Subscribe:

Ads 468x60px

Sunday, June 6, 2010

സ്വാഗതം, എന്റെ ഇടത്തിലേക്ക്. അനുഗ്രഹിച്ചാലും.പ്രിയ സ്നേഹിതരെ, സ്വാഗതം.
എഴുത്ത് തുടങ്ങാന്‍ സമയമായെന്നു തോന്നുന്നു. ഇനിയും പിടിച്ചു നില്‍ക്കാന്‍ എനിക്കാവില്ല.
എഴുതിയേ പറ്റൂ. സംഭവ ബഹുലമായ ഒരു ജീവിതം എനിക്ക് മുമ്പിലിതാ പച്ചപിടിച്ചു നില്‍ക്കുന്നു.
പിന്നെന്തിനു ഞാന്‍ മടിക്കണം. ഹേയ് എനിക്ക് മടിയൊന്നുമില്ല. പിന്നാര്‍ക്കാ മടി? നിങ്ങള്‍ക്കോ?
വരൂ സഹോദരാ, കടന്നു വരൂ.. മടിക്കാതെ വരൂ.. നമുക്ക് അടിച്ചു പൊളിക്കാം.
"എന്തെടാ തുടങ്ങാനിത്രേം താമസം..?"
സദസ്സില്‍ നിന്നാണ്. ഇനിയും തുടങ്ങിയില്ലേല്‍ കല്ലും ചെരിപ്പും വരും..
അതുകൊണ്ട് തുടങ്ങാം.. ഈ ആഴ്ച കഴിയട്ടെ.
(എന്റെ ഇടത്തിലേക്ക് ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും സ്വാഗതം)

58 comments:

 1. ഈ പുതുമുഖത്തെ അനുഗ്രഹിക്കൂ.. ആശിര്‍വദിക്കൂ..
  എന്നിട്ട് വേണം എനിക്ക് തുടങ്ങാന്‍..

  ReplyDelete
 2. ബൂലോകത്തേക്ക് സ്വാഗതം...!!!
  ഇതാ ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു..
  (( ഇനി ഇയാള്‍ടെ കാര്യം കട്ടപ്പൊക !ഹി ഹി )

  ReplyDelete
 3. ഹ,,, ആഹ്,, ഹ,,

  വാടാ,,,, വാടാ,, ഇങ്ങട്ട് വാടാ,,, ഒരു പൂമാലയിട്ട് തന്നെ ഞാന്‍ സ്വീകരിക്കുന്നു. ഹല്ല പിന്നെ “കല്ലി വല്ലി” ആ പേരെനിക്ക് ഒത്തിരി പിടിച്ചു കഞ്ചാവും വലിച്ചുള്ള നിന്‍റെ ഇരിപ്പ് കണ്ടപ്പഴെ എനിക്ക് മനസ്സിലായി എല്ലാം കല്ലിവല്ലി ആണെന്ന്..

  എന്നാ പിന്നെ പെട്ടന്നായിക്കോട്ടെ. എന്താ തുടങ്ങാന്‍ താമസം….

  -------------------

  നൌഷാദിന്‍റെ അനുഗ്രഹം കിട്ടിയില്ലെ ഇനി അവന്‍ പറഞ്ഞ പോലെ നിന്‍റെ കാര്യം ,,, പടച്ചോനെ എനിക്ക് ഓര്‍ക്കാനും കൂടി വയ്യ,,, ഞാന്‍ ഒന്നും കണ്ടിട്ടും ഇല്ല അറിഞ്ഞിട്ടും ഇല്ല .. കൂടെ ഞാനും കൂടി അനുഗ്രഹിച്ചാലോ… നന്നാവാണെങ്കില്‍ നന്നായിക്കോട്ടെ .. പിടിച്ചോ എന്‍റെയും ഒരു അനുഗ്രഹം .

  ReplyDelete
 4. >> ഇനിയും തുടങ്ങിയില്ലേല്‍ കല്ലും ചെരിപ്പും വരും..
  അതുകൊണ്ട് തുടങ്ങാം.. ഈ ആഴ്ച കഴിയട്ടെ. <<

  ആയിക്കോട്ടെ... പക്ഷെ ഏതു ആഴ്ചയാണെന്ന് പറഞ്ഞില്ലല്ലോ.
  എന്തായാലും..ബൂലോകത്തേക്ക് സ്വാഗതം...!!!

  ReplyDelete
 5. എന്തെടാ തുടങ്ങാനിത്രേം താമസം..?

  (please avoid the word verification)

  ReplyDelete
 6. കണ്ണൂരാന്‍ അല്ലല്ലോ ഇത്?
  ഏതായാലും കല്ലി വല്ലി!

  ReplyDelete
 7. സ്വാഗതം പ്രഭോ.
  പക്ഷെ തുടങ്ങും മുന്‍പ് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു.
  * നീട്ടിയും പരത്തിയും പറഞ്ഞു സമയം കളയരുതേ..

  ഉപ്പ മരിച്ചത്: പനിച്ചു..ചുമച്ചു..മരിച്ചു.. എന്നാ ശൈലിയില്‍ ആയ്ക്കോട്ടെ. എന്താ.
  എന്നാല്‍, തുടങ്ങിക്കോ.

  എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.

  ReplyDelete
 8. കണ്ണൂരാന്‍ എന്നാല്‍ കണ്ണൂര്‍ക്കാരന്‍ എന്നല്ലേ? അയ്യോ, പേടിയാകുന്നു. ബോംബു കൊണ്ടാണോ എഴുത്ത്? ഏതായാലും കാത്തിരിക്കുന്നു. വേഗം വരൂ സഹോദരാ. (സ്വാഗതം)

  ReplyDelete
 9. welcome.
  keep blogging. thanx 4ur comment on my blog.

  ReplyDelete
 10. "വരൂ സഹോദരാ, കടന്നു വരൂ.. മടിക്കാതെ വരൂ.. "
  അപ്പോള്‍ ഒരു സംശയം...സഹോദരിമാര്‍ക്കിവിടെ പ്രവേശനമില്ലേ?

  ReplyDelete
 11. ഹീഹീഹീ ഒരു വട്ടന്‍ കൂടി ഇതാ ഉണ്ടാക്കപ്പെടുന്നു. ഹീഹീഹീ..ഈ വട്ടു ലോകത്തേക്ക് സ്വാഗതം...

  ReplyDelete
 12. തുടങ്ങിഷ്ട്ടാ..

  ReplyDelete
 13. കല്ലി വല്ലി. കാത്തിരിക്കാനോ? തുടങ്ങൂ ഭായി.

  ReplyDelete
 14. വരൂ വരൂ ബീഡി വേണ്ടേ

  ReplyDelete
 15. സ്വാഗതം. പിന്നെ ഒന്ന് പറയാം സിഗററ്റ് സ്മോക്കിങ്ങ് ഈസ് ഇഞ്ചൂറിയസ് ടൂ ഹെൽത്ത്. സൂക്ഷിക്കുക. സുകുമാർ അഴീക്കോട് കണ്ടാൽ അത് മതി. മോഹൻലാൽ അഭിനയിക്കരുതെന്ന് പറഞ്ഞ ആളാ...

  ReplyDelete
 16. 7 ഫോല്ലോവേര്സ്.. 17 കമന്റ്സ്..

  ഏഴായിരത്തിലധികം ബ്ലോഗുകളും പതിനെഴായിരത്തില്‍ പരം വായനക്കാരുമുള്ള ഈ ബൂലോകത്ത് നിന്നും എന്റെ ബ്ലോഗിലേക്ക് എത്തിനോക്കിയവര്‍ ഏതാനും പേര്‍ മാത്രം! സാരല്യാ. എന്റെ മാവും പൂക്കും. വിശ്വാസം.. അതല്ലേ എല്ലാം.
  എന്നാലും ബൂലോക പുലികള്‍ തന്നെയാണല്ലോ ഇവിടെ കമന്റിയത് എന്നത് എനിക്ക് എഴുതാനുള്ള പ്രചോദനമാകുന്നു. കമന്റിയ എല്ലാര്‍ക്കും നന്ദി. ചിലര്‍ക്കുള്ള മറുപടി താഴെ:

  @അലി: ഇതും ഒരു കണ്ണൂരാന്‍. @(റെഫി: ReffY): ശ്രദ്ധിക്കാം. കൂടിയാലും കുറഞ്ഞാലും സഹിക്കണെ ഭായീ. @Vayady: ബൂലോക പെണ്പുലികള്‍ ഈ വഴി ഇത്രവേഗം വരുമെന്ന് കരുതിയില്ല. ക്ഷമിക്കൂ. സഹോദരിമാര്‍ക്കും എന്റെ സ്വാഗതം. പോരെ? @Manoraj: സുകുമാരേട്ടന്‍..! കല്ലിവല്ലി..!

  കമന്റിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി. ഈ(ജീവിത)നാടകം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുടങ്ങുന്നതായിരിക്കും.

  ReplyDelete
 17. ബൂലോകത്തേക്ക് സ്വാഗതം...!!!

  ReplyDelete
 18. കല്ലീ വല്ലീ , കുല്ലും ശിഫ.
  തുടക്കം.... ബഹുത്ത് അച്ചാ ഹൈ...ഹും...ഹാ‍....

  ReplyDelete
 19. കാത്തിരിക്കുന്നു പോസ്റ്റുകള്‍ക്കായി.

  ReplyDelete
 20. എല്ലാം കല്ലിവല്ലി.... കാത്തിരിപ്പും കല്ലിവല്ലി ആകുമോ ഇവിടെങ്നാനും വന്നിട്ട് വല്ല പോസ്റ്റില്ലായ്മയും കാണേണ്ടി വരുമോ ആവോ എന്തോ വലിയ കാര്യം കൊണ്ടു വരുന്നുണ്ടെന്നു പ്രാതീക്ഷിക്കണോ .. എതായാലും സ്വാഗതം നല്ല പോസ്റ്റുകൾ വായനക്കരിൽ എത്തിക്കാൻ കഴിയട്ടെ ആശംസകൾ

  ReplyDelete
 21. കടന്നുവരു...കല്ലിവല്ലിയായി കടന്നുവരു.....

  ReplyDelete
 22. എന്നാല്‍ പിന്നെ ആയ്കോട്ടെ മോനെ.
  എന്താ ഒരു താമസം. ഇങ്ങിനെ നാളെ നീളെ എന്ന് വെച്ചതാ നമ്മള്‍കൊക്കെ പറ്റിയ കുഴപ്പം.
  അനുഗ്രഹം ആവോളം കിട്ടിയില്ലേ. ഇനി ഒന്ന് തുടങ്ങിക്കൂടെ.
  (പുകവലി പ്രോത്സാഹിപ്പിക്കണോ? ആ ഫോട്ടോ മാറ്റുന്നത് നല്ലതല്ലേ. ചിന്തിക്കുക)

  ReplyDelete
 23. കമന്റടിച്ച എല്ലാര്‍ക്കും ഈ വിനീതന്റെ നന്ദി. എന്നാലും:

  @ ഉമ്മുഅമ്മാർ : കാത്തിരിപ്പ്‌ കല്ലിവല്ലിയാകില്ല. ദൈവം അനുഗ്രഹിച്ചാല്‍ ആ 'വലിയ കാര്യങ്ങള്‍' ഞാന്‍ കൊണ്ടുവരും. പക്ഷെ, 'നല്ലപോസ്ട്ടുകള്‍' ആകുമോ? നോക്കട്ടെ.

  @ SULFI: പുകവലി പ്രോത്സാഹിപ്പിക്കുന്നില്ല. ഇനി ഈ ചിത്രം കണ്ടു ബിസിനെസ്സ്‌ കൂടുന്നെന്കില്‍ അത് കമ്പനിക്കാര്‍ക്ക് ഞാന്‍ ചെയ്യുന്ന ഒരു ഹെല്‍പ്‌ അല്ലെ. അതും ഈ സാമ്പത്തിക പ്രതിസന്ധിയില്‍? പുകവലി കല്ലിവല്ലി...!

  ReplyDelete
 24. ഹല്ലോ,കല്ലിവല്ലീ...ആ ബീഡി ആഞ്ഞ് വലിക്കല്ലേ..മോനെ !
  ബ്ലോഗിലെ പാമ്പുകളേം പുലികളേമൊക്കെ പുകച്ച് ചാടിക്കല്ലേ !!

  ReplyDelete
 25. സ്വാഗതം കണ്ണൂരാന്‍..സ്വാഗതം.
  അല്ല എന്താ ഈ ' കല്ലിവല്ലി '..?

  ReplyDelete
 26. പരമൻ പത്തനാപുരം കഥ പറയാൻ പോയതറിയാമല്ലോ. ഓർത്താൽ നല്ലത്.
  അടുത്താഴ്ചയും വന്നു സ്വാഗതം പറഞ്ഞിട്ട് പോയാൽ........

  കണ്ണൂർ അകലെയൊന്നുമല്ല,. അടി അവിടെ കിട്ടും.

  സംഭവബഹുലമായ ജീവിതമല്ലേ മുൻ‌പിലുണ്ടെന്നു പറഞ്ഞത്,
  ഒരെണ്ണം ഒരു ടെസ്റ്റ് ഡോസ്സായി പോസ്റ്റ് ചെയ്ത് നോക്ക്.
  എന്തൊക്കെ സംഭവവികാസങ്ങൾ ഉണ്ടാകുമെന്നു നോക്കാമല്ലോ.

  പ്രൊഫൈലിലെ പ്രാസം എങ്ങനെയൊപ്പിച്ചു?

  ReplyDelete
 27. @ A.FAISAL: 'കല്ലിവല്ലി'യുടെ അര്‍ഥം പ്രൊഫൈലില്‍ ഉണ്ട്. അറബികള്‍ ഈ വാക്ക് പുച്ഛം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നു.


  @ ഒരു നുറുങ്ങ്, sm sadique "

  നിങ്ങള്‍ രണ്ടു പേരും എന്നില്‍ വല്ലാത്ത നൊമ്പരം ഉണ്ടാക്കുന്നു. ജീവിതം ഇത്രയേ ഉള്ളൂ എന്ന ചിന്ത എനിക്കുള്ളില്‍ തിരമാല പോല്‍ പൊങ്ങുന്നു. ദൈവത്തിന്റെ അപാര സാന്നിദ്ധ്യം നിങ്ങളില്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എന്‍റെ ഈ എളിയ ശ്രമം നിങ്ങള്‍ക്കും നിങ്ങളെപോലുള്ളവര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഉപകാരപ്രദമായ ഒരു വലിയ ബന്ധം നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ നിങ്ങളുടെ സ്വന്തം അനുജന്‍..

  @ എന്‍.ബി.സുരേഷ് : മാഷാണ് അല്ലെ. മാഷന്മാരോടു എനിക്ക് വല്യ സ്നേഹമാണ്. നിങ്ങളുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരാള്‍ ഏഴാം ക്ലാസ്സില്‍ വെച്ച് എന്നെ തല്ലിക്കൊന്നു. അതില്‍പിന്നെയാ ഞാന്‍ മമ്മൂട്ടിയെ പോലെ നടക്കാന്‍ തുടങ്ങിയത്.(ചുമ്മാ സാറേ..)

  മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരു ടെസ്റ്റ്‌ മിസ്സൈല്‍ ഇന്ന് രാത്രി തന്നെ വിട്ടേക്കാം. തീര്‍ച്ച.

  ReplyDelete
 28. ബൂലോകത്തേക്ക് സ്വാഗതം.

  കണ്ണൂരാന്‍, താങ്കളുടെ നാട്ടില്‍ നടക്കുന്നത് എന്‍റെ ബ്ലോഗിലുണ്ട്. വായിക്കാന്‍ താല്പര്യം.
  (താന്കള്‍ കണ്ണൂര്‍ സ്വദേശി അല്ലെങ്കില്‍ ക്ഷമിക്കുമല്ലോ)

  ReplyDelete
 29. കയറി വരുന്നതിന്നു മുമ്പുള്ള ഈ മുഖവുര ആദ്യമായാണ് കാണുന്നത്? ഒരു സാമ്പില്‍ വെടിക്കെട്ടെങ്കിലും പൊട്ടിച്ചിട്ടു മതിയായിരുന്നില്ലെ?.പിന്നെ ആ ബീഡി അതു വേണ്ട, അതങ്ങു കളഞ്ഞിട്ടു കയറി വന്നാല്‍ മതി.മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും.....ശരി കടന്നു വാ...കാണട്ടെ!

  ReplyDelete
 30. ആരാണ്ടാരാണ്ടാരാണ്ടോ..
  ബ്ലോഗിന്റെ മുറ്റത്താരാണ്ടോ
  ആരാനുമല്ല കൂരാനുമല്ല
  കുഞ്ഞുണ്ണിമാഷുടെ കണ്ണൂരാന്‍
  കഞ്ചാവടിക്കുന്ന കണ്ണൂരാന്‍

  ReplyDelete
 31. കടന്നു വരൂ കടന്നു വരൂ..നാളെയാണ് നാളെയാണ്..
  കല്ലിവല്ലി..

  ReplyDelete
 32. മാഷ് പണി നല്ല ബഹുമാനം കിട്ടുന്നതാണെന്നും ലൈവാണെന്നും ഒക്കെ വീമ്പു പറഞ്ഞാണ് പത്രപ്രവർത്തകന്റെ കുപ്പായം ഉപേക്ഷിച്ച് ഇത് സ്വീകരിച്ചത്. ഇക്കരെ നിക്കുമ്പോൾ അക്കരപ്പച്ച എന്ന് കേട്ടിട്ടില്ലേ. അതന്നെ.

  പിന്നെ കണ്ണൂര് എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ട്.
  ചിലപ്പോഴൊക്കെ വരും അപ്പൊൾ കാണാം.

  പോസ്റ്റിന് മുൻ‌കൂർ ആശംസ.

  ReplyDelete
 33. "ബൂലോക പെണ്പുലികള്‍" ഇത് കലക്കി. അപ്പോള്‍ വീണ്ടും കാണാം. :)

  ReplyDelete
 34. ആദ്യം എഴുതിത്തുടങ്ങൂ....
  എന്താണെന്നറിയട്ടെ.......
  എന്നിട്ടു പറയാം....

  ReplyDelete
 35. നല്ല പോസ്റ്റ്‌ ..ഇനി എന്താ എഴുതുവാന്‍ പോകുന്നതും അതും നോക്കാന്‍ വരാം ..ആശംസകള്‍ ........

  ReplyDelete
 36. മാഫീ മുഷ്കില്, നേരെയിരിക്കുന്ന ഫോട്ടോ കണ്ടുഞെട്ടേണ്ടെന്നു കരുതിയാ. യാത്രയ്ക്കിടയില് എപ്പോഴെങ്കിലും കാണാം. കണ്ണൂരിലെത്തുന്പോള് വിളിക്കാം

  ReplyDelete
 37. ഈ പുതുമുഖത്തെ സ്വാഗതം ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി പറയുന്നു. പുതിയ പോസ്റ്റിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു..
  വരൂ.. നമുക്ക് അങ്ങോട്ട്‌ പോകാം.

  ReplyDelete
 38. ബൂലോകത്തേയ്ക്ക് സ്വാഗതം.

  കണ്ണൂരാന്‍ എന്ന പേരില്‍ നിലവില്‍ ഒരു വെറ്ററന്‍ ബ്ലോഗറുണ്ട് കേട്ടോ.

  ReplyDelete
 39. അപ്പോ ശരി ആദ്യത്തെ ബ്ലോഗിലേക്ക് പോകട്ടെ അവിടെ വച്ച് കാണാം

  ReplyDelete
 40. ..
  കല്ല് മാമാ, നില്ല് മാമാ
  എങ്ങട്ടാ??
  അപ്പൊ ഞമ്മള്‍ടെ അന്ഗ്രഹം മാണ്ടെ?

  എന്നാപ്പിന്നെ ഒരു കുപ്പി, ഛെ, അല്ലെ മാണ്ട, ഒരു കൊട്ടത്തേങ്ങാ പൊട്ടിച്ച് കേറിപ്പൊര്, പൊട്ടണേ..
  ..

  ReplyDelete
 41. സ്വാഗതം ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.

  ReplyDelete
 42. മോഹൻലാലു... വരുമോ..വരുമോ... എന്നു പറയും പോലെ
  ഉടനെ വെരുമെല്ലൊ.....? അതോ...നമ്മുടെ സർക്കാർ പറയും പൊലെയാ.........?

  ReplyDelete
 43. @ SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ :
  (ഈ മൂന്നുപേരും ഇങ്ങളാ?)


  സര്‍ക്കാര്‍ കല്ലിവല്ലി..
  ഞാന്‍ തുടങ്ങിയിട്ട് 3 ദിവസം കഴിഞ്ഞല്ലോ സാറേ. കണ്ടില്ലേ? വരൂ, അങ്ങോട്ടേക്ക് വരൂ.

  ReplyDelete
 44. മര്‍ഹബ. ചാവാനും ബ്ലോഗ്‌ തുടങ്ങാനും തുനിഞ്ഞിറങ്ങുന്നവനെ ആര്‍ക്കും തടയാനാവില്ല. ഇങ്ങള് ഇങ്ങട്ട് പോന്നാട്ടെ. എന്താ ന്ടവാന്നു നമ്മക്ക് നോക്കാലോ. കാണാന്‍ വൈകി. അത് കൊണ്ട് സ്വാഗതവും നന്ദിയും ഒന്നിച്ചു പറയുന്നു.

  ReplyDelete
 45. അതെ കണ്ണൂരാൻ തറവാട്ടിൽ പിറന്നവർക്ക് ഇങ്ങനെ നല്ല പേരുകളായിരിക്കും കേട്ടോ......
  എന്തായലും ഞാൻ പേരു മാറ്റി ചുമ്മാ ഇരിക്കട്ടെ തറകളുമായി കൂട്ടു കൂടുമ്പോൾ തറവാടിത്തം മാറ്റി വെച്ചേക്കാം എന്താ........

  അതെ പുതിയ പോസ്റ്റൊന്നും ഞാൻ കണ്ടില്ലാല്ലോ.....?

  ReplyDelete
 46. This comment has been removed by the author.

  ReplyDelete
 47. കണ്ണൂരാന്റെ സുരയ്യയാണ് ആദ്യം വായിച്ചത്.പിന്നെ 'ബ്ലോഗ്ഗറുടെ കുടുംബം'.ഇപ്പോള്‍ ഇതും.സുരയ്യ വായിച്ചപ്പോള്‍ വിചാരിച്ചു,ഇയാളുടെ എല്ലാ പോസ്റ്റും വായിക്കണം..ഒരുപാട് കാണുമല്ലോ.
  ഇപ്പോഴാ മനസ്സിലാവുന്നത് നല്ലത് എന്തിനാ അധികം എന്ന്.
  ഞാനും ഒരു പുതുമുഖമാണ്..അല്ല ശിശു.
  കണ്ണൂരാന്‍ ഏതായാലും പുലിയല്ല..."പുപ്പുലിയാ...
  ഭാവുകങ്ങള്‍..

  ReplyDelete
 48. കണ്ടുമുട്ടാന്‍ കുറച്ചു വൈകി..
  എന്നാലും സാരംല്യ..
  സ്വാഗതം കൂട്ടുകാരാ...
  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 49. ആശംസകള്‍....വീണ്ടും കാണാം......

  ReplyDelete
 50. ഉം...ഇക്കു വന്നു...ഇച്ചിരി വൈകി ..
  ന്‍റെ ആശംസകള്‍...എല്ലാം നന്നായി വരട്ടെ.. :)

  ReplyDelete
 51. ചിരിപ്പിച്ചു മണ്ണു കപ്പിക്കല്ലേ...

  ReplyDelete
 52. എനിക്ക് ഇവിടെ വായനയും തുടങ്ങാൻ സമയമായെന്ന് തോന്നുന്നു. എന്നാ പിന്നെ തുടങ്ങാൻ എന്താ ഇത്ര താമസം അല്ലെ... ;)

  ReplyDelete

ഗ്രൂപ്പ് മൊയ്ലാളികള്‍ക്ക് പോലും അവരുടെ ബ്ലോഗില്‍ ഇരുപത് കമന്റ് കിട്ടുന്നില്ല. അപ്പൊപ്പിന്നെ ഞമ്മക്കെന്ത് കിട്ടാനാ!
(കമന്റൊന്നും വേണ്ട സാറേ. വായിച്ചു പോയാട്ടെ)