Pages

Subscribe:

Ads 468x60px

Tuesday, June 25, 2013

The Piles of Kanaaraa / കണാരന്റെ മൂലക്കുരു


കുഞ്ഞുനാളുകള്‍ കണാരന് പഞ്ഞകാലമായിരുന്നു. കഞ്ഞിക്കു വകയില്ലാതെ പുലരുവോളം മഞ്ഞിലേക്കു നോക്കി നോക്കി കണ്ണുകള്‍ മഞ്ഞളിച്ചു പോയ കാലമായിരുന്നു അത്.

അച്ഛന്‍ കീലേരി സുകുമാരന് ബീഡി തെറുപ്പായിരുന്നു ജോലി. ബീഡി തെറുത്തും ബീഡിവലിച്ചും പുകവിട്ടും പകവീട്ടിയും സുകുമാരന്‍ കുടുംബത്തെ പോറ്റാന്‍ പാടുപെട്ടു. അന്തിക്കള്ള് മോന്തി കീലേരി ചന്തയില്‍ ഉന്തും തള്ളും പതിവാക്കിയ സുകുമാരന്‍റെ ‘കു’ യാതൊരു തത്വദീക്ഷയുമില്ലാതെ നിഷ്കരുണം നിര്‍ഭയം നിര്‍ദ്ദയം നാട്ടുകാര്‍ വെട്ടിയതിന്‍റെ പിറ്റേ ദിവസം  മുതല്‍ സുകുമാരന്‍ സുമാരനായി അറിയപ്പെട്ടു.

കാലം മിന്നല്‍വേഗത്തില്‍ കടന്നുപോയി. ലോകം മാറി. കോലം മാറി. സുമാരന്‍റെ മക്കള്‍ വളര്‍ന്നു. സുമാരന്‍ തളര്‍ന്നു. നിര്‍ത്താതെ ബീഡി വലിച്ചതു കൊണ്ടോ ബീഡിപ്പൊടി മൂക്കില്‍ കയറിയത് കൊണ്ടോ അമിതമായി കള്ള് കുടിച്ചതുകൊണ്ടോ എന്ന് ദൈവത്തിനു പോലും നിശ്ചയമില്ല; സുമാരനിന്നു രോഗിയാണ്. ശാന്തമായ രാവുകളില്‍ ചുമച്ചുചുമച്ച് അശാന്തി പടര്‍ത്തുന്ന കണവനെ സമാശ്വസിപ്പിക്കാന്‍ ഭാര്യ ശാന്തേച്ചിക്കു പോലും കഴിയുന്നില്ല.

     ‘കൂതറഭൂമി’ സായാഹ്നപത്രത്തിന്‍റെ  പ്രസ്സില്‍ ജോലി ചെയ്യുന്ന കണാരന് അച്ഛന്‍റെ നെഞ്ചിന്‍കൂട് ഒരു പ്രിന്‍റിംഗ് മെഷീനായിട്ടാണ് തോന്നാറുള്ളത്. കണാരന്‍റെ ഓണ്‍ലി വണ്‍ സിസ്റ്റര്‍ തരുണീമണി ചിരുതേയിക്ക്‌ വീട്ടിലെ തയ്യല്‍ മെഷീന്‍റെ ശബ്ദവും അച്ഛന്‍റെ ശ്വാസം മുട്ടലും ഒരുപോലെയാണ്.

       അത്രയൊന്നും മോശമല്ലാത്ത പ്രീഡിഗ്രിയാണ് കണാരന്റെ ഡിഗ്രി. ബിരുദാനന്തര ബിരുദമായി നല്ല വായനാശീലവുമുണ്ട്. പണ്ട് സ്കൂള്‍ വിട്ടുവന്നാല്‍ ബീഡി തെറുക്കുന്ന അച്ഛന് പൈങ്കിളി വാരികകളിലെ നോവലുകള്‍ വായിച്ചു കേള്‍പ്പിച്ചതിന്റെ പ്രതിഫലമായി കിട്ടിയ ഗുണമാണ് വായനാശീലം. ആറക്ക ശമ്പളമായ 4,400 രൂപ 50 പൈസ ഒന്നിനും തികയില്ലെങ്കിലും ‘പത്ര’ത്തിലെ ജോലി ഒരു ഗമയാണ്‌ കണാരന്.

     കണാരന്‍ വിപ്ലവകാരിയാണ്.  പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ബാല്യകാലം സൃഷ്‌ടിച്ച ബൂര്‍ഷ്വാവിരുദ്ധ ഭാവം കണാരന്റെ മുഖത്ത് പ്രകടമാണ്. കണാരനുള്ളില്‍ കാള്‍ മാക്സുണ്ട്. ലെനിനുണ്ട്. ചെഗുവേരയുണ്ട്. ഏംഗല്‍സുണ്ട്. ഏങ്ങലടിയുടെ തേങ്ങലുണ്ട്ണ്ട്. തേങ്ങയോളം ഉറപ്പുള്ള വിശ്വാസമുണ്ട്. അങ്ങനെയാണ് ഭൂമിയിലെ കൂതറകള്‍ക്കെതിരെ ശബ്ദിക്കുന്ന ‘കൂതറഭൂമി’യില്‍ കണാരന്‍ എത്തിപ്പെടുന്നത്. പത്രമുതലാളിയും ചീഫ് എഡിറ്ററുമായ സഖാവ് ചന്ദ്രപ്പന് കണാരനെ ഇഷ്ട്ടപ്പെട്ടു. കണാരന്‍ ബുദ്ധിമാനാണ്. അദ്ധ്വാനിയാണ്‌. അദ്ധ്വാനിക്കാതെ നോക്കുകൂലി വാങ്ങുന്ന വര്‍ഗ്ഗത്തോട് പുച്ഛമുള്ളവനാണ്.

     ആയിടെ ഒരു പകല്‍ എരിഞ്ഞടങ്ങിയത് ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു. കിഴക്കുനിന്നും പുറപ്പെട്ട സൂര്യന്‍ പടിഞ്ഞാറ് വന്ന് മുഖം ചുവപ്പിച്ച് മൂക്കും കുത്തിവീണു! സങ്കടം സഹിക്കവയ്യാതെ സന്ധ്യ കനത്തു. മാനം കറുത്തു. സുമാരേട്ടന്‍റെ മാനം ‘പമ്പ’വഴി തമിഴ്നാട് കടന്നു. നാട്ടിലുള്ള സ്ത്രീസമൂഹത്തിന്‍റെ ചുരിദാറും ബ്ലൌസും അടിപ്പാവാടയും തയ്ച്ചിരുന്ന ചിരുത  അയല്‍ക്കാരന്‍ പയ്യന്‍റെകൂടെ നാടുവിട്ട്‌ തമിഴ്നാട്ടിലെത്തി.  

ആ മഹത്തായ സംഭവത്തിനുശേഷം കണാരന്‍ പെണ്ണ് കെട്ടാനൊരുങ്ങി. തുളസിക്കതിരിന്‍റെ നൈര്‍മല്യവും ഗോതമ്പിന്‍റെ നിറവുമുള്ള ഒരു പെണ്ണിനെയാണ് സേര്‍ച്ച്‌ ചെയ്തതെങ്കിലും കുറിയവനും കറുമ്പനും കവിളൊട്ടിയവനും ചുരുണ്ടമുടിയും അമ്പുപോലെ വളഞ്ഞ പുരികവും ഉടുമ്പിന്‍റെ ആകൃതിയിലുള്ള തവിട്ടുനിറമാര്‍ന്ന ചുണ്ടും കറുത്ത് തുടുത്ത കവിള്‍ത്തടവുമുള്ള, ചെമ്പിച്ച മീശക്കാരനായ കണാരന് കിട്ടിയത് റേഷന്‍ കടയില്‍ BPL കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന പുഴുക്കലരിയുടെ നിറമുള്ള സുജാതയെയാണ്.

     സുജാത നല്ലവളാണ്. കാലമാടന്‍ മാധവേട്ടന്‍റെ മോളാണ്. LKG കുട്ട്യോള്‍ക്ക് കര്‍ണാട്ടിക് രാഗത്തില്‍ എന്ന്വെച്ചാ കര്‍ണ്ണം പൊട്ടും ശബ്ദത്തില്‍ താ..  പാ.. സാ.. പഠിപ്പിക്കുന്ന ടീച്ചറാണ്. കണാരന്‍റെ കയ്യിലെത്തുവോളം സുജാത കന്യകയായിരുന്നു. കന്യാമറിയത്തോളം വിശുദ്ധയുമായിരുന്നു.
    
കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെപ്പോലെ ഒരു ലജ്ജയുമില്ലാതെ ഋതുക്കള്‍ മുന്നോട്ടു കുതിച്ചു. കണാരന്‍റെ മൂത്തമകള്‍ ഋതുമതിയായി. ചിരിച്ചും ചുമച്ചും കിതച്ചും ക്ഷയിച്ചും സുമാരേട്ടന്‍ ഈ ലോകത്തുനിന്നും ആ ലോകത്തേക്ക് യാത്രയായി. ആ ചാന്‍സില്‍ ചിരുതയും ഭര്‍ത്താവും മൂന്നു മക്കള്‍സും കീലേരിയില്‍ ലാന്‍ഡ് ചെയ്തു. അളന്നുമുറിച്ചു കിട്ടിയ നാലര സെന്‍റ് സ്ഥലത്ത് കണാരന്‍ ഒരു കൊച്ചു വീട് പണിതു. സുജാതയിപ്പോള്‍ രണ്ടു പെണ്‍മക്കളുടെ തള്ളയാണ്.

കണാരന്‍റെ ആറുപേജ് പത്രം പത്തുപേജായി. പണ്ട് അഞ്ഞൂറ് കോപ്പിയായിരുന്നുവെങ്കില്‍ ഇന്ന് ആയിരത്തിലധികം സര്‍ക്കുലേഷനുണ്ട്. ചിതലരിച്ച പത്രാപ്പീസിനുള്ളില്‍ റിപ്പോര്‍ട്ടര്‍ കം പ്രൂഫ്‌റീഡര്‍ കം കമ്പോസര്‍ കം മെഷീന്‍ ഓപ്പറേട്ടര്‍ കം മാനേജര്‍ കം പ്യൂണായി കണാരന്‍ വളര്‍ന്നു. മൂപ്പരിപ്പോള്‍ വെറും കണാരനല്ല. കണാരേട്ടനാണ്. കണാരേട്ടനൊരു സംഭവമാണ്. ചെത്താത്ത പനയുടെ ലഹരി പോലെ, വാറ്റാത്ത കശുമാങ്ങയുടെ വീര്യം പോലെ അമൂര്‍ത്തമായ ഒരു സംഭവം!

അന്തിപ്പത്രമാണെങ്കിലും പത്രത്തിന് മഞ്ഞനിറമാണെങ്കിലും എല്ലാ ഞായറാഴ്ചയും രണ്ടുപേജ് ‘സണ്‍‌ഡേ’ പതിപ്പാണ്‌. അതില്‍ നിറഞ്ഞുനില്‍ക്കുന്നത് കണാരേട്ടന്‍ പടച്ചുവിടുന്ന സംഭവങ്ങളാണ്. പ്രദേശത്തെ ബുദ്ധിജീവികള്‍ ആനുകാലികങ്ങളിലേക്ക് അയച്ചുകൊടുക്കുന്ന എമണ്ടന്‍ സാധനങ്ങള്‍ അവിടങ്ങളിലെ മന്ദബുദ്ധികളായ എഡിറ്റര്‍ ശുംഭന്മാര്‍ ചുരുട്ടിക്കൂട്ടി ചെവി തോണ്ടാനോ കക്കൂസില്‍ ടിഷ്യൂ ആയോ ഉപയോഗിക്കും. പാവം സൃഷ്ടാക്കള്‍ ! അവര്‍ കണ്ണില്‍ ആസിഡുമൊഴിച്ച് പൂഴിക്കടകന്‍ പോസില്‍ മാസങ്ങളോളം കാത്തിരുന്നാലും തങ്ങളുടെ സാധനങ്ങള്‍ സ്വാഹ!

അവര്‍ പ്രതിഷേധബുദ്ധ്യാ കണാരേട്ടന്റെ ‘കൂതറഭൂമി’യിലേക്ക്‌ റീ-സെന്‍റ് ചെയ്യും. കണാരേട്ടന്‍ സന്മനസുള്ളവനാണ്. മനസ്സില്‍ അലിവുള്ളവനാണ്. സൌഹൃദത്തിനുവേണ്ടി അലയുന്നവനാണ്. അലിഞ്ഞും അലഞ്ഞും സ്വയം ഇല്ലാതാകുന്നവനാണ്.  സൃഷ്ടികള്‍ അച്ചടിച്ചു വരും. ബുജികള്‍ ഹാപ്പി. കണാരേട്ടന്‍ ഡബിള്‍ ഹാപ്പി. ഒരു രചനയുടെ പേറ്റ് നോവില്‍ രചയിതാവ് അനുഭവിക്കുന്ന ധൈഷണിക ദുഖവും ദാര്‍ശനിക വ്യഥയും നന്നായി അറിയാവുന്ന കണാരേട്ടന്‍ ക്രാന്ത ദര്‍ശിയായൊരു ‘ഗ്രന്ഥകാരന്‍’ കൂടിയാണ്. ഇതിനകം ‘കൂതറഭൂമി’യുടെ സണ്‍‌ഡേയില്‍ വന്ന തന്റെ അലമ്പുകഥകള്‍ ചേര്‍ത്ത് ‘കണാരസംഭവം’ എന്ന പേരില്‍ നൂറോളം പേജുള്ള ഒരു മഹത്തായ ഗ്രന്ഥം അദ്ദേഹം ഭാരതീയ സാഹിത്യ പൈതൃകത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.

തന്‍റെ ആത്മസുഹൃത്തും സ്ഥലത്തെ പ്രധാന മുടിവെട്ടുകാരനുമായ കത്രികഭാസ്ക്കരന്‍ ചെയ്ത ചതിയാണത്. അയാള്‍ കണാരേട്ടന്റെ കഥകളെ വാഴ്ത്തി. കണാരേട്ടനെ പുകഴ്ത്തി. കണാരേട്ടന്റെ ഉള്ളം നനഞ്ഞു. കണ്ണു നിറഞ്ഞു. കടം വാങ്ങിയും ഭാര്യേടെ ഒരേയൊരു താലിമാല പണയം വെച്ചും രൂപ പതിനെട്ടായിരം പൊടിച്ച് ‘കണാരസംഭവം’ ആയിരം കോപ്പി അച്ചടിച്ചിറക്കി. സ്വന്തം കയ്യീന്ന് കാശ് പോയാലും നാലാള്‍ക്കു മുന്‍പില്‍ ഒരെഴുത്തുകാരനായി അറിയപ്പെടുമല്ലോ എന്നായിരുന്നു കണാരേട്ടന്റെ ദീര്‍ഘവീക്ഷണം.

പക്ഷെ പണി പാളി. ഒരൊറ്റ കോപ്പി പോലും ഒരു മോന്‍റെ മോനും വാങ്ങിയില്ല. കണ്ണില്‍ കണ്ടവര്‍ക്കൊക്കെ പുസ്തകം ഫ്രീയായി കൊടുത്തിട്ടും ബാക്കിവന്ന അറുനൂറെണ്ണം ഇപ്പൊഴും വീട്ടിലെ കട്ടിലിനടിയില്‍ ചിതലരിച്ചു കിടപ്പുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും കണാരേട്ടനൊരു അസ്കിതയുണ്ട്!

മൂലക്കുരുവിന്റെ അസുഖമാണോ?

അയ്യേ..! അതൊന്ന്വല്ല.

പിന്നെയോ?

കൂതറഭൂമിയിലേക്ക്‌ മാറ്ററുകള്‍ അയക്കുന്നവര്‍ക്ക് കണാരേട്ടന്‍ മറുപടി അയക്കും!

അതത്ര വല്യ പാതകമാണോ?

ആണോന്നു ചോദിച്ചാല്‍ അല്ല. പക്ഷെ ഇതങ്ങനെയാണോ?

മാറ്ററുകള്‍ അയക്കുന്ന ആണുങ്ങള്‍ക്കുള്ള മറുപടി രണ്ടുവരിയില്‍ ഒതുങ്ങും.
“പ്രിയ സുഹൃത്തേ, താങ്കളുടെ രചന കൈപ്പറ്റി. താമസിയാതെ പ്രസിദ്ധീകരിക്കും. തുടര്‍ന്നും എഴുതുമല്ലോ..” എന്ന് മാനേജര്‍ കം എഡിറ്റര്‍ (കണാരന്‍) ഒപ്പ്.

പക്ഷെ എഴുത്തുകാരികള്‍ക്കുള്ള മറുപടി രണ്ടു പേജില്‍ കുറയില്ല. വരികളില്‍ കണാരേട്ടന്‍ ഉത്തരവാദിതമുള്ളൊരു വല്യേട്ടനാവും. സ്നേഹനിധിയായൊരു അച്ഛനാവും. മികച്ചൊരു ആദ്ധ്യാപകനാവും. ചിലപ്പോള്‍ റൊമാന്റിക്കാവും. ആളും തരവും നോക്കിയാണ് മറുപടിയിലെ സമീപനം.

അഭിനന്ദനവും പ്രോത്സാഹനവും മാത്രമല്ല. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ നമ്മുടെ ചില വനിതാ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യാറുള്ള ‘എങ്ങനെ ഭംഗിയായി പല്ലിക്കുത്താം’, ‘ചെവി തോണ്ടാന്‍ പറ്റിയ സമയമെപ്പോള്‍’ ‘എങ്ങനെ നന്നായി മൂത്രമൊഴിക്കാം'പിഞ്ചുകുട്ടികളെ തല്ലിയുറക്കേണ്ടതെങ്ങനെ?’, ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ?’ അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?’, ‘അണ്ണാക്ക് തൊടാതെ പിണ്ണാക്ക് വിഴുങ്ങുന്നതെങ്ങനെ?’ തുടങ്ങിയ പഠനാര്‍ഹവും സാര്‍വ്വദേശീയ പ്രശ്നങ്ങളും കൊണ്ട് സമ്പന്നമായിരിക്കും കണാരേട്ടന്റെ കത്തുകള്‍

     ഗൃഹലക്ഷ്മികളായ മഹിളാരത്നങ്ങളും കന്യകമാരും ഞരമ്പില്ലാത്തതിനാലോ ഞരമ്പ് രോഗികള്‍ അല്ലാത്തതിനാലോ കണാരേട്ടന്റെ കത്തുകള്‍ ആനക്കാര്യമായി എടുക്കാറില്ല. എന്നാലും ചില വനിതകള്‍ ‘പത്രാധിപരല്ലേ; പിണക്കേണ്ടെന്ന്’ കരുതി ഒരു മറുപടി (ഒന്നേയൊന്ന് മാത്രം)  തിരിച്ചയക്കും.

       ‘ഉലക്കമേല്‍ ഒരുറക്കം’ എന്ന കവിത അയച്ച സീ.പി കോമളവല്ലിക്ക് കണാരേട്ടനയച്ച പ്രോത്സാഹനക്കത്തില്‍ കവിതയുടെ അഗാധഗര്‍ത്തത്തെക്കുറിച്ചും ഒരു കവിത കൊണ്ട് എങ്ങനെ ഒരാളെ പീഡിപ്പിക്കാം എന്നുമൊക്കെ വിശദമായി പ്രതിപാദിച്ചിരുന്നു. കത്ത് അവസാനിക്കുന്നത് ‘കോമളവല്ലിക്കൊരു വഴുതനങ്ങ’ എന്ന സ്വന്തം കവിത ചേര്‍ത്തുകൊണ്ടായിരുന്നു. വഴുതനങ്ങയില്‍ കടുകെണ്ണ പുരട്ടി ഉണ്ടാക്കുന്ന അതിമനോഹരമായൊരു വിഭവത്തിന്റെ ചേരുവകളായിരുന്നു ആ ഗദ്യകവിതയില്‍. കത്ത് കിട്ടിയ സീ പി കോമളവല്ലിക്ക് കണാരേട്ടനോട് അമ്പത് ഗ്രാം ഇഷ്ടവും നൂറു ഗ്രാം സ്നേഹവും നൂറ്റമ്പതു ഗ്രാം ബഹുമാനവും തോന്നി.  മറുപടിക്കത്തില്‍ അത് സൂചിപ്പിക്കാനും മറന്നില്ല.

     ‘ഞായറാഴ്ച’കളില്‍ സീ.പി കോമളവല്ലിയുടെ കവിതകള്‍ മുഴച്ചുനിന്നു. തിങ്കളാഴ്ചകളില്‍ കണാരേട്ടന്റെ കത്തുകള്‍ ചീറിപ്പാഞ്ഞു. വാക്കുകളുടെ എണ്ണം കൂടി. പേജുകള്‍ വര്‍ദ്ധിച്ചു.  ‘നീയുണ്ടോ? ഉണ്ടില്ലേല്‍ വാ’ എന്ന കവിത തപാലില്‍ കിട്ടിയതിന്‍റെ അന്നുരാത്രി കണാരേട്ടന്‍ ദൃധംഗപുളകിതനായി. ഹര്‍ഷാരവം മുഴക്കി. വര്‍ഷപാതം പോലെ പെയ്തിറങ്ങി. അതിലെ വരികളില്‍ കണാരേട്ടന്‍ കോള്‍മൈര്‍ കൊണ്ടു. ഉപഭൂഗണ്ടം വിറച്ചു. അണ്ടകടാഹം ത്രസിച്ചു. ആകപ്പാടെ എന്തോ ഒരു അത്! അതല്ലേ അതിന്റെയൊരു ഇത്!

     അതൊരു വിരഹകവിതയാണെന്നും അത് തന്നെക്കുറിച്ചാണെന്നുമുള്ള തിരിച്ചറിവില്‍, നാല് ലാര്‍ജ്ജിന്റെ പിന്‍ബലത്തില്‍ കണാരേട്ടന്‍ സീ.പി കോമളവല്ലിക്ക് മുന്‍പില്‍ തന്‍റെ നനഞ്ഞ ഹൃദയം ആറുപേജില്‍ കോറിയിട്ടു. മറുപടിക്കായി കാത്തിരുന്ന കണാരേട്ടന് മുന്നിലേക്ക്‌ രണ്ടാം ദിവസം മൂന്നുപേരെത്തി. അതിലൊരാള്‍ക്ക് അമ്പതും മറ്റയാള്‍ക്ക് അമ്പത്തഞ്ചും വയസ് പ്രായമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മൂന്നാമത്തെയാള്‍ എണ്‍പതോളം വയസുള്ള ഒരു സ്ത്രീയായിരുന്നുവത്രേ.!

     കൃത്യം പതിനഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചു പോകുമ്പോള്‍ അവരുടെ കയ്യില്‍ കണാരേട്ടന്റെ മൂത്രസഞ്ചിയും നെഞ്ചിന്‍കൂടിന്‍റെ ഒരു ഭാഗവും ഉണ്ടായിരുന്നു. ഇടതുകണ്ണ് നീരുവന്നു വീര്‍ത്തിരുന്നു. വലതു ചെവിയുടെ ഫിലമെന്റ് പൊട്ടിയിരുന്നു. കൈകളുടെ എല്ലുകള്‍ ഇളകുകയും കാല്‍മുട്ടുകളുടെ ചിരട്ട ഊരിത്തെറിക്കുകയും ചെയ്തിരുന്നു. എല്ലാറ്റിനുമുപരി ആരാധികമാര്‍ക്ക് കത്തെഴുതാനായി ദീര്‍ഘനേരം കുത്തിയിരുന്ന് സമ്പാദിച്ച കണാരേട്ടന്റെ മൂലക്കുരു പൊട്ടിച്ചിതറി ചിന്നഭിന്നമായി ആകപ്പാടെ നാശകോശമാവുകയും ചെയ്തിരുന്നു!

148 comments:

  1. @@
    പ്രിയപ്പെട്ട സീ പീ കോമളവല്ലീ,
    വെറും കവിത മാത്രം എഴുതിയാല്‍ മതിയോ?
    പോര.
    കഥകളും നാടകങ്ങളും ചരിത്രവും ചിത്രങ്ങളും നോവലും യാത്രാവിവരണങ്ങളും എഴുതൂ.
    വേണമങ്കില്‍ നമുക്കൊരു യാത്ര പോകാം; ആസാമിലേക്കോ ബീഹാറിലേക്കോ.
    അക്ഷരങ്ങള്‍ കോമളവല്ലിയെ പുല്‍കട്ടെ.
    വാക്കുകള്‍ വിടര്‍ന്നു പുഷ്പ്പിക്കട്ടെ. കാത്തിരിക്കുന്നു.

    എന്ന് കണാരന്‍ (ഒപ്പ്)

    ReplyDelete
  2. @@
    പ്രിയപ്പെട്ട ശീമക്കുഴിയില്‍ ശ്യാമളെ,
    താങ്കളുടെ കഥ വായിച്ചു എന്റെ ഹൃദയം വിജ്രംഭിച്ചുപോയി.
    വായനക്കാര്‍ ഞെട്ടും. എന്നാലും എനിക്ക് ചിലത് പറയാനുണ്ട്.
    എഴുത്തില്‍ വാക്കുകള്‍ ഒഴുകിപ്പരക്കണം.
    കുഞ്ഞുങ്ങളുടെ മൂത്രം പോലെ അതങ്ങനെ പരന്നൊഴുകണം.
    ഒഴുകിയൊഴുകി വായനക്കാരുടെ നെഞ്ചില്‍ വിസ്മയസ്ഫോടനം നടക്കണം.
    ഇനിയും എഴുതൂ. കാത്തിരിക്കുന്നു.

    എന്ന് കണാരന്‍
    റിപ്പോര്‍ട്ടര്‍ കം പ്രൂഫ്‌റീഡര്‍ കം കമ്പോസര്‍ കം മെഷീന്‍ ഓപ്പറേറ്റര്‍ കം മാനേജര്‍ കം പ്യൂണ്‍
    (ഒപ്പ്)

    **

    ReplyDelete
  3. @
    കുട്ടീ,
    പരന്ന വായനയാണ് വേണ്ടത്. പരത്തിപ്പരത്തി ചപ്പാത്തിയാക്കിയ വായനകൊണ്ടേ എഴുത്ത് വിജയിക്കൂ.
    കണ്ണടച്ച് എഴുതുക. എഴുതിയത് ഒരുത്തനേം കാണിക്കാതെ പത്രത്തിലേക്ക് അയക്കുക.
    എഴുതുമ്പോള്‍ കളരിഗുരുക്കളുടെ മെയ് വഴക്കമാണ് വേണ്ടത്. വലതുചൂണ്ടി ഇടതുമാറി മൂന്നടി മുന്‍വെച്ച്..

    എന്ന് കണാരന്‍ (ഒപ്പ്)

    **

    ReplyDelete
  4. @@
    പ്രിയപ്പെട്ടവരേ,
    എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കണാരനുണ്ട്.
    എനിക്കും നിങ്ങള്‍ക്കുമുള്ളില്‍ ഒരു കണാരനുണ്ട്.
    സര്‍വ്വ കണാരന്മാര്‍ക്കും വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു !

    എന്ന് കണ്ണൂരാന്‍ (ഒപ്പ്)

    **

    ReplyDelete
  5. Replies
    1. വയ്ദ്യരെ,
      മൂന്നും കൊണ്ടത് ന്‍റെ നെഞ്ചത്താ!
      (നന്ദി ഈ വെടിക്ക്)

      Delete
  6. ട്ടൊ....ട്ടോ....ട്ടൊ....

    ReplyDelete
    Replies
    1. എന്റെ കാതുപൊട്ടിയെടാ ലിബ്യെ.
      നന്ദി

      Delete
  7. “പ്രിയ സുഹൃത്തേ, താങ്കളുടെ രചന കൈപ്പറ്റി. താമസിയാതെ പ്രസിദ്ധീകരിക്കും. തുടര്‍ന്നും എഴുതുമല്ലോ..”
    എന്ന് മാനേജര്‍ കം എഡിറ്റര്‍
    (കണാരന്‍) ഒപ്പ്)

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ,
      നന്ദി.
      തുടര്‍ന്നും വരുമല്ലോ.
      എന്ന് കണ്ണൂരാന്‍ (ഒപ്പ്)

      Delete
  8. ആശാനെ.. കുറെ കലാമായി ഇവിടെ വന്നിട്ട്. കാണാരേട്ടന്‍ സംഭവം തന്നെ..

    ReplyDelete
    Replies
    1. നന്ദി നിസാരാ.
      കണാരേട്ടന്‍ മാത്രല്ല. 'കു' പോയ സുമാരേട്ടനും ഒരു സംഭവം തന്നെ.

      Delete
  9. special thanx to:
    Mr. Anyan Nair
    Mr. Shaly Sha
    Mr. Pheonix
    for their support to create grafix Ad.

    ReplyDelete
  10. കണാരേട്ടന്റെ അഡ്രസ് തരുമോ.....


    ഒരു ഗമണ്ടന്‍ കവിത എഴുതി വെച്ചിട്ടുണ്ട്!!

    പേരു മാറ്റി അയച്ചു കൊടുക്കാരുന്നു!!! :P

    ReplyDelete
    Replies
    1. ദാ പിടിച്ചോ.

      കണാരേട്ടന്‍
      തൂറുമ്പംവീട്ടില്‍ ഹൌസ്
      പീ ഓ കീലേരി
      വഴി: തെമ്മാടിപ്പറമ്പ്
      കേരളാ, ഇന്ത്യ

      Delete
  11. കാണാരേട്ടനും കണ്ണൂരാനും കലക്കി

    ReplyDelete
    Replies
    1. നാട്ടുകാരാ, നന്ദി.
      കണാരേട്ടന്മാര്‍ നീണാള്‍ വീഴട്ടെ!

      Delete
    2. Ente kanaaretta, avide enikkoru joli tharumo?.... Enikkum kadhakrithu aavanam.

      Delete
    3. Ente kanaaretta, avide enikkoru joli tharumo?.... Enikkum kadhakrithu aavanam.

      Delete
  12. കണാരവിലാപം കൂതറക്കഥ ഒന്നാം ഖണ്ഡം ജോറായി..

    ReplyDelete
    Replies
    1. നന്ദി മജീദ്‌ ഭായീ.
      നമ്മുടെ ബൂലോക കണാരന്മാരെ നന്നാക്കാന്‍ രണ്ടും മൂന്നും ഖണ്ഡം വേണ്ടിവന്നേക്കും

      Delete
  13. കോമാളവല്ലിക്കൊരു വഴുതങ്ങ എന്ന കവിതയും പോസ്റിയിരുന്നെങ്കിൽ അതിലെ വാക്കുകൾ പഠിക്കാമായിരുന്നു .
    കണ്ണൂരാന്റെ തിരിച്ചുവരവ് അടിപൊളി

    ReplyDelete
    Replies
    1. ഇടശേരീ,
      കണാരന്‍ ഉണ്ടാക്കിയ വഴുതനങ്ങ വിഭവം അത്രപെട്ടെന്നു പുറത്തുപറയാന്‍ പറ്റില്ല. അത് കണാരന് മാത്രം അറിയുന്ന രഹസ്യാ.

      Delete
  14. ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ? കലക്കി ആശാനെ

    ReplyDelete
    Replies
    1. എടാ രാഖൂ,
      നീ ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിച്ചേക്കല്ലേ. തട്ടിപ്പോകും!

      Delete

  15. ‘ഞായറാഴ്ച’കളില്‍ സീ.പി കോമളവല്ലിയുടെ കവിതകള്‍ മുഴച്ചുനിന്നു. തിങ്കളാഴ്ചകളില്‍ കണാരേട്ടന്റെ കത്തുകള്‍ ചീറിപ്പാഞ്ഞു. വാക്കുകളുടെ എണ്ണം കൂടി. പേജുകള്‍ വര്‍ദ്ധിച്ചു. ‘നീയുണ്ടോ? ഉണ്ടില്ലേല്‍ വാ’ എന്ന കവിത തപാലില്‍ കിട്ടിയതിന്‍റെ അന്നുരാത്രി കണാരേട്ടന്‍ ദൃധംഗപുളകിതനായി. ഹര്‍ഷാരവം മുഴക്കി. വര്‍ഷപാതം പോലെ പെയ്തിറങ്ങി. അതിലെ വരികളില്‍ കണാരേട്ടന്‍ കോള്‍മൈര്‍ കൊണ്ടു. ഉപഭൂഗണ്ടം വിറച്ചു. അണ്ടകടാഹം ത്രസിച്ചു. ആകപ്പാടെ എന്തോ ഒരു അത്! അതല്ലേ അതിന്റെയൊരു ഇത്!

    ഹ ഹ ..കണ്ണൂ കലക്കി ,ഇഷ്ടായി

    ReplyDelete
    Replies
    1. നന്ദി ബഷീ.
      അതല്ലേ അതിന്‍റെയൊരു ഇത്!

      Delete
  16. മൂലക്കുരു ഇല്ലാത്തവന്റെ മൂലക്കുരു പൊട്ടിച്ചിതറി....
    ഇത് ഒഴിച്ച് എല്ലാം ഞാന്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങി...

    തിരിച്ചു വരവ് നന്നായി!

    ReplyDelete
  17. ആകെ മൊത്തം ടോട്ടൽ സംഗതി ജോറായി ..

    എന്നതായാലും ദീർഘ കാലം കുത്തിയിരുന്ന് കണാരേട്ടൻ
    സമ്പാതിച്ച മൂലക്കുരു നാശ കോശമാകിയത് മോശമായി പോയി

    ശൊ!!!!

    ReplyDelete
  18. കണാരേട്ടന്‍ കലക്കി ......

    ReplyDelete
  19. ഹഹ സമ്മതിച്ചിരിക്കുന്നു. തിരിച്ചു വരവ് ഗംഭീരമായി. എല്ലാ ആശംസകളും.

    ReplyDelete
  20. കണാരൻ കണാരൻ എന്നത് ഇടയ്ക്കിടയ്ക്ക് കണ്ണൂരാൻ കണ്ണൂരാൻ എന്ന് മാറി വായിച്ചത് ഒഴിവാക്കിയാൽ സംഭവം ചീറി ...

    ReplyDelete
  21. POST, KANNOORANTE SWATHA SIDDHAAYA NILAVAARATHILEKK UYARNNILLA ENNU KHEDAPOORAVAM ARIYIKKUNNU......


    KANNOORANIL NINNUM KOODUTHAL PRATHEEKSHIKKUNNU

    ReplyDelete
  22. കണാരേട്ടന്‍ കൊള്ളാം..
    ചില കോമളവല്ലിമാര്‍ കണാരേട്ടന് അയക്കുന്ന കത്ത് അഡ്രസ്സ് മാറി മെയില്‍ വഴി നമുക്കും എത്താറുണ്ട്. വായിച്ചു കഴിഞ്ഞാല്‍ കരയണോ ചിരിക്കണോ ആത്മഹത്യ ചെയ്യണോ എന്ന കാര്യത്തില്‍ സംശയിച്ചു പോകും..

    ReplyDelete
  23. കണാരൻ ജീവിക്കുന്ന യാഥാർത്ഥ്യം.....:) ഉപമകൾ കൊണ്ട് ഒരു മൂലക്കുരു തന്നെ..സൃഷിടിച്ചല്ലോ യാച്ചുക്കാ...ഇടവേളകൾ ഉണ്ടായകാരണം ആണെന്ന് തോന്നുന്നു. പഴയ ആ ശൈലിയിൽ കുറച്ചു മാറ്റം ഉണ്ടായിട്ടുണ്ട് എങ്കിലും ആസ്വദിച്ചു ...വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് വന്നത് സന്തോഷം തോന്നുന്നു .ആശംസയോടെ ഒത്തിരി സ്നേഹത്തോടെ ........

    ReplyDelete
  24. @@
    പ്രിയപ്പെട്ട ശീമയിലുള്ള ശ്യാമളെ,
    ഭവതിയുടെ കഥ വായിച്ചു എന്റെ ഹൃദയം മാത്രമല്ല ,പലതും വിജ്രംഭിച്ചുപോയി...
    ........................
    ..........................
    ...................................

    എന്ന്
    കണ്ണൂരാൻ
    റിപ്പോര്‍ട്ടര്‍ കം പ്രൂഫ്‌റീഡര്‍ കം കമ്പോസര്‍ കം മെഷീന്‍ ഓപ്പറേറ്റര്‍ കം മാനേജര്‍ കം പ്യൂണ്‍


    ഞങ്ങളുടെ ഉള്ളിലുള്ള കാണാരനെ തൊട്ട് കാണിച്ച്
    തന്നതിന് പെരുത്ത് നന്ദി കേട്ടൊ കണ്ണൂർ സഖാവെ

    ReplyDelete
  25. കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെപ്പോലെ ഒരു ലജ്ജയുമില്ലാതെ ഋതുക്കള്‍ മുന്നോട്ടു കുതിച്ചു.....റേഷന്‍ കടയില്‍ BPL കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന പുഴുക്കലരിയുടെ നിറമുള്ള സുജാതയെയാണ്....തുടങ്ങിയ ഉപമകൾ കൊണ്ട് സമ്പന്നമായ തിരിച്ച് വരവ്...യാച്ചൂ...അഭിനന്ദനങ്ങൾ...

    ReplyDelete
  26. അറിഞ്ഞില്ലല്ലോ കണാരാ ഈ പോസ്റ്റ് വന്നത്
    ഇപ്പോളാണല്ലോ കാണുന്നത്.
    ഇനി വായിച്ചിട്ട് ബാക്കി.

    നിനക്ക് വച്ചിട്ടുണ്ടെടാ മോനേ...!!

    ReplyDelete
  27. കണ്ണൂരാന് പകരം വയ്ക്കാന്‍ മറ്റൊരു കണ്ണൂരാനില്ലെന്ന് തെളിയിച്ചുകൊണ്ട് ശക്തമായ ഒര്‍ ആക്ഷേപഹാസ്യം.

    (നമുക്കിടയിലും ഉള്ളിലും ഉള്ള കണാരന്മാരെ ഇങ്ങനെ വെട്ടത്തേയ്ക്ക് കൊണ്ടുവന്നതില്‍ ഞാന്‍ ശക്തിയായി പ്രതിഷേധിയ്ക്കുന്നു. ബുഹഹ്ഹാ.....)

    ReplyDelete
  28. ആകെ മൊത്തം ടോട്ടല്‍ മോശമായില്ല എങ്കിലും നമ്മുടെ റിയാലിറ്റി ഷോ ജഡ്ജ്മാര്‍ പറയുന്നതുപോലെ ആ പഴയ കണ്ണൂരാന്‍ ടച്ച്‌ ഇതില്‍ കാണാന്‍ കഴിയുന്നില്ല എന്ന് പറയുന്നതില്‍ അതിയായ ദുഃഖം ഉണ്ട്... എന്ത് പറ്റി കണ്ണൂരാനേ നീണ്ട ഇടവേളകളില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടോ ആ സ്വതസിദ്ധമായ കിടിലന്‍ നര്മഭാഷണ ശൈലി... ഇനിയും എഴുതുക... നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു... ഭാവുകങ്ങള്‍!

    ReplyDelete
  29. ഇത് ആര്ക്കിട്ടു താങ്ങിയതാ ?

    "വിജ്രംഭിച്ചു" എന്ന് ആരോ എവിടെയോ എപ്പോഴും പരയാരുല്ലതുപോലെ ഒരു ഓര്മ്മ!

    ReplyDelete
  30. സംഗതി കണാരേട്ടന് മൂലക്കുരു ഉള്ള വിവരം മറച്ചു വെക്കാൻ പാടില്ലായിരുന്നു താങ്കൾ .. ഒടുവിൽ അത് പൊട്ടിയപ്പോ ആകെ നാശ കൊശമായിപ്പോയില്ലേ ...

    ReplyDelete
  31. ആരെയോ ഒന്നു കുത്തിയതിന്റെ സന്തോഷം പ്രകടമാണ്. നടക്കട്ടെ,നടക്കട്ടെ.

    ReplyDelete
  32. ‘എങ്ങനെ ഭംഗിയായി പല്ലിക്കുത്താം’, ‘ചെവി തോണ്ടാന്‍ പറ്റിയ സമയമെപ്പോള്‍’ ‘എങ്ങനെ നന്നായി മൂത്രമൊഴിക്കാം'പിഞ്ചുകുട്ടികളെ തല്ലിയുറക്കേണ്ടതെങ്ങനെ?’, ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ?’ അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?’, ‘അണ്ണാക്ക് തൊടാതെ പിണ്ണാക്ക് വിഴുങ്ങുന്നതെങ്ങനെ?’ തുടങ്ങിയ പഠനാര്‍ഹവും സാര്‍വ്വദേശീയ പ്രശ്നങ്ങളും കൊണ്ട് സമ്പന്നമായിരിക്കും കണാരേട്ടന്റെ കത്തുകള്‍

    യാച്ചു റോക്ക്സ് അഗൈൻ.. കാത്തിരുന്ന തിരിച്ചു വരവ് കൊള്ളാം .. ഇനി എങ്ങോട്ടും പോകേണ്ട.. ഇവിടെ തന്നെ ഈ ബ്ലോഗോപ്പോസിൽ തന്നെ കുത്തിയിരുന്നോളി.. :)

    ReplyDelete
  33. കണ്ണൂരാന്‍ ആരെയാണ് ഉദ്ദേശിച്ചത്
    എന്താണ് ഉദ്ദേശിച്ചത്
    എങ്ങിനെയായാണ് ഉദ്ദേശിച്ചത്
    യതാര്‍ത്ഥ ത്തില്‍ കണ്ണൂരാന്റെ മൂല ക്കുരു അല്ലെ ഇപ്പോള്‍ പൊട്ടിയത്

    ReplyDelete
  34. ആര്‍ക്കോ പണിതതാണ് എന്ന് പിടികിട്ടി.
    ഡി.സി ബുക്ക് പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോണൂ എന്ന് പറഞ്ഞുപോയ കണ്ണൂരാന്റെ ആത്മകഥ തന്നെയാണോ ഇത് എന്നാണ് എന്‍റെ സംശയം. :)

    ReplyDelete
  35. കു പോയ സുമാരെട്ടനും രു പോയ കണാരെട്ടനും അവരവരുടെ ഭാഗം ഭംഗിയാക്കി ....കോമളവല്ലിമാരോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന് കണാരേട്ടന്‍ നന്നായി പഠിച്ചു ... ഇതെല്ലപെര്‍ക്കും ഒരു പാഠമാകട്ടെ !!!!

    ReplyDelete
  36. കണ്ണൂ പോസ്റ്റ് ഇഷ്ടായി...

    പക്ഷേ പ്രതീക്ഷിച്ചത്ര നന്നായോ....? :(
    പഴയകാല പ്രതാപം എവിടെയോ ചോര്‍ന്നുപോയ പോലെ.... :(
    ചിലപ്പോ കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ടാവും....
    ന്തായാലും അടുത്ത പോസ്റ്റില്‍ രാമന്റെ വിഷമം തീര്‍ക്കുമെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ...

    സ്വന്തം രാമന്‍

    ReplyDelete
  37. കണാരന്റെ ഒരു കാര്യം...

    ReplyDelete
  38. "അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?" അല്ലാ ഉണ്ടോന്ന്?

    ReplyDelete
  39. എല്ലാം കാണുന്നുണ്ട്,എവിടെയോ ഇരുന്നു പാവം കണാരേട്ടന്‍ ..

    ...എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കണാരനുണ്ട്...
    എനിക്കും നിങ്ങള്‍ക്കുമുള്ളില്‍ ഒരു കണാരനുണ്ട്...

    ന്നാലും ന്‍റെ കണാരേട്ടാ..
    ന്നാലും ന്‍റെ കണ്ണൂരാനേ..

    ReplyDelete
  40. കൊടുക്കുമ്പോള്‍ ഇങ്ങനെ കൊടുക്കണം എഴുതുമ്പോള്‍ ഇങ്ങനെ എഴുതണം .ഇടവേളയ്ക്ക് ശേഷം കണ്ണുരാന്‍ കണാരേട്ടനുമായി

    ReplyDelete
  41. ഒന്നും എഴുതുന്നില്ലല്ലോന്ന് വിചാരിക്കും ഞാന്‍ ഇടയ്ക്ക്... പിന്നെ കണ്ണൂരാനൊക്കെ ഭയങ്കര തിരക്കായിരിക്കും എന്നും വിചാരിക്കും...

    ന്നാലും ....കഷ്ടമായിപ്പോയി.. ഒരു മനുഷ്യനല്ലേ കണാരേട്ടനും?



    ReplyDelete
    Replies
    1. പ്രൈയപ്പെട്ട കണ്ണൂരാൻ , എനിക്കും ഇവിടേയും അങ്ങേക്ക് അവിടേയും അസുഖം ഒന്നും ഇലല്ലോ

      Delete
  42. ഇപ്പോള്‍ സത്യമായും സംശയമായി..
    ഞാനോ കുമാരേട്ടന്‍...?
    അതോ കുമാരേട്ടനോ ഞാന്‍...?
    .......................
    തിരിച്ചു വരവ് ഗംഭീരം..!!!

    ReplyDelete
  43. കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍........
    അസ്സലായി
    ആശംസകള്‍

    ReplyDelete
  44. ആക്ഷേപ ഹാസ്യം നന്നായി എങ്കിലും
    പല ഫലിത ബിന്ദുക്കൾ ചേര്ത്ത് വെച്ച
    ഒരു കഥ പോലെ തോന്നി...ദുര്ബലം
    ആയ ഒരു കഥാ തന്തു...

    ഈ തൂലികയിൽ നിന്നും
    ഇനിയും നല്ല ആശയങ്ങൾ പിറക്കട്ടെ
    എന്ന് ആശംസിക്കുന്നു

    ReplyDelete
  45. അസ്സല്‍ വിമര്‍ശനം തന്നെ. ജീവിച്ചിരിക്കുന്ന ആരുമായും ബന്ധമില്ലെന്ന് ആശിക്കാം. അതോ ഒരു കൊയപ്പത്തിനുള്ള വക ആളുകള്‍ കൊത്തിവലിച്ചുണ്ടാക്കുമോ ആവോ. അഭിനന്ദനങ്ങള്‍.

    ReplyDelete
  46. ആക്ഷേപഹാസ്യം കൊള്ളാം.
    ആശംസകൾ...

    ReplyDelete
  47. സുകുമാരന്‍റെ ‘കു’ യാതൊരു തത്വദീക്ഷയുമില്ലാതെ നിഷ്കരുണം നിര്‍ഭയം നിര്‍ദ്ദയം നാട്ടുകാര്‍ വെട്ടിയതിന്‍റെ പിറ്റേ ദിവസം മുതല്‍ സുകുമാരന്‍ സുമാരനായി അറിയപ്പെട്ടു.

    എന്നാലും എന്നാ ഒരു വെട്ടാ ആ നാട്ടുകാർ വെട്ടിയത് കണ്ണ്വോ ?
    മ്മടെ സുകുമാരന്റെ 'കു' നെ ഇമ്മാതിരി വെട്ടൊക്കെ വെട്ടാൻ പറ്റ്വോ ?
    കണ്ടാ പെറ്റ തള്ള സഹിക്ക്വോ ? ന്നാലും സുകുമാരന്റെ 'കു' വെട്ടിയത് മോശായി ട്ടോ.!

    ' കിഴക്കുനിന്നും പുറപ്പെട്ട സൂര്യന്‍ പടിഞ്ഞാറ് വന്ന് മുഖം ചുവപ്പിച്ച് മൂക്കും കുത്തിവീണു!'

    എന്നെയങ്ങ് കൊല്ല് കണ്ണ്വോ,കൊല്ല്.!
    ഇമ്മാതിരി ഒരു ഉപമയും ഉല്പ്രേക്ഷയും വായിക്കുന്നതിനേക്കാൾ ഭേദം മരണമാ....!


    'കടം വാങ്ങിയും ഭാര്യേടെ ഒരേയൊരു താലിമാല പണയം വെച്ചും രൂപ പതിനെട്ടായിരം പൊടിച്ച് ‘കണാരസംഭവം’ ആയിരം കോപ്പി അച്ചടിച്ചിറക്കി. സ്വന്തം കയ്യീന്ന് കാശ് പോയാലും നാലാള്‍ക്കു മുന്‍പില്‍ ഒരെഴുത്തുകാരനായി അറിയപ്പെടുമല്ലോ എന്നായിരുന്നു കണാരേട്ടന്റെ ദീര്‍ഘവീക്ഷണം.'

    ഇത് എവിടുന്നോ എപ്പഴോ കേട്ട ഒരു സംഭവം മണക്കുന്നു,
    ഞങ്ങളൊക്കെ കൂടി കണ്ണൂന് ക്വൊട്ടേഷൻ കൊടുക്കേണ്ടി വര്വോ ?
    ന്തായാലും ഒന്ന് കര്തി ഇര്ന്നോളുക.!

    'കൃത്യം പതിനഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചു പോകുമ്പോള്‍ അവരുടെ കയ്യില്‍ കണാരേട്ടന്റെ മൂത്രസഞ്ചിയും നെഞ്ചിന്‍കൂടിന്‍റെ ഒരു ഭാഗവും ഉണ്ടായിരുന്നു.'

    ഹോ..അപാരം.!
    ആ വന്നവർക്ക് കണ്ണൂരിലെ പാർട്ടിക്കാരുടെ ട്രൈനിംഗ് കിട്ടിയിരുന്നോ ?
    അല്ലാതെ 15 മിനിറ്റ് കൊണ്ട് ഇവയെല്ലാം നടത്താനവർക്കാവില്ല, ഉറപ്പ്.!

    ആശംസകൾ.
    എന്തായാലും തനത് കണ്ണു സ്റ്റൈലിലുള്ള ഒർഉ കെട്ടുകഥ വായിച്ചു, ഇഷ്ടപ്പെട്ടു,ആസ്വദിച്ചു,ആനന്ദപുളകിതനായി.
    ബാക്കിയുള്ളവ(വായിച്ചവ) എല്ലാം സ്വാനുഭവങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു മണ്ടൂസൻ.!

    ReplyDelete
  48. സുകുമാരന്റെ ‘കു’ പോയപ്പോൾ സുമാരനായി, ല്ലേ!?
    പ്രയോഗങ്ങളൊക്കെ കൊള്ളാം.
    ഇനി ഇത്ര ഗ്യാപ്പിട്ട് കളിക്കണ്ട.
    വേഗം വേഗം ആയിക്കോട്ടെ!

    ReplyDelete
  49. കണ്ണൂസ്‌ ...
    നന്നായിരിക്കുന്നു ...
    നല്ല രചയിതാക്കളെ അവഗണിക്കുന്ന നിലവിലുള്ള
    രീതികളെ ആക്ഷേപഹാസ്യത്തിൽ തളച്ചിട്ട അവതരണം ഇഷ്ടമായി .

    ReplyDelete
  50. Ennile Kanaranu Vendi....!

    Manoharam Kannoraan, Ashamsakal....!!!

    ReplyDelete
  51. കണാരേട്ടന്റെ കുരു പൊട്ടാൻ സാധ്യതയുണ്ട്.. എന്തായാലും തിരിച്ച് വരവ് കുരു പൊട്ടിച്ച് കൊണ്ട് ഉഷാറാക്കി.. ആദ്യരാത്രിയിലെ അറ്റാക്ക് ഒരു അറ്റാക്ക് തന്നെ. സംശ്യല്ലാ.. കൂടുതൽ ഉഷാറായി അപ്കമിംഗ് പ്രോജക്റ്റുകൾക്കായി കാക്കുന്നു ആശംസകൾ

    ReplyDelete
  52. നന്നായി എന്ന് പറയണം എന്ന് ആഗ്രഹമുണ്ട് ,പക്ഷെ യാസീന്‍ ഞാന്‍ എന്നോട് സത്യസന്ധത പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയതിനാല്‍ അങ്ങനെ പറയാന്‍ കഴിയുന്നില്ല ,ക്ഷമിക്കുക ,,നല്ല അറുബോറായിട്ടുണ്ട് ഈ ലേഖനം ..

    ReplyDelete
  53. ഒരു പാട്‌ പേര്‍ മിണ്ടിയതില്‍ കൂടുതല്‍ ഒന്നുമില്ല. കലക്കി.

    ReplyDelete
  54. കണാരൻ vs കണ്ണൂരാൻ...

    ReplyDelete
  55. ആക്ഷേപഹാസ്യം നന്നായി . എന്തിനേറെ വല്ലപ്പോഴും ഇതുപോലെ ഓരോന്ന് മതിയല്ലോ ... :)

    ReplyDelete
  56. കൊമ്പന്‍ പറഞ്ഞ പോലെ കണ്ണൂരാന്റെ മൂലക്കുരു ഇവിടെ ഇങ്ങനെ പൊട്ടിക്കണമായിരുന്നോ..?. ഏതായാലും കുറെ നാളത്തെ മൌനത്തിനു ശേഷം പൊട്ടിച്ച ബോംബു കൊള്ളാം. ഏതായാലും തടി കേടാകാതെ നോക്കിക്കോ....

    ReplyDelete
  57. ...അഭിനന്ദനവും പ്രോത്സാഹനവും മാത്രമല്ല. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ നമ്മുടെ ചില വനിതാ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യാറുള്ള ‘എങ്ങനെ ഭംഗിയായി പല്ലിക്കുത്താം’, ‘ചെവി തോണ്ടാന്‍ പറ്റിയ സമയമെപ്പോള്‍’ ‘എങ്ങനെ നന്നായി മൂത്രമൊഴിക്കാം'പിഞ്ചുകുട്ടികളെ തല്ലിയുറക്കേണ്ടതെങ്ങനെ?’, ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ?’ അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?’, ‘അണ്ണാക്ക് തൊടാതെ പിണ്ണാക്ക് വിഴുങ്ങുന്നതെങ്ങനെ?’ തുടങ്ങിയ പഠനാര്‍ഹവും സാര്‍വ്വദേശീയ പ്രശ്നങ്ങളും കൊണ്ട് സമ്പന്നമായിരിക്കും കണാരേട്ടന്റെ കത്തുകള്‍...

    കണാരേട്ടനന്റെ മറുപടിക്കത്തുകളാണ് മൊത്തത്തിൽ കളറാക്കിയത്.

    ReplyDelete
  58. ഹാസ്യത്തിന്‍റെ മനോഹരമായ മഴവെള്ളപ്പാചിലിലൂടെ കുത്തിയൊഴുകുന്ന ആക്ഷേപഹാസ്യം ....വളരെ ഇഷ്ടപ്പെട്ടു .എല്ലാ ആശംസകളും !

    ReplyDelete
  59. @@
    പ്രിയപ്പെട്ട കണാരാ,
    സ്വന്തം കയ്യീന്ന് കാശ്കൊടുത്താല്‍ സ്വന്തമായി അമ്മേനെ വരെ കിട്ടുന്ന E- കാലത്ത് സ്വന്തമായി കാശ് കൊടുത്ത് ആയിരം കോപ്പി പുസ്തകം ഇറക്കിയിട്ട് സ്വയം ഗ്രന്ഥകാരനായി നെഗളിക്കല്ല കണാരാ.
    ഇതില്‍പരം നാണക്കേട്‌ വേറെയുണ്ടോ കണാരാ?
    ആയിരം കോപ്പി അടിപ്പിച്ചിട്ട്‌ എണ്ണൂറോളം കോപ്പി സ്നേഹിതര്‍ക്കു കൊടുത്തിട്ട് "വായിക്കണം. ഞാന്‍ സ്വന്തായി എഴുതിയതാ.." എന്ന് പറയുന്ന അങ്ങയുടെ ബുദ്ധി അപാരം തന്നെ കണാരാ!
    ആ ബുദ്ധിക്കു മുന്‍പില്‍ പ്രണാമം.

    എന്ന് കണ്ണൂരാന്‍ (ഒപ്പ്)

    **

    ReplyDelete
  60. അണ്ണാക്ക് തൊടാതെ പിണ്ണാക്ക് വിഴുങ്ങുന്നത് എങ്ങനെ? അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ... കലക്കി... :)

    ReplyDelete
  61. @
    പ്രിയപ്പെട്ട കണാരാ,
    എണ്‍പത് വയസുള്ള റിട്ടയേര്‍ഡ് ടീച്ചറായ സീ പീ കോമളവല്ലിയെ ഇരുപത് വയസുള്ള യുവതിയായി തെറ്റിദ്ധരിച്ചതും അവരെഴുതുന്ന കവിതകളില്‍ 'ഒലിപ്പു' കണ്ടെത്തി കലിപ്പ് തീര്‍ക്കാന്‍ ശ്രമിച്ചതും എന്തിനായിരുന്നു കണാരാ?
    'സ്വന്തമായി' ഒരു അന്തിപ്പത്രം കയ്യിലുണ്ടെന്ന് കരുതി പെണ്ണെഴുത്തുകാരെ ഇങ്ങനെ പീഡിപ്പിക്കാന്‍ പാടുണ്ടോ കണാരാ?
    അതുകൊണ്ടല്ലേ അങ്ങയുടെ മൂലക്കുരു അവര്‍ ബോംബിട്ട് തകര്‍ത്തത്?
    അങ്ങയുടെ മൂത്രസഞ്ചി ഇപ്പോള്‍ നേരെയായോ?
    തെറിച്ചുപോയ മുട്ടുകാല്‍ചിരട്ട തിരിച്ചുകിട്ടിയോ കണാരാ?

    എന്ന് കണ്ണൂരാന്‍ (ഒപ്പ്)

    ReplyDelete
  62. കണാരന്‍ എന്ന് വായിക്കുന്നതിനേക്കാള്‍ സുഖം, കണ്ണൂരാന്‍ എന്ന് ചേര്‍ത്ത് വായിക്കുമ്പോഴാ.......

    അക്ഷേപ്‌ ഹാസ്യം നന്നായിട്ടുണ്ട്..... പക്ഷെ മൈലേജ് അല്പം കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്...... ഒരു ചെറിയ DELAY തോന്നുന്നുണ്ട്.......

    ReplyDelete
  63. കണ്ണൂരാനെ.....

    നുമ്മ ഇവിടെ വന്നിട്ട്ണ്ട്
    പോസ്റ്റ്‌ വായിച്ചിട്ട്ണ്ട്
    ചിലയിടത്ത് അക്ഷരപിശാചിനെ കണ്ടിട്ട്ണ്ട്
    'ണ്ട്ണ്ട്' എന്ന് കണ്ടിട്ട്ണ്ട്
    കമന്റ്‌ ഇട്ടിട്ട്ണ്ട്
    ചില വലിയ, എന്നാല്‍ ചെറിയ സംശയങ്ങള്‍ തോന്നീട്ട്ണ്ട്.

    കത്ത് ചുരുക്കുന്ന്ണ്ട്
    ഒപ്പ് വെച്ചിട്ട്ണ്ട്.

    ReplyDelete
  64. ഇത് കണാരന്‍മാരുടെ കാലമാണ്.....


    കണാരന്‍മാരെ പൊരിച്ച് സൂപ്പ് വെക്കാനുള്ള കണ്ണൂരാന്‍രെ
    ഈ യജ്ഞത്തിന് എന്റേയും കീഴൊപ്പ്...

    ReplyDelete
  65. ഇടവേളയ്ക്ക് ശേഷം കൊടും ചിരിയുടെ പടവാളുമായി കണ്ണൂസ്... :)

    തകർത്തു മച്ചാനേ ഈ രണ്ടാം വരവ്...

    രണ്ട് ദിവസം കഴിയുമ്പോഴേക്കുമിനി നോമ്പെന്നും പറഞ്ഞ് പിൻവലിയല്ലേ....

    ReplyDelete
  66. കടം വാങ്ങിയും ഭാര്യേടെ ഒരേയൊരു താലിമാല പണയം വെച്ചും രൂപ പതിനെട്ടായിരം പൊടിച്ച് ‘കണാരസംഭവം’ ആയിരം കോപ്പി അച്ചടിച്ചിറക്കി. സ്വന്തം കയ്യീന്ന് കാശ് പോയാലും നാലാള്‍ക്കു മുന്‍പില്‍ ഒരെഴുത്തുകാരനായി അറിയപ്പെടുമല്ലോ എന്നായിരുന്നു കണാരേട്ടന്റെ ദീര്‍ഘവീക്ഷണം.

    പക്ഷെ പണി പാളി. ഒരൊറ്റ കോപ്പി പോലും ഒരു മോന്‍റെ മോനും വാങ്ങിയില്ല. കണ്ണില്‍ കണ്ടവര്‍ക്കൊക്കെ പുസ്തകം ഫ്രീയായി കൊടുത്തിട്ടും ബാക്കിവന്ന അറുനൂറെണ്ണം ഇപ്പൊഴും വീട്ടിലെ കട്ടിലിനടിയില്‍ ചിതലരിച്ചു കിടപ്പുണ്ട്.
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>ഇതിഷ്ടായി -- ഇതാണ് ഇഷ്ടമായതും :) :) :) <<<<<<<<<<<

    ReplyDelete
  67. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടത് ഒരു സാഹിത്യപ്രേമിയുടെ കടമയല്ലേ ?
    ഒരു സാഹിത്യകാരൻ ഇത് പോലെ പല തരാം വേദനയുടെയും സൃഷ്ടിയാണ് .
    മനസ്സിന്റെ ഉള്ളറകൾ തുറന്നു തന്നെ കണ്ണൂരാൻ എഴുതി ..

    നന്നായി വരും

    ReplyDelete
  68. ആക്ഷേപഹാസ്യം വളരെ ഇഷ്ടപ്പെട്ടു എല്ലാ ആശംസകളും ..

    ReplyDelete
  69. സംഭവം ഇഷ്ടപ്പെട്ടു.വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം, ഇതിലെ കണാരന്‍, അല്ല, കണാരേട്ടനും കണ്ണൂരാനും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ...
    അവസാനത്തെ പാരഗ്രാഫ് ആണ് ഈ സംശയം ഉടലെടുക്കാന്‍ കാരണം, സത്യം പറയണം,
    ആരെങ്കിലും പഞ്ഞിക്കിട്ടോ.. ?????
    :)

    ReplyDelete
  70. പുസ്സം എന്നാ എറങ്ങ്വാ?

    ReplyDelete
  71. ഹാസ്യം കിടുക്കനായിട്ടുണ്ട്..... ഇനി ഞാന്‍ ഈ പരിസരത്തോക്കെ കാണും.... ജാഗ്രതൈ!!!!

    ReplyDelete
  72. എന്താ പറയുക? ആദ്യമേ പറയാല്ലോ. പതിവ് കണ്ണൂരാന്‍ സ്റ്റൈലില്‍ നിന്നും ഒരുപാട് വ്യത്യസ്തമായ പോസ്റ്റ്‌. തുടക്കം ആവശ്യമില്ലാതെ വലിച്ചു നീട്ടിയതായി തോന്നി. പിന്നെ കണാരന്‍റെ പശ്ചാത്തല വിവരണം തിടുക്കത്തില്‍ പറഞ്ഞു തീര്‍ത്തു. ലളിതമായ ശൈലിയില്‍ നിന്നും മാറി "ബു.ജി" ശൈലിയിലേക്ക് മാറിയ പോലെ. ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് വായിച്ചാല്‍ മനസിലാക്കാവുന്ന കണ്ണൂരാന്‍ ശൈലിയില്‍ നിന്നും വലിയ ഒരു എഴുതുകാരനിലേക്ക് മാറിയ പോലെ തോന്നി. ഇത്രേം വലിച്ചു നീട്ടേന്ടിയിരുന്നില്ല. ഉപമകളുടെ ഒരു ജാഥ തന്നെയുണ്ട് കഥയിലുടനീളം. ഉദേശിച്ച വിഷയം എല്ലാവരിലേക്കും വേണ്ട രീതിയില്‍ എത്തിക്കാന്‍ പറ്റിയോ എന്നൊരു സംശയം. കൊള്ളാം ഭംഗിയായി പറഞ്ഞു. പക്ഷെ കുമാരേട്ടന്റെ ഈ ഒടുവിലെ ഒരു അവസ്ഥ പറയാന്‍ ഇത്ര നീട്റെണ്ടിയിരുന്നോ? എങ്കിലും എനിക്കിഷ്ടം പച്ചയായി പറയുന്ന പഴയ കണ്ണൂരാനെയാ. എന്ത് പറ്റി? ഇടയ്ക്കു വന്ന ഗ്യാപ്‌ വായനക്കും ചിന്തക്കും എഴുത്തിനും ബാധിച്ചോ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്റേതായ സ്പിരിറ്റില്‍ എടുക്കുമെന്ന് പ്രതീക്ഷിചോട്ടെ. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ "കണ്ണുരാന്‍കാര്‍"

    ReplyDelete
  73. എനിക്കേറെ സന്തോഷം തോന്നിയത് നമ്മുടെ പഴയ എഴുത്തുകാരൊക്കെ പോസ്റ്റ്‌ കണ്ടു ഓടി വന്നല്ലോ. അവരെയൊക്കെ വീണ്ടും കാണാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം.

    ReplyDelete
  74. ഒരു എഴുത്തു അത് കളിയായാലും കാര്യമായാലും എങ്ങനെ എഴുതണം എന്ന് തെളിയിച്ചു.അപ്പോള്‍ തുടങ്ങാം അല്ലെ കല്ലി വല്ലി.,.,.ആ കാണാരേട്ടന്റെ മൂത്ര സഞ്ചി നീ പറിച്ചെടുത്തു പാവം ദുഷ്ടന്‍ ,.,.,കലക്കി .,.,.,ആശംസകള്‍

    ReplyDelete
  75. ‘നീയുണ്ടോ? ഉണ്ടില്ലേല്‍ വാ’ഇതുപോലെ ഒന്നുരണ്ടെണ്ണം എന്റെ കയ്യിലുണ്ട് ,കണാരേട്ടന്റെ അഡ്രസ്സ് ഒന്ന് തന്നേ..ഞാനൊന്ന് അയച്ചുനോക്കട്ടെ..
    എന്നാലും എന്റെ ആച്ചിക്കാ..ഞാന്‍ ആദ്യമായി ഒരു കഥയെഴുതി പോസ്റ്റിയിട്ടും ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഇക്ക ഒന്ന് വായിച്ചു അഭിപ്രായം പറഞ്ഞില്ലല്ലോ!

    ReplyDelete
  76. കണ്ണൂരാനേ... വീണ്ടും എത്തി അല്ലേ...? എവിടെയായിരുന്നു ഇത്രയും കാലം...?

    ഈ കണാരൻ ആരാണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും ഒരു പിടി കിട്ടുന്നില്ലല്ലോ... സംഭവം കലക്കീന്....



    ReplyDelete
  77. കഴിഞ്ഞ ചില പോസ്റ്റുകളോടെ കളഞ്ഞു പോയ, ആ കണ്ണൂരാൻ ടച്ചും തിരഞ്ഞു പോയതാണിത്രയും നാളെന്നു കരുതി സമാധാനിച്ചു. എന്നാൽ തിരിച്ചു കിട്ടിയ ടച്ചിന്റെ "കു" ആരോ വെട്ടി മാറ്റിക്കളഞ്ഞിരിക്കുന്നു എന്ന സത്യം ഒരുൾക്കിടിലത്തോടെ മനസ്സിലാക്കുന്നു പൊന്നു കണാരേട്ടാ...
    ബൂലോഗത്തിന്റെ "താങ്ങും" തണലുമായി ഇത്തരം കണാരസംഭവങ്ങളുടെ ആയിരക്കണക്കിന് കോപ്പികളിനിയും ഇറങ്ങ്ട്ടെ...

    ReplyDelete
  78. ഈ കണാരന് മരിച്ചവരോടോ അല്ലാതവരോടോ ബന്ധമുണ്ടോ? രണ്ടായാലും ആള് ഒരു ഗമണ്ടൻ റൊമാന്റിക്‌ ആണെന്ന് മനസ്സിലായി. ഈ ഹാസ്യം ചറപറാ വായിച്ചു ചിരിച്ചു, ചിരിച്ചു വായിച്ചു

    ReplyDelete
  79. കണാരന്‍ കണ്ണൂരാന്‍റെ ആരായിട്ടു വരും.
    അല്ലേലും ഈ കണാരന്‍ ആളു പുലിയാണല്ലേ.
    ഈ ആധുനിക ഗവിതകളെ കുറിച്ച് എനിക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.
    മൂപ്പെര്‍ക്ക് ചിലപ്പോ തീര്‍ക്കാന്‍ പറ്റിയേക്കാം.

    ReplyDelete
  80. നല്ല നല്ല ഉപമകള്‍.. .കൊള്ളാം. പതിവു പോലെ കണ്ണുരാന്‍റെ ശൈലിയിലുള്ള ഈ എഴുത്ത്.

    ReplyDelete
  81. ഇതിലെ കണാരൻ ചേട്ടനെപോലെ നിങ്ങളിലെ ആരങ്കിലുമായി സാമ്യം തോന്നുവെങ്കിൽ അത് തികച്ചും യാഥാർത്ഥ്യം

    ReplyDelete
  82. കണാരേട്ടന്‍ ഒരു സംഭവം തന്നെ. ഈ പത്രമോഫീസ്സും കാര്യങ്ങള്മൊക്കെ ആയി നടക്കുന്ന കണാരേട്ടന് ഈ പെണ്ണുങ്ങള്‍ക്ക്‌ മാത്രം ഇത്ര നീണ്ട മറുപടികള്‍ എഴുതാന്‍ എവിടെ സമയം..
    പാവം ... സത്യത്തില്‍ കണാരേട്ടന്റെ ഏതു മൂലക്കുള്ള കുരുവാണ് പൊട്ടിയത്.. ?

    ReplyDelete
  83. സ്വാഗതം ജോ.
    തേങ്ങയും വെടിയും പൊട്ടിക്കഴിഞ്ഞു.

    ReplyDelete
  84. കൊള്ളാമിതു കൊള്ളിക്കാൻ ചിലർക്ക്

    ReplyDelete
  85. ഹോ...പഹയാ ,അന്നേ സമ്മതിക്കണം !!
    ഒടുക്കത്തെ അലാക്കും ...അയ്മലുള്ള ചൊറിച്ചിലും !
    (((((ട്ടോ ))))
    (((((ട്ടോ ))))
    (((((ട്ടോ ))))
    .............കണാരന്‍ വഹ ചെറിയ വെടി ....വല്യ വെടി :D
    ..
    ..
    നന്നായി ഉറങ്ങിയല്ല...കുറെ ദിവസത്തിനു ശേഷം !!! :)
    അസ്രൂസാശംസകള്‍

    ReplyDelete
  86. വായിച്ചു!

    എനിക്കു ഗ്രഹിക്കാനാവാത്ത അര്‍ത്ഥതലങ്ങളുണ്ടെന്ന് തോന്നിപ്പിക്കുന്നു,ഭൂരിഭാഗം കമന്റുകളും.

    ആശംസകള്‍!

    ReplyDelete
  87. This comment has been removed by the author.

    ReplyDelete
  88. ഡിയര്‍, യാച്ചൂ,
    ഈ നൂറാമത്തെ കമന്റ്‌ എഴുതാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം ഉണ്ട്. കണാരേട്ടന്റെ കഥ കിടിലന്‍. ശരിക്കും ഈ കണാരേട്ടന്‍ കണ്ണുന്റെ ആരായിട്ടു വരും.
    പാവം കണാരേട്ടന്‍, മൂലക്കുരു തന്നെയാണോ ആ തെണ്ടികള്‍ അടിച്ചു പൊട്ടിച്ചിട്ടുണ്ടാവുക, !!!!
    പിന്നെ ഈ കഥ ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യും, വിരോധം ഒന്നും ഇല്ലല്ലോ....
    കടപ്പാട് വെക്കില്ല.

    എന്ന്
    സ്വന്തം വിബി.
    (കോപ്പ്(

    ReplyDelete
  89. കണ്ണൂരാന്റെ ബ്ലോഗിലേക്ക് വരുന്നത് പണ്ട് പഠിച്ച സ്കൂളിലെക്ക് പോകുന്നത് പോലെയാണ് ..... കണാരേട്ടൻമാര് കൂടുമ്പോൾ മൂലക്കുരുവും കൂടും -പക്ഷെ പുതിയ ബ്ലോഗേഴ്സ്നെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ കണാരാ അല്ല കണ്ണൂരാ.... കല്ലിവല്ലി....

    ReplyDelete
  90. ഒരു നീണ്ട ഇടവേളക്കു ശേഷം നമ്മുടെ മാന്നാർ മത്തായി അല്ല നമ്മുടെ കണാരൻ അല്ല നമ്മുടെ സാക്ഷാൽ കല്ലിവല്ലി കണ്ണൂരാൻ സ്പീകിംഗ് തുടങ്ങിയിരിക്കുന്നു, ആക്ഷേപ ഹാസ്യത്തിലൂടെയാണെങ്കിലും സംഗതി ഇത്തരം മൂലക്കുരു കണാ രൻമാരുടെ മൂലക്കുരുവിനു തന്നെ കൊണ്ടു അല്ലെങ്കിൽ കൊള്ളും എന്നതിൽ സംശയം വേണ്ട കണാരാ അല്ല കണ്ണൂരാനെ!!! :-) പോരട്ടെ പുതിയ കഷായക്കുറികൾ. ആശംസകൾ
    PS:
    പ്രിയപ്പെട്ടവരേ,
    എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കണാരനുണ്ട്.
    എനിക്കും നിങ്ങള്‍ക്കുമുള്ളില്‍ ഒരു കണാരനുണ്ട്.
    ഇതു ശരിക്കും കലക്കി മാഷെ!!!

    ReplyDelete
  91. സംഭവം കലക്കി... ബട്ട്‌.. ഈ ധൃതംഗപുളകിതം എന്ന സാധനം എവ്ടെ കിട്ടും...?? :D

    ReplyDelete
  92. ഹ.. ഹ... ഹാ

    ഈ കണാരന്‍ കുറച്ചു പേരെ ആശയക്കുഴപ്പത്തില്‍ ആക്കും. കുരു പൊട്ടും. കഷണ്ടി തലോടി ചിന്തിപ്പിക്കും .... കണാരന്‍ താന്‍ തന്നെയോ എന്ന് ...


    അങ്ങിനെയൊക്കെ ....ഇങ്ങിനെയൊക്കെ എന്ന് വര്‍ണ്യത്തിലാശങ്ക കൊണ്ട് വരുന്ന ഒരു വല്ലാത്ത ആക്ഷേപ ഹാസ്യം.

    വായന വൈകി. കുറച്ചു കാലമായി എഴുത്തും വായനയും ഒന്നുമില്ല.

    ഇനിയും ഇടയ്ക്കു മുങ്ങുമോ? ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലെ .. വീണ്ടും വരാം

    ReplyDelete
  93. കൊള്ളാല്ലോ . സംഗതി ജോറായിട്ടുണ്ട് കേട്ടോ . ശോ ഇവിടെ എത്താന്‍ വൈകി . @PRAVAAHINY

    ReplyDelete
  94. ഒരു ബ്രേക്ക്‌ കഴിഞ്ഞിട്ട് വരുമ്പോൾ ഇത്തിരി വലിയ ഒരു ഗർഭം കലക്കി പൊട്ടിക്കാമായിരുന്നു ... ഇത് വെറും സാമ്പിൾ അല്ലേ കണ്ണൂരാനേ ...........

    ReplyDelete
  95. aaa avasaanathe paragraph vendaayirunnu....!

    athu vaayichittu potti chirichathinu bossinte kayyilil ninnum nalla marunnu kitti,ini oraaychathekku chiri varilla :(

    ReplyDelete
  96. ഹ...ഹ... കണ്ണൂരാന്റെ കണാരചരിതം സൂപ്പര്‍...

    ReplyDelete
  97. ആക്ഷേപഹാസ്യം കൊള്ളാല്ലോ കണാരാ...:)

    കുറെ നാളായി വായന കുറഞ്ഞിരിക്കുകയായത് കൊണ്ട് കണ്ണൂന്റെ കണാരനെ കാണാന്‍ വൈകി ..

    ReplyDelete
  98. ++ തുളസിക്കതിരിന്‍റെ നൈര്‍മല്യവും ഗോതമ്പിന്‍റെ നിറവുമുള്ള ഒരു പെണ്ണിനെയാണ് സേര്‍ച്ച്‌ ചെയ്തതെങ്കിലും കുറിയവനും കറുമ്പനും കവിളൊട്ടിയവനും ചുരുണ്ടമുടിയും അമ്പുപോലെ വളഞ്ഞ പുരികവും ഉടുമ്പിന്‍റെ ആകൃതിയിലുള്ള തവിട്ടുനിറമാര്‍ന്ന ചുണ്ടും കറുത്ത് തുടുത്ത കവിള്‍ത്തടവുമുള്ള, ചെമ്പിച്ച മീശക്കാരനായ കണാരന് കിട്ടിയത് റേഷന്‍ കടയില്‍ BPL കാര്‍ഡുടമകള്‍ക്ക് കിട്ടുന്ന പുഴുക്കലരിയുടെ നിറമുള്ള സുജാതയെയാണ്.++

    gri8

    ഈ കണാരന്റെ മെയില്‍ id തരാമോ കണ്ണൂസേ? കുറച്ച് മിനിക്കഥകള്‍ അയച്ചു കൊടുക്കാനാ.
    യാച്ചുക്കാക്കും ഷെമ്മുത്താക്കും ഹംധൂനും അഫ്രീന്‍ മോള്‍ക്കും നോമ്ബാശംസകള്‍ നേരുന്നു.

    ReplyDelete
  99. ജീവിതം ഒന്നു പച്ച പിടിപ്പിക്കാനുള്ള
    നെട്ടോട്ടത്തിനിടയില്‍ ഈ കുന്ത്രാണ്ടം
    ഞാന്‍ നിര്‍ത്തിയതാ...മര്യാദക്ക്
    നടന്നിരുന്ന എന്നെ ലിങ്ക് അയച്ച് വിളിപ്പിച്ച്
    പ്രലോഭിപ്പിക്കുന്നോ....?
    നീ എന്നെ കൊണ്ട് വീണ്ടും
    തൊടങ്ങിപ്പിക്കും ന്നാ തോന്നണത്...

    ReplyDelete
  100. ‘ഉലക്കമേല്‍ ഒരുറക്കം’,കോമളവല്ലിക്കൊരു വഴുതനങ്ങ,നീയുണ്ടോ? ഉണ്ടില്ലേല്‍ വാ..തുടങ്ങിയ കവിതകൾ publish ചെയ്യുവാൻ തരോ..?

    ReplyDelete
  101. എന്റെ സ്വന്തം ഭായി ..ഇവടെ വരാൻ ഇത്തിരി താമസിച്ചു പോയി
    കണാരേട്ടന്റെ നെഞ്ചും കൂടും മൂത്ര സഞ്ചിയും കൊണ്ട് കോമളഎചിയും കുടുംബവും പച്ച പിടിക്കട്ടെ .
    ഇനിയും പരത്തി വായിച്ചു എഴുതി ഞങ്ങളെ കോൾമയിർ കൊള്ളിക്കുമല്ലോ
    സസ്നേഹം
    ഷാജി മേന്ഹൽ ..

    ReplyDelete
  102. ഇത് അഞ്ചാമത്തെ തവണയാണ്, വായിക്കുന്നത്,
    വീണ്ടും വീണ്ടും ഇങ്ങോട്ട് വലിച്ചടുപ്പിക്കുന്നു. എന്തോ ഒരിത്....

    ReplyDelete
  103. \\\ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
    (കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)\\\\

    എന്താ കമന്റ്‌ അടിച്ചാല് ....?

    ReplyDelete
  104. ithanu amme oru post unde ennum paranju vayyathe kidanna enne pidichu valichu kondu vannath alle chekkaa....vaayichu ketto.entha ippam parayuka...kamants ellaam soooooooooooopper....

    ReplyDelete
  105. (കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)


    അങ്ങനെ പറയർത് ... പ്ലീസ് ....


    കൊള്ളാം അടിപൊളി..... ആശംസകൾ

    ReplyDelete
  106. ഇതൊരു നീണ്ടകഥയാണല്ലോ. ഇഷ്ടപ്പെട്ടു

    ReplyDelete
  107. സുകുമാരന്റെ കു വെ പോയുള്ളൂ കണാരന്റെ കായും കീയും ഒക്കെ പോയി ..

    ReplyDelete
  108. കോമഡി എക്സ്പ്രസ് വേണ്ടെന്നു വെച്ച് അന്ന് കണ്ണില്‍ക്കുരു മൂലം മാറ്റിവെച്ച മൂലക്കുരു വായന ഇന്നങ്ങു പൂര്‍ത്തിയാക്കി ..
    എങ്ങനെ ഭംഗിയായി പല്ലിക്കുത്താം’, ‘ചെവി തോണ്ടാന്‍ പറ്റിയ സമയമെപ്പോള്‍’ ‘എങ്ങനെ നന്നായി മൂത്രമൊഴിക്കാം'പിഞ്ചുകുട്ടികളെ തല്ലിയുറക്കേണ്ടതെങ്ങനെ?’, ‘ആദ്യരാത്രി അറ്റാക്കിനുള്ള ഗുളിക കഴിക്കണോ?’ അരിയുണ്ട തൊണ്ടക്ക് കുടുങ്ങിയാല്‍ കുണ്‍ഠിതപ്പെടേണ്ടതുണ്ടോ?’, ‘അണ്ണാക്ക് തൊടാതെ പിണ്ണാക്ക് വിഴുങ്ങുന്നതെങ്ങനെ?
    ഇവയുടെ കാര്യകാരണ പരിഹാര മാര്‍ഗത്തോട് കൂടിയ വിശദമായ വായനക്കുവേണ്ടി വീണ്ടും വരാം ..

    ReplyDelete
  109. പാവം കണാരേട്ടൻ..കാലം മാറിയത് അറിഞ്ഞില്ല..ഫിലമെന്റ് മിച്ചമായ്തു തന്നെ ഭാഗ്യം

    ReplyDelete
  110. ഒരു മാസത്തേക്കുള്ള ചിരി ഒരു പോസ്റ്റിലൊതുക്കുന്ന കണ്ണൂരാനെ..
    സുമാരനും കണാരനും കോമളവല്ലിയും ഒക്കെ നാട്ടുകാരാണോ?
    ഒരു പാട് ചിരിച്ചു കേട്ടോ..

    ReplyDelete
  111. കണ്ണൂരാന്‍ ജീവിച്ചിരിപ്പുണ്ടോന്നറിയാന്‍ കേറ്യതാ. അപ്പോ ബാക്കിണ്ട്. ചിരിക്കാന്‍ തോന്ന്യെങ്കിലും ചിരിച്ച്റ്റ്ല. ഗമ പോയാലോ.

    ReplyDelete
  112. കണാരേട്ട.... സൂപ്പര്‍...

    ReplyDelete
  113. പറയുന്നത് സരസം..കാര്യം..വിവരം..rr

    ReplyDelete
  114. എന്നാലും എന്റെ കണാരേട്ടാ ആകെ വിജ്രംഭിച്ചു പോയി

    ReplyDelete
  115. ഈ "മൂല"കഥയെ അടിസ്ഥാനമാക്കി വടക്കേലെ കണാരേട്ടനെ നായകനാക്കി "അങ്ങനെ ഒരു മൂലക്കുരു" എന്ന പേരിൽ ഒരു സിനിമ എടുക്കാൻ ആഗ്രഹമുണ്ട്. നായകനായ കണാരേട്ടനും കഥാപാത്രമായ കണാരേട്ടനും തമ്മിൽ മഹത്തായ സാമ്യമുള്ളത് കൊണ്ട് ഇത് ഒരു ബമ്പർ ഹിറ്റ് ആവും.... വിശദ വിവരങ്ങൾ അറിയിക്കുമല്ലോ... :

    ReplyDelete

  116. കലി കാലം ലോകാവസാനം എന്നാണാവോ ? സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും കൂടുതൽ ലയിന്ഗിക സ്വാതന്ത്ര്യം നല്കുകയല്ലേ ഇപ്പോഴത്തെ ടെന്റ് എല്ലാ മത വിഭാഗങ്ങളും ധാർമിക നിലപാട് മാറ്റി കൊണ്ടിരിക്കയല്ലേ എല്ലാ ദൈവ നിശ്ചയം എന്ന് കരുതാം ദൈവം കാക്കട്ടെ ആരാണു ശരിയായ മുസ്ലീങ്കളെന്നു അറിയുന്നവൻ ദൈവം മാത്രം ?

    ReplyDelete
  117. Dear Antonio Jesus,
    നിങ്ങ പറഞ്ഞത് ഞമ്മക്ക് മനസിലായി. ദാണ്ടെ.. തര്‍ജ്ജമ:

    Passing through the net I found your blog, I've been seeing and reading some posts
    is a good blog, those who like to visit, and stay awhile.
    I have a blog, Pilgrim servant And if you wish to visit.
    I will be overjoyed if you want to be part of my virtual friends, know that always reciprocate followed
    also your blog. My greetings.
    Anthony Battle.
    http://peregrinoeservoantoniobatalha.blogspot.pt/
    Pilgrim And Servant.

    എന്നാലും എന്റെ ബ്ലോഗ്‌ വായിച്ചൂന്നൊക്കെ തട്ടിവിട്ട നിങ്ങ ഒരു സംഭവം തന്നെ മച്ചാ!

    ***

    ReplyDelete
  118. കഥയ്ക്കുള്ളിലെ കഥയറിയില്ലെങ്കിലും...... സുമാരപുത്രന്‍ കണാരചരിതം .......ഗംഭീരം....ഘടാഘഡിയന്‍......ആശംസകൾ.....

    ReplyDelete
  119. താങ്കളുടെ കഥ വായിച്ചു എന്റെ ഹൃദയം വിജ്രംഭിച്ചുപോയി.
    വായനക്കാര്‍ ഞെട്ടും. എന്നാലും എനിക്ക് ചിലത് പറയാനുണ്ട്.
    എഴുത്തില്‍ വാക്കുകള്‍ ഒഴുകിപ്പരക്കണം.
    കുഞ്ഞുങ്ങളുടെ മൂത്രം പോലെ അതങ്ങനെ പരന്നൊഴുകണം.
    ഒഴുകിയൊഴുകി വായനക്കാരുടെ നെഞ്ചില്‍ വിസ്മയസ്ഫോടനം നടക്കണം.
    ഇനിയും എഴുതൂ. കാത്തിരിക്കുന്നു...

    പോസ്റ്റിനേക്കാള്‍ ഇഷ്ടപ്പെട്ടത് കമന്‍റ് ബോക്സില്‍ എയ്ത അമ്പുകള്‍.!!
    ന്നാലും... ഒരു സംശയം ബാക്കി....
    അരിയുണ്ട തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കുടുങ്ങിയാല്‍ കുണ്ഠിതപ്പെടേണ്ടതുണ്ടോ....?????

    ReplyDelete
  120. നമിച്ചു ഭായ്.
    വായനക്കാരുടെ നെഞ്ചില്‍ വിസ്മയസ്ഫോടനം തീർക്കുന്ന കണ്ണൂരാൻ മാജിക് തുടരണേ എന്നു മാത്രം പറയുന്നു.

    ReplyDelete
  121. This comment has been removed by the author.

    ReplyDelete
  122. കണ്ണൂൂൂൂൂൂൂൂ.
    ഹാ ഹാ ഹാാ!!!!!!

    ReplyDelete
  123. ഗംഭീരം.............

    ReplyDelete
  124. ഇതിലെ വരികളില്‍ ഞാനും കോള്‍മൈര്‍ കൊണ്ടു. ഉപഭൂഗണ്ടം വിറച്ചു. അണ്ടകടാഹം ത്രസിച്ചു. ആകപ്പാടെ എന്തോ ഒരു അത് ! അതല്ലേ അതിന്റെയൊരു ഇത്! അതെ അതാണ്‌ അതിന്‍റെ ഒരു ഇത്....!
    ഒറ്റവാക്ക്- ഇഷ്ട്ടമായി. ഭായ്

    ReplyDelete
  125. ഞാന്‍ അന്നിട്ട കമന്റ് ആരോ അമുക്കി....കണാരന്റെ മൂലക്കുരുവാണെ $%#@.....അണ്ഠകടാഹം കുലുങ്ങി

    ReplyDelete
  126. മുടിയാൻ കാലത്ത് രാവിലെ ഈ വഴിയൊന്നു പോയപ്പോൾ ബെറുതെ കേറി നോക്കിയതാണ്. ഇങ്ങിനെ ഒരു സാധനം ഇത് വരെ കണ്ടില്ലല്ലോ. പറഞ്ഞിട്ട് കാര്യമില്ല. പാമ്പ്‌ കടിക്കാനായിട്ട് ഞാനിത് വായിച്ചും പോയി. ചിരിച്ചു ചിരിച്ചു മനുഷ്യന്റെ കൊടല് വേദനിക്കുന്നു..

    ReplyDelete
  127. മുന്‍പ് വായിച്ചതാണ് . എങ്കിലും മുഴുവന്‍ വായിച്ചു രസിച്ചു... സംഭവം ആണിത്..

    ReplyDelete
  128. Adyamayanu vayanakkethiyathu. Hasyam assalayi...entamme ...enthu parayan. Ashamsakal

    ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)