാശ്രീയെ ഇങ്ങനെയൊക്കെ പറയാമോ കണ്ണൂരാന്‍?

  ReplyDelete
 152. കണ്ണുരാന്‍ ....ഞാന്‍ ബ്ലോഗില്‍ വന്നിട്ടുണ്ട് എങ്കിലും വായിച്ചില്ലായിരുന്നു ഇത് വരെ....ജിഷാദ് കാരണം വായിക്കുകയും ചെയ്തു.. മുന്‍പ് വായിക്കാഞ്ഞത് മോശമായി പോയി ...എന്ന് ഇപ്പൊ തോന്നുന്നു...നന്നായിരിക്കുന്നു....
  നിസഹായനായ ഒരു കൌമാരക്കാരന്റെ മനസ് ഇവിടെ നര്‍മം കലര്‍ത്തി ഭംഗി ആയി അവതാരിപ്പിചിരിക്കുന്നു ..
  ഒരു ദിവസം മുടുപടം മാറ്റി വെളിച്ചത്തു വരുമെന്ന പ്രതിക്ഷയില്‍...

  ReplyDelete
 153. പ്രിയ കണ്ണൂരാന്‍.. എത്താന്‍ ഇത്തിരി (ഇതിരിയൊന്നും അല്ല.. ഒത്തിരി ) ലേറ്റായി... എന്നാലും വെറുതെയായില്ലാ..... (ജിഷാദ് വഴിയാണ് ഇവിടെയെത്തിയത്) .. വായിച്ചു ആകെ ബ്ലിന്കായിപ്പോയി.... അമിട്ടന്‍ സാടനമല്ലേ മൊത്തം........ പിന്നെ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.... ബ്ലോഗ്‌, പോസ്റ്റ്‌ ഇത്യാതി കാര്യങ്ങള്‍ എന്‍റെ വാമ ഭാഗത്തെ പറഞ്ഞു മനസ്സിലാകാന്‍ ഞാന്‍ ഒരിക്കല്‍ ശ്രമിച്ചു.... പക്ഷെ എവിടെ???? അവസാനം യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡ്‌ ഉം വെച്ചു ഞാന്‍ കീഴടങ്ങി...

  ReplyDelete
 154. കഞ്ഞിവെള്ള സേവ കഴിഞ്ഞെങ്കില്‍ ഒന്നത്രടം വന്നൂടെ..
  കണ്ണുരാനിപ്പോള്‍ വല്യ ജാടയൊക്കെ തുടങ്ങി അല്ലെ?
  അല്ല ഒരു ഫോളോവര്‍ ആകും വരെയേ ചങ്ങാത്തം ഉള്ളൂ.
  പിന്നെ ഈ ജാസ്മിക്കുട്ടിക്കു ഇത്താന്റെ സ്ഥാനം ചുളുവില്‍ ഒപ്പിച്ചു തന്നതിന് നന്ദി ട്ടാ..
  പ്രായം കൊണ്ടും ,എഴുത്തിന്റെ കാര്യത്തിലും,മൂത്ത ഒരാള്‍ ഇത്ത എന്ന് വിളിക്കുമ്പോള്‍ ഒരു അഹംകാരം!!:)
  ഫാമിലി സുഖമായിരിക്കുന്നില്ലേ?
  പ്രിയമോടെ നാട്ടുകാരി.
  http://shamyazy.blogspot.com/

  ReplyDelete
 155. കണ്ണൂരാന്‍...കണ്ണൂര്‍ ഡിഷസ് പോലെ അതി രുചികരം..സ്വന്തം ബാപ്പാനേം മൂത്തപ്പനേം ഉമ്മൂമ്മയെ വരെ തെറി പറഞ്ഞ ആ കൌമാരക്കാരന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. കാരണം അങ്ങനെ ഇഷ്ട്ടമില്ലാതെ വിമാനം കയറിയവന്‍ തന്നെ ഞാനും...
  എന്തായാലും ഈ നര്‍മ്മം ഞാനും ഭാര്യയും ആസ്വദിച്ച് വായിച്ചു...

  ReplyDelete
 156. The literary skills involved in the story are excellent. It is very intimate and simple in narration. As writer Kannooran is 'adipoli'.
  I am afraid to ctriticise a kannooran as I love my head. Risking my head I politely say that this story portrays a common mallu attitude of anti-establishmentism cheesed with negative and ridiculing approach to other human beings.
  An average weak mallu even at the age of 50 look towards his parents for help and protection. And the poor 'Vappan or Mooppils' get so much satisfaction in bullying the poor helpless mallu boy(who cannot stand on his own even at the age of 50) to cater his own sadistic pleasures. This is 'give and take' of dishonor. A person between 20 and 55 who cannot function independently and earn for himself and the society, and create a dependent circle around him, is just a burden to the planet, unless he is physically or mentally handicapped. Even we have several examples of people who disregarding such limitations touched the lives of other people around them. The pathetic mallu boy in this story sucks the old man's blood without shame and ridicule him at the back. I hope that our 'Kannooran' is a smart guy and this story has no biographical element in it. When good reading and writing skills are vanishing, 'Kannooran' is a silver lining in the sky. I wish him all the best.

  Jacob John Karakkal

  ReplyDelete
 157. നന്നായിരിക്കുന്നു.....പേടിയാവുന്നു ഇനിയെങ്ങാനും മീന്‍ കിട്ടിയില്ലെങ്കില്‍ ഗെള്‍ഫില്‍ കലാപ്പമുണ്ടാവുമോ ആവൊ?

  ReplyDelete
 158. നല്ല തകര്‍പ്പന്‍ പ്രയോഗങ്ങള്‍.....
  കണ്ണൂരാന് ആശംസകള്‍!

  ReplyDelete
 159. ഒന്നൊന്നായി എണ്ണിപ്പറയാന്‍ കഴിയില്ല; ഓരോരോ വരികളും വളരെ വളരെ വളരെ ഇഷ്ടായി. SULFI പറഞ്ഞതുപോലെ, കളിച്ചു നടക്കുന്ന പ്രായത്തില്‍ നിന്നും പെട്ടെന്ന് തൊഴിലിലേക്കും, ഉത്തരവാദിത്വങ്ങളിലേക്കും എടുത്തെറിയപ്പെടുന്ന ഓരോ കൌമാര മനസ്സിലെയും വേദനകളാണിതൊക്കെ എന്നോര്‍ക്കാതെ..ചിരിച്ചു ചിരിച്ചൊരു പരുവത്തിലായി. ഇതുവഴി വരാന്‍ വളരെ വളരെ വൈകിപ്പോയി എന്നൊരു സങ്കടം മാത്രമേ ഇപ്പൊ എന്റെ മനസ്സിലുളളൂ...

  ReplyDelete
 160. ഹും..കഴിഞ്ഞേന്റെ മുമ്പത്തെ മാസം ഇട്ട പോസ്റ്റാ..
  പുലകുളി കഴിഞ്ഞേടത്തെ ധൂപക്കുറ്റി പോലെ പൊകേടെ മണം ഇപ്പോഴും പോയിട്ടില്ല.ആണായി പിറന്നോന്മാര്‍ ആരും ഇല്ലേ ഈ ബൂലോഗത്ത്‌ കണ്ണൂരാന്റെ എല്ലൂരാന്‍.
  എന്റെ കയ്യില്‍ പിച്ചാത്തി ഇല്ലാണ്ടായിപ്പോയി.ഉണ്ടേല്‍ കാണാമായിരുന്നു കളി.എന്നെ അവര്‍ ബൂലോഗത്തൂന്നു നാട് കടത്തീന്നും പറഞ്ഞ് ഒന്നൂടെ കരയിപ്പിച്ചേനെ.ഞാന്‍ ഇച്ചിരി നേരത്തെ കാണാഞ്ഞത് അന്റെ ഭാഗ്യം കണ്ണൂരാ.....!

  ReplyDelete
 161. കണ്ണൂരാനെ ഭൂലോകം മുഴുവന്‍ ഇളക്കി മറിക്കും ആന കുതിര എന്നൊക്കെ പറഞ്ഞിട്ട് എവിടെ പോയി?
  അടുത്ത പോസ്റ്റ്‌ ഇട് മാച്ചു.അല്ലെങ്കില്‍ ഇപ്പോള്‍ ഞാനീ പറഞ്ഞതിനും നെറ്റി ചുളിച്ച് കല്ലിവല്ലി എന്നും പറഞ്ഞു മിണ്ടാതിരുന്നോ....

  ReplyDelete
 162. Kannooraan evide? sargavaasanayude maavelistore poottiyo? iniyippo kure per kannooraan veenei ennu arrppu vilikkuallo...

  ReplyDelete
 163. കണ്ണുരാനെ തെമ്മാടീ ..നീ എത്രടം വരെ പൊളയ്ക്കും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാന്‍ ..
  പോസ്റ്റു തുടക്കത്തിലെ വായിച്ചിരുന്നു .
  നിഷേധികളെ എനിക്ക് പെരുത്തിഷ്ടമാണ് ..കല്ലി വല്ലി .....പോകാന്‍ പറേടാ ...എഴുത്തിലും
  രാഷ്ട്രീയത്തിലും യുദ്ധത്തിലും ഒന്നും
  സ്വന്ത ബന്ധങ്ങള്‍ നോക്കാന്‍ പാടില്ല ..
  സംഭവാമി യുഗേ യുഗേ ...
  (രഹസ്യം : മച്ചുമാര്‍ഹളെ-കണ്ണു രാനും കൂടെ വേറെ രണ്ടു കാക്ക മാരും കൂടി തമ്മില്‍ അടിക്കട്ടെന്ന് ..
  നുമ്മക്ക്‌..എന്താ !! നുമ്മക്ക്‌ കാണാം )

  ReplyDelete
 164. നന്നായിരിക്കുന്നു തല്ലു കൊള്ളി കണ്ണൂരാ .
  ഈ വരികള്‍ "ക്ഷ" പിടിച്ചു ..
  >>പക്ഷെ, എന്‍റെ തോന്നലുകളെയെല്ലാം മയ്യത്തടക്കിക്കൊണ്ട് ഉമ്മുമ്മ പറഞ്ഞു.
  "നീ അബ്ടെത്തിയാലൊടനെ ഇന്‍ക്കൊരു പൊതപ്പ് കൊടുത്തയക്കണം. ന്‍റെ കമ്പിളിയെല്ലാം ഓട്ടവീണു നശിച്ചു. ദാ കണ്ടില്ലേ.." <<

  ReplyDelete
 165. നിങ്ങളെ നാടുകടത്തില്ലെങ്കിലെ അതിശയിക്കാനുള്ളു...കയ്യിലിരിപ്പ് അതെല്ലെ

  ReplyDelete
 166. പുതിയ ഒടക്കിന്റെ ലിങ്ക് പിടിച്ച് പിടിച്ച് ഇങ്ങെത്തി... കൊള്ളാം ചുള്ളാ... ഇങ്ങള് വിശാലന്റേം അരവീടേം പോങ്ങൂന്റേം ഗ്യാപ്പ് നികത്തണം. (അവരെ കാണ്മാനില്ലാത്തോണ്ട് പറഞ്ഞതാ)

  ReplyDelete
 167. ഞാന്‍ താമസിചില്ലല്ലോ അല്ലേ?ആറിയ കഞ്ഞി പഴംകഞ്ഞി എന്നൊക്കെ ആരാ പറഞ്ഞെ ?നല്ല ചൂട് ബിരിയാണി അല്ലേ ?വിട പറഞ്ഞപ്പോള്‍ കാമുകിമാര്‍ പോയ്‌ വരൂ പ്രാണ നാഥ എന്നൊക്കെ പറഞ്ഞോ ?ശെരിക്കും കലക്കിയത് യാത്ര പറച്ചില്‍ തന്നെ .പിന്നെ ബാപ്പ പറഞ്ഞത് ബാപ്പയുടെ പണി .നമ്മടെ ഇഷ്ടക്കേട് നമ്മുടെ പണി .എല്ലാത്തിനും ഒരു കാരണം ഉണ്ടാവുമല്ലോ .പിന്നെ കുറ്റം പറഞ്ഞവരെ നിങ്ങള്‍ ഒരിക്കല്‍ പോലും സ്വന്തം പിതാവിനോട് ഇഷ്ടക്കേട് കാട്ടിയിട്ടില്ലേ? ഇല്ലെങ്കില്‍ നമോവാകം .ഉമ്മുമ്മ പണി തന്നല്ലോ മാഷെ .അങ്ങനെ കണ്ണൂര്‍ നന്നാകാനും ഗള്‍ഫ്‌ ................................കാനും തുടങ്ങി .ചിരിക്കാന്‍ ഇനിയും വരാം

  ReplyDelete
 168. ഒരു സംഭവം തന്നെ.. ഇനിയും പോരട്ടെ..!!

  ReplyDelete
 169. Yes, you are great. You are frank. I like your postings very much.

  ReplyDelete
 170. എന്നാലും ബാപ്പയെ ഇങ്ങനെ ക്രൂരൻ ആക്കണമയിരുന്നൊ?.. :) നന്നയിരിക്കുന്നു.

  ReplyDelete
 171. അന്ന് ബാപ്പ ക്രൂരത കാണിച്ചത്കൊണ്ട് ഇന്ന് ഞമ്മക്ക് ഇതിരുന്ന് രസായിട്ട് വായിക്കന്‍ പറ്റി...

  ReplyDelete
 172. ആംബുലന്‍സില്‍ ശവപ്പെട്ടി കയറ്റും പോലെ എന്‍റെ പെട്ടിയെടുത്ത് ഡ്രൈവര്‍ കാറില്‍ വെച്ചു. പെങ്ങളും അനുജനും എനിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ക്രൂരനാം അഹമദാജിയെ മുന്‍സീറ്റിലും പിറകില്‍ ഞങ്ങളെയും കയറ്റിയ സുമോ, എന്‍റെ പാദസ്പര്‍ശംകൊണ്ടനുഗ്രഹീതമായ കണ്ണൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ കാലം പുതിയൊരു ചരിത്രത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു..!
  അതെ മാഷേ.. ഭൂലോകത്ത് ഇങ്ങനെ ഒരു ചരിത്രം രചിക്കാനുള്ള നിയോഗമാനത്. ആ "ക്രൂര പിതാശ്രീയുടെ" കാല്‍ പാദങ്ങളില്‍ ഈ കമന്റ്സുകള്‍ അര്‍പ്പിക്കുക

  ReplyDelete
 173. ന്‍റെ പഹയാ ,പെറ്റ തള്ളനേം വലുതാക്ക്യ തന്തനേം ഇങ്ങനെ താങ്ങണ്ടീര്ന്നോ ..?
  കൊള്ളണം..കൊടുക്കണം...ന്നാലും...!!!

  ReplyDelete
 174. നന്നായി ആസ്വദിച്ചു. ആശംസകള്‍....വായനക്കാരെ രസിപ്പിക്കുക എന്ന ആത്യന്തക ലക്ഷ്യത്തോടെ മത്രം എഴുതുന്ന ഈ കുറിപ്പുകള്‍ക്കു അതു കൊണ്ടു തന്നെ അത്ര വലിയ മാനങ്ങള്‍ നല്‍കി ഒരു വലിയ സംഭവമാക്കേണ്ടുന്ന കാര്യവുമില്ല . സരസമായി എഴുതിയത് അതുപോലെ വായിക്കാനും കഴിയണം...കുസൃതി നിറഞ്ഞ വരികളിലൂടെ മാതാ പിതാക്കളുടെ ആശങ്കകളാണ് ഉപ്പയുടെ ക്രുരതകളില്‍ കാണേണ്ടത്...അടിപിടി കൂടുന്നവരുടെ കമന്റ്സ് കണ്ടു ചിരി വരുന്നു..... രസ പ്രയോഗങ്ങളെല്ലാം ഇഷ്ടപ്പെട്ടു ...ഇപ്പോഴെങ്കിലും എത്താന്‍ കഴിഞ്ഞല്ലോ എന്നാ ആശ്വാസം. കിടിലന്‍ !

  ReplyDelete
 175. ഇതെന്‍റെ ലാസ്റ്റ്‌നൈറ്റാണ്. ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും നാളെ ഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ല് പൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട.

  ഇത് അടിപൊളി വിവരണമായി ട്ടോ. പിന്നെ മുലപ്പാലിന്റെ കണക്ക് പറയുമ്പോൾ വാപ്പായോട് എന്റെ കാര്യം പറഞ്ഞാ മതി. താങ്കൾ രണ്ടര വയസ്സ് വരേയല്ലേയുള്ളൂ. ഞാൻ അഞ്ചര വയസ്സ് വരെ കുടിച്ചിരിക്കുണു. അപ്പോ അത് കാര്യാക്കണ്ട ട്ടോ. അമ്മയ്ക്ക് പണ്ട് നല്ല തടിയായിരുന്നത്രേ ! എന്നോട്, എന്റെ കുരുത്തക്കേട് കണ്ട് ദേഷ്യം വരുമ്പോൾ പറയും 'എഡാ ഇയ്യാണ് ഇങ്ങനെ കുടിച്ച് വറ്റിച്ചത് , മറക്കണ്ട.' ന്ന്.
  സോ നോ പ്രോബ്ലം.

  ReplyDelete
 176. ഞാൻ പണ്ട് പറഞ്ഞത് തന്നെ വീണ്ടും പറയ്വാ, താങ്കളുടെ എഴുത്തിന് വല്ലാത്തൊരു ആകർഷണീയത. പണ്ട് സ്ഥിരമായി കൊടകരപുരാണം വായിച്ചിരുന്ന എനിക്ക് ഇപ്പോൾ ആ ഒരു സുഖം വേറിട്ടൊരു ശൈലിയിലൂടെ കിട്ടുന്നു. വിശ്രമത്തിലിരിക്കുന്ന എനിക്ക് നല്ല പോസ്റ്റുകളുമായി മനസ്സിന് സന്തോഷം പകരുക. ഇതിനൊക്കെയല്ലേ ഞാനിവിടെ ബ്ലോഗ് എന്നും പറഞ്ഞ് വന്നിരിക്കണേ.

  ReplyDelete
 177. ആറു മാസം അധികമായി കുടിച്ച പതിനാലര ലിറ്റര്‍ മുലപ്പാലിന്‍റെ കാശെവിടെടാ..?' എന്നല്ലാതെ മറ്റൊന്നുമല്ല.!

  :)

  ReplyDelete
 178. അന്നു തുടങ്ങിയ യാത്ര ഇവിടെ എത്തി നിൽക്കുന്നു അല്ലേ? എന്നാലും പാവം വാപ്പ. മോനെ നാട് കടത്തിയപ്പോൾ ആ മനസ്സെത്ര വേദനിച്ചിട്ടുണ്ടാവും എന്നറിയ്വോ?

  ReplyDelete
 179. ഒണക്കപ്പുല്ല് പോലത്തെ കാലെടുത്തു മടിയില്‍ വെച്ചത് വെറുതെയായി.

  ഇത് പെടച്ചു
  ഉമ്മമ്മയാണ് താരം

  ReplyDelete
 180. ഉമ്മൂമ്മ കലക്കി... കി കി കി.... :D
  കണ്ണൂരാന്‍റെ അല്ലെ... ഉമ്മൂമ്മാ...!!!

  ReplyDelete
 181. ഗുരോ ... പുതിയ പോസ്റ്റിനായി ഞങ്ങള്‍ കാത്തിരിക്കുന്നു ...

  ReplyDelete
 182. പബ്ലിക്‌ ആയി വായിക്കാന്‍ പറ്റാത്ത ഇമ്മാതിരി പോസ്റ്റുകള്‍ ഇനി ഇട്ടു പോകരുത്...... ഇത് വായിച്ചു മനുഷ്യന്റെ മാനം കപ്പല് അല്ല വിമാനം തന്നെ കേറിപ്പോയി. ഇല്ല ഇനി ഈ ബ്ലോഗ്‌ ഞാന്‍ പബ്ലിക്‌ ആയി വായിക്കില്ല... ഇത് (അ)സത്യം, (അ)സത്യം, (അ)സത്യം....... ഓഫീസില്‍ ഇരുന്നു ബ്ലോഗ്‌ വായിക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠമായിരിക്കട്ടെ... വായിച്ചു ചിരിച്ചത് കുറച്ച് ഉറക്കെ (വളരെ കുറച്ച്, ഒരു കതിനയുടെ അത്രയ്ക്ക് വരില്ല!!) ആയിപ്പോയി. ചുറ്റുമുള്ളവര്‍ എണീറ്റ് ചിരിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്..... ഇവിടെ എത്താന്‍ വൈകിയെങ്കിലും ഇനി എല്ലാം വായിച്ചിട്ടേ പോകുന്നുള്ളൂ... പിന്നെ ഈത്തപ്പഴം തന്ന് തേങ്ങക്കാര്‍ക്ക് വഴി മാറി തന്ന അലിയെ നിരാശപ്പെടുത്താതിരിക്കാനും, ആരും തേങ്ങ ഉടക്കാത്തതുകൊണ്ടും, ആ കര്‍മ്മം ഞാന്‍ നിര്‍വഹിക്കുന്നു.... (((((o))))).. (പൊട്ടുന്ന ശബ്ദം എന്റെ ചിരിയെക്കാളും) എന്തും തേങ്ങയടിച്ച് തുടങ്ങുന്നത് നല്ലതാണ്....

  ReplyDelete
 183. എനിക്ക് വയ്യ ....
  അങ്ങിനെയാണ് ഈ സുജായി ദുബായിലെത്തിയത് ..
  അഹമ്മദ്‌ ഹാജിക്ക് ഒരു വലിയ സലാം ..
  പണ്ടാരടങ്ങി നാട്ടിലെങ്ങാന്‍ നിര്‍ത്തിയിരുന്നെങ്കില്‍ ആ നാടിന്റെ ഗതി .... ആലോചിക്കാന്‍ പോലും വയ്യ ...

  ചിരിച്ചു മലങ്ങി. ബല്ലാത്ത എഴുത്ത് പഹയാ ''''

  മീന്‍ക്കറി കിട്ടാതെ അലകുലുത്ത് ഉണ്ടാക്യാല്‍ ചവിട്ടും ഹിമാറെ ...

  ReplyDelete
 184. പ്രിയ കണ്ണുരാന്‍ ,
  എന്നെയവര്‍ നാട് കടത്തുന്നു...ഞാന്‍ വായിച്ചു ,കഥ ഇഷ്ടമായ് സാഹിത്യങ്ങളെ കാല്‍ തെറികള്‍ ആയിരുന്നു ,എന്നതിനാല്‍ എഴുതാനും വയ്ക്കാനും എളുപ്പം ,അതും സ്വന്തം രേക്തങ്ങളെ ആയതിനാല്‍ ,അച്ഛനമ്മ മാരെ സ്നേഹിക്കുന്നവര്‍ എതിര്‍ക്കും എന്നറിഞ്ഞു കൊള്ളുക ,പിന്നെ പോസ്റ്റില്‍ നിങ്ങള്‍ നിങ്ങളെ രേക്ഷിക്കാന്‍ പ്രേതികരിചിരിക്കുന്നത് ,20 വയസുകാരന്റെ വളര്‍ച്ച എന്നാണ് ..എന്നാല്‍ ഞാന്‍ ചെര്കട്ടെ "" ഇതെന്‍റെ ലാസ്റ്റ്‌നൈറ്റാണ്. ചോരയില്‍കുതിര്‍ന്ന മണ്ണില്‍നിന്നും നാളെഞാന്‍ പോവുകയാണ്. ഞാനെറിഞ്ഞ കല്ലുകളുടെ തലോടലേറ്റ് ചില്ലുപൊട്ടിയ ബസ്സുകളേ വിട. എന്‍റെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞ ബാല്യങ്ങളേ വിട. ഈ ഹൃദയം കവര്‍ന്നെടുക്കാന്‍ അഹോരാത്രം അദ്ധ്വാനിച്ച താപസ കന്യകമാരേ വിട. എന്‍റെ വീര-ശൂര പരാക്രമങ്ങളില്‍ എന്നോടൊപ്പം കൂട്ടുനിന്ന തെമ്മാടിക്കൂട്ടങ്ങളേ വിട. നോട്ടുബുക്ക്‌ ചോദിച്ചപ്പോള്‍ നോട്ടംകൊണ്ട് എനിക്കുള്ളില്‍ പ്രണയത്തിന്‍റെ തിരമാല തീര്‍ത്ത കൌമാരധാമങ്ങളേ വിട. സായന്തനത്തില്‍ സന്തോഷംപകര്‍ന്ന വയല്‍പക്ഷികളേ ഞാനും പറക്കാനൊരുങ്ങുകയാണ്.. പുല്ലുമേയുന്ന പൈക്കിടാങ്ങള്‍ക്ക് ഇനിമേല്‍ എന്‍റെ സല്ലാപംകേട്ട് തലകുലുക്കാന്‍ ഭാഗ്യമുണ്ടാകില്ലാ..!"" ഇത്രെയും ഒരു 20 വയസു കരനാവം എന്നുന്ടെങ്ങില്‍ ,അറിവില്ലായ്മയുടെ ചപല്യത്തില്‍ നിങ്ങള്‍ ഇത്രെയും മോശമായ്‌ അച്ഛനെ ചിത്രീ കരികെണ്ടായിരുന്നു , നിങളുടെ അഭാവത്തില്‍ ബാപ്പ സങ്ങട പെട്ട് എങ്കില്‍ നിങ്ങള്ക് ആ കദയില്‍ ചെര്കാം ആയിരുന്നു ,അതും ച്യ്ടില്ല ,കൊടുങ്ങല്ലൂര നെ കുറ്റം പറയേണ്ട ആവശ്യം ഇല്ല അയാള്‍ എഴുതിയത് തെറ്റാണെന്ന് ബൂദ്യം ഉണ്ടെങ്കില്‍ നിങ്ങള്‍ അത് ഡിലീറ്റ് ചയാന്‍ പാടില്ലായിരുന്നു ..അതും ച്യ്ടില്ല ...ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങളുടെ മകനും 20 വയസുവരെ വയസില്‍ മൂതവരെയും അച്ഛനെയും എന്തും പറയാന്‍ നിങ്ങള്‍ ലൈസെന്‍സ് കൊടുക്കും എന്ന് കരുതുന്നു...
  ഇത്രെയും എഴുതിയത് നിങ്ങളുടെ കമന്റ്‌ വായിച്ചിട്ടാണ് ..സ്വന്തം തെറ്റുകള്‍ ആണെങ്കില്‍ അന്ഗീകരിചില്ലെങ്ങിലും അത് തെറ്റല്ല എന്ന് വാധിക്കടിരിക്കുക ...

  ReplyDelete
 185. "തടിയനും ധനാഡ്യനുമായ, പൂത്ത പണത്തിന്‍റെ ദുര്‍ഗന്ധമേറ്റ് നിദ്രപൂകാറുള്ള, അറുത്തകൈക്ക് ഉപ്പുവെക്കാത്ത അറുപിശുക്കന്‍ അഹമദാജി എന്ന ബഹുമാന്യ പിതാശ്രി"

  ഇത്രക്കു വേണ്ടായിരുന്നു.....

  ReplyDelete
 186. കമന്റ് വായിച്ച് ഞാൻ മടുത്തു. :) ഇങ്ങടെ കയ്യിലിരിപ്പു കാരണം എല്ലാരൂടെ ഇങ്ങളെ ഓടിച്ചതാ അല്ലേ.. ;)

  ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)